Followers

Jan 4, 2011

ബ്ലോഗത്താഴം ( ഒരു വിക്കി ലേഖനം - വഞ്ചനയുടെ ചരിത്രം ).

വിക്കിപീഡിയ, ഒരു അതി ഭയങ്കര വിജ്ഞാനകോശം.
ബ്ലോഗത്താഴം                                                                        
 പോണി തന്റെ പീഡാനുഭവത്തിനും വഞ്ചിക്കപ്പെടുന്നതിനും മുമ്പ് പന്ത്രണ്ട് ഫോളോവേഴ്സുമൊത്ത് ദുബയിലെ യോർക്ക് ഇന്റർനാഷനലിൽ വച്ച് നടത്തിയ അത്താഴം ആണ് ബ്ലോഗത്താഴം എന്നു അറിയപ്പെടുന്നത്.പോപ്പിയുടെ പോസ്റ്റ്അത്താഴമെന്നും മറ്റും ഇത് അറിയപ്പെടുന്നു. പോണിയുടെ ബ്ലോഗ്ചരിത്രം രചിച്ച വിശാലൻ, കുറുമാൻ, പോങ്ങുമ്മൂടൻ, കൊച്ചുത്രേസ്യ എന്നിവരുടെ പോസ്റ്റുകളിൽ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

2010 ലെ അവസാന ദിവസമായ 31ആം തീയതി വെള്ളിയാഴ്ച രാത്രിയാണ് ഈ ഡിന്നർ നടന്നത്.പാർട്ടി എവിടെയാണ് ഒരുക്കേണ്ടതെന്ന് ഫോളോവേഴ്സ് ബ്ലോഗറോട് ചോദിച്ചു....അതിനുള്ള സ്ഥലവും പോണി പറഞ്ഞുകൊടുത്തു.ബർദുബായിലെ ഒരു വലിയ പണക്കാരന്റെ ഉടമസ്ഥതയിലുള്ള യോർക്ക് ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വിശാലമായ കോൺഫ്രൺസ് ഹാളിലാണ് ന്യൂഇയർ പാർട്ടി ഒരുങ്ങിയത്.ഇതൊരുക്കാൻ തീപ്പൊരി, ഹലീസ, സാഗർകോട്ടപ്പുറം എന്നീ വിശ്വസ്ഥ ഫോളോവേഴ്സിനെ ഏല്പിച്ചു.

അന്ന് വൈകുന്നേരം പോണി തന്റെ ഹമ്മർ വാലറ്റിനെ ഏല്പിച്ച്, പന്ത്രണ്ട് ഫോളോവേഴ്സുമൊത്ത് ഹാളിൽ പ്രവേശിച്ചു..ബ്ലോഗ് ചരിത്രത്തിലെ അതിപ്രധാനമായൊരു മീറ്റായിരുന്നു അത്.

പ്രൊഫൈൽ കഴുകൽ                                                             
അത്താഴത്തിനിടെ പോണി എഴുന്നേറ്റ് തന്റെ അർമാനിയുടെ കോട്ട് ഊരിമാറ്റിയ ശേഷം ടൈ എടുത്ത് അരയിൽ കെട്ടി.പിന്നെ ഒരു പാത്രത്തിൽ കുറച്ച് വിസ്കിയെടുത്തിട്ട് ഫോളോവേഴ്സിന്റെ
കമന്റുകൾ കഴുകി.തന്റെ ടൈ കൊണ്ട് പ്രൊഫൈലുകൾ തുടച്ചു.തീപ്പൊരിയുടെ അടുത്തു വന്നപ്പോൾ തന്റെ പ്രൊഫൈൽ കഴുകുന്നതിനെ തീപ്പൊരി എതിർത്തു...മൂപ്പർക്ക് പണ്ടേ കുളിയും നനയും ഒന്നും ഇല്ലായിരുന്നല്ലോ..എങ്കിലും ആ എതിർപ്പ് വകവയ്ക്കാതെ പോണി കമന്റുകൾ കഴുകി.അതിനുശേഷം തന്റെ ഫോളോവേഴ്സിനോടായി ഇങ്ങനെ പറഞ്ഞു.

“ ഞാൻ എത്ര കമന്റുകളിട്ടു എന്ന് നിങ്ങൾ അറിയൂന്നുവോ?..

  നിങ്ങൾ എന്നെ പോപ്പിയെന്നും പോണിയെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു
  നിങ്ങൾ പറയുന്നതു ശരി.

  പോപിയും പോണിയുമായ ഞാൻ നിങ്ങളുടെ പോസ്റ്റുകൾ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ
  തമ്മിൽ പ്രൊഫൈൽ കഴുകേണ്ടതാകുന്നു.
 
  ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു
  പാസ്വേഡുകൾ തന്നിരിക്കുന്നു.
   Google Earth ( 5.0.101.)

തീപ്പൊരിയുടെ വഞ്ചന                                                         
 ഭക്ഷണത്തിനിടയിൽ പോണി പറഞ്ഞു: ....."നിങ്ങളിൽ ഒരാൾ എന്നെ ഒറ്റു കൊടുക്കും എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു......ഇതു കേട്ട് ഫോളോവേഴ്സ് അത്യന്തം ദുഃഖിതരായി. അളിയാ, അതു ഞാനാണോ?..... അവർ ഓരോരുത്തരും അദ്ദേഹത്തോട് ചോദിച്ചു.....പോണി മറുപടിയായി പറഞ്ഞു, "........എന്നോടൊപ്പം ബെർളിത്തരങ്ങളിൽ ആരാണോ കമന്റുന്നത് അവൻ എന്നെ ഒറ്റു കൊടുക്കും....കോട്ടപ്പുറം പതിയെ പോകാനായി എഴുന്നേറ്റു... അപ്പോൾ തീപ്പൊരി ചോദിച്ചു, ' സാറേ.. അതു ഞാനാണോ?'

