Followers

Sep 19, 2010

ഗോസ്റ്റ് ഹൌസിൽ ഒരു പ്രണയകാലത്ത് 2

                                                                                                      സമയം രാവിലെ ആറുമണി കഴിഞ്ഞു അഞ്ചുമിനിട്ട്.......കാറിൽക്കിടന്നുറങ്ങുകയായിരുന്ന ചാർളിയും കൂട്ടുകാരും പതിയെ എഴുന്നേറ്റു...വീടിന്റെ വാതിൽ തുറന്നു കിടക്കുന്നു..ആരേയും കാണാനില്ല... .അവർ വീട്ടിലേക്ക് കയറി... തിരുമേനിയെ അകത്ത് കാണാനില്ല...വീടുമുഴുവൻ അലങ്കോലപ്പെട്ടു കിടക്കുന്നു...എന്തോ ഒരു അപകടം നടന്നതിന്റെ ലക്ഷണം.....ചാർളി ചിന്താമഗ്നനായി പോർച്ചിൽത്തന്നെ നിന്നു...

                                 അപ്പോഴതാ ദൂരെ നിന്നും കവലച്ചട്ടമ്പി മി.പ്രായിക്കര അപ്പ വിളിച്ചുകൂവിക്കൊണ്ട് ഓടി വരുന്നു...

 “സാറന്മാരേ ചതി പറ്റിപ്പോയി...ഇന്നലെ വന്നത് വലിയകുളം തിരുമേനിയല്ലായിരുന്നു..ഞാനിപ്പോഴാ സംഗതിയറിഞ്ഞത് ...തിരുമേനി “പക്ഷിയും നീയും” എന്ന ഹൊറർ സിനിമ സെക്കന്റ്ഷോ കണ്ട് പേടിച്ച് പനി പിടിച്ച് രണ്ടു ദിവസമായി കിടപ്പിലാണ്...“..വലിയകുളം തിരുമേനിയുടെ വേഷത്തിൽ ഇവിടെ വന്നത് പാലായിലെ പ്രശസ്തമായ “ഉഗാണ്ടാ ബാറിന്റെ“   മുതലാളി ചാക്കോച്ചനായിരുന്നു....നിങ്ങൾ “നീതി ബാറ്“ തുടങ്ങിയാൽ അത് ആൾടെ ബിസിനസ്സിനെ ബാധിക്കും...അതുകൊണ്ട് നിങ്ങളെ പേടിപ്പിച്ച് ഓടിക്കാനുള്ള പുള്ളിയുടെ തന്ത്രമായിരുന്നു ആ വേഷകെട്ടൽ...

എന്നാൽ ഇന്നലെ ഇതിനകത്ത് കയറിയ പുള്ളി മദാമ്മയുടെ പ്രേതത്തെ നേരിട്ട് കണ്ടിട്ട് പേടിച്ച് ഇറങ്ങിയോടി..ഇന്നുരാവിലെ രണ്ടെണ്ണമടിക്കാൻ ബാറിൽ പോയപ്പോൾ ബാറിലെ വാച്ച്മാൻ പറഞ്ഞതാണ്......ഇവിടെ യഥാർത്തത്തിൽ  മദാമ്മയുടെ പ്രേതം ഉണ്ട് അത് കള്ളമല്ല സാറേ.....അതുകൊണ്ട് ദൈവത്തെയോർത്ത് കിട്ടുന്നവിലയ്ക്ക് ബംഗ്ലാവു  മറിച്ചുവിറ്റിട്ട് രക്ഷപെടുന്നതാ ബുദ്ധി....

അപ്പോൾ കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനും  പ്രമുഖ എക്സ്.പൂവാലനുമായ
മിസ്റ്റർ. പി.എ കരൺ എന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അറിയപ്പെടുന്ന ലോകപ്രശസ്ത പല്ല്ശാസ്ത്രഞ്ജ്യൻ ഡോ.പാക്കരൻ.. പറഞ്ഞു .
.ചാർളീ എന്തായാലും ഇത്രയുമായി, ഇനി ഇതിന്റെ പിന്നിലുള്ള സത്യം അറിഞ്ഞിട്ടേ നമ്മൾ ഇവിടെനിന്നും പോകുന്നുള്ളൂ.... എല്ലാവരും ചേർന്ന് ഐകകണ്ഠേന ആ തീരുമാനത്തിനോട് യോജിച്ചു....


