The Free Country എന്നറിയപ്പെടുന്ന USA എന്ന നോർത്തമേരിക്കൻ രാഷ്ട്രം മറയ്ക്കുന്നിടത്തോളം രഹസ്യങ്ങൾ വേറോരു രാജ്യവും സൂക്ഷിക്കുന്നില്ല..അന്റാർട്ടിക്കയുടെ ഭരണത്തിൽ യു.എസിനുള്ള മേൽക്കൈയിൽ തുടങ്ങാം..അന്റാർട്ടിക്കയ്ക്ക് മുകളിൽ ഉപഗ്രഹങ്ങൾ ഇല്ല, കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുന്നത് അവിടെ സ്ഥാപിച്ചിരിക്കുന്ന ബേസ് സ്റ്റേഷനാണ്..
കൂടാതെ ലോകത്തെ പ്രധാന രാജ്യങ്ങൾക്ക് എല്ലാം തുല്യാവകാശമുള്ള അന്റാർട്ടിക്കയിൽ അടുത്ത 50 കൊല്ലത്തേക്ക് ധാധുനിക്ഷേപങ്ങളും പെട്രോളിയം ഖനനവും അവ സംബന്ധിയായ പര്യവേഷണങ്ങളും എല്ലാം അമേരിക്കയുടെ മുൻകൈയ്യോടെ, സംയുക്ത സഹകരണത്തോടെ നിരോധിച്ചിരിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ ആ ഭൂഖണ്ഡം ശരിക്കും പുറം ലോകത്തിനു മുന്നിൽ അഞ്ജാതമായി തുടരുന്നു അല്ലെങ്കിൽ അങ്ങിനെ എന്നും തുടരണം എന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രം അങ്ങ് തീരുമാനിച്ചു.
എന്താണ് അമേരിക്ക എന്ന ഭീമൻ രാഷ്ട്രത്തിന്റെ ശക്തി ? സാങ്കേതികവിദ്യകളിൽ എങ്ങനെ അവർ ചുരുങ്ങിയകാലം കൊണ്ട് മേൽക്കോയ്മ നേടി ? നെവാഡൻ മരുഭൂമിയിലെ Area 51 എന്ന രഹസ്യ മിലിട്ടറി ബേസിൽ എന്താണ് യഥാർത്തത്തിൽ നടക്കുന്നത് ? ലോകം സംശയിക്കുന്നത് പോലെ അത് ഒരു ഏലിയൻ റിസേർച്ച് സെന്ററാണോ ? Area 51നെപ്പറ്റിയുള്ള പരാമർശങ്ങൾ നടത്താൻ പോലും അമേരിക്കൻ മിലിട്ടറി ഭയക്കുന്നതെന്തിനാണ്.ഒരു സാറ്റലൈറ്റ് ഇമേജ് പോലും എടുക്കാൻ അനുവദനീയമല്ലാത്ത സ്ഥലമാണത്..ഒരു ഹൈലി ക്ലാസിഫൈഡ് റിസേർച്ച് ഫെസിലിറ്റിയാണത് എന്നാണ് ഗവണ്മെന്റ് ഭാഷ്യം.
റഷ്യൻ ചാര ഉപഗ്രഹങ്ങളുടേയും മറ്റുചില സ്വകാര്യ ഉപഗ്രഹങ്ങളുടേയും സഹായത്തോടെ വളരെ കുറച്ചു വിവരങ്ങൾ ഏരിയ 51പ്പറ്റി ലഭിച്ചിട്ടുണ്ട്..പക്ഷേ ഏതാണ്ട് പൂർണ്ണമായും ഭൂമിക്കടിയിലാണ് ഈ റിസേർച്ച് കേന്ദ്രം....പ്രധാനമായും സംശയിക്കുന്നത് പണ്ട് ന്യൂ മെക്സിക്കോയിലെ റോസ് വെൽ എന്ന സ്ഥലത്ത് 1947ൽ തകർന്നു വീണ UFO ( Unidentified Flying Object ) യും അതിലെ അന്യഗ്രഹജീവികളെയും സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണെന്നാണ്.അത് കൂടാതെ ഇവരുടെ സാങ്കേതികവിദ്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ സ്വായത്തമാക്കാനുള്ള ശ്രമങ്ങളും ആണെന്നാണ്..
