റിപ്പോർട്ടർ സുശീന്ദ്രൻ മുതലമട.. |
‘ ആറ്റംബോംബ് ‘ അന്തി പത്രത്തിനായി ചീഫ് റിപ്പോർട്ടർ സുശീന്ദ്രൻ മുതലമട അമേരിക്കൻ പ്രസിഡന്റുമായി തിരോന്തരത്ത് വച്ച് നടത്തിയ എക്സ്ക്ലുസീവ് ഇന്റർവ്യൂ...
ജേൺ : ഇന്ത്യയിൽ മൂന്ന് ദിവസങ്ങൾ.. എന്തു തോന്നുന്നു അച്ചായാ..?
പ്രസിഡന്റ് : ഓ എന്നാ പറയാനാ..കൊള്ളാം..നല്ല സുഖം തോന്നുന്നു..ഞാൻ കരുതിയത് ലോകത്തെ ഏറ്റവും പാടുള്ള പണി അമേരിക്കൻ പ്രസിഡന്റിന്റേതാണെന്നാണ്...ഇന്ത്യയിലെ രാഷട്രീയക്കാരുടെ
ഓരോ നമ്പരൂകൾ കണ്ടപ്പോൾ അത്ഭുതം തോന്നി..എങ്ങനെ സാധിക്കുന്നു ഇത്..പണ്ടേ കേരളത്തിലോ മറ്റോ വന്ന് കാലുവാരലിലും കസേര മറീച്ചിടലിലും ആരുടെയെങ്കിലും ശിഷ്യത്വം സ്വീകരിച്ചിരുന്നെങ്കിൽ ഞാനെന്നേ പ്രസിഡന്റായേനെ.....
ജേ :.. നന്നായി ഡാൻസ് കളിച്ചെന്നു കേട്ടു..?
പ്രസി ( ചിരിച്ചുകൊണ്ട് ) : ഞാൻ രണ്ടു കൊല്ലമായി നാടോടിന്രിത്തം അഭ്യസിക്കുന്നത് വെറുതയല്ല....
ദാ ഈങ്ങനെ...... മാങ്ങപറി ചെളിക്കുത്ത്....മാങ്ങപറി ചെളിക്കുത്ത്....
ന്രിത്തം ഒരു സാഗരമാണ്..ഞാനാ മാഹാ സാഗരാത്തിന്റെ സൈഡിലിരുന്നൂ ചൂണ്ടയീടുന്നെന്നു മാത്രം..
ജേ : എന്താണീ വിസിറ്റിന്റെ ഉദ്ദേശം..?
പ്രസി : നഗര ജീവിതം മടുത്തു...കൊറേ നാളായി ഭാര്യേം പിള്ളാരും നിർബന്ധിക്കുന്നു...അങ്ങ് പോയിക്കളയാമെന്ന് വച്ചു..
ജേ : എന്നാലും ഏതാനും ദിവസത്തേക്ക് 900 കോടി ചിലവിടുന്നത് അല്പം കൂടുതലല്ലേ..?
പ്രസി : ഞങ്ങൾ പണക്കാര് അങ്ങനെ പലതും ചെയ്യും ..പഴയ 100ന്റെ നോട്ട് കൊണ്ട് മെത്ത തുന്നി അതിലാണ് എന്റെ അമ്മാവൻ കിടക്കുന്നത്..ദരിദ്രരായ നിങ്ങളേപ്പോലുള്ള രാജ്യങ്ങൾക്ക് അത് മനസ്സിലാവില്ല..ആട്ടെ എന്നാലും ഏതാനും ദിവസത്തേക്ക് നിങ്ങൾ 70000 കോടി ചിലവാക്കിയില്ലേ..4000 രൂപയുടെ ടോയ്ലറ്റ് പേപ്പർ വാങ്ങി ഉപയോഗിച്ചില്ലേ..1 മില്യന്റെ ട്രെഡ് മിൽ വാടകയ്ക്കെടുത്തില്ലേ..നുമ്മ അത്രയും ഒന്നും വളർന്നില്ലപ്പാ...
ജേ : ഞങ്ങ ഒരു മഹാ ശക്തിയാണെന്ന് അങ്ങ് പറഞ്ഞിരുന്നു..?
പ്രസി : ങേ..ആരു എപ്പ പറഞ്ഞു..?
ജേ (ടിവിയിൽ പ്രസ്തുത രംഗങ്ങൾ കാണിക്കുന്നു ) : ഇതങ്ങു തന്നെയല്ലേ..
പ്രസി : ഓ ..അതോ....ഒരു തമാശ പറഞ്ഞാൽപ്പോലും മനസ്സിലാകാത്ത ആൾക്കാർ..ഇതൊക്കെയത്ര സീരിയസ്സാക്കാനുണ്ടോ..?..പിന്നെ ഇന്ത്യ വികസിച്ചത് ഞാൻ കണ്ടതാണല്ലോ..എല്ലാം ആധുനികമല്ലേ ഇവിടെ..
