Followers

Oct 27, 2010

ഒരു കഥ..ഒരു നുണക്കഥ...

The best engineering movie ever made.
                                             

                                         രാവിലെ തന്നെ കുളിച്ചൊരുങ്ങി ചുണ്ടത്തൊരു തെറുപ്പു ബീഡിയുമായി കിറ്റെക്സ്ലുങ്കി മടക്കിയുടുത്ത് ഗോപി  മുറ്റത്തേക്കിറങ്ങി..   ക്ലാ...ക്ലാ...ക്ലി..ക്ലി  ഗോപിക്കുട്ടൻ തിരിഞ്ഞു നോക്കി..മുറ്റത്തൊരു മൈന...വീണ്ടും ക്ലാ...ക്ലാ...ക്ലി..ക്ലി ..മൈന തിരിഞ്ഞു നോക്കി. മുറ്റത്തൊരു  മയി....ൻ .[ഒരു എസ്.എം.എസാണ്..ഫിൽ ഇൻ ദ ബ്ലാങ്ക്സ് വിത്ത് സ്യൂട്ടബിൾസ്].

ഗോപി അങ്ങനെയായിരുന്നു..ക്ലിന്റ് ഈസ്റ്റ്വുഡിന്റെ കടുത്ത ആരാധകൻ. ടെക്സസിൽ ടാക്സിയോടിക്കുന്ന വല്യച്ഛൻ കഴിഞ്ഞകൊല്ലം അവധിക്കു നാട്ടിൽ വന്നപ്പോൾ കൊണ്ടുവന്ന
“ദ ഗുഡ്,ദ ബാഡ് & ദ അഗ്ലി“ യുടെ കാസറ്റ് കണ്ടതുമുതലാണ് അവനീ ആരാധന മൂത്തത്...പിന്നെ എന്തു പറഞ്ഞാലും അതെല്ലാം ഡയലോഗുകളായി പരിണമിക്കും....ആണുങ്ങളായാൽ എപ്പോഴും ചുണ്ടത്ത്  സിഗാർ
കത്തിക്കൊണ്ടിരിക്കണം...പെണ്ണൂങ്ങളെ നോക്കുമ്പോൾ ഒരു തരം നിർവികാരമായ പുഞ്ജം മുഖത്തേക്ക് കയറിവരണം...

തുടങ്ങിയ ഒരു യഥാർത്ത മെയിൽ ഷോവനിസ്റ്റിനു വേണ്ട എല്ലാ യോഗ്യതകളും മനസ്സിൽ അക്കമിട്ടുനെരത്തി അതിനുമോളിൽ ഒരുലോഡ് സീമന്റിട്ടുറപ്പിച്ച  നാട്ടിലെ ഏക പുരുഷസിങ്കമാകുന്നു ഗോപി ഏലിയാസ്  ഗോപിക്കുട്ടൻ.

തമ്പുരാൻ കർത്താവിന്റെ ഇടത്തും വലത്തും കിടന്ന കള്ളന്മാരേപ്പോലെ സദാസമയവും ഗോപിക്കുട്ടന്റെ  അപ്പുറവും ഇപ്പുറവും നടന്നിരുന്ന ആത്മാർഥ ഗഡികളായിരുന്നു  സ്കഡ് ഷിജു എന്ന് നാട്ടുകാർ സ്നേഹപൂർവം വിളീക്കുന്ന ചുമ്മാ ഷിജുമോൻ.. ( സീനിയർ റിപ്പോർട്ടർ ‘രാഷ്ട്രീയ കല്ലോലിനി ‘ അന്തിപ്പത്രം ) ...പിന്നെ  പ്രീഡിഗ്രി രണ്ടാമതും തോറ്റ ക്ഷീണത്തിൽ
വിശ്രമിക്കുന്ന കോഴിപ്പറമ്പിൽ ജോർജ്ജുകുട്ടിയും....

പതിവുപോലെ വീക്കെൻഡിൽ കുടുക്കാമ്പാറ ഷാപ്പിലെ 77 ഡിഗ്രി കിഴക്കോട്ടു ചാഞ്ഞ ബഞ്ചിലിരുന്നു മൂവരും കൂടി സിലോൺപേസ്റ്റ് കലക്കാത്ത ശുദ്ധമായ കേരളാ ദേശീയപാനീയം ഡൌൺലോഡ് ചെയ്യുകയായിരുന്നു..വിത്ത് മത്തിക്കറി..

അളീയാ..നമ്മളെന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്.....ഗോപി പറഞ്ഞുതുടങ്ങി.....
കുറെ ജോലിയെടുത്ത് കുടുംബവും പ്രാരാബ്ധവുമൊക്കെയായി അവസാനം വയസ്സുചെന്ന്  ചാവാനോ..നോ എനിക്കതിന് വയ്യ....സൌകര്യമില്ല.....ഈ സാമ്പ്രദായിക രീതികൾ എല്ലാം ഞാൻ പൊളിച്ചടുക്കും..എന്റെ ഇഷ്ടത്തിന് ഞാൻ ജീവിക്കും....അതല്ലേ ആണത്തം“

ഗ്ലാസ് കാലിയാക്കി അവൻ മേശപ്പുറത്തേക്ക് മ്രിദുലമായി വച്ചു..  ” ഠിൽ ! ! ! ! ! !  ” ...ഗ്ലാസു പൊട്ടി..
ഷാപ്പ് മാനേജർ തോമാച്ചേട്ടൻ പറ്റിൽ 10രൂപ കൂടെയെഴുതിച്ചേർത്തു...

നാളത്തെ പത്രത്തിലിടാൻ ‘ വിദേശം ‘ എന്ന കോളം എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ഷിജുമോൻ മുഖമുയർത്തി അവനെയൊന്നു നോക്കി..
“ ഒബാമയുടെ കാമുകി പിടിയിൽ “ എന്ന പ്രധാന വാർത്തയായിരുന്നു അവൻ എഴുതിക്കൊണ്ടിരുന്നത്..”  ഒന്നാമത്തെ കാര്യം ഒബാമ ജന്മത്ത് ഈ പത്രം വായിക്കാൻ പോകുന്നില്ല..പിന്നെ ഇതൊക്കെ വായിക്കുന്ന നാട്ടിലെ ഊളകളാകട്ടെ ഒബാമയെ ടിവിയിലെ കണ്ടിട്ടുള്ളൂ..അപ്പോ അവരു വഴിയും ഇത് പുള്ളിയറിയില്ല...പിന്നെ റിസ്കില്ലല്ലോ..എന്തു വേണേലും കാച്ചാമല്ലോ...വായിക്കുന്നവർക്ക് ഒരു രോമാഞ്ചം കിട്ടുകയും ചെയ്യും.....

പേന അടച്ചുവച്ച്  തന്റെ മഹത്തായ താടി തടവിക്കൊണ്ട് ഷിജു പറഞ്ഞു..
ശരിയാ അളിയാ..ഓരോ ദിവസം കഴിയുന്തോറും പത്രത്തിന്റെ സർക്കുലേഷൻ കുറയുകയാണ്...എന്തെങ്കിലും റൂട്ടുമാറ്റിപ്പിടിക്കണം...

അപ്പോഴേക്കും അടുക്കളയിൽ നിന്ന് ഫ്രഷ് മുളകുകറിയുമായി ജോർജ്ജുകുട്ടിയും വന്നു..ഗോപി തന്റെ ഷർട്ടിന്റെ ഇടയിൽ നിന്നും ഒരു പുത്തൻ ‘ക്രൈം’ എടുത്തു..അതിന്റെ 36മത്തെ പേജിലെ പരസ്യം അവരെ കാണിച്ചു..

‘ 500 രൂപ മാത്രം...തപസ്സു ചെയ്യൂ ..ദൈവത്തെ പ്രത്യക്ഷപ്പെടുത്തൂ...ആഗ്രഹങ്ങൾ നിറവേറ്റൂ ”
  ഒരാഴ്ച ട്രൈനിംഗ് കോഴ്സ്, കടവുൾ മുനിസാമികൾ , മാട്ടുപ്പെട്ടി പി.ഒ.. തമിഴ്നാട്....

എടാ...നമുക്കൊന്നു ട്രൈ ചെയ്താലോ..ചുളുവിൽ ആഗ്രഹങ്ങൾ സാധിക്കും...അടുത്ത ദിവസം തന്നെയവർ മൂവരും തമിഴ്നാട്ടിലേക്ക് വണ്ടികയറി...ട്രൈനിംഗ് വിജയകരമായി പൂർത്തിയാക്കി.
അവിടെത്തന്നെ തപസ്സ് ചെയ്യാനുള്ള എല്ലാ സൌകര്യങ്ങളൂം ഉണ്ടായിരുന്നു.... Y വടിയും രുദ്രാക്ഷമാലയും പിടിയുള്ള മൊന്തയും എല്ലാം...

തപസ്സു തുടങ്ങി.കോമ്പർമൈസില്ലാത്ത അധികഠിനമായ തപസ്സ്..പത്മാസനം ,വജ്രാസനം,കുക്കുടാസനം തുടങ്ങിയ എല്ലാ പോസ്റ്ററുകളിലും നിന്നും കിടന്നും ഇരുന്നുമെല്ലാമവർ തപസ്സു ചെയ്തു...

അതിന്റെ അലകൾ അങ്ങ് ദേവലോകത്തുമെത്തി...ദേവന്മാർ ഇരിക്കുന്ന  കസേരകൾ ചൂടായിത്തുടങ്ങി..അതങ്ങനെയാണ് പണ്ടുമുതലേ ഭൂമിയും ദേവലോകത്തെ 33 കോടി കസേരകളും വൈ-ഫൈ വഴി ഇന്റർകണക്ട് ചെയ്തിട്ടുണ്ട്...ഭൂമിയിൽ ആരെങ്കിലും കഠിനമായി തപസനുഷ്ഠിച്ചാൽ തപശക്തിയാൽ ആ സ്വർണ്ണ കസേരകൾ ചൂടായിത്തുടങ്ങും...അവസാനം ഗതികെട്ട് ഏതു ദേവനെയാണോ പ്രാർഥിക്കുന്നത് കറസ്പോണ്ടിംങ്ങ് ദേവൻ പ്രത്യക്ഷപ്പെട്ട് വരം നൽകി പ്രശ്നം ഡോൾബിയാക്കും....മണ്ഡലകാലത്തൊക്കെ  പൊതുവേ ദേവലോകത്ത് എല്ലാരും ചാക്ക് വിരിച്ച് തറയിലാണിരുപ്പ്...അന്നൊക്കെ എന്നും പൂജകളും ഹോമങ്ങളും യാഗങ്ങളുമല്ലേ...

അങ്ങനെ ഇരിപ്പുറയ്ക്കാത്ത ദേവന്മാർ പതിവുപോലെ സങ്കടം ബോധിപ്പിക്കാൻ ത്രിമൂർത്തികളുടെ അടുത്തെത്തി..ആദ്യം  ബ്രഹ്മാവിനെയാണ് കണ്ടത്...പക്ഷേ സരസ്വതിദേവി അത് സമ്മതിച്ചില്ല...
നിങ്ങളു പോയി വേറെ വല്ല ആളിനേം നോക്കെടാ പിള്ളാരേ..ഇങ്ങേർക്ക് വയസ്സായി..ഇനി ഈ പ്രായത്തിലാ വരം കൊടുക്കാൻ പോകുന്നത്..അതൊക്കെ പണ്ട്..ഒന്ന് പോടാപ്പാ...എന്ന് പറഞ്ഞു..

നിരാശരായ ദേവന്മാർ നേരെ കൈലാസത്തിലെത്തി...കിടുകിടാ വിറയ്ക്കുന്ന തണുപ്പ് ആസ്വദിച്ചുകൊണ്ട് കോപ്പീലൂവാക്കിന്റെ ഒരു ഗ്ലാസ് കാപ്പി ഊതിക്കുടിക്കുന്ന മഹാദേവനെയവർ കണ്ടു..
കാശിനാഥാ രക്ഷിക്കണേ ....ഞങ്ങളേ രക്ഷിക്കാനിനി അവിടുന്നേയുള്ളൂ  ഭഗവാനേ...അവർ അദ്ദേഹത്തിന്റെ കാൽക്കൽ വീണൂ..

സോറി... ഇപ്പോൾ കൈലാസത്തിൽ ഫ്ലോറീങ്ങ് നടക്കുകയാണ്..ഐസുപോലെത്തെ തറയിൽ ചവിട്ടി ചവിട്ടി കാലിനൊക്കെ പ്രശ്നം.. ഉമ പറഞ്ഞു ഇവിടെല്ലാം മാർബിളീടണമെന്ന്...
രാജസ്ഥാനിലെ മാർബിൾ ക്വോറി ഉടമസ്ഥനായ മി.ഗുണുറാം എന്റെ വലിയ ഭക്തനാണ്..പുള്ളി രണ്ടുലോഡ് രാജസ്ഥാൻ മാർബിൾ തരാമെന്ന് പറഞ്ഞിട്ടുണ്ട്..ഫ്ലോറിങ്ങ് പണിക്കാർ ഇപ്പോഴെത്തും..ഞാൻ അതൊക്കെയായി നല്ല ബിസിയാണ്..നിങ്ങള് പോയി ആ വിഷ്ണുവിനോട് പറയൂ...അവൻ ചെയ്തുതരും..ഞാൻ  വിളിച്ചുപറഞ്ഞേക്കാം...

ടെമ്പറ് തെറ്റിയ ദേവന്മാർ പറന്ന്പറന്ന് അവസാനം വൈകുണ്ഠത്തിലെത്തി....മറ്റു സ്ഥലങ്ങളെപ്പോലെയല്ലായിരുന്നു വൈകുണ്ഠം..നല്ല പ്രോസ്പറസ്സായിരുന്നു...ലക്ഷ്മീദേവിയുടെ പ്രസൻസു കൊണ്ട് ഭയങ്കര ഐശ്വര്യമായിരുന്നു അവിടെല്ലാം...

ദേവന്മാർ ചെല്ലുമ്പോൾ  നാരദനുമായി റമ്മി കളിക്കുകയായിരുന്നു ഭഗവാൻ ... ” മയിൽ‌പ്പീലി ”യുടെ സിഡി മ്യൂസിക്ക്പ്ലെയറീൽ ഇട്ടിരുന്നു..അവരെ കണ്ടതോടെ കളി സ്കൂട്ടു ചെയ്ത്..ഭഗവാൻ എഴുന്നേറ്റു...

പ്രഭോ..കേരളത്തിലെ മൂന്നു ചെറുപ്പക്കാർ അതിഭയങ്കര തപസ്സിലാണ്..അങ്ങ് പ്രത്യക്ഷമായി അവർക്ക് വരം കൊടുത്ത് ആ തപസ്സവസാൻപ്പിക്കണം..

സോറി..എനിക്ക് നാളെ ലയൺസിന്റെ ആനുവൽ ഡേയിൽ പങ്കെടുക്കണം..അതു കഴിഞ്ഞ് മാപ്രാണം കരയോഗത്തിന്റെ ചെറിയൊരു മീറ്റിങ്ങുമുണ്ട്..ആകെ ബിസിയാ..നിങ്ങൾ പോയിട്ട് അടുത്താഴ്ച വാ..

അപ്പോഴേക്കും പാലാഴിയിൽ നിന്നുമെടുത്ത ഫ്രഷ് മിൽക്ക് കൊണ്ടുണ്ടാക്കിയ ചായയുമായി ലക്ഷ്മീദേവി  എത്തി...

ദേവന്മാർ ദേവിയുടെ കാൽക്കൽ വീണു..
“ ചേച്ചീ..ചേച്ചീ...... ഒന്നു പറ പ്ലീസ്...ഞങ്ങളെ രക്ഷിക്കാൻ...“..

ദേ മനുഷ്യാ..നിങ്ങളിങ്ങനെ ഒരുപണിയും ചെയ്യാതെ ഇവിടെ കുത്തിയിരുന്നു ചീട്ടുകളിക്കുന്ന സമയത്തിന് ഈ പാവങ്ങളുടെ കാര്യം ഒന്ന് നോക്കരുതോ....പോയി വരം കൊടുത്തിട്ടു വാ..
....ഉം...പോ ചെല്ല്...

സംഗതി പ്രശ്നമാണന്നു മനസ്സിലാക്കിയ ഭഗവാൻ പതുക്കെ എണീറ്റു...ഇപ്പോൾത്തന്നെ അവരെക്കണ്ട് വരം കൊടുക്കാമെന്ന് ദേവന്മാർക്ക് വാക്കുകൊടുത്തു...ചൈനയിൽ പാമ്പു ഭക്ഷ്യമേള നടക്കുന്നതിനാൽ ഗരുഡൻ ലീവിലായിരുന്നു..വേറെ വാഹനം..ങാ..പുഷ്പകവിമാനം പോർച്ചിൽ കിടപ്പുണ്ട്..

പണ്ട് ത്രേതായുഗത്തിൽ രാവണനിൽ നിന്നും സിസി പിടിച്ച  പുഷ്പക വിമാനം പിന്നീട് ഉപയോഗിച്ചിട്ടില്ലായിരുന്നു...ഓയിലും ബാറ്ററിയും മാറ്റി ഒന്നു സ്റ്റാർട്ട് ചെയ്തു എരപ്പിച്ചു നിർത്താൻ അദ്ദേഹം ഡ്രൈവറോട് പറഞ്ഞിട്ട് കുളിക്കാനായി തോർത്തുമെടുത്ത് പാൽക്കടലിലേക്ക് പോയി..

പുത്തൻ മഞ്ഞ ഷോളുമിട്ട്...ഒരുങ്ങി സുന്ദരനായി..ചാർജ്ജു ചെയ്യാനായി കുത്തിയിട്ടിരുന്ന സൂര്യതേജ്ജസായ സുദർശന ചക്രവുമെടൂത്ത്..അദ്ദേഹം വിമാനത്തിൽക്കയറിയിരുന്നു...ചെറിയ മിസ്സിംഗോടെ വിമാനം മാട്ടുപ്പെട്ടി ലക്ഷ്യമാക്കി പറന്നുതുടങ്ങി...

അവസാനം മാട്ടുപ്പെട്ടിയിലെ അഗാധമായ ഗുഹകളിൽ നിന്നും ഒറ്റക്കാലിൽ നിന്നു തപസ്സുചെയ്യുന്ന മൂന്നുപേരുടേയും മുന്നിലേക്ക് ഭഗവാൻ പ്രത്യക്ഷപ്പെട്ടു...

വത്സന്മാരേ കണ്ണു തുറക്കൂ..ഞാൻ സമ്പ്രീതനായിരിക്കുന്നു..നിങ്ങൾക്ക് എന്താണ് വേണ്ടത് പറയൂ...

കണ്ണുകൾ തുറന്ന മൂവരും ആ കാഴ്ചകണ്ട് ഞെട്ടി..അതാ സാക്ഷാൽ മഹാവിഷ്ണു പ്രത്യക്ഷനായിരിക്കുന്നു...സീരിയലിലും ബാലെയിലും ഒക്കെക്കണ്ട അതേ വേഷം തന്നെ...ഇനിയെന്തോ വേണം..

അടിയന്മാരെ അനുഗ്രഹിക്കേണമേ തമ്പുരാനേ..മൂന്നുപേരും കോറസ്സായി പറഞ്ഞു...

ആദ്യമായി ജോർജ്ജുകുട്ടിയുടെ നേരെ തിരിഞ്ഞുകൊണ്ട് ഭഗവാൻ ചോദിച്ചു..എന്താണ് നിന്റെ ആഗ്രഹം.പറയൂ...

ഒരു കള്ളച്ചിരിയോടെ..നാണത്തോടെ ജോർജ്ജുകുട്ടി ദൈവത്തിന്റെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു...

ഭഗവാൻ അവനെയൊന്നു നോക്കി...എന്നിട്ടുപറഞ്ഞു നിന്റെ നില്പ് കണ്ടപ്പോഴേ തോന്നി നീയിതു ചോദിക്കുമെന്ന്...
ശരി വരമല്ലേ.. അങ്ങനെതന്നെ നടക്കട്ടെ...തഥാസ്തു..ഭഗവാൻ കൈയ്യുയർത്തി അനുഗ്രഹിച്ചു..

ഠിങ്ങ്...പെട്ടെന്നതാ ആകാശത്തുനിന്നും രണ്ട് പാണ്ടിലോറി നിറയെ ഹോളിവുഡ് സിനിമാനടിമാർ
“ ഹായ് ജ്ജോർജ്ജുകുട്ടീ ..  ലെറ്റ്സ് എൻജോജ് മാൻ “ എന്നു പറഞ്ഞുകൊണ്ട് അവിടെ പ്രത്യക്ഷപ്പെട്ടു...

ജോർജ്ജുകുട്ടിയേയും നടിമാരേയും എല്ലാം വലിയ  ഒരു കടമുറിയിലാക്കി ദൈവം ഷട്ടറിട്ടു പുറത്തുനിന്നും പൂട്ടി..ഞാൻ ഒരു കൊല്ലം കഴിഞ്ഞ് വരുമ്പോൾ തുറന്നുവിടാം..അതുവരെ അർമ്മാദ്ദിക്കൂ...

അതിനുശേഷം ഷിജുമോനോട് ദൈവം ചോദിച്ചു.. ടാ..എന്തു വേണം..പറ
അവന് ചിന്തിക്കാൻ ഒന്നുമില്ലായിരുന്നു..ദൈവമേ എനിക്കൊന്നു സുഖിക്കണം... എല്ലാവിധ ലോകത്തെ മദ്യങ്ങളും  വേണം എനിക്ക്...ഇതര വിഷയങ്ങളിൽ എനിക്ക് താത്പര്യമില്ല...മതിയാകുന്നിടം വരെ അടിച്ച് മരിക്കണം...അത്രേയുള്ളൂ...

ഭഗവാൻ കൈയ്യുയർത്തി....ഉടനേതന്നെ ഒരു കൊല്ലത്തേക്കുള്ള വിവിധയിനം മദ്യങ്ങളും ഭക്ഷണങ്ങളൂം കൊണ്ട് ഷിജുവിന്റെ കടമുറി നിറഞ്ഞു...

 അളീയാ അടുത്തകൊല്ലം കാണാം എന്നു ഗോപിയോട് പറഞ്ഞ്കൊണ്ട്  തുള്ളിച്ചാടിക്കൊണ്ട് ഷിജു മുറിയിലേക്ക് കയറി..ദൈവം ഉടൻ തന്നെ ആ മുറിയും പൂട്ടി ഷട്ടറിട്ടു..

അടുത്തതായി ഗോപിയോട് ദൈവം ചോദിച്ചു...വത്സാ നിനക്കെന്താണ് വേണ്ടത്...

ഗോപി ഒന്നാലോചിച്ചു എന്നിട്ട് പറഞ്ഞു..എനിക്ക് സിഗാർ വലിയിലാണ് താത്പര്യം..ഒരു കാര്യം ചെയ്യ് ലോകത്തുള്ള എല്ലാത്തരം വിലകൂടിയ സിഗരറ്റുകളും, ചുരുട്ടുകളും  വേണം..എനിക്ക്
ക്ലിന്റീസ്റ്റ്വുഡ്ഡിനേപ്പോലെ ആശ തീരുവോളം വലിക്കണം...എന്ന് പറഞ്ഞു....

