Followers
Feb 13, 2012
aXXo യുടെ കഥ
“aXXo“...ടൊറന്റ് സിനിമ ഉപഭോക്താക്കൾക്കിയിൽ ഏറ്റവും സുപരിചിതമായ പേര്..ടൊറന്റിന്റെ സിംഹഭാഗവും സിനിമകളാണ്...80 ശതമാനത്തിലധികം പൈറേറ്റഡ് സോഫ്ട് വെയറുകളും മറ്റും ഉപയോഗിക്കുന്ന,, ഇതിനെ നിയന്ത്രിക്കാൻ കാര്യമായ നിയമങ്ങളില്ലാത്ത ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളിലും വികസിത രാജ്യങ്ങളിലും ഒരുപോലെ ടൊറന്റ് ഏറ്റവും ജനപ്രിയ ഡൌൺലോഡീങ്ങ് മാർഗ്ഗമായി നിലകൊള്ളുന്നു.
2005ലെ തണുപ്പുള്ള പ്രഭാതങ്ങളിലൊന്നിലാണ് ആക്സോയുടെ പേര് ആദ്യം ഇന്റേനെറ്റിലെ ഒരു ഫോറത്തിൽ പ്രത്യക്ഷപ്പെട്ടത്..പതിയെ പതിയെ ഇംഗ്ലീഷ് ചിത്രങ്ങളുടെയും മറ്റും ഒർജ്ജിനലിനെ വെല്ലുന്ന ക്ലാരിറ്റിയിലുള്ള പ്രിന്റുകൾ, അതും 700എംബിയിൽ ഒതുങ്ങി നിൽക്കുന്ന ഫയലുകൾ അപ് ലോഡ് ചെയ്തുതുടങ്ങി...ഏറെത്താമസിയാതെ ടോറന്റ് ഫ്രീക്കുകളുടെ പ്രിയങ്കരനായി മാറി ആക്സോ..ഒപ്പം കോപ്പി റൈറ്റ് നിയമങ്ങളുടെ കണ്ണിലെ കരടും.
ആക്സോ എന്നത് നിലവാരത്തിന്റെ ഒരു ബ്രാൻഡ് നെയിം ആയി മാറുകയായിരുന്നു..ആക്സോ റിപ് ചെയ്ത ഫയലുകൾ കണ്ണുമടച്ച് ഡൌൺലോഡ് ചെയ്യാം എന്ന അവസ്ഥ വന്നു...ഇതിനിടയിൽ പലവട്ടം ആ അഞ്ജാത അപ് ലോഡർ മുങ്ങുകയും പൊങ്ങുകയും ഇടയ്ക്കിടെ മെസേജ് ഫോറത്തിലൂടെ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തുപോന്നു...
ഹൈ ഡെഫനീഷൻ ബ്ലൂറേ പ്രിന്റുകൾ ടോറന്റുകളായി ലഭിക്കുന്ന ഈവന്ന കാലത്തും ആക്സോ ഫയലുകൾ ഇന്ന് ലോകമെമ്പാടും ഒരു മില്യൺ ഡൌൺലോഡിങ്ങാണ് മാസം നടക്കുന്നത്...
ആക്സോ ആരാണെന്നറിയാനും ആക്സോയെ പിടിക്കാനും നിർമ്മാണക്കമ്പനികൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇത് വരെ നടന്നിട്ടില്ല...FBI യുടേയും നോട്ടപ്പുള്ളിയാണിന്ന് ആക്സോ... രാമന് രാവണനെന്ന പോലെ ആക്സോയുടെ മുഖ്യ ശത്രുവായ MPAA (Motion picture association of America)ക്ക് ഇപ്പോൾ ആക്സോയെ പിടിച്ചുകൊടുത്താൽ ചവച്ചരച്ചു തിന്നു വെള്ളവും കുടിക്കും എന്ന നിലയിൽ നിൽക്കുകയാണ്..ആക്സോയെപ്പോലെ മറ്റു ചില അപ്ലോഡേഴ്സ് ആയ Klaxxon, FXG , ZETV എന്നിവരും മ്യായാവിയുടെ ലിസ്റ്റിൽ ഉണ്ട്...
ആക്സോ അപ്രത്യക്ഷനായ നാളുകളിൽ ആ പേര് ചേർത്ത് പൊങ്ങി വന്നവനാണീ ക്ലാക്സൺ..
