Followers
Jan 9, 2011
വിൽബർ സർഗുണരാജ് ( വീഡിയോ ).
ഇങ്ങനെയൊരൈറ്റം യൂടൂബിന്റെ അന്തരാളങ്ങളിൽ ജീവിച്ചിരുന്നു എന്ന് ഞാനിപ്പോഴാണ് അറിയുന്നത്..ഗൂഗിൾ ബസാകുന്ന മഹാകനാലിൽ ചൂണ്ടയിട്ടോണ്ടിരുന്നപ്പോൾ കണ്ട ഒരു വീഡിയോ...അതിന്റെ പിന്നാലെ തുടങ്ങിയ അന്വേഷണം അവസാനിച്ചതു വിൽബർ സർഗുണരാജെന്ന ഭയങ്കരന്റെ മടയിലും..നമുക്ക് നിത്യജീവിതത്തിൽ പലപ്പോഴും നേരിടേണ്ടി വരുന്ന സാമൂഹിക ഉദാത്ത സാഹചര്യങ്ങളെ എങ്ങനെ പ്രശ്നരഹിതമാക്കാം എന്ന് വളരെ വളരെ ലളിതമായി പറഞ്ഞു തരുന്ന, കാണിച്ചു തരുന്ന ഒരു കിടിലനാണ് അദ്ദേഹം അഥവാ സർഗുണൻ.
കാനഡ, അമേരിക്ക, സിംഗപ്പൂർ, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, തമിഴ്നാട് എന്നുവേണ്ട ലോകത്ത് എല്ലായിടത്തുമുണ്ട് ഈ തമിഴ്നാട്ടുകാരൻ...എങ്ങനെ എന്ത് എപ്പോൾ ചെയ്യാം എന്നുള്ള നമ്മുടെ അറിവില്ലായ്മയെ അടിമുടി പരിഹരിക്കുന്ന ഭയങ്കരനാകുന്നു സർഗുണൻ..വേൾഡ്ടൂർ നടത്തി ലോകത്തങ്ങോളമിങ്ങോളമുള്ള ജനങ്ങളെ ബോധവത്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സർഗുണൻ ചെയ്യുന്നത്..
നിങ്ങൾ ഒരു സിവിൽ സർവീസുകാരനായിരിക്കാം, ബിസിനസ്സ് ടൈക്കൂണാകാം, സിനിമാനടനാകാം, സാധാരണക്കാരനാകാം, കള്ളനോ കൊള്ളക്കാരനോ ആരുമാകട്ടേ
ചില കാര്യങ്ങൾ ചെയ്യുന്നതിന് ചില ചിട്ടവട്ടങ്ങളും മറ്റുമുണ്ട്..അതെല്ലാം അങ്ങനെ ചുമ്മാ അങ്ങ് വിളിച്ചുപറഞ്ഞാൽ ആർക്കും മനസ്സിലാകില്ല...അതിന്റേതായ രീതിയിൽ ചെയ്തുകാണിച്ചുതന്നെ അദ്ദേഹം നമ്മെ ബോധവാന്മാരാക്കുന്നു...
അദ്ദേഹത്തിന്റെ ആ വേഷം...മാന്യമായ കറുത്ത പാന്റും ടൈയ്യും വെള്ള ഷർട്ടും കറുത്ത ഷേഡ്സും....കണ്ടാലൊരു മെഡിക്കൽ റെപ്രസെന്റേറ്റീവോ, ബാങ്ക് മാനേജരോ, സെയിത്സ് മാനേജരോ ഒക്കെയാണെന്നു തോന്നുമെങ്കിലും അതിലേറെയാണ് ടിയാന്റെ ആമ്പിയർ..
