Followers

May 16, 2012

അജ്ഞാതരായ ദൈവങ്ങൾ - 14

വിചിത്രരൂപികൾ

2008ൽ ന്യൂയോർക്കിലെ മോണ്ടോക്കിലെ ഒരു ബീച്ചിൽ നിന്നും കരക്കടിഞ്ഞ ഒരു വിചിത്രജീവിയുടെ മ്യതദേഹം ലഭിക്കുകയുണ്ടായി.കാഴ്ച്ചയ്ക്ക് വളരെ ചെറിയ ജീവിയായിരുന്നു ഇത്. ഒരു പട്ടിയുടെ തലയും അതിൽ പക്ഷിയുടെ ചുണ്ടുകളും ചേർന്ന ഒരു വിചിത്രജീവി.പുരാതന സംസ്കാരങ്ങളിൽ വിവരിച്ചിരുന്നതിനു സമാനമാ‍യ രൂപങ്ങളുള്ള ജീവി.ഇതിനെ മൊണ്ടാക് മോൺസ്റ്റർ എന്നറിയപ്പെടുന്നു.

Montauk Monster
ഹീബ്രു ബൈബിളിൽ, ഗ്രീക്ക്, ഇന്ത്യൻ പുരാണങ്ങളിൽ, തുടങ്ങിയവയിലെല്ലാം ഇത്തരം വിചിത്രമായ പലജീവികൾ ചേർന്ന് ഉണ്ടായ ഹൈബ്രിഡ് ജീവികളെപ്പറ്റി പരാമർശങ്ങൾ ഉള്ളതായി അറിയാമല്ലോ.ഏതെങ്കിലും മ്യൂട്ടേഷന്റെ ഫലമായോ മറ്റോ ഇത്തരം ജീവികൾ ഉണ്ടാകാമായിരിക്കും..

പക്ഷേ വർഷങ്ങൾക്ക് മുൻപ് തന്നെ ആധുനിക ശാസ്ത്രം ഹൈബ്രിഡ് ജീവികളെ ഉണ്ടാക്കുന്നതിൽ വിജയിച്ചിരുന്നു.
1954ൽ റഷ്യൻ ശാസ്ത്രഞ്ജ്യനായ വ്ലാഡിമർ ഡെമിക്കോവ് രണ്ട് തലകൾ ഉള്ള ഒരു നായയെ ശസ്ത്രക്രിയയിലൂടെ സ്യഷ്ടിച്ചു.ഒരു നായയുടെ ശരീരത്തിൽ മറ്റൊരു നായയുടെ തലയും നെഞ്ചും തുന്നിച്ചേർത്തു...ഈ നായ അത്ഭുതകരമായി ആഴ്ച്ചകളോളം ആരോഗ്യവാനായി ജീവിച്ചു.

1970ൽ  Case Western Reserve University ലെ മെഡിക്കൽ ശാസ്ത്രഞ്ജ്യനായ റോബർട്ടിന്റെ നേത്യത്വത്തിൽ നടന്ന പരീക്ഷണത്തിൽ പൂർണ്ണമായും തലമാറ്റൽ ശസ്ത്രക്രിയ രണ്ട് കുരങ്ങന്മാരിൽ വിജകരമായി പരീക്ഷിച്ചു..

2003ൽ ചൈനീസ്  ശാസ്ത്രഞ്ജ്യർ മനുഷ്യന്റെ സെല്ലുകളും മുയലിന്റെ സെല്ലുകളും യോജിപ്പിച്ച് ഹൈബ്രിഡ് ഭ്രൂണമുണ്ടാക്കി.2004ൽ മനുഷ്യരക്തം സിരകളിലോടുന്ന പന്നികളെ ഗവേഷകർ സ്യഷ്ടിച്ചു..ഇത്തരം ബയോളജിക്കൽ വിപ്ലവങ്ങൾ പൊതുധാരയിലേക്ക് എത്താത്തതും സാധാരണക്കാരന് ഇവയിൽ താത്പര്യം ജനിക്കാത്തതും കൊണ്ട് പൊതുവേ ശാസ്ത്രലോകത്തിന്റെ പരിധികൾക്കപ്പുറം ഇവയ്ക്ക് ആയുസ്സുണ്ടാകാറില്ല..

ശാസ്ത്രത്തിന്റെ നിസ്സീമമായ പുരോഗതിയിൽ ഇന്ന് ഇത്രയും സാധിച്ചെങ്കിൽ അഗ്നി വർഷിക്കുന്ന ഡ്രാ‍ഗണുകളും ഭീകരജീവികളെയും മറ്റും സ്യഷ്ടിക്കാൻ പുരാതനകാലത്തെ അതിബുദ്ധിമാന്മാർക്ക് അത്രയും പ്രയാസപ്പെടേണ്ടി വന്നിരിക്കില്ല..അത് കൊണ്ട് തന്നെ ഈ വിചിത്രജീവികളുടെ മിത്തുകൾ കേവലം ഭാവനാസ്യഷ്ടികളെക്കാളുപരി സത്യത്തോടാണ് അടുത്തുനിൽക്കുന്നത്.

ആൽക്കെമിസ്റ്റുകൾ

സ്വർണ്ണം.....ഇന്ന് മലയാളികളുടെ അധ്വാനവും ജീവിതവും പണത്തിലൂടെ പാഴാക്കുന്ന ലോകത്തിലെ ഏറ്റവും അപൂർവ്വ ലോഹങ്ങളിൽ ഒന്ന്.ഈ മഞ്ഞലോഹത്തിന്റെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ചത് മനുഷ്യർക്ക് മാത്രമല്ല എന്ന് ചരിത്രശേഷിപ്പുകളിൽ നിന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ.അന്യഗ്രഹമായ നിബ്രുവിൽനിന്ന് വരുന്നു എന്ന് വിശ്വസിക്കുന്ന അനുനാകികളും ഒക്കെ തേടുന്നത് ഇതേ ലോഹത്തെ തന്നെയാണ്.

കൊളമ്പിയയിലെ ഗോട്ടവിറ്റ എന്ന തടാകത്തിന്റ് അടിത്തട്ടിൽ ദൈവം വസിക്കുന്നുവെന്ന് ലോക്കൽ ട്രൈബ് വിശ്വസിച്ചിരുന്നു.ദൈവങ്ങൾക്കായി സ്വർണം അർപ്പിക്കുന്നത് അവരുടെ ഒരാചാരമാണ്.അതിന്റെ ഭാഗമായി സ്വർണ്ണ നിർമ്മിതമായ വസ്തുക്കൾ അവർ തടാകമദ്ധ്യത്തിൽ ഉപേക്ഷീക്കും.ട്രൈബിന്റെ തലവൻ ദേഹമാസകലം സ്വർണ്ണം പൂശി തടാകത്തിന്റെ നടുക്ക് മുങ്ങുകയും ചെയ്യും..ഇവിടെയാണ് എൽ ഡോറാഡോ  ( El Dorado ) എന്ന സ്വർണ്ണനിർമ്മിതമാ‍യ മിത്തിക്കൽ സിറ്റി എന്നാണവരുടെ സങ്കല്പം..അവരുടെ വിശ്വാസപ്രകാരം നക്ഷത്രങ്ങളിൽ നിന്നും വന്ന ഈ ദൈവങ്ങൾ മറ്റാരുമല്ല..മനുഷ്യേതര ശക്തികൾ തന്നെ.സ്വർണ്ണവും ദൈവങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം പുരാതനകാലം മുതൽക്ക് തന്നെ ഉണ്ടായിരുന്നതാണല്ലോ.


