വിവിധ മേഖലകളിൽ നമ്മുടെ നാട് മുന്നേറിയ ഒരു വർഷമാണല്ലോ ഈ കഴിഞ്ഞ 2010..അതിനാൽ നമ്മുടെ നാടിന്റെ ഉന്നമനത്തിനും ഉദ്ധാരണത്തിനും ഉദ്ധണ്ഡതയ്ക്കും വേണ്ടി അഹോരാത്രം പണിയെടുത്തവരെ യഥാവിധി ആദരിക്കേണ്ടത് അത്യാവശ്യമാണ്...അതുകൊണ്ട് വിവിധ മേഘലകളിൽ നിന്നും സൂപ്പറായവരെ നമ്മൾ ഇവിടെ തിരഞ്ഞെടുക്കുകയാണ്..ഇതിന്റെ മാനദണ്ഢം എന്താണെന്നു വച്ചാ അത് വഴിയേ കാണാം......വിവിധ രംഗങ്ങളും അതിനു താഴെ പ്രസ്തുത മേഖലകളിലെ സൂപ്പറുകളേയും തിരഞ്ഞെടുത്തിരിക്കുന്നു..ആ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു...
സൂപ്പർ വിദ്യാർഥി 2010
ഇത്രയും എക്സ്പീരിയൻസുള്ള വിദ്യാർഥിയെ തന്നെ അടുത്തകൊല്ലം ചോദ്യപ്പേപ്പർ തയ്യാറാക്കാൻ ഏല്പിക്കണം എന്ന് വിദ്യാർഥിയൂണീയൻ നേതാവ് കുമ്പളംഹരി സർക്കാരിനോട് ആവശ്യപ്പെട്ടു..
പരീക്ഷയുടെ സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ..
No:of Exams by Dimple kumar:
English - 26 തവണ
മലയാളം- 51 തവണ
സാമൂഹ്യപാഠം - പലതവണ
കണക്ക് - കണക്കാ
സൂപ്പർ പോലീസ് 2010:
Cases By H.Kuttan pillai:
തേങ്ങാ മോഷണം - 250
ആട്, കോഴി, താറാവ്, മരപ്പട്ടി, തീപ്പെട്ടി മോഷണം - 499
പെട്ടിക്കട കുത്തിത്തുറന്ന് 23രൂപയുടെ സാധനങ്ങൾ കവർന്ന കേസ് - 1
ഹെൽമറ്റ് പിടുത്തം - 501
മുച്ചീട്ടുകളി, 28കളി, റമ്മി കേസ് - 200
നാരങ്ങാമുട്ടായിക്കേസ് (പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ വച്ച് അഞ്ച് വയസ്സുള്ള കുട്ടിയുടെ പക്കൽ നിന്നും നാരങ്ങാ മുട്ടായി തട്ടിപ്പറിച്ച കേസ് ) - 1
കേരളത്തിലെ ലോ വേയ്സ്റ്റ് ജീൻസ് & ജട്ടിപിടുത്തം - 367
സൂപ്പർ ആക്ടർ 2010:
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ അഭിനയിച്ചതിനാണ് സൂപ്പർ ആക്ടർ 2010 അവാർഡ് നടൻ രാജാക്കാട് ചെല്ലപ്പക്ക് ലഭിച്ചിരിക്കുന്നത്...മിക്ക പടത്തിലും തന്റേതായ സാനിദ്ധ്യം ഉറപ്പാക്കാൻ ചെല്ലപ്പ ശ്രദ്ധിച്ചിരുന്നു..2011ൽ അദ്ദേഹത്തിന് 98 ഓളം ചിത്രങ്ങളാണ് ചെയ്യാനുള്ളത്...പോക്കിരിരാജയിൽ മമ്മൂട്ടിയെ ഇടിക്കാൻ വരുന്ന 50 ഗുണ്ടകളിൽ 7 മത് നിൽക്കുന്നത് ഇദ്ദേഹമാണ്..കാണ്ഡഹാറിൽ 1500 പട്ടാളക്കാർക്കിടയിൽ 37മത് നിൽക്കുന്നതും ഇദ്ദേഹമാണ്...പിന്നെ സുരേഷ്ഗോപി പടങ്ങളിലെ ലാത്തിച്ചാർജ്ജിൽ സ്ഥിരം അടികൊണ്ട് ആദ്യം ഓടുന്ന സമരക്കാരിലൊരാൾ, രാഷ്ട്രീയ ജാഥകളിലെ സ്ഥിരം സാനിദ്ധ്യം, പോസ്റ്റുമാൻ,
“ സാർ..ചായ “ റോളുകൾ ..അങ്ങനെ അഭിനയത്തിന്റെ വിവിധ മേഖലകളിൽ തന്റെ കരുത്ത് തെളിയിച്ച നടനാണ് ശ്രീമാൻ ചെല്ലപ്പ...
