Followers

Mar 24, 2018

The Science of Interstellar - PART 3


PART 1

PART 2


Tesseract

 4D Tesseract Constructed in a 3D view existing in5D Space by Future Humans inside black hole












 Tesseract എന്നാല്‍ ഒരു 4D Geometrical രൂപമാണ്.ആദ്യ മൂന്നു Dimensions നമുക്ക് അറിയാം.
നീളം,വീതി, ഉയരം.നാലാമത്തെ Dimension ആണ് Space-Time.( x,y,z & t). 
ബ്ലായ്ക്ക് ഹോളില്‍ വീണ കൂപ്പര്‍ ചെന്ന് നില്‍കുന്നത് ഒരു  Tesseract ല്‍ ആണ്.

ഇതിനു 4 അളവുകള്‍ ഉണ്ട്.നാലാമത്തെ അളവായ സമയം ഇവിടെ ഒരു Physical Dimension ആക്കിയാണ് ഈ കൂട് നിര്‍മ്മിച്ചിരിക്കുന്നത്.Murph ന്റെ കുട്ടിക്കാലം മുതല്‍ യൌവനം വരെ.
സിമ്പിളായി പറഞ്ഞാല്‍ മുകളിലെ ചിത്രത്തില്‍ കാണും പോലെ  കൂപ്പര്‍ തുഴഞ്ഞു  മുന്നോട്ടു നീങ്ങിയാല്‍ Murphന്റെ പ്രായം കൂടി വരുന്നത് കാണാം.പിന്നോട്ട് നീങ്ങിയാല്‍ കുട്ടി Murph ലും എത്തും.എല്ലാം വീട്ടിനുള്ളില്‍ തന്നെ ആണെന്ന് മാത്രം.എന്നാല്‍ കൂപ്പര്‍ Time Travel ചെയ്യുന്നില്ല.

ഇതില്‍ നില്‍ക്കുമ്പോള്‍ തന്നെ TARS ന്‍റെ  റേഡിയോ കമ്മ്യൂണിക്കേഷന്‍ കൂപ്പറിന് ലഭിക്കുന്നു.TARS ഉം ഈ കൂട്ടില്‍ എവിടെയോ ഉണ്ട്. കൂപ്പര്‍ ഭൂതകാലത്തിലെയ്ക്ക് നോക്കുമ്പോള്‍ പത്തു വയസ്സുകാരി Murph നെ ലൈബ്രറിയില്‍ കാണുന്നു.അവളുമായി കംമ്യൂനിക്കെറ്റ് ചെയ്യാന്‍ കൂപ്പര്‍ ശ്രമിക്കുന്നു. എന്നാല്‍ സാധിക്കുന്നില്ല.പ്രകാശമോ ,ശബ്ദമോ ,ബലമോ ഒന്നും Tesseractല്‍ നിന്നും പുറത്തേയ്ക്ക് കടക്കില്ല. 

പതിയെ കൂപ്പര്‍ മനസിലാക്കുന്നു, താന്‍ നില്‍കുന്നത് ഒരു 4D Spaceല്‍ ആണെന്നും. അവിടെ നിന്നും 3D ലോകവുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്നത് ഗ്രാവിറ്റിയിലൂടെ മാത്രം ആണെന്നും.Murphന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഗ്രാവിറ്റി ഉപയോഗിച്ചു കൂപ്പര്‍ പുസ്തകങ്ങളെ താഴെ ഇടുന്നു.

ഇതാണ് ആദ്യ ഭാഗത്ത് കുട്ടി Murph തന്റെ ലൈബ്രറിയില്‍ കണ്ട താഴെ വീണു കിടക്കുന്ന പുസ്തകങ്ങള്‍. പിന്നീട് നാസയിലെയ്ക്ക് യാത്രയാകുന്ന തന്നെയും കൂപ്പര്‍ കണ്ടു.എന്നാല്‍ പാസ്റ്റ് തിരുത്താന്‍ കഴിയില്ല എന്ന് കൂപ്പറിന് മനസിലാകുന്നു.അത് കൊണ്ട് പാസ്റ്റിനെ അതിന്റെ വഴിയെ കൊണ്ട് പോകാന്‍ കൂപ്പര്‍ തീരുമാനിക്കുന്നു.അങ്ങനെ ബൈനറി കോഡിലൂടെ ഗ്രാവിറ്റിയുടെ സഹായത്തോടെ അന്തരീക്ഷത്തിലെ പൊടികള്‍ കൊണ്ട് കൂപ്പര്‍ സന്ദേശം നല്‍കുന്നു.നാസയുടെ രഹസ്യ സങ്കേതത്തിന്റെ GPS Coordinates.

അതിനെ പിന്തുടര്‍ന്ന് ആണ് കൂപ്പരും Murphഉം  നാസയില്‍ എത്തുന്നത്.

കൂപ്പര്‍ തനിക്കും  Murph നും ഇടയില്‍ ഉള്ള ഒരു Link കണ്ടെത്തുന്നു. കുട്ടിക്കാലത്ത് Murphനു നല്‍കിയ ഒരു വാച്.ബ്ലായ്ക്ക് ഹോളില്‍ നിന്നും ലഭിച്ച Quantum data TARS Morse code ആക്കി കൂപ്പറിന് നല്‍കുന്നു. കൂപ്പര്‍ അത് ഈ വാച്ചിന്റെ സെക്കന്റ് സൂചിയിലെയ്ക്ക് ഫീഡ് ചെയ്യുന്നു. ഗ്രാവിറ്റി ഉപയോഗിച്ച് ഈ സൂചി ചലിക്കുന്നു.

Movement of Second Hand in Morse code
വീട്ടില്‍ എത്തിയ Murph  എന്തോ ഒരു Intuition ല്‍ ഈ വാച്ച് കണ്ടെടുക്കുന്നു. അതിലെ മോഴ്സ് ഡേറ്റ അവള്‍ ഡീ കോഡ് ചെയ്യുന്നു. ആ വിവരം ഉപയോഗിച്ച് അവള്‍ Gravity Equation Solve ചെയ്യുന്നു.കൂപ്പറിന് സംഭവിച്ചതും എല്ലാം ഈ വാച്ചിലൂടെ കൂപ്പര്‍ മര്‍ഫുമായി ആശയവിനിമയം നടത്തുന്നു.

അങ്ങനെ ഗ്രവിറ്റിയുടെ രഹസ്യം അറിഞ്ഞ Murphഉം Nasaയും അതുപയോഗിച്ച് ഗ്രാവിറ്റിയെ നിയന്ത്രണ വിധേയം ആക്കുന്നു.


This is an assumption :We don't know about the technology they used for space travel..Maybe Diverting the Gravity of Earth.ഗ്രാവിറ്റിയെ നിയന്ത്രിക്കാന്‍ കഴിയുന്നതോടെ,  മനുഷ്യന് എളുപ്പത്തില്‍ കോളനികളെ Saturn നു സമീപം എത്തിയ്ക്കാന്‍ സാധിയ്ക്കുന്നു.

അവര്‍ അവിടെ Cooper Station എന്ന ചെറു Space Station ല്‍  താമസം ആരംഭിക്കുന്നു. അവിടെ നിന്ന് Worm Hole ലൂടെ പുതിയ ഗ്രഹത്തിലെയ്ക്ക് ഘട്ടം ഘട്ടമായി താമസം മാറാന്‍ ആകും പ്ലാന്‍.

Inside Cooper Station, Humans current inhabitant Next to Saturn
കൂപ്പര്‍ കൈമാറിയ വിവരങ്ങള്‍ വാച്ചിന്‍റെ സൂചിയുടെ ചലനത്തിലൂടെ Murph മനസ്സിലാക്കിയപ്പോഴേക്കും Tesseract മാഞ്ഞു തുടങ്ങി.കൂപ്പര്‍ Space Time Distortion ലൂടെ  എങ്ങോട്ടോ നീങ്ങാന്‍ തുടങ്ങി.




ഇനി Tesseract ല്‍ അകപ്പെട്ട കൂപ്പര്‍ എങ്ങനെ ഭൂമിയിലെ Murphന്റെ അരികില്‍ എത്തി എന്ന് നോക്കാം.മുന്പ് പറഞ്ഞത് പോലെ ഈ Tesseract നില്‍ക്കുന്നത് ഒരു 5 Dimensional സ്പേസില്‍ ആണ്.

Tesseract കൂട്ടില്‍ കിടക്കുന്ന കൂപ്പറിനെ ഒരു  Sandwich Board നോടാണ്‌ Kip ഉപമിച്ചിരിക്കുന്നത്.Tesseractന്റെ ഭിത്തികള്‍ ഒരു unbreakable ജനാല ആണ്.രണ്ടു ബോര്‍ഡുകള്‍ക്ക് ഇടയില്‍ പെട്ട് പോയ മനുഷ്യനെ പോലെ.അതില്‍ നിന്നും ഭൂമിയിലെ 3D ലോകത്തിലേയ്ക്ക്     യാതൊരു തരംഗങ്ങളും കടന്നു പോകില്ല.
Sandwich Board Man

Tesseract ഇവിടെ ഒരു വാഹനമായി വര്‍ത്തിക്കുന്നു. പത്ത് ബില്യന്‍ പ്രകാഷവര്‍ഷങ്ങള്‍ക്ക് അകലെ ഉള്ള ഭൂമിയില്‍ എത്താന്‍ Tesseractനു വെറും നിമിഷങ്ങള്‍ മാത്രം മതി.കാരണം Tessrract നില്‍ക്കുന്നത് Bulk Universeല്‍ ആണ്.അത് Linear Distance സായ Kilometer ലൂടെ അല്ല യാത്ര ചെയ്യുന്നത്.

Space-Timeന്റെ ഒരു പാളിയില്‍ നിന്നും മറ്റൊരു പാളിയിലെയ്ക്ക് 5ആം ഡമഷനിലൂടെ കടന്നു പോകുന്നു.ഈ 10 Billion Light Year എന്ന ദൂരം
ഇവിടെ 1 AU( Astronomical Unit)ആയി മാറുന്നു.ഭൂമിയില്‍ നിന്നും സൂര്യനിലേയ്ക്ക് ഉള്ള ദൂരം.( 149.4 Million Km).ബഹിരാകാശത്തെ വലിയ  ദൂരത്തെ അളക്കാന്‍ Light year /AU ഓ ഉപയോഗിക്കാം.
Bulk Object can pass from  one layer to another , Though the layers are far apart in 3D space.

Bulk Beingനെ സംബന്ധിച്ച് ഇത് ഒരു ചെറിയ ദൂരം ആണ്.നിമിഷങ്ങള്‍ കൊണ്ടു Tesseract നെ Murph ന്റെ Bedroomനോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഈ സമയം Tesseract നില്‍ക്കുന്നത് 5Dയിലും Bedroom/Library 3Dയിലും ആണ്.



സമയം ഒരു physical Dimension ആയത് കൊണ്ട് കൂപ്പറിന്
കുട്ടി Murph ന്റെ കാലത്തിനെ കാണാന്‍ സാധിയ്ക്കും.അതിനായി പ്രത്യേക രീതിയില്‍ Tesseract ലൂടെ തുഴഞ്ഞു നീങ്ങിയാല്‍ മതി.

എന്നാല്‍ ഒരു 3D ജീവിയായ മനുഷ്യന് വെറുതെ ഭൂതകാലത്തിലെയ്ക്ക് സഞ്ചരിക്കാന്‍ ആവില്ല.
എന്നാല്‍ അഞ്ചാം Dimensionല്‍ ഉള്ള Gravity തരംഗങ്ങള്‍ക്ക്  അതിനു സാധിയ്ക്കും.

രണ്ടു നിയമങ്ങള്‍ ഇവിടെ ഉണ്ട്.

Rule 1: Gravitational forces can carry messages into our branes past.

