Followers

Apr 6, 2012

അജ്ഞാതരായ ദൈവങ്ങൾ -3

സുമേരിയൻ സംസ്കാരം.


ബി.സി നാലായിരമാണ്ടിൽ ഇറാക്കിൽ ഉണ്ടായിരുന്ന സംസ്കാരമാണ് സുമർ സംസ്കാരം
 ( മെസപ്പൊട്ടോമിയ ). മുൻപ് സൂചിപ്പിച്ച ബാഗ്ദാദ് ബാറ്ററികളും മറ്റും ഇവിടെ നിന്നാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.സുമേരിയൻ ലിഖിതങ്ങൾ , അവരുടെ വിശ്വാസങ്ങൾ എല്ലാം ചുറ്റപ്പെട്ടുകിടക്കുന്നത് അനുനാകി എന്ന് വിളിക്കപ്പെടുന്ന ദൈവങ്ങളിലാണ്..ബാബിലോണീയൻ , അസിറിയൻ എന്നീ സംസ്കാരങ്ങളിലും ഈ അനുനാകിയെപ്പറ്റി പരാമർശമുണ്ട്.
Human and their God Anunaki


അവരുടെ വിശ്വാസപ്രകാരം അനുനാകികൾ മനുഷ്യരെ സ്യഷ്ടിച്ചത് മ്യൂട്ടേഷൻ വഴിയാണ്.അവർ ഈ ഭൂമിയിൽ വന്നത് സ്വർണ്ണംഖനനം ചെയ്യുന്നതിനു വേണ്ടിയാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ പറയുന്നത് പോലെ ചിമ്പാൻസികളിൽ നിന്നും നിയാണ്ടർതാൽ മനുഷ്യനിൽ നിന്നും പരിണമിച്ചുണ്ടായതല്ല മനുഷ്യർ എന്ന് ചുരുക്കം.


ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനെതിരായി ചില തെളിവുകൾ ഗവേഷകർ കണ്ടെത്തുകയും ചെയ്തു.


1849ൽ ബ്രട്ടീഷ് ഗവേഷകനായ ഓസ്റ്റിൻ ഹെന്രി സുമേരിയൻ നഗരമായ നൈന്വേയിൽ നിന്നും തനിത്തങ്കത്തിൽ തീർത്ത പുരാതന ഫലകങ്ങൾ കണ്ടെത്തുകയുണ്ടായി.ക്യൂണിഫോം സ്ക്രിപ്റ്റിൽ  വിവരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഇവ പരിഭാഷ ചെയ്തെടുക്കാൻ 30 വർഷത്തെ ഗവേഷണം വേണ്ടിവന്നു.


നിബ്രു ( Nibru ) എന്ന് വിളിക്കപ്പെടുന്ന ഒരു അന്യഗ്രഹത്തിലെ നിവാസികളായ അനുനാകികൾ ഭൂമിയിൽ വന്നു,അവർ ഭൂമി സന്ദർശിച്ച സമയത്ത് നിയാണ്ടർതാൽ മനുഷ്യരാശിയായിരുന്നു ഉണ്ടായിരുന്നത്.ജെനിറ്റിക് എഞ്ചിനീയറിങ്ങ് വഴി അവരിൽ നിന്ന് ഇന്ന് കാണുന്ന മനുഷ്യനെ അവർ സ്യഷ്ടിച്ചു എന്നാണ് ആ ലിഖിതങ്ങളിൽ നിന്ന് ലഭിച്ച വിവരം.


ആധുനിക മനുഷ്യന്റെ ഡി.എൻ.എ ഭാഗീകമായി ഡീകോഡ് ചെയ്യപ്പെട്ടത് ഈ അടുത്തകാലത്താണ്.പരിണാമത്തിലൂടെ കുരങ്ങുകളിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്ന് പറയപ്പെടുന്നത് ബാഹ്യമായ സാദ്യശ്യവും പിന്നെ ക്രോമസോമുകളിലെ തുല്യതയും ഒക്കെ വച്ചാണ്..


പക്ഷേ ക്യത്യതയോടെയൂള്ള ഡി.എൻ.എ പരിശോധന ഈ വാദത്തെ ഘണ്ഢിക്കുകയുണ്ടായി.മറ്റു മ്യഗങ്ങളിൽ ഇല്ലാതിരിക്കുകയും എന്നാൽ മനുഷ്യന് മാത്രം ലഭിക്കുകയും ചെയ്ത ഒരു പ്രത്യേക ജീനോമാണ് മനുഷ്യന്റെ തലച്ചോറിന്റെ താക്കോൽ..


