Followers

May 5, 2012

അജ്ഞാതരായ ദൈവങ്ങൾ - 12

ശരീരഘടന

ഏലിയൻസ് ഒന്നോ അതിലധികമോ റേസുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ ഏറ്റവും പോപ്പുലർ ആയ ശരീരഘടനകൾ പണ്ട് മുതൽക്കേ സയൻസ് ഫിക്ഷനുകളിൽ നിന്ന്  നമ്മൾ അറിഞ്ഞതിനു സമാനമാണ്.ചാരിയറ്റ്സ് ഓഫ് ഗോഡ്സിന്റെ രചയിതാവായ എറിക്  വോൺ ഉൾപെടെ ധാരാളം പ്രമുഖ ഗവേഷകരുടെ നിഗമനങ്ങൾ പ്രകാരം ഈ വരുന്നവർ സമയസഞ്ചാരികളായ മനുഷ്യർ തന്നെയാണ്...ഭാവിയിൽ മനുഷ്യനു സംഭവിച്ചേക്കാവുന്ന എവല്യൂഷന്റെ ഭാഗമായോ മാറിയ ജീവിതസാഹചര്യങ്ങളിൽ പിടിച്ച് നിൽക്കാൻ ജെനറ്റിക്കലായി വരുത്തിയ മാറ്റമോ ആയിരിക്കാം അവരുടെ ഈ വിചിത്രരൂപം ( വൈചിത്ര്യം ഇവിടെ തികച്ചും ആപേക്ഷികമാണ് ) എന്നാണ്.


അവർക്ക് സൽമാൻ ഖാനെപ്പോലെ സിക്സ് പായ്ക്കുകൾ ആവശ്യമില്ല.. പുതിയ അന്തരീക്ഷങ്ങളിൽ കഴിയാനുള്ളതൊഴിച്ച് അനാവശ്യമായ ശരീരഭാഗങ്ങൾ യാതൊന്നും ആവശ്യമില്ല..ബുദ്ധിശക്തിയുടെ ഉപയോഗത്തിനായി പരമാവധി വലിപ്പമുള്ള തലച്ചോർ.കൂടുതൽ കാഴ്ച്ചയ്ക്കായി വലിയ കണ്ണുകൾ , ഇവയൊക്കെയാണ് ആവശ്യം.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഏലിയൻ ദ്യക്സാ‍ക്ഷി വിവരണങ്ങളിൽ നിന്നാണ് ഈ രൂപത്തെപ്പറ്റിയുള്ള നിഗമനങ്ങളിൽ ഗവേഷകർ എത്തിയത്.

അതിൽ ഏറ്റവും പ്രൊമിനന്റായി നിലനിൽക്കുന്നത് സയൻസിലെ തന്നെ നാഴികക്കല്ലായി മാറിയ 47ലെ ന്യൂമെക്സിക്കൻ ഫ്ലയിങ്ങ് സോസർ അപകടത്തിൽ നിന്ന് ലഭിച്ച തെളിവുകളാണ്...മുൻപ് സൂചിപ്പിച്ചതുപോലെ അപകടം നടന്നു എന്നും അതൊരു പറക്കുംതളിയയാണ് എന്നുള്ളതും വ്യക്തമാണ്..ചില അന്വേഷകർ ഈ സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ അന്ന് മരണമടഞ്ഞ അഞ്ച് അന്യഗ്രഹജീവികളുടെ മ്യതശരീരങ്ങൾ യു.എസ് ആർമി കണ്ടെടുക്കുകയും അവ സെക്ടർ 51 ഉൾപെടെ പല രഹസ്യ റിസേർച്ച് കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു...ആ ശരീരങ്ങളെ പോസ്റ്റുമാർട്ടം ചെയ്യുകയും വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കുകയും ചെയ്തു അവർ..അന്ന് നടത്തിയ ഒട്ടോപ്സിയുടെ ഫൂട്ടേജുകൾ പിന്നീട് പുറത്തുവന്നതായും അവ മുകളിലത്തെ  ചിത്രത്തിൽ കാണിച്ചിരിക്കുന്നതിനു സമാനമായ ജീവികളെയാണ് കണ്ടതെന്നും പറയപ്പെടുന്നു...