പാട്ടുകാരൻ, വീഡിയോജോക്കി, ന്രിത്തന്രിത്ത്യനിപുണൻ, ഡ്രമ്മർ എന്നീ നിലകളിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം..എങ്ങനെ ടിവിഎസ് മോപ്പഡ് ഓടിക്കാം, ഇന്ത്യൻ-യൂറോപ്യൻ ലാവറ്ററീസ് എങ്ങനെ ഉപയോഗിക്കാം, എങ്ങനെ ജെർമ്മൻ ഭാഷ സംസാരിക്കാം, എയർ ബസിൽ എങ്ങനെ സഞ്ചരിക്കാം, കാളവണ്ടി എങ്ങനെ ഓടിക്കാം, ഡ്രൈവ് ഇന്നിൽ നിന്നും ബർഗർ എങ്ങനെ മേടിക്കാം തുടങ്ങി അനേകമനേകം കാര്യങ്ങൾ ഇദ്ദേഹം വിശദമായി പ്രതിപാദിച്ചുതരുന്നു...
അദ്ദേഹത്തിന്റെ വീരക്രിത്യങ്ങളിൽ ചിലത്...
എങ്ങനെ ഒരു ഇന്ത്യൻ ടോയ്ലറ്റ് ഉപയോഗിക്കാം..(പേടിക്കണ്ട ..ഒൺലി ഡെമോ).
സാറ് ചെയ്ത ബ്ലോഗ് പാട്ട്.
പ്രണയ വിവാഹം.
കാളവണ്ടി ഓടിക്കൽ പാർട്ട് -1
കാളവണ്ടി ഓടിക്കൽ പാർട്ട് -2
ചായ ഉണ്ടാക്കുന്നതെങ്ങനെ...?
AirBus 380യിലെ അനുഭവങ്ങൾ..പാളിച്ചകൾ.
ഹെവി ഡ്യൂട്ടി ബൈക്കുകൾ എങ്ങനെ ഓടിക്കാം.
ഇതൊക്കെ ചെയ്യുമ്പോഴും ആ മുഖത്ത് മിന്നിമറയുന്ന സീരിയസ് ഭാവത്തിനാണ് മാർക്ക്..പിന്നെ വീഡിയോസിൽ കേൾക്കുന്ന ആ പാട്ടും...മഹാഭാരതം പോലെ കാണ്ഡം കാണ്ഡമായിക്കിടക്കുകയാണ് പുള്ളിയുടെ സൈറ്റിൽ വീഡിയോ ക്ലിപ്പുകൾ...ദിവിടെ Wilbur - Vannakam ഞെക്കിയാൽ ലവിടെയെത്താം..വെറുതെയാണോ യൂടൂബ് സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്...
.....
Subscribe to:
Post Comments (Atom)
ഡാഡി-മമ്മി വീട്ടിലില്ലേ ...അയല്പക്കത്താരുമില്ലേ...വിളയാട് ...ആ..?????..
ReplyDeleteഎന്റമ്മോ.....!!!!
ReplyDeleteമലയാളത്തില്‍ എഴുതുമ്പോള്‍ സല്‍ഗുണരാജ് എന്ന് എഴുതാമെന്ന് തോന്നുന്നു. എന്തായാലും പുള്ളി ഒരു സംഭവം തന്നെ. ഈ പരിചയപ്പെടുത്തല്‍ നന്നായി..
ReplyDeletesambhavam thanne
ReplyDeletethanks for it
വെരി വെരി സൽഗുണരാജ് :) 11 പ്രാവശ്യമോ മറ്റോ വെരി വെരി എന്ന് പറയുന്നുണ്ട് ടോയ്ലറ്റ് വീഡിയോയിൽ. രണ്ടാമത്തെ ബ്ലോഗ് പാട്ടുകൂടെ കേട്ട് ഞാൻ നിലത്ത് വീണ് കിടന്ന് ചിരിച്ച് മതിയാക്കി. ഒന്നേമുക്കാൽ ഐറ്റം തന്നെ.
ReplyDeleteതമിഴ് ബ്ലോഗിലെ ഈ സൂപ്പർ യൂട്യ്യൂബ് താരം കഴിഞ്ഞവർഷം ബിലാത്തിയിലും എത്തിയിരിന്നു കേട്ടൊ
ReplyDeleteപോണീ...കലക്കീ ട്ടോ ..
