Followers

Apr 8, 2012

അജ്ഞാതരായ ദൈവങ്ങൾ - 5

ഗ്രീക്ക് സംസ്കാരം.

മഹാകവിയായ ഹോമർ എഴുതിയ ഇലിയഡ് എന്ന കാവ്യത്തിലാണ് ദൈവങ്ങൾ പണികഴിപ്പിച്ചു എന്ന് വിശ്വസിക്കുന്ന മഹാനഗരമായ ട്രോയിയെ പരാമർശിക്കുന്നത്.ബ്രോൺസ്ഏജ് മുതൽ നിലനിന്നു പോന്ന അതിപുരാതന ഗ്രീക്ക് സംസ്കാരം അതിന്റെ ഔന്നത്യത്തിൽ എത്തുകയും പിന്നീട് എ.ഡി 500ൽ ഇല്ലാതാവുകയുമായിരുന്നു..ട്രോയ് എന്ന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതു വരെ ഇലിയഡ് വെറും ഭാവനാസ്യഷ്ടി എന്നായിരുന്നു ലോകം ധരിച്ചിരുന്നത്..

അത് പോലെ തന്നെ അറ്റ്ലാന്റിസ് എന്ന മായാ നഗരത്തെപ്പറ്റി പ്രശസ്ത ഗ്രീക്ക് ഫിലോസഫർ പ്ലേറ്റോയുടെ എഴുത്തുകളിൽ വ്യക്തമായ  പരാമർശങ്ങളുമുണ്ട്.ഒരൊറ്റ രാത്രി കൊണ്ട് അറ്റ്ലാന്റിസിനെ കടൽ വിഴുങ്ങുകയായിരുന്നു..

പുരാതന സംസ്കാരങ്ങളിലെ സമാനതകളും സാങ്കേതിക മികവും.

സമാനമായ മിത്തുകളിൽ പ്രദിപാദിക്കുന്ന സമുദ്രം മൂടിയ പല പുരാതന സംസ്കാരങ്ങളും  വേറേയും ഉണ്ട്.ജപ്പാനിലെ ഡ്രാഗൺ ട്രയാങ്കിളിനു സമീപമായി ഗവേഷകർ ഒരു വലിയ പുരാതനനഗരത്തിന്റെ ശേഷിപ്പുകളും കണ്ടെത്തി.

പുരാതന ജപ്പാൻ സംസ്കാരത്തിന്റെ മുഖമുദ്രകൾ എന്ന് കരുതപ്പെടുന്ന കൈയ്യിലൊതുങ്ങുന്ന ചെറിയ ഡോഗു പ്രതിമകൾ നിർമ്മിച്ചിരുന്നത് 10000BC  കാലഘട്ടങ്ങളിലായിരുന്നു.അത്രയും പുരാതനമായ ഡോഗു പ്രതിമകൾ ഇന്ന് കണ്ടെടുക്കുമ്പോൾ അവയിൽ ചിലത് സ്പേസ് സ്യുട്ടണിഞ്ഞ ബഹിരാകാശസഞ്ചാരികളുടേതായിരുന്നു എന്നത് അതിശയകരമായ കാര്യമാണ്.ക്രിസ്തുവിനും പതിനായിരം വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യമാണിതെന്ന് ഓർക്കണം.