അതിനുത്തരമായി പോണി പതിയെ പറഞ്ഞു... 'നീ അതും, അതിനപ്പുറവും ചെയ്യുമല്ലോ '....


പോണി മോഡറേഷൻ ചെയ്ത ഒരു കമന്റ് നർമ്മത്തിൽ മുക്കി തീപ്പൊരിക്ക് കൊടുത്തു. തീപ്പൊരി പോണിയെ ചതിക്കും എന്ന് അപ്പോഴും മറ്റു ഫോളോവേഴ്സിനു മനസ്സിലായില്ല. കമന്റ് ചെയ്ത ശേഷം തീപ്പൊരി ഫോൺ വിളിക്കാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി.

ബ്ലോഗത്താഴം അവസാനിച്ച ഉടൻ പോണി ഫോളോവേഴ്സിനൊപ്പം ഹോട്ടലിൽ നിന്നും പുറപ്പെട്ട് ഷേക്ക്സയിദ് റോഡ് വഴി അബുദാബിയിൽ പ്രവേശിച്ചു.പോണവഴി ജബേലലിയിലിറങ്ങി റിട്ടയേഡ് ശിഷ്യനായ വിശാലനെ അനുഗ്രഹിക്കുകയും ചെയ്തു...അപ്പോഴേക്കും കനേഡീയൻ ബോഡറിലെ സെക്യൂരിറ്റി ചീഫായ കേണൽ.രഞ്ജിത്ത് ആന്റണിയുടെ സഹായത്തോടു കൂടി ദുഷ്ടനായ ബെർളിരാജാവിന്റെ ( കഥയിലെ വില്ലൻ ) ഫോളോവേഴ്സ് പോണിയെ പിടിക്കുകയും ലൈക്കുകൾ ഒന്നൊന്നായി ഡിലീറ്റ് ചെയ്യാനും തുടങ്ങി...


“ വെറും 30 കമന്റുകൾക്കു വേണ്ടി തീപ്പൊരി പോണിയെ ഒറ്റിക്കൊടുത്തു... “..അടുത്ത ദിവസത്തെ ടൊറന്റോ സ്റ്റാറിലെ പ്രധാന വാർത്തയായി മാറി ആ സംഭവം...

പോണിയെ ഒറ്റുകൊടുത്ത കിട്ടിയ കമന്റുകൾകൊണ്ട് തീപ്പൊരി നെവാഡയിലെ കുറച്ച് മരുഭൂമി ലീസിനു പിടിച്ച് ഒരു ബീർ പാർലർ തുടങ്ങി....കൂടുതൽ ലാഭമുണ്ടാക്കാനായി സൈഡിലായി വാറ്റും തുടങ്ങി..എന്നാൽ അപ്പോഴേക്കും അമേരിക്കൻ വാറ്റ് നിയമങ്ങൾ ശക്തമാവുകയും അമേരിക്കൻ എക്സൈസുകാർ വാറ്റ്കേന്ദ്രം റെയ്ഡ് ചെയ്യുകയും അതിനേത്തുടർന്ന് തീപ്പൊരിയുടെ ബാർ ലൈസൻസ് തെറിക്കുകയും ചെയ്തു....

കച്ചവടം നഷ്ടത്തിലായ തീപ്പൊരി രാജാവിനെ സമീപിച്ച് ഒരു 40 കമന്റുകൾ കടം ചോദിച്ചു....എന്നാൽ ദുഷ്ടനായ രാജാവ് അത് മൈന്റ് ചെയ്തില്ല...40 കമന്റുകൾ കിട്ടിയില്ലായെന്നു മാത്രമല്ല രാജാവിനെ ഡിസ്റ്റെർബ് ചെയ്തതിന് ആരാധകർ തീപ്പൊരിയെ തടവറയിലിട്ട് നന്നായി ബ്ലോക്കുകയും ചെയ്തു...


ഇതേസമയം രാജാവിന്റെ ഫോളോവേഴ്സ് ബ്ലോഗിന്റെ ചിഹ്നമായ ‘ ബി ‘ ആക്രിതിയിലുള്ള തടിക്കഷ്ണം ചുമപ്പിച്ചുകൊണ്ട് പോണിയെ റോഡിലൂടെ നടത്തിച്ചു..ചെയ്ത കുറ്റങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് ഒരോട്ടോറീക്ഷയിൽ ഏതാനും കമന്റേറ്റേഴ്സ് മുന്നേ പൊയ്ക്കൊണ്ടിരുന്നു...ബ്ലോഗിൽ ആണിയടിക്കുന്നത് കാണാനും മറ്റുമായി ലക്ഷക്കണക്കിന് ആരാധകർ ദുഖാർദ്രരായി വീഥിയുടെ ഇരു വശത്തും നിറഞ്ഞുനിന്നു..പാർട്ടിയുടെ ലയനസമ്മേളനത്തിനു ശേഷം ഏറ്റവുമധികം ആളുകൾ പങ്കെടുത്ത പരിപാടിയായി മാറിയത്...