(5 മിനിറ്റ് ഇന്റർവെൽ)..........പേടിച്ച് മൂത്രമൊഴിക്കാൻ തോന്നുന്നവർ, ഒരു സിഗരറ്റ് വലിച്ചിരുന്നെങ്കിൽ എന്നു തോന്നുന്നവർ , ലേയ്സ്, കടലമുട്ടായി, മസാലക്കപ്പലണ്ടി,
എള്ളുണ്ട , ഏത്തപ്പഴം ,ഐസുമുട്ടായി എന്നിവ തിന്നണമെന്ന് ആഗ്രഹമുള്ളവർ യഥാക്രമം പ്രസ്തുതകാര്യങ്ങൾക്കായി പോവുക...(ഇന്റർവെൽ തീർന്നു.)

സന്ധ്യമയങ്ങും  നേരം  :

                കോട്ടയം-കുട്ടിക്കാനം റോഡിൽ വിജനമായ ഒരു അഞ്ജാതമായ മനുഷ്യവാസമില്ലാത്ത        ഒരു  പ്രദേശത്തെ ഏതോ ഒരു ഏലത്തോട്ടത്തിനു നടുവിലൂടെ പോകുന്ന ഒരു ഒറ്റയടിപ്പാത..ആ പാത ചെന്നു നിൽക്കുന്നത്  ഉപേക്ഷിക്കപ്പെട്ട  ഇടിഞ്ഞു പൊളിഞ്ഞ ഒരു പഴയ പള്ളിയുടെ മുൻപിലാണ്....തൊട്ടടുത്തായി ഒരു അബാണ്ഡന്റ് സെമിട്രിയും..

അവിടേയ്ക്ക് പാഞ്ഞു പോവുകയാണ് ഉഗാണ്ട ബാറിന്റെ ഓണർ  ചാക്കോയുടെ കറുത്ത അംബാസിഡർക്കാർ....ഓടിക്കുന്നത് ചാക്കോച്ചൻ തന്നെ...അല്പനേരത്തിനകം പള്ളിയുടെ മുറ്റത്ത് കാറെത്തി... കാറിൽ നിന്നും ചാക്കോച്ചൻ ഇറങ്ങി പള്ളിയിലേയ്ക്ക് നടന്നു..

എന്തോ ഭയത്താലും ഉത്കണ്ഠയാലും അദ്ദേഹത്തിന്റെ മുഖം നിറപറകുത്തരി പോലെ വിളറിവെളുത്തിരുന്നു...ചുറ്റും ഒന്നു നോക്കിയിട്ട് അയാൾ പതിയെ ആ പള്ളിയുടെ വാതിലുകൾ തുറന്ന് അകത്തേക്ക് കയറി...

അത്യാധുനികമായ ഒരു കൊള്ളസംഖത്തിന്റെ താവളമാണാ പള്ളിയെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും....പള്ളിക്കടിയിൽ എല്ലാസൌകര്യങ്ങളുമുള്ള അതിവിശാലമായ മുറികൾ ..ഒരേ സമയം പത്തോ പതിനഞ്ചോ കൊള്ളസംഖങ്ങളെ ഉൾക്കൊള്ളാനുള്ള വലിപ്പം...ബ്രാൻഡിക്കട , സിനിമാതിയേറ്റർ, പലചരക്കുകട അങ്ങനെയങ്ങനെ എല്ലാ സൌകര്യങ്ങളും...

സ്വീകരണമുറിയുടെ ഭിത്തിയിൽ എം.എൻ നമ്പ്യാർ , ബാലൻ കെ നായർ ,ജോസ്പ്രകാശ്, സിംഗപ്പൂർ പെരേര,  റാംജീ റാവു സ്പീക്കിംഗ് തുടങ്ങിയ അനേകം പ്രശസ്ത കള്ളക്കടത്തുകാരുടെ വർണ്ണച്ചിത്രങ്ങൾ ഫ്രെയിം ചെയ്ത് തൂക്കിയിരിക്കുന്നു...

