Followers

Oct 5, 2010

മലയാളം ബ്ലോഗ് - ഒരു എക്സ്ക്ലുസീവ് ഇന്റർവ്യൂ വിന്റെ കഥ

അഭിനവ  സെലിബ്രിറ്റി  ബ്ലോഗറുമായി  ഒരു എക്സ്ക്ലുസീവ്  സെലിബ്രിറ്റി   ഇന്റർവ്യൂ    ..





പ്രശസ്ത ലൈഫ്സ്റ്റൈൽ മാഗസിനായ Vougue നു വേണ്ടി കഴിഞ്ഞയാഴ്ച്ച   മിസ്.കാജൽ അഗർവാൾ  അഭിനവ സൂപ്പർസ്റ്റാർ P B യുമായി       നടത്തിയ എക്സ്ക്ലുസീവ് ഇന്റർവ്യൂവിന്റെ മലയാളം പരിഭാഷ...












കാജൽ :  മലയാളം അറിയില്ലെങ്കിലും അങ്ങയുടെ ബ്ലോഗ്  ട്രാൻസലേറ്ററിലിട്ട് ഞാൻ സ്ഥിരമായി വായിക്കാറുണ്ട്...എഴുത്തിൽ ആരൊക്കെയാണ് അങ്ങയുടെ പ്രചോദനങ്ങൾ ..?

പോണി
:  നീലച്ചടയൻ , ശിവമല്ലി.

കാ  :  ആരാണവർ..? .. ബ്ലോഗേഴ്സാണോ..ഞാനിതുവരെ കേട്ടിട്ടില്ലല്ലോ..?


പോ :    ശ്ശെ ...അതൊക്കെ പ്രശസ്തമായ കഞ്ചാവു ബ്രാൻഡുകളല്ലേ..എന്റെ മോളേ....
കാ : അതൊക്കെ പോട്ടെ..താങ്കൾ,  ആൾട്ടർ ഈഗോയിൽ എഴിതിയ  “ യൂറോപ്പിലെ ചാഞ്ഞമരങ്ങൾ “എന്ന കവിത ആധുനിക സാഹിത്യത്തിനുനേരെ  തൊടുത്തുവിട്ട ഒരു ഗർഭംകലക്കിയാണ് എന്നു നിരൂപകർ പറയാൻ കാരണം..?

പോ :   ഒരു കല്യാണം പോലും കഴിച്ചിട്ടില്ലാത്ത ഞാൻ ഒരു ഗർഭത്തിനും ഉത്തരവാദിയല്ല...പിന്നെല്ലേ അത് കലക്കുന്നത്..എനിക്കൊന്നേ പറയാനുള്ളൂ..എന്റെ ഗർഭം ഇങ്ങനല്ല...
കാ :  മലയാളം ബ്ലോഗിൽ ആരെയൊക്കെയാണ് ഏറ്റവും ഇഷ്ടം..?
പോ :  വടിവരമ്പൻ , ഏത്തായിക്കോലൻ ,ജൂനിയർ കാട്ടുമാക്കാൻ , കോഴികുഞ്ഞും ഡബിൾഡക്കറും 
അവന്റെ ഊളത്തരങ്ങൾ , കാറ്റു പോയ ബലൂൺ..
കാ :  നിർത്ത് നിർത്ത്...എന്തൊക്കെയാണിത്..ഇതൊന്നും ഞാൻ കേട്ടിട്ടുപോലുമില്ലാത്ത ബ്ലോഗുകളാണല്ലോ..?

പോ
: ഇതെല്ലാം എന്റെ തന്നെ അനോണീ ബ്ലോഗുകളായിരുന്നു..ആളുകേറാതായപ്പോൾ ഡിലീറ്റ് ചെയ്തു...

കാ : ശരി..ശരി.. മലയാളസാഹിത്യത്തിലെ ഏറ്റവും  ഇഷ്ടപ്പെട്ട നോവലുകൾ ഏതൊക്കെയാണ്..?

പോ :  കമ്പിയില്ലാക്കമ്പി ,  രജനിയുടെ രാത്രികൾ , അയലത്തെ ആന്റി, അഭിനിവേശം,
            ബുള്ളറ്റ് റാണി...

