Followers

Sep 1, 2010

യുദ്ധകാണ്ഡത്തിലെ ഡയറിക്കുറിപ്പുകൾ -1

ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതോയുയുത്സവ:
മാമകാ പാണ്ഡവാശ്ചൈവ കിമ്കുർവത സഞ്ജയ?

ധർമ്മയുദ്ധത്തിന്റെ തുടക്കം..പകയുടെ,പ്രതികാരത്തിന്റെ,പ്രണയത്തിന്റെ ദേവാസുരയുദ്ധം...


Place : സ്റ്റോക്ക്ഹോം,സ്വീഡൻ
Date : കൊല്ലവർഷം 1732-ആണ്ട്ചിങ്ങം-14


ഞാനിതെഴുതുന്നത് സ്റ്റ്റ്റോക്ഹോമിലെ ഏർലൻഡ എയർപോർട്ടിലെ സ്നാക്ക്പാർലറിൽ നിന്നാണ്..സമയം ഇപ്പോൾ വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരിയ്ക്കും..പുറത്ത് പാസഞ്ചർ ലോഞ്ചിൽ BBC,CNN,NDTV,FOx news, ITV , AL Jazeera തുടങ്ങിയ വേൾഡ്പ്രസിന്റെ ബഹളം.. ഒടുവിൽ അയുധവ്യാപാരികളായ പെരേര&ഫെർണാണ്ടസ് കോ.ലി ഡിന്റെ ആൾക്കാർ സെക്യൂരിറ്റിയോടോപ്പം എത്തി..

വില്ഫ്രഡ്ഹഞ്ച്മാൻ എന്ന കമ്പനി മാനേജർ എന്നെ പുറത്ത് കാത്തുനിന്ന വണ്ടിയിലേക്ക് നയിച്ചു..പെട്ടന്നയിരുന്നു പ്രസിന്റെ ആക്രമണം..ഒരായിരം ചോദ്യങ്ങളുമായി ഗാർഡ്സിനെ മറികടന്ന് അവരെന്നെ പൊതിഞ്ഞു..എന്നാണു യുദ്ധം?..എന്തൊക്കെ ആയുധങ്ങളാണ് വാങ്ങുന്നത്? യു.എൻ ഈ നിലപാടിനെ എങ്ങനെ കാണുന്നു? ഒബാമ സഹായം വാഗ്ദാനം ചെയ്തു എന്നത് സത്യമോ? മാപ്പ് പറഞ്ഞാൽ അച്ചായനെ വെറുതേ വിടുമോ?..ചോദ്യശരങ്ങൾ...മറുപടിയായി “നോ കമന്റ്സ്“ എന്നു മാത്രം പറഞ്ഞ് ഞാൻ ഷെവിയുടെ കറുത്ത ഗ്ലാസിട്ട വണ്ടിയിലേക്ക് കയറി..

വില്ഫ്രഡ് പതിയെ എന്റെ ചെവിയിൽ പറഞ്ഞു : “Du är fantastisk “ ..സ്വീഡിഷാണ്..ഞാൻ പതിയെ ഗൂഗിൾ ട്രാൻസ്ലേറ്ററിൽ കയറി നോക്കി..രഹസ്യ ആയുധ ഫാക്ടറിക്ക് ഇനിയും 1 മണിക്കൂറോളം യാത്രയുണ്ടത്രേ..ആയിക്കോട്ടെ..

മൊബൈൽ എടുത്ത് സ്വീഡനിലെത്തിയ വിവരം തീപ്പൊരിയെ വിളിച്ചറിയിച്ചു..യുദ്ധമുന്നണിയിലേക്ക് ചില പുതിയ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പുപ്പുലിയും സംഖവും കോട്ടമൈതാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ടന്നറിയാൻ കഴിഞ്ഞു..“സഞ്ചാരി“ കൂടുതൽ ഫണ്ടിനായി അറബ് രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടത്രേ...

