Followers

Oct 21, 2010

വീഡിയോ ഗെയിമുകളൂടെ ലോകം - 1ഞാൻ ഒരു കുട്ടിക്ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി വീഡിയോ ഗെയിമുകളൂടെ ലോകത്തേക്ക്
നടന്നു കയറിയത്..അന്ന് ഇന്നത്തെ ഗെയിമിങ്ങ് താരമായ പ്ലേസ്റ്റേഷനെക്കുറിച്ച് ആളുകൾ സ്വപ്നത്തിൽ‌പ്പോലും ചിന്തിക്കാത്ത കാലം..

ഒരു പിറന്നാൾ സമ്മാനമായി സോണി സൈബർവാറിയർ എന്ന   വീഡീയോ ഗെയിം എന്നേത്തേടി കടലുകടന്നെത്തി..കൂടെ അഞ്ചാറ് ഗെയിം കാസറ്റും...ഒന്നും പോരാഞ്ഞിട്ട് അന്ന് വെക്കേഷൻ കാലവും....ലോട്ടറിയടിച്ചനെ ലോറീയിടിച്ചു എന്നു പറയുന്നതുപോലെയായി പിന്നെ കാര്യങ്ങൾ..

ഓർമ്മവച്ച നാൾ മുതൽ രാവിലെ ടു രാത്രി വരെ ഞാനൊറ്റയ്ക്കായിരുന്നു വീട്ടിൽ..രാവിലെ ഉച്ചയ്ക്ക് വൈകിട്ട് എന്നിങ്ങനെ ചെറിയ കണ്ടെയ്നറുകളിൽ വെച്ചിട്ടുള്ള ഭക്ഷണം  എടുത്തു കഴിക്കുക..എന്നതിൽക്കവിഞ്ഞ് ഒരു ജോലിയില്ലാത്ത അവധിക്കാ‍ലം..കളീക്കാൻ കുട്ടികൾ അവൈലബിൾ അല്ലാത്ത ഒരു സ്ഥലമായിരുന്നതിനാലും  ജീവിതം ബോറഡിച്ചു പോകുന്ന ഒരു കാലമായിരുന്നു അത്..

അപ്പോൾക്കിട്ടിയ ഒരു കമ്പനിയായി ഈ ഗെയിം..ആദ്യമൊക്കെ പതിനഞ്ച് മണിക്കൂറുകൾ വരെ തുടർച്ചയായി ഞാൻ ഗെയിം കളിച്ചിട്ടുണ്ട്...തലവേദന വന്ന് കാഴ്ച മങ്ങുന്നിടം വരെ .അതിലെ പ്രധാന ഗെയിമുകളായിരുന്നു മാരിയോ, ബാറ്റിൽടാങ്ക് , ഹണിബീ ( മറ്റവനല്ല ) ,
ഡക്ഹണ്ട്, കാർ റേസ് , സർക്കസ് ,  തുടങ്ങി ഒരു പത്തമ്പത് ഗെയിമുകൾ...വൈകാതെ ആ സാധനം കേടായി..

ലോകത്തെ ആബാലവ്രിദ്ധം ജനങ്ങളും ഇഷ്ടപ്പെടുന്ന പ്രശസ്തമായ ഏതാനും ചില വീഡിയോ ഗെയിമുകളെയും അവയുടെ കൺസോളുകളേയും  ഒന്നു പരിചയപ്പെടാം...

പലതിന്റേം ഒർജിനൽ സിഡിയുടെ വില $50 മുതൽ മേപ്പോട്ടാണ്..എന്നാലും ടൊറന്റ് ഉള്ളതുകൊണ്ട് പാവങ്ങളും ഇതെല്ലാം കളിക്കുന്നു എന്നു മാത്രം..
" സോണി പ്ലേസ്റ്റേഷൻ, മൈക്രൊസൊഫ്ട് എക്സ്-ബോക്സ് , നൈറ്റൻഡോ ഗെയിംബോയ് (Portable) തുടങ്ങിയവയാണ്  പ്രധാന ഗെയിമിങ്ങ് കൺസോളുകൾ..ഒരു പ്ലേ-സ്റ്റേഷൻ മേടിക്കുന്ന കാശൊണ്ടേൽ 25 ലിറ്റർ വീതം കറക്കുന്ന ഖടാഖടിയന്മാരായ നാലു ആസ്ട്രേലിയൻ പശുക്കളെ മേടിച്ചു  വീട്ടിൽ നിർത്താം...