കൂപ്പര്‍ ഭൂതകാലം കാണുന്നു എങ്കിലും യഥാര്‍ഥത്തില്‍ ഭൂതകാലത്തിലെയ്ക്ക് സഞ്ചരിക്കുന്നില്ല.
Murphനെ Contact ചെയ്യാന്‍ ആകെ ഉള്ള വഴി ഗ്രാവിറ്റി ആണ്. അത് കൊണ്ട് കൂപ്പര്‍ ഗ്രാവിറ്റി തരംഗങ്ങള്‍ കൊണ്ട് പുസ്തകങ്ങളെ തള്ളി താഴെ ഇടുന്നു.

കൂപ്പര്‍ Space Timeല്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവ Tesseractല്‍ നിന്നും പുറപ്പെട്ടു 3D ലോകത്ത് ആ തരംഗങ്ങള്‍ എത്തുന്നത് ഭൂതകാലത്തില്‍ ആണ്.കാരണം സമയം Gravity യ്ക്ക് ഒരു Physical Dimension മാത്രമാണ്. Gravity Waves can do Time Travel.

കൂപ്പര്‍ പുറപ്പെട്ടു കഴിഞ്ഞു കൂപ്പറിന് സംഭവിച്ച Time Dilationസ് പ്രകാരം ഭൂമി വര്‍ഷങ്ങളില്‍ , ഏതാണ്ട് ( 33 Years in ( Miller planet + Mann's Planet) + 51 Years (Time Dilation @ Gargantua Disk) = 84 Years. മൊത്തം ഏതാണ്ട് 84 ഭൂമിയിലെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കൂപ്പര്‍ ഈ ബ്ലായ്ക് ഹോളില്‍ വീണു Tesseract ല്‍ എത്തിയത്.

കൂപ്പര്‍ ഗ്രാവിറ്റി ഉപയോഗിച്ച് പുസ്തകങ്ങളെ തള്ളുമ്പോള്‍ അത് Effect ചെയ്യുന്നത് 
90 വര്‍ഷങ്ങള്‍ക്ക് മുന്നേ ഉള്ള കുട്ടി Murph ന്റെ Library യിലാണ്.അങ്ങിനെ ആണ്..തുടക്കത്തില്‍ കാണിച്ച പോലെ പുസ്തകങ്ങളും കളിപ്പാട്ടവും ഒക്കെ താഴെ വീഴുന്നത്.

Rule 2: No Time travel is possible, Cooper can never travel to his own past.

ഇനി കൂപ്പര്‍ എങ്ങനെ കുട്ടി മര്ഫിനെയും അവളുടെ Libraryയും  കാണുന്നു.
അത് പാസ്റ്റ് ആണ്.Physics നിയമ പ്രകാരം 3D Being ആയ കൂപ്പരിനു ഭൂതകാലത്തിലെയ്ക്ക് പോകാന്‍ ആവില്ല.

Murph ന്‍റെ ദേഹത്ത് നിന്നും പ്രതിഫലിക്കുന്ന പ്രകാശം അവിടെ നിന്നും അഞ്ചാം Dimensionല്‍ നില്‍കുന്ന കൂപ്പരില്‍ എത്തിയെങ്കില്‍ മാത്രമേ കൂപ്പറിന് ഇതെല്ലാം കാണാന്‍ സാധിക്കൂ....ഇതെങ്ങനെ എന്ന് നോക്കാം...
 
കൂപ്പരിനെ സംബന്ധിച്ച് കുട്ടി Murph നില്‍ക്കുന്നത് 84 വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. കുട്ടി Murphനെ വച്ച് നോക്കിയാല്‍  കൂപ്പര്‍ ആകട്ടെ ഭാവിയിലും .രണ്ടു വ്യത്യസ്ഥ Time Line നുകളില്‍ നില്‍കുകയാണ്‌ അവര്‍ രണ്ടു പേരും. നേരിട്ട് കാണാന്‍ ആകില്ല.

ഇവിടെ പ്രകാശം നേരിട്ട് കൂപ്പറിന്റെ കണ്ണില്‍ പതിയ്ക്കുക അല്ല.ഭൂതകാലത്തിലെ പ്രകാശ രശ്മികളീൽ ചിലത് 5th Dimensionൽ എത്തുകയും അവ Tesseract ന്റെ Complex ഘടനയിലൂടെ സഞ്ചരിച്ച് ഭാവിയില്‍ നില്‍ക്കുന്ന കൂപറിലും എത്തുന്നു.

ലളിതമായ ഒരു Concept ആണിത്.നമ്മള്‍ ആകാശത്തില്‍ നോക്കുമ്പോള്‍ കാണുന്ന നക്ഷത്രങ്ങള്‍ ഭൂതകാലത്തിലെ നക്ഷത്രങ്ങള്‍ ആണ്.അവ നമ്മള്‍ നോക്കുന്ന നിമിഷം അവിടെ ഉണ്ടാകണം എന്നില്ല.ആ പ്രകാശരശ്മി  ഒരു കോടി വര്‍ഷങ്ങള്‍ സഞ്ചരിച്ച് നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ആണ് നമ്മള്‍ ആ നക്ഷത്രത്തെ കാണുന്നത്.ആകാശത്തേയ്ക്ക് നോക്കുമ്പോള്‍  നമ്മള്‍ കാണുന്നത് past ആണ്.കഴിഞ്ഞു പോയകാലം.ഒരു കോടി വര്‍ഷങ്ങള്‍ക്ക് മുന്നേ ഉള്ള ദ്രിശ്യമാണ് നമ്മള്‍ കാണുന്നത്.

ഇനി നമ്മള്‍ Worm Hole വഴി നമ്മള്‍ നോക്കുന്ന നക്ഷത്രത്തില്‍ പോയി നിന്നാലോ ( പ്രകാശം ചെല്ലുന്നതിനും മുൻപ്) ..എന്നിട്ട് അവിടെ നിന്നു ഭൂമിയെ നോക്കിയാല്‍ നമ്മള്‍ കാണുന്നത് ഭൂമിയുടെ ഭൂതകാലം ആണ്.ഡൈനോസറുകളെയും അല്ലെങ്കില്‍ ആദിമ മനുഷ്യരെയും  ഒക്കെ കാണാം.

അപ്പോള്‍ ഗ്രാവിറ്റി വഴി കൂപ്പര്‍ വാച്ചിന്റെ സൂചിയെ ചലിപ്പിക്കുന്നു.അത് വഴി Singularity Quantum Data വാച്ചിലേയ്ക്ക് അയയ്ക്കുന്നു. അത് 35 വയസ്സുകാരി Murph Morse code Decode ചെയ്യുന്നു.
അതിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഭൂമിയിലെ മനുഷ്യരെ NASA രക്ഷിക്കുന്നു.


കൂപ്പര്‍ തന്റെ ദൌത്യം നിര്‍വഹിച്ചു കഴിഞ്ഞതോടു കൂടി Tesseract മാഞ്ഞു തുടങ്ങുന്നു.
കൂപ്പര്‍ അപ്പോഴും Tesseractനു ഉള്ളിലാണ്.

First Handshake

ഇതൊരു ഭാഗികമായ Time Paradox ആയി കണക്കാക്കാം.

കൂപ്പര്‍ ഇപ്പോഴും അഞ്ചാം Dimensionല്‍ ഭൂമിയില്‍ ആണ്.
Cooper shake hands with Brand in Endurance in Space time 



എന്നാല്‍ Unstable ആയ ഈ അവസ്ഥയില്‍ അധികം തുടരാന്‍ ആകില്ല.

വന്നത് പോലെ Tesseract കൂപ്പറിനെ തിരികെ പഴയ Gargantua Galaxy ല്‍ എത്തിയ്ക്കുകയും അവിടെ നിന്ന് Wormhole വഴി Saturnuനു സമീപം എത്തിയ്ക്കുന്നു.


അപ്പോഴെയ്ക്കും നേരത്തെ സൂചിപ്പിച്ച പോലെ 90 വര്‍ഷങ്ങള്‍ ഭൂമിയില്‍ കഴിഞ്ഞിരുന്നു.അവിടെ നിന്നും മനുഷ്യര്‍ Cooper Station എന്ന ഭീമന്‍ ഷിപ്പില്‍ Saturnനു സമീപം എത്തിയിരുന്നു.Tesseractല്‍ നിന്നും പുറന്തള്ളപ്പെടുന്ന കൂപ്പര്‍ ശൂന്യാകാശത്ത് ഒഴുകി നടക്കുന്നു. ഇത് Cooper Station കണ്ടെത്തുകയും കൂപപരിനെ രക്ഷിക്കുകയും ചെയ്യുന്നു.

Worm hole ലൂടെ ഉള്ള യാത്രയിലാണ്അമീളിയയെയും Enduranceനെയും Cooper കാണുന്നത്.Enduranceനെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗ്രാവിറ്റി വ്യതിയാനം കാരണം അമീലിയയുടെ കൈകളില്‍ ഗ്രാവിറ്റി സ്പര്‍ശിക്കുന്നു.അതൊരു Handshake ആണെന്ന് അമീലിയ തെറ്റിദ്ധരിക്കുന്നു.

Worm Hole യാത്രയ്ക്കിടയില്‍ Cooper ഭൂതകാലം കാണുന്നു.B Theory എന്നൊരു തിയറി ഉണ്ട് സമയത്തെ പറ്റി ..അത് പ്രകാരം..പാസ്റ്റ് പ്രസന്റ് ഫ്യൂച്ചര്‍ ...ഇതെല്ലാം ഒന്ന് തന്നെയാണ്..സമയം ചലിക്കുന്നെയില്ല  .അങ്ങിനെയും വേണമെങ്കില്‍ ഈ Handshakeനെ വ്യാഖ്യാനിക്കാം.

ചുരുക്കത്തിൽ കൂപ്പർ ലൈബ്രറിയിലെ പുസ്തകങ്ങളെ സ്പർശിച്ചത് പോലെ ഗ്രാവിറ്റി തരംഗങ്ങൾ ഭൂതകാലത്തിലേയ്ക്ക് ചെന്നു അമീലിയയുടെ കൈയ്യിൽ സ്പർശിച്ചു.

Cooper സ്റെഷനില്‍ എത്തുമ്പോള്‍ കൂപ്പറിന് ഭൂമിയെ സംബന്ധിച്ച്  124 വയസ്സ് ഉണ്ട് .( ഭൂമിയില്‍ നിന്നും പുറപ്പെടുമ്പോള്‍ 40 + (Miller & Gargantua) Time Dilationല്‍ നിന്നും ഉണ്ടായ 84 വര്‍ഷത്തെ സമയം ).

ഇതാണ് സിനിമയുടെ ക്ലൈമാക്സ് .

Wormhole

Wormhole ഒരു Theoretical പ്രതിഭാസം ആണ്.Black Hole കള്‍ ഉള്ളത് പോലെ ഇവ പ്രപഞ്ചത്തില്‍ എവിടെ എങ്കിലും ഉണ്ടോ എന്ന് ഇത് വരെ തെളിവ് ലഭിച്ചിട്ടില്ല.

ഇനി അവ ഉണ്ടെങ്കിലോ ആരെങ്കിലും കൃത്യമമായി  നിര്‍മ്മിച്ചാലോ  ഗ്രാവിറ്റി കാരണം Unstable ആയിരിക്കും.ഏത് നിമിഷവും Implode ചെയ്യാവുന്ന ഒരു തുരങ്കം ആയിരിക്കും വേം ഹോള്‍.അതിനെ ഭിത്തികള്‍ ഇടിഞ്ഞു വീഴാതെ നിലനിര്‍ത്താന്‍  മറ്റൊരു ശക്തി വേണ്ടി വരും.എല്ലായ്പ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പോകാവുന്നതായിരിക്കില്ല വേം ഹോളുകള്‍.

