PART 1
PART 2
Tesseract
4D Tesseract Constructed in a 3D view existing in5D Space by Future Humans inside black hole |
Tesseract എന്നാല്‍ ഒരു 4D Geometrical രൂപമാണ്.ആദ്യ മൂന്നു Dimensions നമുക്ക് അറിയാം.
നീളം,വീതി, ഉയരം.നാലാമത്തെ Dimension ആണ് Space-Time.( x,y,z & t).
ബ്ലായ്ക്ക് ഹോളില്‍ വീണ കൂപ്പര്‍ ചെന്ന് നില്‍കുന്നത് ഒരു Tesseract ല്‍ ആണ്.
ഇതിനു 4 അളവുകള്‍ ഉണ്ട്.നാലാമത്തെ അളവായ സമയം ഇവിടെ ഒരു Physical Dimension ആക്കിയാണ് ഈ കൂട് നിര്‍മ്മിച്ചിരിക്കുന്നത്.Murph ന്റെ കുട്ടിക്കാലം മുതല്‍ യൌവനം വരെ.
സിമ്പിളായി പറഞ്ഞാല്‍ മുകളിലെ ചിത്രത്തില്‍ കാണും പോലെ കൂപ്പര്‍ തുഴഞ്ഞു മുന്നോട്ടു നീങ്ങിയാല്‍ Murphന്റെ പ്രായം കൂടി വരുന്നത് കാണാം.പിന്നോട്ട് നീങ്ങിയാല്‍ കുട്ടി Murph ലും എത്തും.എല്ലാം വീട്ടിനുള്ളില്‍ തന്നെ ആണെന്ന് മാത്രം.എന്നാല്‍ കൂപ്പര്‍ Time Travel ചെയ്യുന്നില്ല.
ഇതില്‍ നില്‍ക്കുമ്പോള്‍ തന്നെ TARS ന്‍റെ റേഡിയോ കമ്മ്യൂണിക്കേഷന്‍ കൂപ്പറിന് ലഭിക്കുന്നു.TARS ഉം ഈ കൂട്ടില്‍ എവിടെയോ ഉണ്ട്. കൂപ്പര്‍ ഭൂതകാലത്തിലെയ്ക്ക് നോക്കുമ്പോള്‍ പത്തു വയസ്സുകാരി Murph നെ ലൈബ്രറിയില്‍ കാണുന്നു.അവളുമായി കംമ്യൂനിക്കെറ്റ് ചെയ്യാന്‍ കൂപ്പര്‍ ശ്രമിക്കുന്നു. എന്നാല്‍ സാധിക്കുന്നില്ല.പ്രകാശമോ ,ശബ്ദമോ ,ബലമോ ഒന്നും Tesseractല്‍ നിന്നും പുറത്തേയ്ക്ക് കടക്കില്ല.
പതിയെ കൂപ്പര്‍ മനസിലാക്കുന്നു, താന്‍ നില്‍കുന്നത് ഒരു 4D Spaceല്‍ ആണെന്നും. അവിടെ നിന്നും 3D ലോകവുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്നത് ഗ്രാവിറ്റിയിലൂടെ മാത്രം ആണെന്നും.Murphന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഗ്രാവിറ്റി ഉപയോഗിച്ചു കൂപ്പര്‍ പുസ്തകങ്ങളെ താഴെ ഇടുന്നു.
ഇതാണ് ആദ്യ ഭാഗത്ത് കുട്ടി Murph തന്റെ ലൈബ്രറിയില്‍ കണ്ട താഴെ വീണു കിടക്കുന്ന പുസ്തകങ്ങള്‍. പിന്നീട് നാസയിലെയ്ക്ക് യാത്രയാകുന്ന തന്നെയും കൂപ്പര്‍ കണ്ടു.എന്നാല്‍ പാസ്റ്റ് തിരുത്താന്‍ കഴിയില്ല എന്ന് കൂപ്പറിന് മനസിലാകുന്നു.അത് കൊണ്ട് പാസ്റ്റിനെ അതിന്റെ വഴിയെ കൊണ്ട് പോകാന്‍ കൂപ്പര്‍ തീരുമാനിക്കുന്നു.അങ്ങനെ ബൈനറി കോഡിലൂടെ ഗ്രാവിറ്റിയുടെ സഹായത്തോടെ അന്തരീക്ഷത്തിലെ പൊടികള്‍ കൊണ്ട് കൂപ്പര്‍ സന്ദേശം നല്‍കുന്നു.നാസയുടെ രഹസ്യ സങ്കേതത്തിന്റെ GPS Coordinates.