Betty And Barry Hill
ഏലിയൻ ദ്യക്സാക്ഷി വിവരണങ്ങളിൽ  മുന്നിൽ നിൽക്കുന്നത് അമേരിക്കക്കാരിയായ ബെറ്റിയ്ക്കും ഭർത്താവ് ബാരിയ്ക്കും ഉണ്ടായ വിചിത്രമായ അനുഭവമാണ്.1961ലാണ് പ്രസ്തുതസംഭവം നടക്കുന്നത്.രാത്രി അമേരിക്കയിലെ ന്യൂഹെമിസ്ഫിയറിലേയ്ക്കുള്ള ഹൈവേയിലൂടെ കാറോടിച്ചുപോവുകയായിരുന്നു ആ ദമ്പതികൾ.വിജനമായ ആ ഹൈവേയിൽ വച്ച് അവരുടെ കാറിന്റെ മുന്നിൽ അകലെയായി ഒരു യു.എഫ്.ഒ പ്രത്യക്ഷപ്പെടുകയും ഏതാനും സമയത്തിനകം അവർകെതിരെ പാഞ്ഞുവരികയും ചെയ്തു..ആ പറക്കും തളികയിലെ ജനാലകളിൽ മനുഷ്യസമാനമായ രൂപങ്ങൾ കണ്ടതായി ബെറ്റി വ്യക്തമായി ഓർക്കുന്നു...പരിഭ്രാന്തരായ അവർക്കരുകിലേക്ക് യു.എഫ്.ഒ എത്തുകയും അവർ കിഡ്നാപ്പ് ചെയ്യപ്പെടുകയും ഉണ്ടായി. പിന്നീട് നടന്ന സംഭവങ്ങളിലെ ഓർമ്മകൾ കുറേയൊക്കെ രണ്ടുപേർക്കും അവ്യക്തമായേ ഓർക്കാനായുള്ളൂ..

ഏലിയൻസ്  ഇരുവരുടെയും ശരീരത്തിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും പിന്നീട് സ്വതന്ത്രരാക്കുകയും ചെയ്തു....അവ്യക്തമായ ഈ ഓർമ്മകൾക്കിടയിലും ശക്തമായി ഓർമ്മിക്കുന്നത് ചാരനിറത്തിലുള്ള വലിയ തലകളും ചെറിയ ശരീരവും ഉള്ള ഏലിയൻസിനെയാണ്..പല ഏജൻസികൾ ഈ സംഭവത്തെത്തുടർന്ന് ഇവരെ ചോദ്യം ചെയ്യുകയുണ്ടായി..ഹിപ്നോട്ടിസിസിനു പലവട്ടം അവർ പാത്രമായി..ഈ സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്നാണ് അന്വേഷകർ എത്തിച്ചേർന്ന നിഗമനം..ഈ സംഭവം പിന്നീട് വളരെയേറെ മാധ്യമപ്രാധാന്യം നേടുകയും ഈ കഥവച്ച് ചലച്ചിത്രങ്ങൾ ഉണ്ടാവുകയും ചെയ്തു.സാധാരണ മിസ്റ്ററി അനുഭവങ്ങളിൽ  നിന്ന് ഈ കഥയെ വ്യത്യസ്ഥമാക്കുന്നത്.ഇതിൽ ബെറ്റി അവരുടെ പരീക്ഷണശാലയിൽ വച്ച് കണ്ടു എന്ന് പറയപ്പെടൂന്ന പ്രപഞ്ചത്തിന്റെ ഒരു മാപ്പാണ്...



Betty Hill map showing Home of Aliens

സൂര്യനുസമാനമായ രണ്ട് നക്ഷത്രങ്ങൾ ഉള്ള ഒരു ഗാലക്സിയിൽ നിന്നാണത്രേ അവർ വന്നത്..ബെറ്റികണ്ടത് സബ് കോൺഷ്യസ് മൈൻഡിൽ നിന്നും പുനസ്യഷ്ടിച്ചപ്പോൾ കിട്ടിയ ഈ
മാപ്പ് പിന്നീട് അഞ്ജാതമായ ഒരു നക്ഷത്രസമൂഹമായി കണ്ട് പിടിക്കപ്പെടുകയുണ്ടായി.1961കളിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത ഈ വിവരങ്ങൾ എക്സ്ട്രാ ടെറസ്ട്രിയൽ ബന്ധത്തിലൂടെയല്ലാതെ ബെറ്റി എന്ന സാധാരണ സ്ത്രീയ്ക്ക് കിട്ടാൻ ഒരു വഴിയുമില്ലല്ലോ..
അത് കൊണ്ട് തന്നെ ശാസ്ത്രഞ്ജ്യർ കൂടി അംഗീകരിച്ച അത്ഭുതസംഭവമായി ഇത് പിന്നീട് അറിയപ്പെട്ടു.

