Followers

Oct 27, 2010

ഒരു കഥ..ഒരു നുണക്കഥ...

The best engineering movie ever made.
                                             

                                         രാവിലെ തന്നെ കുളിച്ചൊരുങ്ങി ചുണ്ടത്തൊരു തെറുപ്പു ബീഡിയുമായി കിറ്റെക്സ്ലുങ്കി മടക്കിയുടുത്ത് ഗോപി  മുറ്റത്തേക്കിറങ്ങി..   ക്ലാ...ക്ലാ...ക്ലി..ക്ലി  ഗോപിക്കുട്ടൻ തിരിഞ്ഞു നോക്കി..മുറ്റത്തൊരു മൈന...വീണ്ടും ക്ലാ...ക്ലാ...ക്ലി..ക്ലി ..മൈന തിരിഞ്ഞു നോക്കി. മുറ്റത്തൊരു  മയി....ൻ .[ഒരു എസ്.എം.എസാണ്..ഫിൽ ഇൻ ദ ബ്ലാങ്ക്സ് വിത്ത് സ്യൂട്ടബിൾസ്].

ഗോപി അങ്ങനെയായിരുന്നു..ക്ലിന്റ് ഈസ്റ്റ്വുഡിന്റെ കടുത്ത ആരാധകൻ. ടെക്സസിൽ ടാക്സിയോടിക്കുന്ന വല്യച്ഛൻ കഴിഞ്ഞകൊല്ലം അവധിക്കു നാട്ടിൽ വന്നപ്പോൾ കൊണ്ടുവന്ന
“ദ ഗുഡ്,ദ ബാഡ് & ദ അഗ്ലി“ യുടെ കാസറ്റ് കണ്ടതുമുതലാണ് അവനീ ആരാധന മൂത്തത്...പിന്നെ എന്തു പറഞ്ഞാലും അതെല്ലാം ഡയലോഗുകളായി പരിണമിക്കും....ആണുങ്ങളായാൽ എപ്പോഴും ചുണ്ടത്ത്  സിഗാർ
കത്തിക്കൊണ്ടിരിക്കണം...പെണ്ണൂങ്ങളെ നോക്കുമ്പോൾ ഒരു തരം നിർവികാരമായ പുഞ്ജം മുഖത്തേക്ക് കയറിവരണം...

തുടങ്ങിയ ഒരു യഥാർത്ത മെയിൽ ഷോവനിസ്റ്റിനു വേണ്ട എല്ലാ യോഗ്യതകളും മനസ്സിൽ അക്കമിട്ടുനെരത്തി അതിനുമോളിൽ ഒരുലോഡ് സീമന്റിട്ടുറപ്പിച്ച  നാട്ടിലെ ഏക പുരുഷസിങ്കമാകുന്നു ഗോപി ഏലിയാസ്  ഗോപിക്കുട്ടൻ.

തമ്പുരാൻ കർത്താവിന്റെ ഇടത്തും വലത്തും കിടന്ന കള്ളന്മാരേപ്പോലെ സദാസമയവും ഗോപിക്കുട്ടന്റെ  അപ്പുറവും ഇപ്പുറവും നടന്നിരുന്ന ആത്മാർഥ ഗഡികളായിരുന്നു  സ്കഡ് ഷിജു എന്ന് നാട്ടുകാർ സ്നേഹപൂർവം വിളീക്കുന്ന ചുമ്മാ ഷിജുമോൻ.. ( സീനിയർ റിപ്പോർട്ടർ ‘രാഷ്ട്രീയ കല്ലോലിനി ‘ അന്തിപ്പത്രം ) ...പിന്നെ  പ്രീഡിഗ്രി രണ്ടാമതും തോറ്റ ക്ഷീണത്തിൽ
വിശ്രമിക്കുന്ന കോഴിപ്പറമ്പിൽ ജോർജ്ജുകുട്ടിയും....

പതിവുപോലെ വീക്കെൻഡിൽ കുടുക്കാമ്പാറ ഷാപ്പിലെ 77 ഡിഗ്രി കിഴക്കോട്ടു ചാഞ്ഞ ബഞ്ചിലിരുന്നു മൂവരും കൂടി സിലോൺപേസ്റ്റ് കലക്കാത്ത ശുദ്ധമായ കേരളാ ദേശീയപാനീയം ഡൌൺലോഡ് ചെയ്യുകയായിരുന്നു..വിത്ത് മത്തിക്കറി..

അളീയാ..നമ്മളെന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്.....ഗോപി പറഞ്ഞുതുടങ്ങി.....
കുറെ ജോലിയെടുത്ത് കുടുംബവും പ്രാരാബ്ധവുമൊക്കെയായി അവസാനം വയസ്സുചെന്ന്  ചാവാനോ..നോ എനിക്കതിന് വയ്യ....സൌകര്യമില്ല.....ഈ സാമ്പ്രദായിക രീതികൾ എല്ലാം ഞാൻ പൊളിച്ചടുക്കും..എന്റെ ഇഷ്ടത്തിന് ഞാൻ ജീവിക്കും....അതല്ലേ ആണത്തം“

ഗ്ലാസ് കാലിയാക്കി അവൻ മേശപ്പുറത്തേക്ക് മ്രിദുലമായി വച്ചു..  ” ഠിൽ ! ! ! ! ! !  ” ...ഗ്ലാസു പൊട്ടി..
ഷാപ്പ് മാനേജർ തോമാച്ചേട്ടൻ പറ്റിൽ 10രൂപ കൂടെയെഴുതിച്ചേർത്തു...

