Followers

Oct 31, 2011

വേഗതയുടെ ട്രാക്ക് ഉണർന്നപ്പോൾ ....

  
   
വേഗതയുടെ ഗെയിമാണിത്...വേഗതയുടെ, ഏകാഗ്രതയുടെ, നിയമങ്ങളുടെ , എഞ്ചിനീയറീങ്ങ് മികവിന്റെ , സെലിബ്രിറ്റികളുടേയും ഒക്കെ.......എന്തു നല്ല കാര്യങ്ങളും ഏറ്റവും അവസാനം കിട്ടുന്ന രാജ്യങ്ങളിലൊന്നാണല്ലോ ഇന്ത്യ...വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ  ആദ്യ
ഫോർമുല വൺ റേസ് ഇന്ത്യയിൽ യാഥാർഥ്യമായി ..യൂറോപ്യൻസിന്റെ  അഹങ്കാരമായിരുന്ന വിനോദം അങ്ങിനെ ഇന്ത്യൻ മണ്ണിലും ചുവടുറപ്പിക്കുന്നു..ഒക്ടോബർ 30ന് നടന്ന മത്സരത്തിൽ, ഉത്തർപ്രദേശിലെ ബുദ്ധ് റേസ് സർക്യൂട്ടിൽ വച്ച്...

റേസ് ഡ്രൈവർമാരിൽ വച്ച് ഇന്ത്യക്കാർക്ക് കൂടുതൽ സുപരിചിതൻ ഒരുപക്ഷേ മൈക്കേൽ ഷൂമാർക്കർ ആകാം...ആ പേര് ഒരു ബ്രാൻഡ് നെയിമാണീന്ന്...ടീം ഫെറാറിയുടെ പഴയ പ്രസ്റ്റീജ് ഡ്രൈവർ..

പിന്നെ പൊതുവേ എല്ലാവരും ഓർക്കുന്നത് ആദ്യത്തെ ഇന്ത്യൻ ഡ്രൈവർ നരായിൻ കാർത്തികേയൻ...ഇന്ത്യൻ മാധ്യമങ്ങൾ പൊക്കിത്തലയിൽ വയ്ക്കുകയും അവസാനം  അവർതന്നെ വലിച്ച് താഴെയിടുകയും ചെയ്ത കാർത്തികേയൻ പക്ഷേ നിസ്സാരനല്ലായിരുന്നു....ജോർദാൻ ടോയോട്ടക്ക് വേണ്ടി കളത്തിലിറങ്ങിയ കാർത്തികേയന് സ്വഭാവികമായും  സാങ്കേതികതയിലും മറ്റും ഏറെപിന്നിലായതിനാലും എന്നും അവസാന സ്ഥാനക്കാരനായി നിൽക്കേണ്ടി വന്നു ..HRT യുടെ ഡ്രൈവറാണിന്ന് കാർത്തി...

ഇന്ത്യൻ    ഗ്രാൻഡ് പ്രിയിൽ  ഇത്തവണ കാർത്തികേയന് 17ആം സ്ഥാനം കൊണ്ട് ത്യപ്തനാകേണ്ടി വന്നു..അതും 57 ലാപ്പുകൾ ഡ്രൈവ് ചെയ്തുകൊണ്ട്....


  
Buddh circuit , Noida, UP
ഈ ചേരപ്പാമ്പിനെപ്പോലെ വളഞ്ഞ്പുളഞ്ഞ് കിടക്കുന്ന 5.14കിമി ദൈർഖ്യമുള്ള സർക്യൂട്ടിലെ 16 വളവുകൾ താണ്ടി 60 ലാപ്പിൽ ഏതാണ്ട് 308 കിമി ഓളം വലം ചുറ്റിയപ്പോഴാണ് ഇന്ത്യയിലെ ആദ്യത്തെ ഫോർമുല വൺ  റേസ് പൂർത്തിയായത്.