ഡോഗു പ്രതിമകൾക്ക് ലോകത്തിന്റെ അങ്ങേ ഭാഗങ്ങളിൽ കിടക്കുന്ന ഒരു പുരാതന നോർത്തമേരിക്കൻ ഗോത്രവർഗ്ഗത്തിന്റെ കത്ചീന“ പാവകളുമായും ആഫ്രിക്കയിലെ സഹാറാ മരുഭൂമിയിലെ ഗുഹാചിത്രങ്ങളിലെ രൂപങ്ങളുമായും അത്ഭുതാവഹമായ സാമ്യം കണ്ടെത്താനായിട്ടുണ്ട്...ഇവ നിർമ്മിച്ചിരുന്ന കാലഘട്ടങ്ങളിൽ പരസ്പരം ബന്ധപ്പെടാനാകാത്ത അകലങ്ങളിൽ കഴിയുന്ന ജനസമൂഹങ്ങളിൽ,  ലോകത്തിന്റെ തികച്ചും വിദൂരമായ മൂന്ന് ഭാഗങ്ങളിൽ ഒരേ പോലത്തെ നിർമ്മിതികൾ എങ്ങനെ വന്നു..ഈ മൂന്ന് സംസ്കാരങ്ങളുടെയും മിത്തോളജികളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു..അവയിൽ പറഞ്ഞിരിക്കുന്നത് ആകാശത്തുനിന്നും വന്ന ദൈവങ്ങളാണ് തങ്ങളുടെ സംസ്കാരത്തിനു വേണ്ടത് എല്ലാം നൽകിയത് എന്ന്...ഏതാനും വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ഗവണ്മെന്റ്  ഗുജറാത്തിലെ കമ്പട്ട് കടലിടുക്കിൽ മലിനീകരണസംബന്ധിയായി ഒരു സർവേ നടത്തുകയുണ്ടായി.എന്നാൽ കടലിന്റെ അടിത്തട്ടിൽ ഗവേഷണം നടത്തിയ കപ്പൽ കണ്ടെത്തിയത് കടലിൽ മറഞ്ഞു കിടന്നിരുന്ന 32000 വർഷം പഴക്കം വരുന്ന ഒരു നഗരത്തിന്റെ ശേഷിപ്പുകളായിരുന്നു.അത് മറ്റൊന്നുമായിരുന്നില്ല..ഇന്ത്യൻ പുരാണങ്ങളിൽ പരാമർശിച്ചിരുന്ന ശ്രീക്യഷ്ണൻ ഭരിച്ചിരുന്നു എന്ന് പറയപ്പെടുന്ന ദ്വാരക എന്ന നഗരം.


ദ്വാരക എന്ന നഗരത്തിന്റെ നാശത്തിനു കാരണങ്ങളിലൊന്നായി പുരാണലിഖിതങ്ങളിൽ പറയുന്നത് സാൽവൻ എന്ന രാജാവ് ദ്വാരകയെ ആകാശവാഹനങ്ങളിൽ വന്ന് ആക്രമിക്കുകയും ഇടിമിന്നലുകൾ വർഷിച്ച് നഗരത്തിന്റെ സിംഹഭാഗത്തെയും അഗ്നിക്കിരയാക്കി എന്നുമാണ്..
അതെ വൈമാനികയുദ്ധങ്ങൾ തന്നെ
പുരാണങ്ങളിൽ നിന്ന് ലഭിച്ച കണക്കുകളിൽ നിന്ന്
തയ്യാറാക്കിയ ഒരു വിമാനത്തിന്റെ രേഖാചിത്രം.
വിമാനങ്ങളിൽ വന്നുള്ള യുദ്ധങ്ങൾ...മഹാഭാരതത്തിൽ 41 സ്ഥലങ്ങളിൽ ആകാശയുദ്ധങ്ങളെപ്പറ്റി പരാമർശമുണ്ട്..വിവിധയിനം വിമാനങ്ങളെപ്പറ്റിയും...ഈ രേഖകളിൽ വിമാനങ്ങളെപ്പറ്റി വെറുതെ പരാമർശിക്കുകയല്ല..അവ നിർമ്മിക്കാൻ ആവശ്യമായ കണക്കുകൾ ഉൾപെടെ ഡിസൈനുകളും വിവരിക്കുന്നുണ്ട്.
അപരിഷ്ക്യതർ എന്ന് ധരിച്ചിരുന്ന പുരാതന മനുഷ്യരും ആകാശഗമനം നടത്തിയിരുന്നു എന്ന് നിസ്സംശയമായി തെളിഞ്ഞിരിക്കുന്നു.

