Followers

Apr 5, 2012

അജ്ഞാതരായ ദൈവങ്ങൾ - 2

ഈജീപ്ഷ്യൻ സംസ്കാരം.

Giza Plato Pyramids, Egypt
അത് പോലെ തന്നെ നിഗൂഡതകളുടെ കൊക്കൂണുകൾ ഒളിപ്പിച്ചുവച്ച  മഹത്തായ മറ്റൊരു സംസ്കാരമാണ് ഈജീപ്ഷ്യൻ സംസ്കാരം...നൈൽ നദിയുടെ തീരങ്ങളിൽ വളർന്നുവന്ന  മനുഷ്യർ..പക്ഷേ അവർ കാലാതീതമായി നിർമ്മിച്ചത് ആധുനിക ലോകത്തെ എഞ്ചിനീയറിങ്ങ് വിസ്മയങ്ങളായ പിരമിഡുകൾ.അതിൽ പ്രധാനമായത് ഗിസയിലെ മൂന്ന് പിരമിഡുകൾ.

പിരമിഡുകൾ,..... ആയിരക്കണക്കിന് അടിമകൾ രാവും പകലും അധ്വാനിച്ച്, റോളർ തടികളിൽ കല്ല് കെട്ടി വലിച്ച്കൊണ്ടുവന്ന് വർഷങ്ങൾ കൊണ്ടാണ് നിർമ്മിച്ചത് എന്ന വെറും ഊഹം തൊണ്ടതൊടാതെ വിഴുങ്ങിയാണ് ഇത്രയും കാലം നമ്മൾ ജീവിച്ചത്..അത് പഴയകഥ..ഇന്ന് സാമാന്യബുദ്ധിക്ക് ആലോചിച്ചാൽ മനസ്സിലാകും...ലക്ഷക്കണക്കിന് മനുഷ്യർ വിചാരിച്ചാലും അന്നത്തെക്കാലത്ത് പിരമിഡിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന ടൺ കണക്കിന് ഭാരമുള്ള ഒരു കല്ല് പോലും യന്ത്രസഹായമില്ല്ലാതെ എടുത്തുയർത്തി, ഫിനിഷിങ്ങ് വരുത്തി യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കാനാവില്ല.

പിരമിഡുകളിൽ ഏറ്റവും വലൂതായ ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ നിർമ്മിച്ചിരിക്കുന്നത് 22 കൊല്ലം കൊണ്ടാണെന്നാണ് കണക്ക്..അതും ഏതും പോരാത്ത 2650ബി.സി കാലഘട്ടങ്ങളിൽ..ആ കണക്ക് വച്ച് പോലും ഓരോ 9 സെക്കന്റിൽ ഒരിക്കൽ ഒരു കല്ല് ചതുരത്തിലാക്കി യഥാസ്ഥാനത്ത് വച്ചാൽ മാത്രമേ 22 കൊല്ലം കൊണ്ട് അതിന്റെ നിർമ്മാണം പൂർത്തിയാകൂ...വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് ടൺ  ഭാരം വരുന്ന കല്ലുകൾ എങ്ങനെ നിർമ്മാണസ്ഥലത്ത് എത്തിച്ചു...

യാതൊരുവിധ യന്ത്രസഹായവുമില്ലാതെ എങ്ങനെ ഈ പടുകൂറ്റൻ മാത്യകകൾ മനുഷ്യർ സ്യഷ്ടിച്ചു..അവിടെയാണ് ഈജീപ്ഷ്യൻ സംസ്കാരത്തിലെ ഫറവോന്മാർ ആരാണെന്ന ചോദ്യം ഉയരുന്നത്..അവർ ദൈവതുല്യരായോ ദൈവമായോ ആണ് ജനങ്ങൾ കണ്ടിരുന്നത്...

പുരാതന ഈജീപ്ഷ്യൻ ലിഖിതങ്ങളിൽ പറയുന്നത് പിരമിഡുകൾ നിർമ്മിച്ചിരിക്കുന്നത് മനുഷ്യർ തന്നെ, പക്ഷേ അവരെ സഹായിക്കാൻ അകാശത്തെ മാലാഖമാർ ഉണ്ടായിരുന്നത്രേ.ഈ തെളിവുകൾ മാറ്റിനിർത്തിയാൽ തന്നെ മനസ്സിലാകും പുരാതനകാലത്ത് ഈ വലിയ നിർമ്മിതി ഉണ്ടാക്കാൻ സഹായകമായത് എക്സ്ട്രാ ടെറസ്ട്രിയൽ സമൂഹത്തിന്റെ സാങ്കേതിക വിദ്യ തന്നെയാണ്..പിരമിഡുകൾ മനുഷ്യനിർമ്മിതമാണെന്ന് ഇന്ന് ഒരു ശാസ്ത്രവും വിശ്വസിക്കുന്നില്ല.

