Followers

Oct 23, 2010

വീഡിയോ ഗെയിമുകളൂടെ ലോകം - 2

ഒന്നാം ഭാഗം .


ഇനി തുടർന്ന് വായിക്കൂ.........

3).The Grand Theft Auto (GTA).

The GTA IV
ഗെയിമിങ്ങ് രംഗത്തെ എക്കാലത്തേയും ഒരു വിസ്മയമാണ്
GTA..അതിനൊപ്പം എന്നല്ല  അതിന്റെ ഏഴ് അയലത്തുവരുന്ന ഒരു ഗെയിം ഉണ്ടാക്കാൻ ഇന്നുവരെ ആർക്കും സാധിച്ചില്ല എന്നതാണു സത്യം....
മാഫിയ , ടോട്ടർ ഓവർ ഡോസ് , ഫാർ ക്രൈ , RDR തുടങ്ങിയ അനേകം Open World Gameകൾ ഉണ്ടെങ്കിലും GTA V എന്ന അവസാനഭാഗത്തിന്റെ അത്രയും സൂക്ഷ്മത ഇവയ്ക്ക് ഒന്നുമില്ല.

റിയൽ ലൈഫിനെ ഇത്രത്തോളം പകർത്താൻ എങ്ങിനെ കഴിഞ്ഞു എന്നത് ഒരു അത്ഭുതമാണ്..ചില രാജ്യങ്ങളിൽ അക്രമവാസനമൂലം ഇത് നിരോധിച്ചിട്ടുണ്ട്...ക്ലാസ് കട്ട് ചെയ്തുവന്ന് പോലും GTA കളിച്ചിട്ടുണ്ട്  ഞങ്ങൾ..ഇതിൽ പ്രണയമുണ്ട്..കാർ റേസുകൾ ഉണ്ട്..ഓട്ടമത്സരമുണ്ട്..കുഞ്ഞു വീഡീയോ ഗെയിമുകൾ ഉണ്ട്..വെള്ളമടിക്കാം...ഇനി അദർ ആക്ടിവിടികളിൽ താത്പര്യമുണ്ടേൽ അതുവരെ ഇതിൽ ഉണ്ട്....അതുകൊണ്ട്തന്നെ ഒരിയ്ക്കൽ കളിച്ചാൽ അഡിക്റ്റാകും എന്നതിൽ സംശയമില്ല..

എക്ട്രീം വയലൻസാണ് GTA ഗെയിമുകളൂടെ മുഖമുദ്ര..GTA-3 എന്ന ഭാഗമാണ് ഞാനാദ്യം കളിച്ചത്.GTA series ലെ വിപ്ലവമായ ആദ്യ 3ഡി ഗെയിം..അതിൽ ബൈക്കുകളില്ല..സ്ഥലം അമേരിക്ക തന്നെ.. ഒരു ഓപ്പൺ വേൾഡാണിത്..നിങ്ങൾ രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങി എന്തൊക്കെ ചെയ്യാമോ അതെല്ലാം ഇതിലുണ്ട്..പിന്നെ പണം സമ്പാദിക്കാനായി എന്തു പണിയും ചെയ്യാം..ന്യൂയോർക്കാണ് GTA-3 യുടെ പശ്ചാത്തലം..ഓരോ കാലഖട്ടത്തിലുമുള്ള അമേരിക്കയാണ്
ഈ ഗെയിം സീരീസിന്റെ കഥ നടക്കുന്ന കാലം...

പൊതുവായ ചില കാര്യങ്ങൾ എന്താണെന്നു വച്ചാൽ കാറിൽ പോകുമ്പോൾ നിങ്ങൾക്ക് റേഡിയോ കേൾക്കാം..സിഡിയിട്ട് മാനസമൈനേ.. കേൾക്കാം..പ്ലെയിൻ പറപ്പിക്കാം..ടിക്കെറ്റെടുത്ത് ട്രൈയിനിൽ സഞ്ചരിക്കാം...പിമ്പ് പണി ചെയ്യാം...ഏതു വാഹനവും മോഷ്ടിക്കാം..മാന്യമായി ടാക്സി ഡ്രൈവറായി ജീവിക്കാം..ഇതൊക്കെയാണ്..

GTA-3ക്കു ശേഷം ഇറങ്ങിയതാണ്  GTA -Vice city..ഒരു ക്ലാസിക്ക് എന്നു പറയാം.1980കളാണ് കാലം....ടോമി അഥവാ തോമസ് അമേരിക്കയിലെ വേലേം കൂലീം ഇല്ലാത്ത ഒരുത്തനാണ്..എന്നാൽ അതിന്റെ അഹങ്കാരം ഒട്ടുമില്ലാത്തവൻ..കൂലിത്തല്ലുകാരനായി (തഗ്ഗ്)  ജീവിതം ആരംഭിക്കുന്ന ടോമി കുറഞ്ഞകാലം കൊണ്ട് നഗരത്തിലെ അധോലോകനായകനാകുന്നു..അതോടൊപ്പം കള്ളനോട്ടടി,മയക്കുമരുന്നു കള്ളക്കടത്ത്, ബ്ലൂ ഫിലിം നിർമ്മാണം , കാർ ഷോറൂം തുടങ്ങിയകൊണ്ട് നഗരത്തിലെ ഏറ്റവും വലിയ സമ്പന്നനാകുന്നു..അവസാനം കൂടെ നിൽക്കുന്ന ലാൻസ് എന്ന സ്നേഹിതൻ ചതിക്കുന്നു..ലാൻസിനെയും ശത്രുക്കളേയും കൊന്ന് ടോമി വിജയിക്കുന്നിടത്ത് കഥയവസാനിക്കുന്നു..പക്ഷേ അതുകഴിഞ്ഞും നിങ്ങൾക്ക് അവിടെ ജീവിക്കാം..
ബിസിനെസ്സ് നോക്കിനടത്തി..ബീച്ചിലൊക്കെക്കറങ്ങിയുമൊക്കെ...

