അങ്ങനെ രണ്ടുപതിറ്റാണ്ടിലേറെയായി തുടരുന്ന അനീതിക്കും അക്രമത്തിനും ഒരു പരിഹാരമായി....സംഭവത്തിലെ ഒന്നാം പ്രതിയും വിദേശിയുമായ Bell-407 എന്ന ഹെലികോപ്റ്ററിനെയാണ് രഹസ്യ കമാൻഡോകൾ കസ്റ്റഡിയിലെടുത്തത്...ഇതാദ്യമായാണ് ഇത്തരമൊരു കേസിൽ ഒരു വിദേശിയെ ഇന്ത്യയിൽ കസ്റ്റഡിയിലെടുക്കുന്നത്..പണ്ട് ഒറ്റരാത്രി കൊണ്ട് 25000ലധികം പേരെ വരെ കൊന്ന ഒരു കമ്പനിയുടെ എംഡി, വീട്ടിപോയിട്ട് ‘ഇപ്പ വരാം‘ എന്ന് പറഞ്ഞ് അമേരിക്കയ്ക്ക് പോയതാണ്..പിന്നെ കണ്ടിട്ടില്ല...ഇരുപത്തഞ്ച് കൊല്ലം നമ്മൾ കാത്തിരുന്നു....ന്നിട്ടും പുള്ളി വന്നില്ല..അയാളത് മറന്ന് പോയെന്നാ തോന്നുന്നേ....അല്ലേ വന്നേനേ...ശിക്ഷ സ്വീകരിക്കാൻ..വിമാനമിറങ്ങി നേരെ ഡിജിയുടെ ഓഫീസിൽ ചെന്ന് രണ്ടു കൈയ്യും നീട്ടി എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞേനെ...ലത് പോട്ടെന്നു വക്കാം...
നമ്മുടെ കേസിലേക്ക് മടങ്ങിവരാം..കസ്റ്റഡിയിലെടുത്ത ഹെലികോപ്റ്ററിനെ ചോദ്യം ചെയ്യാനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഏഡ് കുട്ടമ്പിള്ള പ്രസ്മീറ്റിൽ അറിയിച്ചു..ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് ഇരുപത് കൊല്ലത്തിലേറെയായി പ്രസ്തുത ഹെലികോപ്റ്റർ എൻഡോസൾഫാൻ എന്ന ഇൻസെപ്റ്റിസൈഡ് തളിച്ചു വരികയായിരുന്നു
(ദ്രിക് സാക്ഷികളുണ്ട്..) .....ഹെക്ടറുകളോളം പരന്നു കിടക്കുന്ന കാഷ്യൂനട്ട് തോട്ടത്തിന്റെ മുകളിലായിരുന്നു ടിയാന്റെ വിഹാരരംഗം...പലപ്പോഴായി മാറി മാറി ഭരിച്ച രാഷ്ട്രീയപ്പാർട്ടികൾ എല്ലാവരും ഭയങ്കരമായി എതിർത്തിട്ടും ഈ കോപ്റ്റർ നിർദാക്ഷണ്യം തളിപ്പ് തുടർന്നുകൊണ്ടേയിരുന്നു...
താൻ ഇതിൽ നിരപരാധിയാണെന്നും തന്റെ മകനേപ്പോലെ കണ്ടിരുന്ന ഹെലികോപ്റ്റർ ഇപ്പരുപാടി കാണിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും... ഇനി എനിക്കിങ്ങനെ ഒരു മകനില്ലെന്നും, അവനെ ജയിലിലടയ്ക്കണമെന്നും തോട്ടം ഉടമ പ്രഭാകരപ്രഭു ഞങ്ങളോട് പറഞ്ഞു...എന്തായാലും കാട്ടുമുത്തപ്പന്റെ ക്രിപ കൊണ്ട് ആർക്കും അപകടം ഒന്നും പറ്റിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു...