പിരമിഡുകളുടെ നിഗൂഡതകൾ അനാവരണം ചെയ്യുന്നതിനായി നടന്ന പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ഈജീപ്ഷ്യൻ ഭരണവർഗ്ഗമായിരുന്ന ഫറവോന്മാരിൽ ഒരാളായ Akhenathen മനുഷ്യനല്ല, ഒന്നുകിൽ ഒരു ഏലിയൻ , അല്ലെങ്കിൽ ഒരു അന്യഗ്രഹജീവിയിൽ മനുഷ്യനുണ്ടായ ഏലിയൻ ഹൈബ്രിഡ്,.അഘേനാതൻ എന്ന ഈ ഫറവോനാണ് ഈജിപ്തുകാരുടെ സൂര്യക്ഷേത്രം സ്ഥാപിച്ചത്, സൂര്യനെ ആരാധിക്കാൻ ഈജിപ്ഷ്യൻ ജനതയോട് ആഞ്ജാപിച്ചത്.സ്വയം ദൈവത്തിന്റെ പ്രതിപുരുഷനായി അദ്ദേഹം അവരോധിച്ചു...ഇദ്ദേഹത്തിന്റെ മകനാണ് നമ്മളെല്ലാം കേട്ടിരിക്കുന്ന ഏറ്റവും പ്രശസ്തനായ ഫറവോ... ടൂട്ടൻഖാമൻ ( Tutankhamun ).

1964 പിരമിഡ് ഗിസയുടെ അടുത്തുള്ള കുഫു  പിരമിഡിന്റെ അടിയിൽ ഒരു വലിയ കപ്പൽ തന്നെ അടക്കം ചെയ്തതായി കണ്ടെത്തിയിരുന്നു..ഫറവോന്മാരുടെ മറ്റുലോകത്തിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയാണത്രേ ആ കപ്പലും രാജാവിനോടൊപ്പം അടക്കം ചെയ്തത്.

1877ൽ ആർതർ എന്ന ശസ്ത്രഞ്ജ്യൻ മറ്റൊരു  പ്രത്യേകത കൂടി കണ്ടെത്തി.ഭൂമിയുടെ ഏറ്റവും വലിയ ലാറ്റിറ്റ്യൂഡും ഏറ്റവും വലിയ ലോഞ്ജിറ്റ്യൂഡൂം ( അക്ഷാംശം , രേഖാംശം ) രേഖകൾ തമ്മിൽ കൂട്ടിമുട്ടുന്ന പോയിന്റിലാണ് ഈ മൂന്ന് പ്രധാനപിരമിഡുകളും നിർമ്മിച്ചിരിക്കുന്നത്...ആധുനികലോകം ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചിട്ടു തന്നെ അധികം കാലമാകുന്നില്ല..അതിനും ആയിരക്കണക്കിനു വർഷങ്ങൾ മുൻപ് ജീവിച്ചിരുന്ന ഈജിപ്ഷ്യൻസ് അവ കണ്ടെത്തിയിരിക്കുന്നു...അത് കൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായ ഒരു വിസ്മയമായി മാറി ഈ കണ്ടെത്തൽ..

മറ്റൊരു സവിശേഷത പിരമിഡുകളുടെ ഉള്ളിൽ കാണപ്പെട്ടിരുന്ന ചുവർചിത്രങ്ങളിലെ ബൾബുകൾ ആയിരുന്നു.എങ്ങനെ പിരമിഡുകൾക്കകം പ്രകാശമാനമാക്കും..വായുവിന്റെ സാന്നിദ്ധ്യം കുറവുള്ള പിരമിഡീന്റെ അകത്തളങ്ങളിൽ തീ കത്തിക്കാനാവില്ല.പിന്നെയുള്ളത് കണ്ണാടികൾ ഉപയോഗിച്ച് സൂര്യപ്രകാശത്തെ അകത്തെത്തിക്കുക എന്ന വിദ്യയാണ്..പക്ഷേ പരീക്ഷണങ്ങളിലൂടെ അവയും തെറ്റാണെന്ന് തെളിഞ്ഞു..

പിന്നെയവർ പ്രകാശത്തിനു ഉപയോഗിച്ചിരുന്നത് എന്താണ് എന്നതിനുത്തരം വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന ബൾബുകൾ എന്നാണ്...ഇംഗ്ലീഷ് ശാസ്ത്രഞ്യനായ വില്യം ഗിൽബെർട്ട് പതിനാറാം നൂറ്റാണ്ടിലാണ് വൈദ്യൂതിയെപ്പറ്റി ആദ്യമായി പരാമർശിക്കുന്നത്.അതിനും നൂറുകണക്കിനു വർഷം മുൻപ് ജീവിച്ചിരുന്ന പുരാതന ഈജീപ്ഷ്യൻസ് ഫിലമെന്റുള്ള ബൾബുകൾ ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാനാകുന്നവയാണ് വ്യക്തമായ ആ ശിലാചിത്രങ്ങൾ..വൈദ്യൂതി അന്നത്തെ ജനതയ്ക്ക് അഞ്ജാതമായിരുന്നു ..ഈ വൈദ്യൂതിയുടെ അറിവ് ഇവർക്ക് എവിടെ നിന്ന് ലഭിച്ചു എന്ന് കരുതുമ്പോളാണ് ബാഗ്ദാദ് ബാറ്ററികൾ ഇറാക്കിൽ നിന്നും കണ്ടെടുക്കുന്നത്...പുരാതനമായ സുമേരിയൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കളിമണ്ണിൽ തീർത്ത ബാറ്ററികൾ കണ്ടെത്തിയത്..