ടെറ്റ് വരയൻ ബനിയൻ ഇട്ട , ജനിച്ചിട്ട് ഇന്നേയ്ക്ക് വരെ മുടി വെട്ടിച്ചിട്ടില്ലാത്ത,അടിച്ച് നനച്ച്    കുളിക്കാത്ത  ഏതാനും ഗൂണ്ടകൾ അവിടെ ഉലാത്തിക്കൊണ്ടിരുന്നു..

സമീപത്തായി കെട്ടിയിട്ടിരിക്കുന്ന പുള്ളിപ്പുലിക്ക് ഒരു ഗുണ്ട ഉണക്കമീനും മസാലദോശയും തൈരുസാദവും വിളമ്പിക്കൊടുക്കുന്നു....അരണ്ട വെളിച്ചമുള്ള ആ കൊള്ളസങ്കേതത്തിൽ മരണത്തിന്റെ ഗന്ധം തങ്ങി നിൽക്കുന്നുണ്ടെന്ന് ചാക്കോച്ചനു തോന്നി...

    “   മൊതലാളി അകത്തുണ്ടോ..?  ഒരത്യാവശ്യ കാര്യം പറയണമായിരുന്നു...  ചാക്കോച്ചൻ അടുത്തുകണ്ട ഒരു ഗുണ്ടയോട് പതിയെ ചോദിച്ചു..

ഉം..ഉണ്ട് ..അവിടെ ആ രഹസ്യ ചർച്ചാ മുറിയിൽ പോയിക്കണ്ടോളൂ....

.ചാക്കോച്ചൻ അകത്തേയ്ക്ക് കയറി....കസേരയിൽ പുറം തിരിഞ്ഞിരിക്കുന്ന തൊപ്പിവച്ച ഒരു രൂപം...കൈയ്യിൽ ഒരു പരിപ്പുവട , മേശപ്പുറത്ത് കാലിച്ചായ..അടുത്തായി അനേകം നിറമുള്ള ബട്ടനുകൾ ഉള്ള ഒരു വലിയ കണ്ട്രോൾ പാനലും.....

“മൊതലാളീ, അവന്മാർ പേടിച്ച് പോകുമെന്നു തോന്നുന്നില്ല...മൊതലാളി പറഞ്ഞതുപോലെ പോലെ ഇന്നലെ തിരുമേനിയുടെ  വേഷം കെട്ടിഞാൻ അവിടെ പോയിരുന്നു..രജിസ്ട്രർ ചെയ്ത ആധാരം ഞാൻ  വീടുമുഴുവൻ നോക്കി..കണ്ടില്ല..അപ്പോഴാണ് ആരോ ജനലിൽക്കൂടി എന്നെത്തന്നെ നോക്കുന്നതുകണ്ടത്...ഒരു വെളുത്ത മദാമ്മ..എന്റെ ഒള്ള ജീവനും കൊണ്ട് ഞാൻ ഓടി രക്ഷപെടുകയാണുണ്ടായത്...
ജനലിൽ കണ്ട പ്രേതം  :ആർട്ടിസ്റ്റിന്റെ ഭാവനയിൽ


എനിക്കു വയ്യ മൊതലാളീ ..മൊതലാളിയുടെ ബാറും ഞാൻ തിരിച്ചേല്പിക്കുകയാണ്..എന്നെ വെറും ബോഡിയായിട്ടെങ്കിലും ജീവിക്കാൻ അനുവദിക്കണം...ഞാൻ ഈ ബിനാമിപ്പണി രാജിവയ്ക്കുന്നു...ഇതാ എന്റെ രാജിക്കത്ത് ...എന്റെ ഗ്രാറ്റുവിറ്റീം പ്രോവിഡന്റ് ഫണ്ടും ഉടനേ തരുമല്ലോ.....അല്ലേ...