അപ്പോഴേക്കും ലോകത്തുള്ള എല്ലാത്തരം ചുരുട്ടുകളും സിഗരറ്റുകളും ആ വലിയ ഹാളിൽ പ്രത്യക്ഷപ്പെട്ടു.... ദിനേശ് ബീഡി മുതൽ  ഹാഫ്-എ-കൊറോണവരെ  ...
ശരി ഞാൻ ഇനി ഒരു കൊല്ലം കഴിഞ്ഞുവരാം മകനേ എന്ന് പറഞ്ഞുകൊണ്ട് ഗോപിയെ അകത്താക്കി ആമത്താഴിട്ട് ആ ഹാളീന്റേം ഷട്ടർ പൂട്ടി..എന്നിട്ട് ദേവലോകത്തേക്ക് തിരികെപ്പോയി...

ഒരു വർഷത്തിനു ശേഷം
.....

ഭഗവാൻ മടങ്ങിവന്നു...ആദ്യത്തെ കടമുറി തുറന്നു....നടിമാരുടെ തുണി അലക്കുന്ന  ജോർജ്ജുകുട്ടിയെയാണ്  കണ്ടത്..

ഓ എന്റെ  തപുരാനേ ഒന്നും പറയണ്ട..ആദ്യമൊക്കെ കുഴപ്പമില്ലായിരുന്നു...പിന്നെ ഇവളൂമാരെല്ലാം എന്നേക്കൊണ്ട് ഓരോ ജോലി ചെയ്യിക്കാൻ തുടങ്ങി..എന്നാലും മൊത്തത്തിൽ കുഴപ്പമില്ല..തരക്കേടില്ലാതെ എഞ്ചോയ് ചെയ്തു..
ഭഗവാൻ ഒന്നു വിരൽ ഞൊടിച്ചു..നടിമാർ അപ്രത്യക്ഷമായി..

അതിനുശേഷം ഭഗവാൻ അടുത്ത ഹാൾ തുറന്നു..അടിച്ച് വാളുവെച്ച് കിടക്കുന്ന ഷിജുമോനെയാണ് ദൈവം കണ്ടത്..ദൈവത്തെക്കണ്ടയുടനേ തന്നെ തന്നെ അവൻ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു..ഒരു ജന്മത്തേക്കുള്ള ക്വോട്ട ഞാനടിച്ചു തീർത്തു എന്ന് പറഞ്ഞു..
ദൈവം പുഞ്ചിരിയോടെ അവനെ അനുഗ്രഹിച്ചു കൊണ്ട് പാലാഴിയിൽ നിന്നും ഉണ്ടാക്കിയ ഒരു ഗ്ലാസ് മോര് കൊടുത്തു..

അവസാനമായി ഗോപിക്കുട്ടനെ പൂട്ടിയിട്ടിരുന്ന കടയുടെ ഷട്ടർ തുറന്നു..അകത്തെല്ലാം ഇരുട്ട്..ഭഗവാൻ ലൈറ്റിട്ടുനോക്കി...അതാ മുറിയുടെ ഒരു മൂലയ്ക്ക് ഗോപിക്കുട്ടനിരിക്കുന്നു...

ടാ ഗോപ്യേ...നീയെന്താ ഇരുട്ടത്തിരിക്കുന്നത്..എല്ലാം ഹാപ്പിയാണല്ലോ..ആഗ്രഹങ്ങളോക്കെ തീർന്നല്ലോ അല്ലേ...?


പ്ഫ.... ഇറങ്ങിപോടോ അവിടുന്നു..
എന്റെ കൈയ്യെത്തും ദൂരത്ത് നിന്നും മാറി നിന്നോണം...ഗോപി ചാടിയെണീറ്റ് അലറി...

എന്തുപറ്റി..? നീ ആവശ്യപ്പെട്ട എല്ലാത്തരം സിഗരറ്റുകളും ഞാൻ തന്നില്ലായിരുന്നോ..പിന്നെന്താ പ്രോബ്ലം...?..ദൈവം ചോദിച്ചു..എല്ലാം ഫസ്റ്റ് ക്വാളിറ്റിയായിരുന്നല്ലോ...

“എടോ..താനെല്ലാം തന്നു ശരി..പക്ഷേ എന്നെ ഇതിനാത്തിട്ടു പൂട്ടി പോകുന്നതിനു മുൻപ് ഒരു തീപ്പെട്ടിക്കൊള്ളിയെങ്കിലും തന്നിരുന്നോ എനിക്ക്..
       പിന്നെ എന്തോന്നെടുത്തുവച്ച് ഞാൻ സിഗരറ്റ് കത്തിക്കും..“

          ..ഒരു സെക്കന്റ് ..........ദൈവം അപ്രത്യക്ഷനായി.



.

Oct 23, 2010

വീഡിയോ ഗെയിമുകളൂടെ ലോകം - 2

ഒന്നാം ഭാഗം .


ഇനി തുടർന്ന് വായിക്കൂ.........

3).The Grand Theft Auto (GTA).

The GTA IV
ഗെയിമിങ്ങ് രംഗത്തെ എക്കാലത്തേയും ഒരു വിസ്മയമാണ്
GTA..അതിനൊപ്പം എന്നല്ല  അതിന്റെ ഏഴ് അയലത്തുവരുന്ന ഒരു ഗെയിം ഉണ്ടാക്കാൻ ഇന്നുവരെ ആർക്കും സാധിച്ചില്ല എന്നതാണു സത്യം....
മാഫിയ , ടോട്ടർ ഓവർ ഡോസ് , ഫാർ ക്രൈ , RDR തുടങ്ങിയ അനേകം Open World Gameകൾ ഉണ്ടെങ്കിലും GTA V എന്ന അവസാനഭാഗത്തിന്റെ അത്രയും സൂക്ഷ്മത ഇവയ്ക്ക് ഒന്നുമില്ല.

റിയൽ ലൈഫിനെ ഇത്രത്തോളം പകർത്താൻ എങ്ങിനെ കഴിഞ്ഞു എന്നത് ഒരു അത്ഭുതമാണ്..ചില രാജ്യങ്ങളിൽ അക്രമവാസനമൂലം ഇത് നിരോധിച്ചിട്ടുണ്ട്...ക്ലാസ് കട്ട് ചെയ്തുവന്ന് പോലും GTA കളിച്ചിട്ടുണ്ട്  ഞങ്ങൾ..ഇതിൽ പ്രണയമുണ്ട്..കാർ റേസുകൾ ഉണ്ട്..ഓട്ടമത്സരമുണ്ട്..കുഞ്ഞു വീഡീയോ ഗെയിമുകൾ ഉണ്ട്..വെള്ളമടിക്കാം...ഇനി അദർ ആക്ടിവിടികളിൽ താത്പര്യമുണ്ടേൽ അതുവരെ ഇതിൽ ഉണ്ട്....അതുകൊണ്ട്തന്നെ ഒരിയ്ക്കൽ കളിച്ചാൽ അഡിക്റ്റാകും എന്നതിൽ സംശയമില്ല..

എക്ട്രീം വയലൻസാണ് GTA ഗെയിമുകളൂടെ മുഖമുദ്ര..GTA-3 എന്ന ഭാഗമാണ് ഞാനാദ്യം കളിച്ചത്.GTA series ലെ വിപ്ലവമായ ആദ്യ 3ഡി ഗെയിം..അതിൽ ബൈക്കുകളില്ല..സ്ഥലം അമേരിക്ക തന്നെ.. ഒരു ഓപ്പൺ വേൾഡാണിത്..നിങ്ങൾ രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങി എന്തൊക്കെ ചെയ്യാമോ അതെല്ലാം ഇതിലുണ്ട്..പിന്നെ പണം സമ്പാദിക്കാനായി എന്തു പണിയും ചെയ്യാം..ന്യൂയോർക്കാണ് GTA-3 യുടെ പശ്ചാത്തലം..ഓരോ കാലഖട്ടത്തിലുമുള്ള അമേരിക്കയാണ്
ഈ ഗെയിം സീരീസിന്റെ കഥ നടക്കുന്ന കാലം...

പൊതുവായ ചില കാര്യങ്ങൾ എന്താണെന്നു വച്ചാൽ കാറിൽ പോകുമ്പോൾ നിങ്ങൾക്ക് റേഡിയോ കേൾക്കാം..സിഡിയിട്ട് മാനസമൈനേ.. കേൾക്കാം..പ്ലെയിൻ പറപ്പിക്കാം..ടിക്കെറ്റെടുത്ത് ട്രൈയിനിൽ സഞ്ചരിക്കാം...പിമ്പ് പണി ചെയ്യാം...ഏതു വാഹനവും മോഷ്ടിക്കാം..മാന്യമായി ടാക്സി ഡ്രൈവറായി ജീവിക്കാം..ഇതൊക്കെയാണ്..

GTA-3ക്കു ശേഷം ഇറങ്ങിയതാണ്  GTA -Vice city..ഒരു ക്ലാസിക്ക് എന്നു പറയാം.1980കളാണ് കാലം....ടോമി അഥവാ തോമസ് അമേരിക്കയിലെ വേലേം കൂലീം ഇല്ലാത്ത ഒരുത്തനാണ്..എന്നാൽ അതിന്റെ അഹങ്കാരം ഒട്ടുമില്ലാത്തവൻ..കൂലിത്തല്ലുകാരനായി (തഗ്ഗ്)  ജീവിതം ആരംഭിക്കുന്ന ടോമി കുറഞ്ഞകാലം കൊണ്ട് നഗരത്തിലെ അധോലോകനായകനാകുന്നു..അതോടൊപ്പം കള്ളനോട്ടടി,മയക്കുമരുന്നു കള്ളക്കടത്ത്, ബ്ലൂ ഫിലിം നിർമ്മാണം , കാർ ഷോറൂം തുടങ്ങിയകൊണ്ട് നഗരത്തിലെ ഏറ്റവും വലിയ സമ്പന്നനാകുന്നു..അവസാനം കൂടെ നിൽക്കുന്ന ലാൻസ് എന്ന സ്നേഹിതൻ ചതിക്കുന്നു..ലാൻസിനെയും ശത്രുക്കളേയും കൊന്ന് ടോമി വിജയിക്കുന്നിടത്ത് കഥയവസാനിക്കുന്നു..പക്ഷേ അതുകഴിഞ്ഞും നിങ്ങൾക്ക് അവിടെ ജീവിക്കാം..
ബിസിനെസ്സ് നോക്കിനടത്തി..ബീച്ചിലൊക്കെക്കറങ്ങിയുമൊക്കെ...

പിന്നെ വെള്ളത്തിൽക്കൂടി പോകുന്ന സ്കിമ്മർ പ്ലേയ്നുകൾ മാത്രമേ വൈസ് സിറ്റിയിൽ ഓടിക്കാൻ സാധിക്കൂ...അപാഷേ അറ്റാക്ക് ഹെലികോപ്റ്ററും, സാധാരണ ഹെലികോപ്റ്ററും പറത്താം.ആവശ്യത്തിന് ബോട്ടുകളും കാറുകളും എല്ലാം ഇതിലുണ്ട്..ബെൻസ്, പോർഷേ ഹമ്മർ തുടങ്ങി അന്നത്തെ ഒട്ടുമിക്ക വാഹനങ്ങളും ഇതിലുണ്ട്...രണ്ടു വലിയ സിറ്റികളാണിതിൽ അതിലൊന്ന് മയാമിയാണ്...

വൈസ് സിറ്റിക്കെതിരേ അമേരിക്കയിൽ പല ക്രിമിനൽ കേസുകളുമുണ്ട്..അതിലൊന്ന് ഒരു അമേരിക്കൻ ചെക്കൻ ഇതിൽ നിന്ന് ആർജ്ജവം ഉൾക്കൊണ്ട് മൂന്നുപോലീസുകാരെ വെടിവെച്ചുകൊന്നു..അവരുടെ കാറും മോട്ടിച്ചോണ്ട് പട്ടണത്തിൽ കറങ്ങിനടന്നു..

മറ്റൊരു ചെക്കനാട്ടെ സ്വന്തം അച്ഛനേയും രണ്ടാനമ്മയേയും അവരുടെ മകളേയും അങ്ങ് തീർത്തുകളഞ്ഞു..യുഎസിലെ ന്യൂ മെക്സിക്കോയിൽ വച്ച്..അതിനു മുൻപ് അവൻ വൈസ് സിറ്റി ഭ്രാന്തമായി കളിച്ചിരുന്നത്രേ..എങ്ങനുണ്ട് സംഗതി..കൊള്ളാമല്ലേ..അതാണ് ഞാൻ പറഞ്ഞ അഡിക്ഷൻ..

അടൂത്ത സീരീസായ GTA -SAN ANDREAS വ്യത്യസ്ഥമായ ഒരു കഥയാണ്..ഇതിലെ നായകൻ കാൾജോൺസൺ എന്ന് പേരുള്ള ഒരു അമേരിക്കൻ കറൂത്തവർഗ്ഗക്കാരനാണൂ..വൈസ് സിറ്റിയിൽ ഉണ്ടായിരുന്ന കുറവുകളെ ബഹുദൂരം പിന്നിലാക്കി സാൻ ആൻഡ്രിയാസ്..വൈസ് സിറ്റിയുടെ പ്രധാന പോരായ്മ നായകന് നീന്തലറിയില്ല എന്നതാ‍യിരുന്നു..വെള്ളത്തിൽ വീണാൽ ആള് ക്ലോസാകും...എന്നാൽ സാൻ ആൻഡ്രിയാസിൽ പലരീതിയിലും നീന്തുന്ന മുങ്ങാംകുഴിയിടുന്ന മിടുക്കനാണ് നായകൻ..കപ്പൽ ഒഴിച്ച് മറ്റെല്ലാം ഇതിൽ ഓടിക്കാം..കണ്ടുതീർക്കാൻ പറ്റാത്തത്ത്ര വലിപ്പമുള്ള മൂന്നു അമേരിക്കൻ സിറ്റികൾ ഏതാണ്ട് മൊത്തമായി ഇതിൽ വരച്ച് ചേർത്തിട്ടുണ്ട്..

സാൻഫ്രാൻസിസ്കോ,  ലാസ്വേഗാസ്,  ലോസ്ഏഞ്ചലസ്...
1990ണ് കാലം..ഹുഡ്സുകളുടെ കഥയാണിത്..അമേരിക്കൻ നഗരങ്ങളൂടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടുവരുന്ന ചെറിയ ഗാംങ്ങുകൾ.കളി തുടങ്ങുന്നത് കാൾ അഞ്ച് വർഷങ്ങൾക്കു ശേഷം ലോസ് ആഞ്ചലസിലേക്ക് മടങ്ങി വരിമ്പോഴാണ്..അമ്മയുടെ സംസ്കാരത്തിനായി..കാളീന് സ്വീറ്റ് എന്നെ ചേട്ടനും കെൻഡൽ എന്ന പെങ്ങളുമുണ്ട്..

എയർപോർട്ടിൽ നിന്നും വരുന്നവഴി കറപ്ടഡ് പോലീസുകാരനായ ടെമ്പനി കാളിനെ തടയുന്നു..പോലീസിന്റെ മറവിൽ അധോലോകം ഭരിക്കുന്നയാളാണ് ടെമ്പനി..കാളിനെ ഉപദ്രവിച്ച ശേഷം വഴിയിൽ ഉപേക്ഷിക്കുന്നു..വീട്ടിലെത്തിയ കാൾ ചേട്ടൻ സ്വീറ്റിനോടും റൈഡർ, സ്മോക്ക് തുടങ്ങിയ പഴയ ഗാംസ്റ്ററ്മ്മാരുമായിച്ചേർന്ന് തകർന്നുപോയ തന്റെ ഗാംങ്ങ് പുനസ്ഥാപിക്കാൻ ശ്രമിക്കുന്നു..അതോടെ പ്രശ്നങ്ങളും ആരംഭിക്കുന്നു..

കഥ പുരോഗമിക്കുന്തോറും കാൾ മൂന്നു സിറ്റികളിലും പല പല സ്ഥാപനങ്ങൾ തൂടങ്ങുന്നു...ആറോളം കാമുകിമാർ..അവരുമായി ക്ലബ്ബില്പോക്ക്..ഡിന്നർകഴിപ്പ് പിന്നെ മറ്റു പ്രോഷിതപ്രവർത്തനങ്ങൾ..
 (ഹോട്ട്കോഫീ എന്ന പാച്ച് ഉപയോഗിച്ചാൽ ആ സീൻ കാണാനും സാധിക്കും.)..ഡീഫോൾട്ടായി ഗെയിമിൽ അത് സെൻസേർഡാണ്.

വേഗസിലെ മരുഭൂമിയൊക്കെ ഇതിൽ കാണുമ്പോൾ റിയാലിറ്റി തോറ്റുപോകും അത്ര ക്ലീൻ ഗ്രാഫിക്സാണ്..വേണമെങ്കിൽ ലാസ് വേഗാസിലെ കസീനോകളിൽ ചൂതുകളിച്ച് പണം കളയാം നിങ്ങൾക്കിതിൽ..കടം വാങ്ങി ചൂതു കളിക്കാം....പറഞ്ഞ സമയത്ത് പണം തിരികെകൊടുത്തില്ലെങ്കിൽ ക്വട്ടേഷൻ ടീം വന്ന് വെടിവെച്ചുകൊല്ലും കേട്ടോ....സ്കൈഡൈവിങ്ങ് നടത്താം..എയർടിക്കറ്റെടുത്ത് വിമാനത്തിൽ യാത്ര ചെയ്യാം..സ്ട്രൈപ്പിംങ്ങ് ക്ലബ്ബുകളിൽ പോയി ബാർ ഡാൻസ് കാണാം..വേണമെങ്കിൽ ഹൂക്കേഴ്സ് അഥവാ കേസുകെട്ടുകളെ വഴിയിൽ നിന്നും പൊക്കാം ..ചുമ്മാ കാഴ്ചകണ്ടു സൈക്കിൾ ചവിട്ടിനടക്കാൻ പറ്റിയ മനോഹര ഗ്രാമങ്ങളൂണ്ട്..കുതിരപ്പന്തയത്തിൽ ബേയ്റ്റ് വച്ച് കാശുകളയാം..

ഹോട്ടലിൽ കയറി ഇഷ്ട ഭക്ഷണം ഏതും മേടിച്ചു കഴിക്കാം..വെറുതെ ഫുഡ് കഴിച്ചാൽ വണ്ണം കുടും..ആയോധനകലകൾ പഠിക്കാൻ പോകാം..ജിമ്മിൽ പോയി സിക്സ് പായ്ക്ക് ഉണ്ടാക്കാം..ഇഷ്ടമുള്ള സ്റ്റൈലിൽ മുടി വെട്ടാം..ഷൂ , ഡ്രസ്, ഷേഡ്സ് എന്നിങ്ങനെയെല്ലാം ഷോപ്പിങ്ങ് നടത്താം..പറഞ്ഞാൽ തീരില്ല...എന്തും ചെയ്യാനുള്ള നിങ്ങളൂടേ ലോകമാണ് സാൻ ആൻഡ്രിയാസ്...

അങ്ങനെ ഫാവി അളീയനായ ' സീസർ വിയാൽപാണ്ടേ ' എന്ന കാർറേസറുടേ സഹായത്തോടേ കാൾ ആ സത്യം മനസ്സിലാക്കുന്നു..സ്നേഹിതരായ സ്മോക്കും റൈഡറും തങ്ങളെ ചതിച്ചെന്ന്..അവസാനം അവരെ കാൾ കൊല്ലുന്നു..പിന്നീട് അവസാന മിഷനിൽ ഒരു റോഡപകടത്തിൽ പോലീസുകാരൻ ടെമ്പനി മരിക്കുന്നതോടെ ഗെയിം തീരുന്നു..കഥ തുടരുകയും ചെയ്യുന്നു...ഓരോ വ്യക്തിബന്ധങ്ങളും മനസ്സില്പതിയുന്നതാണിതിൽ...മലമുകളിൽ കഞ്ചാവുക്രിഷി നടത്തുന്ന ഒരു യോഗാമാസ്റ്റർ നമ്മുടെ രാമായണത്തെപ്പറ്റിയൊക്കെ പറയുന്നുണ്ടിതിൽ...



GTA-IVലെ ഒരു രംഗം. (ഇടത്ത്നിന്നും) നിക്കോ,ഡിമിത്രി.
സാൻ ആൻഡ്രിയാസ് കണ്ട് കണ്ണ് തള്ളിയിരുന്നവരുടെ കണ്ണുകൾ വീണ്ടും തള്ളി പുറത്തുവീണത് GTA-IV എന്ന അവസാന ഭാഗം പുറത്തിറങ്ങിയപ്പോഴാണ്..ഇതിൽക്കൂടുതൽ എന്ത് എന്ന് വിചാരിച്ചവർക്ക് തെറ്റി.... GTA-IV  പുറത്തിറങ്ങിയ ദിവസം തന്നെ 3.5മില്യൺ പ്ലേസ്റ്റേഷൻ സിഡികൾ വിറ്റുപോയി... പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് കമ്പ്യൂട്ടർ വേർഷൻ ഇറങ്ങിയത്...പൈറസി ഭയന്ന് മിക്ക ഗെയിമുകളും ആദ്യം കൺസോൾ സിഡികളാണ് പുറത്തിറക്കാറ്..ഹെവി ഗ്രാഫിക്സായിരുന്നു GTA-IVൽ  ഉപയോഗിച്ചത്..ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് കാർഡില്ലാതെ ഇത് കളിക്കാൻ ബുദ്ധിമുട്ടാണ്..ഹോളിവുഡ് ആക്ഷൻ ചിത്രങ്ങളെ വെല്ലുന്ന സീനുകൾ..സിനിമയെ തോല്പിക്കുന്ന ഗ്രാഫിക്സ്..

1000 പേരോളം  മൂന്നര വർഷം അഹോരാത്രം മെനക്കെട്ടാണ് ഇതുണ്ടാക്കിയത്..ഏതാണ്ട് $100
ചിലവിൽ..പല കിടിലൻ ലോക ഗെയിം വിമർശകന്മാരും ഇതിന് നൽകിയ മാർക്കാകട്ടെ 10/10 !!!..

Euphoria എന്ന സിമുലേഷൻ സോഫ്ട്വെയർ ഉപയോഗിച്ച് ആർട്ടിഫിഷൽ ഇന്റലിജെൻസ് പ്രൊഗ്രാം പ്രയോജനപ്പെടുത്തി ഓരോ ചെറിയ പേശികളുടെ ചലനം പോലും ക്രിത്യതയോടെ സാഹചര്യത്തിനനുസരിച്ച് മാറി മാറി കാണിക്കാൻ 4-ൽ കഴിഞ്ഞു..

