Followers

Nov 7, 2010

ചില പ്രമുഖ വില്ലന്മാർ

                                                                   


                                                                                   എന്താണ് ഒരു സിനിമയിൽ വില്ലന്റെ പ്രാധാന്യം.....സിമ്പിൾ..എത്രത്തോളം സ്ട്രോങ്ങ് വില്ലൻ ഉണ്ടാകുന്നോ അത്രത്തോളം നായകനു കൈയ്യടി ലഭിക്കുന്നു..ത്രികോണ കഥകളിൽ അധിഷ്ഠിതമായ  മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വില്ലന്മാർ മിക്കപ്പോഴും നായികയെ സ്വന്തമാക്കാൻ ഡെയ്ലി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ്.നമ്മുടെ പഴയ ബ്ലായ്ക്ക്&വൈറ്റ് സിനിമകളിലെ വില്ലന്മാർ പലപ്പോഴും നായികയുടെ മുറച്ചെറുക്കനും, കള്ളൂകുടിച്ച് നാല് കാലിൽ നടക്കുന്ന കവലച്ചട്ടമ്പികളും 
പണക്കാരായ ജന്മിമാരും ഒക്കെയായിരുന്നു..

പിന്നീടാണ് അധോലോകത്തിന്റെ കഥ പറയുന്ന സിനിമകളൂടേ ബൂം ഉണ്ടായത്..ജോസ് പ്രകാശ് , ബാലൻ.കെ.നായർ , ടിജി രവി, എം.എൻ നമ്പ്യാർ തുടങ്ങിയവർ...വജ്രം,രത്നം, വിഗ്രഹം  തുടങ്ങിയ കമ്മോഡിറ്റികളീൽ കള്ളക്കടത്ത് നടത്തി ജീവിക്കുന്ന ഹൈ-ഫൈ വില്ലന്മാർ അങ്ങനെ ഉണ്ടായി.

അടിച്ചുനനച്ചു കുളിക്കാത്ത,മുടി വെട്ടിക്കാത്ത ഏതാനും ശിങ്കിടികളൂടെ നടുക്കു നിന്ന്, സ്വന്തമായി ഉണ്ടാക്കിയെടുത്ത കൊള്ളസങ്കേതങ്ങളിൽ നിന്ന് മുതലക്കുട്ടികൾക്ക് ഫുഡ് കൊടുത്തുകൊണ്ട് നെടുങ്കൻ ഡയലോഗുകൾ പറയുന്നവരായിരുന്നു അവർ...വീട്ടിലെ സ്വീകരണമുറിയിൽ വരെ കാബറെ നടത്തുന്നവർ..സദ്ഗുണസമ്പന്നന്മാരായ, മിക്കവാറും പോലീസ് ഓഫീസേഴ്സ് ആയ നായകന്മാരെ പിടിച്ച് ഷോക്ക് അടിപ്പിക്കുക..അവരുടെ ഭാര്യയേയും മറ്റും ബലാത്സംഗം ചെയ്യുക.. തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുക അവർക്ക് ഒരു പതിവായിയിരുന്നു...

പിന്നീട് വന്ന പുതുനിര എഴുത്തുകാരിൽ നിന്നാണ് വ്യക്തിത്വമുള്ള വില്ലന്മാർ ഉണ്ടായത്.വെറും ചെറ്റത്തരങ്ങൾ കാണിക്കുന്നതിലുപരി ക്യാരക്ടർ നിലനിർത്താൻ അത്തരം വില്ലന്മാർക്കായി.പലപ്പോഴും നായകനേക്കാളും ഉയരത്തിൽ പെർഫോം ചെയ്തവർ..മലയാളത്തിൽ അത്തരം വില്ലന്മാർ വന്നിട്ട് രണ്ട് പതിറ്റാണ്ടുകൾ കഴിയുന്നതേയുള്ളൂ..ഹോളിവുഡ്ഡിലും മറ്റും പണ്ടേ പ്രഭാവമുള്ള വില്ലന്മാർ ഉണ്ടായിരുന്നു..Batman ലെ Joker,  No country for old men ലെ Chigurh, GoodBadUgly ലെ Angel eyes, Silence of lambs ലെ Lecter, Terminator ലെ T-1000 എന്നിവർ അതിൽ ചിലർ മാത്രം..മലയാളത്തിലെ ഏതാനും ചില പ്രസിദ്ധ വില്ലന്മാരാണ് ദോ താഴെ കിടക്കുന്നത്..


1. കാർലോസ് ( ഇന്ദ്രജാലം ).