1).Mario
Mario
വീഡിയോ ഗെമിമുകളിലെ ഒരു എവർഗ്രീൻ ക്ലാസിക്കാണ് മാരിയോ.എന്റെ ആദ്യ ഗെയിമും...മാരിയോയുടെ ജീവിതലക്ഷ്യം തന്നെ  അവസാന ലെവലിൽ കോട്ടയിൽ തടവിലാക്കപ്പെട്ട രാജകുമാരിയെ രക്ഷിക്കുക എന്നതാണ്..ആലീസ് ഇൻ  വണ്ടർലാന്റിലെപോലെ വിചിത്രമായ ലോകത്തുകൂടി അനേകം തടസങ്ങൾ പുട്ടുപോലെ പൊളിച്ചടൂക്കി..അവസാനത്തെ കോട്ടയിൽ ചെന്ന് തീ തുപ്പൂന്ന ഭീകരനായ ഡ്രാഗണുമായി മൽ‌പ്പിടുത്തം നടത്തി..അവനെ തട്ടി അതീവസുന്ദരിയായ പ്രിൻസെസിനെ രക്ഷിക്കുന്നതോടെ കഥയ്ക്ക് ശുഭാന്ത്യം ഉണ്ടാകും..പറഞ്ഞുപോകുന്നതുപോലെ എളുപ്പമല്ല സംഗതി എന്നോർക്കണം..

ചില ഭീകരജീവികളൂടെ മുഖം കണ്ടാൽ പിന്നെ രണ്ടുദിവസം വരെ നമ്മൾ ഉറക്കത്തിൽക്കിടന്നു പേടിക്കും..

പിന്നീട് ഏറെനാൾ കഴിഞ്ഞാണ്  നാട്ടിൽ കമ്പ്യൂട്ടർ വിപ്ലവം നടക്കുന്നത്..അതോടെ ഗ്രാഫിക്സ് എന്നൊരു സാധനത്തെപ്പറ്റി ആദ്യമായറിഞ്ഞു..ഡേവ് പോലുള്ള ഡോസ് അധിഷ്ഠിത കുട്ടിഗെയിമുകൾക്കപ്പുറം ഒരു യഥാർത്ത ഹൈ-ഫൈ ഗെയിമിങ്ങ് അനുഭവം ആദ്യം പ്രദാനം  ചെയ്തത് EI DOS ന്റെ  ‘ Hitman-codename 47 ‘ എന്ന ക്ലാസിക്കാണ് ..ലോകമെങ്ങും വൻ ഹിറ്റായി മാറിയ ആ വാടകക്കൊലയാളിയുടെ കഥ എന്നെ അഡിക്റ്റാക്കി എന്നു പറയുന്നതാകും ശരി..


2). The Hitman Series ( 1 - 4 )
ഹിറ്റ്മാൻ ബ്ലഡ് മണിയിൽ നിന്നും
ആദ്യം തന്നെ പറയട്ടെ മാരിയോ പോലെ ഹിറ്റ്മാൻ വെറും കുട്ടിക്കളിയല്ല.ഡോ.ഓട്ട്മേയർ എന്ന ഈവിൾ ഡോക്ടർ ഹിറ്റ്മാൻ എന്ന പേരിൽ കുറെയേറെ ഐഡന്റിക്കൽ ക്ലോണുകളെ സ്രിഷ്ടിക്കുന്നു.ഒരുപോലിരിക്കുന്ന അവർക്കെല്ലാം അയാൾ ഓരോ നമ്പരുകളിടുന്നു...അതിലെ കോഡ്നെയിം-47 നാണ് നമ്മടെ നായകൻ..അവരിൽ വച്ച് ഏറ്റവും സമർഥൻ.നോൺ ഡിഫക്ടീവ് ക്ലോൺ...കൊലപാതകത്തിൽ വൈദ്യഗ്ദ്യം നൽകി അയാൾ അവരെ വളർത്തുന്നു..
അവരെ കുമാരി.ഡയാനയുടെ നിയന്ത്രണത്തിലുള്ള ഇന്റർനാഷണൽ കോണ്ട്രാക്ടിംങ്ങ് ഏജൻസി
( ICA) വഴി ലോകത്തിലെ പ്രമുഖരെ കൊല്ലാനുള്ള ക്വട്ടേഷൻ വർക്കുകൾക്കായി ഉപയോഗിക്കുന്നു..ലോകരാജ്യങ്ങൾ..അന്താരാഷ്ട്ര സംഖടനകൾ തുടങ്ങിയവരാണ് ICA യുടെ ക്ലൈന്റുകൾ...ഹോങ്കോങ്ങിൽ തുടങ്ങുന്ന കൊലപാതകപരമ്പര ലോകത്തിന്റെ പലപല ഭാഗങ്ങളിലേക്കും നീളുന്നു..മില്യൺ ഡോളർ ക്വട്ടേഷനുകളാണ് അവയെല്ലാം..അതീവ ബുദ്ധിപരമായ നീക്കത്തിലൂടെയാണ് ഓരോ കൊലപാതകവും 47 നിർവഹിക്കേണ്ടത്..അതിൽ
നിന്നും ലഭിക്കുന്ന പണത്താൽ 47ന്റെ ബാങ്ക് എക്കൊണ്ടുകൾ നിറഞ്ഞു കവിയുന്നു..ഏജൻസിയും കൊഴുക്കുന്നു..

