Followers

Aug 27, 2010

HOTEL RWANDA (2004)

ഏതാണ്ട് നൂറ്റിഅമ്പതോളം വിദേശ ചിത്രങ്ങൾ എപ്പോഴും ഞാൻ ലാപ്ടോപ്പിൽ കൂടെ സൂക്ഷിക്കാറൂണ്ട്..സമയം കിട്ടുമ്പോൾ അവ ഓരോന്നോരോന്നായി കണ്ടുതീർക്കും..ഇഷ്ടപെടാത്തത് ഡിലീറ്റ് ചെയ്യുകയും തത്സ്ഥാനത്ത് പുതിയവ ഡൌൺലോഡ് ചെയ്യുകയും.. സ്ട്രൈക്ക് ചെയ്യുന്നവ സിഡിയിൽ സൂക്ഷിക്കുക, തുടങ്ങിയ ദുശീലങ്ങൾ കൂടെക്കൂടാ‍ൻ തുടങ്ങിയിട്ട് ഏറെ നാളായി..

അതിനിടയിൽ മനസ്സിൽ തട്ടിയ ഒരു ചിത്രമാണ് “ഹോട്ടേൽറുവാണ്ട” എന്ന അമേരിക്കൻ നിർമ്മിത ആഫ്രിക്കൻ ചിത്രം.ഏതാണ്ട് “ഷിൻഡ്ലേഴ്സ് ലിസ്റ്റ്”നെ അനുസ്മരിപ്പിക്കുന്ന ഒരു ട്രൂസ്റ്റോറിയാണിത്..
സംഭവം നടന്നത് 1994ലാണ്..എന്നാൽ ജ്യൂസിന്റെ ഹോളോകാസ്റ്റിനെപ്പറ്റിയും മറ്റനേകം അമേരിക്കൻ-യൂറോപ്യൻ ഇന്വേഷനുകളെപ്പറ്റിയും ലോകത്തിനു അറിയാവുന്നതുപോലെ ആഫ്രിക്കൻ രാജ്യങ്ങളൂടെ പ്രശ്നങ്ങൾ വെളിച്ചത്തു വന്നിട്ടുണ്ടോ എന്ന് സംശയമാണ്..ഒരു ഏഷ്യാക്കാരന് സ്പെസ്ഫിക്കായി പറഞ്ഞാൽ ഒരു ഇന്ത്യയിലെ സാധാരണക്കാരന് വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന “സ്വീകരണത്തിലും“ എത്രയോ താഴെയാണ് ഒരു ആഫ്രിക്കൻ പൌരന് കിട്ടുന്നത്.

"You are Not Even a nigger..You are an African" എന്ന പഞ്ചിംഗ് ഡയലോഗ് മാത്രം മതി ആഫ്രിക്കൻ രാഷ്ട്രങ്ങളോട് ലോകം കാണിക്കുന്ന അവഗണന മനസ്സിലാക്കാൻ..രാഷ്ട്രീയ പകപോക്കലിൽ പെട്ട് ഒരു ജനതയുടെ 20% പേരെ കൂട്ടക്കൊല ചെയ്യുക.സിവിൽ വാർ എന്ന ഓമനപ്പേരിൽ ഏതാണ്ട് 1 മില്യണോളം റുവാണ്ടക്കാർ കത്തിക്കും തോക്കിനും ഇരയായി.
“Paul Rusesabagina“ ആയി അഭിനയിക്കുന്നത് Don Cheadle ലാണ്.റുവാണ്ടയിലെ “des Mille Collines“ എന്ന വിദേശ ഫോർസ്റ്റാർ ഹോട്ടലിന്റെ ഹൌസ് മാനേജരാണ് പോൾ.വിദേശികൾ ധാരാളം വന്ന് താമസിക്കുന്ന ഈ ഹോട്ടൽ യു.എൻ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ കാവലിലാണ്.പോൾ ഭൂരിപഷമായ ഹൂട്ടു ഗ്രൂപ്പാണ് എന്നാലയാൾ ഒരിയക്കലും ഒരു ഹുട്ടു ആക്ടിവിസ്റ്റല്ലായിരുന്നു.ഹോട്ടലിൽ നിന്നും തനിക്കു കിട്ടിയ ഉന്നതതല സൌഹ്രദങ്ങൾ എന്നെങ്കിലും ഒരാപത്തിൽ തനിക്ക് രക്ഷയാകുമെന്നു കണക്കുകൂട്ടിയാണയാൾ ജീവിക്കുന്നത്..എന്നാൽ ആഭ്യന്തരകലാപം കടൂത്തതോടു കൂടി സ്വന്തം വീട്ടിൽ പോലും കിടന്നുറങ്ങാൻ പട്ടാളക്കാർ ആരേയും അനുവദിക്കുന്നില്ല..

