Followers
Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts
Feb 13, 2012
aXXo യുടെ കഥ
“aXXo“...ടൊറന്റ് സിനിമ ഉപഭോക്താക്കൾക്കിയിൽ ഏറ്റവും സുപരിചിതമായ പേര്..ടൊറന്റിന്റെ സിംഹഭാഗവും സിനിമകളാണ്...80 ശതമാനത്തിലധികം പൈറേറ്റഡ് സോഫ്ട് വെയറുകളും മറ്റും ഉപയോഗിക്കുന്ന,, ഇതിനെ നിയന്ത്രിക്കാൻ കാര്യമായ നിയമങ്ങളില്ലാത്ത ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളിലും വികസിത രാജ്യങ്ങളിലും ഒരുപോലെ ടൊറന്റ് ഏറ്റവും ജനപ്രിയ ഡൌൺലോഡീങ്ങ് മാർഗ്ഗമായി നിലകൊള്ളുന്നു.
2005ലെ തണുപ്പുള്ള പ്രഭാതങ്ങളിലൊന്നിലാണ് ആക്സോയുടെ പേര് ആദ്യം ഇന്റേനെറ്റിലെ ഒരു ഫോറത്തിൽ പ്രത്യക്ഷപ്പെട്ടത്..പതിയെ പതിയെ ഇംഗ്ലീഷ് ചിത്രങ്ങളുടെയും മറ്റും ഒർജ്ജിനലിനെ വെല്ലുന്ന ക്ലാരിറ്റിയിലുള്ള പ്രിന്റുകൾ, അതും 700എംബിയിൽ ഒതുങ്ങി നിൽക്കുന്ന ഫയലുകൾ അപ് ലോഡ് ചെയ്തുതുടങ്ങി...ഏറെത്താമസിയാതെ ടോറന്റ് ഫ്രീക്കുകളുടെ പ്രിയങ്കരനായി മാറി ആക്സോ..ഒപ്പം കോപ്പി റൈറ്റ് നിയമങ്ങളുടെ കണ്ണിലെ കരടും.
ആക്സോ എന്നത് നിലവാരത്തിന്റെ ഒരു ബ്രാൻഡ് നെയിം ആയി മാറുകയായിരുന്നു..ആക്സോ റിപ് ചെയ്ത ഫയലുകൾ കണ്ണുമടച്ച് ഡൌൺലോഡ് ചെയ്യാം എന്ന അവസ്ഥ വന്നു...ഇതിനിടയിൽ പലവട്ടം ആ അഞ്ജാത അപ് ലോഡർ മുങ്ങുകയും പൊങ്ങുകയും ഇടയ്ക്കിടെ മെസേജ് ഫോറത്തിലൂടെ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തുപോന്നു...
ഹൈ ഡെഫനീഷൻ ബ്ലൂറേ പ്രിന്റുകൾ ടോറന്റുകളായി ലഭിക്കുന്ന ഈവന്ന കാലത്തും ആക്സോ ഫയലുകൾ ഇന്ന് ലോകമെമ്പാടും ഒരു മില്യൺ ഡൌൺലോഡിങ്ങാണ് മാസം നടക്കുന്നത്...
ആക്സോ ആരാണെന്നറിയാനും ആക്സോയെ പിടിക്കാനും നിർമ്മാണക്കമ്പനികൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇത് വരെ നടന്നിട്ടില്ല...FBI യുടേയും നോട്ടപ്പുള്ളിയാണിന്ന് ആക്സോ... രാമന് രാവണനെന്ന പോലെ ആക്സോയുടെ മുഖ്യ ശത്രുവായ MPAA (Motion picture association of America)ക്ക് ഇപ്പോൾ ആക്സോയെ പിടിച്ചുകൊടുത്താൽ ചവച്ചരച്ചു തിന്നു വെള്ളവും കുടിക്കും എന്ന നിലയിൽ നിൽക്കുകയാണ്..ആക്സോയെപ്പോലെ മറ്റു ചില അപ്ലോഡേഴ്സ് ആയ Klaxxon, FXG , ZETV എന്നിവരും മ്യായാവിയുടെ ലിസ്റ്റിൽ ഉണ്ട്...
ആക്സോ അപ്രത്യക്ഷനായ നാളുകളിൽ ആ പേര് ചേർത്ത് പൊങ്ങി വന്നവനാണീ ക്ലാക്സൺ..
കോപ്പിറൈറ്റ് ലംഘനം കൂട്ടബലാത്സംഗത്തേക്കാൾ വലിയ കുറ്റമായി കരുതുന്ന അമേരിക്കൻ നിയമങ്ങൾ വച്ച് ആക്സോയെ പലവട്ടം തൂക്കിലേറ്റാനും മാത്രം വകുപ്പുകൾ ഇത് വരെയുണ്ട്...പക്ഷേ സ്വീഡനിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്സൈറ്റിലാണ് ആക്സോയുടെ ഒർജ്ജിനൽ പ്രൊഫയിൽ സ്ഥിതി ചെയ്യുന്നത്..ആക്സോ യൂറോപ്യനാണെന്നും അതല്ല അമേരിക്കയിൽ തന്നെയുള്ള ഒരു വ്യക്തിയാണെന്നും വാദങ്ങൾ നിലനിൽക്കുന്നുണ്ട്.
ആക്സോ എന്ന പേരിന്റെ പോപ്പുലാരിറ്റി കണ്ട് പലരും ആ പേരിൽ ടൊറന്റ് ഇറക്കാൻ തുടങ്ങുകയും ചെയ്തു...ഇതിനെതിരെ ഡാർക്ക് സൈഡ് എന്ന സൈറ്റിലെ തന്റെ പ്രൊഫയിലിലൂടെ ആക്സോ പ്രതികരിക്കുകയുണ്ടായി..എന്റെ ഒർജ്ജിനൽ പ്രൊഫയിൽ ഡാർക്ക് സൈഡിലാണെന്നും വ്യാജ പേരുമിട്ട് ഇറങ്ങുന്ന ആൾക്കാരെ വിശ്വസിക്കരുതേ എന്നും ആഹ്വാനം ചെയ്തു...ആക്സോയുടെ പ്രശസ്തി മുതലെടുക്കാനായി ആ പേരിൽ ചിലർ ടൊറന്റ് സൈറ്റുകൾ പോലും തുടങ്ങി..ആക്സോ ടോറന്റ്സ് ഒക്കെ അതിനുദാഹരണമാണ്..
വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ തന്റെ നിലപാടുകൾ വെളിപ്പെടുത്താൻ ആക്സോ തയ്യാറായിട്ടുള്ളൂ...അങ്ങിനെ ലഭിച്ച , വിശ്വസനീയമാണോ എന്നുറപ്പില്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്സോ എന്ന വ്യക്തി തന്റെ പതിനാറാമത്തെ വയസ്സിലാണ് സിനിമാപ്രേമം മൂത്ത് പഴയ ഡിവിഡികൾ ശേഖരിച്ച് ബാക്കപ്പുകൾ ഉണ്ടാക്കാൻ തുടങ്ങിയത്..സ്വഹ്യത്തുക്കളുമായി ഷെയർ ചെയ്ത് തുടങ്ങിയ പരിപാടി വൈകാതെ വലിയ തോതിൽ നടപ്പിലാക്കുകയായിരുന്നു അദ്ദേഹം..പൈറേറ്റ്സ് ബേ, മിനിനോവ തുടങ്ങിയ സൈറ്റുകളിലാണ് ആക്സോ ആദ്യം പ്രിന്റുകൾ ഇറക്കുക..
പുതിയ ഡിവിഡി കിട്ടിയാൽ അത് മേടിച്ച് വീട്ടിൽ കൊണ്ട് വന്ന് റിപ്പ് ചെയ്ത് ഗുണനിലവാരം ഉറപ്പുവരുത്തി അപ് ലോഡ് ചെയ്യുന്നത് വരെയുള്ള ജോലികൾ ഒറ്റയ്ക്കാണ് ആക്സോ ചെയ്യുന്നത്.
കോപ്പി റൈറ്റ് ലംഘിക്കുന്നതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും എന്റർടെയ്ന്മെന്റ് ഷെയർ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്നുമാണ് ഈ വിഷയത്തിൽ ആക്സോയുടെ പക്ഷം..എനിക്കിഷ്ടപ്പെട്ടു..അത് മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നു..അതിൽ എനിക്കൊരു കുറ്റബോധവുമില്ല,....എന്നാണദ്ദേഹം പറഞ്ഞത്.
ആക്സോ ഒരു ചിത്രം പോസ്റ്റ് ചെയ്താലുടൻ മെസേജ് ബോഡുകൾ ആരാധകരെക്കൊണ്ട് നിറയും...ആക്സോയുടെ ആരാധകർ അദ്ദേഹത്തിന് സ്തുതിഗീതങ്ങൾ ഉണ്ടാക്കും..പൊക്കി തലയിൽ വക്കും..അങ്ങിനെ പല ചടങ്ങുകളും അവിടെ നടക്കും..
പുതിയ കാലത്തിന്റെ “റോബിൻ ഹുഡ്“ എന്ന് ആരാധകർ വാഴ്ത്തുന്ന ആക്സോ ഇപ്പോഴും വലിച്ചുവാരിയിട്ട തന്റെ മുറിയിൽ പ്രോക്സികളുടെ സുരക്ഷിതവലയത്തിലിരുന്നു ഡീവിഡി കോപ്പി ചെയ്ത് കൺവെർട്ട് ചെയ്യുകയാകാം...ഒരുപക്ഷേ പിടിക്കപ്പെടും വരെ അല്ലെങ്കിൽ ടിയാന് മടുക്കും വരെ.
.....
Aug 15, 2011
കാർട്ടൂണുകൾ
പടക്കങ്ങൾ എന്നുമെന്റെ ഒരു വീക്ക്നെസ്സായിരുന്നു എന്ന് ഒരു സലിംകുമാർ കഥാപാത്രം പറയുന്നത് പോലെ തന്നെയാണ് എനിക്ക് കാർട്ടൂണുകളും....അവയിൽ ഏറ്റവുമിഷ്ടപ്പെട്ട ചില കാർട്ടൂണുകൾ ഉണ്ട്...എത്ര തവണകണ്ടാലും മതിയാകാത്ത കഥാപാത്രങ്ങൾ...പണ്ട് രാജഭരണകാലത്ത് പൂപ്പൽ പിടിച്ച കാർട്ടൂൺ കാസറ്റുകൾ കഴിഞ്ഞാൽ പിന്നെ കുട്ടികൾക്കായി ഒരു ചാനലേ ഉണ്ടായിരുന്നുള്ളൂ.. Cartoon Network....രാവിലെ ആറ് മുതൽ രാത്രി ഒൻപത് മണി വരെ കാർട്ടൂണുകളും..അതിനു ശേഷം TNT എന്ന ബ്ലായ്ക്ക്&വൈറ്റ് സിനിമകൾ കാണിക്കുന്ന ചാനലുമായിരുന്നു ഇത്...പിന്നീടവർ അത് 24 മണിക്കൂർ കാർട്ടൂണുകളാക്കി അപ്ഡേറ്റ് ചെയ്തു.
ഇന്ന് പോഗോ, നിക്കിളോഡിയൊൺ, ഡിസ്നി, അനിമാക്സ്, ഫോക്സ് കിഡ്, എബിസി തുടങ്ങി കുട്ടി ചാനലുകളുടെ പ്രളയമാണ്...ഞാൻ സ്ഥിരമായി കാണുന്നതും മനസ്സിൽ പതിഞ്ഞ് പോയതുമായ ചില കാർട്ടൂണുകളുണ്ട്.. മെറി മെലോഡീസിന്റെ റിങ്ങ് ടോൺ മൊബൈലിൽ കേൾക്കുമ്പോൾ ഇന്നും ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യാറുണ്ട്,..ഒരു നഷ്ടമാണോ എന്ന് തിരിച്ചറിയാത്ത കുട്ടിക്കാലത്തിന്റെ ഓർമ്മകൾ..
1.Woody Woodpecker Show.
പേര് പോലെ തന്നെ ഒരു മരംകൊത്തിയാണ് നായകൻ..അഥവാ വില്ലനും....ക്രേസിയായി നടക്കുന്ന വൂഡി തന്റെ ക്വിക്ക് റിയാക്ടിങ്ങ് സ്വഭാവം കൊണ്ട് ശത്രുക്കളെ ഒതുക്കുന്ന ലൈൻ തന്നെയാണ് ഇതിന്റെ കഥാതന്തു....സംഭാഷണത്തെക്കാളേറെ ആക്ഷൻ ബേസ്ഡ് സാധനമായതിനാൽ കുട്ടികൾക്ക് പെട്ടെന്ന് ഇഷ്ടമാകും..വൂഡി എന്ന കഥാപാത്രത്തിന്റെ ട്രേഡ്മാർക്കിലൊന്ന് “ ഹ ഹ ഹ ഹ" എന്ന പ്രത്യേക ടോണിലുള്ള ചിരിയാണ്.1940ൽ ആൻഡി പാണ്ട എന്ന കാർട്ടൂണിലൂടെയാണ് വൂഡി എന്ന കഥാപാത്രം വെള്ളിത്തിരയിലെത്തുന്നത്.പാണ്ട കുടുംബത്തെ ശല്യപ്പെടുത്തുന്ന ഒരു ചൊറിയനായി അവതരിച്ച വൂഡി സ്മാർട്ട്നെസ്സ് കൊണ്ട് വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമായി.വൈകാതെ ABC ചാനലിലൂടെ അരമണികൂർ കാർട്ടൂണായി വുഡി വുഡ്പെക്കർ ഷോ അരങ്ങേറി...
2. Looney Tunes.
ഏറ്റവും പോപ്പുലറായ കാർട്ടൂൺ ടോം&ജെറി കഴിഞ്ഞാൽ പിന്നെ തൊട്ടടുത്ത സ്ഥാനത്ത് വരുന്നത് ലൂണി ടൂൺ തന്നെ..കഥാഗതിയിലും നർമ്മത്തിലും പലപ്പോഴും തോമസ് പൂച്ചയെയും ജെറാൾഡ് എലിയെയും കടത്തിവെട്ടുന്ന ഒരുപിടി കഥാപാത്രങ്ങളും ഇതിലുണ്ട്...ആദ്യം മനസ്സിൽ വരുന്നത് എങ്ങനെ വീണാലും നാല് കാലിൽ വന്നുനിൽക്കുന്ന Bugs Bunny എന്ന ക്രേസി മുയൽ തന്നെ...Ehh , wats up Doc?... Of course you know..This means War...ഇവയാണ് ബണ്ണീയുടെ പ്രശസ്ത ഡയലോഗുകൾ..
പിന്നെ മുകളിൽ കൂടി പോകുന്ന അടി ഏണീ വച്ചു കയറി മേടിക്കുന്ന Daffy Duck.
പിന്നെ മുകളിൽ കൂടി പോകുന്ന അടി ഏണീ വച്ചു കയറി മേടിക്കുന്ന Daffy Duck.
Porky Pig - സുന്ദരനായ മാന്യനായ ഒരു പന്നിക്കുട്ടി.
Silvester - കഷ്ടകാലം പിടിച്ച ഒരു കറമ്പൻ പൂച്ച,
Tweety - ഒരു മഞ്ഞ കാനറി പക്ഷീ, ഇതിനെ പിടിച്ചു തിന്നുക എന്നതാണ് സിൽവെസ്റ്ററിന്റെ
ജീവിതാഭിലാഷം.
Granny - സിൽ വസ്റ്ററിന്റെം ട്വീറ്റിയുടെയും പിന്നെ ബോക്സർ പട്ടിയെയും വളർത്തുന്ന പാവം അമ്മച്ചി...ഇപ്പോൾ വീട്ടിൽ അമ്മച്ചി മാത്രമേയുള്ളൂ..
Yosemite Sam - ഇന്നെവിടെ പ്രശ്നമുണ്ടാക്കാം എന്ന് അന്വേഷിച്ച് നടക്കുന്ന ഒരു ഷോർട്ട് ടെമ്പേർഡ് കൌബോയ്..
Speedy Gonzales - മെക്സിക്കൻ സ്വദേശിയായ കുട്ടി എലി, മിന്നൽ പോലത്തെ സ്പീഡാണ്,,
Elmer Fudd - മുതലാളിത്തത്തിന്റെ പ്രതീകം...കൊച്ചുമുതലാളിയായിട്ടാണ് മിക്ക കഥകളിലും.
Tasmanian Beast - എപ്പഴും കുഴപ്പങ്ങളിൽ ചെന്ന് ചാടുന്ന ആക്രാന്തക്കാരനായ ഒരു പാവം
ഭീകരസത്വം...തുടങ്ങി 20 ഓളം വ്യത്യസ്ഥത പുലർത്തുന്ന കഥാപാത്രങ്ങളുടെ കോമ്പിനേഷനുകളിൽ വിരിയുന്ന കഥയാണ് ലൂണി ടൂൺസ്..ഇതിൽ സിൽവസ്റ്ററിന്റെ കഥ വേറെ കാർട്ടൂണായും ഉണ്ട്..
ലൂണി ടൂണിനെ പിൻപറ്റി ബേബി ലൂണി ടൂൺസ് എന്ന കാർട്ടൂൺ കൂടി വാർണർ ബ്രോസ് ഉണ്ടാക്കിയിട്ടുണ്ട്..ഇതേ കഥാപാത്രങ്ങൾ കുട്ടികളായ അവസ്ഥയിൽ ഉള്ള കഥയാണത്.അത് ഒട്ടും അക്രമാസക്തമല്ല...തീരെ പൊടിപ്പുള്ളാർക്ക് വേണ്ടിയുള്ളതാണ്,..
