Followers

Jan 9, 2011

വിൽബർ സർഗുണരാജ് ( വീഡിയോ ).ഇങ്ങനെയൊരൈറ്റം യൂടൂബിന്റെ അന്തരാളങ്ങളിൽ ജീവിച്ചിരുന്നു എന്ന് ഞാനിപ്പോഴാണ് അറിയുന്നത്..ഗൂഗിൾ ബസാകുന്ന മഹാകനാലിൽ ചൂണ്ടയിട്ടോണ്ടിരുന്നപ്പോൾ കണ്ട ഒരു വീഡിയോ...അതിന്റെ പിന്നാലെ തുടങ്ങിയ അന്വേഷണം അവസാനിച്ചതു വിൽബർ സർഗുണരാജെന്ന ഭയങ്കരന്റെ മടയിലും..നമുക്ക് നിത്യജീവിതത്തിൽ പലപ്പോഴും നേരിടേണ്ടി വരുന്ന സാമൂഹിക ഉദാത്ത സാഹചര്യങ്ങളെ എങ്ങനെ പ്രശ്നരഹിതമാക്കാം എന്ന് വളരെ വളരെ ലളിതമായി പറഞ്ഞു തരുന്ന, കാണിച്ചു തരുന്ന ഒരു കിടിലനാണ് അദ്ദേഹം അഥവാ സർഗുണൻ.

കാനഡ, അമേരിക്ക, സിംഗപ്പൂർ, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, തമിഴ്നാട് എന്നുവേണ്ട ലോകത്ത് എല്ലായിടത്തുമുണ്ട് ഈ തമിഴ്നാട്ടുകാരൻ...എങ്ങനെ എന്ത് എപ്പോൾ ചെയ്യാം എന്നുള്ള നമ്മുടെ അറിവില്ലായ്മയെ അടിമുടി പരിഹരിക്കുന്ന ഭയങ്കരനാകുന്നു സർഗുണൻ..വേൾഡ്ടൂർ നടത്തി ലോകത്തങ്ങോളമിങ്ങോളമുള്ള ജനങ്ങളെ ബോധവത്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സർഗുണൻ ചെയ്യുന്നത്..

നിങ്ങൾ ഒരു സിവിൽ സർവീസുകാരനായിരിക്കാം, ബിസിനസ്സ് ടൈക്കൂണാകാം, സിനിമാനടനാകാം, സാധാരണക്കാരനാകാം, കള്ളനോ കൊള്ളക്കാരനോ ആരുമാകട്ടേ 
ചില കാര്യങ്ങൾ ചെയ്യുന്നതിന് ചില ചിട്ടവട്ടങ്ങളും മറ്റുമുണ്ട്..അതെല്ലാം അങ്ങനെ ചുമ്മാ അങ്ങ് വിളിച്ചുപറഞ്ഞാൽ ആർക്കും മനസ്സിലാകില്ല...അതിന്റേതായ രീതിയിൽ ചെയ്തുകാണിച്ചുതന്നെ അദ്ദേഹം നമ്മെ ബോധവാന്മാരാക്കുന്നു...

അദ്ദേഹത്തിന്റെ ആ വേഷം...മാന്യമായ കറുത്ത പാന്റും ടൈയ്യും വെള്ള ഷർട്ടും കറുത്ത ഷേഡ്സും....കണ്ടാലൊരു മെഡിക്കൽ റെപ്രസെന്റേറ്റീവോ, ബാങ്ക് മാനേജരോ, സെയിത്സ് മാനേജരോ ഒക്കെയാണെന്നു തോന്നുമെങ്കിലും അതിലേറെയാണ് ടിയാന്റെ ആ‍മ്പിയർ..

പാട്ടുകാരൻ, വീഡിയോജോക്കി, ന്രിത്തന്രിത്ത്യനിപുണൻ, ഡ്രമ്മർ എന്നീ നിലകളിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം..എങ്ങനെ ടിവിഎസ് മോപ്പഡ് ഓടിക്കാം, ഇന്ത്യൻ-യൂറോപ്യൻ ലാവറ്ററീസ് എങ്ങനെ ഉപയോഗിക്കാം, എങ്ങനെ ജെർമ്മൻ ഭാഷ സംസാരിക്കാം, എയർ ബസിൽ എങ്ങനെ സഞ്ചരിക്കാം, കാളവണ്ടി എങ്ങനെ ഓടിക്കാം, ഡ്രൈവ് ഇന്നിൽ നിന്നും ബർഗർ എങ്ങനെ മേടിക്കാം തുടങ്ങി അനേകമനേകം കാര്യങ്ങൾ ഇദ്ദേഹം വിശദമായി പ്രതിപാദിച്ചുതരുന്നു...

അദ്ദേഹത്തിന്റെ വീരക്രിത്യങ്ങളിൽ ചിലത്...

എങ്ങനെ ഒരു ഇന്ത്യൻ ടോയ്ലറ്റ് ഉപയോഗിക്കാം..(പേടിക്കണ്ട ..ഒൺലി ഡെമോ).

സാറ് ചെയ്ത  ബ്ലോഗ് പാട്ട്.

പ്രണയ വിവാഹം.


കാളവണ്ടി ഓടിക്കൽ പാർട്ട് -1
                                                 കാളവണ്ടി ഓടിക്കൽ പാർട്ട് -2

ചായ ഉണ്ടാക്കുന്നതെങ്ങനെ...?
AirBus 380യിലെ അനുഭവങ്ങൾ..പാളിച്ചകൾ.


ഹെവി ഡ്യൂട്ടി ബൈക്കുകൾ എങ്ങനെ ഓടിക്കാം.


ഇതൊക്കെ ചെയ്യുമ്പോഴും ആ മുഖത്ത് മിന്നിമറയുന്ന സീരിയസ് ഭാവത്തിനാണ് മാർക്ക്..പിന്നെ വീഡിയോസിൽ കേൾക്കുന്ന ആ പാട്ടും...മഹാഭാരതം പോലെ കാണ്ഡം കാണ്ഡമായിക്കിടക്കുകയാണ് പുള്ളിയുടെ സൈറ്റിൽ വീഡിയോ ക്ലിപ്പുകൾ...ദിവിടെ Wilbur - Vannakam ഞെക്കിയാൽ ലവിടെയെത്താം..വെറുതെയാണോ യൂടൂബ് സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്...
.....
Related Posts Plugin for WordPress, Blogger...