തികച്ചും ലളിതമായ സംവിധാനം...രണ്ട് ലോഹ ഇലക്ട്രോഡുകൾ , ഒരു ഇലക്ട്രോലൈറ്റ് , അതിപ്പോൾ ഏതെങ്കിലും ആസിഡ് അംശം കൂടുതലുള്ള പഴച്ചാറുകളോ എന്തുമാകാം..ഇവ ഉപയോഗിച്ച് അവർ വൈദ്യൂതി ഉണ്ടാക്കിയിരുന്നു...അതുപയോഗിച്ചിരുന്നു..ഒരുപക്ഷേ വൻതോതിൽ ജനതയ്ക്കാവശ്യമായ വൈദ്യൂതി ഉത്പാദിപ്പിച്ചിരുന്നു..ഈ അറിവ് യദ്യശ്ച്ചികമായി അവർക്ക് കിട്ടാൻ തരമില്ല..വൈദ്യുതിയുടെ രഹസ്യങ്ങളെപ്പറ്റിയുള്ള ഈ അറിവ് അവർക്ക് നൽകിയത് ആരാണ്.

പിരമിഡുകൾ പോലെ തന്നെ  സമാനമായ  മനുഷ്യാതീത നിർമ്മിതികൾ പസഫിക് സമുദ്രത്തിലെ ഈസ്റ്റൽ ഐലന്റുകളിലെ മൌആയ് പ്രതിമകളിലും അവിടുന്നു നൂറുകണക്കിന് മൈൽ ദൂരമുള്ള ബൊളീവയിലെ പുരാതന നഗരമായ ടിവനാക്കുവിലും കണ്ടെത്താനാകും...ഇവ രണ്ടും രണ്ട് വ്യത്യസ്ഥ സംസ്കാരങ്ങളാണ്..പക്ഷേ ഇവയിൽ കണ്ടുവരുന്ന ഈ ടൺകണക്കിന് ഭാരമുള്ള കൽപ്രതിമകൾ ഒരേ ജനുസ്സിൽ പെട്ടവയാണെന്ന് ഈ അടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി..

Stonehenge , England
 അത് പോലെ തന്നെ ബൊളീവിയയിലെ ടിവാനാക്കുവിലെ കൽപ്രതിമകളും  യു.കെയിലെ സ്റ്റോൺ ഹെഞ്ചും തമ്മിൽ ഒരു സാദ്യശ്യമുണ്ട്..ഇവ രണ്ടും സൌരയൂഥത്തിന്റെ മാത്യകയാണ്..സൂര്യൻ ,  ഒൻപത് ഗ്രഹങ്ങൾ  എന്നിവ വളരെ ക്യത്യമായി ഓർബിറ്റുകളുടെ അളവടക്കം ഈ രണ്ട് സ്ഥലങ്ങളിലും പ്രതിപാദിച്ചിരിക്കുന്നു,  പുരാതന നാഗരികർ...


Tiwanaku, Bolivia
മനുഷ്യർ സമൂഹമായി ജീവിക്കാൻ തുടങ്ങുന്ന സമയത്ത് തന്നെ എങ്ങനെ ഇത്രയധികം ജ്യോതിശാസ്ത്രപരമായ അറിവുകൾ അവന് ലഭിച്ചു.തീർച്ചയായും ഒരു ബാഹ്യശക്തിയുടെ ഇടപെടലുകളിൽ ഇതിലുണ്ട്.പുരാതന മനുഷ്യന്റെ എഞ്ചിനീയറിങ്ങ് മികവിന്റെ തെളിവുകൾ പിന്നീടും ധാരാളം ലഭിക്കുകയുണ്ടായി.ഇത്തവണ ഗ്രീസ് സംസ്കാരത്തോടനുബന്ധിച്ചാണ് ഒരു        
സുപ്രധാന തെളിവ് ലഭിച്ചത്.
ആന്റിക്കത്തൈറ കപ്പലപകടം ( Antikythera Ship Wreck  )


BC 2ആം നൂറ്റാണ്ടിൽ ഗ്രീസിനടുത്തുള്ള ക്രീറ്റ് ദ്വീപിനു സമീപം നടന്നു എന്ന് കരുതപ്പെടുന്ന ഒരു കപ്പലപകടമാണ് ആന്റിക്കതൈറ ഷിപ് റെക്ക്.1900ൽ ചില മുങ്ങൽവിദഗ്ദ്ധരാണ് ഈ കപ്പലപകടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.അവിടെ നിന്നും കണ്ടെത്തിയതാണ്   ആന്റിക്കൈത്തൈറ മെക്കാനിസം.പുരാതനസമൂഹത്തിൽ നിലനിന്നിരുന്ന സാങ്കേതികവൈദഗ്ദ്യത്തിന്റെ മകുടോദാഹരണമാണീ കണ്ടെത്തൽ.


Antikythera Mechanism
ഒരു സ്വിസ് വാച്ചിന്റെ നിർമ്മാണചാതുര്യത്തോടെ നിർമ്മിച്ചിരിക്കുന്ന അതിവിദഗ്ദ്ധമായ ഒരു മെക്കാനിസമാണിത്.
ഈ ഉപകരണം ഉപയോഗിച്ച് സൂര്യൻ, മൂൺ , മറ്റ് ഗ്രഹങ്ങൾ എന്നിവയുടെ സ്ഥാനങ്ങൾ  ക്യത്യമായി നിർണ്ണയിക്കാൻ സാധിക്കുമായിരുന്നു.


ഒരു ഡേറ്റ് എന്റർ ചെയ്തുകഴിഞ്ഞാൽ ആ ദിവസം സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ പൊസിഷൻ വ്യക്തമായി ഇത് കാണിച്ചുതരും...കണ്ടെത്തി വർഷങ്ങൾക്ക് ശേഷം ഈ അവശിഷ്ടത്തിന്റെ എക്സ് റേ സ്കാനിങ്ങ് നടത്തിയാണ് ഇതിനുള്ളിലെ മെക്കാനിസം ശാസ്ത്രഞ്ജ്യർ മനസ്സിലാക്കിയത്.


