Followers

Apr 20, 2012

അജ്ഞാതരായ ദൈവങ്ങൾ - 9

മരണം മറ്റൊരു ലോകത്തിലേക്കുള്ള വാതിൽ ???


മസ്തിക്ഷ്കമരണം..അതായത് തലച്ചോർ പ്രവർത്തനം നിർത്തുമ്പോഴാണ് ഒരു വ്യക്തി വൈദ്യശാസ്ത്രപരമായി മരിച്ചു എന്ന് കരുതുന്നത്..എന്നാൽ മരണം എന്ന അവസ്ഥ ഇന്നും ഏതാണ്ട് പൂർണ്ണമായും ഒരു ദുരൂഹതയാണ്.അതിലേയ്ക്ക് അല്പമെങ്കിലും വെളിച്ചം വീശിയിട്ടുള്ളത് മരിച്ചു തിരിച്ചുവന്നവരിൽ  നിന്നാണ്.ലോകത്ത് ഇത്തരം നൂറോളം കേസുകൾ കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്...അതിശയകരമായ സംഭവം എന്താണെന്ന് വച്ചാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള അനുഭവങ്ങളാണ് നേരിട്ടത്.


1983ൽ കാലിഫോർണിയയിൽ വച്ച് ഒരു വാഹനാപകടത്തിൽ പെട്ട്  ജെസീക്ക എന്ന യുവതി മാരകമായ പരിക്കുകളോടെ കോമ സ്റ്റേജിലായി..അപ്പോളവൾക്ക് അഞ്ജാതമായൊരു അനുഭവം തോന്നി.ശരീരത്തിന്റെ കെട്ടുപാടുകളിൽ നിന്ന്  സ്വതന്ത്രമായത് പോലുള്ള ഒരു അനുഭവം.
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നു..ഇടയിലായി വീഡിയോയിലെന്ന പോലെ തന്റെ കഴിഞ്ഞകാലജീവിതം അവൽ കണ്ടു.. അവസാനം ഒരു ഇരുണ്ട തുരങ്കത്തിലേക്ക് എത്തി.ഒരു ചുഴിയിലേക്കെന്ന പോലെ അവളെ ആ തുരങ്കം ആകർഷിച്ചു...പക്ഷേ പെട്ടെന്ന് അവൾ പുറന്തള്ളപ്പെട്ടു..അവൾ കോമയിൽ നിന്ന് ഞെട്ടിയുണർന്നു.


ഇവിടെ പരാമർശിക്കേണ്ടത് ഒരു ടിബറ്റൻ മതവിശ്വാസമാണ്..അത് പ്രകാരം മരണപ്പെട്ട ആത്മാവ് ഒരു തുരങ്കത്തിൽ എത്തുന്നു..ശസ്ത്രീയമായിപ്പറഞ്ഞാൽ ആത്മാവ് എന്ന ഹൈപ്പർ ഡൈമൻഷൻ എനർജ്ജി ഒരു വേം ഹോളിൽ..അഥവാ ഒരു ഇന്റർ ഡൈമെൻഷണൽ  ( Inter dimensional  ) ഗേറ്റ് വേയിൽ എത്തുന്നു...അതിലൂടെ സഞ്ചരിച്ച് മറ്റൊരു ലോകത്തേക്കും...ഇനി  ഈ യാത്ര വിജയിച്ചില്ലെങ്കിൽ ഈ ആത്മാവ് വീണ്ടും യുക്തമായ മറ്റൊരു ശരീരത്തിൽ ജന്മമെടുക്കും എന്നും ടിബറ്റൻ വിശ്വാസത്തിൽ പറയുന്നുണ്ട്..


ഒരു പക്ഷേ ശാശ്വതമായത് മറ്റൊരു ലോകമാകാം..നമ്മൾ മറ്റൊരു ലോകത്തേക്ക്, മറ്റൊരു ഡയംമൻഷനിലുള്ള ആവാസവ്യവസ്ഥിതിയിലേക്ക് ജനിക്കാനുള്ള തയ്യാറെടുപ്പാകാം മനുഷ്യജന്മം.
ഹിന്ദുപുരാണങ്ങളിലെ മോക്ഷത്തെ ഒക്കെ ശാസ്ത്രീയമായി നിർവചിച്ചാൽ ഈ നിഗമനത്തിൽ എത്തിച്ചേരും..


