Followers

Oct 14, 2010

എന്തിരൻ എന്ന ഐ-റോബോട്ട്

An amazing movie to keep in ur collection.
             

രണ്ടുദിവസം മുൻപാണ് ഞാൻ  ‘ എന്തിരൻ ദി റോബോട്ട് കണ്ടത്.. ‘ കണ്ടത്..എങ്ങനെ, ഏത് തീയറ്ററിൽ‌പ്പോയി എന്നു ചോദിക്കരുത്..എല്ലാം ടൊറൻസീ ദേവതയുടെ ഒരു  മായയല്ലേ...
ഒറ്റ വാക്കിൽ‌പ്പറഞ്ഞാൽ വിത്സ്മിത്തിന്റെ “ ഐ-റോബോട്ടിൽ “ നിന്നും സീൻ ബൈ സീൻ ഇൻസ്പയേഡായാണ്  ഈ സിനിമചെയ്തിരിക്കുന്നത്..അതിൽ തെറ്റുണ്ടെന്നല്ല..പക്ഷേ ഇത്രമാത്രം പുരോഗമിച്ച ഈ  കാലത്ത്  അതും ഷങ്കർ എന്ന ലെജൻഡ്  ഒരു സയൻസ് ഫിക്ഷൻ ചെയ്യുമ്പോൾ അതിനൊരു മിനിമം പെർഫെക്ഷൻ വരുത്താൻ ശ്രമിക്കണമായിരുന്നു...

ആർട്ടിഫിഷ്യൽ ഇന്റലിജെൻസിൽ റിസേർച്ചറായ വസീഗര ( അണ്ണൻ) യുടെ ഡ്രീം പ്രൊജക്ടായ റോബോട്ടിനെ തന്റെ ലാബിൽ ഉണ്ടാക്കുന്നു..ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്  ശൈശവദശയിൽ നിൽക്കുന്ന കാലമാണ് 2010..ഈ കഥ നടക്കുന്നതും ഇപ്പോൾത്തന്നെ...അപ്പോൾ അത്ര റെവല്യൂഷണറിയായിട്ടുള്ള ഭയങ്കരപരീക്ഷണം നടത്തുന്ന ലാബിന് ഒരു ഗൂർഖ പോലും കാവലില്ല..പോട്ടെ, സാരമില്ല..ഇത്തരം റിസേർച്ചിന് അസിസ്റ്റു ചെയ്യുന്നവർ എക്സ്ട്രാ ബ്രില്യന്റായ സയന്റിസ്റ്റ്സ് ആയിരിക്കും...എന്നാൽ ഇതിലാകട്ടെ പുളിച്ചതമാശയിൽ പി.എച്ച് .ഡി എടുത്തിട്ടുള്ള രണ്ടു മണ്ടൻ ശാസ്ത്രഞ്യന്മാരാണ് അണ്ണനെ സഹായിക്കുന്നത്..

സൈബോർഗ് എന്ന ഗണത്തിൽ‌പ്പെട്ട പുറമേ മനുഷ്യനും അകത്ത് യന്ത്രവുമുള്ള (ടെർമിനേറ്റർ ) റോബോട്ടിനെയാണ് വസീഗര ഉണ്ടാക്കുന്നത്..തുടക്കത്തിൽത്തന്നെ കല്ലുകടിയുണ്ടാക്കുന്ന രംഗങ്ങളാണിതിൽ..ഒരു റേഡിയോ ട്യൂൺ ചെയ്യുന്നപോലെയാണ് സ്ക്രൂഡ്രൈവർ വെച്ച് റോബോയുടെ ശബ്ദം ട്യൂൺ ചെയ്ത് രജനീകാന്തിന്റെ ശബ്ദമാക്കി മാറ്റുന്നത്...സ്പീച്ച് പ്രോസസിംങ്ങ് ചിപ്പുകളിലായിട്ട് വർഷങ്ങൾ കഴിഞ്ഞതൊന്നും ശങ്കർ അറിഞ്ഞമട്ടില്ല..അതു മാത്രമല്ല റോബോട്ടിന്റെ സംസാരം ഇലക്ട്രോണിക് വർലിങ്ങ് സൌണ്ടാണ്..പണ്ട് കുട്ടിക്കാലത്ത് കണ്ട ജയന്റ് റോബോട്ട് എന്ന ടിവി സീരിയലിലെ റോബോട്ട്
സംസാരിക്കുന്നതുപോലേ...കിറുകിറാന്നുള്ള ആ സൌണ്ട്...

