Followers

Showing posts with label ആക്ഷേപഹാസ്യം. Show all posts
Showing posts with label ആക്ഷേപഹാസ്യം. Show all posts

May 29, 2011

മലയാള സിനിമ 2010 - 2011 ( ഒരു താത്വിക അവലോകനം )


 പഞ്ചസാരഒഴിച്ച് കത്തിച്ചുകളയേണ്ട 2010ൽ ഇറങ്ങിയ മലയാളത്തിലെ  സിനിമകൾ.
1.Happy Husbands (ചില മണ്ടൻ എൽ.കെ.ജി പിള്ളാർക്ക് ഇഷ്ടപെട്ടേക്കും ).

2.Drona 2010 ( നീല ബി.എംഡബ്ലിയു കൂപ് കൊള്ളാം.)

3.Senior Mandrake ( ആ പഴയ നല്ല സിനിമയിലെ സീൻസ് കണ്ടാൽ ഇനി ചിരി വരില്ലല്ലോ എന്നോർക്കുമ്പോഴാ.)

4.Aagathan (പ്രതികാരം.....അതല്ലേ എല്ലാം..പക്ഷേ പ്രതികാരം പ്രേക്ഷകരോടായിപ്പോയി... )

5.ചെറിയ കള്ളനും വലിയ പോലീസും ( എവിടെയോ കണ്ടതായി അവ്യക്തമായി ഓർക്കുന്നു.. )

6.In Ghost House Inn ( വയസ്സന്മാരായ കോമഡി ചെറുപ്പക്കാർ )

7.പ്രമാണി ( ക്ലൈമാക്സിൽ സിദ്ധിക്ക് ചതിക്കും എന്ന് ടോറന്റ്  ഡൌൺലോഡീങ്ങ് 50% ആ‍യപ്പോഴെ എനിക്ക് തോന്നി ).

8.April Fool (ഏഷ്യാനെറ്റിലെ ഒക്കെ കോമഡി സീരിയലുകളാണ് ഭേദമെന്ന് തോന്നുന്നു ).

9.Janakan ( പൂർണ്ണമായും ഒരു വീട്ടിലെ ഡ്രോയിങ്ങ് റൂമിലെടുത്ത ‍ആദ്യചിത്രം..
ഒന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ വേറെയും സവിശേഷതകൾ കണ്ടെത്താം....)

10.പോക്കിരിരാജ (ഭയാനകം..വേറെ ഒന്നും പറയാനില്ല. )

11.Ringtone ( തീവ്രവാദം പ്രമേയമാക്കിയ ആദ്യ മലയാള ചിത്രം.സുരേഷ് ഗോപി പോലീസുകാരനാകുന്ന രണ്ടാമത്തെ ചിത്രം..സായ്കുമാർ വില്ലനാകുന്ന മൂന്നാമത്തെ ചിത്രം..അങ്ങനെ അങ്ങനെ.... )

12.Nallavan (ജയസൂര്യ ആയത് കൊണ്ട് ക്ഷമിക്കാം.. )

13.Sakudumbam Shyamala ( സ്ഫടികത്തിലെ, തലയണമന്ത്രത്തിലെ ഉർവ്വശിയോട് തോന്നിയ 
 ആ സ്നേഹം പോയിക്കിട്ടി )

14.തസ്ക്കര ലഹള ( ഇതിൽ മൊത്തമഭിനയിച്ച സ്ത്രീകളുടെ എണ്ണം ക്യത്യായി പറയുന്നവർക്ക് സ്പോട്ടിൽ ദാണ്ടെ എന്റെ മൂന്നരപ്പവന്റെ മാല സമ്മാനം. )

15.യക്ഷിയും ഞാനും ( തമ്മിൽ ഭേദം വിനയൻ തന്നെ.. )

16.  9 KK Road ( ടൊറന്റിനു വേണ്ടി നിർമ്മിച്ച ആദ്യ മലയാളം ചിത്രം... )

17.ഒരിടത്തൊരു പോസ്റ്റ്മാൻ ( കുഞ്ചാക്കോബോബനും തീവ്രവാദിയും പിന്നെ കുറച്ച് സീഡുകളും പീറുകളും ഇതൊക്കെ കാണുന്ന കൊറേ പീറകളും... )

18.കാര്യസ്ഥൻ ( യൌവ്വനത്തിൽ നാട് വിട്ട് പോകുന്ന ഇത്രയും ചതിക്കപ്പെട്ട മലയാളികളെ ഉൾക്കൊള്ളാൻ തമിഴ്നാട്ടിൽ സ്ഥലമുണ്ടല്ലോ... വ്വോ...ല്ലേ.. )

19.Again Kasargod Khader Bhai (ആലുമ്മൂടൻ നേരത്തെ മരിച്ചത് നന്നായി...ഇല്ലേ പുള്ളിക്ക് ഇത് കണ്ട് ഹാർട്ടറ്റാക് വന്നേനെ )

20.Kandahar ( എനിക്കിപ്പോഴും സംശയം....അങ്ങോർക്ക് ശരിക്കും പണ്ട് പട്ടാളത്തിൽ അരിവയ്പ്പെങ്കിലും ഉണ്ടായിരുന്നോ.. )

21.Tournament ( ഇംഗ്ലീഷ് പടങ്ങൾ കണ്ട് ആവേശം കയറുവാണേ....ഇങ്ങനെ കയറണം )

22.Oru Naal Varum ( ആറിയ പഴങ്കഞ്ഞി കൊണ്ട് പുട്ടുണ്ടാക്കൽ..... )

23.Penpattanam ( വൺ ലൈൻ കഥ കൊള്ളാം...പക്ഷേ തിരക്കഥ ഒട്ടും പോര.. )

24.കഥ തുടരുന്നു ( പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിന്റെ സംവിധായകൻ കണ്ടാൽ മിനിമം ഒരു ഓസ്കാറെങ്കിലും സത്യൻ അന്തിക്കാടിന് ലഭിക്കാനും  ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. )

25. Four Friends ( ഈ സീരിയൽ സംവിധായകന്റെ അറിവിൽ ലോകത്ത് ഒരു വിദേശ രാജ്യമേ ഉള്ളൂ.. ..അതാണ് മലേഷ്യ..ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് മലേഷ്യേലാണ് മലേഷ്യേലാണ് എന്നാണ് ലൈൻ.....തമിഴിലെ ഗജിനി സിനിമയിൽ സൂര്യ വരുന്നത് പോലാ ജയറാമിന്റെ ഇണ്ട്രോഡക്ഷൻ....555ന്റെ പാക്കറ്റിൽ കാജാബീഡി ഇട്ടപോലെ നല്ല ചേർച്ച ഉണ്ടായിരുന്നു...  )

2011-ലെ സമാനമായ ക്ലാസിക്കുകൾ:

26. കുടുംബശ്രീ ട്രാവൽസ് ( ഹോ...തീവറവാദികളൂടെ പുത്തി ഒക്കെ കണ്ട്   നമ്മള് ചിരിച്ച് ചിരിച്ച്.... )

27. August 15 ( ഷാജികൈലാസ് ഇപ്പോൾ ഒരു പുതുമുഖസംവിധായകന്റെ നിലവാരത്തിലൊക്കെ എത്തിയിട്ടുണ്ട്..ഇനി നന്നാകും എന്ന് പ്രതീക്ഷിക്കുന്നു....പക്ഷേ നായകനെ കടത്തിവെട്ടുന്ന വില്ലനായിരുന്നു പാർട്ട്-1ൽ എന്നദ്ദേഹം മറന്ന് പോയി  )

28. Chinatown ( ഹാങ്ങോവർ സിനിമ നേരത്തെ കണ്ടത് കൊണ്ട് കഥ മനസ്സിലായി.എന്നാലും സായ്പന്മാര് പോലും വെള്ളമടിച്ച് വീലായി  പെങ്ങളെ പോയി കെട്ടില്ല..ദിലീപിന്റെ കോമഡി ഈവിധം തുടർന്നാൽ അദ്ദേഹത്തിന് നല്ലരീതിയിൽ സഹതാപതരംഗം കിട്ടും..ജയറാമിന് ഈ ഒറ്റ ഭാവമേ ഉള്ളോ....ഒരു ജാതി മൈക്കുണാപ്പൻ ഫെയ്സ്....ആ പഴയ നാട്ടിൻ പുറത്തുകാരന്റെ ലുക്കൊക്കെ എവിടെ പോയോ ആവോ....പിങ്ക്പാന്തർ കാർട്ടൂൺസ് പോലും ഈ സിനിമയേക്കാൾ യുക്തിഭദ്രമാണ്.)

29.Christian Brothers: ( വയ്യ...ഇനി വയ്യ... )

30.പയ്യൻസ് ( ജയസൂര്യയുടെ പടം പൊട്ടിയാൽ അതൊക്കെ ഒരു വാർത്തയാണോ )

അടിച്ച് ഓഫായി ബോധമില്ലാത്ത അവസ്ഥയിൽ സഹിച്ച് കാണാനാകുന്നവ.

1.Bodyguard (.....ല്ലിരിക്കണ ചെക്കൻ നോക്കണതാരെയാണോ..എന്നെയാണോ അതോ നിന്നെയാണോ..അവളെയാണോ അതോ ഇവളെയാണോ....ആ പോർഷൻസ് ഒക്കെ എനിക്കിഷ്ടായി.... )

2.Thanthonni ( ദുഫായ്, അതോലോകം, തോക്ക്, വെടി, ബ്ലൂടുത്ത് ഹാൻസ്ഫ്രീ സെറ്റ് ചെവിയിൽ..എങ്കിലും കാണുന്നവനെ സുഖിപ്പിച്ച് എടുത്തിട്ടുണ്ട്..തമ്മിൽ ഭേദം...  )

3.Pappy Appacha ( മൊത്തത്തിൽ തരക്കേടില്ല..പക്ഷേ ദിലീപ് പലയിടത്തും ഓവറാ ആക്ട് പണ്ണറുത്... )

4.Apoorvaragam  ( ആവറേജ്..നോട്ട്ബാഡ്..ആ പെണ്ണ് പോര....അവൾക്കുണ്ടോ നമ്മടെ പഴയ മഞ്ജുവാര്യരുടെ ആ ശ്രീത്വവും കാജൽ അഗർവാളിന്റെ തീക്ഷ്ണസൌന്ദര്യവും ഒക്കെ..
ഷീ ഈസ് ജസ്റ്റ് എ ഗേൾ..പിന്നെ റിതു എന്ന പൊട്ടപ്പടത്തിൽ കാണിച്ച ‘അഭിനയ‘ മികവ് വീണ്ടും തെളിയിക്കുന്നു ആ നായകന്മാർ...)

5. The Thriller ( സുരേഷ് ഗോപി എങ്ങനേലും 10 തീവറവാദികളെ പിടിച്ച് ജീവിച്ചോട്ടെന്ന് വച്ചാൽ ഇവൻ സമ്മതിക്കില്ലല്ലോ...പടം തീരെ മോശം..എങ്കിലും അറ്റംപിടിച്ച് സഹിക്കാം. )

6. Mummy & Me ( പടം നല്ല ഉഗ്രൻ ...ബോറ്.....പക്ഷേ അതിൽ ചിതറിക്കിടക്കുന്ന ഒരു സോഷ്യൽ കമിറ്റഡ് മെസേജുണ്ട്...കേരളത്തിലെ സാമൂഹികസാഹചര്യങ്ങളിൽ ഒരു പെൺകുട്ടി പെട്ട് പോയേക്കാവുന്ന ചതിക്കുഴികളെപ്പറ്റിയുള്ള ചെറിയ ഒരു സൂചന...മൊബൈലും നെറ്റും തുറന്ന് തരുന്ന സ്വാതന്ത്ര്ര്യമുള്ള ലോകത്തിന്റെ കെണികൾ അറിയാതെ പോകുന്നവർ...കേരളം യൂറോപ്പോ നോർത്തമേരിക്കയോ ഒന്നും അല്ലാത്തിടത്തോളം പെണ്ണിന് മാത്രം ഉള്ളതാണ് ഈ മാനം എന്ന സംഭവം).

പ്രതീക്ഷയുള്ള, മികച്ച സിനിമകൾ:


1. Best Actor  ( മാർട്ടിൻ പ്രക്കാട്ട് മിടുക്കനാ ..ആങ്കുട്ടി...മലയാളത്തിലെ പുംഗന്മാർ പറ്റുമെങ്കിൽ രാവിലെയും വൈകിട്ടും ഇദ്ദേഹത്തിന്റെടുത്ത് ഒന്ന് ട്യൂഷന് പോട്ടെ..)

2.അൻവർ ( എനിക്കിഷ്ടപ്പെട്ടു...അമൽ നീരദ് ഓരോ സിനിമ കഴിയുന്തോറും പെർഫെക്ടാവുകയാണ്...ഷോട്ട്സിലെ ഫ്രെഷ്നെസ്സ്...കഥാപാത്രത്തിന്റെ മാനറിസങ്ങൾ ക്യത്യമായി പകർത്തുന്നു.. )

3.കോക്ടെയ്ല് ( ഒരു ഇംഗ്ലീഷ് ത്രില്ലർ പോലെ..തരക്കേടില്ലാതെ എടുത്തിട്ടുണ്ട്...നല്ല സിനിമ.... )

4.പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയിന്റ്‌ പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയിന്റ്‌  ( നുമ്മടെ രഞ്ജിത്തല്ലേ... പടം എരമ്പി... )

5.എൽസമ്മ എന്ന ആൺകുട്ടി ( നല്ല ചിത്രം...ഒഴുക്കോടെ എടുത്തിരിക്കുന്നു...ചങ്കൂറ്റമുള്ള ക്ലിഷേ മലയാളി പെണ്ണെന്നാൽ കൈയ്യിൽ വെട്ടുകത്തി വേണമെന്നില്ല..മാത്യഭൂമി ആയാലും മതി )

6.ശിക്കാർ ( ക്ലൈമാക്സിലുൾപെടെ  ചില പാളിച്ചകൾ ഉണ്ട്...എന്നിരുന്നാലും വർഗ്ഗത്തിന്റെയും വാസ്തവത്തിന്റേയും അമ്മക്കിളിക്കൂടിന്റേയും സംവിധായകൻ പേര് കളഞ്ഞില്ല...പുതിയ പ്രമേയം തന്നെ...ഇന്ത്യയിലെ ഒരു സാമൂഹ്യപ്രശ്നം കൂടെ ചെറുതായി സൂചിപ്പിച്ചു..ലാലേട്ടന് ചേർന്ന റോൾ..എങ്കിലും പത്മകുമാറിന്റെ വർഗ്ഗവും വാസ്തവവും അതായിരുന്നു പടങ്ങൾ..  )

7.ആത്മകഥ ( മനോഹരമായ ഒരു സിനിമ..കൈയ്യടക്കമുള്ള തിരക്കഥ സംവിധാനം...നർമ്മവും കൌമാരപ്രണയവും എല്ലാം കറക്ട് മിക്സിങ്ങ്...ജഗതിയുടെയും ശ്രീനിവാസന്റെയും അഭിനയ മികവ് തെളിഞ്ഞ് കാണാം )

8.മലർവാടി ആർട്ട്സ്‌ ക്ലബ്ബ് ( പ്രതീക്ഷിച്ച മേളമില്ലാത്ത ക്ലൈമാക്സ്..നായികയുടെ വീട്ടിൽ ചെന്ന് പൈങ്കിളി ഡയലൊഗടിക്കുന്ന കർമ്മധീരനായ നായകൻ...തുടങ്ങിയ ചെറിയ പാളിച്ചകൾ ഒഴിവാക്കിയാൽ നല്ല ചിത്രം...നാട്ടിൻപുറത്തെ വെള്ളമടിയും പോക്രിത്തരങ്ങളും ഒക്കെയായി ഒരു നല്ല സിനിമ എന്നതിനേക്കാളുപരി നല്ല അറ്റമ്പ്റ്റ്.. )

9.T D Dasan Std VI B ( ദാസൻകുട്ടിയുടെ അഭിനയമാണ് എടുത്ത് പറയേണ്ടത്...മഷി നിറച്ച ഹീറോപ്പേനയും ഒക്കെ  സംഭവങ്ങളാകുന്ന നിഷ്കളങ്കമായ നാട്ടിൻപുറങ്ങൾ ഇന്നും ഉണ്ടാകുമായിരിക്കും..പലവട്ടം കണ്ടു..നല്ല സിനിമ...ശ്വേതാമേനോൻ ചെയ്ത നല്ലൊരു റോളൂം..  )

10. ആര്യ-2 ( മലയാളമല്ല.തെലുഗു..കാജൽ അഗർവാൾ ചിത്രം..കേരളത്തിൽ റിലീസ്ഡ് അസ് മലയാളം ഡബ്ബിങ്ങ്.....എങ്കിലും ഭയങ്കര അഡിക്ഷൻ...ഈ പടം ഇടയ്ക്കിടയ്ക്ക് റീപ്ലേ ചെയ്തു ഞാൻ കാണും...   )


2011ലെ നല്ല സിനിമകൾ

11. Traffic : ( പൊളപ്പൻ പടം...ഇത്ര പ്രശസ്തരായ കാസ്റ്റ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആരും  അറിയാതെ പോയെനെ.. )

12. Makeup Man  ( നഷ്ടബോധമില്ലാതെ കണ്ടിരിയ്ക്കാവുന്ന സിനിമ... )

13. ഉറുമി ( വ്യത്യസ്ഥമായ തിരക്കഥയും സംഭാഷണങ്ങളും...ഫോർമാലിറ്റിയുടെ അൺസഹിക്കബിൾ  സംഭാഷണശകലങ്ങളില്ല... സന്തോഷ്ശിവന്റെ സ്ഥിരം ബോറ് ക്യാമറ ഒഴിച്ചാൽ നല്ല ഉഗ്രൻ പടം....ഇനി ഇതിനെ വലിച്ചുകീറി ഒട്ടോപ്സി നടത്താനുന്നുമില്ല...പടം കിടിലമാണ്.. )

14.മാണിക്യക്കല്ല് ( ഏതോ ചില പഴയ  മലയാളം നാട്ടിൻപുറത്തെ സിനിമകളുടെ ഓർമ്മകൾ വരും കാണൂമ്പോൾ.നല്ല സിനിമ...കാണേണ്ട പടം....സോ സിമ്പിൾ....)

*മേരിക്കൊണ്ടൊരു കുഞ്ഞാട്, അർജ്ജുനൻ സാക്ഷി,  തുടങ്ങിയവയ്ക്കുള്ള വകുപ്പ് കിട്ടാത്തതിനാൽ കാണാൻ കഴിഞ്ഞിട്ടില്ല്ല..:)


.....

Mar 27, 2011

ഉത്തരാധുനിക പ്രധാന വാർത്തകൾ - AD 2170.




FBI Warning : 
ഓ... സുമ്മാ ഒരു വാണിങ്ങ്...




നമസ്കാരം... കാർട്ടൂൺ നെറ്റ് വർക്ക് വാർത്തകളിലേക്ക് സ്വാഗതം.....

വാർത്തകൾ വായിക്കുന്നത് പോപ്പോയ് ദ സെയ്ലർ മാൻ.......

പ്രധാന വാർത്തകൾ....

നൂറ്റിയൻപത് വർഷങ്ങൾക്ക് മുൻപ്   തകർന്ന് പോയ  റോസ്പെരിയാർ ഡാമിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...തമിഴ്നാട്ടിൽ നിന്നുള്ള എ.എസ്.ഐ അഴകേശന്റെ നേത്രിത്വത്തിലുള്ള വൻസംഘമാണ് അന്വേഷണം നടത്തി ഈ കണ്ടുപിടുത്തം നടത്തിയത്....യഥാർത്ഥത്തിൽ അങ്ങനെയൊരു ഡാം ഇല്ലായിരുന്നുവെന്നും, അത് കേരളീയ ജനത വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സങ്കല്പമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്..ഓണം, വിഷു തുടങ്ങിയ കേരളാ മിത്തുകൾ പോലെ  വളരെ നല്ല ഒരു കഥയാണ്  ഡാമിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

999 വർഷം ഗ്യാരണ്ടിയുള്ള ഉരുക്കുപോലെത്തെ ഒരു ഡാം പൊളിയുക..കുറെപ്പേര് മുങ്ങിച്ചാവുക....എന്താ കഥ.....കേരളാ പീപ്പിളിന്റെ ഭാവനാശക്തിയെ താൻ റൊമ്പ അഭിനന്ദിക്കുന്നു എന്ന് തമിഴ്നാട് വെള്ളവകുപ്പ് മന്ത്രി ചിന്നസാമി പത്രക്കുറിപ്പിൽ അറിയിച്ചു..ഇനിയും ഇത്തരം ഭാവനാസമ്പുഷ്ടമായ മിത്തുകൾ കേൾക്കാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു...

അതിനിടെ  ഇന്നലെ രാത്രി പമ്പ റൺവേയിൽ നിന്നും പറന്നുയർന്ന ബോയിങ്ങ് 75757 വിമാനം അടിയന്തിരമായി തിരിച്ചിറക്കി.....സാങ്കേതിക  തകരാറാണ് കാരണമെന്ന് കരുതുന്നു...യാത്രക്കാരെ കരിമലയിലുള്ള  സപ്തനക്ഷത്ര ഹോട്ടലിൽ താമസിപ്പിക്കാൻ തീരുമാനമായി....ശബരിമല എയർപോർട്ടിൽ കൂടുതൽ വികസനം നടത്താത്തത് ഭരണപക്ഷത്തിന്റെ അഴിമതി കാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു..

ലണ്ടൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പോപ്പുലേറ്റഡ് മെട്രോ സിറ്റിയായ സബരിമലയിൽ യാത്രാക്ലേശം രൂക്ഷമാണെന്ന് പരാതിയുണ്ട്....അതുകൊണ്ട് നിലയ്ക്കൽ എയർസ്ട്രിപ്പ് വരെയെങ്കിലും കൂടുതൽ വിമാനങ്ങൾ അനുവദിക്കണം എന്ന് അവർ ആ‍വശ്യപ്പെട്ടു.....ഇത്തവണ ആര് രാജി വയ്ക്കണം എന്ന് മാത്രം അവർ പറഞ്ഞില്ല..

എന്നാൽ മുൻ സർക്കാരിന്റെ കാലത്ത് മകരജ്യോതി കത്തിക്കാനുള്ള സൂപ്പർ മോഡേൺ ലേസർലൈറ്റുകൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മന്ത്രി ആരോപിച്ചു..ആ കേസ് ആദ്യം തീരട്ടെ എന്നിട്ട് നമുക്ക് റൺവേ നന്നാക്കാം എന്നദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകളിലേക്ക്...

സൂറിക്ക്: സ്വിസ് ബാങ്ക് പൊളിഞ്ഞു.. സ്വസ്റ്റർലന്റിലെ AIG ബാങ്കിന്റെ  പ്രധാന ഗോഡൌൺ കെട്ടിടമാണ് പൊളിഞ്ഞത്..താങ്ങാവുന്നതിൽ കൂടുതൽ ഭാരം കയറ്റിയ ലോക്കറുകളാണ് ഈ കെട്ടിടത്തിൽ ഉള്ളതെന്ന് അധിക്യതർ അറിയിച്ചു...ഇന്ത്യൻ രാഷ്ട്രീയക്കാരുടെ എക്കൌണ്ടുകളാണ്
കൂടുതലും ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് അവർ പിന്നീടറിയിച്ചു..

