Followers

Aug 27, 2010

HOTEL RWANDA (2004)

ഏതാണ്ട് നൂറ്റിഅമ്പതോളം വിദേശ ചിത്രങ്ങൾ എപ്പോഴും ഞാൻ ലാപ്ടോപ്പിൽ കൂടെ സൂക്ഷിക്കാറൂണ്ട്..സമയം കിട്ടുമ്പോൾ അവ ഓരോന്നോരോന്നായി കണ്ടുതീർക്കും..ഇഷ്ടപെടാത്തത് ഡിലീറ്റ് ചെയ്യുകയും തത്സ്ഥാനത്ത് പുതിയവ ഡൌൺലോഡ് ചെയ്യുകയും.. സ്ട്രൈക്ക് ചെയ്യുന്നവ സിഡിയിൽ സൂക്ഷിക്കുക, തുടങ്ങിയ ദുശീലങ്ങൾ കൂടെക്കൂടാ‍ൻ തുടങ്ങിയിട്ട് ഏറെ നാളായി..

അതിനിടയിൽ മനസ്സിൽ തട്ടിയ ഒരു ചിത്രമാണ് “ഹോട്ടേൽറുവാണ്ട” എന്ന അമേരിക്കൻ നിർമ്മിത ആഫ്രിക്കൻ ചിത്രം.ഏതാണ്ട് “ഷിൻഡ്ലേഴ്സ് ലിസ്റ്റ്”നെ അനുസ്മരിപ്പിക്കുന്ന ഒരു ട്രൂസ്റ്റോറിയാണിത്..
സംഭവം നടന്നത് 1994ലാണ്..എന്നാൽ ജ്യൂസിന്റെ ഹോളോകാസ്റ്റിനെപ്പറ്റിയും മറ്റനേകം അമേരിക്കൻ-യൂറോപ്യൻ ഇന്വേഷനുകളെപ്പറ്റിയും ലോകത്തിനു അറിയാവുന്നതുപോലെ ആഫ്രിക്കൻ രാജ്യങ്ങളൂടെ പ്രശ്നങ്ങൾ വെളിച്ചത്തു വന്നിട്ടുണ്ടോ എന്ന് സംശയമാണ്..ഒരു ഏഷ്യാക്കാരന് സ്പെസ്ഫിക്കായി പറഞ്ഞാൽ ഒരു ഇന്ത്യയിലെ സാധാരണക്കാരന് വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന “സ്വീകരണത്തിലും“ എത്രയോ താഴെയാണ് ഒരു ആഫ്രിക്കൻ പൌരന് കിട്ടുന്നത്.

"You are Not Even a nigger..You are an African" എന്ന പഞ്ചിംഗ് ഡയലോഗ് മാത്രം മതി ആഫ്രിക്കൻ രാഷ്ട്രങ്ങളോട് ലോകം കാണിക്കുന്ന അവഗണന മനസ്സിലാക്കാൻ..രാഷ്ട്രീയ പകപോക്കലിൽ പെട്ട് ഒരു ജനതയുടെ 20% പേരെ കൂട്ടക്കൊല ചെയ്യുക.സിവിൽ വാർ എന്ന ഓമനപ്പേരിൽ ഏതാണ്ട് 1 മില്യണോളം റുവാണ്ടക്കാർ കത്തിക്കും തോക്കിനും ഇരയായി.
“Paul Rusesabagina“ ആയി അഭിനയിക്കുന്നത് Don Cheadle ലാണ്.റുവാണ്ടയിലെ “des Mille Collines“ എന്ന വിദേശ ഫോർസ്റ്റാർ ഹോട്ടലിന്റെ ഹൌസ് മാനേജരാണ് പോൾ.വിദേശികൾ ധാരാളം വന്ന് താമസിക്കുന്ന ഈ ഹോട്ടൽ യു.എൻ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ കാവലിലാണ്.പോൾ ഭൂരിപഷമായ ഹൂട്ടു ഗ്രൂപ്പാണ് എന്നാലയാൾ ഒരിയക്കലും ഒരു ഹുട്ടു ആക്ടിവിസ്റ്റല്ലായിരുന്നു.ഹോട്ടലിൽ നിന്നും തനിക്കു കിട്ടിയ ഉന്നതതല സൌഹ്രദങ്ങൾ എന്നെങ്കിലും ഒരാപത്തിൽ തനിക്ക് രക്ഷയാകുമെന്നു കണക്കുകൂട്ടിയാണയാൾ ജീവിക്കുന്നത്..എന്നാൽ ആഭ്യന്തരകലാപം കടൂത്തതോടു കൂടി സ്വന്തം വീട്ടിൽ പോലും കിടന്നുറങ്ങാൻ പട്ടാളക്കാർ ആരേയും അനുവദിക്കുന്നില്ല..

