Followers

Sep 26, 2010

The സൂപ്പർ ഹീറോസ്....

സൂപ്പർഹീറോസ് എന്നാൽ നമുക്ക് , ഒറ്റയിടിക്ക് അൻപത്തിയേഴോളം ഗുണ്ടകളെ ഇടിച്ചു നിരത്തുന്ന   ലാലേട്ടനും (  ലാലേട്ടൻ ഒർജിനൽ കളരിയാ...കളരി...)  പിന്നെ  വന്ദ്യവയോധികനായ  ചെറുപ്പക്കാരൻ തമിഴ്നാട്ടുകാരൻ പോക്കിരിരാജയും ,   മറ്റുമാണ്......


                                                  എന്നാൽ വിദേശരാജ്യങ്ങളിലെ പിള്ളേരൊക്കെ വർഷങ്ങളായി  മനസ്സിലും പോക്കറ്റിലും കൊണ്ടുനടന്ന് ആരാധിക്കുന്ന കൊറേ ടീംസ് ഉണ്ട്.....കൂടുതലും അമേരിക്കൻ സ്രിഷ്ടികളായ സൂപ്പർഹീറോസ്....കൂട്ടത്തിൽ   കുറേപ്പേരെയൊക്കെ നമുക്ക് പരിചയമുണ്ട്....സൂപ്പർമാൻ , സ്പൈഡർമാൻ , ബാറ്റ്മാൻ , അയേൺമാൻ തുടങ്ങിയ പ്രമുഖർ ....മിക്കവരും കോമിക്ക്ബുക്കുകളിൽ ജനിച്ചവർ....അതിൽ സിനിമയിൽ അഭിനയിച്ചവർ ലോകപ്രശസ്തരായി..ആണും പെണ്ണും വലുതും ചെറുതുമെല്ലാം കൂട്ടി ഏതാണ്ട് രണ്ടായിരത്തോളം സൂപ്പർഹീറോസ് ലോകത്തുണ്ട്....അതിൽ കൂടിയെങ്കിലേയുള്ളൂ....

മലയാളത്തിലും ഉണ്ട് നമുക്ക് ചിരപരിചിതരായ സൂപ്പർഹീറോസ് ലൈക്ക് ഡിങ്കൻ , നമ്പോലൻ , മാജിക്ക്മാലു ( ഇതു പോലൊരു തറക്കാർട്ടൂൺ ) , ഇ-മാൻ (മറ്റൊരു ബാൽഭൂമി അലമ്പ് ) , മായാവി (പഴയ പുലി ) അങ്ങനെ അനേകം പേർ...പിന്നെ പോഗോയിൽ ഇപ്പോഴുള്ള ചോട്ടാഭീം,.. പഴയ ഭയങ്കരൻ ശക്തിമാൻ (കറങ്ങിനടക്കുന്ന ടീം)...അങ്ങെയെത്രയെത്ര...
.
 പ്രധാനമായും സൂപ്പർഹീറോസിനെ രണ്ടായി തരം തിരിയ്ക്കാം ... അമാനുഷിക ശക്തിയുള്ളവർ എന്നും ആധുനിക ശാസ്ത്രസങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്ന സാദാ മനുഷ്യർ എന്നും...

ഉദാഹരണത്തിന് ബാറ്റ്മാൻ , ഫാന്റംകൊച്ചാട്ടൻ , അയണ്മാൻ തുടങ്ങിയവർ പിടിച്ചു നിൽക്കുന്നത് അത്യാധുനിക ഗാഡ്ജെറ്റ്സിന്റെ സഹായത്തോടെയാണ് , പിന്നെ ഗംഭീര ഷോയിലും..

ഇവരെ പിടിച്ച് ഉടുപ്പും നിക്കറും തോക്കും ഊരിമേടിച്ച് എവിടേലും കാട്ടിൽ കൊണ്ടു വിട്ടാൽ അവിടിരുന്നു കരയത്തേയുള്ളൂ...അപ്പോൾ ധൈര്യവും ഭാഗ്യവും ശാസ്ത്രവും ഒന്നിച്ചാൽ മാത്രമേ സാദാ മനുഷ്യക്ക് സൂപ്പർഹീറോ ആകാൻ സാധിക്കൂ..