കാ  (അല്പം ദൂരേയ്ക്ക് നീങ്ങിയിരിക്കുന്നു) :  ഏതാണ് മലയാളത്തിൽ ഇഷ്ടപ്പെട്ട മാഗസിസുകൾ ?

പോ : വനിത , മഹിളാരത്നം, ...... ഡോക്ടറോട് ചോദിക്കാം ,  സ്ത്രീകൾക്ക് മാത്രം...
       ഇതെല്ലാം ഞാൻ മുടങ്ങാതെ വായിക്കുന്നുണ്ട്...

കാ : ആട്ടെ...എന്താണ് പോപ്പി, പോണീബോയ് തുടങ്ങിയ പേരുകളോട്  ഇത്ര ഇഷ്ടം ..?

പോ :  “ ഔട്ട്സൈഡേഴ്സ് “ എന്ന നോവലിലെ കേന്ദ്രകഥാപാത്രമാണ്  ‘ പോണീബോയ് കർട്ടിസ് ‘ എന്ന ഗാംങ്ങ്സ്റ്റർ പയ്യൻ...ആ നോവലിന്റെ സ്വാധീനമാണ്  പേരിനോടുള്ള ഇഷ്ടം..

മാത്രമല്ല ടോണി കുരിശിങ്കലിനോടുള്ള ആരാധനകൊണ്ട് ടോണി എന്ന പേരിൽ
ഡിസ്ക്യുസിൽ കമന്റിയിരുന്നു പണ്ട്..എപ്പോഴോ അതിന്റെ പാസ്വേഡ് മറന്നുപോയി..

പിന്നെ പേരിനൊപ്പം   പോപ്പി എന്ന പൂവിന്റെ പേരും ചേർത്ത് ഒരു പേരിട്ടു.. മറക്കാതിരിക്കാനായി അതിന്റെ പാസ്വേഡായ  “ രാകേഷ്123  “ ഒരു പേപ്പറിലെഴുതി ആരുംകാണാതെ ഒരു വലിയ ട്രങ്കുപെട്ടിയിൽ വച്ചു പൂട്ടി  താക്കോൽ കഴുത്തിലിട്ടിട്ടുണ്ട്...

കാ : ഒരു ബ്ലോഗറായില്ലായിരുന്നെങ്കിൽ താങ്കൾ ആരാകുമായിരുന്നു..?

 പോ : ഒരു ബ്ലോഗറായില്ലായിരുന്നെങ്കിൽ ഞാൻ വല്ല കളക്ടറോ ഇന്ത്യൻപ്രസിഡന്റോ  ഒക്കെയാകുമായിരിക്കാം..
ഐ.എ.സ് പരീക്ഷയുടെ തലേന്നല്ലേ എനിക്ക് ഫ്ലൂ പിടിപെട്ടത്...അതൊക്കെ ഒരു കാലം..

കാ : താങ്കൾ , ബെർളി തോമസ് എന്ന എഴുത്തുകാരന്റെ ലേഖനങ്ങൾ മോഷ്ടിച്ചാണ്  സൂപ്പർസ്റ്റാറായത് എന്നൊരു ആരോപണം ഉണ്ടല്ലോ..?

 പോ: മോഷ്ടിക്കാനോ.... ഞാനോ..?  ഹ ..ഹ...ഹ.. അതിരിയ്ക്കട്ടെ, ആരാണ് ഈ
          ബെർളിതോമസ്..? ഇദ്ദേഹം എന്നെപ്പോലെ ..എം.ടിയെപ്പോലെ  ഒക്കെ ലോകമറിയുന്ന
           ഒരെഴുത്തുകാരനാണോ..? ഒരു ബെർളി പോലും...ഹും..

കാ : അപ്പോൾ താങ്കൾക്ക് മറ്റു ബ്ലോഗർമാരെയൊന്നും അറിയില്ലേ..?

പോ : ങേ..മലയാളത്തിൽ വേറെയും ബ്ലോഗർമ്മാരുണ്ടെന്നോ..അതൊരു പുതിയ അറിവാണല്ലോ..

