Followers

Oct 3, 2010

യൂറോപ്പിലെ ചാഞ്ഞമരങ്ങൾ ( കവിത )

             
                "    ശ്യാമപുഷ്പങ്ങൾ തുപ്ലീക വ്രിന്ദങ്ങൾ
                    ബ്രിഡ്ഡധീകരിക്കുന്ന ബ്രിതകോഷ്ഠശകുനങ്ങൾ...ൾ...ൾ..... “  (ശ്വാസംപോയി...)              
 

                                                 -  മഹാകവി  പ്രൊ.ടെർമിനേറ്റർ.
                                                                                                
                                                                  
പ്രിയപ്പെട്ട നാട്ടുകാരേ..  കഴിഞ്ഞയാഴ്ച്ച ..എന്റെ പഴയപുസ്തകങ്ങൾ അടുക്കിവയ്ക്കുന്നതിനിടയിൽ ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിന്റെ നോട്ടുബുക്കിൽ ഞാനന്ന് കുറിച്ചിട്ടിരുന്ന ഏതാനും  കവിതകൾ കണ്ടു....എന്റെ  ഉള്ളിൾ ഒരു ഭീകരകവി ഉറങ്ങിക്കിടപ്പുണ്ടെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്...അല്ല ഓർത്തത്....

ശ്രീമാൻ എം.ടിയുടെ ഉപദേശകപ്രകാരം   ഉടനേതന്നെ ഞാൻ ആ കവിതകൾ സണ്ടേസപ്ലിമെന്റിൽ പ്രസിദ്ധീകരിക്കാനായി “ ദ ഹിന്ദു “പത്രത്തിനയച്ചുകൊടുത്തു...( നമ്മടെ മതം നമ്മളല്ലാതെ മറ്റാരാണ് പരിപോഷിപ്പിക്കേണ്ടത്.)....
ഈ കഴിഞ്ഞ ഞായറാഴ്ച്ച അത് ഹിന്ദുവിൽ വന്നിരുന്നു...മലയാളം തന്നെ അഡ്ജെസ്റ്റ് ചെയ്ത് വായിക്കുന്ന എന്റെ വായനക്കാർ ആ സംഗതി അറിഞ്ഞിരിയ്ക്കില്ല എന്നെനിക്കറിയാം..അന്നു മുതൽ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പ്രമുഖ വിശ്വകവികളുടെ അഭിനന്ദനങ്ങൾ ചറപറാ എനിക്കു കിട്ടിക്കൊണ്ടിരിയ്ക്കുകയാണ്.....


ചാഞ്ഞമരങ്ങൾ ഇനിയെന്നാണ് വീഴുക ...ഒരോർമ്മപ്പെടുത്തൽ..അത്രമാത്രം...?


നിങ്ങൾക്കായി   അതിലൊരെണ്ണം ഇവിടെ ചാമ്പുന്നു..
ചില വ്യാജ കൊറിയൻ-ജാപ്പനീസ് കവിതാ   പരിഭാഷകരുടെ ആക്രമണത്താൽ മനസ്സുമടുത്തിരിയ്ക്കുന്ന നിങ്ങൾക്ക് ഒരാശ്വാസമാകട്ടേ എന്റെ ഈ  കവിത എന്ന് ഞാൻ ആശംസിക്കുന്നു ..                                                                        


                                        

                                       
യൂറോപ്പിലെ ചാഞ്ഞമരങ്ങൾപ്രാക്രിതമാം  ജീവിതത്തിൻ  വഴിത്താരയിൽ , ഒരാൾ  മാത്രമൊരു മസ്ദയിൽ സഞ്ചരിക്കുന്നു..
അതിതീവ്രമാം അനുരാഗത്തിൻ ആംബുലൻസ് ഒരു കുഞ്ഞു മൈൽക്കുറ്റിയിലിടിച്ചു മറിഞ്ഞു..


സാന്ദ്രമാം മൌനങ്ങൾ  സാഷ്ടാംഗം പ്രണമിക്കുന്ന രാത്രിതൻ അന്ത്യയാമത്തിൽ                      
അകലേയ്ക്കുനിന്നുമെവിടേയ്ക്കോ നോക്കി കാട്ടുപൂങ്കോഴികൾ ഓരിയിടുന്നു.


കഞ്ചാവുതോട്ടങ്ങൾക്കരികിലൂടെ  ഇഞ്ചിഞ്ചായി സഞ്ചയനത്തിനു പോകുന്ന
മഞ്ചേരിയിലെ പ്രപഞ്ചസത്യങ്ങൾ തൻ   കാർഡിയോളജികളെവിടെ സോദരാ...


കുത്തിയിറക്കൂ..... നിൻ ബലിഷ്ടമാം വാഴപ്പിണ്ടിക്കഠാരയെൻ
നിസ്തുലശത്രുതൻ    ഹ്രിദയത്തിനഗാധമാം പ്രബന്ധത്തിലേക്ക്..

പറയൂ  നീ....... എൻ പ്രിയ ലോറാ....എവിടെപ്പോയൊളിച്ചുനിൻ സ്കോഡ തൻ മാധുര്യം..
ഇനിയെങ്കിലും പറയൂ..ഏത്  ഉൾക്കാണ്ഡങ്ങളിലലിഞ്ഞു  നിൻ പ്രക്ഷേപണങ്ങൾ...പറയെടീ..

ആരോ പറഞ്ഞു ,അമിതാബച്ഛൻ വരെ പറഞ്ഞു ...യൂറോപ്പിൽ ഇനി മുതൽ മരങ്ങൾ ചായാറില്ലത്രേ...
ഇന്നത്തെച്ചായയ്ക്ക് മധുരമില്ലെന്നവൾ പറഞ്ഞു, മധുരം മാത്രമല്ല തേയിലയും പാലുമില്ലത്രേ..

വിപ്ലവവീര്യത്തിലുയരുന്ന  കൊളോണിയലിസ്റ്റ് ചിന്താസരണികളിൽ
റാഡിക്കലായുണ്ടാകുന്ന അന്തർധാരകളാണത്രേ കാഡ്ബറീസ് ഡെയറിമിൽക്ക് ചോക്ക്ലേറ്റുകൾ.

പോകുന്നു ഞാനീ മരങ്ങൾ ചായുന്ന യൂറോപ്പുവിട്ട്...മരങ്ങളില്ലാത്ത സഹാറാ പുഞ്ചപ്പാടങ്ങളിലേയ്ക്ക്
ഇനിയില്ല..ഒരുതരി കഞ്ചാവുപോലുമെൻ ബീഡിക്കുറ്റിയിൽ ബാക്കി...   സാന്ദ്രമായ് അണയുന്നു‌-         
                                                                                                                               ബീഡിതൻ വെളിച്ചം........
Related Posts Plugin for WordPress, Blogger...