4ലെ നായകൻ ‘ നിക്കോ ബെല്ലിക്ക് ‘ എന്ന എക്സ് പട്ടാളക്കാരനാണ്..ഒരു യുദ്ധത്തിൽ ഒറ്റുകാരാൽ ചതിക്കപ്പെട്ട് ആർമിയിൽ നിന്നും പുറത്തായി, അവസാനം നഗരത്തിലെ ഒരു സാദാ സ്മഗ്ലറായി തീർന്നയാൾ..ഇപ്പോഴത്തെ അമേരിക്കയാണിതിലെ പശ്ചാത്തലം..

ചൂതുകളിച്ച് കടത്തിലായ തന്റെ കസിൻ ‘റോമൻ’നെ ബ്ലേഡുകാരിൽ നിന്നും രക്ഷിക്കാനായി
വൻതോക്കുകളോട് ഏറ്റുമുട്ടേണ്ടി വരുന്നു നിക്കോയ്ക്ക്..മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്ഥമായി മയക്കുമരുന്നിന്റെ ഉപയോഗങ്ങൾ ഇതിൽ ധാരാളമുണ്ട്..മാത്രമല്ല നാടകീയമായ കഥയാണിത്..ആയുധ-മയക്കുമരുന്നു റഷ്യൻ മാഫിയാകളുടെ അയ്യരുകളിയാണിതിൽ..പക്ഷേ സാൻ ആൻഡ്രിയാസിനെ അപേക്ഷിച്ച് ധാരാളം ന്യൂനതകളും  ഇതിലുണ്ട്..ഒന്നാമത്തെ കാര്യം മാപ്പിന്റെ വലിപ്പക്കുറവ് തന്നെ...അത് കൊണ്ട് തന്നെ സാൻ ആൻഡ്രിയാസിലെ പോലെ പറത്താനാകുന്ന ചെറു യാത്രാവിമാനങ്ങളും ഇല്ലിതിൽ...ഭക്ഷണശാലകളിൽ വിശാലമായ മെനുവില്ല...ജിംനേഷ്യമില്ല....ഒരുതരത്തിൽ പറഞ്ഞാൽ സിനിമാറ്റിക് ആയിരിക്കുകയാണ് ജി.റ്റി.എ ഫോർ.

പ്രധാന സിറ്റി ന്യൂയോർക്കാണ്..ന്യൂജേഴ്സിയും മറ്റു ഭാഗങ്ങളും ഇതിൽ  ചേർത്തിട്ടുണ്ട്...മിഷൻസ് എല്ലാം തീർന്നാലും കളി നിർത്താൻ തോന്നാത്തത്ര മനോഹരമാണ് 4...ബോറഡിക്കത്തേയില്ല........N-VIDIA യുടെ കാർഡുണ്ടെങ്കിൽ നിങ്ങളുടെ മോണിറ്ററിൽ ഈ ഗെയിമും
പേപ്പർകണ്ണാടി വച്ച് 3ഡിയായി കാണാൻ കഴിയും..

GTAയെ അനുകരിച്ചെങ്കിലും ക്ലച്ചുപിടിക്കാതെ പോയ ചില പ്രമുഖ Open world ഗെയിമുകൾ..
[ Saints raw 1,2, Total Overdose, Wheel man ]


5)The Mafia.

Mafia-1 : The city of lost heaven
GTA - യോട് നല്ലരീതിയിൽ പിടിച്ചുനിന്ന ഏക ഗെയിം..1930കളിലാണ് കഥ നടക്കുന്നത്..അമേരിക്കൻ ഡ്രഗ് , കള്ള്, ആയുധ മാഫിയകളുടെ കഥ.. The good fellas,
The untouchables, Godfather തുടങ്ങിയ മാഫിയാ സിനിമകളുടെ അതേ മോഡൽ കഥയാണിതിൽ..ഒന്നാം ഭാഗത്തിൽ താരതമ്മ്യേന ചെറിയ നഗരമാണ്..എവിടെയും പോകാമെങ്കിലും കാറുകൾ വിന്റേജ് കാറുകളാണ്..ഓവർ സ്പീഡിൽ പോയാൽ അപ്പോ പോലീസ് പിടിക്കും..ഗെയിമിന്റെ ഫ്ലോയെ ഇത് സാരമായി ബാധിക്കുന്നുണ്ട്..

എങ്കിലും ഗ്രാഫിക്സ് അസാധ്യ നിലവാരം പുലർത്തിയിരുന്നു..സാഹചര്യത്താൽ മാഫിയാ ഗാങ്ങിൽ ചേരേണ്ട സ്തിഥി വന്ന ‘ടോമി’  എന്ന ഡ്രൈവർ പിന്നീട് ഗ്യാങ്ങിലെ പ്രധാനിയാകുന്നു..അവസാനം മാഫിയായുടെ കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് ടോമി നിയമത്തിനു കീഴടങ്ങുന്നു..50-60കിമിയാണ് ഇതിലെ കാറുകളൂടെ മാക്സിമം വേഗത..ചില റേസിംഗ് കാറൂകൾ 100 വരെയൊക്കെ പോകും..

രണ്ടാം ഭാഗമായ Mafia-2   രണ്ടുമാസം മുൻപാണ് ഇറങ്ങിയത്...ന്യൂയോർക്ക് തന്നെയാണ് ഇതിലെ നഗരം..കാലഖട്ടമാകട്ടേ  1951കൾ.. സംഗതി കൊള്ളാം എന്ന റിവ്യൂവാണ് പൊതുവേ 2നു ലഭിച്ചത്..അമിതപ്രതീക്ഷകൾ വേണ്ടെന്നു സാരം..എങ്കിലും ഗ്രാഫിക്സ് ഉയർന്ന നിലവാരത്തിലാണ്.2 ഗിബി റാമും ഗ്രാകാർഡും വേണം കളിക്കാൻ..എങ്കിലും നിലവിൽ ജി.റ്റി.എ കഴിഞ്ഞാൽ ഏറ്റവും മികച്ച ഗെയിം മാഫിയ-2 തന്നെ...



6).Bully: Scholarship Edition

പേരു പോലെതന്നെ ബുള്ളിയിങ്ങ് എന്ന പോക്രിത്തരം തന്നെയാണിതിലെ കഥ....GTAയുടെ സ്രിഷ്ടാക്കളായ റോക്ക്സ്റ്റാറാണ് ഇതിന്റേയും ആൾക്കാർ..ജിമ്മി എന്ന തെറിച്ച പയ്യനെ അവന്റെ അമ്മയും രണ്ടാനച്ഛനും കൂടി ബുൾവർത്ത് അക്കാഡമിയിലാക്കുന്നു..ദിവസങ്ങൾക്കകം സ്കൂളിലെ പ്രമുഖന്മാരുമായി ജിമ്മി കോർക്കുന്നു..


ഒരുതരത്തിൽ പറഞ്ഞാൽ കുട്ടിഗെയിമാണിത്..പക്ഷേ സെക്ഷ്വാലിറ്റി നല്ലതുപോലെയുണ്ടിതിൽ..ലേഡീസ് ബാത്ത്രൂമിൽ എത്തിനോട്ടം, സീൻ പിടിക്കൽ തുടങ്ങിയവയൊക്കെയുണ്ട് ഇതിൽ.വെറുതെ അങ്ങ് കളിക്കാൻ പറ്റില്ല ഇത്..ദിവസവും ഹോസ്റ്റലിൽ നിന്ന് ക്ലാസിൽ പോയി പഠിക്കണം..പരീക്ഷകൾ പാസാവണം..അക്കാഡമിയുടെ ചുറ്റിനുമുള്ള ചെറിയ ടൌൺഷിപ്പും മാത്രമാണ് ഇതിലെ ലോകം..നായകൻ പതിനാറ് വയസ്സുകാരനായതിനാൽ
ഇത്തിൽ കാറോടിക്കാനാവില്ല..സൈക്കളാണ് പ്രധാന വാഹനം..ബൈക്കും ഓടിക്കാം..ആയുധങ്ങൾ കമ്പും, വടിയും, തെറ്റാലിയും ഒക്കെയാണ്..തുടക്കത്തിൽ അദ്ധ്യാപകരുടെ കണ്ണിലെ കരടായ ജിമ്മി അവസാനം സ്കൂളിലെ വില്ലൻ ചെറുക്കനേം ടീമിനേം പരാജയപ്പെടുത്തുന്നതോടെ ഹീറോയാകുന്നു..കളി തീരുമ്പോഴേക്കും വെക്കേഷനാകും..പിന്നെ ക്ലാസില്ല...ഇഷ്ടം പോലെ ടൌണിൽ കറങ്ങിനടക്കാം ..കാർണിവൽ കാണാൻ പോകാം..കാമുകിയുമായി സൈക്കിളിൽ കറങ്ങാം..

കളി പുരോഗമിക്കുന്തോറും സീസൺ മാറും.മഞ്ഞ് പെയ്യും.. ഒരു ക്രിസ്മസ് കാലവുമുണ്ടിതിൽ..യുവജനോത്സവത്തിൽ പങ്കെടുക്കാം..ലോക്കൽ ഗ്യാംഗുകളുമ്മായി കൊമ്പ്കോർക്കാം..പൊതുവേ എനിക്കിഷ്ടപ്പെട്ട ഗെയിമാണിത്..നല്ല നിലവാരമുണ്ട്...
ഒരു ജിബി റാം വേണം കളിക്കാൻ...വിദേശ സർവകലാശാലകളിലേം ഇന്ത്യയിലേം വിദ്യാഭ്യാസ രീതികളൂടെ വ്യത്യാസം നന്നായി ഇതിൽ നിന്നും മനസ്സിലാക്കാം..

7) Microsoft Flight simulator.

പേരു പോലെ ഇതൊരു ഗെയിമല്ല..സിമുലേറ്ററാണ്..ഏറ്റവും ലേറ്റസ്റ്റായ എക്സ് നല്ല രസമുള്ള സംഗതിയാണ്..കുട്ടികൾക്ക് ഇഷ്ടപ്പെടാൻ വഴിയില്ല..
ചെറിയ ചോപ്പറുകൾ മുതൽ ബോയിംങ്ങ് പാസഞ്ചർ പ്ലെയിൻ വരെ ഓടിക്കാനുള്ള തിയററ്റിക്കൽ പരിശീലനമാണിതിൽ കിട്ടുക..കളിക്കുന്നതിലുപരി പഠിക്കാനാണ് ഇതിലുള്ളത്..

ഒരു പ്ലെയിനിലുള്ള എല്ലാത്തരം കണ്ട്രോളുകളും ഇതിലെ അതാത് പ്ലൈയിൻ മോഡലുകൾക്കുണ്ട്..ടവറിൽ നിന്നും കിട്ടുന്ന നിർദ്ദേശമനുസരിച്ച് പ്ലെയിൻ പറത്തി ലക്ഷ്യത്തിലെത്തുക എന്നതാണ് നിങ്ങളൂടെ ദൌത്യം..പൈലറ്റുമാർക്ക് എളുപ്പം കഴിയുമിത്..ചെറിയ പിഴവ് വന്നാൽ‌പ്പോലും പ്ലൈയിൻ ക്രാഷാകും..

ലോകത്തെ എല്ലാ എയർപോർട്ടുകളുമുണ്ടിതിൽ..നമ്മടെ കൊച്ചിൻ എയർപോർട്ടിൽ വേണമെങ്കിൽ നിങ്ങൾക്ക് വിമാനം ഓടിച്ചിറക്കാം..നല്ല സങ്കേതിക്ഞ്ഞാനം തിയറികളിലൂടെ ആദ്യം നേടിയാൽ മാത്രമേ പ്ലെയിൻ പൊങ്ങൂ..

കഴിവു കൂടുന്നതിനനുസരിച്ച് നിങ്ങൾക്ക് ഓരോ ക്യാപ്റ്റൻ റാങ്കുകൾ ലഭിക്കും..യഥാർത്തത്തിൽ ഒരു പ്ലൈയിൻ പറത്തുന്ന അനുഭൂതി ലഭിക്കും ഇതിൽ..ജോയ് സ്റ്റിക്കുകൾ ഉപയോഗിച്ചാൽ കൂടുതൽ റീയാലിറ്റി കൈവരും...വലിയ മെമ്മറി ഇതിന് ആവശ്യമില്ല..രണ്ടു ഡീവിഡികളിലായി 8 ജിബിയോളമുണ്ട് ഇതിന്റെ ഡേറ്റ..


---------------------------------------------------------------------------------------------------------------
Popular Gaming consoles:

Play Station :





Sony  യുടെ പ്രശസ്തമായ ഗെയിമിങ്ങ് കൺസോളാണ് പ്ലേസ്റ്റേഷൻ.മൂന്നാം തലമുറ പ്ലേസ്റ്റേഷനാണ് ഇപ്പോൾ വിപണിയിലുള്ളത്..കമ്പ്യൂട്ടറിലോ ടിവിയിലോ യഥേഷ്ടം പിടിപ്പിച്ച് കളിക്കാം..എന്നാൽ സിഡികൾക്ക് നല്ല വിലയാണ്..പുതിയ ഗെയിം കമ്പ്യൂട്ടർ വേർഷൻ ഓസിന് ഡൌൺലോഡ് ചെയ്യാം.എന്നാൽ കൻസോളുകളിൽ ഒർജ്ജിനൽ സിഡിയേ എടുക്കൂ..പൊതുവേ പർച്ചേസിംഗ് പവർ കുറഞ്ഞ ഇന്ത്യ പോലുള്ള രാജ്യങ്ങളിൾ അതുകൊണ്ടുതന്നെ കൺസോളുകൾക്ക് പ്രിയം പോര..വില തന്നെ കാരണം..എന്നാൽ കമ്പ്യൂട്ടറിൽ കളിക്കുന്നതിലും കംഫോർട്ടാണ് ഇത്.
കൈയ്യിൽ കൊണ്ടുനടന്നു കളിക്കാവുന്ന പോർട്ടബിൽ പ്ലേസ്റ്റേഷനുമുണ്ട്..

X-BoX 360:


സോണിയുടെ വിജയം കണ്ട് കണ്ണുമഞ്ഞളിച്ച മൈക്രോസോഫ്ടുകാർ ഇറക്കിയ കൺസോളാണ് എക്സ്ബോക്സ്..മൈക്രോസോഫ്ടിന്റെ സോഫ്ട്വെയർ വിങ്ങിന്റെ പിൻബലം കുറഞ്ഞകാലം കൊണ്ട് എക്സിനെ ജനപ്രിയമാക്കി..എന്നാലും സോണിയെ കടത്തിവെട്ടാനായില്ല..പ്ലേസ്റ്റേഷനേക്കാളും വിലക്കുറവാണ് എക്സിന് ..അതാണവരുടെ മാർക്കറ്റിലുള്ള പിടി..ഇനി എങ്ങനേലും ലോണെടുത്ത് ഇതൊരെണ്ണം വാങ്ങിയാലും ദിവസംന്തോറും പുറത്തിറങ്ങുന്ന സിഡികൾ രണ്ടായിരവും അതിനുമേലോട്ടും കൊടുത്തുവാങ്ങാൻ ഇന്ത്യാക്കാർ തയ്യാറല്ലാത്തതുകൊണ്ട് ഇതിന്റെയൊക്കെ വിപണി പ്രധാന മാളുകളിൽ മാത്രമായി ഒതുങ്ങുന്നു..


GameBoy:

യാത്രികർക്കായാണ് ഗെയിംബോയി..കൂടുതലും കുട്ടികളാണ് ഉപഭോക്താക്കൾ..പോക്കറ്റിലിട്ടു കൊണ്ടുപോകാം...ചെറിയ കാറ്റ്രിഡ്ജുകൾ ഇട്ട് ഇഷ്ടഗെയിം കളിക്കാം..ഹൈ-എൻഡ് ഗ്രാഫിക്സ് ഗെയിമുകൾ പ്രതീക്ഷിക്കരുത്..നല്ല ഗ്രാഫിക്സുളൂള്ള ഗെയിമുകൾ കളിക്കാം..സമയം പോകാൻ ഏറ്റവും നല്ല ഒരു വഴിയാണിത്..ടോയ്ലറ്റിലിരുന്ന് പത്രം വായിക്കുന്നവരും ഗെയിംബോയ് വച്ച് കളിക്കുന്നവരും ഉണ്ട്..കുട്ടികളേക്കാളുപരി മുതിർന്നവരാണ് ഇന്ന് ഗെയിം ആരാധകർ.മാത്രമല്ല ഓരോ വർഷവും ബില്യണുകൾ മറിയുന്ന
വിപണികൂടിയാണിത്..

 ഭാവനാലോകത്തെ ജീവിതം ഇഷ്ടപ്പെടുന്നവർക്ക് ‘ ആപ്പിൾ ‘ ഒഴിച്ച് ഡെഡിക്കേറ്റഡ് കാർഡുള്ള ഏതേലും നല്ല ഒരു  ലാപ്ടോപ്പും വാങ്ങി കടന്നുവരാം,  ഗെയിമുകളൂടെ വിസ്മയത്തുമ്പത്തേക്ക്....



                                                            * GAME OVER *

Oct 21, 2010

വീഡിയോ ഗെയിമുകളൂടെ ലോകം - 1



ഞാൻ ഒരു കുട്ടിക്ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി വീഡിയോ ഗെയിമുകളൂടെ ലോകത്തേക്ക്
നടന്നു കയറിയത്.

ഒരു പിറന്നാൾ സമ്മാനമായി Sony CyberWarrior എന്ന 8bit വീഡീയോ ഗെയിം എന്നേത്തേടി കടലുകടന്നെത്തി..കൂടെ അഞ്ചാറ് ഗെയിം കാസറ്റും...

ഫുഡ്ഡിങ്ങ് ഉറക്കം വിശ്രമം എന്നതിൽക്കവിഞ്ഞ് ഒരു ജോലിയില്ലാത്ത അവധിക്കാ‍ലം..കളീക്കാൻ കുട്ടികൾ അവൈലബിൾ അല്ലാത്ത ഒരു സ്ഥലമായിരുന്നതിനാലും  ജീവിതം ബോറഡിച്ചു പോകുന്ന ഒരു കാലമായിരുന്നു അത്..

അപ്പോൾക്കിട്ടിയ ഒരു കമ്പനിയായി ഈ ഗെയിം..ആദ്യമൊക്കെ പതിനഞ്ച് മണിക്കൂറുകൾ വരെ തുടർച്ചയായി ഞാൻ ഗെയിം കളിച്ചിട്ടുണ്ട്...തലവേദന വന്ന് കാഴ്ച മങ്ങുന്നിടം വരെ .അതിലെ പ്രധാന ഗെയിമുകളായിരുന്നു മാരിയോ, ബാറ്റിൽടാങ്ക് , ഹണിബീ ( മറ്റവനല്ല ) ,
ഡക്ഹണ്ട്, കാർ റേസ് , സർക്കസ് ,  തുടങ്ങി ഒരു പത്തമ്പത് ഗെയിമുകൾ...വൈകാതെ ആ സാധനം കേടായി..

ലോകത്തെ ആബാലവ്രിദ്ധം ജനങ്ങളും ഇഷ്ടപ്പെടുന്ന പ്രശസ്തമായ ഏതാനും ചില വീഡിയോ ഗെയിമുകളെയും അവയുടെ കൺസോളുകളേയും  ഒന്നു പരിചയപ്പെടാം...

പലതിന്റേം ഒർജിനൽ സിഡിയുടെ വില $50 മുതൽ മേപ്പോട്ടാണ്..എന്നാലും ടൊറന്റ് ഉള്ളതുകൊണ്ട് പാവങ്ങളും ഇതെല്ലാം കളിക്കുന്നു എന്നു മാത്രം..
" സോണി പ്ലേസ്റ്റേഷൻ, മൈക്രൊസൊഫ്ട് എക്സ്-ബോക്സ് , നൈറ്റൻഡോ ഗെയിംബോയ് (Portable) തുടങ്ങിയവയാണ്  പ്രധാന ഗെയിമിങ്ങ് കൺസോളുകൾ..ഒരു പ്ലേ-സ്റ്റേഷൻ മേടിക്കുന്ന കാശൊണ്ടേൽ 25 ലിറ്റർ വീതം കറക്കുന്ന ഖടാഖടിയന്മാരായ നാലു ആസ്ട്രേലിയൻ പശുക്കളെ മേടിച്ചു  വീട്ടിൽ നിർത്താം...

1).Mario
Mario
വീഡിയോ ഗെമിമുകളിലെ ഒരു എവർഗ്രീൻ ക്ലാസിക്കാണ് മാരിയോ.എന്റെ ആദ്യ ഗെയിമും...മാരിയോയുടെ ജീവിതലക്ഷ്യം തന്നെ  അവസാന ലെവലിൽ കോട്ടയിൽ തടവിലാക്കപ്പെട്ട രാജകുമാരിയെ രക്ഷിക്കുക എന്നതാണ്..ആലീസ് ഇൻ  വണ്ടർലാന്റിലെപോലെ വിചിത്രമായ ലോകത്തുകൂടി അനേകം തടസങ്ങൾ പുട്ടുപോലെ പൊളിച്ചടൂക്കി..അവസാനത്തെ കോട്ടയിൽ ചെന്ന് തീ തുപ്പൂന്ന ഭീകരനായ ഡ്രാഗണുമായി മൽ‌പ്പിടുത്തം നടത്തി..അവനെ തട്ടി അതീവസുന്ദരിയായ പ്രിൻസെസിനെ രക്ഷിക്കുന്നതോടെ കഥയ്ക്ക് ശുഭാന്ത്യം ഉണ്ടാകും..പറഞ്ഞുപോകുന്നതുപോലെ എളുപ്പമല്ല സംഗതി എന്നോർക്കണം..

ചില ഭീകരജീവികളൂടെ മുഖം കണ്ടാൽ പിന്നെ രണ്ടുദിവസം വരെ നമ്മൾ ഉറക്കത്തിൽക്കിടന്നു പേടിക്കും..

പിന്നീട് ഏറെനാൾ കഴിഞ്ഞാണ്  നാട്ടിൽ കമ്പ്യൂട്ടർ വിപ്ലവം നടക്കുന്നത്..അതോടെ ഗ്രാഫിക്സ് എന്നൊരു സാധനത്തെപ്പറ്റി ആദ്യമായറിഞ്ഞു..ഡേവ് പോലുള്ള ഡോസ് അധിഷ്ഠിത കുട്ടിഗെയിമുകൾക്കപ്പുറം ഒരു യഥാർത്ത ഹൈ-ഫൈ ഗെയിമിങ്ങ് അനുഭവം ആദ്യം പ്രദാനം  ചെയ്തത് EI DOS ന്റെ  ‘ Hitman-codename 47 ‘ എന്ന ക്ലാസിക്കാണ് ..ലോകമെങ്ങും വൻ ഹിറ്റായി മാറിയ ആ വാടകക്കൊലയാളിയുടെ കഥ എന്നെ അഡിക്റ്റാക്കി എന്നു പറയുന്നതാകും ശരി..