3.The Road Runner Show.
മരുഭൂമിയിൽ താമസിക്കുന്ന റോഡ് റണ്ണർ എന്ന അതിവേഗം ബഹുദൂരം സ്പീഡിൽ ഓടുന്ന പക്ഷിയെയും അതിനെ പിടിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച കൊയോട്ട എന്ന ചെന്നായയുടേയും കരളലിയിപ്പിക്കുന്ന കദനകഥയാണ് റോഡ് റണ്ണർ ഷോ..ചില കാർട്ടൂണുകളിൽ ലൂണി ടൂണീലെ കഥാപാത്രങ്ങൾ അപൂർവമായി കടന്ന് വരാറൂണ്ടെന്നുള്ളത് ഒഴിച്ചാൽ പ്രധാനമായും ഇതിൽ ഇവർ രണ്ട് പേരും മാത്രമാണ് ഉള്ളത്.
നിലം തൊടാതെ പാഞ്ഞ് പോകുന്ന റോഡ്റണ്ണറിനെ പിടിക്കാൻ അന്താരാഷ്ട്ര രീതിയിൽ കെണിവയ്ക്കുകയും അത് അതിശക്തമായി വച്ച കൊയോട്ടക്ക് തിരിച്ചടിക്കുകയും ചെയ്യുന്നതാണ് പ്രധാന കഥാഗതി.
4.The Popeye Show .
ഇതൊരു ത്രികോണ പ്രണയകഥയാണ്..പോപ്പോയ് എന്ന നാവികൻ നായകനും ബ്രൂട്ടസ് അഥവാ ബ്ലൂട്ടോ എന്ന തടിയൻ വില്ലനായും ഉള്ള കഥ...ഒലിവ് ഓയൽ എന്ന പെൻസില് പോലത്തെ പെണ്ണിന്റെ പുറകെ നടക്കുകയാണ് ഇവർ രണ്ട് പേരും..പരസ്പരം വയ്ക്കുന്ന പാരകളും അതിനെ തുടർന്നുണ്ടാകുന്ന നർമ്മ രംഗങ്ങളുമാണീ സീരീസിന്റെ കാതൽ.
പ്രധാന കഥാപാത്രങ്ങളായ ഇവരെ കൂടാതെ വിമ്പി എന്ന ബർഗർ തീറ്റക്കാരൻ, പോപ്പോയുടെ 4 അനന്തരവന്മാർ സ്വീപി എന്ന അനന്തരവൾ കുഞ്ഞ് എന്നിവരും ഉണ്ട്.ഒലിവ് മിക്കപ്പോഴും പോപ്പോയോട് സ്നേഹം ഭാവിക്കുന്നുണ്ടെങ്കിലും നിയതമായി അവൾ ആരെ പ്രണയിക്കുന്നു എന്ന് വ്യക്തമാക്കുന്നില്ല..പലപ്പോഴും ചഞ്ചലചിത്തയായ ഒരു വിവരംകെട്ട പെണ്ണായാണിവൾ ഇതിൽ കാണപ്പെടുന്നത്...കഥാഗതി എപ്പോഴും മാറ്റുന്നത് പോപ്പോയുടെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുള്ള സ്പിനിച്ച് പാട്ടയാണ്..
മിക്കപ്പോഴും ബ്ലൂട്ടോയുടെ ചതിയിൽ പെട്ട് പോപ്പോയ് കുടുങ്ങിപ്പോവുകയും..രക്ഷയില്ലാതെ വരുന്ന സന്ദർഭത്തിൽ പോപ്പോയ് ഇതെടുത്ത് തിന്നുകയും തുടർന്ന് അതിമാനുഷിക ശക്തി കിട്ടുകയും വില്ലന്മാർ അടി കൊണ്ട് പടമാവുകയും ചെയ്യുന്നതാണ് ക്ലൈമാക്സ്...ബ്ലൂട്ടോ അടിസ്ഥാനപരമായി ഒരു മണ്ടനായതിനാൽ മിക്കപ്പോഴും പെണ്ണ് വളഞ്ഞ് വരുന്ന സന്ദർഭത്തിൽ ആക്രാന്തം മൂത്ത് കയറിപിടിക്കാനും മറ്റും ശ്രമിക്കുകയും അതോടെ ഒലിവ് കയറി നിലവിളിക്കുകയും സിറ്റുവേഷൻ കൊളമാവുകയുമാണ് പൊതുവെ ചെയ്യുന്നത്..
പ്രധാന കഥാപാത്രങ്ങളായ ഇവരെ കൂടാതെ വിമ്പി എന്ന ബർഗർ തീറ്റക്കാരൻ, പോപ്പോയുടെ 4 അനന്തരവന്മാർ സ്വീപി എന്ന അനന്തരവൾ കുഞ്ഞ് എന്നിവരും ഉണ്ട്.ഒലിവ് മിക്കപ്പോഴും പോപ്പോയോട് സ്നേഹം ഭാവിക്കുന്നുണ്ടെങ്കിലും നിയതമായി അവൾ ആരെ പ്രണയിക്കുന്നു എന്ന് വ്യക്തമാക്കുന്നില്ല..പലപ്പോഴും ചഞ്ചലചിത്തയായ ഒരു വിവരംകെട്ട പെണ്ണായാണിവൾ ഇതിൽ കാണപ്പെടുന്നത്...കഥാഗതി എപ്പോഴും മാറ്റുന്നത് പോപ്പോയുടെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുള്ള സ്പിനിച്ച് പാട്ടയാണ്..
മിക്കപ്പോഴും ബ്ലൂട്ടോയുടെ ചതിയിൽ പെട്ട് പോപ്പോയ് കുടുങ്ങിപ്പോവുകയും..രക്ഷയില്ലാതെ വരുന്ന സന്ദർഭത്തിൽ പോപ്പോയ് ഇതെടുത്ത് തിന്നുകയും തുടർന്ന് അതിമാനുഷിക ശക്തി കിട്ടുകയും വില്ലന്മാർ അടി കൊണ്ട് പടമാവുകയും ചെയ്യുന്നതാണ് ക്ലൈമാക്സ്...ബ്ലൂട്ടോ അടിസ്ഥാനപരമായി ഒരു മണ്ടനായതിനാൽ മിക്കപ്പോഴും പെണ്ണ് വളഞ്ഞ് വരുന്ന സന്ദർഭത്തിൽ ആക്രാന്തം മൂത്ത് കയറിപിടിക്കാനും മറ്റും ശ്രമിക്കുകയും അതോടെ ഒലിവ് കയറി നിലവിളിക്കുകയും സിറ്റുവേഷൻ കൊളമാവുകയുമാണ് പൊതുവെ ചെയ്യുന്നത്..
5.Heidi, Girl of Alps.
സ്വിസ്റ്റർലന്റിലെ ആൽപ്സിന്റെ താഴ്വരയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന അഞ്ച് വയസ്സുകാരിയാണ് ഹെയ്ദി...ഇത് 52 എപ്പിസോഡുകളുള്ള ഒരു സമ്പൂർണ്ണ കഥയാണ്..കാർട്ടൂൺ നെറ്റ് വർക്കിൽ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന ഇതിലെ അച്ഛനും അമ്മയും മരിച്ചു പോയ ഹെയ്ദിയെ വളർത്തുന്നത് അവളുടെ അപ്പൂപ്പനാണ്.പുള്ളിയാകട്ടെ മലഞ്ചെരുവിലുള്ള ഒരു വീട്ടിൽ ഏകാന്തവാസത്തിലാണ്.കൂട്ടിന് ഒരു സെയ്ന്റ്.ബർണാഡ് നായയും ..
അവൾക്ക് കളിക്കൂട്ടുകാരനായി കിട്ടിയത് പീറ്റർ എന്ന ആട്ടിടയൻ കുട്ടിയും..അധികം വൈകാതെ ഹെയ്ദി ഗ്രാമനിവാസികൾക്ക് പ്രിയപ്പെട്ടവളായിത്തീരുന്നു..അവിടുന്നങ്ങോട്ട് നാടകീയമായ സംഭവവികാസങ്ങളോടെ നീങ്ങുന്ന കഥയിൽ ഹെയ്ദി അവളുടെ ആന്റി വഴി ഒരു കോടീശ്വരന്റെ മകളും വികലാംഗയുമായ ക്ലാരയുടെ കളിക്കൂട്ടുകാരിയായി ജർമ്മനിയിലെത്തുന്നു...എന്നാൽ ഗ്രാമീണയായ അവൾക്ക് പട്ടണത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെട്ട് പോകാൻ ആകുന്നില്ല...
ഹോം സിക്നെസ്സ് കൊണ്ടവൾ തളരുന്ന സന്ദർഭത്തിൽ ഡോക്ടറുടെ ഉപദേശകപ്രകാരം അവളെ തിരിച്ച് സ്വിസ്വിലെത്തിക്കാൻ തീരുമാനമാകുന്നു..എന്നാൽ ഹെയ്ദിയിൽ നിന്നും ആ മനോഹര ഗ്രാമത്തെപ്പറ്റി കേട്ടറീഞ്ഞ ക്ലാരയും കൂടെ പോകാൻ നിർബന്ധം പിടിക്കുന്നു..അങ്ങനെ ക്ലാരയും അവളുടെ ബട്ലറും മറ്റുമായി ഗ്രാമത്തിലെത്തുകയും അവിടുത്തെ ചികിത്സ കൊണ്ട് ക്ലാരയുടെ അസുഖം ഭേദമാവുകയും ചെയ്യുന്നു...പീറ്ററും ഹെയ്ദിയും വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു..
മനോഹരമായ പ്രക്യതിഭംഗിയും അതിനോട് ചേർത്ത് വയ്ക്കാൻ നിഷ്കളങ്കമായ ഒരു കഥയും പറയുന്ന ഹെയ്ദി അല്പം കൂടി ഡ്രമാറ്റിക് ആയതിനാൽ കുറച്ച് കൂടി മുതിർന്ന കുട്ടികൾക്കാവും ഇഷ്ടപെടുക.
അവൾക്ക് കളിക്കൂട്ടുകാരനായി കിട്ടിയത് പീറ്റർ എന്ന ആട്ടിടയൻ കുട്ടിയും..അധികം വൈകാതെ ഹെയ്ദി ഗ്രാമനിവാസികൾക്ക് പ്രിയപ്പെട്ടവളായിത്തീരുന്നു..അവിടുന്നങ്ങോട്ട് നാടകീയമായ സംഭവവികാസങ്ങളോടെ നീങ്ങുന്ന കഥയിൽ ഹെയ്ദി അവളുടെ ആന്റി വഴി ഒരു കോടീശ്വരന്റെ മകളും വികലാംഗയുമായ ക്ലാരയുടെ കളിക്കൂട്ടുകാരിയായി ജർമ്മനിയിലെത്തുന്നു...എന്നാൽ ഗ്രാമീണയായ അവൾക്ക് പട്ടണത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെട്ട് പോകാൻ ആകുന്നില്ല...
ഹോം സിക്നെസ്സ് കൊണ്ടവൾ തളരുന്ന സന്ദർഭത്തിൽ ഡോക്ടറുടെ ഉപദേശകപ്രകാരം അവളെ തിരിച്ച് സ്വിസ്വിലെത്തിക്കാൻ തീരുമാനമാകുന്നു..എന്നാൽ ഹെയ്ദിയിൽ നിന്നും ആ മനോഹര ഗ്രാമത്തെപ്പറ്റി കേട്ടറീഞ്ഞ ക്ലാരയും കൂടെ പോകാൻ നിർബന്ധം പിടിക്കുന്നു..അങ്ങനെ ക്ലാരയും അവളുടെ ബട്ലറും മറ്റുമായി ഗ്രാമത്തിലെത്തുകയും അവിടുത്തെ ചികിത്സ കൊണ്ട് ക്ലാരയുടെ അസുഖം ഭേദമാവുകയും ചെയ്യുന്നു...പീറ്ററും ഹെയ്ദിയും വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു..
മനോഹരമായ പ്രക്യതിഭംഗിയും അതിനോട് ചേർത്ത് വയ്ക്കാൻ നിഷ്കളങ്കമായ ഒരു കഥയും പറയുന്ന ഹെയ്ദി അല്പം കൂടി ഡ്രമാറ്റിക് ആയതിനാൽ കുറച്ച് കൂടി മുതിർന്ന കുട്ടികൾക്കാവും ഇഷ്ടപെടുക.
6.Mr.Bean Animated.
Mr.Bean എന്ന ലെജൻഡിന്റെ അനിമേറ്റഡ് രൂപം....മറ്റുള്ളവയെ അപേക്ഷിച്ച് വളരെ പുതിയ കാർട്ടൂണാണിത്..എന്നാൽ ഒർജ്ജിനൽ ബീൻ സീരീസിനെ കടത്തിവെട്ടുന്ന രംഗങ്ങളാൽ സമ്പുഷ്ടം...ഇതിൽ ബീനിന്റെ ലാൻഡ് ലോർഡായി എത്തുന്ന ഭീകരിയായ അമ്മച്ചിയും അമ്മച്ചി വളർത്തുന്ന പൂച്ചയുമാണിതിലെ പ്രധാന ആഡഡ് കഥാപാത്രങ്ങൾ.ബാക്കിയെല്ലാം സീരിയൽ ബീനിലെ കഥാപാത്രങ്ങൾ തന്നെ...
കാർട്ടൂണായതിനാൽ അല്പം അതിഭാവുകത്വം നിറഞ്ഞ കഥാരീതിയാണിതിൽ അവലംബിച്ചിരിക്കുന്നത്..എങ്കിലും തീർത്തും വ്യത്യസ്ഥമായ ആസ്വാദ്യകരമായ ഒരനുഭവമാണ്..
7.Courage The Cowardly Dog.
താരതമ്യേന കറുത്ത നർമ്മം ഉപയോഗിച്ചിരിക്കുന്ന കാർട്ടൂണാണിത്..ഒറ്റപ്പെട്ട ഒരു വീട്ടിൽ താമസിക്കുന്ന അമ്മൂമ്മയും അപ്പൂപ്പനും അമ്മൂമയുടെ പെറ്റായ കറേജ് എന്ന പട്ടിയുമാണിതിലെ പ്രധാന കഥാപാത്രങ്ങൾ..അപ്പൂപ്പന് കറേജിനെ കണ്ണെടുത്താൽ കണ്ടുകൂട...എന്നാൽ അമ്മൂമ്മയെ ഭയന്ന് എല്ലാം അടക്കിപ്പിടിച്ചിരികുകയാണ് ടിയാൻ..
പേര് കറേജ് എന്നാണെങ്കിലും ഒരിലയനങ്ങിയാൽ അവിടെ വീണ് ചാകുന്ന ധൈര്യത്തിനുടമയാണ് കറേജ്.എങ്കിലും പലതരം വിചിത്രമായ പ്രശ്നങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും ധൈര്യം സംഭരിച്ച് അവരെ രക്ഷിക്കുന്നതും കറേജ് തന്നെയാണ്...അന്യഗ്രഹജീവികൾ വരെ ഇതിൽ ഇവരുടെ ശത്രുക്കളായി എത്തുന്നുണ്ടിതിൽ.
8.Harvey Toons Show.
വകയിൽ ടോം&ജെറിയുടെ അളിയന്മാരായിട്ട് വരുന്ന ഹെർമൻ പൂച്ചയുടെയും കാറ്റ്നിപ്പ് എന്ന എലിയും പിന്നെ ക്യാസ്പർ എന്ന ഭൂതവും ഒക്കെച്ചേരുന്ന ലൂണിടൂൺ വകഭേദം എന്ന് വേണമെങ്കിൽ പറയാം..മികച്ച നിലവാരം പുലർത്തുന്ന ഹാർവി ടൂൺ 1950കളിൽ തുടങ്ങിയ കാർട്ടൂണാണ്..
9.Oggy and The Cockroaches.
പൊട്ടിച്ചിരിയുടെ നോൺസ്റ്റോപ്പ് ഷോയാണ് ഊഗി & ദ കോക്രോച്ചസ് ..ഓഗി എന്ന മാന്യനും സൽ സ്വഭാവിയുമായ പൂച്ചയാണിതിലെ നായകൻ...ഊഗിയുടെ വീട്ടിൽ താമസിക്കുന്ന മൂന്ന് പാറ്റകളാണിതിലെ വില്ലന്മാർ...കട്ട് തിന്ന് എല്ലിന്റിടയിൽ കയറിയ ഇവർ മൂന്നു പേരും ഊഗിയെ ശല്യപ്പെടുത്തുന്നതോടെയാണ് മിക്കപ്പോഴും പ്രശ്നങ്ങൾ ആരംഭിക്കുന്നത്..വെറും 7 കഥാപാത്രങ്ങളെ ഇതിലുള്ളൂ..
ജായ്ക്ക് എന്ന ഓഗിയുടെ കസിൻ പൂച്ച, ബോബ് എന്ന അയൽക്കാരൻ പട്ടി, മോണിക്ക എന്ന ഓഗിയുടെ സഹോദരി....നിക്കിളോഡിയോണിലാണ് ഈ സീരീസ് വരാറുള്ളത്..ഒരിയ്ക്കൽ കണ്ട് തുടങ്ങിയാൽ അഡിക്ഷനാകും എന്നതിൽ സംശയമില്ല...
11.The Pink Panther show.