ജേ : അങ്ങ് കണ്ടത് ഡെൽഹിയിലെ മെട്രോ സ്റ്റേഷനും..മുംബൈ നരിമാൻ പോയിന്റുമൊക്കെയല്ലേ..അങ്ങയുടെ വരവുപ്രമാണിച്ച് അങ്ങയുടെ കസ്റ്റംമെയ്ഡ് ഷൂസിൽ ചെളി പറ്റാതിരിക്കാനായി യുദ്ധകാലാടിസ്ഥാനത്തിൽ തെരുവുകൾ അടിച്ചുനനച്ച് വ്രിത്തിയാക്കിയിരുന്നു...തെരുവുകച്ചവടക്കാരെയും ഭിക്ഷക്കാരുടേയും സംഖങ്ങളെ പുറത്താക്കി,
ബ്രിട്ടീഷ് കെട്ടിടങ്ങൾ കൊണ്ടു നിറഞ്ഞ തെരുവു വീഥികളെ ഒറ്റ രാത്രി കൊണ്ട് ഒരു മിനി ബ്രിട്ടണാക്കിയവർ..അവർ വേണമെന്നു വച്ചു ചെയ്തു..
പ്രസി : ഞാൻ രാജാവാണ്..ഞാനിതൊന്നും അറിയാറില്ല..അപ്പോൾ ഇന്ത്യ വികസിച്ചില്ലേ...ഗാന്ധിജി പറഞ്ഞത് വച്ച് നോക്കുമ്പോൾ..
ജേ : ഇന്ത്യയുടെ ആത്മാവു , സോൾ ഗ്രാമങ്ങളിലാണെന്നാണ് ഗാന്ധിജി പറഞ്ഞത്...കേരളത്തിന്റെ അത്രയും ജീവിത നിലവാരമുള്ള എത്ര ഗ്രാമങ്ങളുണ്ട് ഇന്ത്യയിൽ...
പട്ടികളോടൊപ്പം കഴിയുന്ന കുട്ടികൾ..മലിനജലം ഒഴുകുന്ന ചേരികൾ..ബോംബയിലെ അധോലോകമായ ധാരാവി.ധാരാവി....എന്ന് അങ്ങ് കേട്ടിട്ടുണ്ടോ...ആ അധോലോകം ഇന്നില്ല..അവരെല്ലാം കൂടുതൽ ലാഭമുള്ള രാഷ്ട്രീയത്തിലേക്ക് പോയി..
ഒറ്റമുറിയിൽ ആസബെറ്റോസ് ഷീറ്റിട്ടുമറച്ച കുടിലുകളിലാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾ കഴിയുന്നത്..$2 കൊണ്ട് ഒരു ദിവസം തള്ളിനീക്കുന്നതിനെപ്പറ്റി അങ്ങേയ്ക്ക് ചിന്തിക്കാൻ സാധിക്കുമോ...
പോട്ടെ... ഉത്തരേന്ദ്യയെടുക്കാം..ജീവിതകാലം മുഴുവൻ കുടിലുകളിൽ തളച്ചിട്ട സ്ത്രീകൾ..ഹൈദരാബാദ്, ഗുർഗാവുൻ , ബാംഗ്ലൂർ, ചെന്നെ സബ് അർബൻസ് തുടങ്ങിയ സ്ഥലങ്ങളിലെ വ്യവസായങ്ങളേപ്പറ്റി ഞങ്ങൾ ഊറ്റം കൊള്ളാറുണ്ട്..ആ ചെറിയ എക്കണോമിക്സോണുകൾ ഒഴിവാക്കിയാൽ മറ്റു സ്ഥലങ്ങളിലേക്ക് അങ്ങ് പോയിട്ടുണ്ടോ..മൂക്കുപൊത്താതെ നടക്കാൻ കഴിയുന്ന എത്ര തെരുവുകൾ ഉണ്ടാകുമെന്നറിയാമോ..
ഉത്തർപ്രദേശിലേം ബിഹാറിലേം ഹൈവേകളിലൂടെ കാറിൽ പോയിട്ടുണ്ടോ അങ്ങ്..ഹെക്ടറുകളോളം പടർന്നു നിൽക്കുന്ന ക്രിഷി കണ്ടിട്ടുണ്ടോ...ഒന്നോ രണ്ടോ ഗോസായിമാരാണ് അതിന്റെ മുതലാളിമാർ..വികസിക്കുന്നത് അവരാണ്.അവർക്ക് താഴെ അവർ ഭരിക്കുന്ന ഗ്രാമങ്ങളിലുള്ള മനുഷ്യരുണ്ട്..