2). The Hitman Series ( 1 - 4 )
ഹിറ്റ്മാൻ ബ്ലഡ് മണിയിൽ നിന്നും
ആദ്യം തന്നെ പറയട്ടെ മാരിയോ പോലെ ഹിറ്റ്മാൻ വെറും കുട്ടിക്കളിയല്ല.ഡോ.ഓട്ട്മേയർ എന്ന ഈവിൾ ഡോക്ടർ ഹിറ്റ്മാൻ എന്ന പേരിൽ കുറെയേറെ ഐഡന്റിക്കൽ ക്ലോണുകളെ സ്രിഷ്ടിക്കുന്നു.ഒരുപോലിരിക്കുന്ന അവർക്കെല്ലാം അയാൾ ഓരോ നമ്പരുകളിടുന്നു...അതിലെ കോഡ്നെയിം-47 നാണ് നമ്മടെ നായകൻ..അവരിൽ വച്ച് ഏറ്റവും സമർഥൻ.നോൺ ഡിഫക്ടീവ് ക്ലോൺ...കൊലപാതകത്തിൽ വൈദ്യഗ്ദ്യം നൽകി അയാൾ അവരെ വളർത്തുന്നു..
അവരെ കുമാരി.ഡയാനയുടെ നിയന്ത്രണത്തിലുള്ള ഇന്റർനാഷണൽ കോണ്ട്രാക്ടിംങ്ങ് ഏജൻസി
( ICA) വഴി ലോകത്തിലെ പ്രമുഖരെ കൊല്ലാനുള്ള ക്വട്ടേഷൻ വർക്കുകൾക്കായി ഉപയോഗിക്കുന്നു..ലോകരാജ്യങ്ങൾ..അന്താരാഷ്ട്ര സംഖടനകൾ തുടങ്ങിയവരാണ് ICA യുടെ ക്ലൈന്റുകൾ...ഹോങ്കോങ്ങിൽ തുടങ്ങുന്ന കൊലപാതകപരമ്പര ലോകത്തിന്റെ പലപല ഭാഗങ്ങളിലേക്കും നീളുന്നു..മില്യൺ ഡോളർ ക്വട്ടേഷനുകളാണ് അവയെല്ലാം..അതീവ ബുദ്ധിപരമായ നീക്കത്തിലൂടെയാണ് ഓരോ കൊലപാതകവും 47 നിർവഹിക്കേണ്ടത്..അതിൽ
നിന്നും ലഭിക്കുന്ന പണത്താൽ 47ന്റെ ബാങ്ക് എക്കൊണ്ടുകൾ നിറഞ്ഞു കവിയുന്നു..ഏജൻസിയും കൊഴുക്കുന്നു..

അവസാനം  ഹിറ്റ്മാന്റെ വളർച്ച ഇനിയും തുടരുന്നത് നല്ലതല്ല എന്നു മനസ്സിലാക്കിയ ഡോക്ടർ തന്ത്രപൂർവം അവനെ കൊല്ലാനായി തന്റെ മെന്റൽ അസൈലത്തിൽ വരുത്തുന്നു..അവിടെ വെച്ച് 47 നെ കൊല്ലാനായി സ്വാറ്റ് ടീമിനെ  വരുത്തുന്നു ഡോക്ടർ.. ചതി തിരിച്ചറീഞ്ഞ 47 തന്ത്രപൂർവം  എല്ലാവരേയും കൊന്ന് ഭൂമിക്കടിയിലുള്ള രഹസ്യ പരീക്ഷണശാലയിലേക്ക് രക്ഷപെടുന്നു..

അവിടെ 47നു അഭിമുഖീകരിക്കേണ്ടി വരുന്നത് തന്റെ തന്നെ ക്ലോണുകളെയാണ്..അവസാനം അവരെയും കൊന്ന് തന്റെ സ്രിഷ്ടാവായ ഡോക്ടറുടെ മുറിയിൽ എത്തുന്നു..

“ എന്റെ പൊന്നുമോനെ..എന്നോട് ക്ഷമിക്കൂ “ ..എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ 47ന്റെ അടുത്തേക്ക് വരും..എന്ന ക്ഷമിച്ചേക്കാം എന്നു നിങ്ങൾ കരുതിയാൽ ഗോപി..തന്റെ കൈയ്യിൽ ഒളിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് ഗൺ കൊണ്ട് നിങ്ങളെ ബോധരഹിതനാക്കുമയാൾ..എന്നിട്ട് പ്രാന്തൻ സെല്ലിൽ പിടിച്ചു പൂട്ടിയിടും..അയാളെ കാണൂമ്പോഴേ തോക്കെടുത്ത് പൊട്ടിച്ചേക്കണം..അവസാനം ഡോക്ടറെ കൊന്നുകൊണ്ട് ഒന്നാം ഭാഗത്തിനു തിരശ്ശീലവീഴുന്നു..
ഹിറ്റ്മാൻ രണ്ടാം ഭാഗമായ " The silent Assasin -ൽ “ 47 തെറ്റുകളിൽ നിന്നും എല്ലാം മാറി മാനസാന്തരം വന്ന്  “സിസിലി“  യിലെ ഒരു ഗ്രാമത്തിൽ നല്ലവനായ ഒരു പള്ളീലച്ചന്റെ സഹായിയായി ശാന്തജീവിതം നയിക്കുന്നു..എന്നാൽ സിസിലിയൻ മാഫിയാ ഡോണായ
‘ ഗസിപ്പി ഗില്യാനോ ’ ഫാദറിനെ തട്ടിക്കൊണ്ടു പോകുന്നു..മാഫിയായോട് ഒറ്റയ്ക്കെതിർക്കാൻ ശക്തിയില്ലാതെ ‘ 47 ‘ പഴയ ഏജൻസിയുടെ സഹായം തേടുന്നു..

.തങ്ങളുടെ ചില അസൈന്മെൻസ്റ്റ്  ചെയ്തുതന്നാൽ സഹായിക്കാമെന്ന് ഒരു നിബന്ധന അവർ വയ്ക്കുന്നു.ഗത്യന്തരമില്ലാതെ ഹിറ്റ്മാൻ അത് അനുസരിക്കുന്നു..വീണ്ടും പഴയ പാതയിലേക്ക് മടങ്ങിപ്പോകുന്നു..അവസാനം ‘ 47 ’ ഡോണിനെ കൊന്ന് അച്ചനെ രക്ഷിക്കുന്നു..ഇനിയും സിസിലിയിൽ നിൽക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ‘47’ അവിടം വിട്ടു പോകുന്നു..മനസ്സിനെ പിടിച്ചു നിർത്താനായി അച്ചൻ നൽകിയ കുരിശുമാല പോന്നവഴി പള്ളിയുടെ വാതിലിൽ എറിഞ്ഞു കളഞ്ഞിട്ട്...

മൂന്നാം ഭാഗമായ Hitman: Contracts ആകട്ടേ ഒന്നാം ഭാഗത്തിന്റെ സീൻ ബൈ സീൻ തുടർച്ചയാണ്....ഒന്നാം ഭാഗത്തിന്റെ അതേ മിഷൻസ് റീവേഴ്സ് ഓർഡറിൽ ചില മാറ്റങ്ങളോടെയാണിതിൽ കൊടുത്തിരിക്കുന്നത്..ചില ലെവലുകൾ മാത്രം വ്യത്യസ്ഥമാണ്.
അതുകൊണ്ടുതന്നെ അത് വിമർശനങ്ങൾ ഏറ്റുവാങ്ങി..

അവസാന ഭാഗമായ Blood Money യാകട്ടേ..ഏറ്റവും മികച്ചസീരീസായി വാഴ്ത്തപ്പെട്ടു...ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഏറ്റവുമധികം പ്രയോഗിച്ച ഒരു ഗെയിമായി അത്..
അവസാന ലെവലിൽ സാക്ഷാൽ വൈറ്റ് ഹൌസിൽ നുഴഞ്ഞുകയറി ഒരു കിടിലത്തെ വധിക്കുന്നു ഹിറ്റ്മാൻ..അതോടെ പിന്തുടരുന്ന ഫെഡറൽ ഏജൻസികളേ വെട്ടിച്ച് ഡയാനെയെ കാണാൻ പോകുന്നു..എന്നാൽ ഡയാനയുടെ മുറി സ്വാറ്റ്സ് വളയുന്നു.. തന്ത്രപരമായി ഡയാന 47ന്റെ കഴുത്തിൽ വിഷം കുത്തിവെച്ച് കൊല്ലുന്നു...അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് മരിച്ചുകിടക്കുന്ന ഹിറ്റ്മാനെക്കണ്ട് മരണം ഉറപ്പാക്കി.. അത് റിപ്പോർട്ട് ചെയ്തു മടങ്ങൂന്നു.

ഏജെൻസി ഹിറ്റ്മാന്റെ സംസ്കാരം നടത്തുന്നു..ഏജൻസിയുടെ ആളുകളൂടെ സാനിദ്ധ്യത്തിൽ ശവം ക്രിമേറ്റ് ചെയ്യാനായി വെക്കുമ്പോൾ ഡയാന ഹിറ്റ്മാന്റെ പ്രിയപ്പെട്ട ബെറീറ്റ പിസ്റ്റളുകൾ കൂടി ശവപ്പെട്ടിയിൽ വയ്ക്കുന്നു..എന്നിട്ട് ലിപ്സ്റ്റിക്ക് പുരട്ടിയ ചുണ്ടുകളാൾ അന്ത്യചുംബനം നൽകുന്നു...എന്നിട്ട് അവിടം വിട്ട് പോകുന്നു...

യഥാർത്തത്തിൽ ഡയാന കുത്തിവച്ചത് വിഷമല്ലായിരുന്നു..ഒരു പ്രത്യേക സിറമായിരുന്നു..ജീവനെ ശരീരത്തിൽ ഒളിപ്പിച്ചു വയ്ക്കുന്ന ഒരു എക്സ്പിരിമെന്റൽ സിറം.ഉമ്മ വച്ചപ്പോൾ ചുണ്ടത്ത് പുരട്ടിയതാകട്ടേ അതിന്റെ ആന്റിഡോട്ടും..ജീവൻ തിരിച്ചുകിട്ടിയ ഹിറ്റ്മാൻ അവിടെയുള്ള എല്ലാവരേയും കൊന്നുകളഞ്ഞിട്ട് രക്ഷപെടുന്നു.അതോടെ 47 നെ അറിയാവുന്നവർ ലോകത്ത് ഡയന മാത്രമാകുന്നു..പിന്നീട് ഒരു ചെനാക്കാരനുമായി 47 സംസാരിക്കുന്ന ദ്രിശ്യത്തോടെ ഗെയിം തീരുന്നു..ഒരു തിരിച്ചുവരവിനായി..

ലോകത്തിലെ പല ഭാഗങ്ങളിൽ മലേഷ്യ ട്വിൻ ടവർ, പാരിസ് , ചൈന ,അറേബ്യ,  ഹോങ്കോങ്ങ്, അമേരീക്ക , ഇന്ത്യയിലെ പഞ്ചാബ് എന്നുവേണ്ട  കാട്ടിലും മലയിലും വരെ  നടക്കുന്ന മിഷൻസ് അതീവഭംഗിയുള്ള സീനറികളുമായി യോജിപ്പിചിരിക്കുന്നു.,എന്നാൽ ഇതൊക്കെയാണെങ്കിലും ഏതു കമ്പ്യൂട്ടറിലും  കളിക്കാവുന്ന ഗെയിമാണീത്..512 റാം മതി...ഡേഡിക്കേറ്റഡ് ഗ്രാകാർഡ് നിർബന്ധമില്ല....2011 ക്രിസ്മസിനേ അടുത്തഭാഗം ഇറങ്ങൂ എന്നാണറിവ്..

ഒരാളെ മ്രിഗീയമായി കൊല്ലുന്നതിന്റെ സുഖം അനുഭവിക്കണമെങ്കിൽ ഹിറ്റ്മാൻ തന്നെ കളീക്കണം.
Hitman movie posture
ശൈശവദശയിൽ നിൽക്കുന്ന വാടകക്കൊലയാളീകൾ, ഇപ്പോഴത്തെ തൊഴിൽ മടുത്ത്  കൊലപാതകി ആവാൻ ആഗ്രഹിക്കുന്നവർ, തുടങ്ങിയ അനേകർക്ക്  പലതും പഠിക്കാനുള്ള ഒരു യൂണിവേഴ്സിറ്റിയാണ് ഈ ഗെയിം...





‘ഹിറ്റ്മാൻ ’ എന്ന സിനിമയും 2007 ഇറങ്ങിയിട്ടുണ്ട്..നായകനെ കണ്ടാൽ ഗെയിമിലെ ഹിറ്റ്മാൻ ഡീറ്റോയാണ്..പടം വിജയിച്ചെങ്കിലും എനിക്കിഷ്ടമായില്ല..തരക്കേടില്ല അത്രേയുള്ളൂ..
(അടുത്ത ഭാഗം --- ‘ വമ്പിച്ച വാഹന മോഷണം ‘--- എന്ന ചരിത്രമായ അഡിക്ഷൻ ഗെയിം.
പുറത്തിറങ്ങീയ ദിവസം തന്നെ 3.5 മില്യൺ സിഡികൾ വിറ്റഴിച്ച് ചരിത്രം സ്രിഷ്ടിച്ച ഗെയിം..)



...

Oct 20, 2010

കല്യാണ സൌഗന്ധികം
[ ഉത്തരാധുനികം. ]

അന്ന് അവളുടെ കല്യാണമായിരുന്നു...എന്തോ എന്നെമാത്രമവൾ വിളിച്ചില്ല..ഇനിയിപ്പോ ചെറുക്കൻ മിസ്സായ ഗ്യാപ്പിൽ കാണികളിൽ നിന്നും ചെറുക്കനെ തിരഞ്ഞെടുക്കേണ്ട ഒരു ക്രിട്ടിക്കൽ സിറ്റുവേഷൻ വന്നാൽ ,ആ ഒരു നേരിയ സാദ്ധ്യത പോലും എനിക്കനുകൂലമായുണ്ടാകരുത് എന്ന് കരുതിയായിരിക്കാം എന്നെ അവൾ ഒഴിവാക്കിയത്...എനിക്കതിൽ വിഷമമില്ല..പക്ഷേ എന്റെ ശരീരം കല്യാണത്തിനു പോകാൻ വെമ്പുന്നു..

മനസാക്ഷി എത്ര തടഞ്ഞിട്ടും എന്റെ ശരീരം കല്യാണത്തിനു പോകാൻ തീരുമാനിച്ചു.പോകരുത് എന്ന് ഒരു നൂറാവർത്തി ഞാൻ വിളീച്ചുപറഞ്ഞു...അരുതേയെന്ന് കാലുപിടിച്ചു കേണു.എവിടെക്കേക്കാൻ..?

മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് ‘രാജാവിന്റെ മകനിൽ ‘ മോഹൻലാൽ പറഞ്ഞിട്ടുണ്ട്..എത്ര സത്യം..ഞാനിന്ന് അതുപോലെ ഒരു യന്ത്രമാണ്..ഏതു കമ്പനിയുടെ യന്ത്രം എന്നു ചോദിക്കരുത്..അങ്ങനെ ഇന്ന കമ്പനി എന്നൊന്നില്ല, ഒരു വെറും യന്ത്രം..
നീ അവടെ കല്യാണത്തിനു പോയാൽ ഞാൻ തൂങ്ങിമരിക്കും..ഞാൻ ഗതികെട്ട് എന്റെ ശരീരത്തെ ഞാൻ ഭീഷണിപ്പെടുത്തി..

“ പോടാ..പോയി ചാവ്.. .. എടാ മണ്ടാ മനസാക്ഷിക്ക് തൂങ്ങിമരിക്കാൻ പറ്റിയ മൂവാണ്ടൻമാവൊന്നും ലോകത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെടാ... ശരീരം പറഞ്ഞു.

ഞാനാകെ ധർമ്മസങ്കടത്തിലായി ..എന്തുചെയ്യണം.. അവനാണെങ്കിൽ എന്നെ നാണം കെടുത്താനുള്ള പുറപ്പാടാണ്.... ‘ രാംകോസിമന്റ്സ് ‘ എന്ന് എഴുതിയ തുളവീണ ഒരു മഞ്ഞ ബനിയൻ ഇട്ട് .. മൂടു കീറി, തയ്ക്കാനായി ഇട്ടിരുന്ന ഒരു പഴയ കാൽവിൻക്ലെയ്ന്റെ ജീൻസുമിട്ട്..കഴിഞ്ഞകൊല്ലം മാടൻകാവിലെ പൂരത്തിനു പത്ത് രൂപായ്ക്ക് വാങ്ങിയ പെപ്സിക്കണ്ണാടിയും വെച്ച് അവൻ പോകാനായി തയ്യാറായി..

ഞാൻ മുന്നിൽച്ചാടിവീണ് അവനെ തടഞ്ഞു..പുകയിലൂടെ കടക്കുന്നപോലെ എന്നെ മറികടന്ന് അവൻ മുറ്റത്തേക്കിറങ്ങി ബൈക്കുമെടുത്ത് പോയി..ഞാൻ ഓടിപ്പോയി കണ്ണാടിയിൽ നോക്കി..വെള്ളപ്പൈജാമയും വെള്ളജൂബായുമാണ് എന്റെ മനസാക്ഷിയുടെ വേഷം..

ഇല്ല..എന്തുവിലകൊടുത്തും എന്റെ അഭിമാനം സംരക്ഷിക്കണം.ഞാനുറച്ചു..ഞാനുടനേതന്നെ മുകളിലോട്ട് ഒരു കുതിപ്പ്..സൂപ്പർമാനേപ്പോലെ കല്യാണം നടക്കുന്ന ക്ഷേത്രം ലക്ഷ്യമാക്കിപ്പറന്നു..
ഞാൻ ചെല്ലുമ്പോഴേക്കും എന്റെ ശരീരം ക്ഷേത്രത്തിൽ കടന്നിരുന്നു..കൂടെപഠിച്ച എല്ലാ തെണ്ടികളുമുണ്ട് അവിടെ ....ഈശ്വരാ , മനസാക്ഷിയായതിനാൽ എന്നെയാരും കാണുന്നില്ല...പക്ഷേ ശരീരത്തെ ആളുകൾ കണ്ടുകൊണ്ടിരിക്കുകയാണ്..അവർ എന്തൊക്കെയോ പറഞ്ഞ് കൂടിനിന്ന് ചിരിക്കുന്നുമുണ്ട്.

അതാ പന്തലിൽ പെണ്ണും ചെറുക്കനും ഇരുന്നു കഴിഞ്ഞു..ഹോമകുണ്ഡം പുകച്ചുകൊണ്ട് ഒരാൾ താലി പൂജിക്കുന്നു..ആ കാഴ്ച കണ്ടതോടെ നിർന്നിമേഷനായി ഞാൻ പന്തലിന്റെ ഒരു കവുങ്ങിൻ കാലിൽ കെട്ടിപിടിച്ചുനിന്നു ...പഴയ സിനിമകളിൽ കാമുകിയുടെ കല്യാണപ്പാർട്ടി നടന്നുവരുമ്പോൾ നായകൻ തെങ്ങേൽച്ചാരി നിൽക്കുന്നതുപോലെ...

അവൻ അകത്തേയുക്കു ചെന്നു.അമ്മായിമാരെയും കുഞ്ഞമ്മമാരേയും വകഞ്ഞുമാറ്റിക്കൊണ്ടവൻ പന്തലിന്റെ മുന്നിലേയ്ക്ക് ചെന്നു..ഒരു നിമിഷം ചടങ്ങുകൾ ഒന്നു സ്തംഭിച്ചു.എല്ലാവരും അവനെ നോക്കി..കറുത്ത പെപ്സിക്കണ്ണാടി, കീറിയ ടീഷർട്ട് , മൂടുകീറിയ ലോവെയ്സ്റ്റ് ജീൻസ്,...അവൾ മാത്രം ഒന്നു ഞെട്ടിയോ എന്നൊരു സംശയം..

ആരെടാ നീ ..?...തോളിൽ ഒറ്റവരയൻ തോർത്തിട്ട ഒരമ്മാവൻ ചോദിച്ചു...

ഞാൻ കാമുകൻ...ഇവൾ കാമുകി...എനിക്ക് കല്യാണം കഴിക്കണം ഇവളെ...ഹും

എന്താ നിന്റെ പണി.?..പെണ്ണിന്റെ അച്ഛനാണെന്ന് തോന്നുന്നു, ഒരു കൊമ്പൻമീശക്കാരൻ എന്നോടു ചോദിച്ചു..

എനിക്കൊരു പണിയുമില്ല..ഇതൊക്കെത്തന്നെയെന്റെ പണി...നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളെയെതിർക്കാം ..പക്ഷേ ഞാൻ മരണം വരെ ഫൈറ്റ് ചെയ്യും..എന്റെ ശവത്തിൽ ചവിട്ടിക്കൊണ്ട് നിങ്ങൾക്ക് ചടങ്ങുകൾ തുടരാം...

“ ആ കൊച്ചൻ നല്ല ചങ്കൂറ്റമുള്ളവനാ...എന്താ ധൈര്യം..?
ചില പെണ്ണൂങ്ങൾ കൂട്ടംകൂടിനിന്ന് പിറുപിറുക്കുന്നത് ഞാൻ കേട്ടു..

മോനേ നീയെന്തു പറയുന്നു..ഞങ്ങ എന്തുവേണം ..?.പെണ്ണിന്റെച്ഛൻ ചെറുക്കനോട് ചോദിച്ചു..

വാരണാസി സർവകലാശാലയിൽ വേദാന്തത്തിൽ റിസേർച്ച് നടത്തുന്ന ഒരു പ്രൊഫസറായിരുന്നു ചെറുക്കൻ..അവൻ തന്റെ ഫ്രഞ്ച് താടി തടവിക്കൊണ്ട് അല്പം ആലോചിച്ചു..എന്നിട്ട് പറഞ്ഞു..

ഞാൻ ചില ചോദ്യങ്ങൾ ചോദിക്കാം...എല്ലാത്തിനും ശരിയുത്തരം പറയുകയാണെങ്കിൽ പെണ്ണ് നിനക്ക്...ഓക്കേ...

ചോദിക്കൂ...ഞാൻ പറഞ്ഞു..ചെറുക്കൻ അതീവ ബുദ്ധിമാനായതിനാൽ ഈ പ്രശ്നം ചൂലുപോലെ സോൾവ് ചെയ്യുന്നതും കാത്ത് നൂറുകണക്കിന് ആൾക്കാർ പന്തലിലിരുന്നു മണ്ഡപത്തിലേക്ക് ഉറ്റുനോക്കി.

പെണ്ണിന്റെ അച്ഛനും അമ്മാവനും കൊച്ഛച്ചന്മാരും ഏതാനും വാടകക്കസേരകൾ എടുത്ത് ചുറ്റിനുമീട്ട് എന്താണ് സംഭവിക്കുന്നതെന്ന് സാകൂതം വീക്ഷിച്ചു..

ചെറുക്കൻ എന്നോട് ചോദിച്ചു..നീ ഒരു സാങ്കേതികവിദഗ്ദനല്ലേ..അവിടുന്നു തന്നെ തുടങ്ങാം...