പിന്നെ വെള്ളത്തിൽക്കൂടി പോകുന്ന സ്കിമ്മർ പ്ലേയ്നുകൾ മാത്രമേ വൈസ് സിറ്റിയിൽ ഓടിക്കാൻ സാധിക്കൂ...അപാഷേ അറ്റാക്ക് ഹെലികോപ്റ്ററും, സാധാരണ ഹെലികോപ്റ്ററും പറത്താം.ആവശ്യത്തിന് ബോട്ടുകളും കാറുകളും എല്ലാം ഇതിലുണ്ട്..ബെൻസ്, പോർഷേ ഹമ്മർ തുടങ്ങി അന്നത്തെ ഒട്ടുമിക്ക വാഹനങ്ങളും ഇതിലുണ്ട്...രണ്ടു വലിയ സിറ്റികളാണിതിൽ അതിലൊന്ന് മയാമിയാണ്...

വൈസ് സിറ്റിക്കെതിരേ അമേരിക്കയിൽ പല ക്രിമിനൽ കേസുകളുമുണ്ട്..അതിലൊന്ന് ഒരു അമേരിക്കൻ ചെക്കൻ ഇതിൽ നിന്ന് ആർജ്ജവം ഉൾക്കൊണ്ട് മൂന്നുപോലീസുകാരെ വെടിവെച്ചുകൊന്നു..അവരുടെ കാറും മോട്ടിച്ചോണ്ട് പട്ടണത്തിൽ കറങ്ങിനടന്നു..

മറ്റൊരു ചെക്കനാട്ടെ സ്വന്തം അച്ഛനേയും രണ്ടാനമ്മയേയും അവരുടെ മകളേയും അങ്ങ് തീർത്തുകളഞ്ഞു..യുഎസിലെ ന്യൂ മെക്സിക്കോയിൽ വച്ച്..അതിനു മുൻപ് അവൻ വൈസ് സിറ്റി ഭ്രാന്തമായി കളിച്ചിരുന്നത്രേ..എങ്ങനുണ്ട് സംഗതി..കൊള്ളാമല്ലേ..അതാണ് ഞാൻ പറഞ്ഞ അഡിക്ഷൻ..

അടൂത്ത സീരീസായ GTA -SAN ANDREAS വ്യത്യസ്ഥമായ ഒരു കഥയാണ്..ഇതിലെ നായകൻ കാൾജോൺസൺ എന്ന് പേരുള്ള ഒരു അമേരിക്കൻ കറൂത്തവർഗ്ഗക്കാരനാണൂ..വൈസ് സിറ്റിയിൽ ഉണ്ടായിരുന്ന കുറവുകളെ ബഹുദൂരം പിന്നിലാക്കി സാൻ ആൻഡ്രിയാസ്..വൈസ് സിറ്റിയുടെ പ്രധാന പോരായ്മ നായകന് നീന്തലറിയില്ല എന്നതാ‍യിരുന്നു..വെള്ളത്തിൽ വീണാൽ ആള് ക്ലോസാകും...എന്നാൽ സാൻ ആൻഡ്രിയാസിൽ പലരീതിയിലും നീന്തുന്ന മുങ്ങാംകുഴിയിടുന്ന മിടുക്കനാണ് നായകൻ..കപ്പൽ ഒഴിച്ച് മറ്റെല്ലാം ഇതിൽ ഓടിക്കാം..കണ്ടുതീർക്കാൻ പറ്റാത്തത്ത്ര വലിപ്പമുള്ള മൂന്നു അമേരിക്കൻ സിറ്റികൾ ഏതാണ്ട് മൊത്തമായി ഇതിൽ വരച്ച് ചേർത്തിട്ടുണ്ട്..

സാൻഫ്രാൻസിസ്കോ,  ലാസ്വേഗാസ്,  ലോസ്ഏഞ്ചലസ്...
1990ണ് കാലം..ഹുഡ്സുകളുടെ കഥയാണിത്..അമേരിക്കൻ നഗരങ്ങളൂടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടുവരുന്ന ചെറിയ ഗാംങ്ങുകൾ.കളി തുടങ്ങുന്നത് കാൾ അഞ്ച് വർഷങ്ങൾക്കു ശേഷം ലോസ് ആഞ്ചലസിലേക്ക് മടങ്ങി വരിമ്പോഴാണ്..അമ്മയുടെ സംസ്കാരത്തിനായി..കാളീന് സ്വീറ്റ് എന്നെ ചേട്ടനും കെൻഡൽ എന്ന പെങ്ങളുമുണ്ട്..

എയർപോർട്ടിൽ നിന്നും വരുന്നവഴി കറപ്ടഡ് പോലീസുകാരനായ ടെമ്പനി കാളിനെ തടയുന്നു..പോലീസിന്റെ മറവിൽ അധോലോകം ഭരിക്കുന്നയാളാണ് ടെമ്പനി..കാളിനെ ഉപദ്രവിച്ച ശേഷം വഴിയിൽ ഉപേക്ഷിക്കുന്നു..വീട്ടിലെത്തിയ കാൾ ചേട്ടൻ സ്വീറ്റിനോടും റൈഡർ, സ്മോക്ക് തുടങ്ങിയ പഴയ ഗാംസ്റ്ററ്മ്മാരുമായിച്ചേർന്ന് തകർന്നുപോയ തന്റെ ഗാംങ്ങ് പുനസ്ഥാപിക്കാൻ ശ്രമിക്കുന്നു..അതോടെ പ്രശ്നങ്ങളും ആരംഭിക്കുന്നു..

കഥ പുരോഗമിക്കുന്തോറും കാൾ മൂന്നു സിറ്റികളിലും പല പല സ്ഥാപനങ്ങൾ തൂടങ്ങുന്നു...ആറോളം കാമുകിമാർ..അവരുമായി ക്ലബ്ബില്പോക്ക്..ഡിന്നർകഴിപ്പ് പിന്നെ മറ്റു പ്രോഷിതപ്രവർത്തനങ്ങൾ..
 (ഹോട്ട്കോഫീ എന്ന പാച്ച് ഉപയോഗിച്ചാൽ ആ സീൻ കാണാനും സാധിക്കും.)..ഡീഫോൾട്ടായി ഗെയിമിൽ അത് സെൻസേർഡാണ്.