ഞങ്ങൾ മലയാളികൾ അവരെ കൈകൊണ്ട് തൊടാനറയ്ക്കും..അവർക്ക് സ്വപ്നങ്ങളില്ല..അന്നന്നത്തെ ജീവിതം മാത്രം..വെള്ളത്തിന്റെ ദൌർലഭ്യമുള്ള ഗ്രാമങ്ങളിലാകട്ടെ ബോർ വെല്ലുകളിലൂടെ കിട്ടുന്ന ഏതാനും കുടം വെള്ളം കൊണ്ട് ജീവിക്കുന്ന പാവങ്ങൾ,
10-20 രൂപയ്ക്കപ്പുറം ദിവസവരുമാനമില്ലാത്തവർ..അവർക്ക് മാഗീ ന്യൂഡിത്സ് എന്താണെന്നറിയില്ല..ഹോർലിക്സിന്റെ നിറമറിയില്ല..കറന്റ് പലയിടത്തും കിട്ടിയിട്ടില്ല..ഇപ്പോഴും..ജന്മിമാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിൽ അവരുടെ കുട്ടികൾക്ക് വിദ്യ നിഷിദ്ധം..ഗവണ്മെന്റും പോലീസ് പോസ്റ്റും വർക്ക് ചെയ്യാത്ത ഉൾഗ്രാമങ്ങളുണ്ടിവിടെ..നാടുവാഴികൾ ഭരിക്കുന്ന ഗ്രാമങ്ങൾ...മാധ്യമങ്ങളുടെ ഗ്വോ ഗ്വാ വിളികൾ അവിടെയെത്തില്ല..എത്താനവർ സമ്മതിക്കില്ല..കാരണം പലതിന്റെയും മുതലാളിമാർ അവിടുത്തെ വൻ തോക്കുകൾ തന്നെ..
ഈ വ്യവസ്ഥിതിയിൽ മനം മടുത്ത് ചിന്തിക്കാൻ ശേഷിയുള്ളവരുടെ പിന്തുണയോടെ റൈവൽ ഗ്രൂപ്പുകൾ ഉണ്ടാകും..അതിനെ ടെററിസം എന്നു വിളിക്കാൻ കഴിയില്ല..അടിസ്ഥാന ജീവിതം നിഷേധിക്കപ്പെടുന്നവരുടെ പ്രതിഷേധമാണ്..മിനി ഗൾഫായ കേരളത്തിൽ പണിക്കു വരുന്ന അന്യസംസ്ഥാനക്കാരെ കണ്ടിട്ടുണ്ടൊ അങ്ങ്..? ഇത്തരം ഗ്രൂപ്പുകളിൽ ചേരാനാകാതെ നാട് വിട്ട് വരുന്നവരുണ്ട് അതിൽ..പട്ടിണി കിടന്ന് മടുത്തിട്ട് കേരളത്തിലെ റോഡിൽ കേബിൾ കുഴിയെടുക്കുന്നവർ..ഇവിടെ കിട്ടുന്ന തുശ്ചമായ തുക കൊണ്ട് അങ്ങ് ദൂരെയുള്ള കുടുംബത്തിന് അരി വാങ്ങാൻ അവർക്ക് കഴിയുന്നു..ചിലർ ഫുൾഫാമിലിയോടെ അവീടെ നിന്ന് ഓടി രക്ഷപെട്ട് കേരളത്തിൽ സെറ്റിലാകുന്നു...
പിന്നെ എവിടെയാണ് ഇന്ത്യ വികസിച്ചത് എന്ന് ചോദിച്ചാൽ പട്ടണങ്ങളിലുള്ള ഐ.ഐ.റ്റികൾ, അവിടുത്തെ റോഡുകൾ,നഗരങ്ങളിലെ മൾട്ടിസ്റ്റോറി കെട്ടിടങ്ങൾ.. ചില ശാസ്ത്ര റിസേർച്ച് കേന്ദ്രങ്ങൾ...വൻ നഗരങ്ങളിലെ മാളുകൾ..മുകേഷ് അംബാനിയുടെ 2 ബില്യൺ ഡോളർ വീട്, ബാന്ദ്രയിലെ കോടികൾ വിലവരുന്ന ഫ്ലാറ്റുകളിലെ ഉത്തരേന്ത്യക്കാർ...ഇവരൊക്കെയാണ് വികസിക്കുന്നത്..
നന്നാവാൻ ഇത് നല്ല മണ്ണാണ്ണ് ഇത് മി.പ്രസിഡന്റ്.....അത് തിരിച്ചറീഞ്ഞ് ഈ പാവം ജനങ്ങളെ പിഴിഞ്ഞവർ ഇന്ന് കേന്ദ്രമന്ത്രിമാരാണ്..എം.പി മാരാണ്..തെലുങ്കാനാ വാദവും, അയോധ്യയും , ഗുജറാത്ത് കലാപങ്ങളും എല്ലാം ഇനിയും ഉണ്ടാകും..ഉയരാൻ ശ്രമിക്കുന്ന ജനതയെ അടിച്ചമർത്തി അവരുടെ അന്നത്തിൽ കൈയ്യിട്ടുവാരി അത് നോട്ടുകളാക്കി, ബിനാമികളുടെ പേരിലാക്കി ഇനിയും അവർ ബില്യണേഴ്സായി തുടരും..