“ഊം....തരാം ..“    മൊതലാളി പതിയെ പറഞ്ഞു....എന്നിട്ട് പെട്ടെന്നു തന്റെ മുന്നിലുള്ള ചുവന്ന ബട്ടനിൽ രണ്ടുപ്രാവശ്യം വിരലമർത്തി....ചാക്കോച്ചൻ നിൽക്കുന്ന തറയിലുള്ള രഹസ്യവാതിൽ തുറന്നു..അതിനുതാഴെ ആഴങ്ങളിൽ ഉള്ള മുതലക്കുളത്തിൽ മുതലകളുടെ ഗർജ്ജനങ്ങൾ....ഒരു നിലവിളിയോടെ ചാക്കോച്ചൻ ആ മുതലക്കുളത്തിലേക്ക് വീണു...ബ്ലും....ബ്ല്സ്ക്ക്....

ഹ,ഹ,ഹ ,ഹ,ഹ  ഇടിമുഴക്കം പോലെ പൊട്ടിച്ചിരി......ബെർളപുരം ബംഗ്ലാവിൽ രാത്രികാലങ്ങളിൽ കേൾകാറുള്ള അതേ പൊട്ടിച്ചിരി....

തെക്കിനിയിൽ കണ്ട ചുവർചിത്രം
“ അയോഗ്യനായേ, എൻ മുന്നാടി വന്ന് ഗ്രാറ്റുവിറ്റി ചോദിക്കരുതുക്ക് ഉന്നക്ക് എവളോ ധൈര്യമിരുക്കാ...? ഇന്നേയ്ക്ക്  ദുർഗ്ഗാഷ്ടമി...
ഇന്നേയ്ക്ക് മട്ടുമല്ലെയ് ഇനിയൊരിയ്ക്കലും ഉലകത്തിലെ യാരും യാരോടും ഗ്രാറ്റുവിറ്റി ചോദിക്ക്ക്കൂടാത്...?...

 ഇത്രയും പറഞ്ഞുകൊണ്ട് മുതലാളി മോഹാലാസ്യപ്പെട്ട് തറയിലേക്ക് വീഴുന്നു...

പെട്ടെന്ന് മുറിയിൽ ലൈറ്റുകൾ തെളിയുന്നു...പകൽ വെളിച്ചം പോലെ മുറിയിൽ വെട്ടം വീഴുന്നു...

ഇരുട്ടത്തുനിന്നും അച്ചായൻ  ഇറങ്ങിവരുന്നു....പിന്നാലെ ചാർളിയും  കൂട്ടുകാരും..പിന്നെ ആ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റ്, അച്ചായൻ എക്ണോമിക്സ് പഠിച്ച പാലാ വിക്ടറി ട്യൂടോറിയലിന്റെ പ്രിൻസിപ്പൽ ,പൂപ്പുലി,  വില്ലേജ്മാൻ , തീപ്പൊരി, റേഷൻകടക്കാരൻ വറീത് മാപ്ല, പൈങ്കിളി സാഹിത്യകാരൻ കോട്ടപ്പുറം, റബർവെട്ടുകാരൻ ജോണിക്കുട്ടി, അമ്പലത്തിലെ വെളിച്ചപ്പാട്, കോളേജ്ബ്യൂട്ടി ഹലീസ എന്നുവേണ്ട  നാട്ടിലെ പല പല പ്രമുഖ വ്യക്തികൾ.....

ബോധമില്ലാതെ കിടക്കുന്ന മുതലാളിയുടെ അടുത്തേയ്ക്ക് അച്ചായൻ പതിയെ നടന്നടുത്തു...പിന്നെ മുഖം മറഞ്ഞുകീടക്കുന്ന കൌബോയ്ഹാറ്റ് എടുത്തു മാറ്റി....ആ മുഖം കണ്ട് എല്ലാ നാട്ടുകാരും ഒരുമിച്ചു ഞെട്ടി....” നിര ,(  ടണ്ടടേ)  ”

കോട്ടുമിട്ട് തൊപ്പിയും വച്ച് ഈ കൊള്ളസംഖം നടത്തിക്കൊണ്ട് പോയത് പാലായുടെ പൊന്നോമനപ്പുത്രിയായ  ഈ നിരയാണല്ലോ ഈശ്വരാ....
 എന്റെ ആഞ്ജനേയാ.“... വെളിച്ചപ്പാട് അറിയാതെ നിലവിളിച്ചുപോയി.....