രണ്ടു ദിശയിലും യാത്ര ചെയ്യാവുന്നവയെ Traverse Worm Hole എന്ന് പറയുന്നു. സിനിമയില്‍ കാണിച്ചത് പോലെ ഒരു ഭീമന്‍ Worm Hole നിലനില്‍ക്കാന്‍ അതി ഭയങ്കരമായ ഊര്‍ജ്യശ്രോതസ്സ് വേണം.എങ്കിലേ ഒരു വലിയ Space Craft കടന്നു പോകാന്‍ തക്ക വലിപ്പത്തില്‍ Space Timeനെ ഒരുട്ടികുഴല്‍ പോലെയാക്കാന്‍ കഴിയൂ..

Quantum Computing 

നിലവിലെ Binary based വിവര സാങ്കേതിക വിദ്യയില്‍ നിന്നും വിഭിന്നമായി 1980കള്‍ കഴിഞ്ഞു വികസിച്ച സാങ്കേതിക വിദ്യയാണ് quantum computing. ഇതിലെ ഡാറ്റ ആണ് TARS അയയ്ക്കുന്ന Quantum Data.

Classical Computingല്‍ ഒരു Bitനു 1 or 0 ആകാനെ കഴിയൂ.ഇതിനെ അടിസ്ഥാനം ആക്കിയാണ് നമ്മുടെ എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നത്.എല്ലാ വിവരങ്ങളും ശേഖരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനം തന്നെ ഒരു Transistor ആണ്.ഇന്ന് ഏറ്റവും ചെറിയ Transistor ന്റെ വലിപ്പം വെറും 14 Nano Meter  ആണ്.ഇത്തരം കോടിക്കണക്കിനു ട്രന്സിസ്ടരുകള്‍ ചേര്‍ന്ന് ലോജിഗ് ഗേറ്റുകള്‍ ഉണ്ടാവുകയും അവയുടെ On/Off അനുസരിച്ച് ആണ് ഒരു സാധാരണ Computer പ്രവര്‍ത്തിക്കുന്നത്.

Quantum Computingല്‍ 1 or 0 രണ്ടും ചേര്‍ന്ന ഒരു ബിറ്റ് ആണ് ഉണ്ടാവുക. ഇതിനെ qbit എന്ന് പറയും.ഒരു വലിയ amount data പ്രോസസ് ചെയ്യാന്‍ സാധാരണ ബൈനറിയെ അപേക്ഷിച്ച് പതിന്മാങ്ങ് ശേഷിയുണ്ട് ക്വോണ്ടം Dataയ്ക്ക്...

Quantum Data ആപ്ലിക്കേഷനുകള്‍ വികസിക്കുന്നതോട് കൂടി വിവര സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റം വന്നിരികും.

Interstellar സിനിമ പറയുന്നത്തിന്റെ രതനച്ചുരുക്കം തന്നെ സമയം ആണ്. അതായത് സമയം എന്നത് ഓരൊ Observerക്കും വ്യത്യസ്തം ആയിരിക്കും.

സമയം എന്നത് വെറും സങ്കല്പം ആണു എന്നു പറയുന്ന  തിയറി ആണു B Theory Of Time.
ഓരൊ നിമിഷവും കഴിഞ്ഞു  പോകുന്നില്ല..ഓരൊ നിമിഷവും ജനിയ്ക്കുന്നും ഇല്ല.ഭാവി ഭൂതം വർത്തമാനം എല്ലാം ഒരു പോലെ തന്നെ നിലനിൽക്കുന്നു. 

END.

Courtesy :
  1. The Science of Interstellar - Kip Thron
  2. Hafele–Keating experiment @ 1971
  3. Interstellar Forums.
  4. Black Holes, Worm Holes and Time Machines - Jim Al Khalili

Mar 17, 2018

The Science of Interstellar - PART 2

PART-1


R1) Miller's Planet - Dr.Laura Miller.

Gargantua Black Holeനു ഏറവും അടുത്തു നില്‍ക്കുന്ന ഗ്രഹം.അത് കൊണ്ട് തന്നെ
അതിശക്തമായ ഗ്രാവിറ്റി ആണ് ഈ ഗ്രഹത്തില്‍.പൂര്‍ണ്ണമായും ജലം കൊണ്ട് നിറഞ്ഞ ഒരു ഗ്രഹം.ഭൂമിയെക്കാള്‍ 110% അധികമാണ് ഇവിടുത്തെ ഗ്രാവിറ്റി.

Team Cooper വരുന്നതിനു  12 വര്‍ഷങ്ങള്‍ക്ക് മുന്പ് ( Earth Time ) മില്ലര്‍ തന്റെ പേടകം ഈ ഗ്രഹത്തില്‍  ഇറക്കുകയും പക്ഷെ അവിടെ ഉണ്ടായ ഒരു ഭീമാകാരമായ തിരമാലയില്‍ പെട്ട് പേടകം തകരുകയും മില്ലര്‍ മരിയ്ക്കുകയും ചെയ്യുന്നു.

Doyal , Cooper and Girl Brand on Miller's Planet
 ഈ തിരമാലകള്‍ യഥാര്‍ത്ഥത്തില്‍ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും  ആണ് ( Tides).ഇത് സംഭവിക്കുന്നത് ഈ ഗ്യാലക്സിയുടെ കേന്ദ്രമായ  Gargantua എന്ന ബ്ലായ്ക്ക് ഹോളിന്റെ ഗ്രാവിറ്റി  മൂലമാണ്. ചന്ദ്രന്റെയും സൂര്യന്റെയും ഗ്രാവിറ്റി  മൂലം  ഭൂമിയിലെ  സമുദ്രത്തില്‍ Tides ഉണ്ടാകുന്നത് പോലെ.

പൂര്‍ണ്ണമായും ജലത്താല്‍ ചുറ്റപ്പെട്ടതിനാലും അസ്ഥിരമായ പ്രക്യതിയും കാരണം മില്ലെഴ്സ് പ്ലാനെറ്റ് വാസയോഗ്യമല്ല.

പ്രധാനപ്പെട്ട ഒരു കാര്യം Gargantua Black Holeന്റെ ഗ്രാവിറ്റി ഇന്ഫ്ലുവേന്‍സ് കൊണ്ട് ഇവിടെ സമയം വളരെ പതുക്കെയാണ്നീങ്ങുന്നത്.
Miller's Planet-ലെ 1 മണിക്കൂര്‍ എന്നാല്‍ ഭൂമിയിലെ 7 വര്‍ഷങ്ങള്‍ ആണ്. ( High Gravity = Slower Time).

അതായാത് ഭൂമിയില്‍ നിന്നോ  അല്ലെങ്കില്‍ Worm Holeനു സമീപം Park ചെയ്തിരിക്കുന്ന Mother ship - Endurance-ല്‍ നിന്നോ നോക്കുന്ന  Observer ക്ക് ആണ് Miller-ലെ സമയം പതിയെ നീങ്ങുന്നത്. Millersല്‍ നില്കുന്നവര്‍ക്ക് അത് അനുഭവേദ്യം ആകില്ല...

ഇതെങ്ങനെ എന്ന് നോക്കാം..
------------------------------------------------------------------------------------------------------------------
കഥ അവിടെ നില്‍ക്കട്ടെ......


Basic Time എന്ന Concept നെപ്പറ്റി ആദ്യം പറയാം.

സമയം എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കുന്നത് ഒരു വാച്ചിന്റെ സെക്കണ്ട് സൂചിയാണ്.
ഏത് വാച്ച് എടുത്താലും ഒരു സെക്കന്റിന്റെ ദൈര്‍ഖ്യം ഒരു പോലെ ആണ്.ആരാണ് ഒരു സെക്കന്റിനെ ഇത്ര കൃത്യമായി അളന്നു വച്ചത്?

ഒരു സെക്കണ്ടിനെ 1967ലെ Weights & Measurements  World Conference-ല്‍ ആണ് ക്യത്യമായി Define ചെയ്തത്.

ഒരു Cesium 133 Atom ത്തിനു ആകെ ഉള്ള ഒരു  Outer shell Electron ഓരോ 9,192,631,770 
( 9.1 Billion Times ) തവണ ഒരു പ്രത്യേക Frequency ല്‍  ചലിക്കും.ഈ Cycle Repeat ചെയ്തു കൊണ്ടേ ഇരിക്കും.ഈ ഒരു ഫ്രീക്വന്സിയുടെ ദൈര്ഖ്യമാണ് ഒരു സെക്കണ്ട് ആയി കണക്കാക്കപ്പെടുന്നത്.This Frequency is relative to Earth...അതായത് ഈ ഫ്രീക്വന്‍സി ഭൂമിയുടെ ഗ്രാവിടിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.ഭൂമിയില്‍ മാത്രമേ ഈ ഫ്രീക്വന്‍സി Cycle ലഭിക്കൂ..

ഭൂമിയില്‍ നിന്നും മാറിയാല്‍ ഇതും മാറും.ഈ കണക്കു കൂട്ടലിനെ ആണ് in simple words, Atomic Clock എന്ന് പറയുന്നത്.ഓരോ 9 Billion തവണ ഈ Frequency Cycle ആവര്‍ത്തിക്കുമ്പോള്‍  ഒരു സെക്കന്റ് ആയതായി കണക്കു കൂട്ടാം.

An Old Cesium Atomic Clock in Museum -
Used for  Hafele–Keating experiment in 1971

അതായത് ഒരു Atomic Clock എടുത്തു കൊണ്ട് ഭൂമിയില്‍ നിന്നും ദൂരേയ്ക്ക്  പോയാല്‍..അതിന്റെ സമയം വ്യത്യാസപ്പെട്ടിരിക്കും.

ഒരു Wrist Watchല്‍ ഈ സമയ വ്യത്യാസം സംഭവിക്കും എങ്കിലും ഒരു സെക്കന്റിന്റെ  കോടിയില്‍ ഒരംശം വ്യത്യാസം ആയത് കാരണം നമുക്ക് അത് കാണാന്‍ സാധിയ്ക്കില്ല എന്ന് മാത്രം.
 വ്യത്യാസം കാണണം എങ്കില്‍ മില്ലര്‍ പ്ലാനറ്റ് പോലെ ഒരു വലിയ ഗ്രാവിറ്റി ഫീല്‍ഡില്‍ പോയി തിരികെ ഭൂമിയില്‍ തന്നെ വരണം.

Rate of Change of Time എല്ലാ Atomങ്ങള്‍ക്കും ഒരു ഗ്രാവിറ്റി ഫീല്‍ഡില്‍ ഒരുപോലെയാണ്.ഒരേ സമയം സെറ്റ് ചെയ്ത രണ്ടു വാച്ചുകള്‍ രണ്ടു വ്യത്യസ്ഥ ഗ്രവിറ്റിയില്‍ കൊണ്ട് വച്ചാല്‍ രണ്ടു തരംസമയം കാണിക്കും.

സമയം മാത്രമല്ല , ഹ്യദയമിടിപ്പും നെര്‍വുകളിലെ സന്ദേശങ്ങളും എല്ലാം Proportionally പതിയെ  ആകും.സമയത്തിന്റെ ഈ വ്യതിയാനം ഐന്‍സ്റീന്‍ കണ്ടെത്തിയിരുന്നല്ലോ.
അതിനെ Time-Dilation എന്ന് പറയും. ഈ  Time Dilation ആണ് മില്ലെഴ്സ് പ്ലാനറ്റില്‍ സംഭവിച്ചത്.

നമ്മുടെ നിത്യജീവിതത്തിലും ഇത് സംഭവിക്കുന്നുണ്ട്.നമ്മള്‍ ഉപയോഗിക്കുന്ന GPS Satellite കള്‍ ബഹിരാകാശത്ത് ഏതാണ്ട് 20,000.00  KM ഉയരത്തില്‍ ആണ് ഭൂമിയെ ഭ്രമണം ചെയ്യുന്നത്.ഇവയുടെ ഗ്രാവിറ്റി ഭൂമിയിലെ വസ്തുക്കളെ അപേക്ഷിച്ചു വ്യത്യാസപ്പെട്ടിരികും. 