മറ്റൊന്ന് ഏലിയൻസും യു.എസ് ഗവണ്മെന്റും ഒന്നിച്ച് നടത്തുന്ന എന്തോ റിസേർച്ച് ഫെസിലിറ്റി ആയിരിക്കാം അതെന്നാണ്.ഈ വാദങ്ങൾ ശരി വയ്ക്കുന്ന വിവരങ്ങളാണ് സമീപപ്രദേശത്തെ ജനങ്ങളിൽ നിന്നും, Area 51ലെ പൂർവ്വകാല ജോലിക്കാരിൽ നിന്നും ലഭിച്ചിരിക്കുന്നത്..ചില മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ Area51ലെ ഒരു പഴയ ഫോർമാൻ , എഞ്ചിനീയർ എന്നിവർക്ക് പറയാനുള്ളത് അവിടെ പറക്കും തളികകളുടെ നിർമ്മാണമാണ് നടക്കുന്നതെന്നും രണ്ട് ജോലിക്കാരുടെ മൊഴി പ്രകാരം J-Rod എന്ന് വിളിക്കുന്ന ഒരു അന്യഗ്രഹവാസിയുമായി അവർ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ടെന്നുമാണ്..സത്യത്തെ എക്കാലവും മൂടിവർക്കാനാകില്ല എന്ന് നമുക്ക് കരുതാം..
ഒന്നാം ലോക മഹായുദ്ധത്തിൽ ഒന്നുമല്ലാതിരുന്ന അമേരിക്ക എന്ന രാജ്യം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വളർച്ചയുടെ അസാധാരണമായ പടവുകൾ കയറുകയായിരുന്നു.
അമേരിക്കയുടെ വളർച്ചയും ജർമ്മനി എന്ന രാഷ്ട്രത്തിന്റെ തകർച്ചയും ഒന്നിച്ചായിരുന്നു.രണ്ടാം ലോക മഹായുദ്ധകാലത്ത് ലോകത്ത് മറ്റേതു രാജ്യത്തെക്കാളും അത്യാധുനികമായ ആയുധങ്ങൾ വികസിപ്പിച്ചെടുത്തത് ജെർമ്മനിയായിരുന്നു..V2 എന്ന് വിളിക്കുന്ന ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ, അത്യാധുനിക സ്കഡ് മിസൈലുകൾ, തുടങ്ങി വിപ്ലവകരമായ ആയുധങ്ങൾ....ജർമ്മൻ എഞ്ചിനീയേഴ്സിന് കാലാതീതമായ ഈ സാങ്കേതികവിദ്യകൾ എവിടെനിന്നു കിട്ടി എന്നതാണ് ഉദ്യേഗം ജനിപ്പിക്കുന്ന കാര്യം.
ഇയാൻ വാൻ ഹെത്സിങ്ങ് എഴുതിയ “ Secret Societies " എന്ന പുസ്തകത്തിൽ പറയുന്നത് രണ്ടാം ലോകമഹായുദ്ധത്തിനു മൂന്ന് വർഷങ്ങൾക്ക് മുൻപ് ജെർമ്മനിയിലെ ബ്ലായ്ക്ക്ഫോറസ്റ്റിൽ ഒരഞ്ജാത പേടകം തകർന്നു വീണിരുന്നു.ഹിറ്റ്ലറുടെ പട്ടാളക്കാർ പേടകവും അതിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ജീവിയുടെ അവശിഷ്ടങ്ങളും ഒരു കോട്ടയിലേക്ക് മാറ്റുകയുണ്ടായി.
അവിടെ വച്ച് നാസി എഞ്ചിനീയർമാർ ഈ പേടകത്തിന്റെ സാങ്കേതികവിദ്യ റീവേഴ്സ് എഞ്ചിനീയറിങ്ങ് വഴി മനസ്സിലാക്കിയിരുന്നിരിക്കണം.കാരണം ഈ സംഭവത്തിനു ശേഷമാണ് അവർ ആന്റൈ-ഗ്രാവിറ്റി പരീക്ഷണങ്ങളിൽ മുഴുകിയത് എന്ന് രേഖകൾ സൂചിപ്പിക്കുന്നു.