ഇതിനിടയിൽ  ഒരു ഷിപ്മെന്റ് കള്ളപ്പണവുമായി വിശാഖപട്ടണത്തുനിന്നും സ്വിസ്റ്റർലന്റിലേക്ക് പുറപ്പെട്ട ഒരു ചരക്കുകപ്പൽ പാതിവഴിയിൽ മുങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്...അമിതഭാരമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം...

സ്വിസ് ബാങ്കുകളിൽ  ഇനിയും ഇന്ത്യാക്കാർ ഇങ്ങനെ പണം കൊണ്ട് നിറച്ചുകൊണ്ടിരുന്നാൽ ഇവിടെ മഞ്ഞിനേക്കാളധികം മണിയായിരിക്കും എന്ന് സ്വിസ് സഹകരണബാങ്ക് ക്ലിപ്തം പ്രസിഡന്റ് പമേല സ്പിൽബർഗ്ഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു..

അജ്മൽ കസബിന്റെ തൊണ്ണൂറാം ചരമവാർഷികം വൻപിച്ച ആഘോഷപരിപാടികളോടെ കൊണ്ടാടി...
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ എൺപതാം വയസ്സിലായിരുന്നു അദ്ദേഹം നാടുനീങ്ങിയത്..പണ്ട് ചില തെറ്റിദ്ധാരണകളുടെ പേരിൽ കുറച്ചുനാൾ ജയിലിൽ കഴിയേണ്ടി വന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനായിരുന്നു അജ്മൽ..ആദ്യം വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ട് വിധി വന്നെങ്കിലും  പിന്നീട് അഞ്ച് കൊല്ലങ്ങൾക്ക് ശേഷം വീഡിയോ ക്ലിപ്പിങ്ങ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു മോചിപ്പിക്കുകയായിരുന്നു അദ്ദേഹത്തെ..

അന്ന് അദ്ദേഹം രചിച്ച “ ഒരു വെടിയും ഒൻപത് പേരും  ” എന്ന ഞ്ജാനപീഠം കിട്ടിയ ആത്മകഥയിൽ തന്നെ പ്രതിയാക്കിയ സംഭവം വ്യക്തമായി പറയുന്നുണ്ട്..പകലന്തിയോളം പാടത്ത് പണിയെടുത്ത് ക്ഷീണിതനായി വീട്ടിലേക്ക് പോകാനായി ട്രെയിൻ സ്റ്റേഷനിൽ എത്തിയ അദ്ദേഹം താഴെ കിടക്കുന്ന ഒരു തോക്ക് കണ്ട് കൌതുകത്തോടെ അത് എടുത്ത് നോക്കുകയും അപ്പോൾ ഏതോ ഒരു കശ്മലൻ അത് ഫോട്ടം പിടിക്കുകയും, അത് കണ്ട് തെറ്റിദ്ധരിച്ച് പോലീസ് തന്നെ അറസ്റ്റ് ചെയ്യുകയുമയിരുന്നു എന്നദ്ദേഹം അതിൽ പറയുന്നു..

അവസാനം സത്യം തിരിച്ചറിഞ്ഞ നീതിദേവത അദ്ദേഹത്തെ വെറുതെവിട്ടു...കോമ്പൻസേഷനായി സർക്കാർ തന്നെ അദ്ദേഹത്തിന് ആന്റൈ-ടെററിസ്റ്റ് വിങ്ങ് തലവൾ നായി ജോലി കൊടുക്കുകയായിരുന്നു..തുടർന്ന് പത്മശ്രീ, പത്മഭൂഷൺ, ഓസ്കാർ, മികച്ച ബാലതാരം, സന്തോഷ് ട്രോഫി, ഖേൽരത്ന, അർജുനാ അവാർഡ് തുടങ്ങിയ അനേകം ബഹുമതികഅദ്ദേഹത്തിന് കിട്ടുകയുണ്ടായി..

ട്വീറ്റി
ഇനിയും കൂടുതൽ ചെറുപ്പക്കാർ ആ ധീരനെ മാത്യകയാക്കണം എന്ന് കേന്ദ്രമന്ത്രി യശ്വന്ത് സഹായി  ചാനലിനോട് പറഞ്ഞു...

ഐസ്ക്രീം കേസ് പുനരന്വേഷണത്തിന്  ഉത്തരവായി.
....
150 വർഷങ്ങൾക്കിടെ ഇത് 77ആം തവണയാണ് ഈ കേസ് പുനരന്വേഷിക്കുന്നത്...115 അംഗ പ്രത്യേക അന്വേഷണകമ്മീഷനാണ് കേസന്വേഷിക്കുന്നത്...

ഇന്നലെ രാത്രി ഒൻപത് മണിക്ക് പോഗോ ചാനലാണ് വിവാദമായ ഒളിക്യാമറാ വീഡിയോ സംപ്രേക്ഷണം ചെയ്തത്..മിസ്റ്റർ.ബീൻ എന്ന ഒന്നാം പ്രതി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഐസ്ക്രീമാണ് കാർട്ടൂൺ നെറ്റ്വർക്ക്കാരായ ടോമും ജെറിയും അടിച്ചുമാറ്റി  വാണിഭം നടത്തിയത്..

 പിങ്ക്പാന്തറിനും ഇതിൽ പങ്കുണ്ടെന്ന് പോഗോ അറിയിച്ചു..ടോമും ജറിയും ഐസ്ക്രീമും കൊണ്ട് പമ്മിപ്പമ്മി പോകുന്നത് കണ്ടെന്ന് ആദ്യം മൊഴി തന്ന ട്വീറ്റി പിന്നീട് മൊഴി മാറ്റിപ്പറയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്....ഇതോടെ ഐസ്ക്രീം വിപണിയാകെ തണുപ്പ് മാറി ചൂട് പിടിച്ചിരിക്കുകയാണ്..

കേസിനെപ്പറ്റി വിശദമായി പഠിക്കാനായി കേരളത്തിൽ നിന്ന് 115 അംഗ സംഘം ഉടനേ തന്നേ ലോസ്ഏഞ്ചലസിലേക്ക് തിരിക്കും..ടോം&ജെറിയുടെ ഷൂട്ടിങ്ങ് സൈറ്റുകൾ സന്ദർശിച്ച് തെളിവെടുക്കാനും  അമേരിക്കയിലെ ഐസ്ക്രീം ഫാക്ടറികൾ നിരീക്ഷിക്കാനും  അവർക്ക് പദ്ധതിയുണ്ട്...

ഈ സംഭവത്തെത്തുടർന്ന് തെളിയാത്ത പല പഴയ കേസുകളും അന്വേഷിക്കണം എന്ന് പൊതുജനാഭിപ്രായം ശക്തമാവുകയാണ്..കീചകനെ കൊന്നത് ഭീമനോ. അതോ അർജ്ജുനനോ.?
കംസനെ വധിച്ചത് ശ്രീരാമനോ സ്പൈഡർമാനോ തുടങ്ങിയ അനേകം ദുരൂഹതകൾ ഇന്നും നിലനിൽക്കുന്നുണ്ട്.

കായിക വാർത്തകൾ :   ( ഡുങ്ക ഡുങ്ക ...ഡുങ്ക....ഡുങ്ക..ഡു....... - മ്യൂസിക്ക്  )

 
നിക്വാരഗ്വേയും ഉറുഗ്വേയും ഫിഫ വേൾഡ്കപ്പ് 2170 സോക്കർ ഫൈനലിൽ.....
  
ഇന്നലെ ജർമ്മനിയിൽ നടന്ന സെമിഫൈനൽ  മത്സരത്തിൽ   ഇന്ത്യൻ താരങ്ങൾ വർദ്ധിത ആവേശത്തോടെ മുൻനിരയിയിരുന്ന് കളികണ്ടു....അടുത്തതവണ കൂടുതൾ ശക്തിയോടെ ഫിഫ യോഗ്യത റൌണ്ടിൽ വിജയിക്കും എന്ന് കേന്ദ്ര ഫുഡ്ബോൾ വികസനമന്ത്രി ഗുൽബന്തർസിംഗ് പറഞ്ഞു....

സാബുമോൻ  പ്ലൂട്ടോ കപ്പ് ക്രിക്കറ്റ് ടീമിൽ
.....തന്റെ മുത്തശ്ശന്റെ പാത പിന്തുടർന്നാണ് മലയാളി താരമായ സാബുമോൻ ക്രിക്കറ്റിലെത്തിയത്..മുതുമുത്തശ്ശിയുടെ കൂടോത്രവും ചാത്തൻസേവയും തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം റിപ്പോർട്ടറോട് പറഞ്ഞു..യഥാർത്തത്തിൽ താനെറിയുന്ന പന്തിൽ വിക്കറ്റ് തട്ടി താഴെയിടുന്നത് എറണാകുളം ആസ്ഥാനമായുള്ള ചാത്തന്മാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി...

തന്റെ കൈയ്യിൽ ചാത്തന്മാരെ ആവാഹിച്ച ഒരു രഹസ്യ തേങ്ങയുണ്ടെന്നും അത് എറിഞ്ഞ് പൊട്ടിച്ചാൽ സെലക്ഷൻ കമ്മിറ്റിയിലുള്ള എല്ലാവന്റേം തല പൊട്ടിത്തെറിക്കുമെന്നും അത് പേടിച്ചാണവർ തന്നെ തിരഞ്ഞെടുത്തതെന്നും,
മാത്രമല്ല ഇടയ്ക്കിടെ ഗ്രൌണ്ടിൽ വച്ച് തനിക്ക് ബാധകയറുന്നത് ചാത്തൻസ്വാമിയുടെ അനുഗ്രഹമാണെന്നും ഇക്കാര്യത്തിൽ മുത്തശ്ശിയുടെ പാരമ്പര്യമാണ് തനിക്ക് കിട്ടിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

തന്റെ ഏറ്റവും അടുത്ത കൂട്ടുകാർ സിംഗന്മാരാണെന്നും, പണ്ട് മുത്തശ്ശന്റെ കവിളിൽ തലോടിയ  സ്നേഹനിധിയായ ഒരു സിംഗിന്റെ ഓർമ്മയ്ക്കായിട്ടാണ് താനവരുമായി കൂടുതൽ ഇടപഴകുന്നതെന്നദ്ദേഹം പറഞ്ഞു....കൂടുതൽ ശക്തിയോടെ താൻ തിരിച്ചു വരും..ആരാധികമാർ കാത്തിരിക്കുക..എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു..

ഇപ്പോൾ കിട്ടിയ വാർത്ത:
......ഫ്ലാഷ് ന്യൂസ്..

 
അടുത്തമാസം നടക്കാൻ പോകുന്ന ഇലക്ഷന് മുന്നോടിയായി
UCF ( Universal Commentators Federation ) പ്രകടനപത്രിക പുറത്തിറക്കി...

ഇത് പ്രകാരം വൻപിച്ച ക്ഷേമപ്രവർത്തനങ്ങൾക്കാണ് പാർട്ടി ഊന്നൽ കൊടുത്തിരിക്കുന്നത്. . ഭൂമിയിലും അന്യഗ്രഹവാസികൾക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതികളാണിത്തവണ   UCF ആവിഷ്കരിച്ചിരിക്കുന്നത്...പ്രധാന വാഗ്ദാനങ്ങൾ ഇവയൊക്കെയാണ്..

1. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മനുഷ്യർക്ക് കിലോഗ്രാമിന് ഒരു കേരളാ ഡോളറിനും അന്യഗ്രഹജീവികൾക്ക് രണ്ട് കേരളാഡോളറിനും പ്രതിമാസം 25 കിലോഗ്രാം റോക്കറ്റ് ഫ്യൂവൽ.

2 .ബി.പി.എൽ‍. ( ബിലോ പ്രാപഞ്ചിക ലെവൽ)   കുടുംബങ്ങളിലെ അന്യഗ്രഹജീവികൾക്ക്  വിവാഹത്തിന് ധനസഹായം. ( പാവം അന്യഗ്രഹജീവികൾ).

3. കുടുംബനാഥന്റെ മരണത്തെ തുടര്‍ന്ന് അനാഥമാകുന്ന പ്ലൂട്ടോ നിവാസികൾക്ക് പ്രതിമാസം    
    ആശ്വസിപ്പിക്കൽ ഫോൺകോളുകൾ .

4. പത്താംക്ലാസിലെത്തുന്ന എല്ലാ മാഴ്സ് ഗ്രഹനിവാസികൾക്കും സൗജന്യമായി റോക്കറ്റ്‍, ഓരോ അന്യഗ്രഹ ജീവിക്കും ഫ്ലയിങ്ങ് സോസർ വാങ്ങുന്നതിന്  പലിശ രഹിത വായ്പ ( റോക്കറ്റ് യാത്രികര്‍ ഹെല്‍മെറ്റ് വയ്‍ക്കേണ്ടി വരുമോ ? ),

5..അന്യഗ്രഹജീവികൾക്കും മലയാളികൾക്കും പ്രപഞ്ചതുല്യത (എന്തരോ എന്തോ !).

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.സി.എഫ് അധികാരത്തിൽ വരുമെന്നും അതോടെ   
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ   വിപ്ലവവീര്യം പൊഴിഞ്ഞുതുടങ്ങുമെന്നും യു.സി.എഫ് പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു...

എനിക്ക് ഉറക്കം വരുന്നു..അത് കൊണ്ട് ഇന്നത്തെ പ്രധാന വാർത്തകൾ ഇവിടെ അവസാനിപ്പിക്കുന്നു.. നന്ദി ..നമസ്കാരം....എണ്ണീറ്റു പോയിനെടെ...



.....

    Jan 30, 2011

    വാൽമീകിയും സനാതനധർമ്മവും ( വർഗീയത )

    ഞാനും ബെർളിച്ചായനും ഭയങ്കര  ബ്ലോഗ് വർഗ്ഗീയ വാദികളും ജാതിക്കോമരങ്ങളും ആണെന്നുള്ള സത്യം വളരെക്കുറച്ച് ആൾക്കാർക്ക മാത്രമേ അറിയത്തുള്ളായിരുന്നു ഇതുവരെ....    
    അച്ചായൻ ക്രിസ്ത്യൻ വർഗ്ഗീയവാദത്തിലും ഞാൻ ഹിന്ദുവർഗ്ഗീയ വാദത്തിലുമായിരുന്നു കോൺസണ്ട്രേറ്റ് ചെയ്തിരുന്നത്...എന്നാൽ  ശുംഭന്മാരായ ( അർഥം*=ബുദ്ധിമാന്മാർ ) വായനക്കാർ ഞാൻ വെറും പോപ്പിയാണെന്ന് കരുതി ഇക്കണ്ടതെല്ലാം വായിച്ചു പോന്നു...

    മോഷണം ഞങ്ങൾക്ക് ഒരു പുത്തരിയല്ല..അത് ഇനിയെങ്കിലും മനസ്സിലാക്കുക....യഥാർത്തത്തിൽ ‘ഹോ-ക്വാങ്ങ്‘ എന്ന ഒരു കൊറിയാക്കാരന്റെ ലേഖനങ്ങളാണ് ബെർളിച്ചായൻ  മോഷ്ടിച്ച് തന്റെ സ്വന്തം പേരിൽ ബ്ലോഗിൽ പോസ്റ്റിയിരുന്നത്.....കൊറിയൻ ബ്ലോഗൊന്നും ആരും വായിക്കാത്തതു കൊണ്ട് അതാരും അറിഞ്ഞുമില്ല...അച്ചായൻ പ്ലസ്-ടൂവിന് സെക്കൻഡ് ലാഗ്വേജ് കൊറിയനായിരുന്നു എടുത്തിരുന്നത് ...അതുകൊണ്ട് സംഗതി എളുപ്പമായി.

    ഞാനാകട്ടേ മാർക്കണ്ഡേയ പുരാണം, മത്സ്യപുരാണം, സ്കന്ദപുരാണം എന്നിവയിൽ നിന്നും ഓരോ ഭാഗങ്ങൾ അടിച്ചുമാറ്റിക്കൊണ്ടിരുന്നു...ഹിന്ദുക്കളെ പ്രകോപിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം...എങ്കിലല്ലേ എന്റെ ജാതീയത വർക്ക് ചെയ്യത്തുള്ളൂ...പക്ഷേ  നടന്നില്ല..അച്ചായന്റെ ഉപദേശകപ്രകാരം ബ്ലോഗത്താഴം എഴുതി ക്രിസ്ത്യൻസിനെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല...

    അങ്ങനെ ഞങ്ങളുടെ ഉള്ളിൽ ചങ്ങലക്കിട്ടിരുന്ന വർഗ്ഗീയ വിധ്വംസകന്മാർ വിഷമിച്ചിരുന്നപ്പോഴാണ്
    ഒരു ക്യതിയും കൂടി എഴുതാം എന്നെനിക്ക് തോന്നിയത്..അപ്പോൾത്തന്നെ ഞാൻ തട്ടിൻപുറത്തുകയറി പഴയ ബാലരമ അമർചിത്രകഥ രാമായണം എടുത്ത് കോപ്പി പേസ്റ്റ് ചെയ്ത്
    കഥാപാത്രങ്ങളൂടെ പേരുകൾ മാത്രം മാറ്റി ഒരു നോവലെഴുതി പോസ്റ്റ് ചെയ്തു....ഭാഗ്യത്തിന് ആർക്കും അത് മനസ്സിലായില്ല...

    അടുത്തദിവസം രാവിലെ തുടർച്ചയായി  ഫ്ലാറ്റിന്റെ ഡോർബെല്ല് മുഴങ്ങുന്നത് കേട്ടാണ് ഞാൻ എണ്ണീറ്റ് ചെന്ന് വാതിൽ തുറന്നത്..വിശ്വസിക്കാൻ കഴിഞ്ഞില്ല ..അതാ  നിൽക്കുന്നു മഹാകവി വാൽമീകി...പക്ഷേ അദ്ദേഹത്തിന്റെ മുഖം എന്തോ ചുവന്ന് തുടുത്തിരുന്നു...

    അയ്യോ...ആരായിത്......അകത്തോട്ട് വന്നാട്ടെ സാറേ....ഇരുന്നാട്ടെ.....കുടിക്കാനെന്താ..ചായയോ കാപ്പിയോ...അതോ...... ?......
    ....ഞാൻ പെട്ടെന്ന് അതിഥി ദേവോ: ഭവയായി...


    എന്നാൽ അദ്ദേഹം ഒന്നും മിണ്ടുന്നില്ല...കമണ്ഡുലു മേശയിലേക്ക് വച്ചിട്ട് എന്നെ നോക്കി..
    “...മാ നിഷാദാ..” എന്നുമാത്രം പറഞ്ഞു...പണ്ട് പഠിച്ച സംസ്ക്രിതം വച്ച് ഞാൻ ട്രാൻസലേറ്റ് ചെയ്തു..   ‘ അരുത് കാട്ടാളാ ‘ എന്നാണ് സംഭവം....ഇയാളെന്തിനാ എന്നെ ചീത്ത വിളിക്കുന്നത്...

    എന്താണ് അങ്ങയുടെ പ്രശ്നം..എന്ന് ഞാൻ വിനീതനായി ചോദിച്ചു...

    "...എടാ ...@#$%^&*  നീ കോപ്പിറൈറ്റ് എടുത്തിട്ടാണോ ഇത് എഴുതിപ്പണ്ടാരമടക്കിയത്...ഇപ്പോ തപസ്സീന്നൊന്നും പഴയപോലെ വരുമാനമില്ല...പുരാണ സീരിയലുകാരും ബാലെക്കാരും ഒക്കെ തരുന്ന റോയൽറ്റി പണം കൊണ്ടാണ് ഞങ്ങൾ മഹാമുനികൾ ജീവിച്ചുപോകുന്നത്...

    അപ്പോഴാണ് നിന്നേപ്പോലുള്ള ആഭാസന്മാർ ഓരോ കഥയുണ്ടാക്കി ബ്ലോഗിലിടുന്നത്...നിന്റെ പണ്ടാരടങ്ങാനുള്ള ‘ചിറകൊടിഞ്ഞ കിനാവുകൾ ’ എന്റെ രാമായണം അതേപടി  മോട്ടിച്ചതല്ലേടാ...

    ശ്ശെ..... ഞാനാകെ ചമ്മി..അങ്കിൾ അത് ഒരബദ്ധം പറ്റിയതാ...“..ഞാൻ വേറേ കഥ മിക്സ് ചെയ്തോളാം..“എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച് കാറിൽക്കയറ്റി ബസ്റ്റാന്റ് വരെ കൊണ്ടുവിട്ടു...പുള്ളിയുടെ വിഷമം കണ്ട് ദുഖിതനായതിനാൽ ബാക്കി ഭാഗങ്ങൾ നന്നായി എഴുതാനും കഴിഞ്ഞില്ല...

    ഞാനെഴുതിയ   നാലു ഭാഗങ്ങൾ വായിച്ചിട്ട്.....ഏത് കൂതറയാടാ ഇതെഴുതിയത് എന്ന് ഞാൻ തന്നെ അറിയാതെ പലവട്ടം ചോദിച്ചുപോയിരുന്നു... അത് അങ്ങനെതന്നെ കീറിക്കളയണം എന്ന് തോന്നിയിരുന്നു അന്ന്...എന്നാൽ അന്നത് കീറിക്കളഞ്ഞിരുന്നെങ്കിലും സാരമില്ലായിരുന്നു...

    എന്നോട് സ്നേഹവും ബഹുമാനവും ഉള്ള ഒരാളും എന്റെ ബ്ലോഗുകളെ ഭാവിയിലെ കുരുന്നുകൾക്കായി ബായ്ക്കപ്പ് ചെയ്യുന്ന ഒരു നല്ല മനുഷ്യൻ ഈ ബൂലോകത്ത് ജീവിച്ചിരുപ്പുണ്ട് എന്നറിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്...

    അദ്ദേഹത്തിന്റെ ശ്രമഫലമായി ‘ചിറകൊടിഞ്ഞ കിനാവുകൾ ’ അതേ പേരിൽത്തന്നെ സംരക്ഷിക്കാൻ സാധിച്ചതിൽ ഞാൻ അതീവ ക്യതഞ്ജതാവാനാണ്..മാന്യ വായനക്കാർക്കായി
    ആ പുണ്യസ്ഥലമായ ബ്ലോഗ് ബായ്ക്കപ്പ് കേന്ദ്രത്തിന്റെ ഒരു വിദൂര ദ്യശ്യം കാണിക്കുന്നു...

    മകരജ്യോതി പോലെ അവ്യക്തമായ ഒരു ഫോട്ടോയാണ്..അവനവന്റെ വിശ്വാസത്തിനനുസരിച്ച് യഥാവിധി വ്യാഖ്യാനിക്കാം...
    ബ്ലോഗർ കണ്ണനാണ് ഈ സംഭവം ആദ്യം കണ്ടുപിടിച്ചത്..എന്നാലും പത്തമ്പത്തിനാല് പോസ്റ്റൊള്ള ഒരു ബ്ലോഗീന്ന് ഈ ഒരു കൂതറപ്പോസ്റ്റ് മാത്രം ചൂസ് ചെയ്ത് ബായ്ക്കപ്പ് വിദ്വാന്
    മാപ്രാണം.....കരയോഗത്തിന്റെ വക ഒരു ചെറിയ സ്വീകരണം കൊടുക്കുന്നതായിരിക്കും...