അവസാനം  ഹിറ്റ്മാന്റെ വളർച്ച ഇനിയും തുടരുന്നത് നല്ലതല്ല എന്നു മനസ്സിലാക്കിയ ഡോക്ടർ തന്ത്രപൂർവം അവനെ കൊല്ലാനായി തന്റെ മെന്റൽ അസൈലത്തിൽ വരുത്തുന്നു..അവിടെ വെച്ച് 47 നെ കൊല്ലാനായി സ്വാറ്റ് ടീമിനെ  വരുത്തുന്നു ഡോക്ടർ.. ചതി തിരിച്ചറീഞ്ഞ 47 തന്ത്രപൂർവം  എല്ലാവരേയും കൊന്ന് ഭൂമിക്കടിയിലുള്ള രഹസ്യ പരീക്ഷണശാലയിലേക്ക് രക്ഷപെടുന്നു..

അവിടെ 47നു അഭിമുഖീകരിക്കേണ്ടി വരുന്നത് തന്റെ തന്നെ ക്ലോണുകളെയാണ്..അവസാനം അവരെയും കൊന്ന് തന്റെ സ്രിഷ്ടാവായ ഡോക്ടറുടെ മുറിയിൽ എത്തുന്നു..

“ എന്റെ പൊന്നുമോനെ..എന്നോട് ക്ഷമിക്കൂ “ ..എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ 47ന്റെ അടുത്തേക്ക് വരും..എന്ന ക്ഷമിച്ചേക്കാം എന്നു നിങ്ങൾ കരുതിയാൽ ഗോപി..തന്റെ കൈയ്യിൽ ഒളിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് ഗൺ കൊണ്ട് നിങ്ങളെ ബോധരഹിതനാക്കുമയാൾ..എന്നിട്ട് പ്രാന്തൻ സെല്ലിൽ പിടിച്ചു പൂട്ടിയിടും..അയാളെ കാണൂമ്പോഴേ തോക്കെടുത്ത് പൊട്ടിച്ചേക്കണം..അവസാനം ഡോക്ടറെ കൊന്നുകൊണ്ട് ഒന്നാം ഭാഗത്തിനു തിരശ്ശീലവീഴുന്നു..
ഹിറ്റ്മാൻ രണ്ടാം ഭാഗമായ " The silent Assasin -ൽ “ 47 തെറ്റുകളിൽ നിന്നും എല്ലാം മാറി മാനസാന്തരം വന്ന്  “സിസിലി“  യിലെ ഒരു ഗ്രാമത്തിൽ നല്ലവനായ ഒരു പള്ളീലച്ചന്റെ സഹായിയായി ശാന്തജീവിതം നയിക്കുന്നു..എന്നാൽ സിസിലിയൻ മാഫിയാ ഡോണായ
‘ ഗസിപ്പി ഗില്യാനോ ’ ഫാദറിനെ തട്ടിക്കൊണ്ടു പോകുന്നു..മാഫിയായോട് ഒറ്റയ്ക്കെതിർക്കാൻ ശക്തിയില്ലാതെ ‘ 47 ‘ പഴയ ഏജൻസിയുടെ സഹായം തേടുന്നു..