ഒരു പെട്രോൾപമ്പിലെ ജീവനക്കാരനായി ജീവിതം തുടങ്ങിയ അംബാനിയുടെ രണ്ടാം തലമുറ ഇന്ന് ലോകത്തെ ഒന്നാം നമ്പർ കോടീശ്വരന്മാരാണ്..ഈ പണം എവിടെ നിന്നു കിട്ടി എന്ന് ചിന്തിച്ചിട്ടുണ്ടോ...എക്ണോമിക്സിന്റെ ഏത് തട്ടിൽ വെച്ചളന്നാലാണ് ഇത്രയും ലാഭമുണ്ടാക്കാൻ കഴിയുക..ശിവാജിയിൽ ഞങ്ങടെ ദൈവം രജനീകാന്ത് പറഞ്ഞതുപോലെ റിച്ചർ ഗെറ്റ് റിച്ചർ... പുവർ ഗെറ്റ് പൂവറർ..ഇതാണ് ഇന്നിവിടെ നടക്കുന്നത്..അഞ്ച് പൈസ മോഷ്ടിക്കുന്നത് തെറ്റല്ല..പക്ഷേ 5 കോടി പേര് 5 തവണ 5 പൈസ ലൂട്ടാൻ തുടങ്ങിയാൽ അത് എവിടെച്ചെന്ന് നിക്കും..
പ്രസി : ഹോ..അപ്പോൾ ഇന്ത്യ ദരിദ്രരാജ്യമാണല്ലേ..?
ജേ : ആരു പറഞ്ഞു...അങ്ങയുടെ പക്കൽ ഇപ്പോൾ വിളിച്ചാൽ വരുന്ന എത്ര ആർമിയുണ്ട്..സിസ്വർലന്റിനെ ഒന്ന് ആക്രമിക്കാനാ..ഈ ജനത്തിന്റെ പണമാണ് ആ രാജ്യത്ത് കെട്ടിക്കിടക്കുന്നത്..അവിടുത്തെ ബാങ്കുകളിലെ പണം...വർഷങ്ങളായി ഇന്ത്യയിലെ ദരിദ്രനാരായണന്മാരെ പിഴിഞ്ഞെടുത്ത കള്ളപ്പണം...ഒന്നര ട്രില്യൺ ഡോളർ ഉണ്ടത്രേ..ഗഅന്താരാഷ്ട്ര സമ്മർദ്ദം കൊണ്ട് സ്വിസ് വണ്മെന്റ് പറഞ്ഞതാണ്..ഏറ്റവും കൂടുതൽ സമ്പാദ്യമുള്ള രാജ്യം..
ഇപ്പോഴത്തെ കൽമാഡിയുടെ അളിയന്റെ പുതിയ ബിനാമി എക്കൊണ്ട് നോക്കിയാൽ അറിയാം ലേറ്റസ്റ്റായി ഊറ്റിയത് എത്രയാണെന്ന്.. ....അത് തിരിച്ചു പിടിക്കാൻ കഴിഞ്ഞാൽ ആ പണം കൊണ്ട് ഇന്ത്യയുടെ മുഴുവൻ കടവും വീട്ടാം..ടാക്സുകൾ ഇല്ലാതാക്കാം..ഇപ്പോൾ ഒരു കോടി കൊടുത്ത് വാങ്ങുന്ന എസ്-ക്ലാസ് ബെൻസ് ഒർജിനൽ വിലയായ പകുതിവിലയ്ക്ക് ഇവിടെ വാങ്ങാം..ഇന്ത്യ ഒറ്റ രാത്രി കൊണ്ട് അമേരിക്കയാകും..ഒരു പക്ഷേ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമാകും...
പ്രസി : ഇതൊക്കെ സത്യമാണോ..?
ജേ : വിശ്വാസമില്ലെങ്കിൽ ഒരു കാര്യം ചെയ്യ് ..അങ്ങ് യാത്രയാകാന്നേരം എല്ലാവരോടും ടാറ്റാ പറഞ്ഞ് പ്ലെയിനിന്റെ ഒരു ഡോറിലൂടെ കയറി അപ്പുറത്തെ ഡോറിലൂടെ വിശാലമനസ്കനേപ്പോലെ തലയിലൊരു തോർത്തുമിട്ട് ആരും കാണാതെ ഇറങ്ങി വാ..അങ്ങ് താമസിച്ച ടാജിന്റെ പിന്നിലുള്ള പാർക്കിങ്ങിൽ കിടക്കുന്ന അവരുടെ ബെൻലിയും , ബി.എം.ഡ്ബ്ല്യൂവൂം കടന്ന് തൊട്ടടുത്തുള്ള ഹോട്ടലിൽ കയറൂ..