കോപ്പിറൈറ്റ് ലംഘനം കൂട്ടബലാത്സംഗത്തേക്കാൾ വലിയ കുറ്റമായി കരുതുന്ന അമേരിക്കൻ നിയമങ്ങൾ വച്ച് ആക്സോയെ പലവട്ടം തൂക്കിലേറ്റാനും മാത്രം വകുപ്പുകൾ ഇത് വരെയുണ്ട്...പക്ഷേ സ്വീഡനിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്സൈറ്റിലാണ് ആക്സോയുടെ ഒർജ്ജിനൽ പ്രൊഫയിൽ സ്ഥിതി ചെയ്യുന്നത്..ആക്സോ യൂറോപ്യനാണെന്നും അതല്ല അമേരിക്കയിൽ തന്നെയുള്ള ഒരു വ്യക്തിയാണെന്നും വാദങ്ങൾ നിലനിൽക്കുന്നുണ്ട്.
ആക്സോ എന്ന പേരിന്റെ പോപ്പുലാരിറ്റി കണ്ട് പലരും ആ പേരിൽ ടൊറന്റ് ഇറക്കാൻ തുടങ്ങുകയും ചെയ്തു...ഇതിനെതിരെ ഡാർക്ക് സൈഡ് എന്ന സൈറ്റിലെ തന്റെ പ്രൊഫയിലിലൂടെ ആക്സോ പ്രതികരിക്കുകയുണ്ടായി..എന്റെ ഒർജ്ജിനൽ പ്രൊഫയിൽ ഡാർക്ക് സൈഡിലാണെന്നും വ്യാജ പേരുമിട്ട് ഇറങ്ങുന്ന ആൾക്കാരെ വിശ്വസിക്കരുതേ എന്നും ആഹ്വാനം ചെയ്തു...ആക്സോയുടെ പ്രശസ്തി മുതലെടുക്കാനായി ആ പേരിൽ ചിലർ ടൊറന്റ് സൈറ്റുകൾ പോലും തുടങ്ങി..ആക്സോ ടോറന്റ്സ് ഒക്കെ അതിനുദാഹരണമാണ്..
വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ തന്റെ നിലപാടുകൾ വെളിപ്പെടുത്താൻ ആക്സോ തയ്യാറായിട്ടുള്ളൂ...അങ്ങിനെ ലഭിച്ച , വിശ്വസനീയമാണോ എന്നുറപ്പില്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്സോ എന്ന വ്യക്തി തന്റെ പതിനാറാമത്തെ വയസ്സിലാണ് സിനിമാപ്രേമം മൂത്ത് പഴയ ഡിവിഡികൾ ശേഖരിച്ച് ബാക്കപ്പുകൾ ഉണ്ടാക്കാൻ തുടങ്ങിയത്..സ്വഹ്യത്തുക്കളുമായി ഷെയർ ചെയ്ത് തുടങ്ങിയ പരിപാടി വൈകാതെ വലിയ തോതിൽ നടപ്പിലാക്കുകയായിരുന്നു അദ്ദേഹം..പൈറേറ്റ്സ് ബേ, മിനിനോവ തുടങ്ങിയ സൈറ്റുകളിലാണ് ആക്സോ ആദ്യം പ്രിന്റുകൾ ഇറക്കുക..
പുതിയ ഡിവിഡി കിട്ടിയാൽ അത് മേടിച്ച് വീട്ടിൽ കൊണ്ട് വന്ന് റിപ്പ് ചെയ്ത് ഗുണനിലവാരം ഉറപ്പുവരുത്തി അപ് ലോഡ് ചെയ്യുന്നത് വരെയുള്ള ജോലികൾ ഒറ്റയ്ക്കാണ് ആക്സോ ചെയ്യുന്നത്.
കോപ്പി റൈറ്റ് ലംഘിക്കുന്നതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും എന്റർടെയ്ന്മെന്റ് ഷെയർ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്നുമാണ് ഈ വിഷയത്തിൽ ആക്സോയുടെ പക്ഷം..എനിക്കിഷ്ടപ്പെട്ടു..അത് മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നു..അതിൽ എനിക്കൊരു കുറ്റബോധവുമില്ല,....എന്നാണദ്ദേഹം പറഞ്ഞത്.
ആക്സോ ഒരു ചിത്രം പോസ്റ്റ് ചെയ്താലുടൻ മെസേജ് ബോഡുകൾ ആരാധകരെക്കൊണ്ട് നിറയും...ആക്സോയുടെ ആരാധകർ അദ്ദേഹത്തിന് സ്തുതിഗീതങ്ങൾ ഉണ്ടാക്കും..പൊക്കി തലയിൽ വക്കും..അങ്ങിനെ പല ചടങ്ങുകളും അവിടെ നടക്കും..