മോഹൻലാലിന്റെ കരിയറിലെ ടേണിങ്ങ്  പോയിന്റുകളിലൊന്നായ ‘ ഇന്ദ്രജാല ‘ ത്തിൽ നായകനേക്കാളേറെ പ്രശംസ പിടീച്ചുപറ്റിയത് വില്ലനായ കാർലോസായിരുന്നു..മലയാളസിനിമ അന്നുവരെ കണ്ടുപരിചയിച്ച അതിക്രൂരന്മാരായ വില്ലന്മാരിൽ നിന്നും തികച്ചും വ്യത്യസ്ഥമായി നല്ല ഹ്യൂമർസെൻസോടെ സംസാരിക്കുകയും എന്നാൽ ഉള്ളിൽ സ്റ്റബോണായ ഒരു വില്ലനായിരുന്നു കാർലോസ്...അതോടെ മലയാള സിനിമയിൽ പുതിയൊരു  തരംഗം കൊണ്ടുവന്ന സ്വഭാവനടൻ കൂടിയായി മാറി രാജൻ.പി.ദേവ്....

ബോംബെയിലെ പഴയ അധോലോകങ്ങളൂടെ കഥപറയുന്ന സിനിമകൾ പണ്ട് എല്ലാ ഭാഷയിലും ധാരാളമുണ്ടയിരുന്നു. IMDB യിൽ ലോകസിനിമകൾക്കൊപ്പം ലിസ്റ്റ് ചെയ്തിരിക്കുന്ന കമൽഹാസന്റെ ‘ നായകൻ ‘മുതൽ നമ്മടെ ആര്യൻ,അഭിമന്യു ,പരമ്പര തുടങ്ങി ഒരുപിടി ചിത്രങ്ങൾ..

പണ്ടത്തെ ബോംബേ അധോലോക ഡോണായ വരദരാജ മുതലിയാരുടെ ഒരു കുഞ്ഞു പ്രോട്ടോടൈപ്പായ ‘കാർലോസ്‘ ദേവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി പിന്നീട് വഴ്ത്തപ്പെട്ടു..അധോലോക നായകനാണേലും നാടൻ മട്ടിൽ ജീവിക്കുന്ന ഒരു സാധാരണക്കാരനായിരുന്നു കാർലോസ്..അസിസ്റ്റന്റായ വിജയരാഖവനെ ഇടയ്ക്കിടെ .
.ടാ തങ്കപ്പോ..എന്ന് വിളീച്ച് സംസാരിക്കുന്ന  നർമ്മരസം തുളുമ്പുന്ന സംഭാഷണങ്ങളും ഇതിലുണ്ട്..സിനിമയുടെ  അവസാനം കൂടെ നിൽക്കുന്നവരുടെ ചതിയിൽ‌പ്പെട്ട് പോലീസിന്റെ വെടിയേറ്റ് മരിക്കുന്നു ....

2.ഹൈദർ മരയ്ക്കാർ ( ധ്രുവം ).


വില്പനയ്ക്ക് വച്ചിട്ടുള്ള ബ്യൂറോക്രസിയുടെയും
കാലഹരണപ്പെട്ട മണ്ടൻ നിയമങ്ങളൂടേയും  പിന്നെ ആണത്തത്തിന്റേയും കഥ പറയുന്ന  ‘ധ്രുവ‘ ത്തിലെ വില്ലനാണ് ഹൈദർ മരയ്ക്കാർ...നരസിംഹ മന്നാടിയാർ എന്ന ഹാഫ് മാൻ ഫാഫ് ലയണിന് ചേർന്ന എതിരാളി...എത്ര വലിയ പ്രശ്നത്തേയും തന്റെ വില്പവർ കൊണ്ട് നേരിടുന്ന വില്ലൻ...

തൂക്കിക്കൊല്ലാനുള്ള വിധി വന്നപ്പോഴും ചങ്കൂറ്റത്തോടെ അതിനെ നേരിടുന്നവൻ..വളരെ ശാന്തമായി എന്നാൽ പ്രിസൈസായി സംസാരിക്കുന്ന ഹൈദരുടെ മാനറിസങ്ങൾ ആർക്കും കീഴടക്കാനാവാത്ത ചങ്കൂറ്റമുള്ള ഒരു വില്ലനെ വാർത്തെടുത്തു..പ്രതികാരത്തിനായി എത്ര നാളൂവേണമെങ്കിലും കാത്തിരിക്കുന്ന ഹൈദർ അവസാനം മന്നാടിയാരുടെ കൂടെയുള്ള അതിഭയങ്കര അടിയിൽ‌പ്പെട്ട് വധിക്കപ്പെടുന്നു..  വിക്രത്തിന്റെ ആദ്യമലയാള ചിത്രവും ഇതാണ്..മാത്രമല്ല ടി.ജി രവിയുടെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നായ ആരാച്ചാർ കാശിയും ഈ ചിത്രത്തിലാണുള്ളത്.