പഴയ രാജാവ് ഷൂമാക്കർ ആകട്ടെ ഇത്തവണ അഞ്ചാം സ്ഥാനത്താണ് എത്തിയത്...വന്യമായ വേഗതയായിരുന്നു റിട്ടയർ ചെയ്ത് വീണ്ടും തിരികെവന്ന ഷൂമാക്കറുടെ വിജയത്തിന്റെ കാതൽ..സ്വജീവനെ പോലും ത്യണവത്ഗണിച്ചുകൊണ്ട് തരം കിട്ടുമ്പോൾ ആക്രമണം നടത്തിയായിരുന്നു അദ്ദേഹം റേസുകൾ ജയിച്ചുകൊണ്ടിരുന്നത്...

2006ലെ സീസണിന്റെ അവസാനം  ഒരു സുപ്രഭാതത്തിൽ കത്തിനിൽക്കുന്ന താരപരിവേഷത്തിൽ നിന്ന് തന്റെ റിട്ടയർമെന്റ് പ്രഖ്യാപിച്ചു ഷൂമാക്കർ..ഈ കൊച്ചനിതെന്നാ പറ്റി എന്ന്  ജർമ്മനിയിലെ പല അമ്മൂമ്മമാരും പരസ്പരം ചോദിച്ചു...എങ്കിലും വേഗതയോടുള്ള അഭിനിവേശം നിലക്കാത്ത അദ്ദേഹം സ്പോട്ട്സ് ബൈക്കുകളുടെ റേസിലും കൈവച്ചു ഡ്യൂക്കാറ്റിയിൽ...അതിന്റെ മോളീന്ന് ഉരുണ്ട് വീണ് കഴുത്തുളുക്കുകയും ഒക്കെ ചെയ്തിരുന്നു പിന്നീട്...

  

അപ്പോഴും ഫെറാറിയുടെ ഉപദേശകനായി ജോലി തുടർന്ന ഷൂമാക്കറീന് യദ്യച്ഛ്യാ വീണ്ടും  ആ സ്റ്റിയറിങ്ങ് വീൽ പിടിക്കേണ്ടി വന്നു...ഹംഗറിയിൽ വച്ച് നടന്ന റേസിന്റെ യോഗ്യതാ റൌണ്ടിൽ വച്ച് ഉണ്ടായ അപകടത്തിൽ സസ്പെൻഷന് ഇടയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ഫിലിപ്പി മസായ്ക്ക്  പകരം ഡ്രൈവറായി ഫെറാറിക്ക് ഷൂമാക്കറേ ഉണ്ടായിരുന്നുള്ളൂ ...ഫെറാറിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു..ഷൂമാക്കർ തിരിച്ചുവരുന്നു....തിരിച്ചു വരവിൽ ഷൂമാക്കർ പക്ഷേ നിരാശപ്പെടുത്തിയില്ല....തന്റെ റേസിങ്ങ് ഹാബിറ്റ്സ് പതിയെ തിരിച്ചുപിടിക്കുകയായിരുന്നു ...

ഒരു സീസണിൽ പലപ്പോഴായി നടത്തുന്ന റേസുകളുടെ ആകെത്തുക പോയിന്റിൽ കൂട്ടിയാണ് അക്കൊല്ലത്തെ വിജയിയെ കണ്ടെത്തുന്നത്....പ്രീവിയസ് പോയിന്റുകളുടെ കനം അനുസരിച്ചാണ് കാറുകളുടെ  ഗ്രിഡ് പൊസിഷനുകൾ നിശ്ചയിക്കുന്നത്....

  
 ഇപ്പഴത്തെ ചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റേൽ ആണ് പോൾ പൊസിഷനിൽ ഉണ്ടായിരുന്നത്... ടീം റെഡ്ബുൾ...അവൻ തനിക്കൊണം കാണിച്ചു...റേസ് തുടങ്ങിയതും  നിലം തൊടാതങ്ങ് പോയി....ഒരു മണിക്കൂർ 30 മിനിറ്റ് 35 സെക്കന്റ് കൊണ്ട് 60 ലാപ്പ് ഫിനിഷ് ചെയ്ത് വിജയത്തിലെത്തി....തൊട്ടടുത്ത സ്ഥാനക്കാരനാകാൻ പറ്റിയത് ഏഴ് സെക്കന്റ് താമസിച്ച് ലാപ്പ് പൂർത്തിയാക്കിയ മെർസിഡീസ്-മക്ലേന്റെ ജിൻസൺ ബട്ടണായിരുന്നു..മൂന്നാം സ്ഥാനത്ത് ഫെർണാണ്ടോ അലൻസോയും....