മറ്റു സംസ്കാരങ്ങളെ അപേക്ഷീച്ച് ഈജിപ്റ്റിൽ സ്വർണ്ണത്തിന്റെ വൻ നിക്ഷേപങ്ങൾ ഉണ്ടായിരുന്നു.മറ്റു സംസ്കാരങ്ങൾ ദൈവങ്ങൾക്കായി സ്വർണ്ണം അർപിക്കുമ്പോൾ ഈജിപ്റ്റിൽ മാത്രം ഇവ കുമിഞ്ഞുകൂടി.GPR (Ground Penetrating Radar) ഉപയോഗിച്ച് ഈജിപ്റ്റിലെ സ്ഫിങ്ങ്സ് പ്രതിമയുടെ അടിയിലും ഗിസ പിരമിഡിലും നടത്തിയ അന്വേഷണങ്ങളിൽനിന്നും വ്യക്തമായത് അവിടെയുള്ള രഹസ്യ അറകൾ നിറയെ സ്വർണ്ണനിക്ഷേപങ്ങൾ ഉണ്ടെന്നാണ്...

സ്വർണ്ണത്തിന്റെ ദൌർലഭ്യവും കൊറോഷൻ റെസിസ്റ്റൻസിയും ഒക്കെ കൊണ്ട് തന്നെ  പണ്ട്കാലം മുതൽക്കു സ്വർണ്ണം ഖനനം ചെയ്തെടുക്കാതെ രാസപരീക്ഷണത്തിലൂടെ ഉണ്ടാക്കാനായി പലരും ശ്രമിച്ചിരുന്നു..ഇവരെയാണ് ആൽകെമിസ്റ്റുകൾ എന്നറിയപ്പെടുന്നത്..ആൽകെമി എന്നാൽ ക്യത്യമമായി സ്വർണ്ണം കണ്ടെത്താൻ നടത്തുന്ന പരീക്ഷണങ്ങളും സാധാരണ ലോഹങ്ങളെ സ്വർണ്ണം പോലെ വിലപിടിച്ച ലോഹങ്ങളാക്കുന്ന അഞ്ജാത വസ്തുവായ “ഫിലോസഫേഴ്സ് സ്റ്റോൺ“ കണ്ടെത്തുകയും ചെയ്യുന്നതിനെയായിരുന്നു..ഒരുതരം ഭാഗ്യാന്വേഷികൾ തന്നെയായിരുന്നു ഇവർ.. ..99% ആളുകളും ഇതിൽ പരാജയപ്പെടുകയുണ്ടായി.മറ്റു ചിലർ ഈ പരീക്ഷണങ്ങളിലൂടെ പുതിയ കണ്ടെത്തലുകളും നടത്തി.

എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾ മനുഷ്യർ ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യം 1924ൽ ജപ്പാനിലെ ഇമ്പീരിയോ യൂണിവേഴ്സിറ്റിയിലെ പ്രൊ.ഹന്റാരോ നാഗഓക്ക ഒരു അറ്റോമിക് റിയാക്ഷനിലൂടെ സാധിച്ചു.അതെ അദ്ദേഹം ക്യത്യമമായി, രസതന്ത്രത്തിന്റെ പരിമിതികളെ മറികടന്ന്  ട്രാൻസ്മ്യൂട്ടേഷനിലൂടെ മെർക്കുറിയിൽ നിന്ന് സ്വർണ്ണം സ്യഷ്ടിച്ചു.സാധാരണ സൂര്യനിൽ നടക്കുന്ന ഫിഷൻ റീയാക്ഷനിലൂടെ സ്വർണ്ണം ഉണ്ടാകും എന്ന് കണ്ടെത്തിയിട്ടിട്ടുണ്ട്.ഇതേ പരീക്ഷണം ഭൂമിയിൽ നടത്തണമെങ്കിൽ അതിസങ്കീർണ്ണമായ ഒരു  അറ്റോമിക് റിയാക്ടർ തന്നെ ആവശ്യമാണ്.അത് വച്ച് ഒരു മില്ലിഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുന്നതിന് ലക്ഷങ്ങളാണ് ചിലവ്.പക്ഷേ അതിന്റെ കൺസിസ്റ്റൻസിയും പ്രവർത്തനവും മറ്റും ഇന്നും തർക്കവിഷയവുമാണ്.
വിജയം കൈവരിച്ച മറ്റ് ചില ആൽക്കെമിസ്റ്റുകളും ഉണ്ടെന്ന് ചരിത്രം പറയുന്നു.നാസികൾക്ക് വേണ്ടി ജർമ്മനിയിലെ ആൽക്കമിസ്റ്റായ ഫ്രാൻസീയും സ്വർണ്ണം സ്യഷ്ടിച്ചു എന്ന് പറയപ്പെടുന്നു..പക്ഷേ ഇവ പൊതുജനങ്ങൾക്കായി പബ്ലിഷ് ചെയ്യാൻ ആരും ഒന്ന് മടിക്കും.ഏറ്റവും ശക്തമായ മണി ബോണ്ടായ സ്വർണ്ണം എളുപ്പത്തിൽ ലഭിക്കുകയാണെങ്കിൽ പിന്നെ എക്കണോമി എങ്ങോട്ട് പോകും എന്ന് പ്രവചിക്കാനാവില്ല എന്നത് കൊണ്ടാകാം.

കോമൺ സയൻസ് പ്രകാരം നിയാണ്ടർതാൽ മനുഷ്യനിൽ നിന്ന് സ്റ്റോൺ ഏജ്, അയൺ ഏജ്, ബ്രോൺസ് ഏജ് അങ്ങനെ പടിപടിയായി വികസിച്ചുവന്ന് ഹോമോസാപ്പിയൻസ് ആയി മാറിയ  ചരിത്രാതീത മാനവരാശി പക്ഷേ സാങ്കേതികവിദ്യകളിൽ ആധുനിക ലോകത്തെ കടത്തിവെട്ടുന്ന കഴിവുകൾക്കുടമകളായിരുന്നു എന്ന സത്യം തന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.

ലോകത്തെ ഏത് സംസ്കാരമെടുത്താലും അതിന്റെയെല്ലാം മിത്തുകളിൽ ദൈവങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വരികയും മനുഷ്യരുമായി ശാരീരികബന്ധം പുലർത്തുകയും , തത്ഫലമായി ദൈവീകാംശമുള്ള ഹൈബ്രിഡ് മനുഷ്യർ ജനിക്കുകയും ചെയ്തിരുന്നു.

