ഏതാനും വർഷങ്ങൾക്ക് മുൻപ് ബാലരമയിൽ പുതിയ പരീക്ഷണങ്ങളുടെ ഭാഗമായി തുടങ്ങീയ കലൂലൂ ചിത്രകഥ, ശക്തിമാൻ സീരിയൽ കഥ, അക്കു ഇക്കു തുടങ്ങീയവ വേണ്ടത്ര വിജയം കൈവരിച്ചില്ല...എന്നാൽ ഇപ്പോൾ ബാലരമയിൽ ആകെക്കൂടി വായിക്കാൻ കൊള്ളാവുന്ന ഏക സാധനം എന്ന് പറയാവുന്നത് സൂത്രനും ഷേരുവുമാണ്...
തുടക്കകാലത്ത് സൂത്രനും മറ്റ് കഥകളേപ്പോലെ ബോറായിരുന്നു...പിന്നീടാണ് സൂത്രന്റെയും സഹകഥാപാത്രങ്ങളുടേയും ഭാഷയുടെ നിലവാരം കൂടിയത്..1990കളിലെ കുട്ടികളല്ല ഈ കാലത്ത്..അവർക്ക് മലയാളം കഥയില്ലെങ്കിൽ പിനോകിയോയുടെ കഥ വാങ്ങാൻ കിട്ടും...പോഗോയും നിക്കിൾഡണും ഡിസ്നിയും ഒക്കെയുണ്ട്...
നിഷകളങ്കരായ സോഫ്ട് കഥാപാത്രങ്ങളേക്കാൾ അവർ ഇഷ്ടപെടുന്നത് വിദേശ കാർട്ടൂണുകളിലെ ഹെക്ടർ പട്ടിയേയും, വിച്ചുകളേയും ഒക്കെ പോലുള്ള അല്പം ക്രൂക്കഡ് ആളുകളെയാണ്...ഒരുപക്ഷേ പ്രായഭേദമന്യേ കാർട്ടൂണുകൾ ആളുകൾ കാണുന്നത് സിനിമാ നിലവാരത്തിലുള്ള അതിന്റെ തിരക്കഥ മൂലമാണ്...ബഗ്സ് ബണ്ണി കാർട്ടൂണുകളിൽ ബിക്കിനിപ്പെണ്ണിന്റെ പടം കണ്ട് നെറ്റിചുളിക്കാറില്ലാരും..
പക്ഷേ മലയാളം കാർട്ടൂണുകൾ ഇന്നും ഇക്കാര്യത്തിൽ ശൈശവദശ പോലും ആയിട്ടില്ല..പൂവും പൂമ്പാറ്റയും ഒക്കെയാണ് മിക്ക മലയാളം കാർട്ടൂണുകളുടേയും വിഷയം...ഈയടുത്ത് കണ്ട ടിന്റുമോൻ കാർട്ടൂൺ താരത്മ്യേന ഭേദമാണ്..
വാട്ട് എവർ... സൂത്രൻ അങ്ങിനെ ആഴ്ചാന്തരത്തിൽ ഒരു ഭയങ്കര സംഭവമായി..നമ്മുടെ നാട്ടിൻപുറത്തെ ഒരു സ്ഥലം പോലെത്തെ കാട്..അവിടെ നിറയെ ലോക്കൽ ക്യാരക്ടേഴ്സ്...മൂങ്ങാവൈദ്യൻ, കാട്ടുമുത്തപ്പൻ ( സ്മോൾ ദൈവം ), കൊടുങ്കാട്ടുമുത്തപ്പൻ (സീനിയർ ദൈവം ), കടിയൻ സിഹം & പുള്ളീടെ മണ്ടൻ മോൻ, കരിഞ്ഞുണ്ണി എന്ന ബ്ലായ്ക്ക് ക്യാറ്റ്, ഗുണ്ടയായ കാട്ടുപോത്ത്, പ്രമാണിയായ കരടിച്ചേട്ടൻ, പലതരം മണ്ടൻ ഡോങ്കികൾ, സൂത്രന്റേം ഷേരുവിന്റേം അമ്മാവൻ, അമ്മാവന്റെ മോൻ, മുത്തശ്ശൻ , വകേലെ അളിയൻ അങ്ങനെ ധാരാളം ബന്ധുക്കൾ, എന്നുവേണ്ട ഭയങ്കര കാസ്റ്റിങ്ങാണ് ഈ കഥയിൽ...