മാഡം ഹലീസ                                                                          
ഇതിനെല്ലാം സാക്ഷിയായി ആപ്പിൾഷേക്കിന്റെ മകളും പോണിയുടെ പതിമൂന്നാമത്തെ ശിഷ്യയുമായിരുന്ന മാഡം ഹലീസ പടയാളികളുടെ സംഘത്തിൽ നിന്നും ഒരല്പം മാറി ഫോളോ ചെയ്യുന്നുണ്ടായിരുന്നു.എന്നാൽ ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും ഒരു വാക്കു പോലും അവൾ എതിർത്തുപ്പറഞ്ഞില്ല..അവസാനം രണ്ട് ബ്ലോഗ് മോഷ്ടാക്കളെ പിടിച്ച് ഡിലീറ്റ് ചെയ്യാൻ നിർത്തിയ സ്ഥലമെത്തി...അങ്ങ് ദൂരെ കൊട്ടാരത്തിലിരുന്ന് രാജാവ് ചാനലിൽ കൂടി ഈ കാഴ്ചകൾ ലൈവ് കണ്ട് ആസ്വദിച്ചു...

.‘ബി‘ തടിക്കഷ്ണം തറയിൽ കുത്തിനിർത്തി കേണൽ അട്ടഹസിച്ചു....അവനെ ബ്ലോഗിൽ തറയ്ക്കൂ....നീളമുള്ള കമന്റുകൾ കൊണ്ട് അവർ പോണിയുടെ വിരലുകൾ ഓരോന്നായി ബ്ലോഗിൽ തറയ്ക്കാൻ തുടങ്ങി.. അപ്പോൾ പോക്കറ്റിൽ ഒളിപ്പിച്ചു വച്ച മൊബൈലിൽ നിന്നും പോണി ശിഷ്യയ്ക്ക് മെസേജയച്ചു..


" എല്ലാവരെയും അറിയിപ്പിൻ...ഇന്നേയ്ക്ക് മൂന്നാംപക്കം ദുർഗ്ഗാഷ്ടമി ദിവസം ഞാൻ പുതിയ പോസ്റ്റുമായി ഉയർന്നുവരും...Airtel Free Offers Recharge for rs.555..(Sms Advt..).".


മെസേജയച്ചതിനുശേഷം..പോണി അമേരിക്കയിലെ ഗൂഗിൾ ഓഫീസിന്റെ ദിശയിലേക്ക് നോക്കി പ്രാർഥിച്ചു...“ ഇവർ ഡിലീറ്റുന്നത് എന്താണെന്ന് ഇവന്മാർക്ക് നന്നായിയറിയാം...ഇവന്മാരോട് ഒരിക്കലും ക്ഷമിക്കരുതേ..ഇവന്മാരുടെ സൈറ്റുകൾ തകരേണമേ..” ശിക്ഷ നടപ്പായി....ബ്ലോഗിന്റെ ഇടത്തും വലത്തും കിടന്ന കള്ളന്മാരെയുൾപ്പെടെ മൂന്നുപേരെയും അവർ ഡിലീറ്റ് ചെയ്തു....


പോണിയുടെ കൂടെ ഡിലീറ്റിനു വിധേയമായതിനാൽ കൊടുംപാപികളായ ഇടത്തും വലത്തും കിടന്ന ആ രണ്ട് പോസ്റ്റ് മോഷ്ടാക്കൾക്കും ഗൂഗിളിൽ ഉയർന്ന ശമ്പളത്തിൽ ജോലി കിട്ടി..ഇന്നവർ കുടുബസമേതം കാലിഫോർണിയയിൽ സുഖാമായി താമസിക്കുന്നു...

ബ്ലോഗ് റിക്കവറി                                                                          
മൂന്നാം ദിവസം ഓഫായ കമ്പ്യൂട്ടറിനു മുന്നിൽ കരഞ്ഞുകൊണ്ടിരുന്ന മാഡം ഹലീസ പെട്ടെന്ന് ഞെട്ടി..അതാ തനിയെ ബ്ലോഗ് ഓപ്പണാകുന്നു...വെള്ള വസ്ത്രം ധരിച്ച ഗൂഗിളിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ ആകാശത്തുനിന്നും ആ തകർന്ന കമ്പ്യൂട്ടറിനരുകിലേക്ക് ഹെലിക്കോപ്പ്റ്ററിൽ പറന്നുവന്നു... അവർ ഇപ്രകാരം പറഞ്ഞു...

“ മാഡം ഹലീസ വി ആർ ഫ്രം ഗൂഗിൾ ..മോള് പേടിക്കണ്ട...ഡിലീറ്റായ ബ്ലോഗ് ഗൂഗിളിടപെട്ട് റിക്കവർ ചെയ്തിരിക്കുന്നു...പ്രെയ്സ് ദ ബ്ലോഗ്...”“ ദുഷ്ടന്മാർ ശിക്ഷിക്കപ്പെടും അന്ത്യവിധിയുടെ നാളുകളാണിനി”.....