ReplyDeleteThis comment has been removed by the author.
ReplyDeleteഇദ്ദേഹം ശരിക്കും ഒരു താരമാണ്. വളരെ മുൻപെ ഇദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ട്.
ReplyDeleteതമാശയാണോ, വിജ്ഞാനപ്രദമാണോ എന്നു വേർതിരിച്ചു പറയാൻ കഴിയാത്തതാണ് പുള്ളീടെ വീഡിയോകൾ..
Unസഹിക്കബിള്‍ !!
ReplyDeleteഇദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്നത് ആദ്യമായാണ് .പക്ഷെ ആള് പുപ്പുലി ആണല്ലോ
ReplyDeleteദൈവമേ ഇനി ആ സില്‍സില-കാരനും നാളെ ഇതുപോലെ ഒക്കെ ആകുമോ ?!
ReplyDeleteഏറ്റവും വലിയ തൊലിക്കട്ടി ബ്ലോഗർക്കുള്ള ഒളിമ്പിക്സ് സ്വർണ്ണം ബെർളിച്ചായന് കിട്ടും എന്നായിരുന്നു എന്റെ ധാരണ..സർഗുണൻ ബ്ലോഗ് തുടങ്ങിയ സ്ഥിതിക്ക് ഇനി അച്ചായൻ വെള്ളി കൊണ്ട് ത്രിപ്തനാകേണ്ടിവരും..
ReplyDeleteഎല്ലാരുടേയും കമന്റുകൾക്ക് നന്ദി...
thanx for the information..ഒന്ന് പോയി നോക്കട്ടെ..
ReplyDeleteപുള്ളി ഒരു സംഭവം തന്നെ .....
ReplyDeleteഎന്റമ്മോ.....!!!!
ReplyDeleteസല്‍ഗുണന്‍ ആള് കൊള്ളാം..പക്ഷെ അതവിടെ നില്‍ക്കട്ടെ..
ReplyDeleteഞാന്‍ എന്നെ കൊണ്ട് പറ്റുന്ന പോലെ ഒക്കെ ചെയ്തിട്ടുണ്ട്..
georgelijomon.blogspot.com
ഇനി ങ്ങള് പറയിന്‍ ഞമ്മളേം പട്ടാളത്തിലെടുക്കുവോ???
അപാര ജന്മം തന്നെ
ReplyDeleteഹഹ്ഹ സല്‍ഗു ആളൊരു സില്‍സില തന്നെ
ReplyDeleteഹ.... ഹ.... ഇതിയനെ ആദ്യായിട്ടാ കാണുന്നത്
ReplyDeleteപുള്ളി ഒരു രണ്ടു രണ്ടേ മുക്കാല്‍ സംഭവം ആണ് കേട്ടോ .......
ReplyDeleteഇവിടെ ലൈക് സംവിധാനം ഇല്ലാത്തത് കൊണ്ട് അനീഷ് കുമാര്‍ എസ് നുള്ള ലൈക് ഞാന്‍ ഇവിടെ രേഖപ്പെടുത്തി കൊള്ളുന്നു..
ReplyDelete@Pony Boy ഇന്നലെ ഫേസ്ബുക്കിലെ വീഡിയോ വഴി പുള്ളിയുടെചാനലില്‍ പോയി ഒരു റിസെര്‍ച്ച് നടത്തിയാരുന്നു പുള്ളിയുടെ അതേ സെയിം തോട്ട് ആണ് നമ്മുടെ സിത്സില ക്കാരനും ചെയ്തത് . ന്പക്ഷേ എന്തു കൊണ്ടാണ് അദ്ദേഹത്തെ ആരും അംഗീകരിക്കാത്തത് ?....
ReplyDeleteവേറെ ഒരു കാര്യം ശ്രദ്ധിച്ചത് പുള്ളിയുടെ സോങ്സ് എല്ലാം ഒരേ ട്യൂണ്‍ ആണ്...
