Followers

Nov 6, 2010

റെഡ് ഡെഡ് റിഡംഷൻ (ഗെയിം)

                                           


                                                            
                                                                 Western spaghetti സിനിമകളുടെ ആരാധാകർക്കായുള്ള ഒരു ഹോമേജാണ്  “
Red Dead Redemption “ എന്ന റോക്ക്സ്റ്റാർ ഗെയിം. GTA സീരീസ് ഗെയിമുകളുടെ വൻവിജയത്തിനു ശേഷം റോക്ക്സ്റ്റാർ ഒന്നു റൂട്ടുമാറ്റിപ്പിടിച്ചപ്പോൾ  ആധുനിക കാലത്തുനിന്നും അമേരിക്കൻ സിവിൽവാർ കാലഖട്ടത്തിലേക്ക് ഒരു മടക്കയാത്ര തരപ്പെട്ടു..

അതെ, ബ്ലോണ്ടിയുടേം   ടൂക്കോയുടേം കാലത്തേക്ക് ..അലൈസും കൺഫഡറേഷനും തമ്മിലുള്ള യുദ്ധത്തിലേക്ക്...കൊള്ളയും കൊലപാതകങ്ങളൂമായി കഴിഞ്ഞുവന്ന കൌബോയ് സംഖങ്ങളൂടെ കഥകളിലേക്ക്...അവരെ വേട്ടയാടുന്ന ബൌണ്ടി കില്ലറുകളേപ്പറ്റിയും കണ്ട്രി ബാറുകളിലെ ഷൂട്ടൌട്ടുകളൂം...കുതിര സവാരിയും പിന്നെ മരുഭൂമിയിലെ ഒളിഞ്ഞിരിക്കുന്ന നിധികൾ തേടിയുള്ള ഭാഗ്യാന്വേഷികളൂടെ തീരായാത്രകളെപ്പറ്റിയുമെല്ലാമുള്ള കഥയാണ് റിഡംഷൻ..


                                                                              2004ൽ ഇറങ്ങി വൻ വിജയമായ കൺസോൾ ഗെയിമായ Red Dead Revolverന്റെ (വിസ്താര ഭയത്താൽ അതേപ്പറ്റി കൂടുതൽ പറയുന്നില്ല) അതേ കഥാപാത തന്നെയാണ് രണ്ടാം ഭാഗമായ റിഡംഷനിൽ...ജി.റ്റീ.എ പോലെ തന്നെ എന്തും ചെയ്യാനാകുന്ന ഓപ്പൺ വേൾഡാണിത്..

1911 കളിലാണ് കഥ നടക്കുന്നത്..റിട്ടയറായ പഴയ ഒരു  കൊള്ളക്കാരനായ  ജോൺ മാഴ്സ്റ്റനെ  അമേരിക്കൻ ഫെഡറൽ ഏജന്റുമാർ പിടികൂടുന്നു..അവർ ജോണിനോട് ഒരു ഡിമാന്റ് വെയ്ക്കുന്നു..ജോണിന്റെ പഴയ ഗ്യാങ്ങിലെ ഇപ്പോഴും ആക്ടീവായ ചില പ്രധാനികളെ  കൊന്നാൽ കുടുംബത്തെ കാണാൻ അനുവദിക്കാമെന്നും അല്ലെങ്കിൽ അവരെ
കൊല്ലുമെന്നും..നിവ്രിത്തിയില്ലാതെ ജോൺ ആ ബൌണ്ടി കില്ലിംഗ് ഏറ്റെടുക്കുന്നു.


ന്യൂ ഓസ്റ്റിനിലെ മെഴ്സെർ കോട്ടയിൽ സ്വന്തമായി കൊള്ളസംഖം നടത്തിവരുന്ന പഴയ സംഖാഗം ബില്ലിന്റെ മുന്നിൽ  ജോൺ ചെല്ലുന്നു...സംഗതിയറിഞ്ഞ ബില്ലും ശിങ്കിടികളും ജോണിനെ ഇടിച്ചു സൂപ്പാക്കി   കോട്ടയുടെ പുറത്ത് ഉപേക്ഷിക്കുന്നു..