അങ്ങയുടെ മക്കളുടെ പ്രായമുള്ള കുട്ടികളാണവിടെ ജോലി ചെയ്യുന്നത്..ഭാവിയിലെ ഇന്ത്യൻ സിറ്റിസൺസ്...തെരുവിലൂടെ ഒന്ന് നടക്കൂ..അങ്ങയുടെ സന്ദർശനാർഥം വ്രിത്തിയാക്കിയ തെരുവിൽ പോലീസുകാരുൾപ്പെടെ പാൻമസാല ചവച്ച് തുപ്പുന്നതു കാണാം...വലിയ കന്നാസുകളിൽ വെള്ളം ചുമക്കുന്ന കുട്ടികളെ കാണാം..
അവിടെ ടാജിലേം ഹോട്ടൽ ലീലയിലേം സുഖസൌകര്യങ്ങൾ ഒരു നിമിഷം മറക്കൂ...
ഒരു രണ്ടു ദിവസം ലോകത്തെ ഏറ്റവും പോപ്പുലേറ്റഡായ നഗരമായ ബോംബെയിൽ അങ്ങ് വേഷപ്രശ്ചന്നനായി നടക്കൂ.....എന്തിനോടും കോമ്പ്രമൈസ് ചെയ്യുന്ന ഒരു ജനതയെ കാണാം..ചെളി നിറഞ്ഞു കിടക്കുന്ന റോഡിലൂടെ പരാതിയില്ലാതെ നടന്നു നീങ്ങുന്നവർ...ഹോണ്ടയുടെ എസ്.യു.വികളിൽ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാർ..മറാത്താവാദം പോലത്തെ തീവ്രവാദം നടത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നേടുന്നവർ...അങ്ങ് വരുന്നതിനു മാസങ്ങൾക്കു മുൻപേ ഇവിടെയെത്തി തമ്പടിച്ച സെക്യൂരിറ്റിക്കാരോട് ചോദിക്കാം ..യഥാർത്ത ഇന്ത്യ എന്താണെന്ന്..അവരീ മുഖം മിനുക്കൽ എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നല്ലോ....
ഇനി ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്..അതിതാണ്...എന്ന് പറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കും അങ്ങേയ്ക്ക് പോകാം..മറ്റു സംസ്ഥാനങ്ങൾ പോലെയായേനെ ഇവിടവും..പക്ഷേ ആരുടെയൊക്കെയോ പുണ്യം കൊണ്ട്...ഒരു കയ്യൂരും...കരിവള്ളൂരും ..ഒരു മാറാടും ഒക്കെ മാത്രമേ ഇവിടെ സംഭവിച്ചൊള്ളൂ...ലോകത്തെ ഏതൊരു ജനത കടന്നു വന്നതിലും സുഖകരമായാണ് ഈ ജനത കാലഖട്ടത്തിലൂടെ കടന്നത്..വിദേശനാണ്യം വരാൻ തുടങ്ങിയതോടെ എല്ലാ സ്ഥലവും ഒരുപോലെ വികസിച്ചു..കറന്റില്ലാത്ത , ടിവിയില്ലാത്ത വീടുകളില്ല..മൊബൈൽ അതും ക്യാമറാമൊബൈൽ ഇല്ലാത്ത മനുഷ്യരില്ല..ആരോഗ്യരംഗത്തും എല്ലാം വികസനം...ഇത് യൂറോപ്യൻ സ്റ്റാൻഡേഡുമായുള്ള കമ്പാരിസണല്ല...ഇന്ത്യയുമായാണ്..
പ്രസി : മോനേ ദിനേശാ..ഇതെല്ലാം ഞങ്ങളുടെ ഒരു ഗിമ്മിക്കല്ലേ..അല്ലാതെ ഇന്ത്യയെ സഹായിച്ചതുകൊണ്ട് ഞങ്ങൾക്കെന്നാ കിട്ടാനാ..പിന്നെ 900 കോടി മുടക്കിയിട്ടുണ്ടെങ്കിൽ അതിന്റെയിരട്ടി ആയുധ ഇടപാടിലൂടെയും മറ്റും ഞങ്ങൾ ഊറ്റും..
ജേ : അപ്പോൾ പാകിസ്ഥാനിൽ തീവ്രവാദികൾ ഉണ്ടെന്നു പറഞ്ഞത്..?
പ്രസി : സംഗതിയൊക്കെ ശരിയാ..പക്ഷേ പാക്കന്മാർ വെടിവെച്ച് കളിക്കുന്നത് ഞങ്ങടെ ആയുധം കൊണ്ടല്ലേ..എല്ലാം ഒരു ബിസിനസ്സല്ലേ...ഇന്ത്യൻ പബ്ലിക്കിനെ ഒന്നു സുഖിപ്പിച്ച് നിർത്തുക എന്നതല്ലേ അതിന്റെയൊരു ലിത്..അല്ലാതെ ചൈന മുന്നിൽ മൈൽക്കുറ്റി പോലെ നിക്കുമ്പോൾ സെക്യൂരിറ്റി കൌൺസിലിൽ ഇന്ത്യയെ ഞങ്ങൾ കേറ്റുമോ...
