വെറും ഒരു ശാസ്ത്ര സാങ്കേതിക വിവരണം എന്നതിലുപരി വൈകാരികമായ
ഒരു കുടുംബകഥയുടെ പശ്ചാത്തലം കൂടി ചേരുമ്പോള്‍ ഇത് ഒരു Unique ചലച്ചിത്രമായി മാറുന്നു.
കുറെയേറെ ഭൌതിക ശാസ്ത സിദ്ധാന്തങ്ങള്‍ ഒരു സ്കൂള്‍ക്ലാസില്‍ എന്നത് പോലെ പറഞ്ഞു പോയാല്‍ തീര്‍ച്ചയായും മടുപ്പുളവാക്കും.എന്നാല്‍ ഒരു സിനിമയുടെ നിറം പിടിപ്പിച്ച ക്യാന്‍വാസില്‍ ആകുമ്പോള്‍ അത് മനോഹരമാകും.ഈ സിനിമ കണ്ട ഭൂരിഭാഗം ആളുകളും Fantasy Elementനു അപ്പുറം ഇതിന്റെ ഭംഗി ആസ്വദിച്ചിട്ടില്ല എന്ന് തോന്നുന്നു.
Interstellarനു പിന്നിലെ ശാസ്ത്രബുദ്ധിയും Gravity സംബന്ധമായ പഠനങ്ങളിലെ നോബല്‍ ജേതാവും ആയ KIP Throne തന്റെ " The Science Behind Interstellar " എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള വിവരണങ്ങളില്‍ ആവശ്യമുള്ളവ കഴിയുന്നത്ര ചുരുക്കിയും , പിന്നെ കുറെയേറെ ശാസ്ത്ര ലേഖനങ്ങളും, ഭൌതികശാസ്ത്ര തിയറികളും ഒക്കെ ആണ് ഈ വിവരണങ്ങളുടെ Summary.
സിനിമയെ വിശദീകരിക്കുകയും അതിലുപരി അതിലെ ശാസ്ത്രത്തെ കൂടുതല്‍ കോമ്പ്ലക്സ് Detailing ചെയ്ത് കണ്ഫ്യൂഷന്‍ ആക്കാതെ ഒരു Common man perspectiveലൂടെ പറയാന്‍ ആണ് ഈ ലേഖനത്തിലൂടെ ശ്രമിച്ചിട്ടുള്ളത്.
SCIENCE FICTION & SCIENCE FANTASY എന്ന് രണ്ടു തരത്തില്‍ സയന്‍സ് സിനിമകളെ തരംതിരിയ്ക്കാം.
STAR WARS SERIES , SUPERMAN, ET തുടങ്ങിയവ സയന്‍സ് ഫാന്റസികള്‍ ആണ്.ഫാന്ടസികളില്‍ ശാസ്ത്രത്തിലെ തിയറികളും മറ്റും ശരിയായിരിക്കണം എന്ന് നിര്‍ബന്ധമില്ല.പുറംമോടികള്‍ മാത്രം മതി. Sci Fic സിനിമകളിലെ എക്കാലത്തെയും Legend ആയ കുബ്രിക്കിന്റെ 2001:A Space Odessy മിസ്ടരികള്‍ പ്രേക്ഷകന് നല്‍കി സ്വതന്ത്ര ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ Interstellar സ്വയം വിശദീകരിച്ച് അതിനു ഉത്തരങ്ങള്‍ കൂടി നല്‍കുന്നു.
സിനിമ തുടങ്ങും മുന്പ് GRAVITY എന്താണെന്ന് കൂടി ഒന്ന് പറയാം. Einsteinന്റെ General Theory of Relativity പ്രകാരം GRAVITY എന്നാല്‍ ഒരു Force അല്ല.
FLAT SPACE GET CURVED BY EARTH AND THE SATELLITE NEXT TO EARTH IS FALLING TOWARDS THE EARTH ( GRAVITATIONAL PULL) |
ഒരു വസ്തുവിന്റെ (Mass) പ്രസന്‍സ് കൊണ്ട് Space - Time ല്‍ ഉണ്ടാകുന്ന വ്യതിയാനത്തിനെ പറയുന്ന പേരാണ് ഗ്രാവിറ്റി.അല്ലാതെ അതൊരു കാന്തിക തരംഗമോ ഒന്നുമല്ല.ഈ പ്രതിഭാസം കൊണ്ട് ഒരു വസ്തുവില്‍ ഉണ്ടാകുന്ന ചലനത്തിനെ നമുക്ക് Gravitational Force എന്നോ Gravitational Pull എന്നോ പറയാം.Issac Newtonന്റെ ആപ്പിള്‍ താഴെ വീണത് ഭൂമിയുടെ കാന്തിക ബലം കൊണ്ടല്ല.മറിച്ച് ഭൂമി Space Timeല്‍ ഉണ്ടാക്കിയ വ്യതിയാനത്തില്‍ പെട്ട് അത് ഭൂമിയിലേയ്ക്ക് പതിയ്ക്കുക ആയിരുന്നു.