നാളത്തെ പത്രത്തിലിടാൻ ‘ വിദേശം ‘ എന്ന കോളം എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ഷിജുമോൻ മുഖമുയർത്തി അവനെയൊന്നു നോക്കി..
“ ഒബാമയുടെ കാമുകി പിടിയിൽ “ എന്ന പ്രധാന വാർത്തയായിരുന്നു അവൻ എഴുതിക്കൊണ്ടിരുന്നത്..”  ഒന്നാമത്തെ കാര്യം ഒബാമ ജന്മത്ത് ഈ പത്രം വായിക്കാൻ പോകുന്നില്ല..പിന്നെ ഇതൊക്കെ വായിക്കുന്ന നാട്ടിലെ ഊളകളാകട്ടെ ഒബാമയെ ടിവിയിലെ കണ്ടിട്ടുള്ളൂ..അപ്പോ അവരു വഴിയും ഇത് പുള്ളിയറിയില്ല...പിന്നെ റിസ്കില്ലല്ലോ..എന്തു വേണേലും കാച്ചാമല്ലോ...വായിക്കുന്നവർക്ക് ഒരു രോമാഞ്ചം കിട്ടുകയും ചെയ്യും.....

പേന അടച്ചുവച്ച്  തന്റെ മഹത്തായ താടി തടവിക്കൊണ്ട് ഷിജു പറഞ്ഞു..
ശരിയാ അളിയാ..ഓരോ ദിവസം കഴിയുന്തോറും പത്രത്തിന്റെ സർക്കുലേഷൻ കുറയുകയാണ്...എന്തെങ്കിലും റൂട്ടുമാറ്റിപ്പിടിക്കണം...

അപ്പോഴേക്കും അടുക്കളയിൽ നിന്ന് ഫ്രഷ് മുളകുകറിയുമായി ജോർജ്ജുകുട്ടിയും വന്നു..ഗോപി തന്റെ ഷർട്ടിന്റെ ഇടയിൽ നിന്നും ഒരു പുത്തൻ ‘ക്രൈം’ എടുത്തു..അതിന്റെ 36മത്തെ പേജിലെ പരസ്യം അവരെ കാണിച്ചു..

‘ 500 രൂപ മാത്രം...തപസ്സു ചെയ്യൂ ..ദൈവത്തെ പ്രത്യക്ഷപ്പെടുത്തൂ...ആഗ്രഹങ്ങൾ നിറവേറ്റൂ ”
  ഒരാഴ്ച ട്രൈനിംഗ് കോഴ്സ്, കടവുൾ മുനിസാമികൾ , മാട്ടുപ്പെട്ടി പി.ഒ.. തമിഴ്നാട്....

എടാ...നമുക്കൊന്നു ട്രൈ ചെയ്താലോ..ചുളുവിൽ ആഗ്രഹങ്ങൾ സാധിക്കും...അടുത്ത ദിവസം തന്നെയവർ മൂവരും തമിഴ്നാട്ടിലേക്ക് വണ്ടികയറി...ട്രൈനിംഗ് വിജയകരമായി പൂർത്തിയാക്കി.
അവിടെത്തന്നെ തപസ്സ് ചെയ്യാനുള്ള എല്ലാ സൌകര്യങ്ങളൂം ഉണ്ടായിരുന്നു.... Y വടിയും രുദ്രാക്ഷമാലയും പിടിയുള്ള മൊന്തയും എല്ലാം...

തപസ്സു തുടങ്ങി.കോമ്പർമൈസില്ലാത്ത അധികഠിനമായ തപസ്സ്..പത്മാസനം ,വജ്രാസനം,കുക്കുടാസനം തുടങ്ങിയ എല്ലാ പോസ്റ്ററുകളിലും നിന്നും കിടന്നും ഇരുന്നുമെല്ലാമവർ തപസ്സു ചെയ്തു...

അതിന്റെ അലകൾ അങ്ങ് ദേവലോകത്തുമെത്തി...ദേവന്മാർ ഇരിക്കുന്ന  കസേരകൾ ചൂടായിത്തുടങ്ങി..അതങ്ങനെയാണ് പണ്ടുമുതലേ ഭൂമിയും ദേവലോകത്തെ 33 കോടി കസേരകളും വൈ-ഫൈ വഴി ഇന്റർകണക്ട് ചെയ്തിട്ടുണ്ട്...ഭൂമിയിൽ ആരെങ്കിലും കഠിനമായി തപസനുഷ്ഠിച്ചാൽ തപശക്തിയാൽ ആ സ്വർണ്ണ കസേരകൾ ചൂടായിത്തുടങ്ങും...അവസാനം ഗതികെട്ട് ഏതു ദേവനെയാണോ പ്രാർഥിക്കുന്നത് കറസ്പോണ്ടിംങ്ങ് ദേവൻ പ്രത്യക്ഷപ്പെട്ട് വരം നൽകി പ്രശ്നം ഡോൾബിയാക്കും....മണ്ഡലകാലത്തൊക്കെ  പൊതുവേ ദേവലോകത്ത് എല്ലാരും ചാക്ക് വിരിച്ച് തറയിലാണിരുപ്പ്...അന്നൊക്കെ എന്നും പൂജകളും ഹോമങ്ങളും യാഗങ്ങളുമല്ലേ...

അങ്ങനെ ഇരിപ്പുറയ്ക്കാത്ത ദേവന്മാർ പതിവുപോലെ സങ്കടം ബോധിപ്പിക്കാൻ ത്രിമൂർത്തികളുടെ അടുത്തെത്തി..ആദ്യം  ബ്രഹ്മാവിനെയാണ് കണ്ടത്...പക്ഷേ സരസ്വതിദേവി അത് സമ്മതിച്ചില്ല...
നിങ്ങളു പോയി വേറെ വല്ല ആളിനേം നോക്കെടാ പിള്ളാരേ..ഇങ്ങേർക്ക് വയസ്സായി..ഇനി ഈ പ്രായത്തിലാ വരം കൊടുക്കാൻ പോകുന്നത്..അതൊക്കെ പണ്ട്..ഒന്ന് പോടാപ്പാ...എന്ന് പറഞ്ഞു..

നിരാശരായ ദേവന്മാർ നേരെ കൈലാസത്തിലെത്തി...കിടുകിടാ വിറയ്ക്കുന്ന തണുപ്പ് ആസ്വദിച്ചുകൊണ്ട് കോപ്പീലൂവാക്കിന്റെ ഒരു ഗ്ലാസ് കാപ്പി ഊതിക്കുടിക്കുന്ന മഹാദേവനെയവർ കണ്ടു..
കാശിനാഥാ രക്ഷിക്കണേ ....ഞങ്ങളേ രക്ഷിക്കാനിനി അവിടുന്നേയുള്ളൂ  ഭഗവാനേ...അവർ അദ്ദേഹത്തിന്റെ കാൽക്കൽ വീണൂ..