കാറിലെ ടിവി വെറുതെ ഓണാക്കി..ഒരു മലയാളത്തിലെ ഒരു പ്രമുഖന്യൂസ് ചാനൽ വെച്ചു..അച്ചായനെ സപ്പോർട്ട് ചെയ്യുന്ന വാർത്തകളേ പ്രതീക്ഷിച്ചുള്ളൂ..തെറ്റിയില്ല..വെണ്ടയ്ക്ക അക്ഷരത്തിൽ അനിമേഷന്റെ സഹായത്തോടെ ബ്രേക്കിംഗ് ന്യൂസ്..
“യുദ്ധ ഫണ്ടിൽ അഴിമതി..ആയുധക്കരാറിനുള്ള പണം “ഹലിസ“ കോസ്മെറ്റിക്സ് മേക്കറായ ലോ റിയൽ കമ്പനിയിലേക്ക് കടത്തിയത്രേ ”
ഹോ എന്നാ കണ്ടുപിടുത്തം..ഞാനത് വില്ഫ്രഡിനോട് ഇംഗ്ലീഷിലാക്കി പറഞ്ഞു കൊടുത്തു..അതിനേപ്പറ്റി പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഏറേ നേരം ചിരിച്ചു...എന്നിട്ടദ്ദേഹം എന്നോടു പറഞ്ഞു ഈ യുദ്ധം വിജയിക്കാൻ യൂറോപ്പ് മുഴുവൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.. ഹലിസയുടേയും മറ്റു മുന്നണി പോരാളികളുടേയും 66X66 സൈസിലുള്ള വർണ്ണപോസ്റ്ററുകൾ എല്ലാ ഷോപ്പുകളിലും ചൂടപ്പം പോലെയാണത്രേ ചിലവാകുന്നത്..അദ്ദേഹത്തിന്റെ മൂത്ത ആണ്മക്കൾ രണ്ടുപേരും ആരാധനകേറി ആ പോസ്റ്ററുകൾ വീടിന്റെ ഭിത്തിയിൽ ഒട്ടിച്ചിണ്ടുണ്ടത്രേ..

സംസാരിച്ചിരിയ്ക്കുനതിനിടയിൽ സ്ഥലമെത്തി.റുട്ടീൻ സുരക്ഷാപരിശോധനകൾക്ക് ശേഷം ഞങ്ങൾ പെരേര&ഫെർണാണ്ടസ് കോ.ലി ന്റെ പ്രധാന വെയർഹൌസിലേക്ക് കയറി..പേഴ്സിൽ നിന്നും വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഞാനെടുത്തു..

വെണ്ടക്ക 4Kg
പാവയ്ക്ക 2Kg
മത്തങ്ങ 4Kg
നെയ്യ് 1 കുപ്പി

അമ്മ തന്ന ലിസ്റ്റുമായി അത് മാറിപ്പോയി എന്നെനിക്ക് മനസ്സിലായി...അതുമായി കടയിൽ പോയ അനിയനെ ഞാൻ ഉടനേ ഫോണിൽ വിളിച്ചു..ലോക്കൽ പലചരക്കുകടക്കാരൻ പരമുനായർ അവനെ ചീത്തവിളിച്ചത്രേ..അയാളേ എന്തിനു കുറ്റം പറയണം..

ഗർഭം കലക്കി 400 എണ്ണം
നില വെടി 30 എണ്ണം
സാദാ വെടി 100 എണ്ണം
ലോക്കൽ വെടി 7 എണ്ണം
ഫോറിൻ വെടികൾ ഇഷ്ടം പോലെ
..................

എത്രയും പെട്ടെന്നു ആ ലിസ്റ്റ് സ്വീഡനിലേക്ക് ഫാക്സ് ചെയ്യാൻ ഞാനവനോട് പറഞ്ഞു...പച്ചക്കറി ലിസ്റ്റ് ഞാൻ കേരളത്തിലേയ്ക്കയച്ചു..

പ്രിന്റ് ചെയ്ത ആയുധലിസ്റ്റുമായി ഞാൻ സ്റ്റോക്കിലേക്ക് ചെന്നു..
ഓണത്തിന്റെ എന്തോ ഓഫർ മൂലമാകാം സ്വീഡിഷ്റേഷൻ കാർഡുകളുമായി ചില പാവപ്പെട്ട സായ്പന്മാർ അവിടെ ക്യൂവിൽ നിൽ‌പ്പുണ്ടായിരുന്നു..
2 യൂറോയ്ക്ക് ഒരു കിറ്റ് തോക്കും ബോംബും കിട്ടുന്ന എന്തോ ഒരു ബിപീൽ ജനക്ഷേമപദ്ധതി..