മഹാഭാരതത്തിലെ കർണ്ണന്റെ പടയാളി, നെത്സൺമണ്ടേല, ഗാന്ധിജി, എബ്രഹാം ലിങ്കൺ തുടങ്ങിയവർ നയിക്കുന്ന ജാഥയിലെ ഒരു വേഷം തുടങ്ങിയവ തന്റെ ഡ്രീം റോളുകളാണെന്ന് അദ്ദേഹം സിനി ക്രൈമിനോട് പറഞ്ഞു..എന്നാണിനി സൂപ്പർതാരങ്ങൾ തന്റെയത്രയും വേഷം ചെയ്യുക എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു...
The number of movies in 2010 by Top actors:
രാജാക്കാട് ചെല്ലപ്പ - 67 സിനിമ
മമ്മൂട്ടി - 9 സിനിമ
ലാലേട്ടൻ - 5 സിനിമ
സുരേഷ് ഗോപി - 7 സിനിമ
ദിലീപ് - 5 സിനിമ
പ്രിഥ്വിരാജ് - 7 സിനിമ
ജയറാം - 3 സിനിമ
സൂപ്പർ സോൾജ്യർ 2010:
കഴിഞ്ഞവർഷം ആർമിയിൽ ഏറ്റവും കൂടുതൽ വെടിവച്ച പട്ടാളക്കാരനായ പുരുഷുവേട്ടനെ സൂപ്പർ സോൾജ്യർ 2010 ആയി തിരഞ്ഞെടുത്ത വിവരം സസ്നേഹം അറിയിച്ചു കൊള്ളുന്നു..അദ്ദേഹം ഇതുവരെ ഒരു കോഴിയേപ്പോലും കൊന്നിട്ടില്ലെങ്കിലും 2010 ആർമി ഉണ്ട സർവെ പ്രകാരം കഴിഞ്ഞ വർഷം യുദ്ധത്തിൽ അദ്ദേഹം ചിലവാക്കിയത് 31836 ഉണ്ടകളാണ്..അത് ആർക്കും കൊണ്ടില്ലെങ്കിലും ഇത്രയും വെടിവയ്ക്കുക എന്നത് ഒരു പട്ടാളക്കാരനെ സംബന്ധിച്ചടത്തോളം വളരെ അപൂർവതയാണ്..ഇതിനിടെ യുദ്ധത്തിനിടയിൽ അശ്രദ്ധമായി 28 തീവ്രവാദികളെ കൊന്ന ക്യാപ്റ്റൻ.കുൽക്കർണിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവായി..
അഹിംസയിലധിഷ്ഠിതമായ യുദ്ധമാണ് നമുക്ക് അഭികാമ്യം എന്ന് കോടതി നിരീക്ഷിച്ചു...മാത്രമല്ല യുദ്ധത്തിൽ ശത്രുവിനെ ചുമ്മാ കൊല്ലാൻ എല്ലാവർക്കും സാധിക്കുമെങ്കിലും ഇത്രയേറെ ജനനിബിഡമായ വാർഫ്രണ്ടിൽ ക്രിത്യതയോടെ ഒരാളുടെ ദേഹത്തുപൊലും കൊള്ളാതെ വെടിവക്കാൻ കഴിഞ്ഞ പുരുഷു ഒരു സംഭവം തന്നെയാനെന്നും ജഡ്ജ് പ്രത്യേകം എടുത്തു പറഞ്ഞു..പുരുഷുവിനെ എല്ലാരും മാത്ര്യകയാക്കാൻ ഈ അവാർഡ് ഒരു നിമിത്തമാകട്ടെയെന്നും അദ്ദേഹം വിധിയിലെഴുതി..