മഹാഭാരതത്തിലെകർണ്ണനും, ഗ്രീക്ക് പുരാണത്തിലെ ഹെർക്കുലീസും ഒക്കെ ഇതിനുദാഹരണങ്ങളാണ്. .ദൈവങ്ങൾ വെറും കെട്ടുകഥകളല്ല...അവർ രക്തവും മജ്ജയും മാംസവുമുള്ള, മനുഷ്യനേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ട് നിൽക്കുന്ന ഒരു ജീവവർഗ്ഗം തന്നെയാണ്..
അവരെ അന്ധമായി ആരാധിക്കാനും പ്രീതിപ്പെടുത്താനുമുള്ള ഒരു ത്വര മനുഷ്യരിൽ ജനിതികമായി, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Eric Von Dainkein, Chariots of gods

ചരിത്രത്തിൽ ഇത്രയേറേ തെളിവുകൾ മാനവരാശിക്കായി കാത്ത് വച്ചിട്ടും സത്യം മനസ്സിലാക്കാതെ ഇരുട്ടിൽ തപ്പുന്ന മനുഷ്യനെ നോക്കി ഒരു പക്ഷേ ഈ ദൈവങ്ങൾ ചിരിക്കുന്നുണ്ടാകാം.അല്ലെങ്കിൽ    ഹൈന്ദവപുരാണങ്ങളിലും മറ്റും പറയുന്നത് പോലെ അവരുടെ ഒരു നിമിഷമായിരിക്കാം നമ്മളുടെ യുഗങ്ങൾ...അവർ അവരുടെ വാസസ്ഥലങ്ങളിലേയ്ക്ക് മടങ്ങിപ്പോയി തിരിച്ചുവരാൻ എടുക്കുന്ന ഇടവേളകളാകാം ഇന്നത്തെ ലോകം.

എറീക് വോണിനെപ്പോലുള്ള ഗവേഷകർ യഥാസ്ഥിതിക മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുമ്പോൾ തന്നെ മതവിശ്വാസികളായിരിക്കുകയും ചെയ്യുന്നു..ഒരുതരം അഗണസ്റ്റിക് നിലപാടുകളാണ് ഇതിൽ നല്ലതെന്ന് ശാസ്ത്രജ്യർ കരുതുന്നു.കാരണം ബേസിക്കലി നമ്മൾ ഫോർച്ച്യൂണുകളുടെ സ്വാധീനത്തിൽ പെട്ട് ഉഴലുന്ന സാധാരണ മനുഷ്യർ മാ‍ത്രമാണല്ലോ.മതഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന ദൈവമെന്ന സങ്കല്പം ഏറ്റവുമധികം ചേർന്ന് നിൽക്കുന്നത് പുരാതന ഗഗനചാരികളിലാണെന്ന സത്യം ഉൾക്കൊള്ളുമ്പോൾ പിന്നെ സർവ്വശക്തനായ ആ അജ്ഞാത ദൈവം ആര് എന്ന ചോദ്യം വീണ്ടും ഉയർന്ന് വരും.അതിനുത്തരം തുടങ്ങുന്നത് നമ്മൾ ഇത്രനാളും ആരാധിച്ച ദൈവങ്ങളുടെ നക്ഷത്രലോകത്ത് നിന്നാവാം...

അഞ്ജാതമായ  ആ ലോകങ്ങളിലേക്ക് ഒരു ദിവസം മനുഷ്യനും പ്രവേശനം സാദ്ധ്യമാകും എന്ന വിശ്വാസത്തോടെ,  പരബ്രഹ്മത്തിന്റെ കണ്ട്രോളിലുള്ള ഈ ചെറു ഗോളത്തിലെ ഹൈവേകളിൽ സത്യം തേടി ഡ്യൂട്ടിക്കിറങ്ങാൻ ഐൻസ്റ്റീനെപോലെ, സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ ,  രാമാനുജനെപ്പോലെ അനേകം ചിന്താശേഷിയുള്ള തലച്ചോറുകൾ കടന്ന് വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...
 .
അവസാനിച്ചു.....


Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 

......

May 10, 2012

അജ്ഞാതരായ ദൈവങ്ങൾ - 13

15000BC യിലെ എഞ്ചിനീയറിങ്ങ് മികവ്.
Puma punku Bolevia

ബൊളീവിയയിലെ  പുമ പുങ്കു നിർമ്മിതികൾ പുരാണ എഞ്ചിനീയറിങ്ങ് വിസ്മയങ്ങളുടെ എക്ട്രീമിറ്റിയായാണ് അറിയപ്പെടുന്നത്.നൂറിലധികം ടൺ ഭാരമുള്ള ഒറ്റക്കല്ലുകളിൽ കൊത്തിയെടുത പടുകൂറ്റൻ ഇന്റർലോക്കിങ്ങ് കല്ലുകളാണ് പുമപുങ്കുവിന്റെ പ്രത്യേകത.ഇത് നിർമ്മിച്ചത് 15000ബിസിയിലാണെന്ന് കരുതപ്പെടുന്നു...അതും ലേസർ ഉപയോഗിച്ച് !!!!!!.....

അയ്യായിരം വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈജിപ്ഷ്യൻ പിരമിഡുകളും മായൻ പിരമിഡുകളും ലോകാത്ഭുതങ്ങളായ എഞ്ചിനീയറിങ്ങ് കൌതുകങ്ങളാണെങ്കിൽ അതിലും എത്രയോ മികച്ച സാങ്കേതികവിദ്യയിൽ നിർമ്മിച്ച അതിനേക്കാളും പതിന്മടങ്ങ് പഴക്കമുള്ള പുമപുങ്കു അത്ഭുതങ്ങൾക്കും അതീതമാണ്.വേറൊരു സിവിലൈസേഷനും ഇതിന്റെ നിർമ്മാണ കാലഘട്ടങ്ങളിൽ നിലവിലുണ്ടായിരുന്നില്ല്ല.പുരാതന നിർമ്മിതികളിൽ ഏറ്റവും അഡ്വാസ്ഡും പഴക്കം ചെന്നതും പുമപുങ്കുവാണ്.

പൂമപുങ്കുവിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന കല്ലുകളുടെ ഫിനിഷിങ്ങ് ആയിരുന്നു ആദ്യം ഗവേഷകരെ ആകർഷിച്ചത്..ലോകത്ത് മറ്റൊരു നിർമ്മിതികളിലും കാണാനാകാത്ത ആധുനിക കാലത്തിന്റെ ഫിനിഷിങ്ങ്. ഈ പടുകൂറ്റൻ ഗ്രനൈറ്റ് കല്ലുകൾ എങ്ങനെ ഇവിടെയെത്തിച്ചു എന്നത് പിന്നീട് വന്ന പ്രശ്നം മാത്രമായി..

ഇതിന്റെ നിർമ്മാണ രഹസ്യം അറീയാനായി ഗവേഷകർ ഇതേ കല്ലുകളിൽ  മെഷീൻ, വജ്രം,  ലേസർ എന്നിവ ഉപയോഗിച്ച് മുറിച്ച് പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.പുരാതനകാലത്ത് ഈ കല്ലുകളേക്കാൾ കടുപ്പമുള്ള ഒരു വസ്തുവേ ഉണ്ടായിരുന്നുള്ളൂ...ഡയമണ്ട്..ഇത്രയും പ്രിസഷനിലും സ്മൂത്ത്നെസ്സിലും വജ്രം ഉപയോഗിച്ച് പോലും ഈ കല്ലുകൾ മുറിക്കാനാകില്ല എന്ന് കണ്ടെത്തി...അതിൽ നിന്നും വളരെ വ്യക്തമായി എത്തിയ നിഗമനമാണ് സ്റ്റോൺ ഏജിൽ മനുഷ്യർ കഴിയുന്ന ഭൂമിയിൽ ഈ അത്ഭുതങ്ങൾ സ്യഷ്ടിച്ചത് അമാനുഷികർ തന്നെ എന്നത്..