അച്ചായനെതിരെയുള്ള യുദ്ധത്തിനായി ആയുധം മേടിക്കാൻ വന്നയാളാണെന്നറിഞ്ഞപ്പോൾ അവർ വിനയപൂർവ്വം ക്യൂ ഒഴിഞ്ഞു തന്നു..കേരളത്തിലെ ക്യൂവുകളേപ്പറ്റി ഞാനപ്പോൾ വെറുതെ മനസ്സിലോർത്തു.ഹും മലയാളികളാണേ കാണാമായിരുന്നു..

ലിസ്റ്റനുസരിച്ചുള്ള സാധനങ്ങൾ ഏതാനും ചാക്കുകളിലാക്കി അടുക്കിവയ്ക്കാൻ ഞാൻ ജോലിക്കാരോട് പറഞ്ഞു..എന്നിട്ട് പണമടയ്ക്കാനായി കൌണ്ടറിലേക്ക് ചെന്നു..അവിടെയിരിക്കുന്ന ഐറിഷ് കാരി ഡേയ്ന എന്റെ ഒരു ഓട്ടോഗ്രാഫ് നിർബന്ധിച്ച് എഴുതിവാങ്ങിച്ചു..പിന്നെ പുപ്പുലിയുടെ ഫോൺ നമ്പർ അവൾ ചോദിച്ചു..എനിക്കറിയില്ല എന്നു കള്ളം പറഞ്ഞു.വീട്ടിൽ ചെന്നു നോക്കിയിട്ട് വിളിച്ചറിയിക്കാമെന്നു പറഞ്ഞ് അവളുടേ നമ്പർ ഞാൻ വാങ്ങി ...

എന്റെ പ്ലാറ്റിനം കാർഡ് മുഴുവൻ തീർത്ത് ഞാൻ ബില്ലടച്ചു..ദൈവമേ അടുത്ത മാസം സ്റ്റേറ്റ്മ്മെന്റ് വരുമ്പോൾ പണമടയ്ക്കാനില്ലെങ്കിൽ ..ഹോ ഓർക്കാൻ വയ്യ..മൊബൈൽ എടുത്ത് സഞ്ചാരിയെ ഒന്നു വിളിച്ചു..ഒരു ഷാർജാഷേയ്ക്ക് ഉടൻതന്നെ 1 മില്യൺ ദിർഹം സംഭാവന തരാമെന്നു ഏറ്റതായി അറിയാൻ കഴിഞ്ഞു..സമാധാനത്തോടെ ഞാൻ മൊബൈൽ കട്ട് ചെയ്തു..

ആയുധങ്ങൾ ലോഡ് ചെയ്ത 4 ട്രക്കുകളുമായി ഞാൻ എയർപോർട്ടിലേക്ക് തിരിച്ചു..കാറിലിരുന്നു ഞാൻ വില്ഫ്രഡ് തന്ന ക്യൂബൻ സിഗാറുകളിൽ നിന്നും ഒന്നെടുത്ത് കത്തിച്ചു പുറത്തേക്ക് പുകയൂതിവിട്ടു..
അപ്പോഴാണ് റിയർ വ്യൂവിൽ ഒരു കാപ്പിപ്പൊടിക്കളർ മസരട്ടി കാർ ഞങ്ങളുടെ കോണ്വോയെ പിന്തുടരുന്നത് ഞാൻ ശ്രദ്ധിച്ചത്..

കമ്പനി സെക്യൂരിറ്റി ചീഫും “സ്വീഡൻഭീമൻ“ എന്നറിയപ്പെടുന്ന എക്സ്പട്ടാളക്കാരനുമായ ഹേമാൻ ഡിക്കാരിയെ ഉടനെ ഞാൻ വിവരമറിയിച്ചു..ഏതാനും മിനിറ്റുകൾക്കകം ഡിക്കാരിയുടെ പിള്ളേരു നാലോളം ഹമ്മറുകളിൽ വന്ന്
ആ അഞ്ജാത മസരട്ടി തടഞ്ഞു..ഡ്രൈവർ മാത്രമേ അതിലുണ്ടായിരുന്നുള്ളൂ...അയാളെ അവർ വിലങ്ങിട്ട് കാറിന്റെ ബോണറ്റിലേക്ക് ചേർത്ത് ചവിട്ടിപ്പിടിച്ചു..ബലമായി അയാളുടെ കറുത്ത മുഖമ്മൂടി വലിച്ചിളക്കിയവർ. .ആ മുഖം കണ്ട് ഞാൻ ഞെട്ടിപ്പോയി..ആ കണ്ണുകളിലെ വന്യത ഞാൻകണ്ടു..എനിക്കാളെ മനസ്സിലായി..ഇത്..ഇത്......

