മനസാക്ഷി എത്ര തടഞ്ഞിട്ടും എന്റെ ശരീരം കല്യാണത്തിനു പോകാൻ തീരുമാനിച്ചു.പോകരുത് എന്ന് ഒരു നൂറാവർത്തി ഞാൻ വിളീച്ചുപറഞ്ഞു...അരുതേയെന്ന് കാലുപിടിച്ചു കേണു.എവിടെക്കേക്കാൻ..?
മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് ‘രാജാവിന്റെ മകനിൽ ‘ മോഹൻലാൽ പറഞ്ഞിട്ടുണ്ട്..എത്ര സത്യം..ഞാനിന്ന് അതുപോലെ ഒരു യന്ത്രമാണ്..ഏതു കമ്പനിയുടെ യന്ത്രം എന്നു ചോദിക്കരുത്..അങ്ങനെ ഇന്ന കമ്പനി എന്നൊന്നില്ല, ഒരു വെറും യന്ത്രം..
നീ അവടെ കല്യാണത്തിനു പോയാൽ ഞാൻ തൂങ്ങിമരിക്കും..ഞാൻ ഗതികെട്ട് എന്റെ ശരീരത്തെ ഞാൻ ഭീഷണിപ്പെടുത്തി..
“ പോടാ..പോയി ചാവ്.. .. എടാ മണ്ടാ മനസാക്ഷിക്ക് തൂങ്ങിമരിക്കാൻ പറ്റിയ മൂവാണ്ടൻമാവൊന്നും ലോകത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെടാ... ശരീരം പറഞ്ഞു.
ഞാനാകെ ധർമ്മസങ്കടത്തിലായി ..എന്തുചെയ്യണം.. അവനാണെങ്കിൽ എന്നെ നാണം കെടുത്താനുള്ള പുറപ്പാടാണ്.... ‘ രാംകോസിമന്റ്സ് ‘ എന്ന് എഴുതിയ തുളവീണ ഒരു മഞ്ഞ ബനിയൻ ഇട്ട് .. മൂടു കീറി, തയ്ക്കാനായി ഇട്ടിരുന്ന ഒരു പഴയ കാൽവിൻക്ലെയ്ന്റെ ജീൻസുമിട്ട്..കഴിഞ്ഞകൊല്ലം മാടൻകാവിലെ പൂരത്തിനു പത്ത് രൂപായ്ക്ക് വാങ്ങിയ പെപ്സിക്കണ്ണാടിയും വെച്ച് അവൻ പോകാനായി തയ്യാറായി..
ഞാൻ മുന്നിൽച്ചാടിവീണ് അവനെ തടഞ്ഞു..പുകയിലൂടെ കടക്കുന്നപോലെ എന്നെ മറികടന്ന് അവൻ മുറ്റത്തേക്കിറങ്ങി ബൈക്കുമെടുത്ത് പോയി..ഞാൻ ഓടിപ്പോയി കണ്ണാടിയിൽ നോക്കി..വെള്ളപ്പൈജാമയും വെള്ളജൂബായുമാണ് എന്റെ മനസാക്ഷിയുടെ വേഷം..
ഇല്ല..എന്തുവിലകൊടുത്തും എന്റെ അഭിമാനം സംരക്ഷിക്കണം.ഞാനുറച്ചു..ഞാനുടനേതന്നെ മുകളിലോട്ട് ഒരു കുതിപ്പ്..സൂപ്പർമാനേപ്പോലെ കല്യാണം നടക്കുന്ന ക്ഷേത്രം ലക്ഷ്യമാക്കിപ്പറന്നു..
ഞാൻ ചെല്ലുമ്പോഴേക്കും എന്റെ ശരീരം ക്ഷേത്രത്തിൽ കടന്നിരുന്നു..കൂടെപഠിച്ച എല്ലാ തെണ്ടികളുമുണ്ട് അവിടെ ....ഈശ്വരാ , മനസാക്ഷിയായതിനാൽ എന്നെയാരും കാണുന്നില്ല...പക്ഷേ ശരീരത്തെ ആളുകൾ കണ്ടുകൊണ്ടിരിക്കുകയാണ്..അവർ എന്തൊക്കെയോ പറഞ്ഞ് കൂടിനിന്ന് ചിരിക്കുന്നുമുണ്ട്.