അത് കൊണ്ട് തന്നെ ഏതാണ്ട് 38 Micro Seconds വേഗത്തില്‍ ആണ്  അവയിലെ സമയം.ഇത് ഭൂമിയിലെ സമയവും ആയി Synchronize ചെയ്ത്  ആണ് അവ നമ്മുടെ മൊബൈലുകളിലും മറ്റും കാണിക്കുന്നത്.അപ്പോള്‍ സമയം എന്നത് ഒരു വ്യാവഹാരിക സത്യം മാത്രമാണ്.

Einsteinന്റെ  Theory of Relativity തെളിയിക്കാനായി 1971 ല്‍ Hafele & Keating എന്നീ രണ്ടു ശാസ്ത്രന്ജ്യന്മാര്‍ ഒരു പരീക്ഷണം നടത്തി..ഇതിനെ  Hafele–Keating  Experiment എന്ന് അറിയപ്പെടുന്നു..ഒരേ സമയം കാണിക്കുന്ന 4 വ്യത്യസ്ഥ Cesium 133  അറ്റോമിക് ക്ലോക്കുകള്‍ ആണവര്‍ ഉപയോഗിച്ചത്.കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ടു ദിശകളില്‍ അവര്‍ ക്ലോക്കുമായി രണ്ടു വിമാനങ്ങളില്‍  സഞ്ചരിച്ചു..

ഒരു വിമാനം ഭൂമിയുടെ Rotation ന്റെ ദിശയിലും മറ്റേത് നേരെ എതിര്‍ ദിശയിലും പോയി. Einstein ന്റെ Equationനുകള്‍ ഉപയോഗിച്ച് അവര്‍ സമയവ്യത്യാസം കണക്ക് കൂട്ടി.
അവര്‍ ഭൂമിയില്‍ ഇറങ്ങി വിമാനത്തിലെയും ഭൂമിയിലെയും ക്ലോക്കുകളിലെ സമയം പരിശോധിച്ചു.അവ വ്യത്യസ്ഥം 
ആയിരുന്നു .അതായത് ആകാശത്തില്‍ പറന്ന ക്ലോക്കുകളിലെ സമയം ഭൂമിയില്‍ ഉള്ളതിനേക്കാള്‍ 40 Nano Seconds മുന്നില്‍ ആയി മാറി. അതായത് ഒരു സെക്കന്റിന്റെ 40 Billionല്‍ ഒരംശം വ്യത്യാസം
അല്ലെങ്കില്‍ ആകാശത്തിലെ  ക്ലോക്കുകളിലെ സമയം ഭൂമിയിലെ ക്ലോക്കുകളെക്കാള്‍  വേഗത്തില്‍ പോയി..അതിന്റെ ഡറിവേഷനുകളിലെയ്ക് ഒന്നും  ഞാന്‍ കടക്കുന്നില്ല.....അത് ഒരു ദുരന്തം ആയി തീരും...

സിമ്പിള്‍ ആയി രണ്ടു രീതിയില്‍ ഈ Time Dilation ഉണ്ടായതിനെ നമുക്ക് വ്യാഖ്യാനിക്കാം...


ഒന്ന് 1) Einstein's General Relativity  പ്രകാരം ....
General Relativity Equation by Einstein

= നു  ഇടത്ത് ഭാഗത്ത് കാണുന്നത് Space-Time Curving ഉം വലതു ഭാഗത്ത് കാണുന്നത് , Curve നു അനുസരിച്ച് ഉള്ള   Massന്‍റെ  ചലനവും ആണ്.


Note :Engineering Maths പടിച്ചിട്ടുള്ളവര്‍ക്ക് വേണ്ടി  ആ ചിഹ്നങ്ങളുടെ പേര് മാത്രം ഒന്ന് പറയാം. ( R=Ricci Curvature Tensor, Mue, New , Capital Lambda,g=Metric Tensor,G= Gravitational Constant , T = stress energy momentum Tensor , c= velocity of light )


Curving of Space-Time, Felt as Gravitational Attraction between Celestial bodies.Curving in Space time let mass flow towards the curve
കൂടുതല്‍ ചിന്തിക്കണ്ട. ഇത് കണ്ടു പിടിക്കാന്‍ Einstein തന്നെ പത്തു വര്ഷം എടുത്തു.

അപ്പോള്‍ ആദ്യം ഗ്രാവിറ്റി സമയത്തിന്‍റെ വേഗതയെ വ്യത്യാസപ്പെടുത്തി എന്ന് മനസിലാക്കാം.അതിനനുസരിച്ച് ക്ലോക്കുകളിലെ സമയവും മാറി.



അടുത്തതായി 2) Einstein's  SPECIAL RELATIVITY .


ഈ നിയമ പ്രകാരം , പ്രകാശത്തിന്റെ വേഗത എപ്പോഴും ഒരു Constant ആണ്. ( c ).
ഒരു സെക്കന്റില്‍ മൂന്നു ലക്ഷം കിമി. 
എന്തൊക്കെ സംഭവിച്ചാലും ഇത് മാറുന്നില്ല.

അതായാത്  ഒരാള്‍ അതീവ  വേഗത്തില്‍ ഓടുന്നു. അയാള്‍ പ്രകാശത്തിന്റെ വേഗതയ്ക്ക് അടുത്ത് എത്തുന്തോരും സമയം പതിയെ ആകും. ഇനി പ്രകാശ    വേഗതയായ 300,000 KM/sec   എത്തിയാല്‍  അയാളുടെ 
സമയം നിശ്ചലം ആകും. ( His Mass=0 ). പിന്നെ അയാള്‍ക്ക് ഒരിയ്ക്കലും ഒരു മാറ്റവും സംഭവിക്കില്ല. Massഉം ഉണ്ടാകില്ല. . അതാണ്‌ സ്കൂളില്‍ പഠിച്ച E=Mc2 Equation.
അതായത് തത് ത്വം അസി. എനര്‍ജ്ജി തന്നെയാണ് മാസ്..

പിന്നെയും അയാള്‍ക്ക് വേഗത കൂടിയാലോ.അതായത്  പ്രകാശത്തിനേക്കാള്‍ വേഗതയില്‍ അയാള്‍ പോയാലോ.( It is completely against and impossible by Einstein's laws of physics.)
എന്നാല്‍ അങ്ങനെ സഞ്ചരിച്ചാലോ....?

അങ്ങനെ   പോയാല്‍  അയാള്‍ എത്തിപ്പെടുന്നത് Past ല്‍ ആയിരിക്കും. ഇത് പൂര്‍ണ്ണമായും ഭാവനയാണ്.അതാണ്‌ Time travel Fantasy സിനിമകളില്‍ വരുന്ന കഥ..

Anyway , നമ്മള്‍ പൂര്‍ണ്ണമായും   Special Relativity Theory  യെ ഒഴിവാക്കാം. പരീക്ഷണത്തിന്റെ ഭാഗം ആയത് കൊണ്ടു പറഞ്ഞെന്നു മാത്രം. നമ്മുടെ വിഷയം ഗ്രവിറ്റി മാത്രമാണ്.

-------------------------------------------------------------------------------------------------------------------------------------------------------------

കഥ തുടരുന്നു.........


കൂപ്പറും സംഘവും മില്ലെഴ്സ് പ്ലാനറ്റില്‍ എത്തുന്നത് Miller അവിടെ വന്നു കഴിഞ്ഞിട്ട്   പന്ത്രണ്ട് ഭൂമി വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

എന്നാല്‍ മില്ല്ലെഴ്സ് പ്ലാനറ്റില്‍ വെറും രണ്ടു മണിക്കൂരോളമേ ആയിട്ടുള്ളൂ.മില്ലറിന്റെ പേടകം തകര്ന്നിട്ടു , 
 മില്ലര്‍ മരിച്ചിട്ട് മിനിറ്റുകളെ ആയിട്ടുള്ളൂ...Read Above Time Dilation if you didn't get it.

ആ ഗ്രഹം വാസയോഗ്യമല്ല എന്ന് മനസ്സിലാക്കിയ കൂപ്പറും സംഘവും പെട്ടെന്ന് തന്നെ  അവിടെ നിന്നും തിരികെ പോകാന്‍ ശ്രമിക്കുന്നു.എന്നാല്‍ ഒരു തിരയില്‍ പെട്ട് Doyale മരിയ്ക്കുന്നു.

കൂപ്പറും അമീലിയയും CASE റോബോട്ടും പെട്ടെന്ന് തന്നെ അവിടെ നിന്നും രക്ഷപെടുന്നു.
3  മണിക്കൂറിലധികം ആ ഗ്രഹത്തില്‍ ചിലവഴിച്ച കൂപ്പര്‍ സംഘം തിരികെ Park ചെയ്തിരുന്ന   Endurance Mother ship ല്‍ എത്തുമ്പോഴേയ്ക്കും അവിടെ 23 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരുന്നു.

Romily അവരെയും കാത്ത് അവിടെ ഉണ്ടായിരുന്നു , Black hole ന്റെ ഗ്രാവിറ്റിയെ പറ്റി പഠിച്ചു കൊണ്ടും Hyper-sleep ഉറങ്ങിയും ഒരു  23 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് !!!Endurance Mother ship Worm Hole ന്‍റെ ചുവട്ടില്‍ Park ചെയ്തത് കൊണ്ട് ഭൂമിയില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ സാധിയ്ക്കുമായിരുന്നു.തിരികെ ഭൂമിയിലേയ്ക്ക് സന്ദേശങ്ങള്‍ ഒന്നും Worm Hole കടത്തി വിടുന്നുമില്ല.One-way Communication.

23 വര്‍ഷങ്ങളിലെ Video സന്ദേശങ്ങള്‍ കൂപ്പറും അമീലിയയും കാണുന്നു.കൂപ്പറിന്റെ  പത്തു വയസ്സുകാരി Murph ഇപ്പോള്‍ NASA യിലെ ശാസ്ത്രന്ജ്യ ആണ് . 35 വയസ് മകം നക്ഷത്രം .
അമീലിയയുടെ അച്ഛനായ  NASA തലവന്‍ Dr.Brand ഇപ്പോള്‍ തീര്‍ത്തും അവശനായ ഒരു വ്യദ്ധന്‍ ആയിരിക്കുന്നു.

ഇനി അവര്‍ക്ക് ശേഷിക്കുന്നത് രണ്ടു പ്ലാനറ്റുകള്‍ ആണ്. Mann's & Edmund's.
കൂപ്പര്‍ Mann's ല്‍  പോകാന്‍ തീരുമാനിക്കുന്നു. Endurance Mother Ship ഉമായി അവര്‍ യാത്ര തിരിക്കുന്നു.

R2) Mann's Planet - Dr. Mann.

Mann's Planet Gargantua Black Hole ല്‍ നിന്നും വളരെ അകലെ ആയതിനാല്‍ അവിടെ Time dilation ഇല്ല.( or Negligible ).

Mann's Planet filled with Ice Crystals and Ammonium deposits beneath.
Dry ആയ  ഐസ് പാളികളാല്‍  ചുറ്റപ്പെട്ട ഒരു ഗ്രഹമാണ് Mann's Planet.അതിനു താഴെ അമോണിയം നിക്ഷേപങ്ങളും.ഡോ.മാന്‍ ഗ്രഹത്തില്‍ വിജയകരമായി  ലാണ്ട് ചെയ്യുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തു.

എന്നാല്‍ വാസയോഗ്യമല്ലാത്ത ഈ ഗ്രഹത്തില്‍ നിന്നും  തന്നെ രക്ഷിക്കാന്‍ ആരും വരില്ല എന്ന് അറിയാമായിരുന്ന മാന്‍ , രേഖകള്‍ തിരുത്തി  ഈ ഗ്രഹം വാസയോഗ്യമാണ് എന്നുള്ള സന്ദേശങ്ങള്‍ അയച്ചു.ഈ സന്ദേശങ്ങള്‍ കൂപ്പറിന് ലഭിക്കുകയും വാസയോഗ്യമായ ഗ്രഹം ആണെന്ന് കരുതി അവര്‍ അവിടെയ്ക്ക് ഇപ്പോള്‍ പോവുകയും ചെയ്യുന്നു.