സാധാരണക്കാരിൽ സാധാരണക്കാരായ ചില പ്രമുഖ സൂപ്പർഹീറോസിനേം പിന്നെ ചില അമാനുഷികരേം നമുക്കൊന്നു പരിചയപ്പെടാം..


1) ഫാന്റം.

ഫാന്റവും ഹീറോയു
' Mandrake The Magician ' ന്റെ സ്രിഷ്ടാവായ “Lee Falk “ തന്നെയാണ് ഫാന്റത്തിന്റേം സ്രിഷ്ടാവ്..“ നടക്കും ഭൂതം ,മരണമില്ലാത്ത മനുഷ്യൻ, വാക്കർ ,  എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഫാന്റം യഥാർത്തത്തിൽ ഒരാളല്ല...21 തലമുറകളായി കൈമാറി വരുന്ന സ്ഥാനമാണത്.. കടൽക്കൊള്ളക്കാരുടെആക്രമണത്തിൽ കുടുംബം നഷ്ടപ്പെട്ട ആദ്യ ഫാന്റം തന്റെ ജീവിതവും പിൻ തലമുറയും ക്രിമിനത്സിനെ ഒതുക്കാനായി ഡെഡിക്കേറ്റ് ചെയ്യുന്നു..

റാംജീറാവിവിലെ കള്ളന്മാരേപ്പോലെ ഒരു  കണ്ണുമൂടിയും വെച്ച് തന്റെ കുതിരയായ ഹീറോയും പിന്നെ സന്തതസഹചാരിയായ ചെന്നായയ്ക്കുമൊപ്പം ബെങലാ കാടുകളിലെ തലയോട്ടിഗുഹയിൽ ജീവിക്കുന്നു..കാട്ടിലെ പിഗ്മികളുടെ കാണപ്പെട്ട ദൈവമാണ് കിറ്റ് വാക്കർ എന്ന ഇപ്പോഴത്തെ ഇരുപത്തിയൊന്നാമൻ ഫാന്റം..ഒരു ഭാര്യ ...രണ്ടു പിള്ളേര്.. സന്തുഷ്ട ദാമ്പത്യം...ഇടയ്ക്കിടെ  പ്രശ്നങ്ങളിൽ ഇടപെടാൻ അകലെ പട്ടണത്തിലേക്ക് പോകും. ആൾടെ   ഡെവിൾ എന്ന ചെന്നായ്ക്ക് പാസ്പോർട്ടുമുണ്ട്...സോ ഹീ കാൻ ഓൾസോ ഫ്ലൈ......


2).സൂപ്പർമാൻ.  


ചിന്താകുലനായ സൂപ്പർമാൻ
മറ്റൊരു ജനകീയൻ.ഫാന്റെത്തെപ്പോലെതന്നെ പാന്റിന്റെ മോളിൽ അണ്ടർവെയർ ഇടുന്ന ആ വ്രിത്തികെട്ട സ്വഭാവം ടിയാനുണ്ട്..ആള് യഥാർത്തത്തിൽ മനുഷ്യനല്ല...ടൈറ്റേനിയത്തിന്റെ കട്ടിയാണ് ബോഡിക്ക്..ഒറ്റത്തടി..ക്രിപ്റ്റോൺ എന്ന മനുഷ്യനഞ്ജാതമായ ഒരു ചതുരഗ്രഹത്തിലാണ് സൂപ്രന്റെ ജനനം..അവിടെ ഒരു വൻ ആക്രമണം നടന്നപ്പോൾ ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ ഇൻഫെന്റായ സുപ്രനെ റോക്കറ്റിലാക്കി ഭൂമിയിലേക്ക് അയക്കുന്നു...ഒരു കർഷകകുടുംബത്തിന് അവനെ കിട്ടുന്നു..അവർ അവനെ വളർത്തി മുട്ടനാക്കുന്നു...
ചില്ലറക്കളിയൊന്നുമല്ല ഈ അമാനുഷികൻ നടത്തുന്നത്..ട്രെയിൻ  പൊക്കുക...ബസും കാറും കെട്ടിടങ്ങളും പൊക്കിയെടുത്ത് പറക്കുക..ശൂന്യാകാശത്ത് കിടന്ന് കറങ്ങുക  തുടങ്ങിയ വിദ്യകളിൽ അഗ്രഗണ്യൻ...
                                                                                                                                                                       