അതാ പന്തലിൽ പെണ്ണും ചെറുക്കനും ഇരുന്നു കഴിഞ്ഞു..ഹോമകുണ്ഡം പുകച്ചുകൊണ്ട് ഒരാൾ താലി പൂജിക്കുന്നു..ആ കാഴ്ച കണ്ടതോടെ നിർന്നിമേഷനായി ഞാൻ പന്തലിന്റെ ഒരു കവുങ്ങിൻ കാലിൽ കെട്ടിപിടിച്ചുനിന്നു ...പഴയ സിനിമകളിൽ കാമുകിയുടെ കല്യാണപ്പാർട്ടി നടന്നുവരുമ്പോൾ നായകൻ തെങ്ങേൽച്ചാരി നിൽക്കുന്നതുപോലെ...
അവൻ അകത്തേയുക്കു ചെന്നു.അമ്മായിമാരെയും കുഞ്ഞമ്മമാരേയും വകഞ്ഞുമാറ്റിക്കൊണ്ടവൻ പന്തലിന്റെ മുന്നിലേയ്ക്ക് ചെന്നു..ഒരു നിമിഷം ചടങ്ങുകൾ ഒന്നു സ്തംഭിച്ചു.എല്ലാവരും അവനെ നോക്കി..കറുത്ത പെപ്സിക്കണ്ണാടി, കീറിയ ടീഷർട്ട് , മൂടുകീറിയ ലോവെയ്സ്റ്റ് ജീൻസ്,...അവൾ മാത്രം ഒന്നു ഞെട്ടിയോ എന്നൊരു സംശയം..
ആരെടാ നീ ..?...തോളിൽ ഒറ്റവരയൻ തോർത്തിട്ട ഒരമ്മാവൻ ചോദിച്ചു...
ഞാൻ കാമുകൻ...ഇവൾ കാമുകി...എനിക്ക് കല്യാണം കഴിക്കണം ഇവളെ...ഹും
എന്താ നിന്റെ പണി.?..പെണ്ണിന്റെ അച്ഛനാണെന്ന് തോന്നുന്നു, ഒരു കൊമ്പൻമീശക്കാരൻ എന്നോടു ചോദിച്ചു..
എനിക്കൊരു പണിയുമില്ല..ഇതൊക്കെത്തന്നെയെന്റെ പണി...നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളെയെതിർക്കാം ..പക്ഷേ ഞാൻ മരണം വരെ ഫൈറ്റ് ചെയ്യും..എന്റെ ശവത്തിൽ ചവിട്ടിക്കൊണ്ട് നിങ്ങൾക്ക് ചടങ്ങുകൾ തുടരാം...
“ ആ കൊച്ചൻ നല്ല ചങ്കൂറ്റമുള്ളവനാ...എന്താ ധൈര്യം..?
ചില പെണ്ണൂങ്ങൾ കൂട്ടംകൂടിനിന്ന് പിറുപിറുക്കുന്നത് ഞാൻ കേട്ടു..
മോനേ നീയെന്തു പറയുന്നു..ഞങ്ങ എന്തുവേണം ..?.പെണ്ണിന്റെച്ഛൻ ചെറുക്കനോട് ചോദിച്ചു..
വാരണാസി സർവകലാശാലയിൽ വേദാന്തത്തിൽ റിസേർച്ച് നടത്തുന്ന ഒരു പ്രൊഫസറായിരുന്നു ചെറുക്കൻ..അവൻ തന്റെ ഫ്രഞ്ച് താടി തടവിക്കൊണ്ട് അല്പം ആലോചിച്ചു..എന്നിട്ട് പറഞ്ഞു..
ഞാൻ ചില ചോദ്യങ്ങൾ ചോദിക്കാം...എല്ലാത്തിനും ശരിയുത്തരം പറയുകയാണെങ്കിൽ പെണ്ണ് നിനക്ക്...ഓക്കേ...
ചോദിക്കൂ...ഞാൻ പറഞ്ഞു..ചെറുക്കൻ അതീവ ബുദ്ധിമാനായതിനാൽ ഈ പ്രശ്നം ചൂലുപോലെ സോൾവ് ചെയ്യുന്നതും കാത്ത് നൂറുകണക്കിന് ആൾക്കാർ പന്തലിലിരുന്നു മണ്ഡപത്തിലേക്ക് ഉറ്റുനോക്കി.