ഒരു ദിവസം എതിർ ഗ്രൂപ്പായ ടുത്സികളെ റെയ്ഡ് ചെയ്യാനെത്തിയ പട്ടാളക്കാർ പോളിന്റെ വീട്ടിലുമെത്തുന്നു.അശരണരായ അയൽ വാസികൾക്ക് അഭയം കൊടുക്കാൻ പോൾ നിർബന്ധിതനായി..ഒരു ഹുട്ടൂ ആയ പോളിനേയും കുടുംബത്തേയും മോചിപ്പിക്കാൻ പട്ടാളക്കാർ തയാറാകുന്നു..പിന്നീട് പോളിന്റെ അയല്വാസികളെ കൊല്ലാനായി തോക്ക് ചൂണ്ടുന്ന പട്ടാളമേധാവിയെ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം ഫ്രാങ്ക് കൈക്കൂലി കൊടുത്ത് മോചിപ്പിക്കുന്നു..സ്വന്തം കുടുംബത്തോടൊപ്പം അവരേയും പോൾ ഹോട്ടലിൽ അഭയം കൊടുക്കുന്നു.

ഒരു സുപ്രഭാതത്തിൽ ഫ്രഞ്ച് ആർമി ഹോട്ടലിൽ എത്തി അവശേഷിച്ച വെള്ളക്കാരെക്കൂടി രക്ഷിച്ചു കൊണ്ടുപോകുന്നു..അതോടെ ഹോട്ടലിൽ കഴിയുന്ന റുവാണ്ടക്കാരുടെ ഭാവി അനിശ്ഛിതത്തത്തിലാകുന്നു.പോൾ തന്റെ ഉന്നതസുഹ്രത്ബന്ധങ്ങൾ ഉപയോഗിച്ച് ഹോട്ടലിനെ ഒരു ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നു..
കലാപം രൂക്ഷമായതോടെ കൂടുതൽ അഭയാർഥികൾ ഹോട്ടലിലേയ്ക്ക് എത്തുന്നു..ഹൂട്ടു ആർമിക്കും പോലീസിനും മദ്യവും,സിഗാറുകളും,പണവും മറ്റും നൽകി പോൾ തന്റെ ഹോട്ടലിൽ കഴിയുന്ന അഭയാർഥികളെ മരണത്തിൽ നിന്നും രക്ഷിച്ചു നിർത്തുന്നു..എന്നൽ നാലുപേർ മാത്രം ഉള്ള യു.എൻ ഫോഴ്സിന് ഏറെനാൾ ഹോട്ടലിനെ സംരക്ഷിക്കാൻ കഴിയില്ല എന്ന് പോളിനറിയാമായിരുന്നു.. തന്റെ നിസ്സഹായത യു.എൻ കേണൽ പോളിനെ അറിയിക്കുന്നു.ഷൂട്ട് ചെയ്യാൻ പോലും അധികാരം തന്റെ ഫോഴ്സിനില്ലെന്നയാൾ പറയുന്നു.."WE are not peace makers.We are peace keepers".
ഒടുവിൽ പോളിനും കുടുംബത്തിനും ഏതാനും ചിലർക്കും സ്വാധീനഫലമായി എക്സിറ്റ് വിസ ലഭിക്കുന്നു.എന്നാൽ കുടുംബത്തെ രക്ഷപെടുത്തിയ പോൾ ഹോട്ടലിൽ നിന്നും പോകാൻ കൂട്ടാക്കുന്നില്ല..തന്റെ സഹപ്രവർത്തകരേയും മറ്റു അഭയാർഥികളേയും ഉപെക്ഷിക്കാൻ അയാളീലെ മനുഷത്വം അനുവദിക്കുന്നില്ല..എന്നാൽ എയർപോർട്ടിലേക്ക് അഭയാർഥികളേയും കൊണ്ട് പോയ യു.എൻ ട്രക്കുകൾ വഴിയിൽ ഹൂട്ടുകലാപകാരികൾ തടയുന്നു..ഗത്യന്തരമില്ലാതെ അവർതിരികെ ഹോട്ടലിൽ എത്തുന്നു..