(തുടരും)...

12 comments:

 1. മതി യുദ്ദം തോടങ്ങീലോ എനിക്കത് മതി.ഡേയ് പോപ്പി നീ വരുമ്പോ ഒരു പത്ത് ഏറു പടക്കം എക്സ്ട്രാ വാങ്ങണെ. കാശ് പറ്റിലെഴുതിക്കോ.ഓവര്‍ ഓവര്‍

  -Brigadier മാക്രിക്കുട്ടന്‍-

  ReplyDelete
 2. ദി ഗ്രേറ്റ്‌ ബ്രിഗേഡിയര്‍ മാക്രികുട്ടന്‍, എപ്പോഴെങ്കിലും കുറച്ചു പൈസ കൊടുക്കെടെ.... അവസാനം വീതം വെക്കാനുള്ള ഡയറക്ടര്‍ബോര്‍ഡ്‌ മീറ്റിംഗ് കൂടുമ്പോള്‍ പ്രശ്നമാവുമേ....

  ReplyDelete
 3. വലിയ യുദ്ധവും കുടച്ചക്രവും ഒക്കെ വരുന്നതല്ലേ, ഇനി ടി.വി. മുഴുവന്‍ 'വെടികള്‍' ആയിരിക്കുമല്ലോ, അത് കണ്ടിരിക്കുമ്പോള്‍ വെറുതെ കൊറിക്കാനായി കുറച്ചു ശര്‍ക്കര വരട്ടി വാങ്ങാമെന്നു കരുതി മാസരട്ടിയില്‍ കയറി സ്വീഡന്‍ ജങ്ക്ഷന്‍ വരെ പോയതാണ്. അപ്പോള്‍ തൊട്ടടുത്തുകൂടെ ചീറി പാഞ്ഞു കൊണ്ട് നാല് ട്രക്കുകള്‍ കടന്നു പോയി, ഒരു മാതിരി ദുബായിയിലെ പോണി പിള്ളേര്‍, സോറി, പീക്കിരി പിള്ളേര്‍ വണ്ടിയോടിക്കുന്ന പോലെ ലക്കും ലഗാനും ഇല്ലാതെയായിരുന്നു അവ പൊയ്ക്കൊണ്ടിരുന്നത്. ഉടനെ അന്തരീക്ഷം നിറയെ റൈന്‍ഡിയര്‍ കാഷ്ഠത്തിന്‍റെ ദുര്‍ഗന്ധവും നിറഞ്ഞു. ട്രക്കുകളുടെ പുറത്തു 'പെരേര&ഫെര്‍ണാണ്ടസ് കോ.ലി' എന്ന് എഴുതി വച്ചിരുന്നു. സാധാരണ വെടികളും കോപ്പുകളും വില്‍ക്കുന്ന ഈ കമ്പനി എന്തിനാണ് റൈന്‍ഡിയര്‍ കാഷ്ഠം ട്രക്കില്‍ കയറ്റി അയക്കുന്നത് എന്ന് മനസ്സിലായില്ല. അപ്പോഴാണ് ട്രക്കുകളുടെ മുന്‍പില്‍ പോകുന്ന കാറില്‍ ഒരു ചിന്ന പയ്യന്‍സ് ഒരു ക്യുബന്‍ സിഗാറും പിടിച്ചു നായുടെ കയ്യില്‍ കോട്ട തേങ്ങ കിട്ടിയ പോലെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്നത് കണ്ടത്. മിക്കവാറും, ഉണ്ടകള്‍ ആണെന്നും പറഞ്ഞു ഈ കക്ഷിക്ക് പെരേര&ഫെര്‍ണാണ്ടസ് കോ. റൈന്‍ഡിയര്‍ കാഷ്ഠം വിറ്റ് കാണണം. കക്ഷിയുടെ ഇരിപ്പ് കണ്ടിട്ട്, അമ്മ പ്രസിഡന്റിന്റെ ലോകപ്രശസ്ത മഹദ്-വചനം "ഒരു വിറകു കൊള്ളി കടിച്ചു പിടിച്ചു കാറില്‍ ഞെളിഞ്ഞിരുന്നാല്‍ സായിപ്പാവില്ലെടാ മ...മ...മ...മത്തങ്ങത്തലയാ" എന്നത് ഇയാള്‍ കേട്ടിട്ടില്ലാ എന്നാണ് തോന്നുന്നത്.