Bullet Firing statitics by Purushu:
സാദാ തോക്ക് - 12008 ഉണ്ടകൾ
ഇമ്മിണി വല്യ തോക്ക് - 11467 ഉണ്ടകൾ
എടത്തരം തോക്ക് - 7683 ഉണ്ടകൾ
ഒറ്റവെടിത്തോക്ക് - 678 ഉണ്ടകൾ
സൂപ്പർ ബ്ലോഗർ 2010:
2010ൽ ഏറ്റവുമധികം പോസ്റ്റുകൾ ഇട്ട 19 വയസ്സുള്ള ഫിലോസഫി വിദ്യാർഥിനി ശ്രീമതി.ലോലിതാ വർമ്മയെയാണ് മികച്ച ബ്ലോഗറായി തിരഞ്ഞെടുത്തിരിക്കുന്നത്..ദിവസം 5-10 ഹിറ്റുകൾ കിട്ടുന്നവയാണ് ലോലിതയുടെ പോസ്റ്റുകൾ..കഥ, കവിത, കോമഡി, പ്രണയം തുടങ്ങിയവയെല്ലാം ചുരുങ്ങിയ വാക്കുകളിൽ പ്രതിഫലിപ്പിക്കാൻ എഴുത്തുകാരിക്ക് സാധിച്ചിരിക്കുന്നു....മാസം 300ഓളം പോസ്റ്റുകളാണ് ഇവർ ഇടാറുള്ളത്...ഈ വർഷം കൊണ്ട് തനിക്ക് 67ഓളം വിസിറ്റേഴ്സിനെ കിട്ടും എന്ന് തന്നെയാണ് ലോലിതയുടെ പ്രതീക്ഷ..ഫോളോവേഴ്സായി ആരെയും കാണാത്തത് മറ്റൊന്നും കൊണ്ടല്ലന്നും ഫോളൊവേഴ്സ് ഓപ്ഷൻ ഡിസേബിള് ചെയ്തിരിക്കുകയാണെന്നും തന്റെ ഫോളോവേഴ്സ് ആകാൻ യോഗ്യതയുള്ള ആരേയും ഇതുവരെ കണ്ടെത്തിയിട്ടില്ലയെന്നുമാണ് ലോലിത പറഞ്ഞത്..
അതേസമയം ലോലിതയുടെ ഫോളോവറാകാനുള്ള ടെമ്പ്ടേഷൻ മൂലം അനേകം യുവാക്കൾ സമ്മർദ്ദത്തിലാണ്...അവാർഡ് കിട്ടിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ തനിക്കല്ലാതെ മറ്റാർക്കാണ് അതിനു യോഗ്യത എന്നും ലോലിത പറന്ന് ക്ഷമിക്കണം തുറന്നടിച്ചു..പ്രൊഫൈൽ പിക്ചറായി നമിതയുടെ പടം ഇട്ടിരിക്കുന്നത് ആണുങ്ങളെ ആകർഷിക്കാനാണ് എന്ന ആരോപണം ലോലിത നിഷേധിച്ചു..അതിനായിരുന്നെങ്കിൽ തനിക്ക് സ്വന്തം ചിത്രമിട്ടാൽപ്പോരെ എന്നും ജി-ടോക്കിൽ അവർ വ്യക്തമാക്കി...
.
Some Hit Posts by Lolitha varma:
കവിത: മരുഭൂമിയിലെ പ്രണയം
മഴയായ് മന്ദസ്മിതങ്ങൾ
റോസാ പുഷ്പങ്ങൾ റോഡിലെങ്ങും
ഡിസംബർ നീ അറിഞ്ഞില്ലേ
വീണ്ടും മഴ, പ്രണയമഴ
മഞ്ഞ് പെയ്യുന്നു, മൊബൈലടുത്തില്ല.
ഹ്രിദയത്തിന്റെ തന്ത്രികളാൽ
വേലുത്തമ്പി ദളവ ഗിറ്റാറുമായി പാടി..
ആപ്പിളാണോ ഡെല്ലാണോ നല്ലത്..
പ്രണയം തുളുമ്പും തിരമാലകളിലൂടെ
ഒരു ചെറു പനിനീർപുഷ്പം
പാറ്റൺ ടാങ്കിടിച്ചു മരിച്ചു...പാറ്റൺ ടാങ്കും മരിച്ചു..
കഥ: അവനെ എനിക്കിഷ്ടമായിരുന്നു.അവന്റെ അന്തരാളങ്ങൾ തേടി ഞാനലഞ്ഞു.നീയെന്തേ എന്നെയറിഞ്ഞില്ല..മനസ്സ് വിങ്ങുന്നു...ഏകാന്തത ഒരു ഡബിൾബാരൽ ഗണ്ണുമായി എന്നെ വേട്ടയാടുന്നു..എന്റെ പ്രണയം ഒരു മഴയായ് പെയ്യുമ്പോൾ ഞാനോർത്തില്ല കുടയെടുത്തില്ലെന്ന്..