പ്രശസ്ത കന്നടവില്ലനായ ടൈഗർ പ്രഭാകർ എന്നറിയപ്പെടുന്ന പ്രഭാകറാണ് ഹൈദറിനെ അവതരിപ്പിച്ചത്..പുള്ളി ഏതാണ്ട് 400ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.. 2001ൽ അദേഹം അന്തരിച്ചു.

3). കൊളപ്പുള്ളി അപ്പൻ തമ്പുരാൻ ( ആറാം തമ്പുരാൻ ).



ഒരു മിനി നാട്ടുരാജാവായിരുന്നു അപ്പൻ തമ്പുരാൻ..മോറോവർ നരേന്ദ്രപ്രസാദിന്റെ കരിയറീലെ ഏറ്റവും മികച്ച ഒരു കഥാപാത്രവും..തന്നേക്കാൾ പതിന്മടങ്ങ് പ്രബലനാണ് ശത്രുവെന്ന് തിരിച്ചറീഞ്ഞിട്ടും തോൽക്കാൻ മനസ്സില്ലാതെ ജഗന്നാഥനോട് പൊരുതുന്ന ഒരു വീറുള്ള ജെനിറ്റിക്കൽ ബ്രീഡിൽ വരുന്ന വില്ലൻ എന്നു വേണമെങ്കിൽ‌പ്പറയാം..
വെട്ടുകൊണ്ട് കാഴ്ചപോയ വലംകണ്ണുമായി ഒരു ഗ്രാമം ഭരിക്കുന്ന ബുദ്ധിമാൻ അല്ലെങ്കിൽ ജഗന്റെ ഭാഷയിൽ ഒരു തേഡ് റേറ്റ് ചെറ്റ എന്നൊക്കെപ്പറയാം..പക്ഷേ ആർക്കും കീഴടങ്ങാൻ മനസ്സില്ലാത്ത ഒരുറച്ച ക്യാരക്ടറായിരുന്നു അപ്പൻ...ക്ലാസ് ഭാവാഭിനയം...

എന്റെ നാട്ടുകാരനല്ലേ..അതങ്ങിനയേ വരൂ.. പിന്നെ ഒരു തവണ എന്നെ പരിചയപ്പെടാനുള്ള ഭാഗ്യം മൂപർക്കുണ്ടായിട്ടുണ്ട്...ആള് അധികം നാട്ടിൽ വരാറില്ലായിരുന്നു  എങ്കിലും തിരക്കിൽ നിന്നുമൊഴിഞ്ഞ് ചിലപ്പോഴൊക്കെ നാട്ടിലെ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്തിരുന്നു അദ്ദേഹം..കോളജിലെ ഇംഗ്ലീഷ് പ്രൊഫസറിൽ നിന്നും മലയാളത്തിലെ ചേട്ടൻബാവയായി വളർന്ന ആ  മഹാനടൻ 2003ൽ അന്തരിച്ചു..

4) റാം ജി റാവു ( റാം ജി റാവു സ്പീക്കിങ്ങ് ).

ഒരു ചിരിയോടെയല്ലാതെ നമുക്ക് റാംജി റാവുവിനേപ്പറ്റി ഓർക്കാനാവില്ല..വിജയരാഖവന്റെ ഏറ്റവും പ്രശസ്തമായ കഥാപാത്രം..ആ സിനിമയുടെ ഹൈലൈറ്റ്..സാഹചര്യങ്ങളാണ്
അദ്ദേഹത്തെ മണ്ടനാക്കുന്നത്..അതിഭീകരനും  ക്രൂരനുമാണെങ്കിലും
കിഡ്നാപ്പിങ്ങിൽ തന്റെ വാക്ക് പാലിക്കുന്ന കാര്യത്തിൽ അദ്ദേഹം
വളരെ ശ്രദ്ധാലുവാണ്..ഉള്ളിൽ മനുഷത്വം ഉള്ള സിംഗിൾ ഫാദറിനു പിറന്ന ധീരനായ ഒരു കിഡ്നാപ്പർ.

‘ വെർട്ടിഗോ ‘ യെന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും ഇൻസ്പയേഡായി ഉണ്ടാക്കിയ രണ്ടാം ഭാഗത്തിലെ ബ്രില്യന്റ് തിരക്കഥയിൽ അപ്രതീക്ഷിതമായി കടന്നുവന്ന് തനിക്ക് കിട്ടാനുണ്ടായിരുന്ന ബാക്കി പണവും വാങ്ങി തന്റെ ശക്തിമാൻ ട്രക്കിൽ ചെക്ക്പോസ്റ്റ് കടന്ന റാം ജി റാവു ഇപ്പോൾ എവിടെയാണോ എന്തോ...ഒരു തരത്തിൽ ഒരു ക്ലാസിക്ക് വില്ലനാണ് അദ്ദേഹം...സിദ്ധിക്കും ലാലും ഒന്നിച്ചാലും  ഇനിയൊരു മൂന്നാമങ്കം എടുക്കാനാവുമെന്ന് തോന്നുന്നില്ല..അല്ലേ  വല്ല അന്വർറഷീദോ ഒക്കെ സംവിധാനം ചെയ്യണം..