ലോകപ്രശസ്തമായ തന്റെ  ലാറ്റക്സ് പുഞ്ചിരിയോടെ എല്ലാവരോടുമായി അച്ചായൻ പറഞ്ഞു തുടങ്ങി..

മദാമ്മയിൽ നിന്നു ബംഗ്ലാവ് ലഭിച്ച സുകുവിൽ നിന്നാണീകഥ തുടങ്ങുന്നത്...ബംഗ്ലാവിന്റെ ഉടമസ്ഥനായെങ്കിലും പെട്ടെന്ന് ലിഫ്ട്ടെക്നോളജി പഠിച്ചതു മൂലം സുകുവിന് ദുബൈയിൽ ജോലികിട്ടുന്നു..തന്റെ അമ്മാവനായ  ശശിരാജിനെ ബംഗ്ലാവു നോക്കാനേൽ‌പ്പിച്ചു  സുകു വിദേശത്തേക്കു പോകുന്നു...അതോടെ നാട്ടിൽ തെക്ക് വടക്ക് നടന്നിരുന്ന  ശശിരാജ് കാരണവർ ശശിയാകുന്നു...
                                            
                                                            ശശിരാജമ്മവൻ    ന്രിത്തന്രിത്ത്യങ്ങളിൽ അതീവ തത്പരനാ‍യിരുന്നു... അതിനായി പണ്ട് “ തമിഴ്നാട്ടിൽ “ നിന്നും കൊണ്ടുവന്ന് ബംഗ്ലാവിൽ താമസിപ്പിച്ച  “ ചേരവല്ലി “ എന്ന  തഞ്ചാവൂർകാരിയായ സുന്ദരിയായ നർത്തകി ബംഗ്ലാവിൽ പാലുകൊണ്ടുക്കൊടുക്കാൻ വരുന്ന 18 വയസ്സുള്ള പാൽക്കാരൻ പയ്യനുമായി പ്രേമത്തിലായി ...ദിവസങ്ങൾക്കകം അവരുടെ പ്രണയം കാച്ചിയപാൽ പോലെ തിളച്ചുപൊങ്ങി..

വളരെ വൈകിയാണ് കാരണവർ ഈ വിവരം അറിഞ്ഞത്...കോപാകുലനായ കാരണവർ ചേരവല്ലിയെ കൊല്ലാനായി കാച്ചിയപാലിൽ  വിഷം ചേർത്തുകൊടുക്കുന്നു...എന്നാൽ വിഷം ചേർത്ത പാലിൽ ധ്രിതിയിൽ പഞ്ചസാര കലക്കുന്നതിനിടെ അബദ്ധത്തിൽ അദ്ദേഹം ഒന്ന് രുചി നോക്കുകയും  തൽക്ഷണം വിഷംതീണ്ടി മരിയ്ക്കുകയും ചെയ്തു...

എന്നാൽ ഇതൊന്നുമറിയാതെ പാലുകുടിക്കാൻ വന്ന ചേരവല്ലി നിലത്തുമരിച്ചു കിടക്കുന്ന കാരണവരെ കാണാതെ പാൽഗ്ലാസുമായി പോകുന്നു...അപ്പോഴേയ്ക്കും പാൽ‌ക്കാരൻ പയ്യൻ അവളെ  കാണാൻ വന്നു..

ഒരു ചേഞ്ചിനായി അന്ന് അവർ ഒരുഗ്ലാസ് പാൽ പകുത്ത് കുടിച്ചു..പിന്നെ പറയേണ്ടല്ലോ....രണ്ടും തീർന്നു.....
                                                                           
                                                  പിന്നീട് ചാർളി വീട് വാങ്ങുന്നതു വരെ വർഷങ്ങളോളം ആ വീട് അടഞ്ഞു കിടന്നു..ആരും ആ വഴിപോലും നടക്കാതെയായി...