   
3).ബാറ്റ്മാൻ.
ബാറ്റ് മാൻ
ഗോഥം എന്ന അമേരിക്കൻ സാങ്കല്പിക നഗരത്തിലെ ബ്രൂസ് വേയ്ൻ എന്ന കോടീശ്വര പുത്രൻ....പതിവുപോലെ മാതാപിതാക്കളുടെ മരണത്തിൽ നിന്നും പ്രതികാരത്തോടെ മുഖമ്മൂടിയണിഞ്ഞ് വില്ലന്മാരെ തുരത്തുന്നു..അമാനുഷികനല്ല..എന്നാൽ ആധുനികമായ കാറും ബൈക്കും മറ്റു ഗാഡ്ജെറ്റ്സും കൊണ്ട് പഴം പോലെ വില്ലന്മാരെ അടിച്ചിടുന്നവൻ.ബാറ്റ്ഗേൾ , റോബിൻ തുടങ്ങിയവരും ഇതിയാന്റെ സഹായത്തിനുണ്ട്.
എന്നാൽ അവസാനമിറങ്ങിയ “ഡാർക്ക് നൈറ്റ് 2008 “ൽ  ബാറ്റ്മാനേക്കാൾ ശ്രദ്ധിക്കപ്പെട്ടത് “ജോക്കർ” എന്ന വില്ലനായിരുന്നു...അസാധ്യ പ്രകടനം...എന്നാൽ ചിത്രം റിലീസാകുന്നതിനു മുൻപേ ആൾ 28 മത്തെ വയസ്സിൽ  മരിച്ചു..മരണശേഷം തന്നെ ഓസ്കാറും കിട്ടി..
                                                                                                                                                                                                                                                                                                                                

4).സ്പൈഡർ മാൻ.

സ്പൈഡർ മാൻ
സിനിമകളിലൂടെ ഏറ്റവും പ്രശസ്തനായ കഥാപാത്രം..ഒരു റേഡിയോ ആക്ടീവ് ചിലന്തിയുടെ വിഷമേറ്റതിനേത്തുടർന്ന് ഡിഎൻഎ യിൽ മാറ്റമുണ്ടാവുകയും തുടർന്ന് ഭയങ്കരനാവുകയും ചെയ്ത പീറ്റർ എന്ന ചെറ്ക്കന്റെ കഥ...സ്പൈഡർമാൻ സിനിമകളിൽ വച്ച് ഏറ്റവും നിലവാരമുള്ളതും വൈകാരികതയ്ക്ക് പ്രാധാന്യമുള്ളതുമായ സിനിമയാണ് മൂന്നാം ഭാഗം..അസാമാന്യമായ വേഗതയും കരുത്തുമാണ് സ്പൈഡർമാന്റെ വിജയരഹസ്യം.

                                                                                                                                                                   


4).ക്യാപ്റ്റൻ അമേരിക്ക.


ക്യാപ്റ്റൻ അമേരിക്ക
ഇന്ത്യയിൽ അത്ര പ്രചാരമില്ലെങ്കിലും യുഎസ് കുട്ടികളുടെ കൺകണ്ട ദൈവമാണ് ഇദ്ദേഹം..കാഴ്ചയിൽ ബറ്റ്മാനോട് സാദ്രിശ്യം തോന്നുമെങ്കിലും   മസിലുകളുടെ ഒരു ഹോൾസെയ്ല് ഡീലറാണ് ക്യാപ്റ്റൻ അമേരിക്ക.ജനിച്ചത് സാധുവായിട്ടാണെങ്കിലും ഒരു പ്രത്യേക ശാസ്ത്രീയ പരീക്ഷണത്തിലൂടെ ആളു കേറിയങ്ങ് മിനുങ്ങി..കൂടുതൽ പ്രിസൈസായ കഴിവുകൾ കിട്ടുകയും യുദ്ധങ്ങളിൽ അവ പ്രയോഗിച്ച് തെളിയുകയും ചെയ്തു...

