Followers

Sep 17, 2010

ഗോസ്റ്റ് ഹൌസിൽ ഒരു പ്രണയകാലത്ത് 1

തിരശ്ശീലയിൽ നിങ്ങളുടെ ഇഷ്ടതാരങ്ങൾ :             മുന്നറിയിപ്പ്:  സാമാന്യത്തിലധികം ധൈര്യമുള്ളവർ , ആന കുത്താൻ വന്നാലും ഓടാത്തവർ , ഒറ്റയ്ക്കു നിന്ന് ഗുണ്ടിനു തിരികൊളുത്തുന്നവർ  തുടങ്ങിയ ആൾക്കാർ മാത്രം വായിക്കുക....
 അതുപോലെ 3,4,5 ..16 വയസ്സുവരെയുള്ള കുട്ടികൾ ദയവായി മാതാപിതാക്കളോടോപ്പം മാത്രം ഇത് വായിക്കുക.. 
ഇനി മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് , അക്ഷരമറിയാത്ത കൊച്ചു കുട്ടികൾക്ക് വായിച്ചുകൊടുക്കാനുള്ള ബാലരമയിലെ കുട്ടിക്കഥയല്ല ഇത്..പിന്നെ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ബ്ലാങ്കറ്റിട്ട് തലവഴിമൂടി വായിച്ചാൽ നല്ല ധൈര്യം കിട്ടൂം...മാത്രമല്ല ഈ കഥയുടെ ഗുമ്മ് ഇതിന്റെ അപ്രതീക്ഷിതമായ ക്ലൈമാക്സിലാണ്....

\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
                                    

70 വർഷങ്ങൾക്കു മുൻപ് ഒരു രാത്രി...(ചാറ്റൽമഴ വിത്ത് മൈൽഡ് ഇടിമിന്നൽ) :
[അന്തരീക്ഷത്തിന്റെ നിറം ബ്ലായ്ക്ക്&വൈറ്റ് ] : 
കോട്ടയത്തുനിന്നും പാലായ്ക്കു പോണവഴി സുമാർ 13 മൈലോളം മെയിൻറോഡിൽ നിന്നും  ഉള്ളിലേക്ക് മാറി  ബെർളപുരം ഗ്രാമം..അവിടെയുള്ള ഒരു പത്തേക്കർ റബ്ബർതോട്ടം... അതിന്റെ ഒത്ത നടുക്കായി  ഒരു ഭയങ്കര ബ്ലങ്കാവ് ശ്ശെ .. ബ്ലങ്കാവു... പോട്ടെ ഒരു വലിയ വീട്..“ ബെർളപുരം ബംഗ്ലാവ്  “ 
ബെർളപുരം ഹൌസ് ..പാലാ പി.ഒ
ആ പടുകൂറ്റൻ ബംഗ്ലാവിന്റെ ഗേറ്റിനുമുന്നിൽ ഒരു കറുത്ത കാറു വന്നുനിന്നു...ഡ്രൈവർ ഇറങ്ങിവന്ന് ഗേറ്റു തുറന്നു കാറോടിച്ച് അകത്തേക്ക് കയറ്റി...കാറിന്റെ പിൻസീറ്റിൽ നിന്നും മെറൂൺ ലിപ്സ്റ്റിക്കിട്ട ഒരു ഇടിവെട്ട് ഇന്ത്യൻ ബ്രീഡ് മദാമ്മ പുറത്തിറങ്ങി..പിന്നാലെ ട്രങ്കിൽ നിന്നും ഒരു വലിയ ഇരുമ്പ് പെട്ടിയുമായി ഡ്രൈവർ വീട്ടിലേക്കു കയറി.
ഡ്രൈവർ ചോദിച്ചു   : ”  മാഡം പെട്ടിക്ക് നല്ല ഭാരം..?എന്താണിതിൽ?..

മൈ ഹസ്ബെന്റ് ചാൾസ് കോട്ടപ്പുറം & ഹിസ് ലൌവ്വർ കുഞ്ഞുലക്ഷ്മി ...മദാമ്മ പറഞ്ഞു....അവരെ  ഞാൻ  കൊന്നു പെട്ടിയിലാക്കിയതാണ്....”