പെണ്ണിന്റെ അച്ഛനും അമ്മാവനും കൊച്ഛച്ചന്മാരും ഏതാനും വാടകക്കസേരകൾ എടുത്ത് ചുറ്റിനുമീട്ട് എന്താണ് സംഭവിക്കുന്നതെന്ന് സാകൂതം വീക്ഷിച്ചു..
ചെറുക്കൻ എന്നോട് ചോദിച്ചു..നീ ഒരു സാങ്കേതികവിദഗ്ദനല്ലേ..അവിടുന്നു തന്നെ തുടങ്ങാം...
ചോദ്യം).
66 കെ.വി കറന്റ് കടന്നുപോകുന്ന ഒരു ഹൈടെൻഷൻ ടവർലൈൻ.ആ ലൈനിന്റെ മൂന്നാമത്തെ ഫേസ് ലൈനിൽ ഒരു കാക്കയിരുപ്പുണ്ട്...അതിനു തൊട്ടുതാഴെ 11കെവിയുടെ സാദാ കണക്ഷൻ പോസ്റ്റ്..ഇവ തമ്മിലുള്ള മാഗ്നെറ്റിക്ക് ഫീൽഡ് ഡെൻസിറ്റി ആല്ഫ ആണെന്നു കരുതുക...എങ്കിൽ
ആ കാക്കയുടെ പ്രായമെത്ര..?
ഞാൻ ഒന്ന് ആലോചിച്ചു...ഇങ്ങനൊരു കടമ്പയുണ്ടായിരുന്നെങ്കിൽ മാഗ്നെറ്റിക്ഫീൽഡ് തിയറി അരയിൽ തിരുകിക്കൊണ്ടേ ഞാൻ വരുമായിരുന്നുള്ളൂ....66 കെവി ടവറിൽ 6 ഫേസ് 1 ന്യൂട്രൽ..
അപ്പോൾ 6+1 = 7.. അതെ.‘ ഏഴ് ’..ഏഴു വയസ്സ്..ഞാൻ ഉറക്കെപ്പറഞ്ഞു..
ചെറുക്കൻ അത്ഭുതത്തോടെ എന്നെ നോക്കി..അവൻ പറഞ്ഞു..ശരിയാണ് ഞാൻ കൂട്ടിയപ്പോഴും ഏഴാണ് കിട്ടിയത്...നീ സമർഥൻ തന്നെ ..
അടുത്ത ചോദ്യം).
ഒരു ഫോർസ്ട്രോക്ക് പെട്രോൾ എഞ്ചിന്റെ കമ്പ്രഷൻ റേഷ്യോ 1:67:96 ആണെന്നു കരുതുക..അത് ഒരു മണിക്കൂറിൽ 80കിലോവാട്ട് എനർജി പ്രൊഡ്യൂസ് ചെയ്യും..എഞ്ചിന്റെ സിലണ്ടർ ബോർ 3300 സിസിയാണ്..അങ്ങനെയാണെങ്കിൽ ഹോണോലൂലുവിൽ ഇപ്പോൾ പെട്രോളിന് എന്താണ് വില.?
“ എനിക്കറീയില്ല... “..
അത്ഭുതം ..എനിക്കും അറീയില്ല..നീ എന്നേപ്പോലെ തന്നെ ബ്രില്യന്റാണ്.
ഓരോ ചോദ്യങ്ങൾ ചോദിക്കുംന്തോറും അറിവിന്റെ അഗാധതയിൽ ഞങ്ങൾ സമന്മാരാണെന്നു തിരിച്ചറിഞ്ഞു...എനിക്കും ഉത്സാഹമായി...ഞങ്ങൾ നേരം ഇരുട്ടും വരെ അവിടിരുന്നു ബൌദ്ധികചോദ്യങ്ങൾ ചോദിച്ചു..പല ശാസ്ത്ര സത്യങ്ങളേക്കുറിച്ചും ഡിസ്ക്കഷൻ നടത്തി..വേദാന്തചിന്തകളിൾ മുങ്ങിക്കുളിച്ചു..അപ്പോഴേക്കും വർഷങ്ങൾ കഴിഞ്ഞു പോയി..
പെണ്ണ് വേറേ കെട്ടിപ്പോയി..