അവസാനം ഹോട്ടലിലെ അഭയാർഥികൾ 1000 കവിഞ്ഞു.സ്റ്റോക്കുകൾ ഏതാണ്ട് കാലിയായിത്തുടങ്ങി.റുവാണ്ടൻ പോലീസും മറ്റും കൈക്കൂലി നിന്നതോടുകൂടി ഹോട്ടലിനുള്ള സംരക്ഷണം പിൻവലിക്കുന്നു..അതോടെ ഹൂട്ടു കലാപകാരികൾ ഹോട്ടൽ ആക്രമിക്കുന്നു..തന്റെ സുഹ്രത്തായ ഹൂട്ടു ആർമിജനറലിനോട് പോൾ സഹായം അഭ്യർഥിക്കുന്നു.എന്നാലയാൾ അത് നിഷേധിക്കുന്നു..അവസാനം ഗത്യന്തരമില്ലാതെ പോൾ അയാളെ ഭീഷണിപ്പെടുത്തുന്നു.ജനറൽ ഒരു വാർക്രിമിനൽ ആണെന്നു താൻ പുറത്തുവിളിച്ചു പറയുമെന്ന ബ്ലായ്ക്മെയ്ലിംഗ് സഹിക്കാനാവാതെ അയാൾ ഹോട്ടലിൽ എത്തി കലാപകാരികളെ വിരട്ടിയോടിക്കുകയും മൊത്തം റഫ്യൂഗീസിനേം അവിടെനിന്നും രക്ഷിച്ച് യു.എൻ ക്യാമ്പിൽ എത്തിക്കുകയും ചെയ്യുന്നു.

ഓരോ മിനിറ്റും ത്രില്ലിംഗായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ അവസാനം പോൾ ഒരു ആഫ്രിക്കൻ ഷിൻഡ്ലർ ആവുകയാണ്..
യഥാർത്തത്തിൽ 1268 റുവാണ്ടക്കാരെ പോൾ അന്ന് രക്ഷിച്ചിട്ടുണ്ട് ..ഇന്ന് 56 വയസ്സുള്ള അദ്ദേഹം തന്റെ കുടുംബവും കലാപത്തിൽ കാണാതായ ഭാര്യാസഹോദരന്റെ രണ്ട് മക്കളോടുമൊത്ത് ബെൽജിയത്തിൽ ജീവിക്കുന്നു.. “ഏൻ ഓർഡിനറിമാൻ“ എന്ന ആതമകഥയും അദ്ദേഹം എഴുതിയിട്ടുണ്ട്...

Aug 15, 2010

പിക്സറിന്റെ ടോയ് സ്റ്റോറി-3




ഒരു അനിമേഷൻ ചിത്രം കണ്ട് കണ്ണു നിറയുക എന്നത് നടന്നത് ഈയിടെയിറങ്ങിയ ടോയ്സ്റ്റോറി-3 കണ്ടപ്പോഴാണ്.എല്ലാവർക്കുമുള്ള മധുരമുള്ള ഒരു ബാല്യത്തിന്റെ ഓർമ്മക്കുറിപ്പാകുന്നു ഈ കാർട്ടൂൺ മൂവി.
പിക്സർ അനിമേഷന്റെ ഒരു പിടി ചിത്രങ്ങൾ ..മിനിമം ഗ്യാരണ്ടി എന്നൊന്നില്ല..എല്ലാം മോർ ദാൻ എനഫ്.ഒരു മിനിറ്റുപോലും ശ്രദ്ധമാറ്റാനാകാത്ത പെർഫെക്ഷനുള്ള തിരക്കഥകൾ..ഹ്രിദയത്തിൽ തട്ടുന്ന തമാശകളും രംഗങ്ങളും...


