Followers

Sep 30, 2010

ഇലക്ഷൻ കാലത്തെ പ്രപ്പോസൽ

                    


                                                                                 യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ   വൻ ഭൂരിപക്ഷത്തോടെ എതിരാളിയെ കമഴ്ത്തിയടിച്ച്  ബരാക്ക് ഹുസൈൻ ഒബാമ വിജയിച്ചപ്പോൾ അമേരിക്കാരെക്കാളേറെ സന്തോഷിച്ചത് ഇന്ത്യാക്കാരായിരുന്നു..സ്വന്തം പഞ്ചായത്തിലെ  ഇലക്ഷൻ റിസൽട്ട് പോലും അറിയാൻ താത്പര്യമില്ലാത്തെ പലരും  കണ്ണിലെണ്ണയൊഴിച്ച്  കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ടിവിയിൽ കണ്ടു.....

ഒബാമയുടെ വിജയം കണ്ട് ആനന്ദപുളകിതരായ  കേരളത്തിലെ പ്രായമായ വല്യമ്മമ്മാർ പോലും പറഞ്ഞു..അവൻ ഗുരുത്വമുള്ളവനാ....നമ്മടെ ചെക്കനൊന്ന് ആ കസേരയിൽ ഇരിക്കട്ടെ....ആ ഡ്രാക്കുള ബുഷ്    ഉണ്ടാക്കിയ പ്രശ്നങ്ങൾ ഇനി അവൻ തീർത്തോളും...നമ്മടെ സ്വന്തം അമേരിക്കാ എന്ന പ്രയോഗം പോലും ഇന്ത്യയിലുണ്ടായി...

 അമേരിക്ക ഇന്ത്യയുടെ കൂടെയുള്ളപ്പോൾ പേടിച്ചുവിറയ്ക്കുന്ന പാകിസ്ഥാൻ ഒരു ദിവസം വന്ന്..  
“  സുല്ല് .....ഇനി ഞങ്ങൾ കളിക്കുന്നില്ല...റ്റാറ്റാ....“  എന്നു പറഞ്ഞ് യുദ്ധം നിർത്തുന്ന കാലം വരും എന്ന് ഉറപ്പിച്ച ഇന്ത്യാക്കാർ ഏറെനാൾ കാത്തിരുന്നു...ഇടയ്ക്കിടെ പുട്ടിനു പീര പോലെ ഒബാമസാറ് നടത്തുന്ന വൻ വാഗ്ദാനങ്ങൾ , പ്രഖ്യാപനങ്ങൾ , ഇറാക്കിൽ നിന്നും പട്ടാളത്തെ പിൻവലിക്കൽ .....
...ജീവിതത്തിലിന്നു വരെ വോട്ട് ചെയ്യാതെ ബഹിഷ്കരിച്ച എന്റെ കൈകൾ പോലും ഒബാമയ്ക്ക് വോട്ടു ചെയ്യാനായി തരിച്ചു...
                                                       
                                                                                 ഒബാമ എന്തു ചെയ്യുന്നു എന്ന് ലോകം ശ്വാസം പിടിച്ച് നോക്കിനിന്ന കാലമായിരുന്നു അത്...അവസാനം പ്രത്യേകിച്ച് ഒന്നും നടന്നില്ലെങ്കിലും ആളുകൾ അപ്പുറത്തെ വീട്ടിലെ പരോപകാരിയായ ഒരു ചേട്ടനേപ്പോലെ ഒബാമയെ സ്നേഹിച്ചു പോന്നു..

ഒടുവിലൊരുനാൾ അമേരിക്കയിൽ ഏറ്റവുമധികം ഇന്ത്യാക്കാർ H1B എന്ന നോൺ എമിഗ്രന്റ് വീസയുടെ പിൻബലത്തിൽ  പണിയെടുത്തുവന്നിരുന്ന സമത്വസുന്ദരമായ ഐറ്റി അന്തരീക്ഷത്തിലേക്ക് ഒമാമയുടെ ഡെമോക്രമന്മാർ തൊടുത്തുവിട്ടത് ഔട്ട് സോഴ്സിംഗ് തടയുന്ന വിവാദ ബില്ലായിരുന്നു..ഒരു വലിയ ശതമാനത്തോളം ഇന്ത്യൻ ഐറ്റിക്കമ്പനികൾ ആശ്രയിച്ചിരുന്ന അമേരിക്കൻ കരാറുകളൂടെ കാര്യം അതോടെ അനിശ്ചിതത്വത്തിലായി....

