Puma punku Bolevia |
ബൊളീവിയയിലെ പുമ പുങ്കു നിർമ്മിതികൾ പുരാണ എഞ്ചിനീയറിങ്ങ് വിസ്മയങ്ങളുടെ എക്ട്രീമിറ്റിയായാണ് അറിയപ്പെടുന്നത്.നൂറിലധികം ടൺ ഭാരമുള്ള ഒറ്റക്കല്ലുകളിൽ കൊത്തിയെടുത പടുകൂറ്റൻ ഇന്റർലോക്കിങ്ങ് കല്ലുകളാണ് പുമപുങ്കുവിന്റെ പ്രത്യേകത.ഇത് നിർമ്മിച്ചത് 15000ബിസിയിലാണെന്ന് കരുതപ്പെടുന്നു...അതും ലേസർ ഉപയോഗിച്ച് !!!!!!.....
അയ്യായിരം വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈജിപ്ഷ്യൻ പിരമിഡുകളും മായൻ പിരമിഡുകളും ലോകാത്ഭുതങ്ങളായ എഞ്ചിനീയറിങ്ങ് കൌതുകങ്ങളാണെങ്കിൽ അതിലും എത്രയോ മികച്ച സാങ്കേതികവിദ്യയിൽ നിർമ്മിച്ച അതിനേക്കാളും പതിന്മടങ്ങ് പഴക്കമുള്ള പുമപുങ്കു അത്ഭുതങ്ങൾക്കും അതീതമാണ്.വേറൊരു സിവിലൈസേഷനും ഇതിന്റെ നിർമ്മാണ കാലഘട്ടങ്ങളിൽ നിലവിലുണ്ടായിരുന്നില്ല്ല.പുരാതന നിർമ്മിതികളിൽ ഏറ്റവും അഡ്വാസ്ഡും പഴക്കം ചെന്നതും പുമപുങ്കുവാണ്.
പൂമപുങ്കുവിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന കല്ലുകളുടെ ഫിനിഷിങ്ങ് ആയിരുന്നു ആദ്യം ഗവേഷകരെ ആകർഷിച്ചത്..ലോകത്ത് മറ്റൊരു നിർമ്മിതികളിലും കാണാനാകാത്ത ആധുനിക കാലത്തിന്റെ ഫിനിഷിങ്ങ്. ഈ പടുകൂറ്റൻ ഗ്രനൈറ്റ് കല്ലുകൾ എങ്ങനെ ഇവിടെയെത്തിച്ചു എന്നത് പിന്നീട് വന്ന പ്രശ്നം മാത്രമായി..
ഇതിന്റെ നിർമ്മാണ രഹസ്യം അറീയാനായി ഗവേഷകർ ഇതേ കല്ലുകളിൽ മെഷീൻ, വജ്രം, ലേസർ എന്നിവ ഉപയോഗിച്ച് മുറിച്ച് പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.പുരാതനകാലത്ത് ഈ കല്ലുകളേക്കാൾ കടുപ്പമുള്ള ഒരു വസ്തുവേ ഉണ്ടായിരുന്നുള്ളൂ...ഡയമണ്ട്..ഇത്രയും പ്രിസഷനിലും സ്മൂത്ത്നെസ്സിലും വജ്രം ഉപയോഗിച്ച് പോലും ഈ കല്ലുകൾ മുറിക്കാനാകില്ല എന്ന് കണ്ടെത്തി...അതിൽ നിന്നും വളരെ വ്യക്തമായി എത്തിയ നിഗമനമാണ് സ്റ്റോൺ ഏജിൽ മനുഷ്യർ കഴിയുന്ന ഭൂമിയിൽ ഈ അത്ഭുതങ്ങൾ സ്യഷ്ടിച്ചത് അമാനുഷികർ തന്നെ എന്നത്..