പഴയ സോമാലിയയല്ല.... ഇത് പുതിയ കാസർകോഡ് |
ഓരോ മലയാളിയും വായിച്ചിരിക്കേണ്ട NIT എഞ്ചിനീയറിങ്ങ് സ്റ്റുഡൻസിന്റെ പഠന റിപ്പോർട്ട് പ്രകാരം ഇത്രയൊക്കെയായിട്ടും ഇലക്ഷൻ പ്രമാണിച്ച് ഏതോ ഒരെമ്മല്ലേ മാത്രം അതുവഴി പോയിട്ടുണ്ടത്രേ..പിന്നെ അത് എഴുതിയ കാലം വരെ ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയത്തൊഴിലാളിയോ ഏതേലും സിവിൽ സർവീസ് സിംഹങ്ങളോ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല...അഞ്ച് കൊല്ലം പ്ലാച്ചിമടയിലെ പാവങ്ങൾ നിന്നനില്പിൽ സമരം നടത്തിയിട്ടാണ് കൊക്കക്കോള ഫാക്ടറി പൂട്ടിയത്....
അതിലേറെയായില്ലേ ഈ സമരം....നിവേദനം കൊടുത്തും കേസ് പറഞ്ഞും കാലം കഴിയുമ്പോൾ നഷ്ടപ്പെടാൻ ജഡ്ജിക്കോ മന്ത്രിക്കോ ഒന്നുമില്ല... അടുത്ത തലമുറയിലെ കുട്ടികളുടെ ജീനിലും ഈ വിഷം നിറയും...നിക്കിൾഡോൺ കാർട്ടൂണിലെ പോലെ അനേകം വിചിത്ര ജീവികൾ ഇനിയും അവിടെ ജനിക്കും..കാസർകോഡ് പാകിസ്ഥാനിലോ പഞ്ചാബിലോ ഒന്നുമല്ലല്ലോ..ഒരു മെറ്റൽക്കഷ്ണമെടുത്ത് അവന്റെയൊക്കെ ഹെലികോപ്റ്ററിലേക്കെറിയാൻ എങ്കിലും ചങ്കൂറ്റമുള്ള ഒരാളുപോലും അവിടെയില്ലെന്നതാണ് ഏറെ കഷ്ടം.........ഇവിടുത്തെ നക്സലുകളോക്കെ മരിച്ചുപോയോ...അതോ ഇനി ആ പണിക്കും അന്യസംസ്ഥാനങ്ങളായ അന്ദ്രയേയും ബിഹാറിനേയും ഒക്കെ ആശ്രയിക്കേണ്ട ഗതികേടായോ കേരളത്തിന്..........ചുമ്മാ
“ Endosulphan victim “ എന്ന് ഗൂഗിൾ ഇമേജിൽ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ....ആ പേജ് മുഴുവൻ കാണണമെങ്കിൽ ഹ്രിദയത്തിന്റെ സ്ഥാനത്ത് വല്ല മൈൽക്കുറ്റിയോ മരക്കുറ്റിയോ ഒക്കെ വേണം.