അപ്പോഴാണ് മദിരാശിയിൽ നിന്നും തന്റെ പാലായിലുള്ള ചില ബന്ധുക്കളെ കാണാനും  തന്റെ Etymology and Philology ലുള്ള റിസേർച്ചും നടത്താനായി “നിര“ പാലായിലെത്തുന്നത്...Traveler, Photographer എന്ന നിലയിലുള്ള തന്റെ കഴിവുകളും പാലായാത്രയിൽ  പ്രയോജനപ്പെടുത്താമെന്നുള്ള കണക്കുകൂട്ടൽ നിരയെ ബെർളപുരം ബഗ്ലാവിലെത്തിച്ചു...

നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് നിര ആ വീട് തുറന്നുകാണുന്നു...പല പല ഫോട്ടോകൾ എടൂക്കുന്നു..അപ്പോഴാണ് ചേരവല്ലിയുടെ ചിത്രം നിരയുടെ കണ്ണിൽ‌പ്പെട്ടത്...ചേരവല്ലിയുടെ കഥ നാട്ടുകാരിൽ നിന്നറിഞ്ഞ നിരയ്ക്ക് ചേരവല്ലിയോട് സിമ്പതി തോന്നുന്നു പിന്നെ അത് എമ്പതിയോ   അങ്ങനെയെന്തോ ആയി മാറുന്നു..

 അവസാനം സൈക്കോസിസിന്റെ ന്യൂറോസിസിന്റെ ഇടയിലെവിടേയോ വച്ച് നിര ചേരവല്ലിയാകുന്നു..

സ്പാനിഷ് പഠിച്ചില്ലാത്ത നിര രാത്രിയിൽ സ്പാനിഷ് പാട്ടുപാടി  സ്ക്വയർഡാൻസ് ചെയ്യുന്നു..

മദ്യപിക്കാത്ത നിര പല പല ബ്രാൻഡുകളുടെ പേരും വിലയും പറയുന്നു....

ഈ പ്രത്യേക ഡ്യുവൽപേഴ്സണാലിറ്റി വരുന്നതോടുകൂടി അമാനുഷികസിദ്ധികൾ നിരയ്ക്ക് കൈവരുന്നു....ചെന്നെയിൽ നിന്നും പാലായിൽ ഇടയ്ക്കിടെ വരാനുള്ള  കാരണത്തിനായി നിര
“ ഉഗാണ്ടാ “  ബാർ ലീസിനെടുക്കുന്നു..തന്റെ കുടുംബസുഹ്രിത്തായ ചാക്കോച്ചനെ ബിനാമിയാക്കി ബാർ നടത്തുന്നു....അതിന്റെ മറവിൽ ഒരു സഹകരണകൊള്ളസംഖം രൂപീകരിക്കുന്നു...വീടുവാങ്ങാൻ വരുന്ന ആൾക്കാരെ പേടിപ്പിച്ച് ഓടിക്കാൻ അവരെ നിയോഗിക്കുന്നു...


ഇത്രയും പറഞ്ഞിട്ട് അച്ചായൻ ഒന്നു കൈകൊട്ടി ...അപ്പോഴേയ്ക്കും അടുത്തമുറിയിൽ നിന്നും ചാക്കോച്ചനും വന്നു...അച്ചായൻ പറഞ്ഞു..
 ചാക്കോച്ചൻ മരിച്ചിട്ടില്ല.....മുതലക്കുളത്തിൽ വീണത് ശരിക്കും  ചാക്കോച്ചന്റെ ഡമ്മിയാണ്...ഹി ..ഹി..ഹി....നിരയിലെ ചേരവല്ലിയെ പറ്റിക്കാനായി ഉണ്ടാക്കിയ ഡമ്മിയാണത്....

അച്ചായൻ  തുടർന്നു..... ‘ചാർളി ഈ വീടു വാങ്ങാൻ ആലോചിച്ചപ്പോഴേയ്ക്കും അവന്റെ അച്ഛന്റെ ഉപദേശപ്രകാരം ഈ മിസ്റ്ററി വീടിനെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ അമേരിക്കയിൽ നിന്നെത്തി..
ആദ്യം കണ്ടപ്പോഴേ മനസ്സിലായി എന്റെ ഒരു പഴയ ശിഷ്യൻ ഡോ.സണ്ണി അമേരിക്ക പണ്ട് അറ്റൻഡ് ചെയ്ത ഒരു കേസുമായുള്ള സാമ്യം..