കഥാപരമായി സൂത്രൻ അതീവ ബുദ്ധിമാനും ഷേരു ബുദ്ധിക്ക് ഒരഞ്ചുപൈസ കുറവുള്ള ആളുമാണ്..കടുവയാണെങ്കിലും നിഷകളങ്കനായതിനാൽ സൂത്രന്റെ കൂടെയാണ് കൂട്ട്...സോൾ ഗഡികൾ...മിക്ക കഥയിലും വരുന്ന കാട്ടുമുത്തപ്പനും ഒരൊന്നൊന്നര ക്യാരക്ടറാണ്..ലോകത്തുള്ള ഓരോ കാടിനും കൊടുങ്കാട്ടുമുത്തപ്പൻ ഓരോ ജൂനിയർ.കാട്ടുമുത്തപ്പന്മാരെ വച്ച് അപ്പോയിന്റ് ചെയ്തിട്ടുണ്ട്...ഏത് മ്രഗമാണോ പ്രാർഥിക്കുന്നത് ആ രൂപത്തിലായിരിക്കും കാട്ടുമുത്തപ്പൻ പ്രത്യക്ഷപ്പെടുന്നത്..
കാട്ടുമുത്തപ്പന്റെ മൂലമന്ത്രം...
“ കുറുക്കനൊന്നു വിളിച്ചാൽ മുഖവും കൂർത്ത് പറന്നു വരുന്നവനേ
പുലികൾ വിളിച്ചാൽ ദേഹം മുഴുവൻ പുള്ളികളിട്ടു വരുന്നവനേ
മുയലുവിളീച്ചാൽ ചെവിയും നീട്ടി മുന്നിൽ വന്നു ചിരിപ്പവനേ..”
രസകരമായ വേറെയും പല ശ്ലോകങ്ങളുമുണ്ട് മുത്തപ്പന്...
ഒരു കാടും അവിടുത്തെ ദൈനം ദിന പ്രശ്നങ്ങളും ഒക്കെയായി നടക്കുന്ന സൂത്രനും ഷേരുവിനും മിക്കവാറും ക്ലൈമാക്സിൽ നല്ലരീതിയിൽ തല്ല് കിട്ടാറുണ്ട്..എന്നാലും സ്ഥിരമായി ബലിയാടാകുന്നത് സൂത്രനാണ്..ബോബനും മോളിയും പോലെ രസകരമായി ആസ്വദിക്കാവുന്നവയാണിത്..സൂത്രന്റെ കൂടുതൽ കഥകൾ വായിക്കാൻ ഒരു ബ്ലോഗുമുണ്ട്...ഓൺലൈൻ ബാലരമയിൽ കയറി
കറന്റ് സൂത്രനും നമുക്ക് വായിക്കാൻ കഴിയും....ചില നല്ല മലയാളം നഴ്സറി റൈമുകളും ഇവിടെക്കാണാം..
ഒരു സേമ്പിൾ കഥ:
സൂത്രനേയും ഷേരുവിനേയും പോലെ മറ്റൊരു ഐറ്റമാണ് ‘വാരിക്കുഴി ദിനപത്രം‘..നാനയുടെ നടുപേജ് പോലെ ഇമ്പോർട്ടന്റാണ് ബാലഭൂമിയുടെ നടുപേജിലെ വനന്യൂസ് വരുന്ന ‘വാരിക്കുഴി ‘
പത്രം..സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി നല്ല നർമ്മത്തിൽ എഴുതുന്നതാണിത്..
ഒരു മലയാള പത്രത്തിൽ അത്യാവശ്യം വേണ്ട എല്ലാ കോളങ്ങളും പരസ്യങ്ങളൂം ഇതിലൂണ്ട്..
