Followers

May 16, 2012

അജ്ഞാതരായ ദൈവങ്ങൾ - 14

വിചിത്രരൂപികൾ

2008ൽ ന്യൂയോർക്കിലെ മോണ്ടോക്കിലെ ഒരു ബീച്ചിൽ നിന്നും കരക്കടിഞ്ഞ ഒരു വിചിത്രജീവിയുടെ മ്യതദേഹം ലഭിക്കുകയുണ്ടായി.കാഴ്ച്ചയ്ക്ക് വളരെ ചെറിയ ജീവിയായിരുന്നു ഇത്. ഒരു പട്ടിയുടെ തലയും അതിൽ പക്ഷിയുടെ ചുണ്ടുകളും ചേർന്ന ഒരു വിചിത്രജീവി.പുരാതന സംസ്കാരങ്ങളിൽ വിവരിച്ചിരുന്നതിനു സമാനമാ‍യ രൂപങ്ങളുള്ള ജീവി.ഇതിനെ മൊണ്ടാക് മോൺസ്റ്റർ എന്നറിയപ്പെടുന്നു.

Montauk Monster
ഹീബ്രു ബൈബിളിൽ, ഗ്രീക്ക്, ഇന്ത്യൻ പുരാണങ്ങളിൽ, തുടങ്ങിയവയിലെല്ലാം ഇത്തരം വിചിത്രമായ പലജീവികൾ ചേർന്ന് ഉണ്ടായ ഹൈബ്രിഡ് ജീവികളെപ്പറ്റി പരാമർശങ്ങൾ ഉള്ളതായി അറിയാമല്ലോ.ഏതെങ്കിലും മ്യൂട്ടേഷന്റെ ഫലമായോ മറ്റോ ഇത്തരം ജീവികൾ ഉണ്ടാകാമായിരിക്കും..

പക്ഷേ വർഷങ്ങൾക്ക് മുൻപ് തന്നെ ആധുനിക ശാസ്ത്രം ഹൈബ്രിഡ് ജീവികളെ ഉണ്ടാക്കുന്നതിൽ വിജയിച്ചിരുന്നു.
1954ൽ റഷ്യൻ ശാസ്ത്രഞ്ജ്യനായ വ്ലാഡിമർ ഡെമിക്കോവ് രണ്ട് തലകൾ ഉള്ള ഒരു നായയെ ശസ്ത്രക്രിയയിലൂടെ സ്യഷ്ടിച്ചു.ഒരു നായയുടെ ശരീരത്തിൽ മറ്റൊരു നായയുടെ തലയും നെഞ്ചും തുന്നിച്ചേർത്തു...ഈ നായ അത്ഭുതകരമായി ആഴ്ച്ചകളോളം ആരോഗ്യവാനായി ജീവിച്ചു.

1970ൽ  Case Western Reserve University ലെ മെഡിക്കൽ ശാസ്ത്രഞ്ജ്യനായ റോബർട്ടിന്റെ നേത്യത്വത്തിൽ നടന്ന പരീക്ഷണത്തിൽ പൂർണ്ണമായും തലമാറ്റൽ ശസ്ത്രക്രിയ രണ്ട് കുരങ്ങന്മാരിൽ വിജകരമായി പരീക്ഷിച്ചു..

2003ൽ ചൈനീസ്  ശാസ്ത്രഞ്ജ്യർ മനുഷ്യന്റെ സെല്ലുകളും മുയലിന്റെ സെല്ലുകളും യോജിപ്പിച്ച് ഹൈബ്രിഡ് ഭ്രൂണമുണ്ടാക്കി.2004ൽ മനുഷ്യരക്തം സിരകളിലോടുന്ന പന്നികളെ ഗവേഷകർ സ്യഷ്ടിച്ചു..ഇത്തരം ബയോളജിക്കൽ വിപ്ലവങ്ങൾ പൊതുധാരയിലേക്ക് എത്താത്തതും സാധാരണക്കാരന് ഇവയിൽ താത്പര്യം ജനിക്കാത്തതും കൊണ്ട് പൊതുവേ ശാസ്ത്രലോകത്തിന്റെ പരിധികൾക്കപ്പുറം ഇവയ്ക്ക് ആയുസ്സുണ്ടാകാറില്ല..

ശാസ്ത്രത്തിന്റെ നിസ്സീമമായ പുരോഗതിയിൽ ഇന്ന് ഇത്രയും സാധിച്ചെങ്കിൽ അഗ്നി വർഷിക്കുന്ന ഡ്രാ‍ഗണുകളും ഭീകരജീവികളെയും മറ്റും സ്യഷ്ടിക്കാൻ പുരാതനകാലത്തെ അതിബുദ്ധിമാന്മാർക്ക് അത്രയും പ്രയാസപ്പെടേണ്ടി വന്നിരിക്കില്ല..അത് കൊണ്ട് തന്നെ ഈ വിചിത്രജീവികളുടെ മിത്തുകൾ കേവലം ഭാവനാസ്യഷ്ടികളെക്കാളുപരി സത്യത്തോടാണ് അടുത്തുനിൽക്കുന്നത്.

