Followers

Apr 29, 2012

അജ്ഞാതരായ ദൈവങ്ങൾ -11

ഇനോക്


ഹീബ്രു ബൈബിൾ അഥവാ ജൂതന്മാരുടെ ബൈബിളിൽ ആകാശത്തുനിന്ന് തിരസ്കരിക്കപ്പെട്ട മാലാഖമാരെപ്പറ്റി പറയുന്നുണ്ട്.ദൈവത്തിന്റെ ഇശ്ചയ്ക്കെതിരായി പ്രവർത്തിച്ച മാലാഖമാരെ ഭൂമിയിലേക്കയക്കുമെന്നും മറ്റും.ഇനോക് എന്ന പുരാതന പ്രവാചകന്റെ എഴുത്തുകളിലും ഈ അമാനുഷികരെപ്പറ്റി പരാമർശമുണ്ട്.ഇവർ മനുഷ്യർക്കിടയിൽ വസിക്കുകയും മനുഷ്യരുമായി ശാരീരികബന്ധങ്ങളിൽ ഏർപ്പെടുകയും അവയിൽ സന്തതിപരമ്പരകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടത്രേ.

ഹീബ്രു ബൈബിൾ പ്രകാരം ആദമും ഈവും കൂടാതെ മറ്റൊരു സ്ത്രീ കൂടി ഏതൻ തോട്ടത്തിൽ ഉണ്ടായിരുന്നു.ലിലൈത്ത് എന്നായിരുന്നു ആ സ്ത്രീയുടെ പേര്.ഈ ലിലൈത്ത് ആണ് ആദത്തിന്റെ ആദ്യഭാര്യ.ദൈവഹിതത്തിന് എതിരായി വർത്തിച്ചതിനാൽ അവളെ ദൈവം തന്നെ ഉപേക്ഷീക്കുകയും പിന്നീട് ഈവിനെ സ്യഷ്ടിക്കുകയും ആയിരുന്നു.ജൂതവിശ്വാസപ്രകാരം പുറത്തായ ലിലൈത്ത് ഒരു വാമ്പയറായി മാറി എന്നാണ് കരുതുന്നത്...ഈ ട്വൈലൈറ്റ് സിനിമയിലെ ഒക്കെ വാമ്പയറുകളില്ലെ ...അത്രയും ആഡംബരവാമ്പയറല്ല..ഒരിടത്തരം വാമ്പയർ...

ബുക്ക് ഓഫ് ഇനോക്കിൽ ഒംനിപൊട്ടന്റ് അഥാവാ സർവ്വശക്തനായ ഒരു ദൈവത്തെപ്പറ്റി സൂചനയുണ്ട്.അന്ത്യവിധി അഥവാ ലോകാവസാനമടുക്കുന്ന സമയത്ത് ഈ ദൈവം ഭൂമിയിൽ മടങ്ങിവരികയും അങ്ങിനെ മനുഷ്യരാശി നശിപ്പിക്കപ്പെടുകയും പുതിയ സ്വർഗ്ഗവും ഭൂമിയും പുതിയ മനുഷ്യരാശിയും  സ്യഷ്ടിക്കപ്പെടുകയും ചെയ്യും എന്ന് പറയുന്നു.

ദൈവങ്ങളുടെ ഈ മടങ്ങിവരവുകൾക്കായി അടയാളങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചിട്ടാണാവർ പോയത്..ആയിരക്കണക്കിന് വർഷങ്ങൾ നിലനിന്ന വിചിത്രമായ നിർമ്മിതികൾ ഇതിനുദാഹരണമാണ്.

Cornac Stones, France
ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറുള്ള കോർണാക്കിൽ ഒരു പ്രത്യേകസ്ഥലത്ത് രണ്ട് മൈലുകളോളം നീളത്തിൽ കൂറ്റൻ കല്ലുകൾ നിരയായി അടുക്കിവച്ചിരിക്കുന്നത് കാണാം..ഇവിടെ ഭൂമിയുടെ കാന്തികശക്തി വളരെ വലുതാണ്.ഈ പുരാതനമായ നിർമ്മിതികൾ എല്ലാം തന്നെ അതിശക്തമായ കാന്തികപ്രഭാവമേഖലകളിലാണ് നിലനിൽക്കുന്നത്..നാസ്ക മരുഭൂമിയിലെ രേഖകൾ, ചൈനയിലെ വന്മതിൽ, പിന്നെ ഈ കോർണാക് കല്ലുകൾ, ഇവ മൂന്നും ആകാശത്തിന്റെ ഏറ്റവും ഉയരങ്ങളിൽ നിന്നും കാണാവുന്ന നിർമ്മിതികളാണ്.അർമേനിയയിലെ സ്റ്റോൺ ഹെഞ്ചും സമാനമായ നിർമ്മിതിയാണ്.ഗണിതശാസ്ത്രപരമായി നോക്കിയാൽ ഇതൊരു പുരാതന വാനനിരീക്ഷണ ശാലയാണെന്നാന് കരുതുന്നത്.