5).നടേശൻ ( ഛോട്ടാ മുംബൈ).







ഒരുപാടു നാളിനുശേഷം മലയാളത്തിൽ വന്ന ഒരു കിടിലൻ പടമായിരുന്നു ഛോട്ടാ മുംബൈ...   ജഗതിയുടെ പെർഫോമെൻസ് ഒഴിച്ചാൽ അനർഹമായ വിജയം കിട്ടിയ ഏതാണ്ട് അതേ സമയത്തുതന്നെയിറങ്ങിയ  ‘ ഹലോ ‘ പോലുള്ള കോമ്പ്ലിക്കേറ്റഡ് മണ്ടൻ കഥാ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥം. .തറവിറ്റുകൾ കണ്ടുമടുത്ത പ്രേക്ഷകന് ഒരാഖോഷമാക്കാനുള്ള വകയുണ്ടായിരുന്നതിൽ...മോഹൻലാലിന്റെ ഏറ്റവും വ്യത്യസ്ഥമായ റോളുകളിലൊന്നും അത് തന്നെ...അപ്പോൾ വില്ലനും കേമമാകണമല്ലോ..

നടേശൻ എന്ന കറപ്റ്റഡ് സി.ഐ..സൊസൈറ്റിയുടെ ഇരുണ്ടഭാഗങ്ങളിൽ നിന്നും വളർന്നു വന്ന ഗൂണ്ടാപോലീസിനെ മണി മനോഹരമാക്കി..സംസാരത്തിലും ബോഡിലാഗ്വേജിലും ഒരു പ്രത്യേക ആഡ്യത്തമുള്ള ഒരു ക്രിമിനൽ പോലീസായി മണിയതിൽ തകർത്തഭിനയിച്ചു...

“  ഇത് കൊച്ചിയിലെ ലോക്കൽ ഗുണ്ടകൾ രണ്ട് കുപ്പി കള്ളിന്റെ ബലത്തിൽ പറയുന്നതുപോലല്ല..നടേശൻ കൊല്ല്ലുമെന്നു പറഞ്ഞാൽ കൊല്ലും “  തുടങ്ങിയ ധാരാളം പഞ്ചിംഗ് ഡയലോഗുകൾ കൊണ്ടു നിറഞ്ഞതായിരുന്നു ആ ക്യാരക്ടർ...വളരെ ക്രുവലായി ശത്രുക്കളെ എതിർക്കുന്ന ഒരു ബോൺ ക്രിമിനൽ..രണ്ടാമതൊന്ന് ആലോചിക്കാതെ ആളുകളെ കൊല്ലാനുള്ള ചങ്കൂറ്റം..

അവസാനം ക്ലൈമാക്സിലെ അപകടത്തിൽ‌പ്പെട്ട് മരിച്ചുവീഴുന്നു.മണിയുടെ അനിയനായി അഭിനയിച്ച നടനും കൊള്ളാം പേരറിയില്ല.. ‘ ചതിക്കാത്തചന്തുവിലെ‘ ആ റോമിയോ..ജാക്കിയിലെ ‘സ്റ്റൈൽ’..

6) നരേന്ദ്ര ഷെട്ടി  ( F.I.R ).

നരേന്ദ്രഷെട്ടിയെന്ന എഫ്.ഐ.ആറിലെ വില്ലൻ വളരെ അഡ്വാൻസ്ഡ് ആയ വില്ലനായിരുന്നു..സാദാ പൊളിറ്റിക്സിൽ താത്പര്യമില്ലാത്ത ഒരു പ്രത്യേക ജനുസ്സിലുള്ള വില്ലൻ.ഒരു കന്നട നടനാണത്രേ ഷെട്ടിയെ അവതരിപ്പിച്ചത്..ചങ്കൂറ്റത്തോടെ നിന്ന് നായകനോട് കണ്ണിങ്ങായി സംസാരിക്കുന്ന ഷെട്ടി രാജ്യത്തിന്റെ ഉന്നത കേന്ദ്രങ്ങളിൽ നിന്നാണ് കളിക്കുന്നത്.ശത്രുക്കളെ നാടകീയമായി കൊന്നൊടുക്കുന്നതിൽ മീടുക്കൻ.ആള്  തന്നെ അഭിനയിച്ച ‘ഉസ്താദി‘ലെ യൂസഫ് ഷാ എന്ന വില്ലൻ കഥാപാത്രവും ഏറെ റീമംബറബിൾ ആണ്..
ഷാർപ്പ് ഫീച്ചേഴ്സുള്ള ഒരു വില്ലനായിരുന്നു ദ്ദ്യേം...