.തങ്ങളുടെ ചില അസൈന്മെൻസ്റ്റ്  ചെയ്തുതന്നാൽ സഹായിക്കാമെന്ന് ഒരു നിബന്ധന അവർ വയ്ക്കുന്നു.ഗത്യന്തരമില്ലാതെ ഹിറ്റ്മാൻ അത് അനുസരിക്കുന്നു..വീണ്ടും പഴയ പാതയിലേക്ക് മടങ്ങിപ്പോകുന്നു..അവസാനം ‘ 47 ’ ഡോണിനെ കൊന്ന് അച്ചനെ രക്ഷിക്കുന്നു..ഇനിയും സിസിലിയിൽ നിൽക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ‘47’ അവിടം വിട്ടു പോകുന്നു..മനസ്സിനെ പിടിച്ചു നിർത്താനായി അച്ചൻ നൽകിയ കുരിശുമാല പോന്നവഴി പള്ളിയുടെ വാതിലിൽ എറിഞ്ഞു കളഞ്ഞിട്ട്...

മൂന്നാം ഭാഗമായ Hitman: Contracts ആകട്ടേ ഒന്നാം ഭാഗത്തിന്റെ സീൻ ബൈ സീൻ തുടർച്ചയാണ്....ഒന്നാം ഭാഗത്തിന്റെ അതേ മിഷൻസ് റീവേഴ്സ് ഓർഡറിൽ ചില മാറ്റങ്ങളോടെയാണിതിൽ കൊടുത്തിരിക്കുന്നത്..ചില ലെവലുകൾ മാത്രം വ്യത്യസ്ഥമാണ്.
അതുകൊണ്ടുതന്നെ അത് വിമർശനങ്ങൾ ഏറ്റുവാങ്ങി..

അവസാന ഭാഗമായ Blood Money യാകട്ടേ..ഏറ്റവും മികച്ചസീരീസായി വാഴ്ത്തപ്പെട്ടു...ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഏറ്റവുമധികം പ്രയോഗിച്ച ഒരു ഗെയിമായി അത്..
അവസാന ലെവലിൽ സാക്ഷാൽ വൈറ്റ് ഹൌസിൽ നുഴഞ്ഞുകയറി ഒരു കിടിലത്തെ വധിക്കുന്നു ഹിറ്റ്മാൻ..അതോടെ പിന്തുടരുന്ന ഫെഡറൽ ഏജൻസികളേ വെട്ടിച്ച് ഡയാനെയെ കാണാൻ പോകുന്നു..എന്നാൽ ഡയാനയുടെ മുറി സ്വാറ്റ്സ് വളയുന്നു.. തന്ത്രപരമായി ഡയാന 47ന്റെ കഴുത്തിൽ വിഷം കുത്തിവെച്ച് കൊല്ലുന്നു...അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് മരിച്ചുകിടക്കുന്ന ഹിറ്റ്മാനെക്കണ്ട് മരണം ഉറപ്പാക്കി.. അത് റിപ്പോർട്ട് ചെയ്തു മടങ്ങൂന്നു.

ഏജെൻസി ഹിറ്റ്മാന്റെ സംസ്കാരം നടത്തുന്നു..ഏജൻസിയുടെ ആളുകളൂടെ സാനിദ്ധ്യത്തിൽ ശവം ക്രിമേറ്റ് ചെയ്യാനായി വെക്കുമ്പോൾ ഡയാന ഹിറ്റ്മാന്റെ പ്രിയപ്പെട്ട ബെറീറ്റ പിസ്റ്റളുകൾ കൂടി ശവപ്പെട്ടിയിൽ വയ്ക്കുന്നു..എന്നിട്ട് ലിപ്സ്റ്റിക്ക് പുരട്ടിയ ചുണ്ടുകളാൾ അന്ത്യചുംബനം നൽകുന്നു...എന്നിട്ട് അവിടം വിട്ട് പോകുന്നു...

