Followers

Sep 1, 2010

യുദ്ധകാണ്ഡത്തിലെ ഡയറിക്കുറിപ്പുകൾ -2 ( Sweeden to Russia )

[ഒന്നാം ഭാഗം വായിച്ചിട്ട് കഥ മനസ്സിലാകാത്ത ക്രൊയേഷ്യക്കാർക്ക് വേണ്ടി..1942 മുതലുള്ള ബെർളിയുടെ പോസ്റ്റുകളും കമന്റുകളും വായിക്കുക..കമന്റുകൾ വീണ്ടും വായിക്കുക..](തുടരുന്നു..)

രക്തം മരവിപ്പിക്കുന്ന സ്നോഫോളിലും സ്വീഡിഷ് ഹൈവേയിൽ നിന്ന് ഞങ്ങൾ വിയർത്തു..എന്ത് ചെയ്യണം? എങ്ങനെ ചെയ്യണം? ട്രക്കുകളിൽ കോടിക്കണക്കിനു രൂപയുടെ ആയുധങ്ങൾ.അങ്ങ് കേരളത്തിൽ ഉയർന്ന ശമ്പളത്തിൽ ജോലിക്കെടുത്ത സോൾജ്യേഴ്സ് തോക്കിനും ബോംബിനുമായി തരിക്കുന്ന കൈകളുമായി ഇരിക്കുന്നു.. മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ അനന്തര നടപടികൾക്കായി കാക്കുന്നു..


ഞാൻ മൊബൈൽ എടുത്ത് ഹലിസയെ വിളിച്ചു..”ചോരവീണ മണ്ണിൽ നിന്നുമുയർന്നു വന്ന വാക്കുകൾ ചേതനയിൽ..നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന”..ഓ, അവൾ പുതിയ റിംഗ്ടോണിട്ടു..അച്ചായന്റെ ഒരു ചാരനെ പിടികൂടിയ കാര്യം ഞാനവളോട് പറഞ്ഞു..ഇനി എന്തു ചെയ്യണം എന്നൊരു രൂപവുമില്ല.അപ്പോഴാണവൾ അതോർത്തത്..അവളൂടെ അമ്മാവന്റെ കുഞ്ഞമ്മേടെ മോളെ ട്യൂഷൻ പടിപ്പിക്കുന്ന ചേച്ചിയുടെ ഭർത്താവിന്റെ അനിയൻ രാജൻ സ്വീഡനിലെ ഇന്റർപോളിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണെന്ന്.അവളുടനേ വിളിച്ചു പറയാമെന്നുമേറ്റു..ചാരന്മാരെ ഡീല് ചെയ്യാൻ ഇന്റർപോൾ കഴിഞ്ഞിട്ടല്ലേയുള്ളൂ...


അപ്പോഴേയ്ക്കും അവിടെയെത്തിയ മി. ഡിക്കാരിയോടൊപ്പം ചാരനേം വഹിച്ചുകൊണ്ട് എയർപോർട്ടിനടുത്തുള്ള ഇന്റർപോൾ ബ്രാഞ്ചാപ്പീസിലേക്ക് ഞങ്ങൾ പോയി..വളരെ ഗംഭീരമായ ഒരു സ്വീകരണമാണ് ഞങ്ങൾക്ക് അവിടെ ലഭിച്ചത്...അവർ എല്ലാവർക്കും യുദ്ധാശംസകൾ നേർന്നു..ഇന്റർപോൾ ഉദ്യോഗസ്ഥനായ ശ്രീ.രാജൻജോർജ് ഇടിക്കുള ഞങ്ങൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു..ചാരനെ ഉടനെതന്നെ അവർ ലോക്കപ്പിലേക്ക് മാറ്റി..ബർമുഡ മാത്രം ധരിപ്പിച്ച് നിർത്തി ചോദ്യം ചെയ്യൽ തുടങ്ങി..അല്പനേരത്തിനകം അവൻ സത്യം പറയുമെന്നു ഇൻസ്പെക്ടർ രാജൻ ഞങ്ങളുടെ രാജേട്ടൻ ഉറപ്പുനൽകി..