ഓർക്കുക 14ആം നൂറ്റാണ്ടിലാണ് ആദ്യത്തെ ഗിയർവീൽ മെക്കാനിസം മനുഷ്യൻ നിർമ്മിക്കുന്നത്...അതിനും നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ്, 
ഭൂമി പരന്നത്,  സൂര്യനും ചന്ദ്രനും ദൈവങ്ങൾ എന്ന് കരുതപ്പെടുന്ന ഒരു കാലഘട്ടത്തിൽ ഇത്രയും സൂക്ഷ്മമായ കണക്കുകൂട്ടലുകൾ നടത്തുന്ന ഒരു മെക്കാനിക്കൽ കമ്പ്യൂട്ടർ, ആര്. എങ്ങനെ നിർമ്മിച്ചു..ഉത്തരം വിരൽചൂണ്ടുന്നത്.അതീവശക്തിയുള്ള  മനുഷ്യേതര തലച്ചോറുകളിലേക്കാണ്.മനുഷ്യനെ എന്തിനാണ് ദൈവങ്ങൾ ഇത്ര വിവേകശാലിയായി സ്യഷ്ടിച്ചത്...ഏത് ജീവികളിൽ നിന്നാണ് മനുഷ്യൻ ഉത്ഭവിച്ചത്...മറ്റു ജീവികൾക്കില്ലാത്ത ജനിതികപരമായ എന്ത് പ്രത്യേകതയാണ് മനുഷ്യർക്കുള്ളത് .?

( തുടരും ..)


അടുത്ത ലക്കം :


മെസപ്പോട്ടേമിയൻ സംസ്കാരം.


മനുഷ്യന്റെ ഡി.എൻ.എ.


നിബ്രു എന്ന അന്യഗ്രഹം.


ഐൻസ്റ്റീനും നാലാമത്തെ ഡയമെൻഷനും.


Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods,Ancient Alien Documentaries. 

.....

31 comments:

 1. ഞാന്‍ കൊറേ ചിരിച്ചൂറ്റോ. ഈജിപ്റ്റുകാര്‍ യന്ത്രം ഒന്നും ഉപയോഗിച്ചിട്ടേ ഇല്ലാ എന്ന് ആരാ പറഞ്ഞത്.
  (എന്ത്ഗായാലും ജെ.സി.ബിയും ഉപയോഗിച്ചിട്ടില്ലെന്നുറപ്പുണ്ട്.)
  ബള്‍ബിന്റെ ഏത് പടം കിട്ടി എന്നാണ്‌ പറഞ്ഞത്. ബള്‍ബിന്റെ രൂപം ബള്‍ബിനു മാത്രം ഉള്ള ഒന്നാണല്ലോ അല്ലേ.
  അപ്പോ പിരമിഡുകള്‍ക്ക് അകത്ത് പെഗാസസ്, കിമേര, വ്യാളി-നമ്മടേ ചൈനീസ് ഡ്രാഗണ്‍, പിന്നെ അനന്തശയനനനു പൊക്കിളീല്‍ താമരയുള്ളവനുമൊക്കെയായ
  Mr. ഗുരുവയൂരപ്പന്‍ എന്നിവയുടേ ഒക്കെ പടം ഉണ്ടായിരുന്നെങ്കില്‍ ഇപ്പറഞ്ഞതൊക്കെ ശരിക്കും ഉള്ളതായിരുന്നു എന്നും വാദിക്കാമല്ലോ

  ReplyDelete
 2. http://www.google.com/imgres?hl=en&sa=X&biw=1440&bih=785&tbm=isch&prmd=imvns&tbnid=eVU1q2DuYClNOM%3A&imgrefurl=http%3A%2F%2Furbanlegends.about.com%2Flibrary%2Fbl_giant_skeleton.htm&docid=21Cvjd6GU074FM&imgurl=http%3A%2F%2F0.tqn.com%2Fd%2Furbanlegends%2F1%2F0%2Ff%2F1%2FAad4_sm.jpg&w=400&h=307&ei=uUx9T6rwMI-yrAea6vzfDA&zoom=1&iact=hc&vpx=734&vpy=298&dur=622&hovh=197&hovw=256&tx=130&ty=128&sig=110286120625527438952&page=1&tbnh=138&tbnw=180&start=0&ndsp=28&ved=1t%3A429%2Cr%3A10%2Cs%3A0%2Ci%3A90