ഞങ്ങളാകട്ടെ താടിയും മുടിയും വളർന്ന് ദേവീമാഹാത്മ്യത്തിൽ കാണിക്കുന്ന ആ സാമിയേപ്പോലായി ..തത്വഞാനത്തിന്റെ ആഴത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ ഞങ്ങൾ നടത്തി...
അത് കേൾക്കാനും അറിവ് നേടാനുമായി ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തിത്തുടങ്ങി....
നാട്ടുകാർ ചേർന്ന് പിരിവിട്ട് ഞങ്ങൾ ഇരിക്കുന്നതിനു ചുറ്റും ഒരാശ്രമം പണിഞ്ഞു..
..ഒരു നാൾ രാത്രി പത്ത് മണിക്ക് അന്നത്തെ വാഗ്വാദം കഴിഞ്ഞ് പതിവ് പൈന്റുമടിച്ച് ഞങ്ങൾ ആൽത്തറയിൽക്കിടന്നുറങ്ങുമ്പോൾ ഒരു മുട്ടൻ തേങ്ങാ തലയിൽ വീണ് പ്രൊഫസർ സമാധിയായി.
അതോടെ ഞാൻ മഠാധിപതിയായി..എങ്കിലും .വേദാന്തമില്ലാതെ എനിക്കൊരു ജീവിതമില്ലായിരുന്നു...
അവസാനം ഞാനൊരു മഹായോഗിയായി....ഉടലോടെ സ്വർഗ്ഗത്തിൽ പോകാനായി ഒരു മഹായാഗം നടത്താൻ ഞാൻ തീരുമാനിച്ചു..അവസാനം എന്റെ ആശ്രമത്തിലെ എല്ലാ സമ്പാദ്യങ്ങളും പാലക്കാട്ട് താമസിക്കുന്ന മുത്തശ്ശിയുടെ പേർക്ക് എഴുതിവച്ചിട്ട് ഞാൻ യാഗം തുടങ്ങി.
മന്ത്രിമാർ , ലോക നേതാക്കൾ , സിനിമാനടിമാർ തുടങ്ങി ജനലക്ഷങ്ങൾ യാഗത്തിൽ പങ്കുചേരാനെത്തി...അവസാനം പത്താംദിവസം യാഗശാലയ്ക്ക് തീ കൊളൂത്തി ഞങ്ങൾ യാഗമവസാനിപ്പിച്ചു...
അപ്പോൾ ആകാശത്തുനിന്നും നിറയെ എൽ.ഇ.ഡി ബൾബുകൾ കൊണ്ടലങ്കരിച്ച പുഷ്പക വിമാനം അവിടെയെത്തി..പാർക്കിംങ്ങ് ലൈറ്റുകൾ മിന്നിച്ചുകൊണ്ട് ഭൂമിക്കുമീതേ നിന്നു..
എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വിമാനത്തിൽ കയറി..ലൌകികവിരക്തി വന്നതിനാൽ എന്റെ സോണീ വയോ അല്ലാതെ വേറെയൊന്നും ഞാനെടുത്തില്ല..എല്ലാവരും താഴെനിന്ന്ടാറ്റാ തന്നു..ഓട്ടോപൈലറ്റ് മോഡിലായിരുന്ന വിമാനം പതിയെ സ്വർഗ്ഗം ലക്ഷ്യമാക്കി മോളോട്ടു നീങ്ങി..
ദൂരെ മേഖങ്ങൾക്കിടയിലായി സ്വർഗ്ഗത്തിന്റെ എണ്ട്രൻസ് കണ്ടു..എന്നെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് വിമാനം എങ്ങോട്ടോ പോയി..ഞാൻ പതിയെ സ്വർഗ്ഗത്തിലേക്ക് കയറി..തറമൊത്തം മുന്തിയ ഗ്രനൈറ്റ് ഇട്ടിരിക്കുന്നു..അന്തരീക്ഷത്തിൽ തണുത്ത വെള്ളപ്പുകയും..
എൻക്യയറിയിൽ ഞാൻ ചെന്ന് അന്വേഷിച്ചു.അപ്പോഴാണ് അറിഞ്ഞത്...ദൈവം ഒരാഴ്ച ടൂറിലാണത്രേ...ഇന്നു മടങ്ങിവരും..സ്വർഗ്ഗമാണെന്നു പറഞ്ഞിട്ടുകാര്യമില്ല..ഉടലോടെ വരുന്നവർക്ക്
വെയ്റ്റ് ചെയ്യാനായി ഒരു ചെറിയ സിറ്റൌട്ടും ബാത്ത്രൂമുമാണ് ഉള്ളത്..അവിടെമാകെ പൊടിപിടിച്ച്
വ്രിത്തികേടായിക്കിടക്കുന്നു..
