Followers

Sep 24, 2010

The Village



                                                                

  Oh, berries. What a splendid present.............
2004ൽ റിലീസായ മനോജ് നൈറ്റ് ശ്യാമളന്റെ  “ ദ വില്ലേജ്  ” ഇമോഷനലി  എന്നെ ഏറ്റവുമധികം സ്വാധീനിച്ച ചിത്രങ്ങളിലൊന്നാണ്.....സീനിക് ഭംഗിയുടെ കാര്യത്തിലും വില്ലേജാണ് വളരെയേറെ മുന്നിലാണ്....ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരം....ഏതാണ്ട് രണ്ടു കൊല്ലം മുൻപാണ് ഞാനീ ചിത്രം കാണുന്നത്..

                                                                                   മനോജിന്റെ പതിവുലൊക്കേഷനുകളിലൊന്നായ പെൻസിൽവേനിയയിലെ വലിയ ഒരു കാട്ടിൽ 1897ലാണ് ഈ കഥനടക്കുന്നത്...കാടിന്റെ ഒത്ത നടുക്ക് ജീവിക്കുന്ന , എല്ലാ പരിഷ്കാരങ്ങളുമുള്ള ഒരു കൂട്ടം ഗ്രാമീണരുടെ കഥയാണിത്... സ്കൂളുകളും, ക്രിഷികളും, വസ്ത്രനിർമ്മാണവും, ഫാമിങ്ങും മറ്റു എല്ലാ സൌകര്യങ്ങളുമുള്ള ഒരു മനോഹരമായ  ഗ്രാമം....ഈ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഹ്രിദ്യമായ ഒരു പ്രണയകഥയാണിത്....

അവിടുത്തെ ഏറ്റവും മുതിർന്നവരുടെ ഒരു  കമ്മിറ്റിയാണ് പ്രത്യേക നിയമങ്ങൾ ഉള്ള ആ ഗ്രാമത്തിന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്....ഗ്രാമത്തിന്റെ  ചുറ്റിലുമുള്ള കാട്ടിലേയ്ക്ക് ആരും ഇന്നുവരെ പോയിട്ടില്ല..കാടിന്റെ അതിർത്തിക്കപ്പുറത്ത് ഒരു ലോകമുണ്ടെന്നും മറ്റും അവ്യക്തമായ അറിവുകൾ ഗ്രാമവാസികൾക്കുണ്ട്....

എന്നാൽ “ Towns are wicked places where wicked people live “ എന്നാണ് കുട്ടികളെപ്പോലും അവർ വിശ്വസിപ്പിച്ചിരിക്കുന്നത്.....അവിടെ ഒരിയ്ക്കലും പോകാൻ പാടില്ല എന്ന രൂഡമൂലമായ വിശ്വാസം അതോടെ കുട്ടികളിൽ വളരുന്നു....അതുകൊണ്ടുതന്നെ മൂന്നു തലമുറകൾ ഉള്ള ആ ഗ്രാമത്തിൽ ആരും ഇന്നേവരെ കാടുകടന്ന് പോയിട്ടില്ല..

പുറം ലോകവുമായി ബന്ധപ്പെടാനായി  കാടും ഗ്രാമവും തമ്മിലുള്ള നിയന്ത്രണരേഖ മറികടക്കാൻ അവർക്കാവുന്നില്ല, അല്ലെങ്കിൽ വിശ്വാസങ്ങളെ ഭയന്ന് അവരതിന് ആഗ്രഹിക്കുന്നില്ല...
 “ Those we don't speak of “  എന്ന് അവർ വിളിക്കുന്ന അഞ്ജാതരായ ഭീകരജീവികളുടെ വാസസ്ഥലമാണ് ആ കാട്...പണ്ടെപ്പോഴോ അവരുമായുണ്ടാക്കിയ ഒരു കരാർ അനുസരിച്ച് അവർ ഗ്രാമത്തിലേയ്ക്കു കടന്ന് മനുഷ്യരെ കൊല്ലില്ല..അതു പോലെ മനുഷ്യർ നിയന്ത്രണരേഖ ലംഖിച്ച് കാട്ടിലേയ്ക്ക് കടക്കാനും പാടില്ല...തീർത്തും സമാധാനവും സൌഹാർദ്രപരമായ അന്തരീക്ഷവുമുള്ള ആ ഗ്രാമത്തിലെ ചില നിബന്ധനകളിലൊന്ന് ചുവപ്പ് നിറങ്ങൾ ആരും ഉപയോഗിക്കരുത് എന്നാണ്..“ Bad colour “  എന്നാണവരതിനെ വിളിക്കുന്നത്..

