Followers

Sep 28, 2010

About a woodfrog (മരമാക്രി) ------ By a Tadpole

                                                                                                                            



                                                                                    ഞാൻ ഒന്നു പറഞ്ഞു തീർത്തോട്ടെ...
മരമാക്രി മടങ്ങി വന്നിരിക്കുന്നു “...

 ആരാ ഈ മരമാക്രി  ? മടങ്ങി വരാൻ അയാളെന്താ മീറ്റ് റോളാണോ ?... ഈ മടങ്ങി വരവ് ശശിതരൂരിന്റെ ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കും..? .. തുടങ്ങിയ  ചോദ്യങ്ങൾ ഒന്നും തന്നെ എന്നെ സ്പർശിക്കുന്നില്ല......

കാരണം  എന്റെ ക്ലാസിക്കൽ ആരാധനയുടെ വലിയ ഒരു പങ്ക് മാക്രിക്ക് അവകാശപ്പെട്ടതാണ്....                                                            
                                                                             മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി മാക്രിയുടെ ലേഖനങ്ങളിൽ പ്രകടമായിരുന്നത് അങ്ങേയറ്റത്തെ പ്രൊഫഷനലിസമായിരുന്നു , ..ഇംഗ്ലീഷ് ലിറ്ററേച്ചറിനെപ്പറ്റി മാക്രി ഒരിയ്ക്കൽ  എഴുതിയ ഒരാർട്ടിക്കിൾ.. അതൊന്നുമാത്രം മതി കാലിബർ ഓഫ് മാക്രി എന്താണെന്നു മനസ്സിലാക്കാൻ...കേരളത്തിലെ സോ കോൾഡ് ഇംഗ്ലീഷ് പ്രൊഫസർമാരുടെ ഭാഷാപരമായ  പൊങ്ങച്ചങ്ങളേപ്പറ്റി  തുറന്നെഴുതിയ ആ ശൈലിയുടെ മൂർച്ച വായിച്ചറിഞ്ഞാൽ മാത്രമേ മനസ്സിലാകൂ.......അതിനേപ്പറ്റി പറയുമ്പോൾ,  മി.ചുള്ളിക്കാട് പറഞ്ഞതാണെന്നു തോന്നുന്നു ..ഒരു കഥയുണ്ട്...
         
                                                                       പണ്ട് പാലക്കാടുനിന്നും ശ്രീനിവാസൻ എന്ന പ്രശസ്തനായ ഒരു ഇംഗ്ലീഷ് പണ്ഡിതന് ബ്രിട്ടനിൽ പോകാൻ അവസരമുണ്ടായി..മാത്രമല്ല സാക്ഷാൽ വിൻസ്റ്റെന്റ് ചർച്ചിലിന്റെ പ്രസംഗം ക്ഷണിക്കപ്പെട്ട സദസ്സിലിരുന്നു കേൾക്കാനുള്ള ഭാഗ്യവുമുണ്ടായി...പ്രസംഗത്തിനു ശേഷം നമ്മടെ പ്രൊഫസർ ചർച്ചിലിനെ നേരിട്ടുകണ്ടു   അഭിമാനത്തോടെ   പറഞ്ഞു .. :

“ Mr.Churchil ,  You had Made 56 grammatical mistakes  in your speech . "

സരസനായ ചർച്ചിൽ ചിരിച്ചു കൊണ്ടു അദ്ദേഹത്തോട് മറുപടി പറഞ്ഞത്രേ  ..

  “ English is what We English People speaks , The Grammar Follows.... "നാടൻ സായ്പിന്റെ കട്ടേം പടവും മടങ്ങി..

നർമ്മത്തിൽ തുടങ്ങി പലപല മേഖലകളിലൂടെയും കടന്നു വന്ന മാക്രി ചുരുങ്ങിയ കാലം കൊണ്ട്തന്നെ ബൂലോകത്തെ ഒന്നാം നിരക്കാരനായി...കൈവയ്ക്കാത്ത വിഷയങ്ങൾ കുറവാണ്..പൊളിറ്റിക്സും , സംഗീതവും , സിനിമയും , സാഹിത്യവും പൊതുവേ ഒരു കേരളൈറ്റിന് അഞ്ജാതമായ ഒരുപാട് മേഖലകളിൽ അദ്ദേഹം കേറി മേഞ്ഞു നടന്നു..