1920ൽ ഫ്ലോറിഡയിൽ ലീഡ്സ്കാലിൻ എന്ന ശാസ്ത്രഞ്ജ്യൻ തന്റെ പ്രിയതമയ്ക്കു വേണ്ടി നിർമ്മിച്ച കോറൽ കാസ്റ്റിൽ എന്ന പാറക്കെട്ടുകളുടെ പൂന്തോട്ടം ഒരു നിഗൂഡമായ നിർമ്മിതിയാണ്.അദ്ദേഹം ഒറ്റയ്ക്കാണ് അത് നിർമ്മിച്ചത്.ഓരോ കല്ലുകളും ആയിരം ടണ്ണിലധികം ഭാരമുള്ളവ..ഇന്നത്തെ കാലത്ത് പോലും താരതമ്യേന അപ്രാപ്യമായ ഈ നിർമ്മിതി നിസ്സാരമായി നിർമ്മിക്കാൻ അയാൾക്കെങ്ങനെ കഴിഞ്ഞു..അതിനുത്തരമായി ശാസ്ത്രഞ്യർ കരുതുന്നത് ലീഡ്സ്കാലിന് മാഗ്നെറ്റിക് ശക്തികളുടെ സാങ്കേതികഞ്ജാനം ഉണ്ടായിരുന്നു എന്നാണ്..മാഗ്ലെവ് ട്രെയിനുകൾ എപ്രകാരം പാളത്തിൽ ഉയർന്നു നിൽക്കുന്നുവോ അത് പോലെ ഒരഞ്ജാത കാന്തിക ശക്തി ഉപയോഗിച്ച് എത്ര ഭാരമുള്ള വസ്തുവിനെയും ഉയർത്താൻ സാധിക്കും..ഒരു തരത്തിൽ പറഞ്ഞാൽ ആന്റൈ-ഗ്രാവിറ്റി തന്നെ.

2005ൽ ഇറ്റാലിയൻ ഗവേഷകർ ഇറ്റലിയിലെ ഫ്ലോറൻസിലെ ഒരു പഴയ കോൺവെന്റിലെ ഒരിടുങ്ങിയ മുറിയിൽ നിന്നും ലിയനാർഡോ ഡാവിഞ്ചിയുടെ കൈയ്യെഴുത്തുപ്രതികൾ കണ്ടെത്തുകയുണ്ടായി.ഒരേ സമയം ഇരു കൈകളും ഉപയോഗിച്ച് ഇടത്തോട്ടോ വലത്തോട്ടോ ഇഷ്ടാനുസരണം എഴുതാൻ കഴിയുന്ന ആളായിരുന്നു ഡാവിഞ്ചി.അദ്ദേഹത്തിന്റെ സ്വകാര്യ നോട്ടുപുസ്തകത്തിൽ നിന്ന് ആധുനിക മിലിട്ടറി വാഹനങ്ങളുടേയും ആയുധങ്ങളുടേയും രേഖാചിത്രങ്ങളും വിവരണങ്ങളും ലഭിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ പുസ്തകം എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ദൈവദൂതന്മാരുമായി സംവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്..അവർ കൊടുത്തതാണത്രേ ഈ അറിവുകൾ...

പ്രക്യതി ദുരന്തങ്ങളൂം ബാഹ്യശക്തികളും.

മനുഷ്യരാശി നേരിട്ട ഓരോ വലിയ പ്രക്യതിദുരന്തത്തിനും മുന്നോടിയായി അഞ്ജതശക്തികളുടെ സാന്നിധ്യം ആ പരിസരങ്ങളിൽ അനുഭവപ്പെടാറൂണ്ട്.2004ൽ സംഭവിച്ച ഇൻഡോനേഷ്യൻ സുനാമിക്കു ദിവസങ്ങൾ മുൻപ് തെക്ക്കിഴക്കൻ ഏഷ്യയിൽ പലയിടത്തും UFO കൾ കണ്ടതായി റിപ്പോർട്ടുണ്ട്.