ഇല്ലോജിക്കൽ നർമ്മത്തിന്റെ ആശാനാണ് പിങ്ക് പാന്തർ.പ്രധാനമായും ഇതിൽ പിങ്ക് പാന്തറിനെ പിന്തുടരുന്ന ഒരു ഡിറ്റക്ടീവും ഉണ്ടാകും..പിന്നെ ഒരു പട്ടി, ഒരു ഉറുമ്പും ഉറുമ്പ്തീനിയും ആണ് ഇതിലെ മറ്റ് കഥാപാത്രങ്ങൾ....എങ്ങനൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഫിസിക്സിന്റെ നിയമങ്ങൾക്ക് എതിരായിട്ടാണെങ്കിലും പിങ്ക് പാന്തറിന് ഒരു പോറല് പോലും പറ്റാറില്ല...അതീവ ബുദ്ധിമാനായ ഡിറ്റക്ടീവ് മിക്കപ്പോഴും അടിപ്പെട്ട് കിടക്കുന്നതും കാണാം...ഒരു നിയതമായ കഥയ്ക്കപ്പുറം സിറ്റുവേഷൻ കോമഡിക്കാന് പിങ്ക്പാന്തർ പ്രാധാന്യം നൽകുന്നത്.
ഡെക്സ്റ്റേഴ്സ് ലാബ്, പവർപഫ് ഗേൾസ്, മിക്കി മൌസ്, ഡോണാൾഡ് ഡക്ക് , പ്ലൂട്ടോ പട്ടി, ജോണി ബ്രാവോ എന്ന പൂവാലൻ, പോക്കി മോൺസ് , ജോണി ക്വസ്റ്റ്, സ്വാറ്റ് ക്യാറ്റ്സ്, ബാറ്റ് മാൻ, സ്പൈഡർ മാൻ, ബെൻ-10, സിംസൺസ്, പവർ റേഞ്ചേഴ്സ് തുടങ്ങിയ ഒരുപിടി കാർട്ടൂണുകൾ കാണാറുണ്ടെങ്കിലും അവയൊന്നും തന്നെ ഇതിനൊപ്പം എടുത്ത് വയ്ക്കാൻ തക്ക ആസ്വാദ്യകരമായി തോന്നിയിട്ടില്ല..ഡൊണാൾഡ് ഡക്ക് ഒകെ ഭേദമാണ് എങ്കിലും ഭയങ്കര സംഭവം ഒന്നുമല്ല എന്നാണെനിക്ക് തോന്നിയിട്ടുള്ളത്..പിന്നെ റിച്ചി റിച്ച് , സ്കൂബി ഡൂ, ഫ്ലിന്റ് സ്ടോൺസ് എന്നിവയിലെ ചില എപ്പിസോഡുകളും ചുമ്മാ കാണാൻ കൊള്ളാം..
എന്നാൽ ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥ തന്നെയാണ് പുതിയകാലത്തെ കാർട്ടൂണുകൾക്കും സംഭവിച്ചിരിക്കുന്നത്...ടോം&ജെറിയുടെ ക്ലാസിക് എപ്പിസോഡുകൾ ഫ്രെഡ് ക്വംബി എന്ന പ്രൊഡ്യൂസറുടേതാണ്..ഇതിയാനാണ് നമ്മളിന്ന് ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച ടൊമിനെയും ജെറിയെയും ഉണ്ടാക്കിയത്...പിന്നെ വരുന്നത് ചക്ക് ജോൺസ് ...മൂപ്പരാകട്ടെ ടോം&ജെറിയിൽ ആവറേജ് ആണെങ്കിലും മറ്റ് കാർട്ടൂണുകൾ ഭയങ്കരമായി നിർമ്മിച്ചുകളഞ്ഞു..
ഇന്ന് ചാനലുകളിൽ വരുന്ന നർമ്മം ക്യത്യമമായി സ്യഷ്ടിച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന ചില കാർട്ടൂണുകൾ ഉണ്ട്..ടോം&ജെറിയുടെ പേര് കളയാനായി പുതിയകാലത്തിന്റെ വരപ്പിസ്റ്റുകളും തിരക്കഥാക്യത്തുക്കളും സ്യഷ്ടിച്ചെടുത്ത ടോം&ജെറി ടെയ്ല്സും ടോം&ജെറി കിഡ്സും ഒക്കെ കണ്ടാൽ പിന്നെ ജീവിതത്തിൽ കാർട്ടൂണുകളെ വെറുക്കാൻ പ്രത്യേകിച്ച് വേറെ ഒന്നും ചെയ്യണ്ട.
.....
May 29, 2011
മലയാള സിനിമ 2010 - 2011 ( ഒരു താത്വിക അവലോകനം )
പഞ്ചസാരഒഴിച്ച് കത്തിച്ചുകളയേണ്ട 2010ൽ ഇറങ്ങിയ മലയാളത്തിലെ സിനിമകൾ.
1.Happy Husbands (ചില മണ്ടൻ എൽ.കെ.ജി പിള്ളാർക്ക് ഇഷ്ടപെട്ടേക്കും ).
2.Drona 2010 ( നീല ബി.എംഡബ്ലിയു കൂപ് കൊള്ളാം.)
3.Senior Mandrake ( ആ പഴയ നല്ല സിനിമയിലെ സീൻസ് കണ്ടാൽ ഇനി ചിരി വരില്ലല്ലോ എന്നോർക്കുമ്പോഴാ.)
4.Aagathan (പ്രതികാരം.....അതല്ലേ എല്ലാം..പക്ഷേ പ്രതികാരം പ്രേക്ഷകരോടായിപ്പോയി... )
5.ചെറിയ കള്ളനും വലിയ പോലീസും ( എവിടെയോ കണ്ടതായി അവ്യക്തമായി ഓർക്കുന്നു.. )
6.In Ghost House Inn ( വയസ്സന്മാരായ കോമഡി ചെറുപ്പക്കാർ )
7.പ്രമാണി ( ക്ലൈമാക്സിൽ സിദ്ധിക്ക് ചതിക്കും എന്ന് ടോറന്റ് ഡൌൺലോഡീങ്ങ് 50% ആയപ്പോഴെ എനിക്ക് തോന്നി ).
8.April Fool (ഏഷ്യാനെറ്റിലെ ഒക്കെ കോമഡി സീരിയലുകളാണ് ഭേദമെന്ന് തോന്നുന്നു ).
9.Janakan ( പൂർണ്ണമായും ഒരു വീട്ടിലെ ഡ്രോയിങ്ങ് റൂമിലെടുത്ത ആദ്യചിത്രം..
ഒന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ വേറെയും സവിശേഷതകൾ കണ്ടെത്താം....)
10.പോക്കിരിരാജ (ഭയാനകം..വേറെ ഒന്നും പറയാനില്ല. )
11.Ringtone ( തീവ്രവാദം പ്രമേയമാക്കിയ ആദ്യ മലയാള ചിത്രം.സുരേഷ് ഗോപി പോലീസുകാരനാകുന്ന രണ്ടാമത്തെ ചിത്രം..സായ്കുമാർ വില്ലനാകുന്ന മൂന്നാമത്തെ ചിത്രം..അങ്ങനെ അങ്ങനെ.... )
12.Nallavan (ജയസൂര്യ ആയത് കൊണ്ട് ക്ഷമിക്കാം.. )
13.Sakudumbam Shyamala ( സ്ഫടികത്തിലെ, തലയണമന്ത്രത്തിലെ ഉർവ്വശിയോട് തോന്നിയ
ആ സ്നേഹം പോയിക്കിട്ടി )
14.തസ്ക്കര ലഹള ( ഇതിൽ മൊത്തമഭിനയിച്ച സ്ത്രീകളുടെ എണ്ണം ക്യത്യായി പറയുന്നവർക്ക് സ്പോട്ടിൽ ദാണ്ടെ എന്റെ മൂന്നരപ്പവന്റെ മാല സമ്മാനം. )
15.യക്ഷിയും ഞാനും ( തമ്മിൽ ഭേദം വിനയൻ തന്നെ.. )
16. 9 KK Road ( ടൊറന്റിനു വേണ്ടി നിർമ്മിച്ച ആദ്യ മലയാളം ചിത്രം... )
17.ഒരിടത്തൊരു പോസ്റ്റ്മാൻ ( കുഞ്ചാക്കോബോബനും തീവ്രവാദിയും പിന്നെ കുറച്ച് സീഡുകളും പീറുകളും ഇതൊക്കെ കാണുന്ന കൊറേ പീറകളും... )
18.കാര്യസ്ഥൻ ( യൌവ്വനത്തിൽ നാട് വിട്ട് പോകുന്ന ഇത്രയും ചതിക്കപ്പെട്ട മലയാളികളെ ഉൾക്കൊള്ളാൻ തമിഴ്നാട്ടിൽ സ്ഥലമുണ്ടല്ലോ... വ്വോ...ല്ലേ.. )
19.Again Kasargod Khader Bhai (ആലുമ്മൂടൻ നേരത്തെ മരിച്ചത് നന്നായി...ഇല്ലേ പുള്ളിക്ക് ഇത് കണ്ട് ഹാർട്ടറ്റാക് വന്നേനെ )
20.Kandahar ( എനിക്കിപ്പോഴും സംശയം....അങ്ങോർക്ക് ശരിക്കും പണ്ട് പട്ടാളത്തിൽ അരിവയ്പ്പെങ്കിലും ഉണ്ടായിരുന്നോ.. )
21.Tournament ( ഇംഗ്ലീഷ് പടങ്ങൾ കണ്ട് ആവേശം കയറുവാണേ....ഇങ്ങനെ കയറണം )
22.Oru Naal Varum ( ആറിയ പഴങ്കഞ്ഞി കൊണ്ട് പുട്ടുണ്ടാക്കൽ..... )
23.Penpattanam ( വൺ ലൈൻ കഥ കൊള്ളാം...പക്ഷേ തിരക്കഥ ഒട്ടും പോര.. )
24.കഥ തുടരുന്നു ( പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിന്റെ സംവിധായകൻ കണ്ടാൽ മിനിമം ഒരു ഓസ്കാറെങ്കിലും സത്യൻ അന്തിക്കാടിന് ലഭിക്കാനും ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. )
25. Four Friends ( ഈ സീരിയൽ സംവിധായകന്റെ അറിവിൽ ലോകത്ത് ഒരു വിദേശ രാജ്യമേ ഉള്ളൂ.. ..അതാണ് മലേഷ്യ..ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് മലേഷ്യേലാണ് മലേഷ്യേലാണ് എന്നാണ് ലൈൻ.....തമിഴിലെ ഗജിനി സിനിമയിൽ സൂര്യ വരുന്നത് പോലാ ജയറാമിന്റെ ഇണ്ട്രോഡക്ഷൻ....555ന്റെ പാക്കറ്റിൽ കാജാബീഡി ഇട്ടപോലെ നല്ല ചേർച്ച ഉണ്ടായിരുന്നു... )
2011-ലെ സമാനമായ ക്ലാസിക്കുകൾ:
26. കുടുംബശ്രീ ട്രാവൽസ് ( ഹോ...തീവറവാദികളൂടെ പുത്തി ഒക്കെ കണ്ട് നമ്മള് ചിരിച്ച് ചിരിച്ച്.... )
27. August 15 ( ഷാജികൈലാസ് ഇപ്പോൾ ഒരു പുതുമുഖസംവിധായകന്റെ നിലവാരത്തിലൊക്കെ എത്തിയിട്ടുണ്ട്..ഇനി നന്നാകും എന്ന് പ്രതീക്ഷിക്കുന്നു....പക്ഷേ നായകനെ കടത്തിവെട്ടുന്ന വില്ലനായിരുന്നു പാർട്ട്-1ൽ എന്നദ്ദേഹം മറന്ന് പോയി )
28. Chinatown ( ഹാങ്ങോവർ സിനിമ നേരത്തെ കണ്ടത് കൊണ്ട് കഥ മനസ്സിലായി.എന്നാലും സായ്പന്മാര് പോലും വെള്ളമടിച്ച് വീലായി പെങ്ങളെ പോയി കെട്ടില്ല..ദിലീപിന്റെ കോമഡി ഈവിധം തുടർന്നാൽ അദ്ദേഹത്തിന് നല്ലരീതിയിൽ സഹതാപതരംഗം കിട്ടും..ജയറാമിന് ഈ ഒറ്റ ഭാവമേ ഉള്ളോ....ഒരു ജാതി മൈക്കുണാപ്പൻ ഫെയ്സ്....ആ പഴയ നാട്ടിൻ പുറത്തുകാരന്റെ ലുക്കൊക്കെ എവിടെ പോയോ ആവോ....പിങ്ക്പാന്തർ കാർട്ടൂൺസ് പോലും ഈ സിനിമയേക്കാൾ യുക്തിഭദ്രമാണ്.)
29.Christian Brothers: ( വയ്യ...ഇനി വയ്യ... )
30.പയ്യൻസ് ( ജയസൂര്യയുടെ പടം പൊട്ടിയാൽ അതൊക്കെ ഒരു വാർത്തയാണോ )
അടിച്ച് ഓഫായി ബോധമില്ലാത്ത അവസ്ഥയിൽ സഹിച്ച് കാണാനാകുന്നവ.
1.Bodyguard (.....ല്ലിരിക്കണ ചെക്കൻ നോക്കണതാരെയാണോ..എന്നെയാണോ അതോ നിന്നെയാണോ..അവളെയാണോ അതോ ഇവളെയാണോ....ആ പോർഷൻസ് ഒക്കെ എനിക്കിഷ്ടായി.... )
2.Thanthonni ( ദുഫായ്, അതോലോകം, തോക്ക്, വെടി, ബ്ലൂടുത്ത് ഹാൻസ്ഫ്രീ സെറ്റ് ചെവിയിൽ..എങ്കിലും കാണുന്നവനെ സുഖിപ്പിച്ച് എടുത്തിട്ടുണ്ട്..തമ്മിൽ ഭേദം... )
3.Pappy Appacha ( മൊത്തത്തിൽ തരക്കേടില്ല..പക്ഷേ ദിലീപ് പലയിടത്തും ഓവറാ ആക്ട് പണ്ണറുത്... )
4.Apoorvaragam ( ആവറേജ്..നോട്ട്ബാഡ്..ആ പെണ്ണ് പോര....അവൾക്കുണ്ടോ നമ്മടെ പഴയ മഞ്ജുവാര്യരുടെ ആ ശ്രീത്വവും കാജൽ അഗർവാളിന്റെ തീക്ഷ്ണസൌന്ദര്യവും ഒക്കെ..
ഷീ ഈസ് ജസ്റ്റ് എ ഗേൾ..പിന്നെ റിതു എന്ന പൊട്ടപ്പടത്തിൽ കാണിച്ച ‘അഭിനയ‘ മികവ് വീണ്ടും തെളിയിക്കുന്നു ആ നായകന്മാർ...)
5. The Thriller ( സുരേഷ് ഗോപി എങ്ങനേലും 10 തീവറവാദികളെ പിടിച്ച് ജീവിച്ചോട്ടെന്ന് വച്ചാൽ ഇവൻ സമ്മതിക്കില്ലല്ലോ...പടം തീരെ മോശം..എങ്കിലും അറ്റംപിടിച്ച് സഹിക്കാം. )
6. Mummy & Me ( പടം നല്ല ഉഗ്രൻ ...ബോറ്.....പക്ഷേ അതിൽ ചിതറിക്കിടക്കുന്ന ഒരു സോഷ്യൽ കമിറ്റഡ് മെസേജുണ്ട്...കേരളത്തിലെ സാമൂഹികസാഹചര്യങ്ങളിൽ ഒരു പെൺകുട്ടി പെട്ട് പോയേക്കാവുന്ന ചതിക്കുഴികളെപ്പറ്റിയുള്ള ചെറിയ ഒരു സൂചന...മൊബൈലും നെറ്റും തുറന്ന് തരുന്ന സ്വാതന്ത്ര്ര്യമുള്ള ലോകത്തിന്റെ കെണികൾ അറിയാതെ പോകുന്നവർ...കേരളം യൂറോപ്പോ നോർത്തമേരിക്കയോ ഒന്നും അല്ലാത്തിടത്തോളം പെണ്ണിന് മാത്രം ഉള്ളതാണ് ഈ മാനം എന്ന സംഭവം).
പ്രതീക്ഷയുള്ള, മികച്ച സിനിമകൾ:
1. Best Actor ( മാർട്ടിൻ പ്രക്കാട്ട് മിടുക്കനാ ..ആങ്കുട്ടി...മലയാളത്തിലെ പുംഗന്മാർ പറ്റുമെങ്കിൽ രാവിലെയും വൈകിട്ടും ഇദ്ദേഹത്തിന്റെടുത്ത് ഒന്ന് ട്യൂഷന് പോട്ടെ..)
