Followers

Apr 17, 2012

അജ്ഞാതരായ ദൈവങ്ങൾ -8

ദുരൂഹതകൾ


പ്രശസ്ത ഫിക്ഷൻ എഴുത്തുകാരനായ ആമ്പ്രോസ് ബിയേഴ്സ് തന്റെ നോവലുകളുടെ രചനയുടെ ഭാഗമായി ഗോത്രവർഗ്ഗങ്ങളിൽ മറ്റുലോകങ്ങളെപ്പറ്റി നിലനിന്നിരുന്ന വിശ്വാസങ്ങളെപ്പറ്റി പഠിക്കുകയുണ്ടായി..അതിൽ നിന്ന് എന്തൊക്കെയോ ചില സത്യങ്ങൾ അദ്ദേഹം കണ്ടെത്തി.പിന്നീട് ഒരു ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം തിരോധാനം ചെയ്യപ്പെടുകയാണുണ്ടായത്.അദ്ദേഹത്തിന്റെ വസതിയിൽ നിന്നും ലഭിച്ച ഒരു കത്തിൽ ഇപ്രകാരം എഴുതിയിരുന്നു,.ഞാൻ മറ്റൊരു ഡൈമെൻഷനിലേക്ക് പോവുകയാണ്.ഇനി എന്നെ തിരക്കണ്ട എന്നും...അദ്ദേഹത്തിന്റെ ഒരു നോവലിൽ വിവരിച്ചിരിക്കുന്ന അതേ രീതിയിൽ...ആ നോവലിലെ കഥപാത്രവും ഭൂമി ഉപേക്ഷിച്ച് മറ്റൊരു മാനത്തിലേക്ക് യാത്രയാവുകയായിരുന്നു.

മുൻപ് സൂചിപ്പിച്ചതുപോലെ ഈ ഭൂമിയിൽ തന്നെ നക്ഷത്രലോകത്തേക്ക് യാത്ര സാദ്ധ്യമാകുന്ന അനേകം ഗേറ്റ് വേകൾ ഉണ്ട്.അവയിലൂടെ കടന്നാൽ നമ്മൾ എത്തുക ഒരു പക്ഷേ ലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾക്കപ്പുറമുള്ള ഒരഞ്ജാത ആവാസവ്യവസ്ഥയിലാകാം അല്ലെങ്കിൽ ഇവിടെത്തന്നെയുള്ള മറ്റൊരു ഡയമെൻഷനിലുള്ള ലോകത്തിൽ...

കാലിഫോർണിയയിലെ എലിസബത്ത് തടാകവും ഇത്തരമൊരു ഗേറ്റ് വേ ആ‍യി കണക്കാക്കുന്നു.
( Inter dimensional Gate way  ).ഈ തടാകം സ്ഥിതി ചെയ്യുന്നത് നോർത്ത് അമേരിക്കൻ ഭൌമപാളിയുടെയും പസഫിക് പാളിയും യോജിക്കുന്ന സാൻ ആൻഡ്രിയാസ് ഫാൾട്ടിലാണ്.

വളരെ പണ്ടുകാലം മുതൽക്കു തന്നെ ഈ തടാകം യു.എഫ്.ഒ സാന്നിദ്ധ്യം കൊണ്ട് പ്രശസ്തമാണ്.പറക്കും തളികകൾ തടാകത്തിലേക്ക് താഴ്ന്ന് അപ്രത്യക്ഷമാകുന്നതും തടാകത്തിൽ നിന്ന് ഉയർന്നുവരുന്നതും സമീപ്രദേശങ്ങളിലുള്ള ജനങ്ങൾ ധാരാളം കണ്ടിരിക്കുന്നു.