Noah    And     Ivy walker
                           ജാക്വിൻ ഫിനിക്സ് അവതരിപ്പിക്കുന്ന  നായകനായ “ ലൂഷ്യസ് “  ഗ്രാമത്തിലെ ഒരു ഇരുമ്പ്പണിക്കാരനാണ്... ബ്രൈസ് ഡല്ലാസിന്റെ നായിക “ Ivy Elezebath walker " അവിടുത്തെ ഭരണകർത്താക്കളിലൊരാളുടെ മകളാണ്..ജന്മാനാ അന്ധയായ ഐവി തന്റെ ബുദ്ധിപാടവം കൊണ്ട് അന്ധതയെ അതിജീവിച്ച് ജീവിക്കുന്നു...മാനസികവൈകല്യമുള്ള “ നോവ “ എന്ന യുവാവും, ഐവിയും , ലൂഷ്യസും പണ്ടുമുതലേ കളിക്കൂട്ടുകാരായിരുന്നു...


Lucius
ഗ്രാമത്തിലെ മറ്റു ചെറുപ്പക്കാരേക്കാൾ ബുദ്ധിമാനും ധൈര്യമുള്ളവനുമായിരുന്നു ലൂഷ്യസ്..കാട് കടന്ന് നഗരങ്ങളിലേയ്ക്ക് പോകണമെന്ന് അവന്റെ ഒരു ആഗ്രഹമായിരുന്നു...എന്നാൽ ജന്മനാ കിട്ടിയ കാടിനെക്കുറിച്ചുള്ള ഭയവും ഭീകരജീവികൾ ഗ്രാമത്തിനെ ഉപദ്രവിക്കും എന്ന ചിന്തയും അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ടിരുന്നു...നിശ്ശബ്ധമായി ഐവിയും ലൂഷ്യസും തമ്മിൽ പ്രണയം ഉണ്ടായിരുന്നു.....പല സന്ദർഭങ്ങളിലും അവർ  പരസ്പരം തിരിച്ചറിയുകയും ചെയ്യുന്നു..  അവസാനം അതു പുറത്തറിയുന്നു....

അവരുടെ വിവാഹം നടത്തിക്കൊടുക്കാൻ മാതാപിതാക്കൾ തീരുമാനിക്കുന്നു...എന്നാൽ ബുദ്ധിവൈകല്യമുണ്ടെങ്കിലും അവളറിയാതെ ഐവിയെ സ്നേഹിച്ചിരുന്ന നോവ ഇതറിഞ്ഞ് ക്രുദ്ധനായി ഒരു കത്തിയുമായിച്ചെന്ന്  ലൂഷ്യസിനെ കുത്തിവീഴ്ത്തുന്നു...ആ ഗ്രാമത്തിൽ ആദ്യം നടക്കുന്ന ക്രൈമായി മാറുന്നു ആ സംഭവം..അതീവ ഗുരുതരാവസ്ഥയിലായ ലൂഷ്യസിനെ വൈദ്യന്മാർ ചികിത്സിക്കുന്നു..