( രഹസ്യമായി ചെവിയിൽ )..സത്യത്തിൽ അവന്മാരെ ഞങ്ങൾക്ക് പേടിയാ..
ജേ : അയ്യോ പ്രസിഡന്റേ...പ്രസിഡന്റേ......ഇനി ഞങ്ങ എന്നാ ചെയ്യും..
പ്രസി : ഓ നിങ്ങളൊന്നും ചെയ്യണ്ട..ചെയ്യാനുള്ളതെല്ലാം ആ ചൈനാക്കാരു ചെയ്തോളും...ഇവിടെ പാർട്ടിയും ഡാൻസും ഒക്കെ നടക്കുമ്പോൾ ഇടയ്ക്കിടെ ഒന്ന് ഹിമാലയത്തിൽ ചെന്ന് നോക്കണം.
അതിർത്തിവേലി അവിടെത്തന്നെയുണ്ടോ എന്ന്...
ജേ : കൌൺസിലിൽ സ്ഥിരാംഗത്തിന് ചൈന ഞങ്ങൾ ഇന്ത്യാക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ...?
പ്രസി : പാഴ്വാഗ്ദാനങ്ങൾ ഇനിയും തിരിച്ചറിയാൻ നിങ്ങൾക്കെന്നു കഴിയും...നിങ്ങളുടെ നേതാക്കന്മാർ അത് ആവശ്യത്തിന് തരുന്നുണ്ടല്ലോ..പിന്നെന്തിനാ പുറത്തൂന്ന് എടുക്കുന്നത്..
ജേ : ഇന്ത്യയും അമേരിക്കയും ഇത്രയും അടുത്ത സ്ഥിതിക്ക് തീവ്രവാദി ഏജന്റ് ഹെഡ്ലിയെ ഞങ്ങൾക്ക് ഒന്ന് വിട്ടു തന്നൂടെ...
പ്രസി : ഹ ഹ ഹ.. ഈയാഴ്ച കേട്ട ഏറ്റവും നല്ല തമാശ..
ബൈ ദ ബൈ എനിക്ക് തിരികെപോകാൻ സമയമായി..വൈറ്റ് ഹൌസിലെ വാഴയ്ക്ക് തടമെടുക്കാൻ രണ്ട് മിടുക്കൻ തമിഴൻ പണിക്കാരെ കിട്ടുമോ ഇവിടെ..
ജേ : വാഴക്കില്ല...കപ്പയ്ക്കു ചുറ്റും ആൽത്തറ കെട്ടിയ രണ്ടു പേരുണ്ട്..മതിയോ...
പ്രസി : ശരി...ശരി..അവരായാലും മതി..വാഴപ്പഴമില്ലാത്ത അമേരിക്കയാണ് എന്റെ സ്വപ്നം...ആട്ടെ താങ്കളുടെ പേരു ചോദിക്കാൻ ഞാൻ മറന്നു...
ജേ : എന്നെ മനസ്സിലായില്ലേ..ഞാൻ പ്രധാനമന്ത്രി...
പ്രസി : എവിടുത്തേ ....?
ജേ : പരപ്പനങ്ങാടിയിലെ രണ്ടാമത്തെ പ്രധാനമന്ത്രി..സുശീന്ദ്രൻ മുതലമട.
പ്രസി : ഓ..മൈ ഗോഡ്..പരിചയപ്പെട്ടതിൽ സന്തോഷം...
ജേ : അതെയതെ...നമുക്കിവിടുന്ന് രക്ഷപെട്ടാലോ..
പ്രസി : ശരിയാ ..എത്ര നാൾ ഈ പ്രാന്താശൂത്രിയിൽ കഴിയും നമ്മൾ....ഒരു മാതിരി പ്രാന്തന്മാരോട് പെരുമാറുന്ന പോലെയല്ലേ ഇവർ നമ്മളോട് പെരുമാറുന്നത്...അമേരിക്കൻ പ്രസിഡന്റിന് കിട്ടേണ്ട ഒരു പരിഗണനയും എനിക്ക് കിട്ടിയിട്ടില്ല...
ജേ : എന്നാ ആ കാണുന്ന വലിയ മഞ്ഞമതിൽ ചാടികോ...പ്ധുക്കോ..ഠിം......ക്ടക്..ഹയ്യോ എന്റെ കാല്..
റേഡീയോ : ആകാശവാണി...കഞ്ഞിക്കുഴി , കോഴിപ്പാറ, പോങ്ങുമ്മൂട്...സംസ്ക്രിത വാർത്തകൾ.
സമ്പ്രതി വാർത്താഹ സുയന്താം..പ്രവാചകാ ബലദേവാനന്ദ സാഗര....
കേരൾ മേം ഊളൻപാറാഹ രണ്ട് പ്രാന്തന്മാർ മതിൽ ചാടി രക്ഷപെട്ടഹഃ...
(ഇന്റർവ്യൂ കഴിഞ്ഞു..ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മറ്റ് അറിയിപ്പുകളൊന്നും ഉണ്ടായിരിക്കുന്നതല്ല..)