തിയറ്റേർ റിലീസ് കാണാൻ സൌകര്യം കിട്ടാത്തതിനാൽ ടൊറന്റിന്റെ ഹെൽ‌പ്പോടെയാണ് ടോയ്സ്റ്റോറിയെ വീട്ടിലെത്തിച്ചത്..ഇത് കാണുന്നതിനു മുൻപ് ഇതിന്റെ 1 & 2 പാർട്ട്സ് കാണേണ്ടിയിരിക്കുന്നു..ഒരു തുടർക്കഥയാണിത്..ആൻഡി എന്ന പയ്യൻ ഇന്ന് വളർന്നു കോളേജിൽ ചേർന്നിരിയ്ക്കുന്നു...കുട്ടിക്കാലത്തെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളെ ഇനിയെന്തു ചെയ്യും എന്ന ചോദ്യത്തിനു ഉത്തരം നൽകി പടം തീരുന്നു..ഇത്ര ഹ്രിദ്യമായ ഒരു ക്ലൈമാക്സ് കണ്ടിട്ട് ഏറെ നാളായി....ഷിണ്ട്ലേഴ്സ് ലിസ്റ്റ് മാത്രമേ ഇതുപോലെ കണ്ണു നിറച്ചിട്ടുള്ളൂ.

വാൾട്ട്ഡിസ്നിയെന്ന ആനിമേഷൻ രാജാവിന്റെ ചിത്രങ്ങളാണ് ഞാനാദ്യമായി കാണുന്ന കാർട്ടൂണുകൾ..ഞാൻ ജനിക്കുന്നതിനു മുൻപ് ഈ ലോകത്ത് വന്ന മിക്കിയും ഡൊണാൾഡിന്റേം മറ്റും തമാശകൾ ഇന്നു കാണുമ്പോൾ അത്ര നിലവാരം തോന്നുന്നില്ല..ഒരു എവർ ക്ലാസിക്ക് എന്നു പറയാവുന്നത് ടോം& ജെറിയാണ്.അതും ഫ്രെഡ്ഖൊയംബ്ബി എന്ന പ്രൊഡ്യൂസറുടേത് മാത്രം..ചക്ക് ജോൺസിന്റെ ടോം& ജെറിക്ക് അത്ര മിഴിവുപോരാ..എന്നാലിപ്പോൾ കാർട്ടുൺ നെറ്റവർക്കിൽ ഇതിന്റെയെല്ലാം പേരുകളയാനായി ഉണ്ടാക്കിവിടുന്ന നാലാംകിട ടോം&ജെറിയെ എന്തുവിളിക്കണം എന്നറിയില്ല..ഹന്ന&ജോസഫ് ബാർബറമാർ , ഫ്രെഡ് തുടങ്ങിയവരുടെ കാലം കഴിഞ്ഞതോടെ ഏതാനും ഭാഗം മാത്രമുള്ള ടോം&ജെറി ഒർജിനൽ അവന്മാർ റീമിക്സ് ചെയ്യാതിരുന്നാൽ മതി.
പണ്ട് കാർട്ടുൺ നെറ്റവർക്കിൽ ഒരു മാതിരിയെല്ലാം നല്ല നല്ല കാർട്ടുണുകളായിരുന്നു..എന്നാലിന്നു കാണാവുന്ന ഒരു നല്ല പരിപാടിപോലുമിതിലില്ല..എന്നാൽ പോഗോ വളരെ ഭേദമാണ്...52 എപ്പിസോഡുകളൊളമുള്ള ബീൻ അനിമേഷൻ നല്ല നിലവാരമുള്ളതാണ്..യഥാർത്ത ബീനിനെ പലപ്പോഴും കാർട്ടൂൺ ബീൻ കടത്തിവെട്ടുന്നു..
അതുപോലെ ലൂണിടൂൺസും പലതും ഓർത്തോർത്ത് ചിരിക്കാൻ പാകത്തിൽ രൂപപ്പെടുത്തിയതാണ്...പിങ്ക് പാന്തറാണ് പോഗോയിലെ മറ്റൊരു താരം..ലോജിക്കിന്റെ ലോജിക്കിനെപ്പോലും ചോദ്യം ചെയ്യുന്ന ഈ കാർട്ടൂൺപാന്തർ എല്ലാ പ്രായക്കാരേയും ഒന്നുപോലെ ആകർഷിക്കും എന്നുറപ്പ്..