Copycat scenes in entiran..
Eye Removing Scene in Terminator-1
Endoskeleton of Terminator

ചിത്തി എന്ന് പേരിട്ട റോബോട്ടിന്റെ കണ്ണിൽ എഴുതിക്കാണിക്കുന്ന അനലൈസിസ് ആകട്ടേ പവർപോയിന്റിൽ എൽ.കെ.ജി പിള്ളേരു ചെയ്തപോലത്തെ മുട്ടൻ ഫോണ്ടിലും...ഏറ്റവും വലിയ വിഡ്ഡിത്തം എന്താണെന്നു വച്ചാൽ ഈ റോബോട്ട് പ്രവർത്തിക്കുന്നത് ഇലക്ട്രിസിറ്റിയിലാണ്..ഈ വന്ന കാലത്തും ഒട്ടും അഡ്വാൻസിഡാകാത്ത മേഖലയാണ് പവർ സ്റ്റോറേജ്.. ടെർമിനേറ്ററിൽ നിന്നും ചില സീനുകൾ കോപ്പിയടിച്ച സ്ഥിതിക്ക് അതിലുള്ളപോലെ പവർ സോഴ്സുകൾ ഫ്യുവൽസെല്ലുകളോ അറ്റോമിക്ക്സെല്ലുകളോ ആക്കാമായിരുന്നു..ചുമ്മാ രണ്ടുസെക്കന്റ് 240വോൾട്ട് ലൈനിൽ കുത്തിയിട്ടാൽ 24 മണീക്കൂർ നേരം ഹെവിഡ്യൂട്ടി വർക്കുകൾ ചെയ്യാനുള്ള പവർ എവിടെനിന്നും ലഭിക്കും  എന്നത് ചോദ്യം?..മാത്രമല്ല റോബോട്ടിന്റെ സ്ഥിരം ഡയലോഗാണ് സ്പീഡ് 1 ടെറാഹെഡ്സ് , മെമ്മറി  1 ഗിഗാബൈറ്റ് എന്ന്.

ഒരു സാദാ ലാപ്ടോപ്പിനുപോലും മെമ്മറി 2-3 ജിബി വരും,  അപ്പോഴും സൂപ്പർ കമ്പ്യൂട്ടീംങ്ങ് നടത്തുന്ന റോബോട്ടിന്റെ മെമ്മറി 1 ജിബിയേയുള്ളൂ...