അവസാന ലാപ്പിലെ അപകടം നിറഞ്ഞ മരണപ്പാച്ചിൽ തന്നെയാണ് സെബാസ്റ്റ്യൻ ഇത്തവണയും കാഴ്ച്ചവെച്ചത്....സ്വയവും മറ്റു പലർക്കും അപകടം വരുത്തിവക്കുന്ന, വച്ചിട്ടുള്ള  അതേ വേഗത...

അപകടങ്ങളുടെ കളിത്തോഴനായ ഫെറാറിയുടെ സൂപ്പർ ഡ്രൈവർ ഫിലിപ്പി മസായ്ക്ക് ഇത്തവണയും നിരാശനാകേണ്ടി വന്നില്ല..ഹാമിൽട്ടന്റെ കാറുമായുണ്ടായ ക്രാഷിൽ പെട്ട് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു...

എങ്കിലും പൊതുവിൽ ആവേശജനകമായിരുന്നു ഇന്ത്യയുടെ ആദ്യത്തെ ഫോർമുല വൺ റേസ്...ആരെയും നിരാശപ്പെടുത്തിയില്ല ..

  
ഇനിയൊരല്പം എക്സ്ട്രീം എഞ്ചിനീയറിങ്ങിലേക്ക് കടന്നാൽ FIA (Fédération Internationale de l'Automobile)  ചില പൊതുവായ നിയമങ്ങൾ വെച്ചിട്ടുണ്ട് ഫോർമുല വൺ കാറുകൾക്കായി...18000RPMൽ അധികം വേഗത പാടില്ല എഞ്ചിന് എന്നതാണ് ഒന്ന് അതും 2400സിസിയിൽ താഴെ ക്യൂബിക് കപ്പാസിറ്റിയെ പാടുള്ളൂ.....


ഒരൊറ്റ റേസിനു വേണ്ടിയാണ് ഓരോ എഞ്ചിനുകളും നിർമ്മിക്കുന്നത്..അതായത് മണിക്കൂറുകൾ ആയുസ്സുള്ള മാക്സിമം പെർഫോമെൻസ് തരുന്ന എഞ്ചിനുകൾ....80000 ഓളം പാർട്ടുകൾ കൂട്ടിയോജിപ്പിച്ചാണ് ഒരു കാർ നിരത്തിലിറക്കുന്നത്..അതിൽ 99.9% ക്യത്യത വന്നാൽ പോലും 80 ഘടകങ്ങൾ തെറ്റായിട്ടായിരിക്കും ഫിറ്റ് ചെയ്തിരിക്കുന്നത്..അത് കൊണ്ട് 100% ക്യത്യതയാണ് ഇതിൽ ആവശ്യം..

പിറ്റ്സ് സ്റ്റോപ്പ് ക്രൂവിന്റെയും എഞ്ചിനീയർമാരുടെയും മികവാണ് മൂന്നോ നാലോ സെക്കന്റുകൾ കൊണ്ട് ടയർ മാറി റീഫ്യൂവൽ ചെയ്ത് ലേനിലേക്കിറക്കിവിടുന്ന ആ വേഗതയാണ് ഒരു റേസ് ഡ്രൈവറുടെ വിജയത്തിന്റെ ഒരു വലിയ ഭാഗം.എങ്കിലും 2010 മുതൽ പിസ്റ്റ് സ്റ്റോപ്പിലെ റീഫ്യൂവലിങ്ങ് നിർത്തലാക്കിയിട്ടുണ്ട്....ഓരോ ദിവസവും ഓരോ നിയമാണിവന്മാർക്ക്...