പുമപുങ്കു എന്ന വിചിത്ര നിർമ്മിതി എന്തിനാണ് അവർ ഉപയോഗിച്ചിരുന്നത് എന്നത് അജ്ഞാതമാണ്.പല പല നിഗമനങ്ങളും അവയെപ്പറ്റിയുണ്ട്.ഏലിയൻസിന്റെ ഒരു സ്പേസ്ക്രാഫ്ട് ലോഞ്ചിങ്ങ് സ്റ്റേഷനാണെന്ന് ചിലർ പറയുന്നു.എയ്ച്ച് ആക്യതീയിലുള്ള പടുകൂറ്റൻ ഗ്രനൈറ്റ് മാത്യകകൾ ഒരു എയർക്രാഫ്ട് ലോഞ്ചറിന്റെ ട്രാക്കുകളായും അനുമാനിക്കുന്നു.....

മറ്റുചില ഗവേഷകർ പറയുന്നു, പടുകൂറ്റൻ കപ്പലുകൾ വന്നിരുന്ന ഒരു വാർഫിന്റെ ഭാഗമാകാം ഇതെന്ന്..എന്തായാലും മറ്റ് നിർമ്മിതികളെപ്പോലെ വൈൽഡ് ഗസുകൾ പോലും സാധ്യമല്ലാത്ത അത്ര പെർഫെക്ഷനോടെയാണ് ഇതിന്റെ നിർമ്മാണം എന്നത് തർക്കരഹിതമായ കാര്യമാണ്.

പുമപുങ്കുവിന്റെ അന്ത്യം അത്യന്തം വിചിത്രമായ രീതിയിലായിരുന്നു..ശക്തിയായ ഒരു ഭൂമികുലുക്കമോ അത് പോലെയുള്ള എന്തോ അഞ്ജാതശക്തിയാൽ ചുഴറ്റിയെറിയപ്പെട്ട നിലയിലാണീ പടുകൂറ്റൻ നിർമ്മിതികൾ കണ്ടെത്തിയത്...ഒന്നുകിൽ ഭൂമിയിലെ ഒരു ബേസ് സ്റ്റേഷനായി ഉപയോഗപ്പെടുത്തിയിരുന്ന പുമപുങ്കു ഉപയോഗശേഷം ഏലിയൻസ് തന്നെ നശിപ്പിച്ചതാകാം അല്ലെങ്കിൽ പ്രക്യതിശക്തികൾ കാലക്രമേണ ഇവയെ തകർത്തതുമാകാം എന്നും കരുതപ്പെടുന്നു..

നാസ.

1969ൽ നാസയുടെ അപ്പോളോ ദൌത്യത്തിൽ മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാല് കുത്തി..രണ്ടരമണിക്കൂറോളം അവിടെ ചിലവഴിച്ചു..ഇതൊരു ഹോക്സാണെന്ന് ഇന്ന് പലരെയും പോലെ ആ പഴഞ്ചൻ ഫൂട്ടേജുകളുടെ തെളിവുകളിൽ നിന്ന് ഞാനും വിശ്വസിക്കുന്നു.റഷ്യൻ സ്പേസ് റിസേർച്ചിനെ ഒന്ന് പേടിപ്പിക്കാനോ സ്വന്തം അഭിമാനം കളഞ്ഞ് പോകാതിരിക്കാനോ വേണ്ടി അമേരീക്കയിലെ ബുദ്ധിരാക്ഷസന്മാർ കളിച്ച നാടകമാണെങ്കിൽ തന്നെയും അതിന്ന് വിഷയമാകുന്നില്ല.കാരണം സ്പേസ് റിസേർച്ചിൽ നാസ ഇന്ന് ഒന്നാമതാണ്.അതിന്റെ പേര് പോലെ തന്നെ അക്ഷരാർഥത്തിൽ ബഹിരാകാശത്തെ ഭരിക്കുന്നു.ബഹിരാകാശഗവേഷണ രംഗങ്ങളിലെ പല നാഴികക്കല്ലുകളും ഇന്ന് നാസയ്ക്ക് സ്വന്തമാണ്.


മാത്രമല്ല ഇന്ന് അമേരിക്കയ്ക്ക് ചന്ദ്രനിൽ രണ്ട് രഹസ്യ ബേസുകൾ ഉണ്ടെന്നും അവയിൽ നടക്കുന്ന ഗവേഷണങ്ങൾ ചൊവ്വാ ഗ്രഹത്തിലേയ്ക്ക് മനുഷ്യനെ എത്തിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും പറയപ്പെടുന്നു.


2011ൽ നാസ വിപ്ലവകരമായ മറ്റൊരു കണ്ടുപിടുത്തം നടത്തുകയുണ്ടായി.ഭൂമിയിൽ നിന്ന് 600പ്രകാശവർഷം അകലെയുള്ള കെപ്ലർ-22B എന്ന ഗ്രഹത്തിന്റെ ആവാസവ്യവസ്ഥകൾ ഭൂമിക്ക് സമാനമാണെന്നായിരുന്നു അത്....അങ്ങനെ മറ്റൊരു ഭൂമിയെ അവർ കണ്ടെത്തി.UFO സാന്നിധ്യത്തെപ്പറ്റിയുള്ള വ്യക്തമായ ഫൂട്ടേജുകൾ നാസയുടെ പക്കലുണ്ട്..1991ൽ ഭൂമിക്കുമുകളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു നാസസ്പേസ്ക്രാഫ്ടിന്റെ ക്യാമറക്കണ്ണുകളിൽ യു.എഫ്.ഒ കൾ വ്യക്തമായി പതിയുകയുണ്ടായി.1985ൽ ഒരു  റഷ്യൻ വാഹനത്തിന്റെ ക്യാമറയിലും യു.എഫ്.ഒകൾ പതിഞ്ഞിരുന്നു.ഇവയൊന്നും കാര്യമായി പുറത്ത് വിടാത്തതും ജനങ്ങൾക്കിടയിൽ തർക്കവിഷയമായി നിലനിർത്തുന്നതും തന്നെ മനുഷ്യധാരണകൾ തകർക്കാതിരിക്കാനും അവയുടെ ഫലമായുണ്ടാകുന്ന പ്രവചനാതീതമായ സിറ്റുവേഷനുകൾ ഉണ്ടാകാതിരിക്കാനുമാണ്.