ഒരു പ്രത്യേക ലോഹം കൊണ്ടുണ്ടാക്കിയ പരിച വച്ച് ആക്രമണങ്ങളെ തടയുന്ന വീദ്യയിൽ മിടുക്കനാണളിയൻ..ഇത്രേം മസിലും വച്ച് എങ്ങനെ റോഡിലിറങ്ങി നടക്കുമെന്ന് ചോദിക്കരുത്..കഥയിൽ ചോദ്യമില്ലാ......


                                                                                                                                                                     
5) അയൺ മാൻ.
അയൺ മാൻ ടോണിസ്റ്റാർക്ക്
Tony Stark എന്ന അതീവബുദ്ധിമാനായ ലോകപ്രശസ്ത അമേരിക്കൻ ശാസ്ത്രഞ്ജ്യനെ അഫ്ഗാനിസ്ഥാനിൽ വച്ച് തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നു...ഇരുമ്പിന്റെ ഒരു സ്യൂട്ടുണ്ടാക്കി ആൾ അവിടെനിന്നും രക്ഷപെടുന്നു..അതിനുശേഷം അയണ്മാൻ എന്ന ഇരുമ്പ് ഉടുപ്പിട്ട കിടിലനായി മാറുന്നു ടോണി...തന്റെ സ്യൂട്ടിന്റെ കഴിവുകൾ വച്ച് തീവ്രവാദികളെ തുരത്താൻ ഇറങ്ങിപ്പുറപ്പെടുന്നു..അയേൺമാന്റെ ഒന്നാം ഭാഗം ഗംഭീര ചിത്രമായിരുന്നു..രണ്ടാം ഭാഗം അടുത്തിറങ്ങിയിരുന്നു...വൻ വിജയമായി അതും...



                                                                                                                                                                  
6).ശക്തിമാൻ.
ശക്തിമാൻ
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ എന്നു പറയാവുന്ന ശക്തിമാനെ അവതരിപ്പിക്കുന്നത് മുകേഷ് ഖന്നയാണ്.അന്നത്തെക്കാലത്ത് തരക്കേടില്ലാത്ത വേഷവിധാനങ്ങളും നമ്പരുകളുമായി മറ്റുമായി കുട്ടികളെ കൈയ്യിലെടുക്കാൻ ശക്തിമാന് കഴിഞ്ഞു..

ശക്തിമാന്റെ സിദ്ധികൾ പഞ്ചഭൂതങ്ങളിൽ അധിഷ്ടിതമാണ്.. ജീവിതത്തിൽ ഗീത ബിശ്വാസ് എന്ന ജേണലിസ്റ്റിന്റെ ശിങ്കിടിയായ മണ്ടൻ ഗംഗാധറായും..അപകടങ്ങൾ വരുമ്പോൾ മുങ്ങി അപ്പുറത്തൂടെ കറങ്ങിത്തിരിഞ്ഞ് ശക്തിമാനായും മാറുന്നു..ആദ്യം സീരിയലായും പിന്നീട് കോമിക്കായും ശക്തിമാൻ അവതരിച്ചു...

                                                                                                                                                                
7).വോൾവെറിൻ.
    
എക്സ്മെൻ സീരീസിലെ പ്രമുഖൻ....ജന്മനാ മ്യൂട്ടേഷനു വിധേയനായതിനാൽ കൈകളിൽ നിന്നും പുറത്തേയ്ക്ക് വരുന്ന എല്ലുകളുമായാണ് ലോഗാൻ ജനിച്ചത്.സഹോദരനായ വിക്ടറാകട്ടേ അതീവശക്തിയുള്ള നഖങ്ങളുമായും ജനിച്ചു.അമേരിക്കൻ ഡിഫൻസിലെ കേണലിന്റെ പരീക്ഷണത്തിലൂടെ ലോഗന്റെ എല്ലുകൾ മുഴുവൻ അഡാമാറ്റിയം എന്ന പ്രത്യേക ലോഹമാക്കി മാറ്റുന്നു.അതോടെ ലോഗൻ മരനത്തിന് അതീതനാകുന്നു.