നിഗൂഡസ്ഥലങ്ങളിൽ കുപ്രസിദ്ധിയാർജ്ജിച്ചവ വേറെയുമുണ്ട്.ഫ്യൂജി പർവ്വതിന്റെ താഴ്വാരത്തിലുള്ള ജപ്പാനിലെ ഓക്കിങ്ങ്അഹാറ കാട് അത് പോലെ ഒരു സ്ഥലമാണ്.ഓരോ വർഷവും നൂറുകണക്കിന് ആൾക്കാരാണ് ഇവിടെ വന്ന് ജീവത്യാഗം ചെയ്യുന്നത്.ജാപ്പനീസ് വിശ്വാസപ്രകാരം ഈ വനം ഫ്യൂജി ദേവതയുടെ വാസസ്ഥലമാണത്രേ.ആത്മഹത്യ ചെയ്യുന്നവർ എന്തിനീസ്ഥലം തിരഞ്ഞെടുക്കുന്നു എന്നത് ഇന്നും അഞ്ജാതമാണ്.

1959ൽ റഷ്യയിലെ യൂറോമൌണ്ടേനുകൾ കയറാനായി ഒൻപത് അംഗങ്ങളുള്ള ഒരു പര്യവേഷകസംഘം പുറപ്പെട്ടു.അവിടെ ഉയരം കൂടിയ പർവതമായ ഒട്ടോർട്ടൺ ആയിരുന്നു അവരുടെ ലക്ഷ്യം..വിലക്കപ്പെട്ട സ്ഥലവും അഞ്ജാത ശക്തികളുടെ വാസസ്ഥലവുമാണ് ഈ പ്രദേശം എന്നാണ് ഐതിഹ്യങ്ങളിൽ അറിയപ്പെടുന്നത്.

ഏതാണ്ട് ലക്ഷ്യസ്ഥാനമായ ഒട്ടോർട്ടൺ കൊടുമുടിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും കാലാവസ്ഥ തീർത്തും പ്രതികൂലമായി.ഇത്രവരെ വന്നസ്ഥിതിക്ക് കൊടുമുടി കീഴടക്കാതെ മടങ്ങണ്ട എന്ന് നിശ്ചയിച്ച് കാലാവസ്ഥ തെളിയുന്നത് വരെ ആ സ്ഥലത്തു തന്നെ ക്യാമ്പ് ചെയ്യാനവർ തീരുമാനിച്ചു.

പത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സംഘത്തെക്കുറിച്ച് വിവരം ലഭിക്കാഞ്ഞതിനാൽ മിലിട്ടറി റെസ്ക്യൂ ടീം രംഗത്തെത്തി.ഉപേക്ഷിക്കപ്പെട്ട നിലയിൽ അവർ ആ ക്യാമ്പ് കണ്ടെത്തി.ടെന്റുകൾ അകത്തുനിന്നും കീറിമുറിച്ച നിലയിൽ!!!...

മഞ്ഞിൽ പതിഞ്ഞ അടയാളങ്ങൾ സൂചിപ്പിച്ചത് അവർ 'നഗ്നപാദരായി' താഴ്വാരങ്ങളിലെ കാടുകൾ ലക്ഷ്യമാക്കി ഓടിയെന്നാണ്.അവ പിന്തുടർന്ന അന്വേഷകർ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.ഒൻപതു പേരുടേയും ശവശരീരങ്ങൾ അവിടെ നിന്നും ലഭിച്ചു..വളരെ വിചിത്രമായ അവസ്ഥയിലായിരുന്നു അവ.അതിശക്തമായ റേഡിയേഷൻ എറ്റ ശരീരം, നാക്ക് മാത്രം നഷ്ടപ്പെട്ടത്, തൊലിയുടെ നിറം മാറിയത് എന്നിങ്ങനെ ദുരൂഹമായ നിലയിലാണവ കാണപ്പെട്ടത്.

എന്താണവരെ അതിശൈത്യത്തിൽ ടെന്റുകൾ ഉള്ളിൽ നിന്നും കീറി നഗ്നപാദരായി ഓടാൻ പ്രേരിപ്പിച്ച ബാഹ്യശക്തി.? മാ‍ത്രമല്ല റെസ്ക്യൂ സംഘം തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഓറഞ്ച് നിറത്തിലുള്ള അഞ്ജാതമായൊരു പ്രകാശം ആകാശത്ത് വ്യാപിച്ചിരുന്നതായും അവർ റിപ്പോർട്ട് ചെയ്തിരുന്നു.