നാസ രൂപീക്രിതമാകുന്നത് 1958ൽ റഷ്യ സ്പുട്നിക്ക് എന്ന ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതിനു പിന്നാലെയാണ്..വിറളിപിടിച്ച അമേരിക്കക്കാർ ചാടിയേണീറ്റ്  NACA എന്ന പഴയ എയറോനോട്ടിക് ഓർഗ്ഗനൈസേഷൻ പൊടിതട്ടി തൂത്തു തുടച്ച് NASA ആക്കിമാറ്റി.ഒറ്റനോട്ടത്തിൽ നാസ ഒരു ഓട്ടനോമസ് ബോഡിയാണെന്ന് തോന്നുമെങ്കിലും അത് നിർമ്മിച്ചത് അമേരിക്കൻ മിലിട്ടറി ഡിഫൻസിന്റ് ഭാഗമായാണ്.സിവിലിയൻ സംഘടന എന്നൊരു ഇമേജ് നിലനിർത്തിക്കൊണ്ട് തന്നെ തന്റെ രഹസ്യങ്ങൾ നാസ സൂക്ഷീക്കുന്നു.നാസയുടെ നിർമ്മാണ ശില്പികളും ഉന്നതസ്ഥാനീയരും എല്ലാം ഫ്രീമേസൺസ് ആണ് എന്നതാണ് മറ്റൊരു കൌതുകം.

ചാന്ദ്രയാത്ര നടത്തിയെന്ന് പറയുന്ന അപ്പോളോ സ്പേസ് പ്രൊജക്ടിന്റെ എംബ്ലം തന്നെ അസർ എന്ന ഈജിപ്ഷ്യൻ ദേവന്റെ ചിഹ്നമാണ്.അതിൽ ഓറിയൺ ബെൽറ്റിലുള്ള സൈറസ് നക്ഷത്രസമൂഹങ്ങളെയും സൂചിപ്പിക്കുന്നുണ്ട്.വിശ്വാസങ്ങൾ പ്രകാരം ഈജീപ്ഷ്യൻ ദൈവങ്ങളുടെ വാസസ്ഥലമാണല്ലോ ഈ സൈറസ് നക്ഷത്ര സമൂഹങ്ങൾ.


WERNHER VON BRAUN
നാസയെ ഇന്നത്തെ നാസയാക്കിമാറ്റിയതിൽ പ്രധാനപങ്ക് വഹിച്ചവരിൽ ഒന്നാമനാണ് ജർമ്മൻ ശാസ്ത്രഞ്ജ്യനായ വെർൺഹെർ വോൺ ബ്രൌൺ.രണ്ടാം ലോമമഹായുദ്ധകാലത്ത് ജർമ്മനിയിലെ മെക്കാനിക്കൽ റിസേർച്ചറായിരുന്ന വോൺ.അന്യഗ്രഹ ജീവസാന്നിദ്ധ്യത്തിൽ അതീവ തത്പരനായിരുന്ന അദേഹം ഒരുകാലത്ത് മനുഷ്യൻ ചൊവ്വയിൽ പോകുമെന്നും അവിടെ വച്ച് അന്യഗ്രഹജീവികളുമായി കണ്ടുമുട്ടുമെന്നും ശക്തമായി വിശ്വസിച്ചിരുന്നു.

അതിന്റെ ഭാഗമായി നടന്ന ഗവേഷണങ്ങളിൽ അദ്ദേഹം സ്പേസിൽ പോകുന്ന റോക്കറ്റുകൾ ഡിസൈൻ ചെയ്തു.പക്ഷേ വിധി അദ്ദേഹത്തെ ഒരു യുദ്ധോപകരണ നിർമ്മാതാവാക്കി.ആദ്യത്തെ ബാലിസ്റ്റിക് മിസൈലായ വി-2 റോക്കറ്റ് നിർമ്മിച്ചത് വോൺ ബ്രൌൺ ആണ്.ഭൂമിയിൽ നിന്ന് വിക്ഷേപിച്ച് ശൂന്യാകാശത്തെത്തുകയും അവിടെ നിന്ന് ലക്ഷ്യം കണ്ട് കുതിക്കുകയും ചെയ്യുന്ന ആദ്യത്തെ റോക്കറ്റ് പ്രൊപ്പൽഡ് മിസൈൽ.ബ്രൌണിന്റെ അസാധാരണമായ കഴിവുകൾ ഹിറ്റ്ലർ ശ്രദ്ധിക്കുകയും അധികം വൈകാതെ ഹിറ്റ്ലറുടെ ഏറ്റവും വിശ്വസ്ഥരായ ജനറൽമാരും സയന്റിസ്റ്റുകളും മാത്രം ഉൾക്കൊള്ളുന്ന സീക്രട്ട് സൊസൈറ്റിയിൽ അംഗമാവുകയും ചെയ്തു അദ്ദേഹം.

ആര്യന്മാരുടെ ബ്ലഡ് ലൈൻ എന്നത് സൈറസ് നക്ഷത്രസമൂഹത്തിൽ നിന്നും വന്ന ദൈവങ്ങളുടേതാണെന്ന് സീക്രട്ട് സൊസൈറ്റി ഉറച്ച് വിശ്വസിച്ചിരുന്നു.എന്നാൽ ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെടുകയും സീക്രട്ട് സൊസൈറ്റിയുടെ എല്ലാ അഞ്ജാതരഹസ്യങ്ങളോടൊപ്പം വോണും മറ്റു പലരും അമേരിക്കയിലേയ്ക്ക് കുടിയേറുകയും ചെയ്തു.

ഓപ്പറേഷൻ പേപ്പർക്ലിപ്പ് എന്ന രഹസ്യ പദ്ധതിയിലൂടെ അമേരിക്ക ജർമ്മനിയിലെ സമർഥരായ എല്ലാ ശാസ്ത്രഞ്ജ്യരെയും കീഴടക്കി സ്വന്തം രാജ്യത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി.ഇന്നും വോണിന്റെ കൺസെപ്റ്റുകളാണ് നാസയുടെ ആധാരശില... ചാന്ദ്രയാത്ര, റിവോൾവിങ്ങ് സ്പെസ് സ്റ്റേഷൻ. ചൊവ്വാഗ്രഹ സഞ്ചാരം എന്നിവയുടെ വിശദമായ പദ്ധതികൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.

ജർമ്മനിയിൽ ഹിറ്റ്ലർ അധികാരമേറ്റപ്പോൾ തന്നെ അമേരിക്കയിൽ കുടിയേറിയ മറ്റൊരു ജർമ്മൻ ശാസ്ത്രഞ്ജ്യനാണ് ആൽബർട്ട് ഐൻസ്റ്റീൻ.അദ്ദേഹത്തെപ്പറ്റി കൂടുതൽ പറയാത്തത് വിസ്താരഭയത്താൽ മാത്രമാണ്.സാങ്കേതികതയിലും ശക്തിയിലും ആർക്കും അളക്കാൻ നിന്ന് കൊടുത്തിട്ടില്ലാത്ത ഇസ്രായേൽ എന്ന യൂണിക് രാജ്യം 1952ൽ  ഇസ്രായേലിന്റെ പ്രസിഡന്റാകാൻ വേണ്ടി ഐൻസ്റ്റീനെ ക്ഷണിക്കുക വരെയുണ്ടായിട്ടുണ്ട്.