ആൽക്കെമിസ്റ്റുകൾ

സ്വർണ്ണം.....ഇന്ന് മലയാളികളുടെ അധ്വാനവും ജീവിതവും പണത്തിലൂടെ പാഴാക്കുന്ന ലോകത്തിലെ ഏറ്റവും അപൂർവ്വ ലോഹങ്ങളിൽ ഒന്ന്.ഈ മഞ്ഞലോഹത്തിന്റെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ചത് മനുഷ്യർക്ക് മാത്രമല്ല എന്ന് ചരിത്രശേഷിപ്പുകളിൽ നിന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ.അന്യഗ്രഹമായ നിബ്രുവിൽനിന്ന് വരുന്നു എന്ന് വിശ്വസിക്കുന്ന അനുനാകികളും ഒക്കെ തേടുന്നത് ഇതേ ലോഹത്തെ തന്നെയാണ്.

കൊളമ്പിയയിലെ ഗോട്ടവിറ്റ എന്ന തടാകത്തിന്റ് അടിത്തട്ടിൽ ദൈവം വസിക്കുന്നുവെന്ന് ലോക്കൽ ട്രൈബ് വിശ്വസിച്ചിരുന്നു.ദൈവങ്ങൾക്കായി സ്വർണം അർപ്പിക്കുന്നത് അവരുടെ ഒരാചാരമാണ്.അതിന്റെ ഭാഗമായി സ്വർണ്ണ നിർമ്മിതമായ വസ്തുക്കൾ അവർ തടാകമദ്ധ്യത്തിൽ ഉപേക്ഷീക്കും.ട്രൈബിന്റെ തലവൻ ദേഹമാസകലം സ്വർണ്ണം പൂശി തടാകത്തിന്റെ നടുക്ക് മുങ്ങുകയും ചെയ്യും..ഇവിടെയാണ് എൽ ഡോറാഡോ  ( El Dorado ) എന്ന സ്വർണ്ണനിർമ്മിതമാ‍യ മിത്തിക്കൽ സിറ്റി എന്നാണവരുടെ സങ്കല്പം..അവരുടെ വിശ്വാസപ്രകാരം നക്ഷത്രങ്ങളിൽ നിന്നും വന്ന ഈ ദൈവങ്ങൾ മറ്റാരുമല്ല..മനുഷ്യേതര ശക്തികൾ തന്നെ.സ്വർണ്ണവും ദൈവങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം പുരാതനകാലം മുതൽക്ക് തന്നെ ഉണ്ടായിരുന്നതാണല്ലോ.


മറ്റു സംസ്കാരങ്ങളെ അപേക്ഷീച്ച് ഈജിപ്റ്റിൽ സ്വർണ്ണത്തിന്റെ വൻ നിക്ഷേപങ്ങൾ ഉണ്ടായിരുന്നു.മറ്റു സംസ്കാരങ്ങൾ ദൈവങ്ങൾക്കായി സ്വർണ്ണം അർപിക്കുമ്പോൾ ഈജിപ്റ്റിൽ മാത്രം ഇവ കുമിഞ്ഞുകൂടി.GPR (Ground Penetrating Radar) ഉപയോഗിച്ച് ഈജിപ്റ്റിലെ സ്ഫിങ്ങ്സ് പ്രതിമയുടെ അടിയിലും ഗിസ പിരമിഡിലും നടത്തിയ അന്വേഷണങ്ങളിൽനിന്നും വ്യക്തമായത് അവിടെയുള്ള രഹസ്യ അറകൾ നിറയെ സ്വർണ്ണനിക്ഷേപങ്ങൾ ഉണ്ടെന്നാണ്...

സ്വർണ്ണത്തിന്റെ ദൌർലഭ്യവും കൊറോഷൻ റെസിസ്റ്റൻസിയും ഒക്കെ കൊണ്ട് തന്നെ  പണ്ട്കാലം മുതൽക്കു സ്വർണ്ണം ഖനനം ചെയ്തെടുക്കാതെ രാസപരീക്ഷണത്തിലൂടെ ഉണ്ടാക്കാനായി പലരും ശ്രമിച്ചിരുന്നു..ഇവരെയാണ് ആൽകെമിസ്റ്റുകൾ എന്നറിയപ്പെടുന്നത്..ആൽകെമി എന്നാൽ ക്യത്യമമായി സ്വർണ്ണം കണ്ടെത്താൻ നടത്തുന്ന പരീക്ഷണങ്ങളും സാധാരണ ലോഹങ്ങളെ സ്വർണ്ണം പോലെ വിലപിടിച്ച ലോഹങ്ങളാക്കുന്ന അഞ്ജാത വസ്തുവായ “ഫിലോസഫേഴ്സ് സ്റ്റോൺ“ കണ്ടെത്തുകയും ചെയ്യുന്നതിനെയായിരുന്നു..ഒരുതരം ഭാഗ്യാന്വേഷികൾ തന്നെയായിരുന്നു ഇവർ.. ..99% ആളുകളും ഇതിൽ പരാജയപ്പെടുകയുണ്ടായി.മറ്റു ചിലർ ഈ പരീക്ഷണങ്ങളിലൂടെ പുതിയ കണ്ടെത്തലുകളും നടത്തി.

എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾ മനുഷ്യർ ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യം 1924ൽ ജപ്പാനിലെ ഇമ്പീരിയോ യൂണിവേഴ്സിറ്റിയിലെ പ്രൊ.ഹന്റാരോ നാഗഓക്ക ഒരു അറ്റോമിക് റിയാക്ഷനിലൂടെ സാധിച്ചു.അതെ അദ്ദേഹം ക്യത്യമമായി, രസതന്ത്രത്തിന്റെ പരിമിതികളെ മറികടന്ന്  ട്രാൻസ്മ്യൂട്ടേഷനിലൂടെ മെർക്കുറിയിൽ നിന്ന് സ്വർണ്ണം സ്യഷ്ടിച്ചു.സാധാരണ സൂര്യനിൽ നടക്കുന്ന ഫിഷൻ റീയാക്ഷനിലൂടെ സ്വർണ്ണം ഉണ്ടാകും എന്ന് കണ്ടെത്തിയിട്ടിട്ടുണ്ട്.ഇതേ പരീക്ഷണം ഭൂമിയിൽ നടത്തണമെങ്കിൽ അതിസങ്കീർണ്ണമായ ഒരു  അറ്റോമിക് റിയാക്ടർ തന്നെ ആവശ്യമാണ്.അത് വച്ച് ഒരു മില്ലിഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുന്നതിന് ലക്ഷങ്ങളാണ് ചിലവ്.പക്ഷേ അതിന്റെ കൺസിസ്റ്റൻസിയും പ്രവർത്തനവും മറ്റും ഇന്നും തർക്കവിഷയവുമാണ്.
വിജയം കൈവരിച്ച മറ്റ് ചില ആൽക്കെമിസ്റ്റുകളും ഉണ്ടെന്ന് ചരിത്രം പറയുന്നു.നാസികൾക്ക് വേണ്ടി ജർമ്മനിയിലെ ആൽക്കമിസ്റ്റായ ഫ്രാൻസീയും സ്വർണ്ണം സ്യഷ്ടിച്ചു എന്ന് പറയപ്പെടുന്നു..പക്ഷേ ഇവ പൊതുജനങ്ങൾക്കായി പബ്ലിഷ് ചെയ്യാൻ ആരും ഒന്ന് മടിക്കും.ഏറ്റവും ശക്തമായ മണി ബോണ്ടായ സ്വർണ്ണം എളുപ്പത്തിൽ ലഭിക്കുകയാണെങ്കിൽ പിന്നെ എക്കണോമി എങ്ങോട്ട് പോകും എന്ന് പ്രവചിക്കാനാവില്ല എന്നത് കൊണ്ടാകാം.

കോമൺ സയൻസ് പ്രകാരം നിയാണ്ടർതാൽ മനുഷ്യനിൽ നിന്ന് സ്റ്റോൺ ഏജ്, അയൺ ഏജ്, ബ്രോൺസ് ഏജ് അങ്ങനെ പടിപടിയായി വികസിച്ചുവന്ന് ഹോമോസാപ്പിയൻസ് ആയി മാറിയ  ചരിത്രാതീത മാനവരാശി പക്ഷേ സാങ്കേതികവിദ്യകളിൽ ആധുനിക ലോകത്തെ കടത്തിവെട്ടുന്ന കഴിവുകൾക്കുടമകളായിരുന്നു എന്ന സത്യം തന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.

ലോകത്തെ ഏത് സംസ്കാരമെടുത്താലും അതിന്റെയെല്ലാം മിത്തുകളിൽ ദൈവങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വരികയും മനുഷ്യരുമായി ശാരീരികബന്ധം പുലർത്തുകയും , തത്ഫലമായി ദൈവീകാംശമുള്ള ഹൈബ്രിഡ് മനുഷ്യർ ജനിക്കുകയും ചെയ്തിരുന്നു.

മഹാഭാരതത്തിലെകർണ്ണനും, ഗ്രീക്ക് പുരാണത്തിലെ ഹെർക്കുലീസും ഒക്കെ ഇതിനുദാഹരണങ്ങളാണ്. .ദൈവങ്ങൾ വെറും കെട്ടുകഥകളല്ല...അവർ രക്തവും മജ്ജയും മാംസവുമുള്ള, മനുഷ്യനേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ട് നിൽക്കുന്ന ഒരു ജീവവർഗ്ഗം തന്നെയാണ്..
അവരെ അന്ധമായി ആരാധിക്കാനും പ്രീതിപ്പെടുത്താനുമുള്ള ഒരു ത്വര മനുഷ്യരിൽ ജനിതികമായി, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Eric Von Dainkein, Chariots of gods