വളരെ പെട്ടെന്നുള്ള ഒരു സാങ്കേതിക കുതിച്ചുകയറ്റമാണ് പിന്നീട് ജർമ്മൻ ശാസ്ത്രരംഗത്ത് സംഭവിച്ചത്.1938ലാണ് ജെർമ്മൻ രസതന്ത്രഞ്ജ്യൻ ഓട്ടോഹാനും ഫ്രിറ്റ്സ് സ്ട്രാറ്റ്സ്മാനും ചേർന്ന് ആദ്യത്തെ ഫിഷൻ റിയാക്ഷൻ നടത്തിയത്.ഒരു യുറേനിയം ആറ്റത്തെ അവർ ഭേദിച്ചു.മാനവരാശിയിൽ നിലവിലുള്ള ഊർജ്ജ്യത്തിൽ ഏറ്റവും ശക്തമായത് അവർ കണ്ടെത്തി..
ഇതറിഞ്ഞ ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ് വെൽറ്റിന് മുന്നറിയിപ്പു നൽകി..ഈ അപകടകരമായ കണ്ടുപിടുത്തം ഇന്നോളം മനുഷ്യൻ കൈവച്ചിട്ടില്ലാത്ത അതിശക്തമായ ഒരു എനർജി ഉണ്ടാക്കാൻ പര്യാപ്തമാണെന്നും അത് വച്ചുണ്ടാക്കുന്ന അയുധത്തിന് മാരകശക്തി ഉണ്ടായിരിക്കും എന്നും.
ഇതേ സമയം തന്നെ ടൈം ട്രാവൽ മെഷീൻ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ജർമ്മനി രഹസ്യമായി ആരംഭിച്ചു.അതിനു ഉപയോഗിച്ചിരുന്ന ചില രഹസ്യ ലബോറട്ടറികൾ പിന്നീട് കണ്ടെത്തുകയുണ്ടായി.എന്നാലും ചില ഗവേഷകർ വിശ്വസിക്കുന്നു അവർ പരീക്ഷണത്തിൽ വിജയിച്ചു എന്നും ടൈം ട്രാവൽ വിജയകരമായി നടത്തിയിട്ടുണ്ടെന്നും .
എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടതോടെ ഈ സാങ്കേതിക വിദഗ്ധന്മാരും എഞ്ചിനീയർമാരിലും ഭൂരിഭാഗം പേരും അമേരിക്കയിലേക്ക് കുടിയേറി..ഒരർഥത്തിൽ അമേരിക്ക അവരെ ദത്തെടുത്തു.പിന്നെയവർ ജോലി ചെയ്തത് അമേരിക്കയ്ക്ക് വേണ്ടിയാണ്.അങ്ങിനെ അമേരിക്കയുടെ നല്ലകാലം ആരംഭിച്ചു...
ആന്റൈ ഗ്രാവിറ്റി പരീക്ഷണങ്ങളും ടൈം ട്രാവൽ പരീക്ഷണങ്ങളും നടന്നു എന്ന് വിശ്വസിക്കുന്ന ലാബോറട്ടറി ശേഷിപ്പുകൾ അടുത്തകാലത്ത് ജർമ്മനിയിൽ കണ്ടെത്തുകയുണ്ടായി....ചില നിഗമനങ്ങൾ പറയുന്നത് ജർമ്മനിയുടെ പരാജയം ആസന്നമായ ഘട്ടത്തിൽ പ്രധാനപ്പെട്ട പല ആർമി ജനറൽമാരും ഒരു തെളിവുപോലും അവശേഷിപ്പിക്കതെ അപ്രത്യക്ഷമാവുകയായിരുന്നത്രേ.....ജർമ്മൻ എഞ്ചിനീയർമ്മാർ വികസിപ്പിച്ച ടൈം ട്രാവൽ മെഷീൻ ഉപയോഗപ്പെടുത്തിയാകാം അവർ രക്ഷപെട്ടെതെന്ന് ചിലർ കരുതുന്നു..എന്തിന്,ഹിറ്റ്ലറുടെ മരണം പോലും ഇന്നും ഒരു ദുരൂഹതയാണല്ലോ...