..
ഠേ... ഠേ... ഠേ...
ReplyDeleteതേങ്ങയല്ല... അതിര്‍ത്തിയില്‍ വെടിപൊട്ടിയതാ പോണിക്കുട്ടാ...
അമേരിക്കൻ ഇന്റർവ്യൂ നന്നായിട്ടുണ്ട്..
ReplyDeleteക്ലൈമാക്സ് കിടുക്കി ......
ReplyDeleteഞെട്ടീര് ....
Valare nannaayi
ReplyDeleteസത്യത്തില്‍ ആര് ആരെയാ ഇന്റര്‍വ്യൂ ചെയ്തത്??? എന്നാലും നന്നായി..... പിന്നെ പരപ്പനങ്ങാ ടിയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയോ??? അങ്ങിനെ ഒരാളെപ്പറ്റി ഇതുവരെ കേട്ടിട്ടില്ലല്ലോ!!!. പരപ്പനങ്ങാടിക്കാരി എന്‍റെ ഫാര്യക്കും അറിവില്ല......!!!!!!!!!!1
ReplyDeleteഡാആആആആആആആആആആആആആ.
ReplyDeleteനീയിനി ഒരക്ഷരം എഴുതിപ്പോകരുത്..
നിന്റെ പണ്ടാരമടങ്ങാനുള്ള GTA പോസ്റ്റ് കണ്ട് വൈസ് സിറ്റി ഡൌണ്‍ലോഡ് ചെയ്ത
ദ്ദിവസം എനിക്ക് നല്ല ഓര്‍മ്മയുണ്ട്....വല്ലോം തിന്നിട്ട്, കുളീച്ചിട്ട് ഇപ്പോ ആഴ്ച് ഒന്നായി...ഈ പണ്ടാരം എന്ന് കളിച്ചു തീരുമോ ആവോ..ഇതിന്റെ ബാക്കി വെര്‍ഷനും ടോറന്റ് തമ്പുരാന്‍ എത്തിച്ചൊണ്ടീരിക്കുന്നു..
അപ്പോ ഇനി കണ്ടില്ലേല്‍ ഓര്‍ത്തോ..
ഞാനേതോ ക്വട്ടേഷന്‍ ടീമിന്റെ കൈയ്യില്‍ പെട്ടൂ എന്ന്.
പരപ്പനങ്ങാടിയിലെ രണ്ടാമത്തെ പ്രധാനമന്ത്രി..സുശീന്ദ്രന്‍ മുതലമട
ReplyDeleteദെ എന്റെ നാടിനെ തൊട്ട് കളിക്കരുതെ :)
പിന്നെ പോനി ബൊയ് ഈ പോസ്റ്റിന് ആത്മാർഥമായ ഒരു റെഡ് സെല്യൂട്ട് എന്റെ വക
ജിം കാരിയുടെ അഭിമുഖം കസറിയിട്ടുണ്ടല്ലോ...
ReplyDeleteശരിക്കിനും എന്താ സംഭവം ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
ReplyDeleteപ്രവാചക ബലദേവാനന്ദ സാഗര കലക്കി കേട്ടോ !!
ReplyDeleteഅപ്പൊ ഒരു സംശയം...സംസ്കൃതം വാര്‍ത്ത ഒക്കെ ഇപ്പോഴും ഉണ്ടോ ആകാശ വാണീല് ?
ചിരിപ്പിച്ചു.. അതിനെക്കാള്‍ കൂടുതല്‍ ചിന്തിപ്പിച്ചു...നല്ല പോസ്റ്റ്..
ReplyDeleteസുശീന്ദ്രന്‍ മുതലമട ഒരു വല്ലാത്ത സംഭവം തന്നെ, എന്തെല്ലാം കാര്യങ്ങളാണ് ഇതിനിടയില്‍ പറഞ്ഞത്! :)
ReplyDeleteനന്നായി.
കിടിലന്‍ പോസ്റ്റ്...!
ReplyDeleteഅഭിനന്ദനങ്ങള്‍ .....
നീളം ഉണ്ടെങ്കിലും ഒട്ടും വിരസത നല്‍കാതെ, അതിലുപരി വളരെ നര്‍മം ചേര്‍ന്ന പോസ്റ്റ്..!
അവസാനം കുറച്ചു നേരെത്തെക്കെങ്കിലും പഴയ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയി...
തുടരുക.....
എല്ലാ ഭാവുകങ്ങളും നേരുന്നു....
വിനുവേട്ടന്‍,haina,junaith,റിയാസ് (മിഴിനീര്‍ത്തുള്ളി),തീപ്പൊരി,സുജിത് കയ്യൂര്‍,nomad I നാടോടി, ചാര്‍ളി[ Cha R Li ],jamal|ജമാൽ jamal|ജമാൽ jazmikkutty,പഞ്ചാരക്കുട്ടന്‍, Villagemaan അമ്മാവന്‍ തെച്ചിക്കോടന്‍ The Best87 എല്ലാവർക്കും ഭയങ്കര നന്ദി...