സോറി... ഇപ്പോൾ കൈലാസത്തിൽ ഫ്ലോറീങ്ങ് നടക്കുകയാണ്..ഐസുപോലെത്തെ തറയിൽ ചവിട്ടി ചവിട്ടി കാലിനൊക്കെ പ്രശ്നം.. ഉമ പറഞ്ഞു ഇവിടെല്ലാം മാർബിളീടണമെന്ന്...
രാജസ്ഥാനിലെ മാർബിൾ ക്വോറി ഉടമസ്ഥനായ മി.ഗുണുറാം എന്റെ വലിയ ഭക്തനാണ്..പുള്ളി രണ്ടുലോഡ് രാജസ്ഥാൻ മാർബിൾ തരാമെന്ന് പറഞ്ഞിട്ടുണ്ട്..ഫ്ലോറിങ്ങ് പണിക്കാർ ഇപ്പോഴെത്തും..ഞാൻ അതൊക്കെയായി നല്ല ബിസിയാണ്..നിങ്ങള് പോയി ആ വിഷ്ണുവിനോട് പറയൂ...അവൻ ചെയ്തുതരും..ഞാൻ  വിളിച്ചുപറഞ്ഞേക്കാം...

ടെമ്പറ് തെറ്റിയ ദേവന്മാർ പറന്ന്പറന്ന് അവസാനം വൈകുണ്ഠത്തിലെത്തി....മറ്റു സ്ഥലങ്ങളെപ്പോലെയല്ലായിരുന്നു വൈകുണ്ഠം..നല്ല പ്രോസ്പറസ്സായിരുന്നു...ലക്ഷ്മീദേവിയുടെ പ്രസൻസു കൊണ്ട് ഭയങ്കര ഐശ്വര്യമായിരുന്നു അവിടെല്ലാം...

ദേവന്മാർ ചെല്ലുമ്പോൾ  നാരദനുമായി റമ്മി കളിക്കുകയായിരുന്നു ഭഗവാൻ ... ” മയിൽ‌പ്പീലി ”യുടെ സിഡി മ്യൂസിക്ക്പ്ലെയറീൽ ഇട്ടിരുന്നു..അവരെ കണ്ടതോടെ കളി സ്കൂട്ടു ചെയ്ത്..ഭഗവാൻ എഴുന്നേറ്റു...

പ്രഭോ..കേരളത്തിലെ മൂന്നു ചെറുപ്പക്കാർ അതിഭയങ്കര തപസ്സിലാണ്..അങ്ങ് പ്രത്യക്ഷമായി അവർക്ക് വരം കൊടുത്ത് ആ തപസ്സവസാൻപ്പിക്കണം..

സോറി..എനിക്ക് നാളെ ലയൺസിന്റെ ആനുവൽ ഡേയിൽ പങ്കെടുക്കണം..അതു കഴിഞ്ഞ് മാപ്രാണം കരയോഗത്തിന്റെ ചെറിയൊരു മീറ്റിങ്ങുമുണ്ട്..ആകെ ബിസിയാ..നിങ്ങൾ പോയിട്ട് അടുത്താഴ്ച വാ..

അപ്പോഴേക്കും പാലാഴിയിൽ നിന്നുമെടുത്ത ഫ്രഷ് മിൽക്ക് കൊണ്ടുണ്ടാക്കിയ ചായയുമായി ലക്ഷ്മീദേവി  എത്തി...

ദേവന്മാർ ദേവിയുടെ കാൽക്കൽ വീണു..
“ ചേച്ചീ..ചേച്ചീ...... ഒന്നു പറ പ്ലീസ്...ഞങ്ങളെ രക്ഷിക്കാൻ...“..

ദേ മനുഷ്യാ..നിങ്ങളിങ്ങനെ ഒരുപണിയും ചെയ്യാതെ ഇവിടെ കുത്തിയിരുന്നു ചീട്ടുകളിക്കുന്ന സമയത്തിന് ഈ പാവങ്ങളുടെ കാര്യം ഒന്ന് നോക്കരുതോ....പോയി വരം കൊടുത്തിട്ടു വാ..
....ഉം...പോ ചെല്ല്...

സംഗതി പ്രശ്നമാണന്നു മനസ്സിലാക്കിയ ഭഗവാൻ പതുക്കെ എണീറ്റു...ഇപ്പോൾത്തന്നെ അവരെക്കണ്ട് വരം കൊടുക്കാമെന്ന് ദേവന്മാർക്ക് വാക്കുകൊടുത്തു...ചൈനയിൽ പാമ്പു ഭക്ഷ്യമേള നടക്കുന്നതിനാൽ ഗരുഡൻ ലീവിലായിരുന്നു..വേറെ വാഹനം..ങാ..പുഷ്പകവിമാനം പോർച്ചിൽ കിടപ്പുണ്ട്..

പണ്ട് ത്രേതായുഗത്തിൽ രാവണനിൽ നിന്നും സിസി പിടിച്ച  പുഷ്പക വിമാനം പിന്നീട് ഉപയോഗിച്ചിട്ടില്ലായിരുന്നു...ഓയിലും ബാറ്ററിയും മാറ്റി ഒന്നു സ്റ്റാർട്ട് ചെയ്തു എരപ്പിച്ചു നിർത്താൻ അദ്ദേഹം ഡ്രൈവറോട് പറഞ്ഞിട്ട് കുളിക്കാനായി തോർത്തുമെടുത്ത് പാൽക്കടലിലേക്ക് പോയി..

പുത്തൻ മഞ്ഞ ഷോളുമിട്ട്...ഒരുങ്ങി സുന്ദരനായി..ചാർജ്ജു ചെയ്യാനായി കുത്തിയിട്ടിരുന്ന സൂര്യതേജ്ജസായ സുദർശന ചക്രവുമെടൂത്ത്..അദ്ദേഹം വിമാനത്തിൽക്കയറിയിരുന്നു...ചെറിയ മിസ്സിംഗോടെ വിമാനം മാട്ടുപ്പെട്ടി ലക്ഷ്യമാക്കി പറന്നുതുടങ്ങി...