മറ്റൊന്ന് ഗ്രാവിറ്റിയും സമയവും ( Gravity & Time) പരസ്പരം inversely proportional ആണ്.അതായത് ഗ്രാവിറ്റി കൂടും തോറും സമയത്തിനു വേഗത കുറഞ്ഞു വരും. ഗ്രാവിറ്റിയുടെ മൂര്‍ദ്ധന്യതയില്‍ ( Maximum possible Gravity ) സമയം നിശ്ചലം ആകും.
ഒന്നും മനസ്സിലായില്ലല്ലേ .പേടിക്കണ്ട ...ഇതൊക്കെ കണ്ടു പിടിച്ചവര്‍ക്കും ഇത്രയൊക്കെയേ മനസിലായിട്ടുള്ളൂ..കാരണം ഇത് 3 Dimension നും അപ്പുറം ഉള്ള കാര്യമാണ്.
2017 AD-ല്‍ NASA , SATURNന് സമീപം ഒരു GRAVITATIONAL DISTURBANCE കണ്ടെത്തുന്നു. കൂടുതല്‍ പഠനങ്ങളില്‍ നിന്നും അത് ഒരു WORM HOLE ആണെന്ന് ഉള്ള നിഗമനത്തില്‍ എത്തുന്നു.
WORM HOLE* എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ,മില്യന്‍ ലൈറ്റ് ഇയറുകള്‍ അകലെ ഉള്ള രണ്ടു സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന SPACE TIME കൊണ്ട് നിര്‍മ്മിതമായ ഒരു ഇടനാഴിയാണ്.അഥവാ ഒരു സ്ഥലത്തിനെ സമയത്തിന് അനുസ്യതമായി BEND ചെയ്യികുകയാണ് WORM HOLE ചെയ്യുന്നത്.അതിനെ പറ്റി വഴിയെ വിശദമാക്കാം.
Eg: Worm Hole Imaginary Diagram ( Connecting Earth and another galaxy ) |
ചോളം മാത്രമാണ് ആ ബാക്ടീരിയയെ Resist ചെയ്തു നില്‍കുന്ന
ഒരു ക്യഷി.വൈകാതെ അതും നശിക്കുകയും ഓക്സിജന്‍ ഏതാണ്ട് ഇല്ലാതാവുകയും ചെയ്യും. മനുഷ്യരാശി പൂര്‍ണ്ണമായും ഇല്ലാതാവുന്നതിനു മുന്പ് വാസയോഗ്യമായ മറ്റൊരു ഗ്രഹത്തിലെയ്ക്ക് മനുഷ്യരെ രക്ഷപെടുത്താന്‍ ആയുള്ള പദ്ധതിയുടെ ഭാഗമായി നാസ തങ്ങളുടെ ഏറ്റവും മികച്ച 12 ശാസ്ത്രഞ്ഞ്യരെ 2057 AD-ല്‍ മേല്‍ പറഞ്ഞ Worm holeലേയ്ക്ക് അയച്ചു.
ആ മിഷന്റെ പേരാണ് Lazarus Mission .
മുന്‍ പഠനങ്ങളില്‍ നിന്നും ആ WormHole ചെന്ന് ചേരുന്നത് ഭൂമിയില്‍ നിന്നും ഏതാണ്ട് 10Billion പ്രകാശ വര്‍ഷങ്ങള്‍ അകലെയുള്ള ഒരു ഗ്യാലക്സിയില്‍ ആണെന്നും , അവിടെ ഭൂമിയ്ക്ക് സമാനമായ പന്ത്രണ്ടു ഗ്രഹങ്ങള്‍ ഉണ്ടെന്നും NASA കണ്ടെത്തിയിരുന്നു.
Lazarus ദൌത്യത്തില്‍ ഓരോ ശ്യാസ്ത്രന്യനും ഓരോ വാഹനം നല്‍കിയിട്ടുണ്ട്.