  എന്നാൽ ആധുനിക മരുന്നുകളില്ലാതെ ലൂഷ്യസിന്റെ ജീവൻ തിരിച്ചുപിടിക്കാൻ കഴിയില്ലെന്നവർ പറയുന്നു...  സ്വന്തം ജീവൻപോലു ത്യജിച്ച് കാടുകടന്ന് നഗരങ്ങളിൽ പോയി മരുന്നുമായി വരാൻ ഐവി തയ്യാറാകുന്നു......മറ്റു വഴിയില്ലാതെ കാടുകടക്കാൻ മുതിർന്നവർ ഐവിയെ അനുവദിക്കുന്നു.....ഐവിയെ സഹായിക്കാൻ ഭയത്താൽ ആരും തയ്യാറാകുന്നില്ല.....അവസാനം തന്റെ അച്ഛന്റെ ഉപദേശപ്രകാരം ഒരു പ്രത്യേക കാട്ടുവഴിയിലൂടെ തന്റെ സ്റ്റിക്ക് ഉപയോഗിച്ച് ഐവി നഗരങ്ങളീൽ എത്തുന്നു...അവിടുന്നങ്ങോട്ട് വരുന്ന അവിശ്വസനീയമായ  ഒരു ട്വിസ്റ്റിൽ ആ വില്ലേജിന്റെ എല്ലാ രഹസ്യങ്ങളും നമുക്ക് മനസ്സിലാകുന്നു..പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നു....ഏതാനും സെക്കന്റുകൾ മാത്രം നീളമുള്ളൂ എങ്കിലു പ്രാധാന്യമുള്ള ഒരു ചെറിയ സീനിൽ മനോജും ഇതിൽ തലകാണിക്കുന്നു...അതിമനോഹരമായ ഒരു ക്ലൈമാക്സും വില്ലേജിനുണ്ട്...

                                  പിന്നെ എടുത്തു പറയേണ്ടത് മനോഹരമായ പശ്ചാത്തല സംഗീതമാണ്..James Newton howard ന്റെ ഏറ്റവും മനോഹരമായ മ്യൂസിക്ക് വർക്ക്....പക്ഷേ യുഎസ് ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ വില്ലേജിന് കഴിഞ്ഞില്ല..


The Woods
അമേരിക്കയിലെ ക്രിട്ടിക്ക് ശാസ്ത്രഞ്ജ്യന്മാർ നിശിതമായി "വില്ലേജിനെ"  വിമർശിച്ചിരുന്നു...എന്നാൽ അന്ധയായപെൺകുട്ടി അപരിചിതമായ ഒരു കാട് കടക്കുന്നതിലുള്ള അല്പം അതിശയോക്തി ഒഴിച്ചാൽ വില്ലേജ് ഒരു കിടിലൻ ചിത്രമാണ്..വേറെ കൊഴപ്പമൊന്നും ഞാനതിൽ കാണുന്നില്ല...

                                                                                                         ഇനി സാക്ഷാൽ മനോജിനേപ്പറ്റിയും പറയാം....ക്രിട്ടിക്കന്മാർ ഇത്രയേറെ കടിച്ചുകുടയാൻ മാത്രം പണ്ടേ വളർന്നു വലുതായിരിക്കുന്നു മനോജ് നെല്ലിയാട്ടു ശ്യാമളൻ എന്ന ഇന്ത്യാക്കാരൻ..അതിന്റെ അസഹിഷ്ണുതയാകാനും മതി സായ്പന്മാർക്ക്...ഹോളിവുഡ്ഡിന്റെ അഭിമാനമായ സാക്ഷാൽ StarWars സീരീസിനെ നെപ്പോലും കളക്ഷനിൽ പിന്തള്ളിയ ‘സിക്സ്ത് സെൻസ് ‘ എന്ന ഒറ്റപ്പടം മതി മനോജിന്റെ കാലിബർ മനസ്സിലാക്കാൻ.....   പിന്നെ “സൈൻസ് ‘.....ഒരു ഏലിയൻ പടം എങ്ങനെ നാലാം കിട ഫിക്ഷനാകാതെ മനോഹരമായി എടുക്കാം എന്ന് നമ്മളതിൽ കണ്ടു...പ്രക്രിതി മനുഷ്യനെതിരെ തിരിയുന്ന  ‘ ദ് ഹാപ്പനിംങ്ങ് “ എന്ന ചിത്രവും കോടികൾ കൊയ്തവയാണ്....