വേഗസിലെ മരുഭൂമിയൊക്കെ ഇതിൽ കാണുമ്പോൾ റിയാലിറ്റി തോറ്റുപോകും അത്ര ക്ലീൻ ഗ്രാഫിക്സാണ്..വേണമെങ്കിൽ ലാസ് വേഗാസിലെ കസീനോകളിൽ ചൂതുകളിച്ച് പണം കളയാം നിങ്ങൾക്കിതിൽ..കടം വാങ്ങി ചൂതു കളിക്കാം....പറഞ്ഞ സമയത്ത് പണം തിരികെകൊടുത്തില്ലെങ്കിൽ ക്വട്ടേഷൻ ടീം വന്ന് വെടിവെച്ചുകൊല്ലും കേട്ടോ....സ്കൈഡൈവിങ്ങ് നടത്താം..എയർടിക്കറ്റെടുത്ത് വിമാനത്തിൽ യാത്ര ചെയ്യാം..സ്ട്രൈപ്പിംങ്ങ് ക്ലബ്ബുകളിൽ പോയി ബാർ ഡാൻസ് കാണാം..വേണമെങ്കിൽ ഹൂക്കേഴ്സ് അഥവാ കേസുകെട്ടുകളെ വഴിയിൽ നിന്നും പൊക്കാം ..ചുമ്മാ കാഴ്ചകണ്ടു സൈക്കിൾ ചവിട്ടിനടക്കാൻ പറ്റിയ മനോഹര ഗ്രാമങ്ങളൂണ്ട്..കുതിരപ്പന്തയത്തിൽ ബേയ്റ്റ് വച്ച് കാശുകളയാം..

ഹോട്ടലിൽ കയറി ഇഷ്ട ഭക്ഷണം ഏതും മേടിച്ചു കഴിക്കാം..വെറുതെ ഫുഡ് കഴിച്ചാൽ വണ്ണം കുടും..ആയോധനകലകൾ പഠിക്കാൻ പോകാം..ജിമ്മിൽ പോയി സിക്സ് പായ്ക്ക് ഉണ്ടാക്കാം..ഇഷ്ടമുള്ള സ്റ്റൈലിൽ മുടി വെട്ടാം..ഷൂ , ഡ്രസ്, ഷേഡ്സ് എന്നിങ്ങനെയെല്ലാം ഷോപ്പിങ്ങ് നടത്താം..പറഞ്ഞാൽ തീരില്ല...എന്തും ചെയ്യാനുള്ള നിങ്ങളൂടേ ലോകമാണ് സാൻ ആൻഡ്രിയാസ്...

അങ്ങനെ ഫാവി അളീയനായ ' സീസർ വിയാൽപാണ്ടേ ' എന്ന കാർറേസറുടേ സഹായത്തോടേ കാൾ ആ സത്യം മനസ്സിലാക്കുന്നു..സ്നേഹിതരായ സ്മോക്കും റൈഡറും തങ്ങളെ ചതിച്ചെന്ന്..അവസാനം അവരെ കാൾ കൊല്ലുന്നു..പിന്നീട് അവസാന മിഷനിൽ ഒരു റോഡപകടത്തിൽ പോലീസുകാരൻ ടെമ്പനി മരിക്കുന്നതോടെ ഗെയിം തീരുന്നു..കഥ തുടരുകയും ചെയ്യുന്നു...ഓരോ വ്യക്തിബന്ധങ്ങളും മനസ്സില്പതിയുന്നതാണിതിൽ...മലമുകളിൽ കഞ്ചാവുക്രിഷി നടത്തുന്ന ഒരു യോഗാമാസ്റ്റർ നമ്മുടെ രാമായണത്തെപ്പറ്റിയൊക്കെ പറയുന്നുണ്ടിതിൽ...



GTA-IVലെ ഒരു രംഗം. (ഇടത്ത്നിന്നും) നിക്കോ,ഡിമിത്രി.
സാൻ ആൻഡ്രിയാസ് കണ്ട് കണ്ണ് തള്ളിയിരുന്നവരുടെ കണ്ണുകൾ വീണ്ടും തള്ളി പുറത്തുവീണത് GTA-IV എന്ന അവസാന ഭാഗം പുറത്തിറങ്ങിയപ്പോഴാണ്..ഇതിൽക്കൂടുതൽ എന്ത് എന്ന് വിചാരിച്ചവർക്ക് തെറ്റി.... GTA-IV  പുറത്തിറങ്ങിയ ദിവസം തന്നെ 3.5മില്യൺ പ്ലേസ്റ്റേഷൻ സിഡികൾ വിറ്റുപോയി... പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് കമ്പ്യൂട്ടർ വേർഷൻ ഇറങ്ങിയത്...പൈറസി ഭയന്ന് മിക്ക ഗെയിമുകളും ആദ്യം കൺസോൾ സിഡികളാണ് പുറത്തിറക്കാറ്..ഹെവി ഗ്രാഫിക്സായിരുന്നു GTA-IVൽ  ഉപയോഗിച്ചത്..ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് കാർഡില്ലാതെ ഇത് കളിക്കാൻ ബുദ്ധിമുട്ടാണ്..ഹോളിവുഡ് ആക്ഷൻ ചിത്രങ്ങളെ വെല്ലുന്ന സീനുകൾ..സിനിമയെ തോല്പിക്കുന്ന ഗ്രാഫിക്സ്..

1000 പേരോളം  മൂന്നര വർഷം അഹോരാത്രം മെനക്കെട്ടാണ് ഇതുണ്ടാക്കിയത്..ഏതാണ്ട് $100
ചിലവിൽ..പല കിടിലൻ ലോക ഗെയിം വിമർശകന്മാരും ഇതിന് നൽകിയ മാർക്കാകട്ടെ 10/10 !!!..