ചില വാർത്തകൾ ഇങ്ങനെയാണ്...
അടിച്ചുമാറ്റിക്കര: കഴുത്തിൽ മുള്ള് വച്ച് പൂച്ചയുവതിയുടെ മാല കവർന്നു..പീക്കിരി സതീഷ് എന്ന മുള്ളൻപന്നി ഗുണ്ടയാണിത് ചെയ്തത്...
ഇന്നത്തെ സിനിമ:
‘മരസിംഹം‘ 4 ഷോ (മോങ്ങൻലാൽ, മീനാ )
മറ്റു സിനിമകൾ : പഞ്ചാബി മൌസ്, നാടോടിക്യാറ്റ് തുടങ്ങിയ എല്ലാത്തിലും ഒരു മ്രിഗമയമാണ് വാരിക്കുഴിയിൽ..
ഇതൊക്കെയാണെങ്കിലും ബാക്കിയെല്ലാം വായിൽ വയ്ക്കാൻ കൊള്ളാത്ത വിഭവങ്ങളാണ്..ചില ചിത്രകഥകൾ സർദാർജി ജോക്സിനെ പൂർണ്ണമായും അനുകരിക്കുന്നവയാണ്...തമ്മിൽ ഭേദം ബാലരമ തന്നെ....എങ്കിലും ഒരു പത്തിരുപത് കൊല്ലം മുൻപത്തെ ബാലരമയും ഇപ്പോഴത്തെ ബാലരമയും നിലവാരത്തിൽ ആനയും അതിന്റെ പിണ്ഡവും പോലുള്ള വ്യത്യാസമുണ്ട്.....അതൊക്കെ ഒരു കാലം....
.....
“..ഹെന്റെ കാട്ടുമുത്തപ്പാ..അറിവില്ലാപ്പൈതങ്ങളെ കാത്തോളണേ...”
ReplyDeletereally like it :)
Delete😢 😜
DeleteAthokke oru kaalam ini orikkalum thirich kittula athokke nth parayaann
Deletesheru aa super! nammude appukkuttane pole.. ha ha
ReplyDeleteസത്യം
Deleteഒരു ഡയലോഗ് വീരന്‍ ആടുമുണ്ട്, he is my fvt character ..
ReplyDelete❤❤
Deleteഅജഗജൻ
Deleteബ്ലോഗ് കാണിച്ചു തന്നതിന് താങ്ക്സ്..
ReplyDeleteകൊള്ളാം.
ReplyDeleteരസകരം!
നീ ആള് കൊള്ളാം. എന്തൊക്കെ വെറൈറ്റി പോസ്റ്റുകളാ.... പോരട്ടെ അടുത്തത്.
ReplyDeleteNammude usman iringattiri valarthunna oru aadum und. Prasagambheeran. Post kalakki. Oru pony boy touch und
ReplyDeleteപണ്ട് ഒരൊറ്റ ബാലപ്രസിദ്ധീകരണങ്ങളും മുടങ്ങാതെ വായിച്ചില്ലെങ്കില്‍ ഒരു വിമ്മിഷ്ടമായിരുന്നു.
ReplyDeleteസ്കൂള്‍ കാലത്തിനു ശേഷം സ്വാഭാവികമായും ബാലപ്രസിദ്ധീകരണങ്ങള്‍ വായിയ്ക്കുന്നത് കുറഞ്ഞു കുറഞ്ഞ് അവസാനം നിന്നെങ്കിലും വല്ലപ്പൊഴും 'സൂത്രന്‍' വായിയ്ക്കാന്‍ കിട്ടുന്ന അവസരം പാഴാക്കാറില്ല. ഷേരു ആളൊരു താരം തന്നെ :)
ശരിയാണ്.
ReplyDeleteകഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ കുറച്ച് ബല പുസ്തങ്ങൾ വാങ്ങി. ശരിക്കും സങ്കടം തോന്നി. പഴയ പുസ്തങ്ങങ്ങളുടെ ഏഴയലത്ത് കൂടി വരുന്നില്ല..