പുമപുങ്കു എന്ന വിചിത്ര നിർമ്മിതി എന്തിനാണ് അവർ ഉപയോഗിച്ചിരുന്നത് എന്നത് അജ്ഞാതമാണ്.പല പല നിഗമനങ്ങളും അവയെപ്പറ്റിയുണ്ട്.ഏലിയൻസിന്റെ ഒരു സ്പേസ്ക്രാഫ്ട് ലോഞ്ചിങ്ങ് സ്റ്റേഷനാണെന്ന് ചിലർ പറയുന്നു.എയ്ച്ച് ആക്യതീയിലുള്ള പടുകൂറ്റൻ ഗ്രനൈറ്റ് മാത്യകകൾ ഒരു എയർക്രാഫ്ട് ലോഞ്ചറിന്റെ ട്രാക്കുകളായും അനുമാനിക്കുന്നു.....
മറ്റുചില ഗവേഷകർ പറയുന്നു, പടുകൂറ്റൻ കപ്പലുകൾ വന്നിരുന്ന ഒരു വാർഫിന്റെ ഭാഗമാകാം ഇതെന്ന്..എന്തായാലും മറ്റ് നിർമ്മിതികളെപ്പോലെ വൈൽഡ് ഗസുകൾ പോലും സാധ്യമല്ലാത്ത അത്ര പെർഫെക്ഷനോടെയാണ് ഇതിന്റെ നിർമ്മാണം എന്നത് തർക്കരഹിതമായ കാര്യമാണ്.
പുമപുങ്കുവിന്റെ അന്ത്യം അത്യന്തം വിചിത്രമായ രീതിയിലായിരുന്നു..ശക്തിയായ ഒരു ഭൂമികുലുക്കമോ അത് പോലെയുള്ള എന്തോ അഞ്ജാതശക്തിയാൽ ചുഴറ്റിയെറിയപ്പെട്ട നിലയിലാണീ പടുകൂറ്റൻ നിർമ്മിതികൾ കണ്ടെത്തിയത്...ഒന്നുകിൽ ഭൂമിയിലെ ഒരു ബേസ് സ്റ്റേഷനായി ഉപയോഗപ്പെടുത്തിയിരുന്ന പുമപുങ്കു ഉപയോഗശേഷം ഏലിയൻസ് തന്നെ നശിപ്പിച്ചതാകാം അല്ലെങ്കിൽ പ്രക്യതിശക്തികൾ കാലക്രമേണ ഇവയെ തകർത്തതുമാകാം എന്നും കരുതപ്പെടുന്നു..
നാസ.
1969ൽ നാസയുടെ അപ്പോളോ ദൌത്യത്തിൽ മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാല് കുത്തി..രണ്ടരമണിക്കൂറോളം അവിടെ ചിലവഴിച്ചു..ഇതൊരു ഹോക്സാണെന്ന് ഇന്ന് പലരെയും പോലെ ആ പഴഞ്ചൻ ഫൂട്ടേജുകളുടെ തെളിവുകളിൽ നിന്ന് ഞാനും വിശ്വസിക്കുന്നു.റഷ്യൻ സ്പേസ് റിസേർച്ചിനെ ഒന്ന് പേടിപ്പിക്കാനോ സ്വന്തം അഭിമാനം കളഞ്ഞ് പോകാതിരിക്കാനോ വേണ്ടി അമേരീക്കയിലെ ബുദ്ധിരാക്ഷസന്മാർ കളിച്ച നാടകമാണെങ്കിൽ തന്നെയും അതിന്ന് വിഷയമാകുന്നില്ല.കാരണം സ്പേസ് റിസേർച്ചിൽ നാസ ഇന്ന് ഒന്നാമതാണ്.അതിന്റെ പേര് പോലെ തന്നെ അക്ഷരാർഥത്തിൽ ബഹിരാകാശത്തെ ഭരിക്കുന്നു.ബഹിരാകാശഗവേഷണ രംഗങ്ങളിലെ പല നാഴികക്കല്ലുകളും ഇന്ന് നാസയ്ക്ക് സ്വന്തമാണ്.
മാത്രമല്ല ഇന്ന് അമേരിക്കയ്ക്ക് ചന്ദ്രനിൽ രണ്ട് രഹസ്യ ബേസുകൾ ഉണ്ടെന്നും അവയിൽ നടക്കുന്ന ഗവേഷണങ്ങൾ ചൊവ്വാ ഗ്രഹത്തിലേയ്ക്ക് മനുഷ്യനെ എത്തിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും പറയപ്പെടുന്നു.