ഉടന്തന്നെ കൊട്ടാരത്തിലെ എല്ലാ കമ്പ്യൂട്ടറുകളും ഇടിവെട്ടിപ്പോയി..സൈന്യാധിപൻ കേണൽ.രഞിത്ത് ആന്റണിയുടെ ബ്ലോഗിൽ എവിടെനിന്നോ വൈറസുകളുടെ അയ്യരുകളിയായി..പച്ചവെള്ളത്തിൽ‌പ്പോലും വൈറസുകൾ...രക്ഷയില്ലാതെ കേണൽ കനഡയിലെ വനാന്തരങ്ങളിലേക്ക് പലായനം ചെയ്തു.. രാജാവും ബ്ലോഗാലയത്തിലെ മതബ്ലോഗർമ്മാരും രക്ഷയില്ലാതെ പുറത്തേക്കോടി..കൈയ്യിൽക്കിട്ടുന്നവരെയൊക്കെ ഡിലീറ്റ് ചെയ്തുകൊണ്ട് എങ്ങും ഗൂഗിളിന്റെ ഉദ്യോഗസ്ഥർ കറങ്ങിനടന്നു....അവസാനം ബെർളി രാജാവിനെ രാജാവിനെ ഗൂഗിളിലെ സ്പെഷൽ ട്രെയ്ൻഡ് മാലാഖമാർ തടവിലാക്കി...ഡിലീറ്റു ചെയ്യാനാവാത്തതിനാൽ എല്ലാം കൂടെ കൂട്ടിക്കെട്ടി ഭൂമിക്കടിയിലേക്ക് ട്രാൻസ്ഫർ ചെയ്തു...


എങ്കിലും ചവിട്ടിത്താഴ്ത്തുന്നതിനു മുൻപ് ദയാലുവായ പോണി രാജാവിന് ഒരു വരം കൊടുക്കാൻ തയ്യാറായി.....അത് അന്നത്തെ ഒരു ട്രെൻഡായിരുന്നു.....എല്ലാവർഷവും ഒരു ദിവസം കേരളത്തിൽ വരാനും പഴയ ഫോളോവേഴ്സിനെ കാണാനും ഉള്ള അനുവാദം രാജാവ് ചോദിച്ചു..വേണമെങ്കിൽ അന്നുമാത്രം ഒരു പോസ്റ്റും ചെയ്യാം..അത് അനുവദിക്കപ്പെട്ടു...

അങ്ങനെയാണ് കേരളത്തിൽ ഓണം എന്ന ആഘോഷം ഉണ്ടായത്...ബെർളിരാജാവ് തന്നെ തന്റെ കേരളാ ട്രിപ്പ് ഓഗസ്റ്റ് മാസങ്ങളീലേക്ക് ചാർട്ട് ചെയ്തു....അങ്ങനെ ബൂലോകത്ത് വീണ്ടും ശാന്തിയും സമാധാനവും നിറഞ്ഞു...

References                                                                         
1.“അവാർഡിൽ കള്ളക്കളി നടത്തിയവരെ ദൈവം പനപോലെ വളർത്തും”
2. “നിന്നേപ്പോലെ നിന്റെ കമന്റുകളേയും സ്നേഹിക്കുക”.
3.”എന്റെ പോസ്റ്റിൽ വിശ്വസിക്കുക..നീയും നിന്റെ ബ്ലോഗും രക്ഷപ്രാപിക്കും”.
4.”ഒന്നാം പോയിന്റിൽ പറഞ്ഞ പന ചെത്തിയാണ് സ്വർഗ്ഗത്തിലേക്കാവശ്യമായ കള്ളെടുക്കുന്നത്”.








.....

58 comments:

  1. വിക്കിപ്പീഡിയ ഒരു സ്വതന്ത്ര വിജ്ഞാനകോശം...

    ReplyDelete
  2. അമ്മച്ചിയാണേ ഇനി എന്റെ ലിസ്റ്റില്‍ ഫസ്റ്റ് ബ്ലോഗ് 1: ഇതായിരിക്കും ...

    ReplyDelete
  3. "വിക്കീപോണിയ" തിരുത്തപ്പെടാവുന്നതാണു.
    തിരുത്തനുള്ള അവകാശം എല്ലാവര്‍ക്കും നല്‍കേണ്ടതാണ്
    പ്രധാന വിവരങ്ങളൊന്നും ചോര്‍ത്തിനല്‍കല്ലെ! പണിയാകും. വിക്കിലീക്സ്.....ഓര്‍മയുണ്ടല്ലോ?
    ഏതായാലും നന്നായി.
    ആഭിനന്ദനങ്ങള്‍!

    ReplyDelete
  4. ഹ..ഹ....ഈ പണ്ടാരം കൊള്ളാലോ.....സസ്നേഹം

    ReplyDelete
  5. ഇതെങ്ങനെ ഒപ്പിക്കുന്നു? ഈ എഴുത്തേ..അടി പൊളി,കിടു കിടിലന്‍,സൂപ്പര്‍,

    (പോപ്പീ,എനിക്കൊന്നും മനസ്സിലായില്ല കേട്ടോ..)
    പക്ഷെ ഞങ്ങടെ "പാവം" പോണീനെ ആരു ഒറ്റികൊടുതാലും ആ യൂദാസിനെ ഇന്നേക്ക് നാലാം ദിവസം ദുര്‍ഗാഷ്ടമി നാളില്‍..................
    പിന്നെ പുതു വര്‍ഷമായിട്ടു പ്രൊഫൈല്‍ ഫോട്ടോ ഒറിജിനല്‍ കൊടുത്തൂടായിരുന്നോ??