                                                                              

ടിടിക്കാക്ക തടാകത്തിനടിയിലെ  നഗര ശേഷിപ്പുകൾ.
2000ൽ പെറുവിലെ ടിടികാകാ എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രക്യതിദത്തമായ തടാകത്തിന്റെ അടിത്തട്ട് ഗവേഷകർ പരിശോധിക്കുകയുണ്ടായി.1500അടി ആഴത്തിൽ മറ്റൊരു  പുരാതനനഗരത്തിന്റെ ശേഷിപ്പുകൾ അവർ കണ്ടെത്തി.തടാകത്തിനു സമീപം വസിക്കുന്ന ജനതയ്ക്കിടയിൽ പ്രചാരത്തിലിരിക്കുന്ന ഒരഞ്ജാത നഗരത്തിന്റെ കഥകളോട് സാമ്യമുള്ള കണ്ടെത്തലുകളാണവിടെ നടന്നത്.സാങ്കേതികമായി ആധുനികമനുഷ്യനേക്കാൾ മികച്ചുനിന്ന ഒരു പ്രാചീന ജനത നിലവിലുണ്ടായിരുന്നു എന്ന് ഈ നഗരത്തിനെപ്പറ്റി നടത്തിയ അന്വേഷണങ്ങളിൽ നിന്നും വെളിവായി..

Underground City , Turkey
ടർക്കിയിലെ കപാഡോക്കിയയിലെ ഭൂമിക്കടിയിൽ നിർമ്മിച്ചിരിക്കുന്ന നഗരവും സമാനമായ നിഗൂഡതകൾ പേറുന്നു.ലോകത്തെ അതിപ്രാചീന നിർമ്മിതികളിൽ ഒന്നാണീത്....ഭൂമിശാസ്ത്രപരമായി ഈ ജനത ഭൂമിക്കടിയിൽ താമസിക്കേണ്ട യാതൊരു ആവശ്യവും ഈ സ്ഥലത്ത് ഇല്ല..കാലാവസ്ഥയോ മറ്റേതെങ്കിലും ഘടകങ്ങളോ അതിനു പ്രേരിപ്പിക്കുന്നുമില്ല...എന്നിട്ടും എന്തോ അഞ്ജാത കാരണത്താൽ ഈ മനുഷ്യർ ഭൂമിക്കടിയിൽ ആഴത്തിൽ 13 നിലകളിലായി മനുഷ്യവാസകേന്ദ്രങ്ങൾ പണിതിരിക്കുന്നു..ഇവയിൽ ഏറ്റവും താഴത്തട്ടുവരെ സുഗമമായി വായുസഞ്ചാരം ലഭിക്കത്തക്കവിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്...

അന്നത്തെ നിർമ്മാണരീതികൾ വച്ച് യന്ത്രസഹായമില്ലാതെ ഇത്രയും വൈദഗ്ദ്ധ്യത്തോടെ ഭൂമിക്കടിയിൽ ഒരു നഗരം പണിതുയർത്തണം എങ്കിൽ അതിൽ അമാനുഷികമായ ഒരു ശക്തി ഇടപെട്ടിട്ടുണ്ടാകണം..രണ്ടു കാരണങ്ങളാണ് ശാസ്ത്രഞ്ജ്യർ ഈ നിർമ്മാണത്തിന്റെ ആവശ്യകതയായി കരുതുന്നത്..ഒന്നുകിൽ ആസന്നമായി വന്ന ഐജ്ഏജിൽ നിന്നും രക്ഷപെടാൻ അല്ലെങ്കിൽ ഒരു ഏരിയൽ ആക്രമണത്തെ തടയാൻ നിരായുധനായ മനുഷ്യന് ആരോ ഉപദേശിച്ചുകൊടുത്ത മാർഗ്ഗം..