സമാനമായ മറ്റൊരു സ്ഥലമാണ് ആസ്ട്രേലിയയിലെ ബ്ലാക്ക് മൌണ്ടേൻ.പ്രത്യേകരൂപത്തിലുള്ള കറുത്ത കല്ലുകൾ കൊണ്ട് അടുക്കിനിർമ്മിച്ച ഒരു മലയാണിത്...അത് കൊണ്ടുതന്നെ ധാരാളം ഗുഹകളും തുരങ്കങ്ങളും ഇവിടെയുണ്ട്.ഇവിടെ പോയിട്ടുള്ള അനേകം ആളുകൾ മാത്രമല്ല അവരെ അന്വേഷിക്കാൻ ചെന്ന പോലീസ് സംഘങ്ങൾ പോലും തിരോധാനം ചെയ്യപ്പെട്ടിട്ടുണ്ട്.


Black Mountain, Australia
ഈ മലയുടെ മുകളിലൂടെ പറക്കുന്ന വിമാനങ്ങൾക്ക് കാന്തികശക്തി മൂലം നാവിഗേഷൻ ഉപകരങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.സമീപവാസികൾ പൊട്ടിത്തെറികളുടെ ശബ്ദങ്ങളും അഞ്ജാതമായ രോദനങ്ങളും കേൾക്കുന്നതായും പറയപ്പെടുന്നു.അവരുടെ വിശ്വാസപ്രകാരം ഇത് റെയിൻബോ സെർപന്റ് എന്ന ഭീകരസർപ്പത്തിന്റെ വാസസ്ഥലമാണത്രേ..



സൈബീരിയയിലെ മരണത്തിന്റെ താഴ്വര എന്നറിയപ്പെടുന്ന യക്കൂഷ്യയും ഒരു അൺ ചാർട്ടേഡ് ഭൂപ്രദേശമാണ്.കല്ലുകൾ കൊണ്ടുള്ള ചില പ്രത്യേക നിർമ്മിതികൾ ഉള്ള സ്ഥലമാണത്.ഈ നിർമ്മിതികൾക്കു മുകളിൽ വനം വളർന്നുപിടിച്ചിട്ടുമുണ്ട്.ഈ പ്രദേശത്തു പോകാൻ ശ്രമിക്കുന്നവർക്ക് ആണവവികിരണങ്ങൾ ഏൽക്കാറുണ്ട്.

യു.എഫ്.ഒ ഗവേഷകനായ ഇവ മാക്രോയും സംഘവും ഒരിക്കൽ ഇവിടം സന്ദർശിക്കുകയുണ്ടായി.അവർ ഉപയോഗിച്ചത് മോട്ടോറുകൾ ഘടിപ്പിച്ച പവർ  ഗ്ലൈഡർ പാരഷ്യൂട്ടുകളാണ്.അസാധാരണമായ നിർമ്മിതികൾ അവർ കണ്ടെത്തി.വ്യത്താക്യതിയിലുള്ള ലോഹനിർമ്മിതികൾ.അവ നീളമുള്ള കല്ലുകളാൽ മറയ്ക്കപ്പെട്ടിരുന്നു..അവയെ കാലിഡ്രോണുകൾ എന്നവർ വിളിച്ചു...കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നതിനു മുൻപ് സംഘാങ്ങൾക്ക് അഞ്ജാതാ‍ായ എന്തോ അനുഭവപ്പെടാൻ തുടങ്ങി..കൂടെ അസാധാരണമായ തളർച്ചയും..

അങ്ങനെ ആ പര്യവേഷണം മുടങ്ങി.ശക്തമായ ആണവ വികിരണങ്ങൾക്ക് സമീപം പോകുമ്പോഴാണ് മനുഷ്യർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്.ഒരു പക്ഷേ അതൊരു പുരാതന ആണവ നിലയമാണെന്ന് ശാസ്ത്രഞ്ജ്യർ കരുതുന്നു.