Euphoria എന്ന സിമുലേഷൻ സോഫ്ട്വെയർ ഉപയോഗിച്ച് ആർട്ടിഫിഷൽ ഇന്റലിജെൻസ് പ്രൊഗ്രാം പ്രയോജനപ്പെടുത്തി ഓരോ ചെറിയ പേശികളുടെ ചലനം പോലും ക്രിത്യതയോടെ സാഹചര്യത്തിനനുസരിച്ച് മാറി മാറി കാണിക്കാൻ 4-ൽ കഴിഞ്ഞു..

4ലെ നായകൻ ‘ നിക്കോ ബെല്ലിക്ക് ‘ എന്ന എക്സ് പട്ടാളക്കാരനാണ്..ഒരു യുദ്ധത്തിൽ ഒറ്റുകാരാൽ ചതിക്കപ്പെട്ട് ആർമിയിൽ നിന്നും പുറത്തായി, അവസാനം നഗരത്തിലെ ഒരു സാദാ സ്മഗ്ലറായി തീർന്നയാൾ..ഇപ്പോഴത്തെ അമേരിക്കയാണിതിലെ പശ്ചാത്തലം..

ചൂതുകളിച്ച് കടത്തിലായ തന്റെ കസിൻ ‘റോമൻ’നെ ബ്ലേഡുകാരിൽ നിന്നും രക്ഷിക്കാനായി
വൻതോക്കുകളോട് ഏറ്റുമുട്ടേണ്ടി വരുന്നു നിക്കോയ്ക്ക്..മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്ഥമായി മയക്കുമരുന്നിന്റെ ഉപയോഗങ്ങൾ ഇതിൽ ധാരാളമുണ്ട്..മാത്രമല്ല നാടകീയമായ കഥയാണിത്..ആയുധ-മയക്കുമരുന്നു റഷ്യൻ മാഫിയാകളുടെ അയ്യരുകളിയാണിതിൽ..പക്ഷേ സാൻ ആൻഡ്രിയാസിനെ അപേക്ഷിച്ച് ധാരാളം ന്യൂനതകളും  ഇതിലുണ്ട്..ഒന്നാമത്തെ കാര്യം മാപ്പിന്റെ വലിപ്പക്കുറവ് തന്നെ...അത് കൊണ്ട് തന്നെ സാൻ ആൻഡ്രിയാസിലെ പോലെ പറത്താനാകുന്ന ചെറു യാത്രാവിമാനങ്ങളും ഇല്ലിതിൽ...ഭക്ഷണശാലകളിൽ വിശാലമായ മെനുവില്ല...ജിംനേഷ്യമില്ല....ഒരുതരത്തിൽ പറഞ്ഞാൽ സിനിമാറ്റിക് ആയിരിക്കുകയാണ് ജി.റ്റി.എ ഫോർ.

പ്രധാന സിറ്റി ന്യൂയോർക്കാണ്..ന്യൂജേഴ്സിയും മറ്റു ഭാഗങ്ങളും ഇതിൽ  ചേർത്തിട്ടുണ്ട്...മിഷൻസ് എല്ലാം തീർന്നാലും കളി നിർത്താൻ തോന്നാത്തത്ര മനോഹരമാണ് 4...ബോറഡിക്കത്തേയില്ല........N-VIDIA യുടെ കാർഡുണ്ടെങ്കിൽ നിങ്ങളുടെ മോണിറ്ററിൽ ഈ ഗെയിമും
പേപ്പർകണ്ണാടി വച്ച് 3ഡിയായി കാണാൻ കഴിയും..

GTAയെ അനുകരിച്ചെങ്കിലും ക്ലച്ചുപിടിക്കാതെ പോയ ചില പ്രമുഖ Open world ഗെയിമുകൾ..
[ Saints raw 1,2, Total Overdose, Wheel man ]


5)The Mafia.

Mafia-1 : The city of lost heaven
GTA - യോട് നല്ലരീതിയിൽ പിടിച്ചുനിന്ന ഏക ഗെയിം..1930കളിലാണ് കഥ നടക്കുന്നത്..അമേരിക്കൻ ഡ്രഗ് , കള്ള്, ആയുധ മാഫിയകളുടെ കഥ.. The good fellas,
The untouchables, Godfather തുടങ്ങിയ മാഫിയാ സിനിമകളുടെ അതേ മോഡൽ കഥയാണിതിൽ..ഒന്നാം ഭാഗത്തിൽ താരതമ്മ്യേന ചെറിയ നഗരമാണ്..എവിടെയും പോകാമെങ്കിലും കാറുകൾ വിന്റേജ് കാറുകളാണ്..ഓവർ സ്പീഡിൽ പോയാൽ അപ്പോ പോലീസ് പിടിക്കും..ഗെയിമിന്റെ ഫ്ലോയെ ഇത് സാരമായി ബാധിക്കുന്നുണ്ട്..

എങ്കിലും ഗ്രാഫിക്സ് അസാധ്യ നിലവാരം പുലർത്തിയിരുന്നു..സാഹചര്യത്താൽ മാഫിയാ ഗാങ്ങിൽ ചേരേണ്ട സ്തിഥി വന്ന ‘ടോമി’  എന്ന ഡ്രൈവർ പിന്നീട് ഗ്യാങ്ങിലെ പ്രധാനിയാകുന്നു..അവസാനം മാഫിയായുടെ കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് ടോമി നിയമത്തിനു കീഴടങ്ങുന്നു..50-60കിമിയാണ് ഇതിലെ കാറുകളൂടെ മാക്സിമം വേഗത..ചില റേസിംഗ് കാറൂകൾ 100 വരെയൊക്കെ പോകും..