അവസാനം മാട്ടുപ്പെട്ടിയിലെ അഗാധമായ ഗുഹകളിൽ നിന്നും ഒറ്റക്കാലിൽ നിന്നു തപസ്സുചെയ്യുന്ന മൂന്നുപേരുടേയും മുന്നിലേക്ക് ഭഗവാൻ പ്രത്യക്ഷപ്പെട്ടു...

വത്സന്മാരേ കണ്ണു തുറക്കൂ..ഞാൻ സമ്പ്രീതനായിരിക്കുന്നു..നിങ്ങൾക്ക് എന്താണ് വേണ്ടത് പറയൂ...

കണ്ണുകൾ തുറന്ന മൂവരും ആ കാഴ്ചകണ്ട് ഞെട്ടി..അതാ സാക്ഷാൽ മഹാവിഷ്ണു പ്രത്യക്ഷനായിരിക്കുന്നു...സീരിയലിലും ബാലെയിലും ഒക്കെക്കണ്ട അതേ വേഷം തന്നെ...ഇനിയെന്തോ വേണം..

അടിയന്മാരെ അനുഗ്രഹിക്കേണമേ തമ്പുരാനേ..മൂന്നുപേരും കോറസ്സായി പറഞ്ഞു...

ആദ്യമായി ജോർജ്ജുകുട്ടിയുടെ നേരെ തിരിഞ്ഞുകൊണ്ട് ഭഗവാൻ ചോദിച്ചു..എന്താണ് നിന്റെ ആഗ്രഹം.പറയൂ...

ഒരു കള്ളച്ചിരിയോടെ..നാണത്തോടെ ജോർജ്ജുകുട്ടി ദൈവത്തിന്റെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു...

ഭഗവാൻ അവനെയൊന്നു നോക്കി...എന്നിട്ടുപറഞ്ഞു നിന്റെ നില്പ് കണ്ടപ്പോഴേ തോന്നി നീയിതു ചോദിക്കുമെന്ന്...
ശരി വരമല്ലേ.. അങ്ങനെതന്നെ നടക്കട്ടെ...തഥാസ്തു..ഭഗവാൻ കൈയ്യുയർത്തി അനുഗ്രഹിച്ചു..

ഠിങ്ങ്...പെട്ടെന്നതാ ആകാശത്തുനിന്നും രണ്ട് പാണ്ടിലോറി നിറയെ ഹോളിവുഡ് സിനിമാനടിമാർ
“ ഹായ് ജ്ജോർജ്ജുകുട്ടീ ..  ലെറ്റ്സ് എൻജോജ് മാൻ “ എന്നു പറഞ്ഞുകൊണ്ട് അവിടെ പ്രത്യക്ഷപ്പെട്ടു...

ജോർജ്ജുകുട്ടിയേയും നടിമാരേയും എല്ലാം വലിയ  ഒരു കടമുറിയിലാക്കി ദൈവം ഷട്ടറിട്ടു പുറത്തുനിന്നും പൂട്ടി..ഞാൻ ഒരു കൊല്ലം കഴിഞ്ഞ് വരുമ്പോൾ തുറന്നുവിടാം..അതുവരെ അർമ്മാദ്ദിക്കൂ...

അതിനുശേഷം ഷിജുമോനോട് ദൈവം ചോദിച്ചു.. ടാ..എന്തു വേണം..പറ
അവന് ചിന്തിക്കാൻ ഒന്നുമില്ലായിരുന്നു..ദൈവമേ എനിക്കൊന്നു സുഖിക്കണം... എല്ലാവിധ ലോകത്തെ മദ്യങ്ങളും  വേണം എനിക്ക്...ഇതര വിഷയങ്ങളിൽ എനിക്ക് താത്പര്യമില്ല...മതിയാകുന്നിടം വരെ അടിച്ച് മരിക്കണം...അത്രേയുള്ളൂ...

ഭഗവാൻ കൈയ്യുയർത്തി....ഉടനേതന്നെ ഒരു കൊല്ലത്തേക്കുള്ള വിവിധയിനം മദ്യങ്ങളും ഭക്ഷണങ്ങളൂം കൊണ്ട് ഷിജുവിന്റെ കടമുറി നിറഞ്ഞു...

 അളീയാ അടുത്തകൊല്ലം കാണാം എന്നു ഗോപിയോട് പറഞ്ഞ്കൊണ്ട്  തുള്ളിച്ചാടിക്കൊണ്ട് ഷിജു മുറിയിലേക്ക് കയറി..ദൈവം ഉടൻ തന്നെ ആ മുറിയും പൂട്ടി ഷട്ടറിട്ടു..

അടുത്തതായി ഗോപിയോട് ദൈവം ചോദിച്ചു...വത്സാ നിനക്കെന്താണ് വേണ്ടത്...

ഗോപി ഒന്നാലോചിച്ചു എന്നിട്ട് പറഞ്ഞു..എനിക്ക് സിഗാർ വലിയിലാണ് താത്പര്യം..ഒരു കാര്യം ചെയ്യ് ലോകത്തുള്ള എല്ലാത്തരം വിലകൂടിയ സിഗരറ്റുകളും, ചുരുട്ടുകളും  വേണം..എനിക്ക്
ക്ലിന്റീസ്റ്റ്വുഡ്ഡിനേപ്പോലെ ആശ തീരുവോളം വലിക്കണം...എന്ന് പറഞ്ഞു....

അപ്പോഴേക്കും ലോകത്തുള്ള എല്ലാത്തരം ചുരുട്ടുകളും സിഗരറ്റുകളും ആ വലിയ ഹാളിൽ പ്രത്യക്ഷപ്പെട്ടു.... ദിനേശ് ബീഡി മുതൽ  ഹാഫ്-എ-കൊറോണവരെ  ...
ശരി ഞാൻ ഇനി ഒരു കൊല്ലം കഴിഞ്ഞുവരാം മകനേ എന്ന് പറഞ്ഞുകൊണ്ട് ഗോപിയെ അകത്താക്കി ആമത്താഴിട്ട് ആ ഹാളീന്റേം ഷട്ടർ പൂട്ടി..എന്നിട്ട് ദേവലോകത്തേക്ക് തിരികെപ്പോയി...