F1 കാറുകളുടെ ആക്സിലറേഷൻ ആവറേജ്
0-60mph in 2.5 sec.
0-100mph in  4 sec.
0-200mph in 10 sec.
ബുഗാട്ടി, എൻസോ ഫെറാറി പോലുള്ള ബ്രഹ്മാണ്ഡ ബ്രാൻഡ് കസ്റ്റം മെയിഡ് കാറുകൾ മാത്രമേ വേഗതയുടെ കാര്യത്തിൽ ഫോർമുല കാറുകൾക്ക് എതിരാളിയായി ലോകത്ത് ഉള്ളൂ...അതും വേഗതയുടെ കാര്യത്തിൽ കൺസിസ്റ്റന്റായ തെളിവുകളും ഒന്നുമില്ലതാനും...ഈ ഹൈ എൻഡ് സ്പോർട്ട്സ് കാറുകളുടെ 1000ബ്രിട്ടീഷ് ഹോഴ്സ് പവർ എഞ്ചിനുകൾ ഒക്കെ എങ്ങനെ പെരുമാറും എന്ന് ആർക്കറിയാം...

ഇതൊക്കെയാണെങ്കിലും  ഇന്ത്യൻ മീഡിയ പ്രാധാന്യം കൊടുത്തത് റേസിനേക്കാളുപരി സച്ചിൻ തെണ്ടുൽക്കറുടെ സാന്നിദ്ധ്യത്തിനായിരുന്നു എന്ന് തോന്നുന്നു.യൂടൂബിൽ തപ്പിയിട്ടും കാര്യമായ ഒരു അനലൈസ് ഒന്നും കണ്ട് കിട്ടിയില്ല....എങ്കിലും റേസ് വീഡിയോ ഉടൻ ഇറങ്ങും എന്ന് പ്രതീക്ഷിക്കുന്നു...അത് കാണാം..



.....

18 comments:

  1. You never really know how quick you are before you reach F1.......

    ReplyDelete
  2. WOW...keep it up poppy

    ReplyDelete
  3. ഇവിടെ എന്ത് നടന്നാലും മാധ്യമങ്ങൾ സച്ചിന് പുറകേയാ...പക്ഷേ, ഇൻഡ്യയുടെ കായിക ചരിത്രത്തിലെ പുതിയൊരു ഏടാണ് ഡൽഹിയിലെ ബുദ്ദ് സർക്യൂട്ടിൽ നടന്നത്. അല്ലെങ്കിലും ക്രിക്കറ്റ് പോലുള്ള അറുബോറൻ സമയം കൊല്ലിക്കളിയോട് പുതിയ ജനറേഷനത്ര താൽപ്പര്യമില്ലാതെ വരുകയാണ്. ഫോർമുല വണ്‍, ഫുട്ബോൾ പോലുള്ള വേഗതയേറിയ, വേഗം അവസാനിക്കുന്ന ഗെയിമുകളിലേക്ക് ഇൻഡ്യക്കാരും തിരിഞ്ഞു തുടങ്ങുന്നു. നല്ല മാറ്റമാണിത്.

    അളിയാ നിനക്കിതിന്റെ ഗുട്ടൻസൊക്കെ നല്ല പിടിയാണല്ലോ. കൊള്ളാം. നന്നായിട്ടുണ്ട്....

    ReplyDelete
  4. സച്ചിനെ കണ്ടപ്പോള്‍ ഇതാരാണ് എന്ന് ചോദിച്ചത്രേ വിദേശപത്രക്കാര്‍! നമ്മുടെ തമ്പുരാന്‍ അവര്‍ക്ക്‌ തീരെ അപരിചിതന്‍!