രണ്ടാം ഭാഗമായ Mafia-2   രണ്ടുമാസം മുൻപാണ് ഇറങ്ങിയത്...ന്യൂയോർക്ക് തന്നെയാണ് ഇതിലെ നഗരം..കാലഖട്ടമാകട്ടേ  1951കൾ.. സംഗതി കൊള്ളാം എന്ന റിവ്യൂവാണ് പൊതുവേ 2നു ലഭിച്ചത്..അമിതപ്രതീക്ഷകൾ വേണ്ടെന്നു സാരം..എങ്കിലും ഗ്രാഫിക്സ് ഉയർന്ന നിലവാരത്തിലാണ്.2 ഗിബി റാമും ഗ്രാകാർഡും വേണം കളിക്കാൻ..എങ്കിലും നിലവിൽ ജി.റ്റി.എ കഴിഞ്ഞാൽ ഏറ്റവും മികച്ച ഗെയിം മാഫിയ-2 തന്നെ...



6).Bully: Scholarship Edition

പേരു പോലെതന്നെ ബുള്ളിയിങ്ങ് എന്ന പോക്രിത്തരം തന്നെയാണിതിലെ കഥ....GTAയുടെ സ്രിഷ്ടാക്കളായ റോക്ക്സ്റ്റാറാണ് ഇതിന്റേയും ആൾക്കാർ..ജിമ്മി എന്ന തെറിച്ച പയ്യനെ അവന്റെ അമ്മയും രണ്ടാനച്ഛനും കൂടി ബുൾവർത്ത് അക്കാഡമിയിലാക്കുന്നു..ദിവസങ്ങൾക്കകം സ്കൂളിലെ പ്രമുഖന്മാരുമായി ജിമ്മി കോർക്കുന്നു..


ഒരുതരത്തിൽ പറഞ്ഞാൽ കുട്ടിഗെയിമാണിത്..പക്ഷേ സെക്ഷ്വാലിറ്റി നല്ലതുപോലെയുണ്ടിതിൽ..ലേഡീസ് ബാത്ത്രൂമിൽ എത്തിനോട്ടം, സീൻ പിടിക്കൽ തുടങ്ങിയവയൊക്കെയുണ്ട് ഇതിൽ.വെറുതെ അങ്ങ് കളിക്കാൻ പറ്റില്ല ഇത്..ദിവസവും ഹോസ്റ്റലിൽ നിന്ന് ക്ലാസിൽ പോയി പഠിക്കണം..പരീക്ഷകൾ പാസാവണം..അക്കാഡമിയുടെ ചുറ്റിനുമുള്ള ചെറിയ ടൌൺഷിപ്പും മാത്രമാണ് ഇതിലെ ലോകം..നായകൻ പതിനാറ് വയസ്സുകാരനായതിനാൽ
ഇത്തിൽ കാറോടിക്കാനാവില്ല..സൈക്കളാണ് പ്രധാന വാഹനം..ബൈക്കും ഓടിക്കാം..ആയുധങ്ങൾ കമ്പും, വടിയും, തെറ്റാലിയും ഒക്കെയാണ്..തുടക്കത്തിൽ അദ്ധ്യാപകരുടെ കണ്ണിലെ കരടായ ജിമ്മി അവസാനം സ്കൂളിലെ വില്ലൻ ചെറുക്കനേം ടീമിനേം പരാജയപ്പെടുത്തുന്നതോടെ ഹീറോയാകുന്നു..കളി തീരുമ്പോഴേക്കും വെക്കേഷനാകും..പിന്നെ ക്ലാസില്ല...ഇഷ്ടം പോലെ ടൌണിൽ കറങ്ങിനടക്കാം ..കാർണിവൽ കാണാൻ പോകാം..കാമുകിയുമായി സൈക്കിളിൽ കറങ്ങാം..

കളി പുരോഗമിക്കുന്തോറും സീസൺ മാറും.മഞ്ഞ് പെയ്യും.. ഒരു ക്രിസ്മസ് കാലവുമുണ്ടിതിൽ..യുവജനോത്സവത്തിൽ പങ്കെടുക്കാം..ലോക്കൽ ഗ്യാംഗുകളുമ്മായി കൊമ്പ്കോർക്കാം..പൊതുവേ എനിക്കിഷ്ടപ്പെട്ട ഗെയിമാണിത്..നല്ല നിലവാരമുണ്ട്...
ഒരു ജിബി റാം വേണം കളിക്കാൻ...വിദേശ സർവകലാശാലകളിലേം ഇന്ത്യയിലേം വിദ്യാഭ്യാസ രീതികളൂടെ വ്യത്യാസം നന്നായി ഇതിൽ നിന്നും മനസ്സിലാക്കാം..

7) Microsoft Flight simulator.

പേരു പോലെ ഇതൊരു ഗെയിമല്ല..സിമുലേറ്ററാണ്..ഏറ്റവും ലേറ്റസ്റ്റായ എക്സ് നല്ല രസമുള്ള സംഗതിയാണ്..കുട്ടികൾക്ക് ഇഷ്ടപ്പെടാൻ വഴിയില്ല..
ചെറിയ ചോപ്പറുകൾ മുതൽ ബോയിംങ്ങ് പാസഞ്ചർ പ്ലെയിൻ വരെ ഓടിക്കാനുള്ള തിയററ്റിക്കൽ പരിശീലനമാണിതിൽ കിട്ടുക..കളിക്കുന്നതിലുപരി പഠിക്കാനാണ് ഇതിലുള്ളത്..

ഒരു പ്ലെയിനിലുള്ള എല്ലാത്തരം കണ്ട്രോളുകളും ഇതിലെ അതാത് പ്ലൈയിൻ മോഡലുകൾക്കുണ്ട്..ടവറിൽ നിന്നും കിട്ടുന്ന നിർദ്ദേശമനുസരിച്ച് പ്ലെയിൻ പറത്തി ലക്ഷ്യത്തിലെത്തുക എന്നതാണ് നിങ്ങളൂടെ ദൌത്യം..പൈലറ്റുമാർക്ക് എളുപ്പം കഴിയുമിത്..ചെറിയ പിഴവ് വന്നാൽ‌പ്പോലും പ്ലൈയിൻ ക്രാഷാകും..