ഒരു വർഷത്തിനു ശേഷം
.....

ഭഗവാൻ മടങ്ങിവന്നു...ആദ്യത്തെ കടമുറി തുറന്നു....നടിമാരുടെ തുണി അലക്കുന്ന  ജോർജ്ജുകുട്ടിയെയാണ്  കണ്ടത്..

ഓ എന്റെ  തപുരാനേ ഒന്നും പറയണ്ട..ആദ്യമൊക്കെ കുഴപ്പമില്ലായിരുന്നു...പിന്നെ ഇവളൂമാരെല്ലാം എന്നേക്കൊണ്ട് ഓരോ ജോലി ചെയ്യിക്കാൻ തുടങ്ങി..എന്നാലും മൊത്തത്തിൽ കുഴപ്പമില്ല..തരക്കേടില്ലാതെ എഞ്ചോയ് ചെയ്തു..
ഭഗവാൻ ഒന്നു വിരൽ ഞൊടിച്ചു..നടിമാർ അപ്രത്യക്ഷമായി..

അതിനുശേഷം ഭഗവാൻ അടുത്ത ഹാൾ തുറന്നു..അടിച്ച് വാളുവെച്ച് കിടക്കുന്ന ഷിജുമോനെയാണ് ദൈവം കണ്ടത്..ദൈവത്തെക്കണ്ടയുടനേ തന്നെ തന്നെ അവൻ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു..ഒരു ജന്മത്തേക്കുള്ള ക്വോട്ട ഞാനടിച്ചു തീർത്തു എന്ന് പറഞ്ഞു..
ദൈവം പുഞ്ചിരിയോടെ അവനെ അനുഗ്രഹിച്ചു കൊണ്ട് പാലാഴിയിൽ നിന്നും ഉണ്ടാക്കിയ ഒരു ഗ്ലാസ് മോര് കൊടുത്തു..

അവസാനമായി ഗോപിക്കുട്ടനെ പൂട്ടിയിട്ടിരുന്ന കടയുടെ ഷട്ടർ തുറന്നു..അകത്തെല്ലാം ഇരുട്ട്..ഭഗവാൻ ലൈറ്റിട്ടുനോക്കി...അതാ മുറിയുടെ ഒരു മൂലയ്ക്ക് ഗോപിക്കുട്ടനിരിക്കുന്നു...

ടാ ഗോപ്യേ...നീയെന്താ ഇരുട്ടത്തിരിക്കുന്നത്..എല്ലാം ഹാപ്പിയാണല്ലോ..ആഗ്രഹങ്ങളോക്കെ തീർന്നല്ലോ അല്ലേ...?


പ്ഫ.... ഇറങ്ങിപോടോ അവിടുന്നു..
എന്റെ കൈയ്യെത്തും ദൂരത്ത് നിന്നും മാറി നിന്നോണം...ഗോപി ചാടിയെണീറ്റ് അലറി...

എന്തുപറ്റി..? നീ ആവശ്യപ്പെട്ട എല്ലാത്തരം സിഗരറ്റുകളും ഞാൻ തന്നില്ലായിരുന്നോ..പിന്നെന്താ പ്രോബ്ലം...?..ദൈവം ചോദിച്ചു..എല്ലാം ഫസ്റ്റ് ക്വാളിറ്റിയായിരുന്നല്ലോ...

“എടോ..താനെല്ലാം തന്നു ശരി..പക്ഷേ എന്നെ ഇതിനാത്തിട്ടു പൂട്ടി പോകുന്നതിനു മുൻപ് ഒരു തീപ്പെട്ടിക്കൊള്ളിയെങ്കിലും തന്നിരുന്നോ എനിക്ക്..
       പിന്നെ എന്തോന്നെടുത്തുവച്ച് ഞാൻ സിഗരറ്റ് കത്തിക്കും..“

          ..ഒരു സെക്കന്റ് ..........ദൈവം അപ്രത്യക്ഷനായി.



.

29 comments:

  1. സൂളിൽ പഠിക്കുമ്പോൾ കേട്ട ഒരു അഡൽസൊള്ളിക്കഥയെ വെട്ടിനിരത്തി എഡിറ്റ് ചെയ്ത് കുട്ടികൾക്ക് വായിച്ചുകൊടുക്കാൻ വേണ്ടി ഈ പരുവത്തിലാക്കി.. ഗാന്ധിക്കഥകളുടെ സ്രിഷ്ടാക്കളായിരുന്നെന്ന് തോന്നുന്നു ഇതിന്റേയും ആൾക്കാർ...
    Anyway ഇതിൽ ഈ പോസ്റ്റിൽ വലിയ വിറ്റൊന്നുമില്ല ഗുമ്മുമില്ല..ഇത് മൂന്നാംക്ലാസു വരെയുള്ള പിള്ളാർക്കേ ഇഷ്ടപ്പെടൂ.
    -എന്ന് നോവലിസ്റ്റ്..

    ReplyDelete
  2. ആദ്യം ശിവ!ശിവ! ദൈവങ്ങളെ വെച്ചാണല്ലോ കളി എന്ന് തോന്നിയെങ്കിലും,അവസാനമാകും പോലെക്കും ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി..(എന്‍റെ സെന്‍സ് വെറും മൂന്നാം ക്ലാസ്സാ...:)

    ReplyDelete
  3. ഗുണപാഠം:കയ്യില്‍ ഇപ്പോഴും ഒരു ലൈറ്റര്‍ എങ്കിലും കരുതണം.