ReplyDeleteഈ പരിചയപ്പെടുത്തല്‍ നന്നായി.. :) എന്റമ്മോ.....!
ReplyDeleteഒരു തമിഴ് സിൽസില ആണല്ലോ!!
ReplyDeleteഡാഡി-മമ്മി വീട്ടിലില്ലേ ...അയല്പക്കത്താരുമില്ലേ...വിളയാട് ...ആ..?????..
ReplyDeletemanassilaayilla!!!!!!!!!!!!!!
@Nadodi: ഡാഡി=അച്ഛൻ,പപ്പ,..മമ്മി=അമ്മ,മോം... വീട്=ആൾക്കാര് താമസിക്കുന്ന ഒരു കെട്ടിടം,
ReplyDeleteഅയല്പക്കം=ഇതേ വീടിന്റെ പ്രാന്തപ്രദേശങ്ങൾ.
വിളയാട്= മെ ബി ഡാൻസ്..എക്സട്രാ..എക്സ്ട്രാ...
ആ= ഒരു മലയാളം അക്ഷരം..
...?= ക്വസ്റ്റ്യൻ മാർക്ക്..
ഇതിലേതാണ് മനസ്സിലാകാത്തത്...
@വെഷകോടൻ:
ശരി അന്നേം പട്ടാളത്തിലെടിത്തിരിക്കണ്..ഒരു 500 ആസ്ത്രേല്യൻ ഡോളർ അടച്ച് എത്ര്യും വേഗം രസീത് കൈപറ്റുക..
@ലുട്ടാപ്പി: സ്വന്തം ആളുകളെ അംഗീകരിക്കാൻ അല്ലേലും മലയാളീകൾക്ക് മടിയാണല്ലോ..സിൽസില ഒരു ഹോളിവുഡ് പടത്തിലെ പാട്ടായിരുന്നെങ്കിൽ ഇപ്പോ പലരുടേയും ഫോണിന്റെ റീങ്ങ്ടോണായി മാറിയേനെ അത്..
ഹോ ഹോ.. മനസ്സിലായേഏഎ ... അപ്പൊ ഇതോ ???? ഡാഡി മമ്മി വീട്ടില് ഇല്ലൈ.......
ReplyDeleteവിളയാട് ...ആ..?????..
ReplyDelete:)
ആളൊരു സംഭവം തന്നെ! എന്തൊരു ഗൌരവം!!
ReplyDeleteസില്‍ലക്കാരന് ഇനി സമാധാനിക്കാം ഒരു കൂട്ടായല്ലോ.
പോണി ഇപ്പൊ നാട്ടില്‍ ഒരു വിലയുമില്ലാത്ത സാധനമാണോ ഈ വെള്ളക്കാരികള്?, എല്ലാ തറ പാട്ടുകളിലും അവരെ കാണാം.
കലക്കി പോണി.... കലക്കി........
ReplyDeleteഅച്ചായനെ പോലെ ഒരേ അച്ചില്‍ ഉണ്ടാക്കിയ പോസ്റ്റുകള്‍ ഇടാതെ, വിത്യസ്തങ്ങളായ പോസ്റ്റുകള്‍ ഇടുന്നതിനു റൊമ്പ താങ്ക്സ്.
നാടോടിക്ക് നല്‍കിയ വിവരണം വായിച്ചു ചിരിച്ചു ചിരിച്ചു ഞാന്‍ മൊബൈല്‍ തപ്പി...!
ശരിക്കും ഒരു ഫീകരന്‍ തന്നെ !
ReplyDeleteഹയ്യടാ..എന്നേം പട്ടാളത്തിലെടുത്തു... ഇനി വേണം കൊതി തീരെ വെടി വെച്ച് കളിക്കാന്‍..