അതിനെ പിന്തുടര്‍ന്ന് ആണ് കൂപ്പരും Murphഉം നാസയില്‍ എത്തുന്നത്.
കൂപ്പര്‍ തനിക്കും Murph നും ഇടയില്‍ ഉള്ള ഒരു Link കണ്ടെത്തുന്നു. കുട്ടിക്കാലത്ത് Murphനു നല്‍കിയ ഒരു വാച്.ബ്ലായ്ക്ക് ഹോളില്‍ നിന്നും ലഭിച്ച Quantum data TARS Morse code ആക്കി കൂപ്പറിന് നല്‍കുന്നു. കൂപ്പര്‍ അത് ഈ വാച്ചിന്റെ സെക്കന്റ് സൂചിയിലെയ്ക്ക് ഫീഡ് ചെയ്യുന്നു. ഗ്രാവിറ്റി ഉപയോഗിച്ച് ഈ സൂചി ചലിക്കുന്നു.
Movement of Second Hand in Morse code |
അങ്ങനെ ഗ്രവിറ്റിയുടെ രഹസ്യം അറിഞ്ഞ Murphഉം Nasaയും അതുപയോഗിച്ച് ഗ്രാവിറ്റിയെ നിയന്ത്രണ വിധേയം ആക്കുന്നു.
This is an assumption :We don't know about the technology they used for space travel..Maybe Diverting the Gravity of Earth.ഗ്രാവിറ്റിയെ നിയന്ത്രിക്കാന്‍ കഴിയുന്നതോടെ, മനുഷ്യന് എളുപ്പത്തില്‍ കോളനികളെ Saturn നു സമീപം എത്തിയ്ക്കാന്‍ സാധിയ്ക്കുന്നു.
അവര്‍ അവിടെ Cooper Station എന്ന ചെറു Space Station ല്‍ താമസം ആരംഭിക്കുന്നു. അവിടെ നിന്ന് Worm Hole ലൂടെ പുതിയ ഗ്രഹത്തിലെയ്ക്ക് ഘട്ടം ഘട്ടമായി താമസം മാറാന്‍ ആകും പ്ലാന്‍.
Inside Cooper Station, Humans current inhabitant Next to Saturn |
ഇനി Tesseract ല്‍ അകപ്പെട്ട കൂപ്പര്‍ എങ്ങനെ ഭൂമിയിലെ Murphന്റെ അരികില്‍ എത്തി എന്ന് നോക്കാം.മുന്പ് പറഞ്ഞത് പോലെ ഈ Tesseract നില്‍ക്കുന്നത് ഒരു 5 Dimensional സ്പേസില്‍ ആണ്.
Tesseract കൂട്ടില്‍ കിടക്കുന്ന കൂപ്പറിനെ ഒരു Sandwich Board നോടാണ് Kip ഉപമിച്ചിരിക്കുന്നത്.Tesseractന്റെ ഭിത്തികള്‍ ഒരു unbreakable ജനാല ആണ്.രണ്ടു ബോര്‍ഡുകള്‍ക്ക് ഇടയില്‍ പെട്ട് പോയ മനുഷ്യനെ പോലെ.അതില്‍ നിന്നും ഭൂമിയിലെ 3D ലോകത്തിലേയ്ക്ക് യാതൊരു തരംഗങ്ങളും കടന്നു പോകില്ല.
Sandwich Board Man |
Tesseract ഇവിടെ ഒരു വാഹനമായി വര്‍ത്തിക്കുന്നു. പത്ത് ബില്യന്‍ പ്രകാഷവര്‍ഷങ്ങള്‍ക്ക് അകലെ ഉള്ള ഭൂമിയില്‍ എത്താന്‍ Tesseractനു വെറും നിമിഷങ്ങള്‍ മാത്രം മതി.കാരണം Tessrract നില്‍ക്കുന്നത് Bulk Universeല്‍ ആണ്.അത് Linear Distance സായ Kilometer ലൂടെ അല്ല യാത്ര ചെയ്യുന്നത്.