HAR1 എന്ന് വിളിക്കപ്പെടുന്ന ഈ ജീനോം എവിടെ നിന്നും വന്നു എന്നത് അഞ്ജാതമാണ്..പക്ഷേ മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വേർതിരിച്ചുനിർത്തുന്നത് ഈ ജീനോമാണ്..പരിണാമത്തിലൂടെയാണ് മനുഷ്യൻ ഉണ്ടായതെങ്കിൽ ഒരിയ്ക്കലും പുറത്തുനിന്നുമുള്ള ഒരു ഫാക്ടർ അവന്റെ ഡി.എൻ.എയിൽ കടന്നുവരില്ല...അതൊരു കൂടിച്ചേർക്കലാണ്.അത് നടത്തിയത് ഏലിയൻസ് അഥവാ ദൈവങ്ങളും..


എന്തിനു വേണ്ടി ഇങ്ങനെ മനുഷ്യരെ സ്യഷ്ടിച്ചു ?.. സ്വർണ്ണം ഖനനം ചെയ്യുന്നതിനായാണ് എന്നാണുത്തരം.സുമേരിയൻ വിശ്വാസങ്ങൾ പ്രകാരം അങ്ങനെ വിവേകത്തോടെ സ്യഷ്ടിക്കപ്പെട്ട  ആദ്യ മനുഷ്യൻ (Adamu) ആണ്..ദൈവത്തിന്റെ പ്രതിരൂപമായി മനുഷ്യനെ സ്യഷ്ടിച്ചു എന്ന് പഴയ ഗ്രന്ഥമായ ബൈബിളിലും പറയുന്നുണ്ട്.അവന്റെ പേരും ആഡം എന്ന് തന്നെ.


അപ്പോൾ സുമേരിയൻ വിശ്വാസപ്രകാരം ഈ അനുനാകി ഒരിയ്ക്കൽ തിരിച്ചുവരും.ആ വരുന്ന സമയം ലോകത്തിന്റെ അവസാനവും.ജ്യോതിശാസ്ത്രപ്രകാരം നെപ്റ്റ്യൂണിനും പിന്നിൽ നിന്നാണവർ വരുന്നത്...തീർച്ചയായും അവർ സമയസഞ്ചാരികളാണ്.


Time Travel ( സമയ സഞ്ചാ‍രം )


ഇനി ശാസ്ത്രത്തിലേക്ക് വരാം.ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രഞ്ജ്യൻ ഐൻസ്റ്റീൻ 1905ൽ ടൈം ട്രാവൽ എന്ന സിദ്ധാന്തത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.പ്രകാശത്തിന്റെ വേഗതയ്ക്കടുത്ത് സഞ്ചരിക്കാനായാൽ...


അതായത് ( 3x10^8m/s ) സെക്കന്റിൽ മൂന്നുലക്ഷം കിമി. വേഗതയിൽ സമയം നമ്മളുടെ കൈപ്പിടിയിലൊതുങ്ങും...ഈ വേഗതയിൽ പ്രപഞ്ചത്തിൽ A എന്ന പോയിന്റിൽ നിന്ന് B എന്ന പോയിന്റിലേക്ക് സഞ്ചരിച്ചാൽ.തിരിച്ച് നമ്മൾ Aയിൽ എത്തുമ്പോഴേക്കും ആ‍യിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞുപോയിരിക്കും..ചുരുക്കിപ്പറഞ്ഞാൽ നമ്മൂടെ ഏതാനും മിനിറ്റുകൾ മറ്റൊരിടത്ത്  ആയിരക്കണക്കിന് വർഷങ്ങളാകും.