സൂത്രന്റെ ചില ഡയലോഗുകൾ വായിച്ചു ശരിക്കും ചിരിച്ചു പോയിട്ടുണ്ട് :)
ചില story ideas ഉഗ്രനാണ്.
പഴയ അമ്പിളി അമ്മാവൻ, മുത്തശി, ചമ്പക്, ഇൻസ്പെക്ടർ ഗരുഡ്, ഉരുക്കു കൈ മായാവി..പല പേരുകളും മറന്നു തുടങ്ങിയിരിക്കുന്നു..
ചിലതൊക്കെ ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു.
നല്ല ലേഖനം. അഭിനന്ദനങ്ങൾ.
ബലേ...ഭേഷ്... പോണികുട്ടൻ ഇതിലൂടെ ബാലമാസികളെ പഴയ്തും,പുതിയതുമായി കമ്പയർ ചെയ്ത് ഉദാഹരണസഹിതം ഉഗ്രനായി അവതരിപ്പിച്ച് കൈയ്യടി നേടിയിരിക്കുന്നു...!
ReplyDeleteഇപ്പോഴത്തെ അണ്ണന്മാരെ വായിക്കാന്‍ പറ്റാതെ വിഷമിക്കുകയായിരുന്നു..ലിങ്കിനു ഒരു താങ്ക് ..
ReplyDeleteഎനിക്ക് പഴയ മാന്ത്രിക മൂഷിക്കിനെയും,മല്ലന്‍ തവളെയെയും ഇപ്പോഴും പഥ്യം..
സൂത്രൻ ഒരു കിടു സാതനം തന്നെയാ മാഷേ
ReplyDeleteവീട്ടിൽ ഇപ്പോഴും ആദ്യം വായിച്ചവർ കഥ പറയരുത് എന്ന നിയമം നിലവിലുണ്ട്
നല്ല പോസ്റ്റ്..
ReplyDeleteബാലരമ വായനയൊക്കെ നിന്നത് കൊണ്ട് ഷേരു-സൂത്രന്‍ കഥകളില്‍ കാട്ടുമുത്തപ്പന്‍ പോലുള്ള പുതിയ കഥാപാത്രങ്ങള്‍ രംഗപ്രവേശം ചെയ്തത് അറിഞ്ഞിരുന്നില്ല.സാമ്പിള്‍ കഥയും രസായി.:)
പോണി കുട്ടാ ..കലക്കുന്നുണ്ട് കേട്ടോ...?
ReplyDeleteഒന്ന് മാത്രം എനിക്ക് മനസ്സിലായില്ല.. " മോങ്ങൻലാൽ" അതെന്തുവാ....? വല്ല ആനയോ മറ്റോ ആണോ?
അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാനെ.....
കണ്ണന്‍|Kannan,
ReplyDeleteലുട്ടാപ്പി,
jayanEvoor
,ആളവന്‍താന്‍,
Anju Aneesh,
ശ്രീ,
Sabu M H
മുരളീമുകുന്ദൻ ബിലാത്തിപട്ടണം,
junaith,
jamal|ജമാൽ
Rare Rose
The Best87
എല്ലാവർക്കും പ്രോത്സാഹനത്തിന് നന്ദി..
@ബെസ്റ്റ്: എനിക്കറിയില്ല ..പണ്ടൊരു ബാലഭൂമിയിൽ കണ്ടതാ..മോങ്ങൻ ലാലെന്ന്...മറ്റൊരു സിനിമാ മാക്രിരാജാ.. അങ്ങനെ പലതുമുണ്ട്...
ഈ പോസ്റ്റ് കലക്കി....
ReplyDeleteനിങ്ങളോരു സംഭവം തന്നെ സ്നേഹിതാ..
ReplyDeleteഇവിടെ ഓഫീസില്‍ സൂത്രന്‍ ഫാന്‍സ് ഒരു പാടൂണ്ട്..സൂത്രന്‍ ഡയലോഗസും ഫേമസ് തന്നെ..നൊമ്മ മാനേജര്‍ക്ക് കടിയന്‍-ന്ന് പേരും ഇട്ടു. ടിയാന്‍ കാര്യമില്ലാതെ ഓരോ പണി തരുമ്പോ സൂത്രന്‍ സ്റ്റൈലില്‍ ഞങ്ങ പറയും.”ദേ പിന്നേം..”