Space-Timeന്റെ ഒരു പാളിയില്‍ നിന്നും മറ്റൊരു പാളിയിലെയ്ക്ക് 5ആം ഡമഷനിലൂടെ കടന്നു പോകുന്നു.ഈ 10 Billion Light Year എന്ന ദൂരം
ഇവിടെ 1 AU( Astronomical Unit)ആയി മാറുന്നു.ഭൂമിയില്‍ നിന്നും സൂര്യനിലേയ്ക്ക് ഉള്ള ദൂരം.( 149.4 Million Km).ബഹിരാകാശത്തെ വലിയ ദൂരത്തെ അളക്കാന്‍ Light year /AU ഓ ഉപയോഗിക്കാം.
Bulk Object can pass from one layer to another , Though the layers are far apart in 3D space. |
Bulk Beingനെ സംബന്ധിച്ച് ഇത് ഒരു ചെറിയ ദൂരം ആണ്.നിമിഷങ്ങള്‍ കൊണ്ടു Tesseract നെ Murph ന്റെ Bedroomനോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഈ സമയം Tesseract നില്‍ക്കുന്നത് 5Dയിലും Bedroom/Library 3Dയിലും ആണ്.
സമയം ഒരു physical Dimension ആയത് കൊണ്ട് കൂപ്പറിന്
കുട്ടി Murph ന്റെ കാലത്തിനെ കാണാന്‍ സാധിയ്ക്കും.അതിനായി പ്രത്യേക രീതിയില്‍ Tesseract ലൂടെ തുഴഞ്ഞു നീങ്ങിയാല്‍ മതി.
എന്നാല്‍ ഒരു 3D ജീവിയായ മനുഷ്യന് വെറുതെ ഭൂതകാലത്തിലെയ്ക്ക് സഞ്ചരിക്കാന്‍ ആവില്ല.
എന്നാല്‍ അഞ്ചാം Dimensionല്‍ ഉള്ള Gravity തരംഗങ്ങള്‍ക്ക് അതിനു സാധിയ്ക്കും.
രണ്ടു നിയമങ്ങള്‍ ഇവിടെ ഉണ്ട്.
Rule 1:
Gravitational forces can carry messages into our branes past.
കൂപ്പര്‍ ഭൂതകാലം കാണുന്നു എങ്കിലും യഥാര്‍ഥത്തില്‍ ഭൂതകാലത്തിലെയ്ക്ക് സഞ്ചരിക്കുന്നില്ല.
Murphനെ Contact ചെയ്യാന്‍ ആകെ ഉള്ള വഴി ഗ്രാവിറ്റി ആണ്. അത് കൊണ്ട് കൂപ്പര്‍ ഗ്രാവിറ്റി തരംഗങ്ങള്‍ കൊണ്ട് പുസ്തകങ്ങളെ തള്ളി താഴെ ഇടുന്നു.
കൂപ്പര്‍ Space Timeല്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവ Tesseractല്‍ നിന്നും പുറപ്പെട്ടു 3D ലോകത്ത് ആ തരംഗങ്ങള്‍ എത്തുന്നത് ഭൂതകാലത്തില്‍ ആണ്.കാരണം സമയം Gravity യ്ക്ക് ഒരു Physical Dimension മാത്രമാണ്. Gravity Waves can do Time Travel.
കൂപ്പര്‍ പുറപ്പെട്ടു കഴിഞ്ഞു കൂപ്പറിന് സംഭവിച്ച Time Dilationസ് പ്രകാരം ഭൂമി വര്‍ഷങ്ങളില്‍ , ഏതാണ്ട് ( 33 Years in ( Miller planet + Mann's Planet) + 51 Years (Time Dilation @ Gargantua Disk) = 84 Years. മൊത്തം ഏതാണ്ട് 84 ഭൂമിയിലെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കൂപ്പര്‍ ഈ ബ്ലായ്ക് ഹോളില്‍ വീണു Tesseract ല്‍ എത്തിയത്.
കൂപ്പര്‍ പുറപ്പെട്ടു കഴിഞ്ഞു കൂപ്പറിന് സംഭവിച്ച Time Dilationസ് പ്രകാരം ഭൂമി വര്‍ഷങ്ങളില്‍ , ഏതാണ്ട് ( 33 Years in ( Miller planet + Mann's Planet) + 51 Years (Time Dilation @ Gargantua Disk) = 84 Years. മൊത്തം ഏതാണ്ട് 84 ഭൂമിയിലെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കൂപ്പര്‍ ഈ ബ്ലായ്ക് ഹോളില്‍ വീണു Tesseract ല്‍ എത്തിയത്.