ഒരു സഞ്ചരിക്കുന്ന വസ്തു പ്രകാശത്തിന്റെ വേഗത്തിനൊപ്പം എത്തുന്തോറും സമയം ചെറുതായി ചെറുതായി വരും.പ്രകാശത്തിന്റെ  ഒപ്പം വേഗതയിൽ നമ്മൾ സമയത്തിനൊപ്പം സഞ്ചരിക്കും...ഇനി പ്രകാശവേഗത്തെ മറികടക്കാനായാൽ നമ്മൾ ചെല്ലുന്നത് ഭാവിയിലാണ്!!!!!!!
സ്റ്റീഫൻ ഹോക്കിങ്ങ്സിന്റെ "A Breif History Of Time" എന്ന പുസ്തകത്തിൽ ആപേക്ഷികമായി പെരുമാറുന്ന സമയത്തിനെപ്പറ്റി കൂടുതൽ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.
ദൂരങ്ങളെ കൈപ്പിടിയിലൊതുക്കാൻ ഐൻസ്റ്റീൻ തന്നെ ഹൈപ്പർസ്പേസിൽ ഒരു  വഴി ഉണ്ട് എന്ന് പറയുകയുണ്ടായി.വേം ഹോൾ ( Worm Hole ) എന്ന തിയറി പ്രകാരം സമയത്തേയും സ്ഥലത്തെയും ബെൻഡ് ചെയ്യിച്ച് പ്രപഞ്ചത്തിന്റെ  മറ്റൊരു കോണിൽ സ്മരണമാത്രയിൽ എത്താനാകും എന്നതാണത്.ഇതൊരു ഹൈപ്പോതീസിസ് ആയി നിൽക്കുകയാണിപ്പഴും..


തെളിയിക്കപ്പെടാത്ത സത്യം എന്ന് വേണമെങ്കിൽ വിവക്ഷിക്കാം.X,Y,Z കൂടാതെ നാലാമത്തെ ഡയമെൻഷൻ സമയം (Time ) .അഞ്ചും ആറും ഗ്രാഫിക്കൽ എക്സ്പ്ലനേഷനുകളിലൂടെ ബോക്സ് ഇൻസൈഡ് എ ബോക്സ് എന്ന വിശദീകരണമൊക്കെ മനസ്സിലായ പോലെ ഭാവിക്കാം..ഹൈപ്പർ ഡൈമെൻഷനുകൾ വരുമ്പോ നമ്മൾ ചുറ്റിപ്പോകും..ഈ തിയറിയും അത്തരമൊരു ഹൈപ്പർ ഡയമെൻഷനിലുള്ള പ്രപഞ്ചത്തെപ്പറ്റിയാണ് പറയുന്നത്..അല്ലെങ്കിൽ ഐൻസ്റ്റീനെ ഒക്കെപ്പോലെ തലച്ചോറിന്റെ 20%  ഉപയോഗപ്പെടുത്തിയ മനുഷ്യനായിരിക്കണം..


Bending Space and time to make worm hole to reach from end of universe to other. Wormhole hypothesis theory
നിലവിലുള്ള ഏറ്റവും കൂടിയ വേഗതയിൽ സഞ്ചരിച്ചാൽ പോലും ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രത്തിൽ എത്തണമെങ്കിൽ 70000വർഷങ്ങൾ എങ്കിലും എടുക്കും.


എങ്കിലും നിലവിൽ മനുഷ്യസാദ്ധ്യമായ രീതിയിൽ E.T(Extra Terrestrial )കളുമായി വിനിമയം ചെയ്യുന്നതിനായി നാസ നാല് പേടകങ്ങൾ ശൂന്യാകാശത്തേക്ക് വിക്ഷേപിച്ചിരുന്നു.അതിനോടൊപ്പം അത് പ്രപഞ്ചത്തിന്റെയും സൌരയൂഥത്തിലെ ഗ്രഹങ്ങളുടേയും മറ്റും പഠനത്തിനും ഉപയോഗിക്കുന്നു..


1977ൽ വോയേജർ 1,2 .ഇതിനു മുൻപ് 1972 ൽ പയനീർ 10, 1973ൽ പയനീർ 11 എന്നീ ബഹിരാകാശവാഹങ്ങളായിരുന്നു അവ.ഇവയിൽ ഭൂമിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഒക്കെ സൂചനകൾ കൊടുത്തിരുന്നു..പുരാതന ചിത്രലിഖിത ഭാഷകളാണ് അവയിൽ ഉപയോഗപ്പെടുത്തിയിരുന്നത്.അതിൽ വോയേജറിൽ ഒരു സ്വർണ്ണ അലോയ് നിർമ്മിതമായ ഡിസ്ക് ഉണ്ട്..അവയിൽ ഭൂമിയിലെ ശബ്ദങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ ഒക്കെ ആലേഖനം ചെയ്ത് വച്ചിരിക്കുന്നു.ഈ ഡിസ്കുകൾ ഏത് വിപരീത അന്തരീക്ഷത്തിലും നൂറുകോടി വർഷങ്ങൾ വരെ നിലനിൽക്കും....
Gold Record, NASA