    ഇനി അബദ്ധത്തിൽ കൈതട്ടി അറിയാതെ കോപ്പി പേസ്റ്റായതാണെങ്കിൽ പോട്ടെന്ന് വക്കാം..പക്ഷേ ഏതാനും മണിക്കൂറുകൾക്ക് മുൻപേ കണ്ണനിട്ട കമന്റുകളും മാഞ്ഞ് പോയിരിക്കുന്നു...
    അത്ഭുതം തന്നെ..പ്രെയ്സ് ദ ബ്ലോഗ്...

    ഇനി നമുക്കല്പം ഇൻട്രൊഡക്ഷൻ വാചകങ്ങൾ കേൾക്കാം....കോഷൻ വാണീങ്ങ് ഒക്കെയുണ്ട് കേട്ടോ....
    നോട്ട് ദ പോയിന്റേ.....  അതായത് കാലാവസ്ഥാ പ്രവചനം പോലെ കക്കാനും കക്കാതിരിക്കാനും സാദ്ധ്യതയുണ്ട് എന്ന ലൈൻ......

    അച്ചായന്റേയും ഒക്കെ ബ്ലോഗുകൾ സാമ്പ്രദായികമായി പലരും ബായ്ക്കപ്പ് ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം...ഇതൊക്കെ ... അതും ഞാൻ ഡിലീറ്റാൻ വച്ചിരുന്നത് എന്നാ കോപ്പിനാ കോപ്പി പേസ്റ്റ് ചെയ്യുന്നത്....

    ‘ഹിറ്റ്ലറിൽ‘ സോമൻ പറയുന്ന പോലെ... ”    ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഒന്ന് സൂചിപ്പിച്ചിരുന്നെങ്കിൽ ഞാൻ തന്നെ ഇത് പ്രിന്റെടുത്ത് വ്രിത്തിയായി പായ്ക്ക് ചെയ്ത് എമ്പോസ്റ്റ് വഴി വീട്ടിലേക്ക് അയച്ച് തരുമായിരുന്നല്ലോ    “....




    .....

    Jan 22, 2011

    പോണീബോയ് കേരളത്തിൽ ( പ്രധാന വാർത്ത )


    പ്രശസ്ത അന്താരാഷ്ട്ര ബ്ലോഗറും ബില്യണേറും വ്യവസായപ്രമുഖനും സൂപ്പർഹീറോയും ഒക്കെയായ പോണിബോയ് ഇന്ന് രാവിലെ കേരളത്തിലെത്തി....
    തന്നെ കവറു ചെയ്യാനെത്തിയ മീഡിയയെ മുഴുവൻ കബളിപ്പിച്ചാണദ്ദേഹം കേരളത്തിൽ ലാന്റ് ചെയ്തത്.......നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വിവിഐപി ഗേറ്റ് വഴിയാണദ്ദേഹം പുറത്ത് വരുന്നതെന്നാണ് പത്രക്കാരും ചാനലുകാരും ആദ്യം കരുതിയിരുന്നത്..അതിനാൽ വെളുപ്പിന് അഞ്ച് മണിമുതൽ അവരവിടെ  കാത്ത് നിൽക്കുകയായിരുന്നു..

    ചില അതീവ ബുദ്ധിമാന്മാരായ ചാനലുകാർ വിമാനത്താവളത്തിന് പിന്നിലെ മുള്ളുവേലിക്കപ്പുറം ക്യാമറയുമായി കാത്തുനിന്നു..എന്നാൽ ഇവരെയെല്ലാം കബളിപ്പിച്ചുകൊണ്ട് കുട്ടൻ വിമാനത്താവളത്തിന് മൈലുകൾ മുന്നേ വിമാനത്തീന്ന് നേരെ കടലിലോട്ട് എടുത്തുചാടി...എന്നിട്ട് മട്ടാഞ്ചേരിയിലേക്ക് നീന്തിക്കയറി...

    ഇങ്ങനെയൊരു നീക്കം മുൻകൂട്ടി കാണാത്ത ശുംഭന്മാരായ SPPG ( Special Pony Protection Group)ക്കാർക്ക് ഈ മാസം ശമ്പളം കൊടുക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു....

    കരയിലെത്തിയ ശേഷം  പോണി നേരെ പരമുനായർ നടത്തുന്ന ലോക്കൽ  ചായക്കടയിലേക്കാണ് കയറിച്ചെന്നത്...അപ്പോൾ അതുവഴി യാദ്രിച്ഛികമായി വന്ന ‘മലയാളരമ‘ ലേഖകനാണ് അത് കാണാനുള്ള ഭാഗ്യം ഉണ്ടായത്..പുള്ളി രഹസ്യമായി പോണി ചായ കുടിക്കുന്ന ഒരു ഫോട്ടോ എടുക്കുകയും ചെയ്തു...

    പോണി കുടിച്ച ചായയുടെ വിശദാംശങ്ങൾ :
    പഞ്ചസാര - 78.452 gm
    തേയില - 14.234 gm
    ചൂടുവെള്ളം - 35 മില്ലില്ലിറ്റർ...107.009 ഡിഗ്രി ചൂട്...
    പാൽ ( മിൽമ ) - 139.0001 നാനോ ഔൺസ്.

    ഏതാണ്ട് 23 സിപ്പോളമെടുത്താണദ്ദേഹം ചായ കുടിച്ചതെന്ന് ദ്രിക്സാക്ഷികളുടെ മൊഴിയിൽ നിന്നും വ്യക്തമായി...ചൂട് മാറാനായി 14 തവണ ഊതുകയും ചെയ്തു....പിന്നീട് ചില്ലലമാരിയിലിരുന്ന പപ്പടവട, ബോളി, പൂക്കേക്ക്, ബോണ്ട എന്നിവ ചെറുതായി രുചിച്ചുനോക്കി....ചായക്കടയിൽ മൊത്തം ബില്ല് 28.50 രൂപയായി....

    കാ‍ശ് വേണ്ടെന്ന്  പരമുനായർ പറഞ്ഞെങ്കിലും നിർബന്ധിച്ച് പോണിമോൻ പണം നൽകി.....1000 ദിർഹത്തിന്റെ ഒറ്റനോട്ടാണ് പരമുനായർക്ക് നൽകിയത്...ബാലൻസ് തരാൻ പത്ത് പതിനായിരം രൂപ ഇല്ലാത്തതിനാൽ പരമുനായർ വിഷമിച്ചു...അപ്പോഴദ്ദേഹം ബാക്കി വേണ്ടെന്നും പറഞ്ഞ് അങ്ങിറങ്ങി പോയി....

    താൻ ബ്ലോഗ് പോയിട്ട് പത്രം പോലും വായിക്കാറില്ലെങ്കിലും കൊച്ചുമോനായ സബീഷ് പറഞ്ഞ് താൻ സൂപ്പർ സെലിബ്രിറ്റിയായ പോണിയേപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെന്നും....അതിനാൽ അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത സന്ദർശനം ഒരു സ്വപ്നമാണോയെന്ന് പോലും താൻ സംശയിക്കുന്നതായി പരമുനായർ പറഞ്ഞു..മാത്രമല്ല ഇനി മുതൽ പോണി ചായകുടിച്ച ഈ കട സെവൻസ്റ്റാർ ചായക്കടയായിരിക്കും എന്ന്  അദ്ദേഹം അറിയിച്ചു.

    ആയതിനാൽ ഇനി മുതൽ ഒരു ചാ‍യയ്ക്ക് വാറ്റും ടാക്സുമുൾപെടെ 356 രൂപയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു..( പരമുനായരുടെ കൂടുതൽ ദിവ്യാനുഭവങ്ങൾ അടുത്ത ആഴ്ച സണ്ടേ സപ്ലിമെന്റിൽ വായിക്കാം..)

    അപ്പോഴേക്കും ചാനലുകാർ ഓടിപ്പിടിച്ച് അവിടെയെത്തി..അരമണിക്കൂറിനകം വിയർത്തുകുളിച്ച് കമാൻഡോകളും മട്ടാഞ്ചേരിയിലെത്തി..പോണിമോൻ ചായക്കടയിൽ എത്തും എന്ന് ചിന്തിക്കാൻ പോലും കഴിവില്ലാത്ത നിഷ്ക്രിയരായ പോലീസുകാരണ് ഇവിടെയുള്ളതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി..ഭരണകക്ഷിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് സ്ഥലം എസ്.ഐ  കുഞ്ഞിന് പ്രൊട്ടക്ഷൻ കൊടുക്കാത്തതെന്നും ലോക്കൽ കമ്മിറ്റി നേതാവ് ആരോപിച്ചു...

    പോണിമോന്റെ മനോവികാരങ്ങൾ അളക്കാൻ കഴിയാത്ത എല്ലാ പോലീസുകാരെയും സസ്പെൻഡ് ചെയ്യും എന്ന് കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു..

    ചായക്കടയിൽ നിന്നിറങ്ങിയ പോണിമോൻ നേരെ ചെന്നത് വായും പൊളിച്ച് സൈക്കിളിൽ നിൽക്കുന്ന ലോട്ടറിക്കച്ചവടക്കാരൻ സുഗുണന്റെ  മുന്നിലേക്കാണ്...എന്തു ചെയ്യണം എന്നറിയാതെ സുഗുണൻ വിയർത്തു...

    തനിക്ക് സൈക്കിൾ ചവിട്ടാൻ ഭയങ്കര ആഗ്രഹമാണെന്നും പക്ഷേ മമ്മി സമ്മതിക്കാത്തതിനാൽ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം സുഗണനോട് പറഞ്ഞു...

    “ ...വിരോധമില്ലെങ്കിൽ തനിക്ക് ഈ സൈക്കിളൊന്ന് ചവിട്ടിയാൽ കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു..“.......സുഗുണന് ചത്താ മതിയെന്നായി...

    അപ്പോഴേക്കും ദുഷ്ടന്മാരായ കമാൻഡോകൾ ചാടി വീണു..ബെൻസിലും  ഫെറാറിയിലും മാത്രം കയറിയിട്ടുള്ള പോണിമോൻ അറിയാൻ വയ്യാതെ സൈക്കിളിൽ കയറരുതെന്ന് അവർ പറഞ്ഞു..എന്നാൽ അവരെ അവഗണിച്ച് പോണിമോൻ സൈക്കിളീൽക്കയറി...വഴിയരികിൽ നിന്ന് പാട്ടപെറുക്കുന്ന ഒരു കുട്ടിയെ പിടിച്ച് ഫ്രണ്ടിലിരുത്തി അദ്ദേഹം 200 മീറ്ററോളം സൈക്കീൽ ചവിട്ടി..
    ഇതിൽ നിന്നും നിരാലംബരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം നമുക്ക് മനസ്സിലാക്കാൻ സാധിക്കും...
    സുഗുണന് നന്ദി പറഞ്ഞിട്ട് സൈക്കിളും നൽകി അദ്ദേഹം ആലപ്പുഴയിലേക്ക് യാത്രയായി.

    ഈ സൈക്കിൾ താൻ ലാമിനേറ്റ് ചെയ്ത് വീട്ടിൽ സൂക്ഷിക്കുമെന്നും ഇനി ശിഷ്ട കാലം പോണീ സ്തോത്രങ്ങൾ ഉരുവിട്ട് കാലം കഴിക്കുമെന്നും സുഗുണൻ വാരിക്കുഴി ദിനപത്രത്തോട് പറഞ്ഞു...
    പത്തുമണിയോടെ പോണിക്കുഞ്ഞ് ആലപ്പുഴയിലെ ബോട്ട്ജെട്ടിയിലെത്തി..ഒരു വെറും സാധാരണക്കാരനേപ്പോലെ അദ്ദേഹം ആലപ്പുഴ - കുമരകം സർവീസ് ബോട്ടിൽ ചാടിക്കയറി.

    മണ്ടന്മാരായ കമാൻഡോകൾ സ്പീഡ് ബോട്ടിൽ അനുഗമിച്ചു..എക്സൈറ്റഡായ യാത്രക്കാർ പോണിയെ ഒന്ന് തൊടാനും അടുത്ത് നിൽക്കാനും മത്സരിച്ചു...ടിക്കറ്റെടുക്കണ്ടാന്ന് കണ്ടക്ടർ പറഞ്ഞെങ്കിലും നിർബന്ധിച്ച് പോണി ടിക്കറ്റെടുപ്പിച്ചു..എന്നാൽ വാലെറ്റ് അദ്ദേഹം വണ്ടിയിൽ വച്ചു മറന്നിരുന്നു.. വേറെ പൈസയൊന്നും കൈയ്യിലില്ലായിരുന്നു...ഉടൻ തന്നെ തന്റെ 30 പവന്റെ അരഞ്ഞാണം അഴിച്ച് നിർബന്ധപൂർവ്വം കണ്ട്ക്ടർക്ക് കൊടുത്തു....

    കുമരകം ഡോക്കിലെത്തിയ പോണി ബോട്ടിലുണ്ടായിരുന്ന 79 യാത്രക്കാരുടേയും പേരും അഡ്രസും ചോദിച്ചു മനസ്സിലാക്കി..നിങ്ങളെ ഞാനൊരിക്കലും മറക്കില്ല എന്നും പറഞ്ഞു....ചില സ്ത്രീകൾ ദുഖം സഹിക്കാൻ വയ്യാതെ വിങ്ങിക്കരഞ്ഞു...അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങിയ അദ്ദേഹം
    തന്നെകാത്ത് കിടന്ന ഹോണ്ടാ അക്കോഡിനെ അവഗണിച്ച് ചെരുപ്പിടാതെ  കാൽനടയായാണ് 300 മീറ്റർ അകലെയുള്ള റിസോർട്ടിലേക്ക് പോയത്......അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ മണൽത്തരികൾ ശേഖരിക്കാൻ ജനങ്ങൾ മത്സരിച്ചു...ആ ബഹളമൊതുക്കാൻ ചെറിയതോതിൽ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു...

    റിസോർട്ടിലെത്തിയ അദ്ദേഹം അവരുടെ ഡൺലപ്പ് മെത്തയിൽ കിടക്കാതെ റിസോർട്ടിന്റെ പൂമുഖത്ത് ഒരു പാ വിരിച്ച് നിലത്ത് കിടന്ന് വിശ്രമിച്ചു..ഇത് കണ്ട് സഹിക്കാൻ വയ്യാതെ പൊട്ടിക്കരഞ്ഞ റിസോർട്ട് മാനേജരെ അദ്ദേഹം തന്റെ സ്വതസിദ്ധമായ മിൽക്ക്മെയ്ഡ് പുഞ്ചിരിയോടെ സമാശ്വസിപ്പിച്ചു...സുഭാഷ് ചന്ദ്രബോസും താന്തിയാതോപ്പിയും ലാലാലജപ് റായിയുമൊന്നും ഡൺലപ്പിലല്ല കിടന്നുറങ്ങിയത് എന്നദ്ദേഹം അവരെ ഓർമ്മിപ്പിച്ചു..

    വൈകുന്നേരം വിശ്രമം കഴിഞ്ഞ് പാലൊഴിക്കാത്ത പഞ്ചാരയിടാത്ത ഒരു കട്ടൻകാപ്പി (ഇവിടെ അടിസ്ഥാന വർഗ്ഗത്തിന്റെ ഒരു ബിംബമാണ് കട്ടൻകാപ്പി ) മാത്രം കുടിച്ചുകൊണ്ട് അദ്ദേഹം പുറത്തേക്കിറങ്ങി...പുറകെ കമാൻഡോകളും...കായൽ തീരത്തുകൂടി നടന്ന അദ്ദേഹം പെട്ടെന്ന് കായലിലേക്ക് എടുത്തുചാടി നീന്തി...കമാന്റോകൾ കായലുമുഴുവൻ അരിച്ചുപെറുക്കിയെങ്കിലും അദ്ദേഹത്തെ കണ്ടില്ല...കുസ്രിതിക്കാരനായ പോണിമോൻ അങ്ങനെ ഒരിയ്ക്കൽ കൂടി കമാൻഡോകാളെ പറ്റിച്ചു...

    അവിടുന്ന് മുങ്ങിയ അദ്ദേഹം പൊങ്ങിയത്  മീനച്ചിലാറ്റിലെ കുളിക്കടവിലായിരുന്നു..ദാരിദ്ര്യരേഖയ്ക്ക് ഏതാണ്ട് 18 കിലോമീറ്ററോളം  താഴെ താമസിക്കുന്ന  ഒരു പാവപ്പെട്ട പെൺകുട്ടി ആ സമയം കുളിക്കാനായി അവിടെ വന്നു..അപ്പോഴാണ് അവൾ ഓർത്തത്  കാശില്ലാത്തതുകൊണ്ട് സോപ്പ് മേടിച്ചിട്ടില്ലായെന്ന്...അവൾ ദൈവത്തെ വിളിച്ച് കരഞ്ഞു..അത്ഭുതം!!!...

    ജലദേവനേപ്പോലെ കൈയ്യിലൊരു കെട്ടു ബാത്ജെല്ലും ഡവ് സോപ്പും ഷാമ്പൂവും പയറുപൊടിയും ഒക്കെയായി പോണി വെള്ളത്തിൽ നിന്നും പൊങ്ങിവരുന്നു..ഇത്രേം സാധനങ്ങൾ അവളുടെ കൈയ്യിൽ കൊടുത്തു...ആ പെൺകുട്ടിയുടെ കണ്ണുകൾ ക്രിതഞ്ജത കൊണ്ട് നിറഞ്ഞു...

    മാത്രമല്ല അവൾ കുളിച്ചു തീരുന്നിടം വരെ അദ്ദേഹം അവിടെയിരുന്ന് അവൾക്കൊരു കമ്പനി കൊടുക്കുകയും ചെയ്തു...ഒരു ബില്യണേർ  പാവങ്ങളോട് കരുണയോടെ എങ്ങനെ പെരുമാറണം എന്നുള്ളതിന് ഇതിലും വലിയ ഒരു ദ്രിഷ്ടാന്തമുണ്ടോ..?....

    അപ്പോഴേക്കും സംഭവം കേട്ടറിഞ്ഞ് അവിടെ ആളുകൂടാൻ തുടങ്ങി...അതോടെ അവിടുന്നും അദ്ദേഹം മുങ്ങി...കമാൻഡോസ് ഒരുവിധം ട്രേസ് ചെയ്ത് കുളിക്കടവിൽ എത്തിയപ്പോഴേക്കും അദ്ദേഹം കോട്ടയം ഠൌണിലെത്തിയിരുന്നു....

    അപ്പോഴേക്കും സമയം രാത്രിയായിരുന്നു. വല്ലാതെ ക്ഷീണിച്ച പോണിക്ക് വിശ്രമിക്കാൻ ട്യൂലിപ്സും ഡെയ്സിയും ഇടകലർത്തിത്തുന്നിയ പ്രത്യേകം മ്രിദുലമായ മെത്ത ഹോട്ടലുകാർ തയ്യാറാക്കിയിരുന്നു...

    എന്നാലിത്തവണ അദ്ദേഹം തിരഞ്ഞെടുത്തത് കോട്ടയം ബസ്റ്റാന്റിനടുത്തുള്ള ഒരു കടത്തിണ്ണയായിരുന്നു..കടത്തിണ്ണയിൽ 10 രൂപയുടെ തോർത്ത് വാങ്ങി വിരിച്ചദ്ദേഹം കിടന്നുറങ്ങി...കൊതുകടി കൊണ്ടെങ്കിലും പോണിയുടെ നിദ്രയ്ക്ക് ഭംഗം വരുത്താതെ അഡ്ജെസ്റ്റ് ചെയ്ത് കമാൻഡോകൾ നിന്നു..കൊതുകുകളും ആ മഹാനുഭാവനെ തൊടാതെ ഭക്ത്യാദരപൂർവ്വം മാറിനിന്നു...

    രാവിലെ അദ്ദേഹം കുളിച്ചതാകട്ടേ ഫ്രഞ്ച് ബാത്ത്രൂമില്ലല്ല...ഒരു കോർപറേഷൻ പൈപ്പിന്റെ ചുവട്ടിൽ നിന്ന്...ചാനലുകൾ ലൈവായി അത് നാട്ടുകാരെ കാണിച്ചു..ആദർശം പ്രസംഗിക്കാൻ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രവർത്തിച്ച് കാണിക്കാനുള്ളതാണെന്നണദ്ദേഹം കുളി കഴിഞ്ഞ് പറഞ്ഞത്..

    ബ്രേക്ക്ഫസ്റ്റായി അദ്ദേഹം  വെറും കഞ്ഞി വിത്ത് ഉപ്പാണ് കഴിച്ചത്...കരിമീനും പ്രോൺസ് ഫ്രൈയ്യും  ഒക്കെയായി വന്ന ഹോട്ടലുകാരെ അദ്ദേഹം നിരാശരാക്കി...ലാളിത്യമാണ് തന്റെ മുഖമുദ്ര എന്നദ്ദേഹം പറഞ്ഞു...എങ്ങനെയാണ് കഞ്ഞി ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പാചകക്കാരൻ കുഞ്ഞാപ്പുവിനോട് വിശദമായി ചോദിക്കാനും മറന്നില്ല...

    യാത്ര പറഞ്ഞിറങ്ങുമ്പോൾ വീട്ടിൽ കൊണ്ടുപോകാനായി അല്പം കഞ്ഞി പാഴ്സൽ വാങ്ങാനും അദ്ദേഹം പറഞ്ഞു.. പച്ചവെള്ളം പോലും ബുർജ്ജ് അറബീന്ന് മാത്രം മേടിച്ചുകൊടുത്ത് വളർത്തിയ
    പോണിയുടെ ലാളിത്യം കണ്ടുപഠിക്കാൻ അച്ഛനമ്മമാർ കുട്ടികളെ ഉപദേശിച്ചു...

    അപ്പോഴേക്കും അദ്ദേഹത്തിന് എയർപോർട്ടിലേക്ക് പോകാനായി കാറ് വന്നു..പെട്ടെന്നതാ ഒരു സംഘം ആൾക്കാർ പോണിയുടെ നേരെ വരുന്നു അവരെല്ലാം ആയുധധാരികളുമാണ്...ഏറ്റവും ഫ്രണ്ടിൽ നടക്കുന്നവന്റെ കൈയ്യിൽ M1A1 റോക്കറ്റ് ലോഞ്ചറുമുണ്ട്...മറ്റുള്ളവരുടെ കൈയ്യിൽ പലതരം തോക്കുകളൂം...ഇവന്മാരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ..ഇനി വല്ല തീവ്രവാദികളും.........????

    പോണി ഒന്ന് ഭയന്നെങ്കിലും ഓടിയില്ല..കാരണം ആളുകൾ മുഴുവൻ നോക്കി നിൽക്കുകയാണ്...തന്റെ ഇമേജ്....എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോഴത്തേക്കും അവർ മുന്നിൽ വന്നു...എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു.......

    ആ സംഘത്തിന്റെ നേതാവ് “ദാ ..പിടി... ”എന്ന് പറഞ്ഞ് റോക്കറ്റ് ലോഞ്ചറെടുത്ത് പോണിയുടെ കൈയ്യിൽ കൊടുത്തു..മറ്റുള്ളവരും തോക്കുകൾ പോണിയുടെ മുന്നിൽ വലിച്ചെറിഞ്ഞു...

    “..ങേ...എന്തായിത്..?.”