ചരിത്രത്തിൽ ഇത്രയേറേ തെളിവുകൾ മാനവരാശിക്കായി കാത്ത് വച്ചിട്ടും സത്യം മനസ്സിലാക്കാതെ ഇരുട്ടിൽ തപ്പുന്ന മനുഷ്യനെ നോക്കി ഒരു പക്ഷേ ഈ ദൈവങ്ങൾ ചിരിക്കുന്നുണ്ടാകാം.അല്ലെങ്കിൽ    ഹൈന്ദവപുരാണങ്ങളിലും മറ്റും പറയുന്നത് പോലെ അവരുടെ ഒരു നിമിഷമായിരിക്കാം നമ്മളുടെ യുഗങ്ങൾ...അവർ അവരുടെ വാസസ്ഥലങ്ങളിലേയ്ക്ക് മടങ്ങിപ്പോയി തിരിച്ചുവരാൻ എടുക്കുന്ന ഇടവേളകളാകാം ഇന്നത്തെ ലോകം.

എറീക് വോണിനെപ്പോലുള്ള ഗവേഷകർ യഥാസ്ഥിതിക മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുമ്പോൾ തന്നെ മതവിശ്വാസികളായിരിക്കുകയും ചെയ്യുന്നു..ഒരുതരം അഗണസ്റ്റിക് നിലപാടുകളാണ് ഇതിൽ നല്ലതെന്ന് ശാസ്ത്രജ്യർ കരുതുന്നു.കാരണം ബേസിക്കലി നമ്മൾ ഫോർച്ച്യൂണുകളുടെ സ്വാധീനത്തിൽ പെട്ട് ഉഴലുന്ന സാധാരണ മനുഷ്യർ മാ‍ത്രമാണല്ലോ.മതഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന ദൈവമെന്ന സങ്കല്പം ഏറ്റവുമധികം ചേർന്ന് നിൽക്കുന്നത് പുരാതന ഗഗനചാരികളിലാണെന്ന സത്യം ഉൾക്കൊള്ളുമ്പോൾ പിന്നെ സർവ്വശക്തനായ ആ അജ്ഞാത ദൈവം ആര് എന്ന ചോദ്യം വീണ്ടും ഉയർന്ന് വരും.അതിനുത്തരം തുടങ്ങുന്നത് നമ്മൾ ഇത്രനാളും ആരാധിച്ച ദൈവങ്ങളുടെ നക്ഷത്രലോകത്ത് നിന്നാവാം...

അഞ്ജാതമായ  ആ ലോകങ്ങളിലേക്ക് ഒരു ദിവസം മനുഷ്യനും പ്രവേശനം സാദ്ധ്യമാകും എന്ന വിശ്വാസത്തോടെ,  പരബ്രഹ്മത്തിന്റെ കണ്ട്രോളിലുള്ള ഈ ചെറു ഗോളത്തിലെ ഹൈവേകളിൽ സത്യം തേടി ഡ്യൂട്ടിക്കിറങ്ങാൻ ഐൻസ്റ്റീനെപോലെ, സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ ,  രാമാനുജനെപ്പോലെ അനേകം ചിന്താശേഷിയുള്ള തലച്ചോറുകൾ കടന്ന് വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...
 .
അവസാനിച്ചു.....


Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 

......

56 comments:

 1. Kidu,
  Iniyenthanu adutha post

  ReplyDelete
 2. വളരെ നല്ല പരമ്പര ആയിരുന്നു.....

  REALLY GREAT ARTICLE ........  "അവസാനിച്ചു....." എന്നു കണ്ടപ്പോള്‍ ഒരു വിഷമം.....

  ReplyDelete
 3. വ്യക്തിപരമായി ഞാനും അഗ്നോസ്റ്റിക് ആയത് കൊണ്ടും ഒരുപാട്‌ ചിന്തിക്കാനുള്ള പോയിന്റ്സ് ഉള്ളത് കൊണ്ടും Let me say that I loved this particular post.

  ഈ പരമ്പര അവസാനിച്ചപ്പോള്‍ ഒരു വിഷമം തോന്നുന്നത് മറച്ചു വയ്ക്കുന്നില്ല.
  എന്നിരുന്നാലും താങ്കളുടെ ബ്ലോഗിലേയ്ക്കുള്ള സന്ദര്‍ശനം പക്ഷേ ഉടനെയൊന്നും അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

  ReplyDelete
 4. നീ അവസാനിപ്പിച്ചോ? ഛെ.

  ഇനി എന്റെ പട്ടി വരും നിന്റെ ബ്ലോഗിലേക്ക്(ചുമ്മാതാ).

  വളരെ നന്ദി

  ReplyDelete
 5. നല്ല ലേഖനങ്ങളായിരുന്നു കേട്ടോ. വിജ്ഞാനവും വിനോദവും മിത്തോളജിയുമൊക്കെയായി നല്ലൊരു വിരുന്ന്. അടുത്ത പരിപാടി...??