                                                                            എന്നാൽ കൂടുതലും മനോജിന്റെ ക്രെഡിറ്റിൽ Box Office buster ളാണ്......" Notebook “ പോലെയുള്ള നാലാംകിട ഹോളിവുഡ് പൈങ്കിളിപ്രണയകഥകൾ ഹിറ്റാകുന്ന ലോകത്ത് നല്ല സിനിമകൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു...Praying with anger ഒഴിച്ച് ടിയാന്റെ എല്ലാചിത്രങ്ങളും Lady in The Water, Unbreakable , Wide awake ഞാൻ കണ്ടിട്ടുണ്ട്..

എന്നാൽ 2 മാസം മുന്നേയിറങ്ങിയ " The Last Airbender "മാത്രം ഒരു ഗുമ്മില്ലാത്ത പടമായിപ്പോയി...സ്ലം ഡോഗ് ഫെയിം ദേവ് പട്ടേലും അതിലുണ്ടായിരുന്നു..
(അങ്ങനെ അവനും ഹോളിവുഡ് സ്റ്റാറായി..നാളെ ലോസാഞ്ചലസിലെ Walk of fame ഫൂട്പാത്തിൽ  ഇവന്റെ പേരു വല്ലോം വരുമോ ..എന്നൊരു ചെറിയ വിഷമം...ആ...എനിക്കവനെ ഇഷ്ടമല്ല..)...
 എയർ , വാട്ടർ ,എർത്ത്, അഗ്നി തുടങ്ങിയവയെ നിയന്ത്രിക്കുന്നവരുടെ കഥ...നല്ല തീമായിരുന്നെങ്കിലും ഒരു സാധാ ഹോളിവുഡ് മസാലപ്പടത്തിന്റെ ചേരുവകളായിപ്പോയി അതിൽ...കാര്യമായ വിമർശനങ്ങൾ മനോജിന് ഇതിൽ ഏറ്റുവാങ്ങേണ്ടി വന്നു..

എന്തായാലും സാക്ഷാൽ സ്പിൽബർഗ് ചേട്ടനുവേണ്ടി ഇൻഡ്യാനാജോൺസ് അടുത്ത സീരീസിന്റെ
തിരക്കഥ ഒരുക്കാൻ പോവുകയാണ് മനോജെന്ന് ഒരു വർത്തമാനം ഹോളിവുഡ്ഡിലുണ്ട് എന്ന് എലീൻപേജ് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു...അത്  നന്നായി വരട്ടെ
http://www.mnightshyamalan.com ...    ഗോഥിക്ക് സ്റ്റൈലിൽ തീർത്ത മനോജിന്റെ വെബ്സൈറ്റാണിത്...അല്പം ട്രിക്കിയാണ്.... എന്നാലും സംഗതി  ജാങ്കായിട്ടുണ്ട്......



.....

2 comments:

  1. Kevin : Where are you from?..

    Ivy Walker: The woods.

    ReplyDelete
  2. എയര്‍ ബന്ദേര്‍ കണ്ടില്ല , sixth സെന്‍സ് ഒഴികെ എല്ലാം ആദ്യ ദിനം തന്നെ കണ്ടു ,,,, unbreakable വെറും കത്തി. അല്ലേല്‍ എന്റെ ആസ്വാദന നിലവാരത്തിന്റെ തകര്‍ച്ച ...
    പക്ഷെ പുള്ളീടെ ഒരു മുടിഞ്ഞ ഫാനാ ഞാന്‍

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...