അവൻ കാലങ്ങളുടെ ബ്രിഹത്സ്ഫുരണങ്ങളിൽ ഓരിയിട്ടുമറഞ്ഞു..ഞാൻ വീണ്ടും എകയായി..എന്റെ പ്രണയം ആർദ്രമായി... (ടിങ്ങ് ടോങ്ങ്...കോളിങ്ങ് ബെല്ലടിക്കുന്നു ) “ അയ്യോ ചേട്ടൻ ജോലി കഴിഞ്ഞു വന്നു...“ ..( ബ്ലോഗ് ക്ലോസ് ചെയ്ത്...ഗൂഗിളിൽ പാചക സൈറ്റെടുത്തിടുന്നു..)
മിക്കപ്പോഴും മണിക്കൂറിൽ ഒരു പോസ്റ്റെന്ന ഫ്രീക്വൻസിയിലാണ് ലോലിത പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്നത്..ഇത്തരം ആശയസമ്പുഷ്ടത അപ്പോഴും പരിപാലിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതാണ് അതിന്റെ ഒരു ഗും...ബ്ലോഗിൽ ഏറ്റവും കൂടുതൽ ഹിറ്റ് കിട്ടിയത് ഏതോ മിനസ്സോട്ടക്കാരനാണെങ്കിലും ശ്രീമതി.ലോലിതയുടെ അത്രയും പോസ്റ്റുകൾ ഇടാനയാൾക്ക് സാധിച്ചിരുന്നില്ല...ലോകത്തങ്ങോളമിങ്ങോളമുള്ള വായനക്കാരേക്കാളധികം പോസ്റ്റുകൾ ഇറക്കിയ ബ്ലോഗർ എന്ന ഖ്യാതിയും ചേച്ചിക്കുതന്നെയാണ്..
ഇനിയും ഇതുപോലെ ധാരാളം പ്രതിഭകൾ ഉണ്ടെങ്കിലും കമ്മിറ്റിയുടെ ഫണ്ട് കുറവായതിനാൽ കൂടുതൽ പേരെ സമ്മാനിക്കുവാൻ സാധിക്കുന്നില്ല എന്നൊരു വിഷമം മ്യാത്രം..എന്ത് ചെയ്താലും നമ്പറാണ് മുഖ്യം എന്ന മഹത് വചനം എപ്പോഴും മനസ്സിലോർക്കുക...എഴുതി പോക്കറ്റിലിടുക..ഒരു കോടി കൊടുത്ത് ഒരു എസ്-ക്ലാസ് വാങ്ങുന്നവനേക്കാൾ കിടിലം അതേ രൂപയ്ക്ക് 40 മാരുതികാറുകൾ വാങ്ങുന്നവനാണ്..അതായത് എണ്ണത്തിലാണ് കാര്യം എന്ന സാരം..
..
ആര് എന്നാ പറഞ്ഞാലും തീപ്പൊരി എന്റെ ബെസ്റ്റ് ബ്രെണ്ടാണ്..അതിലൊരു ഡൌട്ടും വേണ്ട...കാര്യം നാട്ടിൽ തെങ്ങിൻ ചോട്ടിലിരുന്ന് കാശ് വച്ച് കളിക്കുന്ന ഗുലാനും വേഗാസിലെ സീസേഴ്സ് പാലസിൽ ചിപ്പ് വച്ച് കളിക്കുന്നതും എല്ലാം ചീട്ടുകളിയാണെങ്കിലും രണ്ടും രണ്ടാണ്...പാലാ വേ നെവാഡ റെ...
ReplyDeleteഅപ്പോൾ ലോലിതയാണ് താരം അല്ലേ...
ReplyDeleteപിന്നെ
എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ
അതെയതെ .... ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ നോക്കണ്ട.. രാകേഷേ പോസ്റ്റ് കൊള്ളാം......
ReplyDeleteRating 5/10
ReplyDeleteസാരല്യ പോണിയേ.. അങ്ങേരങ്ങനെ പലതും പറയും. ഞങ്ങള്‍ക്ക് പോണി തന്നെയാ താരം!