    “ഇത് ഞങ്ങടെ രാജിക്കത്ത്...“

    “ രാജിയോ...അതിന് നിങ്ങളൊക്കെയാരാ..?..“

    “....ഞങ്ങളൊക്കെ നിന്റെ പ്രൊട്ടക്ഷൻ കമാൻഡോസാ..ഞാനാ ചീഫ്...നിന്റെ പണ്ടാരടങ്ങിയ ജോലി ഞങ്ങൾ രാജി വയ്ക്കുന്നു..എന്നിട്ട് അന്തസായിട്ട് കൂലിപ്പണിയെടുത്ത് കേരളത്തിൽ ജീവിക്കാൻ പോകുന്നു..അതാകുമ്പോൾ സമാധാനമുണ്ട്..ഇത്രേം പണിയില്ല.... ദിവസം ക്രിത്യമായി കൂലിയും കിട്ടും...പിന്നെ നിന്റെ പുറകെ പട്ടിയേപ്പോലെ ഓടണ്ട കാര്യമില്ലല്ലോ...“

    അന്തിച്ചു നിൽക്കുന്ന പോണിയെ അവഗണിച്ച് കുറേ മൺവെട്ടികളും തൂമ്പായുമൊക്കെയായി യൂണിഫോം മാറ്റി ഒറ്റത്തോർത്തുമുടുത്തവർ നടന്നു നീങ്ങി...അപ്പോഴും ക്യാമറഫ്ലാഷുകൾ തുരുതുരെ മിന്നിക്കൊണ്ടിരുന്നു...പോണിയുടെ ഓരോ ഭാവമാറ്റവും അടുത്ത ദിവസത്തെ പത്രത്തിൽ വരുത്താനായി ക്യാമറകൾ മത്സരിച്ചുകൊണ്ടേയിരുന്നു.....


    -------------------------------------------------------------------------------------------------------------
    പോണിയുടെ ജീവിതത്തിൽ നിന്നും ആർജ്ജവം ഉൾക്കൊണ്ട്  നിർമ്മിച്ച ഒരു ചലച്ചിത്രത്തിലെ ചില  പ്രസക്ത ഭാഗങ്ങൾ താഴെക്കാണാം...






    .....

    Jan 7, 2011

    ഹെലികോപ്റ്റർ അറസ്റ്റിൽ


    അങ്ങനെ രണ്ടുപതിറ്റാണ്ടിലേറെയായി തുടരുന്ന അനീതിക്കും അക്രമത്തിനും ഒരു പരിഹാരമായി....സംഭവത്തിലെ ഒന്നാം പ്രതിയും വിദേശിയുമായ Bell-407 എന്ന ഹെലികോപ്റ്ററിനെയാണ് രഹസ്യ കമാൻഡോകൾ കസ്റ്റഡിയിലെടുത്തത്...ഇതാദ്യമായാണ് ഇത്തരമൊരു കേസിൽ ഒരു വിദേശിയെ ഇന്ത്യയിൽ കസ്റ്റഡിയിലെടുക്കുന്നത്..പണ്ട് ഒറ്റരാത്രി കൊണ്ട് 25000ലധികം പേരെ വരെ കൊന്ന  ഒരു കമ്പനിയുടെ എംഡി, വീട്ടിപോയിട്ട്  ‘ഇപ്പ വരാം‘ എന്ന് പറഞ്ഞ് അമേരിക്കയ്ക്ക് പോയതാണ്..പിന്നെ കണ്ടിട്ടില്ല...ഇരുപത്തഞ്ച് കൊല്ലം നമ്മൾ കാത്തിരുന്നു....ന്നിട്ടും പുള്ളി വന്നില്ല..അയാളത് മറന്ന് പോയെന്നാ തോന്നുന്നേ....അല്ലേ വന്നേനേ...ശിക്ഷ സ്വീകരിക്കാൻ..വിമാനമിറങ്ങി നേരെ ഡിജിയുടെ ഓഫീസിൽ ചെന്ന് രണ്ടു കൈയ്യും നീട്ടി  എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞേനെ...ലത് പോട്ടെന്നു വക്കാം...

    നമ്മുടെ കേസിലേക്ക് മടങ്ങിവരാം..കസ്റ്റഡിയിലെടുത്ത ഹെലികോപ്റ്ററിനെ ചോദ്യം ചെയ്യാനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഏഡ് കുട്ടമ്പിള്ള പ്രസ്മീറ്റിൽ അറിയിച്ചു..ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് ഇരുപത് കൊല്ലത്തിലേറെയായി പ്രസ്തുത ഹെലികോപ്റ്റർ എൻഡോസൾഫാൻ എന്ന ഇൻസെപ്റ്റിസൈഡ് തളിച്ചു വരികയായിരുന്നു
    (ദ്രിക് സാക്ഷികളുണ്ട്..) .....ഹെക്ടറുകളോളം പരന്നു കിടക്കുന്ന കാഷ്യൂനട്ട് തോട്ടത്തിന്റെ മുകളിലായിരുന്നു ടിയാന്റെ വിഹാരരംഗം...പലപ്പോഴായി മാറി മാറി ഭരിച്ച രാഷ്ട്രീയപ്പാർട്ടികൾ എല്ലാവരും ഭയങ്കരമായി എതിർത്തിട്ടും ഈ കോപ്റ്റർ നിർദാക്ഷണ്യം തളിപ്പ് തുടർന്നുകൊണ്ടേയിരുന്നു...

    താൻ ഇതിൽ നിരപരാധിയാണെന്നും തന്റെ മകനേപ്പോലെ കണ്ടിരുന്ന ഹെലികോപ്റ്റർ ഇപ്പരുപാടി കാണിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും... ഇനി എനിക്കിങ്ങനെ ഒരു മകനില്ലെന്നും, അവനെ ജയിലിലടയ്ക്കണമെന്നും തോട്ടം ഉടമ പ്രഭാകരപ്രഭു ഞങ്ങളോട് പറഞ്ഞു...എന്തായാലും കാട്ടുമുത്തപ്പന്റെ ക്രിപ കൊണ്ട് ആർക്കും അപകടം ഒന്നും പറ്റിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു...

    പഴയ സോമാലിയയല്ല.... ഇത് പുതിയ കാസർകോഡ്
    അതിനിടെ വർഷങ്ങളായി മൂളിയാറിലെ ഗ്രാമവാസികൾക്ക് ‘അഞ്ജാത‘ കാരണത്താൽ  ചില ‘നിസ്സാ‍രമായ’ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നതായി കേന്ദ്ര സീനിയർ ആരോഗ്യ ശാസ്ത്രഞ്യൻ രാംകുമാർ അറിയിച്ചു..ആരും പേടിക്കേണ്ടെന്നും, പണ്ട് ആ ഗ്രാമം നിന്നിരുന്നിടത്ത് ഒരു ദിവ്യപ്രതിഷ്ഠ ഉണ്ടായിരുന്നെന്നും അത് നശിച്ചതിന്റെ  ദോഷങ്ങളാണ് ഈ കാണുന്നതെന്നും അദ്ദേഹം തന്റെ മുഖപ്രസംഗത്തിൽ പറഞ്ഞു..അതുകൊണ്ട് സർക്കാർ ചിലവിൽ ഒരു വൻ ദോഷനിവാരിണീ ഹോമം നടത്താം എന്നും അദ്ദേഹം പറഞ്ഞു..എല്ലാവരും ദൈവവിശ്വാസം വിടാതെ പ്രാർഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു...

    ഓരോ മലയാളിയും വായിച്ചിരിക്കേണ്ട NIT എഞ്ചിനീയറിങ്ങ് സ്റ്റുഡൻസിന്റെ പഠന റിപ്പോർട്ട്  പ്രകാരം ഇത്രയൊക്കെയായിട്ടും ഇലക്ഷൻ പ്രമാണിച്ച് ഏതോ ഒരെമ്മല്ലേ മാത്രം അതുവഴി പോയിട്ടുണ്ടത്രേ..പിന്നെ അത് എഴുതിയ കാലം വരെ ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയത്തൊഴിലാളിയോ ഏതേലും സിവിൽ സർവീസ് സിംഹങ്ങളോ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല...അഞ്ച് കൊല്ലം പ്ലാച്ചിമടയിലെ പാവങ്ങൾ നിന്നനില്പിൽ സമരം നടത്തിയിട്ടാണ് കൊക്കക്കോള ഫാക്ടറി പൂട്ടിയത്....

    അതിലേറെയായില്ലേ ഈ സമരം....നിവേദനം കൊടുത്തും കേസ് പറഞ്ഞും കാലം കഴിയുമ്പോൾ   നഷ്ടപ്പെടാൻ ജഡ്ജിക്കോ മന്ത്രിക്കോ ഒന്നുമില്ല... അടുത്ത തലമുറയിലെ കുട്ടികളുടെ ജീനിലും ഈ വിഷം നിറയും...നിക്കിൾഡോൺ കാർട്ടൂണിലെ പോലെ അനേകം വിചിത്ര ജീവികൾ ഇനിയും അവിടെ ജനിക്കും..കാസർകോഡ് പാകിസ്ഥാനിലോ പഞ്ചാബിലോ ഒന്നുമല്ലല്ലോ..ഒരു മെറ്റൽക്കഷ്ണമെടുത്ത് അവന്റെയൊക്കെ ഹെലികോപ്റ്ററിലേക്കെറിയാൻ എങ്കിലും ചങ്കൂറ്റമുള്ള ഒരാളുപോലും അവിടെയില്ലെന്നതാണ് ഏറെ കഷ്ടം.........ഇവിടുത്തെ നക്സലുകളോക്കെ മരിച്ചുപോയോ...അതോ  ഇനി ആ പണിക്കും അന്യസംസ്ഥാനങ്ങളായ അന്ദ്രയേയും ബിഹാറിനേയും ഒക്കെ ആശ്രയിക്കേണ്ട ഗതികേടായോ കേരളത്തിന്..........ചുമ്മാ 
    “  Endosulphan victim  “ എന്ന് ഗൂഗിൾ ഇമേജിൽ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ....ആ പേജ് മുഴുവൻ കാണണമെങ്കിൽ ഹ്രിദയത്തിന്റെ സ്ഥാനത്ത് വല്ല മൈൽക്കുറ്റിയോ മരക്കുറ്റിയോ ഒക്കെ വേണം.

    കണ്മുന്നിൽ നടക്കുന്ന നരഹത്യയ്ക്ക് തെളിവും തേടി വർഷങ്ങൾ തിരിച്ചും മറിച്ചും പഠനം നടത്തുന്നതിന്റെ ആ യുക്തിരാഹിത്യമാണ് മനസ്സിലാകാത്തത്....ഇനി ചെയ്യാനുള്ളത് ആ മനുഷ്യജീവികളൂടെ ശിഷ്ടകാലം സുഖമായി  കഴിയാനുള്ള പണം നൽകുക എന്നതാണ് ...കോടികളൊന്നും വേണ്ട..സാർ..    ഏതാനും ലക്ഷങ്ങൾ മതി...അത് കൈയ്യിട്ടുവാരാതെ ചാനലിൽ ലൈവായി കാണിച്ച് ട്രെഷറിയിൽ നിന്നെടുത്ത് അന്ന് തന്നെ വീതിച്ച്  ആ പാവങ്ങളുടെ പേരിൽകൂട്ടിയാൽ അത്രേം ആയി..നടന്നാ നടന്നു....ഒരു സെക്കൻഡ് കണ്ണ് തെറ്റിയാൽ കൊലയോടെ വിഴുങ്ങുന്ന പാരമ്പര്യമുള്ള ബ്യൂറോക്രാറ്റുകളെ കൊണ്ട്  ആ പണി ചെയ്യിക്കാൻ ഇത്രയെങ്കിലും വേണം....പണം മാത്രമേ ഇനിയൊരു പ്രതിവിധിയുള്ളൂ....പ്രഖ്യാപിച്ചത് 1 ബില്യൺ നഷ്ടപരിഹാരമാണത്രേ...നടന്നതു തന്നെ....ഏറെ വർഷങ്ങളായിട്ടും വൈപ്പിനിലേക്ക് വെറും 10കിമി വാട്ടർലൈൻ വലിക്കാൻ കഴിയാത്തവരാണ് ഇനി 100 കോടി നഷ്ടപരിഹാരിക്കാൻ പോകുന്നത്...

    ഇനിയും ഈ ഗവണ്മെന്റ് എന്തിന്, ആർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്ന് മാത്രം അഞ്ജാതം....ഏതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന് എടുക്കാനുള്ള തീരുമാനമേയൂള്ളൂ.. പിന്നേയും ഒരു ഷിപ്മെന്റ് കാഷ്യൂനട്ടാണോ ഒരു കുഞ്ഞിന്റെ ജീവനാണോ വലുത് എന്ന് ദശാബ്ദങ്ങളായിട്ടും തീരുമാനിക്കാൻ കഴിയാത്ത നപുംസകങ്ങൾ ഭരിക്കുന്ന ഈ മഹാരാജ്യത്ത് വരേണ്ടത് പഴയ ആ വിപ്ലവം തന്നെയാണ്..ഈ ......... കളെയെല്ലാം ഉന്മൂലനാശനം ചെയ്ത് അധികാരത്തിന്റെ ഇടനാഴികളിൽ  ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കി  ആ ഹെലികോപ്റ്ററൂം കത്തിച്ച് ധർമ്മസംസ്ഥാപനാർത്ഥായ ആരെങ്കിലും വരേണ്ടിയിരിക്കുന്നു...

    ഈ ഖൽക്കിയൊക്കെ ഇനിയെന്നാണാവോ അവതരിക്കുക..?



    .....

    Jan 4, 2011

    ബ്ലോഗത്താഴം ( ഒരു വിക്കി ലേഖനം - വഞ്ചനയുടെ ചരിത്രം ).

    വിക്കിപീഡിയ, ഒരു അതി ഭയങ്കര വിജ്ഞാനകോശം.
    ബ്ലോഗത്താഴം                                                                        
     പോണി തന്റെ പീഡാനുഭവത്തിനും വഞ്ചിക്കപ്പെടുന്നതിനും മുമ്പ് പന്ത്രണ്ട് ഫോളോവേഴ്സുമൊത്ത് ദുബയിലെ യോർക്ക് ഇന്റർനാഷനലിൽ വച്ച് നടത്തിയ അത്താഴം ആണ് ബ്ലോഗത്താഴം എന്നു അറിയപ്പെടുന്നത്.പോപ്പിയുടെ പോസ്റ്റ്അത്താഴമെന്നും മറ്റും ഇത് അറിയപ്പെടുന്നു. പോണിയുടെ ബ്ലോഗ്ചരിത്രം രചിച്ച വിശാലൻ, കുറുമാൻ, പോങ്ങുമ്മൂടൻ, കൊച്ചുത്രേസ്യ എന്നിവരുടെ പോസ്റ്റുകളിൽ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

    2010 ലെ അവസാന ദിവസമായ 31ആം തീയതി വെള്ളിയാഴ്ച രാത്രിയാണ് ഈ ഡിന്നർ നടന്നത്.പാർട്ടി എവിടെയാണ് ഒരുക്കേണ്ടതെന്ന് ഫോളോവേഴ്സ് ബ്ലോഗറോട് ചോദിച്ചു....അതിനുള്ള സ്ഥലവും പോണി പറഞ്ഞുകൊടുത്തു.ബർദുബായിലെ ഒരു വലിയ പണക്കാരന്റെ ഉടമസ്ഥതയിലുള്ള യോർക്ക് ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വിശാലമായ കോൺഫ്രൺസ് ഹാളിലാണ് ന്യൂഇയർ പാർട്ടി ഒരുങ്ങിയത്.ഇതൊരുക്കാൻ തീപ്പൊരി, ഹലീസ, സാഗർകോട്ടപ്പുറം എന്നീ വിശ്വസ്ഥ ഫോളോവേഴ്സിനെ ഏല്പിച്ചു.

    അന്ന് വൈകുന്നേരം പോണി തന്റെ ഹമ്മർ വാലറ്റിനെ ഏല്പിച്ച്, പന്ത്രണ്ട് ഫോളോവേഴ്സുമൊത്ത് ഹാളിൽ പ്രവേശിച്ചു..ബ്ലോഗ് ചരിത്രത്തിലെ അതിപ്രധാനമായൊരു മീറ്റായിരുന്നു അത്.

    പ്രൊഫൈൽ കഴുകൽ                                                             
    അത്താഴത്തിനിടെ പോണി എഴുന്നേറ്റ് തന്റെ അർമാനിയുടെ കോട്ട് ഊരിമാറ്റിയ ശേഷം ടൈ എടുത്ത് അരയിൽ കെട്ടി.പിന്നെ ഒരു പാത്രത്തിൽ കുറച്ച് വിസ്കിയെടുത്തിട്ട് ഫോളോവേഴ്സിന്റെ
    കമന്റുകൾ കഴുകി.തന്റെ ടൈ കൊണ്ട് പ്രൊഫൈലുകൾ തുടച്ചു.തീപ്പൊരിയുടെ അടുത്തു വന്നപ്പോൾ തന്റെ പ്രൊഫൈൽ കഴുകുന്നതിനെ തീപ്പൊരി എതിർത്തു...മൂപ്പർക്ക് പണ്ടേ കുളിയും നനയും ഒന്നും ഇല്ലായിരുന്നല്ലോ..എങ്കിലും ആ എതിർപ്പ് വകവയ്ക്കാതെ പോണി കമന്റുകൾ കഴുകി.അതിനുശേഷം തന്റെ ഫോളോവേഴ്സിനോടായി ഇങ്ങനെ പറഞ്ഞു.

    “ ഞാൻ എത്ര കമന്റുകളിട്ടു എന്ന് നിങ്ങൾ അറിയൂന്നുവോ?..

      നിങ്ങൾ എന്നെ പോപ്പിയെന്നും പോണിയെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു
      നിങ്ങൾ പറയുന്നതു ശരി.

      പോപിയും പോണിയുമായ ഞാൻ നിങ്ങളുടെ പോസ്റ്റുകൾ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ
      തമ്മിൽ പ്രൊഫൈൽ കഴുകേണ്ടതാകുന്നു.
     
      ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു
      പാസ്വേഡുകൾ തന്നിരിക്കുന്നു.
       Google Earth ( 5.0.101.)

    തീപ്പൊരിയുടെ വഞ്ചന                                                         
     ഭക്ഷണത്തിനിടയിൽ പോണി പറഞ്ഞു: ....."നിങ്ങളിൽ ഒരാൾ എന്നെ ഒറ്റു കൊടുക്കും എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു......ഇതു കേട്ട് ഫോളോവേഴ്സ് അത്യന്തം ദുഃഖിതരായി. അളിയാ, അതു ഞാനാണോ?..... അവർ ഓരോരുത്തരും അദ്ദേഹത്തോട് ചോദിച്ചു.....പോണി മറുപടിയായി പറഞ്ഞു, "........എന്നോടൊപ്പം ബെർളിത്തരങ്ങളിൽ ആരാണോ കമന്റുന്നത് അവൻ എന്നെ ഒറ്റു കൊടുക്കും....കോട്ടപ്പുറം പതിയെ പോകാനായി എഴുന്നേറ്റു... അപ്പോൾ തീപ്പൊരി ചോദിച്ചു, ' സാറേ.. അതു ഞാനാണോ?'

    അതിനുത്തരമായി പോണി പതിയെ പറഞ്ഞു... 'നീ അതും, അതിനപ്പുറവും ചെയ്യുമല്ലോ '....


    പോണി മോഡറേഷൻ ചെയ്ത ഒരു കമന്റ് നർമ്മത്തിൽ മുക്കി തീപ്പൊരിക്ക് കൊടുത്തു. തീപ്പൊരി പോണിയെ ചതിക്കും എന്ന് അപ്പോഴും മറ്റു ഫോളോവേഴ്സിനു മനസ്സിലായില്ല. കമന്റ് ചെയ്ത ശേഷം തീപ്പൊരി ഫോൺ വിളിക്കാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി.

    ബ്ലോഗത്താഴം അവസാനിച്ച ഉടൻ പോണി ഫോളോവേഴ്സിനൊപ്പം ഹോട്ടലിൽ നിന്നും പുറപ്പെട്ട് ഷേക്ക്സയിദ് റോഡ് വഴി അബുദാബിയിൽ പ്രവേശിച്ചു.പോണവഴി ജബേലലിയിലിറങ്ങി റിട്ടയേഡ് ശിഷ്യനായ വിശാലനെ അനുഗ്രഹിക്കുകയും ചെയ്തു...അപ്പോഴേക്കും കനേഡീയൻ ബോഡറിലെ സെക്യൂരിറ്റി ചീഫായ കേണൽ.രഞ്ജിത്ത് ആന്റണിയുടെ സഹായത്തോടു കൂടി ദുഷ്ടനായ ബെർളിരാജാവിന്റെ ( കഥയിലെ വില്ലൻ ) ഫോളോവേഴ്സ് പോണിയെ പിടിക്കുകയും ലൈക്കുകൾ ഒന്നൊന്നായി ഡിലീറ്റ് ചെയ്യാനും തുടങ്ങി...


    “ വെറും 30 കമന്റുകൾക്കു വേണ്ടി തീപ്പൊരി പോണിയെ ഒറ്റിക്കൊടുത്തു... “..അടുത്ത ദിവസത്തെ ടൊറന്റോ സ്റ്റാറിലെ പ്രധാന വാർത്തയായി മാറി ആ സംഭവം...

    പോണിയെ ഒറ്റുകൊടുത്ത കിട്ടിയ കമന്റുകൾകൊണ്ട് തീപ്പൊരി നെവാഡയിലെ കുറച്ച് മരുഭൂമി ലീസിനു പിടിച്ച് ഒരു ബീർ പാർലർ തുടങ്ങി....കൂടുതൽ ലാഭമുണ്ടാക്കാനായി സൈഡിലായി വാറ്റും തുടങ്ങി..എന്നാൽ അപ്പോഴേക്കും അമേരിക്കൻ വാറ്റ് നിയമങ്ങൾ ശക്തമാവുകയും അമേരിക്കൻ എക്സൈസുകാർ വാറ്റ്കേന്ദ്രം റെയ്ഡ് ചെയ്യുകയും അതിനേത്തുടർന്ന് തീപ്പൊരിയുടെ ബാർ ലൈസൻസ് തെറിക്കുകയും ചെയ്തു....

    കച്ചവടം നഷ്ടത്തിലായ തീപ്പൊരി രാജാവിനെ സമീപിച്ച് ഒരു 40 കമന്റുകൾ കടം ചോദിച്ചു....എന്നാൽ ദുഷ്ടനായ രാജാവ് അത് മൈന്റ് ചെയ്തില്ല...40 കമന്റുകൾ കിട്ടിയില്ലായെന്നു മാത്രമല്ല രാജാവിനെ ഡിസ്റ്റെർബ് ചെയ്തതിന് ആരാധകർ തീപ്പൊരിയെ തടവറയിലിട്ട് നന്നായി ബ്ലോക്കുകയും ചെയ്തു...


    ഇതേസമയം രാജാവിന്റെ ഫോളോവേഴ്സ് ബ്ലോഗിന്റെ ചിഹ്നമായ ‘ ബി ‘ ആക്രിതിയിലുള്ള തടിക്കഷ്ണം ചുമപ്പിച്ചുകൊണ്ട് പോണിയെ റോഡിലൂടെ നടത്തിച്ചു..ചെയ്ത കുറ്റങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് ഒരോട്ടോറീക്ഷയിൽ ഏതാനും കമന്റേറ്റേഴ്സ് മുന്നേ പൊയ്ക്കൊണ്ടിരുന്നു...ബ്ലോഗിൽ ആണിയടിക്കുന്നത് കാണാനും മറ്റുമായി ലക്ഷക്കണക്കിന് ആരാധകർ ദുഖാർദ്രരായി വീഥിയുടെ ഇരു വശത്തും നിറഞ്ഞുനിന്നു..പാർട്ടിയുടെ ലയനസമ്മേളനത്തിനു ശേഷം ഏറ്റവുമധികം ആളുകൾ പങ്കെടുത്ത പരിപാടിയായി മാറിയത്...