കൂടുതൽ സംസാരിച്ചപ്പോഴാണ് അറിഞ്ഞത്.. താവഴിയിൽ അദ്ദേഹത്തിനു പാലയുമായി ഒരു ബന്ധമുണ്ടത്രേ...പാലായിലെ പല പ്രശ്നങ്ങൾക്കും ഇനി നിങ്ങളൂടെ യുദ്ധത്തിന്റെ വിജയമാണ് പരിഹാരം എന്നദ്ദേഹം എന്നെ ചേർത്ത് നിർത്തിപ്പറഞ്ഞു..എന്നിട്ട് ഞങ്ങൾ ഇടിമുറിയിലേക്ക് നടന്നു..അപ്പോഴേയ്ക്കും ഇടി കൊണ്ട് ചാരന്റെ പരിപ്പിളകിയിരുന്നു...യൂറോപ്പിലും ഇത്തരം മർദ്ദനമുറകളുണ്ടോ എന്ന് ഞാൻ ചോദിച്ചു..അപ്പോൾ ഒരു ചെറുചിരിയോടെ രാജേട്ടൻ പറഞ്ഞു..ആ ഇടിക്കുന്ന ഓഫിസർ പണ്ട് പ്രമാദമായ ഒരു കൊലക്കേസന്വേഷിക്കാൻ കേരളത്തീന്നു വന്ന കോൺസബിൾ ഏഡ് കുട്ടമ്പിള്ളയാണ്..പിന്നെ ഇവിടങ്ങ് കൂടി പുള്ളി..

പലയിടത്തും കേട്ടിട്ടുള്ള വായിച്ചിട്ടുള്ള ആ മഹാനായ ഏഡ് കുട്ടമ്പിള്ള പോലീസിനെ കണ്ടുമുട്ടിയത് നന്നായി എന്ന് ഞാനോർത്തു..അപ്പോഴേയ്ക്കും റോളറിൽ കൂടി പോയ റബർഷീറ്റ് പോലെയായ ചാരനോട് കുട്ടമ്പിള്ള ഓരോ ചോദ്യങ്ങളായി തൊടുത്തു വിട്ടു...

കു : നീയെവിടിത്തുകാരനാടാ ?
ചാ: ഇന്ത്യൻ
കു : നിന്റെ പേരെന്താടാ?
ചാ: ഇന്ത്യൻ
കു :നിന്റെ പേരും നാടും ഒന്നോ?
ചാ:ഹതെ..(അവശതയോടെ)...
കു : വട്ടപ്പേര് പറയെടാ?
ചാ: ഇന്ത്യൻ ഇന്ത്യൻ....ഇന്ത്യൻഇന്ത്യൻ.. ഇന്ത്യൻഇന്ത്യൻ..(അതോടയാൾ അവശതയോടെ തളർന്നു വീഴുന്നു)..


ഓഫിസർ കുട്ടമ്പിള്ളയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ പുറത്തിറങ്ങി..അവനെ നാളെ യു.എൻ കോടതിയിൽ ഹാജരാക്കാമെന്ന് രാജേട്ടൻ പറഞ്ഞു..യുദ്ധത്തിന്റെ
തീയതിയും സമയവും SMS ചെയ്യാമെന്ന് ഞാനാ നല്ല മനുഷ്യന് ഉറപ്പു നൽകി..ഇന്റർപോൾ നൽകിയ കൂടുതൽ ഗാർഡ്സിന്റെ സുരക്ഷയോടെ ഞങ്ങൾ എയർപോർട്ടിൽ എത്തിയപ്പോഴേയ്ക്കും റിപ്പോർട്ടിംഗ് സമയം കഴിഞ്ഞിരുന്നു..