ഇതില്‍ രണ്ടു കൊല്ലം സുഖമായി കഴിയാന്‍ ഉള്ള സപ്ലൈസും ഉണ്ട്. അവരവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഗ്രഹത്തില്‍ ചെല്ലുക. അവിടെ വാസയോഗ്യം ആണോ എന്ന് പരിശോധിക്കുക. റിപ്പോര്‍ട്ടുകള്‍ വേം ഹോളിലൂടെ അയയ്ക്കുക.
എന്നിട്ട് വാഹനത്തില്‍ തന്നെയുള്ള Hyper sleep Chamber-ല്‍ ഉറങ്ങിക്കിടക്കുക.
ഏതാണ്ട് ഒരു പതിറ്റാണ്ടോളം hyper sleep അവസ്ഥയില്‍ തുടരാന്‍ ആകും. ഈ സമയം കൊണ്ട് നാസയുടെ അടുത്ത ടീം ഇവര്‍ നല്‍കിയ വിവരങ്ങള്‍ വച്ച് അവിടെ എത്തുകയും അവരെ രക്ഷിക്കുകയും , തുടര്‍ന്നു മനുഷ്യര്‍ അവര്‍ കണ്ടു പിടിച്ച പുതിയ ഗ്രഹങ്ങളിലെയ്ക്ക് താമസം മാറുകയും ചെയ്യും.
എന്നാല്‍ ഈ പന്ത്രണ്ടില്‍, മൂന്നു ഗ്രഹങ്ങളെ പറ്റിയെ സിനിമയില്‍ പ്രതിപാദിക്കുന്നുള്ളൂ...ബാക്കി ഉള്ളവയെ പറ്റി ആര്‍ക്കും ഒരു വിവരവും ലഭിയ്ക്കുന്നില്ല.അതിനാല്‍ തന്നെ ഈ ഒന്‍പത് പേര്‍ ജീവിച്ചിരുപ്പില്ല എന്ന് ഊഹിക്കാം.
ഈ ഗ്രഹങ്ങള്‍ എല്ലാം നിലനില്‍ക്കുന്നത് ഒരു ഭീമന്‍ BLACK HOLE* ആയ GARGANTUAയുടെ ചുറ്റും ആണ്.ഈ ഗ്രഹങ്ങളെ കൂടാതെ ഒരു Neutron Star കൂടി ഈ ഭീമന്‍ ബ്ലായ്ക് ഹോളിനെ ഭ്രമണം ചെയ്യുന്നുണ്ട്.
Neutron Star
നമ്മുടെ സൂര്യനെക്കാള്‍ ഏതാണ്ട് എട്ട് മടങ്ങ് വലിപ്പം ഉള്ള ഒരു നക്ഷത്രം അതിന്റെ ആണവ ഇന്ധനം മുഴുവന്‍ കത്തിത്തീര്‍ന്നു കഴിയുമ്പോള്‍, ഗുരുത്വാകര്‍ഷണം മൂലം കോര്‍ (Core)
തകര്‍ന്നു തന്നിലേയ്ക്ക് തന്നെ ചുരുങ്ങുന്നു.
സങ്കല്പങ്ങള്‍ക്ക് പോലും അതീതമായ ഗ്രാവിറ്റി മൂലം അതിന്റെ അറ്റോമിക് ഘടനയില്‍ മാറ്റം വരുന്നു.ഇലക്ട്രോണുകളും പ്രോട്ടോണുകളും എല്ലാം ലയിച്ചു ന്യൂട്രോണുകള്‍ ആയി മാറുന്നു.
ചുരുങ്ങി ചുരുങ്ങി ഈ ഭീമന്‍ നക്ഷത്രം ഏതാണ് 20-30 കിമി മാത്രം വ്യാസമുള്ള ഒരു Star ആയി മാറും.ഇതാണ് ഒരു Neutron Star.ഈ നക്ഷത്രത്തിലെ വെറും ഒരു നുള്ള് ദ്രവ്യം
( Matter)എടുത്തു തൂക്കി നോക്കിയാല്‍ അതിനു നൂറുകണക്കിന് മില്യന്‍ ടണ്‍ ഭാരം വരും.
ഈ ഭൂമിയെ മൊത്തം ഒരു തീപ്പെട്ടിക്കൂടില്‍ ചുരുക്കി വച്ചിരിക്കുന്നത് പോലെ ആണത്.