ജനനന്മയേക്കാളുപരി സ്വന്തം ശത്രുക്കളുമായാണ് ലോഗാൻ അടിനടത്തുന്നത്..ഈ പ്രത്യേക ലോഹക്കുട്ടിലാകുന്നതോടെ വോൾവറിൻ എന്നപേര് ലോഗാൻ സ്വീകരിക്കുന്നു.....ഭാര്യയുമൊത്ത് കനഡായിലെ കാട്ടിൽ സമാധാനമായി കഴിയുകയായിരുന്നു..പിന്നെ ചില പ്രശ്നങ്ങൾ ഉണ്ടായി...നമ്മടെ  രഞ്ജിത്ത് ആന്റണിയുടെ വീടിന്റെ ഇപ്പുറത്തെ ഊടുവഴിയിലൂടെയും വോൾവറിന്റെ വീട്ടിൽ ചെല്ലാൻ സാധിക്കും...“ഒർജിൻ ഓഫ് വോൾവെറിൻ “ എന്ന എക്സ്മെൻ റിക്കോർഡ് ഹിറ്റിലാണ് ലോഗാന്റെ കഥ കാണിക്കുന്നത്.........

                                                          ഇവരുടെ ജീവിതത്തിൽ നിന്നും നമ്മൾ പഠിക്കേണ്ട പാഠങ്ങൾ പലതുമുണ്ട്..എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു സൂപ്പർഹീറോയെ ചങ്ങലയ്ക്കിട്ടിട്ടുണ്ട്..ചില പ്രത്യേക സാഹചര്യങ്ങളിൽ അവ പുറത്തുവരാം..അവനവന്റെ ഉള്ളിലുള്ള അമാനുഷികനെ കണ്ടെത്താൻ അവനവൻ തന്നെ വിചാരിക്കണം..’ അൺബ്രേക്കബിൾ “ എന്ന ചിത്രം കണ്ടിട്ടില്ലേ..ആര് എപ്പോൾ എവിടെവെച്ച് തന്റെ ശക്തികൾ തിരിച്ചറിയും എന്ന് പറയാൻ പറ്റില്ല..കഴിയുമെങ്കിൽ നാളെത്തന്നെ ഓടുന്ന ഒരു  ട്രെയിൻ കൈകൊണ്ട് തടഞ്ഞുനിർത്താൻ ശ്രമിക്കൂ..സംഗതി നടന്നാൽ നിങ്ങളും ഒരു ചരിത്രമാകും..

 പിന്നെ സൂപ്പർഹീറോയിൻസും ഇത്രതന്നെയുണ്ട്... പക്ഷേ ഒരു തികഞ്ഞ മെയിൽ ഷോവനിസ്റ്റായ ഞാൻ അവരെപ്പറ്റി പറയുന്നതെങ്ങനെ..എന്തിന്...?

9 comments:

  1. ഇതില്‍ നമ്മുടെ (ലോക്കല്‍ ) സൂപ്പര്‍ ഹീറോസ് ആയ 'കൃഷ്‌', 'കന്തസാമി', എന്നിവരെക്കൂടി ഉള്‍പ്പെടുത്താമായിരുന്നു.
    :)

    ReplyDelete
  2. തികച്ചും വ്യത്യസ്തതയുള്ള ,മനോഹരമായ അവതരണ ശൈലിയുള്ള പോസ്റ്റ്‌!

    ReplyDelete
  3. എല്ലാർക്കും തേങ്ക്സുണ്ടേട്ടാ..,.

    ReplyDelete
  4. ആദ്യത്തെ വരി ഇഷ്ടപ്പെട്ടു...വന്ദ്യവയോധികന്‍...അത് ഒരാള്‍ക് മാത്രം ബാധകം !

    പുള്ളി വീപ്പക്കുറ്റി പോലെ ഇരുന്നാലും ഇപ്പോഴും ചെറുപ്പം ആണല്ലോ..അമ്പതു വയസ്സ് എന്നൊക്കെ പറഞ്ഞാല്‍ ഇക്കാലത്ത് ഒരു വയസ്സാണോ..പിന്നെ എപ്പോഴും അടിപ്പടുന്നത് പതിനെഴുകരികളുടെ കൂടെ ആയതുകൊണ്ട് ചര്‍മത്തിന് ഒട്ടും പ്രായം തോന്നിക്കില്ല കേട്ടോ..എല്ലാരും പതിനെഴുകാരിയുടെ മോന്തായത്തിലേക്ക് തന്നെ നോക്കിയിരുന്നോലുമല്ലോ..

    ReplyDelete
  5. Enikku phantom valare ishtamanu

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...