ReplyDelete@നാടോടി ബാച്ചിലറാണെന്നാ ഞാൻ കരുതീയത്..കെട്ടിയ സ്ഥിതിക്ക് എനിക്കൊന്നും പാറയാനില്ല..എല്ലാ പാപവും തീർന്ന് ഈ ജന്മത്തോടെ മോക്ഷം കിട്ടിക്കോളും..
@ചാർളീസ് ഏഞ്ചത്സ് : ജിറ്റീയിൽ കാറോടിച്ചു പോകുമ്പോൾ ചില പ്രത്യേക പെണ്ണുങ്ങളെ കാണുമ്പോൾ അരികിൽ വണ്ടിയൊതുക്കുക..അവർ കൂടെ വരും..കൂടുതൽ ഞാൻ പറയുന്നില്ല കൊച്ചു പിള്ളേരൊക്കെ വായിക്കുന്ന ബ്ലോഗാ...
@ജമാൽ ശരിക്കും പരപ്പനങ്ങാടി എവിടാന്ന് എനിക്കറിയില്ല..എവിടെയോ കേട്ടിട്ടുണ്ട്..
@ജംസിക്കൂട്ടി : ബ്രൂസ് ആൾമൈറ്റിയിലെ ജിം ക്യാരിയാണത്..
@വില്ലേജ് ..പണ്ടെപ്പോഴോ സംസ്ക്രിത വാർത്ത കേട്ടിട്ടുണ്ട്..ഇപ്പോൾ റേഡിയോ തന്നെ ആകെ കേൾക്കുന്നത് കാറിലെ എഫ്.എമ്മ്മിലാണ്..
പോപ്പി കുട്ടാ ..കലക്കിട്ടുണ്ട് ..
ReplyDeleteശരിക്കും ചിന്തിപ്പിക്കുന്ന പോസ്റ്റ് ..
അച്ചായന്‍ രഹസ്യമായി ഇത് വായിക്കുന്നുണ്ടെന്ന കേള്‍വി ..
സംഭവം കലക്കി..ഇടയ്ക്ക് അല്പം രോഷം ക്കൂടിപ്പോയല്ലേ? നന്നായി...
ReplyDeleteതമാശയില്‍ കൂടി കുറച്ചു കാര്യങ്ങളും പറഞ്ഞു..
ReplyDeleteനന്നായിട്ടുണ്ട്.
കലക്കി അളിയാ കലക്കി... കിടു ആയിട്ടുണ്ട്.. ആ പോട്ടെ പോട്ടെ വണ്ടി വിട്ടേ..
ReplyDeleteനീരേ അമേരിക്കയ്ക്ക് വിട്ടേ.. ആ പോട്ടെന്നെ
ടോപ് അണ്ണാ ടോപ്
ReplyDeleteപ്രവാചക ബലദേവാനന്ദ സാഗര !.... it took me 30 years back...
ReplyDeleteപ്രവാചക ബലദേവാനന്ദ സാഗര !.... it took me 30 years back...
ReplyDeletevalare nannayittundu,...... aashamsakal...........
ReplyDeleteഅക്ഷരങ്ങള്‍ അച്ചടിച്ച് കൂട്ടിയ കളിക്കുടുക്കയില്‍ നിന്നും പ്രസിഡന്‍റ്ണ്ണന്‍ പഠിച്ച വഴിയല്ല ശെരിക്കും ധാരാവിയിലേക്കുള്ള വഴി..
ReplyDeleteമുതലമടയണ്ണന്‍ ഭയങ്കരം തന്നണ്ണാ....
ഇത് കൊള്ളാലൊ ഗെഡീ..
ReplyDeleteകക്കീൻണ്ട്ട്ടാാ...
This comment has been removed by the author.
ReplyDeleteചിരിപ്പിച്ചു പിന്നെ ചിന്തിപ്പിച്ചു. നന്നായി പോണി നന്നായി
ReplyDeleteപ്രവീൺ, നിശാഗന്ധി, മേയ് ഫ്ലവേഴ്സ്, ജിക്കു, വിനോദ്, ജയരാജ്,സാഗർ,മുക്കുവൻ,ആസ്വാദകൻ,മുരളീമുകുന്ദൻ,എല്ലാവര്ക്കും വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി..നന്ദി ..നന്ദി
ReplyDeletekollam
ReplyDeleteഹ ഹ ഹ:) ഉഗ്രം!
ReplyDeleteKOLLAMM, ADIPOLY
ReplyDeleteനന്നായിരീകുന്നു എന്ന് പറയാന്‍ എന്റെ അമ്മാവന്‍ പറഞ്ഞു.......എന്റെ അമ്മാവന്‍ ആരാ എന്നറിയോ ,അങ്ങ് ദൂരെ
ReplyDeleteഅങ്കമാലിയിലെ പ്രധാന മന്ത്രിയാണ് കേട്ടോ...............