ലോകത്തെ എല്ലാ എയർപോർട്ടുകളുമുണ്ടിതിൽ..നമ്മടെ കൊച്ചിൻ എയർപോർട്ടിൽ വേണമെങ്കിൽ നിങ്ങൾക്ക് വിമാനം ഓടിച്ചിറക്കാം..നല്ല സങ്കേതിക്ഞ്ഞാനം തിയറികളിലൂടെ ആദ്യം നേടിയാൽ മാത്രമേ പ്ലെയിൻ പൊങ്ങൂ..

കഴിവു കൂടുന്നതിനനുസരിച്ച് നിങ്ങൾക്ക് ഓരോ ക്യാപ്റ്റൻ റാങ്കുകൾ ലഭിക്കും..യഥാർത്തത്തിൽ ഒരു പ്ലൈയിൻ പറത്തുന്ന അനുഭൂതി ലഭിക്കും ഇതിൽ..ജോയ് സ്റ്റിക്കുകൾ ഉപയോഗിച്ചാൽ കൂടുതൽ റീയാലിറ്റി കൈവരും...വലിയ മെമ്മറി ഇതിന് ആവശ്യമില്ല..രണ്ടു ഡീവിഡികളിലായി 8 ജിബിയോളമുണ്ട് ഇതിന്റെ ഡേറ്റ..


---------------------------------------------------------------------------------------------------------------
Popular Gaming consoles:

Play Station :





Sony  യുടെ പ്രശസ്തമായ ഗെയിമിങ്ങ് കൺസോളാണ് പ്ലേസ്റ്റേഷൻ.മൂന്നാം തലമുറ പ്ലേസ്റ്റേഷനാണ് ഇപ്പോൾ വിപണിയിലുള്ളത്..കമ്പ്യൂട്ടറിലോ ടിവിയിലോ യഥേഷ്ടം പിടിപ്പിച്ച് കളിക്കാം..എന്നാൽ സിഡികൾക്ക് നല്ല വിലയാണ്..പുതിയ ഗെയിം കമ്പ്യൂട്ടർ വേർഷൻ ഓസിന് ഡൌൺലോഡ് ചെയ്യാം.എന്നാൽ കൻസോളുകളിൽ ഒർജ്ജിനൽ സിഡിയേ എടുക്കൂ..പൊതുവേ പർച്ചേസിംഗ് പവർ കുറഞ്ഞ ഇന്ത്യ പോലുള്ള രാജ്യങ്ങളിൾ അതുകൊണ്ടുതന്നെ കൺസോളുകൾക്ക് പ്രിയം പോര..വില തന്നെ കാരണം..എന്നാൽ കമ്പ്യൂട്ടറിൽ കളിക്കുന്നതിലും കംഫോർട്ടാണ് ഇത്.
കൈയ്യിൽ കൊണ്ടുനടന്നു കളിക്കാവുന്ന പോർട്ടബിൽ പ്ലേസ്റ്റേഷനുമുണ്ട്..

X-BoX 360:


സോണിയുടെ വിജയം കണ്ട് കണ്ണുമഞ്ഞളിച്ച മൈക്രോസോഫ്ടുകാർ ഇറക്കിയ കൺസോളാണ് എക്സ്ബോക്സ്..മൈക്രോസോഫ്ടിന്റെ സോഫ്ട്വെയർ വിങ്ങിന്റെ പിൻബലം കുറഞ്ഞകാലം കൊണ്ട് എക്സിനെ ജനപ്രിയമാക്കി..എന്നാലും സോണിയെ കടത്തിവെട്ടാനായില്ല..പ്ലേസ്റ്റേഷനേക്കാളും വിലക്കുറവാണ് എക്സിന് ..അതാണവരുടെ മാർക്കറ്റിലുള്ള പിടി..ഇനി എങ്ങനേലും ലോണെടുത്ത് ഇതൊരെണ്ണം വാങ്ങിയാലും ദിവസംന്തോറും പുറത്തിറങ്ങുന്ന സിഡികൾ രണ്ടായിരവും അതിനുമേലോട്ടും കൊടുത്തുവാങ്ങാൻ ഇന്ത്യാക്കാർ തയ്യാറല്ലാത്തതുകൊണ്ട് ഇതിന്റെയൊക്കെ വിപണി പ്രധാന മാളുകളിൽ മാത്രമായി ഒതുങ്ങുന്നു..


GameBoy:

യാത്രികർക്കായാണ് ഗെയിംബോയി..കൂടുതലും കുട്ടികളാണ് ഉപഭോക്താക്കൾ..പോക്കറ്റിലിട്ടു കൊണ്ടുപോകാം...ചെറിയ കാറ്റ്രിഡ്ജുകൾ ഇട്ട് ഇഷ്ടഗെയിം കളിക്കാം..ഹൈ-എൻഡ് ഗ്രാഫിക്സ് ഗെയിമുകൾ പ്രതീക്ഷിക്കരുത്..നല്ല ഗ്രാഫിക്സുളൂള്ള ഗെയിമുകൾ കളിക്കാം..സമയം പോകാൻ ഏറ്റവും നല്ല ഒരു വഴിയാണിത്..ടോയ്ലറ്റിലിരുന്ന് പത്രം വായിക്കുന്നവരും ഗെയിംബോയ് വച്ച് കളിക്കുന്നവരും ഉണ്ട്..കുട്ടികളേക്കാളുപരി മുതിർന്നവരാണ് ഇന്ന് ഗെയിം ആരാധകർ.മാത്രമല്ല ഓരോ വർഷവും ബില്യണുകൾ മറിയുന്ന
വിപണികൂടിയാണിത്..

 ഭാവനാലോകത്തെ ജീവിതം ഇഷ്ടപ്പെടുന്നവർക്ക് ‘ ആപ്പിൾ ‘ ഒഴിച്ച് ഡെഡിക്കേറ്റഡ് കാർഡുള്ള ഏതേലും നല്ല ഒരു  ലാപ്ടോപ്പും വാങ്ങി കടന്നുവരാം,  ഗെയിമുകളൂടെ വിസ്മയത്തുമ്പത്തേക്ക്....