അത് പോലെ ഈ അടുത്ത് യൂറോപ്പിന്റെ താളം തെറ്റിച്ച ഐസ്ലാന്റിലെ " Eyjafjallajokull " അഗ്നിപർവ്വത സ്ഫോടനത്തിന്റെ ആദ്യ ദ്യശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന സ്കൈ ന്യൂസ് എന്ന ചാനലിന്  UFOകൾ ആകാശത്തിലെ പുകയ്ക്കിടയിലൂടെ സഞ്ചരിക്കുന്നതിന്റെ ദ്യശ്യങ്ങൾ ലഭിക്കുകയുണ്ടായി.


ആധുനികയുദ്ധങ്ങൾ ഇന്ന് ബയോളജിക്കൽ യുദ്ധങ്ങളാണ്.നേർക്കുനേർ തോക്കും ബോംബും ഉപയോഗിച്ച് പരസ്പരം പോരടിക്കുന്ന പരമ്പരാഗത യുദ്ധരീതി ഇന്ന് വികസ്വര രാജ്യങ്ങളുടെ മാത്രം വഴിയാണ്.ശത്രുവിനെ അടിമുടി തകർക്കാൻ താരതമ്യേന ചിലവ് കുറഞ്ഞതും പ്രഹരശേഷി തലമുറകളോളം നിലനിൽക്കുന്നതും രാസായുധങ്ങളുടേയും രോഗാണുക്കളുടേയും പ്രയോഗങ്ങൾ കൊണ്ടാണ്..

മനുഷ്യരാശി ഓരോ പുരോഗമനപാതകൾ വെട്ടിത്തുറക്കുമ്പോഴും ജനസംഖ്യയിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകുമ്പോഴുമൊക്കെ എന്തെങ്കിലും വലിയ തോതിലുള്ള ദുരന്തങ്ങൾ യദ്യശ്ച്യാ എന്നോണം സംഭവിക്കാറുണ്ട്.

യൂറോപ്പിന്റെ മൂന്നിലൊന്ന് ജനസമൂഹത്തെ തുടച്ചുനീക്കിയ ബ്ലായ്ക്ക് പ്ലേഗ്, ഗ്രേറ്റ് ഫ്ലൂ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.ബ്ലായ്ക്ക് പ്ലേഗ് പടരുന്നതിനു ദിവസങ്ങൾക്ക് മുൻപ് അഞ്ജാതമായ എന്തോ വസ്തുക്കൾ ആകാശത്തു നിന്ന് വർഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.അത് പോലെ തന്നെ ആ സമയത്ത് യു.എഫ്.ഒകളുടെ സാന്നിദ്ധ്യത്തിന് ജനങ്ങൾ സാക്ഷിയാവുകയും ചെയ്തു.

പാൻസ്പെർമിയ തിയറി പ്രകാരം ജീവൻ പ്രപഞ്ചത്തിലാകമാനം വ്യാപിക്കുന്നത് സൂക്ഷ്മജീവികളിലൂടെയുമാണ്.ഭൂമിയിൽ സംഭവിക്കുന്ന പല മഹാമാരികൾക്കും കാരണഭൂതരായ സൂക്ഷജീവികൾ വന്നത് ഭൂമിയിൽ നിന്നല്ല എന്ന് ഇന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

അത് പോലെ തന്നെ ജീവന്റെ അടിസ്ഥാന തത്വങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു...ജീവന് വളരാൻ വായുവും ജലവും ആവശ്യമാണെന്നത് ഇന്ന് തെറ്റായ അറിവാണ്.ജൂപ്പിറ്ററിലെ അന്തരീക്ഷം ക്യത്യമാമായി സ്യഷ്ടിച്ചപ്പോൾ അതിലും ജീവിക്കുന്ന ബാക്ടീരിയകളെ ശാസ്ത്രഞ്യർ കണ്ടെത്തി.