  ഇത് ഒന്ന് നോക്കിക്കേ ..ഇങ്ങനെയും ആള്‍കാര്‍ ലോകത്തില്‍ ഉണ്ടായിരുന്നു

  ReplyDelete
 3. @Iggoy: ജെസിബി ഉപയോഗിച്ചാലും പിരമിഡുകൾ നിർമ്മിക്കാൻ സാധ്യമല്ല.....പുരാതന നിർമ്മിഹികളിലെ 1 ലക്ഷം ടൺ ഭാരം വരുന്ന കല്ലുകൾ മെക്കാനിക്കലായി ഉയർത്താൻ ഇന്ന് പോലും സാധ്ക്കില്ല..എന്തായാലും പിരമ്മിഡ് നിർമ്മാണത്തിനുപയോഗിക്കാൻ പറ്റിയ യന്ത്രങ്ങൾ ഒന്നും ഈജിപ്തുകാർക്കില്ലായിരുന്നു.. കൂട്ടമായി..മാഗ്നെറ്റിക് ലെവിറ്റേഷനാണവർ ഉപയോഗിച്ചത്..ഇന്ന് ആ ടെക്നോളജി പ്രാരംഭദിശയിൽ ഡെവലെപ്പ് ചെയ്തിട്ടുണ്ട്....ബൾബിന്റെ ചിത്രങ്ങളെ ഇന്റർപ്രട്ട് ചെയ്യാം..പക്ഷേ വൈദ്യൂതി പണ്ടുള്ളവരും ഉപയോഗിച്ചിരുന്നു..... കിമേരയും ഗുരുവായൂരപ്പനും ഒക്കെ അന്ധവിശാസങ്ങളേക്കാളുപർ മാംസവും രക്തവുമുള്ള ഏലിയൻ ഹൈബ്രിഡുകൾ ആണെന്നാണ് ഏൻഷ്യന്റ് ആസ്ട്രനോട്ട് തിയറി...ചരിയട്ട്സ് ഓഫ് ഗോഡ്സിൽ അതിനെപ്പറ്റി പ്രദിപാതിക്കുന്നുണ്ട്...ഡൈനോസറുകൾ ഉണ്ട് എന്ന് വിശ്വസിക്കുന്നത് പോലെയുള്ളൂ അതും...നതിങ്ങ് ഡിവൈൻ ഇൻ ഇറ്റ്....ഇത് ഞാൻ മൊത്തം എഴുതിക്കഴിഞ്ഞിട്ട് സ്കെജ്യൂൾ ചെയ്തിട്ടിരിക്കുകയാണ്...ബാക്കി സീരീസിൽ ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്....

  @Clint: ഈ ചിത്രം ഒരു ഇന്റർനെറ്റ് ഹോക്സ് ആണെന്ന് തോന്നുന്നു...ചില വാർത്തകളിൽ ഇത് കാലിഫോർണിയയിലാണെന്നും ചില മുസ്ലിം സൈറ്റുകളിൽ ഇത് സൌദി അറേബ്യയിലാണെനും പറയുന്നു...ഇത് ഔദ്യോഗികസ്ഥിരീകരണമില്ലാത്ത ഒരു എഡിറ്റഡ് ചിത്രമാണ്..:))...

  ReplyDelete
 4. @ponyboy and @Clint thomas
  Those giant human pictures were part of a competition conducted by adobe photoshop..unfortunately people spreading it as if real..yes there are arguments that there were giants..but till date we didn't got any skeletons like that..
  @pony boy
  I'm watching a documentary series called 'ancient aliens' which came in history channel some time back..its awesome and many details about what you told here..

  ReplyDelete
 5. രണ്ടാം പാഠവും ശ്രദ്ധിച്ചുവായിച്ചു.

  ReplyDelete
 6. ട്രാക്കിങ്ങ്...
  രണ്ടാം ഭാഗവും ഇന്ററെസ്റ്റിങ്ങ്

  ReplyDelete
 7. പാമ്പിന്റെ പുറത്ത് കിടക്കുന്ന നാല്‍ക്കൈന്‍ ദേവന്റെ പൊക്കിളില്‍ താമര. അതിലിരിക്കുന്നും നാലുമുഖവും നാലു കയ്യും ഉള്ള വേറൊരുത്തന്‍.
  ഇത്യാദികളും കിമേരാദികളൂം മനുഷ്യഭാവനയുടെ മനോഹര സൃഷ്ടികളാണ്‌ എന്നു പറയാന്‍ എത്ര എളുപ്പവും വിശ്വസനീയവുമാണ്‌. ഡിനോസറിന്റെ ഫോസിലുകള്‍ കിട്ടിയിട്ടുണ്ട് എന്‍ കേള്‍ക്കുന്നു.
  ദേവന്മാരുടെ ഫോസിലാദി വല്ലതും?
  അതങ്ങനിരിക്കട്ടെ. chariot of Gods ഞാനൊന്നു അന്വേഷിച്ചു. നെറ്റില്‍. വിക്കിപ്പീഡിയ ഒന്നു നോക്കൂ. അതില്‍ ആ പുസ്തകത്തോടുണ്ടായ പ്രതികരണങ്ങളേക്കുറിച്ചു പറയണതും ശ്രദ്ധിക്കണം.
  http://en.wikipedia.org/wiki/Chariots_of_the_Gods%3F
  "Prior to publication, the book was extensively rewritten by its editor, Wilhelm Roggersdorf (a pen name of the German screenwriter Wilhelm "Utz" Utermann)."
  ഇങ്ങനെ കാണൂന്നത് നേരാണോ. തിരക്കഥകൃത്ത് പടച്ചതാണോ സംഭവം. അപ്പൊ സിനിമാറ്റിക് രംഗങ്ങള്‍ക്ക് പഞ്ഞം വരില്ല.
  ഒരു കുഞ്ഞു സംശയം. ശാസ്ത്രത്തിന്റെ ചരിത്രം പറയുന്നത് (പാശ്ചാത്യരുടെ പേട്ട് ശാസ്ത്രമാണീത് എന്നും അറേബ്യയിലുമ്മ് മറ്റും ഇങ്ങനല്ലാത്തതുണ്ടായിരുന്നു എന്നും വാദിക്കില്ല എന്ന് കരുതുന്നു)
  കോപ്പര്‍ നിക്കസിന്റെ കാലം വരെ ടോളമിയുടെ ഭൂകേന്ദ്ര സിദ്ധാന്തം അനുസരിച്ചാണ്‌ പ്രപഞ്ചത്തെ മനസ്സിലാക്കിയിരുന്നത് എന്നാണ്‌. പിരമിഡുകള്‍ ഏകദേശ്ം BC 2000 കാലത്തേതാണ്‌ എന്നു കരുതാം
  അന്നേതായിരുന്നു സിദ്ധാന്തം. ഭൂകേന്ദ്രമാണോ സൗര കേന്ദ്രമാണോ. മാനത്തു നിന്നും നേരെവന്ന മനുഷ്യനെ ഹെല്പിയവര്‍ക്ക് ഒരുപാട് അറിയാമയിരിക്കുമല്ലോ.
  എന്തായാലും വായിക്കാന്‍ രസമുണ്ട്.