ദൈവം വരാൻ ഇനിയും സമയമെടുക്കും.ഞാൻ പതിയെ കമ്പ്യൂട്ടർ ഓണാക്കി നെറ്റെടൂത്തു...അവീടെല്ലാം വൈ-ഫൈ സോണായിരുന്നു..ഓർക്കുട്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്..ഇവിടേം എത്തിസെലാത്ത് തന്നെയാണേന്നു തോന്നുന്നു...ഫേസ് ബുക്കിൽ കുറേപ്പേർ അനുശോചനങ്ങൾ അയച്ചിരിക്കുന്നു...പക്ഷേ റീപ്ലേ ചെയ്യാൻ പറ്റില്ല.സ്വർഗ്ഗത്തിലെല്ലാം റീഡ് ഓൺലിയാണ്...
ഞാൻ യൂടൂബിൽക്കയറി സാഗർ ഏലിയാസ് ജാക്കി സ്ട്രീം ചെയ്യാനിട്ടു...ദൈവം വരുന്നതുവരെ കണ്ടോണ്ടിരിക്കാം.. മോക്ഷം കിട്ടിയ സ്ഥിതിക്ക് ഇനി താടിയുടെ ആവശ്യമില്ല..ഞാൻ മുറ്റത്തിറങ്ങി അല്പം വെള്ളമേഖം പതപ്പിച്ച് ഒന്നു ഷേവ് ചെയ്തു.. കുളിച്ച് വ്രിത്തിയായി..സ്വതവേ സുന്ദരനായ ഞാൻ അതോടെ വെട്ടിത്തിളങ്ങാൻ തുടങ്ങി....
അപ്പോഴേക്കും അഞ്ച് വെള്ളക്കുതിരകളെ കെട്ടിയ വെളുത്ത റോൾസ് റോയ്സിൽ ദൈവം വന്നു..നരച്ച നീണ്ട താടി...വെള്ള ഷേർവാണിയും പാന്റും..വെള്ളവാച്ച്..വെള്ള മൊബൈൽ..ആളെക്കണ്ടതോടെ ഞാൻ ഓടിച്ചെന്ന് കാലിൽ വീണു. . ഓഫീസിലോട്ടു വരൂ ..ദൈവം പറഞ്ഞു..
ഒരു വലിയ ഫയൽ എടുത്ത് അദ്ദേഹം മറിച്ചുനോക്കി..എന്നിട്ട് പറഞ്ഞു...നിങ്ങൾക്ക് നരകമാണ് അലോട്ട് ചെയ്തിരിക്കുന്നത്...ഇവിടെ നിന്നാൽ നരകത്തിൽ പോകെണ്ടി വരും..അല്ലെങ്കിൽ ഭൂമിയിലേക്ക് തിരികെപ്പോകാം..അസ് യു വിഷ്...
“ അയ്യോ അങ്ങനെയാണെങ്കിൽ ഞാൻ തിരിച്ചു പൊക്കോളാം..”
വരട്ടെ വരട്ടെ..ഞാൻ മൊത്തം പറഞ്ഞുതീർന്നില്ലല്ലോ....നിങ്ങളൂടെ കൂട്ടുകാരൻ സ്വാമി ഇപ്പോൾ സ്വർഗ്ഗത്തിലാണ്..ആളെ വേണേ ഒന്നു കണ്ടിട്ട് വന്നോളൂ....ഞാൻ ടെമ്പററി പാസ് വാങ്ങി സ്വർഗ്ഗത്തിലേക്ക് കയറി.എങ്ങും വെള്ളപ്പുക മാത്രം..ചില സ്വാമിമാർ അവിടെ ഇരുന്നു ധ്യാനിക്കുന്നു.. എല്ലായിടട്ട്തും സൈക്കിൾ ചന്ദനത്തിരികൾ കത്തിച്ചു വച്ചേക്കുന്നു...ഞാൻ അടുക്കളയിലേക്ക് ചെന്നു..അവിടാകട്ടേ പാലും പഴവും മാത്രമുണ്ട്..ഒരു കട്ടങ്കാപ്പി പോലുമില്ല..ഈശ്വരാ..ഇതാണോ ഈ സ്വർഗ്ഗം..അപ്പോ ഈ അപ്സരസുകളൂടെ കാബറേ ഡാർസ് ഒക്കെ നടക്കുന്ന സ്ഥലം ഇവിടെവിടെയാ..?