    ReplyDelete
  4. തീപ്പെട്ടിക്കൊള്ളിയെങ്കിലും തന്നിരുന്നോ എനിക്ക്.. പിന്നെ എന്തോന്നെടുത്തുവച്ച് ഞാൻ സിഗരറ്റ് കത്തിക്കും.. ദൈവം അപ്രത്യക്ഷനായി.
    സ്കൂട്ട്‌ ആകാന്‍ ദൈവത്തിനും അറിയാം അടി പൊളി

    ReplyDelete
  5. എന്നോട് ചോദിച്ചാല്‍ ഞാന്‍ തരുമാരുന്നല്ലോ ... തീയോ തീപ്പൊരിയോ എന്ത് വേണേലും ....

    അവസാനം ആയപ്പോഴേക്കും ചിരിച്ചു മണ്ണ് കപ്പി.. പണ്ട് കേട്ട കഥയുടെ ഫാമിലി വെര്‍ഷന്‍ .....

    എന്ന്
    തീപ്പൊരി

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഓ എന്നാ തമാശയാന്നെ. ചിരിച്ചു ചിരിച്ചു ഞാന്‍ ഒരു വഴിയായി. പോണികുട്ടാ വിട്ടു പിടി. ദൈവങ്ങളെ വച്ച് തമാശ പറഞ്ഞാല്‍ കളി കാര്യം ആകും കേട്ടാ. കുറച്ചു നാള്‍ കൂടി ബ്ലോഗ് ഒക്കെ എഴുതണ്ടേ. ഇല്ലേല്‍ പിന്നെ ബെര്‍ളിച്ചായന്‍ ഇപ്പം ചെയ്യുന്ന പോലെ എല്ലാ പോസ്റ്റിലും അടിക്കുറിപ്പ് കൊടുക്കേണ്ടി വരും. ഹൌഎവെര്‍ എഴുത്ത് തുടരുക.

    ReplyDelete
  8. ഇതൊരു കൂതറപ്പോസ്റ്റാണെന്നുള്ള ഒരു മുൻകൂർ ജാമ്യം ഞാൻ എടുത്തിട്ടുണ്ട്..വായിച്ചപ്പോൾ എനിക്കങ്ങനെ തോന്നി..എന്നാലും എന്തേലുമൊക്കെ ഇടണ്ടേ..

    @ജംസിക്കുട്ടി: അലൈനിലെ പൂമരത്തണലിലിരുന്ന് മണ്ണ് കപ്പി ചിരിച്ചതിനു നന്ദി..പൊളിച്ചു വച്ചിരിക്കുന്ന വാ ഇനി അടയ്ക്കാം..

    @ജുനൈത് :ആ ക്വോട്ട് കൊള്ളാം..എനിക്കിഷ്ടപ്പെട്ട്..

    @ഫെനിൽ:താങ്കളെപ്പോലുള്ള ആയിരക്ക്കണക്കിന് കണ്ണാടിവച്ച മുട്ടിലിഴയുന്ന കുട്ടികളാണ് എന്റെ പിൻബലം..

    @തീപ്പൊരി: എന്തോ കവിതയൊക്കെ എഴുതി സ്റ്റാറായെന്ന് ഇന്റലിജെൻസുകാർ വഴി ഞാനറിഞ്ഞു..കവിതയൊക്കെ കൊള്ളാം..എന്നാലും രാജഭക്തി മറക്കരുത്..

    ‌‌@ആളവന്താൻ: ഹായ്..

    @ആസ്വാദക്ൻ:പൊതുവേ ഞാനും ദൈവങ്ങളും തമ്മിൽ നല്ല റീലേഷനിലാണ്..ഇതൊക്കെ അവര് ഒരു സ്പോർട്സ്മാൻ സ്പിരിറ്റിലാണ് എടുക്കുന്നത്...

    ReplyDelete
  9. നല്ല ഹ്യുമർ സെൻസ് ഉണ്ട്..പക്ഷെ വിഷയ ദാരിദ്ര്യം...

    ReplyDelete
  10. പോണ്യേയ്
    അടിപൊളി

    ReplyDelete
  11. തീപ്പൊരി ( ഫ്രം ജയില്‍)October 27, 2010 11:16 PM

    എന്നെ പാല മഹാരാജാവ്‌ കവിത എഴുതിയ കുറ്റത്തിന് പിടിച്ചു അകത്തിട്ടിരിക്കുവാ, 2 പോസ്റ്റ്‌ ആയിട്ടും ജാമ്യം ലഭിച്ചിട്ടില്ല ....
    ബ്ലു ടൂത്ത് മന്ത്രിയും കനിയുന്ന ലക്ഷണം ഒന്നും കാണുന്നില്ല...
    ലിവന്മാര്‍ എന്നെ കൊണ്ട് സ്വന്തം ബ്ലോഗ്‌ തോറപ്പിച്ചേ അടങ്ങുന്ന തോന്നണേ .......

    ജയിലിനുള്ളില്‍ നിന്നും തീപ്പൊരി ( മറ്റു യോദ്ധാക്കളെ വിവരം ധരിപ്പിക്കണേ )

    ReplyDelete
  12. ഞാനൊരു എട്ട്-പത്ത് വനിതാ പട്ടാളക്കാരുമായിട്ട് അങ്ങോട്ടുവരുന്നുണ്ട് രക്ഷിക്കാൻ..പാലായുടെ മത്തിലുകൾ തകർത്ത് ഞങ്ങൾ അകത്തുകയറും.

    ReplyDelete
  13. "എന്നാലും എന്തേലുമൊക്കെ ഇടണ്ടേ"

    എന്റെ കുട്ടപ്പാ...കേട്ട കഥയാണേലും അവതരണം തകര്‍പ്പന്‍...ഒരു പോണി ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കുവാ...എതിരൊന്നും പറയല്ലേ...(ദിവസോം ബിരിയാണിയടീക്കാനുള്ള കാശു തരാനുള്ള ദയവുണ്ടാകണം.).

    :- പോണി ഫാന്‍സ് അസോസിയേഷന്‍ ജയ്

    ReplyDelete
  14. വരത്തിനു വാലിഡിറ്റി ഒരു കൊല്ലമായതു ഭാഗ്യം. ആജീവനാന്ത വരമായിരുന്നെങ്കിലോ!