  ReplyDelete
 8. @iggoy: its not only pyramids or their helps to human..there are unbelievable facts like paintings,cave drawings and other descriptions about strange beings who looks like astronauts.And nobody is forcing you to believe this..these are imaginations based on some real proofs like drawings,scrolls and things like that..once you watch the documentary called 'Chariots of Gods' you will understand that.Have you ever thought why all the main religions in the world have almost same story???..There are 'son of god' or demi-gods in every epics.All the gods came from sky.And if i use your same question,where are those gods now who use to take 'avatars' or fight battles???
  And if you think that chariots of god is made out of thin air without facts and contains cinematic plot..please go read all our epics like Ramayana or Mahabharata and read the stories of religions around the world..there are shocking similarities.
  I am not a blind believer of this thing..but what me and these documentaries/books saying is that it is also possible.
  And unfortunately you will never find out if this is real.. because religious people like Vatican priests will never let you know..There were incidents that they burned lot of books which they don't wanted to let the public or believers know.Because the moment world will find out this is real,all the big religions in the world will end.

  ReplyDelete
 9. @iggoy : i mean even ramayana and mahabharata is very filmy..

  ReplyDelete
 10. ഏലിയ പോപ്പി, മായൻ പോപ്പി, very informative....love your writing..

  ReplyDelete
 11. @Sonu
  You are responding to something else and not to the point I have raised. The book which you were mentioning was criticized severely by the then scientific community. I had given the wikiepedia link. Respond to that.
  What about my simple question about the heliocentric and Geocentric theories the universe? Friends you people were quibbling on the word science. The sort of evidences yoou are suggesting might be enough to make your claims scientific. I can enjoy such a book as goood written piece of imagination.

  I have read ramayana and mahabharatha. they are wonderful stories. Epics in their own way. Meanwhile there are hundreds of Ramayanas. I don't think you mean to say that all these ramayanas and mahabharathas are in fact the narration what had happened in the past. Do you? they are filmy. no doubt.What about the story Time Machine or From the third bank of River or The One Hundred years of Solitude. It seems that your logic will force you to consider these books too as the depiction of real facts.

  ReplyDelete
 12. @iggoy : First ,thank you for responding to my comment.
  Obviously scientific people will criticize the book because that book might break many of the so called scientific communities theories..I'm not saying everything in that book is true.What i'm saying is that MIGHT be true.And we cant believe in this science also blindly.Because it keeps changing.The same science who told us there are 9 planets in our solar system told recently pluto is not a planet..!!!
  Science once told earth is flat..later Magellan proved it's a sphere..So science also changed their claims..Likewise you cant blindly say none of this is impossible(aliens,time travelers,bermuda triangles, Atlantis and all other mysteries)..Once it's clearly proved even you will believe.The problem is before scientists use to think about these things.But now these 'scientists' thinks and research only about their own country or its weaponry.
  Check out this youtube link
  http://www.youtube.com/watch?v=zeDMSXOhDbY
  this video is a part of video series from history channel.
  I couldn't find the full one in youtube.
  What you have to say about this.???

  ReplyDelete
  Replies
  1. Dear Sonu, Iggoy & juanith.///Thanks for the replies and analysis..

   Still I believe Many Scientific Organizations are hiding 80% truth from the public as they are all came under some powerful men in the world... even though they found something important they wont let you know as they 'll keep it for their owm countries well being..underdeveloped countries like India has no role in such extreme science.

   as we know E=mc2 is proven wrong a couple of months back...as the particles hit a speed of 12 nS more than light...But they wont let it interfere with public as it bias basis of physics...

   Still I believe in science, Even if they found something wrong they ll admit it and goes ahead..I think there are some ET presence in history of humans..And I don't believe in anything so called Divine..There are plenty of material factors left for us to study..All we have to do is to analyse them..

   Delete
  2. Scientists will say that relativistic mechanics will give much better and accurate results about planetary motion that that of Newtonian mechanics.thats how science progresses. Its foolishness, sorry to say so, to say that the kind of book you rae mentioning is scientific in the way "Principia Mathematica" by Newton or "On the electro dynamics of Moving Bodies" by Einstein.
   the another simple question, asked long ago by Karl Popper that what is the condition in which the things which your Book, the so called scientific claims, will be false. or What is the condition in which your claims will be false. Any scientific claim will give you this option. (I am not saying that Popper is completely right. but this much is enough for this context. That discussion about the methodology of science is too vast to summarize here.)
   Your other charges, again I am sorry to say that, are either hasty generalizations or ar arose out of ignorance about the discussions in methodology as well as philosophy of science.