അതുപോലെ തന്നെ അമേരിക്കൻ തലസ്ഥാന നഗരത്തിന്റെ നിർമ്മാണവും പുരാതന ഗ്രീക്ക് റോമൻ നഗരങ്ങളൂടേതുമായി അപാരമായ സാദ്യശ്യം ഉണ്ട്.മറ്റു ലോകത്തുള്ള ആ അഞ്ജാതശക്തികളുമായി സമ്പർക്കം പുലർത്തിയവരിൽ ആധുനിക അമേരിക്കയൂടെ ശില്പികളും ഉൾപെടും.
അമേരിക്കൻ സ്വാതന്ത്യസമരയുദ്ധകാലത്ത് ബ്രട്ടീഷുകാരുമായി പോരാടിയിരുന്ന ജോർജ്ജ് വാഷിങ്ങ്ടണിന് അസാധാരണമായ ഒരനുഭവം ഉണ്ടായി..ട്രൈബ്യൂൺ എന്ന അമേരിക്കൻ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച അനുഭവകഥയാണിത്....1777ൽ പെൻസിൽവാനിയയിലെ വാലി ഫോർജ്ജിൽ വച്ച് നടന്ന യുദ്ധത്തിൽ അമേരിക്ക ബ്രിട്ടണോട് 100% പരാജയപ്പെടും എന്ന ഘട്ടമായിരുന്നു..അന്ന് ഒരു രാത്രിയിൽ വാഷിങ്ങ്ടൺ ഫോർജ്ജിലെ ഒരു വനപ്രദേശത്ത് ആസന്നമായ പരാജയം ഏറ്റുവാങ്ങുന്നതിനായി ഒറ്റ്യക്ക് നിന്ന് പ്രാർഥിക്കുകയായിരുന്നു.
അപ്പോൾ ഒരഞ്ജാത ശക്തി അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷമായി.200 വർഷങ്ങൾക്ക് ശേഷമുള്ള അമേരിക്കയുടെ മാപ്പ് വളരെ വ്യക്തമായി ഒരോ സ്ഥലങ്ങളും അടയാളപ്പെടുത്തി അദ്ദേഹത്തിന്റെ മുന്നിൽ തെളിഞ്ഞുവന്നു.
ഈ അനുഭവത്തിൽ നിന്ന് മനോബലം ഉൾക്കൊണ്ട് രണ്ടും കൽപ്പിച്ച് ബ്രിട്ടീഷുകാരോട് അദ്ദേഹ പൊരുതി..അസംഭംവ്യമായത് സംഭവിച്ചു. ബ്രിട്ടൺ പരാജയപ്പെട്ടു.
ഈ സംഭവത്തിന് വർഷങ്ങൾക്ക് മുൻപ് 1752ൽ വിർജ്ജീനിയയിൽ സ്ഥാപിതമായ ഫ്രീ മേസൺസ് എന്ന രഹസ്യ സംഘടനയുടെ ഭാഗമായിരുന്നു വാഷിങ്ങ്ടൺ.എക്ട്രാ ടെറസ്ട്രിയലുകളെ സംബന്ധിച്ച എന്തോ രഹസ്യം സൂക്ഷിക്കുന്നവരായിരുന്നു ഫ്രീ മേസണുകൾ..അമേരിക്കൻ സ്വാതന്ത്യ സമരപ്രഖ്യാപനത്തിന്റെ കരാറിൽ ഒപ്പുവച്ച 56 പേരിൽ ഒൻപത് പേർ ഈ സംഘടനയിലെ അംഗങ്ങൾ ആയിരുന്നു.
Freemason symbol |
ഫ്രീ മേസൺസിന്റെ ചിഹ്നമാണ് ഇന്ന് അമേരിക്കയിലെ ചരിത്രസ്മാരകളിൽ തൊട്ട് അമേരിക്കൻ ഡോളർ ബില്ലിൽ വരെ ആലേഖനം ചെയ്തിരിക്കുന്നത്.
(തുടരും)
അടുത്ത ലക്കം:
മതങ്ങളും ദൈവങ്ങളും
Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries.