2.അൻവർ ( എനിക്കിഷ്ടപ്പെട്ടു...അമൽ നീരദ് ഓരോ സിനിമ കഴിയുന്തോറും പെർഫെക്ടാവുകയാണ്...ഷോട്ട്സിലെ ഫ്രെഷ്നെസ്സ്...കഥാപാത്രത്തിന്റെ മാനറിസങ്ങൾ ക്യത്യമായി പകർത്തുന്നു.. )
3.കോക്ടെയ്ല് ( ഒരു ഇംഗ്ലീഷ് ത്രില്ലർ പോലെ..തരക്കേടില്ലാതെ എടുത്തിട്ടുണ്ട്...നല്ല സിനിമ.... )
4.പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് ( നുമ്മടെ രഞ്ജിത്തല്ലേ... പടം എരമ്പി... )
5.എൽസമ്മ എന്ന ആൺകുട്ടി ( നല്ല ചിത്രം...ഒഴുക്കോടെ എടുത്തിരിക്കുന്നു...ചങ്കൂറ്റമുള്ള ക്ലിഷേ മലയാളി പെണ്ണെന്നാൽ കൈയ്യിൽ വെട്ടുകത്തി വേണമെന്നില്ല..മാത്യഭൂമി ആയാലും മതി )
6.ശിക്കാർ ( ക്ലൈമാക്സിലുൾപെടെ ചില പാളിച്ചകൾ ഉണ്ട്...എന്നിരുന്നാലും വർഗ്ഗത്തിന്റെയും വാസ്തവത്തിന്റേയും അമ്മക്കിളിക്കൂടിന്റേയും സംവിധായകൻ പേര് കളഞ്ഞില്ല...പുതിയ പ്രമേയം തന്നെ...ഇന്ത്യയിലെ ഒരു സാമൂഹ്യപ്രശ്നം കൂടെ ചെറുതായി സൂചിപ്പിച്ചു..ലാലേട്ടന് ചേർന്ന റോൾ..എങ്കിലും പത്മകുമാറിന്റെ വർഗ്ഗവും വാസ്തവവും അതായിരുന്നു പടങ്ങൾ.. )
7.ആത്മകഥ ( മനോഹരമായ ഒരു സിനിമ..കൈയ്യടക്കമുള്ള തിരക്കഥ സംവിധാനം...നർമ്മവും കൌമാരപ്രണയവും എല്ലാം കറക്ട് മിക്സിങ്ങ്...ജഗതിയുടെയും ശ്രീനിവാസന്റെയും അഭിനയ മികവ് തെളിഞ്ഞ് കാണാം )
8.മലർവാടി ആർട്ട്സ് ക്ലബ്ബ് ( പ്രതീക്ഷിച്ച മേളമില്ലാത്ത ക്ലൈമാക്സ്..നായികയുടെ വീട്ടിൽ ചെന്ന് പൈങ്കിളി ഡയലൊഗടിക്കുന്ന കർമ്മധീരനായ നായകൻ...തുടങ്ങിയ ചെറിയ പാളിച്ചകൾ ഒഴിവാക്കിയാൽ നല്ല ചിത്രം...നാട്ടിൻപുറത്തെ വെള്ളമടിയും പോക്രിത്തരങ്ങളും ഒക്കെയായി ഒരു നല്ല സിനിമ എന്നതിനേക്കാളുപരി നല്ല അറ്റമ്പ്റ്റ്.. )
9.T D Dasan Std VI B ( ദാസൻകുട്ടിയുടെ അഭിനയമാണ് എടുത്ത് പറയേണ്ടത്...മഷി നിറച്ച ഹീറോപ്പേനയും ഒക്കെ സംഭവങ്ങളാകുന്ന നിഷ്കളങ്കമായ നാട്ടിൻപുറങ്ങൾ ഇന്നും ഉണ്ടാകുമായിരിക്കും..പലവട്ടം കണ്ടു..നല്ല സിനിമ...ശ്വേതാമേനോൻ ചെയ്ത നല്ലൊരു റോളൂം.. )
10. ആര്യ-2 ( മലയാളമല്ല.തെലുഗു..കാജൽ അഗർവാൾ ചിത്രം..കേരളത്തിൽ റിലീസ്ഡ് അസ് മലയാളം ഡബ്ബിങ്ങ്.....എങ്കിലും ഭയങ്കര അഡിക്ഷൻ...ഈ പടം ഇടയ്ക്കിടയ്ക്ക് റീപ്ലേ ചെയ്തു ഞാൻ കാണും... )
2011ലെ നല്ല സിനിമകൾ
11. Traffic : ( പൊളപ്പൻ പടം...ഇത്ര പ്രശസ്തരായ കാസ്റ്റ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആരും അറിയാതെ പോയെനെ.. )
12. Makeup Man ( നഷ്ടബോധമില്ലാതെ കണ്ടിരിയ്ക്കാവുന്ന സിനിമ... )
13. ഉറുമി ( വ്യത്യസ്ഥമായ തിരക്കഥയും സംഭാഷണങ്ങളും...ഫോർമാലിറ്റിയുടെ അൺസഹിക്കബിൾ സംഭാഷണശകലങ്ങളില്ല... സന്തോഷ്ശിവന്റെ സ്ഥിരം ബോറ് ക്യാമറ ഒഴിച്ചാൽ നല്ല ഉഗ്രൻ പടം....ഇനി ഇതിനെ വലിച്ചുകീറി ഒട്ടോപ്സി നടത്താനുന്നുമില്ല...പടം കിടിലമാണ്.. )
14.മാണിക്യക്കല്ല് ( ഏതോ ചില പഴയ മലയാളം നാട്ടിൻപുറത്തെ സിനിമകളുടെ ഓർമ്മകൾ വരും കാണൂമ്പോൾ.നല്ല സിനിമ...കാണേണ്ട പടം....സോ സിമ്പിൾ....)
*മേരിക്കൊണ്ടൊരു കുഞ്ഞാട്, അർജ്ജുനൻ സാക്ഷി, തുടങ്ങിയവയ്ക്കുള്ള വകുപ്പ് കിട്ടാത്തതിനാൽ കാണാൻ കഴിഞ്ഞിട്ടില്ല്ല..:)
.....
Labels:
Cinema,
malayalam,
ആക്ഷേപഹാസ്യം,
നിരൂപണം,
സിനിമ
Nov 7, 2010
ചില പ്രമുഖ വില്ലന്മാർ
എന്താണ് ഒരു സിനിമയിൽ വില്ലന്റെ പ്രാധാന്യം.....സിമ്പിൾ..എത്രത്തോളം സ്ട്രോങ്ങ് വില്ലൻ ഉണ്ടാകുന്നോ അത്രത്തോളം നായകനു കൈയ്യടി ലഭിക്കുന്നു..ത്രികോണ കഥകളിൽ അധിഷ്ഠിതമായ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വില്ലന്മാർ മിക്കപ്പോഴും നായികയെ സ്വന്തമാക്കാൻ ഡെയ്ലി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ്.നമ്മുടെ പഴയ ബ്ലായ്ക്ക്&വൈറ്റ് സിനിമകളിലെ വില്ലന്മാർ പലപ്പോഴും നായികയുടെ മുറച്ചെറുക്കനും, കള്ളൂകുടിച്ച് നാല് കാലിൽ നടക്കുന്ന കവലച്ചട്ടമ്പികളും
പണക്കാരായ ജന്മിമാരും ഒക്കെയായിരുന്നു..
പിന്നീടാണ് അധോലോകത്തിന്റെ കഥ പറയുന്ന സിനിമകളൂടേ ബൂം ഉണ്ടായത്..ജോസ് പ്രകാശ് , ബാലൻ.കെ.നായർ , ടിജി രവി, എം.എൻ നമ്പ്യാർ തുടങ്ങിയവർ...വജ്രം,രത്നം, വിഗ്രഹം തുടങ്ങിയ കമ്മോഡിറ്റികളീൽ കള്ളക്കടത്ത് നടത്തി ജീവിക്കുന്ന ഹൈ-ഫൈ വില്ലന്മാർ അങ്ങനെ ഉണ്ടായി.
അടിച്ചുനനച്ചു കുളിക്കാത്ത,മുടി വെട്ടിക്കാത്ത ഏതാനും ശിങ്കിടികളൂടെ നടുക്കു നിന്ന്, സ്വന്തമായി ഉണ്ടാക്കിയെടുത്ത കൊള്ളസങ്കേതങ്ങളിൽ നിന്ന് മുതലക്കുട്ടികൾക്ക് ഫുഡ് കൊടുത്തുകൊണ്ട് നെടുങ്കൻ ഡയലോഗുകൾ പറയുന്നവരായിരുന്നു അവർ...വീട്ടിലെ സ്വീകരണമുറിയിൽ വരെ കാബറെ നടത്തുന്നവർ..സദ്ഗുണസമ്പന്നന്മാരായ, മിക്കവാറും പോലീസ് ഓഫീസേഴ്സ് ആയ നായകന്മാരെ പിടിച്ച് ഷോക്ക് അടിപ്പിക്കുക..അവരുടെ ഭാര്യയേയും മറ്റും ബലാത്സംഗം ചെയ്യുക.. തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുക അവർക്ക് ഒരു പതിവായിയിരുന്നു...
പിന്നീട് വന്ന പുതുനിര എഴുത്തുകാരിൽ നിന്നാണ് വ്യക്തിത്വമുള്ള വില്ലന്മാർ ഉണ്ടായത്.വെറും ചെറ്റത്തരങ്ങൾ കാണിക്കുന്നതിലുപരി ക്യാരക്ടർ നിലനിർത്താൻ അത്തരം വില്ലന്മാർക്കായി.പലപ്പോഴും നായകനേക്കാളും ഉയരത്തിൽ പെർഫോം ചെയ്തവർ..മലയാളത്തിൽ അത്തരം വില്ലന്മാർ വന്നിട്ട് രണ്ട് പതിറ്റാണ്ടുകൾ കഴിയുന്നതേയുള്ളൂ..ഹോളിവുഡ്ഡിലും മറ്റും പണ്ടേ പ്രഭാവമുള്ള വില്ലന്മാർ ഉണ്ടായിരുന്നു..Batman ലെ Joker, No country for old men ലെ Chigurh, GoodBadUgly ലെ Angel eyes, Silence of lambs ലെ Lecter, Terminator ലെ T-1000 എന്നിവർ അതിൽ ചിലർ മാത്രം..മലയാളത്തിലെ ഏതാനും ചില പ്രസിദ്ധ വില്ലന്മാരാണ് ദോ താഴെ കിടക്കുന്നത്..
1. കാർലോസ് ( ഇന്ദ്രജാലം ).
![]() | |
ബോംബെയിലെ പഴയ അധോലോകങ്ങളൂടെ കഥപറയുന്ന സിനിമകൾ പണ്ട് എല്ലാ ഭാഷയിലും ധാരാളമുണ്ടയിരുന്നു. IMDB യിൽ ലോകസിനിമകൾക്കൊപ്പം ലിസ്റ്റ് ചെയ്തിരിക്കുന്ന കമൽഹാസന്റെ ‘ നായകൻ ‘മുതൽ നമ്മടെ ആര്യൻ,അഭിമന്യു ,പരമ്പര തുടങ്ങി ഒരുപിടി ചിത്രങ്ങൾ..
പണ്ടത്തെ ബോംബേ അധോലോക ഡോണായ വരദരാജ മുതലിയാരുടെ ഒരു കുഞ്ഞു പ്രോട്ടോടൈപ്പായ ‘കാർലോസ്‘ ദേവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി പിന്നീട് വഴ്ത്തപ്പെട്ടു..അധോലോക നായകനാണേലും നാടൻ മട്ടിൽ ജീവിക്കുന്ന ഒരു സാധാരണക്കാരനായിരുന്നു കാർലോസ്..അസിസ്റ്റന്റായ വിജയരാഖവനെ ഇടയ്ക്കിടെ .
.ടാ തങ്കപ്പോ..എന്ന് വിളീച്ച് സംസാരിക്കുന്ന നർമ്മരസം തുളുമ്പുന്ന സംഭാഷണങ്ങളും ഇതിലുണ്ട്..സിനിമയുടെ അവസാനം കൂടെ നിൽക്കുന്നവരുടെ ചതിയിൽപ്പെട്ട് പോലീസിന്റെ വെടിയേറ്റ് മരിക്കുന്നു ....
2.ഹൈദർ മരയ്ക്കാർ ( ധ്രുവം ).
വില്പനയ്ക്ക് വച്ചിട്ടുള്ള ബ്യൂറോക്രസിയുടെയും
കാലഹരണപ്പെട്ട മണ്ടൻ നിയമങ്ങളൂടേയും പിന്നെ ആണത്തത്തിന്റേയും കഥ പറയുന്ന ‘ധ്രുവ‘ ത്തിലെ വില്ലനാണ് ഹൈദർ മരയ്ക്കാർ...നരസിംഹ മന്നാടിയാർ എന്ന ഹാഫ് മാൻ ഫാഫ് ലയണിന് ചേർന്ന എതിരാളി...എത്ര വലിയ പ്രശ്നത്തേയും തന്റെ വില്പവർ കൊണ്ട് നേരിടുന്ന വില്ലൻ...
തൂക്കിക്കൊല്ലാനുള്ള വിധി വന്നപ്പോഴും ചങ്കൂറ്റത്തോടെ അതിനെ നേരിടുന്നവൻ..വളരെ ശാന്തമായി എന്നാൽ പ്രിസൈസായി സംസാരിക്കുന്ന ഹൈദരുടെ മാനറിസങ്ങൾ ആർക്കും കീഴടക്കാനാവാത്ത ചങ്കൂറ്റമുള്ള ഒരു വില്ലനെ വാർത്തെടുത്തു..പ്രതികാരത്തിനായി എത്ര നാളൂവേണമെങ്കിലും കാത്തിരിക്കുന്ന ഹൈദർ അവസാനം മന്നാടിയാരുടെ കൂടെയുള്ള അതിഭയങ്കര അടിയിൽപ്പെട്ട് വധിക്കപ്പെടുന്നു.. വിക്രത്തിന്റെ ആദ്യമലയാള ചിത്രവും ഇതാണ്..മാത്രമല്ല ടി.ജി രവിയുടെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നായ ആരാച്ചാർ കാശിയും ഈ ചിത്രത്തിലാണുള്ളത്.
പ്രശസ്ത കന്നടവില്ലനായ ടൈഗർ പ്രഭാകർ എന്നറിയപ്പെടുന്ന പ്രഭാകറാണ് ഹൈദറിനെ അവതരിപ്പിച്ചത്..പുള്ളി ഏതാണ്ട് 400ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.. 2001ൽ അദേഹം അന്തരിച്ചു.
3). കൊളപ്പുള്ളി അപ്പൻ തമ്പുരാൻ ( ആറാം തമ്പുരാൻ ).
ഒരു മിനി നാട്ടുരാജാവായിരുന്നു അപ്പൻ തമ്പുരാൻ..മോറോവർ നരേന്ദ്രപ്രസാദിന്റെ കരിയറീലെ ഏറ്റവും മികച്ച ഒരു കഥാപാത്രവും..തന്നേക്കാൾ പതിന്മടങ്ങ് പ്രബലനാണ് ശത്രുവെന്ന് തിരിച്ചറീഞ്ഞിട്ടും തോൽക്കാൻ മനസ്സില്ലാതെ ജഗന്നാഥനോട് പൊരുതുന്ന ഒരു വീറുള്ള ജെനിറ്റിക്കൽ ബ്രീഡിൽ വരുന്ന വില്ലൻ എന്നു വേണമെങ്കിൽപ്പറയാം..വെട്ടുകൊണ്ട് കാഴ്ചപോയ വലംകണ്ണുമായി ഒരു ഗ്രാമം ഭരിക്കുന്ന ബുദ്ധിമാൻ അല്ലെങ്കിൽ ജഗന്റെ ഭാഷയിൽ ഒരു തേഡ് റേറ്റ് ചെറ്റ എന്നൊക്കെപ്പറയാം..പക്ഷേ ആർക്കും കീഴടങ്ങാൻ മനസ്സില്ലാത്ത ഒരുറച്ച ക്യാരക്ടറായിരുന്നു അപ്പൻ...ക്ലാസ് ഭാവാഭിനയം...
എന്റെ നാട്ടുകാരനല്ലേ..അതങ്ങിനയേ വരൂ.. പിന്നെ ഒരു തവണ എന്നെ പരിചയപ്പെടാനുള്ള ഭാഗ്യം മൂപർക്കുണ്ടായിട്ടുണ്ട്...ആള് അധികം നാട്ടിൽ വരാറില്ലായിരുന്നു എങ്കിലും തിരക്കിൽ നിന്നുമൊഴിഞ്ഞ് ചിലപ്പോഴൊക്കെ നാട്ടിലെ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്തിരുന്നു അദ്ദേഹം..കോളജിലെ ഇംഗ്ലീഷ് പ്രൊഫസറിൽ നിന്നും മലയാളത്തിലെ ചേട്ടൻബാവയായി വളർന്ന ആ മഹാനടൻ 2003ൽ അന്തരിച്ചു..
4) റാം ജി റാവു ( റാം ജി റാവു സ്പീക്കിങ്ങ് ).
ഒരു ചിരിയോടെയല്ലാതെ നമുക്ക് റാംജി റാവുവിനേപ്പറ്റി ഓർക്കാനാവില്ല..വിജയരാഖവന്റെ ഏറ്റവും പ്രശസ്തമായ കഥാപാത്രം..ആ സിനിമയുടെ ഹൈലൈറ്റ്..സാഹചര്യങ്ങളാണ്
അദ്ദേഹത്തെ മണ്ടനാക്കുന്നത്..അതിഭീകരനും ക്രൂരനുമാണെങ്കിലും
കിഡ്നാപ്പിങ്ങിൽ തന്റെ വാക്ക് പാലിക്കുന്ന കാര്യത്തിൽ അദ്ദേഹം
വളരെ ശ്രദ്ധാലുവാണ്..ഉള്ളിൽ മനുഷത്വം ഉള്ള സിംഗിൾ ഫാദറിനു പിറന്ന ധീരനായ ഒരു കിഡ്നാപ്പർ.