7) M.P ജോൺ വർഗ്ഗീസ്സ് (ദി ടൈഗർ ).

ജോൺ വർഗ്ഗീസ് ഈസ്   Daringly different....പലരും നടന്ന വഴികളിലൂടെ നടക്കാൻ താത്പര്യമില്ലാത്തവൻ..ഡ്രഗ്സ്,വെപ്പൺസ് കള്ളക്കടത്തിൽ നിന്നും ബഹുദൂരം മാറി ഏറ്റവും അപകടകരമായ കൌണ്ടർഫീറ്റ് കറൻസികൾ കൊണ്ട് കളിക്കുന്ന ഒരു സ്റ്റൈലിഷ് വില്ലനായിരുന്നു സിദ്ദിഖ് അവതരിപ്പിച്ച എം.പി ജോൺ വർഗ്ഗീസ്.പഴയപുലി ഷാജികൈലാസിന്റെ അവസാന ഹിറ്റായ ടൈഗറിലെ ഹൈലൈറ്റായിരുന്നു സിദ്ധിക്കിന്റെ ഈ കഥാപാത്രം.ഒരു  ഹൈടെക് രാഷ്ട്രീയക്കാരന്റെ എല്ലാ മാനറിസങ്ങളും ഉൾക്കൊണ്ട് അഭിനയിക്കാൻ സിദ്ധിക്കിനിതിൽ കഴിഞ്ഞു..ഏതു കഥാപാത്രവും ഒരുപോലെ കൈകാര്യം ചെയ്യുന്നതിൽ സിദ്ധിക്കിനുള്ള മിടുക്ക് നമുക്കറിയാമല്ലോ..

എന്നാൽ അവസാന രംഗത്തിൽ വരുന്ന മാരക സസ്പെൻസും കഴിഞ്ഞ് ദുഷ്ടനായ സുരേഷ്ഗോപി ഈ പാവം ഹവാലാ ഡീലറെ നിർദാക്ഷണ്യം ബോംബ് വെച്ച് കൊല്ലുകയാണൂണ്ടായത്..
‘ബഡാ ദോസ്ത്‘ എന്ന ചിത്രത്തിലെ സിദ്ധിക്കിന്റെ വില്ലൻ ഭയങ്കരമാണെന്ന് കേട്ടിട്ടുണ്ട്.പടം ഞാൻ കണ്ടിട്ടില്ല .


8)  മുത്തുപ്പാണ്ഡി ( ഗില്ലി ) & അലി ഭായ് ( പോക്കിരി ).

മുത്തുപ്പാണ്ഡി ഇൻ ഗില്ലി
വില്ലൻ റോളുകൾക്കും മറ്റു ക്യാരക്ടർ റോളുകൾക്കും പകരക്കാരനില്ലാത്ത ഒരു യുണിക് നടനാണ്
പ്രകാശ് രാജ്.....തമിഴിൽ പ്രസിദ്ധനാകുന്നതിനു ഏറെ നാൾ മുൻപുതന്നെ പല മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം.‘ അന്യനി‘ലെ കമ്മീഷണർ, ‘ഗില്ലി’യിലെ മുത്തുപ്പാണ്ഡി പിന്നെ പോക്കിരിയിലെ ‘അലിഭായ്’ തുടങ്ങിയ കഥാപാത്രങ്ങൾ ഈ നടന് മാത്രം ചെയ്യാൻ കഴിയുന്നവയാണ്.


അലിഭായ് ഇൻ പോക്കിരി
ഗില്ലി ഒരു വിജയ് ചിത്രം എന്നതിലുപരി അതിൽ  ശ്രദ്ധിക്കപ്പെടുന്ന പെർഫോമെൻസ് നടത്തുന്നത് രാജാണ്.പ്രണയം തലക്കു പിടിച്ച മന്ത്രിപുത്രന്റെ റോൾ ആ സിനിമ കണ്ടവർക്ക് മറക്കാൻ കഴിയില്ല..അതുപോലെ അലിഭായ് എന്ന കോൾഡ്ബ്ലഡഡ് ഡോണിന്റെ പ്രകടനമാണ് പോക്കിരിയുടെ വിജയത്തിന്റെ സിംഹഭാഗം എന്നും പറയാം...പോക്കിരിയുടെ ഹിന്ദി റീമേക്കിൽ രാജിന്റെ  വില്ലൻ പ്രകടനം കണ്ട് ഉത്തരേന്ത്യക്കാർ വായും പൊളിച്ചിരുന്നത് വെറുതെയല്ല..