    ReplyDelete
  15. വെറുതയല്ല മുരളി മോഹനലാലിനോട് "തീപ്പെട്ടിയുണ്ടോ സഖാവെ വീടിയെടുക്കാന്‍' എന്ന് ചോദിച്ചത്.
    സംഭവം അടിപൊളി, ഇരുന്നയിരുപ്പില്‍ വായിച്ചു തീര്‍ത്തപ്പോള്‍ ഓഫീസിലെ പണി ബാക്കി.
    രാകേഷ്, നമ്മള്‍ കൂട്ട് കൂടി ഇവിടെ താമസിക്കാന്‍ പോണു...വരമായി ഒരു കോഴി ബിരിയാണി തന്നോളൂ..

    ReplyDelete
  16. പതിവുപോലെ രസകരമായി.

    ReplyDelete
  17. എന്നോട്‌ എന്ത്‌ വരം വേണമെന്ന് ചോദിച്ചിരുന്നെങ്കില്‍ എന്റെ എല്ലാ പോസ്റ്റുകളിലും കമന്റുകളുടെ എണ്ണം മിനിമം നൂറെങ്കിലും ആക്കിത്തരണേ എന്ന് പറഞ്ഞേനെ...

    ReplyDelete
  18. @ചാർളി:
    ഹും.എന്റെ യഥാർത്ത ഫാൻസാണെങ്കിൽ ആ വട്ടവിള ജയകുമാറിനേപ്പോലുള്ള ഹിറ്റ് ബ്ലോഗുകളിൽക്കയറി കേറി അവരെയെല്ലാം കൂവിത്തോൽ‌പ്പിക്ക്..ബൂലോകത്ത് തത്കാലം ഒരു സൂപ്പർസ്റ്റാർ മതി..

    @‌‌എഴുത്തുകാരി:
    അന്ന് ലൈഫ് ടൈം ഓഫറുകൾ ഇറങ്ങിയിറ്റില്ലാരുന്നു...

    @സലീം
    ഞാൻ വെജ്ജാണ്.എന്റെ കൂട്ടുകാരും വെജ്ജാകണമെന്ന് എനിക്ക് നിർബധമുണ്ട്.ഇല്ലേ ഞാനാക്കും.കോഴിമാംസം നിഷിദ്ധം .ഒള്ളി വെജിറ്റബിൾ ഫ്രൈഡ്രൈസ്..

    @താങ്ക്സ് തെച്ചിക്കോടൻ..

    @വിനുവേട്ടൻ:
    ഞാനായിരുന്നെങ്കിൽ വിനുവേട്ടൻ എന്തു ചോദിക്കുന്നോ അതിന്റെ ഡബിൾ കിട്ടണേ എന്ന് ആവശ്യപ്പെടും..അപ്പോൾ യാത്ര എയർബസ് 760-ൽ.കമ്പനിയായി 4 കുടിയന്മാർ... 36 മണിക്കൂർ ട്രാൻസിറ്റ്...ഇതൊക്കെയാണെലും ബ്ലോഗിൽ ഒരു 200 കമന്റ്സ് കിട്ടുമല്ലോ...

    ReplyDelete
  19. എന്നാലും...എന്റെ..പോണി.. ഗോപിയോട് ചെയ്തത് കൊലച്ചതിയായിപ്പോയി...

    ReplyDelete
  20. aliya kidilan

    ReplyDelete
  21. നന്നായി ചിരിപ്പിച്ചു.മിക്ക വരികളും നർമ്മം കൊണ്ട് നിറഞിരുന്നു :)

    ഓഫ്: ഒരു വർഷമായപ്പോൾ ഹോളിവുഡ്കാരികൾക്ക് വിഷേശമൊന്നുമില്ലായിരുന്നോ..? :)

    ReplyDelete
  22. ആസ്വാദകന്‍ പറഞ്ഞതിനോട് യോജിക്കുന്നു...ദൈവങ്ങളെ വിട്ടുപിടിക്കു..അറിഞ്ജോന്ടെന്തിനാ ആന....... കൈ ....എന്ന് ഒരു നാട്ടു ചൊല്ല്ലുണ്ട് !
    കമന്റിടാന്‍ താമസിച്ചത് മനപൂര്‍വമാണ് സാര്‍...ആരൊക്കെ എന്തൊക്കെ ഈ വിഷയത്തില്‍ പറയുന്നു എന്ന് ഒന്ന് നോക്കാം എന്ന് കരുതി..ഇനി ഇപ്പൊ പറയാന്‍
    ഉദേസിച്ചത്‌ പറയാം..

    ഹാസ്യത്തിന് വേണ്ടി ദൈവങ്ങളെ വലിചിഴക്കുന്നതിനോട് എനിക്ക് അഭിപ്രായം ഇല്ല. വിശ്വാസികള്‍ ആകുന്നതും ആകാതെ ഇരിക്കുന്നതും ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം..താങ്കള്‍ ഇങ്ങനെ എഴുതിയത് കൊണ്ട് താങ്കള്‍ അവിശ്വാസി ആണെന്ന് ഞാന്‍ കരുതുന്നില്ല... ഞാന്‍ ഒരു ഒരു കടുത്ത വിശ്വാസി ആണെന്ന് പറയുന്നില്ല....താങ്ങള്‍ ഈ എഴുതിയത് മറ്റു ഏതു മതത്തെ പറ്റി ആയിരുന്നെകിലും ഇപ്പൊ പണി കിട്ടിയേനെ എന്ന് താങ്കള്‍ക്ക് പറയാതെ അറിയാമല്ലോ....

    ഇത് കേള്‍കുമ്പോള്‍ താങ്കള്‍ വിചാരിക്കും ഞാന്‍ ഒരു ഹിന്ദു വര്‍ഗീയ വാദി ആണെന്ന്.. അങ്ങനൊന്നും അല്ല കേട്ടോ..ഒരു മതത്തെയും ദൈവത്തെയും ( അത് ആരായാലും ഏതായാലും ) മോശമായി ചിത്രീകരിക്കരുത് എന്നാണ് എന്റെ ഒരു വിശ്വാസം..(പിന്നെ ഹിന്ദു മതത്തെ പറ്റി പറയുമ്പോള്‍ മാത്രം വര്‍ഗീയ ഫാസിസം എന്നും മറ്റുള്ള മതക്കാര്‍ പറയുമ്പോള്‍ അത് വേറെ ഏതാണ്ടോക്കെയുമാനെന്നനല്ലോ പൊതുവേ ഉള്ള ഒരു ലൈന്‍ ..അത് പോട്ടെ.).