.....
intersting.. following.. tracking :)
ReplyDeleteഎത്രയെത്ര പുത്തനറിവുകളാണ്
ReplyDeleteഇതിൽക്കൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്...
ഞാനിതിനെ പ്രമോട്ട് ചെയ്യുവാൻ
പോകുകയാണ് കേട്ടൊ പോണികുട്ടാാ
എന്നെ അങ്ങ് കൊല്ല്....:)))
Deleteadutha bhagathinayittu kathirikkunnu.
ReplyDeleteഓരോ പാഠത്തിനും ആകാംക്ഷയോടെ കാത്തിരുന്ന് വായിക്കുന്നു. താങ്ക്സ്
ReplyDeletefeegaram
ReplyDeleteഓരോ ഭാഗവും വളരെ താല്പര്യത്തോടെ വായിക്കുന്നു ...
ReplyDeleteനന്ദി.
പോണി, ചിന്തകളെ വിറപ്പിയ്ക്കുന്നു !!!!
ReplyDeleteഫായീ...ഞാനൊരു സ്മോൾ ടച് ചെയ്തോട്ടെ....ഉമ്മ്മ്മ്ംമ്മ...
Deleteഇപ്പോഴാ താങ്കളുടെ ബ്ലോഗുകള്‍ വായിച്ചു തുടങ്ങിയത് ...
ReplyDeleteസംഭവം എല്ലാം സൂപ്പര്‍ ... ഒത്തിരി ഇഷ്ടമായി , എഴുത്ത് വളരെ രസകരമാണ് ...
താങ്കൂൂൂ ..മാടം....
Delete"Surely You Ra Joking Mr.Feynman" a book by the scientist Richard Feynman. At least the read the portions where he narrates the Manhattan project which came up with the first nuclear bomb.
ReplyDeleteAnd if possible read "Uncertainty: The Life And Science Of Werner Heisenberg" by David C Cassidy. One might get enough reasons why Germans failed to make teh first nuclear bomb even when they were supposed to be far advanced in science and technology.
Werner Heisenberg was a German scientist famous for his Uncertainty principle in quantum mechanics.
None of the above scientists ever mentions about UFO's or Aliens. One can get details of like when and why some one went wrong and which delayed the project. These projects include even the nuclear research programs.
But still its up to you to weigh the results.
മതങ്ങളും ദൈവങ്ങളും ആര്‍ട്ടിക്കിള്‍ താമസിയാതെ പ്രതീക്ഷിക്കുന്നു.
ReplyDeleteവളരെ നല്ല ബ്ലോഗ്. ഇന്നാണ് ഇങ്ങനെ ഒരു സംഗതി ഉണ്ടെന്ന്‍ തന്നെ മനസിലായത്. ബെര്‍ലിത്തരങ്ങള്‍ക്ക് നന്ദി.
ReplyDeleteഎന്റെ ഒരു സംശയം. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്‍മനി അത്രയധികം വികസിചിരുന്നെങ്കില്‍ എന്ത്കൊണ്ട് അവര്‍ക്ക് യുദ്ധം ജയിക്കാന്‍ കഴിഞ്ഞില്ല. ?
aake jaga poka ethrayo iniyum ariyaanirikkunnu
ReplyDeleteഅങ്ങനെ പോണി പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളുകൾ ഓരോന്നോആയി അഴിച്ചുകൊണ്ടിരിക്കുന്നു.. :)
ReplyDeleteഎന്ത് കൊണ്ട് താങ്കള്‍ ഇപ്പോള്‍ എഴുതുന്നില്ലാ?
ReplyDeleteMr. Pony, try to read why geosynchronous satellites' orbit is parallel to the equator and polar satellites can go over every point on the earth. Your article is totally misleading.
ReplyDeletegreat felt like reading a dan brown novel……..
ReplyDeleteവായിച്ചു
ReplyDeleteGood article. Like to share with you a detailed eBook on UFOs related to human history. Email me on postbox10@gmail.com
ReplyDeletearticle was so nice
ReplyDeleteI wold like to study aliens this is gud for me thqx
Interesting....
ReplyDelete