അതോടെ ഒരു ഭ്രാന്തനേപ്പോലെ ഞാനലഞ്ഞു.. ഒരു ബ്ലോഗറും സോറി ശാസ്ത്രഞ്ജനും ലോകത്തിന്നുവരെ സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിച്ചു...നിരയെക്കുറിച്ച് അന്വേഷിക്കാനായി  പാലായിൽ നിന്ന് ചെന്നയിലെ ഹോളീഎഞ്ചത്സ് ഗേൾസ്കൂളുവരെ ഹലീസയുടെ ലേഡിസൈക്കിളിൾ പോയി...ഭ്രാന്തനല്ലേ അതുകൊണ്ട് അത് കാര്യാക്കണ്ട...

അവസാനം ചാക്കോച്ചനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു..നിരയ്ക്കുവേണ്ടി ഒരു നൂറു പ്രാവശ്യം മണ്ടനായി അഭിനയിക്കാമെന്ന് ചാക്കോച്ചൻ ഏറ്റു..അങ്ങനെ ചാക്കോച്ചന്റേം നിരയുടെ ഗുണ്ടകളുടേയും നാട്ടുകാരുടേയും  സഹായത്തോടെ ഒരു കൊള്ളസങ്കേതത്തിന്റെ അന്തരീക്ഷം സ്രിഷ്ടിച്ചു....കോട്ടയം മൈതാനത്ത് കളിക്കുന്ന ജംബോ സർക്കസുകാരുടെ കാലുപിടിച്ച് അവരുടേ പുലിയെ വാടകയ്ക്കെടുത്തു...അങ്ങനെ തയാറെടുപ്പുകൾ ധാരാളം നടത്തി...

ഇത്രയും പറഞ്ഞുകൊണ്ട് അച്ചായൻ നിരയെ നന്നായി ഹിപ്നോട്ടൈസ് ചെയ്യുന്നു...ചുറ്റും നാട്ടുകാർ കൂടി നിൽക്കുന്നു.....
ഹർത്താൽ കഴിഞ്ഞ് തുറക്കുന്ന ചില കടകളുടെ ഷട്ടർ പൊങ്ങുന്നതുപോലെ നിരയുടെ കണ്ണുകൾ പതിയെ തുറന്നുവന്നു...സാവധാനം നിര നിദ്രയിൽ നിന്നു മോചിതയാകുന്നു......

ഒരു കള്ളച്ചിരിയോടെ അച്ചായൻ പറഞ്ഞു..നിരയിൽ ഉണ്ടായിരുന്ന ആ രോഗത്തെ ഞാൻ വേരോടെപറിച്ചെറിഞ്ഞു..ഇപ്പോൾ നിര സ്വതന്ത്രയാണ്..ഇനി പൊക്കോ ബംഗ്ലാവിലോ ചെന്നെയിലേക്കോ,  ഇൻഫോസിസിലോ എവിടെ വേണെലും.... ഈ ലോകത്ത് നിരയേപ്പോലെ  നിര മാത്രമേയുള്ളൂ.....

നിരയുടെ കണ്ണുകൾ നിറഞ്ഞോഴുകി...ആനന്ദാശ്രുവാണത്രേ......

അങ്ങനെ അച്ചായൻ തന്റെ ബി.എം.ഡബ്ല്യൂ  കാറിലേക്ക് നടന്നടുത്തു...ചാർളിയും കൂട്ടുക്കാരും അച്ചായനെ കെട്ടിപ്പിടിച്ച് കരഞ്ഞു...
ബാറ് തുടങ്ങുമ്പോൾ ആദ്യത്തെ പെഗ്ഗ് അടിക്കാൻ വരണമെന്നും അവർ പറഞ്ഞു...ഞാൻ മിക്കവാറും അമേരിക്കയിലായിരിക്കും വൈറ്റ് ഹൌസിൽ എന്തോ ചില പ്രശ്നങ്ങൾ... ഒബാമ സമ്മതിക്കുവാണേ ഞാൻ വരാം കുട്ടികളേ...