    ReplyDelete
  6. oru vilaapam(avard kittaaththathinte):)(njaan ODi)

    ReplyDelete
  7. pOny comment box disq aakkanulla samayamaayi ini onnum aalochikkanda nere discu aakku

    ReplyDelete
  8. ivideyum nammal out... ini muthal ente peru haleesa ennaayirikkum.......


    pinne ivideyum commentunna paripaadi nirthi...

    GOOD BYE.........

    ReplyDelete
  9. “ വെറും 30 കമന്റുകൾക്കു വേണ്ടി തീപ്പൊരി പോണിയെ ഒറ്റിക്കൊടുത്തു... “..

    ഈ പുപ്പുതിയ നിയമം ശരിക്കും കലക്കി കേട്ടോ. അനുഭവങ്ങളെ ഇങ്ങിനെ Fantasize ചെയ്തു Magical reality ആക്കി എഴുതാന്‍ ഒരു ഒന്നൊന്നര Imagination power തന്നെ വേണം.
    Enjoyed every bit of it

    ReplyDelete
  10. @ജസ്മിക്കുട്ടി: വിവാദമായ ബെർളി അവാർഡിന്റെ കഥായാണിത്..
    ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടിരുന്നു ഇപ്പോൾ മാറ്റി..പെട്ടെന്ന് ആരാധകർക്ക് ഒരു ഷോക്ക് നൽകണ്ട എന്ന് കരുതി..മാത്രമല്ല ഇറ്റലി,ഈരാറ്റുപേട്ട, ജർമ്മനി,ഫ്രാൻസ്,പാലക്കാട് തുടങ്ങിയ അനേകം വിദേശരാജ്യങ്ങളിൽ നിന്നും ധാരാളം ആരാധികമാർ ഫോട്ടോയ്ക്കായി കത്തുകൾ അയക്കാറൂണ്ട്..വെറും 599.99ദിർഹം മാത്രമേയുള്ളൂ എന്റെ ഒരു ഫോട്ടോയ്ക്ക്..അത് സ്വീകരണമുറിയിൽ ഒട്ടിച്ചുവച്ചാൽ അടുത്തദിവസം മുതൽ ഭയങ്കര ഭാഗ്യമായിരിക്കും...
    ന്നാലും അനോണീയാകുന്നതാണ് സുഗം..

    @ജമാൽ :
    ഡിസ്കുസ് ആക്കാൻ ആഗ്രഹമുണ്ട്..പക്ഷേ അത് ബ്ലോഗുമായി ചേർന്നുപോകില്ല..അത് വേറെ സെർവറാണ്.കമന്റുകൾ സംരക്ഷിക്കപ്പെടില്ല..വേറെ വഴി നോക്കുന്നുണ്ട്..

    @നാടോടി: “ഭയപ്പെടേണ്ട..ഞാൻ നിന്നോട് കൂടിയുണ്ട്..”.....നിങ്ങളൊക്കെ പോയാൽ പിന്നെയെനിക്കാരാ..ഞാൻ ഒരു പെൺപ്രീണനക്കാരനല്ല..ഒന്നാന്തരം ഒരു മെയിൽ ഷോവനിസ്റ്റാകുന്നു..മേരി മാഗ്ദലീനു പകരമായി പിന്നെ ഞാനാരെ വക്കും...

    ReplyDelete
  11. സാധനം കിടിലം കേട്ടോ !

    (ആത്മഗതം ) അല്ലേലും പെണ്ണുങ്ങളുടെ പേരിട്ടു വരുന്നവര്‍ക്കാനല്ലോ എല്ലായിടത്തും മാര്‍ക്കറ്റും.ലൈകും! വല്ല വില്ലേജു ഗേള്‍ എന്നെങ്ങാനും പേരിട്ടു പുതിയ ഒരു ബ്ലോഗ്‌ തുടങ്ങിയാലോ

    ReplyDelete
  12. ദെ പിന്നേം... നിർത്തി നിർത്തി ബ്ലോഗൂ പോണി എന്നാലല്ലേ എനിക്കു ചിരി നിർത്തി ശ്വാസം വിടാൻ പറ്റൂ. കൊടും ഭീകര എഴുത്തു തന്നെ കേട്ടൊ.

    ReplyDelete
  13. കിടിലന്‍ ഭാവന!
    സമ്മതിച്ചിരിക്കുന്നു..

    ബെര്‍ളിത്തരങ്ങളില്‍ മുങ്ങിക്കുളിക്കുന്നവര്‍ക്ക്
    ഇതിന്റെ ചൂടും ചൂരും നന്നായി ആസ്വദിക്കാന്‍ കഴിയും!

    ReplyDelete
  14. കിടിലം കിടിലോള്കിടം.

    ReplyDelete
  15. പാലയില്‍നിന്നവര്‍ഡുവാങ്ങിയ പോണിബോയ്‌ സുന്ദരാ... ഫോളോവേര്സിനു മില്യണ്‍സ് കൊടുക്കുമ്പോള്‍ ഒരു നറുക്കിനു ചേര്‍ക്കണേ...

    ReplyDelete
  16. ലുട്ടാപ്പി,മുഹമ്മദ്,യാത്രികൻ,ജസ്മി,ജമാൽ,ആളവന്താൻ,നാടോടി,സലാം,നാഷു,വില്ലേജ്,ആസ്വാദകൻ,നൌഷാദ്,അനൂപ്,കൊച്ച്....
    എല്ലാവർക്കും ലോട്ട്&ലോട്ട് ഓഫ് നന്ദികൾ & അ ഗുഡ് ഇയർ...