(പെട്ടിതാഴെവീഴുന്ന ശബ്ദം)... പ്രാണരക്ഷാർഥം ഡ്രൈവർ പുറത്തേക്ക് ഓടുന്നു..പെട്ടെന്ന് നാഷണലിന്റെ ഒരു തേപ്പുപെട്ടി വന്നയാളുടെ തലയിൽ വീഴുന്നു...ഠിം !!!  ..മരിച്ച മൂന്നു പേരെയും മദാമ്മ അടുക്കളപ്പുറത്തുള്ള കിണറ്റിൽ തള്ളിയിടുന്നു.....സ്വഭാവികമായും ഈ സംഭവത്തോടെ ആ വീടൊരു ഹോണ്ടഡ് ഹൌസായി മാറുന്നു.. മദാമ്മ പിറ്റേന്നു തന്നെ തന്റെ കുഞ്ഞമ്മേടെ മോൻ സുകുവിന് വീടെഴുതിക്കൊടുത്ത് നാട് വിട്ട്  സ്റ്റേറ്റ്സിലേക്ക് പോകുന്നു..
........................................


2012   ജൂണ്മാസം  :

പണ്ട് പാലായിലെ  അന്തോണീസ്പുണ്യാളൻ നഗറിൽ നിന്നും എന്തോ ഒരു  "പെട്ടി"ക്കേസിൽ പെട്ട് നാടുവിട്ടുപോയ ആ പഴയകൂട്ടുകാരായ നാലുപേർ ഇന്ന് വീണ്ടും കണ്ടുമുട്ടുകയാണ്...നാലാമനായ ചാർളി മാത്രമേ ഇന്ന് നാട്ടിലൊള്ളൂ...ഈ കഥയിൽ തതകാലം ക്രിസ്ത്യനായി ചാർളി മാത്രമേയുള്ളൂ...കൂടുതൽ ക്രിസ്ത്യാനികളെ ഉൾക്കൊള്ളിക്കണമെന്ന് ആർക്കെങ്കിലും താതപര്യമുണ്ടെങ്കിൽ ഞങ്ങൾ ഹിന്ദുക്കളൊക്കെ ചത്തൊടുങ്ങിയിട്ട് ആലോചിക്കാം..കേട്ടാ...

കൂട്ടുകാരുമായി ചേർന്ന്  പാലായിലെ ആ പഴയ ബെർളപുരം ബംഗ്ലാവിൽ  “നീതി ബാർ“ തുടങ്ങാനായി മി.സുകുവിന്റെ കൈയ്യിൽ നിന്നും ചാർളി ചുളുവിലയ്ക്ക് ആ ബഗ്ലാവു വാങ്ങുന്നു..
രാവിലെ കൊച്ചിൻഎയർപോർട്ടിൽ എത്തിയ കൂട്ടുകാരുമായി ചാർളി ബെർളപുരത്തെ ബംഗ്ലാവിലേക്ക് യാത്ര തിരിക്കുന്നു.....

അവഗണിക്കപ്പെടുന്ന പാലായിലെ കുടിയന്മാർക്കായി നീതിപൂർവം മദ്യം ലഭിക്കുന്ന ഒരു  ബാർ തന്റെ ചിരകാലസ്വപ്നമായിരുന്നെന്നു  ചാർളി കൂട്ടുകാരോട് പറഞ്ഞു..ബാറിലെ സ്ഥിരം കസ്റ്റമേഴ്സിന് ക്ഷേമനിധി ഏർപ്പെടുത്തുക...മദ്യത്തിന്റെ ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇനി തന്റെ ബാറിലൂടെ സാധിക്കുമെന്നും ചാർളിച്ചായൻ പറഞ്ഞു..അങ്ങനെ  രാത്രിയായപ്പോഴേയ്ക്കും  സ്ഥലമെത്തി..

