ചാർളി കഥ പറയുമ്പോൾ (N97 miniൽ എടുത്തത്) |
ചാർളിയാണ്..വർഷങ്ങൾക്കു മുൻപ് പാലായിൽ നിന്നും നാടുവിട്ട്പോന്ന അതേ ചാർളി...
ഒരു നിമിഷം കടലിലെ തിരകൾ നിന്നു..ഭൂമി ഒരു ഏതാനും സെക്കന്റുകൾ കറക്കം നിർത്തി..നോർത്ത് ഡെക്കോട്ടയിലെ ദേശാടനപക്ഷികൾ അല്പനേരത്തേക്ക് പറക്കാൻ മറന്നു..
ഞാൻ അവിശ്വസനീയതയോടെ ചോദിച്ചു..സത്യമാണോ ഇത്? ആ പ്രേമലേഖനം എഴുതിയ.. മലയാള സാഹിത്യത്തിന്റെ കുലപതിയാകേണ്ടിയിരുന്ന മനുഷ്യൻ..ചാർളീ..താങ്കൾ എങ്ങനെ ഇവിടെയെത്തി?എങ്ങനെ കുളിനോസ്കിയായി?...പറയൂ...
ഒരു ദീർഖനിശ്വാസത്തോടെ ചാർളി പറഞ്ഞുതുടങ്ങി..15 വർഷങ്ങൾക്ക് മുൻപ് നടന്ന ആ കൊടും വഞ്ചനയുടെ കഥ..നിങ്ങൾക്കറിയാവുന്ന ആ കഥ.(ഇവിടെ ഞെക്കിയാൽ വിവരമറിയും).
അങ്ങനെ അന്ന് എന്നെന്നേയ്ക്കുമായി റിപ്പബ്ലിക്ക് ഓഫ് പാലായിൽ നിന്ന് പുറപ്പെട്ടുപോയ ചാർളീ പിന്നെയെത്തുന്നത് ബോംബയിലാണ്..അവിടെ ശാന്താറാം എന്ന ഡയമണ്ട് മർച്ചന്റിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്നു ചാർളി..ചാർളിയുടെ അകമഴിഞ്ഞ ആത്മാർഥതയിലും മറ്റും ആക്രിഷ്ടനായ ശാന്താറാം ഒരു അണ്ടർവേൾഡ് ഡോണുമായി പ്രണയത്തിലായിരുന്ന തന്റെ മകളെ ചാർളിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ പ്ലാനിടുന്നു..അങ്ങനെ അവരുടെ വിവാഹം നടക്കുന്നു..
( 1990ൽ എഴുതിയ കുളിനോസ്കിയുടെതന്നെ ആത്മകഥയായ “ മഞ്ഞണിഞ്ഞ മരതക റഷ്യ ” വായിച്ച് ഇഷ്ടപ്പെട്ട ശ്രീ.ലാൽജോസ് അതൊരു പടമാക്കിയിട്ടുണ്ടത്രേ.. മല്യാളം സിൽമ ഞാൻ കാണാത്തതുകൊണ്ട് ഏതാണെന്ന് എനിക്കറിയില്ല.)
എനിവേ ..ശന്താറാമിന്റെ കാലശേഷം ചാർളിയെ ഡിവോഴ്സ് ചെയ്ത് കാമുകനോടൊപ്പം ഭാര്യ പോയി..അതോടെ മാനസികമായി തളർന്ന ചാർളി പ്രത്യേകിച്ച് ഒരു ലക്ഷ്യമില്ലാതെ നിരാശനായി ജീവിക്കുമ്പോൾ ഒരുനാൾ നാഗാലാന്റിൽ നിന്ന് ഒരു ഫോൺ വരുന്നു..തന്റെ പഴയ ലിഫ്ട്ടെക്നോളജി പ്രൊഫസർ അയ്യർസാറിന്റെ മകനും തന്റെ സഹപാിയുമായിരുന്ന മുർളിയുടെ 15ആം ഡെത്ത് അനിവേഴ്സറി ആഖോഷിക്കാനും പഴയ കൂട്ടുകാർക്ക് ഒരു ഒത്തുചേരലും കോളജിൽ നടക്കുന്നു... എന്തായാലും കോളേജിലേക്ക് പോകാൻ ചാർളി തീരുമാനിക്കുന്നു...