    മാഡം ഹലീസ                                                                          
    ഇതിനെല്ലാം സാക്ഷിയായി ആപ്പിൾഷേക്കിന്റെ മകളും പോണിയുടെ പതിമൂന്നാമത്തെ ശിഷ്യയുമായിരുന്ന മാഡം ഹലീസ പടയാളികളുടെ സംഘത്തിൽ നിന്നും ഒരല്പം മാറി ഫോളോ ചെയ്യുന്നുണ്ടായിരുന്നു.എന്നാൽ ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും ഒരു വാക്കു പോലും അവൾ എതിർത്തുപ്പറഞ്ഞില്ല..അവസാനം രണ്ട് ബ്ലോഗ് മോഷ്ടാക്കളെ പിടിച്ച് ഡിലീറ്റ് ചെയ്യാൻ നിർത്തിയ സ്ഥലമെത്തി...അങ്ങ് ദൂരെ കൊട്ടാരത്തിലിരുന്ന് രാജാവ് ചാനലിൽ കൂടി ഈ കാഴ്ചകൾ ലൈവ് കണ്ട് ആസ്വദിച്ചു...

    .‘ബി‘ തടിക്കഷ്ണം തറയിൽ കുത്തിനിർത്തി കേണൽ അട്ടഹസിച്ചു....അവനെ ബ്ലോഗിൽ തറയ്ക്കൂ....നീളമുള്ള കമന്റുകൾ കൊണ്ട് അവർ പോണിയുടെ വിരലുകൾ ഓരോന്നായി ബ്ലോഗിൽ തറയ്ക്കാൻ തുടങ്ങി.. അപ്പോൾ പോക്കറ്റിൽ ഒളിപ്പിച്ചു വച്ച മൊബൈലിൽ നിന്നും പോണി ശിഷ്യയ്ക്ക് മെസേജയച്ചു..


    " എല്ലാവരെയും അറിയിപ്പിൻ...ഇന്നേയ്ക്ക് മൂന്നാംപക്കം ദുർഗ്ഗാഷ്ടമി ദിവസം ഞാൻ പുതിയ പോസ്റ്റുമായി ഉയർന്നുവരും...Airtel Free Offers Recharge for rs.555..(Sms Advt..).".


    മെസേജയച്ചതിനുശേഷം..പോണി അമേരിക്കയിലെ ഗൂഗിൾ ഓഫീസിന്റെ ദിശയിലേക്ക് നോക്കി പ്രാർഥിച്ചു...“ ഇവർ ഡിലീറ്റുന്നത് എന്താണെന്ന് ഇവന്മാർക്ക് നന്നായിയറിയാം...ഇവന്മാരോട് ഒരിക്കലും ക്ഷമിക്കരുതേ..ഇവന്മാരുടെ സൈറ്റുകൾ തകരേണമേ..” ശിക്ഷ നടപ്പായി....ബ്ലോഗിന്റെ ഇടത്തും വലത്തും കിടന്ന കള്ളന്മാരെയുൾപ്പെടെ മൂന്നുപേരെയും അവർ ഡിലീറ്റ് ചെയ്തു....


    പോണിയുടെ കൂടെ ഡിലീറ്റിനു വിധേയമായതിനാൽ കൊടുംപാപികളായ ഇടത്തും വലത്തും കിടന്ന ആ രണ്ട് പോസ്റ്റ് മോഷ്ടാക്കൾക്കും ഗൂഗിളിൽ ഉയർന്ന ശമ്പളത്തിൽ ജോലി കിട്ടി..ഇന്നവർ കുടുബസമേതം കാലിഫോർണിയയിൽ സുഖാമായി താമസിക്കുന്നു...

    ബ്ലോഗ് റിക്കവറി                                                                          
    മൂന്നാം ദിവസം ഓഫായ കമ്പ്യൂട്ടറിനു മുന്നിൽ കരഞ്ഞുകൊണ്ടിരുന്ന മാഡം ഹലീസ പെട്ടെന്ന് ഞെട്ടി..അതാ തനിയെ ബ്ലോഗ് ഓപ്പണാകുന്നു...വെള്ള വസ്ത്രം ധരിച്ച ഗൂഗിളിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ ആകാശത്തുനിന്നും ആ തകർന്ന കമ്പ്യൂട്ടറിനരുകിലേക്ക് ഹെലിക്കോപ്പ്റ്ററിൽ പറന്നുവന്നു... അവർ ഇപ്രകാരം പറഞ്ഞു...

    “ മാഡം ഹലീസ വി ആർ ഫ്രം ഗൂഗിൾ ..മോള് പേടിക്കണ്ട...ഡിലീറ്റായ ബ്ലോഗ് ഗൂഗിളിടപെട്ട് റിക്കവർ ചെയ്തിരിക്കുന്നു...പ്രെയ്സ് ദ ബ്ലോഗ്...”“ ദുഷ്ടന്മാർ ശിക്ഷിക്കപ്പെടും അന്ത്യവിധിയുടെ നാളുകളാണിനി”.....

    ഉടന്തന്നെ കൊട്ടാരത്തിലെ എല്ലാ കമ്പ്യൂട്ടറുകളും ഇടിവെട്ടിപ്പോയി..സൈന്യാധിപൻ കേണൽ.രഞിത്ത് ആന്റണിയുടെ ബ്ലോഗിൽ എവിടെനിന്നോ വൈറസുകളുടെ അയ്യരുകളിയായി..പച്ചവെള്ളത്തിൽ‌പ്പോലും വൈറസുകൾ...രക്ഷയില്ലാതെ കേണൽ കനഡയിലെ വനാന്തരങ്ങളിലേക്ക് പലായനം ചെയ്തു.. രാജാവും ബ്ലോഗാലയത്തിലെ മതബ്ലോഗർമ്മാരും രക്ഷയില്ലാതെ പുറത്തേക്കോടി..കൈയ്യിൽക്കിട്ടുന്നവരെയൊക്കെ ഡിലീറ്റ് ചെയ്തുകൊണ്ട് എങ്ങും ഗൂഗിളിന്റെ ഉദ്യോഗസ്ഥർ കറങ്ങിനടന്നു....അവസാനം ബെർളി രാജാവിനെ രാജാവിനെ ഗൂഗിളിലെ സ്പെഷൽ ട്രെയ്ൻഡ് മാലാഖമാർ തടവിലാക്കി...ഡിലീറ്റു ചെയ്യാനാവാത്തതിനാൽ എല്ലാം കൂടെ കൂട്ടിക്കെട്ടി ഭൂമിക്കടിയിലേക്ക് ട്രാൻസ്ഫർ ചെയ്തു...


    എങ്കിലും ചവിട്ടിത്താഴ്ത്തുന്നതിനു മുൻപ് ദയാലുവായ പോണി രാജാവിന് ഒരു വരം കൊടുക്കാൻ തയ്യാറായി.....അത് അന്നത്തെ ഒരു ട്രെൻഡായിരുന്നു.....എല്ലാവർഷവും ഒരു ദിവസം കേരളത്തിൽ വരാനും പഴയ ഫോളോവേഴ്സിനെ കാണാനും ഉള്ള അനുവാദം രാജാവ് ചോദിച്ചു..വേണമെങ്കിൽ അന്നുമാത്രം ഒരു പോസ്റ്റും ചെയ്യാം..അത് അനുവദിക്കപ്പെട്ടു...

    അങ്ങനെയാണ് കേരളത്തിൽ ഓണം എന്ന ആഘോഷം ഉണ്ടായത്...ബെർളിരാജാവ് തന്നെ തന്റെ കേരളാ ട്രിപ്പ് ഓഗസ്റ്റ് മാസങ്ങളീലേക്ക് ചാർട്ട് ചെയ്തു....അങ്ങനെ ബൂലോകത്ത് വീണ്ടും ശാന്തിയും സമാധാനവും നിറഞ്ഞു...

    References                                                                         
    1.“അവാർഡിൽ കള്ളക്കളി നടത്തിയവരെ ദൈവം പനപോലെ വളർത്തും”
    2. “നിന്നേപ്പോലെ നിന്റെ കമന്റുകളേയും സ്നേഹിക്കുക”.
    3.”എന്റെ പോസ്റ്റിൽ വിശ്വസിക്കുക..നീയും നിന്റെ ബ്ലോഗും രക്ഷപ്രാപിക്കും”.
    4.”ഒന്നാം പോയിന്റിൽ പറഞ്ഞ പന ചെത്തിയാണ് സ്വർഗ്ഗത്തിലേക്കാവശ്യമായ കള്ളെടുക്കുന്നത്”.








    .....

    Jan 3, 2011

    ചില സൂപ്പർ 2010 അവാർഡുകൾ


    പ്രിയപ്പെട്ട നാട്ടുഗാരേ....

    വിവിധ മേഖലകളിൽ നമ്മുടെ നാട് മുന്നേറിയ ഒരു വർഷമാണല്ലോ ഈ കഴിഞ്ഞ 2010..അതിനാൽ നമ്മുടെ നാടിന്റെ ഉന്നമനത്തിനും ഉദ്ധാരണത്തിനും ഉദ്ധണ്ഡതയ്ക്കും വേണ്ടി അഹോരാത്രം പണിയെടുത്തവരെ യഥാവിധി ആദരിക്കേണ്ടത് അത്യാവശ്യമാണ്...അതുകൊണ്ട് വിവിധ മേഘലകളിൽ നിന്നും സൂപ്പറായവരെ നമ്മൾ ഇവിടെ തിരഞ്ഞെടുക്കുകയാണ്..ഇതിന്റെ മാനദണ്ഢം എന്താണെന്നു വച്ചാ അത് വഴിയേ കാണാം......വിവിധ രംഗങ്ങളും അതിനു താഴെ പ്രസ്തുത മേഖലകളിലെ സൂപ്പറുകളേയും തിരഞ്ഞെടുത്തിരിക്കുന്നു..ആ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു...

    സൂപ്പർ
    വിദ്യാർഥി 2010
    2010ലെ സൂപ്പർ വിദ്യാർഥിയായി തിരഞ്ഞെടുത്തിരിക്കുന്നത് ശ്രീമാൻ ഡിമ്പിൾ കുമാറിനെയാണ്..   SSLC പരീക്ഷയിൽ ഏറ്റവുമധികം പരീക്ഷകൾ എഴുതിയതിനാണ് അദ്ദേഹത്തിനീ അവാർഡ് കിട്ടിയത്....കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മാർക്ക് മേടിച്ചത് മറ്റേതോ കൊണാപ്പനാണെങ്കിലും ഡിമ്പിൾ കുമാറിന്റെയത്രയും പരീക്ഷകൾ എഴുതാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല....ഒരു പതിറ്റാണ്ടിലേറെയായി ഡിമ്പിൾ SSLC പരീക്ഷയെഴുതുന്നു...ഈ വട്ടവും ജയിച്ചിട്ടില്ലാത്തതിനാൽ ഈ റെക്കോർഡ് ഡിമ്പിൾ തന്നെ  2011ലും നിലനിർത്തും എന്ന് സ്ഥലം ഡി.ഈ.ഒ  പറഞ്ഞു.....
    ഇത്രയും എക്സ്പീരിയൻസുള്ള വിദ്യാർഥിയെ തന്നെ അടുത്തകൊല്ലം ചോദ്യപ്പേപ്പർ തയ്യാറാക്കാൻ ഏല്പിക്കണം എന്ന് വിദ്യാർഥിയൂണീയൻ നേതാവ് കുമ്പളംഹരി സർക്കാരിനോട് ആവശ്യപ്പെട്ടു..
    പരീക്ഷയുടെ സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ..

    No:of Exams by Dimple kumar:

    English - 26  തവണ
    മലയാളം- 51 തവണ
    സാമൂഹ്യപാഠം - പലതവണ
    കണക്ക് - കണക്കാ

    സൂപ്പർ പോലീസ് 2010
    :
    2010ൽ ഏറ്റവുമധികം കേസുകൾ പിടിച്ച ആളെന്ന നിലയിൽ ഈ പുരസ്കാരത്തിനർഹമായിരികുന്നത് ഏഡ് കുട്ടമ്പിള്ള പോലീസിനാണ്....ഒന്നും രണ്ടുമല്ല 1500 ഓളം  കേസുകളാണ് കുട്ടമ്പിള്ള ഈ വർഷം തെളിയിച്ചത്.... കൊലപാതകം, ബലാത്സംഗം, തീവ്രവാദം, ആറ്റംബോംബ് നിർമ്മാണം, സാറ്റലൈറ്റ് മോഷണം, കലാപം  തുടങ്ങിയ സ്ഥിരം സാദാ കേസുകളിൽ നിന്നും മാറി പ്രത്യേകമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാനായത്..കൊലപാതകവും മറ്റും വർഷങ്ങൾ കൊണ്ട്  ചില സുരേഷ്ഗോപിയേപ്പോലുള്ള പോലീസുകാർ അന്വേഷിക്കുമ്പോൾ വെറും ദിവസങ്ങൾക്കകമാണ് ഇദ്ദേഹം തന്റെ കേസുകൾ തെളിയിച്ചത്..ഈ അവാർഡ് പോലീസിന് കൂടുതൽ ഊർജ്ജം പകരുന്നതാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു..സ്റ്റാറ്റിക്സ് ദോ താഴെ...

    Cases By H.Kuttan pillai:
    തേങ്ങാ മോഷണം - 250
    ആട്, കോഴി, താറാവ്, മരപ്പട്ടി, തീപ്പെട്ടി മോഷണം - 499
    പെട്ടിക്കട കുത്തിത്തുറന്ന് 23രൂപയുടെ സാധനങ്ങൾ കവർന്ന കേസ് - 1
    ഹെൽമറ്റ് പിടുത്തം - 501
    മുച്ചീട്ടുകളി, 28കളി, റമ്മി കേസ് - 200
    നാരങ്ങാമുട്ടായിക്കേസ് (പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ വച്ച് അഞ്ച് വയസ്സുള്ള കുട്ടിയുടെ പക്കൽ നിന്നും നാരങ്ങാ മുട്ടായി തട്ടിപ്പറിച്ച കേസ് )  - 1
    കേരളത്തിലെ ലോ വേയ്സ്റ്റ് ജീൻസ് & ജട്ടിപിടുത്തം  - 367

    സൂപ്പർ ആക്ടർ 2010
    :
    കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ അഭിനയിച്ചതിനാണ് സൂപ്പർ ആക്ടർ 2010 അവാർഡ് നടൻ രാജാക്കാട് ചെല്ലപ്പക്ക് ലഭിച്ചിരിക്കുന്നത്...മിക്ക പടത്തിലും തന്റേതായ സാനിദ്ധ്യം ഉറപ്പാക്കാൻ ചെല്ലപ്പ ശ്രദ്ധിച്ചിരുന്നു..2011ൽ അദ്ദേഹത്തിന് 98 ഓളം ചിത്രങ്ങളാണ് ചെയ്യാനുള്ളത്...പോക്കിരിരാജയിൽ മമ്മൂട്ടിയെ ഇടിക്കാൻ വരുന്ന 50 ഗുണ്ടകളിൽ 7 മത് നിൽക്കുന്നത് ഇദ്ദേഹമാണ്..കാണ്ഡഹാറിൽ 1500 പട്ടാളക്കാർക്കിടയിൽ 37മത് നിൽക്കുന്നതും ഇദ്ദേഹമാണ്...പിന്നെ സുരേഷ്ഗോപി പടങ്ങളിലെ ലാത്തിച്ചാർജ്ജിൽ സ്ഥിരം അടികൊണ്ട്  ആദ്യം ഓടുന്ന സമരക്കാരിലൊരാൾ, രാഷ്ട്രീയ ജാഥകളിലെ സ്ഥിരം സാനിദ്ധ്യം, പോസ്റ്റുമാൻ,
    “ സാർ..ചായ “ റോളുകൾ   ..അങ്ങനെ അഭിനയത്തിന്റെ വിവിധ മേഖലകളിൽ തന്റെ കരുത്ത് തെളിയിച്ച നടനാണ് ശ്രീമാൻ ചെല്ലപ്പ...

    മഹാഭാരതത്തിലെ കർണ്ണന്റെ പടയാളി, നെത്സൺമണ്ടേല, ഗാന്ധിജി, എബ്രഹാം ലിങ്കൺ തുടങ്ങിയവർ നയിക്കുന്ന ജാഥയിലെ ഒരു വേഷം തുടങ്ങിയവ തന്റെ ഡ്രീം റോളുകളാണെന്ന് അദ്ദേഹം സിനി ക്രൈമിനോട് പറഞ്ഞു..എന്നാണിനി സൂപ്പർതാരങ്ങൾ തന്റെയത്രയും വേഷം ചെയ്യുക എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു...

    The number of movies in 2010 by Top actors:


    രാജാക്കാട് ചെല്ലപ്പ - 67 സിനിമ
    മമ്മൂട്ടി                   -  9 സിനിമ
    ലാലേട്ടൻ              - 5 സിനിമ
    സുരേഷ് ഗോപി      - 7 സിനിമ
    ദിലീപ്                  -  5 സിനിമ
    പ്രിഥ്വിരാജ്             - 7 സിനിമ
    ജയറാം                  - 3 സിനിമ

    സൂപ്പർ സോൾജ്യർ 2010:
    കഴിഞ്ഞവർഷം ആർമിയിൽ ഏറ്റവും കൂടുതൽ വെടിവച്ച പട്ടാളക്കാരനായ പുരുഷുവേട്ടനെ സൂപ്പർ സോൾജ്യർ 2010 ആയി തിരഞ്ഞെടുത്ത വിവരം സസ്നേഹം അറിയിച്ചു കൊള്ളുന്നു..അദ്ദേഹം ഇതുവരെ ഒരു കോഴിയേപ്പോലും കൊന്നിട്ടില്ലെങ്കിലും 2010 ആർമി ഉണ്ട സർവെ പ്രകാരം കഴിഞ്ഞ വർഷം യുദ്ധത്തിൽ അദ്ദേഹം ചിലവാക്കിയത് 31836 ഉണ്ടകളാണ്..അത് ആർക്കും കൊണ്ടില്ലെങ്കിലും ഇത്രയും വെടിവയ്ക്കുക എന്നത് ഒരു പട്ടാളക്കാരനെ സംബന്ധിച്ചടത്തോളം വളരെ അപൂർവതയാണ്..ഇതിനിടെ യുദ്ധത്തിനിടയിൽ അശ്രദ്ധമായി 28 തീവ്രവാദികളെ കൊന്ന ക്യാപ്റ്റൻ.കുൽക്കർണിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവായി..

    അഹിംസയിലധിഷ്ഠിതമായ യുദ്ധമാണ് നമുക്ക് അഭികാമ്യം എന്ന് കോടതി നിരീക്ഷിച്ചു...മാത്രമല്ല യുദ്ധത്തിൽ ശത്രുവിനെ ചുമ്മാ കൊല്ലാൻ എല്ലാവർക്കും സാധിക്കുമെങ്കിലും ഇത്രയേറെ ജനനിബിഡമായ വാർഫ്രണ്ടിൽ  ക്രിത്യതയോടെ ഒരാളുടെ ദേഹത്തുപൊലും കൊള്ളാതെ വെടിവക്കാൻ കഴിഞ്ഞ പുരുഷു ഒരു സംഭവം തന്നെയാനെന്നും ജഡ്ജ് പ്രത്യേകം എടുത്തു പറഞ്ഞു..പുരുഷുവിനെ എല്ലാരും  മാത്ര്യകയാക്കാൻ ഈ അവാർഡ് ഒരു നിമിത്തമാകട്ടെയെന്നും അദ്ദേഹം വിധിയിലെഴുതി..

    Bullet Firing statitics by Purushu
    :
    സാദാ തോക്ക്            - 12008 ഉണ്ടകൾ
    ഇമ്മിണി വല്യ തോക്ക് - 11467 ഉണ്ടകൾ
    എടത്തരം തോക്ക്      - 7683 ഉണ്ടകൾ
    ഒറ്റവെടിത്തോക്ക്       - 678 ഉണ്ടകൾ


    സൂപ്പർ ബ്ലോഗർ 2010:
    2010ൽ ഏറ്റവുമധികം പോസ്റ്റുകൾ ഇട്ട 19 വയസ്സുള്ള ഫിലോസഫി വിദ്യാർഥിനി ശ്രീമതി.ലോലിതാ വർമ്മയെയാണ് മികച്ച ബ്ലോഗറായി തിരഞ്ഞെടുത്തിരിക്കുന്നത്..ദിവസം 5-10 ഹിറ്റുകൾ കിട്ടുന്നവയാണ് ലോലിതയുടെ പോസ്റ്റുകൾ..കഥ, കവിത, കോമഡി, പ്രണയം തുടങ്ങിയവയെല്ലാം ചുരുങ്ങിയ വാക്കുകളിൽ പ്രതിഫലിപ്പിക്കാൻ എഴുത്തുകാരിക്ക് സാധിച്ചിരിക്കുന്നു....മാസം 300ഓളം പോസ്റ്റുകളാണ് ഇവർ ഇടാറുള്ളത്...ഈ വർഷം കൊണ്ട് തനിക്ക് 67ഓളം വിസിറ്റേഴ്സിനെ കിട്ടും എന്ന് തന്നെയാണ് ലോലിതയുടെ പ്രതീക്ഷ..ഫോളോവേഴ്സായി ആരെയും കാണാത്തത് മറ്റൊന്നും കൊണ്ടല്ലന്നും ഫോളൊവേഴ്സ് ഓപ്ഷൻ ഡിസേബിള് ചെയ്തിരിക്കുകയാണെന്നും  തന്റെ ഫോളോവേഴ്സ് ആകാൻ യോഗ്യതയുള്ള ആരേയും ഇതുവരെ കണ്ടെത്തിയിട്ടില്ലയെന്നുമാണ് ലോലിത പറഞ്ഞത്..

    അതേസമയം ലോലിതയുടെ ഫോളോവറാകാനുള്ള ടെമ്പ്ടേഷൻ മൂലം അനേകം യുവാക്കൾ സമ്മർദ്ദത്തിലാണ്...അവാർഡ് കിട്ടിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ തനിക്കല്ലാതെ മറ്റാർക്കാണ് അതിനു യോഗ്യത എന്നും ലോലിത പറന്ന് ക്ഷമിക്കണം തുറന്നടിച്ചു..പ്രൊഫൈൽ പിക്ചറായി നമിതയുടെ പടം ഇട്ടിരിക്കുന്നത് ആണുങ്ങളെ ആകർഷിക്കാനാണ് എന്ന ആരോപണം ലോലിത നിഷേധിച്ചു..അതിനായിരുന്നെങ്കിൽ തനിക്ക് സ്വന്തം ചിത്രമിട്ടാൽ‌പ്പോരെ എന്നും ജി-ടോക്കിൽ അവർ വ്യക്തമാക്കി...
    .
    Some Hit Posts by Lolitha varma
    :
    കവിത:  മരുഭൂമിയിലെ പ്രണയം
                മഴയായ് മന്ദസ്മിതങ്ങൾ
                റോസാ പുഷ്പങ്ങൾ റോഡിലെങ്ങും
                ഡിസംബർ നീ അറിഞ്ഞില്ലേ
                വീണ്ടും മഴ, പ്രണയമഴ
                മഞ്ഞ് പെയ്യുന്നു, മൊബൈലടുത്തില്ല.
                ഹ്രിദയത്തിന്റെ തന്ത്രികളാൽ
                വേലുത്തമ്പി ദളവ ഗിറ്റാറുമായി പാടി..
                ആപ്പിളാണോ ഡെല്ലാണോ നല്ലത്..
                പ്രണയം തുളുമ്പും തിരമാലകളിലൂടെ
                ഒരു ചെറു പനിനീർപുഷ്പം
                പാറ്റൺ ടാങ്കിടിച്ചു മരിച്ചു...പാറ്റൺ ടാങ്കും മരിച്ചു..