കണ്മുന്നിൽ നടക്കുന്ന നരഹത്യയ്ക്ക് തെളിവും തേടി വർഷങ്ങൾ തിരിച്ചും മറിച്ചും പഠനം നടത്തുന്നതിന്റെ ആ യുക്തിരാഹിത്യമാണ് മനസ്സിലാകാത്തത്....ഇനി ചെയ്യാനുള്ളത് ആ മനുഷ്യജീവികളൂടെ ശിഷ്ടകാലം സുഖമായി കഴിയാനുള്ള പണം നൽകുക എന്നതാണ് ...കോടികളൊന്നും വേണ്ട..സാർ.. ഏതാനും ലക്ഷങ്ങൾ മതി...അത് കൈയ്യിട്ടുവാരാതെ ചാനലിൽ ലൈവായി കാണിച്ച് ട്രെഷറിയിൽ നിന്നെടുത്ത് അന്ന് തന്നെ വീതിച്ച് ആ പാവങ്ങളുടെ പേരിൽകൂട്ടിയാൽ അത്രേം ആയി..നടന്നാ നടന്നു....ഒരു സെക്കൻഡ് കണ്ണ് തെറ്റിയാൽ കൊലയോടെ വിഴുങ്ങുന്ന പാരമ്പര്യമുള്ള ബ്യൂറോക്രാറ്റുകളെ കൊണ്ട് ആ പണി ചെയ്യിക്കാൻ ഇത്രയെങ്കിലും വേണം....പണം മാത്രമേ ഇനിയൊരു പ്രതിവിധിയുള്ളൂ....പ്രഖ്യാപിച്ചത് 1 ബില്യൺ നഷ്ടപരിഹാരമാണത്രേ...നടന്നതു തന്നെ....ഏറെ വർഷങ്ങളായിട്ടും വൈപ്പിനിലേക്ക് വെറും 10കിമി വാട്ടർലൈൻ വലിക്കാൻ കഴിയാത്തവരാണ് ഇനി 100 കോടി നഷ്ടപരിഹാരിക്കാൻ പോകുന്നത്...
ഇനിയും ഈ ഗവണ്മെന്റ് എന്തിന്, ആർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്ന് മാത്രം അഞ്ജാതം....ഏതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന് എടുക്കാനുള്ള തീരുമാനമേയൂള്ളൂ.. പിന്നേയും ഒരു ഷിപ്മെന്റ് കാഷ്യൂനട്ടാണോ ഒരു കുഞ്ഞിന്റെ ജീവനാണോ വലുത് എന്ന് ദശാബ്ദങ്ങളായിട്ടും തീരുമാനിക്കാൻ കഴിയാത്ത നപുംസകങ്ങൾ ഭരിക്കുന്ന ഈ മഹാരാജ്യത്ത് വരേണ്ടത് പഴയ ആ വിപ്ലവം തന്നെയാണ്..ഈ ......... കളെയെല്ലാം ഉന്മൂലനാശനം ചെയ്ത് അധികാരത്തിന്റെ ഇടനാഴികളിൽ ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കി ആ ഹെലികോപ്റ്ററൂം കത്തിച്ച് ധർമ്മസംസ്ഥാപനാർത്ഥായ ആരെങ്കിലും വരേണ്ടിയിരിക്കുന്നു...
ഈ ഖൽക്കിയൊക്കെ ഇനിയെന്നാണാവോ അവതരിക്കുക..?
.....
you said it>>>
ReplyDeleteപറയേണ്ടത് ഇത് പോലെ മുഖത്ത് നോക്കി പറയണം ..ഇനി തെളിക്കാന്‍ വരുന്ന ഹെലികോപ്ടര്‍ വെടി വെച്ചിടാന്‍ പറ്റിയ ആണുങ്ങള്‍ ഒന്നും ഇല്ലേ അവിടെ ???
ReplyDeleteഇതാണ്..ഇതാണ് ...ഗൂഗിള്‍ നിറയെ സത്യം പടമായ് കിടന്നാലും..സത്യം മാത്രം ആരും കാണത്തില്ലായെന്ന വാശിക്ക് ഒരു കുറവുമില്ല മേലാളന്മാര്‍ക്ക് ,ഒടുവില്‍ ആ ഹെലിക്കോപ്ടര്‍ തന്നെയാവും അവന്മാരുടെ മുന്നില്‍ പ്രതി,വേണേല്‍ ആ പൈലറ്റിനെയും ചേര്‍ക്കും..
ReplyDeleteനക്സലുകള്‍ ഒക്കെ വര്‍ഗ്ഗീസ് പോയതോടെ തീര്‍ന്നു..വേരറ്റു.