അങ്ങനെ 15 വർഷത്തിനു ശേഷം ചാർളി തന്റെ പഴയ നാഗാ ലിഫ്ട് കോളേജിലേയ്ക്ക് മടങ്ങി വരികയാണ്..തന്റെ പഴയ ഹോസ്റ്റൽ റൂംമേറ്റും നാഗാലാന്റ് മൂപ്പന്റെ മൂത്തപുത്രനുമായ പിയേഴ്സിനെ കാണുക ..മുർളി എങ്ങനെ മരിച്ചു എന്നന്വേഷിക്കുക തുടങ്ങിയ ചില ഉദ്ദേശങ്ങളോടെ....
റീ യൂണിയൻ പരിപാടി ഗംഭീരമായിരുന്നു..സിക്സ് കോഴ്സ് ഡിന്നർ, ആദിവാസി ന്രിത്തം ...ലിഫ്ടിൽ കുടുങ്ങിമരിച്ച മുർളിയുടെ ഓർമ്മയ്ക്കായി കോളേജിലേക്ക് ഒരു പുത്തൻ ലിഫ്ട് പണിഞ്ഞു നൽകിയതായി പ്രസംഗത്തിനിടയിൽ അയ്യർസാർ പറഞ്ഞു.. നാലുവശവും ഓപ്പണായ, വാതിലില്ലാത്ത ആ എലവേറ്ററിൽ ആരും കുടുങ്ങിമരിക്കില്ലെന്നുറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു...അത് കേട്ട എല്ലാവരുടേയും കണ്ണുകൾ ഈറനണിഞ്ഞു..പക്ഷേ ചാർളി എന്തോ അഞ്ജാതകാരണത്താൽ അസ്വസ്ഥനായിരുന്നു...
ആഖോഷപരിപാടിൾക്കു ശേഷം രാത്രിയിൽ പിയേഴ്സ് തന്റെ മൊബൈൽ റീച്ചാർജ് ചെയ്യാനായി 30 കി.മി അകലെയുള്ള പട്ടണത്തിലേക്ക് പോയി..പിയേഴ്സിനെ കാത്ത് മുറിയിലിരുന്ന ചാർളി ഒറ്റയ്ക്ക് ഒരു ഫുള്ളോളം കുടിച്ചു തീർത്തു..
ഏതാണ്ട് പന്ത്രണ്ടരയോട് കൂടി മൂത്രമൊഴിക്കാനായി പഴയ ലിഫ്ട് റൂമിന്റെ അടുക്കലേക്ക് ചാർളി പോയി...അപ്പോഴതാ ഇരുട്ടിൽ ഒരാൾരൂപം..ഒരു ചിലങ്കയുടെ ശബ്ദവും “ജിൽ ജിൽ“...ചാർളി ഒന്നു ഭയന്നു..ഒഴിക്കാൻ വന്ന മൂത്രം സ്വിച്ചിട്ടതുപോലെ നിന്നു...ആരോ ഓടി മറയുന്നത് ഇരുട്ടിൽ അവ്യക്തമായി ചാർളികണ്ടു..
ശ്വാസം കിട്ടാതെ മുർളി മരിച്ചു കിടന്ന ആ പഴയ ലിഫ്ടിലേക്ക് ചാർളികയറി..അപ്പോളതാ കാലിൽ എന്തോ തടഞ്ഞു..ടോർച്ചടിച്ചു നോക്കിയപ്പോൾ ഒഴിഞ്ഞ ഒരു പഴയ ഫെവിക്കോളിന്റെ ടിൻ...തൊട്ടടുത്തായി ഒരു പഴയ ട്രെയിൻ ടിക്കറ്റും ....ചാർളി അതെടുത്ത് പൊടിതട്ടി വായിച്ചു നോക്കി.. കോട്ടയം - നാഗാലാന്റ്..ടിക്കറ്റിലെ തീയതി മുർളി മരിയ്ക്കുന്നതിന്റെ തലേ ദിവസവും..മുർളിയുടെ കൊലപാതകി ആരാണെന്ന് ചാർളിക്ക് ചില സംശയങ്ങൾ തോന്നി..
ലിഫ്ടിന്റെ ഡോർ ചാർളി വിശദമായി പരിശോധിച്ചു..ചാർളിയുടെ ഊഹം തെറ്റിയില്ല..ഡോറിന്റെ രണ്ടു വശത്തും ഫെവിക്കോൾ ഉണങ്ങിപ്പിടിച്ചിരിക്കുന്നു...അതിൽ ചില വിരളടയാളങ്ങളും...തന്റെ നോക്കിയ 6600 ഉപയോഗിച്ച് ചാർളി വിരളടയാളങ്ങളുടെ ഫോട്ടോ എടുത്തു...തിരികെ മുറിയിൽ വന്ന് കമ്പ്യൂട്ടർ ഓണാക്കി “ സെലിബ്രിറ്റിഫിംഗർപ്രിന്റ്സ്.കോം ”
എന്ന സൈറ്റിലേക്ക് അപ്പ്ലോഡ് ചെയ്തു..അല്പനേരത്തിനകം റിസൽട്ട് വന്നു..”ഫിംഗർപ്രിന്റ് മാച്ചിംഗ് അച്ചായൻ “....