ഒരു ദിവസം എതിർ ഗ്രൂപ്പായ ടുത്സികളെ റെയ്ഡ് ചെയ്യാനെത്തിയ പട്ടാളക്കാർ പോളിന്റെ വീട്ടിലുമെത്തുന്നു.അശരണരായ അയൽ വാസികൾക്ക് അഭയം കൊടുക്കാൻ പോൾ നിർബന്ധിതനായി..ഒരു ഹുട്ടൂ ആയ പോളിനേയും കുടുംബത്തേയും മോചിപ്പിക്കാൻ പട്ടാളക്കാർ തയാറാകുന്നു..പിന്നീട് പോളിന്റെ അയല്വാസികളെ കൊല്ലാനായി തോക്ക് ചൂണ്ടുന്ന പട്ടാളമേധാവിയെ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം ഫ്രാങ്ക് കൈക്കൂലി കൊടുത്ത് മോചിപ്പിക്കുന്നു..സ്വന്തം കുടുംബത്തോടൊപ്പം അവരേയും പോൾ ഹോട്ടലിൽ അഭയം കൊടുക്കുന്നു.

ഒരു സുപ്രഭാതത്തിൽ ഫ്രഞ്ച് ആർമി ഹോട്ടലിൽ എത്തി അവശേഷിച്ച വെള്ളക്കാരെക്കൂടി രക്ഷിച്ചു കൊണ്ടുപോകുന്നു..അതോടെ ഹോട്ടലിൽ കഴിയുന്ന റുവാണ്ടക്കാരുടെ ഭാവി അനിശ്ഛിതത്തത്തിലാകുന്നു.പോൾ തന്റെ ഉന്നതസുഹ്രത്ബന്ധങ്ങൾ ഉപയോഗിച്ച് ഹോട്ടലിനെ ഒരു ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നു..
കലാപം രൂക്ഷമായതോടെ കൂടുതൽ അഭയാർഥികൾ ഹോട്ടലിലേയ്ക്ക് എത്തുന്നു..ഹൂട്ടു ആർമിക്കും പോലീസിനും മദ്യവും,സിഗാറുകളും,പണവും മറ്റും നൽകി പോൾ തന്റെ ഹോട്ടലിൽ കഴിയുന്ന അഭയാർഥികളെ മരണത്തിൽ നിന്നും രക്ഷിച്ചു നിർത്തുന്നു..എന്നൽ നാലുപേർ മാത്രം ഉള്ള യു.എൻ ഫോഴ്സിന് ഏറെനാൾ ഹോട്ടലിനെ സംരക്ഷിക്കാൻ കഴിയില്ല എന്ന് പോളിനറിയാമായിരുന്നു.. തന്റെ നിസ്സഹായത യു.എൻ കേണൽ പോളിനെ അറിയിക്കുന്നു.ഷൂട്ട് ചെയ്യാൻ പോലും അധികാരം തന്റെ ഫോഴ്സിനില്ലെന്നയാൾ പറയുന്നു.."WE are not peace makers.We are peace keepers".
ഒടുവിൽ പോളിനും കുടുംബത്തിനും ഏതാനും ചിലർക്കും സ്വാധീനഫലമായി എക്സിറ്റ് വിസ ലഭിക്കുന്നു.എന്നാൽ കുടുംബത്തെ രക്ഷപെടുത്തിയ പോൾ ഹോട്ടലിൽ നിന്നും പോകാൻ കൂട്ടാക്കുന്നില്ല..തന്റെ സഹപ്രവർത്തകരേയും മറ്റു അഭയാർഥികളേയും ഉപെക്ഷിക്കാൻ അയാളീലെ മനുഷത്വം അനുവദിക്കുന്നില്ല..എന്നാൽ എയർപോർട്ടിലേക്ക് അഭയാർഥികളേയും കൊണ്ട് പോയ യു.എൻ ട്രക്കുകൾ വഴിയിൽ ഹൂട്ടുകലാപകാരികൾ തടയുന്നു..ഗത്യന്തരമില്ലാതെ അവർതിരികെ ഹോട്ടലിൽ എത്തുന്നു..