കൂപ്പര്‍ ഗ്രാവിറ്റി ഉപയോഗിച്ച് പുസ്തകങ്ങളെ തള്ളുമ്പോള്‍ അത് Effect ചെയ്യുന്നത്
90 വര്‍ഷങ്ങള്‍ക്ക് മുന്നേ ഉള്ള കുട്ടി Murph ന്റെ Library യിലാണ്.അങ്ങിനെ ആണ്..തുടക്കത്തില്‍ കാണിച്ച പോലെ പുസ്തകങ്ങളും കളിപ്പാട്ടവും ഒക്കെ താഴെ വീഴുന്നത്.
Rule 2: No Time travel is possible, Cooper can never travel to his own past.
ഇനി കൂപ്പര്‍ എങ്ങനെ കുട്ടി മര്ഫിനെയും അവളുടെ Libraryയും കാണുന്നു.
അത് പാസ്റ്റ് ആണ്.Physics നിയമ പ്രകാരം 3D Being ആയ കൂപ്പരിനു ഭൂതകാലത്തിലെയ്ക്ക് പോകാന്‍ ആവില്ല.
Murph ന്‍റെ ദേഹത്ത് നിന്നും പ്രതിഫലിക്കുന്ന പ്രകാശം അവിടെ നിന്നും അഞ്ചാം Dimensionല്‍ നില്‍കുന്ന കൂപ്പരില്‍ എത്തിയെങ്കില്‍ മാത്രമേ കൂപ്പറിന് ഇതെല്ലാം കാണാന്‍ സാധിക്കൂ....ഇതെങ്ങനെ എന്ന് നോക്കാം...
കൂപ്പരിനെ സംബന്ധിച്ച് കുട്ടി Murph നില്‍ക്കുന്നത് 84 വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. കുട്ടി Murphനെ വച്ച് നോക്കിയാല്‍ കൂപ്പര്‍ ആകട്ടെ ഭാവിയിലും .രണ്ടു വ്യത്യസ്ഥ Time Line നുകളില്‍ നില്‍കുകയാണ് അവര്‍ രണ്ടു പേരും. നേരിട്ട് കാണാന്‍ ആകില്ല.
ഇവിടെ പ്രകാശം നേരിട്ട് കൂപ്പറിന്റെ കണ്ണില്‍ പതിയ്ക്കുക അല്ല.ഭൂതകാലത്തിലെ പ്രകാശ രശ്മികളീൽ ചിലത് 5th Dimensionൽ എത്തുകയും അവ Tesseract ന്റെ Complex ഘടനയിലൂടെ സഞ്ചരിച്ച് ഭാവിയില്‍ നില്‍ക്കുന്ന കൂപറിലും എത്തുന്നു.
ലളിതമായ ഒരു Concept ആണിത്.നമ്മള്‍ ആകാശത്തില്‍ നോക്കുമ്പോള്‍ കാണുന്ന നക്ഷത്രങ്ങള്‍ ഭൂതകാലത്തിലെ നക്ഷത്രങ്ങള്‍ ആണ്.അവ നമ്മള്‍ നോക്കുന്ന നിമിഷം അവിടെ ഉണ്ടാകണം എന്നില്ല.ആ പ്രകാശരശ്മി ഒരു കോടി വര്‍ഷങ്ങള്‍ സഞ്ചരിച്ച് നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ആണ് നമ്മള്‍ ആ നക്ഷത്രത്തെ കാണുന്നത്.ആകാശത്തേയ്ക്ക് നോക്കുമ്പോള്‍ നമ്മള്‍ കാണുന്നത് past ആണ്.കഴിഞ്ഞു പോയകാലം.ഒരു കോടി വര്‍ഷങ്ങള്‍ക്ക് മുന്നേ ഉള്ള ദ്രിശ്യമാണ് നമ്മള്‍ കാണുന്നത്.
ഇനി നമ്മള്‍ Worm Hole വഴി നമ്മള്‍ നോക്കുന്ന നക്ഷത്രത്തില്‍ പോയി നിന്നാലോ ( പ്രകാശം ചെല്ലുന്നതിനും മുൻപ്) ..എന്നിട്ട് അവിടെ നിന്നു ഭൂമിയെ നോക്കിയാല്‍ നമ്മള്‍ കാണുന്നത് ഭൂമിയുടെ ഭൂതകാലം ആണ്.ഡൈനോസറുകളെയും അല്ലെങ്കില്‍ ആദിമ മനുഷ്യരെയും ഒക്കെ കാണാം.