ലോകത്തിനു മുന്നിൽ ഒളിഞ്ഞിരിക്കുന്ന സംസ്കാരങ്ങളും അവയുടെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഗോത്രവർഗ്ഗങ്ങളും മറ്റും ഇന്നുമുണ്ട്..അവയിലൊന്നാണ് ഇക്വഡോറിലെ താവോസ് ഗുഹകൾ.വളരെപണ്ട് ഒരു ഇറ്റാലിയൻ മിഷിനറി ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുകയും ഇക്വഡോർ കാടുകളിലെ ഗോത്രനിവാസികളുമായി വളരെ അടുക്കുകയും ചെയ്തു.സ്വദേശത്തേക്ക് മടങ്ങിപ്പോയ അദ്ദേഹത്തിന് അവർ ചില സമ്മാനങ്ങൾ നൽകുകയുണ്ടായി.സ്വർണ്ണനിർമ്മിതമായ ഫലകങ്ങൾ അവയിൽ പുരാതന ലിഖിതങ്ങൾ, പുരാതനമായ പല അമൂല്യവസ്തുക്കളും.

ഈ മിഷിനറിയുടെ സ്വകാര്യശേഖരങ്ങൾ കണ്ട് ജിഞ്ജാസുവായ ഒരു ഗവേഷകൻ 1975ൽ ഇവ നൽകിയ ഗോത്രവർഗ്ഗത്തിന്റെ  താവോസ് ഗുഹകൾ ആർമിയുടെ സഹായത്തോടെ പരിശോധിക്കുകയുണ്ടായി.എന്നാൽ പ്രതീക്ഷിച്ചതൊന്നും അവിടെനിന്ന് കിട്ടിയില്ല..

പക്ഷേ ഇക്വഡോറിൽ തന്നെയുള്ള മറ്റൊരു ഗവേഷകൻ ഒരിയ്ക്കൽ നദിയുടെ അടിയിലുള്ള ഒരു രഹസ്യവഴിയിലൂടെ സ്വർണ്ണനിർമ്മിതമായ പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ലൈബ്രറിയിൽ ചെന്നുവെന്നും മറ്റും അവകാശപ്പെട്ടിട്ടുണ്ട്..പക്ഷേ അന്വേഷണ സംഘത്തെ അത് ബോധ്യപ്പെടുത്തുന്നതിനു മുൻപ് അദ്ദേഹം മരിച്ചുപോവുകയാനുണ്ടായത്..ആ രഹസ്യം അതോടെ മണ്ണടിഞ്ഞു.

ശീതയുദ്ധ കാലത്ത് അമേരിക്കൻ ആർമിയുടെ താവളങ്ങളായിരുന്ന ലണ്ടന് സമീപമുള്ള റെൻഡിൽഷാം കാടുകളിൽ 1980ൽ ഒരത്ഭുതസംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.അന്ന് മിലിട്ടറിയുടെ റഡാറിൽ UFO സാന്നിധ്യം തെളിഞ്ഞു...ഈ കാടുകളിലേക്ക് അന്വേഷണത്തിനായി മിലിട്ടറി ടീം ഉടൻ തന്നെ പുറപ്പെട്ടു.

അവിടെ അവർ കണ്ടെത്തിയത് നിലം പതിച്ച ഒരു പേടകമായിരുന്നു..അവർ അടുത്തു ചെന്ന് അതിൽ സ്പർശിച്ചപ്പോൾ ബൈനറി കോഡിങ്ങുകൾ ആ പേടകത്തിന്റെ ബോഡിയിൽ തെളിയുകയുണ്ടായി.മാത്രമല്ല ഹൈറോഗ്ലഫിക് ലിപിയോട് സാദ്യശ്യമുള്ള ലിഖിതങ്ങളും അതിന്റെ ബോഡിയിൽ കണ്ടു.പിന്നെ ഈ പേടകം അവിടെ നിന്നും പറന്നു പോയി...

