വിശദീകരിക്കാനാകാത്ത സംഭവങ്ങളും അവ നടന്ന ധാരാളം സ്ഥലങ്ങളും ഭൂമിയിൽ ഉണ്ട്...മനുഷ്യനിർമ്മിതമായ ഒരു പരിഹാരവും ഇത് വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല..അവയിൽ ചിലത് പ്രശസ്തമാണ്.ബെർമുഡ ട്രയാങ്കിൾ ഒക്കെ പോലെ.ഈ ആധുനിക കാലത്തും എന്താണീ സ്ഥലങ്ങളുടെ പ്രത്യേകതകൾ എന്ന് സംശയാതീതമായി തെളിയിക്കാൻ ശാസ്ത്രത്തിനായിട്ടില്ല.
ബർമുഡ ട്രയാങ്കിൾ.
അറ്റ്ലാന്റിക് സമുദ്രത്തിൽ ത്രികോണാക്യതിയിൽ കിടക്കുന്ന, ലോകത്തിന് അഞ്ജാതമായ സ്ഥലങ്ങളിൽ മുൻപന്തിയിലാണ് ബർമുഡ ട്രയാങ്കിൾ.ചരിത്രാതീത കാലം തൊട്ടെ കുപ്രസിദ്ധിയാർജ്ജിച്ച ഈ സ്ഥലത്ത് കാണാതെപോയ കപ്പലുകൾക്കും വിമാനങ്ങളും അനേകമാണ്.വിമാനമായാലും കപ്പലായാലും ഈ സമുദ്രഭാഗത്തിനു മുന്നിൽ പെട്ടാൽ പകച്ചുപോവുകയെ ഉള്ളൂ.
Bermuda triangle Map |
ബർമുഡ ട്രയാങ്കിളിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ആളുകൾക്ക് പറയാനുള്ളത് എല്ലാം സമാനമായ അനുഭവങ്ങളാണ്.
1970ൽ ബ്രൂസ് ജെർനോൺ എന്ന പൈലറ്റ് മയാമിയിൽ നിന്ന് ബർമുഡ ട്രയാങ്കിളിലൂടെ വിമാനം പറത്തുകയായിരുന്നു..പെട്ടെന്ന്
അഞ്ജാതമായ ഒരു ശക്തിയാലെന്ന പോലെ വിമാനത്തിന്റെ ദിശാസൂചികകൾ പ്രവർത്തനരഹിതമായി.ഗൈറോസ്കോപ്പ് ശക്തിയോടെ കറങ്ങുകയും ഉണ്ടായി..റേഡിയോ ബന്ധം നിലച്ചു..
അതേ സമയം മയാമിയിലെ എയർ ട്രാഫിക് കണ്ട്രോൾ റൂമിലെ റഡാറിൽ നിന്ന് ഈ വിമാനം അപ്രത്യക്ഷമായി.വിമാനത്തിനു ചുറ്റും ഇരുണ്ട ഒരഞ്ജാത മേഘം വലയം ചെയ്തു. അതിനു നടുവിലായി മേഘത്തിന്റെ ശക്തമായ ഒരു ചുഴി ( Whirlpool ) വിമാനത്തെ അകത്തേക്ക് ആകർഷിക്കാൻ തുടങ്ങുകയാണ്.പക്ഷേ എന്തോ ഭാഗ്യത്തിന് അദ്ദേഹത്തിന് വിമാനം നിയന്ത്രിച്ച് അതിൽ നിന്ന് പുറത്തുകടക്കാനായി.