ഇനി നമ്മള്‍ Worm Hole വഴി നമ്മള്‍ നോക്കുന്ന നക്ഷത്രത്തില്‍ പോയി നിന്നാലോ ( പ്രകാശം ചെല്ലുന്നതിനും മുൻപ്) ..എന്നിട്ട് അവിടെ നിന്നു ഭൂമിയെ നോക്കിയാല്‍ നമ്മള്‍ കാണുന്നത് ഭൂമിയുടെ ഭൂതകാലം ആണ്.ഡൈനോസറുകളെയും അല്ലെങ്കില്‍ ആദിമ മനുഷ്യരെയും ഒക്കെ കാണാം.
അപ്പോള്‍ ഗ്രാവിറ്റി വഴി കൂപ്പര്‍ വാച്ചിന്റെ സൂചിയെ ചലിപ്പിക്കുന്നു.അത് വഴി Singularity Quantum Data വാച്ചിലേയ്ക്ക് അയയ്ക്കുന്നു. അത് 35 വയസ്സുകാരി Murph Morse code Decode ചെയ്യുന്നു.
അതിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഭൂമിയിലെ മനുഷ്യരെ NASA രക്ഷിക്കുന്നു.
കൂപ്പര്‍ തന്റെ ദൌത്യം നിര്‍വഹിച്ചു കഴിഞ്ഞതോടു കൂടി Tesseract മാഞ്ഞു തുടങ്ങുന്നു.
കൂപ്പര്‍ അപ്പോഴും Tesseractനു ഉള്ളിലാണ്.
കൂപ്പര്‍ അപ്പോഴും Tesseractനു ഉള്ളിലാണ്.
First Handshake
ഇതൊരു ഭാഗികമായ Time Paradox ആയി കണക്കാക്കാം.
കൂപ്പര്‍ ഇപ്പോഴും അഞ്ചാം Dimensionല്‍ ഭൂമിയില്‍ ആണ്.
കൂപ്പര്‍ ഇപ്പോഴും അഞ്ചാം Dimensionല്‍ ഭൂമിയില്‍ ആണ്.
Cooper shake hands with Brand in Endurance in Space time |
എന്നാല്‍ Unstable ആയ ഈ അവസ്ഥയില്‍ അധികം തുടരാന്‍ ആകില്ല.
വന്നത് പോലെ Tesseract കൂപ്പറിനെ തിരികെ പഴയ Gargantua Galaxy ല്‍ എത്തിയ്ക്കുകയും അവിടെ നിന്ന് Wormhole വഴി Saturnuനു സമീപം എത്തിയ്ക്കുന്നു.
അപ്പോഴെയ്ക്കും നേരത്തെ സൂചിപ്പിച്ച പോലെ 90 വര്‍ഷങ്ങള്‍ ഭൂമിയില്‍ കഴിഞ്ഞിരുന്നു.അവിടെ നിന്നും മനുഷ്യര്‍ Cooper Station എന്ന ഭീമന്‍ ഷിപ്പില്‍ Saturnനു സമീപം എത്തിയിരുന്നു.Tesseractല്‍ നിന്നും പുറന്തള്ളപ്പെടുന്ന കൂപ്പര്‍ ശൂന്യാകാശത്ത് ഒഴുകി നടക്കുന്നു. ഇത് Cooper Station കണ്ടെത്തുകയും കൂപപരിനെ രക്ഷിക്കുകയും ചെയ്യുന്നു.
Worm hole ലൂടെ ഉള്ള യാത്രയിലാണ്അമീളിയയെയും Enduranceനെയും Cooper കാണുന്നത്.Enduranceനെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗ്രാവിറ്റി വ്യതിയാനം കാരണം അമീലിയയുടെ കൈകളില്‍ ഗ്രാവിറ്റി സ്പര്‍ശിക്കുന്നു.അതൊരു Handshake ആണെന്ന് അമീലിയ തെറ്റിദ്ധരിക്കുന്നു.
Worm Hole യാത്രയ്ക്കിടയില്‍ Cooper ഭൂതകാലം കാണുന്നു.
A Theory എന്നൊരു തിയറി ഉണ്ട് സമയത്തെ പറ്റി ..അത് പ്രകാരം..പാസ്റ്റ് പ്രസന്റ് ഫ്യൂച്ചര്‍ ...ഇതെല്ലാം ഒന്ന് തന്നെയാണ്..സമയം ചലിക്കുന്നെയില്ല .അങ്ങിനെയും വേണമെങ്കില്‍ ഈ Handshakeനെ വ്യാഖ്യാനിക്കാം.