ഡവെലെപ്പ് ചെയ്തെടുത്ത റോബോട്ടുമായി ടൈകെട്ടിയ കുറേ  പുംഗൻ ശാസ്ത്രൺജ്ജ്യന്മാരെ ഡേമോ കാണിക്കാനായി വസീഗരൻ പോകുന്നു..രണ്ടാം ക്ലാസിലെ പിള്ളാരുടെ ഫിറ്റ്നെസ് അളക്കുന്നതുപോലെത്തെ ചില മണ്ടൻ ടെസ്റ്റുകളും നടത്തുന്നു..ലോകത്ത് അതുവരെ ഉണ്ടാകാത്ത ഒരു പുതിയ പ്രോഗ്രാമിങ്ങ് കോഡിനെ , ഒരു  റെവല്യൂഷനറി പ്രൊഡക്ടിനെ,   മുട്ടാപ്പോക്ക്ന്യായങ്ങൾ പറഞ്ഞ് അവർ റിജക്ട് ചെയ്യുന്നു.....സ്വന്തമായി മാർക്കറ്റിൽ‌പ്പോയി പച്ചക്കറി മേടിക്കുന്ന ഒരു റോബോട്ട് പോലുമില്ലാത്ത കാലമാണെന്നോർക്കണം....അമേസിംഗ് ഇന്ത്യൻ ശാസ്ത്രഞ്യ്യന്മാർ തന്നെ..ഒരു സീനിൽ നായികയെ കടിച്ച കൊതുകിനോട് സംസാരിക്കുന്നു റോബോട്ട്..മൊസ്ക്വിറ്റോ മോഡിട്ട്..അതെന്ത് മോഡാണെന്ന് ഒന്നറിഞ്ഞാൽക്കൊള്ളാം...ഫിറമൊൺസ് വഴി മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഇൻസെക്റ്റുകൾ , തങ്ങൾ പോയ സ്ഥലങ്ങളൂടെ പേരു പറഞ്ഞ് സംസാരിക്കുന്നത് ശാസ്ത്രത്തിന് പുതിയ അറിവാണ്...അതുപോലെ ഒരു സാധനം  ഗ്രാവിറ്റിയെ മറികടന്ന് കുതിക്കണമെങ്കിൽ ഒരു ത്രസ്റ്റ് വേണം..റോക്കറ്റൊക്കെ പൊങ്ങുന്നത് കംബസ്റ്റിൻ മൂലമുണ്ടാകുന്ന ത്രസ്റ്റ് കൊണ്ടാണ്..പക്ഷേ സൂപ്പർമാനൊക്കെ പറക്കുന്നത് അമാനുഷികത കൊണ്ടാണ്.എന്നാൽ എന്തിരൻ പറക്കുന്നത് ഇതിലേതുകൊണ്ടാണ് എന്നത് അനന്തം, അഞ്ജാതം.
ഇലക്ട്രോമാഗ്നെറ്റിക്ക് പവർ കൊണ്ടാണെങ്കിൽ അത്രയും ശക്തിയുള്ള ഒരു ഇലക്ട്രൊ മാഗ്നെറ്റ് അവിടെ വച്ചാൽ ആദ്യം മണ്ണിലുള്ള ഇരുമ്പ്തരികളും മറ്റുമായിരിക്കും ആദ്യം റോബോട്ടിന്റെ ദേഹത്ത് വന്ന് ഒട്ടിപ്പിടിക്കുന്നത്.


ക്ലൈമാക്സ് രംഗങ്ങളിലുള്ള ഗ്രാഫിക്സിനേപ്പറ്റിപ്പറയുകായാണെങ്കിൽ സാക്ഷാൽ ‘ വിനയൻ ‘ പോലും ചിരിച്ചുപോകും.. ” മഗധീര “ എന്നൊരു തെലുങ്ക് ചിത്രമുണ്ട്..കാജൽ അഗർവാൾ അഭിനയിച്ച പത്ത്നാല്പത് കോടി മുടക്കിയ പടം..ട്രോയ് , 300 തുടങ്ങിയ ഹിസ്റ്ററി ജനുസിൽ വരുന്ന ഒരു ഒന്നൊന്നരപ്പടം ..അതിന്റെ ഗ്രാഫിക്സ് നിലവാരം ഏതാണ്ട് ഹോളിവുഡ്ചിത്രങ്ങൾക്കു സമമാണ്...
അത് 2009ൽ ഇറങ്ങിയ പടമാണ്..അതിന്റെ ഏഴ് അയലത്തുവരുന്നില്ല  വിദേശത്തെ ഏതോ ഭയങ്കരന്മാർ ചെയ്ത എന്തിരൻ ഗ്രാഫിക്സിന്റെ നിലവാരം..ഈ ചിത്രത്തിന് 160 കോടി മുടക്കിയെന്നുപറയുന്നത് അവിശ്വസനീയമാണ്..26 വർഷം മുൻപെടുത്ത ടെർമിനേറ്ററിന്റെ
ഫിനിഷിംങ്ങ് പോലുമില്ല 2010ലെ എന്തിരന്..