H1Bഎന്ന ഇരട്ടക്കൊളുത്തുള്ള ചൂണ്ടകൊണ്ട് താമസവും ജോലിയും മാത്രമല്ല ആവശ്യമെങ്കിൽ ഗ്രീൻകാർഡും കിട്ടും എന്നതിനാൽ തന്നെ ഏറ്റവും ജനപ്രിയവിസകളിൽ ഒന്നായിരുന്നു ഇത്...എന്നാൽ പുതിയ നിയമത്തിന്റെ  പിൻബലത്തിൽ H1Bവിസകളുടെ കൂമ്പടയ്ക്കാൻ പര്യാപ്തമായ ടാക്സ് തന്നെ ഇമ്പോസ് ചെയ്തു ഒബാമ...നവംബറിൽ നടക്കാനിരിക്കുന്ന സെനറ്റ് ഇലക്ഷൻ മുൻ നിർത്തി തദ്ദേശീയ ജനങ്ങളുടെ പിൻബലത്തിനു വേണ്ടിയുള്ള ഒരു നാലാം കിട രാഷ്ട്രീയതന്ത്രം...എരിതീയിലേക്ക്    ടി.എൻ.ടി    ഒഴിക്കുന്നപോലെ ഒരു സെനറ്റർ മാമന്റെ ഇൻഫോസിസിനെപ്പറ്റി “ ചോപ്പ് ഷോപ്പ് പ്രയോഗങ്ങൾ ”...അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ നിൽക്കുന്ന അമേരിക്കൻ ഇന്ത്യാക്കാരുടെ  കട്ടേം പടോം മടങ്ങും എന്നു തന്നെ എല്ലാവരും കരുതി..

                                                                       
                                    ബില്യൺസിട്ടു കളിക്കുന്ന സോഫ്ട്വെയർ കമ്പനികൾ വെറും ഊളന്മാരല്ലെന്ന് തെളിയിച്ചു കൊണ്ട് ആ ബിൽ പാർലമെന്റിൽ വച്ച് 45 വോട്ടിന്റെ പിൻബലത്തിൽ റിജക്ട് ചെയ്യപ്പെട്ടു...സംഗതി പാസാകാൻ 60 വോട്ടുകൾ വേണം ..പക്ഷേ 53 വോട്ടുകളേ ബില്ലിനനുകൂലമായി കിട്ടിയുള്ളൂ....എല്ലാ ഇന്ത്യക്കാരും ധൈര്യമായി പോയി കമ്പ്യൂട്ടറിനു മുന്നിലിരുന്നോളൂ....ഓരോ ദിവസവും ജനപ്രീതിയുടെ കാര്യത്തിൽ പടവലങ്ങാ പോലെ വളരുന്ന  ഒബാമയുടെ വളർച്ചയ്ക്ക് ഈ ബില്ല് ഒരു ക്യാറ്റലിസ്റ്റ് ആകുമെന്നു കരുതുന്നു....ലോകത്തെ ഏറ്റവും പവർഫുള്ളായ മനുഷ്യൻ ഇത്തവണ ഒന്നു വിയർത്തു...സാധാരണക്കാരെ കണ്ടില്ലെന്നു നടിച്ച് എത്ര നാൾ ഇദ്ദേഹം ആ സിംഹാസനത്തിൽ ഇരിക്കും... The free country യാണെങ്കിലും വിദേശികളോട് ഒരല്പം ദയയൊക്കെ കാണിക്കുന്നത് ഒരു തെറ്റല്ല സാറേ....

ഇല്ലെങ്കിൽ അപ്രതീക്ഷിതമായ ഇതുപോലുള്ള രാഷ്ട്രീയ പരാജയങ്ങൾ ഇനിയും വരും...ജനകീയൻ എന്ന  ഇമേജ് കാത്തുസൂക്ഷിച്ചില്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റായാലും  സ്റ്റേറ്റിന്റെ മുഖ്യമന്തിയായാലും ജനങ്ങളൂടെ മുന്നിൽ ഒരു വിലയും കാണില്ല ..


CIA, FBI എന്നിവരുടെ ശ്രദ്ധയ്ക്ക് :
 

നിങ്ങൾ ചാരന്മാരെ വിട്ട് ഇതെല്ലാം വായിക്കുന്നുണ്ടെന്ന് എനിക്കറിയാം..ഞാൻ ഒരു റിബലൊന്നുമല്ല....അങ്ങനെ ആരു പറഞ്ഞാലും ഞാനതിനെ നഖശിഖാന്തം എതിർക്കും....
എന്റെ ഒരു വിസ ആപ്ലിക്കേഷൻ ഞാൻ ഉടനേതന്നെ യുഎസ് എംബസിയിലേക്ക് അയക്കുന്നുണ്ട്...ഇതിന്റെ പേരിൽ അത് വലിച്ചുകീറിക്കളയില്ല എന്നു കരുതുന്നു...
പ്രിയ ചാരാ , അല്ലെങ്കിലും നമ്മളു തമ്മിൽ എന്തിനാണ് ഒരു ശത്രുത...എന്നേപ്പറ്റി നല്ല അഭിപ്രായം പറയണേ...ഞാനവിടെ വരുമ്പോൾ അങ്ങേയ്ക്കായി നല്ല പൂ പോലത്തെ  മസാലദോശയും  തൈരുസാദവും കൊണ്ടുവരാം..
ടെക്സസിൽ നിന്നും ആസ്പിൻ വരെ എന്റെ കാരവനിൽ കൂട്ടുകാരോടൊത്ത്  ഡ്രൈവ് ചെയ്യുത് പോകുന്നത്  ഞാനിന്നലേം കൂടി സ്വപ്നം കണ്ടിരുന്നു.

വാർത്ത : http://www.mathrubhumi.com/nri/america/article_129333/
Related Posts Plugin for WordPress, Blogger...