അപ്പോൾ യാദ്രിച്ഛികമായി അതുവഴി വന്ന ഫാംഹൌസ് മുതലാളിയായ ബോണി ജോണിനെ മരണത്തിൽ നിന്നും രക്ഷിക്കുന്നു..ദിവസങ്ങൾക്കകം ആരോഗ്യം വീണ്ടുകിട്ടിയ ജോൺ  ബില്ലിയുടെ കൊള്ളസങ്കേതത്തെ യുഎസ് ആർമിയോട്  ഒപ്പംചേർന്ന് ആക്രമിക്കാൻ പദ്ധതിയിടുന്നു..എന്നാൽ അപ്പോഴേക്കും ബില്ലി മെക്സിക്കോയിലേക്ക് കടക്കുന്നു.. ജേവ്യർ എസ്കുല എന്ന മെക്സിക്കൻ അധോലോക നായകന്റെ സംരക്ഷണയിൽ മെക്സിക്കോയിൽ കഴിയുന്നു....അവനെ പിന്തുടർന്ന് ജോൺ മെക്സിക്കോയിലേക്ക് പോകുന്നു...


എന്നാൽ മെക്സിക്കോയിലെത്തിയ ജോൺ ..മെക്സിക്കൻ ആർമിയുടെ കൈയ്യിൽ
അകപ്പെടുന്നു..ആർമിക്കുവേണ്ടിയും
മെക്സിക്കൻ ആർമിയുടെ ശത്രുക്കളായ വിപ്ലവകാരികൾക്കുവേണ്ടിയും  സേവനം ചെയ്യേണ്ടി വരുന്നു ജോണിന്....ബില്ലിനേയും എസ്ക്യുലയേയും കൊല്ലാൻ സഹായിക്കാമെന്ന് മെക്സിക്കൻ കേണൽ  ജോണിന് വാക്ക് കൊടുക്കുന്നു.
ഒരു യുദ്ധപ്പുറപ്പാട്.
പക്ഷേ ജോൺ ചതിക്കപ്പെടുന്നു.വിപ്ലവകാരികളുടെ ഒറ്റുകാരൻ എന്ന് മുദ്രകുത്തി ജോണിനെ വധിക്കാൻ ക്യാപ്റ്റൻ ഓർഡറിടുന്നു.വധശിക്ഷയിൽ നിന്നും രക്ഷപെടുന്ന ജോൺ വിപ്ലവക്കാരോടൊപ്പം ചേരുന്നു..അവരുടെ സഹായത്തോടെ എസ്കുലയേയും ബില്ലിനേയും മറ്റും കൊല്ലുന്നു..

വിപ്ലവകാരികളുടെ നേതാവായ റേയ്സിനൊപ്പം ചേരുന്ന ജോണിന്റെ കൂടെ സഹായത്തോടെ റിബലുകൾ  സമീപപ്രദേശങ്ങൾ പിടിച്ചടക്കുന്നു.അതിനു ശേഷം റേയ്സ് തന്റെ ആർമിയുമായി മെക്സിക്കൻ ക്യാപ്പിറ്റലിലേക്ക് മാർച്ച് ചെയ്യുന്നു..

ശത്രുക്കളെയെല്ലാം കൊന്ന് ദൌത്യം പൂർത്തീകരിച്ചതിനാൽ ജോൺ തിരികെയെത്തി
യു.എസ് ഗവണ്മെന്റിന്റെ ഏജന്റായ എഡ്ഗാർ റോസിനെ കാണുന്നു.എന്നാൽ ജോണിന്റെ പഴയ സംഖത്തലവനായ ലിൻഡിനേക്കൂടി കൊന്നാൽ മാത്രമേ കുടുംബത്തെ കാണാൻ അനുവദിക്കൂ എന്ന് റോസ് പറയുന്നു.അവസാനം യുഎസ് ആർമിയുടെ സഹായത്തോടെ ജോൺ ലിൻഡിന്റെ താവളം ആക്രമിക്കുന്നു.പോരാട്ടങ്ങൾക്കൊടുവിൽ ഒരു മലയുടെ മുനമ്പിൽ വച്ച് ലിൻഡും ജോണും മുഖാമുഖം നിൽക്കുന്നു..മറ്റു വഴികളില്ലാതെ ലിൻഡ് ആ മുനമ്പിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു...ചാടുന്നതിനു മുൻപ് ലിൻഡ് ജോണിന് മുന്നറിയിപ്പ് കൊടുക്കുന്നു..ഗവണ്മെന്റ് നിന്നെ ചതിക്കും എന്ന്..