   Its, the video is pretty funny and I have seen many of that type. Let me pose a simple question, are they, the team who prepared this documentary were there at the time of excavation to shoot all these.No. what they have shown is some funny animation. they presume that there were interventions from aliens in th war that had happened in Dwaraka. Once made these assumption then they moves on to connect it with ancient Hindu texts. (I don't know that text for they have not given the exact references. Not giving exact references is one of the main characteristics of these sort of pseudo scientific claims). Do you have any idea about the Dwaraka excavation project happened in India.

   Delete
  3. A simple google search gave me enough proofs to show that the dwaraka excavation project exists..and was successful...
   please check the below links
   http://deshgujarat.com/2007/02/21/dwarka-of-krishnaarcheologist-sr-raos-speech-english-mp3/
   http://en.wikipedia.org/wiki/Shikaripura_Ranganatha_Rao
   http://avalon.wz.cz/Tajemno,energie/Krishnasdwarka.htm
   And you mis understood the video..i guess they don't say Dwaraka drowned because of an alien war.Alien war is a different claim,showing that many epic and legends has wars happening at the sky and even some of them talks about flying vehicles..
   And what this certain documentary or book is trying to say is our ancient humans were very much advanced than we think.How come it is possible without the help of an outside world..!!
   And if you still want to ignore what you read and see and argue with your current mind set,i cant help it.Even i'm not saying aliens helped these humans.It is a possibility.But yes i believe there are extra terrestrials probable more advanced than us.
   I suggest you find and watch the full documentary series 'ancient aliens' in history channel.And you wont come back here with what you are arguing now.
   Now, i have proof that dwaraka project exist and i can show some facts as proofs to show that gods might be aliens.Do you have any single proof that prove any of these claims are not true?????? :P

   Delete
  4. There was Dwaraka project. I know that but they never had the conclusions which you are mentioning.the simple google search with ethe key word will lead you to enormous sites like HINDUWISDOME,VEDA.WIKIE.COM, AND MANY OF THAT SORT. if one cannot make a difference between the facts given in Nature(the well known science journal) or Physical Review and the above stated sites theer is something wrong. And if you argue on the basis of these kinds of documentaries that there are Aliens, Gods and so much, sorry friend, I am afraid that you have completely gone wrong about science.
   And You have started with the presumption that there are aliens and gods. So what else are you trying to make out?

   Delete
  5. Ha ha ha first you argued there was no dwaraka project,and when you got the proof now you are saying they never had the conclusions which i mentioned..Friend,i don't know about gods and i'm not really sure if they really existed or all those were fantasy stories.I came across this 'gods are aliens' theory just recently.Its a possibility.I am not arguing you that gods are aliens.What i am saying that accept the possibility.Funny part is even after being a science believer you don't believe there are extra terrestrial beings.i have done lot of research about UFOs and came across many hoax claims and sites which 'claims' these things exist.Just like you mentioned its hard believe on all these sites.And i'm not a fool to believe in all these websites.
   but please check out this link below.Its a website where any body can report a UFO sighting and send them a pic if you have.They won't publish it.First they will check if the photo is real.They have received many fake ones.But the photo experts know which one is real and which one is not.
   check out their best 55 photos
   http://www.ufoevidence.org/photographs/section/topphotos/firstpage.htm
   they are not claiming its alien vehicles.Its 'Unidentified Flying Objects'.And the most of the documentaries and articles across the web just shows you the facts and real incidents.It depends on you if you wanna believe it or not.I believe there are aliens.I believe our ancient civilizations where super advanced.I don't know if the gods really existed or if they were aliens.
   check the below link too
   http://members.tripod.com/~kon_artz/cultures/stonetec.htm
   now don't start on talking about the website's quality(:P)even i found it just now, you search yourself about that temple and great wall at Ollantaytambo ..you will understand(hopefully) what technology i am talking about.And i hope my scientist friend is aware of the fact that the same science you believes found out about ancient batteries and APPROVED the fact that they existed.
   http://en.wikipedia.org/wiki/Baghdad_Battery
   https://www.google.co.in/search?q=ancient+batteries&um=1&ie=UTF-8&hl=en&tbm=isch&source=og&sa=N&tab=wi&ei=lEuFT8zECYyurAfF_MnBBg&biw=1440&bih=775&sei=p0uFT_W3NIiJrAfbo5zLBg#um=1&hl=en&tbm=isch&sa=X&ei=2EuFT7eAFczHrQeXzJzTBg&ved=0CDwQvwUoAQ&q=ancient+baghdad+batteries&spell=1&bav=on.2,or.r_gc.r_pw.r_qf.,cf.osb&fp=e2e91913cffb0cad&biw=1440&bih=775

   Delete
  6. And check out this article too
   http://www.guardian.co.uk/world/2010/aug/05/ufo-files-welsh-roswell-national-archive
   It's about official papers declassified by US govt.
   Note the below part too
   A letter claiming Churchill ordered a cover-up of a wartime encounter between a UFO and a RAF bomber over the English coast. A 1999 MoD investigation found no written record of the incident.

   Delete
 13. @iggoy : And unfortunately for some unknown reason our media is not interested in stories like this.They love salman-shahrukh fight or some minister scams.They always ignore it..