2011ൽ നാസ വിപ്ലവകരമായ മറ്റൊരു കണ്ടുപിടുത്തം നടത്തുകയുണ്ടായി.ഭൂമിയിൽ നിന്ന് 600പ്രകാശവർഷം അകലെയുള്ള കെപ്ലർ-22B എന്ന ഗ്രഹത്തിന്റെ ആവാസവ്യവസ്ഥകൾ ഭൂമിക്ക് സമാനമാണെന്നായിരുന്നു അത്....അങ്ങനെ മറ്റൊരു ഭൂമിയെ അവർ കണ്ടെത്തി.UFO സാന്നിധ്യത്തെപ്പറ്റിയുള്ള വ്യക്തമായ ഫൂട്ടേജുകൾ നാസയുടെ പക്കലുണ്ട്..1991ൽ ഭൂമിക്കുമുകളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു നാസസ്പേസ്ക്രാഫ്ടിന്റെ ക്യാമറക്കണ്ണുകളിൽ യു.എഫ്.ഒ കൾ വ്യക്തമായി പതിയുകയുണ്ടായി.1985ൽ ഒരു റഷ്യൻ വാഹനത്തിന്റെ ക്യാമറയിലും യു.എഫ്.ഒകൾ പതിഞ്ഞിരുന്നു.ഇവയൊന്നും കാര്യമായി പുറത്ത് വിടാത്തതും ജനങ്ങൾക്കിടയിൽ തർക്കവിഷയമായി നിലനിർത്തുന്നതും തന്നെ മനുഷ്യധാരണകൾ തകർക്കാതിരിക്കാനും അവയുടെ ഫലമായുണ്ടാകുന്ന പ്രവചനാതീതമായ സിറ്റുവേഷനുകൾ ഉണ്ടാകാതിരിക്കാനുമാണ്.
നാസ രൂപീക്രിതമാകുന്നത് 1958ൽ റഷ്യ സ്പുട്നിക്ക് എന്ന ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതിനു പിന്നാലെയാണ്..വിറളിപിടിച്ച അമേരിക്കക്കാർ ചാടിയേണീറ്റ് NACA എന്ന പഴയ എയറോനോട്ടിക് ഓർഗ്ഗനൈസേഷൻ പൊടിതട്ടി തൂത്തു തുടച്ച് NASA ആക്കിമാറ്റി.ഒറ്റനോട്ടത്തിൽ നാസ ഒരു ഓട്ടനോമസ് ബോഡിയാണെന്ന് തോന്നുമെങ്കിലും അത് നിർമ്മിച്ചത് അമേരിക്കൻ മിലിട്ടറി ഡിഫൻസിന്റ് ഭാഗമായാണ്.സിവിലിയൻ സംഘടന എന്നൊരു ഇമേജ് നിലനിർത്തിക്കൊണ്ട് തന്നെ തന്റെ രഹസ്യങ്ങൾ നാസ സൂക്ഷീക്കുന്നു.നാസയുടെ നിർമ്മാണ ശില്പികളും ഉന്നതസ്ഥാനീയരും എല്ലാം ഫ്രീമേസൺസ് ആണ് എന്നതാണ് മറ്റൊരു കൌതുകം.
ചാന്ദ്രയാത്ര നടത്തിയെന്ന് പറയുന്ന അപ്പോളോ സ്പേസ് പ്രൊജക്ടിന്റെ എംബ്ലം തന്നെ അസർ എന്ന ഈജിപ്ഷ്യൻ ദേവന്റെ ചിഹ്നമാണ്.അതിൽ ഓറിയൺ ബെൽറ്റിലുള്ള സൈറസ് നക്ഷത്രസമൂഹങ്ങളെയും സൂചിപ്പിക്കുന്നുണ്ട്.വിശ്വാസങ്ങൾ പ്രകാരം ഈജീപ്ഷ്യൻ ദൈവങ്ങളുടെ വാസസ്ഥലമാണല്ലോ ഈ സൈറസ് നക്ഷത്ര സമൂഹങ്ങൾ.