ഈ സമയം  മാന്‍ തന്റെ   റോബോട്ടിനെ Dismantle ചെയ്ത് അതിന്റെ    പവര്‍സെല്‍ എടുത്ത് Hyper Sleep Podന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ഏതാണ്ട് 35 വര്‍ഷത്തോളം ( Same Time as in Earth & Endurance Mother ship ) രക്ഷകരെ കാത്ത് നിദ്രാവസ്ഥയില്‍ കഴിയുകയും ചെയ്യുന്നു.മാന്‍ അയച്ച Data കള്‍ വിശ്വസിച്ചാണ് കൂപ്പറും സംഘവും അവിടെ എത്തുന്നത്.യഥാര്‍ഥത്തില്‍ ഈ ഗ്രഹം വാസയോഗ്യമല്ല.

കൂപ്പരും അമീലിയയും Sleep pod തുറന്നു നിദ്രാവസ്ഥയില്‍ നിന്നും Manനെ രക്ഷിച്ചു.
അതിനിടയില്‍ Maannല്‍ നിന്നും  ഇവര്‍ അറിയുന്നു.NASA തലവന്‍  Dr. Brandനു നേരത്തെ അറിയാമായിരുന്നു PLAN A ( Ref Part 1) നടക്കില്ലെന്നും.മനുഷ്യരെ ഭൂമിയില്‍ നിന്നും പുതിയ ഗ്രഹങ്ങളിലെയ്ക്ക് കൊണ്ടു  പോകാന്‍ NASAയ്ക്ക്  ഉദ്ദേശമില്ലന്നും.

തന്നെ രക്ഷിക്കാന്‍ വരുന്നവര്‍ക്കൊപ്പം എന്തെങ്കിലും പറഞ്ഞു വാസയോഗ്യമായ ഏതെങ്കിലും ഗ്രഹത്തിലെയ്ക്ക് പോകാം എന്നോ മറ്റോ ആയിരുന്നു  Dr.Mannന്റെ  പദ്ധതി.അല്ലെങ്കില്‍ ആരും നിര്‍ജ്ജീവമായ  ആ ഗ്രഹത്തില്‍ വരില്ല.

എന്നാല്‍ കൂപ്പര്‍ Mann ന്‍റെ പദ്ധതി തിരിച്ചറിയുകയും,അതിനെ തുടര്‍ന്ന്  Mann  കൂപ്പരിനെയും റോമിലിയെയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്നു.റോമിലി കൊല്ലപ്പെടുന്നു.Cooperന്‍റെ പേടകം തട്ടിയെടുത്ത് മാന്‍ ബഹിരാകാശത്തേക്ക് പോയി Endurance -Mother shipല്‍ കയറാന്‍ ശ്രമിക്കുന്നു. എന്നാല്‍ പേടകം ഷിപ്പുമായി ബന്ധിപ്പിക്കുനതിനു ഇടയില്‍ നടന്ന ഒരു സാങ്കേതിക തകാരാറില്‍ സ്ഫോടനം ഉണ്ടാകുകയും മാന്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.

കൂപ്പറും അമീലിയയും മറ്റൊരു പേടകത്തില്‍ Endurance - Mother ship ല്‍ എത്തുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു.അത് വരെ പേടകം നിയന്ത്രിച്ചത് CASE Robot ആണ്.

ഇനി Cooperനും അമീലിയയ്ക്കും ആകെ പ്രതീക്ഷ Edmund's Planet ആണ്.അതിനിടയില്‍ Endurance Gargantuaയുടെ ആകര്‍ഷണ വലയത്തില്‍ പെട്ട് ബ്ലായ്ക് ഹോളിലെയ്ക്ക് നീങ്ങുന്നു.

PLAN B ( Ref Part 1) നടപ്പിലാക്കാന്‍ അവര്‍ തീരുമാനിക്കുന്നു.എന്നാല്‍ അവിടെയ്ക്ക് എത്താന്‍ ഉള്ള ഇന്ധനമോ രണ്ടു പേര്‍ക്ക് അവിടെ കഴിയാന്‍ ആവശ്യമായ Life Supplies-ഓ  ഭാഗികമായി തകര്‍ന്ന  Endurance Ship-ല്‍ ഇല്ല. കൂപ്പര്‍ ഒരു ചാന്‍സ് എടുക്കുന്നു.

അമീലിയയോടു ഇതൊന്നും വെളിപെടുത്താതെ , ഇന്ധനം കുറവായ ഷിപ്പ് കൂപര്‍ നേരെ Gargantua Black Hole ലേയ്ക്ക് പോകാന്‍ അനുവദിക്കുന്നു.അതിന്റെ ഗ്രാവിറ്റിയില്‍ പെട്ട് വേഗതയാര്‍ജ്ജിക്കുന്ന SHIP ബ്ലായ്ക്ക് ഹോളിനു മധ്യത്തില്‍ എത്തുമ്പോള്‍ അപ്രതീക്ഷിതമായി  കൂപ്പര്‍ തന്റെ പേടകം ഷിപ്പില്‍ നിന്നും Detach ചെയ്യുന്നു.

ബാക്കിയുള്ള ഇന്ധനം  കൊണ്ട് മാക്സിമം പവര്‍ എടുത്തു കൊണ്ടും, അതിവേഗം കറങ്ങുന്ന  ബ്ലാക്ക്‌ ഹോളിനറെ Orbital Velocity ഉപയോഗിച്ചും Gargantuaയുടെ ഗ്രാവിറ്റിയെ അതിജീവിച്ചു മുന്നോട്ട് കുതിച്ചു സുരക്ഷിത അകലത്തില്‍ എത്തുന്നു.അമീലിയ നിസ്സഹായയായി യാത്രയാകുന്നു..

കൂപ്പര്‍ തന്റെ മൈക്രോ ഫോണിലൂടെ അമീലിയയോടു യാത്ര പറയുന്നു..കൂപ്പരും Robot Tars ഉം കൂടി ബ്ലായ്ക്ക് ഹോളിന്റെ മദ്ധ്യമായ Singularity യിലേയ്ക്ക്  വലിച്ചെടുക്കപ്പെടുന്നു.

ഇനിയാണ് കഥയിലെ ഏറ്റവും Confusing ആയ ഭാഗം കടന്നു വരുന്നത്.
ഇപ്പോള്‍ ഭൂമിയിലെയും Edmund Planet ലക്ഷ്യമാക്കി പറക്കുന്ന  Enduranceലെയും സമയം ഏതാണ്ട് ഒരേ വേഗതയില്‍ ആണ് പോകുന്നത്.ഈ സമയം ഭൂമിയില്‍ എന്ത് നടക്കുന്നു എന്ന് നോക്കാം.
Dr.Brand മരണക്കിടക്കയില്‍ വച്ചു Murph നോട് എല്ലാ സത്യങ്ങളും പറയുന്നു. ഭൂമിയിലെ മനുഷ്യര്‍ക്ക് ഇനി നിലനില്‍പ്പ്‌ ഇല്ല എന്നും , പുതിയ തലമുറയെ കൂപ്പറും സംഘവും പുതിയ ഗ്രഹത്തില്‍ Colonize ചെയ്യുകയാണ് NASAയുടെ  ആവശ്യം എന്നും ബ്രാന്‍ഡ് മര്ഫിനെ അറിയിക്കുന്നു.Dr.Brand മരിയ്ക്കുന്നു. 


ഇനി എന്ത് ചെയ്യണം എന്നറിയാതെ Murph തന്റെ പഴയ വീട്ടിലെ പൊടിപിടിച്ച ലൈബ്രറിയില്‍ തിരിച്ചെത്തുന്നു..ഇപ്പോള്‍ കൂപ്പര്‍ ബ്ലായ്ക് ഹോളിലെയ്ക്ക് വീണു കൊണ്ടിരിക്കുന്നു. Murph ഭൂമിയില്‍ അവരുടെ ലൈബ്രറിയില്‍ നില്‍ക്കുന്നു.
കൂപ്പര്‍ വീണു കൊണ്ടിരിക്കട്ടെ ...കഥ അവിടെ നില്‍ക്കട്ടെ.

ഇനി കൂപ്പര്‍ വീണ ആ ബ്ലായ്ക്ക് ഹോളിനെ പറ്റി  പറയാം.

Gargantua (കഥയിലെ Black hole)
Gargantua Black hole and Millers Planet ( Small dot) beside.

ഈ ചിത്രത്തില്‍ കാന്നുന്നത് പോലെ Miller's Planet Black holeനു തൊട്ടടുത്താണ് സ്ഥിതി  ചെയ്യുന്നത്.  അത്  ഭ്രമണം ചെയ്യുന്നത് ഒരു ന്യൂട്രോണ്‍ നക്ഷത്രത്തെയും  .
അതിശക്തമായ ഗ്രാവിറ്റി ഈ ബ്ലായ്ക് ഹോളിന് ചുറ്റും ഉള്ള സമയത്തിനെ വളരെ പതുക്കെയാക്കുന്നു.

അതാണ് മില്ലരില്‍ സമയം പതിയെ നീങ്ങുന്നത്.പ്രകാശ വലയത്തിനും അകത്താണ് Event Horizon. അതായത് ഗ്രാവിറ്റി ആകര്ഷനത്തിന്റെ അതിര്. ആ അതിര്‍ വരമ്പിനു അപ്പുറം പോയാല്‍ പ്രകാശത്തെ പോലും അത് വിഴുങ്ങും.അതിനു പുറത്തു നില്‍കുന്നത് കൊണ്ടാണ് മില്ലര്‍ പ്ലനറ്റിനെ വിഴുങ്ങാതെ ഭ്രമണ പഥത്തില്‍ മാത്രംനിര്‍ത്താന്‍ കഴിയുന്നത്.

ചിത്രത്തില്‍ കാണുന്നത് പോലെ ഒരു പ്രകാശ വലയം ബ്ലായ്ക് ഹോലിനു ചുറ്റും ഉണ്ടാകുന്നത് അതിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്ന  പദാര്‍ഥങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന friction മൂലമാണ്.ഇവ event horizonല്‍ എത്തും മുന്‍പേ പരസ്പരം ഉരസി ഉണ്ടാകുന്ന ജ്വലനത്തില്‍ ബ്ലായ്ക്ക് ഹോളിന് ചുറ്റും പ്രഭാവലയം കണ്ടേയ്ക്കാം.ഇതിനെ Accretion Disk എന്ന് പറയുന്നു.

ഹോളിനു അടുത്തു നില്‍കുന്ന ഒരു Observer എങ്ങനെ കാണാന്‍ സാധ്യത ഉണ്ടോ അത് പോലെയാണ് Gargantua Design ചെയ്തിരിക്കുന്നത്.ഈ വലയം നമ്മുടെ കണ്ണുകളില്‍ വളഞ്ഞു കാണപ്പെടുന്നത് ഒരു പ്രതിഭാസം മൂലമാണ്. അതാണ്‌ "Gravitational Lensing ". അതായത് ബ്ലായ്ക് ഹോളിനു ചുറ്റും കൂടി കടന്നു പോകുന്ന പ്രകാശം ഗ്രാവിറ്റി കൊണ്ട് അല്പം വളഞ്ഞാണ് പോകുനത്.ഇത് കൊണ്ടു നമ്മള്‍ നഗ്ന നേത്രം കൊണ്ട് കാണുന്ന imageഉം വളഞ്ഞു ഇരിക്കും.

Basically എങ്ങനെ ഒരു ബ്ലായ്ക് ഹോള്‍ ഉണ്ടാകുന്നു എന്ന് നോക്കാം.
ഒരു  നക്ഷത്രം കത്തിജ്വലിക്കാനുള്ള അതിന്റെ ഊര്‍ജ്യം ഉണ്ടാക്കുന്നത് ഫ്യൂഷന്‍ റിയാക്ഷനിലൂടെ
 ( Fusion Atomic Reaction) ആണ്. ഈ നക്ഷത്രം എന്നാല്‍ മണ്ണും പൊടിയും നിന്ന് തിളയ്ക്കുന്ന ഒരു ഗ്രഹമല്ല. ഇത് ഒരു വാതക പടലമാണ്‌.ഉള്ളില്‍ ഒന്നുമില്ല.