ടീം ലീഡായിരുന്ന സാർജ്ജന്റ് ഈ ബൈനറി കോഡിങ്ങുകളിൽ ഓർമ്മയുള്ളതിൽ ഏതാനും ചിലത് പകർത്തിവയ്ക്കുകയുണ്ടായി..ഒരു പ്രോഗ്രാമർ ഇവ ഡീകോഡ് ചെയ്യുകയും അപൂർണ്ണമായ ഒരു സന്ദേശം അതിൽ നിന്ന് സ്യഷ്ടിക്കുകയും ചെയ്തു...അതിപ്രകാരം ആയിരുന്നു...
" Exploration of Humanity continued for planetary advance. " പിന്നെ രണ്ട് കോർഡിനേറ്റുകളും ലഭിച്ചു.
ഈ കോർഡിനേറ്റുകൾ വിരൽ ചൂണ്ടിയത് അയർലന്റിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മിത്തിക്കൽ ദ്വീപായ  ഹൈ-ബ്രസീലിലെക്കാണ്.ഏലിയൻസ് വസിച്ചിരുന്നു എന്ന്  വിശ്വസിക്കുന്ന ഒരു സങ്കല്പ ദ്വീപാണിത്...

പുരാതന ജനസമൂഹങ്ങളിൽ സാങ്കേതിക വിപ്ലവങ്ങൾ നടന്നിട്ടുള്ളത് ഞൊടീയിടയ്ക്കാണ്.ഒരു കണ്ടുപിടുത്തം നടന്നാൽ അത് പരീക്ഷിച്ച് ഉറപ്പുവരുത്തി പ്രായോഗികതലങ്ങളിൽ എത്തിക്കുന്നതാണ് സാധാരണ രീതി.

പ്രാചീനർക്കിടയിൽ ഉരുക്കിന്റെ കണ്ടുപിടുത്തം ഒരു വിപ്ലവമായിരുന്നു.മറ്റ് ലോഹങ്ങൾ പോലെയല്ല..അതിസങ്കീർണ്ണമായ പ്രവർത്തനങ്ങളിലൂടെ വേണമായിരുന്നു അന്ന് ഉരുക്ക് നിർമിക്കാൻ...ഈ സാങ്കേതിക വിദ്യ അവർക്കെവിടെനിന്നു കിട്ടി...ഉരുക്കു നിർമ്മിതമായ ആയുധങ്ങൾ ഉള്ളവർ അന്ന് ലോകം ഭരിക്കുന്ന സ്ഥിതിവിശേഷമായിരുന്നു.ഇനോക് എന്ന പ്രവാചകന്റെ ബുക്ക് ഓഫ് ഇനോക്കിൽ പറയുന്നത് ഉരുക്ക് മനുഷ്യർക്ക് നൽകിയത് ദൈവമാണെന്നാണ്.

അത് പോലെ തന്നെ ജാപ്പനീസ് വാളുകളുടെ പിറവിയും വളരെപ്പെട്ടെന്നായിരുന്നു.എ.ഡി700ൽ അമാക്കോണി എന്ന ജാപ്പനീസ് ബ്ലായ്ക്ക്സ്മിത്താണ് ഈ വാൾ നിർമ്മിച്ചത്..ഏതാനും ദിവസങ്ങൾ കൊണ്ടാണീ സാങ്കേതികവിദ്യ അദ്ദേഹം പ്രായോഗികമാക്കിയത്.1000 വർഷങ്ങളായി തുടർന്ന് വന്നിരുന്ന വാളിന്റെ ഡിസൈൻ ദിവസങ്ങൾ കൊണ്ട് അദ്ദേഹം മാറ്റി...ഏറ്റവും ശക്തമായതും ഒടിയാത്തതുമായ ജാപ്പനീസ് വാൾ അങ്ങിനെ ഉണ്ടായി..ജാപ്പനീസ് യുദ്ധദേവതയാണ് തനിക്കീ അറിവ് തന്നത് എന്നാണദ്ദേഹം പറഞ്ഞിരുന്നത്.