അതിഭയാനകമായ ആ വീട് കണ്ട കൂട്ടുകാർ ഒന്നു ഭയന്നു...ചാർളിയും ഉള്ളിൽ ഒന്നു പേടിച്ചു..എന്തോ നികുണ്ഡങ്ങൾ ആ വീടിനെ ചൂഴ്ന്നു നിൽക്കുന്നതായി എല്ലാവർക്കും തോന്നി..കുഴപ്പമാണോ? കൈയ്യിലിരുന്ന കാശും കൊടുത്ത് KSRTC ബസ്റ്റാന്റിലെ ബാത്ത്രൂമിൽ കയറിയ അവസ്ഥയിലായി ചാർളിയും ഫ്രൺസും...ഇറങ്ങിയോടണോ ?...കാര്യം സാധിക്കണോ..ശ്വാസം പിടിച്ച് നിൽക്കണോ?...ആകെ പ്രശ്നം...എന്തായാലും അവസാനം  എല്ലാവരും കൂടി വീട്ടിലേക്ക് കയറി..  
  
 പെട്ടെന്ന്....... വൻ ശബ്ദത്തോടെ മുറ്റത്തു നിന്നിരുന്ന ഒരു ചെക്കോസ്ലോവാക്യൻ ഈന്തപ്പന ഒടിഞ്ഞു താഴെവീണു....അതോടെ എല്ലാവരുടേയും  ധൈര്യം ചോർന്നുതുടങ്ങി...ചാർളി ഉടനേതന്നെ പേടി മാറ്റാനും ഒന്ന് ചാർജ്ജാവാനുമായി വാങ്ങിയ " സൽസ  RUM (Regular Use Medicine) എടുത്ത് അല്പാപമായി സേവിച്ചുതുടങ്ങി..അതിന്റെ ധൈര്യത്തിൽ നാളെരാവിലെ അന്വേഷിക്കാം എന്നു കരുതി എല്ലാവരും പോയിക്കിടന്നുറങ്ങി.

                                                                      അതിരാവിലെ കോളിംഗ്ബെല്ലടിക്കുന്നതുകേട്ടാണ് ചാർളി എഴുന്നേറ്റത്...
വാതിൽ തുറന്നു നോക്കിയപ്പോൾ അതാ നിൽക്കുന്നു തന്റെ അച്ഛന്റെ അകന്ന ഫ്രണ്ടും ബെർളപുരത്തെ പഴയരാജപരമ്പരയിൽ പെട്ട ആളും പിന്നെ ലോകത്തെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ 114ലാമനും....
പ്രക്രിതിസ്നേഹി, മനുഷ്യസ്നേഹി, ഗായകൻ, സൂപ്പർഡാൻസർ, സ്റ്റാർസിംഗർ വിജയി, കളരിയഭ്യാസി , മദ്യവിമുക്തസമിതി ചെയർമാൻ,ഓസ്കാർ പുലിസ്റ്റർ വിന്നർ   എന്നീ നിലകളിൾ ലോകപ്രശസ്തനായ, ജനകോടികളുടെ ആരാധനാപാത്രം
സർവശ്രീമാൻ ഹിസ് ഹൈനസ് പാലാ അച്ചായൻ          ( ഠിൽ!!---സിംബലടിച്ചതാ)...

 CIA, FBI,  Scotlandyard , MI6 ,Al quida, CID of INDIA തുടങ്ങിയ അന്താരാഷ്ട്ര സംഖടനകൾ അദ്ദേഹത്തെ ബഹുമാനാർഥം സർ.ബിറ്റി എന്നു ചുരുക്കിവിളിക്കുന്നു...(ഒരു പക്ഷേ നിങ്ങൾ ഉദ്ദേശിച്ച ആളാകണമെന്നില്ല).......Whatever...

“അയ്യോ എന്റെ പൊന്നുംകുരിശുമുത്തപ്പാ ...ആരാ ഈ വന്നേക്കുന്നേ...വന്നാട്ടേ ഇരുന്നാട്ടേ ..കുടിക്കാനെന്താ ചായയോ കാപ്പിയോ? ” ചാർളി വിനയത്തോടെ കൈകൂപ്പി
 അച്ചായനെ വീട്ടിലേക്ക് ആനയിച്ചു...