Hydrogen Helium ആയി മാറുമ്പോള്‍ ഉണ്ടാകുന്നതാണ് ഈ എനര്‍ജ്ജി.സാന്ദ്രത കുറഞ്ഞ ആറ്റങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയ എലമെന്റുകള്‍ ആയി മാറും.അവസാനം ഉണ്ടാകുന്ന Element Iron ആണ്.അതാണ്‌ നക്ഷത്രത്തിന്റെ Core.
അങ്ങനെ ആ ആണവ ഇന്ധനം കത്തി തീരുമ്പോള്‍ ഗ്രാവിറ്റി വര്‍ദ്ധിച്ചു നിമിഷാര്‍ദ്ധം കൊണ്ട് നക്ഷത്രം തന്നിലേയ്ക്ക് തന്നെ ചുരുങ്ങുന്നു (Implode) .ഗ്രാവിറ്റി താങ്ങാന്‍ കഴിയാതെ നക്ഷത്രത്തിന്റെ Core പൊട്ടിത്തെറിക്കുന്നു.ഈ ശക്തമായ പൊട്ടിത്തെറിയാണ് "സൂപ്പര്‍നോവ".

ശേഷിക്കുന്ന ഭാഗം അതിന്റെ വലിപ്പം അനുസരിച്ച് ന്യൂട്രോണ്‍ നക്ഷത്രങ്ങളോ, White dwarfകളോ അല്ലെങ്കില്‍ ബ്ലായ്ക്ക് ഹോളുകളോ ആയി മാറും .

ബ്ലായ്ക് ഹോളുകള്‍ എന്നാല്‍ Supernovaയ്ക്ക് ശേഷം വരുന്ന വലിയ നക്ഷത്രങ്ങളുടെ മാസ് തന്നിലേയ്ക്ക് തന്നെ ചുരുങ്ങി ചുരുങ്ങി Matter ഇല്ലാതെയാകും.പിന്നെ ഗ്രാവിറ്റി മാത്രം ആയിത്തീരും.

എല്ലാ ഗ്യലക്സികളുടെയും കേന്ദ്രം ഭീമന്‍ ബ്ലായ്ക് ഹോളുകള്‍  ആണെന്ന് കരുതപ്പെടുന്നു.അവയ്ക്ക് ചുറ്റുമാണ് ഈ നക്ഷത്രങ്ങളും സൌരയൂധങ്ങളും എല്ലാം നിലനില്‍ക്കുന്നത്.ഒരു ബ്ലായ്ക് ഹോളിനു Infinite Density ആണ് ഉള്ളത്.അനന്തമായ മാസ് ഉള്ള ഒരു വസ്തു അതിരിക്കുന്ന Space-Time നെ ആഴത്തില്‍ വളയ്ക്കും.ഇതാണ് ബ്ലായ്ക് ഹോളില്‍ സംഭവിക്കുന്നത്.
Space-Time Curved indefinitely by infinite mass causing infinite gravity.

















ഒരു തോര്‍ത്ത്മുണ്ട് എടുത്തു നിവര്‍ത്തി പിടിച്ചിട്ടു ഒരു ഷോട്ട് പുട്ട് ബോള്‍ അതിലേയ്ക്ക് ഇടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്, സമാനമായി അനന്തമായ ഭാരം ഉള്ള നക്ഷത്രത്തിന്റെ Core വലിയ ഒരു കുഴിയില്‍ എന്ന പോലെ space-Timeല്‍ ആഴ്ന്നു കിടക്കും.അതിന്റെ അറ്റമായി കണക്കാക്കുന്നതാണ് Singularity.അത് എന്താണെന്ന് സങ്കല്പങ്ങളില്‍ പോലും ഇല്ല.

ഗ്രാവിറ്റി കൂടും തോറും സമയത്തിന്റെ വേഗത കുറയും.അപ്പോള്‍ ഏറ്റവും ശക്തവും അനന്തവും ആയ ഗ്രാവിറ്റി ഉള്ള , Black Holeന്റെ മധ്യമായ, Singularityയില്‍ എത്തുമ്പോള്‍ സമയം നിശ്ചലം ആകും. നിലവില്‍ ഉള്ള ഫിസിക്സിന്റെ ഒരു നിയമങ്ങള്‍ക്കും ഇവിടെ പ്രസക്തി ഉണ്ടാകില്ല.Its a complete mystery.

ഇത്രയും നിഗൂഡത ഉള്ള ഒരു ബ്ലായ്ക് ഹോളിലെയ്ക് ആണ് കൂപ്പര്‍ വീഴുന്നത്.

Endurance കടന്നു പോകുന്നത് Event Horizon അഥവാ ബ്ലായ്ക് ഹോളിന്റെ അതിര്‍ വരമ്പിനു അടുത്തു കൂടിയാണ്.Gargantua സ്വയം അതി വേഗതയില്‍ കറങ്ങുന്നുണ്ടു. ഏതാണ്ട് പ്രകാശ വേഗത്തിനു സമാനമായ വേഗത്തില്‍ .അതിന്റെ ഗ്രാവിറ്റിയെ അതിജീവിക്കണം എങ്കില്‍ Endurance മിനിമം പ്രകാശത്തിന്റെ മൂന്നിലൊന് വേഗതയില്‍ ( c/3 ; c= 300k Km/s   )എങ്കിലും എത്തണം. എങ്കിലേ ആ ഗ്രാവിറ്റി ഭേദിച്ചു അതെ വേഗതയില്‍ ഇന്ധനം കൂടുതല്‍ ചിലവാകാതെ Edmund's  planetല്‍ എത്താന്‍ കഴിയൂ...അതിനായികൂപ്പര്‍ Gargantuaയുടെ Orbital Velocity ഉപയോഗപ്പെടുത്തുന്നു.

Endurance Gargantuaയുടെ Diskല്‍ നിന്നും രക്ഷപെടുന്നതിനിടയില്‍ ഭൂമിയിലെ 51 വര്‍ഷങ്ങള്‍ കടന്നു പോകുന്നു.കാരണം Gargantuaയുടെ ഗ്രാവിറ്റി Endurance ലെ സമയത്തെ പതുക്കെയാക്കി.

അങ്ങനെ അമീലിയ തനിയെ Edmund planetലേയ്ക്ക് പോകുന്നു. കൂപ്പരും Tars Robot ഉം കൂടി ബ്ലായ്ക്ക് ഹോളിലെയ്ക്കും വീഴുന്നു.കൂപ്പര്‍ ഒരു വിചിത്ര നിര്‍മ്മിതിയില്‍ അകപ്പെടുന്നു.അതിലൂടെ കൂപ്പര്‍ കാണുന്നത് സ്വന്തം വീട് തന്നെയാണ്..ഇതാണ് Tesseract.

ഇനി Worm Hole  ഉണ്ടാക്കിയതും ,ബ്ലായ്ക്ക് ഹോളില്‍ അകപ്പെട്ട കൂപ്പറിനെ ഒരു Tesseract ല്‍ ആക്കിയതും എല്ലാം Advanced Civilization ആയ Future Humans തന്നെയാണ്.ഭാവിയിലെ മനുഷ്യര്‍ ജീവിക്കുന്നത് അഞ്ചാം Dimensionല്‍ ആണ്.തീര്‍ച്ചയായും അവരെ നിര്‍മ്മിച്ചിരിക്കുന്നത് ആറ്റങ്ങള്‍ കൊണ്ടല്ല.മറ്റേതോ Particles കൊണ്ടാണ്.അത് കൊണ്ട് തന്നെ അവര്‍ക്ക് അഞ്ച് മാനങ്ങളില്‍ ജീവിക്കാന്‍ ആകുന്നു.

ഇവര്‍ ജീവിക്കുന്ന യൂനിവേഴ്സിനെ Bulk ( Hyperspace with 5 dimensions ) എന്നും നമ്മള്‍ ജീവിക്കുന്ന യൂനിവേഴ്സിനെ Brane ( Our world with 3 Dimensions ). Bulk ല്‍ സമയത്തിലെ യഥേഷ്ടം ചലിപ്പിക്കാം.കാരണം സമയം നീളം വീതി ദൂരം ഒക്കെ പോലെ ഒരു Physical Dimension മാത്രാമാണ് അവിടെ.
3D World ( Brane) & 5D World( Bulk) .  ( 3D world lies within 5D space)
 തങ്ങളുടെ പൂര്‍വികരായ മനുഷ്യരെ വംശനാശത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയാണ് അവര്‍ Wormhole സൃഷ്ടിച്ചതും , അത് വഴി അവരെ പുതിയ ഗ്യാലക്സിയില്‍ എത്തിച്ചതും.
 എന്നാല്‍ പിന്നെ അവര്‍ക്ക് നേരിട്ട് കാര്യം അങ്ങ് പറഞ്ഞാല്‍ പോരെ എന്ന് ചോദിച്ചാല്‍ inferior  ജീവികളായ 3D മനുഷ്യരുമായി ആശയവിനിമയം നടത്താന്‍ അവര്‍ക്ക് മാര്‍ഗ്ഗങ്ങള്‍ ഇല്ല.

R3) Edmund's Planet - Dr.Wolf Edmunds

ഭൂമിക്ക് സമാനമായ അന്തരീക്ഷവും ഓക്സിജനും ഭൂപ്രക്യതിയും ഉള്ള ഗ്രഹമാണ് എഡ്മണ്ട് പ്ലാനറ്റ്. ഡോക്ടര്‍ എഡ്മണ്ട് ഇതില്‍ വിജയകരമായി ലാന്‍ഡ് ചെയ്യുകയും അവിടെ ക്യാമ്പ് ആരംഭിക്കുകയും ചെയ്തു. അദ്ദേഹം തുടര്‍ച്ചയായി 3 വര്‍ഷത്തോളം  അനുകൂലമായ Data കള്‍ അയക്കുകയും ചെയ്തു.

Amelia Brand Setting Camp @ Edmund's Planet with help of  Robot CASE
നിര്‍ഭാഗ്യവശാല്‍ ഒരു ഉരുള്‍ പൊട്ടലില്‍ Dr.എഡ്മണ്ട് മരണപ്പെടുകയും  അതിനെ തുടര്‍ന്ന് കമ്മ്യൂണിക്കേഷന്‍ നിലയ്ക്കുകയും ചെയ്തു.

മനുഷ്യര്‍ക്ക് വാസയോഗ്യമായ ഏക ഗ്രഹമാണ് എഡ്മണ്ട് പ്ലാനറ്റ്.ഒറ്റയ്ക്ക് അവിടെ എത്തുന്ന അമീലിയ അവിടെ താമസം ആരംഭിക്കുന്നു.






Courtesy :
  1. The Science of Interstellar - Kip Thron
  2. Hafele–Keating experiment @ 1971
  3. Interstellar Forums.
  4. Black Holes, Worm Holes and Time Machines - Jim Al Khalili

.

Mar 16, 2018

The Science of Interstellar - PART 1

General Theory of Relativity-ല്‍ അധിഷ്ടിതമായി, പരമാവധി നിലവിലെ ശാസ്ത്രത്തോട് നീതി പുലര്‍ത്തി , കഥയ്ക്ക് ചേരുന്ന വിധം അനേകം തിയറികള്‍ DERIVE ചെയ്ത്  ,  ഫിസിസ്റ്റുകളുടെ  സഹായത്തോടെ  നിര്‍മിച്ച ഒരു സമ്പൂര്‍ണ്ണ Science Oriented Fiction സിനിമയാണു INTERSTELLAR.

