Followers

Sep 20, 2010

മലയാളസിനിമാ Xmas എക്സാം 2010 [Question Paper]

.സഹ്രിതക്രിതാവായ ഗലാസ്നേഹികളേ ,

നമ്മുടെ നേടിന്റെ ഉന്നമനത്തിനും ഉൽപ്രോക്ഷണത്തിനും വേണ്ടി പ്രൈമറി ക്ലാസുകളിൽ പാഠ്യവിഷയമാകാൻ പോകുന്ന  മലയാള ചലചിത്രം എന്ന സബ്ജക്ടിന്റെ ചോദ്യപ്പേപ്പറും മറ്റും വിദ്യാർഥികളുടെ സൌകര്യാർഥം   അഡ്വാൻസായി പുറത്തിറക്കുന്നു...
റഫറൻസ് ഗ്രന്ഥങ്ങളായ  നാനാ ,  ചിത്രഭൂമി ,സിനിക്രൈം തുടങ്ങിയവ ലൈബ്രറികളിൾ ലഭിക്കുന്നതായിരിക്കും....

ഇക്കൊല്ലത്തെ  ക്രിസ്മസ്പരീക്ഷയുടെ ചോദ്യപ്പേപ്പർ ചുവടെ ചേർക്കുന്നു...                                                                 Question Paper :
                                                      MID TERM EXAMINATION
                                                               STANDARD  VIII  
                                                   MALAYALAM CINEMA STUDIES

Time: 2.5 hours                                                                                                               Total Marks:100
                                        


I). യോജിച്ച ഉത്തരങ്ങൾ  തിരഞ്ഞെടുത്ത് പൂരിപ്പിക്കുക.                                             


1. ഒന്നോ രണ്ടോ ദിവസം ലണ്ടനിൽ പോയി ഏതോ ഒരു ‌‌‌‌‌.......... റിച്ചാർഡ് സായ്പിന്        അരിവെച്ചുകൊടുത്തുകിട്ടിയ കാശ്കൊണ്ട് .?
   a) ഓന്തൻ b) മന്തൻ c) ഇതൊന്നുമല്ല..

2. താഴെ കൊടുത്തിരിയ്ക്കുന്നവയിൽ ലാലേട്ടൻ മീശപിരിയ്ക്കാതെ അഭിനയിച്ച ചിത്രമേത് ..?
   a) വാനപ്രസ്ഥം   b) പഞ്ചാഗ്നി  c) ഇവരണ്ടുമല്ല

3. Big B ൽ മമ്മൂട്ടി ആകെമൊത്തം പറയുന്ന വാക്കുകളുടെ എണ്ണം എത്ര ?
    a) 12.5  b)  17.45   c) 19.006 

4.  ആ ജോസിങ്ങോട്ടു വരട്ടെ..അവന്റെ ആളുകളും വരട്ടെ..ഇവിടെ .....ലോഡ് ശവം വീഴും....എത്ര ലോഡാണ് രമണൻ ഉദ്ദേശിച്ചത്..?
  a)രണ്ട് ലോഡ്  b) നാല്  ലോഡ് c) അര ലോഡ്

 5. “ ദ കിങ്ങിൽ“ എം.പി ജയക്രിഷ്ണൻ ( “ അരേ വാഹ് , വാഹ് what a bombastic explosion മുന്നിലൊരു പുരുഷാരവും മൈക്കും വേണമായിരുന്നു ജോസഫലക്സ് ..“) ഈ ഡയലോഗ് പറയുമ്പോൾ കൈകളിൽ വരുന്ന കലാമുദ്ര  ഏതാണ്...?
 a) ഏകമുദ്ര  b) ദ്വിമുദ്ര   c) ലാ...മറ്റേ...ല്ല.. മുദ്ര

6. ജോൺ ഹോനായിയുടെ അച്ചന്റെ പേര് ഇതിലേതാണ് ?
 a) മായാഅപ്പുക്കുട്ടൻ  b) ആൻഡ്രൂസ് c) പീറ്റർ ഹോനായി d)അച്ഛനില്ല,വീട്ടിൽ അമ്മച്ചി മാത്രമേയുള്ളൂ.

7. Big Bൽ  മമ്മൂട്ടി എത്ര തവണ ചിരിയ്ക്കുന്നുണ്ട്?
    a)ഒന്ന്   b) രണ്ട്  c) മുപ്പത്തിയാറ്.

8."സാഗർ ഏലിയാസ് ജാക്കിയിൽ"  ഭാവനയും മോഹൻലാലും പാട്ടുസീനിൽ കാൽനടയായി നടക്കുന്ന ദൂരത്തെ മുപ്പതുകൊണ്ട് ഗുണിച്ച് സ്ക്വയർ  റൂട്ടെടുത്ത് നാലായി ഭാഗിച്ചാൽ കിട്ടുന്ന ഒറ്റ സംഖ്യ എത്രയാണ്..?
 a) മുന്നൂറ്റിഅറുപത് ച.കി*  b) നാല്പത്തേഴ് ച.കി  c) രണ്ടായിരത്തിമൂന്ന് ച.കി          (*ചതുരശ്ര കി.മി)

9. “ പ്രജാപതിയിൽ “ മമ്മൂട്ടി ഉപയോഗിക്കുന്ന തോക്കിന്റേം മൊബൈലിന്റെം പിന്നെ കറുത്ത   ഇ-ക്ലാസിന്റേം    യഥാർത്ത ഓണർ ആരാണ്.?
       a) His Highness സർ.രാകേഷ് MBA,B.Tech,+2, Matriculate,LKG,UKG,
          (Sorry.... ഇതിനു വേറെ ഓപ്ഷനില്ല.)