ലിൻഡിന്റെ മരണത്തോടെ യുഎസുമായി ഉണ്ടാക്കിയ ഉടമ്പടിയിൽ നിന്നും ജോൺ മോചിതനാകുന്നു..കുടുംബത്തിന്റെ അടുക്കലേക്ക് മടങ്ങിയെത്തുന്നു..പഴയതുപോലെ ഫാം നടത്തി സമാധാനപരമായി ജീവിക്കുന്നു..എന്നാൽ ഗവണ്മെന്റ് ഏജന്റായ റോസിന് ജോണുൾപ്പെടെ എല്ലാ
വി.ആർ.എസ് എടുത്ത കൊള്ളക്കാരേയും കൊല്ലുക എന്ന  ഗൂഡോദ്ദേശം ഉണ്ടായിരുന്നു..

റോസ് ആർമിയെ വച്ച്  ഫാം ഹൌസിൽ ഒരു അപ്രതീക്ഷിത ആക്രമണത്തിലൂടെ ജോണിനെ കൊല്ലാൻ ശ്രമിക്കുന്നു..തന്റെ കുടുംബത്തെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് മാറ്റി നിർത്താൻ ജോണിനാകുന്നു..എന്നാൽ ഫാമിൽ മടങ്ങിയെത്തിയ ഭാര്യയും മകൻ ജായ്ക്കും കണ്ടത് ആക്രമണത്തിൽ മരിച്ചു കിടക്കുന്ന ജോണിന്റെ ശരീരമാണ്..

പിന്നീട് വർഷങ്ങൾക്കു ശേഷം മാതാപിതാക്കളുടെ ഗ്രേവിൽ നിൽക്കുന്ന യുവാവായ ജാക്കിനെയാണ് കാണിക്കുന്നത്..തന്റെ അച്ഛനെ കൊന്നതിന്റെ പ്രതികാരം തീർക്കാനായി  പഴയ ഏജന്റായ റോസിനെ തേടി ജായ്ക്ക് പുറപ്പെടുന്നു..മെക്സിക്കോയിൽ റിട്ടയർ ജീവിതം നയിക്കുന്ന റോസിനെ കണ്ടെത്തി വധിക്കുന്നു...പ്രതികാരം തീർന്നെങ്കിലും കൊലപാതകി ആയതോടെ ജായ്ക്കും ഒരു ഔട്ട്ലോ ആയി മാറുന്നു..ഒരിക്കലും  ഒരു കുറ്റവാളിയാകരുത് ജായ്ക്ക് എന്ന് ജോൺ ആഗ്രഹിച്ചതിനു വിരുദ്ധമായിത്തന്നെ..അതോടെ ഗെയിമിലെ സ്റ്റോറിലൈൻ തീരുന്നു.