ഇന്നും വോൺ ഡിസൈൻ ചെയ്ത റോക്കറ്റ് എഞ്ചിനാണ് ഏറ്റവും മികച്ച റോക്കറ്റ് എഞ്ചിനായി കണക്കാക്കപ്പെടുന്നത്.വോണിന്റെ കൺസെപ്റ്റുകൾ പ്രകാരം ചൊവ്വാ യാത്രയുടെ പ്രാരംഭമായി 2011ൽ കെന്നഡി സ്പേസ് സെന്റർ ഒരു മാഴ്സ് യാത്രാ വാഹനം ലോഞ്ച് ചെയ്യുകയുണ്ടായി.ഇന്ന് ചൊവ്വാ യാത്ര തിയററ്റിക്കലി പോസിബിളാണ്.

അതിശക്തമായ പ്രൊപ്പൽഷൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാലും സമയത്തെ തരണം ചെയ്ത് വർഷങ്ങൾ കൊണ്ട് ചൊവ്വയിലോ പ്രപഞ്ചത്തിന്റെ വിദൂരതകളിലോ എത്തിപ്പെടാൻ അത്ര എളൂപ്പമല്ല.ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ച സ്പേഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റിയിൽ സമയസഞ്ചാരത്തിന്റെ സാധ്യതകൾ അനാവരണം ചെയ്യുന്നുണ്ട്.ഇത് പ്രകാരം സമയവും സ്ഥലവും തുല്യമാണ്.

kalachakra
1938ൽ നാസി ഗവേഷകർ ആര്യൻ റേസിന്റെ ഉത്ഭവം അന്വേഷിച്ച് നേപ്പാളിൽ എത്തുകയും അവിടെ നിന്ന് പുരാതന ബുദ്ധമത സങ്കല്പമായ കാലചക്രയെപ്പറ്റി അറിയുകയും ചെയ്തു.ഇത് പ്രകാരം സമയത്തെ നിയന്ത്രിക്കാൻ നമുക്ക് ശക്തിയുണ്ട്.നാസികൾ ഇതിൽ ഗവേഷണം നടത്തുകയുണ്ടായി.

സമയസഞ്ചാരത്തെപ്പറ്റി മഹാഭാരതത്തിൽ, ജാപ്പനീസ് പുരാണങ്ങളിൽ, ഹീബ്രൂ , ക്രിസ്ത്യൻ ബൈബിളുകളിൽ ഒക്കെ പറയുന്നുണ്ട്.


ഇന്ന് നമ്മൾ ആധുനിക ലോകവും സമയസഞ്ചാരത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. 
അമേരിക്കയിലെ കണക്ടിക്കട്ട് യുണിവേഴ്സിറ്റിയുടെ Space-Time Twisting by Light
എന്ന പ്രൊജക്ടിൽ സമയ സഞ്ചാരത്തിന്റെ സാദ്ധ്യതകളുടെ ഒരു ഡെമോൺസ്ട്രേഷൻ റൊണാൾഡ് മല്ലറ്റ് എന്ന ശാസ്ത്രഞ്യൻ നിർമ്മിക്കുകയുണ്ടായി.ഇതിൽ പ്രകാശത്തെ വളച്ച് ലൂപ്പ് ചെയ്യിക്കുകയും അത് വഴി സമയവും സ്ഥലവും ഒന്നാവുകയും ചെയ്യുന്നതായാണ് കാണിച്ചിരിക്കുന്നത്.ഈ ഡിവൈസിനെ ഫസ്റ്റ് ടൈം മെഷീൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.


(തുടരും..)


അടുത്തലക്കം:
മ്യൂട്ടന്റുകൾ.
ആൽക്കെമി.
Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 
.....

May 5, 2012

അജ്ഞാതരായ ദൈവങ്ങൾ - 12

ശരീരഘടന

ഏലിയൻസ് ഒന്നോ അതിലധികമോ റേസുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ ഏറ്റവും പോപ്പുലർ ആയ ശരീരഘടനകൾ പണ്ട് മുതൽക്കേ സയൻസ് ഫിക്ഷനുകളിൽ നിന്ന്  നമ്മൾ അറിഞ്ഞതിനു സമാനമാണ്.ചാരിയറ്റ്സ് ഓഫ് ഗോഡ്സിന്റെ രചയിതാവായ എറിക്  വോൺ ഉൾപെടെ ധാരാളം പ്രമുഖ ഗവേഷകരുടെ നിഗമനങ്ങൾ പ്രകാരം ഈ വരുന്നവർ സമയസഞ്ചാരികളായ മനുഷ്യർ തന്നെയാണ്...ഭാവിയിൽ മനുഷ്യനു സംഭവിച്ചേക്കാവുന്ന എവല്യൂഷന്റെ ഭാഗമായോ മാറിയ ജീവിതസാഹചര്യങ്ങളിൽ പിടിച്ച് നിൽക്കാൻ ജെനറ്റിക്കലായി വരുത്തിയ മാറ്റമോ ആയിരിക്കാം അവരുടെ ഈ വിചിത്രരൂപം ( വൈചിത്ര്യം ഇവിടെ തികച്ചും ആപേക്ഷികമാണ് ) എന്നാണ്.


അവർക്ക് സൽമാൻ ഖാനെപ്പോലെ സിക്സ് പായ്ക്കുകൾ ആവശ്യമില്ല.. പുതിയ അന്തരീക്ഷങ്ങളിൽ കഴിയാനുള്ളതൊഴിച്ച് അനാവശ്യമായ ശരീരഭാഗങ്ങൾ യാതൊന്നും ആവശ്യമില്ല..ബുദ്ധിശക്തിയുടെ ഉപയോഗത്തിനായി പരമാവധി വലിപ്പമുള്ള തലച്ചോർ.കൂടുതൽ കാഴ്ച്ചയ്ക്കായി വലിയ കണ്ണുകൾ , ഇവയൊക്കെയാണ് ആവശ്യം.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഏലിയൻ ദ്യക്സാ‍ക്ഷി വിവരണങ്ങളിൽ നിന്നാണ് ഈ രൂപത്തെപ്പറ്റിയുള്ള നിഗമനങ്ങളിൽ ഗവേഷകർ എത്തിയത്.

അതിൽ ഏറ്റവും പ്രൊമിനന്റായി നിലനിൽക്കുന്നത് സയൻസിലെ തന്നെ നാഴികക്കല്ലായി മാറിയ 47ലെ ന്യൂമെക്സിക്കൻ ഫ്ലയിങ്ങ് സോസർ അപകടത്തിൽ നിന്ന് ലഭിച്ച തെളിവുകളാണ്...മുൻപ് സൂചിപ്പിച്ചതുപോലെ അപകടം നടന്നു എന്നും അതൊരു പറക്കുംതളിയയാണ് എന്നുള്ളതും വ്യക്തമാണ്..ചില അന്വേഷകർ ഈ സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ അന്ന് മരണമടഞ്ഞ അഞ്ച് അന്യഗ്രഹജീവികളുടെ മ്യതശരീരങ്ങൾ യു.എസ് ആർമി കണ്ടെടുക്കുകയും അവ സെക്ടർ 51 ഉൾപെടെ പല രഹസ്യ റിസേർച്ച് കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു...ആ ശരീരങ്ങളെ പോസ്റ്റുമാർട്ടം ചെയ്യുകയും വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കുകയും ചെയ്തു അവർ..അന്ന് നടത്തിയ ഒട്ടോപ്സിയുടെ ഫൂട്ടേജുകൾ പിന്നീട് പുറത്തുവന്നതായും അവ മുകളിലത്തെ  ചിത്രത്തിൽ കാണിച്ചിരിക്കുന്നതിനു സമാനമായ ജീവികളെയാണ് കണ്ടതെന്നും പറയപ്പെടുന്നു...