ചുരുക്കത്തിൽ കൂപ്പർ ലൈബ്രറിയിലെ പുസ്തകങ്ങളെ സ്പർശിച്ചത് പോലെ ഗ്രാവിറ്റി തരംഗങ്ങൾ ഭൂതകാലത്തിലേയ്ക്ക് ചെന്നു അമീലിയയുടെ കൈയ്യിൽ സ്പർശിച്ചു.
Cooper സ്റെഷനില്‍ എത്തുമ്പോള്‍ കൂപ്പറിന് ഭൂമിയെ സംബന്ധിച്ച് 124 വയസ്സ് ഉണ്ട് .( ഭൂമിയില്‍ നിന്നും പുറപ്പെടുമ്പോള്‍ 40 + (Miller & Gargantua) Time Dilationല്‍ നിന്നും ഉണ്ടായ 84 വര്‍ഷത്തെ സമയം ).
ഇതാണ് സിനിമയുടെ ക്ലൈമാക്സ് .
Wormhole
Wormhole ഒരു Theoretical പ്രതിഭാസം ആണ്.Black Hole കള്‍ ഉള്ളത് പോലെ ഇവ പ്രപഞ്ചത്തില്‍ എവിടെ എങ്കിലും ഉണ്ടോ എന്ന് ഇത് വരെ തെളിവ് ലഭിച്ചിട്ടില്ല.
ഇനി അവ ഉണ്ടെങ്കിലോ ആരെങ്കിലും കൃത്യമമായി നിര്‍മ്മിച്ചാലോ ഗ്രാവിറ്റി കാരണം Unstable ആയിരിക്കും.ഏത് നിമിഷവും Implode ചെയ്യാവുന്ന ഒരു തുരങ്കം ആയിരിക്കും വേം ഹോള്‍.അതിനെ ഭിത്തികള്‍ ഇടിഞ്ഞു വീഴാതെ നിലനിര്‍ത്താന്‍ മറ്റൊരു ശക്തി വേണ്ടി വരും.എല്ലായ്പ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പോകാവുന്നതായിരിക്കില്ല വേം ഹോളുകള്‍.
രണ്ടു ദിശയിലും യാത്ര ചെയ്യാവുന്നവയെ Traverse Worm Hole എന്ന് പറയുന്നു. സിനിമയില്‍ കാണിച്ചത് പോലെ ഒരു ഭീമന്‍ Worm Hole നിലനില്‍ക്കാന്‍ അതി ഭയങ്കരമായ ഊര്‍ജ്യശ്രോതസ്സ് വേണം.എങ്കിലേ ഒരു വലിയ Space Craft കടന്നു പോകാന്‍ തക്ക വലിപ്പത്തില്‍ Space Timeനെ ഒരുട്ടികുഴല്‍ പോലെയാക്കാന്‍ കഴിയൂ..
Quantum Computing
ഇതാണ് സിനിമയുടെ ക്ലൈമാക്സ് .
Wormhole
Wormhole ഒരു Theoretical പ്രതിഭാസം ആണ്.Black Hole കള്‍ ഉള്ളത് പോലെ ഇവ പ്രപഞ്ചത്തില്‍ എവിടെ എങ്കിലും ഉണ്ടോ എന്ന് ഇത് വരെ തെളിവ് ലഭിച്ചിട്ടില്ല.
രണ്ടു ദിശയിലും യാത്ര ചെയ്യാവുന്നവയെ Traverse Worm Hole എന്ന് പറയുന്നു. സിനിമയില്‍ കാണിച്ചത് പോലെ ഒരു ഭീമന്‍ Worm Hole നിലനില്‍ക്കാന്‍ അതി ഭയങ്കരമായ ഊര്‍ജ്യശ്രോതസ്സ് വേണം.എങ്കിലേ ഒരു വലിയ Space Craft കടന്നു പോകാന്‍ തക്ക വലിപ്പത്തില്‍ Space Timeനെ ഒരുട്ടികുഴല്‍ പോലെയാക്കാന്‍ കഴിയൂ..