ടോയ്സ്റ്റോറിയിൽ തുടങ്ങി കാടുകയറിയെങ്കിലും പിക്സറിന്റെ ചിത്രങ്ങളിൽ ഒന്നായ ഇങ്ക്റഡിബിൾസ് എന്ന സൂപ്പർഹീറോ മൂവിയുടെ നിലവാരത്തിൽ മാത്രമേ അല്പം സംശയമെനിക്കുള്ളൂ..പക്ഷേ ഈ ചിത്രവും ലോകമെങ്ങും ഒരു വൻ വിജയമായിരുന്നു..oru Top-bottom rated എടുത്താൽ ഇതെല്ലാമാണ് ആ ലിസ്റ്റിൽ വരിക:


Finding Nemo
UP
Toy Story 3
Cars
Monsters Inc.
Wall-E
A Bug's Life
Ratatoullie
Toy Story 2
Toy Story 1
The Incredibles

Aug 14, 2010

ഗ്വാളിയോറിലെ മൈൽക്കുറ്റികളൂടെ സാന്ദ്രതാ പടനം

എന്ത് എങ്ങനെയെഴുതണം എന്ന കൺഫ്യൂഷൻ...എനിക്കുമുന്നേ വന്ന എന്നേപ്പോലെ മഹാന്മാരായ എല്ലാ സാഹിത്യകാരന്മാർക്കും ഉണ്ടായിരുന്ന ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇനി ഉണ്ടാകാൻ സാദ്ധ്യതയുള്ള അതേ കൺഫ്യൂഷൻ. മിസ്റ്റർ എം.ടി ഒരിയ്ക്കൽ ഇതേപറ്റി എന്നോട് പറയുകയുണ്ടായി..
ഇതിനു മുൻപ് രണ്ട് ബ്ലോഗ് തുടങ്ങിയിരുന്നു..തുടങ്ങിയതിലും വേഗത്തിൽ പൂട്ടി ഷട്ടറിടേണ്ടി വന്നു...അതിലൊന്ന് കൂട്ടത്തിൽ പ്രസിദ്ധീകരിച്ചു...ബ്ലോഗിൽ ആരൊക്കെയോ കയറിയിറങ്ങി... അവസാനം തേങ്ങ എനിക്കിഷ്ടപ്പെട്ട ബ്ലോഗറായ ഒരു ബ്ലോ പുലിയുടെ വഹ.. തീർന്നു..
ആത്മീയഗുരുവായ് മനസ്സിൽ കൊണ്ട് നടക്കുന്ന കുറുമാനെ മനസ്സിൽ ധ്യാനിച്ച് വീണ്ടും വീണ്ടുമെഴുതി..പബ്ലിഷ് ചെയ്യാൻ ധൈര്യമില്ലാതെ അതെല്ലാം കൂട്ടിയിട്ട് തീയിട്ട് അതിന്റെ ചൂടുകാഞ്ഞുകൊണ്ട് ആലോചിച്ചു..
ചത്താലും ഒരു പെണ്ണിന്റെ പേരിൽ ബ്ലോഗി കൈയടി നേടാൻ ദുരഭിമാനം അനുവദിച്ചില്ല... പോങ്ങുമ്മൂടൻ പറഞ്ഞതുപോലെ വിശാലമനസ്കന്റെ ഒപ്പമെങ്കിലും എഴുതാൻ കഴിയില്ലേൽ നർമ്മബ്ലോഗിങ്ങ് നിർത്തുന്നതാണ് നല്ലത് എന്ന്...ശരിയാണത്..