  ReplyDelete
 6. rockNRolllllaaa.....

  Adutta postinte thread tharaaam ..

  Kanjaavu adichall ettovum enjoy cheyyavunnaa

  moviesum paattukalum... eppadi ....

  ReplyDelete
 7. വളരെ നന്നായി. അവസാനിച്ചു എന്നറിഞ്ഞപ്പോള്‍ ഒരു വിഷമം. ഇത് പോലത്തെ കിടു ലേഖന പരമ്പര തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
 8. ദൈവങ്ങൾ വെറും കെട്ടുകഥകളല്ല...അവർ രക്തവും മജ്ജയും മാംസവുമുള്ള, മനുഷ്യനേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ട് നിൽക്കുന്ന ഒരു ജീവവർഗ്ഗം തന്നെയാണ്..
  അവരെ അന്ധമായി ആരാധിക്കാനും പ്രീതിപ്പെടുത്താനുമുള്ള ഒരു ത്വര മനുഷ്യരിൽ ജനിതികമായി, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
  ചരിത്രത്തിൽ ഇത്രയേറേ തെളിവുകൾ മാനവരാശിക്കായി കാത്ത് വച്ചിട്ടും സത്യം മനസ്സിലാക്കാതെ ഇരുട്ടിൽ തപ്പുന്ന മനുഷ്യനെ നോക്കി ഒരു പക്ഷേ ഈ ദൈവങ്ങൾ ചിരിക്കുന്നുണ്ടാകാം.

  തകർത്തു....ഞാനും ചിരിക്കുന്നു...............

  ReplyDelete
 9. പാചകം ചെയ്യാനറിയുന്ന മിഠുക്കന്‍,ആസ്വതിച്ചും അംബരപ്പിച്ചും ഉരുളകള്‍ തിന്നു തീര്‍കാന്‍ പറ്റി,ഇതിനോടനിപന്ദിച്ചുണ്ടാവുന്ന പുതിയ വാര്‍തകള്‍ സന്ദര്‍ഭോചിതമായി ചേര്‍കണം,ഈ വിഷയം ഇത്രയും പറഞ്ഞു തന്നതിന് നന്ദി,അടുത്ത ശരം ഏത് ആവനായിയില്‍ നിന്നായാലും ഉടന്‍ ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു.

  ReplyDelete
 10. പല കാര്യങ്ങളും അവിശ്വസനീയവും, യുക്തിരഹിതവുമായി തോന്നിയെങ്കിലും വളരെ ഇന്റ്രസ്റ്റിംഗായ ഒരു സീരീസായിരുന്നു ഇത് പോണി. നമ്മുടെ പരിമിതമായ അറിവുകൾക്കും ചിന്താശേഷിക്കുമപ്പുറം പലതും ഉണ്ടാവാം, ഉണ്ടായിരുന്നിരിക്കാം.. ഒരു പോസ്റ്റിൽ മെൻഷൻ ചെയ്തിരുന്ന സ്റ്റോൺഹെഞ്ജിൽ ഒരിക്കൽ പോയപ്പോൾ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ആ ഭീമാകാരമായ നിർമ്മിതി കണ്ട് അന്തം വിട്ട് ഒരു നൂറ് സംശയങ്ങൾ, ചോദ്യങ്ങളെല്ലാം എനിക്കും തോന്നിയിരുന്നു.
  കുറച്ചുകൂടെ വിശദമായി, കൂടുതൽ റഫറൻസും ചേർത്ത് സമയമെടുത്ത് എഴുതിയിരുന്നുവെങ്കിൽ ഇതിലും ഒരുപാട് നന്നാകുമായിരുന്നു. പെട്ടന്നവസാനിപ്പിച്ചത് പോലെയും തോന്നി.. എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും. :)

  ReplyDelete
 11. “ലോകത്തെ ഏത് സംസ്കാരമെടുത്താലും അതിന്റെയെല്ലാം
  മിത്തുകളിൽ ദൈവങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വരികയും മനുഷ്യരുമായി
  ശാരീരികബന്ധം പുലർത്തുകയും , തത്ഫലമായി ദൈവീകാംശമുള്ള ഹൈബ്രിഡ്
  മനുഷ്യർ ജനിക്കുകയും ചെയ്തിരുന്നു....” എല്ലാം ശരിയായ കാര്യങ്ങൾ തന്നെ...!

  എന്തുതന്നെയായാലും ഈ തുടരുകളിനിലൂടെ രകേഷിന്
  ബൂലോകത്തിൽ നല്ലൊരു ഇരിപ്പിടം കരസ്ഥമാക്കാൻ കഴിഞ്ഞൂ..തീർച്ച..!

  അഭിനന്ദനങ്ങൾ കേട്ടോ പോണി കുട്ടാ

  ReplyDelete
 12. അഭിനന്ദനങ്ങള്‍.. ഇനിയും ഇതുപോലെ പുതിയ വിഷയങ്ങളുമായി കടന്നുവരൂ...