Quantum Computing
നിലവിലെ Binary based വിവര സാങ്കേതിക വിദ്യയില്‍ നിന്നും വിഭിന്നമായി 1980കള്‍ കഴിഞ്ഞു വികസിച്ച സാങ്കേതിക വിദ്യയാണ് quantum computing. ഇതിലെ ഡാറ്റ ആണ് TARS അയയ്ക്കുന്ന Quantum Data.
Classical Computingല്‍ ഒരു Bitനു 1 or 0 ആകാനെ കഴിയൂ.ഇതിനെ അടിസ്ഥാനം ആക്കിയാണ് നമ്മുടെ എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നത്.എല്ലാ വിവരങ്ങളും ശേഖരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനം തന്നെ ഒരു Transistor ആണ്.ഇന്ന് ഏറ്റവും ചെറിയ Transistor ന്റെ വലിപ്പം വെറും 14 Nano Meter ആണ്.ഇത്തരം കോടിക്കണക്കിനു ട്രന്സിസ്ടരുകള്‍ ചേര്‍ന്ന് ലോജിഗ് ഗേറ്റുകള്‍ ഉണ്ടാവുകയും അവയുടെ On/Off അനുസരിച്ച് ആണ് ഒരു സാധാരണ Computer പ്രവര്‍ത്തിക്കുന്നത്.
Quantum Computingല്‍ 1 or 0 രണ്ടും ചേര്‍ന്ന ഒരു ബിറ്റ് ആണ് ഉണ്ടാവുക. ഇതിനെ qbit എന്ന് പറയും.ഒരു വലിയ amount data പ്രോസസ് ചെയ്യാന്‍ സാധാരണ ബൈനറിയെ അപേക്ഷിച്ച് പതിന്മാങ്ങ് ശേഷിയുണ്ട് ക്വോണ്ടം Dataയ്ക്ക്...
Quantum Data ആപ്ലിക്കേഷനുകള്‍ വികസിക്കുന്നതോട് കൂടി വിവര സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റം വന്നിരികും.
Interstellar സിനിമ പറയുന്നത്തിന്റെ രതനച്ചുരുക്കം തന്നെ സമയം ആണ്. അതായത് സമയം എന്നത് ഓരൊ Observerക്കും വ്യത്യസ്തം ആയിരിക്കും.
സമയം എന്നത് വെറും സങ്കല്പം ആണു എന്നു പറയുന്ന തിയറി ആണു B Theory Of Time.
ഓരൊ നിമിഷവും കഴിഞ്ഞു പോകുന്നില്ല..ഓരൊ നിമിഷവും ജനിയ്ക്കുന്നും ഇല്ല.ഭാവി ഭൂതം വർത്തമാനം എല്ലാം ഒരു പോലെ തന്നെ നിലനിൽക്കുന്നു.
END.
Courtesy :
- The Science of Interstellar - Kip Thron
- Hafele–Keating experiment @ 1971
- Interstellar Forums.
- Black Holes, Worm Holes and Time Machines - Jim Al Khalili
ഒട്ടും സമയം കൊല്ലികളല്ലാത്ത സയന്റിഫിക് ത്രില്ലറുകൾ
സമയം എന്നത് വെറും സങ്കല്പം ആണു എന്നു പറയുന്ന തിയറി ആണു B Theory Of Time.
ഓരൊ നിമിഷവും കഴിഞ്ഞു പോകുന്നില്ല..ഓരൊ നിമിഷവും ജനിയ്ക്കുന്നും ഇല്ല.ഭാവി ഭൂതം വർത്തമാനം എല്ലാം ഒരു പോലെ തന്നെ നിലനിൽക്കുന്നു...!