തന്റെ റോൾ മോഡലായ പരമസാത്വികനായ അച്ചായന്റെ പാദസ്പർശങ്ങളേറ്റത്   ബെർളപുരം വീടിന്റെ ഭാഗ്യമാണെന്ന് ചാർളി പറഞ്ഞു...
തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അച്ചായൻ പറഞ്ഞു..
 “മകനേ ചാർളി ഞാനിന്നലെ ഉസ്ബർഗിസ്ഥാനിൽ നിന്നും വന്നതേയുള്ളൂ...അവിടുത്തെ പാവപ്പെട്ട ആദിവാസി കുട്ടികൾക്കായി എന്റെ കമ്പനിയായ ബെൽ ഉണ്ടാക്കിയ ലാപ്പ്ടോപ്പ് കമ്പ്യൂട്ടറും മൌസും  ജീൻസും പാന്റും ഒക്കെ  വിതരണം ചെയ്യുകയായിരുന്നു..

അപ്പോഴാണ് നീ നീതിബാർ തുടങ്ങാൻ പോകുന്ന കാര്യം ഞാനറിഞ്ഞത്..നന്നായി മോനേ...ഞാൻ മദ്യം കൈകൊണ്ട് തൊടത്തില്ലെങ്കിലും പാലായിലെ മദ്യപാനികളുടെ ചിരകാല സ്വപ്നമാണത്...നല്ലതു വരട്ടെ...എന്തു സഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കരുത്..

..ബൈ ദ  ബൈ എനിക്ക് ഗാന്ധിസമിതിയുടെ “ആട്ടിൻപാലും വൈറ്റമിനും“ എന്ന സെമിനാറിൽ പങ്കെടുക്കാൻ നേരമായി..എന്നാൽ ഞാൻ പോട്ടെ....അച്ചായൻ പോകാനായി എഴുന്നേറ്റു....

ഉറക്കത്തിൽ നിന്നും എഴുന്നേറ്റുവന്ന തന്റെ മൂന്നു സുഹ്രിത്തുക്കളേയും ചാർളി അച്ചായന് പരിചയപ്പെടുത്തി..കാലിൽ ചെരിപ്പ്  പോലും ഇടാതെ നടന്നു നീങ്ങുന്ന ആ ബില്യണയറായ ഗാന്ധിയനെ നോക്കി ചാർളി വിജ്രംഭിച്ചു നിന്നു...

കോടികൾ ഉണ്ടെങ്കിലും സ്വന്തം റിഗ്ഗിൽ നിന്നും സ്വയം കുഴിച്ചെടുക്കുന്ന പെട്രോൾ ഉപയോഗിച്ച് സ്വന്തം പ്ലാന്റിൽ നിന്നും സ്വന്തം കൈകൊണ്ട് അസംബിൾ ചെയ്ത കാറിൽ യാത്ര ചെയ്ത്  സ്വന്തം മില്ലിൽ സ്വയം നെയ്ത വസ്ത്രങ്ങളണിഞ്ഞ് ജീവിക്കുന്ന ആ മഹാനെപ്പറ്റിയവർ ഏറെനേരം ഓർത്തുനിന്നു നിന്നു..........പിന്നെ പോയി പല്ലുതേച്ചുകുളിച്ചു പുട്ടും കടലേം തിന്നു...പപ്പടമില്ലായിരുന്നു....ഓ ഇപ്പോ പപ്പടത്തിനെന്താ വില...
ഗുരുവായൂർ പപ്പടത്തിന് വില കെട്ടിന് 50..എന്താ കഥ ..പറഞ്ഞു വന്നാൽ ഗുരുവായൂരിലിപ്പം പഴേപോലെ റെയ്ഡില്ലന്നാണ് കേട്ടത്...ആംസ്റ്റർഡാമിലെ ചില പെണ്ണുങ്ങൾ...ശ്ശെ ഞാൻ പെട്ടെന്ന് വിഷയത്തിൽ നിന്നും മാറിപ്പോയി...