ReplyDeleteബ്ലോഗാകുന്ന അനന്തസാഗരത്തില്‍ അങ്ങേരു ചൂണ്ടയിട്ടോണ്ടിരിക്കുമ്പോള്‍ കടാപ്പുറത്തു വന്നടിഞ്ഞ തിമിംഗലമാ പോണീ നീ തിമിംഗലം :)
ഇങ്ങനെ കണ്ട അലവലാതികളൊക്കെ അവാര്‍ഡും കൊണ്ട് പോയാല്‍ നമ്മുടെയൊക്കെ കാര്യം പോണി ബോയ് ആയിപ്പോകില്ലേ എന്നൊരു ശംസയം ഇല്ലാതില്ല...ആയതിനാല്‍ ഏറ്റവും നല്ല അവാര്‍ഡ് ബ്ലോഗര്‍ക്കുള്ള (അവാര്‍ഡ് സിനിമ പോലെ) ചീഞ്ഞമുട്ട ഏര് പോണി ബോയ്ക്ക് നേരെ എറിഞ്ഞു ഞാന്‍ ഓടട്ടെ....
ReplyDeleteഒപ്പ് വെക്കാന്‍ മറന്നിട്ടില്ല...നവവത്സരാശംസകള്‍ ...!
ഇത് കലക്കി ....ഹലീസ..
ReplyDeleteലോലിതയെ കണ്ടു പിടിച്ചു കളഞ്ഞല്ലോ കള്ളാ..ഡിക്:പുഷ്ന്റെ സാറ്റ്‌ലൈറ്റ് വഴിയാണോ യൂ ദുഷ് എന്റെ ലോലിതയെ കണ്ടെത്തിയത്...
ReplyDeleteഅല്ല പോണി ആരാ ഈ ലോലിത? ഞാന്‍ സേര്‍ച്ച് ചെയ്തിട്ട് കണ്ടില്ലല്ലോ :)
ReplyDeleteപോണിക്കുട്ടാ, പൊന്നുമോനേ
ReplyDeleteപാലാ വേ ആക്കാണ്ടാട്ടോ..
പുതുവത്സരാശംസകള്‍..
അവസാനം കണ്ടു പിടിച്ചു അല്ലെ????
ReplyDeleteഹി ഹി എന്നെ അങ്ങു കൊല്ല്. അച്ചായനു പണി കൊടുത്തു അല്ലേ.
ReplyDeleteലോലിതയുടെ ആ കഥയും കവിതയുമാണ് നമ്പര്‍ 1
ReplyDeleteആ കവിത വായിച്ച് ചിരിച്ച് ചിരിച്ച് ഇടങേറായി...:))
ReplyDeleteഹ ഹ ഹ ഹ
ReplyDeleteകൊള്ളാം, ഇതിലാരാണ് താരം? അര്‍ത്ഥശങ്കയ്ക്കിടയേകുന്നു :))
“റോസാ പുഷ്പങ്ങൾ റോഡിലെങ്ങും”
ഒരുപ്രതീകാത്മകോപരിപ്ലവജഡിലകവിത തലക്കെട്ട് തന്നെ, അപ്പൊ അവാര്‍ഡ് ലോലിതയ്കല്ലാതെയാര്‍ക്ക്???
തലക്കെട്ടിലെചിത്രത്തിലെ സില്‍മ ഇന്നലെ കണ്ടു.
ReplyDeleteഒരറുബോറന്‍ പടം, പെട്ടെന്ന് കണ്ടപ്പൊ ഒന്നൂടെ കമന്റണു!
ലോലിതയാണു താരം.
ReplyDeleteപോണിക്കുട്ടാ സൂപ്പര്‍ ബ്ലോഗര്‍2010 കലക്കി
കവിത സൂപ്പര്‍
This comment has been removed by the author.
ReplyDelete@നിശാസുരഭി ഏത് പടം ? ട്വിലൈറ്റോ മഗധീരയോ?
ReplyDelete@നിശാസുരഭി:
ReplyDeleteമഗധീരയാണെങ്കിൽ ആദ്യഭാഗത്തെ ചില തെലുങ്ക് ഗിമ്മിക്കുകൾ ഒഴിവാക്കിയാൽ ടെക്നിക്കലി & ഫിസിക്കലി മഹാസംഭവമായ സിനിമയാണ്..പിന്നെ ട്വൈലറ്റ്-1 മാത്രമേ കാണാൻ കൊള്ളൂ....അതൊരു നോവെൽ സീരീസ്സാണ്.twilight,New moon, Eclipse,,Dawn...ഇതിനെല്ലാം പടവും ഇറങ്ങിയിട്ടുണ്ട്.