                                                            * GAME OVER *

30 comments:

  1. ഇഷ്ട്ടപ്പെട്ടു ..നല്ല പോസ്റ്റ്‌ ..ആദ്യമായിട്ടാ ഇത്ര വിഷദമായി ഗയിമിനെ കുറിച്ച് മലയാളത്തില്‍ ഒരു ബ്ലോഗു വായിക്കുന്നത് ..ഇത് നിര്‍ത്തിയോ .ഇത്ര ഗെയിം മാത്രേ ഉള്ളൂ ..ഇത് വായിച്ചപ്പോ എനിക്കും ഗെയിം കളിയ്ക്കാന്‍ ഒരു മൂട് ഒക്കെ വരുന്നുണ്ട് ..താങ്ക്സ് പോപ്പി ...പിന്നെ ആരും വരുന്നില്ല ഏന് കരുതി എഴുത്ത് നിര്‍ത്തണ്ട ..കാരണം ഇതിലും നല്ല ബ്ലോഗുകളില്‍{നിന്റെ മോശം ആണെന്നല്ല} പോലും ആരും കമെന്റ്റ്‌ ഇടാതെ പോകുന്നുണ്ട്..ഞാന്‍ തന്നെ കമെന്റ്റ്‌ ഇടുന്നത് നിന്റെ ബ്ലോഗ്‌ ആണെന്ന് കരുതിയാ..അല്ലെങ്കില്‍ വെറുതെ വായിച്ചു അങ്ങ് പോകും.അത്ര തന്നെ ..

    ഹലീ...

    ReplyDelete
  2. എന്റെ മനസ്സ് ഇത്ര ക്രിത്യമായിട്ട് നീ എങ്ങനെ മാനസ്സിലാക്കി..നീ എന്റെ മനസാക്ഷിസൂക്ഷിപ്പ്കാരാൻണൊ?...ഐം സോ പ്ലീസ്ഡ്..നന്ദി

    കമന്റുകളിൽ നിന്നും കിട്ടുന്ന ഊർജ്ജം ഉൾക്കൊണ്ടാണ് ഞാൻ വീണ്ടും എഴുതുന്നത്..പച്ചക്കൊടീ കാത്ത് ഏതാണ്ട് പത്തോളം ഖണ്ഡകാവ്യങ്ങൾ ഡ്രാഫ്ടിൽ കിടപ്പുണ്ട്..

    യൂണിക്ക് ഹിറ്റുകൾ തരക്കേടിലാതെ ഉണ്ടെങ്കിലും സ്ഥിരം കമന്റേറ്റേഴ് പോലും പലപ്പോഴും കമന്റിടാറീല്ല..ചില തല്ലിപ്പൊളി പെൺബ്ലോഗിലെ ക്മന്റുകൾ കാണുമ്പോൾ ഒരു ഹ്രിദയട്ട്തിൽ ഒരു അസ്കിത.

    ReplyDelete
  3. ഒണ്ട് സാര്‍ ഞാനിവിടെ ഒണ്ട് സാര്‍ ...

    ഷാപ്പിലൊക്കെ എന്നാണാവോ പ്ലേ സ്റ്റേഷന്‍ വെക്കുക ..

    അച്ചായന്‍റെ കമന്‍റ് കടയില്‍ കമന്‍റ് അപ്രൂവ് ചെയ്യാന്‍ ഇരുത്തിയിരിക്കുന്ന അണ്ണന്മാരുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്തമില്ലാഴികയിലും പ്രതിഷേധിച്ചു ഇന്ന് വൈകിട്ട് കല്ലുവാതിക്കല്‍ ഷാപ്പില്‍ നിന്നും നമ്മുടെ പ്രിയങ്കരനായ തീപ്പോരിയുടെ നേതൃത്തത്തില്‍ പന്തംകൊളുത്തി പ്രകടനവും സാംസ്‌കാരിക സമ്മേളനവും ഒണ്ട്. . ആദ്യ പന്തത്തില്‍ തിരി തെളിയിക്കല്‍ അളിയനെ കൊണ്ട് ചെയ്യിക്കാനാ ഞങ്ങള്‍ ഉദേശിക്കുന്നത് അവിടൊക്കെ കാണണം കേട്ടോ

    ReplyDelete
  4. കമന്റു കുറവാ എന്നോര്‍ത്ത് എഴുത്ത് നിര്‍ത്തണ്ട കേട്ടോ...ഈ വിഷയത്തില്‍ കമന്റാന്‍ മാത്രം ഉള്ള വിവരം ഇല്ലഞ്ഞിട്ട ഞാന്‍ കമന്ടഞ്ഞേ ( ഞാന്‍ സത്യം മാത്രേ പറയു..ഹി ഹി )

    സത്യം പറഞ്ഞ ഇത്രേം ഒക്കെ ഗെയിം ഉണ്ട് എന്ന് ഇത് വയിച്ചപോഴാ പിടികിട്ടിയെ....നല്ലതായിട്ടുണ്ട് വിവരണം ..

    നോക്കട്ടെ..torrrenz !

    ReplyDelete
  5. Snakes on a Plane എന്നൊരു പടത്തില്‍ അവസാനം flight simulator ഗെയിം കളിച്ചു പരിചയം ഉള്ളവന്‍ plane പറത്തുന്ന സീന്‍ ഉണ്ട്. Thanks for the post

    ReplyDelete
  6. വിവര സാങ്കേതിക തലത്തിലെ 'ഗെയിംസ്' എത്തിനോക്കാന്‍ പോലും താല്പര്യപ്പെട്ടിരുന്നില്ല ഇതുവരെ.... വളരെ ലളിതമായ ഈ വിവരണം, അതെന്താണെന്നും മറ്റും മനസിലാക്കാന്‍ ഏറെ സഹായിച്ചു.വളരെ നന്ദി.
    കമന്റുകളുടെ എണ്ണം കാര്യമാക്കെണ്ടാ, വീണ്ടും എഴുതുക,അറിവുകള്‍ പകരുക....