ശരിക്കും മുതിര്‍ന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ കാര്‍ട്ടൂണ്‍ തന്നെ..
പോണിക്കുട്ടന്‍ കീ ജെയ്..(ഓ..ചുമ്മാ..)
പോണീ..ഷേരൂനെ കണ്ടപ്പോള്‍ .പഴയ കാലമൊക്കെ ഒന്നോര്‍തെടുക്കാനായി..സന്തോഷം .
ReplyDeleteഓം ഹ്രിം.. വാലു നീളട്ടെ.....
ReplyDeleteപണ്ടൊക്കെ നീളുമായിരുന്നു. ഇപ്പോ പറ്റുന്നില്ല..ങാ ..വയസായില്ലെല്ലേ...
ഏതു കൊച്ചുകാര്യവും സ്വാഭാവിക നര്‍മ്മത്തിന്റെ ഫ്ലേവറോടെ പറയാനുള്ള പോണിയുടെ ഈ skill എന്നെ അതിശയിപ്പിക്കുന്നു. ഗൌരവമാര്‍ന്ന വിഷയങ്ങളും നര്‍മ്മത്തോടെ താങ്കളുടെ ഉള്ളില്‍ ഉണ്ടെന്നു വരികള്‍ക്കിടയില്‍ കാണുന്നു. വായനക്കാരന്‍ mature ആയിട്ടില്ല എന്ന് കരുതിയാണോ അത് പുറത്തെടുക്കത്തത്?
ReplyDeleteമുകളിൽ Salam പറഞ്ഞത് തന്നെ എനിക്കും പലപ്പോളും തോന്നിയിരുന്നു. തന്റെത് ‘എ ടോട്ടലി ഡിഫ്രന്റ്’ ബ്ലോഗിംഗ് ശൈലിയാണ്. പക്ഷേ, ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് അത്രക്കങ്ങ്ട് പിടിക്കുന്നില്ല. കുറചൂടെ സിമ്പിൾ ആക്കികൂടെ മച്ചു?
ReplyDeleteപൂമ്പാറ്റയിലാണ് ഞാന്‍ വായന തുടങ്ങിയത്. പൈകോ പ്രസിദ്ധീകരിക്കുന്ന കാലത്തെ പൂമ്പാറ്റയുടെ ഏഴയലത്ത് വരില്ലായിരുന്നു ബാലരമ, പിന്നീട് അത് നിര്‍ത്തി, ശേഷം ബാലരമ ബാലമംഗളം..
ReplyDeleteപൂമ്പാറ്റ പിന്നേം ഇറങ്ങിയിരുന്നു.
നല്ല പോസ്റ്റ്, കുട്ടിക്കാലത്തേക്കുള്ള നല്ലൊരു തിരിച്ച് പോക്ക് :)
This comment has been removed by the author.
ReplyDeleteപോണിയുടെ ഈ പോസ്റ്റ് എന്നെ വീണ്ടും ആ പഴയ മനസ്സമാധാനമുള്ള കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. തീപ്പെട്ടിപ്പടം കളിച്ചതും, ചായയില്‍ മുക്കി ബന്ന് തിന്നതും, വീട്ടില്‍ പറയാതെ കുളത്തില്‍ കുളിച്ചതും, വല്ല്യമ്മയുടെ മോനോട്, "അയ്യടാ പൂമ്പാറ്റേലെ വിക്കിയ്ക്കാണ് ബാലരമേലെ മായാവീനെക്കാളും ശക്തി" എന്ന് പറഞ്ഞു തല്ലുകൂടിയതും എല്ലാം ഓര്‍മ വന്നു. ബൈ ദ ബൈ വിക്കിയെക്കുറിച്ച് പോണി ഒന്നും പറഞ്ഞില്ല..