ഞാൻ ഏതാണ്ട് രണ്ട് കൊല്ലം മുൻപാണ് ബൂലോകത്തിലേക്ക് എത്തിപ്പെട്ടത് .. കൂട്ടം ബ്ലോഗിന്റെ പുതിയലോകം തുറന്നു തന്നു...അവിടുത്തെ ബ്ലോഗേഴ്സിന്റെ ഇടയിൽ നിന്നും ബെർളിയെകുറിച്ചറിഞ്ഞു..പലരേയും പോലെ അന്നുമിന്നും മുടങ്ങാതെ പോസ്റ്റ് വരുന്ന ഞാൻ വായിക്കുന്ന ഏക ബ്ലോഗ് ടിയാന്റെയാണ്..

എങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ബ്ലോഗ് കുറുമാന്റെയാണ്..അതെ ആ യൂറോപ്യൻ യാത്ര..ഞാൻ ആദ്യമായി വായിക്കുന്ന മലയാളം ബ്ലോഗ്.ഞാൻ ഒരിയ്ക്കൽ നടത്തണമെന്ന് മനസ്സിൽ കുറിച്ചിരുന്ന സാഹസികമായ യൂറോപ്യൻ ട്രിപ്പ് അത് ബ്ലോഗിൽ കണ്ടപ്പോൾ , ഇറ്റ്സ് വിയേഡ് എന്നല്ലാതെ എന്തു തോന്നാൻ...അതിനെ കടത്തിവെട്ടുന്ന ഒന്നും ഞാനിന്നു വരെ മലയാളം ബൂലൊകത്തിൽ വായിച്ചിട്ടില്ല...ബ്യൂട്ടിഫുൾ മൈൻഡിനേപ്പോലെ ഒന്നു ചെയ്യാൻ റസൽക്രോയ്ക്ക് ഇനി സാധിക്കില്ല എന്നു പറയുന്നതുപോലെ അത് ഇനിയും ഒരു ക്ലാസിക്കായി തുടരും..

പിന്നൊരു പ്രവാസമായിരുന്നു....പഠന ജീവിതത്തിനിടയിൽ വീണുകിട്ടുന്ന സമയങ്ങളിൽ ഇടയ്ക്കിടെ ബ്ലോഗുകളിലെത്തി..കമന്റി,കുറുമാനെ ഉപദേശിച്ചു നന്നാക്കി, വിശാലന്റെ നർമ്മബോധത്തിന്റെ സ്റ്റാൻഡേഡുകൾ അളന്നു..ബെർളീയെ പലവട്ടം പുലിയെന്നും മറ്റും വിളിച്ചു കളിയാക്കി..ചില തല്ലിപ്പൊളി ബ്ലോഗുകൾ കണ്ടു ,അത് പെണ്ണുങ്ങളൂടെ പേരിലായതുകൊണ്ട് ആളുകൾ ബിവറേജിന്റെ മുന്നിലേപ്പോലെ ക്യൂ നിന്ന് അഭിനന്ദിക്കുന്നതു കണ്ടു ..അവസാനം ഗ്വാളിയോറിലെത്തി ഖരാനാ മാജിക് പീക്കോക്കിന്റെ ഗ്വാളിയോർ, മിയാൻ താൻസെന്റെ ഗ്വാളിയോർ(പാടി മഴ പെയ്യിച്ച & വിളക്ക് കത്തിച്ച കിടിലൻ), ദക്ഷിണ വയ്ക്കാൻ ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്തുണ്ട്?...ഒടുവിൽ അമേരിക്കൻ എക്സ്പ്രസിന്റെ പ്ലാറ്റിനം കാർഡ് വച്ച് പേ ചെയ്തു കോമ്പ്ലിമെന്റ്സാക്കി..ബെർളീയെ പോലെ ഡബിൾ ചങ്കും പിന്നെ നല്ല ധൈര്യവും കൈമുതലാക്കിക്കൊണ്ട് (അഡ്വാൻസായി)...ആരു വായിച്ചാലുമില്ലേലും പാരിജാതം(സീരിയൽ ഏഷ്യാനെറ്റ്) തീർന്നാലുമ്മില്ലേലും എനിക്കൊന്നുമില്ല...

ദാറ്റ്സ് ഓൾ ..

... ഇനി എന്തോന്നെടുത്തുവച്ച് എഴുതും?.....
Related Posts Plugin for WordPress, Blogger...