Betty And Barry Hill
ഏലിയൻ ദ്യക്സാക്ഷി വിവരണങ്ങളിൽ  മുന്നിൽ നിൽക്കുന്നത് അമേരിക്കക്കാരിയായ ബെറ്റിയ്ക്കും ഭർത്താവ് ബാരിയ്ക്കും ഉണ്ടായ വിചിത്രമായ അനുഭവമാണ്.1961ലാണ് പ്രസ്തുതസംഭവം നടക്കുന്നത്.രാത്രി അമേരിക്കയിലെ ന്യൂഹെമിസ്ഫിയറിലേയ്ക്കുള്ള ഹൈവേയിലൂടെ കാറോടിച്ചുപോവുകയായിരുന്നു ആ ദമ്പതികൾ.വിജനമായ ആ ഹൈവേയിൽ വച്ച് അവരുടെ കാറിന്റെ മുന്നിൽ അകലെയായി ഒരു യു.എഫ്.ഒ പ്രത്യക്ഷപ്പെടുകയും ഏതാനും സമയത്തിനകം അവർകെതിരെ പാഞ്ഞുവരികയും ചെയ്തു..ആ പറക്കും തളികയിലെ ജനാലകളിൽ മനുഷ്യസമാനമായ രൂപങ്ങൾ കണ്ടതായി ബെറ്റി വ്യക്തമായി ഓർക്കുന്നു...പരിഭ്രാന്തരായ അവർക്കരുകിലേക്ക് യു.എഫ്.ഒ എത്തുകയും അവർ കിഡ്നാപ്പ് ചെയ്യപ്പെടുകയും ഉണ്ടായി. പിന്നീട് നടന്ന സംഭവങ്ങളിലെ ഓർമ്മകൾ കുറേയൊക്കെ രണ്ടുപേർക്കും അവ്യക്തമായേ ഓർക്കാനായുള്ളൂ..

ഏലിയൻസ്  ഇരുവരുടെയും ശരീരത്തിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും പിന്നീട് സ്വതന്ത്രരാക്കുകയും ചെയ്തു....അവ്യക്തമായ ഈ ഓർമ്മകൾക്കിടയിലും ശക്തമായി ഓർമ്മിക്കുന്നത് ചാരനിറത്തിലുള്ള വലിയ തലകളും ചെറിയ ശരീരവും ഉള്ള ഏലിയൻസിനെയാണ്..പല ഏജൻസികൾ ഈ സംഭവത്തെത്തുടർന്ന് ഇവരെ ചോദ്യം ചെയ്യുകയുണ്ടായി..ഹിപ്നോട്ടിസിസിനു പലവട്ടം അവർ പാത്രമായി..ഈ സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്നാണ് അന്വേഷകർ എത്തിച്ചേർന്ന നിഗമനം..ഈ സംഭവം പിന്നീട് വളരെയേറെ മാധ്യമപ്രാധാന്യം നേടുകയും ഈ കഥവച്ച് ചലച്ചിത്രങ്ങൾ ഉണ്ടാവുകയും ചെയ്തു.സാധാരണ മിസ്റ്ററി അനുഭവങ്ങളിൽ  നിന്ന് ഈ കഥയെ വ്യത്യസ്ഥമാക്കുന്നത്.ഇതിൽ ബെറ്റി അവരുടെ പരീക്ഷണശാലയിൽ വച്ച് കണ്ടു എന്ന് പറയപ്പെടൂന്ന പ്രപഞ്ചത്തിന്റെ ഒരു മാപ്പാണ്...Betty Hill map showing Home of Aliens

സൂര്യനുസമാനമായ രണ്ട് നക്ഷത്രങ്ങൾ ഉള്ള ഒരു ഗാലക്സിയിൽ നിന്നാണത്രേ അവർ വന്നത്..ബെറ്റികണ്ടത് സബ് കോൺഷ്യസ് മൈൻഡിൽ നിന്നും പുനസ്യഷ്ടിച്ചപ്പോൾ കിട്ടിയ ഈ
മാപ്പ് പിന്നീട് അഞ്ജാതമായ ഒരു നക്ഷത്രസമൂഹമായി കണ്ട് പിടിക്കപ്പെടുകയുണ്ടായി.1961കളിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത ഈ വിവരങ്ങൾ എക്സ്ട്രാ ടെറസ്ട്രിയൽ ബന്ധത്തിലൂടെയല്ലാതെ ബെറ്റി എന്ന സാധാരണ സ്ത്രീയ്ക്ക് കിട്ടാൻ ഒരു വഴിയുമില്ലല്ലോ..
അത് കൊണ്ട് തന്നെ ശാസ്ത്രഞ്ജ്യർ കൂടി അംഗീകരിച്ച അത്ഭുതസംഭവമായി ഇത് പിന്നീട് അറിയപ്പെട്ടു.

കിം കാൾസ്ബർഗ് എന്ന യുവതിക്ക് 1988ൽ സമാനമായ അനുഭവം ഉണ്ടായി.രാത്രി യദ്യശ്ചികമായി ഒരു യു.എഫ്.ഓയെ കണ്ട് കിടക്കയിലേയ്ക്ക് പോയ കിം ഉണരുന്നത് നഗ്നയായി ശരീരം മുഴുവൻ തളർന്ന അവസ്ഥയിലാണ്..ബെറ്റിയുടെ വിവരണങ്ങൾക്ക് സമാനമായ ജീവികൾ അവൾക്ക് ചുറ്റും നില്പുണ്ടായിരുന്നു..പിന്നീട് അവളെ സ്വതന്ത്രയാക്കുകയും ചെയ്തവർ..അവളിൽ അവർ ഇൻഫെർട്ടിലിറ്റി സംബന്ധമായ എന്തോ പരീക്ഷണങ്ങൾ നടത്തിയതായാണ് കിമ്മിന്റെ വാ‍ദം...ഒരു പക്ഷേ ഒരു മനുഷ്യരും ഏലിയൻസുമായി ചേർന്ന് ഒരു ഹൈബ്രിഡിനെ സ്യഷ്ടിക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായിട്ടാകാം ആ സംഭവം എന്ന് കരുതുന്നു.പുരാതന സുമേരിയൻ, ഇന്ത്യൻ, ചൈനീസ്,മായൻ  ലിഖിതങ്ങളിൽ ഒക്കെ ഹൈബ്രിഡുകളെ സ്യഷ്ടിച്ചതായി പറയുന്നതും ഇതും നമുക്ക് ചേർത്ത് വായിക്കാവുന്നതാണ്.