‘ വെർട്ടിഗോ ‘ യെന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും ഇൻസ്പയേഡായി ഉണ്ടാക്കിയ രണ്ടാം ഭാഗത്തിലെ ബ്രില്യന്റ് തിരക്കഥയിൽ അപ്രതീക്ഷിതമായി കടന്നുവന്ന് തനിക്ക് കിട്ടാനുണ്ടായിരുന്ന ബാക്കി പണവും വാങ്ങി തന്റെ ശക്തിമാൻ ട്രക്കിൽ ചെക്ക്പോസ്റ്റ് കടന്ന റാം ജി റാവു ഇപ്പോൾ എവിടെയാണോ എന്തോ...ഒരു തരത്തിൽ ഒരു ക്ലാസിക്ക് വില്ലനാണ് അദ്ദേഹം...സിദ്ധിക്കും ലാലും ഒന്നിച്ചാലും ഇനിയൊരു മൂന്നാമങ്കം എടുക്കാനാവുമെന്ന് തോന്നുന്നില്ല..അല്ലേ വല്ല അന്വർറഷീദോ ഒക്കെ സംവിധാനം ചെയ്യണം..
5).നടേശൻ ( ഛോട്ടാ മുംബൈ).
ഒരുപാടു നാളിനുശേഷം മലയാളത്തിൽ വന്ന ഒരു കിടിലൻ പടമായിരുന്നു ഛോട്ടാ മുംബൈ... ജഗതിയുടെ പെർഫോമെൻസ് ഒഴിച്ചാൽ അനർഹമായ വിജയം കിട്ടിയ ഏതാണ്ട് അതേ സമയത്തുതന്നെയിറങ്ങിയ ‘ ഹലോ ‘ പോലുള്ള കോമ്പ്ലിക്കേറ്റഡ് മണ്ടൻ കഥാ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥം. .തറവിറ്റുകൾ കണ്ടുമടുത്ത പ്രേക്ഷകന് ഒരാഖോഷമാക്കാനുള്ള വകയുണ്ടായിരുന്നതിൽ...മോഹൻലാലിന്റെ ഏറ്റവും വ്യത്യസ്ഥമായ റോളുകളിലൊന്നും അത് തന്നെ...അപ്പോൾ വില്ലനും കേമമാകണമല്ലോ..നടേശൻ എന്ന കറപ്റ്റഡ് സി.ഐ..സൊസൈറ്റിയുടെ ഇരുണ്ടഭാഗങ്ങളിൽ നിന്നും വളർന്നു വന്ന ഗൂണ്ടാപോലീസിനെ മണി മനോഹരമാക്കി..സംസാരത്തിലും ബോഡിലാഗ്വേജിലും ഒരു പ്രത്യേക ആഡ്യത്തമുള്ള ഒരു ക്രിമിനൽ പോലീസായി മണിയതിൽ തകർത്തഭിനയിച്ചു...
“ ഇത് കൊച്ചിയിലെ ലോക്കൽ ഗുണ്ടകൾ രണ്ട് കുപ്പി കള്ളിന്റെ ബലത്തിൽ പറയുന്നതുപോലല്ല..നടേശൻ കൊല്ല്ലുമെന്നു പറഞ്ഞാൽ കൊല്ലും “ തുടങ്ങിയ ധാരാളം പഞ്ചിംഗ് ഡയലോഗുകൾ കൊണ്ടു നിറഞ്ഞതായിരുന്നു ആ ക്യാരക്ടർ...വളരെ ക്രുവലായി ശത്രുക്കളെ എതിർക്കുന്ന ഒരു ബോൺ ക്രിമിനൽ..രണ്ടാമതൊന്ന് ആലോചിക്കാതെ ആളുകളെ കൊല്ലാനുള്ള ചങ്കൂറ്റം..
അവസാനം ക്ലൈമാക്സിലെ അപകടത്തിൽപ്പെട്ട് മരിച്ചുവീഴുന്നു.മണിയുടെ അനിയനായി അഭിനയിച്ച നടനും കൊള്ളാം പേരറിയില്ല.. ‘ ചതിക്കാത്തചന്തുവിലെ‘ ആ റോമിയോ..ജാക്കിയിലെ ‘സ്റ്റൈൽ’..
6) നരേന്ദ്ര ഷെട്ടി ( F.I.R ).
നരേന്ദ്രഷെട്ടിയെന്ന എഫ്.ഐ.ആറിലെ വില്ലൻ വളരെ അഡ്വാൻസ്ഡ് ആയ വില്ലനായിരുന്നു..സാദാ പൊളിറ്റിക്സിൽ താത്പര്യമില്ലാത്ത ഒരു പ്രത്യേക ജനുസ്സിലുള്ള വില്ലൻ.ഒരു കന്നട നടനാണത്രേ ഷെട്ടിയെ അവതരിപ്പിച്ചത്..ചങ്കൂറ്റത്തോടെ നിന്ന് നായകനോട് കണ്ണിങ്ങായി സംസാരിക്കുന്ന ഷെട്ടി രാജ്യത്തിന്റെ ഉന്നത കേന്ദ്രങ്ങളിൽ നിന്നാണ് കളിക്കുന്നത്.ശത്രുക്കളെ നാടകീയമായി കൊന്നൊടുക്കുന്നതിൽ മീടുക്കൻ.ആള് തന്നെ അഭിനയിച്ച ‘ഉസ്താദി‘ലെ യൂസഫ് ഷാ എന്ന വില്ലൻ കഥാപാത്രവും ഏറെ റീമംബറബിൾ ആണ്..ഷാർപ്പ് ഫീച്ചേഴ്സുള്ള ഒരു വില്ലനായിരുന്നു ദ്ദ്യേം...
7) M.P ജോൺ വർഗ്ഗീസ്സ് (ദി ടൈഗർ ).
ജോൺ വർഗ്ഗീസ് ഈസ് Daringly different....പലരും നടന്ന വഴികളിലൂടെ നടക്കാൻ താത്പര്യമില്ലാത്തവൻ..ഡ്രഗ്സ്,വെപ്പൺസ് കള്ളക്കടത്തിൽ നിന്നും ബഹുദൂരം മാറി ഏറ്റവും അപകടകരമായ കൌണ്ടർഫീറ്റ് കറൻസികൾ കൊണ്ട് കളിക്കുന്ന ഒരു സ്റ്റൈലിഷ് വില്ലനായിരുന്നു സിദ്ദിഖ് അവതരിപ്പിച്ച എം.പി ജോൺ വർഗ്ഗീസ്.പഴയപുലി ഷാജികൈലാസിന്റെ അവസാന ഹിറ്റായ ടൈഗറിലെ ഹൈലൈറ്റായിരുന്നു സിദ്ധിക്കിന്റെ ഈ കഥാപാത്രം.ഒരു ഹൈടെക് രാഷ്ട്രീയക്കാരന്റെ എല്ലാ മാനറിസങ്ങളും ഉൾക്കൊണ്ട് അഭിനയിക്കാൻ സിദ്ധിക്കിനിതിൽ കഴിഞ്ഞു..ഏതു കഥാപാത്രവും ഒരുപോലെ കൈകാര്യം ചെയ്യുന്നതിൽ സിദ്ധിക്കിനുള്ള മിടുക്ക് നമുക്കറിയാമല്ലോ..എന്നാൽ അവസാന രംഗത്തിൽ വരുന്ന മാരക സസ്പെൻസും കഴിഞ്ഞ് ദുഷ്ടനായ സുരേഷ്ഗോപി ഈ പാവം ഹവാലാ ഡീലറെ നിർദാക്ഷണ്യം ബോംബ് വെച്ച് കൊല്ലുകയാണൂണ്ടായത്..
‘ബഡാ ദോസ്ത്‘ എന്ന ചിത്രത്തിലെ സിദ്ധിക്കിന്റെ വില്ലൻ ഭയങ്കരമാണെന്ന് കേട്ടിട്ടുണ്ട്.പടം ഞാൻ കണ്ടിട്ടില്ല .
8) മുത്തുപ്പാണ്ഡി ( ഗില്ലി ) & അലി ഭായ് ( പോക്കിരി ).
![]() |
| മുത്തുപ്പാണ്ഡി ഇൻ ഗില്ലി |
പ്രകാശ് രാജ്.....തമിഴിൽ പ്രസിദ്ധനാകുന്നതിനു ഏറെ നാൾ മുൻപുതന്നെ പല മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം.‘ അന്യനി‘ലെ കമ്മീഷണർ, ‘ഗില്ലി’യിലെ മുത്തുപ്പാണ്ഡി പിന്നെ പോക്കിരിയിലെ ‘അലിഭായ്’ തുടങ്ങിയ കഥാപാത്രങ്ങൾ ഈ നടന് മാത്രം ചെയ്യാൻ കഴിയുന്നവയാണ്.
![]() |
| അലിഭായ് ഇൻ പോക്കിരി |
ഏതാണ്ട് ഇതേ ജനുസ്സിൽ വരുന്ന ഷോർട്ട് ടേം വില്ലന്മാർ വേറെയുമുണ്ട് മലയാളത്തിൽ.‘ഏകലവ്യനി‘ലെ നരേന്ദ്രപ്രസാദിന്റെ സ്വാമിയും, ‘രൌദ്ര‘ത്തിലെ അപ്പിച്ചായയും സേതുവും, മുണ്ടക്കൽ ശേഖരനും , ‘രാജാവിന്റെ മകനി‘ലെ മന്ത്രി ക്രിഷ്ണദാസും, ‘കമ്മീഷണറിലെ മോഹൻ തോമസും, 'ദ കിങ്ങിലെ’ ജയക്രിഷ്ണനും ഒക്കെ..
മികച്ച വില്ലന്മാർക്ക് തമിഴിൽ അവാർഡുണ്ടെന്ന് കേട്ടിട്ടുണ്ട്..മലയാളത്തിൽ ഉണ്ടോ എന്നറിയില്ല...
എന്നാലും നമ്മുടെ പല നായകന്മാർക്കൊപ്പമും അതിനു മുകളിലും പ്രകടനം നടത്തിയ നടന്മാരാണിവരെല്ലാം..
Oct 14, 2010
എന്തിരൻ എന്ന ഐ-റോബോട്ട്
![]() |
| An amazing movie to keep in ur collection. |
രണ്ടുദിവസം മുൻപാണ് ഞാൻ ‘ എന്തിരൻ ദി റോബോട്ട് കണ്ടത്.. ‘ കണ്ടത്..എങ്ങനെ, ഏത് തീയറ്ററിൽപ്പോയി എന്നു ചോദിക്കരുത്..എല്ലാം ടൊറൻസീ ദേവതയുടെ ഒരു മായയല്ലേ...
ഒറ്റ വാക്കിൽപ്പറഞ്ഞാൽ വിത്സ്മിത്തിന്റെ “ ഐ-റോബോട്ടിൽ “ നിന്നും സീൻ ബൈ സീൻ ഇൻസ്പയേഡായാണ് ഈ സിനിമചെയ്തിരിക്കുന്നത്..അതിൽ തെറ്റുണ്ടെന്നല്ല..പക്ഷേ ഇത്രമാത്രം പുരോഗമിച്ച ഈ കാലത്ത് അതും ഷങ്കർ എന്ന ലെജൻഡ് ഒരു സയൻസ് ഫിക്ഷൻ ചെയ്യുമ്പോൾ അതിനൊരു മിനിമം പെർഫെക്ഷൻ വരുത്താൻ ശ്രമിക്കണമായിരുന്നു...
ആർട്ടിഫിഷ്യൽ ഇന്റലിജെൻസിൽ റിസേർച്ചറായ വസീഗര ( അണ്ണൻ) യുടെ ഡ്രീം പ്രൊജക്ടായ റോബോട്ടിനെ തന്റെ ലാബിൽ ഉണ്ടാക്കുന്നു..ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ശൈശവദശയിൽ നിൽക്കുന്ന കാലമാണ് 2010..ഈ കഥ നടക്കുന്നതും ഇപ്പോൾത്തന്നെ...അപ്പോൾ അത്ര റെവല്യൂഷണറിയായിട്ടുള്ള ഭയങ്കരപരീക്ഷണം നടത്തുന്ന ലാബിന് ഒരു ഗൂർഖ പോലും കാവലില്ല..പോട്ടെ, സാരമില്ല..ഇത്തരം റിസേർച്ചിന് അസിസ്റ്റു ചെയ്യുന്നവർ എക്സ്ട്രാ ബ്രില്യന്റായ സയന്റിസ്റ്റ്സ് ആയിരിക്കും...എന്നാൽ ഇതിലാകട്ടെ പുളിച്ചതമാശയിൽ പി.എച്ച് .ഡി എടുത്തിട്ടുള്ള രണ്ടു മണ്ടൻ ശാസ്ത്രഞ്യന്മാരാണ് അണ്ണനെ സഹായിക്കുന്നത്..
സൈബോർഗ് എന്ന ഗണത്തിൽപ്പെട്ട പുറമേ മനുഷ്യനും അകത്ത് യന്ത്രവുമുള്ള (ടെർമിനേറ്റർ ) റോബോട്ടിനെയാണ് വസീഗര ഉണ്ടാക്കുന്നത്..തുടക്കത്തിൽത്തന്നെ കല്ലുകടിയുണ്ടാക്കുന്ന രംഗങ്ങളാണിതിൽ..ഒരു റേഡിയോ ട്യൂൺ ചെയ്യുന്നപോലെയാണ് സ്ക്രൂഡ്രൈവർ വെച്ച് റോബോയുടെ ശബ്ദം ട്യൂൺ ചെയ്ത് രജനീകാന്തിന്റെ ശബ്ദമാക്കി മാറ്റുന്നത്...സ്പീച്ച് പ്രോസസിംങ്ങ് ചിപ്പുകളിലായിട്ട് വർഷങ്ങൾ കഴിഞ്ഞതൊന്നും ശങ്കർ അറിഞ്ഞമട്ടില്ല..അതു മാത്രമല്ല റോബോട്ടിന്റെ സംസാരം ഇലക്ട്രോണിക് വർലിങ്ങ് സൌണ്ടാണ്..പണ്ട് കുട്ടിക്കാലത്ത് കണ്ട ജയന്റ് റോബോട്ട് എന്ന ടിവി സീരിയലിലെ റോബോട്ട്
സംസാരിക്കുന്നതുപോലേ...കിറുകിറാന്നുള്ള ആ സൌണ്ട്...
![]() |
| Copycat scenes in entiran.. |
![]() |
| Eye Removing Scene in Terminator-1 |
![]() | |
| Endoskeleton of Terminator |
ഒരു സാദാ ലാപ്ടോപ്പിനുപോലും മെമ്മറി 2-3 ജിബി വരും, അപ്പോഴും സൂപ്പർ കമ്പ്യൂട്ടീംങ്ങ് നടത്തുന്ന റോബോട്ടിന്റെ മെമ്മറി 1 ജിബിയേയുള്ളൂ...
ഡവെലെപ്പ് ചെയ്തെടുത്ത റോബോട്ടുമായി ടൈകെട്ടിയ കുറേ പുംഗൻ ശാസ്ത്രൺജ്ജ്യന്മാരെ ഡേമോ കാണിക്കാനായി വസീഗരൻ പോകുന്നു..രണ്ടാം ക്ലാസിലെ പിള്ളാരുടെ ഫിറ്റ്നെസ് അളക്കുന്നതുപോലെത്തെ ചില മണ്ടൻ ടെസ്റ്റുകളും നടത്തുന്നു..ലോകത്ത് അതുവരെ ഉണ്ടാകാത്ത ഒരു പുതിയ പ്രോഗ്രാമിങ്ങ് കോഡിനെ , ഒരു റെവല്യൂഷനറി പ്രൊഡക്ടിനെ, മുട്ടാപ്പോക്ക്ന്യായങ്ങൾ പറഞ്ഞ് അവർ റിജക്ട് ചെയ്യുന്നു.....സ്വന്തമായി മാർക്കറ്റിൽപ്പോയി പച്ചക്കറി മേടിക്കുന്ന ഒരു റോബോട്ട് പോലുമില്ലാത്ത കാലമാണെന്നോർക്കണം....അമേസിംഗ് ഇന്ത്യൻ ശാസ്ത്രഞ്യ്യന്മാർ തന്നെ..
ഒരു സീനിൽ നായികയെ കടിച്ച കൊതുകിനോട് സംസാരിക്കുന്നു റോബോട്ട്..മൊസ്ക്വിറ്റോ മോഡിട്ട്..അതെന്ത് മോഡാണെന്ന് ഒന്നറിഞ്ഞാൽക്കൊള്ളാം...ഫിറമൊൺസ് വഴി മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഇൻസെക്റ്റുകൾ , തങ്ങൾ പോയ സ്ഥലങ്ങളൂടെ പേരു പറഞ്ഞ് സംസാരിക്കുന്നത് ശാസ്ത്രത്തിന് പുതിയ അറിവാണ്...അതുപോലെ ഒരു സാധനം ഗ്രാവിറ്റിയെ മറികടന്ന് കുതിക്കണമെങ്കിൽ ഒരു ത്രസ്റ്റ് വേണം..റോക്കറ്റൊക്കെ പൊങ്ങുന്നത് കംബസ്റ്റിൻ മൂലമുണ്ടാകുന്ന ത്രസ്റ്റ് കൊണ്ടാണ്..പക്ഷേ സൂപ്പർമാനൊക്കെ പറക്കുന്നത് അമാനുഷികത കൊണ്ടാണ്.എന്നാൽ എന്തിരൻ പറക്കുന്നത് ഇതിലേതുകൊണ്ടാണ് എന്നത് അനന്തം, അഞ്ജാതം.