    ReplyDelete
  17. @nadu&villu:Pony ichchayanu padikkukaya ini nammal oru association roopeekarikkanam ennit blogil niranthara comment samaram nataththi parayippikkaNam

    ReplyDelete
  18. തകര്‍ത്തു മച്ചാ...

    അതിരാവിലെ എണീറ്റ്‌ ബ്ലോഗില്‍ പോയ്‌
    കമന്റുകള്‍ വന്നോയെന്നും
    ഉള്ളവ ഡിലീറ്റ് ആയോയെന്നും നോക്കാം
    അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ ലൈക്‌ തരും ....
    (ഇരിക്കട്ടെ അല്പം ഉത്തമ കമന്റുകളും)

    ReplyDelete
  19. അളിയാ പൊന്നളിയാ..തകര്‍ത്തടുക്കി.
    ചിരിച്ചു വശായി..
    2011 അളിയന്‍ കലക്കും. ആശംസകള്‍ !!

    ഇതാ ഞാന്‍ പറഞ്ഞേ നമ്പര്‍ വണ്‍ ബ്ഗ്ഗൊഗ് പോണിക്കുട്ടന്റെയാണന്ന്..
    ങേ..എപ്പൊ പറഞ്ഞെന്നോ..
    മഹാരാജാവിന്റെ പോസ്റ്റില്‍ “ആശാന്‍” എന്ന പേരിലല്ലേ ഞാം വരുന്നേ..ഹാ ഹാ

    ReplyDelete
  20. ഹ ഹ ..ഈ സുവിശേഷം കൊള്ളാം!

    ReplyDelete
  21. അന്യായം അണ്ണാ അന്ന്യായം.. :) തന്റേത് ഒരു ഡിഫറന്റ് സ്റ്റൈലാ കേട്ടോ..

    ReplyDelete
  22. തീപ്പൊരിJanuary 05, 2011 2:54 PM

    ന്നാലും എന്റെ പോണി കുട്ടി ......... ഞാന്‍ നിന്നെ ചതിച്ചെന്നോ...

    ഇത് മഹാരാജാവിന്റെ ഓരോ നമ്പരുകള്‍ അല്ലെ..

    അവിടെ കമന്റ് കൊണ്ട് പോസ്റ്റ്‌ കാണാന്‍ ഇല്ല എന്നാ വിധം ആണ് കാര്യങ്ങള്‍ ....

    ReplyDelete
  23. പുതുകൊല്ലത്തിൽ പുത്തൻ സുവിശേഷമാണല്ലോ

    ReplyDelete
  24. എന്നാലും നമ്പടെ തീപ്പൊരി അല്ലേ അളിയാ ..കുനിച്ചു നിറുത്തി മൂനാല് ഇടി കൊടുത്തിട്ട് അവിടേം ഇവിടേം ഒക്കെ ഈയം ഉരുക്കി ഒഴിച്ച് വിട്ടേക്ക് ... കുറച്ചു മുളക് പൊടി കണ്ണിലും ഇട്ടേക്ക്‌ ഭംഗി കുറയ്ക്കണ്ട

    ReplyDelete
  25. തീപ്പൊരിJanuary 05, 2011 3:08 PM

    നീ കൊള്ളമാല്ലോട സാഗരേ ....

    ReplyDelete
  26. kidilan.
    njan ee blog kanan vaikippoyathil sarikkum khedikkunnu.......

    ReplyDelete
  27. കലക്കി ....ഇഷ്ടാ ....ഇങ്ങനെ പോയാല്‍ ബെര്‍ലി രാജാവിന്റെ സാമ്രാജ്യം പോപി വെട്ടിപിടിക്കുമോന്നാ എന്റെ സംശയം............

    ReplyDelete
  28. പോപ്പി..ഇത് കിടിലന്‍ സാധനം കേട്ടോ ..
    പിന്നെ യോര്‍ക്ക്‌ ഷയാറിലെ പാര്‍ട്ടിക്ക് ഞാനും ഉണ്ടാരുന്നു ..കാരണം അവിടെ 150 dhs എന്‍ട്രി ഫ്രീയെ ഉള്ളാരുന്നു..
    അവിടെ വരെ വന്നിട്ട് നിങ്ങളെ കാണാന്‍ പറ്റിയില്ലല്ലോ ..എന്ന സങ്കടം ഉണ്ട്

    ReplyDelete
  29. പോണ്യേ
    ഇജ്ജൊര് ബല്ലാത്ത പഹ്യന്‍ തന്നെട്ടാ സമ്മതിച്ചിരിക്ക്ണ്. ബല്ലാത്ത ബാവനെന്നെട്ടാ ത്

    ReplyDelete
  30. ന്യൂ ഇയര്‍ ശരിക്കും തലയ്ക്കു പിടിച്ചു ല്ലേ ?
    വല്ല പാക്കി ഹാക്കര്‍മാരും കയറി ഇറങ്ങിയോ ബ്ലോഗില്‍ ??

    കോപ്പി റൈറ്റ് വില്പനയ്ക്ക് ഉണ്ടോ ? പോണി പീഡിയ (അതായത് പോണിയെ പേടിയാ !! )

    ReplyDelete
  31. ഈ വ്യത്യസ്തത അടിപൊളി!
    പോരട്ടെ ഭാവനകള്‍ പുതുവര്‍ഷത്തില്‍..