കാര്യങ്ങൾ ഏകദേശം ചാർളിക്ക് മനസ്സിലായി..ഇത്രനാളും തന്റെ അശ്രദ്ധകൊണ്ടാണ് മുർളി മരിച്ചതെന്ന് കരുതിയ ചാർളി മണ്ടനായി..15 കൊല്ലത്തെ കുറ്റബോധം വേസ്റ്റായി..
(15 കൊല്ലം മുൻപ്) ചാർളി ഓർത്തു, ഫൈനൽ എക്സാംസ് കഴിഞ്ഞ ദിവസം..... അന്നത്തെ ആ മഴയുള്ള രാത്രിയിൽ പതിവുപോലെ രാത്രി ലിഫ്ട് റൂമിലിരുന്ന് വെള്ളമടിക്കുകയായിരുന്നു ചാർളിയും മുർളിയും..അപ്പോഴേയ്ക്കും കറന്റ് പോയി...ടോർച്ചെടുത്തുകൊണ്ട് വരാമെന്ന് പറഞ്ഞ് ചാർളി ഹോസ്റ്റൽ റൂമിലേക്ക് പോയി..മദ്യപിച്ച് ഓവറായതിനാൽ അവിടെകിടന്ന് ഉറങ്ങിപ്പോവുകയും ചെയ്തു..
എന്നാൽ ഇതൊന്നുമറിയാതെ ചാർളിയെ കാത്തിരുന്ന മുർളി ലിഫ്ടിൽ ഇരുന്ന് ഒന്നു മയങ്ങി...അപ്പോഴാണ് ഇരുട്ടിന്റെ മറവിൽനിന്നും കറുത്തകോട്ടിട്ട ആജാനുബാഹുവായ “അച്ചായന്റെ“ രംഗപ്രവേശം.... തന്റെ ആധിപത്യത്തിനു ഭാവിയിൽ ഒരു വെല്ലുവിളിയായേക്കാവുന്ന ചാർളിയെ കൊല്ലാനായി ഏറെ നേരം കാത്തിരിയ്ക്കുകയായിരുന്നു അദ്ദേഹം.
കറന്റ് പോയ ഇരുട്ടിൽ ലിഫ്ടിൽ ഇരിക്കുന്നത് ചാർളിയാണെന്നു ധരിച്ച അച്ചായൻ ലിഫ്ടിന്റെ ഡോറുകൾ ചേർത്തടച്ച് ഫെവിക്കോൾ തേച്ച് ഒട്ടിച്ചു...എന്നിട്ട് അവിടെനിന്നും ഓടി രക്ഷപെട്ടു...
സ്വതവേ പേടിത്തൊണ്ടനായ മുർളി ലിഫ്ട് തുറക്കാൻ പറ്റാതെ അവിടെക്കിടന്ന് പേടിച്ച് ശ്വാസം മുട്ടി മരിയ്ക്കുകയും ചെയ്തു.കാലത്ത് ചാർളി എഴുന്നേറ്റ് പല്ല് തേച്ചോണ്ട് നിൽക്കുമ്പോഴാണ് മുരളിയുടെ മരണവാർത്തയറിയുന്നത്...വരുന്ന വരവിൽ താൻ ലിഫ്ട് അടച്ചതുകൊണ്ട് മുർളി മരിച്ചു എന്നു കരുതിയ ചാർളി കുറ്റബോധത്താൽ അന്നു തന്നെ നാട്ടിലേക്ക് വണ്ടികയറി..വർഷങ്ങളുടെ കനലുകളായ ഓർമ്മകളിൽ നിന്നും ചാർളി മടങ്ങിയെത്തി.
പകൽപോലെ വ്യക്തമായ സത്യത്തിനു മുന്നിൽ ചാർളി പകച്ചുപോയി..തന്റെ ജീവിതം തകർത്ത ആ ഭയങ്കരനോടുള്ള പ്രതികാരത്തിനായി ചാർളിയുടെ കൈകൾ തരിച്ചു....ഇനി താൻ ജീവിക്കുന്നത് അച്ചായനോടുള്ള പ്രതികാരത്തിനു വേണ്ടിയാകുമെന്നു മുന്നിലിരിക്കുന്ന പിങ്കിവോഡ്കയുടെ കാലിക്കുപ്പിയിൽ പിടിച്ച് ചാർളി പ്രതിഞ്ജയെടുത്തു..