ഭാഗ്യത്തിന് എയർ ഇന്ത്യയുടെ ഒരു ഫ്ലൈറ്റായിരുന്നതു കൊണ്ട് സാങ്കേതിക കാരണങ്ങളാൽ 3 മണിക്കൂർ കഴിഞ്ഞേ പറക്കൂ എന്നറിയിപ്പു കിട്ടി..അദ്യമായി ഞങ്ങൾ എയറിന്ത്യയെ മനസാ അഭിനന്ദിച്ചു.. ആയുധങ്ങളെല്ലാം ലഗേജിലാക്കി തൂക്കി നോക്കിയപ്പോൾ കുറച്ച് ഓവർവെയിറ്റാണ്..എന്നാലും സാരമില്ല ലോകനന്മയ്ക്കല്ലേ.. എന്ന് പറഞ്ഞുകൊണ്ട് ചെക്ക് ഇൻകൌണ്ടർ സ്റ്റാഫ് ബോംബേക്കാരി കുമാരി.പൂനം മൽഹോത്ര ബോഡിഗ് പാസ് തന്നു...എന്റെ മൊബൈൽ നമ്പർ അവൾ ചോദിച്ചപ്പോൾ,ഞാൻ പുപ്പുലീടെ നമ്പർ കൊടുത്തു..അവൾക്ക് ഒരു കോങ്കണ്ണുണ്ടോ എന്നു സംശയം..

പോരാളികളെ ഞാൻ വീണ്ടും ഫോൺവിളിച്ചു..കേരളത്തിൽ യുദ്ധാഖോഷം തുടങ്ങിയതായി അറിയാൻ കഴിഞ്ഞു..ബിവറേജിലും മറ്റും ഓണത്തെ തോൽ‌പ്പിക്കുന്ന വില്പന നടന്നുവത്രേ..

ആ യാത്രയിൽ റഷ്യയിൽ വെച്ച് ട്രാൻസിറ്റ് ചെയ്യാൻ ധാരണയായി..കാരണം പോർവിമാനങ്ങൾ മേടിക്കേണ്ടേ?..ഞാൻ വരുന്നത് അറിഞ്ഞ് റഷ്യയിലെ വിപ്ലവകാരികൾ ആർമാദിക്കുകയും റഷ്യൻ സുന്ദരിമാരുടെ ന്രിത്ത ന്രിത്ത്യങ്ങൾ അടങ്ങൂന്ന സ്റ്റാർനൈറ്റ് പ്ലാൻ ചെയ്തതായി ഫോക്സ് ടിവിയിലൂടെ കണ്ടു..
അല്പം ഒന്നു മയങ്ങിയാൽ നന്നായിരുന്നു എന്നെനിക്കു തോന്നി..അപ്പോഴേയ്ക്കും കൂടെ നിന്ന് ഫോട്ടോയെടുക്കാനും
ഓട്ടോഗ്രാഫ് ഒപ്പിക്കാനും എയർപോർട്ടിലെ സ്റ്റാഫും മറ്റു യാത്രക്കാരും ചുറ്റും കൂടി..ഒരുവിധം അവരെ ഞാൻ പിരിച്ചുവിട്ടു..

പഞ്ചറൊട്ടിച്ച ടയറുമായി ക്രൂ വന്നു..ഒരു മുട്ടൻ ജാക്കി വച്ച് പ്ലെയിനുയർത്തി വച്ച് അവർ നട്ടുകളിട്ട് ടയർമുറുക്കുന്നത് ഞാൻ കൌതുകത്തോടെ നോക്കി നിന്നു..പോക്കറ്റിൽ സൂക്ഷിച്ച ചില നട്ടുകൾ കാണാനില്ലെന്നും മറ്റും ഒരു ചെറിയ തർക്കം കാണാനും എനിക്ക് ഭാഗ്യമുണ്ടായി.
ഒള്ളത് മതി വണ്ടിയെടുക്ക് പോ പേ റൈറ്റ് എന്ന് തമാശ പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു മലയാളി സ്റ്റ്യുവാർഡൻ വണ്ടിയിലേക്ക് ചാടിക്കയറിപ്പോയി....പുറകെ എല്ലായാത്രക്കാരും വിമാനത്തിൽ കയറി..യാത്രക്കാർക്കായി “ദ ഗ്രേറ്റ് പ്ലൈയിൻ ക്രാഷ്” എന്ന ചിത്രം അവരിട്ടു തന്നു..