    കഥ:
    അവനെ എനിക്കിഷ്ടമായിരുന്നു.അവന്റെ അന്തരാളങ്ങൾ തേടി ഞാനലഞ്ഞു.നീയെന്തേ എന്നെയറിഞ്ഞില്ല..മനസ്സ് വിങ്ങുന്നു...ഏകാന്തത ഒരു ഡബിൾബാരൽ ഗണ്ണുമായി എന്നെ വേട്ടയാടുന്നു..എന്റെ പ്രണയം ഒരു മഴയായ് പെയ്യുമ്പോൾ ഞാനോർത്തില്ല കുടയെടുത്തില്ലെന്ന്..
    അവൻ കാലങ്ങളുടെ ബ്രിഹത്സ്ഫുരണങ്ങളിൽ ഓരിയിട്ടുമറഞ്ഞു..ഞാൻ വീണ്ടും എകയായി..എന്റെ പ്രണയം ആർദ്രമായി... (ടിങ്ങ് ടോങ്ങ്...കോളിങ്ങ് ബെല്ലടിക്കുന്നു ) “ അയ്യോ ചേട്ടൻ ജോലി കഴിഞ്ഞു വന്നു...“ ..( ബ്ലോഗ് ക്ലോസ് ചെയ്ത്...ഗൂഗിളിൽ പാചക സൈറ്റെടുത്തിടുന്നു..)

    മിക്കപ്പോഴും മണിക്കൂറിൽ ഒരു പോസ്റ്റെന്ന ഫ്രീക്വൻസിയിലാണ് ലോലിത പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്നത്..ഇത്തരം ആശയസമ്പുഷ്ടത അപ്പോഴും പരിപാലിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതാണ് അതിന്റെ ഒരു ഗും...ബ്ലോഗിൽ ഏറ്റവും കൂടുതൽ ഹിറ്റ് കിട്ടിയത് ഏതോ  മിനസ്സോട്ടക്കാരനാണെങ്കിലും ശ്രീമതി.ലോലിതയുടെ അത്രയും പോസ്റ്റുകൾ ഇടാനയാൾക്ക് സാധിച്ചിരുന്നില്ല...ലോകത്തങ്ങോളമിങ്ങോളമുള്ള വായനക്കാരേക്കാളധികം പോസ്റ്റുകൾ ഇറക്കിയ ബ്ലോഗർ എന്ന ഖ്യാതിയും ചേച്ചിക്കുതന്നെയാണ്..

    ഇനിയും ഇതുപോലെ ധാരാളം പ്രതിഭകൾ ഉണ്ടെങ്കിലും കമ്മിറ്റിയുടെ ഫണ്ട് കുറവായതിനാൽ കൂടുതൽ പേരെ സമ്മാനിക്കുവാൻ സാധിക്കുന്നില്ല എന്നൊരു വിഷമം മ്യാത്രം..എന്ത് ചെയ്താലും നമ്പറാണ് മുഖ്യം എന്ന മഹത് വചനം എപ്പോഴും മനസ്സിലോർക്കുക...എഴുതി പോക്കറ്റിലിടുക..ഒരു കോടി കൊടുത്ത് ഒരു എസ്-ക്ലാസ് വാങ്ങുന്നവനേക്കാൾ കിടിലം അതേ രൂപയ്ക്ക് 40 മാരുതികാറുകൾ വാങ്ങുന്നവനാണ്..അതായത് എണ്ണത്തിലാണ് കാര്യം എന്ന സാരം..

    ..

    Dec 22, 2010

    ഒരു പട്ടാപ്പകൽ കൊലപാതകത്തിന്റെ കഥ....



    2008 നവംബർ മാസത്തിലെ ഒരു രാത്രി..സമയം പന്ത്രണ്ട് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ്...കത്തിയെരിയുന്ന വിശപ്പ് കാരണം ഉറക്കം നഷ്ടപ്പെട്ട കോരൻ അവസാനം തീരുമാനിച്ചു..അത് ചെയ്യാം..വേറെ വഴിയില്ല..തുരുമ്പിച്ചെങ്കിലും മൂർച്ച നഷ്ടപെട്ടിട്ടിലാത്ത കഠാര അരയിൽ തിരുകി...പതിയെ തൊട്ടപ്പുറത്തുള്ള ഭയങ്കര ജന്മിയായ ഗുൽമോഹൻ മുതലാളിയുടെ 100 ഏക്കർ വാഴത്തോപ്പിലേക്ക് മുള്ളുവേലിക്കിടയിലൂടെ നുഴഞ്ഞു കയറി...ദൂരെയെവിടെയോ കാലങ്കോഴി കൂവി....എല്ലാം ഭദ്രം..രാത്രിയുടെ നിശ്ശബ്ദത....ഒരു ഇടത്തരം മൈസൂർ പൂവൻ കുല തന്നെ കോരൻ വെട്ടിയെടുത്തു...കുടിലിൽ പട്ടിണി കിടക്കുന്ന രണ്ടുംരണ്ടും നാലു മക്കളുടേയും പിന്നെ ഭാര്യയുടേയും വയറുകൾ ഒരു നേരമെങ്കിലും നിറയട്ടെ....

    വെട്ടിയെടുത്ത വാഴക്കുലയുമായി വേലി ലക്ഷ്യമാക്കി പതിയെ നടന്നുനീങ്ങി..പെട്ടെന്നതാ ചുറ്റും വെളിച്ചം...”ആരെടാ...അത്..? “... ആരൊക്കെയോ ടോർച്ചുകളുമായി ഓടിവരുന്നു...മുതലാളിയുടെ തോട്ടം കാവൽക്കാരാണ്..ബ്രൈറ്റ്-ലൈറ്റിന്റെ ആ പകൽ പോലത്തെ വെളിച്ചത്തിൽ കോരൻ പെട്ടുപോയി..അവർ മോഷ്ടാവിനെ തൊണ്ടിയോടെ പൊക്കി...പിടിച്ചു തെങ്ങിൽ കെട്ടിയിട്ടു..പുലർച്ചയോടെ തന്നെ ഏഡ് കുട്ടമ്പിള്ളയുടെ നേത്രിത്വത്തിൽ വൻ പോലീസ് സംഖം വന്നു..കൈയ്യാമം വച്ച് കോരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി..എന്തിനോ വേണ്ടീ സ്റ്റേഷന്റെ മൂലയിലിരുന്ന ആ തൊണ്ടിയാ‍യ വാഴക്കുല പഴുത്തു..

    അങ്ങനെ ആ കൊലക്കേസ് കോടതിയിലെത്തി.. കോടതി ചോദിച്ചു..“ കോരൻ വാഴക്കുല മോട്ടിക്കുന്നതിന്റെ ഫോട്ടം ഉണ്ടോ..?.“ ...ഇല്ല യുവറോണർ....ബട്ട് സാക്ഷികളുണ്ട്...ഫൊറൻസിക്ക് വിദഗ്ദർ ആ വാഴക്കുലയിൽ നിന്നും കോരന്റെ വിരലടയാളം എടുത്തിട്ടുണ്ട്..മാത്രമല്ല ഈ കൊലക്കേസിലെ പ്രധാന തെളിവായ കത്തിയും കിട്ടിയിട്ടുണ്ട്...അതിലുമുണ്ട് അടയാളം..
    ഓക്കേ..ജഡ്ജി മഹാഭാരതം പോലത്തെ ഒരു നിയമപുസ്തകം എടുത്ത് മറിച്ചുനോക്കി...

    ...വിധി വന്നു...ആറ് മാസം കഠിന തടവിന് കോരനെ ശിക്ഷിച്ചു....കൈയ്യിലും കാലിലും വിലങ്ങളിഞ്ഞ കോരനേയും വഹിച്ചുകൊണ്ട് ആ ജീപ്പ് സെൻഡ്രൽ ജയിലിന്റെ കോട്ടവാതിലിലൂടെ അകത്തേക്ക് കുതിച്ചു..ആ വലിയ ഇരുമ്പ് ഗേറ്റുകൾ ക്യാമറയ്ക്കുമുന്നിൽ അടയുന്നു..നീതി സംരക്ഷിക്കപ്പെട്ടു..നിയമം നടപ്പിലായി....കുറ്റവാളി ശിക്ഷിക്കപ്പെട്ടു...

    2008 നവംബർ മാസത്തിലെ ഒരു രാത്രി.....അങ്ങ് ദൂരെ ബോംബെയിൽ ഒരു ചാക്ക് ഓട്ടോമേറ്റഡ് റൈഫിളുകളും അതിനൊത്ത കാട്രിഡ്ജുകളും ബോംബുകളുമായി ഒരു സംഘം ചെറുപ്പക്കാർ ഒരു സ്പീഡ്ബോട്ടിൽ തീരത്തണഞ്ഞു...അവർ പല സംഖങ്ങളായി പിരിഞ്ഞു നഗരത്തിന്റെ പല ഭാഗത്തേക്കും പോയി..

    പിന്നീട് അവരിൽ രണ്ടുപേർ 47 റൈഫിളുകളുമായി രാത്രി ഒൻപതരയോടെ നേരെ വിക്ടോറിയ ടേർമിനലിലേക്ക് കയറിച്ചെന്ന് അങ്ങ് സുമ്മാ വെടി വച്ചു...പക്ഷേ അവരുടെ കണക്കുകൂട്ടലുകൾ തെറ്റി...8 പോലീസുകാരുൾപെടെ 58 പേരെ മരിച്ചൊള്ളൂ..ആവശ്യത്തിന് വെടിയുണ്ടകൾ എടുക്കാത്തത്തിൽ അവർ പശ്ക്ചാത്തപിച്ചു...നാലടി നീളമുള്ള മുളവടിയല്ലാതെ ഒരു പൊട്ടാസുതോക്ക് പോലും നേരിട്ടുകണ്ടിട്ടില്ലാത്ത കാവൽ പോലീസുകാർ ഓടി വലിയ തൂണുകൾക്ക് മറവിൽ ഒളിച്ചിരുന്നു..കൊട്ടാരം പോലെ റെയിൽവേ സ്റ്റേഷനുണ്ടാക്കിയ ബ്രിട്ടീഷുകാർക്ക് അവർ മനസ്സാ നന്ദി പറഞ്ഞു..
     
    ഖാനും കസബും നേരെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കയറിച്ചെന്നു..ഭയന്ന സ്റ്റാഫുകൾ പേഷ്യന്റ്സ് വാർഡ് ലോക്ക് ചെയ്തതിനാൽ അവർക്ക് അകത്തുകടക്കാൻ കഴിഞ്ഞില്ല....അപ്പോഴേക്കും അവർ ക്ഷീണിതരായിരുന്നു..രണ്ടുമണിക്കൂറായി വർക്കിലല്ലേ...കൌണ്ടറിൽ നിൽക്കുന്നവനോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു..അവന്റെ മതവും ചോദിച്ചു.....വെള്ളം കുടിച്ചിട്ടവർ അവനെയും അങ്ങട് കൊന്നെന്നേ...

    രണ്ടുമണിക്കൂറിനു ശേഷം താമസിയാതെ ഹേമന്തിന്റെ നേത്രിത്വത്തിൽ ആന്റൈ-ടെററിസ്റ്റ് സ്ക്വാഡെത്തി...സർക്കാർ നൽകിയ സ്വെറ്റ് ഷർട്ടിന്റെ കട്ടിയുള്ള ബുള്ളറ്റ്പ്രൂഫുമായി ആ പാവം ലിവന്മാരുടെ നേരെ കയറിച്ചെന്നു..അവസാനം പോലീസിനെതിരെ കൌണ്ടർ ഫയറിങ്ങ് നടത്തിയ ഈ അതുല്യപ്രതിഭകൾ റോഡിലേക്കിറങ്ങി..ആദ്യം പോലീസ് ജീപ്പിലും പിന്നീട് തട്ടിയെടുത്ത ഒരു സിവിലിയൻ കാറിലുമായി നഗരപ്രദിക്ഷണം നടത്തി...നിർഭാഗ്യവശാൽ പോലീസിന്റെ റോഡ് ബ്ലോക്കിൽ പെട്ട് വണ്ടി നിർത്തേണ്ടി വന്നു..ഖാൻ ചേട്ടനാകട്ടേ പോലീസിന്റെ വെടികൊണ്ട് അങ്ങ് ചത്തുകൊടുത്തു..കസബിന് നിസ്സാരമായ പരിക്കാണ് പറ്റിയത്...

    ആ യുവപോരാളിയെ പോലീസുകാർ നിർദാക്ഷണ്യം ഇടിച്ചുകൂട്ടി ലോക്കപ്പിലാക്കി..ജീവൻ പണയം വെച്ചും കമാൻഡോകൾ താജിലേയും നരിമാൻ ഹൌസിലേയും ട്രൈഡന്റിലേയും മിലിട്ടൻസിനെ കൊന്നൊടുക്കി...ഈ സമയം ഇന്ത്യൻ കമാൻഡോസ് തോക്കും ജീവനും കൈയിൽ പിടിച്ച് പമ്മിപ്പമ്മി ഹോട്ടലിലേക്ക് കയറിപോകുമ്പോൾ പ്രസ് അത് ലൈവായി ലോകത്തെ കാണിച്ചു..പുറത്തെന്താണ് നടക്കുന്നതെന്നറിയാതെ ഹൊട്ടേലിനുള്ളിൾ വിഷമിച്ചിരുന്ന ടെററിസ്റ്റുകൾക്ക് അതൊരാശ്വാസമായി....കോൾ ഓഫ് ഡ്യൂട്ടി ഗെയിം കളിക്കുന്നതുപോലെ നിസ്സാരമായി ഒരു പ്രത്യാക്രമണം നടത്താൻ അവർക്കായി...

    അന്ന് മരിച്ച 166 നിരപരാധികളുടെ പതിനാറടിയന്തിരവും രണ്ടാം ചരമവാർഷികവും വരെ കഴിഞ്ഞു..അന്ന് ജീവനോടെ പിടിച്ച അജ്മൽ കസബ് ഇപ്പോഴും പൂർണ്ണ ആരോഗ്യവാനായി ചിക്കൻ ബിരിയാണിയും തിന്ന് ഹാപ്പിയായി ജീവിക്കുന്നു..ജയിലിലാണെങ്കിലും ഒരു ദിവസത്തിന് ലക്ഷങ്ങളാണ് ഈ പുന്നാരക്കുട്ടനു വേണ്ടി ചിലവിടുന്നത്...ഇന്ത്യയിൽ ആയിരക്കണക്കിന് തെരുവുകുട്ടികൾ എച്ചിൽക്കൂനയിൽ നിന്നും ഒരു നേരത്തെ ഭക്ഷണം സമ്പാദിക്കുമ്പോൾ,
    പാലും തേനുമുൾപെടെ അങ്ങേയറ്റം ന്യൂട്രീഷ്യസ് ഡയറ്റാണ് ഇവന് നൽകുന്നത്......

    ഒരിയ്ക്കൽ ഈ ദുഷ്ടന്മാരായ പോലീസുകാർ നമ്മുടെ കുട്ടന് മട്ടൺബിരിയാണിക്ക് പകരം സാദാ ബിരിയാണിയാണത്രേ കൊടുത്തത്...അവനത് തട്ടിത്തെറുപ്പിച്ചതിൽ എന്തേലും കുറ്റം പറയാൻ പറ്റുമോ...എന്തൊരു അനീതിയാണിത്...

    ഒരു ജലദോഷം വന്നപ്പോൾ മൾടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി...ഫോം ബെഡ്ഡും പ്രത്യേക ബുള്ളറ്റ്പ്രൂഫ് മുറിയുൾപ്പെടെ നിർമ്മിച്ചു നൽകി..ദിവസം ഒരു കോടി വച്ചായിരുന്നു അതിന്റെ ചിലവ്...ഈ ഒരു കോടിയെന്നൊക്കെപ്പറഞ്ഞാൽ നമ്മുടെ നിര റേഡിയോയും കൽമാഡിയയുമൊക്കെ മൂക്കിപ്പൊടി മേടിക്കുന്ന കാശേയുള്ളൂ..എന്നാലും......ഈ തുക കുറഞ്ഞുപോയി എന്നേ ഞാൻ പറയൂ..

    കഴിയുമെങ്കിൽ ഒരാഴ്ക വീഗാലാൻഡ് പാട്ടത്തിനെടുത്ത് ഇവനെ അവിടെ ഒരുല്ലാസയാത്രയ്ക്ക് കൊണ്ടുപോണം എന്നാണ് എന്റെ അഭിപ്രായം...മാത്രമല്ല തിരികെവരുമ്പോൾ കുമരകത്ത് ഒരു ബോട്ടിങ്ങും ആയുർവേദ മസാജിങ്ങും കൂടെ നടത്തിയാൽ നല്ലത്.....കാരണം എ.സി മുറിയാണേലും എല്ലാമുണ്ടെങ്കിലും ഒരു മനുഷ്യൻ എത്രാന്നുവച്ചാ ഇങ്ങനെ വെറുതേയിരിക്കുന്നത്.. ടെററിസ്റ്റുകൾക്കെന്താ ബോറഡിക്കില്ലേ...?..ഇങ്ങനെ വെറുതേയിരികുമ്പോഴാണ് ഓരോ അനാവശ്യ ചിന്തകൾ മനസ്സിലേക്ക് വരുന്നത്...An ideal man's mind is a devil's workshop...എന്നല്ലേ...

    അങ്ങനെ നമ്മുടെ കൊലക്കേസ് തുടങ്ങി..അജ്മൽ പാക്ക് സിറ്റിസൺ ആണ് എന്ന് ഇന്ത്യൻ ഗവണ്മെന്റ് ഉറപ്പിച്ചു പറയുന്നു....പാക്കിസ്ഥാൻ നിഷേധിക്കുന്നു..
    കണ്ടോ..കണ്ടോ ഈ പാക്കിസ്ഥാൻ കള്ളം പറയുന്നത്.... അമേരിക്കേ...? എന്നൊക്കെ ഇന്ത്യ പറഞ്ഞു നോക്കി..എവടെ......ഈ ടോം&ജെറിക്കളി 2009 ജനുവരിയിൽ വരെ നീണ്ടു...അവസാനം പാക് മിനിസ്റ്റർ സമ്മതിച്ചു..അജ്മൽ പാക് സിറ്റിസൺ തന്നെ..ഹോ നമ്മൾ ജയിച്ചു...കളി നമ്മളോടാ...ഇതല്ല ഇതിനപ്പുറം സമ്മതിപ്പിക്കുന്നവരാണ് ഈ ഇന്ത്യാക്കാര്....

    അതിനിടയിൽ വെറുതെയിരുന്ന് ബോറഡിച്ച് മടുത്ത കസബ് ജയിൽജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു...കസബിനെ കോടതി ശിക്ഷിച്ചാലുമില്ലേലും അവനെ കൈവച്ചാൽ സസ്പെൻഷനോ ഡിസ്മിസലോ ഉറപ്പാണ് എന്നറിയാവുന്ന പോലീസുകാർ അതങ്ങ് സഹിച്ചു...

    അങ്ങനെ ഒരു മെയ്മാസപ്പുലരിയിൽ നമ്മുടെ മുല്ലപ്പെരിയാർ കേസിനെ വെല്ലുന്ന വിചാരണയ്ക്കുശേഷം വിധിവന്നു..അജ്മൽ ആരാണ്ടെയൊക്കെ കൊന്നിട്ടുണ്ട്..അവനെ തൂക്കും...കട്ടായം...ഇന്നെയ്ക്ക് ഏഴുമാസമായി....ആരേയും തൂക്കിയതായി അറിയില്ല....കസബിനുള്ള ഡിന്നർ ബിരിയാണിക്കായി വീണ്ടും അനേകം ആടുകളും കോഴികളും ജീവൻ വെടിഞ്ഞു...കസബ് ഇപ്പോൾ വണ്ണം കുറയ്ക്കാനുള്ള 19999.99 രൂപയുടെ ടെലിബ്രാൻഡ് യന്ത്രത്തിന് ഓർഡർ നൽകി കാത്തിരിക്കുകയാണ്..ദഹനക്കേടും കൊളസ്ട്രോളും ഉണ്ടത്രേ..

    ഒരിയ്ക്കൽ എന്റെ വീട്ടിൽ മച്ചിൻപുറത്ത് കയറിയ പെരുച്ചാഴിയെ ഞാൻ കെണിവച്ചു പീടിച്ചു......
    “ചേടത്തിയേ...ഇതിനെ ഞാൻ കൊല്ലണോ വളർത്തണോ” ?.....
    എന്ന് മേനക ഗാന്ധിയോട് വിളിച്ചു ചോദിക്കേണ്ട ഗതികേട് എനിക്കന്ന് വന്നില്ല..കാരണം എനിക്ക് ചെലവിന് തരുന്നത് അവരല്ലാത്തതുകൊണ്ട് തന്നെ.....ഇന്ത്യ ഭരിക്കുന്നത് കൊറേ ഉത്തരേന്ത്യൻ ലോബികളാണെന്നാണ് എന്റെ ധാരണ..അല്ല്ലാതെ അമേരിക്കയും യു.എന്നും ഒന്നുമല്ല...ആരെ ബോധിപ്പിക്കാനാണിവർ ഇനിയും ഇവനെ വച്ചോണ്ടിരിക്കുന്നത്...അതിഥി ദേവോ ഭവയും ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കണം എന്നുള്ള മോട്ടോയും പൊക്കിപ്പിടിച്ച് അരനൂറ്റാണ്ടിലേറെയായില്ലേ ജീവിക്കുന്നു..

    ആർക്കും വേണ്ടാത്ത ഈ കപട ആദർശങ്ങൾ വലിച്ചെറിഞ്ഞ് കസബിനെ അറ്റ്ലീസ്റ്റ് ഇലക്ട്രിക് ചെയറിൽ വച്ച് കത്തിച്ചുകൊല്ലാനുള്ള ആർജവം പോലും ഇല്ലാത്ത ഈ നിയമങ്ങൾ കൊണ്ടെന്ത്.. ആർക്കാണ് നേട്ടം..?......ക്യൂൻ വിക്ടോടിയയുടെ പഴയ നിയമങ്ങൾ നമ്മൾ ഇനിയും പിന്തുടരുന്നിടത്തോളം കാലം കസബ് സുരക്ഷിതനാണ്....ഇനിയുമവൻ ജഡ്ജിനെ ചീത്തവിളികും...ബിരിയാണി കിട്ടിയില്ലേൽ കാവൽ നിൽക്കുന്ന ബി.എസ്.എഫുകാരെ തന്തക്കും വിളിക്കും...ഒടുവിൽ ഏതെങ്കിലും ഒരു പാസഞ്ചർ പ്ലൈനും റാഞ്ചി ‘അവർ‘ കസബിനുവേണ്ടി വിലപേശും...പതിവുപോലെ നമ്മൾ അവനെ വിട്ടുകൊടുക്കുകയും ചെയ്യും..അങ്ങനെയാകുമ്പോൾ 110 കോടി ജനങ്ങൾക്ക് വേണ്ടി ജീവൻ കളഞ്ഞ ആ പാവം പോലീസുകാർ ആരായി...പൂവൻപഴത്തിന്റെ കട്ടിയുള്ള ബുള്ളറ്റ്പ്രൂഫും നൽകി തീവ്രവാദികളെ പിടിക്കാൻ പോയ ഹതഭാഗ്യരായ ടെററിസ്റ്റ് സ്ക്വാഡ് ആരായി...മനസ്സറിയാതെ മരിച്ചു വീണ സിവിലിയൻസിന്റെ വിദേശികളുൾപ്പെടെയുള്ളവരുടെ ഉറ്റവരുടെ കണ്ണീരിനു എന്താണ് വില..?