ചോദ്യം).
66 കെ.വി കറന്റ് കടന്നുപോകുന്ന ഒരു ഹൈടെൻഷൻ ടവർലൈൻ.ആ ലൈനിന്റെ മൂന്നാമത്തെ ഫേസ് ലൈനിൽ ഒരു കാക്കയിരുപ്പുണ്ട്...അതിനു തൊട്ടുതാഴെ 11കെവിയുടെ സാദാ കണക്ഷൻ പോസ്റ്റ്..ഇവ തമ്മിലുള്ള മാഗ്നെറ്റിക്ക് ഫീൽഡ് ഡെൻസിറ്റി ആല്ഫ ആണെന്നു കരുതുക...എങ്കിൽ
ആ കാക്കയുടെ പ്രായമെത്ര..?

ഞാൻ ഒന്ന് ആലോചിച്ചു...ഇങ്ങനൊരു കടമ്പയുണ്ടായിരുന്നെങ്കിൽ മാഗ്നെറ്റിക്ഫീൽഡ് തിയറി അരയിൽ തിരുകിക്കൊണ്ടേ ഞാൻ വരുമായിരുന്നുള്ളൂ....66 കെവി ടവറിൽ 6 ഫേസ് 1 ന്യൂട്രൽ..
അപ്പോൾ 6+1 = 7.. അതെ.‘ ഏഴ് ’..ഏഴു വയസ്സ്..ഞാൻ ഉറക്കെപ്പറഞ്ഞു..

ചെറുക്കൻ അത്ഭുതത്തോടെ എന്നെ നോക്കി..അവൻ പറഞ്ഞു..ശരിയാണ് ഞാൻ കൂട്ടിയപ്പോഴും ഏഴാണ് കിട്ടിയത്...നീ സമർഥൻ തന്നെ ..

അടുത്ത ചോദ്യം).
ഒരു ഫോർസ്ട്രോക്ക് പെട്രോൾ എഞ്ചിന്റെ കമ്പ്രഷൻ റേഷ്യോ 1:67:96 ആണെന്നു കരുതുക..അത് ഒരു മണിക്കൂറിൽ 80കിലോവാട്ട് എനർജി പ്രൊഡ്യൂസ് ചെയ്യും..എഞ്ചിന്റെ സിലണ്ടർ ബോർ 3300 സിസിയാണ്..അങ്ങനെയാണെങ്കിൽ ഹോണോലൂലുവിൽ ഇപ്പോൾ പെട്രോളിന് എന്താണ് വില.?


“ എനിക്കറീയില്ല... “..

അത്ഭുതം ..എനിക്കും അറീയില്ല..നീ എന്നേപ്പോലെ തന്നെ ബ്രില്യന്റാണ്.

ഓരോ ചോദ്യങ്ങൾ ചോദിക്കുംന്തോറും അറിവിന്റെ അഗാധതയിൽ ഞങ്ങൾ സമന്മാരാണെന്നു തിരിച്ചറിഞ്ഞു...എനിക്കും ഉത്സാഹമായി...ഞങ്ങൾ നേരം ഇരുട്ടും വരെ അവിടിരുന്നു ബൌദ്ധികചോദ്യങ്ങൾ ചോദിച്ചു..പല ശാസ്ത്ര സത്യങ്ങളേക്കുറിച്ചും ഡിസ്ക്കഷൻ നടത്തി..വേദാന്തചിന്തകളിൾ മുങ്ങിക്കുളിച്ചു..അപ്പോഴേക്കും വർഷങ്ങൾ കഴിഞ്ഞു പോയി..
പെണ്ണ് വേറേ കെട്ടിപ്പോയി..

ഞങ്ങളാകട്ടെ താടിയും മുടിയും വളർന്ന് ദേവീമാഹാത്മ്യത്തിൽ കാണിക്കുന്ന ആ സാമിയേപ്പോലായി ..തത്വഞാനത്തിന്റെ ആഴത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ ഞങ്ങൾ നടത്തി...
അത് കേൾക്കാനും അറിവ് നേടാനുമായി ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തിത്തുടങ്ങി....

നാട്ടുകാർ ചേർന്ന് പിരിവിട്ട് ഞങ്ങൾ ഇരിക്കുന്നതിനു ചുറ്റും ഒരാശ്രമം പണിഞ്ഞു..

..ഒരു നാൾ രാത്രി പത്ത് മണിക്ക് അന്നത്തെ വാഗ്വാദം കഴിഞ്ഞ് പതിവ് പൈന്റുമടിച്ച് ഞങ്ങൾ ആൽത്തറയിൽക്കിടന്നുറങ്ങുമ്പോൾ ഒരു മുട്ടൻ തേങ്ങാ തലയിൽ വീണ് പ്രൊഫസർ സമാധിയായി.

അതോടെ ഞാൻ മഠാധിപതിയായി..എങ്കിലും .വേദാന്തമില്ലാതെ എനിക്കൊരു ജീവിതമില്ലായിരുന്നു...
അവസാനം ഞാനൊരു മഹായോഗിയായി....ഉടലോടെ സ്വർഗ്ഗത്തിൽ പോകാനായി ഒരു മഹായാഗം നടത്താൻ ഞാൻ തീരുമാനിച്ചു..അവസാനം എന്റെ ആശ്രമത്തിലെ എല്ലാ സമ്പാദ്യങ്ങളും പാലക്കാട്ട് താമസിക്കുന്ന മുത്തശ്ശിയുടെ പേർക്ക് എഴുതിവച്ചിട്ട് ഞാൻ യാഗം തുടങ്ങി.

മന്ത്രിമാർ , ലോക നേതാക്കൾ , സിനിമാനടിമാർ തുടങ്ങി ജനലക്ഷങ്ങൾ യാഗത്തിൽ പങ്കുചേരാനെത്തി...അവസാനം പത്താംദിവസം യാഗശാലയ്ക്ക് തീ കൊളൂത്തി ഞങ്ങൾ യാഗമവസാനിപ്പിച്ചു...

അപ്പോൾ ആകാശത്തുനിന്നും നിറയെ എൽ.ഇ.ഡി ബൾബുകൾ കൊണ്ടലങ്കരിച്ച പുഷ്പക വിമാനം അവിടെയെത്തി..പാർക്കിംങ്ങ് ലൈറ്റുകൾ മിന്നിച്ചുകൊണ്ട് ഭൂമിക്കുമീതേ നിന്നു..

എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വിമാനത്തിൽ കയറി..ലൌകികവിരക്തി വന്നതിനാൽ എന്റെ സോണീ വയോ അല്ലാതെ വേറെയൊന്നും ഞാനെടുത്തില്ല..എല്ലാവരും താഴെനിന്ന്ടാറ്റാ തന്നു..ഓട്ടോപൈലറ്റ് മോഡിലായിരുന്ന വിമാനം പതിയെ സ്വർഗ്ഗം ലക്ഷ്യമാക്കി മോളോട്ടു നീങ്ങി..

ദൂരെ മേഖങ്ങൾക്കിടയിലായി സ്വർഗ്ഗത്തിന്റെ എണ്ട്രൻസ് കണ്ടു..എന്നെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് വിമാനം എങ്ങോട്ടോ പോയി..ഞാൻ പതിയെ സ്വർഗ്ഗത്തിലേക്ക് കയറി..തറമൊത്തം മുന്തിയ ഗ്രനൈറ്റ് ഇട്ടിരിക്കുന്നു..അന്തരീക്ഷത്തിൽ തണുത്ത വെള്ളപ്പുകയും..

എൻക്യയറിയിൽ ഞാൻ ചെന്ന് അന്വേഷിച്ചു.അപ്പോഴാണ് അറിഞ്ഞത്...ദൈവം ഒരാഴ്ച ടൂറിലാ‍ണത്രേ...ഇന്നു മടങ്ങിവരും..സ്വർഗ്ഗമാണെന്നു പറഞ്ഞിട്ടുകാര്യമില്ല..ഉടലോടെ വരുന്നവർക്ക്
വെയ്റ്റ് ചെയ്യാനായി ഒരു ചെറിയ സിറ്റൌട്ടും ബാത്ത്രൂമുമാണ് ഉള്ളത്..അവിടെമാകെ പൊടിപിടിച്ച്
വ്രിത്തികേടായിക്കിടക്കുന്നു..

ദൈവം വരാൻ ഇനിയും സമയമെടുക്കും.ഞാൻ പതിയെ കമ്പ്യൂട്ടർ ഓണാക്കി നെറ്റെടൂത്തു...അവീടെല്ലാം വൈ-ഫൈ സോണായിരുന്നു..ഓർക്കുട്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്..ഇവിടേം എത്തിസെലാത്ത് തന്നെയാണേന്നു തോന്നുന്നു...ഫേസ് ബുക്കിൽ കുറേപ്പേർ അനുശോചനങ്ങൾ അയച്ചിരിക്കുന്നു...പക്ഷേ റീപ്ലേ ചെയ്യാൻ പറ്റില്ല.സ്വർഗ്ഗത്തിലെല്ലാം റീഡ് ഓൺലിയാണ്...

ഞാൻ യൂടൂബിൽക്കയറി സാഗർ ഏലിയാസ് ജാക്കി സ്ട്രീം ചെയ്യാനിട്ടു...ദൈവം വരുന്നതുവരെ കണ്ടോണ്ടിരിക്കാം.. മോക്ഷം കിട്ടിയ സ്ഥിതിക്ക് ഇനി താടിയുടെ ആവശ്യമില്ല..ഞാൻ മുറ്റത്തിറങ്ങി അല്പം വെള്ളമേഖം പതപ്പിച്ച് ഒന്നു ഷേവ് ചെയ്തു.. കുളിച്ച് വ്രിത്തിയായി..സ്വതവേ സുന്ദരനായ ഞാൻ അതോടെ വെട്ടിത്തിളങ്ങാൻ തുടങ്ങി....

അപ്പോഴേക്കും അഞ്ച് വെള്ളക്കുതിരകളെ കെട്ടിയ വെളുത്ത റോൾസ് റോയ്സിൽ ദൈവം വന്നു..നരച്ച നീണ്ട താടി...വെള്ള ഷേർവാണിയും പാന്റും..വെള്ളവാച്ച്..വെള്ള മൊബൈൽ..ആളെക്കണ്ടതോടെ ഞാൻ ഓടിച്ചെന്ന് കാലിൽ വീണു. . ഓഫീസിലോട്ടു വരൂ ..ദൈവം പറഞ്ഞു..

ഒരു വലിയ ഫയൽ എടുത്ത് അദ്ദേഹം മറിച്ചുനോക്കി..എന്നിട്ട് പറഞ്ഞു...നിങ്ങൾക്ക് നരകമാണ് അലോട്ട് ചെയ്തിരിക്കുന്നത്...ഇവിടെ നിന്നാൽ നരകത്തിൽ പോകെണ്ടി വരും..അല്ലെങ്കിൽ ഭൂമിയിലേക്ക് തിരികെപ്പോകാം..അസ് യു വിഷ്...

“ അയ്യോ അങ്ങനെയാണെങ്കിൽ ഞാൻ തിരിച്ചു പൊക്കോളാം..”

വരട്ടെ വരട്ടെ..ഞാൻ മൊത്തം പറഞ്ഞുതീർന്നില്ലല്ലോ....നിങ്ങളൂടെ കൂട്ടുകാരൻ സ്വാമി ഇപ്പോൾ സ്വർഗ്ഗത്തിലാണ്..ആളെ വേണേ  ഒന്നു കണ്ടിട്ട് വന്നോളൂ....ഞാൻ ടെമ്പററി പാസ് വാങ്ങി സ്വർഗ്ഗത്തിലേക്ക് കയറി.എങ്ങും വെള്ളപ്പുക മാത്രം..ചില സ്വാമിമാർ അവിടെ ഇരുന്നു ധ്യാനിക്കുന്നു.. എല്ലായിടട്ട്തും സൈക്കിൾ ചന്ദനത്തിരികൾ കത്തിച്ചു വച്ചേക്കുന്നു...ഞാൻ അടുക്കളയിലേക്ക് ചെന്നു..അവിടാകട്ടേ പാലും പഴവും മാത്രമുണ്ട്..ഒരു കട്ടങ്കാപ്പി പോലുമില്ല..ഈശ്വരാ..ഇതാണോ ഈ സ്വർഗ്ഗം..അപ്പോ ഈ അപ്സരസുകളൂടെ  കാബറേ ഡാർസ് ഒക്കെ നടക്കുന്ന സ്ഥലം ഇവിടെവിടെയാ..?

അപ്പോഴേയ്ക്കും പഴയ വേദാന്ത പ്രൊഫസറെ കണ്ടു..അളിയാ..ഞാൻ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു...

പിന്നെ എന്തുണ്ട് വിശേഷം..?

അവൻ ഒന്നു തറപ്പിച്ചു നോക്കി..എന്നിട്ടു പറഞ്ഞു ..ഞാൻ ഇവിടെക്കിടന്ന് നരകിക്കുകയാണ്..ഒരു കമ്പനിയില്ല..കള്ളില്ല..നല്ല ഫുഡ്ഡില്ല...ഭൂമിയിൽ നിന്നോടൊത്ത് കഴിഞ്ഞതുകൊണ്ട് നരകയാതനകളെല്ലാം അവിടെവച്ചുതന്നെ ഞാൻ അനുഭവിച്ചു..എല്ലാ പാപവും അതോടെ തീർന്നുകിട്ടി..

നീയൊന്നുവന്നേ.. അവൻ എന്നെ വിളിച്ചോണ്ട് അവൻ പുറത്തേക്കിറങ്ങി..ഒരു മരച്ചുവട്ടിൽച്ചെന്നു..അവിടെ ഒരു ചെറിയ കുഴി എടുത്തിരിക്കുന്നത് കാണിച്ചുതന്നു..ഞാൻ ഒറ്റക്കണ്ണുവച്ച് ആ കുഴിയിലൂടെ നോക്കി..അങ്ങു താഴെ കാണുന്നു ലാസ് വെഗാസ്...ഡാൻസും പാട്ടും ഡിസ്കോയും.

അവൻ പറഞ്ഞു..ഇത് കാണുന്നതാണളീയാ ഇവിടുള്ള എന്റെ ഏക ആശ്വാസം.. സ്വർഗ്ഗം ഇവിടെയല്ല..അവിടെയാണ്..

ഞാൻ ദൈവത്തിന്റെ അടുക്കലേക്ക് ഓടി..അപ്പോൾ ദൈവം എങ്ങോട്ടോ ഉള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു..

“എനിക്കിവിടെക്കഴിയണ്ട .എനിക്ക് അമേരിക്കയിൽ പോയാ മതി..”

ദൈവം എന്നെ ഒന്നു നോക്കി..എന്നിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു...എനിക്കും മതിയായില്ലെടാ വേഗാസ് കണ്ട്..
ഹോ ഈ മനുഷന്മാരേ സമ്മതിക്കണം..ഞാൻ ഇടയ്കിടെ ടൂറു പോകുന്നത് അങ്ങോട്ടല്ലേ. 
ബ്ലാക്ക്ജായ്ക്ക് കളീക്കാനായി ഈയാഴ്ച്ചത്തെ സ്വർഗ്ഗത്തിലെ കളക്ഷൻ എടുക്കാൻ വേണ്ടി വന്നതല്ലേ..

അങ്ങനെ ഞാനും ദൈവവും കൂടി ലാസ്വേഗാസിലേക്ക് വിട്ടു...മരുഭൂമിയിൽ പണിത സ്വർഗ്ഗത്തിലേക്ക്..ഒരാഴ്ചത്തെ ഗാംബ്ലിങ്ങിനുശേഷം ദൈവം എന്നോട് യാത്ര ചോദിച്ചു....പോകുന്നതിനുമുൻപ് എന്റെ ഗ്രീൻകാർഡും ശരിയാക്കിത്തരാൻ അദ്ദേഹം മറന്നില്ല..
Las Vegas

മാത്രമല്ല അദ്ദേഹത്തിന്റെ എല്ലാ ഐശ്വര്യത്തിന്റേം കാരണമായ കുബേർകുഞ്ചി മാല അദ്ദേഹം എനിക്കുതന്നു..പോണവഴി പുതിയത് വേറൊരെണ്ണം അദ്ദേഹം മേടിച്ചു..

ഇന്ന് ഞാൻ വളരെ നല്ല നിലയിലാണ് വേഗാസിൽ കഴിയുന്നത്..തരക്കേടില്ലാത്ത ഒരു വലിയ കസീനോയുടെ മുതലാളിയാണ്..കുബേർകുഞ്ചി എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു..ഒരു നിരാശാകാമുകനിൽ നിന്നും നെവാഡയിലെ കോടീശ്വരനാക്കി എന്നെ മാറ്റിയ കുബേർകുഞ്ചിക്ക് ഒരായിരം നന്ദി...

( ഇനി വയ്യ..അവസാനിപ്പിച്ചു..)


Disclaimer
: ഇനി ഇത് ഒരു കൂതറ പോസ്റ്റാണെന്ന് ആരേലും പറയുകയോ എന്നെ ചീത്തവിളിക്കുകയോ ചെയ്താൽ ഇപ്പോഴത്തെ ലേറ്റസ്റ്റ് ട്രെൻഡനുസരിച്ച് ഇത് ഞാൻ ഡിലീറ്റ് ചെയ്യുന്നതായിരിക്കും എന്ന് മാത്രം ആരുംകരുതണ്ട...ഞാനത്രയ്  ദുർബലഹ്രിദയനൊന്നുമല്ല..

.

Oct 15, 2010

ഒരു ഗസറ്റഡ് ബ്ലോഗർ ( സമ്പൂർണ്ണ നോവൽ. )

[കോട്ടയം കഞ്ഞിക്കുഴി 2060ൽ ]
കീ..കീ..കീ..കീ..കീ.. അലാം അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞാനെഴുന്നേറ്റത്...സമയം 6 മണി കഴിഞ്ഞിരിക്കുന്നു...2060-ലെ ഒരു പ്രഭാതം..ജനാലകളുടെ കർട്ടൻ തനിയെ മാറി.മുന്നിൽ ദൂരെയായി ഐഫൽ ടവർ മൂടൽമഞ്ഞിൽ മറഞ്ഞുകാണുന്നു . മുന്നിലെ വെർച്വൽ ഡിസ്പ്ലേയിൽ  ഇന്നത്തെ റിമൈൻഡേഴ്സ് തെളിഞ്ഞുവന്നു..രാത്രി നാട്ടിൽ നടക്കുന്ന ബ്ലോഗ്മേറ്റ്സ് ആദരിക്കൽ ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുക്കണം...അനുമോദനങ്ങൾ ആരാധകരുടെ സ്നേഹസമ്മാനങ്ങൾ...വർഷം ഏറെയായില്ലേ പാരിസ്സിൽ സെറ്റിലായിട്ട്..ഒറ്റയ്ക്കുള്ള ജീവിതം മടുത്തു...


ഇലക്ട്രോണിക് ഇനാമൽ ക്ലീനർ ( EEC ) വച്ച് പല്ല് തേച്ചോണ്ടിരുന്നപ്പോൾ വെറുതെ മുന്നിലെ ടച്ച്സ്ക്രീൻ കണ്ണാടിയിൽ നിന്നും ഇന്റർനെറ്റ് എടുത്തുനോക്കി...ഫോർബ്സിൽ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോടീശ്വരൻ ഇപ്പോഴും ഞാൻ തന്നെ..ഒറ്റത്തടിയായ എനിക്കെന്തിനാണ് പണം..വെറുതെ ബ്ലോഗിലേക്കും ഒന്നു കയറിനോക്കി..ഇപ്പോഴും പഴയ ബ്ലോഗ്സ്പോട്ട് തന്നെ..ഗൂഗിളിനെ ഞാൻ വാങ്ങിയിട്ട് കൊല്ലം പത്തായില്ലേ...കമന്റുകളൂടെ ബഹളം.. ഇന്നലെ ഒരു ദിവസം തന്നെ 2 മില്യൺ കമന്റുകളായി...ഞാൻ വെറുതേ ലോഗ് നോക്കി...പ്ലൂട്ടോ നിവാസികളായ അന്യഗ്രഹജീവികൾ മാക്കും ഡോറ്റ്സുമാണ് ഏറ്റവുമധികം കമന്റ്സ് ഇട്ടേക്കുന്നത്...

“ സർ , കേരളത്തിലേക്കുള്ള അങ്ങയുടേ അൾട്രാമോഡേൺ പ്ലെയ്ൻ റെഡിയാണ്.ഒരാഴ്ച്ചത്തെ
പ്രോഗ്രാമാണ് കേരളത്തിൽ...ബീപ്പ് ”..
പുതിയതായി വാങ്ങിയ വേലക്കാരൻ റോബോട്ടാണ്..പാരിസിലെ എന്റെ ബംഗ്ലാവിന്റെ പിന്നിലെ ഗാർഡനിൽ ക്രിഷിചെയ്യുന്ന ആന്റ്റിക്ക് വെണ്ടക്കായൊക്കെ നന്നായി നോക്കാൻ ഇനി ഇവനെ പഠിപ്പിക്കണം..

ഞാൻ റെഡിയായി മുറ്റത്തേക്കിറങ്ങി..എന്റെ സെക്രട്ടറി മിസ്.Pepper Potts എന്ന അപരനാമത്തിൽ അറിയപ്പെടുന്ന  ഡയാനാപങ്കജാക്ഷൻ MBA.IPS.IRDP.OPR    എന്നെകാത്ത് എന്റെ പ്രൈവറ്റ് ജറ്റിനരുകിൽ നിൽക്കുന്നു..അവളൂടെ അച്ഛൻ മലയാളിയും അമ്മ അമേരിക്കകാരിയുമാണ്..അല്ലേലും ലോകത്തെ ഏറ്റവും സമ്പന്നമായ കുത്തകരാജ്യമാണല്ലോ ഇപ്പോൾ കേരളം..മലയാളികളെ എങ്ങനേയും വളച്ചെടുക്കാൻ ലോകരാജ്യങ്ങളിലെ മദാമ്മമാർ തമ്മിൽതമ്മിൽ മത്സരമാണല്ലോ..


എന്റെ ഏറോപ്ലെയ്ൻ
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരു സമാധാനമാകട്ടേ കേരളത്തിലെ യാത്രയെന്ന് ഞാൻ വെറുതെ ഓർത്തു..പോകുന്നതിനു മുൻപ് മുറ്റത്ത് പോർച്ചിൽ കിടക്കുന്ന എന്റെ പ്രിയപ്പെട്ട വിന്റേജ് കാറുകളെ വ്രിത്തിയാക്കാൻ ഞാൻ തോട്ടക്കാരൻ സോണി-320II എന്ന റോബോട്ടിനെ ശട്ടം കെട്ടി..ഇന്നലേം കൂടെ 2010 മോഡൽ ഹോണ്ടാസിറ്റിയും ആൾട്ടോയും  ഓക്ഷനിൽ പിടിച്ചതാണ്..ഇത്രയും റെയർ പീസുകൾ ഇനിയെവിടെക്കിട്ടാൻ.