പിന്നെ ചാർളീയോടായി  പറഞ്ഞു:   “ ചാർളീ എനിക്കൊരു ഇഷ്ടമുണ്ട്....അത് ഞാനിവിടെ ഒരാളോട് പറഞ്ഞിട്ടുണ്ട്..എല്ലാമറിയുമ്പോൽ അനുഗ്രഹിക്കണം...ഞങ്ങളീ ക്രിസ്ത്യാനികൾക്ക് ചൊവ്വാദോഷമൊന്നും ഒരു പ്രശ്നമല്ലാട്ടോ”....

അച്ചായൻ എല്ലാവരോടും യാത്രപറഞ്ഞു കാറിലേയ്ക്കു കയറി...നാട്ടുകാർ നിറകണ്ണുകളോടെ അച്ചായന് ടാറ്റാ കൊടുത്തു....

അപ്പോൾ പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ അവിടെയെത്തിയ ലോക്കൽ വാറ്റുകാരനായ ഇന്ത്യനിന്ത്യൻ ചാർളിയോട്:

“ അല്ലാ , അപ്പോ ബംഗ്ലാവിലെ നിരക്കുഞ്ഞിന്റെ പ്രാന്ത് മാറിയോ?“

ചാർളി: നിരയ്ക്കല്ലായിരുന്നു പ്രാന്ത് ....

പിന്നെ..?

“ദോ .....ആ...............അച്ചായന്..... “

ഇതുകേട്ട് അച്ചായനുൾപ്പെടെ എല്ലാവരും പൊട്ടിചിരിയ്ക്കുന്നു.....

ശുഭം...

*******************************************************“      വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാമതെന്നാലുമിന്നും
        പ്രിയമുള്ളോരാളാരോ വരുവാനുണ്ടേന്നു ഞാൻ വെറുതേ മോഹിക്കുമല്ലോ
        എന്നും വെറുതേ മോഹിക്കുമല്ലോ...                ”

..

9 comments:

 1. ezhuthiyathu nannayittundu ketto.. sherikum enjoy cheythu.

  ReplyDelete
 2. pulleede kalyanam kazhinjo. facebook profile okke status married ennu kedakkunnu

  ReplyDelete
 3. Nalla gummayi varikayayirunnu..pakshe avasnam orumathiri priyadarsan cinema pole ayipoyi

  ReplyDelete
 4. കഥാന്ത്യം പ്രണയം.....എങ്ങനെയോ അവസാനിപ്പിച്ചു..............മൂന്നു റെഡ്ബുൾ....5 മാൾബെറോ അതാണീ കഥയുടെ ഇന്വെസ്റ്റ്മെന്റ്....

  ReplyDelete
 5. കലക്കി മാഷെ..
  മദ്യപിക്കാത്ത നിര എന്നത് സോഷ്യല്‍ ഡ്രിന്‍കര്‍ നിര എന്നാക്കുവാന്‍ അപേക്ഷ..!

  ReplyDelete
 6. വായിക്കാന്‍ രസമുണ്ട്. എന്നാലും മൊത്തത്തില്‍ എഴുതി വരുമ്പോ കാട് കയറി പോവുന്നുണ്ട്. ഇനി മുതല്‍ ഓവര്‍ ആക്കാതെ ഒന്ന് കണ്ട്രോള്‍ ചെയ്തു എഴുതി നോക്കൂ. ഇടയ്ക്ക് പ്രയോഗിക്കുന്ന ഉപമകള്‍ എല്ലാം രസകരം ആവുന്നുണ്ട്. പതിവായി ആയി എഴുതിയാല്‍ ഇത് ഒരു നല്ല ബ്ലോഗ്‌ ആക്കി മാറ്റം. എന്ന് വെച്ച് എണ്ണം തികയ്ക്കാന്‍ ഡെയിലി എഴുതണ്ട കാര്യമില്ല. ഓള്‍ ദി ബെസ്ടാന്റ്

  ReplyDelete
 7. കലക്കീട്ടോണ്ടിഷ്ട

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...