10. “ ഇവിടെയൊന്നും കിട്ടിയില്ലാ... “..ആർക്കാണ് കിട്ടാതെപോയത് ?
         a) നെടുമുടിവേണു b)  അല്ലുഅർജ്ജുൻ  c) മോർഗൻഫ്രീമാൻ...

II)  ചേരുംപടി ചേർക്കുക:

വിനയൻ                          -      എണ്ണതേച്ചുകുളിയും പാതിവ്രിത്യവും.
ഷക്കീല                           -       രംഭ ചേച്ചി , പാവങ്ങളുടെ രക്ഷകൻ ,തൊഴിലാളിനേതാവ്, IAS
ഷാജികൈലാസ്             -       ബലാത്സംഗം , കുളിസീൻ.
മമ്മൂട്ടി                                -      മെഴ്സിഡീസ് ബെൻസ് , മുണ്ട് & അണ്ടർവെയർ , തമിഴൻഗുണ്ട.
കലാഭവൻ മണി              -      BMW coupe , C-class Benz, കേരളാ-തമിഴ്നാട് ഗ്രാമങ്ങളിൽ
                                                 താമസം.              

            
III)  വാക്യത്തിൽ പ്രയോഗിക്കുക.
1)   അമേധ്യം   2)    ഉച്ഛിഷ്ടം   3)   സെൻസിബിലിറ്റി   4)  കോണ്ടസാ  5) കടയാടിബേബി. 

                                                              
IV) .  50 വാക്കിൽ കവിയാതെ ഉത്തരമെഴുതുക.   
1)  “ ചാം ച ച ചും ച ച ചുമരു ച ച ചാ ..ചാം ച ച ചും ച ച ചുമരു ച ച ചാ 
        ചാം ച ച ചും ച ച ചുമരു ച ച ...ചാചാം ച ച ചും ച ച ചുമരു ച ച ചാ

      ശ്രീമാൻ.ജയൻ അഭിനയിച്ച “ലൌ ഇൻ സിംഗപ്പൂരിലെ” പ്രശസ്തമായ ഈ ഗാനത്തിൽ എത്ര     “” ഉണ്ടെന്നു കണ്ടുപിടിച്ചെഴുതുക..?

2)    “ അഴകാന നീലിവിരും പരുപൂലി ഓടി വരും
          എന്നാലും ഓടി വരും ടോണിക്കുട്ടാ, നിന്നെ കാണാതെ ഇന്നു വരും ടോണിക്കുട്ടാ,
          ഇന്നല്ലേ നാളെവരും നാളെല്ലേ മറ്റന്നാൾ വരും..”

         നാടാർ ഇങ്ങനെ പാടാനുള്ള മാനസികാവസ്ഥ എന്തായിരുന്നു...?
    കുമ്പളംഹരിയും ഹിച്ച്കോക്ക്കഞ്ഞിക്കുഴിയും ടോണി കുരിശിങ്കലും അവസാനം ട്രെയിനിൽ        വച്ച് അടിച്ച ബ്രാൻഡിന്റെ പേരെന്താണ്...അതിനെത്ര വിലയായി... കണ്ടു പിടിച്ചെഴുതുക..?

V). രണ്ടു പേജിൽ കുറയാതെ ഉത്തരമെഴുതുക.( Essay )

1) ആരാണ് ദ്രോണ 2010 ? എന്താണ് ദ്രോണയുടെ ജീവിത ലക്ഷ്യം..?
    (ദ്രോണയുടെ കഥ മനസ്സിലായവർ അത് മാത്രം എഴുതിയാൽ മതിയാകും.. )

2)  സത്യൻ അന്തിക്കാടിന്റെ “ കഥ തുടരുമ്പോളും ”&  Will smith ന്റെ   "The Pursuit of Happyness “ഉം   തമ്മിലുള്ള സാദ്രിശ്യങ്ങൾ അക്കമിട്ട് എഴുതുക...
(ദയവായി രണ്ടു പേജിൽ ഒതുക്കുക)...

*********************************************************************************

OTO :  ഇലക്ഷൻ പ്രമാണിച്ച് എല്ലാ മണ്ടൻപിള്ളാരേയും സർക്കാർ ചിലവിൽ ജയിപ്പിക്കുന്നതായിരിക്കും.


.
Related Posts Plugin for WordPress, Blogger...