                                                                           ഏതാണ്ട് ഇതേ ജനുസ്സിൽ വരുന്ന ഷോർട്ട് ടേം വില്ലന്മാർ വേറെയുമുണ്ട് മലയാളത്തിൽ.‘ഏകലവ്യനി‘ലെ നരേന്ദ്രപ്രസാദിന്റെ സ്വാമിയും, ‘രൌദ്ര‘ത്തിലെ അപ്പിച്ചായയും സേതുവും, മുണ്ടക്കൽ ശേഖരനും , ‘രാജാവിന്റെ മകനി‘ലെ മന്ത്രി ക്രിഷ്ണദാസും, ‘കമ്മീഷണറിലെ മോഹൻ തോമസും, 'ദ കിങ്ങിലെ’ ജയക്രിഷ്ണനും ഒക്കെ..
മികച്ച വില്ലന്മാർക്ക് തമിഴിൽ അവാർഡുണ്ടെന്ന് കേട്ടിട്ടുണ്ട്..മലയാളത്തിൽ ഉണ്ടോ എന്നറിയില്ല...
എന്നാലും നമ്മുടെ പല നായകന്മാർക്കൊപ്പമും അതിനു മുകളിലും പ്രകടനം നടത്തിയ നടന്മാരാണിവരെല്ലാം..

21 comments:

  1. പോസ്റ്റ്‌ നന്നായിരുന്നു. അതിപ്രശസ്തരായ ചില വില്ലന്മാരെ മറന്നതാണോ എന്നറിയില്ല എന്നാലും എന്റെ മനസ്സില്‍ പെട്ടെന്ന് വന്ന കുറെ വില്ലന്‍ കഥാപാത്രങ്ങള്‍ ഉണ്ട്. മോഹന്‍ തോമസ്‌ (കമ്മിഷണര്‍ ), കീരിക്കാടന്‍ ജോസ് ( കിരീടം), ഡെവിന്‍ കാര്‍ലോസ് പടവീടന്‍ ( ബ്ലാക്ക്‌ ). ഇതില്‍ പടവീടന്റെ വില്ലന്‍ വേഷം ഒരുപാടു ശ്രദ്ധിക്കപ്പെടാതെ പോയതാണെന്ന് തോന്നുന്നു പക്ഷെ വല്ലാത്തൊരു തരം ഭ്രാന്തമായ ക്രൂരത ഞാന്‍ ആ കഥാപാത്രത്തില്‍ കണ്ടു, ലാലിന്റെ ഏറ്റവും മികച്ച ഒരു കഥാപാത്രം ആയിരുന്നു പടവീടന്‍. ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. പത്രത്തിലെ എന്‍.എഫ് വര്‍ഗീസ്‌
    താഴ്വാരത്തിലെ സലിം ഗൌഷ് ..
    ഇതൊക്കെ മറക്കാന്‍ പറ്റുകയില്ല..

    ReplyDelete
  3. ബ്ലാക്ക് എന്ന ചിത്രം ശ്രെദ്ധിക്കപ്പെടാതെ പോയതോണ്ട് പ്രേക്ഷകര്‍ക്ക്‌ നഷ്ടമായ ഒരു നല്ല കഥാപാത്രം ആയിരുന്നു ലാലിന്റെ പടവീടന്‍.

    ReplyDelete
  4. കുഞ്ഞികൂനനിലെ സായികുമാര്‍

    ReplyDelete
  5. ബ്ലായ്ക്ക് പൊട്ടിയതിനാലാകാം പടവീടനെ ആരും ശ്രദ്ധിക്കാതെ പോയത്..ഒരു നല്ല കഥാപാത്രമായിരുന്നു..പക്ഷേ ബ്ലാക്കിനു മുൻപ് ഇറങ്ങിയ വയലൻസിൽ അതേ തീം തന്നെയായിരുനു ഒരുപക്ഷേ ബ്ലാക്കിനേക്കാൾ നല്ല കാമ്പുള്ള പടം ...ഗുണ്ടാസ്റ്റീഫൻ എന്ന വിജയരാഖവന്റെ പോലീസുകാരനും പ്രിത്വിരാജിന്റെ സാത്ഥാൻ എന്ന ഗുണ്ടയും ഏറെ പേരെ ആകർഷിച്ചിട്ടുണ്ട്..

    താഴ്വാരം എന്ന ചിത്രം ഒരു വേൾഡ് ക്ലാസിക്കിൽ ഉൾപെടുത്താമാകുന്നതാണ്.വില്ലനുൾപ്പെടെ എല്ലാവരും അസാധ്യ പ്രകടനമാണ് നടത്തിയത്..

    ReplyDelete
  6. നല്ല പോസ്റ്റ്‌...