അപ്പോഴേയ്ക്കും പഴയ വേദാന്ത പ്രൊഫസറെ കണ്ടു..അളിയാ..ഞാൻ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു...
പിന്നെ എന്തുണ്ട് വിശേഷം..?
അവൻ ഒന്നു തറപ്പിച്ചു നോക്കി..എന്നിട്ടു പറഞ്ഞു ..ഞാൻ ഇവിടെക്കിടന്ന് നരകിക്കുകയാണ്..ഒരു കമ്പനിയില്ല..കള്ളില്ല..നല്ല ഫുഡ്ഡില്ല...ഭൂമിയിൽ നിന്നോടൊത്ത് കഴിഞ്ഞതുകൊണ്ട് നരകയാതനകളെല്ലാം അവിടെവച്ചുതന്നെ ഞാൻ അനുഭവിച്ചു..എല്ലാ പാപവും അതോടെ തീർന്നുകിട്ടി..
നീയൊന്നുവന്നേ.. അവൻ എന്നെ വിളിച്ചോണ്ട് അവൻ പുറത്തേക്കിറങ്ങി..ഒരു മരച്ചുവട്ടിൽച്ചെന്നു..അവിടെ ഒരു ചെറിയ കുഴി എടുത്തിരിക്കുന്നത് കാണിച്ചുതന്നു..ഞാൻ ഒറ്റക്കണ്ണുവച്ച് ആ കുഴിയിലൂടെ നോക്കി..അങ്ങു താഴെ കാണുന്നു ലാസ് വെഗാസ്...ഡാൻസും പാട്ടും ഡിസ്കോയും.
അവൻ പറഞ്ഞു..ഇത് കാണുന്നതാണളീയാ ഇവിടുള്ള എന്റെ ഏക ആശ്വാസം.. സ്വർഗ്ഗം ഇവിടെയല്ല..അവിടെയാണ്..
ഞാൻ ദൈവത്തിന്റെ അടുക്കലേക്ക് ഓടി..അപ്പോൾ ദൈവം എങ്ങോട്ടോ ഉള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു..
“എനിക്കിവിടെക്കഴിയണ്ട .എനിക്ക് അമേരിക്കയിൽ പോയാ മതി..”
ദൈവം എന്നെ ഒന്നു നോക്കി..എന്നിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു...എനിക്കും മതിയായില്ലെടാ വേഗാസ് കണ്ട്..
ഹോ ഈ മനുഷന്മാരേ സമ്മതിക്കണം..ഞാൻ ഇടയ്കിടെ ടൂറു പോകുന്നത് അങ്ങോട്ടല്ലേ.
ബ്ലാക്ക്ജായ്ക്ക് കളീക്കാനായി ഈയാഴ്ച്ചത്തെ സ്വർഗ്ഗത്തിലെ കളക്ഷൻ എടുക്കാൻ വേണ്ടി വന്നതല്ലേ..
അങ്ങനെ ഞാനും ദൈവവും കൂടി ലാസ്വേഗാസിലേക്ക് വിട്ടു...മരുഭൂമിയിൽ പണിത സ്വർഗ്ഗത്തിലേക്ക്..ഒരാഴ്ചത്തെ ഗാംബ്ലിങ്ങിനുശേഷം ദൈവം എന്നോട് യാത്ര ചോദിച്ചു....പോകുന്നതിനുമുൻപ് എന്റെ ഗ്രീൻകാർഡും ശരിയാക്കിത്തരാൻ അദ്ദേഹം മറന്നില്ല..
Las Vegas |
മാത്രമല്ല അദ്ദേഹത്തിന്റെ എല്ലാ ഐശ്വര്യത്തിന്റേം കാരണമായ കുബേർകുഞ്ചി മാല അദ്ദേഹം എനിക്കുതന്നു..പോണവഴി പുതിയത് വേറൊരെണ്ണം അദ്ദേഹം മേടിച്ചു..