മനുഷ്യന്റെ ജ്യാമതീയരൂപങ്ങൾ, ഭൂമിയുടെ കോർഡിനേറ്റുകൾ, സംസ്കാരത്തിന്റെ സൂചനകൾ എന്നിവയും ഇതിലുണ്ട്.ഇവയിൽ ഭൂമിയെപ്പറ്റി സൂചിപ്പിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന ഭാഷ ഹൈറോഗ്ലിഫിക്സ് ഭാഷയും...ചിത്രങ്ങൾ ഉപയോഗിച്ചുള്ള പുരാതന ഈജീപ്ഷ്യൻ ഭാഷയാണ് ഹൈറോഗ്ലിഫിക്സ്..രണ്ടു ബഹിരാകാശ പേടകങ്ങളും ഭൂമിയിൽ നിന്ന് വിപരീത ദിശകളിലാണ് അയച്ചിരിക്കുന്നത്..ഇവയിൽ നിന്നും ഇപ്പോഴും റേഡിയോ സിഗ്നലുകൾ കിട്ടിക്കൊണ്ടിരിക്കുന്നു.


ഇത് വരെ കിട്ടിയ വിവരമനുസരിച്ച് വോയേജർ 1 സോളാർസിസ്റ്റത്തിന്റെ പരിധിയും കഴിഞ്ഞ് സോളാർ വിൻഡുകൾ അടിക്കുന്ന ഔട്ടർസ്പേസിൽ കടന്നിരിക്കുന്നു...ലൈവായി ഈ രണ്ട് വാഹനങ്ങൾക്കൊപ്പം സഞ്ചരിക്കാനും അവയുടെ ഓഡോമീറ്റർ കാണാനും ഇവിടെ ക്ലിക്ക് ചെയ്യുക.


( തുടരും ..)
അടുത്ത ലക്കത്തിൽ :


ദുരൂഹമായ സ്ഥലങ്ങൾ.


അഞ്ജാതമായ കാന്തിക വലയങ്ങൾ.


Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 


.....

12 comments:

 1. ആദ്യായിട്ടാണ്‌ അന്യഗ്രഹ ജീവികള്‍ നിയാണ്ടര്‍താല്‍ മനുഷ്യനില്‍ മ്യൂട്ടേഷന്‍ നടത്തി ഉണ്ടാക്കിയതാണ്‌ എന്ന് കേള്‍ക്കണത്.
  അതും സ്വര്‍ണ്ണാം ഖനനം ചെയ്യാന്‍. ഇത്രേമൊക്കെ കഴിവുള്ള അന്യഗ്രഹത്തിന്‍ലെ മഹാന്മാര്‍ക്ക് എന്തിനായിരുന്നു മനുഷ്യന്റെ സഹായം. ഈജിപ്റ്റിലെ
  അത്രേം വല്യ പിരമിഡ് ഉണ്ടാക്കി കൊടുത്ത ടിംസല്ലേ. അവന്മാര്‍ക്ക് നേരെ വന്നു സ്വര്‍ണ്ണം കുഴിച്ചെടുത്തു കൂടായിരുന്നോ.
  അതോ മനുഷ്യനെ അടിമയാക്കാന്‍ വേണ്ടി ചെയ്തതതാണോ? പിന്നെ അവന്മാര്‍ക്ക് ചുമ്മ ഇരുന്നു, ഹേ മന്‍ഷ്യാ പോയി സ്വര്‍ണ്ണംകുഴിക്കെഡാ എന്ന് പറഞ്ഞാല്‍ മതിയല്ലോ?
  മ്യൂട്ടേഷാനന്തരം പിന്നെ മനുഷ്യനെ വെറുതെ വിട്ടോ? കേട്ടിട്ടുള്ളത് വേട്ടക്കാരനയി നടന്നും പിന്നെ കൃഷിചെയ്തും അങ്ങനങ്ങനെ പടിപടിയായാണ്‌ മനുഷ്യന്‍ വികസിച്ചത് എന്നാണ്‌.
  അന്യഗ്രഹ ജീവികള്‍ക്ക് എന്തിനാ സ്വര്‍ണ്ണം. തിന്നാനാണോ. അതോ അവര്‍ കേരളാത്തീന്ന് പോയവരാണോ? സ്വര്‍ണ്ണത്തോട് ഇത്ര ഭ്രമം. ഊര്‍ജ്ജാവശ്യത്തിനായിരിക്കും! അല്ലെ.
  time travel theory അല്ല ഐന്‍സ്റ്റെഇന്‍ 1905 ല്‍ special theory of relativity ആണ്‌ മുന്നോട്ട് വച്ചത്. അതിനകത്ത്‌ വരുന്ന് ഒന്നാണ്‌ time dilation.
  "ചുരുക്കിപ്പറഞ്ഞാൽ നമ്മൂടെ ഏതാനും മിനിറ്റുകൾ മറ്റൊരിടത്ത് ആയിരക്കണക്കിന് വർഷങ്ങളാകും." ഇത് ഐന്‍സ്റ്റീന്‍ ചുരുക്കിപ്പറഞ്ഞതാണോ?
  പ്രകാശവേഗത്തെ മറികടക്കാനാകില്ല എന്നതാണ്‌ ഐന്‍സ്റ്റീന്റെ പരികല്പന.
  അത് മറികടന്നു എന്നതാണ്‌ അടുത്തിടെ ഉണ്ടായ കോലാഹലം.