പുതിയ കാലത്തിന്റെ “റോബിൻ ഹുഡ്“ എന്ന് ആരാധകർ വാഴ്ത്തുന്ന ആക്സോ ഇപ്പോഴും വലിച്ചുവാരിയിട്ട തന്റെ മുറിയിൽ പ്രോക്സികളുടെ സുരക്ഷിതവലയത്തിലിരുന്നു ഡീവിഡി കോപ്പി ചെയ്ത് കൺവെർട്ട് ചെയ്യുകയാകാം...ഒരുപക്ഷേ പിടിക്കപ്പെടും വരെ അല്ലെങ്കിൽ ടിയാന് മടുക്കും വരെ.
.....
Subscribe to:
Post Comments (Atom)
ഡ്രാഫ്ടുകളിൽ കെട്ടിക്കിടക്കുന്ന 54ഓളം അപൂർണ്ണ പോസ്റ്റുകളെ വിറ്റഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗം...നാടൻ കുരുമുളകിന്റെ വിലയിടിവ് മുതൽ ഹിഗ്സ് ബോസോണുകളുടെ സ്വഭാവവ്യതിയാനങ്ങളെപ്പറ്റിയുള്ള ആശങ്കകൾ അവസ്ഥാന്തരങ്ങൾ..
ReplyDelete2003 ൽ ലണ്ടനിൽ വിദ്യാഭ്യാസത്തിനുവന്ന ഒരു യൂറൊപ്പ്യൻ മൂവ്വർ സംഘമാണ് ഈ ആക്സൊ എന്ന് പറയപ്പെടുന്നു
ReplyDeleteഇന്നവർ ലോകത്തിന്റെ പല വലിയ സിറ്റികളിൽ മാറിമാറി നിന്നുമാണ് ഇത് നിയന്ത്രിക്കുന്നതെന്നും വരെ പലർക്കും അറിയാം...
ഡ്രാഫ്റ്റ്‌കളില്‍ ഇത് പോലെ കെട്ടി പ്പൂട്ടി വെക്കാതെ ഞങ്ങള്‍ക്ക് താ ,,വെട്ടി മുറിച്ചു കറിചു പറി ക്കട്ടെ ......നല്ല പോസ്റ്റ് കേട്ടോ ..
ReplyDeleteആക്സൊ എൻകിൽ ആക്സൊ...പോണി ഡിയർ പൊരട്ടെ ഒരൊന്നോരോന്നായി ആ ഡ്രാഫ്റ്റ് ബോക്സിൽ തണുത്തു മരവിച്ചു കിടക്കുന്ന പൊസ്റ്റുകളെ എടുത്തറ്മ്മാദിക്കൂ...
ReplyDeleteഇതൊക്കെ ആണോ പോസ്റ്റ്. എന്താ മിസ്റ്റര്‍ പോണി നിങ്ങള്‍ ഇങ്ങനെ/ കുറച്ചു കൂടി മാന്യമായി സംസാരിച്ചു കൂടെ.. എനിക്കിഷ്ട്ടപെട്ടില്ല കേട്ടോ. മ്ലെച്ചം
ReplyDeleteഅളിയാ കൊള്ളാം ഡാ.. ഈ ആക്സോയെ മിക്കവാറും കാണാറുണ്ടാർന്നു, റ്റോറന്റിലാണേ
ReplyDeleteഒരു കാലത്ത് torrent എന്ന്‍ പറഞ്ഞാല്‍ ആക്സോ ആയിരുന്നു, പുതിയ ബ്ലൂറെ റിപ്പ്കാര്‍ വന്നിട്ടും അങ്ങേര് പഴയ xvid, 700Mb ഫയലുകളും ആയിട്ട് തന്നെ പിടിച്ച് നില്‍ക്കുന്നത് പണ്ട് ഉണ്ടാക്കിവച്ച പേര് ഒന്നുകൊണ്ട് മാത്രമാ.... ജയ് ആക്സോ.... ജയ് പോണി ബ്വോയ്...
ReplyDeleteപോണീസെ..പോരട്ടങ്ങനെ പോരട്ടെ...
ReplyDeleteപടം പുതിയത് കിട്ടിയാല്‍ എന്ത് 'കോടാലി'
ആണെങ്കിലും ഇവിടെ റെഡി...