അല്ലെങ്കിലും അവര്‍ക്ക് എന്‍ഡോസള്‍ഫാനോടൊന്നും ഒരു താല്പര്യമില്ലായെന്നു തോന്നുന്നു..
പേപ്പട്ടികളെ തല്ലി കൊല്ലാം, കാട്ടു പന്നികളെ വെടിവെച്ചിടാം.. ഇവരെ എന്തു ചെയ്യണം?
ReplyDeleteകൽക്കി ഇനി അവതരിക്കുമെന്നു തോന്നുന്നില്ല..വന്നിട്ടും കാര്യമില്ല എന്നു തോന്നുന്നിക്കാണും..
ഒരു സംശയം..നമ്മുടെ രാജ്യത്തിനകത്ത് തന്നെ എത്രയോ തീവ്രവാദികളുണ്ട്..അവരെങ്കിലും..
ആരോട് പരാതി പറയും?..
രാഷ്ട്രീയക്കാർക്ക് പണം മാത്രം ലക്ഷ്യം.
പോലീസിനും ആരു പണം കൊടുക്കുന്നുവോ അവരുടെ കൂടെ.
പരീക്ഷ കോപ്പിയടിച്ചും, പണം കൊടുത്തും ഉന്നത സ്ഥാനത്ത് എത്തിയവർ.
ഇനി കോടതിയിൽ പോയാലോ? അവിടെയും കൈകൂലി വാങ്ങി 'നീതി' നടപ്പാക്കുന്നവർ!
എല്ലാവരും കൊടുത്ത കാശ് തിരിച്ച് പിടിക്കുന്ന തിരക്കിലാണ്.
ഇനി സ്വയം നീതി നടപ്പാക്കിയാലോ? അവൻ തീവ്രവാദിയായി..അവർക്ക് ജയിലും.
ഇത്ര സുന്ദരമായ ഒരു ഭൂമി നമ്മുക്ക് ലഭിച്ചിട്ടും, അതിന്റെ വിലയറിയാതെ രക്തം കുടിക്കാൻ മാത്രമറിയാവുന്ന ഒരു ന്യൂനപക്ഷം എല്ലാം നശിപ്പിച്ച് മുന്നേറുന്നു..അവർക്ക് മാത്രം ജയം..
നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്നും, നമ്മൾ പരിഷ്കാരികളായെന്നും നമ്മൾ സ്വയം അവകാശപ്പെടുന്നുണ്ട്!!
ഒരു നൂറ് വർഷം കഴിഞ്ഞു 'കേരളം' എന്നു പറഞ്ഞു ഫോട്ടൊ നോക്കി നെടുവീർപ്പിടേണ്ടി വരും..
അപ്പോഴും കാണും ചിലർ ചോര കുടിക്കാൻ..
ആക്ഷേപഹാസ്യം എന്ന ലേബെലിനോട് പരിപൂർണ്ണമായും നീതി പുലർത്തുന്ന ലേഖനം
ReplyDeleteഒരു ഓഫ് അങ്ങനെ ഇച്ചായന്റെ കമന്റ് കട എല്ലാവരും കൂടി പൂട്ടിച്ചപ്പോ സമാധാനമായല്ല് .ഇനി നമുക്കിവിടെ ആർമാദിക്കാം
നന്നായി പറഞ്ഞു.
ReplyDeleteവരും ബിവറേജസ് തൂണുകള്‍ തല്ലി തകര്‍ത്ത് കയ്യില്‍ ഒരു OCR പയിന്റുമായി ഖല്‍ക്കി വരും Just Wait and see
ReplyDeletewell said!
ReplyDeleteaa pavangalkku poyi!
NANNAAYI PARRNAJU..
ReplyDelete“ഖല്‍നായകന്‍ വന്ന് പോയില്ലേ പോണീ, ഇന്നിം ബരണംന്ന് പറഞ്ഞാ കൊയ്യൂല്ലൊ കോയാ!!!! ;)
ReplyDeleteന്ന് ച്ചാ, ഇതെന്ന്യാ ഖല്‍ക്കി, ഓറ് വന്നിട്ട് നേരെ കായില്ലാത്തോന്റ് ബേളക്ക് ഒര് പിട്ത്ത്ണ്ട്!