കാലിഡ്രോൺ ലോഹനിർമ്മിതിയും കൽ വേലിയും.
റേഡിയോ ആക്ടീവ് വേസ്റ്റുകൾ ഡിസ്പോസ് ചെയ്യുന്ന സ്ഥലങ്ങളിൽ സുരക്ഷാപാളിച്ചകൾ ഉണ്ടായാൽ ആണവവികിരണങ്ങൾ പുറത്തുവരാം.1999 മുതൽ ന്യൂമെക്സിക്കോയിലെ എഡ്ഡി കൌണ്ടിയിൽ അമേരിക്കയുടെ റേഡിയോ ആക്ടീവ് വേസ്റ്റ് ഡിസ്പോസൽ പ്ലാന്റ് ഉണ്ട്...അതീവസുരക്ഷിതമായ നിർമ്മിച്ച ഈ സ്ഥലം ഭൂമിക്കടിയിൽ 2000 അടി താഴ്ച്ചയിലാണ്.ആയിരം വർഷത്തേക്ക് മാക്സിമം ഇത് നിലനിന്നേക്കാം..

അത് കഴിഞ്ഞാൽ ഈ  വികിരണങ്ങൾ പുറത്തുവരും..യുറേനിയം 238ന്റെ ഹാഫ് ലൈഫ്  4.5 ബില്യൺ വർഷങ്ങളാണ്.പ്ലൂട്ടോണീയം 234ന്റേത് 2500 വർഷങ്ങളും..ഈ റേഡിയോ ആക്ടീവ് എലമെന്റുകൾ ഡീകേയ് ചെയ്യ്ത് ഇല്ലാതാകാൻ വേണ്ട സമയമാണീത്...എത്രയോ അപകടത്തിലാണ് മനുഷ്യർ നിൽക്കുന്നത്......

(തുടരും)


അടുത്ത ലക്കം :


മരണത്തിലേക്കുള്ള വാതിൽ

Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 


.....

30 comments:

  1. Replies
    1. ഞാൻ കിടിലം..ഓവ്സം..എന്നൊക്കെ പറഞ്ഞോണ്ട് ഒരു പാരഗ്രാഫ് ഇട്...അപ്പോ ഞാൻ താങ്ക്സ് ഒക്കെ പറയാം...:)))

      Delete
    2. എന്നാല്‍ ഞാന്‍ ചോദിച്ചതിനു ആദ്യം മറുപടി തരു ...

      ഒക്കെ , പുരാതന കാലത്തെ പല ഗംഭീര കെട്ടിടങ്ങളും കൊട്ടാരങ്ങളും മറ്റു അന്യ ഗൃഹ ജീവികള്‍ ആണ് നിര്‍മ്മിച്ചത്‌ എന്നാണു പറയുന്നത് , അങ്ങനെ എങ്കില്‍ ഇപ്പോള്‍ അവര്‍ എവിടെ ? കുറച്ചു കെട്ടിടങ്ങള്‍ കൂടി നമുക്ക് ഉണ്ടാക്കി തരാന്‍ അവരോടു പറയാമായിരുന്നു :)))
      എന്റെ ഒരു സംശയം മാത്രം ...

      Delete
    3. ഇത്തരം കാര്യങ്ങളില്‍ എനിക്ക് ഭയങ്കര interest ആണ്. ഇങ്ങനെ ഒരു സീരീസ്‌ ഇട്ടതിനു നന്ദി ..
      ലവ് ഇറ്റ്‌

      Delete
    4. അവർ ഇപ്പോൾ എവിടെ എന്ന ചോദ്യത്തിനു ഒരു കിലോ ഹൈപ്പോതീസീസുകൾ മാത്രമേയുള്ളൂ മറുപടിയായിട്ട്.ഒന്നുകിൽ അവർ ഇവിടെയുള്ള മറ്റൊരു ഡയമെൻഷനിൽ വസിക്കുന്നുണ്ടാകാം....അതിൽ ഏറ്റവും നല്ല പ്രോബബിലിറ്റിയുള്ളത് സമയത്തിനാണ്..ഒരുപക്ഷേ അവർ അവരുടെ വാസസ്ഥലങ്ങളിലേയ്ക്ക് മടങ്ങിപ്പോയിരിക്കാം..ഒരു പത്ത് മിനിറ്റ് നീളുന്ന യാത്രയാകാം...അത് നമുക്ക് ആയിരക്കണക്കിന് വർഷങ്ങൾ ആയി അനുഭവപ്പെടാം...
      ഏതാനും മൈക്രോസെക്കന്റുകൾ ജീവികുന്ന ബാക്ടീരിയകളും വൈറസുകളും ഇല്ലേ...അവർക്ക് ഒരു ജീവിതകാ‍ലം നമുക്ക് ഒരു നിമിഷം തികച്ചില്ല..