  ReplyDelete
 14. Each stone weighs 1000s of tonnes (in your post).
  Each stone weighs lakhs of tonnes (in your comment).
  Authentic sources says an average of 2.5 tonnes per stone and maximum 50 tonnes per stone.
  Keralites and Indians stupid enough. You can't make them more worse.
  Or is this some kind of sarcasm?
  - Anil

  ReplyDelete
  Replies
  1. first read my comment again...I said ancient monuments ...even a kid knowns the weight of one block of pyramid..its not a big deal man..

   ..have u heard about coral castle, Each stone weighs a thousand tons...just keep your mind open to analyse things ..dont be so prejudice....who told u indians are stupid..first u need is self respect ..These are not my discoveries...I am not a UFO researcher...But I read and watch them...atleast I know how to use sarcasam...:))Thanks for coming...

   Delete
  2. Ponyboy or Whoever u are
   U edited your post after my comment.
   The only point that deserved analysis was the "stone weighs lakhs of tonnes" if it was correct. Yes, discovery of a single object made by man weighing lakhs of tonnes before 1000s of years will make almost everybody including myself an alien theory advocate.
   Now, after your correction, this post and series of posts is just cold bullshit. Moreover, your kind of openness to analyse things is just pathetic.

   Delete
  3. anonymous he has done a good job a rather finding negatives and discouraging we should appreciate the effort he has made . as a common man i never think about this type of things . So i really appreciate his hard work for giving us for thinking about the theory behind the article ..

   Delete
  4. Dear annony,Whoever u are,

   As i told you earlier you were ruefully prejudice..

   i never edited anything....can you prove I edited my article upon your comment?..if so I ll do anything you say....whats your point....stone weighs lakh of tonns...I think your simple googling is not enough to get that..Lalebella ethiopia lies one of the worlds largest ancient megalithic structures made of monolithic blocks weighing lakh tonnes , which is now a UN heritage site...

   Still how could you say I did some corrections...read again...and am not afraid of keyboard goons and constructive or whatever so called criticism...I dont care...Thats why I kept this comment box open to everybody...

   Delete
 15. പിരമിഡുകൾ മനുഷ്യനിർമ്മിതമാണെന്ന്
  ഇന്ന് ഒരു ശാസ്ത്രവും വിശ്വസിക്കുന്നില്ല....!
  മനുഷ്യനെ എന്തിനാണ് ദൈവങ്ങൾ ഇത്ര വിവേകശാലിയായി സ്യഷ്ടിച്ചത്...
  ഏത് ജീവികളിൽ നിന്നാണ് മനുഷ്യൻ ഉത്ഭവിച്ചത്...മറ്റു ജീവികൾക്കില്ലാത്ത ജനിതികപരമായ
  എന്ത് പ്രത്യേകതയാണ് മനുഷ്യർക്കുള്ളത് .?

  ഇതുവരെ എഴുതിയതൊക്കെ സൂപ്പർ...കേട്ടൊ പോണി

  ReplyDelete
 16. @Ponyboy
  If the experiment you were mentioning is "The OPERA neutrino experiment" then it was not directly against the E=mc2. the results of it, if true will undermine one of the fundamental assumptions of Einstein and so that of relativity about the speed of light. Subsequently it may affect the mass energy relation equation.
  Nothing was proven conclusively wrong yet. there are enormous papers about the experiment. Scientific community has not yet declared anything conclusively. they are still checking the results, its accuracy and possible theoretical explanations. Even some scientists have challenged the experiment and its results. A few have noticed some problems in the experiments itself. All these suggests that the issue is not settled and nothing is finalized. Given these are the facts the sort of comments and generalizations, you friend are making are hardly acceptable. Unfortunately it is the popular pseudo scientific way of responding. You might want to be a little more careful and thorough in opinions in matters of science.

  ReplyDelete
 17. Dear Pony,

  Thank you for the interesting postings! But sorry to say that it seems ur just carried away by "conspiracy theory" kind of documentaries! Most parts of ur postings contains factual errors ! And for most of those mistakes, a simple googling is sufficient to correct! Please Try to do it ! To point out a few: The faster than light results from OPERA was an experimental error and its already admitted by the research team itself.( Unlike your conspiracy theory, they never tried to hide the information, on the very first day of announcement they invited scientific community to verify the results and published the findings in an open access pre-print journal). Regarding the Pyramid construction, inclined ramps must have been the most probable mechanism to take the stones to heights and this was a relatively common technique throughout the world in ancient times.

  ReplyDelete
 18. Dear poonjar
  thanks for your FB...
  first thing is I think I mentioned opera experiment in one of my debating comments...It didn't came in the article.right?....,As I didn't followed aftermath of opera experiments..all I know is they did something biases the energy mass eqn...by breaking constant C..that came in the early dailies ..but if you still believe cern is completely open to public.....

  Your second Second point...Pyramids were bulit over ramps....Thats right...But there is no authenticity in that theory... It is one among a 'couple of hypothesis' of pyramid construction..No authentic center will say in cut and right, pyramids were built on ramps...its just a hypothesis..as many factors of mechanics biases this theory....There is another theory of inside ramps as well... But none of these satisfies the question completely ...how they built pyramids..? please refer the facts against ramp theory..

  ReplyDelete
 19. ഓരോന്നായി വായിക്കട്ടെ

  ReplyDelete
 20. വായിക്കാന്‍ രസമുണ്ട്

  ReplyDelete
 21. Good article. Like to share with you a detailed eBook on UFOs related to human history. Email me on postbox10@gmail.com

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...