Interstellar കഥയിലെ മൂന്നു ഗ്രഹങ്ങള്‍ യഥാക്രമം ,
Miller's Planet, Mann's Planet & Edmund's Planet എന്നിവയാണ്.
-----------------------------------------------------------------------------------------------------------
നാസയില്‍ മുന്പ് പൈലറ്റ് ആയിരുന്ന കൂപ്പരും,മകനും , ഭാര്യാപിതാവും , മകള്‍ Murph ഉം കൂടിയാണ് ചോളപ്പാടങ്ങള്‍ക്ക് നടുവിലുള്ള വീട്ടില്‍ താമസിക്കുന്നത്.ഭൂമിയില്‍ എങ്ങും പൊടിപടലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ സമയം.
നിരീക്ഷണ താത്പരയായ Murph പലപ്പോഴായി വീട്ടിലെ ലൈബ്രറി ഷെല്‍ഫില്‍ നിന്നും പുസ്തകങ്ങളും മറ്റും കാരണമില്ലാതെ നിലത്തു വീണു കിടക്കുന്നത് കാണുന്നു.പിന്നീട് നിലത്ത് വീണു കിടക്കുന്ന പൊടികളില്‍ ഒരു പ്രത്യേക Pattern രൂപപ്പെട്ടിരിക്കുന്നതും ശ്രദ്ധിയ്ക്കുന്നു.
Line Patterns Formed in Library by Corn dust. |
Murphum Cooperഉം ഈ pattern-ഉകളെ പഠന വിധേയമാക്കുന്നു.ഇതിനു കാരണം ഗ്രാവിറ്റി ആണെന്നും Cooper കണ്ടെത്തുന്നു.അത് ഒരു Binary code ആണ്.( Eg:101010100111000 ).കട്ടി കൂടിയ വരകള്‍ ഒന്നും കട്ടി കുറഞ്ഞവ പൂജ്യവും.
ഇതില്‍ നിന്നും ഒരു GPS Coordinate ലഭിക്കുന്നു.അതിനെ പിന്തുടര്‍ന്ന് മര്‍ഫും കൂപ്പരും ഒരു ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉള്ള ഒരു Warehouse പരിസരത്ത് എത്തുന്നു. അതില്‍ NASAയുടെ ഒരു രഹസ്യ പ്രോജക്ട് നടക്കുകയാണ്.
അവിടെ വച്ച് തന്റെ പഴയ ബോസ് Brandനെ കൂപ്പര്‍ കണ്ടുമുട്ടുന്നു.ഭൂമിയില്‍ നിന്നും ഒരു അഞ്ജാത ഗ്യാലക്സിയിലെയ്ക്ക് യാത്രയാകാന്‍ പോകുന്ന Endurance എന്ന ഷിപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ബ്രാന്‍ഡ് കൂപ്പരിനെ നിര്‍ബന്ധിക്കുന്നു.ഏതോ അജ്ഞാത ശക്തിയാണ് കൂപ്പറിന് ഈ രഹസ്യ സങ്കേതം GPS Coordinateലൂടെ പറഞ്ഞു കൊടുത്തത് എന്ന് അദ്ദേഹം അനുമാനിക്കുന്നു.
അവസാനം കൂപ്പര്‍ പോകാന്‍ തീരുമാനിക്കുന്നു.കുടുംബത്തിന്റെ എതിര്‍പ്പുകളെ മറികടന്നു കൂപ്പര്‍ പോകുന്നു.പോകും മുന്പ് എത്ര നാള്‍ കഴിഞ്ഞായാലും താന്‍ തിരികെ വരും എന്ന് മര്ഫിനു കൂപ്പര്‍ വാക്ക് കൊടുക്കുന്നു.
2067 AD-യിലാണ് Cooperന്റെ നേതൃത്വത്തില്‍ നാല് പേരുടെ സംഘം Endurance എന്ന ബഹിരാകാശ വാഹനത്തില്‍ സാറ്റെനിലെയ്ക്ക് യാത്ര തിരിയ്ക്കുന്നത്.
( Cooper, The girl Amelia Brand, Romely , Doyale + Two Robots, Case and Tars )
ഭൂമിയില്‍ നിന്നും Saturn വരെ ഏതാണ്ട് 1.2 Billion KM ദൂരം ഉണ്ട്.പ്രകാശ വേഗതയില്‍ പോയാല്‍ പോലും 66.6 മിനിട്ടുകള്‍ വേണം ലക്ഷ്യത്തില്‍ എത്താന്‍.