ഏലിയൻസ് കാലങ്ങളായി മനുഷ്യരിൽ ജെനറ്റിക്ക് പരീക്ഷണങ്ങൾ നടത്തുന്നതായി കണക്കാക്കപ്പെടുന്നു.കിമ്മിന്റെയും ബെറ്റിയുടേയും പോലുള്ള അനുഭവസ്ഥരിൽ അവർ ഡി.എൻ.എ വ്യതിയാനങ്ങൾ വരുത്തുകയും അതിൽ നിന്നുണ്ടാകുന്ന തലമുറകളെപ്പറ്റി പഠിക്കുകയുമാവാം...
ഇന്നു മനുഷ്യരും ഈ ജെനറ്റിക്ക് വിസ്മയങ്ങളിലേയ്ക്കുള്ള പാതയിലാണ്.90കളിൽ നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്, യു.എസ് ആരംഭിച്ച ജീനോം പ്രിജക്ട് ഒക്കെ അതിന്റെ ഭാഗമാണ്.

ഈ ജെനറ്റിക് മ്യൂട്ടന്റുകളുമായി ചേർത്ത് വായിക്കാവുന്ന മറ്റൊരു നിഗൂഡമായ ജീവവർഗ്ഗമാണ് ഹിമാലയസാനുക്കളിൽ കാണപ്പെടുന്നു എന്ന് മിത്തുകൾ പറയുന്ന യതി എന്ന മഞ്ഞുമനുഷ്യൻ.ഇന്ത്യയിൽ മാത്രമല്ല..ലോകത്താകമാനമുള്ള മനുഷ്യവാസമില്ലാത്ത ഭൂവിഭാഗങ്ങളിൽ പ്രത്യേകിച്ച് മലനിരകൾക്കു സമീപമാണ് ഈ അഞ്ജാത ജീവിയെ കണ്ടതായി റിപ്പോർട്ടുകൾ ലഭിക്കുന്നത്..
1951ൽ എവറസ്റ്റ് കൊടുമുടിയിൽ 18000  അടി ഉയരത്തിൽ  ബ്രിട്ടീഷ് എക്സ്പ്ലോറേഴ്സ് ഒരു മൈലോളം നീളത്തിൽ മനുഷ്യസാദ്യശ്യമുള്ള എന്നാൽ അസാമാന്യവലിപ്പമുള്ള കാലടികൾ കണ്ടെത്തുകയുണ്ടായി.ഗ്രാമനിവാസികളുടെ ലെജൻഡുകളിൽ ഉള്ള യതി എന്ന ഹിമമനുഷ്യന്റെ സാന്നിധ്യം വ്യക്തമാക്കുന്നവയായിരുന്നു അവ.

1874ൽ അമേരിക്കയിലെ സിസ്കിയോവ് മലനിരകൾക്ക് സമീപം ഗവേഷകനായ ഡോ.ഡേവിഡ്സ്ൺ ഭൂമിക്കടിയിൽ 500 ഏക്കറോളം വ്യാപ്തിയിൽ ഗുഹകൾ കണ്ടെത്തുകയുണ്ടായി..അവ മൊത്തം ഇത് വരെ ചാർട്ട് ചെയ്ത് കഴിഞ്ഞിട്ടില്ല..പല അഞ്ജാതമായ ജീവികളെയും മറ്റും ഇവിടെനിന്ന് കണ്ടെത്തുകയുണ്ടായി. ഏതോ ഒരഞ്ജാത ജീവവർഗ്ഗത്തിന്റെ  വാസസ്ഥലമായിരുന്നു ഈ ഗുഹകൾ...ഈ പ്രദേശം പണ്ട് മുതൽക്കേ യതികൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സ്ഥലമായിരുന്നു..


ഗ്രീക്ക് മിഥോളജി പ്രകാരം ഭൂമിക്കടിയിൽ വസിക്കുന്ന മനുഷ്യനും കുരങ്ങുമായ ജീവികളെപ്പറ്റി പരാമർശിക്കുന്നുണ്ട്.മറ്റൊരു സവിശേഷത എന്ന് വച്ചാൽ യതികളെ കണ്ടെന്ന് പറയപ്പെടുന്ന സമയങ്ങളിൽത്തന്നെ ഈ പ്രദേശങ്ങളിൽ യു.എഫ്.ഒ സാന്നിദ്ധ്യവും റീപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്തോ ചില ഉദ്ദേശങ്ങൾക്കാ‍യി ജെനറ്റിക്കലി സ്യഷ്ടിച്ച മനുഷ്യന്റെ ബുദ്ധിയും മ്യഗത്തിന്റെ കരുത്തുമുള്ള ജീവികളാവാം ഇവ.

1935ൽ ഹോങ്കോങ്ങിൽ വച്ച്  ഗവേഷകനായ ഡോ.ഗസ്റ്റേവിന് ഒരു ആന്റിക്ക് കടയിൽ നിന്ന് പുരാതനമായ, അസാമാന്യവലിപ്പമുള്ള ഒരു താടിയെല്ല് ലഭിക്കുകയുണ്ടായി.അവ പരിശോധിച്ചതിൽ നിന്ന് യതികളുടെ വിവരണങ്ങളുമായി സാമ്യമുള്ളതായി കണ്ടെത്തുകയുണ്ടായി...

ലഭ്യമായ വിവരണങ്ങൾ വച്ച് ഇവ ജീവിക്കുന്നത് ഭൂമിക്കടിയിലെ ടണലുകളാൽ ബന്ധിപ്പിച്ച ഗുഹകളിലാണ്..മനുഷ്യദ്യഷ്ടികളിൽ നിന്ന് എളുപ്പം ഓടിയൊളിക്കാൻ തക്ക ശക്തി അവയ്ക്കുണ്ട്.അത് കൊണ്ട് തന്നെ യതികൾ ഒരു മിത്തായി തുടരുന്നു..

പക്ഷേ 1927ൽ മനുഷ്യനെയും കുരങ്ങിനെയും തമ്മിൽ ജനറ്റിക്കളി ബ്രീഡ് ചെയ്യിക്കാനുള്ള ശ്രമങ്ങളിൽ റഷ്യൻ ശാസ്ത്രഞ്ജ്യനായ ഇവാനോഫ് വിജയിച്ചതായാണ് കണക്കാക്കപ്പെടുന്നത്.ഒരു മനുഷ്യന്റെ സ്പേമും ഏപിന്റെ എഗ്ഗും തമ്മിൽ യോജിപ്പിച്ചതിൽ വിജയിച്ച അദ്ദേഹത്തിനെ അന്ന്
റഷ്യ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.പക്ഷേ സയന്റിഫിക്കലി ഇന്ന് ഇത് സംഭവ്യമാണ്..ഈ സംഭവങ്ങളിൽ നിന്നും  പുരാതന കാലം മുതൽക്കേ മനുഷ്യരിൽ ഏലിയൻസ് ജെനറ്റിക്കൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് എന്ന് വ്യക്തമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ നമുക്ക് സാധിക്കും..ഇന്ന് ബയോ എഞ്ചിനീയറിങ്ങ് ആ ഭാവിയിലേയ്ക്കകാം കുതിച്ചുകൊണ്ടിരിക്കുന്നത്.

 (തുടരും...)അടുത്തലക്കം:
നാസ.
പുരാണ നിർമ്മിതികളിലെ അവസാന വാക്ക്.


Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 


.....

Related Posts Plugin for WordPress, Blogger...