ReplyDeleteബാലരമ പഴയ ബാലരമ അല്ലെന്നറിഞ്ഞിട്ടും ഇപ്പോഴും vaayikaarund ,സൂട്രനും ശേരുവും വായിച്ചു രസിക്കും.ചെലപ്പോ ചിരിച്ചു മണ്ണ് കപ്പും.പിന്നെ എല്ലാം വലിയ സാഹിത്യ ഭാഷയില്‍ പറയുന്ന ഒരു ടീം ഉണ്ടല്ലോ ഇടയ്കൊകെ വരും.എലിയാണോ കുറുക്കനാണോ എന്നോര്കുന്നില്ല.ആല്‍മരം സൂട്രന്റെ തലയില്‍ വീഴുന്ന കഥയില്‍ ഉണ്ട്.ഇടയ്ക്ക് ബാലരമയും kathapatramayittund .വ്യത്യസ്തമായ പോസ്റ്റ് .കൊള്ളാം
ReplyDelete@സലാം:
ReplyDeleteസലാമേട്ടാ....ഇവിടെ മച്വർ അല്ലാത്ത ഒരാളേയുള്ളൂ ..അത് ഞാനാ...
സെൻസിറ്റീവ് &സീരിയസ് വിഷയങ്ങളിൽ തൊട്ടാൽ പിന്നെ മോഡറേഷനും ഒക്കെയായി ഞാനെപ്പോഴും ഇവിടെ വേണം..
സെക്യൂലർ ബ്ലോഗിങ്ങല്ലോ സുഖപ്രദം...
@സ്വാമി: വിക്കി..ആ തവളയല്ലേ...അവനത്ര പോര..മായാവിയേപ്പോലെ പ്രബുദ്ധനല്ല..
പഴയ ഓർമകളിലേക്കു കൂട്ടിക്കൊണ്ടു പോയതിനു നന്ദി. :)
ReplyDeleteപൂമ്പാറ്റയിലാണ് എന്റെ വായനാതുടക്കം പിന്നെ ബാലരമ, മലര്‍വാടി തുടങ്ങിയ എല്ലാം. ഇന്നും കയ്യില്‍ കിട്ടിയാല്‍ ഇവയെല്ലാം വായിക്കാറുണ്ട്.
ReplyDeleteസൂത്രന്‍ എന്നപേരില്‍ ഒരു ബ്ലോഗരുണ്ട്!
ബാലബൂമിയിലാണെന്ന് തോന്നുന്നു.ഒർ പൂച്ച പോലീസുണ്ടായിരുന്നു. ഇന്നത്തെ സുരേഷ് ഗോപിയായിരുന്നു അന്ന് ആ പൂച്ച!
ReplyDeleteഇന്നും ബാലരമയിൽ ഞാൻ വായിക്കുന്ന ഒരേയൊരു സംഭവം സൂത്രനും ഷേരുവും തന്നെയാണ്.
മുകളിൽ ശ്രീ സാബു പറഞപ്പോഴാണ്
പഴയ അമ്പിളി അമ്മാവൻ, മുത്തശി, ചമ്പക്, ഇൻസ്പെക്ടർ ഗരുഡ് ഇതൊക്കെ ഓർമ്മയിൽ വന്നത്. കൂട്ടത്തിൽ ചിലത് ഞാനും പറയട്ടെ..
മലർവാടി, തത്തമ്മ, മുത്തശ്ശി, തളിര്, പൂംബാറ്റ, പൂംബാറ്റ അമർ ചിത്രകഥ (മൈ ഫേവറിറ്റ്)..
അങിനെ എന്തൊക്കെ അല്ലേ.!!
നല്ല പോസ്റ്റ് പോണീ.
നന്ദി.
എനിക്കിഷ്ടായി പോണി ബോയ്......നന്ദി.
ReplyDeleteനല്ല പോസ്റ്റ്... :) താങ്ക്സ് !