ഇവിടെ Enduranceനു നല്കിയിരിക്കുന്ന വേഗത Avg 60,000 Km/hr ആണ്.
( V = 60,000 Km /Hr ).Voyager 1 ന്റെ വേഗതയും ഇത് തന്നെ ആണ്. ആ വേഗതയില്‍ സഞ്ചരിച്ചാല്‍ തന്നെ ഈ ദൂരം പിന്നിടാന്‍ രണ്ടു വര്ഷം വേണ്ടി വരും.ഈ രണ്ടു വര്ഷം പേടകം റോബോട്ടുകള്‍ നിയന്ത്രിക്കുകയും അത് വരെ സംഘം hyper-sleep അവസ്ഥയില്‍ കഴിയുകയും ചെയ്യും.
A Close photograph of Jupiter took by Juno Space craft while orbiting Jupiter. |
അപ്പോള്‍ 2069 AD -ല്‍ Endurance ( Mother Space craft ) SATURNനു സമീപം എത്തുകയും Worm Holeല്‍ പ്രവേശിക്കുകയും ചെയ്യുന്നു.
Endurance - Mother ship |
അഞ്ജാതരായ അവര്‍ ആരെന്നു മനുഷ്യര്‍ക്ക് അറിയില്ല. അവരെ " They" എന്ന് NASA സംബോധന ചെയ്യുന്നു .
MISSION ENDURANCE നു രണ്ടു പ്ലാന്‍ ഉണ്ട്.
PLAN A
മിഷന്‍ LAZARUS ല്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാസയോഗ്യമായ ഗ്രഹം കണ്ടെത്തുക.എന്നിട്ട് അവയില്‍ മനുഷ്യരെ അധിവസിപ്പികാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക.
Black Holeല്‍ നിന്നും Worm Holeല്‍ നിന്നും ലഭിക്കുന്ന Data ഭൂമിയിലേയ്ക്ക് അയയ്ക്കുക.ആ ഡേറ്റ ഉപയോഗിച്ച് Prof. Brand ( NASA Mission Head )
തന്റെ Gravity Equation പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ ഗ്രാവിറ്റിയെ നിയന്ത്രിക്കാന്‍ ആകും.
ഗ്രാവിറ്റിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ദൂരം ഭാവിയില്‍ ഒരു വലിയ വിഷയം അല്ലാതാവുകയും ഗ്രാവിറ്റിയുടെ സഹായത്തോടെ പെട്ടെന്ന് തന്നെ ഭൂമിയിലെ മനുഷ്യരെ പുതിയ ഗ്രഹത്തിലെയ്ക് മാറ്റാനും സാധിക്കും...
PLAN B
ഗ്രവിറ്റിയെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ( If Plan A Fails ) പിന്നെ ഭൂമിയെ മറക്കുക. പേടകത്തില്‍ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന 5000 ഭ്രൂണങ്ങളും ആയി പുതിയ ഗ്രഹത്തില്‍ അധിവസിക്കുക.പുതിയ മനുഷ്യരാശിയെ അവിടെ വാര്‍ത്തെടുക്കുക.
*******************************
Worm Hole ലൂടെ പുതിയ ഗ്യാലക്സ്സിയില്‍ എത്തിയ Endurance അവിടെ Dock ചെയ്യുകയും , ഒരു പേടകത്തില്‍ Amelia , Cooper , Doyale പിന്നെ Robot Caseഉം കൂടി മില്ലെഴ്സ് പ്ലാനട്ടിലെയ്ക്ക് യാത്ര തിരിക്കുന്നു. Romely & Robot Tars Endurance-ല്‍ കാത്തിരിയ്ക്കുന്നു.
Travel Path of Endurance and attached Ranger Space Craft |
Continue To Part-2 ....
Courtesy :
- The Science of Interstellar - Kip Thron
- Hafele–Keating experiment @ 1971
- Interstellar Forums.
- Black Holes, Worm Holes and Time Machines - Jim Al Khalili
.
back with a bang
ReplyDeleteതിരിച്ച് വരവ് അത്യുഗ്രൻ കലക്കൻ
ReplyDeleteസയൻന്റിഫിക് വെടിക്കെട്ടുമായണല്ലോ ഭായ്
Good writeup!
ReplyDeleteAdipoli
ReplyDeleteSuper super... explanation.
ReplyDeleteനിങ്ങൾ പുലിയാണ് കേട്ടോ
GoOd
ReplyDeleteNicely presented
ReplyDelete