കിം കാൾസ്ബർഗ് എന്ന യുവതിക്ക് 1988ൽ സമാനമായ അനുഭവം ഉണ്ടായി.രാത്രി യദ്യശ്ചികമായി ഒരു യു.എഫ്.ഓയെ കണ്ട് കിടക്കയിലേയ്ക്ക് പോയ കിം ഉണരുന്നത് നഗ്നയായി ശരീരം മുഴുവൻ തളർന്ന അവസ്ഥയിലാണ്..ബെറ്റിയുടെ വിവരണങ്ങൾക്ക് സമാനമായ ജീവികൾ അവൾക്ക് ചുറ്റും നില്പുണ്ടായിരുന്നു..പിന്നീട് അവളെ സ്വതന്ത്രയാക്കുകയും ചെയ്തവർ..അവളിൽ അവർ ഇൻഫെർട്ടിലിറ്റി സംബന്ധമായ എന്തോ പരീക്ഷണങ്ങൾ നടത്തിയതായാണ് കിമ്മിന്റെ വാ‍ദം...ഒരു പക്ഷേ ഒരു മനുഷ്യരും ഏലിയൻസുമായി ചേർന്ന് ഒരു ഹൈബ്രിഡിനെ സ്യഷ്ടിക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായിട്ടാകാം ആ സംഭവം എന്ന് കരുതുന്നു.പുരാതന സുമേരിയൻ, ഇന്ത്യൻ, ചൈനീസ്,മായൻ  ലിഖിതങ്ങളിൽ ഒക്കെ ഹൈബ്രിഡുകളെ സ്യഷ്ടിച്ചതായി പറയുന്നതും ഇതും നമുക്ക് ചേർത്ത് വായിക്കാവുന്നതാണ്.

ഏലിയൻസ് കാലങ്ങളായി മനുഷ്യരിൽ ജെനറ്റിക്ക് പരീക്ഷണങ്ങൾ നടത്തുന്നതായി കണക്കാക്കപ്പെടുന്നു.കിമ്മിന്റെയും ബെറ്റിയുടേയും പോലുള്ള അനുഭവസ്ഥരിൽ അവർ ഡി.എൻ.എ വ്യതിയാനങ്ങൾ വരുത്തുകയും അതിൽ നിന്നുണ്ടാകുന്ന തലമുറകളെപ്പറ്റി പഠിക്കുകയുമാവാം...
ഇന്നു മനുഷ്യരും ഈ ജെനറ്റിക്ക് വിസ്മയങ്ങളിലേയ്ക്കുള്ള പാതയിലാണ്.90കളിൽ നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്, യു.എസ് ആരംഭിച്ച ജീനോം പ്രിജക്ട് ഒക്കെ അതിന്റെ ഭാഗമാണ്.

ഈ ജെനറ്റിക് മ്യൂട്ടന്റുകളുമായി ചേർത്ത് വായിക്കാവുന്ന മറ്റൊരു നിഗൂഡമായ ജീവവർഗ്ഗമാണ് ഹിമാലയസാനുക്കളിൽ കാണപ്പെടുന്നു എന്ന് മിത്തുകൾ പറയുന്ന യതി എന്ന മഞ്ഞുമനുഷ്യൻ.ഇന്ത്യയിൽ മാത്രമല്ല..ലോകത്താകമാനമുള്ള മനുഷ്യവാസമില്ലാത്ത ഭൂവിഭാഗങ്ങളിൽ പ്രത്യേകിച്ച് മലനിരകൾക്കു സമീപമാണ് ഈ അഞ്ജാത ജീവിയെ കണ്ടതായി റിപ്പോർട്ടുകൾ ലഭിക്കുന്നത്..
1951ൽ എവറസ്റ്റ് കൊടുമുടിയിൽ 18000  അടി ഉയരത്തിൽ  ബ്രിട്ടീഷ് എക്സ്പ്ലോറേഴ്സ് ഒരു മൈലോളം നീളത്തിൽ മനുഷ്യസാദ്യശ്യമുള്ള എന്നാൽ അസാമാന്യവലിപ്പമുള്ള കാലടികൾ കണ്ടെത്തുകയുണ്ടായി.ഗ്രാമനിവാസികളുടെ ലെജൻഡുകളിൽ ഉള്ള യതി എന്ന ഹിമമനുഷ്യന്റെ സാന്നിധ്യം വ്യക്തമാക്കുന്നവയായിരുന്നു അവ.