അതല്ലെ ഇപ്പ്ലത്തെ കായ്ച്ച.
അതില് ആദ്യത്ത്യാ ഫോപ്പാലില് ക്ണ്ടേക്ക്ന്നേ!!
കേസും കൊണ്ട് ഓറ ബേക്കില് പോയ കാലത്ത് നാല് ബായ ബെച്ചിന്ങ്ക് ല് ബായക്കന്നും ബായക്കൊലേം ഇപ്പത്രേനു ന്ന് ആരാണ്ടാ പറഞ്ഞേന് (കോടതി? അതോ ബക്കീലാ??)??!”
(ഒരു കാസറഗോഡുവാസി, ദാണ്ടെ ഇപ്പൊ ഈ പോസ്റ്റ് വായിച്ചപ്പോള്‍ പറഞ്ഞവരികളാ മുകളില്‍ ഉദ്ധരണിയില്‍- ഈ വാക്കുകളില്‍ യാതൊരു ക്അലര്‍പ്പുമില്ല, എന്ന് മാത്രല്ല ഞാന്‍ ഉത്തരവാദി പോയിട്ട് കഴുക്കോലോ അതോ തീവ്രവാദി പോലുമല്ലാ ട്ടാ!)
“ഖല്‍നായകന്‍ വന്ന് പോയില്ലേ പോണീ, ഇന്നിം ബരണംന്ന് പറഞ്ഞാ കൊയ്യൂല്ലൊ കോയാ!!!! ;)
ReplyDeleteന്ന് ച്ചാ, ഇതെന്ന്യാ ഖല്‍ക്കി, ഓറ് വന്നിട്ട് നേരെ കായില്ലാത്തോന്റ് ബേളക്ക് ഒര് പിട്ത്ത്ണ്ട്!
അതല്ലെ ഇപ്പ്ലത്തെ കായ്ച്ച.
അതില് ആദ്യത്ത്യാ ഫോപ്പാലില് ക്ണ്ടേക്ക്ന്നേ!!
കേസും കൊണ്ട് ഓറ ബേക്കില് പോയ കാലത്ത് നാല് ബായ ബെച്ചിന്ങ്ക് ല് ബായക്കന്നും ബായക്കൊലേം ഇപ്പത്രേനു ന്ന് ആരാണ്ടാ പറഞ്ഞേന് (കോടതി? അതോ ബക്കീലാ??)??!”
(ഒരു കാസറഗോഡുവാസി, ദാണ്ടെ ഇപ്പൊ ഈ പോസ്റ്റ് വായിച്ചപ്പോള്‍ പറഞ്ഞവരികളാ മുകളില്‍ ഉദ്ധരണിയില്‍- ഈ വാക്കുകളില്‍ യാതൊരു ക്അലര്‍പ്പുമില്ല, എന്ന് മാത്രല്ല ഞാന്‍ ഉത്തരവാദി പോയിട്ട് കഴുക്കോലോ അതോ തീവ്രവാദി പോലുമല്ലാ ട്ടാ!)
നന്നായി എഴുതി
ReplyDeleteഎല്ലാ നന്മകളും നേരുന്നു
സെക്രട്ടറിയെറ്റില്‍ കുറച്ചു തളിച്ചാലോ...
ReplyDeleteകലിയുഗാവതാരം കൽക്കിയുടേത് ഇതുപോലെയൊക്കെയല്ലേ...
ReplyDeleteഎഴുത്ത് നന്നായി പോണി. സ്വഭാവ ശുദ്ധിയും ആദര്‍ശവുമൊക്കെയുള്ള ഭരണാധികാരികളും രാഷ്ട്രീയക്കാരും സിനിമകളില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണെന്ന് തോന്നുന്നു. അല്ല ഒരു സംശയം ഇപ്പോഴും ഈ നാട്ടില്‍ മരുന്നടി നടക്കുന്നുണ്ടോ ???