ഞാൻ എന്റെ അതിവേഗബഹുദൂര സൂപ്പർ വിമാനത്തിൽക്കയറി...ഇരുപത് മിനിറ്റിനകം അട്ടപ്പാടി അൾട്രാ സ്പേസ് അനെലൈസിസ് സെന്ററിന്റെ ലോഞ്ചിംഗ് പാഡിലെത്തുമെന്ന് കമ്പ്യൂട്ടർ അറിയിച്ചു..അറുപത് കൊല്ലം പഴക്കമുള്ള ഒരു   ഓ.പി.ആർ കുപ്പിയിൽ നിന്നും ഓരോ പെഗ്ഗെടുത്ത് ഞാനും ഡയനയും കഴിച്ചു...ടിവിയിൽ  മലയാളം ചാനലിൽ ഒരു പുതിയ മലയാളസിനിമയുടെ ട്രൈലർ ഓടുന്നു...എഴുപത് വയസ്സുള്ള എന്തോ ഒരു പ്രിത്തിയോ രാജോ അങ്ങനെയാരോ ആണ് നായകൻ...ഈ വയസ്സനൊക്കെ വല്ല അമ്മാവൻ വേഷങ്ങളും ചെയ്തുകൂടെ എന്ന് ഞാൻ വെറുതെ ഡയാനയോട് ചോദിച്ചു..

അധികം വൈകാതെതന്നെ അട്ടപ്പാടി സ്പേസ് ലോഞ്ചിങ്ങ് പാടിലെത്തി..അവിടെ നിന്നും വെടിക്കുറ്റിപോലെ സ്പീഡിൽ പോകുന്ന ഹൈഡ്രജൻഫ്യുവൽ കാറിൽക്കയറി ഞങ്ങൾ കോട്ടയത്തേക്കു വിട്ടു, 1200 മീറ്റർ ഉയരത്തിൽ പണിഞ്ഞിരിക്കുന്ന കുമ്പനാട് എക്സ്പ്രെസ് ഹൈവേയിലൂടെ...പതിയെപോകാൻ ഞാൻ കാറോടിക്കുന്ന കമ്പ്യൂട്ടറിനോടു പറഞ്ഞു.. ഈ മലയാളനാടിന്റെ ഗന്ധം ഞാനൊന്നാസ്വദിക്കട്ടെ..ഞാൻ ഗ്ലാസ് താഴ്ത്തി...എങ്ങും അംബരചുബികളായ കെട്ടിടങ്ങൾ..ലോകത്തിലെതന്നെ ഏറ്റവും വലിയ കെട്ടിടമായ അൽ-തങ്കപ്പൻനായർ ടവറും ഞാൻ കണ്ടു..റോഡുനിറയെ ആധുനിക വാഹനങ്ങൾ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു...വണ്ടി അപ്പോഴേയ്ക്കും എറണാകുളത്തെത്തിയിരുന്നു..

അൽ- വൈറ്റിലയിലെ ഒരു ട്രാഫിക്ക്ജാമിൽ‌പ്പെട്ട് അല്പനേരം കിടക്കേണ്ടിവന്നു.
അപ്പോഴാണ് ഞാൻ റോഡ്സൈഡിൽ ചിലർ ‘പെട്രോളിന് താങ്ങുവില നിശ്ചയിക്കുക , എന്ന മുദ്രാവാക്യവുമായി സമരം ചെയ്യുന്നത് കണ്ടത്..അത് പഴയ പമ്പ് ഉടമകളാണെന്ന് ഡയാന പറഞ്ഞു..പെട്രോളിന്റെ വില ഓരോ ദിവസം കഴിയുന്തോറും ഇടിയുന്നതിൽ മനം നൊന്ത് ചില പെട്രോളിയം മുതലാളിമാർ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന് അപ്പോഴാണ് ഞാനറിഞ്ഞത്..വർഷങ്ങളായി ഹൈഡ്രജനല്ലേ ലോകത്തെ ഇന്ധനം..

കാറിൽ അന്നത്തെ മലയാളം പത്രം കിടപ്പുണ്ടായിരുന്നു..ഞാൻ വെറുതെ ഒന്നു മറിച്ചുനോക്കി..ഇന്ത്യയെന്ന ലോകപ്പോലീസിന്റെ തലസ്ഥാനമാണല്ലോ കേരളം..ഇന്ത്യ പാകിസ്ഥാനോടു ചെയ്യുന്ന ക്രൂരമായ ഉപരോധത്തെപ്പറ്റി അവികസിത രാജ്യമായ അമേരിക്ക അപലപിച്ചത്രേ..

കേരളാ ഗ്രീൻ കാർഡിനുള്ള ആപ്ലിക്കേഷൻസ് തത്ക്കാലം നിർത്തിവച്ചിരിക്കുകയാണെന്ന് ഒരു വാർത്തയുംകണ്ടു...മിഡിലീസ്റ്റിൽ നിന്നും ധാരാളം അറബികൾ വിസിറ്റിങ്ങ് വിസയിൽ കേരളത്തിൽ വന്ന് ജോലിചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടത്രേ..

ആസ്ട്രേലിയയിൽ നിന്നും പാലാ വിക്ടറി ട്യൂടോറിയലിൽ എക്കണോമിക്സിൽ  ഉപരിപഠനത്തിനെത്തിയ ചില വിദ്യാർഥികളെ വംശീയവിദ്വേഷികളായ  മലയാളികൾ ഉപദ്രവിച്ചത്രേ...“ പാവങ്ങൽക്കും ജീവിക്കണ്ടേ? .ഞങ്ങളോട് എന്തിനീ ക്രൂരതയെന്ന് കരഞ്ഞുകൊണ്ടാണ് ആസ്ത്രേലിയൻ വിദേശകാര്യമന്ത്രി കേരളത്തോട് ചോദിച്ചത്..

ബോക്സ്കോളത്തിൽ മറ്റൊരു വാർത്തയും കണ്ടു.മുല്ലപ്പെരിയാർഡാമിന്റെ പഠനസമിതിയുടെ കാലാവധി ഒരു വർഷം കൂടി നീട്ടിയത്രേ..പഴയ സമിതിയിൽ ഉണ്ടായിരുന്ന ആരും തന്നെ ഇപ്പോൾ ജീവനോടില്ല...അതുകൊണ്ടാണ് പഠനം ഒന്നേന്നു തുടങ്ങാനായി പുതിയ സമിതിയെ കോടതി നിയോഗിച്ചത്..


പൂർണ്ണമായും കമ്പ്യൂട്ടർ നിയത്രിത ഭരണമാണല്ലോ ഇപ്പോൾ ഇന്ത്യയിൽ..മാത്രമല്ല മറ്റു അന്യഗ്രഹങ്ങളൂമാ‍യും നല്ല നയതന്ത്രബന്ധമാണ് ഇന്ന് ഇന്ത്യയ്ക്ക്...പണിപോയ രാഷ്ട്രീയക്കാർ പലരും സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുന്നു..ചിലർ ജെസിബിയുടെ വർക്ക്ഷോപ്പ് നടത്തുന്നു...മറ്റുചിലരാകട്ടേ സ്വത്വം*[ കേരളത്തിൽ കണ്ടുവരുന്ന ഒരഞ്ജാത വസ്തു.എന്താണെന്നാർക്കുമറിയില്ല.. പക്ഷേ എല്ലായിടത്തുമുണ്ട്..ബ്രഹ്മം പോലെ..] കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ തുടങ്ങി..ടീഷർട്ടുമിട്ട് ചെത്തിനടന്നിരുന്ന ചില യുവാക്കളാകട്ടേ ജീവിക്കാനായി റോഡ്സൈഡിൽ തട്ടുകടതുടങ്ങി..അങ്ങനെ എല്ലാവരും പണിയെടുക്കാൻ തുടങ്ങിയതോടെ രാഷ്ട്രീയം കളിക്കാൻ ആർക്കും സമയമില്ലാതായി..നാട് പുരോഗമിക്കുകയും ചെയ്തു..

എന്നാൽ ഒരു തൊഴിലും അറിയാൻ വയ്യാത്ത രാഷ്ട്രീയക്കാർ ഗതികെട്ട് അമേരിക്കയിലേക്ക് കെട്ടുകെട്ടി..ഈയാഴ്ച അവിടെ ഇത് അഞ്ചാമത്തെ ഹർത്താലാണത്രേ, വൈറ്റ് ഹൌസിനു മുൻപിൽ മിക്കവാറും എല്ലാദിവസവും പ്രസിഡന്റിന്റെ കോലം കത്തിക്കലും നടക്കുന്നുണ്ട്..പാവം സായ്പന്മാർ..

അപ്പോഴേയ്ക്കും കോട്ടയമെത്തി..തിരുനക്കര മൈതാനത്ത് പണിഞ്ഞിരിക്കുന്ന പടുകൂറ്റൻ പത്തുനില എസി പന്തലിലാണ് ബ്ലോഗ്മേറ്റ്സ് എന്ന പരിപാടി നടക്കുന്നത്..പണ്ട് 2000 കാലഖട്ടത്തിൽ പുലികളായിരുന്ന ബ്ലോഗർമ്മാർ ഇന്ന് ഇവിടെ ഒത്തുചേരുകയാണ്..എല്ലാവർക്കും പ്രായമായി , പലരും എഴുത്തൊക്കെ നിർത്തിയിട്ട് വർഷങ്ങളേറെയായി..കാർ പന്തലിൽ പാർക്ക് ചെയ്തിട്ട് ഞാൻ അകത്തേയ്ക്കു ചെന്നു..പെട്ടെന്നാണ് ആരാധകരുടെ തള്ളിക്കയറ്റം ഉണ്ടായത്...ഒന്നു പലരും കൈയ്യെത്തിയെന്നെ തൊടുന്നുണ്ടായിരുന്നു..പക്ഷേ ഞാനാരെയും അടിക്കാനൊന്നും പോയില്ല..എന്റെ എല്ലാ ഐശ്വര്യത്തിനും കാരണം ഈ ആരാധകരാണ് എന്നെനിക്കറിയാമായിരുന്നു...

എല്ലാത്തിരക്കുകളിൽ നിന്നുമൊഴിഞ്ഞ്  ഈ മീറ്റിന്  ഞാൻ പങ്കെടുക്കാൻ കാരണം എന്റെ ഗുരുവായ  കുറുമഗുരുവിന് ബ്ലോഗ്സ്കാർ അവാർഡ് കിട്ടിയതിൽ അനുമോദിക്കുന്ന വേദിയാണ് എന്നുള്ളതുകൊണ്ട് മാത്രമാണ്..ഏതാണ്ട് തൊണ്ണൂറ്റാറ് വയസ്സായിരിക്കുന്നു അദ്ദേഹത്തിന്..അഞ്ച്കൊല്ലം മുൻപ് ദുബെയിൽ പോയപ്പോൾ കൊച്ചുമോന്റെയൊപ്പം കരാമയിൽ താമസിക്കുന്ന അദ്ദേഹത്തെ അവിടെവച്ച് ഒന്ന് കണ്ടതാണ്.പിന്നെ തിരക്കുകാരണം കാണാൻ സാധിച്ചിട്ടില്ല..

ചെന്നപാടെ ഞാൻ ഗുരുവിന്റെ കാൽതൊട്ടുവന്ദിച്ചു...കൈയ്യിലേക്ക് ഒരു പതിനായിരം കേരളാഫ്രാങ്കിന്റെ ഒരു കെട്ടും പിടിപ്പിച്ചുകൊടുത്തു..

  “ ഓർമ്മ ശ്ശി കുറവാണ് കുട്ട്യേ...അത്രയ്ക്ക് അങ്ങട് മനസ്സിലായില്യ  “
“..ഞാൻ പോണി.അങ്ങയുടേ പഴയ ഒരു  ശിഷ്യനാണ്..അനുഗ്രഹിക്കണം..ഞാൻ പറഞ്ഞു.“
എന്നിട്ട് ഞാൻ ഫ്രാൻസിൽ നിന്നും കൊണ്ടുവന്ന ഒരു കുപ്പി കോണ്യാക്ക് അദ്ദേഹത്തിനു നൽകി.
‘പുന്നെല്ല് കണ്ട എലിയേപ്പോലെ ‘  ഗുരുവിന്റെ മുഖം പ്രസന്നമായിത്തെളീഞ്ഞു..

അധികം വൈകാതെ മഹാസമ്മേളനം തുടങ്ങി..“ മാത്യൂ കട്ടപ്പന “ എന്ന അനോണിപ്പേരിൽ ബ്ലോഗെഴുതുന്ന മാർസ് നിവാസിയായ  ‘ സുസൂ  ’ എന്ന അന്യഗ്രഹജീവിയായിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷൻ...ലോകെത്തെ ഏറ്റവും വലിയ അവാർഡുകളിലൊന്നായ “ ബ്ലോഗ്സ്കാർ അവാർഡ്
“ കുറുമാന്റെ മിസ്റ്റർ ജി.പീ.എസ്- ഭാഗം 500 “ എന്ന ഖണ്ഡകാവ്യത്തിനു ലഭിച്ചതിന്റെ സ്വീകരണമായിരുന്നു അത്...

പഴയ ബ്ലോഗേഴ്സെല്ലാം തങ്ങളുടെ കൊച്ചുമക്കളോടൊപ്പമായിരുന്നു എത്തിയത്..ആദ്യമായി കുറുമാന്റെ പ്രസംഗമായിരുന്നു....ഒരു സിൽക്ക്ജുബായുമിട്ട് തോളത്തൊരു പഴയ നിക്കോൺ ക്യാമറയും തൂക്കി നിന്ന് അദ്ദേഹം പ്രസംഗിച്ചു..

“  ഒഹ് ഖോ ഖൊ..(ചുമയ്ക്കുന്നു..)

“ എന്റെ പഴയ ആരാധകരേ, ഈ ബ്ലോഗ്സ്കാർ എനിക്ക് കിട്ടിയതിൽ ഞാനധികം സന്തോഷികുകയാണ്.അതിലുപരി ഇന്ന് ലോകത്തെ ഏറ്റവും വലിയ ബ്ലോഗറായ പോണിക്ക് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ കണക്കിന് ട്യൂഷനെടുത്തിരുന്നു.‘

എനിക്ക് ലഭിച്ച ഈ ബ്ലോഗ്സ്കാർ അവാർഡ് ഞാനെന്റെ ശിഷ്യന് സമർപ്പിക്കുന്നു..വർഷങ്ങൾക്കു മുൻപ് നടന്ന ആ സംഭവം ഞാനിന്നുമോർക്കുന്നു..അന്ന് 2010ൽ മിസ്റ്റർ ജിപീസ് എന്ന ഈ ഇതിഹാസം ഒന്നാംഭാഗമെഴുതി... ഇനിയെന്ത് .? എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പതിവുപോലെ ഭാംഗ് വാങ്ങാനായി പോണി ഫ്ലാറ്റിൽ വന്നത്..

ഞങ്ങൾ വീക്കെൻഡിൽ ഡൊമിനിയോടൊപ്പം അല്പം ഭാംഗ് കഴിക്കാറുണ്ട് ...ഡെല്ലീ വെച്ചേയുള്ള ശീലമാണ്..രണ്ടാം ക്ലാസി പഠിക്കുന്ന ഇവന് ആദ്യമായി ഭാംഗ് കൊടുത്തുപഠിപ്പിച്ചത് ഞാനല്ലേ..

ഭാംഗ് കലക്കാനുള്ള പാലു വാങ്ങാനായി ഞാൻ താഴെ ഗ്രോസറിയിലേക്കു  പോയി..അപ്പോൾ സ്വീകരണമുറിയിലെ കമ്പ്യൂട്ടറിൽ പാതിയെഴുതി നിർത്തിയ ജിപീഎസ് രണ്ടാം ഭാഗം അവൻ കണ്ടു..തുടർന്ന് എഴുതാൻ കഴിയാത്ത വിഷമത്തിൽ കണ്ണീരു വീണ കീബോഡും കണ്ടു..ഞാൻ തിരിച്ചു വരുന്നതിനുമുന്നേതന്നെ അവൻ ഇരുപത്തഞ്ച് ഭാഗങ്ങൾ എഴുതിത്തീർത്തു..എന്നിട്ട് ഡ്രാഫ്ടിലിട്ടു..
പിറ്റേന്ന് ബ്ലോഗ് തുറന്ന ഞാൻ ഞെട്ടിപ്പോയി..ഹിറ്റോട് ഹിറ്റ്..അങ്ങനെ എന്നിലെ ഇൻസ്പിറേഷൻ കത്തിച്ചുതന്ന പോണിക്കല്ലാതെ വേറെയാർക്കാണ് ഞാൻ നന്ദി പറയേണ്ടത്..“

ഇത്രയും പറഞ്ഞുകൊണ്ട്  പൊട്ടിക്കരഞ്ഞ അദ്ദേഹത്തെ രണ്ടു യൂണീയൻകാർ താങ്ങിയെടുത്തുകൊണ്ട് ഗ്രീൻറൂമിലേക്ക് പോയി.

അടുത്തതായി വന്ന  വിശിഷ്ട വ്യക്തി വിശാലനായിരുന്നു....അദ്ദേഹത്തിന്റെ  കൊടകരപുരാണം 5000-മത്തെ എഡിഷൻ അവിടെവച്ച് പബ്ലിഷ് ചെയ്യുകയുണ്ടായി..തന്റെ അമ്മാവന്റെ മൂത്തമോന്റെ ഭാര്യയുടെ നാത്തൂന്റെ കൊച്ചുമോന് തന്റെ ബ്ലോഗിന്റെ നടത്തിപ്പവകാശം വിട്ടുകൊടുത്തതായി അദ്ദേഹം പ്രഖ്യാപിച്ചു..പുതിയ തലമുറ കൈയ്യടിയോടെ ആ അറിയിപ്പ് സ്വീകരിച്ചു..ബ്ലോഗിന്റെ പാസ്വേഡ് മാറൽച്ചടങ്ങും അവിടെ നടന്നു...

പ്രശസ്ത സഞ്ചാരിയായ സുരക്ഷരൻ ചേട്ടനെമാത്രം അവിടെ കണ്ടില്ല..അദ്ദേഹം എവിടെയെന്ന് ഞാൻ സംഖാടകരോട് അന്വേഷിച്ചു...ഭൂമിയിൽ കറങ്ങാൻ ഇനി സ്ഥലമില്ലാത്തതിനാൽ അദ്ദേഹം 
കുട്ടനാട് കാണാൻ വന്ന ചില അന്യഗ്രഹജീവികളൂടെ കമ്പനികൂടി യുറാനസ്സ് വരെ പോയിരിക്കുകയാണ്..ഈ പ്രായത്തിലും ഈ മനുഷ്യൻ  ചുറ്റിക്കറങ്ങുന്നുണ്ടല്ലോയെന്ന് ഞാൻ വെറുതെ ഓർത്തു..ദി ടൈം മാഗസിനിൽ കഴിഞ്ഞമാസം അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂകണ്ടിരുന്നു...പോണവഴി ജൂപ്പിറ്ററിൽ ചാരി നിന്ന് ഒരു പടമൊക്കെയെടുത്ത് കൊണ്ട്..

അതിനെത്തുടർന്ന്  കായംകുളത്തുനിന്നും  കോട്ടയം  വരെപ്പോകുന്ന കായംകുളംസൂപ്പർഫാസ്റ്റ് ബുള്ളറ്റ്ട്രെയിനിന്റെ പേരുമാറ്റൽച്ചടങ്ങായിരുന്നു..അതിന്റെ സ്പീഡ് കണക്കാക്കി ഇനി മുതൽ എ-റൺ (A-RUN ) കായംകുളം  എന്നായിരിക്കും അറിയപ്പെടുകയെന്ന് ട്രെയിൻ മന്ത്രി
അറിയിച്ചു...അതിന്റെ വിശദാംശങ്ങൾ അദേഹം മൈക്കിലൂടെ വിളീച്ചുപറഞ്ഞു..

ഞാൻ ഒരു സിഗരറ്റ് വലിക്കാനായി സമ്മേളനം നടക്കുന്ന വേദിക്കു പുറത്തേക്കിറങ്ങി..സ്വിസ് ഗാർഡുകൾ എന്റെ സുരക്ഷയേക്കരുതി ചുറ്റിലും നിന്നു..പെട്ടെന്ന് എവിടെനിന്നോ ഒരു വാരിക്കുന്തം എന്റെ മുന്നിൽ വന്നു പതിച്ചു....ഞാൻ ഒഴിഞ്ഞു മാറി..മൈതാനത്തിന്റെ  മതിലുചാടി ദേഹമാസകം ബ്ലാങ്കറ്റിട്ട് പൊതിഞ്ഞ ഒരാൾ ഓടിരക്ഷപെടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു..ആരാണത്..?
എന്റെ സ്വിസ് ഗാർഡ്സിലെ പ്രധാന വെടിക്കാരനായ ആൻഡ്രൂസ് ഉടനെതന്നെ തന്റെ പമ്പ് ആക്ഷൻ ഷോട്ട് ഗണ്ണെടുത്ത് ആ രൂപത്തിനുനേരെ നിറയൊഴിച്ചു..

  ഠീഷ്യൂ ...ഠീഷ്യൂ ...ഠീഷ്യൂ... ,ഠീഷ്യൂ ,..................
..     “ അയ്യോ......” എന്നൊരലർച്ച..ആ രൂപം ആൽക്കൂട്ടത്തിനിടയിൽ മറഞ്ഞു...

..ഗാർഡുകൾ എന്നെ പൊതിഞ്ഞുകൊണ്ട് ഗ്രീൻ റൂമിലേക്ക് കൊണ്ടു പോയി..പിന്നിൽത്തന്നെ വെടികൊണ്ടുകാണും എന്ന് ആൻഡ്രൂസ് എന്നോട് പറഞ്ഞു..ഉടനേ തന്നെ എല്ലാ ചാനലുകളിലും ഫ്ലാഷ് ന്യൂസും വന്നു..പ്ലൂട്ടോയിൽ  ജോലിചെയ്യുന്ന ചേട്ടൻ വരെ പ്ലാനറ്റ് ഫോണിൽ വിളിച്ചു കാര്യം തിരക്കി..

ആരാണ് എന്നെ വധിക്കാൻ ശ്രമിച്ചത്....ആർക്കാണ് ഇത്രയും കാലം നീണ്ട പക എന്നോട്...ഞാൻ കേരളത്തിൽ വരുന്നതു തന്നെ വർഷങ്ങൾക്കു ശേഷമാണ്...ഞാൻ ആകെ ആശയക്കുഴപ്പത്തിലായി...

സാർ, കിടപ്പിലായ ബ്ലോഗ് കുലപതിയെ കാണാൻ പോകേണ്ട സമയമായി...വൈകുന്നേരം തന്നെയെത്തണം..ഡയാന എന്നെ ഓർമ്മിപ്പിച്ചു.

അപ്പോഴേക്കും സമ്മേളനം കഴിഞ്ഞ്  ഒരു റാലി സൈക്കിളിൽ തലയിൽ ചുവന്നതോർത്തൊക്കെയിട്ട്
വിശാലമനസ്കനെത്തി..ബെന്റ്ലിയേലൊക്കെ കേറി മടുത്തു..ഇനിയൊരല്പം സൈക്കിൾ യാത്രയാവാം എന്നു ഞാൻ തീരുമാനിച്ചു..ഒരു നൊസ്റ്റാൾജിയ....ഞാൻ ക്യാരിയറിലിരുന്നു പ്രായമേറെയായെങ്കിലും ശക്തിമാനായ വിശാലേട്ടൻ കോട്ടയത്തുനിന്നും പാലാ വരെ ആഞ്ഞുചവിട്ടി.എസ്കോർട്ടുമായി ഞങ്ങളൂടെ പിന്നാലെ ഹമ്മറിൽ എന്റെ സെക്യൂരിറ്റിക്കാർ പിന്തുടർന്നു...വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ ബ്ലോഗിന്റെ തറവാട്ടിലെത്തി..