@ഹലിസ:
ആ നീ ജീവനോടെ ഉണ്ടായിരുന്നോ..എന്നെ ഒറ്റുകൊടുത്തവരുടെ കൂട്ടത്തിൽ എവിടെയായിരുന്നു നീ..എന്നെ തഴഞ്ഞപ്പോൾ ഒരെതിർപ്പോ ഒരു വാക്കോ പറഞ്ഞുകണ്ടില്ല...
ലുട്ടാപ്പി & പോണി,
ReplyDeleteലതാരുന്നു, രണ്ടാമത്തേത്..
ഈ ഹോളിവൂഡ്കാരെക്കൊണ്ട് തോറ്റു, പണ്ട് ചന്തു പറഞ്ഞ പോലെ എന്നൊരു ചൊല്ലിലേ, അതെന്നെ!
കാസറ്റ് ചട്ട കാണിച്ച് ആദ്യം പരസ്യക്കാര്‍ തോല്‍പ്പിച്ച്
കടക്കാരന്‍ പറഞ്ഞ കാശ് വാങ്ങി നല്ല പടമെന്ന് പറഞ്ഞ് പറ്റിച്ച്
അവസാനം ഇല്ലാത്ത സമയം ഇണ്ടാക്കി ഞാന്‍ എന്നെത്തന്നെ പറ്റിച്ച്
ഏതാണ്ടിതേ പോലെ.. :p
@kochu
ReplyDeleteത്തേനിൽ പാലൊഴിച്ച് എഴുതുന്ന ചില ടീമിന്റെ പ്രോട്ടോടൈപ്പാണ് ലോലിതാ..വ്യക്തിഹത്യ എപ്പ്പോഴും ശരിയല്ലല്ലോ...ഒരു ലോ ലവൽ പൈങ്കിളി കണ്ട് കയ്യടിക്കാനും ചിലർ..ലീവ് ഇറ്റ്
അവാർഡ് കലക്കി!ലോലീ....:):)
ReplyDeleteപോണി..അച്ചായന്‍ തന്റെ ബ്ലോഗിലെ അവസാന ആണിയും അടിച്ചു ..കമ്മന്റ് കട പൂട്ടി..ഇനിം ഞങ്ങള്‍ക്കൊക്കെ ആകെയൊരു ആശ്വാസം ഉള്ളത് രാകേഷിന്റെ ഈ ബ്ലോഗാണ്..അച്ചായനെ പോലെ വല്യ ബ്ലോഗ്ഗര്‍ ഒക്കെ ആയി കഴിയുമ്പോ അതുക്കൂട്ടു തരം കാണിക്കല്ല് ...ഇനിം അങ്ങേരുടെ ബ്ലോഗില്‍ ഒരു മനുഷ്യനും കമ്മന്റ് ഇടരുത്. പുള്ളിക്ക് എന്ത് വൃത്തികേടും എഴുതിവക്കാം, ഇപ്പൊ കമ്മന്റിടുന്നൊരു അശ്ലീലം പറഞ്ഞു എന്നാ കേസ് ...
ReplyDeleteരകേഷേ ഇത് disqus മായി ഒന്ന് ബന്ധിപ്പിക്കു ...
@പ്രവീൺ : അദ്യം ഡിസ്കുസ് ആയിരുന്നു..ചിലപ്പോഴൊക്കെ അവരുടെ സെർവർ ഡൌൺ ആണ്...പിന്നെ അതെല്ലാവർക്കും എളുപ്പമല്ല...എന്നെങ്കിലും ഡിസ്കുസ് മാറ്റിയാൽ ആദ്യം മുതല്ലുള്ള കമന്റുകൾ നമുക്ക് നഷ്ടമാക്കും..
ReplyDeleteആ പട്ടാളക്കാരന്‍ ഉണ്ടകള്‍ എല്ലാം എന്ത് ചെയ്യുകയാണ് എന്റെ പോന്നൂ...പിന്നെ ലവള്‍ അവള്‍ അവളാണ് അവള്‍ മാത്രമാണ് അവളെക്കുറിച്ച് മാത്രമാണ് എന്തേ അതെന്നെ അല്ലെ?
ReplyDeleteഅവാര്‍ഡ് കൊടുക്കുന്നേല്‍ ഇങ്ങിനെ വേണം...ഗംഭീരം !!! ...
ReplyDelete