      ഹൈന്ദവപുരാണങ്ങളിൽ പറയുന്നത് പോലെ ദേവലോകവും മനുഷ്യലോകവും തമ്മിലുള്ള സമയവ്യത്യാസം..ബ്രഹ്മാവിന്റെ ഒരു ദിവസം എന്ന് പറയുന്നത് ഏതാണ്ട് 8000 മനുഷ്യ യുഗങ്ങളാണ്..സ്റ്റെഫൻ ഹോക്കിങ്ങ്, ഐസ്ന്റ്റീൻ മക്ടഗാർട്ട് ഒക്കെ റിലേറ്റീവായ സമയത്തെപ്പറ്റി പരഞ്ഞിട്ടുണ്ട്....മക്ടഗാർട്ടിന്റെ ടൈം തിയറി പ്രകാരം സമയം നിലനിൽക്കുന്നില്ല...സമയം ഒരു ഹൈപ്പോതീസീസ് ആണ്...അപ്പോൾ ഈ നിമിഷം എന്താണെന്നോ ഏതണെന്നോ...നമ്മൾ എത്രസമയം ജീവിച്ചുവെന്നോ ഒന്നും ക്യത്യമായി പറയാനാകില്ല...ആകെ പറയാനാകുന്നത്...ഈ നിമിഷം തൊട്ടുമുൻപത്തെ നിമിഷതോട് റിലേറ്റ് ചെയ്ത് മാത്രം.ഈ അളവുകളാവട്ടെ പ്രായോഗികതയ്ക്കായി 360ഡിഗ്രി വട്ടത്തിന്റെ കോൺസ്റ്റന്റിൽ അടിസ്ഥാനമാക്കിയുണ്ടാക്കിയതും....കഴിയുമെങ്കിൽ എ തിയറിയും ബി തിയറിയും ഒക്കെ പഠിച്ചുനോക്കൂ.....

      Delete
    5. അത് ശരിയാണല്ലോ.. :O
      എന്താ ഈ എ തിയറിയും ബി തിയറിയും??

      Delete
    6. നന്ദി പോണി ബോയ്‌ :)))

      Delete
  2. ഒരു യു എഫ് ഓയെ കിട്ടിയിരുന്നെങ്കില്‍.....

    ReplyDelete
    Replies
    1. ഇന്ന് കഞ്ഞിവയ്ക്കാനുള്ള അരി ഇതുവരെ മേടിച്ചിട്ടില്ല...അപ്പഴാ യു.എഫ്.ഒ....:))

      Delete
  3. ഈ ആണവകിരണങ്ങളെയൊക്കെയിനിയെന്നാ ചെയ്യും...

    ReplyDelete
  4. Interesting.......
    kurachu koodi kooduthal vivarangal sankadippikkan nokku..
    ചുമ്മാ ലാപ്ടോപ്പും കൊണ്ട് ഈ പറഞ്ഞ സ്ഥലങ്ങളിൽ ഒക്കെ പോയി ലൈവ് ആയി പോസ്റ്റിഡെഡാ.. വേണമെങ്കിൽ ലൈവ് audio/vedio സ്റ്റ്രീമിങ്ങോ അങ്ങിനെയെന്തിങ്കിലുമോ ഒക്കെ സെറ്റ് ചെയ്യൂ. നീയെങ്ങാനും അപ്രത്യക്ഷനാകുവാണേലും എങ്ങിനെയാ അതു സംഭവിച്ചതെന്ന് അറിയാല്ലോ. ഞാൻ പറഞ്ഞൂന്നേയുള്ള്.. :)

    എന്തായാലും ഗംഭീരമാകുന്നുണ്ട്. എന്റെ മനസ്സിൽ ചില ഉദ്ദേശങ്ങളൊക്കെയുണ്ട്(ragarding blog), നടക്കുവാണേൽ.. മും നോക്കാം..