പഴയകാലപ്രതാപം വിളിച്ചോതുന്ന ക്ഷയിച്ച ഒരു തറവാട്.മുറ്റത്ത് കരിയിലകൾ നിറഞ്ഞുകിടക്കുന്ന ഒരു മിനി ഭാർഗ്ഗവീനിലയം...മുറ്റത്ത് കാര്യസ്ഥനായ കുഞ്ചിത്ത്ആന്റണി നിൽക്കുന്നു..ഒഴിഞ്ഞ ഒരു ചാരുകസേര പൂമുഖത്ത് കിടക്കുന്നു..സൈഡിലുള്ള തൊഴുത്തിൽ കുട്ടിശങ്കരൻ എന്നെഴുതിയ ബോർഡ് കഴുത്തിലിട്ട ഒരു പശുവിനെ കെട്ടിയിട്ട് കാടിവെള്ളം കൊടുക്കുന്നതും കണ്ടു..

“ ആറാമ്പ്രാൻ ഇല്ലേ അകത്ത് ? “  ...ഞാൻ ചോദിച്ചു.

ഒരു ദീർഖനിശ്വാസത്തോടെ കാര്യസ്ഥൻ പറഞ്ഞു..

തമ്പ്രാൻ കിടപ്പിലായിട്ട് വർഷങ്ങൾ കഴിഞ്ഞു..ഒരു കാലത്ത് കൊമ്പനാനകളൂടെ തുമ്പിക്കൈയ്യിൽക്കിടന്ന് അമ്മാനമാടിയ ആളല്ലേ..ഇപ്പോൾ ഒരാനയേ ഉള്ളു..അതാവട്ടെ പട്ടിണികിടന്ന് മെലിയുകയും ചെയ്തു..അതാ ആ തൊഴുത്തിൽ കെട്ടിയിരിക്കുന്ന കുട്ടിശങ്കരൻ.....

“അപ്പോ അതാണ് സംഗതി..... അല്ലെങ്കിലും ആരേലും പശുവിനു കുട്ടിശങ്കരൻ എന്നു പേരിടുമോ.
..ഞാനാലോചിച്ചു.

വരൂ..കാര്യസ്ഥൻ ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു...

അകത്തെ മുറിയിൽ തളർന്നു കിടക്കുന്നു..ബുലോകത്തിന്റെ എഴുത്തച്ഛൻ...മേശയിൽ കഷായക്കുപ്പികൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.മുറിയാകെ മരുന്നിന്റെ ഗന്ധം തങ്ങി നിൽക്കുന്നു..
അല്പം മാറി പൊടിപീടിച്ചു കിടക്കുന്ന ഒരു പെന്റിയം 3 കമ്പ്യൂട്ടർ..

“ എന്നെ മനസ്സിലായോ..മുത്തശ്ശാ...ഞാൻ പോണിത്തരങ്ങളിൽ നിന്നാ....ഫ്രാൻസിൽ നിന്നും ഇന്ന് എത്തിയതേയുള്ളൂ...“ സുഖമാണോ..?.... ഞാൻ ഉറക്കെ ചോദിച്ചു..

ഏ....ആ.......സ്സുഖം തന്നെ....തന്നെ.( ചുമയ്ക്കുന്നു )..

“ തമ്പ്രാ,  ബ്ലോഗ്മേറ്റ്  സമ്മേളനം നാളേ സമാപിക്കുകയാണ്..വല്യ വല്യ ആൾക്കാരൊക്കെ പങ്കെടുക്കുന്നുണ്ട്...അവിടുന്ന് വന്നാൽ നന്നായിരുന്നു.കൊണ്ടുപോകാൻ എന്റെ കാഡില്ലാക്കിന്റെ ലിമ്മോസീൻ അയക്കാം...ഒന്നു കിടന്നുതന്നാ മതി “ ..

( വീണ്ടും ചുമച്ചുകൊണ്ട് )“ എനിക്കു വയ്യ..ഞാൻ വരില്ല...ഞാൻ തറവാടീയാ...ഹും..

“ ആയിക്കോട്ടെ ഇനി എത്ര നാളത്തേക്കാനാ...എന്തായാലും വരണം ..ഞാൻ രാവിലെ വണ്ടിയയക്കും..നല്ല ചിമിട്ടൻ നീഗ്രോകളാണ് കൊണ്ടുപോകാൻ വരുന്നത്..എതിർത്താൽ അവർ പൊക്കിയെടുത്തോണ്ട് പോകും ...” എന്നാ ഞാൻ പോട്ടെ ..ഇതാ 500 രൂപയൊണ്ട് മരുന്നൊക്കെ മേടിച്ച് കഴിക്ക്..“
ഞങ്ങൾ പുറത്തേക്കിറങ്ങി...

Date :   2060 February 5.

ആതിര ബാറീനുമുന്നിൽ നിന്ന് തുടങ്ങിയ സമാപന റാലി മൈതാനത്ത് അവസാനിച്ചു.തിരുനക്കര മൈതാനം ജനലക്ഷങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു...

വേദിയിൽ   യൂണിവേഴ്സൽ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ശശിമോൻ ,
കോഴിപ്പാറ എയർവേയ്സ് ചെയർമാൻ സി.സിനുകുകാർ, മറ്റു പ്രമുഖ ബ്ലോഗർമാർ , അങ്ങനെ ഉന്നതർ പലരും ഇരിക്കുന്നു...ഒരു സ്വർണ്ണസിംഹാസനം വേദിയിൽ ഒഴിഞ്ഞു കിടപ്പുണ്ട്...
അതേ ബ്ലോഗിന്റെ കുലപതിക്കുവേണ്ടി ഒഴിച്ചിട്ട സിംഹാസനം...അധികം വൈകാതെ കട്ടിലോടെ പൊക്കിയെടുത്ത നിലയിൽ അദ്ദേഹത്തെ സ്റ്റേജിലേക്ക് നീഗ്രോകൾ കൊണ്ടുവന്നു...

നാട്ടുകാർ ആകാംക്ഷയോടെ ഉറ്റുനോക്കി..പ്രിയപ്പെട്ടവരേ...നമ്മുടെ സ്വന്തം എഴുത്തഛനെ ഇതാ സിംഹാസനത്തിൽ അവരോധിക്കാൻ പോകുന്നു..എല്ലാവരും ഹർഷാരവം മുഴക്കി..

ഇറ്റാലിയൻ പുലിത്തോലിൽ  തീർത്ത  കിരീടം ജസ്റ്റിസ് അദ്ദേഹത്തെ അണിയിച്ചു..
ഇനി ഈ സിംഹാസനത്തിൽ അങ്ങിരുന്നാലും..

“...ഇല്ലാ..ഞാനിരിക്കില്ല ...“തമ്പ്രാൻ പറഞ്ഞു..

“ കുഴപ്പമില്ല ..അങ്ങേയ്ക്ക് അർഹതപ്പെട്ട സ്ഥാനമാണീത്..ഇരുന്നോളൂ...”

എന്തുവന്നാലും ഞാനിരിക്കില്ല.....അവസാനം എല്ലാവരും കൂടെ ബലമായി നിർബ്ബന്ധിച്ച് അദ്ദേഹത്തെ ആ സിംഹാസനത്തിലേക്ക് പിടിച്ചിരുത്തി..

“ അയ്യോ......” എന്നൊരലർച്ച...വീണ്ടും...എല്ലാവരും ഞെട്ടി..

This Is the same sound of the guy who got hit  from my gunshot yesterday... സ്വിസ് ഗാർഡ് ആൻഡ്രൂസ് പറഞ്ഞു..

എല്ലാവർക്കും കാര്യം മനസ്സിലായി..അപ്പോൾ ഇന്നലെ കുന്തമെറിഞ്ഞ് എന്നെ വധിക്കാൻ ശ്രമിച്ചത്..ഇദ്ദേഹമായിരുന്നല്ലേ...പെട്ടെന്നുതന്നെ കേരളാ മോഡേൺ സൂപ്പർപോലീസ് വന്ന് തമ്പ്രാനെ ബന്ധവസ്സിലാക്കി....അവനെ  ഞങ്ങൾക്കു വിട്ടു തരൂ‍.......ജനങ്ങൾ അലറിവിളിച്ചു..

“ അറസ്റ്റ് ഹിം..” ജസ്റ്റിസ് ഓർഡറിട്ടു..

“ ഒരു നിമിഷം നിൽക്കണേ
“..എല്ലാവരും തിരിഞ്ഞു സദസ്സിലേക്കുനോക്കി .. .തമ്പ്രാന്റെ കാര്യസ്ഥൻ കുഞ്ചിത്ആന്റണിയാണ്..കൈയ്യിൽ കുറേ പുസ്തകങ്ങളും വീഡിയോ കാസറ്റുകളും...

അദ്ദേഹം പറഞ്ഞു.....തമ്പ്രാന് ഒരു പ്രത്യേകമായ അസുഖമുണ്ട്....
ഇംഗ്ലീഷിൽ ഇതിന്  
ഡ്യുവല്പേഴ്സെണാലിറ്റി ഡിസോഡർ കം മെഡിറ്ററേനിയൻ റിപ്ലിക്ക “എന്നു പറയും..രോഗത്തിന്റെ പേരു കേട്ടതോടെ ജനങ്ങൾ  ഒന്നടങ്ങി....സദസ്സിലിരുന്ന ചില 
സ്ത്രീബ്ലോഗേഴ്സ് പേടിച്ച് മോഹാലാസ്യപ്പെട്ടു വീണു..

ഈ ബുക്ക് വായിച്ച് ഈ കാസറ്റും കണ്ടാൽ എല്ലാർക്കും മനസ്സിലാകും..അദ്ദേഹം വലിയ ഒരു  ബുക്ക് ജഡ്ജിന്റെ കൈയ്യിൽക്കൊടുത്തു...“ ബ്ലൂടൂത്ത് ഫോർ ജാവ  “
[ ശരിക്കും നല്ല ഐടി പുസ്തകമാണ്..മാന്യവായനക്കാർ ഓരോ കോപ്പി വച്ച് വാങ്ങണം .കൊന്നാൽ‌ പാപം തിന്നാൽ തീരുമെന്നാണല്ലോ.] കൂടെ അന്യന്റെ വീഡിയോ കാസറ്റും...

 അത് വായിച്ചതോടെ ജഡ്ജിക്ക് കാര്യം മനസ്സിലായി...മാത്രമല്ല അദ്ദേഹം നേരത്തേതന്നെ
“ അന്യൻ ” രണ്ടുവട്ടം കാസറ്റിട്ട് കണ്ടിട്ടുമുണ്ടായിരുന്നു...

“ റിലീസ് ഹിം..“   ജഡ്ജ് ഉത്തരവിട്ടു..പോലീസുകാർ തമ്പ്രാനെ മോചിപ്പിച്ചു...

തുടർന്ന് അദ്ദേഹം സദസ്സിനെ നോക്കിപ്പറഞ്ഞു..ഈ മഹാനായ ബ്ലോഗർ ഒരു സാധാരണ ബ്ലോഗറല്ല..ബ്ലോഗർമാരിൽ വച്ചും ഏറ്റവും വലിയവനായ  “ ഗസറ്റഡ് ബ്ലോഗറാണിത് .”
അതെ ഒരു ഗസറ്റഡ് ബ്ലോഗർ..

ഇതുകേട്ടതോടെ തന്റെ തലയിൽ നിന്നും ഒരു കിളി പറന്നുപോയതുപോലെ തമ്പ്രാന് തോന്നി..

അപ്പോൾ സദസ്സിലിരുന്ന ഒരു ഗൈനക്കോളജിസ്റ്റ് വേദിയിലേക്കു കയറിവന്ന് ഹ്രിദയമിടിപ്പുകുഴൽ
നെഞ്ചിൽ വച്ച് തമ്പ്രാനെ പരിശോധിച്ചു.എന്നിട്ട് തിരിഞ്ഞുനിന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞു..തമ്പ്രാന് സൂക്കേട് എല്ലാം ഭേദമായി..തളർച്ചയും മാറി ഇപ്പോൾ ഇദ്ദേഹം പൂർണ്ണ ആരോഗ്യവാനാണ്..നിങ്ങൾക്കിതാ പഴയ ആ ആറാം തമ്പുരാനെ തിരികെക്കിട്ടിയിരിക്കുന്നു..

സന്തോഷം കൊണ്ട് ജനങ്ങൾ ന്രിത്തം ചവിട്ടി.തമ്പ്രാനാകട്ടേ ആ‍നന്ദാശ്രുപൊഴിച്ചുകൊണ്ട് സിംഹാസനത്തിലേക്ക് അമർന്നിരുന്നു..ബുള്ളറ്റ് വൂണ്ടിന്റെ വേദന അദ്ദേഹം ശ്രദ്ധിച്ചതേയില്ല....
ബൂലോകത്ത് വീണ്ടും വസന്തം കടന്നുവന്നു...

                                                                           

                                                                 ദേണ്ട്  [The End ]

Oct 14, 2010

എന്തിരൻ എന്ന ഐ-റോബോട്ട്

An amazing movie to keep in ur collection.
             

രണ്ടുദിവസം മുൻപാണ് ഞാൻ  ‘ എന്തിരൻ ദി റോബോട്ട് കണ്ടത്.. ‘ കണ്ടത്..എങ്ങനെ, ഏത് തീയറ്ററിൽ‌പ്പോയി എന്നു ചോദിക്കരുത്..എല്ലാം ടൊറൻസീ ദേവതയുടെ ഒരു  മായയല്ലേ...
ഒറ്റ വാക്കിൽ‌പ്പറഞ്ഞാൽ വിത്സ്മിത്തിന്റെ “ ഐ-റോബോട്ടിൽ “ നിന്നും സീൻ ബൈ സീൻ ഇൻസ്പയേഡായാണ്  ഈ സിനിമചെയ്തിരിക്കുന്നത്..അതിൽ തെറ്റുണ്ടെന്നല്ല..പക്ഷേ ഇത്രമാത്രം പുരോഗമിച്ച ഈ  കാലത്ത്  അതും ഷങ്കർ എന്ന ലെജൻഡ്  ഒരു സയൻസ് ഫിക്ഷൻ ചെയ്യുമ്പോൾ അതിനൊരു മിനിമം പെർഫെക്ഷൻ വരുത്താൻ ശ്രമിക്കണമായിരുന്നു...

ആർട്ടിഫിഷ്യൽ ഇന്റലിജെൻസിൽ റിസേർച്ചറായ വസീഗര ( അണ്ണൻ) യുടെ ഡ്രീം പ്രൊജക്ടായ റോബോട്ടിനെ തന്റെ ലാബിൽ ഉണ്ടാക്കുന്നു..ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്  ശൈശവദശയിൽ നിൽക്കുന്ന കാലമാണ് 2010..ഈ കഥ നടക്കുന്നതും ഇപ്പോൾത്തന്നെ...അപ്പോൾ അത്ര റെവല്യൂഷണറിയായിട്ടുള്ള ഭയങ്കരപരീക്ഷണം നടത്തുന്ന ലാബിന് ഒരു ഗൂർഖ പോലും കാവലില്ല..പോട്ടെ, സാരമില്ല..ഇത്തരം റിസേർച്ചിന് അസിസ്റ്റു ചെയ്യുന്നവർ എക്സ്ട്രാ ബ്രില്യന്റായ സയന്റിസ്റ്റ്സ് ആയിരിക്കും...എന്നാൽ ഇതിലാകട്ടെ പുളിച്ചതമാശയിൽ പി.എച്ച് .ഡി എടുത്തിട്ടുള്ള രണ്ടു മണ്ടൻ ശാസ്ത്രഞ്യന്മാരാണ് അണ്ണനെ സഹായിക്കുന്നത്..

സൈബോർഗ് എന്ന ഗണത്തിൽ‌പ്പെട്ട പുറമേ മനുഷ്യനും അകത്ത് യന്ത്രവുമുള്ള (ടെർമിനേറ്റർ ) റോബോട്ടിനെയാണ് വസീഗര ഉണ്ടാക്കുന്നത്..തുടക്കത്തിൽത്തന്നെ കല്ലുകടിയുണ്ടാക്കുന്ന രംഗങ്ങളാണിതിൽ..ഒരു റേഡിയോ ട്യൂൺ ചെയ്യുന്നപോലെയാണ് സ്ക്രൂഡ്രൈവർ വെച്ച് റോബോയുടെ ശബ്ദം ട്യൂൺ ചെയ്ത് രജനീകാന്തിന്റെ ശബ്ദമാക്കി മാറ്റുന്നത്...സ്പീച്ച് പ്രോസസിംങ്ങ് ചിപ്പുകളിലായിട്ട് വർഷങ്ങൾ കഴിഞ്ഞതൊന്നും ശങ്കർ അറിഞ്ഞമട്ടില്ല..അതു മാത്രമല്ല റോബോട്ടിന്റെ സംസാരം ഇലക്ട്രോണിക് വർലിങ്ങ് സൌണ്ടാണ്..പണ്ട് കുട്ടിക്കാലത്ത് കണ്ട ജയന്റ് റോബോട്ട് എന്ന ടിവി സീരിയലിലെ റോബോട്ട്
സംസാരിക്കുന്നതുപോലേ...കിറുകിറാന്നുള്ള ആ സൌണ്ട്...

Copycat scenes in entiran..
Eye Removing Scene in Terminator-1
Endoskeleton of Terminator

ചിത്തി എന്ന് പേരിട്ട റോബോട്ടിന്റെ കണ്ണിൽ എഴുതിക്കാണിക്കുന്ന അനലൈസിസ് ആകട്ടേ പവർപോയിന്റിൽ എൽ.കെ.ജി പിള്ളേരു ചെയ്തപോലത്തെ മുട്ടൻ ഫോണ്ടിലും...ഏറ്റവും വലിയ വിഡ്ഡിത്തം എന്താണെന്നു വച്ചാൽ ഈ റോബോട്ട് പ്രവർത്തിക്കുന്നത് ഇലക്ട്രിസിറ്റിയിലാണ്..ഈ വന്ന കാലത്തും ഒട്ടും അഡ്വാൻസിഡാകാത്ത മേഖലയാണ് പവർ സ്റ്റോറേജ്.. ടെർമിനേറ്ററിൽ നിന്നും ചില സീനുകൾ കോപ്പിയടിച്ച സ്ഥിതിക്ക് അതിലുള്ളപോലെ പവർ സോഴ്സുകൾ ഫ്യുവൽസെല്ലുകളോ അറ്റോമിക്ക്സെല്ലുകളോ ആക്കാമായിരുന്നു..ചുമ്മാ രണ്ടുസെക്കന്റ് 240വോൾട്ട് ലൈനിൽ കുത്തിയിട്ടാൽ 24 മണീക്കൂർ നേരം ഹെവിഡ്യൂട്ടി വർക്കുകൾ ചെയ്യാനുള്ള പവർ എവിടെനിന്നും ലഭിക്കും  എന്നത് ചോദ്യം?..മാത്രമല്ല റോബോട്ടിന്റെ സ്ഥിരം ഡയലോഗാണ് സ്പീഡ് 1 ടെറാഹെഡ്സ് , മെമ്മറി  1 ഗിഗാബൈറ്റ് എന്ന്.

ഒരു സാദാ ലാപ്ടോപ്പിനുപോലും മെമ്മറി 2-3 ജിബി വരും,  അപ്പോഴും സൂപ്പർ കമ്പ്യൂട്ടീംങ്ങ് നടത്തുന്ന റോബോട്ടിന്റെ മെമ്മറി 1 ജിബിയേയുള്ളൂ...

ഡവെലെപ്പ് ചെയ്തെടുത്ത റോബോട്ടുമായി ടൈകെട്ടിയ കുറേ  പുംഗൻ ശാസ്ത്രൺജ്ജ്യന്മാരെ ഡേമോ കാണിക്കാനായി വസീഗരൻ പോകുന്നു..രണ്ടാം ക്ലാസിലെ പിള്ളാരുടെ ഫിറ്റ്നെസ് അളക്കുന്നതുപോലെത്തെ ചില മണ്ടൻ ടെസ്റ്റുകളും നടത്തുന്നു..ലോകത്ത് അതുവരെ ഉണ്ടാകാത്ത ഒരു പുതിയ പ്രോഗ്രാമിങ്ങ് കോഡിനെ , ഒരു  റെവല്യൂഷനറി പ്രൊഡക്ടിനെ,   മുട്ടാപ്പോക്ക്ന്യായങ്ങൾ പറഞ്ഞ് അവർ റിജക്ട് ചെയ്യുന്നു.....സ്വന്തമായി മാർക്കറ്റിൽ‌പ്പോയി പച്ചക്കറി മേടിക്കുന്ന ഒരു റോബോട്ട് പോലുമില്ലാത്ത കാലമാണെന്നോർക്കണം....അമേസിംഗ് ഇന്ത്യൻ ശാസ്ത്രഞ്യ്യന്മാർ തന്നെ..



ഒരു സീനിൽ നായികയെ കടിച്ച കൊതുകിനോട് സംസാരിക്കുന്നു റോബോട്ട്..മൊസ്ക്വിറ്റോ മോഡിട്ട്..അതെന്ത് മോഡാണെന്ന് ഒന്നറിഞ്ഞാൽക്കൊള്ളാം...ഫിറമൊൺസ് വഴി മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഇൻസെക്റ്റുകൾ , തങ്ങൾ പോയ സ്ഥലങ്ങളൂടെ പേരു പറഞ്ഞ് സംസാരിക്കുന്നത് ശാസ്ത്രത്തിന് പുതിയ അറിവാണ്...അതുപോലെ ഒരു സാധനം  ഗ്രാവിറ്റിയെ മറികടന്ന് കുതിക്കണമെങ്കിൽ ഒരു ത്രസ്റ്റ് വേണം..റോക്കറ്റൊക്കെ പൊങ്ങുന്നത് കംബസ്റ്റിൻ മൂലമുണ്ടാകുന്ന ത്രസ്റ്റ് കൊണ്ടാണ്..പക്ഷേ സൂപ്പർമാനൊക്കെ പറക്കുന്നത് അമാനുഷികത കൊണ്ടാണ്.എന്നാൽ എന്തിരൻ പറക്കുന്നത് ഇതിലേതുകൊണ്ടാണ് എന്നത് അനന്തം, അഞ്ജാതം.
ഇലക്ട്രോമാഗ്നെറ്റിക്ക് പവർ കൊണ്ടാണെങ്കിൽ അത്രയും ശക്തിയുള്ള ഒരു ഇലക്ട്രൊ മാഗ്നെറ്റ് അവിടെ വച്ചാൽ ആദ്യം മണ്ണിലുള്ള ഇരുമ്പ്തരികളും മറ്റുമായിരിക്കും ആദ്യം റോബോട്ടിന്റെ ദേഹത്ത് വന്ന് ഒട്ടിപ്പിടിക്കുന്നത്.