ReplyDeleteഎന്‍റെ കെട്ടിയോനു ബ്ലോഗെന്നു കേള്‍ക്കുന്നത്തെ ഇഷ്ട്ടമല്ല..ഞാനൊരു പോസ്റ്റ് എഴുതി കാലു പിടിക്കാമെന്ന് പറഞ്ഞാല്‍ കൂടി നോക്കില്ല.പോണിയുടെ ബ്ലോഗിലെ ചില പോസ്റ്റുകള്‍ ഞാന്‍ നിര്‍ബന്തിച്ചു വായിച്ചു കേള്‍പ്പിക്കും..അപ്പോള്‍ പൊട്ടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ കൂടെ ഞാനും വെറുതേ (അല്ലേലും എനിക്കൊന്നും മനസ്സിലാവാറില്ല..നിങ്ങളുടെ അത്ര ബുദ്ധി ഒന്നും ഞമ്മക്കില്ല) ചിരിക്കും..ബ്ലോഗ് ഒരു കൂതറ പരിപാടിയല്ല എന്ന് ബോധിപ്പിക്കാന്‍ ഞാന്‍ കണ്ട വഴിയാ ഇത്..ഈ പോസ്റ്റിലെ വീഡിയോ കണ്ട് സാക്ഷാല്‍ ജാസ്മിക്കുട്ടി വരെ ചിരിച്ചു,മണ്ണുകപ്പി.
ReplyDeleteപോണീ ഇതൊരു ഓഫ് കമന്റ് ആണ്:
ReplyDeleteഅച്ചായന്‍ കമന്റുകട പൂട്ടിയാലും കമന്റുകള്‍ ഇനി ഇവിടെ ചെയ്യാം
ഇപ്പോള്‍ ആണ് കണ്ടത് പുള്ളി ഒരു ഒന്നൊന്നര സംഭവം തന്നെ അല്ലെ..നന്നായി അവതരിപ്പിക്കല്‍..ഇനിയും ഇത് പോലെ പോരട്ടെ കേട്ടോ ..
ReplyDeleteനന്നായി പോണീ... നന്നായൊന്നു ചിരിച്ചു....
ReplyDelete@ummu jazmineഎന്റെ ബ്ലോഗ് വായിച് ചിരിച്ചെങ്കിലദ്ദേഹം അതീവ ബുദ്ധിമാനായിരിക്കണം..താത്വികഞ്ജാനിയായിരിക്കണം..അങ്ങനെയൊരു ഹസ്ബെന്റിനേം കുട്ട്യേം കിട്ടിയതിൽ ആഹ്ലാദിപ്പിൻ..പ്രെയ്സ് ദ ബ്ലോഗ്..
ReplyDelete@disqusTharangalഡിസ്ക്യൂസേ അച്ചായൻ തട്ട് തുറന്നു...ചുമ്മാ അറിയാനാ നുമ്മടെ ഗഡികൾ വല്ലോം ആണോന്നറിയാൻ... താങ്കൾ ആരാകുന്നു..അനോണി തന്നെയാണെങ്കിൽ ഞാനൊന്നും ചോദിച്ചിട്ടില്ല..
ReplyDelete@ഒരു വെഷകോടന്‍നോ...വെടിവക്കണമെങ്കിൽ പ്രത്യേക വെടി ഫോം പൂരിപ്പിച്ച് ഹെഡ്ക്വോർട്ടേഴ്സിൽ കൊടുത്ത് 22രൂപ 50 പൈസ കൌണ്ടറീലടച്ച് അനിവാദം വാങ്ങണം...ഇത് പട്ടാളമാ..പട്ടാളം...
ReplyDeleteആരാണീ പോണീ!!?
ReplyDeleteഎങ്ങ്ട്ടാപോണീ!!?
ന്നും ബിജാരിച്ചി ഞമ്മളു കണ്ടതീ ബ്ലോഗ് ചെറ്യോന്യേണു,ഇങ്ങളു ആളു ജഗജില്ല്യെന്നെട്ടോ!!
ആരവിടെ?
പോസ്റ്റന്‍!
ഞമ്മളൊരു ബ് ളോഗ് പോക്കരാണേ