തൊട്ടടുത്ത രാജ്യമായതിനാൽ പെട്ടെന്നു തന്നെ റഷ്യയിലെത്തിച്ചേർന്നു..ഇമിഗ്രേഷൻ കൌണ്ടറിലെ റഷ്യക്കാരി എന്നോടു പറഞ്ഞു താങ്കളുടെ വിസ സൌജന്യമാണ്..നിങ്ങൾ ഇപ്പോൾ റഷ്യൻ ഗവണ്മ്മെന്റിന്റെ അഥിതിയാണ്..പോയ് വിജയിച്ചു വരൂ...


അങ്ങനെ മോസ്കോയിലെ ബൈക്കോവോ എയർപോർട്ടിനു മുന്നിൽ ആരവങ്ങളോടെ കാത്തുനിന്ന റഷ്യൻ കോമ്രേഡ്സിന്റെ ഇടയിലേക്ക് ഞാൻ ചെന്നു...പല യുദ്ധ മുന്നണിപ്പോരാളികളുടേയും ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകൾ അവർ ഉയർത്തിപ്പിടിച്ചിരുന്നു..

എന്നെ സ്വീകരിക്കാനെത്തിയ വിമാനക്കടയിലെ പ്രധാന ഇഞ്ചിനീയറായ കാസ്നോ കുളിനോസ്കിയുടെ പുത്തൻ ബെൻസിൽ ഞങ്ങൾ വിമാനവില്പനശാലയിലേക്ക് പോയി..വഴിയിൽ ഇരുവശത്തും നിന്ന് റഷ്യൻസ് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് തങ്ങളുടെ ദേശീയഗാനം ആലപിച്ചു..

“ Be glorious, our free Fatherland,
Age-old union of fraternal peoples,
Popular wisdom given by our forebears!
Be glorious, our country! We are proud of you! “

വഴിമധ്യേ കാസ്നോയുമായി ഞാനേറെനേരം സംസാരിച്ചു..അപ്പോളാണ് അയാളാരാണെന്ന നടുക്കുന്ന സത്യം ഞാനറിഞ്ഞത്.അതേ ജനങ്ങൾ പണ്ടേ വഞ്ചിക്കപ്പെട്ടിരിയ്ക്കുന്നു..മലയാളികൾ ഒരിയ്ക്കൽ കൂടി....

(തുടരണോ..?..)

9 comments:

 1. മച്ചാ, നീ റഷ്യയില്‍ എത്തിയോ.ഒരു ഒരു പ്രധാന യുട്ട രഹസ്യം എനിക്ക് നിന്നോട് പറയാനുണ്ട്. കഴിഞ്ഞ തവണ ഞാന്‍ അവടെ പോയപ്പോ കുളിനോസ്കിയുടെ ബെന്‍സില്‍ പാലായുടെ മാപ്പ് അടങ്ങിയ ഒരു ഫയര്‍ മാസിക വച്ച് മറന്നിരുന്നു. നീ അതിങ്ങു എടുത്തോണ്ട് പോരെ. ഓവര്‍ ഓവര്‍

  ReplyDelete
 2. എന്നെ ബ്ലോക്ക് ചെയ്തതറീഞ്ഞില്ലേ...മലയാളസിനിമയിലെ പോലെ സ്വത്വ പ്രതീസദ്ധി ഈവിടെ രൂക്ഷമാണ്...പുതുമുഖങ്ങളെ ഭയക്കുന്ന കടൽക്കിഴവന്മാരെ സ്ഥാനഭ്രിഷ്ടരാക്കേണ്ടിയിരിക്കുന്നു..പ്രതിപക്ഷബഹുമാനം എങ്കിലും കാണീക്കണ്ടേ...