വെറും ഒരു ശാസ്ത്ര സാങ്കേതിക വിവരണം എന്നതിലുപരി വൈകാരികമായ
ഒരു കുടുംബകഥയുടെ പശ്ചാത്തലം കൂടി ചേരുമ്പോള്‍ ഇത് ഒരു Unique ചലച്ചിത്രമായി മാറുന്നു.

കുറെയേറെ ഭൌതിക ശാസ്ത സിദ്ധാന്തങ്ങള്‍  ഒരു സ്കൂള്‍ക്ലാസില്‍ എന്നത് പോലെ പറഞ്ഞു പോയാല്‍ തീര്‍ച്ചയായും മടുപ്പുളവാക്കും.എന്നാല്‍  ഒരു സിനിമയുടെ നിറം പിടിപ്പിച്ച ക്യാന്‍വാസില്‍ ആകുമ്പോള്‍ അത് മനോഹരമാകും.ഈ സിനിമ കണ്ട ഭൂരിഭാഗം ആളുകളും  Fantasy Elementനു അപ്പുറം  ഇതിന്റെ ഭംഗി ആസ്വദിച്ചിട്ടില്ല എന്ന് തോന്നുന്നു.

Interstellarനു പിന്നിലെ ശാസ്ത്രബുദ്ധിയും Gravity സംബന്ധമായ പഠനങ്ങളിലെ നോബല്‍ ജേതാവും ആയ KIP Throne തന്റെ  " The Science Behind Interstellar " എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള വിവരണങ്ങളില്‍ ആവശ്യമുള്ളവ കഴിയുന്നത്ര ചുരുക്കിയും ,  പിന്നെ കുറെയേറെ ശാസ്ത്ര ലേഖനങ്ങളും,  ഭൌതികശാസ്ത്ര തിയറികളും ഒക്കെ  ആണ് ഈ വിവരണങ്ങളുടെ Summary.

സിനിമയെ വിശദീകരിക്കുകയും അതിലുപരി അതിലെ ശാസ്ത്രത്തെ കൂടുതല്‍ കോമ്പ്ലക്സ് Detailing ചെയ്ത് കണ്ഫ്യൂഷന്‍ ആക്കാതെ ഒരു Common man perspectiveലൂടെ പറയാന്‍ ആണ്   ഈ ലേഖനത്തിലൂടെ ശ്രമിച്ചിട്ടുള്ളത്.

SCIENCE FICTION & SCIENCE FANTASY എന്ന് രണ്ടു തരത്തില്‍ സയന്‍സ്  സിനിമകളെ  തരംതിരിയ്ക്കാം.

STAR WARS SERIES , SUPERMAN, ET  തുടങ്ങിയവ സയന്‍സ് ഫാന്റസികള്‍ ആണ്.ഫാന്ടസികളില്‍ ശാസ്ത്രത്തിലെ തിയറികളും മറ്റും ശരിയായിരിക്കണം എന്ന് നിര്‍ബന്ധമില്ല.പുറംമോടികള്‍ മാത്രം മതി. Sci Fic സിനിമകളിലെ എക്കാലത്തെയും Legend ആയ കുബ്രിക്കിന്റെ 2001:A Space Odessy മിസ്ടരികള്‍ പ്രേക്ഷകന് നല്‍കി സ്വതന്ത്ര ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ Interstellar സ്വയം വിശദീകരിച്ച് അതിനു  ഉത്തരങ്ങള്‍ കൂടി നല്‍കുന്നു.

സിനിമ തുടങ്ങും മുന്പ് GRAVITY എന്താണെന്ന് കൂടി ഒന്ന് പറയാം. Einsteinന്റെ  General Theory of Relativity പ്രകാരം  GRAVITY എന്നാല്‍ ഒരു Force അല്ല.


FLAT SPACE GET CURVED BY EARTH AND THE SATELLITE NEXT TO EARTH  IS FALLING TOWARDS THE EARTH ( GRAVITATIONAL PULL)
ഒരു വസ്തുവിന്റെ (Mass) പ്രസന്‍സ് കൊണ്ട് Space - Time ല്‍ ഉണ്ടാകുന്ന വ്യതിയാനത്തിനെ പറയുന്ന പേരാണ് ഗ്രാവിറ്റി.അല്ലാതെ അതൊരു കാന്തിക തരംഗമോ ഒന്നുമല്ല.ഈ പ്രതിഭാസം കൊണ്ട് ഒരു വസ്തുവില്‍ ഉണ്ടാകുന്ന ചലനത്തിനെ നമുക്ക് Gravitational Force എന്നോ Gravitational Pull എന്നോ പറയാം.Issac Newtonന്റെ ആപ്പിള്‍ താഴെ വീണത് ഭൂമിയുടെ കാന്തിക ബലം കൊണ്ടല്ല.മറിച്ച് ഭൂമി Space Timeല്‍ ഉണ്ടാക്കിയ വ്യതിയാനത്തില്‍ പെട്ട് അത് ഭൂമിയിലേയ്ക്ക് പതിയ്ക്കുക ആയിരുന്നു.

മറ്റൊന്ന് ഗ്രാവിറ്റിയും സമയവും ( Gravity & Time) പരസ്പരം inversely proportional ആണ്.അതായത് ഗ്രാവിറ്റി കൂടും തോറും സമയത്തിനു വേഗത കുറഞ്ഞു വരും. ഗ്രാവിറ്റിയുടെ മൂര്‍ദ്ധന്യതയില്‍ ( Maximum possible Gravity ) സമയം നിശ്ചലം ആകും.

ഒന്നും മനസ്സിലായില്ലല്ലേ .പേടിക്കണ്ട ...ഇതൊക്കെ കണ്ടു പിടിച്ചവര്‍ക്കും ഇത്രയൊക്കെയേ മനസിലായിട്ടുള്ളൂ..കാരണം ഇത് 3 Dimension നും അപ്പുറം ഉള്ള കാര്യമാണ്.

ഇനി കഥയിലേയ്ക്ക് കടക്കാം.

2017 AD-ല്‍ NASA , SATURNന് സമീപം  ഒരു GRAVITATIONAL DISTURBANCE  കണ്ടെത്തുന്നു. കൂടുതല്‍ പഠനങ്ങളില്‍ നിന്നും അത് ഒരു WORM HOLE ആണെന്ന് ഉള്ള നിഗമനത്തില്‍ എത്തുന്നു.

WORM HOLE* എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ,മില്യന്‍ ലൈറ്റ് ഇയറുകള്‍ അകലെ ഉള്ള രണ്ടു സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന SPACE TIME കൊണ്ട്  നിര്‍മ്മിതമായ ഒരു ഇടനാഴിയാണ്.അഥവാ ഒരു സ്ഥലത്തിനെ  സമയത്തിന് അനുസ്യതമായി BEND ചെയ്യികുകയാണ് WORM HOLE  ചെയ്യുന്നത്.അതിനെ പറ്റി വഴിയെ വിശദമാക്കാം.
Eg: Worm Hole Imaginary Diagram ( Connecting Earth and another galaxy )
ഈ സമയം ഭൂമിയില്‍ മനുഷ്യരാശിയുടെ നിലനില്പ് തന്നെ ഇല്ലാതായിക്കൊണ്ട് ഇരിയ്ക്കുകയാണ്.കാര്‍ഷികവിളകള്‍ ഏതാണ്ട് എല്ലാം Nitrogen ശ്വസിക്കുന്ന ഒരു ബാക്ടീരിയയുടെ ആക്രമണത്തില്‍   അപ്രത്യക്ഷമാകുന്നു ( അന്തരീക്ഷത്തില്‍ 78% Nitrogenനും 21% Oxygenനും  ആണുള്ളത് hence this organism has more dominance than other living things consumes Oxygen ).

ചോളം  മാത്രമാണ് ആ ബാക്ടീരിയയെ  Resist ചെയ്തു നില്‍കുന്ന
ഒരു ക്യഷി.വൈകാതെ അതും നശിക്കുകയും ഓക്സിജന്‍ ഏതാണ്ട് ഇല്ലാതാവുകയും ചെയ്യും. മനുഷ്യരാശി പൂര്‍ണ്ണമായും ഇല്ലാതാവുന്നതിനു  മുന്പ് വാസയോഗ്യമായ മറ്റൊരു ഗ്രഹത്തിലെയ്ക്ക് മനുഷ്യരെ  രക്ഷപെടുത്താന്‍ ആയുള്ള പദ്ധതിയുടെ ഭാഗമായി നാസ തങ്ങളുടെ ഏറ്റവും മികച്ച  12 ശാസ്ത്രഞ്ഞ്യരെ  2057 AD-ല്‍  മേല്‍ പറഞ്ഞ Worm holeലേയ്ക്ക് അയച്ചു.
ആ മിഷന്റെ പേരാണ് Lazarus Mission .

 മുന്‍ പഠനങ്ങളില്‍ നിന്നും ആ WormHole ചെന്ന് ചേരുന്നത് ഭൂമിയില്‍ നിന്നും ഏതാണ്ട് 10Billion പ്രകാശ വര്‍ഷങ്ങള്‍ അകലെയുള്ള  ഒരു ഗ്യാലക്സിയില്‍   ആണെന്നും ,    അവിടെ ഭൂമിയ്ക്ക്  സമാനമായ  പന്ത്രണ്ടു ഗ്രഹങ്ങള്‍ ഉണ്ടെന്നും NASA കണ്ടെത്തിയിരുന്നു.

Lazarus ദൌത്യത്തില്‍  ഓരോ ശ്യാസ്ത്രന്യനും ഓരോ വാഹനം നല്‍കിയിട്ടുണ്ട്.
ഇതില്‍ രണ്ടു കൊല്ലം സുഖമായി കഴിയാന്‍ ഉള്ള സപ്ലൈസും ഉണ്ട്. അവരവര്‍ക്ക്  നിശ്ചയിച്ചിട്ടുള്ള  ഗ്രഹത്തില്‍ ചെല്ലുക. അവിടെ വാസയോഗ്യം ആണോ എന്ന് പരിശോധിക്കുക. റിപ്പോര്‍ട്ടുകള്‍ വേം ഹോളിലൂടെ അയയ്ക്കുക.

എന്നിട്ട് വാഹനത്തില്‍ തന്നെയുള്ള Hyper sleep Chamber-ല്‍ ഉറങ്ങിക്കിടക്കുക.
ഏതാണ്ട് ഒരു പതിറ്റാണ്ടോളം hyper sleep അവസ്ഥയില്‍ തുടരാന്‍ ആകും. ഈ സമയം കൊണ്ട് നാസയുടെ അടുത്ത ടീം ഇവര്‍ നല്‍കിയ വിവരങ്ങള്‍ വച്ച് അവിടെ എത്തുകയും അവരെ രക്ഷിക്കുകയും , തുടര്‍ന്നു മനുഷ്യര്‍ അവര്‍ കണ്ടു പിടിച്ച  പുതിയ ഗ്രഹങ്ങളിലെയ്ക്ക് താമസം മാറുകയും ചെയ്യും.

എന്നാല്‍ ഈ പന്ത്രണ്ടില്‍,  മൂന്നു ഗ്രഹങ്ങളെ പറ്റിയെ സിനിമയില്‍ പ്രതിപാദിക്കുന്നുള്ളൂ...ബാക്കി ഉള്ളവയെ പറ്റി ആര്‍ക്കും ഒരു വിവരവും  ലഭിയ്ക്കുന്നില്ല.അതിനാല്‍ തന്നെ ഈ ഒന്‍പത് പേര്‍ ജീവിച്ചിരുപ്പില്ല എന്ന് ഊഹിക്കാം.

ഈ ഗ്രഹങ്ങള്‍ എല്ലാം നിലനില്‍ക്കുന്നത് ഒരു ഭീമന്‍ BLACK HOLE* ആയ GARGANTUAയുടെ ചുറ്റും ആണ്.ഈ ഗ്രഹങ്ങളെ കൂടാതെ ഒരു  Neutron Star കൂടി ഈ ഭീമന്‍  ബ്ലായ്ക് ഹോളിനെ ഭ്രമണം ചെയ്യുന്നുണ്ട്.