  എന്തായാലും, അന്തരീക്ഷത്തിലെ നാറ്റം കാരണം ഞാന്‍ എപ്പോഴും പൊന്ന് പോലെ കൂടെ കൊണ്ട് നടക്കുന്ന എന്‍റെ മരവുരിയാട എടുത്തു മുഖം പൊത്തി, അത് ഞങ്ങളുടെ ഗുഹാവാസക്കാലത്ത് എന്‍റെ ഇച്ചായന്‍ ഞങ്ങളുടെ ഗുഹയുടെ മുന്‍പിലെ ചന്ദന മരത്തിന്‍റെ തുകല്‍ കൊണ്ട് ഉണ്ടാക്കി തന്നതാണല്ലോ. നിര്‍ഭാഗ്യം എന്ന് പറയട്ടെ, അത് നമ്മുടെ ക്യുബന്‍ സിഗാര്‍ (ക്യു.സി) മത്തങ്ങത്തലയന്‍ കണ്ടു. കക്ഷിയുടെ നിര്‍ദ്ദേശപ്രകാരം ആണെന്ന് കരുതുന്നു 'ജയന്റ്സ്' എന്ന് എഴുതിയ വള്ളിനിക്കറിട്ട കുറെ പിള്ളേര്‍സ് എന്‍റെ കാറിന്‍റെ മുന്‍പില്‍ 'ഹമ്മര്‍' എന്നെഴുതിയ അവരുടെ കുട്ടിവണ്ടി നിറുത്തി ചാടിയിറങ്ങി. ഞാന്‍ ആദ്യം കരുതിയത്‌ അവര്‍ക്ക് ഒന്നിന് പോകാന്‍ മുട്ടിയെന്നാണ്. എന്നാല്‍ അതില്‍ ഒരുത്തന്‍ വന്നു എന്‍റെ ഇച്ചായന്‍ എനിക്ക് തന്ന മരവുരിയാട വലിച്ചു കീറി. ലവനോട് ക്യു.സി പറഞ്ഞത്രേ ഞാന്‍ ധരിച്ചിരിക്കുന്നത്‌ 'മാസ്ക്' ആണെന്ന്. ചക്കേത് കൊക്കേത് എന്ന് തിരിച്ചറിയാത്ത പ്രായമല്ലേ, നമ്മള്‍ മുതിര്‍ന്നവര്‍ ക്ഷമിച്ചേക്കാം എന്ന് കരുതിയപ്പോള്‍, ദേ ഒരുത്തന്‍ എന്‍റെ മാസരട്ടിയുടെ മുകളില്‍ കയറി നിന്ന് മുള്ളാന്‍ ഒരുങ്ങുന്നു.... ഞാന്‍ കോപാഗ്നിയാല്‍ ജ്വലിച്ചു.... ഞാന്‍ പറഞ്ഞു, "പിള്ളാരല്ലേ, ചള്ളെലല്ലേ, മുള്ളിക്കോട്ടേ എന്ന് വച്ചുവെന്ന് കരുതി, തൊള്ളെലോട്ട് മുള്ളിയാല്‍ പള്ളക്ക് പിടിച്ചു ചെള്ളക്കു കിട്ടും പിള്ളാരെ..." അത് കേട്ട് പിള്ളാരെല്ലാം തുള്ളി തുള്ളി തള്ളമാരുടെ അടുത്ത് പോയി.