ഇന്ന് ഞാൻ വളരെ നല്ല നിലയിലാണ് വേഗാസിൽ കഴിയുന്നത്..തരക്കേടില്ലാത്ത ഒരു വലിയ കസീനോയുടെ മുതലാളിയാണ്..കുബേർകുഞ്ചി എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു..ഒരു നിരാശാകാമുകനിൽ നിന്നും നെവാഡയിലെ കോടീശ്വരനാക്കി എന്നെ മാറ്റിയ കുബേർകുഞ്ചിക്ക് ഒരായിരം നന്ദി...
( ഇനി വയ്യ..അവസാനിപ്പിച്ചു..)
Disclaimer : ഇനി ഇത് ഒരു കൂതറ പോസ്റ്റാണെന്ന് ആരേലും പറയുകയോ എന്നെ ചീത്തവിളിക്കുകയോ ചെയ്താൽ ഇപ്പോഴത്തെ ലേറ്റസ്റ്റ് ട്രെൻഡനുസരിച്ച് ഇത് ഞാൻ ഡിലീറ്റ് ചെയ്യുന്നതായിരിക്കും എന്ന് മാത്രം ആരുംകരുതണ്ട...ഞാനത്രയ് ദുർബലഹ്രിദയനൊന്നുമല്ല..
.
കല്യാണ പന്തലില്‍ കവുങ്ങേല്‍ ചാരി നിന്നപോ മറ്റേ ആ പാട്ടുകൂടി പാടാര്‍ന്നു..
ReplyDeleteലതില്ലേ...ദേവദാരു പൂത്തു!
ഇതെഴുതിയത് ഞാനല്ല...എന്റെ മനസാക്ഷിയുമല്ല..എന്നിലെ ആൾട്ടർ ഈഗോ മാത്രമാണ്..
ReplyDelete" മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.."
( വിൻസെന്റ് ഗോമസ് 1:12 )
ഈ കുബേര്‍ കുഞ്ചി എവിടെ കിട്ടും ഒന്ന് പരീക്ഷിക്കാനാണ്
ReplyDeleteശരിക്കും നല്ല രസമുണ്ടായിരുന്നു വായിക്കാന്‍...എന്തിനാ അവസാനം കുബെര്‍ കുഞ്ചി കൊണ്ട് വന്നെ... ട്രാക്ക് മാറി മാറി പോകുമ്പോള്‍ നല്ല ഒഴുക്കോടെ അടിപൊളിയായി എഴുതി.ഇത് വെറുതെ സുഖിപ്പിക്കാന്‍ പറയുന്ന കമന്റ് അല്ല.
ReplyDeleteനര്‍മ്മമായാല്‍ ഇങ്ങനെ വേണം..ദൈവം ഐ ഫോണ്‍ വൈറ്റ് ആണ് യൂസ് ചെയ്യുന്നതല്ലേ...ചിരിപ്പിച്ചു,ചിന്തിപ്പിച്ചു..നല്ല പോസ്റ്റ്...
kollam nalla utharaadhunakatha, ini dakhinadhunikatha porattey, dhakshina arppichu kaathiriikkunu prabho
ReplyDeleteമനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ ഇടുന്നതെല്ലാം കരിക്കായിരിക്കും എന്നും കേട്ടിട്ടുണ്ട് :)
ReplyDeleteതകര്‍പ്പന്‍ പോണിക്കുട്ടാ.
ReplyDeleteഅല്ല അറിമ്മാലേഞ്ഞിട്ടൂ ചോദിക്കുവാ..
ശരിക്കും കാസിനോ മുതലാളിയാണോ..?
ദിനവും പോസ്റ്റിടാന്‍ മാത്രം ടൈം എപ്പൊഴാ അണ്ണാ കിടൈക്കത്..?
നല്ല രസമായി വായിച്ചു.
ReplyDeleteഅവസാനം കാസിനോ മൊയിലാളിയാക്കി ദൈവം എന്നു പറഞ്ഞതു മാത്രം ഞാനങ്ങോട്ടു വിശ്വസിച്ചിട്ടില്ല!