അടുത്ത  രാത്രി മുതൽ ബെർളപുരം ഹൌസിൽ ദു:ശ്ശകുനങ്ങൾ ഓരോന്നായി കാണാൻ തുടങ്ങി....പൊട്ടിച്ചിരികൾ , അട്ടഹാസങ്ങൾ, കരച്ചിലുകൾ,ചോരപ്പാടുകൾ
ചാർളിയും കൂട്ടുകാരും പേടിച്ചുചാവാറാ‍യി......അവസാനം ബെർളപുരത്തെ കവലച്ചട്ടമ്പിയായ പ്രായിക്കര അപ്പയുടെ ഉപദേശപ്രകാരം   പ്രേതബന്ധനമഹായാഗം നടത്താ‍നായി അയൽഗ്രാമമായ  പോങ്ങന്നൂരിൽ നിന്ന്  മഹാമാന്ത്രികനായ   സാക്ഷാൽ വലിയകുളം തിരുമേനിയെത്തന്നെ കൊണ്ടുവരാൻ തീരുമാനമായി....

രാത്രി 8 മണി കഴിഞ്ഞു....തിരുമേനിയുടെ പി.എയെ ഒരിയ്ക്കൽക്കൂടി ചാർളി ഫോണിൽ വിളിച്ചു...
”ഹൈയ് തിരുമേനി അല്പം താമസിച്ചാണ് ഇല്ലത്തൂന്ന് പുറപ്പെട്ടത്..ഇറങ്ങാൻ നേരം വാഹനത്തിനെന്തോ ഒരു തകരാർ..അത് ശരിയാക്കാൻ അല്പം താമസിച്ചു “ ഒരു 10 മിനിറ്റിനകം അങ്ങെത്തിയേക്കും...“ശരി ചാർളി ഫോൺ കട്ടുചെയ്തു...

                                               ഏകദേശം പത്ത് മിനിറ്റിനകം തന്റെ   BSA-SLR ലേഡിസൈക്കിളിൽ തിരുമേനി അവിടെയെത്തി...കൈയ്യിൽ ഒരു എവറെടിയുടെ അഞ്ച് ബാറ്ററി ടോർച്ചും..കഴുത്തിൽ ചുറ്റിയ ഒരു കാവിത്തോർത്തും....കാലിൽ കിടക്കുന്ന പുത്തൻ പാരഗൺ സ്ലിപ്പറും...കണ്ണുകളിൾ തീക്ഷണതയും..ഇരുട്ടിന്റെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഖനഗംഭീരശബ്ദത്തിൽ തിരുമേനി ചാർളിയോട് ചോദിച്ചു....
“ ശംഭുവുണ്ടോ?.... ”
   ഇല്ല..

   ഹാൻസ്?
   ഇല്ല..
  തൊളസി?
  ലീവാണ്...ഇന്ന് വന്നില്ല

 ഉം....എന്റെ  സൈക്കിളിന്റെ മുന്നിലെ ടയറിന് അല്പം കോട്ടമുണ്ട്..അതാ വൈകിയത്...
പിന്നെ..എന്തോ ആലോചിച്ചുറച്ച പോലെ അദ്ദേഹം തന്റെ സൈക്കിൾ മതിലിൽ ചാരിവച്ചു..എന്നിട്ട്  വലം കൈയ്യിൽ ഒരു ചൂരൽവടിയുമായി ബംഗ്ലാവിലേക്ക് നടന്നു കയറി....പിന്നെ തിരിഞ്ഞു നിന്നു നാലുപേരോടുമായി പറഞ്ഞു..

ഹോമം കഴിയുന്നടം വരെ നിങ്ങൾ വീടിനു പുറത്ത് കാത്തുനിൽക്കുക.....നേരം വെളുക്കും ഹോമം കഴിയാൻ..“  ക്ടിൻ  “ വാതിലദ്ദേഹം അകത്തുനിന്നും അടച്ചു കൊളുത്തിട്ടു..അടുത്തദിവസത്തോടെ ആ ഭീകര രഹസ്യം അനാവരണം  ചെയ്യപ്പെടുകയാണുണ്ടായത്...


GET SET ......  THE TIME STARTS TICKING ......(to be continued....)
Related Posts Plugin for WordPress, Blogger...