ഇദ്ദേഹത്തിന്റെ മറ്റൊരു  സവിശേഷത അനോണിപിടുത്തമായിരുന്നു...ആ വിഷയത്തിൽ പി.എച്ച്.ഡി എടുത്തിട്ടുള്ള ടിയാനും  പിന്നെ പഴയ ഇഞ്ചിപ്പെണ്ണ്
(ആരും തപ്പണ്ട..കടപൂട്ടി ഷട്ടറിട്ടു.അടുത്ത ബന്ധുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ..)
  എന്ന പ്രമുഖ എന്ന എക്സ് അനോണിയും തമ്മിൽ നടന്ന യുദ്ധം അക്കാലത്ത് ബൂലോകത്തെ തന്നെ പിടിച്ചുകുലുക്കിയിരുന്നു.. അയർലന്റിൽ അന്ന് നടന്ന യുദ്ധത്തിന്റെ തരംഗങ്ങൾ പാലാ വരെയെത്തി....എന്തിന് മല്ലുബ്ലോഗിന്റെ മാർപ്പാപ്പയായ ബെർളി തോമസ് വരെ അതിനെപ്പറ്റി ഒരിയ്ക്കൽ പോസ്റ്റുകയുണ്ടായി...

എന്നാൽ അനോണികളെ പിടിച്ച് തൊലിയുരിയുമ്പോഴും മാക്രി തന്നെ ഏറ്റവും വലിയ അനോണിയായിത്തുടർന്നു എന്നതാണ് കഥയിലെ ഗുമ്മ്... കറന്റ് സ്റ്റാറ്റസ് എനിക്കറിയില്യ...

അവസാനമായപ്പോഴേയ്ക്കും മാക്രിയുടെ പോസ്റ്റുകൾ വീഡിയോകളും പാട്ടുകളൂം ഏതാനും വരികളുമായിച്ചുരുങ്ങി...പെട്ടെന്നൊരുനാൾ  ..ഒരു വാക്കു മിണ്ടാതെ...ഒരു നോക്ക് കാണാതെ.. മാക്രി അപ്രത്യക്ഷനായി...അവസാനമിട്ട “ അങ്ങാടിത്തേര് ”എന്ന വീഡിയോ മാത്രമായി ബ്ലോഗിൽ..പഴയ ആർക്കൈവ്സും എല്ലാം മാഞ്ഞുപോയി...

..മാക്രിയുടെ തിരോധാനത്തിനു പിന്നാലെ പല പല കഥകളും ഉപകഥകളുമുണ്ടായി..അമേരിക്കൻ അധിനിവേശമാണോ ഇതിനു പിന്നിൽ എന്നു വരെ പലരും സംശയിച്ചു....അയർലന്റിലെ കാറ്റിനു പോലും ഒരു ചോരയുടെ ഗന്ധമുണ്ടായി ...

അവസാനമിട്ട ആ  വീഡിയോയുടെ ഒഴിഞ്ഞ കമന്റ്ബോക്സിൽ ഏതാനും ദിവസം മുൻപ്
ഹിസ് ഹൈനസ് “ ഞാൻ “ ഒരു കമന്റിട്ടു..

മറവിയുടെ ആഴങ്ങളിലേയ്ക്ക് ജനങ്ങൾ തള്ളുന്നതിനു മുൻപ് മടങ്ങിവരൂ മാക്രി എന്ന്...

അടുത്ത ദിവസം എന്തോ മാക്രിയുടെ വീഡിയോ മാറി പുതിയതായി..ഇപ്പോ ദാണ്ട്രാ കിടക്കുന്നു പുത്തൻ പോസ്റ്റ് ഒരെണ്ണം .. ഇപ്പോഴത്തെ ട്രെൻഡായ കോമൺ വെൽത്ത് ഗെയിംസിന്റെ 70000 കോടിയുടെ സ്കാമിനെപ്പറ്റിത്തന്നെ ..  ഈ പോസ്റ്റിൽ കാണാം മാക്രിയുടെ പഴയകാലപ്രതാപത്തിന്റെ ശേഷിപ്പുകൾ...

സാങ്കേതികമായിപ്പറഞ്ഞാൽ പുള്ളി തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോഴായിരിയ്ക്കാം ഞാൻ കമന്റിയത്..പക്ഷേ ഞാനതു സമ്മതിച്ചു തരുമോ...

