Followers

Aug 14, 2010

ഗ്വാളിയോറിലെ മൈൽക്കുറ്റികളൂടെ സാന്ദ്രതാ പടനം

എന്ത് എങ്ങനെയെഴുതണം എന്ന കൺഫ്യൂഷൻ...എനിക്കുമുന്നേ വന്ന എന്നേപ്പോലെ മഹാന്മാരായ എല്ലാ സാഹിത്യകാരന്മാർക്കും ഉണ്ടായിരുന്ന ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇനി ഉണ്ടാകാൻ സാദ്ധ്യതയുള്ള അതേ കൺഫ്യൂഷൻ. മിസ്റ്റർ എം.ടി ഒരിയ്ക്കൽ ഇതേപറ്റി എന്നോട് പറയുകയുണ്ടായി..
ഇതിനു മുൻപ് രണ്ട് ബ്ലോഗ് തുടങ്ങിയിരുന്നു..തുടങ്ങിയതിലും വേഗത്തിൽ പൂട്ടി ഷട്ടറിടേണ്ടി വന്നു...അതിലൊന്ന് കൂട്ടത്തിൽ പ്രസിദ്ധീകരിച്ചു...ബ്ലോഗിൽ ആരൊക്കെയോ കയറിയിറങ്ങി... അവസാനം തേങ്ങ എനിക്കിഷ്ടപ്പെട്ട ബ്ലോഗറായ ഒരു ബ്ലോ പുലിയുടെ വഹ.. തീർന്നു..
ആത്മീയഗുരുവായ് മനസ്സിൽ കൊണ്ട് നടക്കുന്ന കുറുമാനെ മനസ്സിൽ ധ്യാനിച്ച് വീണ്ടും വീണ്ടുമെഴുതി..പബ്ലിഷ് ചെയ്യാൻ ധൈര്യമില്ലാതെ അതെല്ലാം കൂട്ടിയിട്ട് തീയിട്ട് അതിന്റെ ചൂടുകാഞ്ഞുകൊണ്ട് ആലോചിച്ചു..
ചത്താലും ഒരു പെണ്ണിന്റെ പേരിൽ ബ്ലോഗി കൈയടി നേടാൻ ദുരഭിമാനം അനുവദിച്ചില്ല... പോങ്ങുമ്മൂടൻ പറഞ്ഞതുപോലെ വിശാലമനസ്കന്റെ ഒപ്പമെങ്കിലും എഴുതാൻ കഴിയില്ലേൽ നർമ്മബ്ലോഗിങ്ങ് നിർത്തുന്നതാണ് നല്ലത് എന്ന്...ശരിയാണത്..

ഞാൻ ഏതാണ്ട് രണ്ട് കൊല്ലം മുൻപാണ് ബൂലോകത്തിലേക്ക് എത്തിപ്പെട്ടത് .. എഞ്ചിനീറിംഗ് ഫൈനലിയറിൽ പടിക്കുമ്പോൾ മടുത്ത ഓർക്കുട്ട് ഉപേക്ഷിച്ച് കൂട്ടത്തിലെത്തി..കൂട്ടം ബ്ലോഗിന്റെ പുതിയലോകം തുറന്നു തന്നു...അവിടുത്തെ ബ്ലോഗേഴ്സിന്റെ ഇടയിൽ നിന്നും ബെർളിയെകുറിച്ചറിഞ്ഞു..പലരേയും പോലെ അന്നുമിന്നും മുടങ്ങാതെ പോസ്റ്റ് വരുന്ന ഞാൻ വായിക്കുന്ന ഏക ബ്ലോഗ് ടിയാന്റെയാണ്..

എങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ബ്ലോഗ് കുറുമാന്റെയാണ്..അതെ ആ യൂറോപ്യൻ യാത്ര..ഞാൻ ആദ്യമായി വായിക്കുന്ന മലയാളം ബ്ലോഗ്.ഞാൻ ഒരിയ്ക്കൽ നടത്തണമെന്ന് മനസ്സിൽ കുറിച്ചിരുന്ന സാഹസികമായ യൂറോപ്യൻ ട്രിപ്പ് അത് ബ്ലോഗിൽ കണ്ടപ്പോൾ , ഇറ്റ്സ് വിയേഡ് എന്നല്ലാതെ എന്തു തോന്നാൻ...അതിനെ കടത്തിവെട്ടുന്ന ഒന്നും ഞാനിന്നു വരെ മലയാളം ബൂലൊകത്തിൽ വായിച്ചിട്ടില്ല...ബ്യൂട്ടിഫുൾ മൈൻഡിനേപ്പോലെ ഒന്നു ചെയ്യാൻ റസൽക്രോയ്ക്ക് ഇനി സാധിക്കില്ല എന്നു പറയുന്നതുപോലെ അത് ഇനിയും ഒരു ക്ലാസിക്കായി തുടരും..