    ReplyDelete
  32. ഹ ഹ.. കിടിലം! തീപ്പൊരി ,സാഗര്‍ കോട്ടപ്പുറം, എന്നീ പേരുകളെല്ലാം പലപ്പോഴും കാണാറുണ്ട്,മഹാരാജാവിന്റെ സഭയില്‍..
    വളരെ രസം ഉണ്ടായിരുന്നു വായിക്കാന്‍.. ബ്ലോഗു ലോകത്ത് പുതിയത് ആയതു കൊണ്ട് ചിലതൊന്നും കത്തിയില്ലാ!

    ReplyDelete
  33. @സാഗര്‍കൊള്ളാടാ കോട്ടപ്പുറം....ഈ സാധനമൊക്കെ ബ്ലോഗിലിട്ടൂടെ..

    ReplyDelete
  34. @കണ്ണന്‍ | Kannan മി.കണ്ണാ ചിലതെന്നല്ല...ഇവിടെ വരുന്ന ഭൂരിപക്ഷത്തിനും ഒന്നും കത്താറില്ല എന്നതാണ് സത്യം..ചിലതെങ്കിലും കത്തിയതിൽ ആഹ്ലാദിപ്പിൻ..വന്നതിന് നന്ദി/

    ReplyDelete
  35. @junaith സോങ്ങ് ഓഫ് സോളമൻ അപാര സാധനം തന്നെ അല്ലേ...ബൈബിളിൽ ആകെ വായിക്കാൻ കൊള്ളാവുന്ന പോർഷൻ അതാണെന്നാ തോന്നുന്നേ..ബാക്കിയെല്ലാം നന്നാവാനുള്ള ഉപദേശമല്ലേ..

    നമുക്ക് പാലായിൽ ചെന്നു രാപാർക്കാം..അതി കാലത്തെ എഴുന്നേറ്റ് ഡിസ്ക്യൂസിൽ പോയി പുതിയ കമന്റുകൾ വരികയും ഉള്ളവയ്ക്ക് ലൈക്കുകൾ കിട്ടിയോ എന്നും നോക്കാം..അവിടെവച്ച് ഞാൻ നിനക്കെന്റെ പാസ്വേഡ് തരും..

    ReplyDelete
  36. പോണിക്കുട്ടാ...കിടിലന്‍ ഐറ്റംസ്

    ReplyDelete
  37. കിടിലന്‍ . ഭാവന അപാരം.
    അഭിനന്ദനംസ്

    ReplyDelete
  38. ഒരു പുതിയ ശൈലി. ഈപ്പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എനിയ്ക്ക് നേരിട്ട് അറിയാത്തത് കൊണ്ടായിരിക്കും വേണ്ടതുപോലെ മനസ്സിലാകാതിരുന്നത്. എന്തായാലും ഒരു ആനച്ചന്തം.

    ReplyDelete
  39. അടിപൊളിയായിട്ടുണ്ട്‌ പോണി
    പോണിയുടെ പോസ്റ്റുകൾ എല്ലാം ഞാൻ വായിക്കാറുണ്ട്‌
    ആദ്യമായിട്ടാണു കമന്റുന്നത്‌
    വൈകിയ പുതുവത്സരാശംസ്സകൾ

    ReplyDelete
  40. തീപ്പൊരിയുടെ ചുബനം എവിടെ?

    ReplyDelete
  41. അപ്പൊ പോണിയാണ് താരം
    "ഞമ്മളീ പൊളി ടെക്നിക്കിലോന്നും പഠിച്ചിട്ടില്ലാത്തതിനാല്‍
    ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനമൊന്നും അത്ര വശമില്ലെന്ന്‍"
    തുറന്നു സമ്മതിക്കുന്നു.

    എഴുത്തും ഭാഷയും കിടിലന്‍
    ഒഴുക്ക് സുപ്പര്‍ .
    ഇനിയും വന്നോളാം

    ReplyDelete
  42. അച്ചായന്റെ കമന്റ്‌ കട പൂട്ടിയേ...

    ReplyDelete
  43. ബെര്‍ളിത്തരങ്ങളിലെ അറിയിപ്പ് കണ്ടോ? അതിന് തെളിവായിട്ട് ഇട്ടിരിക്കുന്നത് വളരെ മാന്യമായിട്ട് കമറ്ന്റിട്ടു വന്ന എന്റെ കമന്റുകളും . കൊള്ളാം..... പുള്ളിയെ പരസ്യമായിട്ട് തന്തക്ക് വിളിച്ച ഒരാള്‍ക്കുള്ള മറുപടിയായിട്ട് ഞാന്‍ ഇട്ട കമന്റ് ആണ് അയാള് കൊടുത്തിരിക്കുന്നത് രണ്ടും.