അവസാനം ഹോട്ടലിലെ അഭയാർഥികൾ 1000 കവിഞ്ഞു.സ്റ്റോക്കുകൾ ഏതാണ്ട് കാലിയായിത്തുടങ്ങി.റുവാണ്ടൻ പോലീസും മറ്റും കൈക്കൂലി നിന്നതോടുകൂടി ഹോട്ടലിനുള്ള സംരക്ഷണം പിൻവലിക്കുന്നു..അതോടെ ഹൂട്ടു കലാപകാരികൾ ഹോട്ടൽ ആക്രമിക്കുന്നു..തന്റെ സുഹ്രത്തായ ഹൂട്ടു ആർമിജനറലിനോട് പോൾ സഹായം അഭ്യർഥിക്കുന്നു.എന്നാലയാൾ അത് നിഷേധിക്കുന്നു..അവസാനം ഗത്യന്തരമില്ലാതെ പോൾ അയാളെ ഭീഷണിപ്പെടുത്തുന്നു.ജനറൽ ഒരു വാർക്രിമിനൽ ആണെന്നു താൻ പുറത്തുവിളിച്ചു പറയുമെന്ന ബ്ലായ്ക്മെയ്ലിംഗ് സഹിക്കാനാവാതെ അയാൾ ഹോട്ടലിൽ എത്തി കലാപകാരികളെ വിരട്ടിയോടിക്കുകയും മൊത്തം റഫ്യൂഗീസിനേം അവിടെനിന്നും രക്ഷിച്ച് യു.എൻ ക്യാമ്പിൽ എത്തിക്കുകയും ചെയ്യുന്നു.

ഓരോ മിനിറ്റും ത്രില്ലിംഗായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ അവസാനം പോൾ ഒരു ആഫ്രിക്കൻ ഷിൻഡ്ലർ ആവുകയാണ്..
യഥാർത്തത്തിൽ 1268 റുവാണ്ടക്കാരെ പോൾ അന്ന് രക്ഷിച്ചിട്ടുണ്ട് ..ഇന്ന് 56 വയസ്സുള്ള അദ്ദേഹം തന്റെ കുടുംബവും കലാപത്തിൽ കാണാതായ ഭാര്യാസഹോദരന്റെ രണ്ട് മക്കളോടുമൊത്ത് ബെൽജിയത്തിൽ ജീവിക്കുന്നു.. “ഏൻ ഓർഡിനറിമാൻ“ എന്ന ആതമകഥയും അദ്ദേഹം എഴുതിയിട്ടുണ്ട്...

3 comments:

  1. “കാണേണ്ട സിനിമ... കാരണം ചരിത്രത്തിൽ ഇങ്ങനേയും ചിലത് നടന്നിട്ടുണ്ട്..“

    ReplyDelete
  2. Thanks rakesh...I will try to find it in torrent..

    ReplyDelete
  3. yes I agree...very good movie...Africa was theme in many other good movies... If interested ,,watch Blood Diamond(Illegal

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...