ഇലക്ട്രോമാഗ്നെറ്റിക്ക് പവർ കൊണ്ടാണെങ്കിൽ അത്രയും ശക്തിയുള്ള ഒരു ഇലക്ട്രൊ മാഗ്നെറ്റ് അവിടെ വച്ചാൽ ആദ്യം മണ്ണിലുള്ള ഇരുമ്പ്തരികളും മറ്റുമായിരിക്കും ആദ്യം റോബോട്ടിന്റെ ദേഹത്ത് വന്ന് ഒട്ടിപ്പിടിക്കുന്നത്.
ക്ലൈമാക്സ് രംഗങ്ങളിലുള്ള ഗ്രാഫിക്സിനേപ്പറ്റിപ്പറയുകായാണെങ്കിൽ സാക്ഷാൽ ‘ വിനയൻ ‘ പോലും ചിരിച്ചുപോകും.. ” മഗധീര “ എന്നൊരു തെലുങ്ക് ചിത്രമുണ്ട്..കാജൽ അഗർവാൾ അഭിനയിച്ച പത്ത്നാല്പത് കോടി മുടക്കിയ പടം..ട്രോയ് , 300 തുടങ്ങിയ ഹിസ്റ്ററി ജനുസിൽ വരുന്ന ഒരു ഒന്നൊന്നരപ്പടം ..അതിന്റെ ഗ്രാഫിക്സ് നിലവാരം ഏതാണ്ട് ഹോളിവുഡ്ചിത്രങ്ങൾക്കു സമമാണ്...
അത് 2009ൽ ഇറങ്ങിയ പടമാണ്..അതിന്റെ ഏഴ് അയലത്തുവരുന്നില്ല വിദേശത്തെ ഏതോ ഭയങ്കരന്മാർ ചെയ്ത എന്തിരൻ ഗ്രാഫിക്സിന്റെ നിലവാരം..ഈ ചിത്രത്തിന് 160 കോടി മുടക്കിയെന്നുപറയുന്നത് അവിശ്വസനീയമാണ്..26 വർഷം മുൻപെടുത്ത ടെർമിനേറ്ററിന്റെ
ഫിനിഷിംങ്ങ് പോലുമില്ല 2010ലെ എന്തിരന്..
എങ്കിലും ക്രെഡിറ്റ്സിനു തൊട്ടുമുൻപ് കാണിക്കുന്ന 2037 ലെ സീനുകളും ക്രെഡിറ്റ്സിനൊപ്പം കേൾക്കുന്ന പശ്ചാത്താ സംഗീതവും ഗംഭീരമാണ്..ഐ-റോബോട്ട് നടക്കുന്നതാകട്ടേ 2035 കാലത്താണ്.അതും പല പല പ്രോട്ടോട്ടൈപ്പുകൾ വികസിപ്പിച്ചാണ് എൻ-എസ് 5 എന്ന ന്യൂജനറേഷൻ റോബോകളേ ഉണ്ടാക്കുന്നത്.അല്ലാതെ യന്തിരനിൽ കാണുമ്പോലെ ഒരു സുപ്രഭാതത്തിൽ എല്ലാം തികഞ്ഞ റോബോട്ടിനെ സ്രിഷ്ടിക്കുകയല്ല...അത് മാത്രമല്ല അവസാനം എന്തിരനെ ഇന്ത്യാക്കാർ ഡീഅസംബിൾ ചെയ്യുന്നു..ആ പ്രൊജെക്ട് അവിടംകൊണ്ട് നിൽക്കുന്നു.
ഐ-റോബോട്ടിലാകട്ടേ എൻ-എസ് 5കളെ മെയ്ന്റനൻസിലേക്കാണ് അയക്കുന്നത്..കറണ്ടടിച്ച് ആൾക്കാർ മരിച്ചെന്നുകരുതി വൈദ്യുതി നിരോധിക്കുന്നതുപോലത്തെ ബാലിശമായ കഥ..
ഐ-റോബോട്ട് 99% ലോജിക്കലി പെർഫെക്ടാണ്..യന്തിരനാകട്ടേ ഫിസിക്സ് എന്ന ശാസ്ത്രശാഖയ്ക്കുതന്നെ എതിരേ നീങ്ങുന്ന കഥയും..പിങ്ക്പാന്തർ കാർട്ടൂണുകൾപോലെ ഒരു ഇല്ലോജിക്കൽ കോമഡി..
ഇന്ത്യൻ പൊളിറ്റിക്സിലെ കറപ്ഷൻ നാലുപേർക്ക് മനസ്സിലാകുന്ന രീതിയിൽ പറയാൻ കരുത്തുള്ള ഡയറക്ടേഴ്സ് ഷങ്കറോളം ആരും വരില്ല..“ അന്യൻ “ എന്ന ഒറ്റച്ചിത്രം മതി ഷങ്കറിന്റെ കാലിബർ മനസ്സിലാക്കാൻ.അദ്ദേഹത്തിന്റെ “ ഇന്ത്യൻ , ജീൻസ് തുടങ്ങിയ പടങ്ങൾ ഓസ്കാർ നോമിനേഷൻ പോലും നേടുകയുണ്ടായി..
ഷങ്കറിന്റെ ഞാൻ കണ്ട ചിത്രങ്ങൾ ഒരു ഡിസെന്റിംങ്ങ് ഓർഡറിൽ പറഞ്ഞാൽ ..ഏറ്റവും കിടിലൻ മുതൽ .....[ അന്യൻ , മുതൽവൻ ,ഇന്ത്യൻ , കാതൽ(Producer), ബോയ്സ് , ജെന്റിൽമാൻ , കാതലൻ, ശിവാജി , ജീൻസ് ] മുതലായവയാണ്..
ഇത്രയും കിടിലനായ ഷങ്കർ ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ പഴുതില്ലാത്ത ഒരു സയൻസ് ഫിക്ഷൻ ചിത്രമുണ്ടാക്കാമായിരുന്നു..ടെക്നിക്കൽ സംവിധായകർ തമിഴ്സിനിമയിൽ ഉണ്ടോ എന്നെനിക്കറിയില്ല.അല്ലേലും റിസേർച്ച് എന്നൊരു സംഗതി നമ്മുടെ സിനിമയിൽ ഇല്ലല്ലോ.ടെക്നോളജിയേപ്പറ്റി മിനിമം ഞ്ജാനമുള്ള ആരെങ്കിലും വേണം ഇത്തരം സ്ക്രിപ്റ്റുകൾ എഴുതുമ്പോൾ...
കണ്ടുമടുത്ത ഐശ്വരയേപ്പോലുള്ള ഒരു നായികയേയും ഒഴിവാക്കാമായിരുന്നു ഇതിൽ..
.....
Sep 27, 2010
മലയാളംബ്ലോഗും കൈരളിയുടെ നവോഥാനവും
പ്രിയേ...
മലയാളം ബ്ലോഗുകൾ അഥവാ ബൂലോകം നമ്മുടെ നാടായ കൈരളിയ്ക്ക് സംഭാവന ചെയ്ത കാര്യങ്ങൾ വളരെ വലുതാണ്.അനുദിനം മരിച്ചുകൊണ്ടിക്കുന്ന മലയാള സാഹിത്യത്തെ രക്ഷിക്കാനായി ബ്ലോഗിലെ ചില പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയും അവരുടെ വീക്ഷണകോണുകളുമാണിവിടെയുള്ളത്..
മലയാളം ബ്ലോഗുകൾ അഥവാ ബൂലോകം നമ്മുടെ നാടായ കൈരളിയ്ക്ക് സംഭാവന ചെയ്ത കാര്യങ്ങൾ വളരെ വലുതാണ്.അനുദിനം മരിച്ചുകൊണ്ടിക്കുന്ന മലയാള സാഹിത്യത്തെ രക്ഷിക്കാനായി ബ്ലോഗിലെ ചില പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയും അവരുടെ വീക്ഷണകോണുകളുമാണിവിടെയുള്ളത്..

കുറുമാൻ:
കുറു : കോന്നിലം പാടത്തെ പ്രേതത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഞാനും എന്റെ കൂട്ടുകാരും കൂടി അന്ന് ഷാപ്പിൽ വച്ച്.....
ജേൺ : അയ്യോ ചേട്ടാ , ആ കഥയല്ല...കേരളത്തിന്റെ നവോഥാനത്തിൽ മലയാളം ബ്ലോഗിന്റെ പങ്കിനേപ്പറ്റി ചേട്ടൻ പറയുന്നത് കേൾക്കാനാണ് ഞാൻ വന്നത്..ബ്ലോഗിലെഴുതാനാ..........നവോഥാനം...നവോഥാനം....മനസ്സിലായില്ലേ..?
കുറു : എന്നാപ്പിന്നെ മ്രിതോഥാനമായാലോ.. ഉഗ്രനാണ്..എന്റെ ലാസ്റ്റ് ഹിറ്റ്.. ?
ജേൺ : ഞാൻ എണ്ണീറ്റു പോണോ..?
കുറു : ആട്ടെ..എഴുതിയെടുത്തോളൂ...ഫ്രാൻസ്-സ്വിസ് ബോർഡറിലുള്ള റൈൻ നദിയിലെ ഇരുകരകളും ബന്ധിപ്പിച്ച് ഒരു പാലം പണിയുന്നത് മലയാളം ബ്ലോഗിന്റെ നവോഥാനത്തേ വളരെയേറേ സഹായിക്കും.മാത്രമല്ല കേരളത്തിൽ നിന്നും യൂറോപ്പിലേയ്ക്ക് പോകുന്ന ആരും അണ്ടിപ്പരിപ്പ് കവറിലാക്കി ഒരിയ്ക്കലും കൈയ്യിൽ വയ്ക്കരുത്..അത് പൂർണ്ണമായും നിരോധിക്കാനുള്ള ഒരു നിയമം കേരളത്തിൽ വരണം..മാത്രമല്ല ഫിൻലന്റിലേയ്ക്ക് ചിലവു കുറഞ്ഞ വല്ല കെട്ടുവള്ളമോ ഒക്കെ ഏർപ്പാടാക്കിയാൽ വളരെ നന്നായിരിയ്ക്കും...
ജേൺ : നന്ദി ചേട്ടാ..ഞാനിന്നു തന്നെ പോസ്റ്റിയേക്കാം...
കുറു : അയ്യോ സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല..കുടിക്കാനെന്താ എടുക്കേണ്ടത്..? അല്പം ഭാംഗായാലോ..കലക്കി വച്ചിട്ടുണ്ട് ...ഒരു ഗ്ലാസെടുക്കട്ടെ ?
(കസേരയും തട്ടിമറിച്ചിട്ട് ജേണലിസ്റ്റ് പുറത്തേയ്ക്ക് ഓടുന്നു..)
ചിത്രകാരൻ:
കികി കി കി കി .. കി....കി (ബല്ലടിക്കുന്നു.)..ഡോറ് തുറക്കുന്നു..
ജേൺ : നമസ്കാരം ചിത്രേട്ടാ..ഞാൻ ഇന്നലെ വിളിച്ച ബ്ലോഗർ..?
ചിത്ര : വരു..വരു ഞാൻ കാത്തിരിയ്ക്കുകയായിരുന്നു...ഇരിയ്ക്കൂ...
ജേൺ : അപ്പോ ചേട്ടാ ..മാറ്റർ കിട്ടിയാരുന്നെങ്കിൽ ഇന്നത്തെ പോസ്റ്റിൽത്തന്നെ പോസ്റ്റാമായിരുന്നു..
ചിത്ര : ഓകെ... അപ്പോൾ നമുക്കു തുടങ്ങാം ..അതിനു മുൻപൊന്നു ചോദിക്കട്ടേ..താങ്കൾ ഒരു സവർണ്ണനാണോ..?
ജേൺ (കൈകൾ തിരിച്ചും മറിച്ചും നോക്കിയിട്ട് ) : അതെ .... സാമാന്യം നല്ല വെളുപ്പാണ്...ഈയിടെ വെയിലു കൊണ്ട് അല്പം വർണ്ണം പോയെങ്കിലേ ഉള്ളൂ..പത്രപ്രവർത്തനമല്ലേ ചേട്ടാ...
ചിത്ര : ആ ദാ പിടിച്ചോ..മൊത്തം പോസ്റ്റിയേക്കണം... കേട്ടോ...
സാമ്പ്രദായികബ്ലോഗ് സംസ്കാരം കേരളത്തിൽ വേരോടാൻ തുടങ്ങിയിട്ട് കാലമേറെയായി..എന്നാൽ ചില സന്നിഗ്ദ്ധഖട്ടങ്ങളിൽ അവയുടെ ഉപമകൾ ജീവിതഗന്ധിയായ അസർപ്പകകഥകളോട് ഏറെ സമവായം പാലിക്കുന്നു..
സ്വത്വം ഇല്ലെന്നല്ല..പക്ഷേ സ്വത്വാധിഷ്ഠിധമായ നിലപാടുകൾ ബ്രാഹ്മണരുടെ കാലികമായ പ്രസക്തിയിൽ അധിനിവേശ രാഷ്ട്രീയം സവർണ്ണീകരിക്കുന്നു...അപ്പോൾ അവർണ്ണർക്ക് സോപാധിക രീതിയിലുള്ള ബൌദ്ധികത കൈവരുന്നെന്നുള്ള സാപ്രിയകരമായ സത്യം നായന്മാരുക്കും ഗുണകരമാണല്ലോ..എന്നുമാത്രമല്ല ജാതീയത കമ്പോളസംസ്കാരത്തിലും ഏറെ പ്രകടമാണെന്നെനിക്കു മനസ്സിലായി..ഇന്നലെ ചന്തയിൽ പോയി ഒരു ജാതിത്തൈയ്യുടെ വില ചോദിച്ചപ്പോൾ ഞാൻ ഞെട്ടി...രണ്ടെണ്ണത്തിനു രൂപാ ഇരുപത്തിയാറ്..ഇതൊരു ജനാധിപത്യ ശൂദ്രരാഷ്ട്രമാണെങ്കിലും അടിമത്തം ഉപരിവിപ്ലമാണ്..അല്ലേ... ?
(തലകറങ്ങിയ ജേണലിസ്റ്റ് ഒന്നും മിണ്ടാതെ പതുക്കെ നടന്ന് വാതിൽ തുറന്ന് പുറത്തേയ്ക്ക് പോയി..അടുത്ത പെട്ടിക്കടയിൽ നിന്നും ഉപ്പിട്ട് ഒരു സോഡാ വാങ്ങിക്കുടിക്കുന്നു.)
വിശാലമനസ്കൻ :
ടിംങ്ങ്...ടോങ്ങ് ( ജേണലിസ്റ്റ് ഫ്ലാറ്റിന്റെ ഡോർബെല്ലടിക്കുന്നു...)
കതക് അല്പം തുറന്ന് സേഫ്ടി ചെയിനിൽ നിർത്തി..തലയിൽ ഒരു ചുവന്ന തോർത്തിട്ട ഒരാൾ ഒരു കണ്ണു മാത്രം പുറത്തേക്കിട്ട് ഭയത്തോടെ ചോദിച്ചു :
.ആരാ......?...മൊതലാളി ഇങ്കെയ്യില്ല...അടുത്ത ശനിയാഴ്ചയേ വരൂ..?..
ജേൺ : വിശാലേട്ടാ... ഞാൻ നേരത്തേ വിളിച്ച ജേണലിസ്റ്റാ...പേര്....
വിശ : ആഹ് നീയാർന്നോടാ ഗഡീ...ഞാൻ കരുതി വല്ല പിരിവുകാരുമായിരിക്കുമെന്ന്....കേറിപ്പോര്.
ജേൺ : ഗൾഫിൽ പിരിവുകാരോ..?
വിശ : അതെ മിക്കവാറും എല്ലാ വെള്ളിയാഴ്ചയും ബ്ലോഗ് മീറ്റുണ്ട്..പിരിവു കൊടുത്തു മുടിഞ്ഞു...നീയിരി..
ജേൺ : അതൊക്കെപ്പോട്ടെ ചേട്ടാ ..ബ്ലോഗിന്റെ നവോഥാനത്തേപ്പറ്റി എന്തെങ്കിലും പറഞ്ഞാരുന്നേ ഒന്ന് പോസ്റ്റാമായിരുന്നു...
വിശ : നീ വല്ല മാപ്ലാരോടും പോയി ചോദിക്കെടാ ചെറ്ക്കാ....
ജേൺ : ഓ ..ഈ ചേട്ടന്റെ ഒരു ജാഡ..ഒന്നു പറ ..
വിശ : പൊതുവേ മലയാളം ബ്ലോഗുകൾ എരമ്പീട്ടുണ്ടെങ്കിലും ചുള്ളന്മാരായ ബ്ലോഗേഴ്സ് എനിക്കു ശേഷം കൊടകരേലോ ചാലക്കുടിയിലോ ഉണ്ടായിട്ടില്ലിഷ്ടാ..ദങ്ങനാ ക്ലാസ് ഐറ്റങ്ങ്ളു സ്കൂട്ടാൻ മ്മളേ കഴിഞ്ഞിട്ട്ല്ലേ വേറ്യാള്ളുള്ളൂ...എന്തൂട്ട്..?...പിന്നെ നമ്മടെ മാത്തേട്ടന്റെ ക്ടാങ്ങള് തടിയന്മാർ രണ്ടുപേരിപ്പോ ഫ്രീസോണിലുണ്ട്...ഇന്നലെ ഏഴാം ഗേറ്റിലിട്ട് മ്മളെ ഒന്ന് താങ്ങി..പിന്നൊരു ഒരു വെരട്ടും..ഇനി അപ്പനെപ്പറ്റി എഴുത്യാ കൊന്നു കളയാത്രേ......എനിക്കങ്ങനെ പേടിയില്യാ... എന്നാലും ഞങ്ങ കൊടകരക്കാരു തമ്മിൽ ഒരൊടക്കു വേണ്ടന്നു കരുതി..