കാ : താങ്കളുടെ ഗുരുവാണ് കുറുമാൻ, എന്ന്  അദ്ദേഹം ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു..?

പോ :  അത് ശരിയാണ്..ഞാൻ പണ്ട് ഡെല്ലിയിൽ രണ്ടാംക്ലാസിൽ  പഠിക്കുന്ന കാലത്ത്  ഇദ്ദേഹം എനിക്ക് കണക്കിന് പ്രൈവറ്റ്ട്യൂഷനെടുത്തിരുന്നു..അന്നാണ് ഞാനാദ്യമായി കണക്ക് പരീക്ഷയ്ക്ക് തോക്കുന്നത്..

കാ : ഇനി നമുക്ക്  അല്പം സ്വകാര്യതകളിലേയ്ക്ക്  കടക്കാം..?

പോ :   അതെയതെ..ഞാനത് അങ്ങോട്ട് പറയാൻ തുടങ്ങുകയായിരുന്നു..അകത്തോട്ട് പോയാലോ..?

കാ :  ഹ..അതല്ല..സ്വകാര്യ ജീവിതം..?

പോ : ഓ ..ഞാൻ കരുതി...ആ ചോദീര്...

കാ : വിധിയുടെ മൈൽക്കുറ്റിയിലിടിച്ച് അങ്ങയുടെ പ്രണയം തകർന്നത് ലോകം മുഴുവൻ ചൂടുള്ള വാർത്തയായിരുന്നല്ലോ...അതിനെപ്പറ്റിയെന്താണ് പറയാനുള്ളത്..?

പോ : രണ്ടു  പെഗ്ഗിൽ തീരാത്ത എന്തു പ്രശ്നമുണ്ടീ ലോകത്തിൽ...എനിക്ക് ഇപ്പോൾ പ്രണയം തോന്നുന്നത് എലീൻ പേജിനോടാണ്...ആ ‘ ജുനോ ‘യിൽ അഭിനയിച്ച നായിക...
എനിക്ക് നിന്നോട് പ്രണയമാണ് എലീൻ...നീയില്ലാത്ത സിനിമകൾ കണ്ട ആ ദുർബലമായ അഭിശ്പ്ത നിമിഷത്തെ ഞാനിന്ന് വെറുക്കുന്നു....എണ്ണക്കിണറുകളെ ഗർഭം ധരിച്ചു കിടക്കുന്ന മണലാരണ്യത്തിൽ നിന്ന് പരമകാരുണികനായ ഈശ്വരന്റെ അനുവാദത്തോടെ നിനക്കായ് മാത്രം ഞാൻ വന്നിരിക്കുന്നു...

ഒരു സിവിൽ എഞ്ചിനീയറല്ലാഞ്ഞിട്ടും.. ,
♪ ♪ ♪ ♪ ♪... ഒരു സുഖവാസ മന്ദിരം ഞാൻ പണിഞ്ഞു........
സുമശൈല പനിനീരിലലങ്കരിച്ചു..... മനസ്സിനുള്ളിൾ.....ൾ....ൾ....നിനക്കുവേണ്ടി......♫ ♫ ♫ ♫ ♫ ♫  ..“
  IF You Love Me Also I Love IF You...

കാ : ഹോ ഉഗ്രൻ സാഹിത്യം.... നല്ല പാട്ട്...നല്ല ക്വോട്ട്....ഇംഗ്ലീഷിലൊക്കെ വലിയ പിടിപാടാണല്ലോ..?

പോ : ഇംഗ്ലീഷും സ്പാനിഷും ..ദാ...ദിങ്ങനെ പച്ചവെള്ളം പോലെ ഞാൻ പറയും...ങ ഹാ..

കാ : അപ്പോൾ മലയാളി ആരാധികമാർക് ചാൻസില്ലെന്നാണോ..?

പോ :   എന്നല്ല..എല്ലാരും ശ്രമിക്കൂ...നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ എന്നെ വീഴ്ത്താൻ സാധിക്കും.,,

കാ ( ഒരു കള്ള പുഞ്ചിരിയോടെ) : എന്താണ് ഇഷ്ടഭക്ഷണം , ഇഷ്ടമദ്യം ,  നിറം, ഇഷ്ട വാഹനങ്ങൾ തുടങ്ങിയവ  ?