ഇതിൽ പ്രധാന ഗെയിം മിഷനുകൾക്കുപരിയായി നമുക്ക് പല സബ് മിഷനുകളിലും പങ്കെടുക്കാം.ടൌൺഷിപ്പുകളെ ആക്രമിക്കുന്ന കൊള്ളസംഖങ്ങളെ അമർച്ച ചെയ്ത് നമുക്ക് നല്ലപേരുണ്ടാക്കാം.ചൂതുകളിയിലേർപ്പെടാം മ്രിഗങ്ങളെ വേട്ടയാടാം,ചുമ്മാ പ്രക്രിതിഭംഗി ആസ്വദിച്ച് കറങ്ങിനടക്കാം..വേണമെങ്കിൽ വഴിയാത്രക്കാരെ കൊള്ളയടിക്കാം.കൊലപാതകങ്ങൾ നടത്താം.എന്നാൽ ഷെരീഫിന്റെ അഥവാ കൌണ്ടിപോലീസിന്റെ മുന്നിൽ വച്ച് ഇത്തരം പോക്രിത്തരങ്ങൾ കാണീച്ചാൽ നമ്മുടെ തലയ്ക്ക് അവർ വിലയിടും..കൈയ്യിൽക്കിട്ടിയാൽ അറസ്റ്റ് ചെയ്ത് ശിക്ഷിക്കും..പിടികിട്ടാപ്പുള്ളിയായി നടന്നാൽ നമ്മുടെ തലയ്ക്ക് ഇട്ടിട്ടുള്ള ബ്ലഡ്മണി കിട്ടാനായി ബൌണ്ടി കൊല്ലറുകൾ നമ്മളെ വേട്ടയാടാനും തുടങ്ങും..

പലതരം ബ്രീഡുകളിലുള്ള കുതിരകളെ ഉപയോഗിക്കാൻ സാധിക്കുമിതിൽ.പലതരം വിന്റേജ് തോക്കുകൾ, പീരങ്കികൾ ഉൾപ്പെടെ വലിയ ഒരു ആയുധ ശേഖരവുമുണ്ടിതിൽ..ചുരുക്കിപ്പറഞ്ഞാൽ ഇനി കൊള്ളക്കാരൻ ആവാൻ ആഗ്രഹിക്കുന്നവർക്കും ആ ആഗ്രഹം സാധിക്കാതെ പോയവർക്കും കൌബോയ് സിനിമാപ്രാന്തന്മാർക്കും എല്ലാം ഒരാശ്വാസമാണ് റിഡംഷൻ..

എന്നാൽ റോക്സ്റ്റാർ ഇതുവരെ ഇതിന്റെ പിസി വേർഷൻ പുറത്തിറക്കിയിട്ടില്ലെന്നാണറിവ്.
പ്ലേസ്റ്റേഷൻ-3, എക്സ് ബോക്സ് തുടങ്ങിയ കൺസോളുകളിൽ മാത്രമേ ഇത് കളിക്കാൻ സാധിക്കൂ..

എന്നിരുന്നാലും കാണം വിറ്റും റിഡംഷൻ കളിക്കണം എന്നാണ് ടെക്സസിൽ ഇപ്പോൾ നിലവിലുള്ള ഒരു പഴമൊഴി.പറമ്പ് വിറ്റും പാടം തീറെഴുതിക്കൊടുത്തും പ്ലേസ്റ്റേഷൻ മേടിച്ച് ‘റിഡംഷൻ‘ കളിച്ചാൽ അറ്റ്ലീസ്റ്റ് കൌബോയ്സെങ്കിലും കുറ്റം പറയില്ല എന്നാണ് ഇത് കളിച്ച് നിർവ്രിതിയടഞ്ഞവരുടെ പൊതുവായ അഭിപ്രായം.

അതുകൊണ്ട് കാശ് മുടക്കി സിഡി വാങ്ങിയാലും വിഷമിക്കണ്ട, സംഗതി ഇടിവെട്ടാണ്...
This Game worth every single penny...



.

3 comments:

  1. കാണം വിറ്റും റിഡംഷൻ കളിക്കണം എന്നാണ് ടെക്സസിലുള്ള ഒരു പഴമൊഴി
    ഇത് തകര്‍ത്തു പോണീസെ

    ReplyDelete
  2. പി എസ് 3 മേടിക്കണേല്‍ മിക്കവാറും കാണം വില്കേണ്ടി വരും.!

    ReplyDelete
  3. kada vayichappol sethu ramayyar cbi kanda avastha... orethum pidiyum kittadeyayi..

    good one ...

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...