മനുഷ്യർക്കായി അഗ്നി കൊണ്ടുവന്ന പ്രൊമിത്യൂസിന്റെ ഗ്രീക്ക് കഥ പോലെ  നമ്മൾക്കായി സാങ്കേതിതഞ്ജാനം പകർന്നു നൽകിയ ചിലരെങ്കിലും ആ ശക്തികൾക്കൊപ്പം ഉണ്ടായിരുന്നിരിക്കണം..പടിപടിയായി ഉയർന്നു വരേണ്ട അറിവിന്റെ സമയം അങ്ങനെ ഒരു കുതിച്ചുചാട്ടത്തിലൂടെ പലപ്പോഴും മനുഷ്യരാശി സ്വായത്തമാക്കിയിട്ടുണ്ട്.

(തുടരും)

അടുത്ത ലക്കം :


ഭൂമിയിൽ  തന്നെയുള്ള അഞ്ജാതലോകം.


അമേരിക്കൻ ഐക്യനാടുകൾ.

Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 
.....

19 comments:

 1. വായിച്ചു. അഭിപ്രായം രേഖപ്പെടുത്താനാവാത്തവിധം അത്ഭുതകരമായ കാര്യങ്ങളാണ് വിവരിച്ചത്. എങ്കിലും കൂടുതല്‍ ആധികാരികതയ്ക്ക് വേണ്ടി ചില ലിങ്കുകളോ, രേഖകളോ, നല്‍കാമായിരുന്നു.

  ReplyDelete
  Replies
  1. അറിഞ്ഞതെല്ലാം ഇന്റർനെറ്റ് ആർട്ടിക്കിൾസിന്റെ സഹായത്തോടെ കഴിയാവുന്നത്ര വേരെഫൈ ചെയ്തിട്ടുണ്ട്..ലിങ്കുകൾ ആഡ് ചെയ്യുമ്പോളുണ്ടാകുന്ന വിസ്താരഭയത്താലും സമയപരിമിതികൊണ്ടും മിക്കതും ആഡ് ചെയ്തിട്ടില്ലേന്നെയുള്ളൂ .പക്ഷേ ചുരുങ്ങിയസമയം കൊണ്ട് എഴുതിയതി ഒപ്പിച്ചതിൽ ചില പാളിച്ചകളും സംഭവിച്ചിട്ടുണ്ട്...നന്ദി ജോസലൈറ്റ്...

   Delete
 2. പോണീ സത്യം പറ ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന അദൃശ്യശക്തികളാരൊക്കെയാ...വളരെ രസകരവും അത്ഭുതകരവുമായ അറിവുകൾ..തുടരുക..

  ReplyDelete
 3. വളരെ ഉത്സാഹത്തോടെ ഓരോ പോസ്റ്റും വായിക്കുന്നു.

  ReplyDelete
  Replies
  1. നന്ദി അജിത്..എല്ലാ കമന്റുകൾക്കും..

   Delete
 4. തകര്‍പ്പന്.അടുത്ത പോസ്റ്റ് വളരെ പെട്ടെന്ന് വേണം .വായിച്ചിരിന്നു പോയി.വിശ്വസിക്കാന്‍ കഴിയുന്നില്ല

  ReplyDelete
 5. Mr. Pony,

  Its first time I am writing a comment to any blog, or any post.
  For me these information are new, but regarding these, I have been thinking since years.

  Pony, thank you for such a wonderful post, and will request you to post all remaining parts immediately, as I cant really wait for it, I am curious to read remaining.

  Congrats and keep writing.

  ReplyDelete
 6. അത്ഭുതകരമായ കാര്യങ്ങള്‍... പലതും വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ല ..

  great , keep it up !!!