2007ൽ മറ്റൊരു കണ്ടുപിടുത്തവും നടന്നു.സാൽമൊണല എന്ന ബാക്ടീരിയ സീറോ ഗ്രാവിറ്റിയിൽ, അതായത് ശൂന്യാകാശത്തിലെ അന്തരീക്ഷത്തിൽ 700മടങ്ങ് അപകടകാരിയാകുന്നു എന്ന്.അത് പോലെ തന്നെ സ്പാനിഷ് ഇൻഫ്ലുവെൻസയുടെ അണുക്കളും വന്നത് ഭൂമിയിൽ നിന്നല്ല്ല എന്ന് കണ്ടുപീടിച്ചിട്ടുണ്ട്.2007 തന്നെ പെറുവിൽ പതിച്ച മറ്റൊരു ഉൽക്ക കാരണം സമീപപ്രദേശങ്ങളിലുള്ളവർക്ക് അസ്വസ്ഥതകളും രോഗലക്ഷണങ്ങൾ വരെയുണ്ടായി.

2006ൽ നാസ ഓർഗനൈസേഷൻ ഭൂമിക്കടുത്തുകൂടി പോയ, മറ്റൊരു നക്ഷത്രസമൂഹത്തിൽ നിന്നും വന്ന ഒരു ഉൽക്കയുടെ ധൂളികൾ ബഹിരാകാശവാഹനം ഉപയോഗിച്ച് ശേഖരിക്കുകയുണ്ടായി.അതിസൂക്ഷമായ വൈറസുകളെ ഇതിൽ നിന്നും അവർ കണ്ടെത്തി.
ഭൂമിയിൽ ജീവന്റെ ഉതപത്തിക്കും മുൻപുള്ള ജീവജാലത്തിന്റെ ഫോസിൽ അന്റാർട്ടികയിൽ പതിച്ച ഒരുൽക്കയിൽ നിന്ന് കണ്ടെടുത്തതും ഇതിനോടൊപ്പം ചേർത്ത് വായിക്കാം....

എന്തിന് കേരളത്തിൽ പെയ്ത നിറമുള്ള മഴ വരെ ഇന്നും ഒരു നിഗൂഡതയാണ്..ഈ മഴവെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ജീവനുള്ള ചിലതരം സെല്ലുകൾ അവയിൽ കണ്ടെത്തുകയുണ്ടായി.നമ്മുടെ നാടായത് കൊണ്ട്  ആറ്റംബോംബ് കണ്ടെത്തിയാലും കൂ‍ടിപ്പോയാ‍ൽ ഒരു ഹർത്താൽ അല്ലാതെ വേറേയൊന്നും നടക്കാൻ ഇടയില്ല..ഇനിയിതിൽ എന്തെങ്കിലും  കണ്ടെത്തിയ സായ്പ് സത്യം  ഒട്ട് പുറത്ത് പറയാനും തരമില്ല.

മോർഗെല്ലൻസ് ഡിസീസ് എന്ന ചികിത്സയില്ലാത്ത അപൂർവ്വ രോഗവും കണ്ടെത്തിയത് 2002ലായിരുന്നു.മേരി എന്ന ബയോളജിസ്റ്റ് തന്റെ മകന്റെ തൊലിപ്പുറത്തുനിന്നാണ് ഫംഗൽ ബാധ എന്ന് കരുതിയ ഈ അണൂക്കളെ കണ്ടെത്തിയത്....ആദ്യം ഡോക്ടർമാർക്കും മനസ്സിലാകാതെപോയ ഈ രോഗം പിന്നീട് പുതിയ രോഗങ്ങളുടെ പട്ടികയിൽ ഇടം നേടി..ഇത് വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത രോഗവാഹികളായ അണുക്കളായിരുന്നു അവ...

സമാനമായി പല പല വൈറസുകളും ഒരുപക്ഷേ പർപ്പസീവായിട്ട് തന്നെ ഭൂമിയിലേക്ക് വരുന്നത് ബഹിരാകാശത്തുനിന്നാണെന്ന് സംശയാതീതമായി ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
പെറ്റ് പെരുകുന്ന ജനതയെ തികച്ചും സ്വഭാവികതയോടെ നിയന്ത്രിച്ചുനിർത്താൻ സൂക്ഷ്മാണുക്കളോളം നല്ലൊരായുധമില്ലെന്ന് തിരിച്ചറിഞ്ഞ ബാഹ്യശക്തികൾ തന്നെയാകാം ഇതിന്റെ പിന്നിൽ.


(തുടരും)
അടുത്ത ലക്കം:

എക്ട്രാ ടെറസ്ട്രിയൽ ശരീരങ്ങൾ
നിഗൂഡ ജീവജാലങ്ങൾ
Courtesy
 : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 


.....
Related Posts Plugin for WordPress, Blogger...