ReplyDeletenicely written..... Thanks dear
ReplyDeleteഎല്ലാ വായനക്കാർക്കും ഹ്യദയം നിറഞ്ഞ നന്ദി
ReplyDelete@ഭായ്:
അത് മീശമാർജ്ജാരൻ എന്ന കഥയാണ്..മുത്തശ്ശി ഒക്കെ വിദൂരമായ ഓർമ്മയുണ്ട്..ബാലരമ ഫയറിനും ക്രൈമിനുമൊപ്പം ഹോസ്റ്റലിൽ വരുത്തിയിരുന്നു..
@കുറുമാൻ:
താങ്ക്സ്...അവസാനം ഗുരുവിന്റെ മൌസ് സ്പർശത്താൽ ഞാൻ ധന്യനായി..
നന്നായിട്ടുണ്ട് ട്ടോ. കുറച്ചു കാലമായി ബാലരമയും പൂമ്പാറ്റയുമൊക്കെ മനസ്സിരുത്തി വായിച്ചിട്ട്. ഇപ്പൊ വായിച്ച പ്രതീതി..നന്ദി.
ReplyDeleteമച്ചാ നിന്റെ സൂത്രനും ഷേരുവും കഥ നന്നായിടുണ്ട് .....എന്നാലും ഷേരുവിനെ കൊച്ചാക്കിയത് എനിക്കിഷ്ടപെട്ടിലാ...മണ്ടനനെകിലും അവനും ഒരു മ്രഗം അല്ലെ.................. ചായ് !!!!!!!
ReplyDeleteeeeswara comment ezhuthanum paisa tharendi varumo
ReplyDeleteസൂത്രനും ഷേരുവും നമ്മുടെ മുത്താണ്.
ReplyDeleteമനോഹരമായി എഴുതി.
പുലിവാല്‍ രണ്ടാം പ്രാവശ്യവും വന്നു പോയത് ഓര്‍മ്മയുണ്ടോ.
ബാലരമയിലും പത്രമുണ്ട്. അതിനു മനോരമയുടേ ഛായയാണ്
"ഏറ്റവും പ്രചാരമുള്ള വനപത്രം" എന്നോക്കെ ചേര്‍ത്തിട്ടുണ്ട്.
soothra !!! kalakki ketto. sample ugran
ReplyDeleteപഴയ കാലത്തെ ബാലരമയും പൂമ്പാറ്റയും ഒന്നും ഇനിയും ചിലവാകില്ല. കേബില്‍ ടിവി യും കണ്ണീര്‍ സീരിയലുകളും കുട്ടികളുടെ life വളരെ fast ആക്കി. അവര്‍ക്കിപ്പോള്‍ തറ നിലവാരം മതി . അതാവുമ്പോള്‍ പെട്ടെന്ന് വായിച്ചിട്ട് tv കാണാമല്ലോ ?
ReplyDeleteyes u said it... without soothran balarama s nothing nw...
ReplyDeletei still read it online.....
Vyajan Panku (Muthassi) was also good..
ReplyDeleteenikkum ipo balaramayil suthran anu ettavum ishtam..bt ethandu 1 year aayi putiya balarama kayil kittyittu...
ReplyDeleteajagajan aadinte karyam koode ithil parayarunnu..pulli top aanu...
adipoli chettayi... Rasippikkunna oru nalla thathwika avalokanam.. Njaan vallya Balarama Balabhumi fan aannu.. Avayil enk etttavum kooduthal ishtam Soothranum sheruvum aannu.. Hente kaattumuthappa...!!!Pony chettanu ini ee jadhy ezhuthan thonnippikkannee...
ReplyDeleteവിഷയദാരിദ്ര്യമായി അല്ലേ???
ReplyDeleteപണ്ട് അനാഥാലയത്തിൽ പഠിക്കുമ്പോ ആറുരൂപക്കു ബാലരമ വാങ്ങി രണ്ടുരൂപ വാടകക്ക് എല്ലാർക്കും വായിക്കാൻ കൊടുത്തു അടുത്ത വെള്ളിയാഴ്ച ആകുമ്പോൾ പുതിയ ബാലരമയും കൂടെ ഒരു പപ്സും വെള്ളവും ആാാാ അന്തകാലം
ReplyDeleteGreat and I have a dandy proposal: When Home Renovation home renovation contract
ReplyDelete