( ഒരു അടിക്കുള്ള സാധ്യത തെളിഞ്ഞുകണ്ടതിനാൽ നെസ്കോഫി സ്നേഹപൂർവം നിരസിച്ച് ജേണലിസ്റ്റ് അവിടുന്നു സ്കൂട്ടാകുന്നു...)
നിരക്ഷരൻ :
അബുദബിയിലെ ഒരു ഓൺഷോർ റിഗ്ഗ്...കയ്യിലിരിക്കുന്ന ഒരു വലിയ പിക്കാസു കൊണ്ട് ഒരാൾ തറകുഴിക്കുന്നു...കുഴിയിൽ നിന്നും ഒരു മഗ്ഗിൽ ക്രൂഡോയിൽ എടുത്ത് തൊട്ടടുത്ത ബക്കറ്റിലേക്ക് നിറയ്ക്കുന്നു...
ബക്കറ്റുമായി തൊഴിലാളികൾ ടാങ്കറിലേയ്ക്ക് പോകുന്നു...
തൊട്ടടുത്തായി ഒരാൾ നിന്ന് ബക്കറ്റിന്റെ എണ്ണം എടുക്കുന്നു..ഒന്നേ ഒന്നേ ഒന്നേ ഒന്നേ ഒന്നേ....രണ്ടേ രണ്ടേ രണ്ടേ രണ്ടേ...മൂന്നേ മൂന്നേ മൂന്നേ മൂന്നേ ......
എനിക്കാളെ മനസ്സിലായി എണ്ണപ്പാടത്തെ ലോഗിംഗ് എഞ്ചിനീയർ ..കാര്യങ്ങൾ ലോഗ് ചെയ്യുന്നതു കണ്ടില്ലേ....
ജേൺ : ചേട്ടാ ..പൂയ്..
നിര : ദാ വരുന്നു...( മൊത്തം 56 ബക്കറ്റ് ക്രൂഡോയിൽ ഇന്ന് കയറ്റിവിട്ടു..എന്ന് ഇരട്ടവരയൻ നോട്ടുബുക്കിൽ ലോഗ് ചെയ്തതിനു ശേഷം നിരക്ഷരൻ കൈതുടച്ച് ജേണലിസ്റ്റിന്റെ അടൂത്തേക്കു വന്നു..)
ജേൺ : നമസ്കാരം ചേട്ടാ...ഒന്നു നവോഥാനിക്കാൻ വന്നതാ...
നിര : നല്ല കാര്യം തന്നെ..എനിക്ക് എന്തെങ്കിലും കാര്യമായി ചെയ്യാൻ കഴിയും...ഹുയാൻസാങ്ങിനും കൊളംബസിനും മഗല്ലനും ശേഷം ലോകം കണ്ട മഹാനായ സഞ്ചാരിയല്ലേ ഞാൻ...
ജേൺ : കൈരളിയുടെ ഭാഷയിൽ വിപ്ലവപരമായ മാറ്റങ്ങൾ കൊണ്ടുവന്നത് മലയാളം ബ്ലോഗുകളല്ലേ...ഇത്രയേറെ സാഹിത്യകാരന്മാരെ മിഡിലീസ്റ്റിലും മറ്റും ചങ്ങലയ്ക്കിട്ടിരുന്ന വിവരം മലയാള സാഹിത്യം ഇപ്പോഴല്ലേ അറിയുന്നത്...
നിര : തന്നെ തന്നെ..ഞാൻ നോർവേയിലെ ഒരു കോഫീഷോപ്പിലിരുന്നു ഡോനട്ടും സാമ്പാറും തിന്നോണ്ടിരിക്കുമ്പോഴാണ് ചായകടയിലെ ടിവിയിൽ ജോർജ്ജേട്ടന്റെ
‘ സഞ്ചാരം ” കണ്ടത്....എന്താ ഐറ്റം..?...
.അപ്പോൾത്തന്നെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു...പോടാ.. പോ .. .പോയി യാത്രകൾ വിവരിക്കു...വിവരിക്കു ..എന്ന്..
ഉടൻ തന്നെ ലോഗിംഗ് ബുക്കിന്റെ മറുപുറത്ത് എന്റെ അദ്യത്തെ സ്വിസ് ട്രിപ്പ് എഴുതിത്തീർത്തു..അപ്പോഴാണ് സർഗ്ഗവേദന തീർന്നത്...മനസ്സ് ശാന്തമായി..
അടൂത്ത വർഷമാണ് സ്വിസ്റ്റർലന്റിൽ പോയത്...ഞാനെഴുതിയതുമായി വല്യ വ്യത്യാസം ഒന്നും അവിടെ കണ്ടില്ല ..നേരേ കൊണ്ടങ്ങു പോസ്റ്റി...എന്തുമ്മാത്രം ഹിറ്റുകിട്ടി..പിന്നെ ചറപറാ യാത്രകളല്ലായിരുന്നോ..ഇനിയും തീരാത്ത പ്രവാസം..പിന്നെ പുതിയ യാത്രാ സൈറ്റൊക്കെ കണ്ടല്ലോ...ഇപ്പോ എല്ലാവർക്കും ഇതു തന്യാ പണി..
ശരി എന്നാ..
( ജേണലിസ്റ്റ് എഴുതിയെടുത്ത കുറിപ്പുമായി യാത്ര പറഞ്ഞിറങ്ങി.എഞ്ചിനീയർ നോട്ട്ബുക്കുമായി എണ്ണപ്പാടത്തേക്കും പോയി ... )
കേരളം, പാലായിലെ ഒരു പതിനാറുകെട്ട് തറവാട്...മതിലിൽ സ്വർണ്ണം പൂശിയ നെയിം പ്ലേറ്റ് തൂങ്ങുന്നു...
“ കേരളാ പുലി “...
...മുറ്റത്ത് നിരന്നു കിടക്കുന്ന ബെന്റ്ലിയും റോൾസ് റോയ്സും ബുഗാട്ടിയുമൊക്കെ...
മറ്റൊരു ഭാഗത്ത് ഏതാനും റോട്ട് വീലറുകളും ജർമ്മൻഷെപ്പേഡ്സും അത്സേഷ്യന്മാരും നിന്ന് ചിക്കൻബിരിയാണി തിന്നുന്നു....
ഒരല്പം ഭയത്തോടെ ജേണലിസ്റ്റ് ഗേറ്റുതുറന്ന് അകത്തേയ്ക്കു കയറി..ആ നില്ല് നില്ല്..ഗേറ്റിലെ ബോർഡ് കണ്ടില്ലേ.
പൂമുഖത്തുനിന്ന് ഒരു സർദാർജി സെക്യൂരിറ്റി വിളിച്ചു പറഞ്ഞു ..
..അപ്പോഴാണ് ജേണലിസ്റ്റ് ബോർഡ് ശ്രദ്ധിച്ചത് “ അന്യ ബ്ലോഗർമാർക്ക് പ്രവേശനമില്ല “....
“ അതിന് ഞാൻ ബ്ലോഗറല്ല ..ജേണലിസ്റ്റാ ..“
ങാ..എന്നാ കേറിപ്പോരേ.....( അകത്തുനിന്നും ഒരു ഖനഗംഭീരമായ ശബ്ദം .)
ജേണലിസ്റ്റ് മുന്നോട്ട് നടക്കുന്നു..അപ്പോൾ അകത്തുനിന്നും.
“ഹോ ഗേറ്റ് തൊറന്നുമലത്തിയിട്ടേച്ച് വരുന്നു..അടച്ചിടെടാ “
ജേണലിസ്റ്റ് തിരിഞ്ഞോടി ഗേറ്റടച്ച് കുറ്റിയിടുന്നു..
അപ്പോൾ വീണ്ടും ശബ്ദം : “ അപ്പോഴേയ്ക്കും അടച്ചു കുറ്റിയിട്ടോ..ഇനി പോകാൻ ഉദ്ദേശമില്ലേ..പോയി തുറന്നിടെടാ...“
ജേണലിസ്റ്റ് ഗേറ്റ് വീണ്ടും തുറന്നിടുന്നു.എന്നിട്ട് പൂമുഖത്തേയ്ക്ക് കയറുന്നു..അപ്പോൾ അകത്തു നിന്നും നാലു തടിയന്മാർ ഇറങ്ങി വരുന്നു...അതിലൊരാൾ പറഞ്ഞു....
ഇരിയ്ക്കു... ആയിരാൻ മൊതലാളി ഇപ്പോ വരും...കുടിക്കാൻ സ്വർണ്ണം അരച്ചുകലക്കിയ ഒരു ഗ്ലാസ് ഒട്ടക പാലെടുക്കട്ടേ..?..
വേണ്ട ..താങ്ക്സ്..ജേണലിസ്റ്റ് പറഞ്ഞു....അല്ല മാഷേ , ഇന്നലെ വരെ അതിയാൻ അഞ്ഞൂറാൻ മൊതലാളി അല്ലായിരുന്നോ...പിന്നിപ്പോഴെന്താ പേരു മാറ്റിയത്...?..
അതേ.. രണ്ടു ദിവസം മുൻപ് അദ്ദേഹം ആയിരം പോസ്റ്റ് തികച്ചു..ഇപ്പോൾ നാട്ടുകാരെല്ലാം ആയിരാൻ മൊതലാളീന്നാ വിളിക്കുന്നേ....
ഓ ഐ സീ...അപ്പോഴേയ്ക്കും മൊതലാളിയെത്തി..ശിങ്കിടികൾ ബഹുമാനപുരസരം വഴിമാറിക്കൊടുത്തു...
മൊ : “ഉം ..ന്താ കാര്യം..?
ജേൺ : മലയാളം ബ്ലോഗുകൊണ്ട് കൈരളിയുടെ സാഹിത്യ നവോഥാനം ...ഒരു പോസ്റ്റ് വേണമായിരുന്നു..
മൊ : ഹ ഹ ഹ ഹ ...നിന്നെയെനിക്കു മനസ്സിലാകില്ല എന്നു കരുതിയോ...എന്റെ ബ്ലോഗിന്റെ തണലിൽ പൊട്ടിവിരിഞ്ഞ നീ ഒറ്റ രാത്രികൊണ്ട് മൂവായിരത്തോളം വായനക്കാരെ നേടി എനിക്കെതിരേ കളിക്കുകയാണല്ലേ....നീന്നെയിവിടെ ചാത്തന്മാർ കൊണ്ടുവരും എന്നെനിക്കറിയാമായിരുന്നു....
ജേൺ : അയ്യോ, മൊതലാളിയെന്നെ തെറ്റിദ്ധരിച്ചു..ഞാൻ ഒരു പാവമാണ്..ഞാനെത്ര വലുതായാലും മൊതലാളിയുടെ ബ്ലോഗിന് എന്തു പറ്റാനാ...വർഷങ്ങളൂടെ വിശ്വസ്ഥസ്ഥാപനമല്ലേ..അങ്ങയുടെ ബ്ലോഗ്....
മൊ ( ദേഷ്യത്തോടെ) : നീ നീ...പരസ്യമിട്ടില്ലേ...?
ജേൺ : അതു പിന്നെ കാശു മൊടക്കി ആഡ്സെൻസിൽ പരസ്യമിടാൻ മൊതലാളിയേപ്പോലെ എനിക്കു കഴിവുണ്ടോ..?.
ഞാനൊരു നാട്ടുമ്പൊറത്തുകാരനല്ലേ...ഞങ്ങളൂടെ നാട്ടിലൊക്കെ ചെറിയ ചെറിയ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ മനോരമയുടെ പത്രക്കെട്ടിനൊപ്പം നോട്ടീസ് വിതരണം നടത്താറുണ്ട്...അതു കൊണ്ട് മനോരമയ്ക്ക് എന്തെങ്കിലും കുഴപ്പം ഇതുവരെ പറ്റിയിട്ടുണ്ടോ...?...മറിച്ച് പാവങ്ങൾ സ്ഥാപനം തുടങ്ങിയ വിവരം നാലാൾ അറിയുകയും ചെയ്യും..
കാശ് തന്ന് മൊതലാളിക്ക് പരസ്യം നൽകാൻ എനിക്ക് മടിയുണ്ടായിട്ടല്ല...പതിനായിരം രൂപയ്ക്ക് ഒരു പെട്ടിക്കട തുടങ്ങിയാൽ പതിനയ്യായിരത്തിന്റെ പരസ്യം കൊടുക്കാൻ സാധിക്കുമോ..?...പാവങ്ങൾക്കും ഈ നാട്ടിൽ ജീവിക്കണ്ടേ മൊതലാളീ.. കഴിഞ്ഞാഴ്ച ബി.ബി.സിക്ക് മുതലാളി കൊടുത്ത ഇന്റർവ്യൂ കണ്ട് ഞാൻ കരഞ്ഞില്ലെന്നേയുള്ളൂ...ആരാധകരോട് എങ്ങനെ പെരുമാറണം എന്ന് മൊതലാളി പഠികുന്നത് മെഗാസ്റ്റാറന്മാരെ കണ്ടിട്ടാണോ....
( പോക്കറ്റിൽ നിന്നും കർചീഫ് എടുത്ത് ജേണലിസ്റ്റ് മൂക്കള പിഴിയുന്നു..എന്നിട്ട് തുടരുന്നു... )
പണ്ട് സിക്സ്തും പാസായി പാലായിൽ നിന്നും ബംബെയ്ക്ക് വണ്ടി കയറുമ്പോൾ മൊതലാളിയും ഒരു പുതുമുഖമായിരുന്നെന്നോർക്കണം...
“ ഗായത്രിയിൽ “ അഭിനയിക്കുമ്പോൾ എംജി സോമേട്ടനും ഒരു പുതുമുഖമായിരുന്നല്ലോ..
അതുപോലെ അന്ന് മൊതലാളി നിന്ന അതേ സ്ഥാനത്താണ് ഞാനിപ്പോ നിൽക്കുന്നതെന്ന് മാത്രം ഓർത്താൽ എന്നെ നിരോധിക്കാൻ കഴിയില്ല ....മൊതലാളീ കഴിയില്ല.....
പെട്ടെന്നായിരുന്നു ....“ എന്റെ ഗോപാലക്രിഷ്ണാ ..“ എന്നു വിളിച്ചുകൊണ്ട് മുതലാളി ജേണലിസ്റ്റിനെ കെട്ടിപ്പിടിച്ച് കരയുന്നു...എന്നോട് ക്ഷമിക്കൂ
....അല്പനേരം കരഞ്ഞതിനു ശേഷം തിരിഞ്ഞു നിന്ന് ഗുണ്ടകളോടായി :
“ ഡാ എൽദോ ...അനിയന്റെ കാലെന്നു പറഞ്ഞാൽ ഇനിയെന്റെ കാലാണ്..ആരെങ്കിലും ഇവന്റെ കാലു തല്ലിയൊടിക്കാൻ ശ്രമിച്ചാലൊണ്ടല്ലോ...ങാ..”
എന്നിട്ട് ജേണലിസ്റ്റിനോട് : “ ടാ ജേണേ , വിശാലഹ്രിദയനായ ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു“....
അപ്പോഴേയ്ക്കും ഒരു ഇളം മജന്തക്കളറിലുള്ള ലാൻഡ്ക്രൂസറിലും ബൈക്കുകളിലുമായി മറ്റു പ്രമുഖ കേരളാ എഴുത്തുകാരും ബ്ലോഗ് പുലികളും ഗേറ്റിനു പുറത്തെത്തി കേറണോ എന്ന് സംശയിച്ചു നിന്നു....
അതു കണ്ട മൊതലാളി ഓടിച്ചെന്ന് “ അന്യ ബ്ലോഗർമാർക്ക് പ്രവേശനമില്ല“ എന്ന ബോർഡ് വലിച്ചിളക്കി നിലത്തേക്കിടുന്നു....
എന്നിട്ട് എല്ലാവരോടുമായി വിളിച്ചു പറഞ്ഞു: കേറിവാടാ മക്കളേ , വാ......
ഇത് കണ്ട് എല്ലാവരും കൂടി അതീവ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് തറവാട്ടിലേയ്ക്ക് കേറി പോകുന്നു....
A Film
By
Pony Boy........
.
Sep 26, 2010
The സൂപ്പർ ഹീറോസ്....
സൂപ്പർഹീറോസ് എന്നാൽ നമുക്ക് , ഒറ്റയിടിക്ക് അൻപത്തിയേഴോളം ഗുണ്ടകളെ ഇടിച്ചു നിരത്തുന്ന ലാലേട്ടനും ( ലാലേട്ടൻ ഒർജിനൽ കളരിയാ...കളരി...) പിന്നെ വന്ദ്യവയോധികനായ ചെറുപ്പക്കാരൻ തമിഴ്നാട്ടുകാരൻ പോക്കിരിരാജയും , മറ്റുമാണ്......