യഥാർത്തത്തിൽ ഡയാന കുത്തിവച്ചത് വിഷമല്ലായിരുന്നു..ഒരു പ്രത്യേക സിറമായിരുന്നു..ജീവനെ ശരീരത്തിൽ ഒളിപ്പിച്ചു വയ്ക്കുന്ന ഒരു എക്സ്പിരിമെന്റൽ സിറം.ഉമ്മ വച്ചപ്പോൾ ചുണ്ടത്ത് പുരട്ടിയതാകട്ടേ അതിന്റെ ആന്റിഡോട്ടും..ജീവൻ തിരിച്ചുകിട്ടിയ ഹിറ്റ്മാൻ അവിടെയുള്ള എല്ലാവരേയും കൊന്നുകളഞ്ഞിട്ട് രക്ഷപെടുന്നു.അതോടെ 47 നെ അറിയാവുന്നവർ ലോകത്ത് ഡയന മാത്രമാകുന്നു..പിന്നീട് ഒരു ചെനാക്കാരനുമായി 47 സംസാരിക്കുന്ന ദ്രിശ്യത്തോടെ ഗെയിം തീരുന്നു..ഒരു തിരിച്ചുവരവിനായി..

ലോകത്തിലെ പല ഭാഗങ്ങളിൽ മലേഷ്യ ട്വിൻ ടവർ, പാരിസ് , ചൈന ,അറേബ്യ,  ഹോങ്കോങ്ങ്, അമേരീക്ക , ഇന്ത്യയിലെ പഞ്ചാബ് എന്നുവേണ്ട  കാട്ടിലും മലയിലും വരെ  നടക്കുന്ന മിഷൻസ് അതീവഭംഗിയുള്ള സീനറികളുമായി യോജിപ്പിചിരിക്കുന്നു.,എന്നാൽ ഇതൊക്കെയാണെങ്കിലും ഏതു കമ്പ്യൂട്ടറിലും  കളിക്കാവുന്ന ഗെയിമാണീത്..512 റാം മതി...ഡേഡിക്കേറ്റഡ് ഗ്രാകാർഡ് നിർബന്ധമില്ല....2011 ക്രിസ്മസിനേ അടുത്തഭാഗം ഇറങ്ങൂ എന്നാണറിവ്..

ഒരാളെ മ്രിഗീയമായി കൊല്ലുന്നതിന്റെ സുഖം അനുഭവിക്കണമെങ്കിൽ ഹിറ്റ്മാൻ തന്നെ കളീക്കണം.
Hitman movie posture
ശൈശവദശയിൽ നിൽക്കുന്ന വാടകക്കൊലയാളീകൾ, ഇപ്പോഴത്തെ തൊഴിൽ മടുത്ത്  കൊലപാതകി ആവാൻ ആഗ്രഹിക്കുന്നവർ, തുടങ്ങിയ അനേകർക്ക്  പലതും പഠിക്കാനുള്ള ഒരു യൂണിവേഴ്സിറ്റിയാണ് ഈ ഗെയിം...

‘ഹിറ്റ്മാൻ ’ എന്ന സിനിമയും 2007 ഇറങ്ങിയിട്ടുണ്ട്..നായകനെ കണ്ടാൽ ഗെയിമിലെ ഹിറ്റ്മാൻ ഡീറ്റോയാണ്..പടം വിജയിച്ചെങ്കിലും എനിക്കിഷ്ടമായില്ല..തരക്കേടില്ല അത്രേയുള്ളൂ..
(അടുത്ത ഭാഗം --- ‘ വമ്പിച്ച വാഹന മോഷണം ‘--- എന്ന ചരിത്രമായ അഡിക്ഷൻ ഗെയിം.
പുറത്തിറങ്ങീയ ദിവസം തന്നെ 3.5 മില്യൺ സിഡികൾ വിറ്റഴിച്ച് ചരിത്രം സ്രിഷ്ടിച്ച ഗെയിം..)...

9 comments:

 1. NFS, Bring-Down പോലുള്ള ഹിറ്റ് റേസിംഗ് ഗെയിമുകളോട് അന്നുമിന്നും താത്പര്യം തോന്നിയിട്ടില്ല..Call of Duty, medol of honour, prince of persia, God Of Wars,Renegade , halo തുടങ്ങിയ ബ്രഹ്മാണ്ഡഗെയിമുകൾ ഇഷ്ടമാണെങ്കിലും ഒരിക്കൽ ജിറ്റിഎ കളിച്ചവർക്ക് ഇതെല്ലാം വെറും
  ഫുല്ലായിട്ടേ ഫീൽ ചെയ്യൂ..