@ചാർളി
ReplyDeleteഅതെന്റെയൊരു ട്രേഡ് സീക്രട്ടാണ് .എന്നാലും പറഞ്ഞുതരാം..പാംടോപ്പ് ഒരണ്ണം എപ്പോഴും കൂടെകരുതുക...പറ്റുമ്പോഴൊക്കെ കുറച്ച് വരികൾ വീതം കുറിച്ചിടുക ഡ്രാഫ്ടിൽ..പുതിയ കഥയുടെ ആശയങ്ങളും ഒക്കെ..പിന്നെപ്പൊഴേലും അവയിൽ നല്ലതുനോക്കി ജസ്റ്റ് എഡിറ്റ് ചെയ്തു പോസ്റ്റുക..
എത്രത്തോളം ഡ്രാഫ്ട് നിറയ്ക്കുന്നോ അത്രേം കഥകളും പോസ്റ്റാം..എങ്ങനെ..?അല്ലാതെ ഒരു സുപ്രഭാതത്തിൽ ഫുൾക്കഥയെഴുതാൻ നോക്കിയാൽ നടക്കില്ല..
@തെച്ചിക്കോടൻ
നല്ലതാ..ഒരെണ്ണം വാങ്ങി പേഴ്സിൽ വെച്ചാൽ കാശ് കൊണ്ട് നിറയും..ടിവീലൊക്കെ കണ്ടിട്ടില്ലേ..
@ജംസിക്കുട്ടി
സുഖിപ്പിക്കൽ ഉപരിവിപ്ലവമാണെന്ന് മാന്യനായ ആരോ പറഞ്ഞിട്ടുണ്ട്..ന്നാലും എനിക്ക് സുഖിച്ചു..
@ജയൻ ഡോക്ടർ:
എന്റെ കസീനോയിലെ തല്ലുകേസുകൾ അറ്റൻഡ് ചെയ്യാൻ ഒരു ഭിഷഗ്വരനെ തപ്പിക്കൊണ്ടിരിക്കുവാരുന്നു..താത്പര്യമുണ്ടേ അടുത്ത ബീമാനത്തിക്കേറി വരാം..
കമന്റുന്നവരെ എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ്..അത് വായിക്കുമ്പോൾ ഒരു തരം രോമാഞ്ചം വരും..എല്ലാവർക്കും നന്ദി.നമസ്കാരം..
എഴുതി എഴുതി എങ്ങോട്ടോ പോയ്.... :-) പിടി എന്റെ വഹ ഒരു ഗമന്റ്
ReplyDelete..കുബേർകുഞ്ചി എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
ReplyDeleteഇതിനെ പറ്റി ഒരു പോസ്റ്റ് ഇട് പോണി , എന്റെ ജീവ്തവും മാറി മറിയട്ടേ
" മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.."
ReplyDelete( വിൻസെന്റ് ഗോമസ് 1:12 )
സത്യം പറ പോണി ഈ പോസ്റ്റ്നു പിന്നില്‍ കുബേര്‍ കുഞ്ചി പ്രചരിപ്പിക്കുവാനുള്ള ഗൂഡ തന്ത്രം ഒളിച്ചിരിപ്പില്ലേ. ലക്ഷക്കണക്കിന് വരുന്ന വായനക്കാരെ വഴി തെറ്റിക്കുന്നത് വഞ്ചനയല്ലെ. എല്ലാരും എന്നെ പോലെ ബുദ്ധിയുള്ളവര്‍ ആകണം എന്നുണ്ടോ. പിന്നെ ഒരു കാര്യം കൂടി അറിഞ്ഞാല്‍ കൊള്ളാം. ഈ കുബേര്‍ കുഞ്ചി 10 എണ്ണം ഒന്നിച്ചു വാങ്ങിയാല്‍ എന്തേലും Discount കിട്ടുമോ. :)
ReplyDeleteഈ മുകളിലത്തെ കമെന്റ് എന്റെ മനസ്സാക്ഷി പറഞ്ഞിട്ടു കേൾക്കാതെ എന്റെ ശരീരം എഴുതിയതാണു.
ReplyDelete" മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.."
( വിൻസെന്റ് ഗോമസ് 1:12 )
ഓരോ വരികളിലും ഓരോ കിലോ നര്‍മ്മമുണ്ടായിരുന്നു മച്ചൂ..
ReplyDeleteഇതുപോലെയുള്ള സാധനങ്ങള്‍ ഇനിയും പോന്നോട്ടെ.
ഹ..ഹ..ഹ..
ReplyDeleteഹാ ഹാ ഹാാ.
ReplyDelete