എന്നാൽ വിദേശരാജ്യങ്ങളിലെ പിള്ളേരൊക്കെ വർഷങ്ങളായി മനസ്സിലും പോക്കറ്റിലും കൊണ്ടുനടന്ന് ആരാധിക്കുന്ന കൊറേ ടീംസ് ഉണ്ട്.....കൂടുതലും അമേരിക്കൻ സ്രിഷ്ടികളായ സൂപ്പർഹീറോസ്....കൂട്ടത്തിൽ കുറേപ്പേരെയൊക്കെ നമുക്ക് പരിചയമുണ്ട്....സൂപ്പർമാൻ , സ്പൈഡർമാൻ , ബാറ്റ്മാൻ , അയേൺമാൻ തുടങ്ങിയ പ്രമുഖർ ....മിക്കവരും കോമിക്ക്ബുക്കുകളിൽ ജനിച്ചവർ....അതിൽ സിനിമയിൽ അഭിനയിച്ചവർ ലോകപ്രശസ്തരായി..ആണും പെണ്ണും വലുതും ചെറുതുമെല്ലാം കൂട്ടി ഏതാണ്ട് രണ്ടായിരത്തോളം സൂപ്പർഹീറോസ് ലോകത്തുണ്ട്....അതിൽ കൂടിയെങ്കിലേയുള്ളൂ....
മലയാളത്തിലും ഉണ്ട് നമുക്ക് ചിരപരിചിതരായ സൂപ്പർഹീറോസ് ലൈക്ക് ഡിങ്കൻ , നമ്പോലൻ , മാജിക്ക്മാലു ( ഇതു പോലൊരു തറക്കാർട്ടൂൺ ) , ഇ-മാൻ (മറ്റൊരു ബാൽഭൂമി അലമ്പ് ) , മായാവി (പഴയ പുലി ) അങ്ങനെ അനേകം പേർ...പിന്നെ പോഗോയിൽ ഇപ്പോഴുള്ള ചോട്ടാഭീം,.. പഴയ ഭയങ്കരൻ ശക്തിമാൻ (കറങ്ങിനടക്കുന്ന ടീം)...അങ്ങെയെത്രയെത്ര...
.
പ്രധാനമായും സൂപ്പർഹീറോസിനെ രണ്ടായി തരം തിരിയ്ക്കാം ... അമാനുഷിക ശക്തിയുള്ളവർ എന്നും ആധുനിക ശാസ്ത്രസങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്ന സാദാ മനുഷ്യർ എന്നും...
ഉദാഹരണത്തിന് ബാറ്റ്മാൻ , ഫാന്റംകൊച്ചാട്ടൻ , അയണ്മാൻ തുടങ്ങിയവർ പിടിച്ചു നിൽക്കുന്നത് അത്യാധുനിക ഗാഡ്ജെറ്റ്സിന്റെ സഹായത്തോടെയാണ് , പിന്നെ ഗംഭീര ഷോയിലും..
ഇവരെ പിടിച്ച് ഉടുപ്പും നിക്കറും തോക്കും ഊരിമേടിച്ച് എവിടേലും കാട്ടിൽ കൊണ്ടു വിട്ടാൽ അവിടിരുന്നു കരയത്തേയുള്ളൂ...അപ്പോൾ ധൈര്യവും ഭാഗ്യവും ശാസ്ത്രവും ഒന്നിച്ചാൽ മാത്രമേ സാദാ മനുഷ്യക്ക് സൂപ്പർഹീറോ ആകാൻ സാധിക്കൂ..
സാധാരണക്കാരിൽ സാധാരണക്കാരായ ചില പ്രമുഖ സൂപ്പർഹീറോസിനേം പിന്നെ ചില അമാനുഷികരേം നമുക്കൊന്നു പരിചയപ്പെടാം..
1) ഫാന്റം.
![]() | |
| ഫാന്റവും ഹീറോയു |
' Mandrake The Magician ' ന്റെ സ്രിഷ്ടാവായ “Lee Falk “ തന്നെയാണ് ഫാന്റത്തിന്റേം സ്രിഷ്ടാവ്..“ നടക്കും ഭൂതം ,മരണമില്ലാത്ത മനുഷ്യൻ, വാക്കർ , എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഫാന്റം യഥാർത്തത്തിൽ ഒരാളല്ല...21 തലമുറകളായി കൈമാറി വരുന്ന സ്ഥാനമാണത്.. കടൽക്കൊള്ളക്കാരുടെആക്രമണത്തിൽ കുടുംബം നഷ്ടപ്പെട്ട ആദ്യ ഫാന്റം തന്റെ ജീവിതവും പിൻ തലമുറയും ക്രിമിനത്സിനെ ഒതുക്കാനായി ഡെഡിക്കേറ്റ് ചെയ്യുന്നു..
റാംജീറാവിവിലെ കള്ളന്മാരേപ്പോലെ ഒരു കണ്ണുമൂടിയും വെച്ച് തന്റെ കുതിരയായ ഹീറോയും പിന്നെ സന്തതസഹചാരിയായ ചെന്നായയ്ക്കുമൊപ്പം ബെങലാ കാടുകളിലെ തലയോട്ടിഗുഹയിൽ ജീവിക്കുന്നു..കാട്ടിലെ പിഗ്മികളുടെ കാണപ്പെട്ട ദൈവമാണ് കിറ്റ് വാക്കർ എന്ന ഇപ്പോഴത്തെ ഇരുപത്തിയൊന്നാമൻ ഫാന്റം..ഒരു ഭാര്യ ...രണ്ടു പിള്ളേര്.. സന്തുഷ്ട ദാമ്പത്യം...ഇടയ്ക്കിടെ പ്രശ്നങ്ങളിൽ ഇടപെടാൻ അകലെ പട്ടണത്തിലേക്ക് പോകും. ആൾടെ ഡെവിൾ എന്ന ചെന്നായ്ക്ക് പാസ്പോർട്ടുമുണ്ട്...സോ ഹീ കാൻ ഓൾസോ ഫ്ലൈ......
2).സൂപ്പർമാൻ.
![]() |
| ചിന്താകുലനായ സൂപ്പർമാൻ |
മറ്റൊരു ജനകീയൻ.ഫാന്റെത്തെപ്പോലെതന്നെ പാന്റിന്റെ മോളിൽ അണ്ടർവെയർ ഇടുന്ന ആ വ്രിത്തികെട്ട സ്വഭാവം ടിയാനുണ്ട്..ആള് യഥാർത്തത്തിൽ മനുഷ്യനല്ല...ടൈറ്റേനിയത്തിന്റെ കട്ടിയാണ് ബോഡിക്ക്..ഒറ്റത്തടി..ക്രിപ്റ്റോൺ എന്ന മനുഷ്യനഞ്ജാതമായ ഒരു ചതുരഗ്രഹത്തിലാണ് സൂപ്രന്റെ ജനനം..അവിടെ ഒരു വൻ ആക്രമണം നടന്നപ്പോൾ ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ ഇൻഫെന്റായ സുപ്രനെ റോക്കറ്റിലാക്കി ഭൂമിയിലേക്ക് അയക്കുന്നു...ഒരു കർഷകകുടുംബത്തിന് അവനെ കിട്ടുന്നു..അവർ അവനെ വളർത്തി മുട്ടനാക്കുന്നു...
ചില്ലറക്കളിയൊന്നുമല്ല ഈ അമാനുഷികൻ നടത്തുന്നത്..ട്രെയിൻ പൊക്കുക...ബസും കാറും കെട്ടിടങ്ങളും പൊക്കിയെടുത്ത് പറക്കുക..ശൂന്യാകാശത്ത് കിടന്ന് കറങ്ങുക തുടങ്ങിയ വിദ്യകളിൽ അഗ്രഗണ്യൻ...
3).ബാറ്റ്മാൻ.
![]() |
| ബാറ്റ് മാൻ |
ഗോഥം എന്ന അമേരിക്കൻ സാങ്കല്പിക നഗരത്തിലെ ബ്രൂസ് വേയ്ൻ എന്ന കോടീശ്വര പുത്രൻ....പതിവുപോലെ മാതാപിതാക്കളുടെ മരണത്തിൽ നിന്നും പ്രതികാരത്തോടെ മുഖമ്മൂടിയണിഞ്ഞ് വില്ലന്മാരെ തുരത്തുന്നു..അമാനുഷികനല്ല..എന്നാൽ ആധുനികമായ കാറും ബൈക്കും മറ്റു ഗാഡ്ജെറ്റ്സും കൊണ്ട് പഴം പോലെ വില്ലന്മാരെ അടിച്ചിടുന്നവൻ.ബാറ്റ്ഗേൾ , റോബിൻ തുടങ്ങിയവരും ഇതിയാന്റെ സഹായത്തിനുണ്ട്.
എന്നാൽ അവസാനമിറങ്ങിയ “ഡാർക്ക് നൈറ്റ് 2008 “ൽ ബാറ്റ്മാനേക്കാൾ ശ്രദ്ധിക്കപ്പെട്ടത് “ജോക്കർ” എന്ന വില്ലനായിരുന്നു...അസാധ്യ പ്രകടനം...എന്നാൽ ചിത്രം റിലീസാകുന്നതിനു മുൻപേ ആൾ 28 മത്തെ വയസ്സിൽ മരിച്ചു..മരണശേഷം തന്നെ ഓസ്കാറും കിട്ടി..
4).സ്പൈഡർ മാൻ.
![]() |
| സ്പൈഡർ മാൻ |
സിനിമകളിലൂടെ ഏറ്റവും പ്രശസ്തനായ കഥാപാത്രം..ഒരു റേഡിയോ ആക്ടീവ് ചിലന്തിയുടെ വിഷമേറ്റതിനേത്തുടർന്ന് ഡിഎൻഎ യിൽ മാറ്റമുണ്ടാവുകയും തുടർന്ന് ഭയങ്കരനാവുകയും ചെയ്ത പീറ്റർ എന്ന ചെറ്ക്കന്റെ കഥ...സ്പൈഡർമാൻ സിനിമകളിൽ വച്ച് ഏറ്റവും നിലവാരമുള്ളതും വൈകാരികതയ്ക്ക് പ്രാധാന്യമുള്ളതുമായ സിനിമയാണ് മൂന്നാം ഭാഗം..അസാമാന്യമായ വേഗതയും കരുത്തുമാണ് സ്പൈഡർമാന്റെ വിജയരഹസ്യം.
4).ക്യാപ്റ്റൻ അമേരിക്ക.
![]() | |
| ക്യാപ്റ്റൻ അമേരിക്ക |
ഇന്ത്യയിൽ അത്ര പ്രചാരമില്ലെങ്കിലും യുഎസ് കുട്ടികളുടെ കൺകണ്ട ദൈവമാണ് ഇദ്ദേഹം..കാഴ്ചയിൽ ബറ്റ്മാനോട് സാദ്രിശ്യം തോന്നുമെങ്കിലും മസിലുകളുടെ ഒരു ഹോൾസെയ്ല് ഡീലറാണ് ക്യാപ്റ്റൻ അമേരിക്ക.ജനിച്ചത് സാധുവായിട്ടാണെങ്കിലും ഒരു പ്രത്യേക ശാസ്ത്രീയ പരീക്ഷണത്തിലൂടെ ആളു കേറിയങ്ങ് മിനുങ്ങി..കൂടുതൽ പ്രിസൈസായ കഴിവുകൾ കിട്ടുകയും യുദ്ധങ്ങളിൽ അവ പ്രയോഗിച്ച് തെളിയുകയും ചെയ്തു...
ഒരു പ്രത്യേക ലോഹം കൊണ്ടുണ്ടാക്കിയ പരിച വച്ച് ആക്രമണങ്ങളെ തടയുന്ന വീദ്യയിൽ മിടുക്കനാണളിയൻ..ഇത്രേം മസിലും വച്ച് എങ്ങനെ റോഡിലിറങ്ങി നടക്കുമെന്ന് ചോദിക്കരുത്..കഥയിൽ ചോദ്യമില്ലാ......
5) അയൺ മാൻ.
![]() |
| അയൺ മാൻ ടോണിസ്റ്റാർക്ക് |
Tony Stark എന്ന അതീവബുദ്ധിമാനായ ലോകപ്രശസ്ത അമേരിക്കൻ ശാസ്ത്രഞ്ജ്യനെ അഫ്ഗാനിസ്ഥാനിൽ വച്ച് തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നു...ഇരുമ്പിന്റെ ഒരു സ്യൂട്ടുണ്ടാക്കി ആൾ അവിടെനിന്നും രക്ഷപെടുന്നു..അതിനുശേഷം അയണ്മാൻ എന്ന ഇരുമ്പ് ഉടുപ്പിട്ട കിടിലനായി മാറുന്നു ടോണി...തന്റെ സ്യൂട്ടിന്റെ കഴിവുകൾ വച്ച് തീവ്രവാദികളെ തുരത്താൻ ഇറങ്ങിപ്പുറപ്പെടുന്നു..അയേൺമാന്റെ ഒന്നാം ഭാഗം ഗംഭീര ചിത്രമായിരുന്നു..രണ്ടാം ഭാഗം അടുത്തിറങ്ങിയിരുന്നു...വൻ വിജയമായി അതും...
6).ശക്തിമാൻ.
![]() | |
| ശക്തിമാൻ |
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ എന്നു പറയാവുന്ന ശക്തിമാനെ അവതരിപ്പിക്കുന്നത് മുകേഷ് ഖന്നയാണ്.അന്നത്തെക്കാലത്ത് തരക്കേടില്ലാത്ത വേഷവിധാനങ്ങളും നമ്പരുകളുമായി മറ്റുമായി കുട്ടികളെ കൈയ്യിലെടുക്കാൻ ശക്തിമാന് കഴിഞ്ഞു..
ശക്തിമാന്റെ സിദ്ധികൾ പഞ്ചഭൂതങ്ങളിൽ അധിഷ്ടിതമാണ്.. ജീവിതത്തിൽ ഗീത ബിശ്വാസ് എന്ന ജേണലിസ്റ്റിന്റെ ശിങ്കിടിയായ മണ്ടൻ ഗംഗാധറായും..അപകടങ്ങൾ വരുമ്പോൾ മുങ്ങി അപ്പുറത്തൂടെ കറങ്ങിത്തിരിഞ്ഞ് ശക്തിമാനായും മാറുന്നു..ആദ്യം സീരിയലായും പിന്നീട് കോമിക്കായും ശക്തിമാൻ അവതരിച്ചു...
7).വോൾവെറിൻ.
എക്സ്മെൻ സീരീസിലെ പ്രമുഖൻ....ജന്മനാ മ്യൂട്ടേഷനു വിധേയനായതിനാൽ കൈകളിൽ നിന്നും പുറത്തേയ്ക്ക് വരുന്ന എല്ലുകളുമായാണ് ലോഗാൻ ജനിച്ചത്.സഹോദരനായ വിക്ടറാകട്ടേ അതീവശക്തിയുള്ള നഖങ്ങളുമായും ജനിച്ചു.അമേരിക്കൻ ഡിഫൻസിലെ കേണലിന്റെ പരീക്ഷണത്തിലൂടെ ലോഗന്റെ എല്ലുകൾ മുഴുവൻ അഡാമാറ്റിയം എന്ന പ്രത്യേക ലോഹമാക്കി മാറ്റുന്നു.അതോടെ ലോഗൻ മരനത്തിന് അതീതനാകുന്നു.
ജനനന്മയേക്കാളുപരി സ്വന്തം ശത്രുക്കളുമായാണ് ലോഗാൻ അടിനടത്തുന്നത്..ഈ പ്രത്യേക ലോഹക്കുട്ടിലാകുന്നതോടെ വോൾവറിൻ എന്നപേര് ലോഗാൻ സ്വീകരിക്കുന്നു.....ഭാര്യയുമൊത്ത് കനഡായിലെ കാട്ടിൽ സമാധാനമായി കഴിയുകയായിരുന്നു..പിന്നെ ചില പ്രശ്നങ്ങൾ ഉണ്ടായി...നമ്മടെ രഞ്ജിത്ത് ആന്റണിയുടെ വീടിന്റെ ഇപ്പുറത്തെ ഊടുവഴിയിലൂടെയും വോൾവറിന്റെ വീട്ടിൽ ചെല്ലാൻ സാധിക്കും...“ഒർജിൻ ഓഫ് വോൾവെറിൻ “ എന്ന എക്സ്മെൻ റിക്കോർഡ് ഹിറ്റിലാണ് ലോഗാന്റെ കഥ കാണിക്കുന്നത്.........
ഇവരുടെ ജീവിതത്തിൽ നിന്നും നമ്മൾ പഠിക്കേണ്ട പാഠങ്ങൾ പലതുമുണ്ട്..എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു സൂപ്പർഹീറോയെ ചങ്ങലയ്ക്കിട്ടിട്ടുണ്ട്..ചില പ്രത്യേക സാഹചര്യങ്ങളിൽ അവ പുറത്തുവരാം..അവനവന്റെ ഉള്ളിലുള്ള അമാനുഷികനെ കണ്ടെത്താൻ അവനവൻ തന്നെ വിചാരിക്കണം..’ അൺബ്രേക്കബിൾ “ എന്ന ചിത്രം കണ്ടിട്ടില്ലേ..ആര് എപ്പോൾ എവിടെവെച്ച് തന്റെ ശക്തികൾ തിരിച്ചറിയും എന്ന് പറയാൻ പറ്റില്ല..കഴിയുമെങ്കിൽ നാളെത്തന്നെ ഓടുന്ന ഒരു ട്രെയിൻ കൈകൊണ്ട് തടഞ്ഞുനിർത്താൻ ശ്രമിക്കൂ..സംഗതി നടന്നാൽ നിങ്ങളും ഒരു ചരിത്രമാകും..
പിന്നെ സൂപ്പർഹീറോയിൻസും ഇത്രതന്നെയുണ്ട്... പക്ഷേ ഒരു തികഞ്ഞ മെയിൽ ഷോവനിസ്റ്റായ ഞാൻ അവരെപ്പറ്റി പറയുന്നതെങ്ങനെ..എന്തിന്...?
Subscribe to:
Posts (Atom)




