    ReplyDelete
  5. അതിവേഗതയുടെ രാജകുമാരന്മാരുടെ അതിശയ പ്രകടനം....
    നാട്ടിലായിരുന്നപ്പോള്‍ എല്ലാ എഫ്.1 മത്സരങ്ങളും കാണാറുണ്ടായിരുന്നു....കണ്ണടച്ച് തുറക്കും മുന്‍പേ ലാപ്പുകള്‍ ഓടിയോടി മറയുന്ന അത്ഭുത വേഗം..കണിശത...

    ReplyDelete
  6. ഈ റെയ്സിനൊക്കെ ലിറ്ററിന് ആയിരം രൂപാ വച്ചു മേടിച്ചിട്ട്, നമ്മൾ പാവങ്ങൾക്ക് 50 രൂപായ്ക്കു പെട്രോൾ തന്നിരുന്നെങ്കിൽ....
    ആഹാ! എത്ര സുന്ദരമായ....

    ReplyDelete
  7. കോടികൾ കത്തിച്ചുള്ള ഇത്തരം മത്സരങ്ങൾക്ക് കളമൊരുക്കാൻ ഇന്ത്യക്ക് കെൽ‌പ്പുണ്ടോ?
    ഉണ്ടെന്ന്കിലും ഇല്ലെങ്കിലും നടന്നില്ലെ.....
    പട്ടിണിക്കാർക്ക് പട്ടിണി തന്നെ....
    .....
    വിശദമായി എഴുതി
    ആശംസകൾ!

    ReplyDelete
  8. ഇത്രയും കോടി രൂപ മുടക്കി നടത്തിയ ഈ പരിപാടി കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ?

    ReplyDelete
  9. Thanks every body...

    @മുഹമദ്ദ് കുഞ്ഞി:
    ഇന്ത്യയല്ല ഈ മത്സരം നടത്തുന്നത്...കോടികൾ ചിലവിടുമ്പോഴും അതിന്റെ ഇരട്ടി ലാഭവും കിട്ടുന്നുണ്ട്...300മില്യൺ ഡോളറാണ് സർക്യൂട്ടിന്റെ നിർമ്മാണച്ചിലവ്..അതിന്റെ കാൽഭാഗം തിരിച്ചുപിടിച്ചിട്ടുണ്ട്....സ്പ്പോൺസേഴ്സ് കാശ് മുടക്കുന്നു..അവർ പരസ്യങ്ങളിലൂടെ അത് തിരിച്ചുപിടിക്കുന്നു..അതിന് ഇന്ത്യക്ക് എന്ത് കാര്യം...എത്രയോ ബില്യൺസ് രാഷ്ട്രീയക്കാർ ധൂർത്തടിക്കുന്ന രാജ്യത്തിന് ഇതൊരു മുതൽക്കൂട്ടല്ലേ ..

    ReplyDelete
  10. പോണി നല്ല പോസ്റ്റ്

    ReplyDelete
  11. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും.... സ്വാഗതം....

    ReplyDelete
  12. വലിയ വലിയ കാര്യങ്ങള്‍ .
    http://surumah.blogspot.com

    ReplyDelete
  13. യാദൃശ്ചികമായി വന്നു പെട്ടതാ ഇവിടെ... നന്നായി
    നല്ലൊരു റൈസിംഗ് ആസ്വാദനം പുതിയ മാതൃഭുമി യാത്ര മാഗസിനില്‍ ഉണ്ട്...

    ഞാനും ബ്ലോഗില്‍ കൈ വെച്ചു ട്ടോ.. തുടക്കം

    ReplyDelete
  14. അത് ശരി ആചാര്യന്‍ ഇവിടെ കാറും ഓടിചോണ്ടിരിക്ക അല്ലെ ?അവിടെ ഭക്ത ജനങ്ങള്‍ തിരക്ക് കൂട്ടുന്നു ,ദര്‍ശനം കൊടുക്കാന്‍ സമയമായി ,ചെന്നാട്ടെ //

    ReplyDelete
  15. വ്യെത്യസ്തമായ ഒരു ബ്ലോഗ്, ആദ്യമായാണിവിടെ, നന്ദി, ആശംസകള്‍!

    ReplyDelete
  16. This comment has been removed by the author.

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...