WERNHER VON BRAUN |
അതിന്റെ ഭാഗമായി നടന്ന ഗവേഷണങ്ങളിൽ അദ്ദേഹം സ്പേസിൽ പോകുന്ന റോക്കറ്റുകൾ ഡിസൈൻ ചെയ്തു.പക്ഷേ വിധി അദ്ദേഹത്തെ ഒരു യുദ്ധോപകരണ നിർമ്മാതാവാക്കി.ആദ്യത്തെ ബാലിസ്റ്റിക് മിസൈലായ വി-2 റോക്കറ്റ് നിർമ്മിച്ചത് വോൺ ബ്രൌൺ ആണ്.ഭൂമിയിൽ നിന്ന് വിക്ഷേപിച്ച് ശൂന്യാകാശത്തെത്തുകയും അവിടെ നിന്ന് ലക്ഷ്യം കണ്ട് കുതിക്കുകയും ചെയ്യുന്ന ആദ്യത്തെ റോക്കറ്റ് പ്രൊപ്പൽഡ് മിസൈൽ.ബ്രൌണിന്റെ അസാധാരണമായ കഴിവുകൾ ഹിറ്റ്ലർ ശ്രദ്ധിക്കുകയും അധികം വൈകാതെ ഹിറ്റ്ലറുടെ ഏറ്റവും വിശ്വസ്ഥരായ ജനറൽമാരും സയന്റിസ്റ്റുകളും മാത്രം ഉൾക്കൊള്ളുന്ന സീക്രട്ട് സൊസൈറ്റിയിൽ അംഗമാവുകയും ചെയ്തു അദ്ദേഹം.
ആര്യന്മാരുടെ ബ്ലഡ് ലൈൻ എന്നത് സൈറസ് നക്ഷത്രസമൂഹത്തിൽ നിന്നും വന്ന ദൈവങ്ങളുടേതാണെന്ന് സീക്രട്ട് സൊസൈറ്റി ഉറച്ച് വിശ്വസിച്ചിരുന്നു.എന്നാൽ ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെടുകയും സീക്രട്ട് സൊസൈറ്റിയുടെ എല്ലാ അഞ്ജാതരഹസ്യങ്ങളോടൊപ്പം വോണും മറ്റു പലരും അമേരിക്കയിലേയ്ക്ക് കുടിയേറുകയും ചെയ്തു.
ഓപ്പറേഷൻ പേപ്പർക്ലിപ്പ് എന്ന രഹസ്യ പദ്ധതിയിലൂടെ അമേരിക്ക ജർമ്മനിയിലെ സമർഥരായ എല്ലാ ശാസ്ത്രഞ്ജ്യരെയും കീഴടക്കി സ്വന്തം രാജ്യത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി.ഇന്നും വോണിന്റെ കൺസെപ്റ്റുകളാണ് നാസയുടെ ആധാരശില... ചാന്ദ്രയാത്ര, റിവോൾവിങ്ങ് സ്പെസ് സ്റ്റേഷൻ. ചൊവ്വാഗ്രഹ സഞ്ചാരം എന്നിവയുടെ വിശദമായ പദ്ധതികൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.
ജർമ്മനിയിൽ ഹിറ്റ്ലർ അധികാരമേറ്റപ്പോൾ തന്നെ അമേരിക്കയിൽ കുടിയേറിയ മറ്റൊരു ജർമ്മൻ ശാസ്ത്രഞ്ജ്യനാണ് ആൽബർട്ട് ഐൻസ്റ്റീൻ.അദ്ദേഹത്തെപ്പറ്റി കൂടുതൽ പറയാത്തത് വിസ്താരഭയത്താൽ മാത്രമാണ്.സാങ്കേതികതയിലും ശക്തിയിലും ആർക്കും അളക്കാൻ നിന്ന് കൊടുത്തിട്ടില്ലാത്ത ഇസ്രായേൽ എന്ന യൂണിക് രാജ്യം 1952ൽ ഇസ്രായേലിന്റെ പ്രസിഡന്റാകാൻ വേണ്ടി ഐൻസ്റ്റീനെ ക്ഷണിക്കുക വരെയുണ്ടായിട്ടുണ്ട്.