Neutron Star

നമ്മുടെ സൂര്യനെക്കാള്‍ ഏതാണ്ട് എട്ട് മടങ്ങ്‌ വലിപ്പം ഉള്ള ഒരു നക്ഷത്രം അതിന്റെ  ആണവ ഇന്ധനം മുഴുവന്‍ കത്തിത്തീര്‍ന്നു കഴിയുമ്പോള്‍,  ഗുരുത്വാകര്‍ഷണം മൂലം കോര്‍ (Core)
തകര്‍ന്നു തന്നിലേയ്ക്ക് തന്നെ ചുരുങ്ങുന്നു.

സങ്കല്പങ്ങള്‍ക്ക് പോലും അതീതമായ ഗ്രാവിറ്റി മൂലം അതിന്റെ അറ്റോമിക് ഘടനയില്‍ മാറ്റം വരുന്നു.ഇലക്ട്രോണുകളും പ്രോട്ടോണുകളും എല്ലാം ലയിച്ചു ന്യൂട്രോണുകള്‍ ആയി മാറുന്നു.

ചുരുങ്ങി ചുരുങ്ങി ഈ ഭീമന്‍ നക്ഷത്രം ഏതാണ് 20-30 കിമി മാത്രം വ്യാസമുള്ള ഒരു  Star ആയി മാറും.ഇതാണ് ഒരു Neutron Star.ഈ നക്ഷത്രത്തിലെ വെറും ഒരു  നുള്ള് ദ്രവ്യം
( Matter)എടുത്തു തൂക്കി നോക്കിയാല്‍  അതിനു നൂറുകണക്കിന് മില്യന്‍ ടണ്‍ ഭാരം വരും.
ഈ ഭൂമിയെ മൊത്തം ഒരു തീപ്പെട്ടിക്കൂടില്‍ ചുരുക്കി വച്ചിരിക്കുന്നത് പോലെ ആണത്.


Interstellar കഥയിലെ മൂന്നു ഗ്രഹങ്ങള്‍ യഥാക്രമം ,
Miller's Planet, Mann's Planet & Edmund's Planet എന്നിവയാണ്.

-----------------------------------------------------------------------------------------------------------

നാസയില്‍ മുന്പ് പൈലറ്റ്‌ ആയിരുന്ന കൂപ്പരും,മകനും ,  ഭാര്യാപിതാവും ,  മകള്‍ Murph ഉം കൂടിയാണ് ചോളപ്പാടങ്ങള്‍ക്ക് നടുവിലുള്ള  വീട്ടില്‍ താമസിക്കുന്നത്.ഭൂമിയില്‍ എങ്ങും പൊടിപടലങ്ങള്‍  കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ സമയം.

നിരീക്ഷണ താത്പരയായ Murph പലപ്പോഴായി  വീട്ടിലെ ലൈബ്രറി ഷെല്‍ഫില്‍ നിന്നും പുസ്തകങ്ങളും മറ്റും കാരണമില്ലാതെ നിലത്തു വീണു കിടക്കുന്നത് കാണുന്നു.പിന്നീട് നിലത്ത് വീണു കിടക്കുന്ന  പൊടികളില്‍  ഒരു പ്രത്യേക Pattern രൂപപ്പെട്ടിരിക്കുന്നതും ശ്രദ്ധിയ്ക്കുന്നു.

Line Patterns Formed in Library by Corn dust.












Murphum Cooperഉം ഈ pattern-ഉകളെ പഠന വിധേയമാക്കുന്നു.ഇതിനു കാരണം ഗ്രാവിറ്റി ആണെന്നും Cooper കണ്ടെത്തുന്നു.അത് ഒരു Binary code ആണ്.( Eg:101010100111000 ).കട്ടി കൂടിയ വരകള്‍ ഒന്നും കട്ടി കുറഞ്ഞവ പൂജ്യവും.
ഇതില്‍ നിന്നും ഒരു GPS Coordinate ലഭിക്കുന്നു.അതിനെ പിന്തുടര്‍ന്ന് മര്‍ഫും കൂപ്പരും ഒരു ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉള്ള ഒരു Warehouse പരിസരത്ത് എത്തുന്നു. അതില്‍ NASAയുടെ ഒരു രഹസ്യ പ്രോജക്ട് നടക്കുകയാണ്.

അവിടെ വച്ച് തന്റെ പഴയ ബോസ് Brandനെ കൂപ്പര്‍ കണ്ടുമുട്ടുന്നു.ഭൂമിയില്‍ നിന്നും ഒരു അഞ്ജാത ഗ്യാലക്സിയിലെയ്ക്ക് യാത്രയാകാന്‍ പോകുന്ന  Endurance എന്ന ഷിപ്പിന്റെ  നിയന്ത്രണം ഏറ്റെടുക്കാന്‍ ബ്രാന്‍ഡ്‌ കൂപ്പരിനെ നിര്‍ബന്ധിക്കുന്നു.ഏതോ അജ്ഞാത ശക്തിയാണ് കൂപ്പറിന് ഈ രഹസ്യ സങ്കേതം GPS Coordinateലൂടെ പറഞ്ഞു കൊടുത്തത് എന്ന് അദ്ദേഹം അനുമാനിക്കുന്നു.

അവസാനം കൂപ്പര്‍ പോകാന്‍ തീരുമാനിക്കുന്നു.കുടുംബത്തിന്റെ എതിര്‍പ്പുകളെ മറികടന്നു കൂപ്പര്‍ പോകുന്നു.പോകും മുന്പ് എത്ര നാള്‍ കഴിഞ്ഞായാലും  താന്‍ തിരികെ വരും എന്ന് മര്ഫിനു കൂപ്പര്‍ വാക്ക് കൊടുക്കുന്നു.

2067 AD-യിലാണ് Cooperന്റെ നേതൃത്വത്തില്‍ നാല് പേരുടെ സംഘം Endurance  എന്ന ബഹിരാകാശ വാഹനത്തില്‍ സാറ്റെനിലെയ്ക്ക് യാത്ര തിരിയ്ക്കുന്നത്.
( Cooper, The girl Amelia Brand, Romely , Doyale  + Two Robots, Case and Tars )


ഭൂമിയില്‍ നിന്നും Saturn വരെ ഏതാണ്ട് 1.2 Billion KM ദൂരം ഉണ്ട്.പ്രകാശ വേഗതയില്‍ പോയാല്‍ പോലും 66.6 മിനിട്ടുകള്‍ വേണം ലക്ഷ്യത്തില്‍ എത്താന്‍.

 ഇവിടെ Enduranceനു നല്കിയിരിക്കുന്ന വേഗത Avg 60,000 Km/hr ആണ്.
( V = 60,000 Km /Hr ).Voyager 1 ന്റെ വേഗതയും ഇത് തന്നെ ആണ്. ആ വേഗതയില്‍ സഞ്ചരിച്ചാല്‍ തന്നെ ഈ ദൂരം പിന്നിടാന്‍ രണ്ടു വര്ഷം വേണ്ടി വരും.ഈ രണ്ടു വര്ഷം പേടകം  റോബോട്ടുകള്‍ നിയന്ത്രിക്കുകയും അത് വരെ സംഘം hyper-sleep അവസ്ഥയില്‍ കഴിയുകയും ചെയ്യും.



Note : NASAയുടെ ഏറ്റവും പുതിയ പര്യവേഷക വാഹനം JUNO സഞ്ചരിച്ച  വേഗത ഏതാണ്ട് 265,000.00 Km/Hr ആയിരുന്നു.ജുനോ 2106 ജൂലെയില്‍ ജൂപ്പിറ്റരിന്റെ  ഭ്രമണ പഥത്തില്‍ എത്തുകയും ഇപ്പോഴും ജൂപ്പിറ്ററിനെ ചുറ്റി പഠനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
A Close photograph of Jupiter took by Juno Space craft while orbiting Jupiter.


 













അപ്പോള്‍ 2069 AD -ല്‍ Endurance ( Mother Space craft ) SATURNനു സമീപം എത്തുകയും Worm Holeല്‍ പ്രവേശിക്കുകയും ചെയ്യുന്നു.

Endurance - Mother ship
ഈ Worm Hole അവിടെ പ്രത്യക്ഷപ്പെട്ടത് ഏതോ Advanced civilizationന്റെ സഹായത്തോടു കൂടി ആണെന്ന് NASA വിശ്വസിക്കുന്നു. മനുഷ്യരാശിയെ പുതിയ ലോകത്തിലേയ്ക്ക് എത്തിയ്ക്കാന്‍ ആയിട്ടാകാം ഈ ഇടനാഴി അവര്‍ നിര്‍മ്മിച്ചത് എന്ന് അവര്‍ വിശ്വസിക്കുന്നു. 5th Dimension-ല്‍ ജീവിയ്ക്കുന്നു എന്ന് കരുതുന്ന അവര്‍ക്ക് 3 Dimension ല്‍ ജീവിക്കുന്ന മനുഷ്യരുമായി നേരിട്ട് ഒരു ആശയവിനിമയം സാധ്യമല്ല.

അഞ്ജാതരായ അവര്‍ ആരെന്നു മനുഷ്യര്‍ക്ക് അറിയില്ല. അവരെ " They" എന്ന് NASA സംബോധന ചെയ്യുന്നു .

MISSION ENDURANCE നു രണ്ടു പ്ലാന്‍ ഉണ്ട്.

PLAN A

മിഷന്‍ LAZARUS ല്‍  നിന്നും ലഭിക്കുന്ന  വിവരങ്ങളുടെ അടിസ്ഥാനത്തില്‍  വാസയോഗ്യമായ ഗ്രഹം കണ്ടെത്തുക.എന്നിട്ട് അവയില്‍ മനുഷ്യരെ അധിവസിപ്പികാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക.

Black Holeല്‍ നിന്നും Worm Holeല്‍ നിന്നും ലഭിക്കുന്ന Data ഭൂമിയിലേയ്ക്ക് അയയ്ക്കുക.ആ ഡേറ്റ ഉപയോഗിച്ച് Prof. Brand ( NASA Mission Head )
തന്റെ Gravity Equation പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ ഗ്രാവിറ്റിയെ നിയന്ത്രിക്കാന്‍ ആകും.

ഗ്രാവിറ്റിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ദൂരം ഭാവിയില്‍ ഒരു വലിയ വിഷയം അല്ലാതാവുകയും ഗ്രാവിറ്റിയുടെ സഹായത്തോടെ പെട്ടെന്ന് തന്നെ ഭൂമിയിലെ മനുഷ്യരെ പുതിയ ഗ്രഹത്തിലെയ്ക് മാറ്റാനും സാധിക്കും...


PLAN B

ഗ്രവിറ്റിയെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ( If Plan A Fails ) പിന്നെ ഭൂമിയെ മറക്കുക. പേടകത്തില്‍ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന 5000 ഭ്രൂണങ്ങളും ആയി പുതിയ ഗ്രഹത്തില്‍ അധിവസിക്കുക.പുതിയ മനുഷ്യരാശിയെ അവിടെ വാര്‍ത്തെടുക്കുക.


*******************************


Worm Hole ലൂടെ പുതിയ ഗ്യാലക്സ്സിയില്‍ എത്തിയ Endurance  അവിടെ Dock ചെയ്യുകയും , ഒരു പേടകത്തില്‍ Amelia , Cooper , Doyale പിന്നെ Robot Caseഉം കൂടി മില്ലെഴ്സ് പ്ലാനട്ടിലെയ്ക്ക് യാത്ര തിരിക്കുന്നു. Romely  & Robot Tars  Endurance-ല്‍ കാത്തിരിയ്ക്കുന്നു.
Travel Path of Endurance and attached Ranger Space Craft



Courtesy :
  1. The Science of Interstellar - Kip Thron
  2. Hafele–Keating experiment @ 1971
  3. Interstellar Forums.
  4. Black Holes, Worm Holes and Time Machines - Jim Al Khalili

.
Related Posts Plugin for WordPress, Blogger...