    ReplyDelete
    Replies
    1. എന്താടാ നിന്റെ ഉദ്ദേശം....:W....

      Delete
  5. This comment has been removed by the author.

    ReplyDelete
  6. മനുഷ്യാതീത ശക്തികളും ദുരൂഹമായ മറ്റൊരു ലോകവും മനുഷ്യവംശത്തിനു ബുദ്ധിയുദിച്ച കാലം മുതലേ തന്നെ ഉള്ളതാണ് . അന്യഗ്രഹ ജീവികള്‍ പല തവണ “പ്രത്യക്ഷപ്പെടുന്നതും “ അവരുടെ വിചിത്ര രീതിയിലുള്ള പേടകം കണ്ടതിനെപ്പറ്റിയുള്ള വിവരണങ്ങളുമൊക്കെ നമ്മള്‍ എത്ര കേട്ടിരിക്കുന്നു .മിക്കവാറും വിവരണങ്ങള്‍ സ്പില്‍ ബെര്‍ഗിന്റെ സിനിമയിലെ പേടകത്തിന്റേതാണ് ,ഹിന്ദു ദൈവങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് രാജാരവി വര്‍മ്മയുടെ സുന്ദരന്‍ ചിത്രങ്ങളെന്ന പോലെ . ഈ ഭൂമിയല്ലാതെ മറ്റൊരു ലോകം അന്യഗ്രഹം , പരലോകം ഇതൊക്കെ വിശ്വാസത്തിന്റെ വലിയ പ്രലോഭനമാണ് , അതായത് അവിടെ യാതൊരു പണിയോ സങ്കടമോ ഇല്ലാതെ അര്‍മ്മാദിച്ചു കഴിയാന്‍ സാധിക്കുമെന്നുള്ളതാണ് ഈ വിശ്വാസത്തിന്റെ കാതല്‍ , അത് തന്നെയാണ് മിക്കവാറും സെമിറ്റിക് മതങ്ങളുടെയൊക്കെ ആശയവും .അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 900 ലേറെ പേരുടെ കൂട്ട ആത്മഹത്യ നടന്ന പീപ്പിള്‍സ് ടെമ്പിള്‍ സംഭവം .


    ഒരേ സ്ഥലത്ത് വെച്ച് ഏറ്റവുമധികമാളുകള്‍ ദുരൂഹമായ രീതിയില്‍ മരണപ്പെട്ട സംഭവമാണ് പീപ്പിള്‍സ് ടെമ്പിള്‍. 1955 ല്‍ ജെയിംസ് വാറന്‍ ജോണ്‍സ് അഥവാ ജിം ജോണ്‍സ് എന്ന അമേരിക്കക്കാരനാണ് പീപ്പിള്‍സ് ടെമ്പിള്‍ സ്ഥാപിച്ചത് നിലവിലുള്ള എല്ലാ ദൈവശാസ്ത്രങ്ങളെയും നിരാകരിച്ച് കൊണ്ടായിരുന്നു ജിം ജോണ്‍സ് തന്റെ മതം രൂപവല്‍ക്കരിച്ചത് ഈ ലോകത്തിലെ ജീവിതം താല്‍ക്കാലികം മാത്രമാണെന്നും അന്ത്യദിവസത്തില്‍ മറ്റൊരു ലോകത്ത് നിന്ന് രക്ഷാപേടകങ്ങള്‍ വന്ന് പീപ്പിള്‍സ് ടെമ്പിള്‍ അനുയായികളെ മാത്രം രക്ഷപ്പെടുത്തുമെന്നും ജിം ജോണ്‍സും അനുയായികളും വിശ്വസിച്ചു , പ്രചരിപ്പിച്ചു . 1978 നവംബര്‍ 18 ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പീപ്പിള്‍സ് ടെമ്പിള്‍ അന്തേവാസികളായ 918 ഓളം പേര്‍ ഒരു കൂട്ട ആത്മഹത്യയിലൂടെ മോക്ഷമാര്‍ഗ്ഗം തേടി .