ക്ലൈമാക്സ് രംഗങ്ങളിലുള്ള ഗ്രാഫിക്സിനേപ്പറ്റിപ്പറയുകായാണെങ്കിൽ സാക്ഷാൽ ‘ വിനയൻ ‘ പോലും ചിരിച്ചുപോകും.. ” മഗധീര “ എന്നൊരു തെലുങ്ക് ചിത്രമുണ്ട്..കാജൽ അഗർവാൾ അഭിനയിച്ച പത്ത്നാല്പത് കോടി മുടക്കിയ പടം..ട്രോയ് , 300 തുടങ്ങിയ ഹിസ്റ്ററി ജനുസിൽ വരുന്ന ഒരു ഒന്നൊന്നരപ്പടം ..അതിന്റെ ഗ്രാഫിക്സ് നിലവാരം ഏതാണ്ട് ഹോളിവുഡ്ചിത്രങ്ങൾക്കു സമമാണ്...
അത് 2009ൽ ഇറങ്ങിയ പടമാണ്..അതിന്റെ ഏഴ് അയലത്തുവരുന്നില്ല  വിദേശത്തെ ഏതോ ഭയങ്കരന്മാർ ചെയ്ത എന്തിരൻ ഗ്രാഫിക്സിന്റെ നിലവാരം..ഈ ചിത്രത്തിന് 160 കോടി മുടക്കിയെന്നുപറയുന്നത് അവിശ്വസനീയമാണ്..26 വർഷം മുൻപെടുത്ത ടെർമിനേറ്ററിന്റെ
ഫിനിഷിംങ്ങ് പോലുമില്ല 2010ലെ എന്തിരന്..

എങ്കിലും ക്രെഡിറ്റ്സിനു തൊട്ടുമുൻപ് കാണിക്കുന്ന 2037 ലെ സീനുകളും ക്രെഡിറ്റ്സിനൊപ്പം കേൾക്കുന്ന പശ്ചാത്താ സംഗീതവും ഗംഭീരമാണ്..ഐ-റോബോട്ട് നടക്കുന്നതാകട്ടേ 2035 കാലത്താണ്.അതും പല പല പ്രോട്ടോട്ടൈപ്പുകൾ വികസിപ്പിച്ചാണ് എൻ-എസ് 5 എന്ന ന്യൂജനറേഷൻ റോബോകളേ ഉണ്ടാക്കുന്നത്.അല്ലാതെ യന്തിരനിൽ കാണുമ്പോലെ ഒരു സുപ്രഭാതത്തിൽ എല്ലാം തികഞ്ഞ റോബോട്ടിനെ സ്രിഷ്ടിക്കുകയല്ല...അത് മാത്രമല്ല അവസാനം എന്തിരനെ ഇന്ത്യാക്കാർ ഡീഅസംബിൾ ചെയ്യുന്നു..ആ പ്രൊജെക്ട് അവിടംകൊണ്ട് നിൽക്കുന്നു.
 ഐ-റോബോട്ടിലാകട്ടേ എൻ-എസ് 5കളെ മെയ്ന്റനൻസിലേക്കാണ് അയക്കുന്നത്..കറണ്ടടിച്ച് ആൾക്കാർ മരിച്ചെന്നുകരുതി വൈദ്യുതി നിരോധിക്കുന്നതുപോലത്തെ ബാലിശമായ കഥ..
ഐ-റോബോട്ട് 99% ലോജിക്കലി പെർഫെക്ടാണ്..യന്തിരനാകട്ടേ ഫിസിക്സ് എന്ന ശാസ്ത്രശാഖയ്ക്കുതന്നെ എതിരേ നീങ്ങുന്ന കഥയും..പിങ്ക്പാന്തർ കാർട്ടൂണുകൾപോലെ ഒരു ഇല്ലോജിക്കൽ കോമഡി..

ഇന്ത്യൻ പൊളിറ്റിക്സിലെ കറപ്ഷൻ നാലുപേർക്ക് മനസ്സിലാകുന്ന രീതിയിൽ പറയാൻ കരുത്തുള്ള ഡയറക്ടേഴ്സ് ഷങ്കറോളം ആരും വരില്ല..“ അന്യൻ “ എന്ന ഒറ്റച്ചിത്രം മതി ഷങ്കറിന്റെ കാലിബർ മനസ്സിലാക്കാൻ.അദ്ദേഹത്തിന്റെ “ ഇന്ത്യൻ , ജീൻസ് തുടങ്ങിയ പടങ്ങൾ ഓസ്കാർ നോമിനേഷൻ പോലും നേടുകയുണ്ടായി..

ഷങ്കറിന്റെ ഞാൻ കണ്ട  ചിത്രങ്ങൾ ഒരു ഡിസെന്റിംങ്ങ് ഓർഡറിൽ പറഞ്ഞാൽ ..ഏറ്റവും കിടിലൻ മുതൽ  .....[ അന്യൻ , മുതൽവൻ ,ഇന്ത്യൻ , കാതൽ(Producer), ബോയ്സ് , ജെന്റിൽമാൻ , കാതലൻ, ശിവാജി ,  ജീൻസ് ]  മുതലായവയാണ്..

ഇത്രയും കിടിലനായ ഷങ്കർ ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ പഴുതില്ലാത്ത ഒരു സയൻസ് ഫിക്ഷൻ ചിത്രമുണ്ടാക്കാമായിരുന്നു..ടെക്നിക്കൽ സംവിധായകർ തമിഴ്സിനിമയിൽ ഉണ്ടോ എന്നെനിക്കറിയില്ല.അല്ലേലും റിസേർച്ച് എന്നൊരു സംഗതി നമ്മുടെ സിനിമയിൽ ഇല്ലല്ലോ.ടെക്നോളജിയേപ്പറ്റി മിനിമം ഞ്ജാനമുള്ള ആരെങ്കിലും വേണം  ഇത്തരം സ്ക്രിപ്റ്റുകൾ എഴുതുമ്പോൾ...
കണ്ടുമടുത്ത ഐശ്വരയേപ്പോലുള്ള ഒരു നായികയേയും ഒഴിവാക്കാമായിരുന്നു ഇതിൽ..


.....

Oct 5, 2010

മലയാളം ബ്ലോഗ് - ഒരു എക്സ്ക്ലുസീവ് ഇന്റർവ്യൂ വിന്റെ കഥ

അഭിനവ  സെലിബ്രിറ്റി  ബ്ലോഗറുമായി  ഒരു എക്സ്ക്ലുസീവ്  സെലിബ്രിറ്റി   ഇന്റർവ്യൂ    ..





പ്രശസ്ത ലൈഫ്സ്റ്റൈൽ മാഗസിനായ Vougue നു വേണ്ടി കഴിഞ്ഞയാഴ്ച്ച   മിസ്.കാജൽ അഗർവാൾ  അഭിനവ സൂപ്പർസ്റ്റാർ P B യുമായി       നടത്തിയ എക്സ്ക്ലുസീവ് ഇന്റർവ്യൂവിന്റെ മലയാളം പരിഭാഷ...












കാജൽ :  മലയാളം അറിയില്ലെങ്കിലും അങ്ങയുടെ ബ്ലോഗ്  ട്രാൻസലേറ്ററിലിട്ട് ഞാൻ സ്ഥിരമായി വായിക്കാറുണ്ട്...എഴുത്തിൽ ആരൊക്കെയാണ് അങ്ങയുടെ പ്രചോദനങ്ങൾ ..?

പോണി
:  നീലച്ചടയൻ , ശിവമല്ലി.

കാ  :  ആരാണവർ..? .. ബ്ലോഗേഴ്സാണോ..ഞാനിതുവരെ കേട്ടിട്ടില്ലല്ലോ..?


പോ :    ശ്ശെ ...അതൊക്കെ പ്രശസ്തമായ കഞ്ചാവു ബ്രാൻഡുകളല്ലേ..എന്റെ മോളേ....
കാ : അതൊക്കെ പോട്ടെ..താങ്കൾ,  ആൾട്ടർ ഈഗോയിൽ എഴിതിയ  “ യൂറോപ്പിലെ ചാഞ്ഞമരങ്ങൾ “എന്ന കവിത ആധുനിക സാഹിത്യത്തിനുനേരെ  തൊടുത്തുവിട്ട ഒരു ഗർഭംകലക്കിയാണ് എന്നു നിരൂപകർ പറയാൻ കാരണം..?

പോ :   ഒരു കല്യാണം പോലും കഴിച്ചിട്ടില്ലാത്ത ഞാൻ ഒരു ഗർഭത്തിനും ഉത്തരവാദിയല്ല...പിന്നെല്ലേ അത് കലക്കുന്നത്..എനിക്കൊന്നേ പറയാനുള്ളൂ..എന്റെ ഗർഭം ഇങ്ങനല്ല...
കാ :  മലയാളം ബ്ലോഗിൽ ആരെയൊക്കെയാണ് ഏറ്റവും ഇഷ്ടം..?
പോ :  വടിവരമ്പൻ , ഏത്തായിക്കോലൻ ,ജൂനിയർ കാട്ടുമാക്കാൻ , കോഴികുഞ്ഞും ഡബിൾഡക്കറും 
അവന്റെ ഊളത്തരങ്ങൾ , കാറ്റു പോയ ബലൂൺ..
കാ :  നിർത്ത് നിർത്ത്...എന്തൊക്കെയാണിത്..ഇതൊന്നും ഞാൻ കേട്ടിട്ടുപോലുമില്ലാത്ത ബ്ലോഗുകളാണല്ലോ..?

പോ
: ഇതെല്ലാം എന്റെ തന്നെ അനോണീ ബ്ലോഗുകളായിരുന്നു..ആളുകേറാതായപ്പോൾ ഡിലീറ്റ് ചെയ്തു...

കാ : ശരി..ശരി.. മലയാളസാഹിത്യത്തിലെ ഏറ്റവും  ഇഷ്ടപ്പെട്ട നോവലുകൾ ഏതൊക്കെയാണ്..?

പോ :  കമ്പിയില്ലാക്കമ്പി ,  രജനിയുടെ രാത്രികൾ , അയലത്തെ ആന്റി, അഭിനിവേശം,
            ബുള്ളറ്റ് റാണി...

കാ  (അല്പം ദൂരേയ്ക്ക് നീങ്ങിയിരിക്കുന്നു) :  ഏതാണ് മലയാളത്തിൽ ഇഷ്ടപ്പെട്ട മാഗസിസുകൾ ?

പോ : വനിത , മഹിളാരത്നം, ...... ഡോക്ടറോട് ചോദിക്കാം ,  സ്ത്രീകൾക്ക് മാത്രം...
       ഇതെല്ലാം ഞാൻ മുടങ്ങാതെ വായിക്കുന്നുണ്ട്...

കാ : ആട്ടെ...എന്താണ് പോപ്പി, പോണീബോയ് തുടങ്ങിയ പേരുകളോട്  ഇത്ര ഇഷ്ടം ..?

പോ :  “ ഔട്ട്സൈഡേഴ്സ് “ എന്ന നോവലിലെ കേന്ദ്രകഥാപാത്രമാണ്  ‘ പോണീബോയ് കർട്ടിസ് ‘ എന്ന ഗാംങ്ങ്സ്റ്റർ പയ്യൻ...ആ നോവലിന്റെ സ്വാധീനമാണ്  പേരിനോടുള്ള ഇഷ്ടം..

മാത്രമല്ല ടോണി കുരിശിങ്കലിനോടുള്ള ആരാധനകൊണ്ട് ടോണി എന്ന പേരിൽ
ഡിസ്ക്യുസിൽ കമന്റിയിരുന്നു പണ്ട്..എപ്പോഴോ അതിന്റെ പാസ്വേഡ് മറന്നുപോയി..

പിന്നെ പേരിനൊപ്പം   പോപ്പി എന്ന പൂവിന്റെ പേരും ചേർത്ത് ഒരു പേരിട്ടു.. മറക്കാതിരിക്കാനായി അതിന്റെ പാസ്വേഡായ  “ രാകേഷ്123  “ ഒരു പേപ്പറിലെഴുതി ആരുംകാണാതെ ഒരു വലിയ ട്രങ്കുപെട്ടിയിൽ വച്ചു പൂട്ടി  താക്കോൽ കഴുത്തിലിട്ടിട്ടുണ്ട്...

കാ : ഒരു ബ്ലോഗറായില്ലായിരുന്നെങ്കിൽ താങ്കൾ ആരാകുമായിരുന്നു..?

 പോ : ഒരു ബ്ലോഗറായില്ലായിരുന്നെങ്കിൽ ഞാൻ വല്ല കളക്ടറോ ഇന്ത്യൻപ്രസിഡന്റോ  ഒക്കെയാകുമായിരിക്കാം..
ഐ.എ.സ് പരീക്ഷയുടെ തലേന്നല്ലേ എനിക്ക് ഫ്ലൂ പിടിപെട്ടത്...അതൊക്കെ ഒരു കാലം..

കാ : താങ്കൾ , ബെർളി തോമസ് എന്ന എഴുത്തുകാരന്റെ ലേഖനങ്ങൾ മോഷ്ടിച്ചാണ്  സൂപ്പർസ്റ്റാറായത് എന്നൊരു ആരോപണം ഉണ്ടല്ലോ..?

 പോ: മോഷ്ടിക്കാനോ.... ഞാനോ..?  ഹ ..ഹ...ഹ.. അതിരിയ്ക്കട്ടെ, ആരാണ് ഈ
          ബെർളിതോമസ്..? ഇദ്ദേഹം എന്നെപ്പോലെ ..എം.ടിയെപ്പോലെ  ഒക്കെ ലോകമറിയുന്ന
           ഒരെഴുത്തുകാരനാണോ..? ഒരു ബെർളി പോലും...ഹും..

കാ : അപ്പോൾ താങ്കൾക്ക് മറ്റു ബ്ലോഗർമാരെയൊന്നും അറിയില്ലേ..?

പോ : ങേ..മലയാളത്തിൽ വേറെയും ബ്ലോഗർമ്മാരുണ്ടെന്നോ..അതൊരു പുതിയ അറിവാണല്ലോ..

കാ : താങ്കളുടെ ഗുരുവാണ് കുറുമാൻ, എന്ന്  അദ്ദേഹം ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു..?

പോ :  അത് ശരിയാണ്..ഞാൻ പണ്ട് ഡെല്ലിയിൽ രണ്ടാംക്ലാസിൽ  പഠിക്കുന്ന കാലത്ത്  ഇദ്ദേഹം എനിക്ക് കണക്കിന് പ്രൈവറ്റ്ട്യൂഷനെടുത്തിരുന്നു..അന്നാണ് ഞാനാദ്യമായി കണക്ക് പരീക്ഷയ്ക്ക് തോക്കുന്നത്..

കാ : ഇനി നമുക്ക്  അല്പം സ്വകാര്യതകളിലേയ്ക്ക്  കടക്കാം..?

പോ :   അതെയതെ..ഞാനത് അങ്ങോട്ട് പറയാൻ തുടങ്ങുകയായിരുന്നു..അകത്തോട്ട് പോയാലോ..?

കാ :  ഹ..അതല്ല..സ്വകാര്യ ജീവിതം..?

പോ : ഓ ..ഞാൻ കരുതി...ആ ചോദീര്...

കാ : വിധിയുടെ മൈൽക്കുറ്റിയിലിടിച്ച് അങ്ങയുടെ പ്രണയം തകർന്നത് ലോകം മുഴുവൻ ചൂടുള്ള വാർത്തയായിരുന്നല്ലോ...അതിനെപ്പറ്റിയെന്താണ് പറയാനുള്ളത്..?

പോ : രണ്ടു  പെഗ്ഗിൽ തീരാത്ത എന്തു പ്രശ്നമുണ്ടീ ലോകത്തിൽ...എനിക്ക് ഇപ്പോൾ പ്രണയം തോന്നുന്നത് എലീൻ പേജിനോടാണ്...ആ ‘ ജുനോ ‘യിൽ അഭിനയിച്ച നായിക...
എനിക്ക് നിന്നോട് പ്രണയമാണ് എലീൻ...നീയില്ലാത്ത സിനിമകൾ കണ്ട ആ ദുർബലമായ അഭിശ്പ്ത നിമിഷത്തെ ഞാനിന്ന് വെറുക്കുന്നു....എണ്ണക്കിണറുകളെ ഗർഭം ധരിച്ചു കിടക്കുന്ന മണലാരണ്യത്തിൽ നിന്ന് പരമകാരുണികനായ ഈശ്വരന്റെ അനുവാദത്തോടെ നിനക്കായ് മാത്രം ഞാൻ വന്നിരിക്കുന്നു...

ഒരു സിവിൽ എഞ്ചിനീയറല്ലാഞ്ഞിട്ടും.. ,
♪ ♪ ♪ ♪ ♪... ഒരു സുഖവാസ മന്ദിരം ഞാൻ പണിഞ്ഞു........
സുമശൈല പനിനീരിലലങ്കരിച്ചു..... മനസ്സിനുള്ളിൾ.....ൾ....ൾ....നിനക്കുവേണ്ടി......♫ ♫ ♫ ♫ ♫ ♫  ..“
  IF You Love Me Also I Love IF You...

കാ : ഹോ ഉഗ്രൻ സാഹിത്യം.... നല്ല പാട്ട്...നല്ല ക്വോട്ട്....ഇംഗ്ലീഷിലൊക്കെ വലിയ പിടിപാടാണല്ലോ..?

പോ : ഇംഗ്ലീഷും സ്പാനിഷും ..ദാ...ദിങ്ങനെ പച്ചവെള്ളം പോലെ ഞാൻ പറയും...ങ ഹാ..

കാ : അപ്പോൾ മലയാളി ആരാധികമാർക് ചാൻസില്ലെന്നാണോ..?

പോ :   എന്നല്ല..എല്ലാരും ശ്രമിക്കൂ...നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ എന്നെ വീഴ്ത്താൻ സാധിക്കും.,,

കാ ( ഒരു കള്ള പുഞ്ചിരിയോടെ) : എന്താണ് ഇഷ്ടഭക്ഷണം , ഇഷ്ടമദ്യം ,  നിറം, ഇഷ്ട വാഹനങ്ങൾ തുടങ്ങിയവ  ?

പോ :  സമ്പൂർണ്ണ വെജിറ്റേറിയനാണ്...ദോശയും പുളിശ്ശേരിയും കടുകുമാങ്ങയും ഏറെ  ഇഷ്ടമാണ്.
കള്ളാണെങ്കിൽ...പഴയ ചങ്ങനാശ്ശേരി കരിമ്പിങ്കാലയിലെ ഫ്രോസൺ കള്ളിഷ്ടമാണ്.. ട്രിപ്പിൾ മാൾട്ടഡ് വിസ്കികളാണ് കൂടുതലിഷ്ടം..പിന്നെ പിങ്കി വോഡ്കയും..

ഇഷ്ടനിറം റോക്കറ്റ്പച്ച  (ബഹിരാകാശറോക്കറ്റുകൾ വിക്ഷേപിക്കുമ്പോൾ ആ തീയിൽ ഉണ്ടാകുന്ന ഒരു പ്രത്യേകനിറം)  .റെയർ നിറമായതിനാലാകാം ഈ ഇഷ്ടം.

ഇഷ്ടവാഹനം...... പാറ്റൺ ടാങ്ക്


കാ : ഈയിടെയായി താങ്കളുടെ സ്വഭാവത്തിൽ ഒരു റിബലിസം കടന്നുകൂടുന്നു..എന്ന് ഞാൻ
         പറഞ്ഞാൽ..?..അഹങ്കാരം ഈയിടെയായി അല്പം കൂടുന്നില്ലേ..?

പോ : ഞാനൊരു റിബലല്ല ..അങ്ങനെയാരു പറഞ്ഞാലും  ഞാനതിനെ ശക്തമായി
          എതിർത്തിരിയ്ക്കും..
          ങഹാ.. അങ്ങനെ എന്നെ ഓരോന്ന് പറഞ്ഞിട്ട് നീയിവീടുന്നു പോകുമോ...
          ടാ ..ശശീ, സുമാരാ...വാതിലടയ്ക്കടാ...കുറ്റിയിടെടാ...


കാ  :  പോട്ടെ..ഈ നിസ്സാരകാര്യത്തിനു അങ്ങിങ്ങനെയങ്ങ് ക്രുദ്ധനായാലോ..?...ഒന്നടങ്ങ്...

പോ : ഞാനടങ്ങീ പ്രിയേ...

 കാ : എന്നാൽ ഞാൻ പോകട്ടേ വളരെനന്ദി പോണീ..ആ  സ്ഥിരം സംഗതി.. അതു മറന്നു ഞങ്ങളൂടെ
          വായനക്കാർക്ക് എന്തെങ്കിലും സന്ദേശം....?
  
പോ : സന്ദേശം തരാൻ ഞാനാരാ പ്രധാനമന്ത്രിയോ..?..ആ എന്നാലും ദാണ്ടെ എന്റെ സന്ദേശം”
           എത്ര നാൾ പുട്ടും പഴവും  തിന്നാലും ആരാധകന്മാരെല്ലാം എനിക്കു വെറും പുണ്ണാക്കന്മാരാണ്..
          
         
പോ : ശരി..എന്നാ മോളു വിട്ടോ...പിന്നെക്കാണാം..റ്റാറ്റാ...

കാ  : അല്ല..അപ്പോ ഞാൻ പോകണോ..?

പോ : പോകാതെ പിന്നെ..?

കാ : അല്ല... സാധാരണ  ചിലരൊക്കെ പോകാന്നേരം കൈയ്യേൽക്കേറി
        പിടിക്കുവായിരുന്നു....പണ്ടൊരു  ഇന്റർവ്യൂവിൽ വച്ച് ഒരു ‘ വഷളൻ ‘ അങ്ങനെ  
        ചെയ്തിരുന്നു..അതുകൊണ്ട് ചോദിച്ചതാ..



പോ : ഭവതീ...കാജേ...അത് വിദ്യാഭ്യാസത്തിന്റെ വ്യത്യാസമാണ്..എക്ണോമിക്സ്
           പഠിച്ചവരേപ്പോലെ  സംസ്കാരശൂന്യരല്ല എഞ്ചിനീയറിംഗ് പഠിച്ചവർ..

കാ ( കരയുന്നു.. ) :  എനിക്കെന്റെ അബദ്ധം മനസ്സിലായി..ഇനിയൊരിക്കലും ഞാൻ
                                എക്ണോമിക്സുകാരെ ഇന്റർവ്യൂ ചെയ്യില്ല..
    
ആ പോട്ടെ പറ്റിയതു പറ്റി...നമുക്കെല്ലാം മറക്കാം..ഉമ്മ...ഉമ്മ...ഉമ്മ...ഉമ്മ...ഉമ്മ...(കെട്ടിപ്പിടുത്തം ഉമ്മവയ്ക്കൽ...ആസ്വസിപ്പിക്കൽ..)




ഇനി സീനില്ല ..കറങ്ങുന്ന ഫാൻ മാത്രം..










******************************************ശുഭം ***********************************
Related Posts Plugin for WordPress, Blogger...