  ReplyDelete
 13. ലോകത്തെ ഏത് സംസ്കാരമെടുത്താലും അതിന്റെയെല്ലാം മിത്തുകളിൽ ദൈവങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വരികയും മനുഷ്യരുമായി ശാരീരികബന്ധം പുലർത്തുകയും , തത്ഫലമായി ദൈവീകാംശമുള്ള ഹൈബ്രിഡ് മനുഷ്യർ ജനിക്കുകയും ചെയ്തിരുന്നു.
  കൃഷ്ണനും, ക്രിസ്തുവും ഒക്കെ അങ്ങിനെ ഉള്ളവര്‍ ആയിരുന്നിരിക്കാം. എല്ലാം മായ..
  അടുത്തത് എന്താണാവോ?

  ReplyDelete
 14. എന്നത്തെയും പോലെ വ്യത്യസ്തമായ പോസ്റ്റ്‌.

  ReplyDelete
 15. ഒറ്റ ഇരുപ്പില്‍ 14 ഉം വായിച്ചു തീര്‍ത്തു. ഞാന്‍ എവിടെയൊക്കെയോ ആയിരുന്നു. ഇപ്പൊ സ്ഥലകാലബോധം വന്നു. തീര്‍ന്നു എന്ന് കണ്ടതില്‍ സങ്കടം. ഇനിയും ഇതുപോലെ എഴുതാന്‍ കഴിയട്ടെ രാകെഷിനു എന്നാശംസിക്കുന്നു. പ്രതീക്ഷിച്ചു കാത്തിരിക്കുന്നു.
  എവിടെയൊക്കെയോ എന്തൊക്കെയോ സ്പെല്ലിംഗ് മിസ്‌ടേക്ക് തോന്നിയെങ്കിലും മൊത്തത്തില്‍ വളരെ നന്നായിരുന്നു. മലയാളത്തില്‍ ഇങ്ങിനെയുല്ലതോന്നും വായിക്കാന്‍ കിട്ടാറില്ല. അടുത്തത്‌ എന്തായാലും ഇവിടെ ഞാന്‍ ഇടയ്ക്കിടയ്ക്ക് വരുന്നതായിരിക്കും.

  ReplyDelete
 16. ഒരു കൊട്ടാരത്തില്‍ ശങ്കുണ്ണി ലൈന്‍!
  വായില്തോന്നിയതൊക്കെ വിളിച്ചുപറഞ്ഞിട്ട്‌ അവസാനം ഐൻസ്റ്റീന്‍, സ്റ്റീഫൻ ഹോക്കിങ് എന്നൊക്കെ പറഞ്ഞാല്‍ എല്ലാവരും വിശ്വസിച്ചു!
  -Anil

  ReplyDelete
  Replies
  1. I need to repost this articles in .y blog ,with your credits and details... Will you allow? ? Please? :-)

   Delete
 17. പുതിയ പുതിയ അറിവുകളുടെ പെരുമഴ പെതുതീര്‍ന്നുവോ..വീണ്ടും മേഘങ്ങള്‍ ഉരുണ്ടുകൂടുകയും നിലയ്ക്കാത്ത വര്‍ഷമുണ്ടാവുകയും ചെയ്യട്ടെ..ഈ പരിശ്രമത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍......!!!

  ReplyDelete
 18. Pony its been long time after your post now..com with something new again.....always coming and checking if there any new posts, and leaving disappointingly....please post something.....

  ReplyDelete
  Replies
  1. hi aadi thanks 4 coming..am trying to write something tat looks good...else it would be a disaster :)

   Delete
  2. Tnx, ha...again closing disappointed......

   Delete
 19. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html

  ReplyDelete
 20. ellam ottairippinu vaichu theerthu

  a very informative article

  orupadu puthiya arivukal thanathinnu thanks

  ReplyDelete
 21. അതെ, സത്യം . അവസാനിച്ചു എന്ന് കണ്ടപ്പോള്‍ വിഷമം തോന്നി. അടുത്ത പരമ്പരക്ക് വേണ്ടി കാത്തിരിക്കുന്നു

  ReplyDelete
 22. 1938 ല് അമേരിക്കയിലെ സി ബി എസ് റേഡിയോയിൽ എച്ച്. ജി വെൽസിന്റെ വിഖ്യാത സയന്റിഫിക് ഫാന്റസി നോവലായ "എന്റ് ഓഫ് ദ വേൾഡ്" അനൗൺസറായ ഓർസൺ വെൽസ് വായിച്ച് അവതരിപ്പിക്കുകയായിരുന്നു. ആ അവതരണത്തിന്റെ കരുത്ത് കേട്ട് ശ്രൊതാക്കൾ അന്യ ഗ്രഹ ജീവികളേക്കുറിച്ചും അവ ഭൂമിയെ ആക്രമിക്കുന്നതിനേക്കുറിച്ചും, ലോകാവസാനത്തേക്കുറിച്ചും ഭീതിതമായി സങ്കൽപ്പിക്കുകയും, അങ്ങനെയൊന്ന് നടക്കാൻ പോകുന്നു എന്ന് ആശങ്കപ്പെടുകയും ചെയ്തു. റേഡിയോ അവതരണം തീർന്നതോടെ അക്കാലത്തെ ജനങ്ങളുടെ പരിഭ്രാന്തിയേക്കുറിച്ച് പത്രങ്ങൾ തലക്കെട്ടുകളെഴുതി...