 എന്തായാലു ഇനി അയർലന്റിലെ കാടുകളിൽ നിന്നും മാറ്റത്തിന്റെ ശംഖൊലി വീണ്ടും മുഴങ്ങട്ടെ ..



ദയവായി വായനക്കാർ ഇത് വായിക്കരുത് :
 “ ശ്ശ്..ശ്... മാക്രി...പറഞ്ഞപോലൊക്കെ പൊക്കിയടിച്ചിട്ടുണ്ട്....നേരത്തേ പറഞ്ഞ ആ 10000 പൌണ്ട് എക്കൊണ്ടിലേക്ക് അയച്ചാരുന്നെങ്കിൽ കൊള്ളാമായിരുന്നു...വീടിന്റെ ഫ്ലോറിംഗ് ഒക്കെ നടക്കുവാണേ..ഇറ്റാലിയൻ മാർബിളിനൊക്കെ ഇപ്പോ എന്താ വില..?..”

 

10 comments:

  1. ഇതാരാ .. മാക്രിയുടെ മാക്കാന്‍ ആണോ :)

    ReplyDelete
  2. ആള് കൊള്ളാമല്ലോ ഈ മാക്രികള്‍ രണ്ടു പേരും... അഭിനന്ദനങള്‍

    ReplyDelete
  3. അതെ,
    "നന്നാവരുത് നാറികളെ,ഒരിക്കലും നന്നാവരുത്". എന്ന ആ പോസ്റ്റിലെ വാചകം നമ്മളും അറിയാതെയോ അറിഞ്ഞോ പറഞ്ഞതാണ്.

    ReplyDelete
  4. Maakri is one excellent person in using the language. Hope he is going to be active in Blogging. All the best Rakesh!!!

    ReplyDelete
  5. പോണി ബോയ്‌ പറഞ്ഞാല്‍ മാക്രി വരുമെങ്കില്‍ അത്രയും നല്ലത്.

    ReplyDelete
  6. മാക്രിയുടെ പഴയ പോസ്റ്റുകൾ ഓർമ്മയുടെ അഗാധങ്ങളിൽ മറഞ്ഞു...പുതിയ തലമുറയ്ക്ക് വേണ്ടി അവ സംരക്ഷിക്കപ്പെട്ടില്ലാത്രേ...

    ReplyDelete
  7. നന്ദി. പറഞ്ഞപോലെ വീടുപണിക്ക് എന്‍റെ ചെറിയ സമ്മാനം അയക്കുന്നു. ഇമെയില്‍ ഇന്‍ബോക്സ്‌ നോക്കുമല്ലോ - ബിഎംഡബ്ല്യൂവിന്‍റെ ഒരു ലക്ഷം പൌണ്ടിന്‍റെ ഒന്നാം സമ്മാനം, ബില്‍ ഗേറ്റ്സ് സ്വന്തം സമ്പാദ്യത്തില്‍ നിന്ന് പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നു ലക്ഷം ഡോളര്‍, സൌത്ത് ആഫ്രിക്കന്‍ കോടീശ്വരന്‍ രാജ്യത്തിന് പുറത്തു കടത്താന്‍ ഉദ്ദേശിക്കുന്ന ഇരുന്നൂറു കോടി പെനി - ഇത്രയും ഞാന്‍ ഇന്‍ബോക്സില്‍ തട്ടിയിട്ടുണ്ട്. എല്ലാം നൈജീരിയയില്‍ നിന്നുള്ള എന്‍റെ സുഹൃത്തുക്കള്‍ സമ്മാനമായി അയച്ചത്. പോരെങ്കില്‍ അറിയിക്കുമല്ലോ, രൂപേഷ് പോള്‍ എന്നൊരു സംവിധായകനെയും പരിചയപ്പെടുത്തി തരാം.

    ReplyDelete
  8. ഓ ലോർഡ് മാക്രി, അങ്ങയുടെ Cuisses de grenouille ന്റെ സ്പർശത്താൽ ഈ പോസ്റ്റ് രോമാഞ്ചിതമാകുന്നു...

    ആ‍യിരം അവാർഡുകളേക്കാൾ ഞാൻ വിലമതിക്കുന്നത് അങ്ങ് തന്ന ഈ കോടികളാണ്...രൂപേഷ് പോൾ , നല്ല കിണ്ണൻ പേരാണല്ലോ..ആട്ടെ പരിചയപ്പെട്ടിരിക്കാം..

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...