പോ :  സമ്പൂർണ്ണ വെജിറ്റേറിയനാണ്...ദോശയും പുളിശ്ശേരിയും കടുകുമാങ്ങയും ഏറെ  ഇഷ്ടമാണ്.
കള്ളാണെങ്കിൽ...പഴയ ചങ്ങനാശ്ശേരി കരിമ്പിങ്കാലയിലെ ഫ്രോസൺ കള്ളിഷ്ടമാണ്.. ട്രിപ്പിൾ മാൾട്ടഡ് വിസ്കികളാണ് കൂടുതലിഷ്ടം..പിന്നെ പിങ്കി വോഡ്കയും..

ഇഷ്ടനിറം റോക്കറ്റ്പച്ച  (ബഹിരാകാശറോക്കറ്റുകൾ വിക്ഷേപിക്കുമ്പോൾ ആ തീയിൽ ഉണ്ടാകുന്ന ഒരു പ്രത്യേകനിറം)  .റെയർ നിറമായതിനാലാകാം ഈ ഇഷ്ടം.

ഇഷ്ടവാഹനം...... പാറ്റൺ ടാങ്ക്


കാ : ഈയിടെയായി താങ്കളുടെ സ്വഭാവത്തിൽ ഒരു റിബലിസം കടന്നുകൂടുന്നു..എന്ന് ഞാൻ
         പറഞ്ഞാൽ..?..അഹങ്കാരം ഈയിടെയായി അല്പം കൂടുന്നില്ലേ..?

പോ : ഞാനൊരു റിബലല്ല ..അങ്ങനെയാരു പറഞ്ഞാലും  ഞാനതിനെ ശക്തമായി
          എതിർത്തിരിയ്ക്കും..
          ങഹാ.. അങ്ങനെ എന്നെ ഓരോന്ന് പറഞ്ഞിട്ട് നീയിവീടുന്നു പോകുമോ...
          ടാ ..ശശീ, സുമാരാ...വാതിലടയ്ക്കടാ...കുറ്റിയിടെടാ...


കാ  :  പോട്ടെ..ഈ നിസ്സാരകാര്യത്തിനു അങ്ങിങ്ങനെയങ്ങ് ക്രുദ്ധനായാലോ..?...ഒന്നടങ്ങ്...

പോ : ഞാനടങ്ങീ പ്രിയേ...

 കാ : എന്നാൽ ഞാൻ പോകട്ടേ വളരെനന്ദി പോണീ..ആ  സ്ഥിരം സംഗതി.. അതു മറന്നു ഞങ്ങളൂടെ
          വായനക്കാർക്ക് എന്തെങ്കിലും സന്ദേശം....?
  
പോ : സന്ദേശം തരാൻ ഞാനാരാ പ്രധാനമന്ത്രിയോ..?..ആ എന്നാലും ദാണ്ടെ എന്റെ സന്ദേശം”
           എത്ര നാൾ പുട്ടും പഴവും  തിന്നാലും ആരാധകന്മാരെല്ലാം എനിക്കു വെറും പുണ്ണാക്കന്മാരാണ്..
          
         
പോ : ശരി..എന്നാ മോളു വിട്ടോ...പിന്നെക്കാണാം..റ്റാറ്റാ...

കാ  : അല്ല..അപ്പോ ഞാൻ പോകണോ..?

പോ : പോകാതെ പിന്നെ..?

കാ : അല്ല... സാധാരണ  ചിലരൊക്കെ പോകാന്നേരം കൈയ്യേൽക്കേറി
        പിടിക്കുവായിരുന്നു....പണ്ടൊരു  ഇന്റർവ്യൂവിൽ വച്ച് ഒരു ‘ വഷളൻ ‘ അങ്ങനെ  
        ചെയ്തിരുന്നു..അതുകൊണ്ട് ചോദിച്ചതാ..