പിന്നൊരു പ്രവാസമായിരുന്നു....എംബീഎ ജീവിതത്തിനിടയിൽ വീണുകിട്ടുന്ന സമയങ്ങളിൽ ഇടയ്ക്കിടെ ബ്ലോഗുകളിലെത്തി..കമന്റി,കുറുമാനെ ഉപദേശിച്ചു നന്നാക്കി, വിശാലന്റെ നർമ്മബോധത്തിന്റെ സ്റ്റാൻഡേഡുകൾ അളന്നു..ബെർളീയെ പലവട്ടം പുലിയെന്നും മറ്റും വിളിച്ചു കളിയാക്കി..ചില തല്ലിപ്പൊളി ബ്ലോഗുകൾ കണ്ടു ,അത് പെണ്ണുങ്ങളൂടെ പേരിലായതുകൊണ്ട് ആളുകൾ ബിവറേജിന്റെ മുന്നിലേപ്പോലെ ക്യൂ നിന്ന് അഭിനന്ദിക്കുന്നതു കണ്ടു ..അവസാനം ഗ്വാളിയോറിലെത്തി ഖരാനാ മാജിക് പീക്കോക്കിന്റെ ഗ്വാളിയോർ, മിയാൻ താൻസെന്റെ ഗ്വാളിയോർ(പാടി മഴ പെയ്യിച്ച & വിളക്ക് കത്തിച്ച കിടിലൻ), ദക്ഷിണ വയ്ക്കാൻ ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്തുണ്ട്?...ഒടുവിൽ അമേരിക്കൻ എക്സ്പ്രസിന്റെ പ്ലാറ്റിനം കാർഡ് വച്ച് പേ ചെയ്തു കോമ്പ്ലിമെന്റ്സാക്കി..ബെർളീയെ പോലെ ഡബിൾ ചങ്കും പിന്നെ നല്ല ധൈര്യവും കൈമുതലാക്കിക്കൊണ്ട് (അഡ്വാൻസായി)...ആരു വായിച്ചാലുമില്ലേലും പാരിജാതം(സീരിയൽ ഏഷ്യാനെറ്റ്) തീർന്നാലുമ്മില്ലേലും എനിക്കൊന്നുമില്ല...

ദാറ്റ്സ് ഓൾ ..

... ഇനി എന്തോന്നെടുത്തുവച്ച് എഴുതും?.....

3 comments:

 1. this is too much engrossing.a new way of featuring ..good writing...thanks rakesh

  ReplyDelete
 2. നന്ദി വർമാജീ ..എനിക്ക് പുലിസ്റ്റർ(ബ്ലോഗ് പുലികൾക്ക് കിട്ടുന്ന എന്തൊ ഒരിത്) കിട്ടുന്ന വേദിയിൽ വച്ച് ഞാൻ വർമ്മാജിയെ പൊക്കിപ്പറഞ്ഞോളാം...

  ReplyDelete
 3. മാക്രിക്കുട്ടന്‍September 23, 2010 9:00 AM

  ഡേയ് ഡേയ് ഇപ്പൊ നിങ്ങള് ബ്ലോഗേര്‍സ് ഒന്നായോ. പോപ്പി റഷ്യയില്‍ നിന്ന് വന്നിട്ട് പാലായിലേക്ക് പോകുന്ന മിസ്സൈലിനു തീ കോളത്തിയാ മതീന്നും പറഞ്ഞു ആ സഞ്ചാരി അവടിര്രിപ്പുണ്ട്.ഇനിയിപ്പോ നിനക്കെതിരെ യുദ്ദം ചെയ്യാന്‍ ഞങ്ങള് റഷ്യയില്‍ പോകണ്ട ഗതികെടായോടെ......

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...