    ആര്‍ക്കറിയാം ജയിംസ് ജോണ്‍സും അനുയായികളും മരണശേഷം മോക്ഷപ്രാപ്തി കിട്ടി ഏതെങ്കിലും അന്യഗ്രഹത്തില്‍ സുഖിച്ച് കഴിയുന്നുണ്ടോ എന്ന് ? പരലോകത്തില്‍ വിശ്വസിക്കുന്നുന്ന ഭൂരിപക്ഷം ഈ ലോകത്തുള്ളപ്പോള്‍ പീപ്പിള്‍സ് ടെമ്പിളിലെ ആളുകള്‍ ഒരല്പം മുമ്പ് സ്വര്‍ഗ്ഗത്തിലെത്തി എന്ന് കരുതിയാല്‍ മതിയാവും .

    ReplyDelete
    Replies
    1. ഫ്ലയിങ്ങ് സോസറുകളുടെ എയറോഡൈനാമിക്ക് രൂപത്തിലുള്ള വിമാനങ്ങളായിരിക്കും ഭാവിയിൽ വരാൻ പോകുന്നത്..സെമിറ്റിക്ക് മതങ്ങളുടെ മനുഷ്യനുമുകളിലുള്ള പിടി പാശ്ചാത്യലോകത്ത് നഷ്ടപ്പെടുകയാണ്..സ്വർഗ്ഗവും നരകവും തിരിച്ചറിയാനുള്ള വിവേകം ഇന്ന് ചിന്തിക്കുന്നവർക്കുണ്ട്....പക്ഷേ ഇന്ത്യപോലെ മതം തലച്ചോറാക്കിയ ജനതകളെ സ്വഗ്ഗത്തിന്റെ പ്രലോഭനത്തിൽ പിടിച്ചുനിർത്താനാകില്ല എന്ന് മനസ്സിലാക്കി വിവാഹം മരണം ജനാം എന്നീ മനുഷ്യാവസ്ഥകളെ മതവുമായി ബോണ്ട് ചെയ്തിട്ടിരിക്കുന്നു...ഇവയെ ഭയന്ന് ജനങ്ങൾ മതത്തെ അനുസരിക്കും...അല്ലെങ്കിൽ സ്വർഗ്ഗത്തിൽ കിട്ടാവുന്ന എല്ലാ സൌകര്യങ്ങളും അതിലധികവും എറണാകുളത്തെ ഒരു ഹ്ലാറ്റിലൊപ്പിക്കാമെന്ന് ആർക്കാണിന്നറിയാൻ വയ്യാത്തത്....


      കാലിഫോർണിയ ആസ്ഥാനമാക്കിയ പീപ്പിൾസ് ടെമ്പിളിന്റെ കഥ വായിച്ചിട്ടുണ്ട്..ഒരു തരത്തിൽ വ്യവസ്ഥാപിത സെമിറ്റിക്ക് മതസങ്കല്പങ്ങളോടൂള്ള പ്രതിഷേധമായെ അതിനെ കാണാനാകൂ.നമ്മുടെ നാട്ടിലും മറ്റും ഇന്നും നടക്കുന്ന നരബലികളുടെ മറ്റൊരു രൂപം...ദൈവത്തിന്റ് പേരിലാകുമ്പോൾ അത് വിശുദ്ധമാകുന്നു..:))....ഈ മാസ് ആത്മഹത്യ ചെയ്തവർ രക്ഷപെട്ടോ ഇല്ലയോ എന്ന് നമുക്ക് പറയാനാകില്ല എന്നത് ഒരു വശം ..ഏതിസ്റ്റുകൾ ധാരാളമുള്ള ജപ്പാനിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്...മാ‍ർഷൽ ആപിൾ വൈറ്റ് എന്ന അമേരിക്കൻ കൾട്ട് ലീഡർ, ജപ്പാനിലെ യോക്കോ അസഹാറ തുടങ്ങിയ അനേകം ക്രിമിനൽ കൾട്ട് ലീഡേഴ്സ് ഇതിന്റെ പേരിൽ തീവ്രവാദ ആക്രമണങ്ങൾ നടത്തി ജനങ്ങളെ കൊല്ലുകയും ധാരാളം മാസ് സൂയിസൈഡ്ഡുകൾ നടത്തുകയും ചെയ്തിട്ടുണ്ട്...