ഇന്നും വോൺ ഡിസൈൻ ചെയ്ത റോക്കറ്റ് എഞ്ചിനാണ് ഏറ്റവും മികച്ച റോക്കറ്റ് എഞ്ചിനായി കണക്കാക്കപ്പെടുന്നത്.വോണിന്റെ കൺസെപ്റ്റുകൾ പ്രകാരം ചൊവ്വാ യാത്രയുടെ പ്രാരംഭമായി 2011ൽ കെന്നഡി സ്പേസ് സെന്റർ ഒരു മാഴ്സ് യാത്രാ വാഹനം ലോഞ്ച് ചെയ്യുകയുണ്ടായി.ഇന്ന് ചൊവ്വാ യാത്ര തിയററ്റിക്കലി പോസിബിളാണ്.
അതിശക്തമായ പ്രൊപ്പൽഷൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാലും സമയത്തെ തരണം ചെയ്ത് വർഷങ്ങൾ കൊണ്ട് ചൊവ്വയിലോ പ്രപഞ്ചത്തിന്റെ വിദൂരതകളിലോ എത്തിപ്പെടാൻ അത്ര എളൂപ്പമല്ല.ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ച സ്പേഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റിയിൽ സമയസഞ്ചാരത്തിന്റെ സാധ്യതകൾ അനാവരണം ചെയ്യുന്നുണ്ട്.ഇത് പ്രകാരം സമയവും സ്ഥലവും തുല്യമാണ്.
kalachakra |
സമയസഞ്ചാരത്തെപ്പറ്റി മഹാഭാരതത്തിൽ, ജാപ്പനീസ് പുരാണങ്ങളിൽ, ഹീബ്രൂ , ക്രിസ്ത്യൻ ബൈബിളുകളിൽ ഒക്കെ പറയുന്നുണ്ട്.
ഇന്ന് നമ്മൾ ആധുനിക ലോകവും സമയസഞ്ചാരത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.
അമേരിക്കയിലെ കണക്ടിക്കട്ട് യുണിവേഴ്സിറ്റിയുടെ Space-Time Twisting by Light
എന്ന പ്രൊജക്ടിൽ സമയ സഞ്ചാരത്തിന്റെ സാദ്ധ്യതകളുടെ ഒരു ഡെമോൺസ്ട്രേഷൻ റൊണാൾഡ് മല്ലറ്റ് എന്ന ശാസ്ത്രഞ്യൻ നിർമ്മിക്കുകയുണ്ടായി.ഇതിൽ പ്രകാശത്തെ വളച്ച് ലൂപ്പ് ചെയ്യിക്കുകയും അത് വഴി സമയവും സ്ഥലവും ഒന്നാവുകയും ചെയ്യുന്നതായാണ് കാണിച്ചിരിക്കുന്നത്.ഈ ഡിവൈസിനെ ഫസ്റ്റ് ടൈം മെഷീൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
(തുടരും..)
അടുത്തലക്കം:
മ്യൂട്ടന്റുകൾ.
ആൽക്കെമി.
Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries.
.....
കൊള്ളാം
ReplyDeleteഅറിവുകളുടെ ഒരു മലതന്നെയുണ്ട് ഇതിൽ
ആശംസകൾ
ഈ ലേഖനം മറ്റുള്ളവയേക്കാൾ മികച്ചതാണ്.. വായിച്ചു, തകർപ്പൻ
ReplyDeleteഅപ്പോള്‍ ടൈം മെഷിന്‍ യാഥാര്‍ത്ഥ്യം ആണോ?....കാത്തിരിക്കാം അല്ലെ?
ReplyDeleteതിയററ്റിക്കലി പോസിബിളാണ്..പരീക്ഷണങ്ങളിലൂടെ തെളിയിച്ചാലും പ്രാക്ടിക്കലാക്കാൻ അതിന്റെതായ കാലതാമസം വന്നേക്കാമെന്ന് മാത്രം...പ്രകാശം ഒരുതരം ഓസിലേറ്ററി മോഷനിൽ സഞ്ചരിക്കുന്നു എന്നൊരു ബുക്കിൽ വായിച്ചിരുന്നു..പേരോർമ്മയില്ല...ഒരു ഫോട്ടോൺ തുടങ്ങിയടത്തുതന്നെ തിരിച്ചെത്തുന്നു...ഓരോ നിമിഷവും നശിച്ച് പോകാതെ എക്സിസ്റ്റ് ചെയ്യുന്നുമുണ്ട്...