  ReplyDelete
 2. Mun postukalum vayichu.Nammudea malayalathil ithupolulla blogukal valarea churukkam.valarea nalla post. Abhinandhanagal!!adutha bhagathinayittu kathirikkunnu.

  ReplyDelete
 3. ഇതും വായിച്ചു. interesting

  ReplyDelete
 4. അനന്തമജ്ഞാതമവര്‍ണ്ണനീയം...ഒറ്റച്ചോദ്യം...കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്. അതിന്റെ ഉത്തരം പറയാനെനിക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പരീക്ഷയ്ക്ക് തോറ്റു. ഇനി ഈ പാഠങ്ങളൊന്ന് വായിച്ചുനോക്കട്ടെ.

  ReplyDelete
  Replies
  1. Kozhiyo muttayo alla aadhyam undayathu. It was a transition through a lot of "pre-mutta" and "pre-kozhi" untill the real mutta and kozhi formed

   Delete
 5. ദേ ദീ ലിങ്ക് കലക്കി. http://voyager.jpl.nasa.gov/where/index.html.ഇതുപോലെ ഇന്‍ഡ്യ അയച്ച സാധങ്ങളുടെ ലിങ്ക് കിട്ടുമോ? ചുമ്മാ...പിന്നെ കോണ്‍സെപ്റ്റ് കൊള്ളാം...ബുദ്ധി തന്നവന്മാരെ മനുഷ്യന്‍ തന്നെ തട്ടികളഞ്ഞിട്ടുണ്ടാകും എന്നും കരുതാം...അവന്‍മാര്‍ ചിലപ്പോള്‍ സ്വര്‍ണഖനനത്തിന് ഉണ്ടാക്കിയ യന്ത്രങ്ങള്‍ക്ക് artificial intelligence കൊടുത്തതാണെങ്കിലോ? അതുപോലെ നമ്മള്‍ ഭാവിയില്‍ യന്ത്രങ്ങള്‍ക്ക് AI കൊടുത്താല്‍ അവ നമ്മെ തട്ടില്ല എന്നു യാതൊരു ഉറപ്പും ഇല്ലല്ലോ...

  ReplyDelete
 6. ഒരു കാര്യം ഉറപ്പ് ഇപ്പോൾ
  ഭൂമിയിൽ മനുഷ്യന്റെ സമയം തന്നെ..!

  "A Breif History Of Time" എന്ന പുസ്തകം മാത്രമേ
  വായിച്ചിട്ടുള്ളൂ,ബാക്കിയെല്ലാം പുത്തൻ അറിവുകളാണെനിക്ക് കേട്ടൊ ഭായ്

  ReplyDelete
 7. വളരെ വിജ്ഞാന പ്രദം..

  ReplyDelete
 8. pranth pidikkum munpe nhan ponu.......

  ReplyDelete
 9. അവരുടെ വിശ്വാസപ്രകാരം അനുനാകികൾ മനുഷ്യരെ സ്യഷ്ടിച്ചത് മ്യൂട്ടേഷൻ വഴിയാണ്. Aaru paranju? Evide proof? Evide reference link?

  ReplyDelete
 10. HAR1 gene is not an esternal thing. Its made up of same nucleotide bases ( adenine, guanine, thymidine, and cytosine) as other DNA molecule using the same base pair rules, same enzymes and evrything. Corresponding genes are seen in all vertibrate animals. The only thing is HAR1 and other HAR genes show a big variation from previous ancestor. Its not impossible in evolution, or you can argue its an alien interference. But as you said, its not a EXTERNAL fitting.

  ReplyDelete
 11. Good article. Like to share with you a detailed eBook on UFOs related to human history. Email me on postbox10@gmail.com

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...