    ചോട്ടാ മുംബൈയില്‍ മണിയുടെ അനിയന്‍ ആയി അഭിനയിച്ച നടന്‍റെ പേര് വിനായകന്‍. കുറെ പടങ്ങളില്‍ ഉണ്ടെല്ലോ..

    ReplyDelete
  7. മലയാളത്തിലെ മികച്ച പത്തു വില്ലന്മാരെ എടുത്താല്‍ അതില്‍ കിരീടത്തിലെ കീരിക്കാടന്‍ ഉണ്ടായേക്കുമെന്ന് തോന്നുന്നു .

    ReplyDelete
  8. എടാ നമ്മുടെ ലാലേട്ടന്‍റെ നരെന്ദ്രനേ മറന്നോ?

    ReplyDelete
  9. പോസ്റ്റ്‌ കലക്കി.മുണ്ടക്കല്‍ ശേഖരന്‍ ഒരു ഒന്നൊന്നര വില്ലന്‍ ആണ്, നായകന് പോലും ബഹുമാനം തോന്നുന്ന വില്ലന്‍.രണ്ടാം പാര്‍ട്ടില്‍ അദ്ദേഹത്തെ കണ്ടു സങ്കടായി. താഴ്വാരത്തിലെ വില്ലന്‍ വളരെ കൌശലക്കാരന്‍ ഒരു കുറുക്കന്റെ സ്വഭാവം, വളരെ നന്നായി.ഇങ്ങിനെ പറയുകയാണെങ്കില്‍ കുറെ ഉണ്ടാകും അല്ലേ.

    ReplyDelete
  10. @Shajiqatar

    അതെ. മുണ്ടക്കല്‍ ശേഖരന്‍ മലയാളത്തിലെ മികച്ച പത്ത് വില്ലന്മാരില്‍ ഒരാള്‍ ആണ്.

    ReplyDelete
  11. ജോണ്‍ ഹോനായി ....പിന്നെ ഡി കിംഗ്‌ ലെ മുരളി സാറിന്റെ വേഷം

    ReplyDelete
  12. @ അനോണി:
    ലാലേട്ടന്റെ നരേന്ദ്രൻ എന്നു പറയുമ്പോൾ ആദ്യം മനസ്സിൽ വന്നത് മായാമയൂരത്തിലെ നരനെയാണ്..പിന്നെയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനെയോർത്തത്.അതൊരു സൈക്കിക്ക് കഥാപാത്രമല്ലേ..

    @ഭൂതത്താൻ
    ശൊ..ജോൺ ഹോനായിയെ ഞാൻ മറന്നുപോയി..ഒരു വിരൽത്തുമ്പിൽ ആൻഡ്രൂസിനേം മറുവിരൽത്തുമ്പിൽ ഹോനായിയേം പിടിച്ചോണ്ട് നടന്ന അമ്മച്ചിയുടെ കഥയിലെ ആ പാവം വില്ലന്റെ പണം കൊണ്ടല്ലേ തോമസുകുട്ടി ഗോസ്റ്റ് ഹൌസ് വാങ്ങിയത്..കിംഗിലെ ജയക്രിഷ്ണന്റെ കാര്യം ഞാൻ അവസാന പാരഗ്രാഫിൽ പറഞ്ഞിട്ടുണ്ട്..

    @shajiqatar
    ശേഖരൻ നല്ല വില്ലനാണ്..പക്ഷേ ഒരു നാടൻ ചട്ടമ്പിയുടെ ഗിമ്മിക്കുകൾക്കപ്പുറം ഒന്നുമയാൾ ചെയ്യുന്നില്ല..ആ പേരിന്റെ വെയ്റ്റിൽ കവിഞ്ഞ് ക്യാരക്ടറൈസേഷൻ ആഴത്തിൽ വരുന്നില്ല..എല്ലായിടത്തും പരാജയം ഏറ്റുവാങ്ങുന്ന ഒരു ഭീരുവായിട്ടാണ് ദേവാസുരത്തിൽ കാണീക്കുന്നത്..ഒരിക്കലും ശേഖരനെ ബഹുമാനിക്കുന്നെന്ന് നീലൻ പറഞ്ഞിട്ടില്ല..

    @Villagemaan
    കീരിക്കാടൻ ഒരു സാദാ ഗുണ്ട മാത്രമാണ്.അയാളുടെ ഫിഗർ ഫൈറ്റ് സീനുകളിൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ..ക്യാരക്ടർ വൈസ് ഒന്നും പറയുന്നില്ല..രണ്ടാം ഭാഗത്തിൽ പുള്ളീയെ ഗ്ലോറിഫൈ ചെയ്യാൻ ശ്രമിക്കുന്നതു കാണാം...