പോ : ഭവതീ...കാജേ...അത് വിദ്യാഭ്യാസത്തിന്റെ വ്യത്യാസമാണ്..എക്ണോമിക്സ്
           പഠിച്ചവരേപ്പോലെ  സംസ്കാരശൂന്യരല്ല എഞ്ചിനീയറിംഗ് പഠിച്ചവർ..

കാ ( കരയുന്നു.. ) :  എനിക്കെന്റെ അബദ്ധം മനസ്സിലായി..ഇനിയൊരിക്കലും ഞാൻ
                                എക്ണോമിക്സുകാരെ ഇന്റർവ്യൂ ചെയ്യില്ല..
    
ആ പോട്ടെ പറ്റിയതു പറ്റി...നമുക്കെല്ലാം മറക്കാം..ഉമ്മ...ഉമ്മ...ഉമ്മ...ഉമ്മ...ഉമ്മ...(കെട്ടിപ്പിടുത്തം ഉമ്മവയ്ക്കൽ...ആസ്വസിപ്പിക്കൽ..)




ഇനി സീനില്ല ..കറങ്ങുന്ന ഫാൻ മാത്രം..










******************************************ശുഭം ***********************************

16 comments:

  1. ഇന്റർവ്യൂ കലക്കി, ഇനി ആരെയാ ചാക്കിട്ടു പിടിക്കുന്നത്?

    ReplyDelete
  2. രാകേഷ് പോപ്പി എന്ന പേരില്‍ ബെര്‍ലിക്ക് കമന്റിടുന്നത് ബെര്‍ളി തന്നെയല്ലേ ?

    ReplyDelete
  3. @Anonymous : ശ്ശോ...ഈ നാട്ടുഗാരുടെ ഒരു ഗാര്യം..ഞാൻ വളരെ രഹസ്യമായിട്ടു വച്ച കാര്യം ഇവരെങ്ങനെ മണത്തറീഞ്ഞു..

    ReplyDelete
  4. :)
    :)
    :)
    ഒരു ത്രീ സ്റ്റാര്‍ ചിരി ഇരിക്കട്ടെ

    ReplyDelete
  5. പോണ്യേ...
    ഗൊച്ചു ഗള്ളാ

    ReplyDelete
  6. ആ ഫാനൊന്നു ഓഫ് ചെയ്യെടൊ.. തണുക്കുന്നു..

    ReplyDelete
  7. ബെര്‍ലി പുരാണം നിര്‍താരയില്ലേ പോപി സാറേ? അധികമായാല്‍ ബ്ലൂ ലേബലും...

    ReplyDelete
  8. ഒരു ബെര്‍ളി ടച്ച്!

    ReplyDelete
  9. ഉം..ഉം..കൊള്ളാം..കൊള്ളാം...
    നടക്കട്ടെ... നടക്കട്ടെ..

    ReplyDelete
  10. സംഭവം ഭംഗിയായും അതീവ നര്‍മ്മത്തിലും പറഞ്ഞു..
    വായിച്ച് ഒരു പാടു ചിരിച്ചു..
    അതൊക്കെ അവിടെ നില്ല്കാട്ടെ..

    ഇത്തരം രചനാ ശൈലി --ശൈലി--- പേരുവെക്കാതെ പ്രസിദ്ധീകരിച്ചാല്‍
    ഇത് ബെര്‍ളി എഴുതിയതാണെന്ന് ഏതു വായനക്കാരനും തോന്നും അല്ലേ..
    അതിനെ മറികടക്കാന്‍ ബോധപൂര്‍‌വ്വമായി ഒന്നു ശ്രമിച്ചു കൂടേ?

    ബെര്‍ളി സ്വാധീനം എഴുത്തിന്റെ തുടക്കത്തില്‍ ഒരു പ്രേരണയായും പ്രചോദനമായും
    ഒക്കെ നല്ലതെങ്കിലും പിന്നെ പിന്നെ സ്വന്തം ശൈലി രൂപപ്പെടുത്തിയെടുക്കുന്നതല്ലേ നല്ലത്?

    ReplyDelete
  11. അടിപൊളി...
    അടിപൊളി...
    അടിപോളിയേ.....................

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...