ReplyDelete@ആസ്വാദകൻ/ The Admirerഎൻഡോസൾഫാൻ പൂർണ്ണമായും നിരോധിച്ചിട്ടില്ല ഇതുവരെ..യൂറോപ്യൻ യൂണിയനും നോർത്തമേരികയും പണ്ടേ ബാൻ ചെയ്ത സാധനമാ ഇത്..അപ്പോഴാ കമ്പനി കണ്ടെത്തിയ പുതിയ വിപണിയാണ് ഇന്ത്യ..കാശ് കൊടുത്താ എന്തും നടക്കുന സ്ഥലം....ഇതിൽ ഹൈക്കോടതി സ്റ്റേ ഉണ്ടെന്നാണ് അറിവ്...ലോകത്തെ എൻഡോസൾഫാന്റെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്..2001ൽ കാസർകോടെ പ്രശ്നങ്ങൾ കാരണം ഇത് നിരോധിച്ചു...ഏറെ വൈകാതെ കോർപറേറ്റ് ഇടപെട്ട് നിരോധനം പിന്വലിച്ചു...വീണ്ടും പൂർവാധികം ശക്തിയിൽ ഇതിന്റെ ഉപയോഗം തുടർന്നു..2006ൽ 50000 രൂപ വച്ച് മരിച്ച 135 പേർക്ക് നഷ്ടപരിഹാരം നൽകി അവർ..
ReplyDeleteഅമേരിക്കയിലും മറ്റും പണ്ടേ ഇത് പൂർണമായി നിരോധിച്ചിരുന്നു..എങ്കിലും അവർ കയറ്റുമതി തുടർന്നു..ഇന്ത്യ,ഫിലിപ്പൈൻസ്, ലാറ്റിൻഅമേരിക്ക പോലുള്ള അവികസിത രാജ്യങ്ങളിലേക്ക്...ഇപ്പോഴും ഇത് ആർക്കും ഉപയോഗിക്കാം നോ പ്രോബ്ലം...
കേരളത്തിലെ നിരോധനം എന്നത് ഒരു കടലാസുപുലിയാണെന്ന് ആർക്കാണറിയാൻ പാടില്ലാത്തത്.
25000ലധികം പേരെ വരെ കൊന്ന ഒരു കമ്പനിയുടെ എംഡി, വീട്ടിപോയിട്ട് ‘ഇപ്പ വരാം‘ എന്ന് പറഞ്ഞ് അമേരിക്കയ്ക്ക് പോയതാണ്..പിന്നെ കണ്ടിട്ടില്ല...
ReplyDeleteഹ ഹ ഹ
ഒരിക്കലും നേരില്‍ കാണാന്‍ ഇടവരരുതെന്നു ആഗ്രഹിച്ച ഈ ദുരന്ത കാഴ്ചകള്‍ ഇപ്പോള്‍ ഇതാ നമ്മുടെ കണ്മുന്നില്‍...!
ReplyDeleteഈശ്വരാ.. രക്ഷതൂ.........!
കമെന്റ്സുകള്‍ പോസ്റ്റിനു താഴെ കൊടുത്താല്‍ സൗകര്യമാവും....! പ്ലീസ് ...
ReplyDeleteഅണ്ടിപ്പരിപ്പിനോക്കെ എന്താ വില..ആ വില വെല്ലോം മനുഷേന്റെ ഇറച്ചിക്കുണ്ടോ?
ReplyDeleteപിന്നെ ..
ഈ സാധനത്തിന്റെ സേമ്പിള് ഒരു ലോഡ് പാലായ്ക്കിറക്കിയിട്ടുണ്ട് ഒരു കക്ഷി. പോണിക്കുട്ടാ..കരുതിയിരുന്നോ..