    ഹൈക്കോർട്ട്, സുപ്രീം കോർട്ട്, പ്രസിഡന്റ് അങ്ങനെ അപ്പീലുകൾ നൽകി ഇതൊരു പത്ത്പന്ത്രണ്ട് കൊല്ലത്തിനകം തീർന്നാ മതിയാരുന്നു...ഒരൻപത് രൂപയുടെ ബുള്ളറ്റിൽ തീരേണ്ട കാര്യം കോടികൾ ചിലവിട്ട് നീട്ടിക്കൊണ്ട് പോകുന്നു..ഈ നപുംസകാത്മകമായ സമീപനം കൊണ്ട് ഇന്ത്യ ആരുടെ പ്രീതിയാണ് സമ്പാദിക്കുന്നത്..സ്വാതന്ത്ര്യാനന്തരം ചേരിചേരാ നയത്തിൽ തുടങ്ങിയ പിഴവുകൾ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാവിയിൽ ഇതൊരു നോ-മാൻസ് ലാൻഡ് ആയി മാറുമോ എന്ന് വരെ നമുക്ക് കുണ്ഡിതപ്പെടാം...ചുമ്മാ പെടാമല്ലോ....

    നട്ടെല്ലില്ലാത്ത കാലഹരണപ്പെട്ട മണ്ടൻനിയമങ്ങൾ വിലങ്ങുതടിയാകുന്നുണ്ടെങ്കിൽ ആ കസബിനെ മോചിപ്പിച്ചിട്ട്...സ്വതന്ത്രനാക്കി അഴിച്ചു വിട്..ഒരു സിമ്പിൾ കൊട്ടേഷൻ കൊടുത്ത് അവനെ തീർക്കാം.....അതല്ലേ നല്ലത്... ന്നാലും എട്ടിന്റെ പണിക്കുള്ള പണവും മുടക്കേണ്ടി വരില്ല...കൊട്ടേഷൻ സംഘങ്ങൾക്കും ഇതൊരു പുണ്യം കിട്ടുന്ന പ്രവർത്തിയായിരിക്കും...ഈ ഫ്രീ സർവീസ് ചെയ്യാൻ ധാരാളം ടീമുകൾ മുന്നോട്ട് വരും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ...കാരണം അവർ വെറും ബ്യൂറോക്രാറ്റുകളല്ലല്ലോ.....

    ഹാപ്പി രണ്ടാം വാർഷികം കസബ്...അളിയനെ നുമ്മ സ്നേഹിച്ചുകൊല്ലും കേട്ടാ...രഞ്ജിപ്പണിക്കർ പറഞ്ഞപോലെ ഇന്ത്യയിലെ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളുടേയും, കുഷ്ഠരോഗികളുടേയും , ജഡ്കവലിച്ച് ചോര തുപ്പുന്നവരുടേയും,ഭക്ഷണത്തിനുവേണ്ടി ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരുടേയും , വേശ്യകളുടേയും എല്ലാം അന്നത്തിൽ നിന്നും കൈയ്യിട്ടുവാരിയ ബില്യൺസ്  എത്ര വേണമെങ്കിലും ഇവിടൂണ്ട്...അതുകൊണ്ട് അങ്ങേയ്ക്ക് ആർതർ റോഡിലെ സോ കോൾഡ് ജയിലെന്ന സുഖവാസകേന്ദ്രത്തിൽ എന്തു കുറവുണ്ടെങ്കിലും പറയാൻ മടിക്കരുത്....അതിഥി ദേവോ ഭവ:.....

    ഓടോ: ചൈന ബ്രഹ്മപുത്രയിൽ ഡാം പണി തുടങ്ങിക്കഴിഞ്ഞു...അധികം താമസിയാതെ ഹൈവേയും അവർ നിർമ്മിക്കും...കൊള്ളാവുന്ന എന്നല്ല ഒരു സാദാ രാജ്യവുമായിപ്പോലും ഒരു നല്ല ബന്ധം നമുക്കില്ല...അവസാന നിമിഷം യു.എന്നിൽ പരാതി കൊടുത്ത് കൈയ്യും കെട്ടിയിരിക്കുക എന്ന സ്ഥിരം നയം വിലപ്പോവില്ല...ഒരു കുഞ്ഞുപോലും സഹായിക്കാൻ വരില്ല......അല്ലേൽത്തന്നെ എന്തിനു പറയുന്നു..ഇന്ത്യൻ ആർമി ചുമ്മാ ഒന്ന് നടന്നുകയറിയാൽ കീഴടങ്ങുന്ന പാക്കിസ്ഥാൻ പോലൊരു പ്രശ്നത്തെ ഇത്രയും വച്ച് വളർത്തിയത് ആരുടെയൊക്കെ കഴിവാണ്...കഴിവുകേടാണ്..?  ഇത്രയും കാലമായിട്ടും പരാജയമടഞ്ഞ നയങ്ങൾ തന്നെ വീണ്ടും വീണ്ടും പ്രയോഗിക്കുന്നതിലെ യുക്തിയെന്താണ്...
    “....ഒരു ജനത അർഹിക്കുന്ന ഭരണാധികാ‍രികളെയേ അവർക്ക് ലഭിക്കൂ...” എന്ന് മാത്രമേ ഇതിൽ പറയാനുള്ളൂ....

    A patriot must always be ready to defend his country against his government.....
    -Edward Abbey
    ഒരു പരിധിവരെ ഇതല്ലേ നമ്മുടെ ശരി...;

    ..

    Dec 20, 2010

    ഒരു റിയാലിറ്റി ഷോ ( എൻട്രൻസ് എക്സാം ).

    പ്രിയപ്പെട്ട നാട്ടുകാരേ , 

    ഒരു ദുർബല നിമിഷത്തിൽ നോം രചിച്ച  മലയാളസിനിമാ ക്രിസ്മസ് എക്സാമിന്റെ ചോദ്യപ്പേപ്പറുകൾ നമ്മുടെ വിദ്യാഭ്യാസ രംഗത്തിന് ചെയ്ത കനത്ത സംഭാവനകൾ കണ്ട്,
    ലോകത്തിന്റെ  വിവിധഭാഗങ്ങളിൽ നിന്നും ഇനിയും ചോദ്യപ്പേപ്പറൂകൾ  എഴുതെടാ..എഴുതെടാ..എന്ന് പറഞ്ഞു ഭയങ്കര അന്താരാഷ്ട്ര റിക്വസ്റ്റുകൾ വരുന്നു..ഒബാമ, ദാവൂദ് ഇബ്രാഹിം, ഈദി-അമീൻ, ചാർലൈസ് തിയോൺ, പമേല , കുന്നുമ്പുഴ ശാന്ത തുടങ്ങിയ പ്രഗത്ഭരുടെ നിർബന്ധം ..അവസാനം നമ്മുടെ കേന്ദ്ര കലാ മന്ത്രിയായ  ഗുൽബന്തർ സിംങ്ങ് വരെ ഇന്നലെ വിളിച്ചു പറഞ്ഞു....ഇന്ത്യൻ കലാരംഗത്തെ ഒന്ന് രക്ഷിക്കൂ ബേട്ടാ എന്ന്...പണ്ടേ സിംങ്ങന്മാർ പറഞ്ഞാൽ പിന്നെ എനിക്ക് അപ്പീലില്ല..

    എനിവേ...ഇടിക്കട്ട ടിവിയിൽ തുടങ്ങാൻ പോകുന്ന ‘സൂപ്പർ സംഗീതമണ്ഡൂകം ‘ എന്ന വൻ റിയാലിറ്റി ഷോയുടെ യോഗ്യതാ എൻട്രൻസിന്റെ പരീക്ഷയുടെ സേമ്പിൾ ചോദ്യപ്പേപ്പറാണിത്..ആർക്കും അങ്ങനെയൊന്നും ചാടിക്കേറാൻ കഴിയില്ലയിതിൽ..പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ..

    നിങ്ങൾ സാധാരണ കാണുന്നതുപോലുള്ള ഒരു കൂതറ റിയാലിറ്റി ഷോയല്ല ഇത്..ലോക റാപ്പർമാരും അനേക പ്രശസ്തരും വിധികർത്താക്കളായി വരുന്ന ഒരു മഹാ സംഭവമാണിത്...ഒന്നാം സമ്മാനം 50കോടി ഡോളർ. രണ്ടാം സമ്മാനം 20 കോടീ ഡോളർ...പ്രോത്സാഹന സമ്മാനം 5 കോടി ഡോളർ വീതം 5 പേർക്ക്..പിന്നെ കാശെല്ലാം സിംബാവിയെൻ ഡോളറിലായിരിക്കും എന്നേയുള്ളൂ....
    സംഗീതം ഒരു മഹാസാഗരമാണ്...ഞാനതിന്റെ തീരത്ത് കപ്പലണ്ടിയും ഐസ്ക്രീമും വിറ്റ് നടക്കുന്ന ഒരു പയ്യൻ  മാത്രം..എങ്കിലും ആ പരീക്ഷയ്ക്കായി  ഒരു ചോദ്യപ്പേപ്പറ് തയാറാക്കിയിട്ടുണ്ട്...

    സർ.സി.പി ദോശമംഗലം, ഫിഫ്റ്റിസെന്റ്, ഏക്കോൺ, ഷക്കീറ, തുപാക്ക് തുടങ്ങിയ പ്രശസ്തരാണ് ഇതിന്റെ ജഡ്ജസ്..അപ്പോൾ അതിന്റെ പരീക്ഷയും കടുക്കുണമല്ലോ...

                                SUPER MANDOOKAM ENTRANCE EXAMS 2010.
                                                   MODEL QUESTION PAPER.
                                                              Marks: 100

    I).ശരിയായ ഉത്തരങ്ങൾ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക.
    1). കവിളിണയിൽ ...........മോ പരിഭവർണ്ണ പരാഗങ്ങളോ..കരിമിഴിയിൽ കവിതയുമായ് "
         വാ..വാ എന്റെ ഗാഥേ,...കവിളിണകളിൽ ഉണ്ടായിരുന്നതെന്ത്..?
      
         a) കുങ്കുമം b) ചന്ദനം c) കുട്ടിക്കൂറ പൌഡർ.

    2). പ്രായം നമ്മിൽ നൽകിയത് എന്തൊക്കെയാണ്..?

         a) മോഹം b) പ്രേമം c) രാഗം.

    3). ഏകാന്ത ചന്ദ്രിക തേടുന്നത് എന്തിനെയൊക്കെയാണ്..?
     
       a) കുളിരും കൂട്ടും. b) കരളിലെപാട്ട്. c) രണ്ടിലും അവൾ തത്പരകക്ഷിയാണ്.

    4). ഒരു ഗായകന് അത്യാവശ്യം വേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.?

        a) ചില സംഗതികൾ b) സാംബാ ന്രിത്തം c) മൈക്കിൽ നിന്നും പിടിവിടാതെ നിന്ന്
            വിങ്ങിക്കരയാനുള്ള കഴിവ്.

    5). 23 വയസുള്ള രമേശ് തന്റെ എയർടെൽ മൊബൈലിൽ നിന്ന് തുടർച്ചയായി 15
         മെസേജുകൾ സ്റ്റാർസിംഗറിന് അയച്ചു.32 വയസുള്ള സുരേഷ് ഐഡിയയിൽ നിന്ന്
         7 മെസേജുകളും അയച്ചു..അങ്ങനെയങ്കിൽ ' രഞ്ജിനി ' യുടെ മൊബൈൽ നമ്പർ എത്ര ..?

         a) നമ്പർ എഴുതിയാൽ മാത്രം മതീട്ടോ...സുമ്മാ ഒന്ന് അറിയാനാ...

    6). “സംഗീതം പഠിക്കാൻ വേണ്ടി ലാലേട്ടൻ സിംഹത്തിന്റെ മടയിൽ പോയത്
          എന്തിനാണ്.?“

         a) സിംഹത്തിന്റെ ക്ലാസിൽ പൊതുവേ ഫീസ് കുറവാണ്.
         b) അന്നത്തെ ചെറുപ്പക്കരുടെയിടയിൽ അതൊരു ഫാഷനായിരുന്നു.
         c) മറ്റു മ്രിഗങ്ങൾ അന്ന് സംഗീതം പഠിപ്പിച്ചു തുടങ്ങിയിരുന്നില്ല..
         d) സംഗീതത്തിൽ സിംഹം ഒരു പുലിയായിരുന്നതുകൊണ്ട്.

    7). ആരേയും ........ ഗായകനാക്കാൻ കഴിവുള്ള ആൾ ആരാണ്..?

         a) യേശുദാസ്. b) ജോർജ്ജ് ബുഷ് c) ഭാവ.

    8). “പാതിരാമഴയേതോ ഹംസ ഗീതം പാടി..വീണപൂവിതളേങ്ങോ വിണ്ണിലാവിലലിഞ്ഞു..”
          ഹംസ പാതിരായ്ക്ക് മഴയത്ത് നിന്ന് പാടാൻ കാരണം എന്താണ്..?

         a) അത് ഹംസയോട് ചോദിക്കണം. b) പുള്ളിയങ്ങനാ..പാതിരായ്ക്കേ പാടൂ.
         c) ഹംസക്കായ്ക്ക് പാടാൻ ടൈം ഒരു തടസ്സമല്ല.

    9). “കോലക്കുഴൽ വിളീ കേട്ടോ..രാധേ എൻ രാധേ....കണ്ണനെന്നെ...വിളീച്ചോ..”
          എങ്കിൽ രാധയുടെ ഇനിഷ്യൽ എന്താണ്...?

          a) N.      b) W.        c) Z.

    10). “ ഒരു ......... കിനാക്കളാൽ കുരുന്നുകൂട് മേഞ്ഞിടുന്നു മോഹം..
             കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കുവച്ചു മൂകം........................“..
             റാംജി റാവു സ്പീക്കിങ്ങിലെ ഈ ഗാനത്തിൽ എത്ര കിനാക്കളുകൊണ്ടാണ് കൂട്
             മേഞ്ഞിരിക്കുന്നത്..?

              a)1000    b) 2000     c) 4732

    II).ഗാനത്തിൽ പ്രയോഗിക്കുക.
    1) ബാഗിജീൻസ്
    2) പടകാളി
    3) പുണ്യാശ്രമം
    4) പഴം

    III). ചേരും പടി ചേർക്കുക.

    ജാസി ഗിഫ്ട്       -    സങ്കടം, ജീവിതം, കുമിള.
    തോമസുകുട്ടീ      -    യൊ..യൊ...
    സിൽസില        -    100cc ബൈക്ക്.
    പൂജാബട്ട്          -    വിട്ടോടാ ( റീമിക്സ് ).

    IV). ഉപന്യാസം (രണ്ടുപുറത്തിൽ കവിയാതെ എഴുതുക).
    1. "ലജ്ജാവതിയുടെ കള്ളക്കടക്കണ്ണുകളിൽ ഉള്ളതായി പറയപ്പെടുന്ന ( താഴമ്പൂവ് , താമരത്താര് ,   
         തേൻ , തേൻനിലാവ്, മാമരമുത്ത്, മല്ലിക്കൊളുന്ത്, മീൻ, മാരിവില്ല് ) തുടങ്ങിയ സാധനങ്ങളുടെ
         ഇന്നത്തെ കമ്പോള നിലവാരത്തെപ്പറ്റി നിങ്ങളുടെ ബ്ലോക്കാപ്പീസറുമായി ഒരു ചർച്ച
         എഴുതുക.....?


    2. “പിന്നെ യുംപിന്നെ യുംആ രോകി നാവി ന്റെപടിക ടന്നെത്തു ന്നപദനി സ്വനം..”
         ഈ കന്നട ശ്ലോകത്തിന്റെ വ്രിത്തം വിശദമാക്കുക..?

    3. എണ്ണത്തോണി, ഡ്രൈവിങ്ങ്സ്കൂൾ, മാമി എന്നീ ക്ലാസിക്ക് മലയാള ചിത്രങ്ങളിൽ
        സംഗീതത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പ്രസിഡന്റിന് ഒരു കത്തെഴുതുക.?
      

    ************************************************************************************************************


    ..

    Dec 9, 2010

    യന്ത്രമനുഷ്യർ ( മലയാളം റീമേക്ക്സ് )

                                                         
     മലയാള സിനിമാ ലോകത്തെ വമ്പന്മാർ ആകെ കൺഫ്യൂഷനിലാണ്...പല സൈസിലും ട്രെൻഡിലും കളറിലും പടമെടുത്തിട്ടും പട്ടി പോലും തിരിഞ്ഞു നോക്കാൻ മടിക്കുന്ന തിയറ്ററുകൾ.....ആകെ ഓടുന്നതാകട്ടേ ഇന്നലെ വന്ന ചീള് പിള്ളാരുടെ പടങ്ങൾ....ഓൾറെഡി മിക്ക പഴയ ഹിറ്റുകളുടേയും രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒക്കെ ഇറങ്ങിക്കഴിഞ്ഞു... കിലുക്കം, കമ്മീഷണർ ,CBI ഡയറിക്കുറിപ്പ് ,........ ദേ ഇപ്പോ കിംഗ്, ആഗസ്റ്റ് 1, നാടുവാഴികൾ ഇതിന്റെയൊക്കെ സെക്കൻഡ് പാർട്ട്സ് ഇറക്കാൻ പോകുന്നു...കോടികൾ കൊടുത്താലും കേരളത്തിൽ ഒരു പുതിയകഥ കിട്ടാനില്ലാത്ത അവസ്ഥ...എന്താല്ലേ !!!!!!!!...

    പക്ഷേ അന്നുമിന്നും കഥാദാരിദ്ര്യമില്ലാത്ത ഏക സംവിധായകൻ പഴയപുലി അപ്രിയദർശൻ മാത്രമാണ്..ടിയാനാകട്ടേ അക്കാര്യത്തിൽ യാതൊരു ടെൻഷനുമില്ല..പണ്ട് ഇംഗ്ലീഷീന്ന് ചൂണ്ടി മലയാളത്തിലാക്കുക....ഇപ്പോളതെല്ലാം മലയാളത്തീന്ന് ചൂണ്ടി ഹിന്ദിയിലാക്കുക..ആകെ ബിസി..ഹിറ്റോട് ഹിറ്റ്...

    എന്നാൽ കാര്യം ഇതൊക്കെയാണങ്കിലും ഈ നന്ദിയില്ലാത്ത ചീപ്പ് മല്ലൂസ് കണ്ട കുളിക്കാത്ത പാണ്ടികളുടെ കൂതറ സിനിമകളായ നാടോടികളും, അയനും , ക്രിഷ്ണയും , യന്തിരനും , മഗധീരയും, ഹാപ്പിയും ഒക്കെ നാണമില്ലാതെ ഇടിച്ച് ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ട് വൻ ഹിറ്റുകളാക്കുമ്പോൾ സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഓർമ്മ വരുന്നു..കേരളം ഒരു ഭ്രാന്താലയമാണെന്ന്...അല്ലേലും തമിഴന്മാർക്കും തെലുങ്കന്മാർക്കും ഉണ്ടോ ഈ കല..കല.... എന്നു പറയുന്ന ലാ സാധനം...

    പ്രബുദ്ധരായ, വർഷങ്ങളുടെ പാരമ്പര്യമുള്ള അനേകം പുണ്യ സംവിധായകർ ഇവിടെയുള്ളപ്പോൾ എന്തിനാണീ നിലവാരമില്ലാത്ത അന്യഭാഷാ മസാലപ്പടങ്ങൾ കാണാൻ ജനം ഇടിച്ചു കയറുന്നത് എന്ന് മനസ്സിലാകുന്നില്ല...ഇവന്മാർക്കൊക്കെ വല്ല സ്റ്റാർ സിംഗറും കണ്ട് വീട്ടിലിരുന്നൂടേ...?

    ഈ രജനീകാന്ത് ..രജനീകാന്ത് എന്ന് കേട്ടിട്ടുണ്ടോ...ഇത്രയും പ്രായം ചെന്ന ആ മനുഷ്യൻ പെൻസിലു പോലത്തെ ഒരു കാലും വച്ച് എങ്ങനെയാണ് 200 പേരെ തൊഴിച്ചിടുന്നത്..പുള്ളിയുടെ ലേറ്റസ്റ്റ് ‘യന്തിരൻ‘ എന്ന സിനിമ ..ഹോ...വെറുത്തു...അതിലെവിടേയാണ് ഭാവം വരുന്നത്..അഭിനയം വരുന്നത്.....അല്ലേലും സുരാജും സലീംകുമാറുമില്ലാത്ത അതിനെ സിനിമാ എന്ന് വിളിക്കാൻ സാധിക്കുമോ......അതുകൊണ്ട് അതേ പോലത്തെ ഒരു യന്ത്രമനുഷ്യന്റെ സിനിമകൾ  നമ്മടെ പ്രമുഖരായ തഴക്കവും പഴക്കവുമുള്ള സംവിധായകരെ വച്ച് പുനസ്രിഷ്ടിക്കാൻ ഞങ്ങളുടെ സംഖടനയായ അമ്മൂമ്മ തീരുമാനിച്ചിട്ടുണ്ട്...
    എങ്ങനെയാണ് ഒരു നല്ല സയൻസ് ഫിക്ഷൻ സിനിമയെടുക്കുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയെടാ സില്ലി മലയാളിപ്പരിഷകളേ...

    റോബോഭായ്: ഷാജികൈലാസ്.
    ജപ്പാനിലെ നഗരമദ്ധ്യത്തിലുള്ള ഒരു വലിയ ഇലക്ട്രോണിക്സ് ചന്ത...വില്പനയ്ക്കായി ചാക്കിലാക്കി അടുക്കിവച്ചിരിക്കുന്ന ചിപ്പുകകളും റാമുകളും..ധാരാളം മലയാളികളായ തൊഴിലാളി റോബോട്ടുകൾ ചാക്കുകണക്കിന് കമ്പ്യൂട്ടറുകളും സിഡി പ്ലെയറുകളും കൊണ്ട് അടുക്കിവയ്ക്കുന്നു..അപ്പോഴേയ്ക്കും കറണ്ടടിച്ച് ഫിറ്റായ ഒരു ഭയങ്കരൻ തമിഴൻ റോബോട്ട് അവിടേയ്ക്ക് കടന്നു വരുന്നു..

    “ ആരെടാ എന്നുടെ പ്രോസസറെടുത്തത്.. ഉണ്മൈ സൊല്ലേടാ... ആരാടാ എന്റെ പ്രോസസറെടുത്തത് ”? ...തമിഴൻ അലറി..ഒരു നിമിഷം മാർക്കറ്റ് സ്തംഭിച്ചു..

    റോബോട്ടുകൾ പരസ്പരം നോക്കി...അപ്പോൾ സുരാജ് അവതരിപ്പിക്കുന്ന ‘ ഡസ്റ്റ് റോബോ‘ എന്ന മാർക്കറ്റിലെ തൂപ്പുകാരൻ റോബോട്ട് വരും..എന്നിട്ടിങ്ങനെ പറയും...