(തുടരും)


അടുത്ത ലക്കം:


മരണ രശ്മികളും കോഡുകളും
Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods,Ancient  Alien Documentaries. 
...

21 comments:

 1. ഇതൊരുമാതിരി ഹൈകു പോസ്റ്റായിപ്പോയ് പോണീ..............

  ReplyDelete
 2. അജ്ഞാതരായ ദൈവങ്ങള്‍ എന്ന പരമ്പര എന്നെ പോണിബോയിയുടെ സ്ഥിരം സന്ദര്‍ശകനാക്കി,!നന്നായിട്ടുണ്ട് , എങ്കിലും പല കാര്യന്ങ്ങളും വിശ്വസിക്കാന്‍ കഴിയുന്നില്ല! ഇനിയും അജ്ഞാതമായ പല അറിവുകളും അത്ഭുതങ്ങളും ഇതിലൂടെ അറിയാന്‍ ആഗ്രഹിക്കുന്നു!

  ReplyDelete
 3. താങ്ങള് ഓരോ article എഴുതുമ്പോഴും അതിന്റെ അവലംബം കൂടി കാണിച്ചിരുന്നെങ്കില് നന്നായിരുന്നു.

  ReplyDelete
 4. ഞാൻ കടപ്പാടുകൾ താഴെ കൊടുത്തിട്ടുണ്ട്....

  ReplyDelete
 5. ദൈവത്തിന്‍റെ കാര്യം വരുമ്പോള്‍ agnostic നിലപാടാണ്‌ എനിക്കുള്ളത്.
  ഈ പോസ്റ്റ്‌ മനസിനെ ഒരു വ്യത്യസ്ത തലത്തിലേയ്ക്ക് കൊണ്ട് പോയി.
  ഇത്ര പെട്ടെന്ന് തീര്‍ന്നത് എന്തായാലും ശരിയായില്ല.
  waiting for more

  ReplyDelete
  Replies
  1. In matter of God am also agonistic...Standing Between blind beliefs and knowlegde, but pretty close to knowledge...its the matter of fortune compel us to do shitty religious rituals....

   Delete
 6. HI PONY WAITING FOR NEXT BLOGS. NJANUM ITILE REGULAR VISITOR AYI .

  ReplyDelete
 7. aduth post varatte ..

  ReplyDelete
 8. മരിച്ചു കഴിഞ്ഞാല്‍ എന്ത്? ഇന്നും ആര്‍ക്കും പിടികിട്ടാത്ത ഒരു സമസ്യയായി നിലനില്‍ക്കുന്നു. ആധികാരികമായി ആര്‍ക്കും ഇതുവരെ ഒരു ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഹിന്ദു പുരാണങ്ങള്‍ ശ്രദ്ധിച്ചാല്‍ പല തരത്തിലുള്ള പരാമര്‍ശങ്ങളും കാണാം. എനിക്കേറ്റവും ശ്രദ്ധേയമായി തോന്നിയത് ശാന്തിഗിരിയിലെ കരുണാകര ഗുരു പറഞ്ഞ കാര്യങ്ങള്‍ ആണ്. പോണി പറഞ്ഞ തിയറിയുമായി വളരെ അടുത്ത് നില്‍ക്കുന്നു. ഞാന്‍ അടിസ്ഥാനപരമായി മതങ്ങളില്‍ വിശ്വസിക്കുന്നില്ല എന്നാല്‍ പരമമായ ഒരു ശക്തിയുണ്ട് എന്ന് വിശ്വസിക്കുന്നു.

  ReplyDelete
 9. അജ്ഞാതരായ ദൈവങ്ങൾ എന്ന പരമ്പര ഇപ്പോഴൊന്നും നിര്തല്ലേ....