>>>>>ഒരു നൂറ് വർഷം കഴിഞ്ഞു 'കേരളം' എന്നു പറഞ്ഞു ഫോട്ടൊ നോക്കി നെടുവീർപ്പിടേണ്ടി വരും..
ReplyDeleteഅപ്പോഴും കാണും ചിലർ ചോര കുടിക്കാൻ..<<<<<<
ശ്രീ.സാബു പറഞത് സത്യം!
This comment has been removed by the author.
ReplyDeleteഇന്ത്യൻ പാർലമന്റിലെ പകുതിയലധികം പേരും ക്രിമിലൽസ്
ReplyDeleteസി ബി ഐയും,സുപ്രീംകോടതിയിലും,ഹൈക്കോടതിയിലും വരെ അഴിമതി
അങ്ങനെയുള്ള നമ്മുടെ ഈ ഇന്ത്യാമഹാരാജ്യത്ത് ഇതല്ല ഇതിലപ്പുറവും നടന്നാലും അത്ഭുതമില്ല.ജനമെന്ന കഴുതകൾ വെറും കാഴ്ചക്കാർ മാത്രം..
ബൈ ദ ബൈ.....രശ്മിയുടെ കഥ എന്താണു പോണീ ഡിലീറ്റു ചെയ്തത്
സൈനബ എന്ന ഒറ്റ കുട്ടിയുടെ ചിത്രം മതി ഏതു മനുഷ്യന്റെയും കണ്ണു നനയാൻ.....മനസ്സലിയാൻ..
ReplyDeleteമനസിലെവിടെയോ ഒരു തേങ്ങലായി വിടാതെ നിങ്ങളെ വേട്ടയാടും ഈ കുട്ടി....പക്ഷെ ദൈവം കരുണയുള്ളവനാണു...ഒരു ജന്മം മുഴുവൻ വേദന അനുഭവിക്കാതെ ദൈവം അവളെ തിരിച്ചു വിളിച്ചു....മനുഷ്യനായി പിറന്നവർക്ക് ഇതൊക്കെ കണ്ടില്ലെന്നു നടിക്കാൻ എങ്ങനെ കഴിയുന്നു?
@ബെസ്റ്റ് :അളിയാ സൌകര്യപ്രദമായി കമന്റാൻ എല്ലാവരും ചെയുന്ന ഓപഷനാ..ഒറ്റക്ലിക്കിൽ പോസ്റ്റ് മൊത്തം കാണുകയും ചെയ്യാം കമന്റും കാണാം..
ReplyDelete@ശിബി: രശ്മിയുടെ കഥ അറിയാതെ കൈതട്ടി പബ്ലിഷ് ആയതാണ്..അത് മൊത്തമില്ല...
അതിനെതിരെ കല്ലെറിയാന്‍ നക്സ ലൈറ്റ് ആകാനൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല
ReplyDeleteഅവര്‍ക്ക്
പക്ഷെ
ഒരു സോളിടാരിട്ടിയെങ്കിലും ആകാന്‍ പറ്റിയിട്ടുണ്ട്...
കംമെന്ടര്മാര്‍ എങ്ങനെ ഓടി ചാടി അര്മാധിച്ചിരുന്ന ബ്ലോഗാ... ഇപ്പൊ കണ്ടോ ആളും അനക്കവുമില്ലാതെ, ആകെക്കൂടി ഒരു വൈറസ് ബാധിതനെപ്പോലെ...
ReplyDeleteഅപ്പൊ സാഗര്‍, ജമാല്‍, തീപ്പൊരി.. എങ്ങനാ കാര്യങ്ങള്‍ അവിടെ കടേം പൂട്ടി പോയ സ്ഥിതിക്ക്, ഇവിടെ യാകാം ഇനി കലാ പരിപാടി അല്ലെ??? പോളിച്ചടുക്കുവല്ലേ???