  ഇന്നും മനുഷ്യന് അചിന്ത്യ്മായ ഒരുപാട് അജ്ഞാത രഹസ്യങ്ങൾ ഈ ഭൂമുഖത്ത് തന്നെ ബാക്കിയാണ്.
  പ്രത്യേകിച്ചും അന്യഗ്രഹ ജീവികളേക്കുറിച്ച് മനുഷ്യൻ എന്നും ത്രില്ലിങ്ങോടെ ചിന്തിച്ചു കൊണ്ടിരിക്കുന്നു..... കാലാന്തരത്തിൽ ഈ ലോകത്തെ അമ്പരപ്പിക്കുന്ന ഒരു ജീവജാലത്തിന്റെ നേർച്ചിത്രം മനുഷ്യന് മുൻപിലേക്ക് തെളിഞ്ഞു വരാനുള്ള സാധ്യത നിലനിൽക്കുകയാണ്...

  ഇപ്പോഴാണ് വായിച്ചു തീർന്നത്. ഈ പരമ്പര കിടിലനായിരുന്നു. പ്രത്യേകിച്ചും ഇത്തരം കാര്യങ്ങളിൽ വളരെ ഇന്ററസ്റ്റ് ഉള്ള ആളെന്ന നിലക്ക്... ഗഹനമായ ഈ കണ്ടെത്തലുകൾ പങ്ക് വെച്ചതിന് രാകേഷ് എന്ന എഴുത്തുകാരനോട് കടപ്പെട്ടിരിക്കുന്നു.... :)

  ReplyDelete
  Replies
  1. ഹിസ്റ്ററി ചാനലിലെ ഒരു ഏൻഷ്യന്റെ ഏലിയൻ സീരീസ് കണ്ടാൽ കൂടുതൽ എലാബ്രേറ്റഡ് ആയി മനസ്സിലാക്കാം നല വിഷ്വലുകൾ ഉൾപെടെ..

   Delete
 23. ഏതൊരു പദാര്‍ത്ഥത്തിനെയും സ്വര്‍ണം ആക്കി മാറ്റാന്‍ കഴിവുള്ള തത്വചിന്തയുടെ കല്ല് എന്നത് ഒന്ന് ഉണ്ടോ എന്നെനിക്കറിയില്ല ,പക്ഷെ അങ്ങനെ ഒന്നിന്റെ പ്രവത്തന ഫലമായി ഉണ്ടാക്ക പെട്ട് എന്ന് പറയപ്പെടുന്ന ഒരു വസ്തു നേരില്‍ കാണാന്‍ സാധിച്ചിട്ടുള്ള ഒരു വ്യക്തി ആണു ഞാന്‍ . എറണാകുളം ജില്ലയില്‍ കാലടി എന്ന സ്ഥലത്ത് ശ്രീ ശങ്കരാച്യരുടെ ജന്മ ഗൃഹത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു സ്വര്‍ണ നെല്ലിക്ക .

  എന്റെ കാഴ്ചയില്‍ ഞാന്‍ കണ്ട കാര്യം

  ഏകദേശം നമ്മുടെ നാടന്‍ നെല്ലിക്കയുടെ വലുപ്പവും ആകൃതിയും ഉള്ള സ്വര്‍ണ നിറത്തില്‍ ഒരു നെല്ലിക്ക

  ഇത് കാണിച്ചു തന്ന വ്യക്തി പറഞ്ഞത്

  ഈ വസ്തു വിദേശത്തുള്ള ചില വ്യക്തികള്‍ ഇതിന്റെ ജനുവിനിറ്റി സംബന്ധിച്ചിട്ടുള്ള എല്ലാ പരീക്ഷണങ്ങളും നടത്തുകയും എല്ലാ പരീക്ഷണങ്ങളിലും പോസിറ്റീവ് റിസള്‍ട്ട് നല്‍കുകയും ചെയ്തു .