  ReplyDelete
 7. പോണീ.. അത്ഭുതകരമായ പുതിയ പുതിയ അറിവുകൾ.. പലതിന്റെ സത്യാവസ്തയിൽ സംശയമുണ്ടങ്കിലും, നിന്റെ ഈ എഫേർട്ടിനെ അഭിനന്ദിക്കാതിരിക്കാനാവില്ല.. കീപ് ഗോയിംഗ്. :)

  ReplyDelete
 8. താങ്കള്‍ ഇവിടെ പകര്‍ത്തിയിരിക്കുന്ന വിഷയങ്ങളെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ചെറിയ തോതില്‍ പഠനം നടത്തിയിരുന്നു, പിന്നെ എപ്പോഴോ ആ കുറിപ്പുകള്‍ നഷ്ടപ്പെട്ടു. ഏതാണ്ട് താങ്കളുടെ അനുമാനങ്ങള്‍ തന്നെയായിരുന്നു അവ. താങ്കള്‍ ഇവിടെ അവതരിപ്പിക്കാത്ത ഒരു വിഷയം കൂടി ഇപ്പോള്‍ ഓര്‍മ്മ വരുന്നു. ഹിന്ദു മിത്തോളജി അനുസരിച്ച് സ്വര്‍ഗം പാതാളം എന്നിവ രണ്ടു ലോകങ്ങള്‍ ആയിരുന്നിരിക്കാം. പല യുദ്ധങ്ങളിലും സ്വര്‍ഗ്ഗവാസികളും പാതാളവാസികളും മനുഷ്യരെ സഹായിച്ചിട്ടുണ്ടെന്ന് പുരാണങ്ങളില്‍. ഹിമാലയത്തിന്റെ രണ്ടു ഭാഗങ്ങളില്‍ കൂടിയാണ് അവര്‍ (സ്വര്‍ഗ്ഗവാസികളും പാതാളവാസികളും) മനുഷ്യരുടെ അടുത്തേയ്ക്ക് വന്നത്. ഏറ്റവും ഉയരത്തിലുള്ള രണ്ടു ലണ്ടിംഗ് ഏരിയകള്‍ എന്ന് ന്യായമായി അനുമാനിക്കാം.

  കുറച്ചു കൂടി കടന്നു ചിന്തിച്ചാല്‍ വിഷ്ണുവും ശിവനും ആ ലോകങ്ങളുടെ അധിപതികള്‍ ആയിരുന്നിരിക്കാം. വിഷ്ണുവിന്റെ ലോകമായി അടുത്തു നിന്നവര്‍ വൈഷ്ണവര്‍, ശിവന്റെ ലോകമായി അടുത്തു നിന്നവര്‍ ശൈവര്‍.

  ReplyDelete
 9. വാക്കുകളില്ല !!വളരെ നന്നായിരിക്കുന്നു ....മറ്റൊരു ലോകത്തിരുന്നു ലോകം മുഴുവൻ നിയന്ത്രിക്കുന്ന,അസാധാരണ ശക്തികളുള്ള ജീവികൾ ,ആ ലോകത്തിൽ നിന്നും ഭൂമിയിലേക്ക്‌ ഒരു വാതിൽ ...കുറച്ചു നാൾ മുൻപ് കണ്ട ഇംഗ്ലീഷ് സിനിമ 'THOR' പങ്കു വെക്കുനത് ഇത്തരം ആശയം ആണ് ,വളരെ മണ്ടത്തരം ആയി തോന്നി പക്ഷെ ഈ പോസ്റ്റുകൾ വായിച്ചപ്പോൾ അതിലെ ആശയങ്ങള്ക്ക് അടിസ്ഥാനം ഉള്ളത് പോലെ തോനുന്നു ...വളരെ നല്ല പോസ്റ്റുകൾ ....താങ്ക്സ് ഫോർ ഷെയറിംഗ് ദിസ്‌ ....കീപ്പ് ഗോയിംഗ് :)

  ReplyDelete
 10. regarding Rendlesham_Forest_incident wiki https://en.wikipedia.org/wiki/Rendlesham_Forest_incident says it may be hoax

  ReplyDelete
 11. Good article. Like to share with you a detailed eBook on UFOs related to human history. Email me on postbox10@gmail.com

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...