    @അമ്മാവന്‍:
    വില്ലൻ റോളും കോമഡിയും ഒരുപോലെ വഴങ്ങും ടിയാന്..ആൾടെ പേര് അറിഞ്ഞതിൽ സന്തോഷം.

    ReplyDelete
  13. പവനായിയെ മറന്നു പോയോ
    ജോണ്‍ഹോനായി എത്രനല്ല വില്ലനായിരുന്നു കീരിക്കാടന്‍ ജോസിനെ ഒരിക്കലും മറക്കരുതായിരുന്നു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

    ReplyDelete
  14. ഉഗ്രന്‍ .....
    മമ്മുട്ടിയെ തഴഞ്ഞത് ഒട്ടും ശെരിയായില്ല...!

    ReplyDelete
  15. നീ ഇങ്ങനെ മാത്രമേ എഴുതൂ ..ഇനി നിന്റെ ബ്ലോഗ്‌ ഞാന്‍ ഒരിക്കലും വായിക്കില്ല ..ഒരു ലേഖനം എഴുതുകയാണെങ്കില്‍ വസ്തു നിഷ്ട്ടമായി എഴുതുക ..അല്ലെങ്കില്‍ എനിക്കിഷ്ട്ടപ്പെട്ട മലയാളത്തിലെ വില്ലന്മാര്‍ എന്ന് എഴുതുക.ഇത് നിനക്ക് ആ മോഹന്‍ലാല്‍ ഫാന്‍സിന്റെ ബ്ലോഗില്‍ എഴുതിയാല്‍ മതിയായിരുന്നു ..മമ്മുട്ടിയുടെ ഒറ്റ പടം പോലും കാണാത്ത നീ എങ്ങിനാ മലയാളത്തിലെ വില്ലന്മാരെ കുറിച്ച് എഴുതുക ..

    ReplyDelete
  16. ചോട്ടാ മുംബൈ എങ്ങിനാ ബ്ലാക്കിനെക്കാള്‍ നന്നായത് ??..ചില പ്രമുഖ വില്ലന്മാര്‍ എന്നതിനെക്കാളും "മോഹന്‍ലാലും വില്ലന്മാരും"എന്നായിരുന്നു ഈ പോസ്റ്റിനു തലക്കെട്ട്‌ നല്ലത്

    ഹലീസ

    ReplyDelete
  17. ഞാൻ ലാലേട്ടന്റേം എലീൻപേജിന്റേം ആരാധകനാ...എണ്ണിപ്പറയാൻ മമ്മൂട്ടിക്ക് എന്നാ ഉണ്ട് ..ബ്ലായ്ക്ക് രഞീത്തിന്റെ ഡയലോഗിന്റെ മിടുക്കാണ്.അതിപ്പോ ബ്ലാക്കിൽ മാള അഭിനയിച്ചാലും ഏക്കും.അല്ലപിന്നെ

    ഇനിയും തിരിച്ചറിവു കിട്ടിയിട്ടില്ലാ‍ത്ത മമ്മൂട്ടിയുടെ ആരാധകരേ..ഇന്നലെ നിങ്ങളിലൊരാളുടെ കരണത്തയാൾ അടിച്ചു നാളെയത് നിങ്ങൾക്കു നേരെയും ആകാം..

    ചോട്ടാ മുംബൈയിലെ വിറ്റുകളുടെ 7 അയലത്ത് വരുന്ന എത്ര പടമിറങ്ങി പിന്നീട്..പോക്കിരി രാജയായിരിക്കും..അല്ലേ..

    ഞങ്ങൾ കോടിക്കനക്കിനു ലാൽ സ്നേഹികൾക്ക് ആരോടും വിരോധമില്ല..സ്വാത്വികരായ ഞങ്ങൾ ആരെയും കൂടെക്കൂട്ടും..ഏത് ഷേഖിന്റെ മോൾക്കും കടന്നുവരാം..അറച്ചു നിൽക്കാതെ മടിച്ചു നിൽക്കാതെ വരാം..

    ReplyDelete
  18. മനോജ് കെ ജയൻ തുടങ്ങി പല വില്ലന്മാരെ മറന്നെങ്കിലും ഈ അവതരണങ്ങൾ മനോഹരമായിട്ടുണ്..കേട്ടൊ

    ReplyDelete
  19. മനോജ് കെ ജയൻ തുടങ്ങി പല വില്ലന്മാരെ മറന്നെങ്കിലും ഈ അവതരണങ്ങൾ മനോഹരമായിട്ടുണ്..കേട്ടൊ

    ReplyDelete
  20. Devan enna charcterine maranu thaankal

    ReplyDelete
  21. കമ്മീഷണറിലെ മോഹൻ തോമസിനെ മറന്നത് നന്നായില്ല . നായകനേക്കാൾ കൈയ്യടി നേടുന്നുണ്ട് പല സീനുകളിലും

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...