  ഗാമ റെ പരീക്ഷണത്തില്‍ ആ നെല്ലിക്കയുടെ കുരുവും അതിനിടയിലുള്ള ചെറിയ വിടവുകളും കാണാന്‍ കഴിഞ്ഞു

  ഈ നെല്ലിക്കയില്‍ യാതൊരു വിധ വിളക്കിച്ചേര്‍ക്കല്‍ നടത്തിയിട്ടില്ല എന്നും അവര്‍ വ്യക്തം ആക്കിയിട്ടുണ്ട്

  NB :ഇതില്‍ എത്ര മാത്രം സത്യം ഉണ്ട് എന്ന് എനിക്ക് അറിയില്ല ഞാന്‍ കണ്ടു എന്നത് വ്യക്തം ,പക്ഷെ അതും തത്വചിന്തയുടെ കല്ലും തമ്മിലുള്ള ബന്ധം എനിക്കറിയില്ല .അത് ഒരു തട്ടിപ്പ് ആണോ എന്നും വ്യക്തം അല്ല .(അത് വില്‍ക്കാനുള്ള ഒരു വസ്തു ആയിരുന്നില്ല)  ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് അനോണാമി ആയി കമന്റ് ഇടുന്നു സദയം ക്ഷമിക്കുക  ReplyDelete
  Replies
  1. അനോണിമിറ്റി സാരമില്ല...ഞാൻ തന്നെ ഒരു അനോണിയാണ്...:)

   പിന്നിതൊരു ഐതിഹ്യമാണ്...ശങ്കരാചാര്യർ മന്ത്രശക്തിയാൽ ഭിക്ഷയായി കിട്ടിയ നെല്ലിക്ക സ്വർണ്ണമാക്കിയെന്ന്..സത്യസ്ഥിതിയെപ്പറ്റി എനിക്കും വലിയ ഗ്രാഹ്യമില്ല..

   Delete
 24. അഭിനന്ദനങ്ങള്‍..

  ReplyDelete
 25. Dear & Respected Pony,

  Your blog mesmerized me. Kindly continue.

  Best wishes

  Soman. K

  ReplyDelete
 26. where r u now?

  ReplyDelete
 27. well, visit www.prakashanone.blogspot.com

  ReplyDelete
 28. well, visit www.prakashanone.blogspot.com

  ReplyDelete
 29. ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു :-)

  ReplyDelete
 30. Ente. Cherupathil13. 14,15 yudhanhalum(moden. Wepens. )aliance. Neyum. Swapnam. Kannumayirunnu.annu. E. Madhamangalo. Arivukalo ellathakalathu. Pakshe. Ee. Ideakalo.anubhavangalo. Mattullavarodu. Parajal. Avar. Enne. Kaliyakkumayirunnu.ennum. Njan. Viswasikkunnu. India. Change nameBharath/.mass. Interchanging tech. blue. Tooth. Fail. Trancefer. Pole. Manushanu. Mattoridatheknimishanerathek. Sancharikkan. Kazhiyumennu(14. Vayasullapolethe. Chintaya. Annu. Bt. Yo. Mob. Ella. Phn. Roadil. Kambi. Valikkunna. Samayam

  ReplyDelete
 31. ഒരായിരം നന്ദി....
  അറിയാൻ ആഗ്രഹിച്ച എന്നാൻ പരിമിതമായി മാത്രം അറിഞ്ഞ ഒരു കാര്യത്തേ കുറിച്ച് കൂടുത്തൽ മനസിലാക്കാൻ സഹായിച്ചത്തിന്....
  പക്ഷേ .
  ശാസ്ത്രം ഇത്രത്തോളം വളർന്നിട്ടും വർഷങ്ങൾക്ക് ശേഷം സംഭവിക്കാൻ പോകുന്ന ബഹിരാകാശ സംബന്ധമായ കാര്യങ്ങൾ(ഉൽക്കാ പ്രവാഹം കാൽ നക്ഷത്രത്തിന്റെ സഞ്ചാരം) പ്രവചിക്കുമ്പോൾ എന്തുകൊണ്ട് നമുക്ക് യൂ എഫ് ഓ യുടേ സാന്നിധ്യം മാത്രം കണ്ടെത്താൻ കഴിയുന്നില്ലാ???

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. ഒരായിരം നന്ദി....
  അറിയാൻ ആഗ്രഹിച്ച എന്നാൻ പരിമിതമായി മാത്രം അറിഞ്ഞ ഒരു കാര്യത്തേ കുറിച്ച് കൂടുത്തൽ മനസിലാക്കാൻ സഹായിച്ചത്തിന്....
  പക്ഷേ .
  ശാസ്ത്രം ഇത്രത്തോളം വളർന്നിട്ടും വർഷങ്ങൾക്ക് ശേഷം സംഭവിക്കാൻ പോകുന്ന ബഹിരാകാശ സംബന്ധമായ കാര്യങ്ങൾ(ഉൽക്കാ പ്രവാഹം കാൽ നക്ഷത്രത്തിന്റെ സഞ്ചാരം) പ്രവചിക്കുമ്പോൾ എന്തുകൊണ്ട് നമുക്ക് യൂ എഫ് ഓ യുടേ സാന്നിധ്യം മാത്രം കണ്ടെത്താൻ കഴിയുന്നില്ലാ???

  ReplyDelete
 34. ഇയാളെ ഇതൊക്കെ എഴുതി വച്ചതിനു വല്ല ഏലിയൻസും വന്ന് തട്ടിക്കൊണ്ട് പോയിക്കാണും :/

  ReplyDelete
 35. Good article. Like to share with you a detailed eBook on UFOs related to human history. Email me on postbox10@gmail.com

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...