    ” ഒന്ന് പോടാ.. തമിഴൻ റോബോട്ടേ, ഞങ്ങടെ റോബോഭായ് വന്നാൽ ഇടിച്ച് നിന്റെ ബോൾട്ടും നട്ടും ഒന്നാക്കും കേട്ടോ..അതുകൊണ്ട് ജീവനും കൊണ്ട് ഓടിക്കോ....... ” .... ഠിഷൂം..ഒരിടി................... സുരാജ് തെറിച്ച് അടുക്കി വച്ചിരിക്കുന്ന സിഡികളുടെ മുകളിലേക്ക് വീഴുന്നു...വീണപാടെ ചാർജ്ജ് തീർന്ന് ബോധം കെടുന്നു...(തമാശ ഇവിടെ..)

    ആരാടാ നിന്റെയൊക്കെ ഈ റോബോ ഭായ്...എവിടെടാ അവൻ..?..തമിഴൻ റോബോട്ട് വീണ്ടും ഗർജ്ജിച്ചു..

    പെട്ടെന്നതാ ദൂരെനിന്ന് ഗുഡുഗുഡു ശബ്ദത്തോടെ ഒരു ഹാർലി ഡേവിഡ്സണിൽ വരുന്നു നമ്മുടെ പ്രിയ നായകൻ റോബോഭായ്....ജപ്പാൻ മാർക്കറ്റിന്റെ എല്ലാമെല്ലാമായ റോബോഭായ്....ഹാർലി സ്റ്റാൻഡിൽ വച്ച് ലിനക്സിന്റെ മുണ്ട് മടക്കിക്കുത്തി ഇന്റലിന്റെ അണ്ടർവെയറിനു മീതെ ഉടുത്തുകൊണ്ട് റോബോഭായ് സ്ലോമോഷനിൽ നടന്നടുത്തു....പിന്നെ മുട്ടനിടി.....ഠമാർ..... പഠാർ.....വില്ലൻ റോബോട്ടിന്റെ നട്ടുകളും ബോൾട്ടുകളും ആകാശത്തേക്ക് തെറിക്കുന്നു...അവസാനം തമിഴൻ റോബോട്ടിന്റെ സ്റ്റെപ്പിനി ബാറ്ററി വരെ ഊരിത്തെറിക്കുന്നു..
    ചാർജ്ജ് പോയ തമിഴൻ റോബോട്ട് തലകറങ്ങി താഴെ വീഴുന്നു..വിജയിച്ച റോബോഭായ് സ്ലോമോഷനിൽ നടന്നു വരുമ്പോൾ  ( ബാക്ഗ്രൌണ്ടിൽ ചുമ്മാ ഒരു ഇ-ക്ലാസ് ബെൻസ് അങ്ങോട്ടുമിങ്ങോട്ടും കിടന്നോടുന്നു.. ) ചന്തയിലെ തൊഴിലാളി റോബോട്ട്സ് ഡോട്ട്നെറ്റ് താളത്തിൽ പാട്ടുപാടി ഡാൻസ് കളിക്കുന്നു...മാർക്കറ്റ് ശാന്തമാകുന്നു..

    റോബോഭായിയോട് അടികൂടാൻ പോകുന്നവർ വീട്ടുകാരോടും നാട്ടുകാരോടും അവസാനമായി യാത്ര ചോദിച്ചിട്ട് മാത്രം ഇറങ്ങിപ്പുറപ്പെടുക..റോബോ ഭായിയെ തോൽ‌പ്പിക്കാൻ ആവില്ല മക്കളേ.....ഇത് ഐറ്റം വേറെയാ..എന്ന നല്ല സന്ദേശം നൽകിക്കൊണ്ട് സിനിമ അവസാനിക്കുന്നു..


    മിന്നും റോബോക്കൂട്ടം : കമൽ.
    പ്രത്യേകം പറയണ്ടല്ലോ...ഇതൊരു യുവത്വത്തിന്റെ സിനിമയായിരിക്കും..അതെ ഒരു യുവ സിനിമ..ഇതിൽ റോബോട്ടുകളായി അഭിനയിക്കുന്നത് മിക്കതും പുതുമുഖങ്ങളാണ്..യുവത്വത്തിന്റെ സിനിമയായതുകൊണ്ട് തന്നെ ഇതിലെ അഭിനേതാക്കൾ ഇടുന്ന കോസ്റ്റ്യൂംസ് ഭയങ്കര കളർഫുള്ളായിരിക്കും....കടും ചുവപ്പ് ഷർട്ടും മഞ്ഞ വരയുള്ള കടും നീല ജീൻസുമാണ് നായകന്റെ വേഷം....ഇത് ഒരു അതിഭയങ്കര പ്രണയകഥയായിരിക്കും എന്നറിയാമല്ലോ..ഐടി തൊഴിലാളികളായ ഏതാനും റോബോട്ടുകളുടെ കദനകഥയാണിത്...

    ഐടി മേഖലയിൽ പണിയെടുക്കുന്ന അടിപൊളി തമാശയൊക്കെ പറയുന്ന ഏതാനും യുവ റോബോട്ടുകൾ അവരിൽ ഒന്നാമത്തെ റോബോട്ട് രണ്ടാമത്തെ റോബോട്ടിനെ പ്രണയിക്കുന്നു..എന്നാൽ രണ്ടാമത്തെ റോബോട്ട് കെട്ടുന്നതാകട്ടേ മൂന്നാമത്തെ റൊബോട്ടിനെ..അപ്പോ നാലാമത്തെ റോബോട്ട് ആരായി..?

    അവസാനം അഞ്ച് കൊല്ലങ്ങൾക്ക് ശേഷം അഞ്ചാമത്തെ റോബോട്ട് പറയുന്നു..എനിക്കിനി കല്യാണം വേണ്ട...ഠിം ...സസ്പെൻസ്.....വികാരനിർഭരമായ സീനുകൾ..അവസാനം കാച്ചിയ ഡീസലിൽ വിഷം കലർത്തി ഒന്നാമത്തെ റോബോട്ട് കുടിക്കുകയാണ്...പക്ഷേ മരിക്കുന്നില്ല... വെൽഡിങ്ങ് ലെയ്ത്ത് - വെൽഡർമ്മാർ , വെൽഡർമ്മാർ - വെൽഡിങ്ങ് ലെയ്ത്ത് അതിങ്ങനെ ഇടവിട്ട് കാണിക്കും..അവസാനം ആ വെൽഡിങ്ങ് വർഷോപ്പിൽ വച്ച് അവർ ഒന്നു ചേരുകയാണ്...ഇതെല്ലാം കണ്ട് നിർവ്രിതി പുൽകിയ പ്രേക്ഷകർ നിറകണ്ണുമായി തിയറ്റർ വിടുന്നു....

    പോക്കിരി റോബോ:  വൈശാഖ്.
    ഈ കഥ നടക്കുന്നത് കേരളത്തിലല്ല..അങ്ങ് തമിഴ്നാട്ടിലെ ഒരു ഉൾഗ്രാമത്തിലാണ്...എന്നാലും ഗ്രാമീണരായ റോബോട്ടുകൾ പറയുന്നത് പച്ചമലയാളമാണ്.. അവിടുത്തെ രണ്ട് പ്രമുഖ റോബോട്ട് ഫാക്ടറികളാണ് കുന്നത്ത് ഫാക്ടറിയും കുന്നുമ്പുഴ ഫാക്ടറിയും....

    എല്ലാ വർഷവും ആ ഗ്രാമത്തിൽ ടെക്നോ-ഫെസ്റ്റ് നടത്താറുണ്ട്..അതിന്റെ നടത്തിപ്പവകാശത്തെച്ചൊല്ലി ഇവർ തമ്മിൽ എന്നും പൊരിഞ്ഞ അടിയാണ്...മുല്ലപ്പെരിയാർ കഴിഞ്ഞാൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ആഭ്യന്തരപ്രശ്നവും ഇതാണ്....തുടക്കം ഒരു ഐറ്റം ഡാൻസിലൂടെയാണ്.... അതിലേക്കായി തടിച്ചുകൊഴുത്ത ഏതേലും ഒരു റോബോട്ടിനെയാണ് പരിഗണിക്കുന്നത്.. 

    അങ്ങനെ ഇക്കൊല്ലത്തെ ഫെസ്റ്റിനോടനുബന്ധിച്ച നടന്ന അടിയിൽ നല്ലവരായ കുന്നത്ത് ഫാക്ടറിക്കാരുടെ പ്രധാന മൈക്രോ കണ്ട്രോളർ കേടാകുന്നു...അതൊടേ മറ്റു വഴിയില്ലാതെ കുന്നത്ത് ഫാക്ടാറിയുടെ മുതലാളിറോബോട്ടും അളിയനും കൂടി ആന്ദ്രയിലേക്ക് പോകുന്നു...

    20 കൊല്ലം മുൻപ് ഒരു രാത്രി ഫാക്ടറിക്ക് പിന്നിൽ ഉണങ്ങാനായി അടുക്കിവച്ചിരുന്ന DDR റാമുകൾ ചവിട്ടിപ്പൊട്ടിച്ച കേസിൽ നാടുവിട്ടുപോയ മുതലാളിയുടെ മൂത്തമകനായ പോക്കിരിറോബോയെ കാണാനായി.. എന്നാൽ സത്യത്തിൽ ആ റാമുകൾ ചവിട്ടിപൊളിച്ചത് പോക്കിരിയല്ലായിരുന്നു..വെള്ളമടിച്ച് റാമിന്റെ മുകളിൽ അറിയാതെ വീണ മുതലാളി റോബോ തന്നെയായിരുന്നു..ആ ഭീകര രഹസ്യം അറിയാവുന്നതാകട്ടേ മാമൻ റോബോട്ടിനുമാത്രം...അതൊരു ഹിഡൻ ഫയലായി പുള്ളി സൂക്ഷിക്കുകയാണ് ചുമ്മാ.....അച്ഛന്റെ കുറ്റം ഏറ്റെടുത്ത് പാവം പോക്കിരി റോബോ ആന്ദ്രയ്ക്ക് വണ്ടി കയറി...ആന്ദ്രയിലേക്ക് ചെന്ന് രണ്ട് ദിവസത്തിനകം ജോലികിട്ടുന്നു...കോടികൾ പ്രതിഫലം വാങ്ങുന്ന വൻഗുണ്ടാ റോബോട്ടായി മാറുന്നു...

    അങ്ങനെ അച്ഛന്റെ അപേക്ഷപ്രകാരം പോക്കിരിറോബോ തമിഴ്നാട്ടിലെത്തുന്നു..അറുപതോളം ബി.എം.ഡബ്ലിയു കാറുകളുടെ അകമ്പടിയോടെ നേരെ കുന്നുംപുഴ ഫാക്ടറിയിൽ ചെന്ന് എല്ലാ റോബോട്ടുകളൂടേയും ബാറ്ററി ഊരിവിടുന്നു..ആ ഫാക്ടറി പൂട്ടിക്കുന്നു..

    ....അപ്പോ ദേണ്ടടാ വരുന്നു..... കേന്ദ്രമന്ത്രിയുടെ മകൻ  .. 360 കൊലപാതകം, 574 ബോംബ് സ്ഫോടനം, 612 തീവ്രവാദം , 703 പീഡനം, 782 ബലാസംഗം , 853 ഭവനഭേദനം, 1001 പിടിച്ചുപറി,
    4500 മിസല്ലേനിയസ് കുറ്റങ്ങൾ..... ഇതൊക്കെ ചെയ്തിട്ടും തെളിവില്ലാത്തതിന്റെ പേരിൽ കൂളായി പുറത്തിറങ്ങി നടക്കുന്ന കൊടുംഭീകരൻ..അവന് ഇഷ്ടം തോന്നിയത് തമിഴ്നാട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് പഠിക്കാൻ വന്ന ഇറ്റാലിയൻ കുടിൽവ്യവസായ മന്ത്രിയുടെ മകളായ റോബോ സുന്ദരിയോടാണ്...എന്നാൽ നായികക്കിഷ്ടം നല്ലവനായ പോക്കിരിറോബോയെയാണ്..അതാണല്ലോ ലതിന്റെയൊരു ലിത്...

    എന്നാ പോക്കിരിയാരാ മോൻ....കൊടുത്തില്ലേ മുട്ടനിടി അവന്..ഇടിച്ചവന്റെ ഗ്രാഫിക്സ് കാർഡ് വരെ തകർത്തു....അപ്പോഴേക്കും അത് ചോദിക്കാനായി എത്തിയ പ്രധാനമന്ത്രിയും മറ്റ്  57 കേന്ദ്രമന്ത്രിമാരുടേയും മുന്നിലേക്ക് പോക്കിരിറോബോ തന്റെ  മൊബൈൽ ഫോൺ ലൌഡ്സ്പീക്കറിലിട്ട് കൊടുത്തു
    ....അപ്പുറത്താരാ..?.....മ്മടെ  ഒബാമ...ഹല്ലപിന്നെ....

    “പോക്കിരി എന്റെ ബെസ്റ്റ് ബ്രണ്ടാണ്..ഓനെ തൊട്ടാൽ കളി മാറുമെടാ പ്രധാനമന്ത്രീ “..എന്ന് ഒബാമ കട്ടായം പറഞ്ഞു..പേടിച്ചു പോയ മന്ത്രിമാരും പോലീസുകാരും ഓടി രക്ഷപെടുന്നു..വിജയശ്രീലാളിതനായി പോക്കിരി റോബോ നായികയേയും വിളിച്ച് വീട്ടിലേക്ക് പോകുന്നു...ടൈറ്റിത്സ്..അല്ല തീർന്നില്ല ..പെട്ടെന്ന് പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ റോബോ മാമൻ റീസൈക്കിൾ ബിന്നിൽ കിടന്ന ആ പഴയരഹസ്യം എല്ലാവരോടും വെളിപ്പെടുത്തുന്നു..കെട്ടിപ്പിടി...മാപ്പ് ചോദിക്കൽ....ശുഭം...

    റോ-ബോട്ട് (കടത്തുകാരൻ) :    അടൂർ ഗോപാലക്രിഷ്ണൻ.

    വള്ളം തുഴയുന്ന (റോ- ബോട്ട് ) ഒരു കടത്തുകാരന്റെ വീക്ഷണകോണിലൂടെ മുതലാളിത്തത്തിന്റെ ഒരു ബിംബത്തിൽ നിന്നുകൊണ്ട് വിമോചന വിപ്ലവം വരുന്നുണ്ടോ.. ..വരുന്നുണ്ടോ....എന്ന് എത്തിനോക്കുകയാണ് ഇവിടെ സംവിധായകൻ..പടം തുടങ്ങി ഒരു പത്ത് മിനിറ്റ് താമസിച്ച് തിയറ്ററിലെത്തിലാലും മതി..അപ്പോഴും തിയറ്റർ ഇരുട്ടിലായിരിക്കും...കാരണം നേരം വെളുത്തുവരുന്നതേയുള്ളൂ...ചിവീടുകളും മാക്രികളും ഇടതടവില്ലാതെ കരയുന്നു....ദൂരെയേതോ അമ്പലത്തിൽ ഉടുക്ക് കൊട്ടുന്ന ശബ്ദം കേൾക്കുന്നു....ടുണ്ടു , ടൂണ്ടു ,ടുടു ടുണ്ടു , ടുഡു..

    പതിനഞ്ച് മിനിറ്റായിട്ടും ഒരു പുഴയുടെ സൈഡിൽ വച്ചിട്ടുള്ള ക്യാമറ അനങ്ങുന്ന കോളില്ല...അപ്പോളതാ അങ്ങു ദൂരെ ഒരു വെളിച്ചം അടുത്തുവരുന്നു.....ഒരു ആരോ ചൂട്ടു കത്തിച്ചുകൊണ്ട് നടന്നുവരികയാണ്...ഏതാണ്ട് പത്ത് മിനിറ്റുകൊണ്ട് ആ വെളിച്ചം മുന്നിലെത്തി.. ഒന്നു നിന്നു...ബാബുനമ്പൂതിരി അവതരിപ്പിക്കുന്ന നായകകഥാപാത്രമാണത്...
    പുഴയിലെ ഓളങ്ങളിലേക്ക് നിർമമനായി ഒറ്റത്തോർത്ത് മാത്രമുടുത്ത് നോക്കി നിൽക്കുന്ന കടത്തുകാരൻ ( ഇരുട്ടത്തായതുകൊണ്ടാ നമ്മള് കാണാഞ്ഞേ... )...

    ബാബു നമ്പൂതിരി ( കടവിൽ നിന്നു കൊണ്ട് )   : രാമാ...വിപ്ലവം വന്നിരുന്നോ ?
    അഞ്ച് മിനിറ്റ് നിശബ്ദ്ധത..... 
    കടത്തുകാരൻ: ഏ...?
    വീണ്ടും അഞ്ച് മിനിറ്റ് നിശബ്ദ്ധത...
    ബാ : വിപ്ലവം.....വന്നോ എന്ന്..
    ക : ഇല്ല....
    (ചീവീടുകൾ വീണ്ടും കരഞ്ഞുമറിക്കുന്നു..)

    ബാബു നമ്പൂതിരി നടന്നകലുന്നു....ആ കാലുകൾ ക്ലോസപ്പിൽ..
    സമയം നട്ടുച്ച 12 മണി...ഇല്ലത്തിന്റെ വരാന്തയിൽ ചാരുകസേരയിൽ ഇരിക്കുന്ന നമ്പൂതിരി..മുറ്റത്ത് ഒറ്റമുണ്ട് മാത്രമുടുത്ത് നിലത്തേക്ക് നോക്കി കാര്യസ്ഥൻ എം.എൻ ഗോപകുമാർ നിൽക്കുന്നു...കണ്ണുകളിൽ വിഷാദഭാവം..
    ബാ : ഉണ്ണിയിതുവരെ വന്നില്ല..അല്ലേ...
    (കാക്കകൾ കരയുന്ന ശബ്ദം).
    ഗോ: തീവണ്ടിയാപ്പീസിലും കടത്തിലും തിരക്കി...ഉണ്ണി വന്നില്ലമ്പ്രാ....
    ബാ: എന്റെ ഉണ്യേ...ഈ കത്തിരിപ്പിന് ഒരവസാനമില്ലേ..
    മുത്തശ്ശൻ (അകത്തുനിന്നും വിറയാർന്ന ശബ്ദത്തിൽ) : ഉണ്ണി....വന്നിട്ട്.. ഒന്ന് കണ്ണടച്ചാ മതിയായിരുന്നു...എന്റെ ശിവനേ....ഉണ്ണി വരാതെങ്ങനാ...?
    ആരും അതിന് മറുപടി പറയുന്നില്ല...വീണ്ടും കാത്തിരിപ്പ്...

    സന്ധ്യ ആയപ്പോഴേയ്ക്കും ഒരു ഹെർക്കുലീസ് സൈക്കിളിന്റെ ശബ്ദം അടുത്തു വരുന്നു..മൂന്നുപേരും ആകാംക്ഷയോടെ പടിപ്പുരയിലേക്ക് നോക്കുന്നു...അതാ ഉണ്ണി വന്നിരിക്കുന്നു....
    ഒരു മുഷിഞ്ഞ ജുബായും തോളത്തൊരു തുണി സഞ്ചിയും മുഖത്ത് ജീവിത വിരക്തിയും കണ്ണുകളിൽ പഴയ ഒരു കണ്ണാടിയും  ഉള്ള ഒരു ചെറുപ്പക്കാരൻ...

    ബാ (ചാടി എഴുന്നേറ്റുകൊണ്ട് ) : ഉണ്ണി..ഉണ്ണീയല്ലേ അത്....ഉണ്ണി വന്നു...എന്റെ ഉണ്യേ.....
    (സന്തോഷസൂചകമായി വീണ മീട്ടുന്ന ബാക്ഗ്രണ്ട്സൌണ്ട്.. )
    വടിയും കുത്തിപ്പിടീച്ചുകൊണ്ട് മുത്തശ്ശൻ ഉമ്മറത്തേക്ക് വരുന്നു...
    ഗോപകുമാർ ആവേശത്തോടെ ഉണ്ണിയെ സ്വീകരിക്കുന്നു...
    മുത്തശ്ശൻ: ഉണ്ണ്യേ ..നിന്നെ കാണാതെ ഞങ്ങൾ വിഷമിച്ചിരിക്കുകയായിരുന്നു...നീ വന്നല്ലോ..
    (ഉടുക്കു കൊട്ടുന്ന ശബ്ദം മുറുകുന്നു... )

    ഉണ്ണി (സഞ്ചിയിൽ നിന്ന്  ഒരു ഫുൾബോട്ടിൽ മക്ഡവത്സ് ബ്രാണ്ടി എടുത്തു
    നീട്ടിക്കൊണ്ട് ):  “ പുല്ല്..രണ്ട് ദിവസമായി ക്യൂ നിൽക്കുന്നു..എന്നാ മുടിഞ്ഞ തിരക്കാ അവിടെ...ഇനി മേലാ ന്യൂഇയറിന് എന്നെ ബിവറേജി പറഞ്ഞുവിടരുത്,....ങാ...”

    എല്ലാവരും സന്തോഷത്തോടെ കുപ്പിക്കു ചുറ്റും വട്ടത്തിലിരിക്കുന്നു...ഗോപകുമാർ ഓടിപ്പോയി ഗ്ലാസും വെള്ളവുമായി വരുന്നു...മുത്തശ്ശൻ കുപ്പി പൊട്ടിച്ച് ഗ്ലാസിലേക്ക് ഒഴിക്കാൻ തുടങ്ങുന്നു...

    അപ്പോൾ ബാബു നമ്പൂതിരി: ഒഴിക്കാൻ വരട്ടെ...വിപ്ലവം വന്നില്ല...

    എല്ലാവരും അന്യോന്യം നോക്കി...വിപ്ലവം വന്നില്ല..ഇനിയെന്തു ചെയ്യും...?

    അപ്പോൾ ദൂരെ നിന്നും പടിപ്പുര ലക്ഷ്യമാക്കി കടത്തുകാരൻ ഓടി വരുന്നു..“ തമ്പ്രാ വിപ്ലവം വന്നു”

    എല്ലാവരും സന്തോഷത്തോടെ ചിരിക്കുന്നു...പൂമുഖത്തേക്ക് ഓടിക്കയറിയ കടത്തുകാരൻ മുണ്ടിന്റെ മടിക്കുത്തഴിച്ച് മൂന്നു പായ്ക്കറ്റ് ‘വിപ്ലവം അച്ചാറുകൾ’ അവരുടെ മുന്നിലേക്ക് വയ്ക്കുന്നു...
    “ ഇത് തമ്പ്രാന് വിപ്ലവം നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ......ഇതെനിക്ക് വിപ്ലവം ചെമ്മീനച്ചാർ..”

    അപ്പോൾ തുളവീണ ഒരു വെള്ളബനിയനുമിട്ട് അതുവഴി നടന്നു പോവുകയായിരുന്ന കരമന ജനാർദ്ദനൻ നായർ ഇത് കണ്ട് അവരെ ചൂണ്ടി ഉറക്കെ വിളിച്ചു പറഞ്ഞു.... “ ഇവിടെ വിപ്ലവം വന്നേ....വിപ്ലവം വന്നേ..“  ...എന്നിട്ട് നടന്നകലുന്നു...സിനിമാ തീർന്നു...
    .................................................................................ശുഭം........................................................................




    ..
    Related Posts Plugin for WordPress, Blogger...