    ReplyDelete
  44. @ലുട്ടാപ്പി: ബെര്‍ളി അല്ലേലും ഒരു വകതിരിവ് ഇല്ലാത്തവനാണ്. കമന്റ്‌ മോടരെഷന്‍ നടത്തി കംമെന്റെഴ്സിനെ തെറി വിളിച്ചു ഡിലീറ്റ് ചെയ്തു നടന്നവന്‍ ഒരു സുപ്രഭാതത്തില്‍ കമ്മേന്ടര്മാര്‍ക്ക് അവാര്‍ഡ്‌ കൊടുക്കുന്നു. നല്ല ഒന്നാന്തരം അശ്ലീല പോസ്റ്റാണ് വഴുതനങ്ങ. അതിലും വള്‍ഗര്‍ ആയി ആരും കമന്റ്‌ ചെയ്തു കണ്ടില്ല. കമന്റില്‍ അശ്ലീലവും അസഭ്യവും ഉണ്ടത്രേ. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ? ലുട്ടപ്പീടെ കമന്റില്‍ ഒരു തകരാറും ഇല്ല. അതിന്‍ കാരണം ആയ കമന്റ്‌ ഞാന്‍ കണ്ടതാണ്. അതിപ്പോലും കൃഷ്ണന്റെ ടോപ്പിക്കില്‍ ഡിലീറ്റ് ചെയ്യാതെ കേടപ്പുണ്ട്. അത് ഡിലീറ്റ് ചെയ്യാത്തത് ശുദ്ധ "...ത്തരം" ആണെന്നെ പറയാന്‍ പറ്റൂ.

    സോറി പോണികുട്ടാ തന്റെ ബ്ലോഗ്‌ ഞാന്‍ സ്ഥിരം ആയി വായിക്കാറുണ്ട്. കമന്റ്‌ ചെയ്യാന്‍ ടെയിം കിട്ടത്തോണ്ടാ. പുതിയ പോസ്റ്റുകള്‍ തകര്‍ക്കുന്നുണ്ട്. വായനക്കാര്‍ കൂടുമ്പോ അഹങ്കാരം കൂടി ബെര്‍ളിയെ പോലെ ഒരു ബൂര്‍ഷ്വാ ആകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  45. എല്ലാ കൂട്ടുകാർക്കും ഇവിടെ വന്നതിന് നന്ദി...

    @ലുട്ടാപി:
    പൂള്ളി ചെയ്തത് മോശമായിപ്പോയി....വഴുതനങ്ങ പോസ്റ്റിനേക്കാളും അശ്ലീലമുള്ള ഒരു കമന്റും അവിടെയില്ല ഇന്ന് 100% ഉറപ്പ്..പുപ്പുലി പറഞ്ഞതേ എനിക്കും പറയാനുള്ളൂ...പിന്നെ ക്രിഷ്ണൻ പോസ്റ്റിൽ ഒരു ദുബായ് സ്വദേശി ഒരു തറപ്രയോഗം നടത്തി..അത് മാത്രം വൾഗറായി ..അത്രേയുള്ളൂ...


    @പുപ്പുലി:എന്റെ ആദ്യ യുദ്ധ പോസ്റ്റ് നിങ്ങൾക്കെല്ലാം വേണ്ടിയാണ് തുടങ്ങീയത്...അന്നു മുതൽ കൂടെയുള്ള ആരേയും ഞാൻ മറക്കില്ല..മറന്നാലും മരിക്കില്ല...
    അന്ന് നിങ്ങളെല്ലാരും തന്ന പ്രോത്സാഹനം കൊണ്ട് നല്ല ഹിറ്റുകൾ ഇന്ന് കിട്ടുന്നുണ്ട്....ഞാൻ ഒരു ബൂർഷ്വയാണെങ്കിലും
    ജനാധിപത്യത്തിൽ വിശ്വസിക്കുന്നു...

    ReplyDelete
  46. അച്ചായന്റെ കട പൂട്ടിയത് കാരണം ഒരാള്കും വിഷമം നേരിടേണ്ടി വരില്ല... പോണിയുടെ കട ഉള്ളിടത്തോളം...!
    പുപ്പുലി പറഞ്ഞത് വളരെ ശെരിയാണ്... ചിലര്‍ വായനക്കാരും കമെന്റെര്സും കൂടിയെന്ന് വെച്ച് എന്ത് ചെയ്യണമെന്നറിയാതെ സ്വയം പുകഴ്ത്തിയും മറ്റും പോസ്ടിടുമ്പോള്‍ അവരോടു പുച്ഛം ആണ് തോന്നാറുള്ളത്.
    പോണി അങ്ങനെ ആവില്ലെന്ന് ഞങ്ങള്ക് വാക്ക് തരണം...
    Best wishes...!

    ReplyDelete
  47. ന്‍റെ റബ്ബില്‍ ആലമീനായ തമ്പുരാനേ ഇവന്‍ പുലിയാ വെറും പുലി അല്ല ബ്ലോഗ്‌ പുലി നീ വന്നു കാണു ബ്ലോഗിലെ ഒരു എലിയെ

    ReplyDelete
  48. ഞാന്‍ ‘മുംബൈ കാത്തോലിക് സഭക്കാരോട്’ ഈ ലേഖനത്തിലേ ഫോട്ടോയുടേ കാര്യം പറയുമേ………
    http://indiansatan.blogspot.com/2010/08/blog-post.html
    അവര്‍ Times of India യേക്കൊണ്ട് ‘ക്ഷ-ണ്ണ-ങ്ങ’ വരപ്പിച്ചതാ, PonyBoy ടേ കാര്യം പോക്കാ………

    ReplyDelete
  49. താങ്കള്‍ ഒരു പുലി തന്നെ അളിയാ ...ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്ന് വെള്ളം വന്നു

    ReplyDelete
  50. താങ്കള്‍ ഒരു പുലി തന്നെ അളിയാ ...ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്ന് വെള്ളം വന്നു

    ReplyDelete
  51. Kidilan sambhavam thanne....

    njan ithilethaan othiri vaikippoyi.. :(

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...