  ഞാൻ ഒന്ന് റീലോഡാകുന്നുണ്ട് ഉടനെ ...Proxy serverകൾ തുറന്നിട്ടിരിക്കുന്നത് കാണാനല്ലല്ലോ..അതിന്റെ സാങ്കേതികത കാര്യങ്ങൾക്കായി ഇൻഫോസിസിലെ എന്റെ ഒരു സുഹ്രിത്തുമായി ചർച്ചയീലാണ്..
  പിന്നെ യുദ്ധയോഗങ്ങൾ ഈ ഫോറത്തിൽ നടത്താം..
  Keep The Unity..Keep The strength..Aye Hitler...

  ReplyDelete
 3. അങ്ങനേം ഒരു സംഭവം ഉണ്ടായോ...ചുമ്മാ!

  ReplyDelete
 4. try Tor it's always working proxy. any way goos posts man, keep it up. but i can't believe you got blocked

  ReplyDelete
 5. ബെര്‍ളി ബ്ലോക്ക്‌ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ അതിനു പറയുക തനി ചെറ്റത്തരം ചെയ്തു എന്നാണു....

  വളരെ വളരെ മോശം... ഇത്രത്തോളം പ്രതീക്ഷിച്ചില്ല....

  ReplyDelete
 6. Hot spot shield 1.44 download cheyyu..( 1.44 റെ ദുബായില്‍ വര്‍ക്ക്‌ ചെയ്യുള്ളൂ എന്ന് തോന്നുന്നു. ആന്റി വൈറസ്‌ ഓഫ്‌ ചെയ്യണേ) നല്ലതാ..
  എന്നാലും പുള്ളി അങ്ങനെ ചെയ്യാന്‍ പാടില്ലരുന്നു.

  ReplyDelete
 7. ഹോട്ട്സ്പോട്ടാണ് ഞാൻ യൂസ് ചെയ്തിരുന്നത്.. അതും വല്ലപ്പോഴും ഓർക്കുട്ട്തുറക്കാൻ മാത്രം..

  ReplyDelete
 8. നിര്‍ത്താതെ തുടരൂ....

  എപ്പോഴും ക്ലൈമാക്സ്‌ രണ്ടെണ്ണം കണ്ടു ഡയറി എഴുതിക്കോ.... ഒടുക്കത്തെ കമ്മന്റുമായി നിര.... എപ്പോഴാ ചാടി വീഴുക എന്ന് പറയാന്‍ പറ്റില്ലല്ലോ...

  കള്ളനല്ല പോലീസ് വന്നാലും കോപ്ലിമെന്‍സ് ആക്കാന്‍ സമ്മതിക്കരുത്.... ധൈര്യമായി മുന്നോട്ട് പോയിക്കോള്ളൂ... താങ്കളുടെ അവസാന തുള്ളി ചോരയും വീഴുന്നതുവരെ ഞാന്‍ കൂടെയുണ്ട്...

  ReplyDelete
 9. കിടിലന്‍ ..
  അച്ചായന്‍ ദൂതന്‍ മാരെ ഒന്നും അയക്കുനില്ലേ ?...
  ഒരു അനുരഞ്ജനം ഇനിയും നടത്താന്‍ സമയം ഉണ്ട്. യുദ്ധം ഒഴിവക്കുനത് ആണ് ബുദ്ധി എന്ന് പറഞ്ഞു വിട്ടേക്. പാലായിലെ കോട്ടകളും കിടങ്ങുകളും ഇടനാഴികളും നമ്മുടെ പട്ടാളത്തിലെ കുട്ടികള്ക് പോലും സുപരിചിതം ആണെന്ന് അവര്‍ക് അറിയില്ല. അച്ചായന്‍ എന്ന ഏകാതിപതിയുടെ മറുപടി അറിഞ്ട്ടു മതി മുന്‍പോട്ടുള്ള നീക്കം. എതായാലും ഷോപ്പിംഗ്‌ നടത്തിയത്‌ മതി, ഇനി നാട്ടിലോട്ട് വാ..

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...