1874ൽ അമേരിക്കയിലെ സിസ്കിയോവ് മലനിരകൾക്ക് സമീപം ഗവേഷകനായ ഡോ.ഡേവിഡ്സ്ൺ ഭൂമിക്കടിയിൽ 500 ഏക്കറോളം വ്യാപ്തിയിൽ ഗുഹകൾ കണ്ടെത്തുകയുണ്ടായി..അവ മൊത്തം ഇത് വരെ ചാർട്ട് ചെയ്ത് കഴിഞ്ഞിട്ടില്ല..പല അഞ്ജാതമായ ജീവികളെയും മറ്റും ഇവിടെനിന്ന് കണ്ടെത്തുകയുണ്ടായി. ഏതോ ഒരഞ്ജാത ജീവവർഗ്ഗത്തിന്റെ  വാസസ്ഥലമായിരുന്നു ഈ ഗുഹകൾ...ഈ പ്രദേശം പണ്ട് മുതൽക്കേ യതികൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സ്ഥലമായിരുന്നു..


ഗ്രീക്ക് മിഥോളജി പ്രകാരം ഭൂമിക്കടിയിൽ വസിക്കുന്ന മനുഷ്യനും കുരങ്ങുമായ ജീവികളെപ്പറ്റി പരാമർശിക്കുന്നുണ്ട്.മറ്റൊരു സവിശേഷത എന്ന് വച്ചാൽ യതികളെ കണ്ടെന്ന് പറയപ്പെടുന്ന സമയങ്ങളിൽത്തന്നെ ഈ പ്രദേശങ്ങളിൽ യു.എഫ്.ഒ സാന്നിദ്ധ്യവും റീപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്തോ ചില ഉദ്ദേശങ്ങൾക്കാ‍യി ജെനറ്റിക്കലി സ്യഷ്ടിച്ച മനുഷ്യന്റെ ബുദ്ധിയും മ്യഗത്തിന്റെ കരുത്തുമുള്ള ജീവികളാവാം ഇവ.

1935ൽ ഹോങ്കോങ്ങിൽ വച്ച്  ഗവേഷകനായ ഡോ.ഗസ്റ്റേവിന് ഒരു ആന്റിക്ക് കടയിൽ നിന്ന് പുരാതനമായ, അസാമാന്യവലിപ്പമുള്ള ഒരു താടിയെല്ല് ലഭിക്കുകയുണ്ടായി.അവ പരിശോധിച്ചതിൽ നിന്ന് യതികളുടെ വിവരണങ്ങളുമായി സാമ്യമുള്ളതായി കണ്ടെത്തുകയുണ്ടായി...

ലഭ്യമായ വിവരണങ്ങൾ വച്ച് ഇവ ജീവിക്കുന്നത് ഭൂമിക്കടിയിലെ ടണലുകളാൽ ബന്ധിപ്പിച്ച ഗുഹകളിലാണ്..മനുഷ്യദ്യഷ്ടികളിൽ നിന്ന് എളുപ്പം ഓടിയൊളിക്കാൻ തക്ക ശക്തി അവയ്ക്കുണ്ട്.അത് കൊണ്ട് തന്നെ യതികൾ ഒരു മിത്തായി തുടരുന്നു..

പക്ഷേ 1927ൽ മനുഷ്യനെയും കുരങ്ങിനെയും തമ്മിൽ ജനറ്റിക്കളി ബ്രീഡ് ചെയ്യിക്കാനുള്ള ശ്രമങ്ങളിൽ റഷ്യൻ ശാസ്ത്രഞ്ജ്യനായ ഇവാനോഫ് വിജയിച്ചതായാണ് കണക്കാക്കപ്പെടുന്നത്.ഒരു മനുഷ്യന്റെ സ്പേമും ഏപിന്റെ എഗ്ഗും തമ്മിൽ യോജിപ്പിച്ചതിൽ വിജയിച്ച അദ്ദേഹത്തിനെ അന്ന്
റഷ്യ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.പക്ഷേ സയന്റിഫിക്കലി ഇന്ന് ഇത് സംഭവ്യമാണ്..ഈ സംഭവങ്ങളിൽ നിന്നും  പുരാതന കാലം മുതൽക്കേ മനുഷ്യരിൽ ഏലിയൻസ് ജെനറ്റിക്കൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് എന്ന് വ്യക്തമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ നമുക്ക് സാധിക്കും..ഇന്ന് ബയോ എഞ്ചിനീയറിങ്ങ് ആ ഭാവിയിലേയ്ക്കകാം കുതിച്ചുകൊണ്ടിരിക്കുന്നത്.

 (തുടരും...)



അടുത്തലക്കം:
നാസ.
പുരാണ നിർമ്മിതികളിലെ അവസാന വാക്ക്.


Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 


.....