  ReplyDelete
 2. കൊച്ചു കള്ളാ ..നീ ആളു പുലി ആണ് അല്ലെ ..ഈ ഗെയിം പോസ്റ്റ്‌ എനിക്കിഷ്ട്ടമായി ..ഇനിയും എഴുതുക ..എനിക്ക് പണ്ടും ഇപ്പോഴും കമ്പ്യൂട്ടര്‍ ഗയിമിനോടു താല്പര്യം ഇല്ല ...ഈ പോസ്റ്റ്‌ ഞാന്‍ എന്റെ ബ്രദറിനു വായിച്ചു കൊടുത്തു ..ഇതൊക്കെ കിട്ടുന്ന ലിന്കും കൂടി അയച്ചു താ ..ഞാന്‍ ഡൌണ്‍ലോഡ് ചെയ്യട്ടെ ..അവനും ഇതൊക്കെ കളിക്കണം അത്രെ ...

  ReplyDelete
 3. @Anonymous

  www.torrentz.com...
  ടൊറൻസീഡോട്ട് കോം ലോകത്തെ ഏറ്റവും പ്രശസ്തമായ ടൊറന്റ് സൈറ്റാണ്..
  എന്തു സാധനം വേണം എന്ന് അടിച്ചുകൊടുത്താൽ അപ്പോൾ തന്നെ ഡൌൺലോഡ് ചെയ്തുകൊണ്ട് വീട്ടിപോവാം..youtubil കയറിയാൽ ടൊറന്റ് ക്ലൈന്റുകൾ ഉപയോഗിക്കേണ്ട വിധം സിമ്പിൾ ട്യൂടോറിയൽ വീഡിയോസ് കാണാം..

  ReplyDelete
 4. നീയ്യാണു മോനേ പുലിക്കുട്ടി
  ഘടാഘടിയന്മാരായ പശുക്കള്‍ !!! ഹാ ഹാ നാടോടീക്കാറ്റ് അടുത്തകാലത്ത് പിന്നേം കണ്ടൂല്ലേ..?

  ReplyDelete
 5. എടാ എനിക്ക് രാജമാണിക്യത്തിന്റെ ടോര്രെന്റ്റ്‌ ലിങ്ക് തരുമോ ഞാന്‍ ടോര്രെന്റ്റ്‌ ഡൌണ്‍ലോഡ് ചെയ്തു ..ഗെയിം ഡൌണ്‍ലോഡ് ചെയ്തു .താങ്ക്സ്

  ഹലീസ

  ReplyDelete
 6. ഗെയിം കളി ഒരു പ്രാന്തായിരുന്ന കാലത്തേയ്ക്ക് തിരിച്ചു പോയതു പോലെ.ഏതാണ്ട് ഇതെ പാതയില്‍ തന്നെയാണ് എന്റെ ഗെയിമിങ്ങ് ജീവിതവും പുരോഗമിച്ചത്.ഹിറ്റ്മാന്‍-നെ കൂടാതെ മാക്സ്പെയിന്‍-ഉം ഉണ്ടായിരുന്നു എന്ന ഒരൊറ്റ വ്യത്യാസം മാത്രം..
  GTA വീരഗാതകള്‍ക്കായി കാത്തുനില്‍ക്കുന്നു..!

  ReplyDelete
 7. @Lonely Heart

  അതെ മാക്സ്പെയ്ൻ ഞാൻ വിട്ടുപോയതാണ്...എന്നാൽ ബുള്ളറ്റ് ടൈമിങ്ങിനപ്പുറം ചുമ്മാ ചറപറാ വെടിവയ്പ്പല്ലാതെ അതിലൊരു വ്യത്യസ്ഥതയില്ല..

  പെയ്ൻ 2 കൊള്ളാം..പക്ഷേ ചില ലെവലുകളീൽ എങ്ങോട്ട് പോണമെന്നറിയാതെ സ്ട്രക്ക് ആവാറൂണ്ട്...വെടീകൊണ്ട് ആളുകൾ മരിച്ചുവീഴുന്നത് കാണാൻ നല്ല രെസമാണ്ऽ

  ReplyDelete
 8. @Anonymous


  പൈറസി പാപമാണ്..5 ദിർഹം കൊടുത്താൽ ഒർജിനൽ സിഡീ കിട്ടും...

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...