      ഇവയെല്ലാം ആടിസ്ഥാനപരാമയി ഓരോ തരം മതങ്ങൾ തന്നെയാണ്....എല്ലാവർക്കും വലുത് അവരവരുടെ വിശ്വാസം ...അതിനാൽ അതിനെ തള്ളാനും കൊള്ളാനുമാകില്ല..

      Delete
  7. Intersting..
    Here is more info on the Ural incident

    http://www.sptimes.ru/story/25093

    ReplyDelete
    Replies
    1. wow....Good work....Thats the exact news...thanks

      Delete
  8. ഇതും സൂപ്പറായി കേട്ടൊ ബോയ്

    ReplyDelete
  9. വിഷയത്തെപ്പറ്റി ഒരുപാട് സംശയങ്ങള്‍ - യു.എഫ് ഒ കളെപ്പറ്റിയൊക്കെകേട്ടിട്ടുണ്ട്. ഇവിടെ വിവരിച്ച കാര്യങ്ങളും വായിച്ചു. മനസ്സിലാക്കി. പിന്നേം സംശയം ബാക്കി. എന്നലോ സംശയം ചോദിക്കാനുള്ളത്ര പോലും വിവരം ഈ വിഷയത്തില്‍ ഇല്ലതാനും.

    കൂടുതല്‍ അറിയാനുള്ള താല്‍പ്പര്യമുണര്‍ത്തി.

    ReplyDelete
    Replies
    1. Thanks for coming....അത് നമ്മുടെ സിസ്റ്റത്തിന്റെ കുഴപ്പമാണ്...കൂടുതൽ ചിന്തിക്കുന്നവൻ ഔട്ട്ലോ ആകും...തത്തയെപ്പോലെ കാണാതെ പഠിച്ച് പറയുന്നവനെ മഹാനായി സമൂഹം അംഗീകരിക്കുകയും ചെയ്യും...:))..അറിവിന് മദ്യത്തേക്കാളും മയക്കുമരുന്നിനേക്കാളും ലഹരിയുണ്ട്.

      Delete
  10. vaayichu konde irikkunnu....innu ithenne pani

    ReplyDelete
  11. കിടിലന്‍ വായനനാനുഭവം ...

    കൂടുതല്‍ ഇനിയും പ്രതീക്ഷിക്കാമല്ലോ ല്ലേ ? !!

    ReplyDelete
  12. Good article. Like to share with you a detailed eBook on UFOs related to human history. Email me on postbox10@gmail.com

    ReplyDelete
  13. ഹലോ പോണി ബോയ്, അമാനുഷിക ശക്തികളാൽ അക്രമിക്കപ്പെട്ട ഒരു വെക്തിയാണ് ഞാൻ പക്ഷേ എനിക്കെതിരെ ഉണ്ടായ അമാനുഷിക അക്രമങ്ങൾ യാദൃശ്ചികമായുണ്ടായതായിരുന്നില്ല മനപ്പൂര്‍വ്വം ആയിരുന്നു അതുകൊണ്ട് തന്നെ എന്നെ എന്‍റെ മൂന്നാം വയസ്സ് മുതല്‍ ലക്ഷ്യം വെച്ച് ആക്രമിച്ചു കൊണ്ടിരുന്നു അമാനുഷിക ശക്തികള്‍ ഇപ്പോഴും എന്നെ ഓരോ നിമിഷവും ടാർജറ്റ് ചെയ്യുന്നു ആയതിനാല്‍ ഇത്തരം വിഷയങ്ങളിൽ എനിക്ക് പറയാനുള്ളത് ആരോട് പറഞ്ഞാലും എന്തെങ്കിലും കപടലക്ഷ്യം എനിക്ക് ഉണ്ട് എന്ന മനസ്സ് സൃഷ്ടിച്ച് എന്നെ പരിഹസിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന പതിവ് കാരണം പറയാനുള്ളത് ആരും കാര്യമായ എടുക്കുന്നില്ല

    ReplyDelete
  14. മുകളില്‍ അഭിപ്രായം രേഖപ്പെടുത്തിയ എന്‍റെ പേര് അബ്ദുസാലാം

    Edapalsalam007@gmail.com

    ReplyDelete
  15. This comment has been removed by the author.

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...