  ഞാന്‍ ദിവസവും ഇങ്ങോട്ട് വരുന്നത് തന്നെ പുതിയ വല്ല പോസ്റ്റും ഉണ്ടോ എന്ന് അറിയാനാ. കലക്കുന്നുണ്ട്.
  പക്ഷെ അജ്ഞാതരായ ദൈവങ്ങൾ - 9 വളരെ ചെറുതായി പോയി

  ReplyDelete
  Replies
  1. താങ്ക്സ്,,,

   ചെറുതായി...ചില ടോപ്പിക്കുകൽ വിസ്തരിച്ചാൽ ബോറാകും..അത് കൊണ്ട് വെട്ടിയൊതുക്കിയപ്പോൾ അങ്ങിനെയായതാ...

   Delete
 10. തീരെ കുഞ്ഞിയ ലേഖനമായിപ്പോയിത് കേട്ടൊ ബോയ്

  ReplyDelete
 11. മരണശേഷം - അതായത് ശരീരത്തിൽ നിന്ന് ആത്മാവ് (അങ്ങനൊരു മാവുണ്ടങ്കിൽ..)വേർപെടുമ്പോൾ ഈ തുരങ്കത്തിക്കുടെ പോയി നക്ഷത്രങ്ങൾടെ ഇടയിലൂടെ സഞ്ചരിക്കുന്ന അവസ്ഥയേപറ്റി നേരത്തേം വായിച്ചതോർക്കുന്നു.. ഹ്മ്..ഓർക്കുമ്പം കൊതിയാകുന്നു.. ;)

  ReplyDelete
 12. മരണത്തെ കുറിച്ച് കൂടി അങ്ങനെ ഒരു ഐഡിയ ആയി :)

  തീരെ കുറഞ്ഞു പോയി ഈ വിവരണം

  സുപ്പേര്‍ ആയിട്ടുണ്ട്

  ReplyDelete
 13. മസ്തിക്ഷ്കമരണം..അതായത് തലച്ചോർ പ്രവർത്തനം നിർത്തുമ്പോഴാണ് ഒരു വ്യക്തി വൈദ്യശാസ്ത്രപരമായി മരിച്ചു എന്ന് കരുതുന്നത്. Its just a definition to help the court and dictors to decide when to stop the ventillator. .എന്നാൽ മരണം എന്ന അവസ്ഥ ഇന്നും ഏതാണ്ട് പൂർണ്ണമായും ഒരു ദുരൂഹതയാണ്. Oru managayum alla. Complete ATP yum theernnal cells work cheyyiilla. Thats molecular death. അതിലേയ്ക്ക് അല്പമെങ്കിലും വെളിച്ചം വീശിയിട്ടുള്ളത് മരിച്ചു തിരിച്ചുവന്നവരിൽ  നിന്നാണ്. Sahashi mesthiri aano thirichu vannathu. ലോകത്ത് ഇത്തരം നൂറോളം കേസുകൾ കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്...അതിശയകരമായ സംഭവം എന്താണെന്ന് വച്ചാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള അനുഭവങ്ങളാണ് നേരിട്ടത്. How can something get in your dead brain recorded when you leave the body and go. The feelings you mentioned are featutes of decreased blood supply and metabolism in brain.

  ReplyDelete
 14. Good article. Like to share with you a detailed eBook on UFOs related to human history. Email me on postbox10@gmail.com

  ReplyDelete
 15. റെയ്‌മോൻഡ് മോദിയുടെ ലൈഫ് ആഫ്റ്റർ ലൈഫ് എന്ന പുസ്തകത്തിൽ മരണം എന്ന സങ്കീർണ യാത്രയുടെ തുടക്കം വരെ പോയവരുടെ അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട് അതിൽ പലരും ഒരു ഡാർക്ക് vaccum ഇൽ കൂടി കടന്നു പോകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. പോണി പറഞ്ഞ തുരങ്കം ആവാം അത് .. വളരെ നന്നായിട്ടുണ്ട് എല്ലാം ഇന്നാണ് വായിച്ചത് ...you are impossible :)

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...