നീ നോക്കി നടന്നോ... ആദ്യം ഇന്റര്‍ പോള്‍ പോക്കുന്നത് നിന്നെ ആവും... :-)
ReplyDeleteനല്ല പോസ്റ്റ്...
ReplyDeleteamaran post ... ee axxoo itra bhayangarananennu arinjilla.. njanum downloadiyittundu machante sadanangal..
ReplyDeletedangu daangu..
idu polatte informatives aanoo velichom kittade ketti kidakkunnadu ..
angadu porattey kuchaaaraa
ആക്സോയെ കുറിച്ച് കുറച്ചു കൂടി ഇവിടെ : http://en.wikipedia.org/wiki/AXXo
ReplyDeleteആക്സോയുടെ ഫിലിംസ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം : http://thepiratebay.se/user/aXXo-torrents/
Earlier this year aXXo temporarily stopped uploading movies because axxotorrents.com was trying to profit from his name. After a few weeks that site went down, and aXXo continued releasing DVDrips.
Most of the time it is impossible to track down the source of DVDrips, especially with people from “the scene“. But aXXo is not a member of the scene, and although was not very talkative either, he was at least willing to answer a few questions.
TorrentFreak: When did you start ripping / uploading DVDrips?
aXXo: When I was about 15 or 16 I got into backing up my old DVD’s. History from there.
TorrentFreak: What motivates you to share these movies?
aXXo: Why not? If I see a great film I believe everyone has the right to be entertained by it.
TorrentFreak: Don’t you think that ripping and uploading these (copyrighted) movies is wrong?
aXXo: No not really. It was just for me and some mates at first.
TorrentFreak: Are you alone in this, Or do you get help from others?
aXXo: No help, It’s all me.
TorrentFreak: You seem to prefer 700MB rips, and not higher quality ones, why is this?
aXXo: Very little (if any) Loss of quality, and will fit on a Single Music CD.
TorrentFreak: On which torrent sites do you release this movies, and why not just on one?
aXXo: There are quite a few I release to. Many people prefer one site over the rest, and I want to spread these as much as possible.
TorrentFreak: What do you think of sites that (mis)use your name, like axxotorrents.com?
aXXo: This is a touchy subject. I have nothing against any of them, it was a complete misunderstanding and the issue has been cleared up. They are reliable, And I have checked every torrent on there thus far to be real.
TorrentFreak: How can people tell if the torrent is not a scam, or a fake torrent?
aXXo: If it’s a RAR archive, It’s not mine. My rips will contain 2 or 3 files. One info and one .avi files. On occasion a .txt file but that will stop.
TorrentFreak: Where do you get the movies, and do you use scene releases as well?
aXXo: …
TorrentFreak: Do you think that distributing these (copyrighted) movies is morally wrong? That is, do you consider sharing shows to be the same as stealing?
aXXo: Thank god in this country we don’t believe in copyright infringement. It’s just sharing entertainment, nothing more.
TorrentFreak: Okay, perhaps this one is easier to answer. What is your favorite BitTorrent site?
aXXo: I don’t have one. Darksiderg.com is where my original releases are, But I release to many. Superfundo, Demonoid, MiniNova, The Pirate Bay.
TorrentFreak: Anything you want to add to this?
aXXo: Upload what you’ve downloaded, and then some.
TorrentFreak: Thanks!
aXXo: You’re welcome.
മേരിപ്പെണ്ണ്‍ പോനിയെ അറിയില്ല .ഡ്രാഫ്റ്റ് ഇങ്ങനെ പോരട്ടെ പോരട്ടെ ...അഭിനന്ദനങ്ങള്‍ പോണി ...
ReplyDeletenice post
ReplyDeleteNice Post Pony.Enjoyed.
ReplyDeleteJikkumon @thattukada,thanx for the details.
താങ്ക്സ് പോണി ബോയ് & തട്ടുകട
ReplyDeleteനന്ദി..പോണി ബോയ്..
ReplyDeleteനന്ദി..ജിക്കു
ഇനി ഒന്ന് ഡൌണ്‍ ലോഡട്ടെ ;)
ഹാ..കൊള്ളാം..കൊച്ചുണ്ണി പിടിക്കപ്പെടാതെ ഇരിക്കട്ടെ...
ReplyDeleteടിയാന് മടുക്കാതെയും ഇരിക്കട്ടെ..
നമുക്ക് പടം കണ്ടിരിക്കാം.
gud article informative
ReplyDeleteNice one
ReplyDeleteNice one
ReplyDelete