:) Thk u bro
Delete<3 വീണ്ടും സജീവമായി തിരിച്ചു വന്നതിൽ സന്തോഷം .... ഇവിടെയൊക്കെ തന്നെ കാണില്ലേ?? :)
ReplyDeleteക്ഷയിച്ച ഇല്ലം ഒന്നു കാണാൻ വന്നതാ
DeleteNice Explanations, liked it ��
ReplyDelete
ReplyDeleteDear Mr.Ponyboy,
ഞാൻ ഇങ്ങളെ ഒരു ബല്യ ആരാധകനാണ്. വര്ഷങ്ങള്ക്കു മുൻപേ ഹൈദരാബാദിൽ കോട്ടേഷൻ പണി തൊടങ്ങിയത് മുതലേ ഞാൻ ഇങ്ങളെ വായിക്കുന്നുണ്ട് . പച്ചേങ്കില് ഒരുനാൾ ബ്ലോഗും പൂട്ടി ഇങ്ങള് സ്ഥലം വിട്ടപ്പോ ഞമ്മക്ക് പെരുത്ത് ബെഷമായി. ഇടക്കിടക്കി ഇങ്ങളെ ബ്ലോഗിൽ കേറി നോക്കും , എഴുത്തു വല്ലോം ഇണ്ടോന്നു. പച്ചേ കൊല്ലം കൊറേ ആയിട്ടും ഇങ്ങളെ എഴുത്തൊന്നും കാണാഞ്ഞപ്പോ ഞമ്മള് വിചാരിച്ച് ഇങ്ങള് ഇല്ലോകോം വിട്ട് പോയീന്നു. പച്ചേ ഇന്നലെ വീണ്ടും ഇങ്ങളെ ബ്ലോഗിൽ കേറി നോക്കിയപ്പോ റബില്ലാനായ തമ്പുരാനെ ഞമ്മടെ സങ്കടെല്ലാം മാറീക്കിനു. ദേ കെടക്കുന്നു 2018 ലെ ഫ്രഷ് പോസ്റ്റ് രണ്ടുമൂന്നെണ്ണം. വീണ്ടും എഴുതാൻ തൊടങ്ങീതിൽ പെരുത്ത് ഇസ്‌തം. എന്തേയ് എടക്കി എഴുത്തും നിർത്തി പോയെ ? ഇനി അന്നേ ഞമ്മള് എങ്ങോട്ടും വിടൂല. പണ്ടത്തെപ്പോലെ അടിപൊളി പോസ്റ്റുകളുമായി ഈടെ തന്നെ കൂട്ടിക്കോണം
എന്ന് സ്വന്തം
ഉട്ടോപ്യക്കാരൻ
http://csjaye.blogspot.com/
Thank you bro...
Deleteകോപ്പർ tesract വഴി morph ന്റെ കുട്ടിക്കാലത്തെ ക്ക് മെസ്സേജ് അയക്കുന്നു. അപ്പോ കുട്ടി morph ഇന്റെ കൂടെ ഉള്ള young കൂപ്പർ വീണ്ടും നസ cordinate കണ്ട് പിടിച്ച് tesract ഇല് എത്തി ചേരുന്നു. അങ്ങനെ ഒരു time ലൂപ് സംഭവിക്കില്ല?. Sorry for the spelling mistakes.
ReplyDeleteThere is no Time Travel in this movie..കൂപ്പർ പഴയ കാലത്തേയ്ക്ക് പോകുന്നില്ല...3D മാറ്ററിനു പാസ്റ്റിലേയ്ക്ക് ട്രാവൽ ചെയ്യുക എന്നത് തിയറിറ്റിക്കലി പോസിബിൾ അല്ല..
Deleteകൂപ്പർ കാണുന്നതും അനുഭവിക്കുന്നതും എല്ലാം ഗ്രാവിറ്റി വേവ്സ് ആണു...ഗ്രാവിറ്റി എന്ന പ്രതിഭാസമാണു സമയതിനു അതീതമായിരിക്കുന്നത്.
അങ്ങനെ എങ്കിൽ ഫിലിംന്റെ ആദ്യ ഭാഗത്ത് കുട്ടി morphinu മെസ്സേജ് അയച്ചത് ആര? യദാർത്ഥ കോപ്പർ കുട്ടി മോർഫ്ഐഇന്റെ കൂടെ ഉള്ളപ്പോ വേറെ കൂപർ അതെ ടൈംലൈൻ ഇൽ വരണം എങ്കിൽ അവിടെ time ലൂപ് ഉണ്ട്
ReplyDeleteLearn abt different timelines
Deletetime loop അല്ല..ഈ സിനിമയിൽ ടൈം ട്രാവൽ ഇല്ല.ടൈം ഡയലേഷൻ ആണു...ടൈം ട്രാവൽ ഇപ്പോഴും സയന്റിഫിക്കലി പ്രൂവൺ അല്ല....ഗ്രാവിറ്റി തരംഗങ്ങൾക്ക് ടൈം ബാധകമല്ല..കൂപ്പർ ഭാവിയിൽ ഇരുന്ന് ഗ്രാവിറ്റി വഴിയാണു ഭൂതകാലത്തിലെ കൂപ്പറുമായി സംസാരിക്കുന്നത്.അവർ രണ്ടു പേരും രണ്ട് സമയത്താണൂ നിൽക്കുന്നത്.
Delete