  ക്യു.സി. തന്‍റെ യാത്ര തുടര്‍ന്നു - നാല് ട്രാക്ക് നിറയെ റൈന്‍ഡിയര്‍ കാഷ്ഠവും, ഒരു കയ്യില്‍ ഒരു ക്യുബന്‍ സിഗാറുമായി.... സഫരോം കി യെ സിന്ദഗി.... ജോ കഭി ഖതം ഹോ ജാത്തി ഹേ.....
  Rakesh: Everything said and done, you do have the gift of gab man. Keep writing !!

  ReplyDelete
 4. നിരഞ്ജന, കമ്മന്റും വളരെ നന്നായിട്ടുണ്ട്....

  സോറി.... ഞാന്‍ പെട്ടന്ന് എന്നെ തന്നെ മറന്നു...

  എവിടെ ആയുധങ്ങള്‍? ബോംബ്‌, മിസൈല്‍, ടാങ്കര്‍... വരൂ ശത്രു നമ്മുടെ അടുത്ത് തന്നെയുണ്ട്.... ഇത് മൂന്നോ, നാലോ, ലോകമഹായുദ്ധങ്ങള്‍ കൊണ്ടൊന്നും അവസാനിക്കില്ല... ഡാ... ഡാ.. എന്റെ പിന്നില്‍ നില്‍ക്കാനല്ല പറഞ്ഞത്.... മുന്നില്‍ കേറി നില്‍ക്കൂ... അറ്റാക്ക്‌ ചെയ്യൂ...

  ഞാന്‍ ഫണ്ടിങ്ങിനു വേണ്ടി വീണ്ടുമൊരു ആഗോളപര്യടനത്തിനു പുറപ്പെടട്ടെ... ശത്രുവിനെ നിഷ്കാസനം ചെയ്തിട്ട് എന്നെ വിവരം അറിയിക്കൂ...

  ReplyDelete
 5. കഷ്ടം .... യുദ്ധം തുടങ്ങുന്നതിനു മുന്‍പ് തന്നെ "നിര" പോരാളി ആക്രമണം തുടങ്ങി കഴിഞ്ഞല്ലോ .... പീച്ചേ മൂട്ട് ... ഛെ ആഗെ മൂട്ട്... സ്റ്റാര്‍ട്ട്‌ ക്യാമറ .... ഫയര്‍ ....
  ആരവിടെ ... ബോംബെവിടെ ./..

  ReplyDelete
 6. നല്ല നര്മബോധമുണ്ട്.. കുറിക്കു കൊള്ളുന്ന മറുപടി എഴുതാനും അറിയാം .. അതിലുപരി നിലവാരം കാത്തു സൂക്ഷിക്കുവാനും ... keep it up !!!

  ReplyDelete
 7. മാഷേ,..നന്നായിട്ടുണ്ട് കേട്ടോ...
  എന്തയാലും പെണ്ണുങ്ങളുടെ പേരില്‍ ബ്ലോഗ്‌ എഴുതിയ മാത്രേ പൊതുജനം വായിക്കു എന്നാ ശങ്ക വേണ്ട കേട്ടോ..നല്ലതാ എന്ന് തോന്നിയാ യേത് "പോപി "എഴുതിയാലും ആളു കേറും..ഹി ഹി..
  നിരഞ്ജന ച്യാച്ചി/ ചേട്ടന്‍ ഇവിടേം എത്തിയല്ലോ ! ഹാലീസ ച്യാച്ചി/ചേട്ടന്‍ കട തുടങ്ങിയത് അറിഞ്ഞില്ലേ ?

  ReplyDelete
 8. I respect the politeness in your Words..But Still we have to fight for the sake of humanity.. കേട്ടിട്ടില്ലേ...
  "Woods are lovely Dark and Deep But I have promises to keep"

  ReplyDelete
 9. അവളിതിനിടെ കട തുടങ്ങിയോ..ഞാനറിഞ്ഞില്ല..

  ReplyDelete
 10. അയ്യോ..ഹാലീസ ച്യാച്ചി/ ച്യേട്ടന്‍ " താങ്കള്‍" കട തുടങ്ങിയത് അറിഞ്ഞില്ലേ എന്നാ ഉദ്ദേശിച്ചത്.. " താങ്കള്‍ " എന്ന് ചേര്‍ക്കാ...

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...