ഇത് ഒരു ഗേറ്റ് വേ, അഞ്ജാതമായ ഒരു ലോകത്തേക്കുള്ള ഒരു വാതിലായാണ് ഇന്ന് കരുതപെടുന്നത്.അല്ലെങ്കിൽ ഒരു ഏലിയൻ ബേസ്...അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് വരാനും പോകാനുമായി ഉപയോഗിക്കുന്ന എന്തോ ഒന്ന് ഇവിടെയുണ്ടാകും.അതിനെ മറയ്ക്കാനാകാം അഞ്ജാതമായ മാഗ്നെറ്റിക് വലയവും മറ്റും ഇവിടെ സംഭവിക്കുന്നത്.ഇത് കടലിലെ കാര്യം...ഇനി കരയിൽ വന്നാൽ, തൊട്ടടുത്ത് മെക്സിക്കോയിൽ തന്നെ അഞ്ജാതമായ ശക്തികൾ ഉള്ള മറ്റൊരു സ്ഥലമുണ്ട്.
സോൺ ഓഫ് സൈലൻസ് (Zone of Silence).
ധാരാളം ഹോളിവുഡ് സിനിമകളിൽ കണ്ടു പരിചയമുള്ള എൽ പാസോ ഹൈവേയ്ക്കു സമീപം മെക്സിക്കോയിലുള്ള ഒരു ഡെസേർട്ട് റീജിയൺ ആണിത്.ഇവിടെ റേഡിയോ സിഗ്നലുകൾ വർക്ക് ചെയ്യില്ല..മൊബൈൽ ഫോണുകളിൽ റേഞ്ച് കാണിക്കില്ല.ഇവിടുത്തെ സസ്യങ്ങളും മരുഭൂമിയിലെ ജീവികളും വൈചിത്ര്യം നിറഞ്ഞതാണ്..ഒരുതരം മ്യൂട്ടേഷൻ ബാധിച്ചവ....കൂടാതെ ഇതേ സ്ഥലത്ത് പണ്ടുമുതലേ ധാരാളം ചെറിയ മീറ്റിയോഴ്സ് പതിച്ചിട്ടുമുണ്ട്..
Zone of Silence ,El Paso highway, Mexico |
ഈ നിഗൂഡമായ സ്ഥലങ്ങൾ എല്ലാം ആകാശത്ത് നിന്ന് നോക്കുകയാണെങ്കിൽ ജ്യോമെട്രിക്കലി രേഖകളിലൂടെ ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് കാണാം..ഇവയൊന്നും യദ്യശ്ചികമായി ഉണ്ടായതല്ല എന്ന് സാരം.
World map showing Geometric connection of mysterious places |
ഭൂമിയുടെ 25മത്തെ ലാറ്റിറ്റ്യൂഡിലാണ് ബർമുഡ ട്രയാങ്കിളും ഡ്രാഗൺ ട്രയാങ്കിളും നിലനിൽക്കുന്നത്.
ഭൂമിയുടെ കാന്തികവലയത്തിന്റെ ശക്തി പതിന്മടങ്ങായി വർദ്ധിക്കുന്ന എനർജ്ജി പോയിന്റുകളായാണ് ഇവയൊക്കെ അറിയപ്പെടുന്നത്...ഇവിടെത്തന്നെയാണ് പഴയസംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നതും.ഈ പോയിന്റുകളിൽ തന്നെ ഇവ പണിതുയർത്താൻ മനുഷ്യർക്ക് നിർദ്ദേശം നൽകിയത് ആരാണ്.? അവരുടെ സാങ്കേതികവിദ്യകൾ കടം കൊണ്ട് മനുഷ്യർ മോണമെന്റുകൾ പണിതുയർത്തി അവരെ ദൈവങ്ങളായി കണ്ട് ആരാധിച്ചു പോന്നതാണ് മനുഷ്യന്റെ സംസ്കാരത്തിന്റെ രീതി..
(തുടരും)
അടുത്ത ലക്കം :
ഗ്രീക്ക് സംസ്കാരം.
അതിപ്രാചീനരുടെ സാങ്കേതികമികവുകൾ.
Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods,Ancient Alien Documentaries.
.....