17 comments:

  1. ഇന്നാണ് ഇതെല്ലം ഒന്ന് വായിച്ചു മനസ്സിലാക്കാന് സാധിച്ചത്.....‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു....ഒരുതരത്തില്‍ നോക്കിയാല്‍ ചിലതൊക്കെ വെറും കോണ്‍സ്പിരസി തിയരീസ് ആയിക്കൂടെ ??

    ReplyDelete
    Replies
    1. തീർച്ചയായും ചിലതെല്ലാം കൺസ്പിറസി തിയറികളാണ്...പക്ഷേ മറ്റൊരു തിയരിയും വിലപ്പോവാത്തടതാണവ പ്രയോഗിച്ചിരിക്കുന്നത്..പിന്നെ 100% നമുക്കവഗണിക്കാനാവാത്ത സമസ്യകൾക്കുത്തരം അമാനുഷികത തന്നെയാണല്ഓ..:)

      Delete
  2. ഏലിയന്‍സ്...വെള്ളപ്പുളു

    ReplyDelete
    Replies
    1. namukku ariyan vayyathathu ellam pulu .. alle .. (pottakulathale thavala vicharikkunnathum ithokke thanne :-))

      Delete
  3. റക്ഷ്യക്കാർ വീണ്ടും അവതാറുകളെ ഉണ്ടാക്കാൻ ശ്രമം
    തുടങ്ങിയെന്നാണ് ഇപ്പോഴത്തെ കൌതുക വാർത്ത...!

    ReplyDelete
    Replies
    1. സാമ്പത്തിക പരാധീനതകൾ ഉണ്ടെങ്കിലും ഇന്നും ചൈന ഇസ്രായേൽ ഫ്രാൻസ് ജർമ്മനി അമേരിക്ക തുടങ്ങിയ ശക്തമായ രാജ്യങ്ങളോട് മത്സരിക്കാൻ തക്ക സൈനിക സാങ്കേതിക ശക്തിയും ഇന്നും റഷ്യയ്ക്കുണ്ട്...

      Delete
  4. very interesting and informative articles. 12 ennavum vaayichu. ithrayum vivarangal summarise cheythu ezhuthan ningal edutha effort valareyadhikam appreciable aanu.ezhuthinte prayogavum kollaam. keep posting more. pinne research engineer aanennu kandu enthanu research topic ennu parayamo if u dont mind?

    ReplyDelete
    Replies
    1. Thank you....:)...in electronic research & development of special purpose machines used in nuclear environments...

      Delete
  5. 12-ആം ഭാഗവും വായിച്ചു..

    ReplyDelete
  6. എല്ലാ ഭാഗങ്ങളും വായിച്ചു. വളരെ വിലപെട്ട വിവരങ്ങള്‍. ഹിസ്റ്ററി ചാനലില്‍ യു എഫ്‌ ഓ ഹന്റെര്‍ എന്ന ഒരു പ്രോഗ്രാം ഉണ്ട്. യു എഫ്‌ ഓ കണ്ടവരുംയുള്ള ഇന്റര്‍വ്യൂ, പരീഷണങ്ങള്‍ ഒക്കെയുണ്ട്. അതുപോലെ മിസ്ടരീസ്‌ ഓഫ് ബൈബിള്‍ എന്ന ഒരു പ്രോഗ്രാം national geographic ചാനലില്‍ ഉണ്ട്. അതുപോലെ വിലപെട്ട വിവരങ്ങള്‍ ആണ് നിങ്ങള്‍ പങ്കുവെയ്ക്കുന്നത്. അഭിനന്ദനങ്ങള്‍.

    ReplyDelete
  7. നല്ലൊരു ലേഖനം ... ഇനിയും എന്തൊക്കെയോ മനുഷ്യന്‍ കണ്ടെത്തേണ്ടി യിരിക്കുന്നു ...

    ReplyDelete
  8. ഇതും വായിച്ചു. അടുത്തതിനു കാത്തിരിക്കുന്നു. ഞാന്‍ ഇന്ന് വരെ ഓണ്‍ലൈനില്‍ ഒന്നിന് വേണ്ടിയും കാതിരുന്നിട്ടില്ല.

    ReplyDelete
  9. Intresting. Wating for the next part....

    ReplyDelete
  10. അനന്തമജ്ഞാതമവര്‍ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം. അതിങ്കലെങ്ങാന്‍ണ്ടൊരിടത്തിരുന്നു നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തു കണ്ടു..എന്ന് പറയുന്നത് വളരെ ശരിയായിരിക്കാം.

    ReplyDelete
  11. Good article. Like to share with you a detailed eBook on UFOs related to human history. Email me on postbox10@gmail.com

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...