    ReplyDelete
  7. ഇഷ്ട്ടായി. ഗൈമുകളെ കുറിച്ച് ആധികാരികമായി ഒരു പോസ്റ്റ്. എഴുത്ത് തുടരുക

    ReplyDelete
  8. എടാ... എനികിഷ്ടപെട്ടു...!
    ഞാനും ആണ്.
    കൂടുതലും ഫ്രീ മോഡില്‍ ആണ് കളിക്കുന്നത്. ഇത് വരെ ഇങ്ങനെ കളിച്ചു എന്നതല്ലാതെ അതിന്റെ കഥയോ,മറ്റോ ഒന്നും മനസ്സിലാക്കിയിരുന്നില്ല.
    മലയാളത്തില്‍ ഇത്ര വിശദമായി വിവരിച്ചു തന്നതിന് നന്ദി.
    ഇനിയും കൂടുതല്‍ ഗെയിം സിനെ കുറിച്ച് അറിയാന്‍ താല്പര്യം ഉണ്ട്. ഈ ബ്ലോഗില്‍ നിന്നും അത് പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. A good article. Please try to continue with other kinda games like Strategy, Sports etc...

    got a doubt about GTA3.
    "പൊതുവായ ചില കാര്യങ്ങൾ .....
    .........
    ..........പ്ലെയിൻ പറപ്പിക്കാം......."

    i thought "പ്ലെയിൻ പറപ്പിക്കാം" was first enabled in GTA-VC... i cant remember something similar in GTA3!

    Thanks again :)

    ReplyDelete
  10. There is a skimmer plane in GTa3...

    ReplyDelete
  11. u r right buddy... now i remember that little thing (The Dodo airplane) which will not stay in air more than 2 seconds, however i tried...

    :)

    ReplyDelete
  12. Raman Paampine Konnu: http://www.thattukadablog.com/2010/10/blog-post_16.html

    ReplyDelete
  13. ഗയിം അഡിക്റ്റായി ഇണ്ടാവ് പറിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ..ഒരു പരുവത്തിന് ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്..ഇതു പോലെ മനോഹരമായി എഴുതി പിന്നേം ആകർഷിക്കല്ലേ എന്റെ പൊന്നപ്പീ... ഹോട്ട് കോഫി ഉൾപ്പടെ സാൻആൻഡ്രിയാസിന്റെ ഭാവനാ ലോകത്ത് ഒരു പാട് കാലം ചിലവാക്കിയിട്ടുണ്ട്. എന്റെ ഫേവ് ഗയിമും അതു തന്നെ.. നന്ദി..

    ReplyDelete
  14. എന്റെ പോണിക്കുട്ടാ..
    തകര്‍ത്തടിക്കീയല്ലോ...I love you da..ഹ ഹാ

    ReplyDelete
  15. "ഗെയിമിങ്ങ് രംഗത്തെ എക്കാലത്തേയും ഒരു വിസ്മയമാണ്
    GTA..അതിനൊപ്പം എന്നല്ല അതിന്റെ ഏഴ് അയലത്തുവരുന്ന ഒരു ഗെയിം ഉണ്ടാക്കാൻ ഇന്നുവരെ ആർക്കും സാധിച്ചില്ല എന്നതാണു സത്യം...."


    sathyam sathyam paramasathyam, പിന്നേ എന്റെ favourite ആണ് hitman . നല്ല പോസ്റ്റ്‌ രാകേഷ് ഭായ്

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. Since someone mentioned about Hitman (Codename 47)....

    It was one of my favorite... mainly ‘cos of the disguising ability (though logically unacceptable sometimes)...

    ReplyDelete
  18. Nintendo Wii ടെ കാര്യം എന്തെ പറഞ്ഞില്ല????ഇപ്പൊ ഏറ്റവും ലേറ്റസ്റ്റ് അതാണ്....ഒരുപാട് സോഫ്റ്റ്‌വെയര്‍സ് ഇറങ്ങുന്നുണ്ട്.കളി മാത്രമല്ല exercise ചെയ്യാന്‍ ഉള്ളത് വരെ ഉണ്ട്...Wii Fit എന്ന പേരില്‍....

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. comment varalachaye kondulla ninte avalathi konda njan ididunnadu ... malayalam adikkan taime illaaa... vereyum blog vayikkandey ..hihi.... njan orotta irippinu bhavante ellaa bloggum vayikkukayanu ...
    ur writing is different from every others.. seems like we r in same generation ...

    keep writing ... keeep onnnnnn writing ...

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. Kollaam...nice post. Njanum oru GTA fan okke thanne but thaangalude postil 'Assassin's Creed' series-ne kurich onnum kandillallo! :)

    ReplyDelete
  23. അസാസിൻ ക്രീഡ് പോലുള്ള മിത്തലോജിക്കൽ ഗെയിമുകളോട് താത്പര്യമില്ല..നല്ലതാണെങ്കിലും അല്പം കളിച്ച് നിർത്തുകയാണുണ്ടായത്...റിയാലിറ്റി ഗെയിമുകളാണ് എനിക്കിഷ്ടം..ഇഷ്ടപ്പെട്ട ചില ഗെയിമുകളെപ്പറ്റി മാത്രമേ എഴുതിയുള്ളൂ‍ൂ..വിസ്താരഭയത്താൽ പലതും ഒഴിവാക്കി..

    ReplyDelete
  24. superb writing...

    same taste :D

    ReplyDelete
  25. My kids used to play GTA San Adreas, i need to check now whether they are using HOTCOFFEE or not... Thanks for detailing about the games.

    ReplyDelete
    Replies
    1. Hot coffee is a patch...it may be inside the scrpt ..play GTA accept the coffee invitation..Then u ll know is that hot or not :))

      Delete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...