നാലാം പാഠം വളരെ ഇന്ററസ്റ്റിംഗ് ആയിരുന്നു കേട്ടോ. കറ്റത് കടുകളവ്, കല്ലാതത് കടലളവ് എന്നൊരു തമിഴ് ചൊല്ലുണ്ട്. (പഠിച്ചത് കടുകോളം, പഠിക്കാനുള്ളത് കടലോളം എന്ന് അര്‍ത്ഥം)
ReplyDeleteഇതൊക്കെ എവിടുന്ന് ഒപ്പിച്ചു
ReplyDeleteInteresting..
ReplyDeleteഇതിൽ ബർമുഡാ ട്രയാങ്കിളിനെപ്പറ്റി കുറച്ച് എപ്പിസോഡ്സ് ഡിസ്കവറിയിൽ വന്നത് ഡൗൺലോഡ് ചെയ്ത് വെച്ചിട്ടൂണ്ട്. മുഴുവനായി കണ്ടിട്ടില്ല..
kannan bai enik aa link onnu tharumo discovayil vanna bermuda tringline kurichulla
Deletekannan bai enik aa link onnu tharumo discovayil vanna bermuda tringline kurichulla
DeleteAfter applying this blogger's logic,
ReplyDeleteHow can this happen ....
Everyhthing is proper....
It is happening again....
I am supposed to get 1 but getting -1...
This program is haunted...
Delete it.
..
- Anil
പോണീ..ഇത് ഒട്ടും ശരിയല്ല കേട്ടൊ ബോയ്
ReplyDeleteഏത്..
ഇത്രയും വിജ്ഞാനപ്രദമായ ഓരൊ ലക്കങ്ങളും തീരെ
ഇടവേളകളില്ലാതെ ജസ്റ്റ് ഒരു പണി ചെയ്തുവെക്കുന്നപോലെ
തുടരെ തുടരെ പോസ്റ്റുന്നത്.
ഒട്ടുമിക്ക ഇ-വായനക്കാരും ആഴ്ച്ചയിലേയും മറ്റും ഒഴിവുവേളകളാണ്
ഇന്റർ-നെറ്റ് വായനക്ക് വേണ്ടി നീക്കി വെക്കുന്നതെന്നറിയാമല്ലോ അല്ലേ
ഒരു ഗ്യാപ്പിട്ട് തൂടരൂ...
താങ്ക്യൂ മുരളിയേട്ടാ.. എന്നാ മൂന്ന് ദിവസത്തിലൊരിക്കൽ പോസ്റ്റാം...ഇടവേള ഒരുപാടായി റീഡേഴ്സ് ഒക്കെ പോയി എന്ന് പലരും പറഞ്ഞത് കൊണ്ട് ഗ്യാപ്പ് മാറ്റണമെന്ന് കരുതി ഉണ്ടാക്കിയ പോസ്റ്റുകളാ...
Deleteഅതെ മുരളിയേട്ടന്റെ കാഴ്ചപ്പാട് ആണ് എനിക്കും ഇത് ഇപ്പോള്‍ നോക്കുമ്പോള്‍ ആണ് എല്ലാം ഒന്നായി പോസ്ട്ടിയിരിക്കുന്ന കാണുന്നത് എന്തായാലും വായിച്ചിട്ട് തന്നെ
ReplyDeleteനല്ല ബ്ലോഗ്ഗ് ... കാണാന്‍ വൈകി
ReplyDeleteഇനിയും വരാം
ആദ്യത്തെതിനെക്കുറിച്ചറിയാം ...മറ്റു സ്ഥലങ്ങളേ പരിചയപ്പെടുത്തിയതിനു നന്ദി
ReplyDeleteThere is a point between india and oman on this map. What's that mysterious place. I never heard of it. Salalah kadappurathil ninnum indiayilekku nammudd navy pokunnathu ee vazhiya. Pazhaya dubai kappal pokunnathum ee vazhiya.
ReplyDeleteനല്ല വായന (y)
ReplyDeleteGood article. Like to share with you a detailed eBook on UFOs related to human history. Email me on postbox10@gmail.com
ReplyDelete