Deleteനല്ല പോസ്റ്റ്. വളരെ താല്പര്യത്തോടെ ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കുന്നുണ്ട്. തുടരുക. ആശംസകള്‍.
ReplyDeleteപിന്നാലെ തന്നെ ഉണ്ട്. വളരെ അറിവ് പകര്‍ന്നു തരുന്ന ലേഖനങ്ങള്‍. അടുത്തതിനായി കാത്തിരിക്കുന്നു.
ReplyDeleteI searched in Wikipedia for Pumapunku and found "Pumapunku at 1510 ±25 B.P. C14 (AD 440; calibrated, AD 536–600)" and not 15000 BC. According to experts, stone age ended only by 4500 BC and here is one talks about engineering in 15000BC !! Please study well before write blogs.
ReplyDeleteHi there...am terribly sorry...Do you still believe wiki is the last resort..please do a little bit more goggling...puma punku is more than 14000- 18000 years old...
Deleteഭയങ്കരം തന്നെ അജ്ഞാതരഹസ്യങ്ങള്‍. വായിക്കാന്‍ നല്ല രസമുണ്ട്. തുടരൂ
ReplyDeletecan u please tell more about kaalachakra.. Anyways good post
ReplyDeleteസമയമില്ലാഞ്ഞിട്ടും ഈ സമയസഞ്ചാരത്തെ പറ്റി വായിച്ചു...!
ReplyDeleteമനോഹരമായിരിക്കുന്നു,
ReplyDeleteതാങ്കള്‍ റെഫര്‍ ചെയ്ത പുസ്തകങ്ങളുടെ ലിസ്റ്റ് ഒന്ന് പറഞ്ഞുതരുമോ ?
പിന്നെന്താ...അത് പോസ്റ്റിനു താഴെ ക്രെഡിറ്റ്സിൽ ഞാൻ കൊടുത്തിട്ടുണ്ട്...
DeleteTime mechin. Work. At5th dimention?it. Take. Huge. Energy atomicficion/anether Anti shocking energy(ASE).frirst we Get ASE tech. Bharath (india name. Change)It. Plz. Wait
Deleteവായിക്കാന്‍ നല്ല രസമുണ്ട്. തുടരൂ
ReplyDeleteUFO ഒരു യാഥാര്‍ത്ഥ്യം എന്നത് തെളിയിക്കപ്പെട്ടാല്‍ ഇത് വരെയുള്ള വിശ്വാസ പ്രമാണങ്ങളെയും ദൈവിക സങ്കല്‍പ്പങ്ങളെയും അത് തികച്ചും നിരര്‍ത്ഥകമാക്കുമെന്നത് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
ReplyDeleteUFO ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആണെന്ന് ആണ് അറിയുന്നതെങ്കിലോ...
Deleteചിരി വരുമോ 😊
വായിക്കുന്നു...തൂടരട്ടെ...
ReplyDeletei really began to belive this ....very convincing . From which english movie did u get the idea ??? (I appreciate your hard work).
ReplyDeleteവായിക്കുന്നു
ReplyDeletehttp://en.wikipedia.org/wiki/Kepler-22b ഇതാണ് കെപ്ലര്‍ 22 ബി യെ ക്കുറിച്ച് വിക്കിപീഡിയ പറയുന്നത്.ഇതുവായിച്ചാല്‍ ബ്ലോഗുകാരന്‍ പറയുന്ന മറ്റുകാര്യങ്ങളുടെ വിശ്വസ്യത പിടികിട്ടും.
ReplyDeleteGood article. Like to share with you a detailed eBook on UFOs related to human history. Email me on postbox10@gmail.com
ReplyDeleteI'm a beginner here..my friend led me here..
ReplyDeleteഅജ്ഞാതരായ ദൈവങ്ങൾ 1 മുതലുള്ളത് ഒന്നുകൂടി പോസ്റ്റുമോ ??
ReplyDelete