എങ്കിലും ക്രെഡിറ്റ്സിനു തൊട്ടുമുൻപ് കാണിക്കുന്ന 2037 ലെ സീനുകളും ക്രെഡിറ്റ്സിനൊപ്പം കേൾക്കുന്ന പശ്ചാത്താ സംഗീതവും ഗംഭീരമാണ്..ഐ-റോബോട്ട് നടക്കുന്നതാകട്ടേ 2035 കാലത്താണ്.അതും പല പല പ്രോട്ടോട്ടൈപ്പുകൾ വികസിപ്പിച്ചാണ് എൻ-എസ് 5 എന്ന ന്യൂജനറേഷൻ റോബോകളേ ഉണ്ടാക്കുന്നത്.അല്ലാതെ യന്തിരനിൽ കാണുമ്പോലെ ഒരു സുപ്രഭാതത്തിൽ എല്ലാം തികഞ്ഞ റോബോട്ടിനെ സ്രിഷ്ടിക്കുകയല്ല...അത് മാത്രമല്ല അവസാനം എന്തിരനെ ഇന്ത്യാക്കാർ ഡീഅസംബിൾ ചെയ്യുന്നു..ആ പ്രൊജെക്ട് അവിടംകൊണ്ട് നിൽക്കുന്നു.
 ഐ-റോബോട്ടിലാകട്ടേ എൻ-എസ് 5കളെ മെയ്ന്റനൻസിലേക്കാണ് അയക്കുന്നത്..കറണ്ടടിച്ച് ആൾക്കാർ മരിച്ചെന്നുകരുതി വൈദ്യുതി നിരോധിക്കുന്നതുപോലത്തെ ബാലിശമായ കഥ..
ഐ-റോബോട്ട് 99% ലോജിക്കലി പെർഫെക്ടാണ്..യന്തിരനാകട്ടേ ഫിസിക്സ് എന്ന ശാസ്ത്രശാഖയ്ക്കുതന്നെ എതിരേ നീങ്ങുന്ന കഥയും..പിങ്ക്പാന്തർ കാർട്ടൂണുകൾപോലെ ഒരു ഇല്ലോജിക്കൽ കോമഡി..

ഇന്ത്യൻ പൊളിറ്റിക്സിലെ കറപ്ഷൻ നാലുപേർക്ക് മനസ്സിലാകുന്ന രീതിയിൽ പറയാൻ കരുത്തുള്ള ഡയറക്ടേഴ്സ് ഷങ്കറോളം ആരും വരില്ല..“ അന്യൻ “ എന്ന ഒറ്റച്ചിത്രം മതി ഷങ്കറിന്റെ കാലിബർ മനസ്സിലാക്കാൻ.അദ്ദേഹത്തിന്റെ “ ഇന്ത്യൻ , ജീൻസ് തുടങ്ങിയ പടങ്ങൾ ഓസ്കാർ നോമിനേഷൻ പോലും നേടുകയുണ്ടായി..

ഷങ്കറിന്റെ ഞാൻ കണ്ട  ചിത്രങ്ങൾ ഒരു ഡിസെന്റിംങ്ങ് ഓർഡറിൽ പറഞ്ഞാൽ ..ഏറ്റവും കിടിലൻ മുതൽ  .....[ അന്യൻ , മുതൽവൻ ,ഇന്ത്യൻ , കാതൽ(Producer), ബോയ്സ് , ജെന്റിൽമാൻ , കാതലൻ, ശിവാജി ,  ജീൻസ് ]  മുതലായവയാണ്..

ഇത്രയും കിടിലനായ ഷങ്കർ ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ പഴുതില്ലാത്ത ഒരു സയൻസ് ഫിക്ഷൻ ചിത്രമുണ്ടാക്കാമായിരുന്നു..ടെക്നിക്കൽ സംവിധായകർ തമിഴ്സിനിമയിൽ ഉണ്ടോ എന്നെനിക്കറിയില്ല.അല്ലേലും റിസേർച്ച് എന്നൊരു സംഗതി നമ്മുടെ സിനിമയിൽ ഇല്ലല്ലോ.ടെക്നോളജിയേപ്പറ്റി മിനിമം ഞ്ജാനമുള്ള ആരെങ്കിലും വേണം  ഇത്തരം സ്ക്രിപ്റ്റുകൾ എഴുതുമ്പോൾ...
കണ്ടുമടുത്ത ഐശ്വരയേപ്പോലുള്ള ഒരു നായികയേയും ഒഴിവാക്കാമായിരുന്നു ഇതിൽ..


.....
Related Posts Plugin for WordPress, Blogger...