    പോസിടീവ് ആയി എടുക്കും എന്ന് കരുതട്ടെ..

    ReplyDelete
  23. വളരെ നന്നായിട്ടുണ്ട് പോണി. ഇനിയും കൂടുതല്‍ കരുത്തോടെ മുന്നേറുക...!
    പിന്നില്‍ ഞങ്ങളില്ലേ...

    പുതിയ ഗെയിമുകളെ കുറിച്ചുള്ള പോസ്റ്റ്‌ ഇനിയും പ്രതീക്ഷിക്കുന്നു....!

    ReplyDelete
  24. validittiyulla varam, nalla thamasha thanne..... aashamsakal.....

    ReplyDelete
  25. @വില്ലേജ്:
    വർഗീയ ഫാസിസം എന്നൊക്കെപ്പറഞ്ഞാൽ എനിക്കൊന്നും മനസ്സിലാകില്ല..സന്ദേശത്തിൽ ശങ്കരാടി പറയുന്നപോലെയേ എനിക്ക് തോന്നൂ,..

    ഗീതയിൽ ക്രിഷ്ണ വചനമുണ്ട്
    പാപിയും നല്ലവനും..വിശ്വാസിയും അവിശ്വാസിയും എനിക്കൊരുപോലാണ്..കർമ്മം തന്നെയാണ് ഈശ്വരൻ.കർമ്മം തന്നെ ആരാധനയും...ഏതെങ്കിലും പ്രത്യേക ആചാരങ്ങളിലൂടെ ദൈവത്തെ ചാക്കിട്ടുപിടിക്കാം എന്ന് ഞാൻ കരുതുന്നില്ല..

    ദൈവം എന്നത് ഒരാളുടേയോ ഒരു വിഭാഗത്തിന്റേയോ കുത്തകയല്ല..ആൾമൈറ്റി എന്നത് മാനുഷികവികാരങ്ങൾ ഉള്ള ആളാണെന്നും എനിക്ക് തോന്നുന്നില്ല..

    ക്രിഷ്ണശിലയിലും ജപമാലയിലും ഉള്ള ആ ശക്തി നൂറ്റാണ്ടുകളായി പറഞ്ഞുവരുന്ന കേവലം മനുഷ്യനിർമ്മിതമായ കഥകൾക്ക് അതീതമാണെന്നാണ് എന്റെ വിശ്വാസം..എല്ലാ മതവും ഇതിൽ ഒരുപോലാണെനിക്ക്..ഒന്നുകൂടി സ്പെസിഫിക്കായിപ്പറഞ്ഞാൻ അദ്വൈതസിദ്ധാന്തം തന്നെ സംഗതി..

    പ്രജ്നാനം ബ്രഹ്മഃ - ശുദ്ധബോധമാണ്‌ ബ്രഹ്മം
    തത്ത്വംമസി - അത്‌ നീ ആകുന്നു.
    അയമാത്മാ ബ്രഹ്മഃ - ഈ ആത്മാവ്‌ ബ്രഹ്മം തന്നെ.
    അഹം ബ്രഹ്മാസ്മി - ഞാൻ ബ്രഹ്മമാകുന്നു.

    ഇതിലെവിടെയാണ് ദൈവവുമായി ഈ പോസ്റ്റിൽ കോൺഫ്ലിക്ട് വരുന്നത്...നാലു വേദങ്ങൾ പ്രകാരം ഈ പോസ്റ്റിനു പിന്നിൽ ദൈവം തന്നെയല്ലേ..ഞാൻ ഒരു നിയോഗം മാത്രം..എങ്ങനെ..

    ഹിന്ദുത്വം ആരുടേയും കുത്തകയല്ല...ആരും അതിന്റെ വക്താക്കളാകേണ്ട ആവശ്യവുമില്ല..വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം.നോ സ്ട്രിങ്ങ്സ് & അറ്റാച്ച്മെൻസ്.കാരണം ദൈവം നീ തന്നെയാകുന്നു.

    ..എനിക്കിഷ്ടം ചുമ്മാ കുട്ടിക്കളികളാണ്..ദൈവശാസ്ത്രത്തിൽ താത്പര്യമുണ്ടെങ്കിലും ഈ ബ്ലോഗിന്റെ സെറ്റപ്പ് അതിന് യോഗ്യമല്ല..സോ കേസ് ഡിസ്മിസ്ഡ്..

    ReplyDelete
  26. ഈശ്വരൻ എന്നത് ഒരു റഫറിയല്ല...അതുകൊണ്ട് ധൈര്യമായി ഉപയോഗിക്കാം ......“യേമാം പശ്യതി സർവത്ര സർവ്വം ച മയി പശ്യതി
    തസ്യാഹം ന പ്രണശ്യാമി സ ച മേ ന പ്രണശ്യതി”

    യാതൊരുവൻ എന്നെ എല്ലായിടത്തും കാണുകയും എല്ലാത്തിനേയും എന്നിലും കാണുകയും ചെയ്യുന്നുവോ അവൻ എന്നിൽനിന്നും ഞാൻ അവനിൽ നിന്നും ഒരിക്കലും പിരിയുന്നില്ല......ഭഗവദ് ഗീത............ഈശ്വരൻ എന്നത് ഈ സ്വയം ഭൂവായ പ്രപഞ്ചമാണ്.......അതിനെ മനുഷ്യന്റെ സ്വാർത്ഥതയ്ക്ക് ചേർത്തുവക്കുന്നത് അവന്റെ വിവരക്കേടും.........നർമ്മത്തെ നർമ്മമായി കാണാനുള്ള കഴിവ് എല്ലാവർക്കും നല്ലതുതന്നെ..............ആശംസകൾ...!!!

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...