Followers
Aug 15, 2010
പിക്സറിന്റെ ടോയ് സ്റ്റോറി-3
ഒരു അനിമേഷൻ ചിത്രം കണ്ട് കണ്ണു നിറയുക എന്നത് നടന്നത് ഈയിടെയിറങ്ങിയ ടോയ്സ്റ്റോറി-3 കണ്ടപ്പോഴാണ്.എല്ലാവർക്കുമുള്ള മധുരമുള്ള ഒരു ബാല്യത്തിന്റെ ഓർമ്മക്കുറിപ്പാകുന്നു ഈ കാർട്ടൂൺ മൂവി.
പിക്സർ അനിമേഷന്റെ ഒരു പിടി ചിത്രങ്ങൾ ..മിനിമം ഗ്യാരണ്ടി എന്നൊന്നില്ല..എല്ലാം മോർ ദാൻ എനഫ്.ഒരു മിനിറ്റുപോലും ശ്രദ്ധമാറ്റാനാകാത്ത പെർഫെക്ഷനുള്ള തിരക്കഥകൾ..ഹ്രിദയത്തിൽ തട്ടുന്ന തമാശകളും രംഗങ്ങളും...
തിയറ്റേർ റിലീസ് കാണാൻ സൌകര്യം കിട്ടാത്തതിനാൽ ടൊറന്റിന്റെ ഹെൽപ്പോടെയാണ് ടോയ്സ്റ്റോറിയെ വീട്ടിലെത്തിച്ചത്..ഇത് കാണുന്നതിനു മുൻപ് ഇതിന്റെ 1 & 2 പാർട്ട്സ് കാണേണ്ടിയിരിക്കുന്നു..ഒരു തുടർക്കഥയാണിത്..ആൻഡി എന്ന പയ്യൻ ഇന്ന് വളർന്നു കോളേജിൽ ചേർന്നിരിയ്ക്കുന്നു...കുട്ടിക്കാലത്തെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളെ ഇനിയെന്തു ചെയ്യും എന്ന ചോദ്യത്തിനു ഉത്തരം നൽകി പടം തീരുന്നു..ഇത്ര ഹ്രിദ്യമായ ഒരു ക്ലൈമാക്സ് കണ്ടിട്ട് ഏറെ നാളായി....ഷിണ്ട്ലേഴ്സ് ലിസ്റ്റ് മാത്രമേ ഇതുപോലെ കണ്ണു നിറച്ചിട്ടുള്ളൂ.
വാൾട്ട്ഡിസ്നിയെന്ന ആനിമേഷൻ രാജാവിന്റെ ചിത്രങ്ങളാണ് ഞാനാദ്യമായി കാണുന്ന കാർട്ടൂണുകൾ..ഞാൻ ജനിക്കുന്നതിനു മുൻപ് ഈ ലോകത്ത് വന്ന മിക്കിയും ഡൊണാൾഡിന്റേം മറ്റും തമാശകൾ ഇന്നു കാണുമ്പോൾ അത്ര നിലവാരം തോന്നുന്നില്ല..ഒരു എവർ ക്ലാസിക്ക് എന്നു പറയാവുന്നത് ടോം& ജെറിയാണ്.അതും ഫ്രെഡ്ഖൊയംബ്ബി എന്ന പ്രൊഡ്യൂസറുടേത് മാത്രം..ചക്ക് ജോൺസിന്റെ ടോം& ജെറിക്ക് അത്ര മിഴിവുപോരാ..എന്നാലിപ്പോൾ കാർട്ടുൺ നെറ്റവർക്കിൽ ഇതിന്റെയെല്ലാം പേരുകളയാനായി ഉണ്ടാക്കിവിടുന്ന നാലാംകിട ടോം&ജെറിയെ എന്തുവിളിക്കണം എന്നറിയില്ല..ഹന്ന&ജോസഫ് ബാർബറമാർ , ഫ്രെഡ് തുടങ്ങിയവരുടെ കാലം കഴിഞ്ഞതോടെ ഏതാനും ഭാഗം മാത്രമുള്ള ടോം&ജെറി ഒർജിനൽ അവന്മാർ റീമിക്സ് ചെയ്യാതിരുന്നാൽ മതി.
പണ്ട് കാർട്ടുൺ നെറ്റവർക്കിൽ ഒരു മാതിരിയെല്ലാം നല്ല നല്ല കാർട്ടുണുകളായിരുന്നു..എന്നാലിന്നു കാണാവുന്ന ഒരു നല്ല പരിപാടിപോലുമിതിലില്ല..എന്നാൽ പോഗോ വളരെ ഭേദമാണ്...52 എപ്പിസോഡുകളൊളമുള്ള ബീൻ അനിമേഷൻ നല്ല നിലവാരമുള്ളതാണ്..യഥാർത്ത ബീനിനെ പലപ്പോഴും കാർട്ടൂൺ ബീൻ കടത്തിവെട്ടുന്നു..
അതുപോലെ ലൂണിടൂൺസും പലതും ഓർത്തോർത്ത് ചിരിക്കാൻ പാകത്തിൽ രൂപപ്പെടുത്തിയതാണ്...പിങ്ക് പാന്തറാണ് പോഗോയിലെ മറ്റൊരു താരം..ലോജിക്കിന്റെ ലോജിക്കിനെപ്പോലും ചോദ്യം ചെയ്യുന്ന ഈ കാർട്ടൂൺപാന്തർ എല്ലാ പ്രായക്കാരേയും ഒന്നുപോലെ ആകർഷിക്കും എന്നുറപ്പ്..
ടോയ്സ്റ്റോറിയിൽ തുടങ്ങി കാടുകയറിയെങ്കിലും പിക്സറിന്റെ ചിത്രങ്ങളിൽ ഒന്നായ ഇങ്ക്റഡിബിൾസ് എന്ന സൂപ്പർഹീറോ മൂവിയുടെ നിലവാരത്തിൽ മാത്രമേ അല്പം സംശയമെനിക്കുള്ളൂ..പക്ഷേ ഈ ചിത്രവും ലോകമെങ്ങും ഒരു വൻ വിജയമായിരുന്നു..oru Top-bottom rated എടുത്താൽ ഇതെല്ലാമാണ് ആ ലിസ്റ്റിൽ വരിക:
Finding Nemo
UP
Toy Story 3
Cars
Monsters Inc.
Wall-E
A Bug's Life
Ratatoullie
Toy Story 2
Toy Story 1
The Incredibles
Subscribe to:
Post Comments (Atom)
എന്നാപ്പിന്നെ ഇത് കണ്ടിട്ട് തന്നെ കാര്യം.. അപ്പൊ അതിനു മുന്പ് ഇതിന്റെ ഒന്നും രണ്ടും കാണേണ്ടേ അല്ലെ...
ReplyDeleteകാണണം..
ReplyDelete