(വിസ്താരഭയത്താൽ ഇവിടം കൊണ്ട് ചാർളിയുടെ ഓർമ്മകൾ അഡ്ജസ്റ്റ് ചെയ്തു പണ്ടാരമടക്കുന്നു..)
പൊങ്ങിവന്ന കോട്ടുവാ പിടിച്ചമർത്തിക്കൊണ്ട് ഞാൻ പറഞ്ഞു...
.ഇറ്റ്സ് ഏൻ അമേസിംഗ് സ്റ്റോറി ചാർളീ.... എന്നിട്ടെന്തുണ്ടായി ?
നിങ്ങൾ എങ്ങനെ റഷ്യയിൽ വന്നു...?എന്തിനു പേരുമാറ്റി?
അന്ന് ആ ലിഫ്ട് റൂമിന്റെ അടുത്തു നിന്നും ഓടിമറഞ്ഞത് ആരാണ്?
അവസാനത്തെ ചോദ്യത്തിനു മാത്രം വേണേ ഞാൻ മറുപടി പറയാം...അന്ന് ഓടിമറഞ്ഞത്..അത് ...അത്..പിന്നെ.....കഥയ്ക്ക് ഒരു ഗുമ്മുണ്ടാകാൻ വേണ്ടി കൈയ്യീന്നിട്ടതാ..സോ ലീവ് ഇറ്റ്..
പ്ലെയിൻകടയടയ്ക്കാൻ സമയമായി..ബാക്കി ഞാൻ പിന്നെ പറയാം ...വരൂ നമുക്ക് പോകാം...
ഞങ്ങൾ വണ്ടിയിൽ കയറി യാത്ര തുടർന്നു...
(പേടിക്കണ്ട...തുടരുവായിരിയ്ക്കും)....
നഗ്നസത്യം: ഇനിയിവനെ എങ്ങനെ ഞാൻ റഷ്യയ്ലെത്തിക്കും.? .പിന്നെ എനിക്ക് വരേണ്ടേ നാട്ടിലേക്ക്.... ?എനിക്കൊന്നുമറിയാന്മേലേ എന്റെ അത്തിപാറയമ്മച്ചീ....
എന്റെ എല്ലാ ആശയും ആവേശവും ഇപ്പോൾ അമേരിക്കയുടെ ഗ്വാണ്ടനാമോ തടവറയിൽ ചാരന്മാർക്കുള്ള പ്രത്യേക സെല്ലിൽ വധശിക്ഷ കാത്ത് കഴിയുന്ന indian&indian ആണ്..
ReplyDeleteതാങ്കളെ അഭിനന്ദിച്ചു ഞാന്‍ ബെര്‍ലിതരങ്ങളില്‍ എഴുതിയ കമന്റ് അങ്ങേരു മുക്കി. ഏതായാലും ബ്ലോഗ് നന്നാവുന്നുണ്ട്. അധികം കാട് കയറാതെ എഴുതണം.
ReplyDeleteഅവിടിപ്പോ എന്ത് കമന്റ് ചെയ്താലും ഡിലീറ്റും.
നന്ദി കോമ്രേഡ് പുപ്പുലി......
ReplyDeleteപിന്നെ ബ്ലോക്കിന്റെ ഭൂമിശാസ്ത്രം ഇപ്പോൾ മനസ്സിലായില്ലേ...ഈ സെർവർ Host ചെയ്യുന്ന ശ്രീ.രജിത്ത് ആന്റണി അവർകളോ പുള്ളിയുടെ അസിസ്റ്റൻസോ ആണ് മോഡറേറ്റർ എന്നു കരുതുന്നു...എന്റെയും എല്ലാ കമന്റ്സും വെട്ടിനിരത്തി തീയിട്ടു...
എനിക്ക് തോന്നുന്നത് ബെര്‍ലി തന്നെ ആണ് കുത്തി ഇരുന്ന്‍ വെട്ടി നിരത്തുന്നത് എന്നാണ്. രഞ്ജിത്ത് ആന്റണിക്ക് ഒക്കെ വേറെ പണി ഉണ്ടാവില്ലേ. പുള്ളി പണ്ടേ ഒരു അസഹിഷ്ണനാ.
ReplyDelete